നടപ്പിൽ വരുത്തിയ വാഗ്ദാനം
********************


എത്ര ദൂരത്താണെങ്കിലും എത്ര തിരക്കാണെങ്കിലും ലുഖ്‌മാൻ പെരുന്നാളിന് തന്റെ നാട്ടിൽ എത്തും

അങ്ങനെ ഈ തവണ കശ്മീരിലെ തന്റെ ഓഫീസിൽ നിന്നും ലീവെടുത്താണ് നാട്ടിലെത്തിയത്

നിസ്‌കാരവും ഖുതുബയും കഴിഞ്ഞു

മീസാൻ കല്ലുകളുടെ ഇടയിലൂടെ നടന്ന് ലുഖ്‌മാൻ തളിർത്തുനിൽകുന്ന  മൈലാഞ്ചി ചെടികൾ കാവല്നില്ക്കുന്ന  ഖബറിനരികിൽ എത്തി

അവിടേക്കുള്ള ഓരോ കാലടിവെക്കുമ്പോഴും ലുഖ്‌മാനിന്റെ കണ്ണുകൾ കൂടുതൽ കൂടുതൽ ഈറനണിഞ്ഞിരുന്നു

ഉസ്താദ് ഫാത്തിഹ വിളിച്ച് ഓതിത്തുടങ്ങിയപ്പോൾ അവന്റെ മനസ്സിൽ ആ  ചിത്രം കൂടുതൽ തെളിച്ചതോടെ വന്നുകൊണ്ടിരുന്നു

ഒരു പെരുന്നാൾ തലേന്ന്  ഉമ്മ അടുക്കളയിൽ നെയ്യപ്പം ചുടുന്ന തിരക്കിലാണ്.
ഉമ്മയുടെ കണ്ണുവെട്ടിച്ച് ചൂടുള്ള ഒരു നെയ്യപ്പം കൈക്കൽ ആക്കി ലുഖ്‌മാൻ അകത്തേക്കോടി

അതിന്റെ ഒരു കഷ്ണം തന്റെ ഉപ്പയുടെ വായിലിട്ടുകൊടുക്കാൻ ലുഖ്‌മാൻ മറന്നില്ല

ഉപ്പ വാങ്ങിത്തന്ന പുതുവസ്ത്രം വീണ്ടും വീണ്ടും എടുത്തു നോക്കികൊണ്ട് അവസാനം അതും അടുത്ത് വെച്ചാണ് ലുഖ്‌മാൻ ഉറങ്ങിയത്

രാവിലെ പതിവിന് വിപരീതമായി ഉപ്പയുടെ വിളികേട്ടാണ് ഉണർന്നത് ആദ്യവിളിയിൽ തന്നെ ലുഖ്‌മാൻ എഴുന്നേറ്റു

ഇന്ന് എന്താണെന്നറിയില്ല പതിവിലും വ്യത്യസ്തമായി അതിരാവിലെ തന്നെ പക്ഷികളും പറവകളും ഉണർന്നിട്ടുണ്ടെന്ന് ലുഖ്‌മാൻ തോന്നി

അങ്ങനെ ലുഖ്‌മാൻ കുളിച്ചു പുതുവസ്ത്രങ്ങൾ അണിഞ്ഞു സുന്ദരനായി ഉപ്പയെയും കാത്തുനിൽപ്പായി

 ഉപ്പയുടെ കയ്യും പിടിച്ച് ഇറങ്ങുമ്പോൾ ഉമ്മയുടെ കവിളിൽ ചുടുചുംബനം നൽകാനും സലാം പറയഞ്ഞും മറന്നില്ല

ലുഖ്‌മാൻ തന്റെ ആദ്യപെരുന്നാൾ നിസ്‍കാരത്തിനായി ഉപ്പയുടെ കൂടെ പുറപ്പെട്ടു
വഴിവക്കിൽ കാണുന്ന ഓരോന്നിനെ കുറിച്ചും  ലുഖ്‌മാൻ തന്റെ ഉപ്പയുടെ ചോദിക്കുമ്പോഴും

പുഞ്ചിരിക്കുന്ന മുഖവുമായി ഓരോന്നിനും രസകരമായ മറുപടി നൽകിക്കൊണ്ട് അവർ പള്ളിയിൽ എത്തി

അങ്ങനെ നിസ്‌കാരവും ഖുതുബയും ഉപ്പയുടെ മടിയിലിരുന്ന് കേൾക്കുമ്പോൾ ഇടകിടക് ലുഖ്‌മാൻ പലതും ഉപ്പയോട് ചോദിച്ചെങ്കിലും

