FULL PART

ഖമർ... 💜
@@@@@

"ഇക്കാ.... ദേ ആ മുഴുത്ത ചാമ്പക്ക കണ്ടോ...
അതുമതി എനിക്ക്....
നല്ല കുട്ടിയല്ലേ എടുത്തു തരോ.... "

"ന്റെ പെണ്ണെ.... അത് ഒത്തിരി മേലെയല്ലേ
കിട്ടോന്ന് അറിയില്ലങ്കിലും ഞാനൊന്നു ശ്രമിക്കാം.... പോരേ.... "

"എന്നാ ബുദ്ധിമുട്ടി എടുക്കണ്ട.... "

"ഓ പിന്നേ.... ഇത്ര എത്തിച്ച എനിക്കറിയാം അതെങ്ങനെ എടുക്കണമെന്ന്....
പൊന്നുമോൾ വായടക്കി ആദ്യം മിണ്ടാതിരി...
ശ്രദ്ധ തെറ്റിക്കല്ലേ.... "

അതേയെന്നർത്ഥത്തിൽ തലയാട്ടി അവള് ചാമ്പക്ക കുരു പുറത്തേക്ക് തുപ്പി....

ഒരു കൂട്ടം ചമ്പക്കകൾ തട്ടത്തിൻ തലപ്പിൽ പൊതിഞ്ഞു അടുത്തതിന് വേണ്ടി കാത്തു നിൽക്കുകയാണ് അവന്റെ പ്രണയിനി സെലിൻ.....

കുളക്കരക്ക് അരികോട് ചേർന്ന് പടർന്നു പന്തലിച്ച ചാമ്പക്ക മരത്തിൽ ഇഷ്ട്ടം പോലെ ചുവന്നതും പഴുക്കാൻ പാകമായ ഒരുപാട് ചമ്പക്കകൾ അങ്ങിങ്ങായി സ്ഥാനം പിടിച്ചിരുന്നു.....

ചിലത് ചവർപ്പും മറ്റുള്ളതിന് മധുരം കലർന്ന
കയ്പ്പും ചവർപ്പും ഒരുമിച്ചുള്ളതും....
എന്നാലും ഒരെണ്ണമെങ്കിലും ഉപേക്ഷിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല....

പകുതിയും തിന്ന് തീർത്തിട്ടും ഇതുവരെ മിച്ചം വന്നത് കയ്യിലെത്തിയിട്ടില്ല.....

പ്രിയതമൻ മരത്തിലുണ്ടെന്ന് പോലും നോക്കാതെ അവളത് പിടിച്ചു കുലുക്കാൻ തുടങ്ങി..... അതോടൊപ്പം അവനും.....

"ഡീ.... എന്തായി കാണിക്കുന്നേ.... ഞാനിപ്പോ തായേ വീഴും... അടങ്ങി നിൽക്കെടി സെലി..."

ആര് കേൾക്കുന്നു അവന്റെ വാക്കുകൾ.....

ചാമ്പക്കകൾ ഒന്നേ രണ്ടേന്ന കണക്കിൽ ചറ പറ വീണു.....

വെട്ടിയിട്ട ചക്ക കണക്കെ ചെക്കനും നിലം പൊത്തി....

തായേ തൊട്ടാവാടി കൂട്ടം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.... ഓരോന്നും അവനെ നുള്ളി പരിക്കേൽപ്പിക്കുകയും ചെയ്തു....

ഇതൊന്നുമറിയാതെ ചാമ്പക്ക പെറുക്കി കൂട്ടുന്ന തിരക്കിലാണ് അവൾ.....
മുഴുവനും കൈക്കലാക്കിയ ശേഷം മരത്തിന് മേലേക്ക് നോക്കി വിളിച്ചു കൂവി...

"അതേയ്..... ആവശ്യത്തിന് കിട്ടിക്ക്ണ്.....
ഇനി പൊരേക്ക് പോവല്ലേ ഇക്കാ.... "

മറുപടി വരാത്തത് അവളിലാകെ പരിപ്രാന്തി പരത്തി.... കുറെ പ്രാവശ്യം പേര് വിളിച്ചതിനു മറുപടിയായി പ്രതിധ്വനി ചുറ്റും മുഴങ്ങി....

ആരുടെയോ ഞെരക്കം സെലിനെ തായേക്ക്
നോക്കാൻ പ്രേരിപ്പിച്ചു....

തൊട്ടാവാടിയോട് പൊരുതി കിടക്കുന്ന ഇക്കാനെ കണ്ടതും അവളുടെ മിഴികൾ ഈറനണിഞ്ഞു....

കയ്യിലുള്ള ചാമ്പക്ക അങ്ങേ തൊടിയിലേക്ക് വലിച്ചെറിഞ്ഞു മുള്ളുകളുണ്ടെന്ന്  ശ്രദ്ധിക്കാതെ അവന്റെ അരികിലേക്ക് ഒരോട്ടമായിരുന്നു.....

"ഇങ്ങള് ഇത്ര പെട്ടെന്ന് തായേ എത്തിയോ... "

വേദന കടിച്ചമർത്തി ഷാഫി അവളെയൊരു നോട്ടം....

"പറയിപ്പിക്കണ്ട നീ... കൊല്ലാൻ നോക്കിയിട്ട്... തമാശ പറയുന്നോഡീ ഹംകേ....
പൊക്കോണം മുന്നീന്ന്.... "

ദേഷ്യവും സങ്കടവും കലർത്തി അവൾക്ക് മുഖം കൊടുക്കാതെ കാൽ പാദത്തിൽ തറച്ചു കേറിയ മുള്ള് ഓരോന്നായി കണ്ണു ചിമ്മി അവൻ വലിച്ചെടുത്തു....

അത് അവളിൽ വല്ലാത്ത നോവുണർത്തി....

"ഇക്കാ..... ഞാൻ... അ... അറിയാതെ...."

കാലുകൾ തടവുന്നുണ്ട്.... ഒപ്പം വാക്കുകൾ മുറിഞ്ഞു മിഴികളിൽ ചുവപ്പ് പടർന്നു.....

പൊട്ടിക്കരച്ചിലിലേക്ക് വഴി മാറാൻ അധിക നേരം വേണ്ടി വന്നില്ല....

കരച്ചിൽ കണ്ട് അവന്റെ നെഞ്ചോന്നു പിടഞ്ഞു....

"ഡീ....ഡീ...  നീ കരയല്ലേ.... പിന്നേ നിന്റെ വർത്താനം കേട്ടാൽ ആർക്കായാലും ദേഷ്യം വരില്ലേ...

