*ഇമ*
*10....13*
" എന്നാ പറയ് ശ്രീനി..... എനിക്ക് മാത്രം കാണാൻ കഴിയുന്ന അയാളാരാ.....? എന്താ ആ കുളത്തിന്റെ പ്രത്യേകത.... ? "
"ഇമാ അത്......"
" പറയ് ശ്രീനി...... "
" ആ പൂക്കളുമായ് എന്തിന് അയാളെനിക്ക് പിന്നാലെ ഇങ്ങനെ...?..."
"കാനടയിൽ ജനിച്ചു വളർന്ന നിന്നേ പോലൊരു കുട്ടിക്ക് ഞാൻ പറയുന്ന പഴഞ്ചൻ കെട്ടുകഥകളെല്ലാം പിന്നീട് ഓർത്തു ചിരിക്കാൻ പാകത്തിലൊരു വല്ല്യ തമാശ മാത്രമായ് മാറും....
അതോണ്ട് നീയൊന്നും അറിയണ്ട ഇമാ...... "
" ഇല്ല.... ശ്രീനി... എനിക്കെല്ലാം അറിഞ്ഞേ പറ്റു...... അറിയണം എനിക്ക്..... "
എനിക്ക് നിയന്ത്രിക്കാനാവത്ത വിധം എന്റെ ശബ്ദമുയർന്നു കൊണ്ടേയിരുന്നു.......
"ഇമാ കൂൾ.... പറയാം ഞാനെല്ലാം ......."
അത് പറഞ് എനിക്കഭിമുഖമാകും വിധം തുറന്നിട്ട ജനാലയ്ക്കരികിൽ ശ്രീനി നിന്നു......
തലയിണയെടുത്ത് കട്ടിൽ പടിയിലേക്ക് വെച്ച് അതിൽ ചാരി ഞാനിരിന്നു.......
ശ്രീനി പറഞ്ഞു തുടങ്ങി......
"ഇതിനേ പറ്റി നിന്നോട് പറയും മുൻപ് ആദ്യം എന്റെയും നിധിയേച്ചിയുടെയും സ്വന്തം അനിയത്തി ശ്രീക്കുട്ടിയെക്കുറിച്ച് താനറിയണം...... "
ഒരു ഞെട്ടലോടെയായിരുന്നു ഞാനത് കേട്ടത്.....
" ശ്രീനിക്ക് അനിയത്തിയോ.....?"
ആവശ്യമുള്ളതും അനാവശ്യമായതുമായ കുറേയധികം ഭ്രാന്തൻ ചിന്തകൾ എന്റെ മനസിന്റെ ഇടനാഴിയിലൂടെ ഇഴഞ്ഞ് നീങ്ങി......
ശ്രീനി വീണ്ടും തുടർന്നു.....
ഞങ്ങൾക്കെല്ലാവർക്കും ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന ശ്രീക്കുട്ടി.... നന്നായി തംബുരു മീട്ടാനും നൃത്തം ചെയ്യാനും മാത്രമറിയാവുന്ന ഒരു സാധു മിണ്ടാപ്രാണി......
എല്ലാ കഴിവുകളും കൊടുത്തിട്ടും ഈശ്വരനവൾക്ക് സംസാരിക്കാൻ മാത്രമൊരു കഴിവു നൽകിയില്ല........."
ശ്രീനിയുടെ ശബ്ദമിടറാൻ തുടങ്ങി..... കണ്ണുകൾ നിറഞ്ഞു വന്നു.....
ഞാനത് കാണാതിരിക്കാനായ് ശ്രീനി വേഗം തിരിഞ്ഞു നിന്നു......
ഇരുട്ടിലേക്ക് നോക്കി വീണ്ടും പറഞ്ഞു തുടങ്ങി......
അന്നൊരു ദിവസം നൃത്ത ക്ലാസ്സിനു പോയതായിരുന്നു അവൾ......
ഞങ്ങളെല്ലാവരും ഒരു കല്യാണത്തിനും......
സന്ധ്യയേറെ മങ്ങിയിട്ടും അവൾ വന്നില്ല..... അവളെ അന്വേഷിച്ച് നൃത്തം പഠിപ്പിക്കുന്ന വീട്ടിൽ ചെന്നെങ്കിലും എന്നും ഇറങ്ങുന്ന സമയത്ത് ക്ലാസ്സ് കഴിഞ്ഞിറങ്ങിയെന്ന് അവളുടെ ടീച്ചറും പറഞ്ഞ്......
പോലീസില് കേസും കൊടുത്ത് ഞങ്ങള് കാത്തിരുന്നു മൂന്ന് ദിവസം ഞങ്ങളുടെ ശ്രീക്കുട്ടിക്ക് വേണ്ടീ............
നാലം ദിവസം എന്റമ്മയുടെ അലർച്ചയിലായിരുന്നു ഞങ്ങളുടെ വീടുണർന്നത്.....
ശബ്ദം കേട്ട കുളപ്പുരയ്ക്കടുത്തേക്ക് ഞാനും അച്ചനും ചേച്ചിയും ഓടിച്ചെല്ലുമ്പോൾ കുളപ്പുര വാതിൽക്കൽ ബോധമറ്റ് കിടക്കുന്ന അമ്മയും കുളത്തിലെ വെള്ളത്തിൽ... വെള്ളത്തിൽ ജീവനറ്റു കിടക്കുന്ന എന്റെ ശ്രീക്കുട്ടിയും.......
പടിക്കെട്ടിൽ അഴിഞ്ഞു വീണു കിടന്ന അവളുടെയാ ചിലങ്കകളും....."
" എങ്ങനെ....? ശ്രീക്കുട്ടിക്ക്..... എങ്ങനെയാ അത് സംഭവിച്ചത്......?"
എന്റെ വാക്കുകളോരോന്നും പറഞ്ഞു പൂർത്തിയാക്കാനാകാത്ത വിധം പാതിവഴിയിൽ മുറിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു........
"കൊന്നതാ അവൻ......"
"എന്ത്....?"
" അതേ ടോ...... ശ്രീക്കുട്ടിയുടെ മരണശേഷം ഇല്ലത്ത് വീണ്ടും ഒരു പാട് 'അനർത്ഥങ്ങൾ സംഭവിക്കാൻ തുടങ്ങി.....
അങ്ങനെയാണ് തെക്കേപ്പാട്ട് സുബ്രമണ്യൻ നമ്പൂരിപ്പാടിനെ വിളിച്ച് പ്രശ്നം വെപ്പിച്ച് നോക്കിയത്......
പ്രശ്നം ആ കുളത്തിനായിരുന്നു........
പ്രശ്നത്തിൽ തെളിഞ്ഞതും ഞങ്ങളുടെ ഇല്ലത്തേക്കുറിച്ചുള്ള തിരുമേനിയുടെ അറിവുകളും അന്ന് ഞങ്ങളോട് പറഞ്ഞു തന്നു......
അന്ന് ഞങ്ങളെ അമ്പരപ്പിച്ചത് 29 പടികളുള്ള ആ കുളവും കുളപ്പുരയും ആയിരുന്നു.....
"എന്ത്....?... "
" അതേടോ..... 29 പടികൾ മാത്രമുള്ള ആ കുളം.....
കുളത്തിലേക്കിറങ്ങാനായുള്ള ആദ്യത്തെ പന്ത്രണ്ട് പടികൾ.....
പിന്നെ കാലെടുത്ത് വയ്ക്കുന്ന പതിമൂന്നാം പടിയിൽ കാൽ പൊത്തവരെ വെള്ളവും , ഇറങ്ങുന്ന ഒരോരോ പടിക്കനുസരിച്ച് വെള്ളം കൂടി കൂടി വരുന്നു.....