പള്ളിയിൽ നിന്നും ഇറങ്ങിയിട്ട് പറഞ്ഞു തരാം എന്നായിരുന്നു മറുപടി അതുകൊണ്ട് തന്നെ അവന്റ ഹൃദയം എല്ലാം വേഗത്തിൽ കഴിയാൻ കാത്തിരുന്നു

അങ്ങനെ എല്ലാം കഴിഞ്ഞു ഉപ്പയുടെ കൂടെ പള്ളിയുടെ പിറകുവശത്തേക്ക് പോവുമ്പോൾ അവൻ ആശ്‌ചര്യം ആയിരുന്നു

അവിടെ ചെന്ന് ഓതുകയും ദുആ ചെയ്യുകയും ചെയ്ത് അവർ മടങ്ങുമ്പോൾ ഉപ്പയോട് അവൻ ചോദിച്ചു

"ഇതെന്താ ഉപ്പാ ഇവിടെ വന്ന് ഓതുകയും ദുആ ചെയ്യുകയും ചെയുന്നത് അതൊക്കെ പള്ളിയിൽ വെച്ചല്ലേ ചെയ്യേണ്ടത് "

ഉപ്പയുടെ മറുപടി ഇങ്ങനെ ആയിരുന്നു

"മോനെ ഇവിടെയാണ് നമ്മളൊക്കെ മരിച്ചാൽ കബറടക്കുക ഉപ്പാന്റെ ഉമ്മയുടെ അടുത്താണ് നമ്മൾ ഇപ്പോൾ പോയത് അവർക്ക് വേണ്ടിയാണ് നമ്മൾ ഓതിയതും ദുആ ചെയ്തതും "

"അപ്പോൾ നമ്മൾ വരുന്നതും ഓതുന്നതും അവർ കാണുകയും കേൾക്കുകയും ചെയ്യുമോ? "

ഇങ്ങനെ വീണ്ടും അവന്റെ കുഞ്ഞു മനസ്സിൽ പല സംശയങ്ങളും ഉറവയെടുത്തുവെങ്കിലും അതിനെയെല്ലാം അവൻ ഉപ്പയുടെ മറുപടികൾ കൊണ്ട് തുടച്ചു നീക്കിയിരുന്നു

അവസാനമായി അവന്റെ ഉപ്പ പറഞ്ഞു

"മോനെ മോന്റെ ഉപ്പയും കുറച്ച് കഴിഞ്ഞാൽ മരിക്കും അപ്പോൾ മോൻ ഉപ്പയുടെ അടുത്ത് വരില്ലേ "

നിഷ്കളങ്കമായ മനസ്സിൽ നിന്നുമുള്ള മറുപടി ഇങ്ങനെ ആയിരുന്നു

"ഉപ്പ ഉപ്പയുടെ ഉമ്മാന്റെ അടുത്ത് പോകുന്നതുപോലെ ഞാനും എന്റെ ഉപ്പയുടെ അടുത്തേക്ക് വരും "

ആ വാക്കുകൾ ഇന്നും നടപ്പിൽ വരുത്താൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെയും

 ഇനിയുള്ള കാലവും ഇത് മുറിഞ്ഞുപോവാതെ നടപ്പിൽ വരുത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ എന്ന ദുആയോടുകൂടെയും

മീസാൻ കല്ലുകളോട് നിറകണ്ണുകളോടെ സലാം പറഞ്ഞു യാസർ അവിടെന്നിറങ്ങി

(കാത്തിരിക്കുന്നുണ്ട് രണ്ടു മീസാൻ കല്ലുകൾക്കിടയിൽ അവർ ഓരോ പെരുന്നാളിനെയും വെള്ളിയാഴ്ചകളെയും
 അവർക്ക് ആഘോഷിക്കാനല്ല
  പുതുവസ്ത്രവും അണിഞ്ഞ് നമ്മൾ അവരുടെ അടുക്കൽ ചെല്ലുന്നതിഞ്ഞു വേണ്ടി മാത്രം
നിരാശരാക്കരുത് നമ്മൾ അവരെ
നിരാശരാക്കിയാൽ നമ്മളുടെ മക്കളും നമ്മളെ നിരാശരാക്കിയേക്കാം )

(നിങ്ങളുടെ പ്രതികരണമാണ് എന്റെ ഊർജം ഞാൻ കാത്തിരിക്കുകയാണ് നിങ്ങളുടെ പ്രതികരണങ്ങൾക്ക്)
Muhammed iyas. K
(Kmiwayanad)
Chooralmala
kmiyas123@gmail.com
9061173867