മരം കുലുക്കുമ്പോ ഞാൻ നടുത്തല്ലി വീഴുമെന്ന് ചിന്തിക്കാൻ സാമാന്യ ബുദ്ധി പോലുമില്ലല്ലോ നിനക്ക്....

പോട്ടെ.... സാരമില്ല പെണ്ണെ.... നീയാദ്യം മോങ്ങൽ നിർത്തി ആ കണ്ണു തുടക്ക്.... "

വാക്കുകൾ ആശോസം നൽകിയതും സെലി മിഴികൾ തുടച്ചു.....

വേദനയൊന്നും വക വെക്കാതെ പൊടിത്തട്ടി അവൻ എഴുന്നേറ്റെങ്കിലും ഇരുന്ന ഇരുപ്പിൽ നിന്നും ഉയരാൻ അവൾക്ക് കഴിഞ്ഞില്ല....

എത്ര ശ്രമിച്ചിട്ടും അതേ ഇരിപ്പ് തുടർന്നതും
അവന്റെ ദേഷ്യം ഇരട്ടിപ്പിച്ചു....

"നീ.... വരുന്നുണ്ടോ..... "

"പറ്റണില്ല ഇക്കാ... എഴുന്നേൽക്കാൻ.... "

അപ്പോൾ മാത്രമായിരുന്നു ഷാഫി അത് കാണുന്നത് തന്നെ....

തന്റെ കാൽ പാദങ്ങളെ ചുംബിച്ച അതേ തൊട്ടാവാടികൾ വേർതിരിവ് കാണിക്കാതെ അവളെയും ചുംബിച്ചിരിക്കുന്നു....

കുത്തി കേറിയിരിക്കുന്നതിനാൽ ചോരയും പൊടിഞ്ഞിട്ടുണ്ട്.....

ഇതായിരുന്നല്ലേ എഴുന്നേൽക്കാനൊരു മടി....

നിലത്ത് മുട്ടു കുത്തിയിരുന്നു അവയെല്ലാം പതുക്കെ അടർത്തി മാറ്റി....

സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മുങ്ങാം കുഴിയെടുക്കാൻ തയാറെടുത്തു നിൽപ്പുണ്ട്...

ഇനിയും വൈകിയാൽ അവൾക്ക് ചീത്ത കേൾക്കുമെന്ന് മനസ്സിലാക്കിയതും അവൻ തന്റെ പ്രണയിനിയെ കോരിയെടുത്തു മുന്നോട്ട് നടന്നു.....

"അയ്യോ ഇക്കാ.... തായേയിറക്ക്.... "

"മിണ്ടാതിരുന്നോണം.... "

"എനിക്ക് കുഴപ്പമില്ലന്നേ.... ഞാ... ഞാൻ... "

"വായടക്കി ഇരുന്നില്ലേൽ കുളത്തിലേക്ക് ഒരേറ് എറിയും.... അതു വേണോ....?? "

പിന്നെയൊരു വാക്ക് തർക്കത്തിന് അവൾ മുതിർന്നില്ല...

കഴുത്തിൽ കൈകൾ വലയം ചെയ്ത് പ്രിയതമന്റെ നെഞ്ചിലേക്ക് ഒന്നൂടെ പറ്റി ചേർന്ന് കിടന്നു....

എങ്ങും ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരുന്നു.....

പെട്ടെന്ന്.....

സ്വന്തം വീട്ടു പടിക്കൽ എത്തിയതും സെലി  അവന്റെ കയ്യിൽ നിന്ന് കുതറി.....

മുറ്റത്ത് റോന്ത്‌ ചുറ്റി കൊണ്ട് അവളുടെ വാപ്പ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടപാടെ നെഞ്ചിൽ വെള്ളിടി വെട്ടി.....

അപ്പോയെക്കും അവള് പാതി മരിച്ചിരുന്നു....

"ഇ.... ഇക്കാ... ദേ വാപ്പ നിൽക്കുന്നു.... എ...
എനിക്ക് പേടിയാവുന്നുണ്ട്...

ഇന്നെന്തായാലും ന്റെ മയ്യത്ത് എടുത്തത് തന്നെ... റബ്ബേ കയ്യും കാലും വിറച്ചിട്ട്‌ വയ്യാ...

ഇക്ക വേഗം പൊക്കോ... കണ്ണിൽപ്പെട്ടാൽ ന്റേം ഇങ്ങടെയും കഥ തീർന്ന്.... മ്മ്.... മ്മ്....
പോകാൻ..... !!"

ഒരടി മുന്നോട്ട് വെക്കാതെ അതേ നിൽപ്പ് തുടർന്നു ഞാൻ.....

താൻ എന്നും കാണുന്നതല്ലേ പെണ്ണിന്റെ പേടിയും വെപ്രാളവും.....
അങ്ങേരെ സ്വഭാവം അവളെക്കാൾ എനിക്ക് നന്നായിട്ടറിയാം.....

ഓർമ്മ വെച്ച കാലം മുതൽക്കേ ഞങ്ങൾ  കളിക്കൂട്ടുക്കാരയവരാണ്.....

അന്നേ കുസൃതി നിറഞ്ഞ കൊച്ചു വായാടി ന്റെ ഖൽബിൽ കയറിക്കൂടിയിരുന്നു.....
അവളോടുള്ള ഇഷ്ട്ടം വലുപ്പം കൂടുന്തോറും അതും പടർന്നു പന്തലിച്ചു.....

ഒരു മോശമായ പ്രവർത്തിയും എന്നിൽ ഇതു വരേ സെലിക്ക് നേരെ കാണിച്ചിട്ടില്ല.....

ഒന്ന് കാണാതാവുമ്പോൾ മനസ്സിൽ വല്ലാത്ത പിടച്ചിലാണ്.... അടുത്തുണ്ടായാൽ തല്ലും....

അവളെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.....

അന്നേരം പെണ്ണിന്റെ ചെറി കണക്കെയുള്ള മൂക്ക് ചുകന്ന് വരുന്നത് കാണാൻ തന്നെ പ്രത്യേക ചേലായിരുന്നു....

പ്രണയം തുറന്ന് പറഞ്ഞാൽ ഒരു പക്ഷെ....
സെലി എന്നെന്നേക്കുമായി എന്നേ അകന്ന് പോകുമെന്ന് വ്യാകുലപ്പെട്ടു....

അതു കൊണ്ടു മാത്രമാണ് മുള പൊട്ടിയ പ്രണയത്തെ ആരും കാണാതെ ഒളിപ്പിച്ചത്....

അവൾക്ക് അങ്ങനെയൊക്കെ തോന്നിയിട്ട് ഉണ്ടോന്ന് ചോദിച്ചാൽ എനിക്കറിയില്ല.....

ഒരു കാര്യം ഊട്ടിയുറപ്പിക്കുന്നു.....