അവസാനത്തെ പതിനേഴാം പടിയിൽ കഴുത്തൊപ്പം വെള്ളം പിന്നെ പടികളില്ല...... പിന്നെ കാലെടുത്ത് മുന്നോട്ട് വെച്ചാൽ താഴ്ന്ന് പോകുന്നത് കുളത്തിന്റെ അടിത്തട്ടിലേക്കാണ്.....
" എന്തൊക്കെയാ ശ്രീനി നീയീ പറയുന്നത്.......?"
" അതേ ഇമ നീ വിശ്വസിക്കണം....... നീ അറിയേണ്ട മറ്റൊരു കഥ കൂടിയുണ്ട്.........
ഇല്ലത്തെ തമ്പ്രാട്ടിക്കുട്ടിയുടെയും ദത്തൻ മാഷിന്റെയും കഥ......
ഇല്ലത്തെ ഒരേയൊരു പെൺതരി ദേവി തമ്പുരാട്ടിയുടെ കഥ....
അവരെ നൃത്തം പഠിപ്പിച്ച ദത്തൻ മാഷിന്റെ കഥ.......
ഇല്ലത്തെ തമ്പ്രാട്ടിക്കുട്ടിയുടെ ഒരേയൊരു ആഗ്രഹമായിരുന്നു നൃത്തം പഠിക്കണമെന്നത്......
അങ്ങനെയാണ് ദേവി തമ്പുരാട്ടിയുടെ നൃത്താധ്യാപകനായി ദത്തൻ മാഷ് ഈ ഇല്ലത്തേക്ക് വരുന്നത്.......
പലനാളുകളായുള്ള പഠനത്തിനിടയിൽ എപ്പോഴോ തമ്പുരാട്ടിയോട് ഇഷ്ടം തോന്നിയ മാഷ്.....
ഇരു കൈ നിറയെ വെള്ളത്താമര പൂക്കളെ സമ്മാനിച്ചുകൊണ്ട് ദത്തൻ മാഷ് തമ്പുരാട്ടിയോടുള്ള തന്റെ പ്രണയം പറഞ്ഞപ്പോൾ ചെറുപുഞ്ചിയോട് കൂടി അതേറ്റ് വാങ്ങി കൊണ്ട് തമ്പുരാട്ടി നടന്നകന്നു......
പുതിയൊരു പ്രണയം പിറവി കൊള്ളുകയായിരുന്നു അവിടെ......
കുളവും കുളപ്പുരയും പലപ്പോഴും തമ്പുരാട്ടിയുടെയും മാഷിന്റെയും പ്രണയ സുരഭിലമായ നിമിഷങ്ങൾക്ക് സാക്ഷിയായി......
ഈ വിവരങ്ങളൊക്കെ എങ്ങനെയോ അറിഞ്ഞ തമ്പ്രാക്കന്മാര് ആരും അറിയാതെ ഒരു അമാവാസി ദിനത്തിൽ മാഷിനെ ഇല്ലാതാക്കി ഈ കുളത്തില് തള്ളി.....
മൂന്നാംപക്കം മാഷിന്റെ ജഡം പ്രതീക്ഷിച്ചു കുളത്തില് വന്നവർക്ക് ഫലം നിരാശയായിരുന്നു.....
മൂന്നാംപക്കം... നാലാം പക്കം.... അഞ്ചാംപക്കം....
ദിവസങ്ങൾ ആഴ്ചകളായി..... ആഴ്ചകൾ മാസങ്ങളായി.....
പക്ഷേ മാഷിന്റെ ജഡം ഒരിക്കലും പൊങ്ങി വന്നില്ല......
മാഷിനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ തമ്പ്രാട്ടിക്കുട്ടിയുടെ സമനില തെറ്റി.....
വൈദ്യൻമാരുടെ ചികിത്സകൾക്കും മരുന്നുകൾക്കും അവരുടെ സമനിലയെ വീണ്ടെടുക്കാനായില്ല....
ഒടുവിൽ അവര് മരണത്തിനു കീഴടങ്ങി.......
ഇല്ലം നശിച്ചു.....
തങ്ങളുടെ പ്രണയത്തെ മുളയിലേ നുള്ളിയെറിഞ താമ്പാക്കൻമാരോടുള്ള പകയുമായ് ദത്തൻ മാഷിന്റെ ആത്മാവ് ഇപ്പോഴും ആ കുളപ്പടവിലും കുളപ്പുരയിലുമായുണ്ട്......
പടവിലെ വെള്ളത്തിലിറങ്ങുന്ന പെൺകുട്ടികൾക്കു പിന്നാലെ വെള്ളത്താമരകളുമായ്.......
കുളത്തിലെ വെള്ളത്താമരയുടെ ഭംഗി കണ്ട് ഇറുത്തെടുക്കാനായെറങ്ങി വരുന്ന പെൺകുട്ടികളെ പതിനേഴാം പടിക്കപ്പുറത്തെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ട് അവൻ ആത്മസംതൃപ്തി കണ്ടെത്തുന്നു....."
" അപ്പോ ഞാനന്ന് വെള്ളത്തില്...... അൽപം കൂടി വൈകിയിരുന്നേൽ ഞാനും...... "
ഒന്നും പറയാൻ കഴിയാതെന്റെ നാവ് വിലങ്ങി........
" താനൊന്നുറങ്ങ്...... ഒന്ന് ഉറങ്ങി എണീക്ക്......
നമുക്ക് ഇന്ന് ഒരിടം വരെ പോകാം......."
"എവിടേക്കാ ശ്രീനീ.....?"
"സുബ്രമണ്യൻ നമ്പൂരിയുടെ അടുത്ത്..... ഇനിയീ പ്രശ്നത്തിനൊരു പരിഹാരം കാണാൻ അദ്ദേഹത്തിനേ കഴിയു.........
ഞാൻ പറയുന്നത് കേൾക്ക്.... നീയിപ്പോ ഒന്നുറങ്ങ്........"
" ഉറങ്ങാൻ പറ്റണില്ല ശ്രീനി..... കണ്ണടയ്ക്കുമ്പോർ കൺമുമ്പില് മുഴുവനും അയാളാ.....
നിക്ക് പേടിയാ ശ്രീനീ.... അയാളെന്നെ കൊല്ലും....
എനിക്കെന്തേലും പറ്റിയാൽ എന്റെ കാർത്തിക്ക് നിധിയേട്ടത്തി മാത്രേ......."
ബാക്കി പറഞ്ഞ് മുഴുവിക്കും മുൻപ് ശ്രീനിയെന്റെ വായ് പൊത്തി.....
"നിനക്കൊന്നും സംഭവിക്കില്ല ഇമാ..... ഞാനതിന് സമ്മതിക്കില്ല.......
ഞാൻ പോയി ഡോക്ടറോട് പറഞ്ഞ് നഴ്സിനെ കൊണ്ട് മയങ്ങാൻ ഉള്ള ഇൻജക്ഷൻ ഒന്നൂടെ എടുപ്പിക്കട്ടേ......."
അത് പറഞ് മുറിയുടെ വാതില് പാതി ചാരി ശ്രീനി ഡോക്ടർ ടെ അടുത്തേക്ക് പോയി.....
ബെഡില് കിടന്ന് ഞാൻ വീണ്ടും കണ്ടു,
ചോര നിറത്തിലെ കണ്ണുകൾ കൊണ്ടെന്നെ തീഷ്ണമായ് നോക്കുന്ന ആ ഇരുനിറക്കാരൻ ചെറുപ്പക്കാരനെ....
താമര പൂക്കളുമായ് വീണ്ടും അയാളെ നിക്കടുത്തേക്ക് വന്നു കൊണ്ടേയിരുന്നു....
ദേഹത്ത് പറ്റി കിടന്നിരുന്ന വെള്ളപുതപ്പ് വലിച്ചെറിഞ്ഞു കൊണ്ട് ശ്രീനിയെ വിളിച്ച് അലറി കൊണ്ട് ഒരു ഭ്രാന്തിയെ പോലെ ഞാൻ ആശുപത്രിയുടെ ഇടനാഴിയിലൂടെ ഓടി........
തിരിഞ്ഞു നോക്കി കൊണ്ടുള്ള എന്റെയാ ഓട്ടം ശ്രീനിയുടെ നെഞ്ചിൽ തട്ടിയായിരുന്നു നിന്നത്
"എന്താ ഇമാ.....? എന്താ പറ്റിയത്...?"
" ശ്രീനി..... അയാള്... അയാള് എനിക്ക് പിന്നാലെ..... എന്നെ കൊല്ലാൻ....."
"ഒന്നൂല്ലടോ...... ഒന്നും സംഭവിക്കില്ല"
എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ശ്രീനി വീണ്ടും റൂമിലേക്ക് തിരികെ വന്നു......
അൽപം കഴിഞ്ഞപ്പോൾ എനിക്ക് മയങ്ങാനുള്ള ഇൻജക്ഷൻ തരാൻ വേണ്ടീട്ട് നഴ്സ് വന്നു.....
സന്തോഷപൂർവ്വം ഞാനെന്റെ കൈ നീട്ടി കൊടുത്തു..... കാരണം എല്ലാത്തരത്തിലുള്ള പേടികളും മറന്നു കൊണ്ടൊരുറക്കം അത് ഞാനും ആഗ്രഹിച്ചിരുന്നു.....
ഇൻജക്ഷന്റെ മരുന്നെന്റെ ഞരമ്പിലൂടെ ഒഴുകി തുടങ്ങി...... കണ്ണുകൾ പതിയെ അടഞ്ഞുവന്നു.....
അടഞ്ഞ സ്വരത്താൽ ഞാൻ ശ്രീനിയോട് പറഞ്ഞു
"എന്റെ അടുത്ത് തന്നെ ഉണ്ടാകണേ........"
എന്റെ ചുണ്ടുകൾ പതിയെ പതിയെ നിശ്ചലമായി.......
മരുന്നിന്റെ ക്ഷീണത്തിൽ മണിക്കൂറുകളോളം ഞാൻ തളർന്നുറങ്ങി....
എപ്പോഴോ മയക്കം തെളിഞ് കണ്ണുകൾ തുറക്കുമ്പോൾ
ശ്രീനി എനിക്കടുത്ത് ഉണ്ടായിരുന്നില്ല.....
ബെഡിൽ എനിക്കരുകിൽ വീണ്ടും രണ്ട് താമര പൂക്കൾ .......
ഒരു പൂവ് അതിന്റെ തണ്ടിൽ നിന്നടർന്നു മാറി ഞെട്ടറ്റു കിടക്കുന്നു..... മറ്റൊന്ന് വാടിപോയൊയൊരു താമര പൂവ്.......
രണ്ട് പൂക്കളിലും രക്ത തുള്ളികൾ സ്ഥാനം പിടിച്ചിരിക്കുന്നു.......
ഞെട്ടി മാറി ഞാൻ ബെഡിൽ നിന്ന് എണീറ്റ് നടന്നപ്പോൾ നടക്കുന്ന വഴികളിലെല്ലാം കാൽപാദത്തിന്റെ അടയാളത്തിൽ രക്തം
ഒന്നും ചെയ്യാനാവാതെ ഞാൻ റൂമിലെ ഭിത്തിയിൽ ചാരി നിലത്തേക്കിരുന്നു.....
പെട്ടന്നാണ് തനിയെ വാതിലടഞ് കുറ്റി വീണത്...... മുറിയിലെ ലൈറ്റ് ഒന്ന് രണ്ട് തവണ മിന്നി മിന്നി അതോഫായി..... വീശിയടിച്ച ശക്തമായ കാറ്റിൽ മുറിയിലെ ജനാലയടഞ്ഞു......
കൈ നിലത്തേക്ക് കുത്തി ഞാനെണീക്കാനാണെങ്കിലും അത് നടന്നില്ല.... ആരോ ബലമായ് പിടിച്ചിരുത്തും പോലെ വീണ്ടും ഞാനാ തറയിലേക്ക് ഇരുന്ന് പോയീ....
മരണം മുന്നിൽ കണ്ടവളെപോലെ ഞാനാ ഇരുപ്പിരുന്നു....... ഒന്നൊച്ചവെയ്ക്കാൻ പോലും നാവനങ്ങാതെ....
ആ ഇരുട്ടിലും ഞാൻ കണ്ടു കൈനിറയെ താമര പൂക്കളുമായ് എനിക്കടുത്തേക്ക് നടന്നടുക്കുന്ന ഇരുനിറക്കാരൻ ചെറുപ്പക്കാരനെ.......
അയാളുടെ ചോര കണ്ണുകൾ ആ ഇരുട്ടിലും എന്നെ തന്നെ തുറിച്ചു നോക്കുന്നു........
(തുടരും)
((എനിക്ക് ആരുടേയും റിപ്ലേക്ക് ലൈക്ക് ചെയ്യാൻ പറ്റുന്നില്ല.... അതെന്താ പ്രോബ്ലംന്ന് ആർക്കേലും അറിയാമോ....?
അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരു പ്ലീസ്😊))
നാളെയും മറ്റന്നാളും കോളേജിൽ പോകുന്നത് കൊണ്ട് എഴുതാൻ സമയം കിട്ടിയെന്ന് വരില്ല... അതോണ്ട് അടുത്ത ഭാഗം ശനിയാഴ്ച.......
ഒരുപാട് ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടിമരണം മുന്നിൽ കണ്ടവളെപോലെ ഞാനാ ഇരുപ്പിരുന്നു....... ഒന്നൊച്ചവെയ്ക്കാൻ പോലും നാവനങ്ങാതെ....

ഒന്നും ചെയ്യല്ലേ എന്ന അർഥത്തിൽ ഞാനയാൾക്ക് നേരെ എന്റെ കൈകൾ കൂപ്പി.....
അയാളുടെ ചോര കണ്ണുകളിൽ വശ്യമായൊരു ചിരി വിടർന്നു......
അയാളെനിക്കടുത്തേക്ക് നടന്നടുക്കുന്ന ഓരോ നിമിഷവും ഞാൻ കണ്ണുകൾ കൂടുതൽ ഇറുക്കിയടച്ചു....
അയാളുടെ കൈകൾ എന്റെ കഴുത്തിലേക്ക് തൊട്ടു..... നീളൻ നഖങ്ങളെന്റെ മാംസത്തിലേക്ക് പതിയെ ആഴ്ന്നിറങ്ങി......
പെട്ടന്നാണ് റൂമിന്റെ വാതിൽ തള്ളി തുറന്ന് ശ്രീനി അകത്തേക്ക് വന്നത്.....
" അച്ചൂ...... അച്ചൂ........"
ശ്രീനിയെന്നെ നീട്ടി വിളിച്ചു......