ഇഷ്ട്ടമാണ് എന്നാലത് പ്രണയമായിരുന്നില്ല...

*ഓർമ്മകൾക്ക് മരണമില്ലാത്ത കാലത്തോളം
ചിലരെന്നും ഈ നെഞ്ചിൽ കാണും....

എന്റേതെന്നു പേരിട്ടു വിളിക്കാൻ പറ്റുന്ന....

 ചെറു മൗനത്തിൽ പോലും നമ്മെ വായിച്ചെടുക്കാൻ കഴിയുകയും തോളോട് തോൾ ചേർക്കുകയും നമ്മളറിയാതെ നമ്മളിൽ ആഴ്ന്നിറങ്ങി അക്ഷരം തെറ്റാതെ പ്രിയപ്പെട്ടതാക്കുന്ന ഒരാളുണ്ടാവും ഈ
ദുനിയാവിൽ.....

നമ്മുടെ പുഞ്ചിരിയും ആഗ്രഹങ്ങളുമുള്ളതും
അയാളുടെ ഹൃദയത്തിലായിരിക്കും.....

മരിക്കുന്ന കാലം വരേ ഇക്ക മാത്രമാണ്....
ആ വ്യക്തിക്കുടമ.... *

ഇടക്കിടക്ക് അവള് പറയാറുണ്ട് എന്നോട്....
പറഞ്ഞു തീരുമ്പോയേക്കും കസവു തട്ടം നനഞ്ഞു കുതിർന്നിട്ടുണ്ടാവും.....

നിർവചിക്കാൻ കഴിഞ്ഞിട്ടില്ല അവളുടെ മനസ്സിൽ എന്താണെന്ന്.....

ചിന്തകളെ കടിഞ്ഞാണിട്ട് നിർത്തിയത് സെലിന്റെ അപേക്ഷയായിരുന്നു.....

"ഇങ്ങളോട് അല്ലെ പോവാൻ പറഞ്ഞെ..... വാപ്പ കണ്ടാൽ......... "

അവളുടെ പേടിക്ക് ഇന്നത്തോടെ ഞാൻ അറുതി വരുത്തും....

ന്റെ മുഖഭാവം മാറിയത് കണ്ടിട്ടാണ് അവള്  പറയാനുള്ളത് പോലും മറന്നത്.....

ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഷാഫി  സെലിന്റെ കൈത്തണ്ടയിൽ പിടി മുറുക്കി മുന്നോട്ട് ആരാഞ്ഞത്.....

വിടുവിക്കാൻ ശ്രമിച്ചുവെങ്കിലും അതെല്ലാം വിഫലമായി.....

പടച്ചോനെയും വിളിച്ചു അവള് അവനെ അനുഗമിച്ചു.....

രാത്രിയിൽ ഒരു അന്യ പുരുഷന്റെ കൂടെയുള്ള  മകളുടെ വരവ് കണ്ട ആ മനുഷ്യനാകെ കോപാകുലനായി.....

ഠോ,,,,,,,,,,

"എവിടെ ആയിരുന്നെടി ഒരുമ്പെട്ടോളെ.... "

ചോദിക്കലും പറച്ചിലും അവളെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് അയാൾ തീർത്തു.....
അടിയുടെ ആഘാതത്തിൽ അവനിൽ നിന്നും പിടി വിട്ടു അവൾ നിലത്തിരുന്നു പോയി.....

"സെലി....... !!!"

വിളിച്ച് എഴുന്നേൽപ്പിക്കാൻ ചെന്ന അവന്റെ ഷർട്ടിൽ പിടിച്ചു അയാൾ തള്ളി.....

"തൊട്ടു പോകരുത്... മാറി നിൽക്കെടാ..... "

ഏങ്ങിയേങ്ങി കരഞ്ഞു സെലിൻ ദയയോടെ വാപ്പയെ നോക്കി....

"ഞാൻ.... ഞാ... ഒന്നും ചെയ്തില്ല.... "

"മിണ്ടല്ലെടി അസത്തെ... കണ്ടവന്മാരുടെ കൂടെ അഴിഞ്ഞാടിയിട്ട് നല്ല വർത്താനം പറയുന്നോ.... "

അറവ് മാടിനോട്‌ കഷാപ്പുക്കാരന് എന്ത് മനസ്സലിവ്.....

അരിശം മുഴുവൻ തീർത്തത് അവളുടെ മുടിക്കുത്തിൽ പിടിച്ചു വലിച്ചിട്ടായിരുന്നു....

വേദന സഹിക്ക വയ്യാതെ സെലിൻ ആർത്തു കരഞ്ഞു.....

ഉമ്മാഹ്ഹ,,,,,,,,

ഷാഫിക്ക് ഇതൊന്നും കണ്ടു നിൽക്കാനുള്ള ത്രാണിയില്ലായിരുന്നു....

ഓടി ചെന്ന് അവൻ അയാളെ പിടിച്ചു മാറ്റാൻ ആവുന്നത്ര ശ്രമിച്ചേങ്കിലും ഒന്നും ഫലം കണ്ടില്ല.....

"നിങ്ങൾ എന്തിനാ അവളെ തല്ലുന്നേ....
എന്ത് തെറ്റാ സെലിൻ ചെയ്തെ....?? "

"ഞാനെന്റെ മോളെ തല്ലും കൊല്ലും.... നീയാരാടാ.... ചോദ്യം ചെയ്യാൻ ഈ നിമിഷം  ഇറങ്ങിക്കോണം ന്റെ മുറ്റത്ത്ന്ന്.....

അയാൾ അവന് നേരെ കൊരച്ചു ചാടിയതും
ഒടുവിൽ രണ്ടും കല്പ്പിച്ചു ഷാഫി അലറി....

"പോവാൻ തന്നെയാ വന്നത്.... അതിന് മുന്നേ എന്തിനാ നിങ്ങള് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയണം.....

കുഞ്ഞു നാളിൽ അവളെ പൊന്നു പോലെ കൊണ്ടു നടക്കണേന്ന് പറഞ്ഞ് പഠിപ്പിച്ചതും  ഓത്തു പള്ളിക്ക് കയ്യ് പിടിച്ചു നടത്തിച്ചതും
എല്ലാം നിങ്ങളല്ലേ......

ഇപ്പോഴത്തെ മനംമാറ്റത്തിന് കാരണം.....??? "

പറഞ്ഞു നിർത്തിയിടത്ത് നിന്ന് അയാൾ പൂർത്തിയാക്കി.....

"കൊഞ്ചാനും കുഴയാനും നിനക്കെന്റെ മോളെ തന്നെയേ കിട്ടിയുള്ളൂ....