ചാടിയെണീറ്റ് ഞാൻ ശ്രീനിയുടെ കോളറിൽ പിടിച്ചുകുലുക്കി.....
" ഞാൻ പറഞതല്ലേ എന്റെ അടുത്ത് തന്നെ ഉണ്ടാവണംന്ന്....... ഞാൻ പറഞതല്ലേ എന്നെ ഒ ഒറ്റയ്ക്കാക്കി പോകരുതെന്ന്........"
അത് പറഞ്ഞ് നിർത്തിയതും ഞാൻ ശ്രീനിയെ കെട്ടിപ്പിടിച്ചാരു കരച്ചിലായിരുന്നു........
"എനിക്ക് വയ്യാ ശ്രീനി..... ഇങ്ങനെ തീ തിന്ന് ജീവിക്കാൻ.... അയാളെന്നെ കൊല്ലും........."
അത് പറഞ്ഞു കൊണ്ട് കഴുത്തിലെ നഖത്തിന്റെ പാടുകൾ ഞാൻ ശ്രീനിയെ കാണിച്ചു കൊടുത്തു......
"ഇതൊക്കെ.... ഇതൊക്കെ എങ്ങനെ.....?"
" അയാള്...... അയാള്..... അയാ....."
വേറെ വാക്കുകളൊന്നും പറയാനാകാതെ ഞാൻ ശ്രീനിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.........
അപ്പോഴേക്കും ശ്രീനിയുടെ ചുണ്ടുകളെന്റെ കഴുത്തിലൂടെ ഒഴുകി നടന്നു........
ഞാൻ കണ്ണുകളിറുക്കിയടച്ചു നിന്നു........
പെട്ടന്നെന്തോ ബോധം വന്നത് പോലെ ശ്രീനിയെന്നിൽ നിന്നടർന്നു മാറി എന്റെ കൈക്ക് പിടിച്ചു പുറത്തേക്ക് നടന്നു.........
"എങ്ങോട്ടേക്കാ ശ്രീനി......?"
"നീയൊന്ന് മയങ്ങിയ സമയം കൊണ്ട് ഞാൻ വീട്ടിൽ പോയി ബൈക്കെടുത്തിട്ട് വന്നു........
സുബ്രമണ്യൻ നമ്പൂരിയെ കാണാൻ പോകണ്ടേ.....? ഈ പ്രശ്നത്തിനെല്ലാം ഒരു പരിഹാരം വേണ്ടേ......"
ആവേശത്തോടെ ഞാനൊന്ന് മൂളി...... മുന്നോട്ട് ജീവിക്കാനുള്ള എന്റെ ആഗ്രഹം മുഴുവനും ആ മൂളലിലുണ്ടായിരുന്നു........
രണ്ടാളും ബൈക്കിൽ കയറി ... ഹെൽമെറ്റെടുത്ത് തലയിലേക്ക് വയ്ക്കുന്നതിന് തൊട്ടു മുൻപുo ശ്രീനി പറഞ്ഞു......
"നമ്മുടെ വഴയിൽ തടസങ്ങളൊരുപാട് ഉണ്ടാകും ധൈര്യം കൈവിടരുത്.... നമുക്കൊപ്പം ഈശ്വരൻമാരു ണ്ടാകും........."
എല്ലാം ഞാൻ തലയാട്ടി കേട്ടു........
ബൈക്ക് ദൂരങ്ങൾ താണുമ്പോൾ ശ്രീയെ കെട്ടിപ്പിടിച്ചിരുന്ന എന്റെ കൈ പോലും വിറച്ചു തുടങ്ങിയിരുന്നു പേടി കൊണ്ട്......
" ശ്രീനി...... "
എന്റെയാ അലർച്ചയിൽ ശ്രീനിയുടെ പിടിവിട്ട് ബൈക്ക് പോലും ഒന്ന് പാളിപ്പോയാരുന്ന്.....
"എന്താ.... എന്താ....?"
" ഇത് കണ്ടോ....... "
എന്റെ ഇളം മഞ്ഞ നിറത്തിലെ ദാവണിയിൽ മുഴുവനും രക്തത്തുള്ളികൾ........ ഒപ്പം ചോരയിൽ കുതിർന്ന രണ്ട് താമര പൂക്കളും.......
പെട്ടന്ന് വന്ന ദേഷ്യത്തിൽ ശ്രീനിയതെന്റെ മടിയിൽ നിന്നെടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു......
അത് എറിയുന്നതോടൊപ്പം തന്നെ ശ്രീനിയുടെ രക്ഷയും ഞങ്ങളറിയാതെ അഴിഞ്ഞു പോയിരുന്നു.........
രക്തം പടർന്ന ആ പാവടയിലേക്ക് നോക്കുമ്പോഴെല്ലാം എനിക്കയാളുടെ ചോര കണ്ണുകൾ ഓർമ്മ വന്നു.......
ആൾ സഞ്ചാരം തീരെ കുറഞ്ഞ..... പകലായിട്ട് പോലും ഒരു തരം ഇരുട്ട് നിറഞ്ഞു നിന്ന ആ വഴിയിലൂടെ വണ്ടിയോടിക്കുമ്പോൾ ശ്രീനിക്കും ചെറിയൊരു പേടി ഉള്ളത് പോലെ തോന്നിയെനിക്ക്............
" അച്ചൂ...... "
" എന്നാ ശ്രീനി....?"
" ഇനി കുറച്ച് നേരം നീ ഓടിക്കാവോ.... എനിക്കെന്തോ എന്റെ തല പൊട്ടി പോകുന്നത് പോലൊരു തോന്നല്....... "
ദാവണി തുമ്പെടുത്ത് എളിയിലേക്ക് കുത്തി വണ്ടിയോടിക്കുമ്പോഴും എന്റെ ചിന്തകളെല്ലാം പല വഴിക്കായിരുന്നു......
ക്യാനടയിൽ നിന്ന് ഈ നശിച്ച നാട്ടിലേക്ക് വരാൻ തോന്നിയ നിമിഷത്തെ ഓർത്തപ്പോൾ എനിക്ക് തന്നെ ദേഷ്യം വന്നു.......
ഇരുട്ട് പിടിച്ച ആ വഴിയിലൂടെ ആ ബൈക്കും എന്റെ മനസ്സും സഞ്ചരിച്ചപ്പോൾ മനസ്സിലേക്കോടിയെത്തിയ ഭ്രാന്തൻ ചിന്തകളെയെല്ലാം ഞാൻ സ്വയം ചങ്ങല ഖണ്ണികളെയിട്ടു ബന്ധിച്ചു.......
വണ്ടി വളവ് തിരിഞ്ഞപ്പോഴായിരുന്നു ബൈക്കിനു മുന്നിലേക്കോടിയടുക്കുന്ന നായകൂട്ടങ്ങളെ ഞാൻ കണ്ടത്......
കറുത്ത നായകൾക്കെല്ലാം ചോര ചുവപ്പാർന്ന കണ്ണുകൾ....... അവയെല്ലാം ഒരേ ശബ്ദത്തിൽ ഒന്നിച്ച് ഓരിയിടുന്നു......
ഒരു നിമിഷമെന്റ ശ്രദ്ധ തെറ്റി...... ബൈക്ക് മറിഞ്ഞു.........
ഞാനും ശ്രീയും ബൈക്കിൽനിന്ന് താഴേക്ക് വീണു.....
അപ്പോഴേക്കും ആ നായകളെല്ലാം എങ്ങോട്ടേക്കോ ഓടിമറഞ്ഞിരുന്നു.........