പ്രായപൂർത്തിയായ മുതിർന്ന പെൺകുട്ടിയാ അവള്..... കൂടുതൽ കൊഞ്ചിയാൽ നാളെ ന്റെ മോൾക്ക്‌ ഒരു ചീത്തപ്പേര് വന്നാലേ നീ നോക്കോ.... പറയെടാ.....

പിന്നേ... വേലയും കൂലിയുമില്ലാത്ത നിന്നേ പോലെ ഒരുത്തന് ഇവളെ കെട്ടിച്ചു തരാൻ എനിക്ക് സൗകര്യമില്ല....

ഞമ്മള് മയ്യത്തായാലും നിനക്ക് ഞാൻ കെട്ടിച്ചു തരുമെന്ന് സ്വപ്നത്തിൽ കരുതണ്ട...

ഇറങ്ങി പോടാ... ഇവെടെന്ന്..... !!!"

പിടിച്ചു തള്ളിയപ്പാടെ അവൻ വേച്ചു വീഴാൻ പോയി..... ബാലൻസ് കിട്ടാതെ മുൾ വേലിക്ക് മേലേ അമർന്നു അവന്റെ വയറും കൈകളും
കോറി വലിക്കപ്പെട്ടു.....

തന്റെ പെണ്ണിന് അനുഭവിച്ച നോവിനോളം വരില്ലായിരുന്നു അതൊന്നും.....

മുറിവേറ്റ മനസ്സുമായി അവൻ അവിടം വിട്ടു....

പോകും വഴി കണ്ണു നിറച്ചു തന്നേയും ഇമ വെട്ടാതെ നോക്കുന്ന സെലിനെ മിന്നായം പോലെ കണ്ടു.....

പാവം.... ഞാൻ കാരണം....

അടക്കിപ്പിടിച്ച തേങ്ങൽ പൊട്ടിക്കരച്ചിലായി മാറാൻ അധികം നേരം വേണ്ടി വന്നില്ല.... 

ന്റെ കാലുകൾ വേഗം മുന്നോട്ട് ചലിപ്പിച്ചു....

ഇശാ നമസ്കാര ശേഷമായിരുന്നു പിന്നീട് ഞാൻ വീട്ടിൽ കയറി ചെന്നത്....

എന്നത്തേയും പോലെ എന്നെയും കത്ത് ഉമ്മ ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു....
ഒന്നും പറയാതെ ഞാൻ അകത്തേക്ക് കയറി പോയി...

പതിവില്ലാത്ത മാറ്റം കണ്ടിട്ട് കാര്യം തിരക്കി അവിടേക്ക് ഉമ്മയും വന്നു....
മിണ്ടുന്നത് കാണാഞ്ഞിട്ട് ആകെ അമ്പരപ്പ് ആ മുഖത്ത് പടർന്നിട്ടുണ്ട്....

തലയിൽ തലോടിയതും ഉമ്മയെ കെട്ടിപിടിച്ചു ബാക്കി സങ്കടം ഒഴുക്കി വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്തു.....

"അർഹിക്കാത്തതൊന്നും ആഗ്രഹിക്കരുത് എന്ന് ഉമ്മ തന്നെ എത്ര തവണ ന്റെ കുട്ടിയോട് പറഞ്ഞിട്ടുള്ളതാ....
എന്നിട്ടും....?!"

"മറക്കാൻ പറയല്ലേ ഉമ്മാ.... ഖൽബിലിട്ട് നടന്നത് കുട്ടിയോളും കുടുംബവുമായി ജീവിക്കാനായിരുന്നു....

പടച്ചോൻക്ക് ഇഷ്ട്ടമല്ലങ്കിൽ ആഗ്രഹിച്ചിട്ടു വല്ല കാര്യമുണ്ടോ.... പറ ഉമ്മാ.... "

ഞാൻ തുണിയും കുപ്പായവുമെല്ലാം അത്ര പഴക്കം തോന്നാത്ത ഒരു ബാഗിൽ കുത്തി നിറച്ചു....

നിറക്കണ്ണുകളാൽ ഉമ്മയും തൊട്ടടുത്ത് നിൽപ്പുണ്ട്.....

"പോവാൻ തീരുമാനിച്ചോ നീയ്... "

"അതേ.... "

"ഇവിടെ നാട്ടിൽ നയിച്ചാ പോരേ... ഗൾഫ്ക്ക് പോവേണ്ടല്ലോ... നീയില്ലാതെ ഉമ്മ ഒറ്റക്ക് നിൽക്കാൻ പറ്റൂല ഷാഫിയേ.... "

കണ്ണുനീർ തട്ടത്തലപ്പ് കൊണ്ട് ഉമ്മ തുടച്ചു എന്നേ നോക്കി....
അന്നേരം ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു....

"നോക്കിയതല്ലേ ഒരുപാട്.... കിട്ടിയില്ലല്ലോ....
അല്ലേലും പോത്ത് കച്ചവടക്കാരനായ കുഞ്ഞാലീടെ മോന് ആര് ജോലി തരാനാ....

അതല്ലേ അവളുടെ വാപ്പാക്ക് നിങ്ങളോടും എന്നോടും ഇത്ര പുച്ഛം.... "

"അങ്ങനെയായാലും ഇന്നേവരെ നേരും നെറിയും കെട്ടു ജീവിച്ചിട്ടില്ല.... "

ഉമ്മ ഈർഷ്യത്തോടെ നെറ്റി ചുളുക്കി....

"കഷ്ടപ്പാടിന് അറുതി വരുത്തി ന്റുമ്മാന്റെ മനസ്സ് നിറക്കണമെങ്കിൽ എനിക്ക് പോയേ പറ്റൂ.... "

"തിന്നാനുള്ള വക കിട്ടുന്നില്ലേ മോനേ.....
അതുപോരെ നമുക്ക്.... "

"അതുകൊണ്ട് എന്താവാനാണ് ഉമ്മാ.....
എത്ര കാലമെന്ന് വെച്ച മറ്റുള്ളോരെ വസ്ത്രം അലക്കി ഇങ്ങള് കഷ്ട്ടപ്പെടാ.....

വിധി.... ചെലപ്പോ ഇങ്ങനെയാവും.....

അയാളുടെ മുന്നിലെനിക്ക് തലയുയർത്തി നിൽക്കാനെങ്കിലും നാലണ സമ്പാദിക്കണം...
അന്തസ്സായി അവളെ കൈപ്പിടിച്ചേ ഞാൻ ഇനി ഉമ്മാന്റെ മുന്നിൽ വരുള്ളൂ....

ദുഃആ ചെയ്യണം ഈ മോന്..... !!"