എന്റെ നെറ്റി പൊട്ടി ചേരയൊഴുകുന്നുണ്ട്...... കൈ മുട്ടിന്റെ അവിടെവിടെയോ ആയിട്ടൊക്കെ നീറുന്നുണ്ട്........
വീണിടത്തു നിന്ന് ഒരു വിധം എണീറ്റു ഞാൻ ശ്രീനിയെ നോക്കി.......
തൊട്ടപ്പുറത്ത് മാറി കമഴ്ന്ന് കിടക്കുകയായിരുന്നു ശ്രീനി......
" ശ്രീനി...... ശ്രീനീ...... "
ഞാനെത്ര കുലുക്കി വിളിച്ചിട്ടും ശ്രീനിയുണർന്നില്ല........
ഞാൻ പതിയെ ശ്രീനിയെ തിരിച്ചു കിടത്തി.........
നെറ്റി പൊട്ടി ചോര ഒലിച്ചിറങ്ങുന്നുണ്ട്........ ഇട്ടിരുന്ന ഇളം റോസ് കളർ ഷർട്ട് രക്തത്തിൽ കുതിർന്നു........
ഞാൻ പതിയെ ശ്രീനിയുടെ തലയെടുത്തെന്റെ മടിയിലേക്ക് വെച്ച് ശ്രീനിയുടെ രക്ഷ കെട്ടിയ കൈയ്യിലേക്കെന്റെ വിരൽ ചേർക്കാനായ് തുനിഞ്ഞു.......
കൈയ്യിൽ നിന്ന് അപ്രത്യക്ഷമായ രക്ഷ അതെന്നെ ഞെട്ടിച്ചു കളഞ്ഞു.....
ഇനിയെന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞിരിക്കുമ്പോൾ ഒരു പൊട്ടിച്ചിരി.....
ഇരു നിറക്കാരൻ ചെറുപ്പക്കാരൻ.......
"ശ്രീനി....... ശ്രീ നീ...... എണീക്ക്..... ഇല്ലേൽ അയാളെന്നെ കൊല്ലും..... ശ്രീനീ...... "
ശ്രീനിയെ കുലുക്കി വിളിച്ചുകൊണ്ടതു പറയാൻ ഞാൻ ശ്രമിച്ചു......
പക്ഷേ ഫലം നിരാശയായിരുന്നു.....
അയാളെന്നെ നോക്കി വീണ്ടും ചിരിച്ചു....
എല്ലാം നഷ്ടപ്പെട്ടവളെ പോലെ അയാളുടെ ചോര ചുവപ്പാർന്ന കണ്ണുകളിലേക്ക് ദയനീയ ഭാവത്തിൽ നോക്കി ഞാൻ പറഞ്ഞു
"നിങ്ങൾക്ക് വേണ്ടത് എന്നെയല്ല....അതിനെന്തിനാ എന്റെ ശ്രീനിയെ........"
അപ്പോഴാണ് അത് വഴി വന്ന ഒരു കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചമെന്റെ മുഖത്തേക്ക് പതിഞ്ഞത്...........
ഞങ്ങൾക്ക് കുറച്ചു അപ്പുറത്തായ് മാറി ആ കാറ് നിന്നു......
അതിൽ നിന്ന് ആരോ ഒരാളിറങ്ങി ഞങ്ങൾക്കടുത്തേക്ക് വന്നു......
"എന്ത് പറ്റിയതാ.....?"
" ആക്സിഡന്റ്..... ഒന്ന് സഹായിക്കുവോ ഞങ്ങളെ......?"
ശ്രീനിയെ കോരിയെടുത്തു കൊണ്ടയാൾ കാറിനടുത്തേക്ക് നടന്നു പിന്നാലെ ഞാന്നും......
കാറ്റ് ശക്തിയായ് വീശാൻ തുടങ്ങി..... ആ കാറ്റിലെ ന്റെ ദാവണി തുമ്പുകൾ പാറി പറന്നു......
തിരിഞ്ഞ് നോക്കാതെ ഞാൻ കാറിനടുത്തേക്ക് നടന്നു.....
ശ്രീനിയെ പിൻസീറ്റിൽ കിടത്തി അയാള് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി...... ഡ്രൈവറുടെ തൊട്ടപ്പുറത്ത് മാറി ആരോ ഒരാളിരിക്കുന്നുണ്ട്.......,,.
ശ്രീനിയുടെ തലയെടുത്ത് മടിയിലേക്ക് വച്ചു കൊണ്ട് ഞാനും പിൻസീറ്റിലേക്കിരുന്നു......
എന്റെ കണ്ണുനീർ തുള്ളികൾ ഒന്നിനു പിറകെ ഒന്നായി ശ്രീനിയുടെ മുഖത്തേക്ക് തന്നെ വീണു കൊണ്ടേയിരുന്നു......
"ആരാ നിങ്ങള്......?"
ഡ്രൈവർക്കൊപ്പമിരുന്ന ആളായിരുന്നു അതെന്നോടായ് ചോദിച്ചത്......
" ഞാൻ ഇമ... ഇതെന്റെ ഫ്രണ്ട് ശ്രീനാഥ്...."
"എന്തിനാ രണ്ടാളും തനിയെ ഈ വഴിക്ക് വന്നത്......?"
നടന്നതെല്ലാം ഞാനയാളോട് പറഞ്ഞു......
" ഇനിയിപ്പോ എങ്ങടേക്കാ നിങ്ങള്.....?.. "
"ഏതേലും നല്ലൊരു ഹോസ്പിറ്റലിലേക്ക്.... എന്നെ രക്ഷിക്കാൻ ശ്രമിച്ചാ ശ്രീനി ഈ ഗതി വന്നത്....
എനിക്കിനി ശ്രീനിയുടെ ജീവനെങ്കിലും രക്ഷിക്കണം......."
അത് പറഞ്ഞ് കൊണ്ട് ഞാനൊന്ന് പൊട്ടിക്കരഞ്ഞു.....
"ഇയാൾക്കിപ്പോ ആ വീണ വീഴ്ചയിലൽപം ബോധം പോയതാ..... അതിരാവിലെ ഉണ്ടായ അപകടമായത് കൊണ്ട് ഇത്രയധികം രക്തം പോയന്നേ ഉള്ളു.... പച്ചില കൂട്ടുകൾ കൊണ്ട് ഇയാളെ നിഷ്പ്രയാസം പൂർവ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ട് വരാം....
പക്ഷേ നിങ്ങള് ഇറങ്ങി തിരിച്ച കാര്യം അതല്ല.... ഇന്നത്തെ കറുത്ത വാവ്... അതിനു മുൻപ് ഈ കാര്യത്തിനൊരു തിരുമാനം ഉണ്ടാക്കിയില്ലങ്കിൽ പൂർവ്വാധികം ശക്തിയോടെ ആ ആത്മാവ് ഏതേലും ഒരു ശരീരം സ്വീകരിച്ച് നിന്നെ പൂർണമായും ഇല്ലാതാക്കും ഈ ലോകത്തിൽ നിന്നു തന്നെ....... "
അയാള് പറയുന്നത് കേട്ടപ്പോൾ ഇരുന്ന ഇരുപ്പിൽ എന്റെ ശ്വാസം നിലച്ചതുപോലെ.....
ഇതിനെ കുറിച്ചൊക്കെ ഇത്ര കൃതൃമായറിയാൻ ഇയാളാരാ......
വിറയാർന്ന ശബ്ദത്തോടെ ആണേലും ഞാനത് ചോദിച്ചു.......
"നിങ്ങളാരാ.....?"
അദ്ദേഹം തിരിഞ്ഞ് എന്നെ ഒന്ന് നോക്കിയതും
ഡ്രൈവറാണ് പറഞ്ഞത്
"ഇതാണ് കുട്ടി നിങ്ങളന്വേഷിച്ചിറങ്ങിയ സുബ്രമണ്യൻ നമ്പൂരിപ്പാട്........"
എത്തേണ്ട കൈകളിൽ തന്നെ ഞങ്ങളെത്തിയിരുന്നു........ അതോർത്ത് ഞാനൊന്ന് ആശ്വാസപ്പെട്ടു.......
അപ്പോഴേക്കും ഞങ്ങള് സഞ്ചരിച്ച കാറൊരു വല്ല്യ ഇല്ലത്തിനു മുൻപിൽ ചെന്നു നിന്നു......
അവിടുത്തെ ജോലിക്കാര് ആരൊക്കെയോ വന്ന് ശ്രീനിയെ എടുത്തു കൊണ്ട് പോയി......
വലത് കാല് വെച്ച് ഞാൻ കാറിൽ നിന്നിറങ്ങി.......
എങ്ങുനിന്നോ ശക്തമായ് വീശിടിച്ച കാറ്റിൽ ചെമ്പകത്തി ന്റെയും പാലപ്പൂ വിന്റെയും മണം ഒന്നിച്ചെന്റെ മൂക്കിൻ തുമ്പിലേക്കൊഴുകിയെത്തി.......
വീശിയടിച്ച കാറ്റിൽ പൂഴി മൺ തരികൾ എനിക്കു നേരെ പറന്ന് വന്നു...... വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടിരുന്ന തൂക്കുവിളക്ക് കാറ്റിന്റെ ശക്തിയിൽ തൂങ്ങിയാടി........
കാർമേഘം ഇരുണ്ട് കൂടി........ എനിക്കു ചുറ്റും മിന്നൽ പിണരുകൾ
" ഇങ്ങു കയറി പോന്നോളു കുട്ട്യേ..... ദു:ശകുനങ്ങളാണീ കാണുന്നത് മുഴവനും....."
ഞാനകത്തേക്ക് കയറി......
"എനിക്ക് കുറച്ച് വെള്ളം....."
മേശമേലേക്ക് തിരുമേനി വിരൽ ചൂണ്ടി.....
" ശ്രീനി..... "
അകത്തെ മുറിയിൽ ശ്രീനിയുണ്ടായിരുന്നു......
നെറ്റിക്ക് പച്ചമരുന്നുകൾ ചേർത്ത് കെട്ടിയിരിക്കുന്നു.......
മുറിവ് ഉണ്ടായിരുന്ന എന്റെ നെറ്റിക്കും കൈമുട്ടിനും അവർ മരുന്നു കെട്ടി തന്നു.....
കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീനിക്ക് ബോധം തെളിഞ്ഞു......
" ഒന്നൂലാ ശ്രീനി.... ഒന്നും പേടിക്കണ്ട....... എല്ലാ കാര്യങ്ങളും തിരുമേനി നോക്കി കൊള്ളും...... "
ശ്രീനിയും ഞാനും പതിയെ തിരുമേനിയുടെ അടുത്തേക്ക് നടന്നു......
" എനിക്കാകുളമൊന്ന് കാണാൻ പറ്റുവോ?.... "
"തീർച്ചയായും.... "
" ഇന്ന് രാത്രി സമയം പന്ത്രണ്ട് മണിക്കൂ മുൻപേ എന്തേലും ചെയ്തേ പറ്റു.... ഇല്ലങ്കിൽ ഈ കുട്ടിയുടെ ജീവൻ......"
തിരുമേനി ഞങ്ങൾക്ക് രണ്ടാൾക്കുമായി രക്ഷ ജപിച്ചു കെട്ടി തന്നു.......
" അടുത്ത അമാവാസി നാൾ വരെ ഈ രക്ഷ കൈയ്യിൽ നിന്നഴിക്കാനോ അഴിഞ്ഞു പോകാനോ പാടില്ല,......"
ഞാനും ശ്രീനിയും എല്ലാം തല കുലുക്കി കേട്ടു......
സമയം വളരെ കുറവായത് കൊണ്ട് വേഗം തന്നെ ഞങ്ങള് ശ്രീനിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.......
മൂന്നു മണിക്കൂറത്തെ യാത്ര മൂന്ന് മിനിട്ടുകൾ കൊണ്ടെത്തുമ്പോൾ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും നിഥിയേടത്തിയും കാർത്തിയും ഉണ്ടായിരുന്നു.....
കാറിൽ നിന്നിറങ്ങി ഞാൻ നേരെ കാർത്തിയുടെ അടുത്തേക്ക് ചെന്ന് നിന്നു........
കാർത്തിയുടെ മുഖത്തേക്ക് നോക്കാനാകത്ത വിധം എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.....
" വഴക്ക് പറയല്ലേ കാർത്തി... ഞാനറിയാണ്ട് പോയതാ ആ കുളത്തിലേക്ക്....... "
"സാരല്യാ പോട്ടെ......."
ഇന്നലെ രാത്രി തന്നെ ശ്രീനി ഇത് വരെ നടന്ന കാര്യങ്ങളെങ്ങാം ഞങ്ങളുടെ വീട്ടുകാരോട് പറഞ്ഞിരുന്നു.....
തിരുമേനിയും ശ്രീനിയും കുളത്തിന്റെ പടിക്കൽ നിന്നു.............
തിരുമേനി എന്റെ കൈയ്യിൽ ഒരു കിണ്ടി നൽകിയിട്ട് പോയി കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ ആവശ്യപ്പെട്ടു.......
" കൺമുമ്പിൽ എന്ത് തന്നെ സംഭവിച്ചാലും പേടിക്കരുത് ആദ്യത്തെപടിയിലറിങ്ങി കാൽ നനച്ച് വെള്ളത്തിൽ തെളിഞ്ഞു കാണുന്ന മൂന്നാമത്തെപടിയിൽ നിന്ന് വെള്ളംകൈയ്യ് കൊണ്ട് കോരിയെടുത്ത് കിണ്ടി നിറച്ചിട്ട് വാ........"
എന്റെ കാലുകൾ വല്ലാണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു ഒരു വിധം തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഞാൻ പടിക്കെട്ടിറങ്ങി......
ആദ്യപടിയിലേക്കിറങ്ങിയതും കുളം നിറയെ വെള്ളത്താമരകൾ രണ്ടാമത്തെപടിയിലിറങ്ങിയതും ചന്ദനത്തിരിയുടെയും പാലപ്പൂവിന്റെയും രൂക്ഷ ഗന്ധം...........
ഞാൻ വേഗന്ന് തിരിഞ്ഞു നോക്കി.....
വെള്ളം എടുത്തോളാൻ തിരുമേനി ആംഗ്യം കാണിച്ചു.....
കണ്ണും പൂട്ടി മൂന്നാമത്തെ പടിയിലേക്കിറങ്ങി വെള്ളം നിറച്ചു ഞാൻ തിരികെ കയറുമ്പോൾ ബലിക്കാക്ക എന്നെ നോക്കി കരയുന്നുണ്ടായിരുന്നു.......