ന്റെ നെറുകയിൽ അമർത്തി ചുംബിച്ചു....
തിരിച്ചു ഞാനും.....

ഇറങ്ങാൻ നേരത്തായിരുന്നു അത് മാത്രം എടുത്തില്ലല്ലോന്ന് ഓർമ്മ വന്നത്......
ബാഗ് ഉമ്മയെ ഏൽപ്പിച്ചു തിരികെ റൂമിലേക്ക്‌ നീങ്ങി..... 

സെലിന്റെ കുഞ്ഞു നാളിലെ ഫോട്ടോയാണ്...
വിട്ടിട്ട് പോന്നാൽ സമാധാനം ഉണ്ടാവില്ല....

അതെടുത്തു മതി വരുവോളം നോക്കി റൂമീന്ന് ഇറങ്ങവേയാണ് ആരുടെയോ ആളനക്കം കേട്ടത്..... ജനലിന്റെ അരികെ നിന്നാണ്.....

ശബ്‌ദം കേട്ട ഭാഗത്തേക്ക് ആരാന്നറിയാൻ
ഓരോ അടിയും വെച്ചു.....

തല തായ്‌തി പുറത്തോട്ടു നോക്കിയപ്പോൾ അവിടെ അവളായിരുന്നു.....
ചുണ്ടുകൾ ആ നാമം ഉച്ചരിച്ചു....

"സെലിൻ...... "

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അവള് വന്നു.....

"ഇക്കാ........ !!"

കണ്ണീരിന്റെ നനവുണ്ടായിരുന്നു സ്വരത്തിന് പോലും..... എന്ത് പറയണമെന്നറിയാതെ ഞാനും അവളും ഏറെ നേരം മുഖത്തോട് മുഖം നോക്കി നിന്നു....

ന്റെ നിൽപ്പ് കണ്ടിട്ട് ഏകദേശം അവൾക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്....
തിക്കട്ടി വന്ന സങ്കടം അടക്കി ഇടറിയ ശബ്ദത്തിൽ ചോദിച്ചു.....

"ഇങ്ങള് പോവണോ ഇക്കാ.... "

"മ്മ്മ്..... "

മറുപടി ഒരു മൂളലിൽ ഒതുക്കിയപ്പോയും പെണ്ണിന്റെ കൺകോണിൽ നനവ്‌ രൂപപ്പെട്ടിരുന്നു.....

"ഇനി കാണോ നമ്മള്.... "

ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു അത്....

"അറിയില്ല.... "

അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു നിർത്തിയപ്പോയായിരുന്നു....

വാ പൊത്തി കരയാൻ വെമ്പുന്ന സെലിന്റെ അടി കിട്ടി നീലിച്ച റോസാപ്പൂ കവിളുകൾ ശ്രദ്ധയിൽപെട്ടത്....

ജനൽ വിടവിലൂടെ പുറത്തേക്ക് കയ്യിട്ട് ഞാൻ കവിളിൽ വിരൽ ഓടിച്ചതും ന്റെ കണ്ണുകളും നിറഞ്ഞു.....

"ഒത്തിരി വേദനിച്ചല്ലേ ഈ പാപി കാര...... "

അതിന് മുന്നേ തന്റെ ചുണ്ടുകളിൽ അവളെ വിരലമർത്തി മിണ്ടരുതെന്ന് തലയാട്ടി.... 

"എനിക്കറിയാം.... ഇക്കാക്കല്ലായിരുന്നോ മുഴുവൻ വേദനിച്ചത് എന്നേക്കാൾ കൂടുതൽ... അപ്പൊയെ പറഞ്ഞതല്ലേ ഞമ്മള് എന്നോട് കൂട്ടു കൂടാൻ വരണ്ടന്ന്....

കാര്യം ഒന്നുമറിയാതെ വാപ്പ വീണ്ടും ഇങ്ങളെ വിഷമിപ്പിച്ചുവില്ലേ.... പടച്ചോൻ പൊറുക്കോ ഈ പൊട്ടി പെണ്ണിനോട് ഇക്കാ....?!!!"

കവിളിലൂടെ ഒഴുകി വരുന്ന മിഴിനീർക്കണം ഞാൻ തുടച്ചു മാറ്റുന്നതിനനുസരിച്ച് എന്നേ തോൽപ്പിച്ചു കൊണ്ടിരുന്നു....

"പെണ്ണെ കരയല്ലേ.... മരിച്ചു പോകുന്നുണ്ട്  നിന്നേ കാണുമ്പോൾ തന്നെ.... "

"കരയാതിരിക്കാൻ വയ്യ... ഇങ്ങളെ അവസ്ഥ ആലോചിച്ചിട്ടാ എനിക്ക് ഒത്തിരി സങ്കടം...
അല്ലാതെ വാപ്പ തല്ലിയത് കൊണ്ടല്ല....

എന്നും കരയാൻ ശപിക്കപ്പെട്ട ജന്മം അല്ലെ ഞാൻ... സങ്കടങ്ങൾ കരഞ്ഞു തീർക്കണം
അല്ലേൽ ശോസം മുട്ടി മയ്യത്താവും.... "

അതും പറഞ്ഞു അവളൊന്ന് മന്ദഹസിച്ചു....

"ഇത്രക്കും സങ്കടത്തിൽ മുങ്ങി തായ്‌ന്ന്ട്ടും നിനക്ക് എങ്ങനെയാ പെണ്ണെ ചിരിക്കാൻ കഴിയുന്നത്...."

"അതൊരു കഴിവ് ആണ് ഇക്കാ.... "

കൂടുതൽ പറയാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കേറി അവളോട്‌ ചോദിച്ചു.....

"ഒരു ഉറപ്പ് മാത്രം തരോ... തിരിച്ചു വരും വരേ എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന്.... "

പ്രതീക്ഷയോടെ അവൻ സെലിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി....

എന്തോ പറയാൻ തുനിഞ്ഞ നേരത്താണ്  വാപ്പാടെ ശബ്‌ദം കേട്ട് അവൾ പതറിയത്....

ഒന്നും പറയാതെ സെലിൻ രംഗം വിട്ടു....

പ്രതീക്ഷക്ക് മങ്ങലേറ്റു ഷാഫി തളർന്നു അതേ പടിയിരിക്കുമ്പോയാണ് മുന്നോട്ട് ഓടിയ സെലിൻ തിരികെ വന്നത്.....

"ഇതിലുണ്ട്.... പറയാനുള്ളത്‌.... "

മറുപടിക്ക് പകരമായി അവള് ഒരു തൂവാല ഷാഫിയെ ഏൽപ്പിച്ചു ഇരുട്ടിലേക്ക് ഓടി മറഞ്ഞു....