വെള്ളം തിരുമേനിയുടെ കൈയ്യിൽ കൊടുത്തു...... കിണ്ടിയിലെ വെള്ളം കുളപ്പുരയുടെ വാതിലിൽ തളിച്ച് ഒരു ഏലസ് ആ വെള്ളത്തിൽ മുക്കിയെടുത്ത് കുളപ്പുരയുടെ വാതിൽ തിരുമേനി പുറത്ത് നിന്ന് പൂട്ടി
"അടുത്ത അമാവാസി ദിനത്തിൽ ഒരു തട്ടിൽ ചുവന്ന പട്ടും ശൂന്യമായൊരു കിണ്ടിയും രണ്ട് വെള്ളത്താമര പൂക്കളും രണ്ട് ചിലങ്കയും കുറച്ചു മഞ്ചാടിമണികളും അൽപം പലപൂക്കളും മായി വന്ന് അർത്ഥ രാത്രി 12 മണിക്ക് ഈ വാതിൽ തുറക്കണം
കൺമുമ്പിൽ എന്ത് കണ്ടാലും ധൈര്യം കൈവെടിയരുത് ശൂന്യമായ കിണ്ടിയിൽ വെള്ളം നിറച്ച് പടി കെട്ടിൽ വയ്ക്കുക.....,
പിന്നെ ഞാൻ തരുന്ന മന്ത്രങ്ങൾ രണ്ടു പേരും ചേർന്ന് ഒന്നിച്ച് ഉരുവിടുക......
ആ രാത്രിയിൽ നിങ്ങള് രണ്ടാളും മാത്രമേ ഇവിടെ ഉണ്ടാകാൻ പാടുള്ളു.........."
ഇത്രയും പറഞ്ഞ് മന്ത്രങ്ങളെഴുതിയപേപ്പർ തിരുമേനി ഞങ്ങൾക്ക് തന്നു......
" ഈ പേപ്പർ പൂജാമുറിയിൽ സൂക്ഷിക്കുക അന്ന് രാതിയിൽ മാത്രം പേപ്പർ തുറന്ന് മന്ത്രങ്ങൾ വായിക്കുക......
പിന്നൊരു കാര്യം ഇനി അടുത്ത കറുത്തവാവ് വരേക്കും നിങ്ങള് രണ്ടാളും ഈ വീട് വിട്ട് പുറത്തേക്ക് പോകാൻ പാടില്ല..... "
തിരികെ കുളപ്പുരയിൽ നിന്ന് വീട്ടിലേക്ക് നടക്കുമ്പോൾ വിശപ്പും ദാഹവും ക്ഷീണവും കൊണ്ട് ഞങ്ങൾ വല്ലാതെ തളർന്നു പോയിരുന്നു.......
പിന്നീടൊരു നീണ്ട കാത്തിരിപ്പായിരുന്നു ആഴ്ചകളും ദിവസങ്ങളും മണിക്കൂറുകളും സെക്കന്റുകളും എണ്ണി കൊണ്ടുള്ള ഒരു കാത്തിരുപ്പ് കറുത്തവാവിനു വേണ്ടിയുള്ള കാത്തിരുപ്പ്..... 9ആമ് തീയതിയിവെള്ളിയാഴ്ചയുള്ള കറുത്തവാവ്.....
എട്ടാം തീയതി രാത്രി തന്നെ എല്ലാ കാര്യങ്ങളും തയ്യാറാക്കി വെച്ചു.....
ഒൻപതാം തീയതി രാത്രിയിൽ തന്നെ കുളിച്ചീനുടുത്ത് പൂജാമുറിയിൽ നിന്ന് തട്ടും മറ്റു സാധനങ്ങളുമെടുത്ത് കത്തിച്ചു പിടിച്ചു നിലവിളക്കിന്റെ വെളിച്ചത്തിൽ വീടിന്റെ പിന്നാമ്പുറത്തെക്കുളത്തിലേക്ക് നടന്നു......
കുറ്റക്കൂരിരുട്ടിൽ ചീവിടുകളുടെ ശബ്ദവും വവ്വാലുകളെ ചിറകടിയുമൊക്കെ ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടേയിരുന്നു.....
നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ ശ്രീനിയുടെ മുഖത്തേക്ക് നോക്കി.....
ഒന്നും പേടിക്കാനില്ലായെന്ന് ആ കണ്ണുകളെന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു.......
നിലവിളക്കിന്റെ നുറുങ്ങുവെട്ടത്തിൽ തിരുമേനി കുളപ്പുരയുടെ വാതിലിൽ ബന്ധിച്ചു കെട്ടിയ കെട്ടു ഞാനഴിച്ചു.......
വാതില് പതിയെ തുറന്ന് ഞാനും ശ്രീനിയും ഒന്നിച്ചിറങ്ങി
പടവുകളോരോന്നും ഇറങ്ങി തുടങ്ങിയപ്പോഴായാരുന്നു നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാനത് കണ്ടത്........
ഒന്നേ ഞാൻ കണ്ടുള്ളു പിന്നൊന്നൂടെ നോക്കും മുൻപ് അലറി വിളിച്ചു കൊണ്ടു ഞാൻ ശ്രീനിയുടെ നെഞ്ചിലേക്ക് മുഖമമർത്തി..........
(തുടരും)
ഒത്തിരി കാത്തിരുന്നെന്ന് അറിയാം....... എല്ലാർക്കും ഈ പാർട്ട് ഇഷ്ടായോന്ന് പറയണേ......
ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടിവാതില് പതിയെ തുറന്ന് ഞാനും ശ്രീനിയും ഒന്നിച്ചിറങ്ങി

ഞങ്ങൾക്കു ചുറ്റും മഞ്ഞളിന്റെയും ചന്ദനത്തിന്റെയും ഗന്ധം........
ബലി കാക്ക നിർത്താതെ ചിലച്ചു....... നായ്ക്കളുടെ ഓരിയിടലിന്റെ ശബ്ദം നിമിഷങ്ങൾക്കുള്ളിൽ കൂടി കൂടി വന്നു........
കടവാവലുകൾ ഞങ്ങൾക്ക് ചുറ്റും ചിറകടിച്ച് പറന്നു......
വർഷങ്ങൾക്ക് മുൻപേ ഇല്ലത്തെ തമ്പ്രാക്കൻമാർ കൊന്ന് താഴ്ത്തിയ ദത്തൻ മാഷിന്റെ മൃതദേഹം ഞങ്ങൾക്ക് കൺമുൻമ്പിൽ വെള്ളത്തില ങ്ങനെ പൊങ്ങി കിടക്കുന്നു.......
ഒന്നേ നോക്കിയുള്ളു അതിലേക്ക്..... മനസ് മരച്ചു പോയിരുന്നു......
''പോകാം ശ്രീനി.... നമക്ക് പോകാം..... എനിക്ക് വയ്യാ ശ്രീനി...... ഇനി ഇവിടെ നിക്കണ്ടാ... അയാള് നമ്മളെ രണ്ട'ളേം കൊല്ലും......"
''പേടിക്കണ്ട ടോ... ഒന്നും സംഭവിക്കില്ല..."
അതും പറഞ്ഞ് എന്റെ കൈ പിടിച്ചു കൊണ്ട് ഞാനും ശ്രീനിയും ഒന്നിച്ച് പടവിലേക്കിറങ്ങി മാഷിന്റെ ബോഡിയിലേക്കൊന്ന് നോക്കുക കൂടെ ചെയ്യാതെ ഞാനാ കിണ്ടിയിൽ വെള്ളം നിറച്ചു പടിക്കെട്ടിൽ വച്ചു.......
പേടി കൊണ്ടെന്റെ കാല് വിറയ്ക്കുന്നുണ്ടായിരുന്നു......