ഇന്നേക്ക് 12 വർഷങ്ങൾ കഴിഞ്ഞു ഞാനും  പ്രവാസിപ്പട്ടം എടുത്തു അണിഞ്ഞിട്ട്....

ഒരു സുഹൃത്തു വഴി കിട്ടിയ വിസയായിരുന്നു..
കുഴപ്പമില്ലാത്ത ജോലിയൊക്കെ പറഞ്ഞു എന്നേ പറ്റിച്ചതാണെന്ന വിവരം വളരെയേറെ  വൈകിയാണ് ഞാൻ തിരിച്ചറിഞ്ഞത്.....

വിശ്രമമില്ലാതെ ജോലിയെടുപ്പ് മാത്രം  തിന്നാൻ ഒന്നോ രണ്ടോ ഖുബ്ബുസ് കിട്ടിയാൽ കിട്ടി....
 അർബാബിന്റെ ചീത്ത മറുഭാഗത്ത് അരവയറുമായി മരുഭൂമിയിൽ കിടന്ന് മരിച്ചു ജീവിച്ചു.....

ആരോടും പരാതിയും പരിഭട്ടവുമില്ലാതെ തട്ടീം മുട്ടീം ജീവിതം മുന്നോട്ട് കൊണ്ടു പോയി....

സ്നേഹ ബന്ധം അങ്ങോട്ടും ഇങ്ങോട്ടും കൈ മാറിയത് മുഴുവൻ കത്തുകളിലൂടെയാണ്.....

ജന്മം തന്ന ഉമ്മയുടെ ആശോസ വാക്കുകൾ.. എന്നോടൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ടു കഴിയുന്ന ന്റെ പെണ്ണിന്റെ മുഖം....

മരുഭൂമിയിലെ ചൂട് പോലും എന്നേ തളരാതെ പിടിച്ചു നിർത്തി.....

കുറച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അവളെ കുറിച്ച് ഒരു വിവരവുമില്ല....

തുടരെ തുടരെ കത്തുകൾ അയച്ചിരുന്ന ഉമ്മയും ഒന്നും അയക്കാതെയായി....

അന്ന് അവസാനമായി അയച്ച കത്ത് കണ്ടിട്ട് കൊച്ചു കുട്ടിയേ പോലെ തേങ്ങി കരഞ്ഞു....

ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി പോയിരുന്നെങ്കി എന്നാശിച്ച നിമിഷം ആയിരുന്നു അത്....

__________________________________________

*പ്രിയപ്പെട്ട ഉമ്മാന്റെ കുട്ടിക്ക്....

അസ്സലാമുഅലൈക്കും.... ഉമ്മാക്ക് സുഖം തന്നെ.... നിനക്ക് സുഖമല്ലേന്ന് കരുതുന്നു... ഈയിടെയായിട്ട് തീരെ വയ്യഡാ...

കാലൊക്കെ നീരു കെട്ടി വല്ല മന്ത് വന്ന പോലെയായിട്ടുണ്ട്....

അത് കേട്ടിട്ട് ന്റെ കുട്ടി വിഷമിക്കണ്ട കുഴമ്പു പുരട്ടിയാൽ അതങ്ങു മാറിക്കോളും....
വേദന കുറവുണ്ടെങ്കിലും നീരു ഇപ്പോഴും അതേ പോലെ തന്നെയാ...

പിന്നേ... നീ ഉടനെ നാട്ടിലേക്ക് വരണം....
മരിക്കുന്ന മുന്നേ ന്റെ കുട്ടീടെ മുഖം കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ.....

ഒരു പ്രധാന കാര്യം കൂടി.....

മിനിഞ്ഞാന്ന് സെലിന്റെ കല്യാണായിരുന്നു....

ഇഷ്ടമില്ലാത്ത ഒന്നായിട്ടു കൂടി അടിച്ചും തൊഴിച്ചുമാണ് അവളെ ആ കല്യാണത്തിന് സമ്മതിപ്പിച്ചത്.....

പുയ്യാപ്ല നിന്റെ വാപ്പാടെ പ്രായം വരും ഒരു മുതു കിളവൻ....

പാവം ന്റെ സെലി തലേ ദിവസം വരേ വന്നിട്ട് നീ എന്നെങ്കിലും വരുന്ന വിവരം പറഞ്ഞോ...
കത്ത് അയച്ചോന്നൊക്കെ ചോദിച്ചു....

കരഞ്ഞു കരഞ്ഞു കരുവാളിച്ച് പോയിക്ക്ണ് അവള്... അത് കണ്ടിട്ട് ഉമ്മയും അവളോപ്പം ഇരുന്ന് കുറെ കരഞ്ഞു....

അവസാനം ഇതും പറഞ്ഞിട്ടാ സെലിൻ പോയേ.....

"ഉമ്മാന്റെ മോനോട് ഒരിക്കലും എന്നേ വെറുക്കരുതെന്ന് പറയണം"

കത്തിന് മറുപടി അയക്കാൻ മറക്കരുത്.....
നിർത്തുന്നു....
   
                                     എന്ന് സ്നേഹപൂർവ്വം
                                                   ഉമ്മ *

__________________________________________

ബാക്കി പൂർത്തിയാക്കാൻ നിൽക്കാതെ ഞാൻ കത്ത് ചുരുട്ടി പിടിച്ചു വിതുമ്പി....

സെലിൻ..... നീ.....

വാക്കുകൾ ചങ്കിൽ കുരുങ്ങി.....

മുറിച്ചു മാറ്റിയ വലതുക്കാലും ഏന്തി കൊക്കി ചാടി ഞാൻ സോഫയിലേക്ക് ചാഞ്ഞിരുന്നു....

ജോലിക്കിടയിലാണ് സിമെന്റ് പിടിക്കാത്ത ഏതാനും വലിയ ഇരുമ്പ് കഷ്ണങ്ങൾ തന്റെ കാലിലേക്ക് വീണത്....

ആരൊക്കെയോ ചേർന്ന് താങ്ങി ഹോസ്പിറ്റലിലെത്തിച്ചതു കൊണ്ട് ജീവൻ തിരിച്ചു കിട്ടി....

പക്ഷെ.... മറ്റൊരു ജീവൻ എന്നിൽ നിന്നും അപ്പോയെക്കും പിഴുതു മാറ്റിയിരുന്നു....

ശക്തമായ പ്രഹരമേറ്റതിനെ തുടർന്ന് അത് മുറിച്ചു മാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കൂടെ ജോലി ചെയ്യുന്ന ഒരുത്തൻ പറഞ്ഞു അറിഞ്ഞതാണ്......

ഒറ്റക്കാലനായ തന്നെ അതോടെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു... ഇതൊന്നും ഉമ്മാനോട് പറഞ്ഞിട്ടേയില്ല ഒരു വേള ഇതറിഞ്ഞാൽ ചങ്ക് പൊട്ടി മരിച്ചു പോകും....

ഒന്നിനും കൊള്ളാത്തവനേ ലോകത്ത് ആർക്കും വേണ്ടല്ലോ....

നൊന്തു പെറ്റ ഉമ്മ മാത്രം ഒഴിവാക്കില്ലന്ന് ഒരു വിശ്വാസം ഉള്ളതിനാൽ മരണത്തെ കുറിച്ചുള്ള ചിന്തയെ പാടെ ഞാൻ അകറ്റി നിർത്തിയത്..... 

ഉപ്പു രസം നിറഞ്ഞ മിഴിനീർക്കണങ്ങൾ പോലും തന്റെ ചുണ്ടിലേക്ക് അലിഞ്ഞു ചേർന്നു കഴിഞ്ഞിരുന്നു.....

ഒരിക്കലെങ്കിലും കാണണം അവളെ.....

പ്രവാസ ജീവിതത്തിലേക്ക് ഇനി മടക്കമില്ലന്ന്
ദൃഢ തീരുമാനമെടുത്ത് ഞാൻ നാട്ടിലേക്ക് തിരിച്ചു......

അറ്റു പോയ മങ്ങിയ പ്രതീക്ഷകളും നീറുന്ന മനസ്സുമായി.....

കവലയിലെത്തി നേരെ ഓട്ടോയും പിടിച്ചു വീട്ടു മുറ്റത്തിറങ്ങി....

കാശും കൊടുത്ത്  തോളിൽ ബാഗിട്ട് നടത്തം സുഖമമാക്കാൻ വേണ്ടി വടിയും ഏന്തി മുന്നോട്ട് നടന്നു...

ആദ്യമൊക്കെ നടക്കാൻ ഇത്തിരി പ്രയാസം തോന്നിയെങ്കിലും അത് ശീലമായി....

പടി വാതിൽക്കൽ അന്നത്തെ പോലെ ഉമ്മ ചിന്താമഗ്നയായി ഇരിപ്പുണ്ടായിരുന്നു.....

ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല  ഉണ്ടായിരുന്നേൽ ഓടി വന്നേനെ....

മനസ്സിൽ തീയാണ്.....

വെറും കയ്യോടെ വരുന്ന മകനെ ഉമ്മ ആട്ടി പറഞ്ഞയക്കോ...?? അതോ ഈ മുഖത്ത് കാർക്കിച്ചു തുപ്പോ...??

ചേർത്തു പിടിക്കുമെന്ന വിശ്വാസം കാറ്റിൽ പറക്കുമോ....?? എന്നൊക്കെ....

അങ്ങനെ ആധിയേറെ ഒരുപാട് ചിന്തകൾ എന്നേ വരിഞ്ഞു മുറുക്കി....

എന്നാൽ അതെല്ലാം ആസ്താനത്താക്കി കൊണ്ട് ഉമ്മ ശോസം വിടാൻ പോലും സമ്മതിക്കാതെ വാരിപ്പുണർന്നു.....

നാളെറെയായി കാണാത്തതിന്റെ സങ്കടവും പരിഭവം പറച്ചിലും ഞങ്ങൾ രണ്ട് പേരും കരഞ്ഞു തീർത്തു.....

മരിക്കും മുന്നേ കാണാൻ പറ്റിയല്ലോന്ന് ഉമ്മയുടെ കൈപ്പ് നിറഞ്ഞ വചനങ്ങളെ ഒപ്പിയെടുത്തത് ആ കവിളുകളിൽ ചുംബനങ്ങൾ കൊണ്ടു മൂടിയിട്ടായിരുന്നു.....

ആകെ ക്ഷീണിച്ചുവെങ്കിലും കണ്ണുകളിൽ പഴയ തിളക്കം വീണ്ടെടുത്തിട്ടുണ്ട്....

തന്റെ സാമിപ്യമാണ് ഉമ്മാക്ക് അത്രക്ക് സന്തോഷം നൽകിയതെന്ന് ഞാൻ മനസ്സിലാക്കി.....

വിശേഷങ്ങൾ പങ്കു വെച്ച് നിന്ന കാലിൽ നിൽക്കുമ്പോഴാണ് സെലിന്റെ വീട്ടിൽ കുറെ ആളുകളെ കണ്ടത്.....

കുടിക്കാൻ ഇത്തിരി വെള്ളം എടുത്ത് വന്ന ഉമ്മയോട് കാര്യം തിരക്കി....

"എന്താ ഉമ്മാ..... അവിടെ.......?? "

ചോദ്യം കേട്ട് ഉമ്മയോന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിച്ചില്ല....

"മോനെ...... പിന്നേ..... "

ഉമ്മ കണ്ണു നിറച്ചു തട്ടത്തലപ്പിനാൽ വാ പൊത്തി കരഞ്ഞു....

കാര്യം അറിയാഞ്ഞിട്ട് മനുഷ്യനാണെങ്കിൽ  ഇരിക്കപ്പെറുതിയില്ലതാനും.....
ശബ്‌ദം ഇടറുന്നുണ്ട് ന്റെ കൈകൾ മുറുകെ പിടിച്ചിട്ടുമുണ്ട്.....

"ഉമ്മാക്ക് ഇതെന്താ.... വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കാണ് കണ്ണീർ ഒലിപ്പിക്കുന്നത്....
എന്താണേലും പറ ഇങ്ങള്..... !!"

തനിക്ക് മുഖം തരാതെ ഉമ്മ തല തായ്‌തി.....

"സെലിൻ മരിച്ചു....
അവളുടെ 3 ആയിരുന്നു ഇന്ന്....

മുതുകിളവൻ അവളെ കൊല്ലാകൊല ചെയ്ത് ഒത്തിരി പാവത്തിനെ നരകിപ്പിച്ചു...
ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചും ക്ഷമിച്ചു അവള് നിന്നു പോന്നു....

സഹിക്കെട്ട് ഇറങ്ങി പോന്നതിന് പിറ്റേന്നാണ്‌  അവൾക്ക് പനി പിടിച്ചത്... മരുന്ന് കൊണ്ടൊന്നും മാറുന്ന ഒന്നായിരുന്നില്ല അത്....

ഞാൻ കാണാൻ പോയിരുന്നു... പഴയ പ്രസരിപ്പ് പാടെ മാഞ്ഞു കണ്ണൊക്കെ കുഴിഞ്ഞു ആകെ ഒരു കോലം...

അന്നും ചോദിച്ചു നിന്റെ കത്ത് വല്ലതും വന്നോന്ന്... ഇക്ക വരുന്നുണ്ടോന്നൊക്കെ....

മരിക്കുന്നതിന് മൂന്നാം നാൾ നന്നായി ക്ഷീണം ബാധിച്ചു.... സംസാരം കുറഞ്ഞു.... പിന്നേ പിന്നേ
പതിയെ ശോസവും നിലച്ചു.... "

ഇടിത്തീ പോലെയായിരുന്നു ആ വാക്കുകൾ തന്റെ കാതുകളിൽ പതിഞ്ഞത്.....
കയ്യിൽ നിന്നും ഗ്ലാസ് നിലത്തേക്ക് വീണ് നാലുപാടും ചിന്നി ചിതറി.....

"ഇല്ലാ.... ഞാൻ വിശ്വസിക്കില്ല.... ന്റെ സെലി...
അവള് മരിച്ചിട്ടില്ല.... ഇല്ലാത്തത് പറയാ ഇങ്ങള്.... സെലി.... സെലി...  നീ...... !!""

പ്രാന്തനെ പോലെ വടിയിലെ പിടി വിട്ട് ഞാൻ  ഊർന്നു വീണ് സ്വമേതായാൽ കൈ കൊണ്ട് മുടിയിൽ വലിച്ച് അലറി കരഞ്ഞു.....

പോകാൻ നേരം....

അവസാനമായി അവള് തന്ന തൂവാലയിൽ എന്തായിരുന്നെന്ന് നോക്കാൻ പോലും തനിക്ക് ഒഴിവ് കിട്ടിയില്ലായിരുന്നു.....

ബാഗിലെ അറയിൽ നിന്നും തപ്പിയെടുത്ത്
വായിച്ചതും ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയോടി.... ഉമ്മ വിളിക്കുന്നത് പോലും  കേൾക്കുന്നുണ്ടായിരുന്നില്ല....

ഓടി പോകുമ്പോഴാണ് കുളക്കരയോട് ചേർന്ന് നിൽക്കുന്ന ചാമ്പക്കമരം കണ്ണിലുടക്കിയത്......

ന്റെയും സെലിയുടെയും കൂടിക്കാഴ്ചക്ക് സാക്ഷിയായ ആ മരം പോലും അവളുടെ വേർപാട് അറിഞ്ഞവണ്ണം ഉണങ്ങിത്തരിച്ചു  പോയിരുന്നു......

കാണുന്തോറും ചങ്ക് കുത്തി കീറുന്ന വേദന....

പള്ളിക്കാട്ടിന് മുന്നിലെത്തിയതും കാലുകൾ 
നിശ്ചലമായി.....

കിതപ്പ് പോലും വക വെക്കാതെ നേരെ ഞാൻ അവിടേക്ക് പ്രവേശിച്ചു......

കുറഞ്ഞ ദിവസത്തിനുള്ളിൽ പുതുതായി ഒത്തിരി ഖബറുകൾ അങ്ങിങ്ങായി സ്ഥാനം പിടിച്ചിരുന്നു......

എങ്കിലും....

തലയെടുപ്പോടെ നിൽക്കുന്ന മൈലാഞ്ചി ചെടി തന്റെ സെലിയുടെ ഖബർ ഇതാണെന്ന് വിളിച്ചു പറഞ്ഞു.....

ചുണ്ടുകൾ കടിച്ചു പിടിച്ചു വിതുമ്പി....

നിയന്ത്രണം തെറ്റി അതിന്റെ മേലേക്ക് വീണ് കൊച്ചുക്കുട്ടിയെന്ന കണക്കെ അലമുറയിട്ടു ഞാൻ ഏങ്ങലടിച്ചു......

"സെലി..... ഡീ.... നീയെനിക്ക് എത്തിപ്പെടാൻ കഴിയാത്ത അത്ര ദൂരത്തേക്ക് പോയില്ലേ.....
നിന്നേ എന്തു മാത്രം ഇഷ്ട്ടപ്പെട്ടിരുന്നുവെന്ന് നീ അറിയോ.... പെണ്ണെ......

പറയാൻ കുറെ നോക്കിയെങ്കിലും നിന്റെ ഒളി മങ്ങാത്ത പുഞ്ചിരി ഓരോ വട്ടവും എന്നേ അതിൽ നിന്നും പിന്തിരിപ്പിച്ചു കളഞ്ഞു....
മരണത്തിലും ഞാൻ ഒറ്റപ്പെട്ടു.....

പാതി മരിച്ച മനസ്സുമായിട്ടാണെടി ഞാനിന്നും നീറി നീറി ജീവിക്കുന്നത്.....

എന്നാലും നീയെന്നോടുള്ള പ്രണയത്തെ ഹൃദയത്തിൽ ഒളിപ്പിച്ചില്ലേ.....
എന്തിനായിരുന്നു....

അടുത്ത ജന്മത്തിലെങ്കിലും നീയെന്റെ പെണ്ണായി ജനിക്കില്ലേ സെലിൻ..... !!!"

മുഖം പൂഴ്ത്തി പൊട്ടി കരയുന്ന ഷാഫിയുടെ കയ്യിലുള്ള തൂവാല ഒരു തെന്നലിന്റെ അകമ്പടിയാൽ മൈലാഞ്ചി ചെടിക്ക് മീതെ പറ്റി പിടിച്ചു......

മറുപടിയെന്നോണം മൈലാഞ്ചി ചെടിയും ആടിയുലഞ്ഞു....

അതിൽ ഇപ്രകാരമായിരുന്നു.....

*മോഹിക്കാനേറെ.... മോഹങ്ങളോ....  ആഗ്രഹിക്കാൻ കുറെ ആഗ്രഹങ്ങളോ എനിക്കില്ല....

മരിക്കും വരേ നെഞ്ചോട് ചേർത്ത് പിടിച്ചു സ്നേഹിക്കാൻ നിന്നേ മാത്രം വേണം.... ഭൂമിയിൽ നിന്നോളം കൊതിച്ചിട്ടില്ല ഞാൻ മറ്റൊന്നും....!!!*

ശുഭം.

Writer.. SUHAIB
V😠Y😠D!'S K😡LIPP😡N

********************************************

നഷ്ടപ്രണയത്തിന്റെ ഓർമ്മക്ക്....

( ആത്മാർത്ഥ പ്രണയം ആയുഷ്ക്കാലം വരെ നിലനിൽക്കും അല്ലാത്തത് വിടരും മുന്നേ കൊഴിയും...)

ആരെങ്കിലും മനസ്സ് ഞാൻ കാരണം വേദനിച്ചെങ്കിൽ ക്ഷമിക്കണം...
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം.... ന്റെ സ്വന്തം ആശയം....
khamar