ശ്രീനി തട്ടിൽ നിന്നും തിരുമേനി തന്ന മന്ത്രമെടുത്ത് എനിക്ക് നേരെ നീട്ടി.......
ഞങ്ങള് രണ്ടാളും ചേർന്ന് ആ മന്ത്രങ്ങളുരുവിടാൻ തുടങ്ങി....
ഒന്ന് രണ്ട് മൂന്ന് നാല്.......
ഏഴാം തവണ ആ മന്ത്രമുരുവിട്ട് നാവ് നിശ്ചലമായി കണ്ണു തുറക്കാൻ ഒരു തരം ഭയമായിരന്നു.....
കണ്ണ് തുറക്കുമ്പോൾ തിരുമേനി പറഞ്ഞത് പോലെ സംഭവിച്ചിലങ്കിൽ ഏതെങ്കിലുമൊരു ദേഹം സ്വീകരിച്ച് ഈ ആത്മാവെന്നെ.......,
കണ്ണടച്ചു കൊണ്ട് ഞാൻ ശ്രീനിയോട് ചോദിച്ചു
" ശ്രീനി കണ്ണ് തുറന്നോ...... "
" ഇല്ല.... നമുക്കൊന്നിച്ച് തുറക്കാം....."
അതു പറഞ്ഞു കൊണ്ട് ശ്രീനിയെന്റെ കൈയ്യിലേക്ക് വിരലുകള മർത്തി......
ഞങ്ങള് രണ്ടാളും പതിയെ ഒന്നിച്ച് കണ്ണു തുറന്ന്......
അവിടെ കണ്ട കാഴ്ചയിൽ ഞങ്ങള് ശരിക്കും ഞെട്ടിപ്പോയിരുന്നു.......
ദത്തൻ മാഷിന്റെ ബോഡി അപ്രത്യക്ഷമായിരുന്നു.......... പട്ടികളുടെ ഓരിയിടലും കടവാവ്വലുകളുടെ ചിറകടിയും ബലി കാക്കയുടെ കരച്ചിലും എല്ലാം നിശ്ചലമായി......
ഇപ്പോൾ ശ്രീനി ശ്വാസമെടക്കുന്നതു പോലും എനിക്ക് കൃത്യമായ് കേൾക്കാം...... അത്രയ്ക്കു നിശബ്ദത.......
കൈയ്യിലെ തട്ട് ഞാനാ നടയിലേക്ക് വെച്ചു.....
എന്നിട്ട് ദീർഘമായൊരു ശ്വാസമെടുത്ത് ആ പടിക്കെട്ടിലേക്കിരുന്നു.......
ഒന്നര മാസങ്ങൾക്ക് ശേഷം ആശ്വാസത്തോടെ ഞാനൊന്നിരുന്നു....... എന്നിട്ട് ശ്രീനിയെ ഒന്ന്
നോക്കി........
കറുത്തവാവിന്റെ കൂരിരുട്ടിലും കത്തിച്ചു വെച്ച നിലവിളക്കിന്റെ പ്രകാശത്തിൽ ആ മുഖമെനിക്ക് വ്യക്തമായി കാണാമായിരുന്നു......
ഞാനിരുന്ന പടിക്ക് തൊട്ടു മുകളിലെ പടിയിലിരുന്ന ശ്രീനിയുടെ മടിയിലേക്കൊന്ന് ഞാൻ തല ചായ്ച്ചു.......
"എന്തിനായിരുന്നു ശ്രീ അന്നാ മഞ്ചടി തട്ടി കളഞ്ഞതിനെന്നെ തല്ലിയത്.... അതോണ്ടല്ലേ ഞാനിവിടെ വന്നിരുന്ന് കരഞ്ഞത്.....
അതിൽ തുടങ്ങിയല്ലേ ഈ പ്രശ്നങ്ങളൊക്കെയും ഉണ്ടായത്.......
നമ്മുടെ മനസമാധനം പോലും നഷ്ടപ്പെട്ടത്.......!"
"നിനക്കത് വെറും മഞ്ചാടിമണികൾ മാത്രം.....
പക്ഷേ എനിക്കതെന്റെ ജീവനാണ്.....
മരിക്കും മുൻപെന്റെ ശ്രീക്കുട്ടി അവസാനമായ് പെറുക്കിയെടുത്ത മഞ്ചാടിമണികൾ..... അവയോരോന്നിലൂടെ അവളിപ്പോഴും ജീവിക്കുന്നു..... നിഥി പോലെ കൊണ്ട് നടക്കുന്നതാണ് ഞാനതെല്ലാം നിനക്കറിയുവോ ഇതു വെല്ലതും.....?"
" ഇല്ല ശ്രീനി..... ഞാൻ... ഞാനറിയാണ്ടാ...... "
" ആ.... ഇനിയിപ്പോ എല്ലാം പോട്ടെ.... നമുക്ക് വീട്ടിലേക്ക് നടക്കാം.... എനിക്ക് നല്ല ക്ഷീണമുണ്ട് ഉറങ്ങണം....."
അതും പറഞ്ഞ് ഞങ്ങളിരുവരും പടിയിൽ നിന്നെണീറ്റു.....
കുളപ്പുയുടെ വാതിൽ കടക്കുന്നതിന് തൊട്ടു മുൻപും ഞാനവിടേക്ക് നോക്കി......
കത്തിച്ചു വെച്ച നിലവിളക്കും ഞങ്ങള് വെച്ച തട്ടും മാത്രം പടിയിൽ.... കുളത്തിലെ വെള്ളമെല്ലാം നിശ്ചലമായിരുന്നു......
"ടീ ,.... നീ അവിടെന്ത് നോക്ക് വാ ഇനി...."
"ഒന്നൂല ശ്രീനി........"
വീട്ടിൽ ചെന്ന് കട്ടിലിൽ കിടക്കുമ്പോഴാണ് കണ്ടത് അലമാരിക്ക് താഴെ കരിഞ്ഞുണങ്ങി കിടക്കുന്ന ഒരു പിടി വെള്ളത്താമര പൂക്കൾ.....
കട്ടിലിൽ നിന്നെണീറ്റ് ഞാൻ പോയി അതെടുത്തു......
അതെടുത്ത് കൈയ്യിൽ പിടിച്ചു കൊണ്ട് അടച്ചു കുറ്റിയിട്ടിരുന്ന ജനല് തുറന്നു.......
കുളവും പരിസരവും എല്ലാം ശാന്തം,..... എല്ലാം പഴയ്ത് പോലെ തന്നെ......
എന്നെ നോക്കി ചിരിക്കാനാ ചോര കണ്ണുകളുള്ള ദത്തൻ മാഷ് മാത്രം അവിടില്ല......
തുറന്നിട്ട ജനലിലൂടെ ആ താമര പൂക്കളെ ഞാൻ താഴേക്കിട്ടു......
ദത്തൻ മാഷിനെക്കുറിച്ചുള്ള എന്റെ അവസാനഓർമ്മയും മണ്ണോട് ചേർന്നിരിക്കുന്നു........
പിറ്റേന്ന് രാവിലെ എല്ലാരോടും യാത്ര പറഞ് നിധിയേച്ചിക്കും കാർത്തിക്കുമൊപ്പം ഞാനെന്റെ വീട്ടിലേക്ക്.........
കാറാ മുറ്റത്തേക്ക് വരുമ്പോൾ തന്നെ കാണാം നാളുകളയായിട്ട് വെള്ളം കിട്ടാതെ വാടി തുടങ്ങിയ എന്റെ ചെടികൾ...
കാറിൽ നിന്നിറങ്ങി ഹാൻഡ് ബാഗ് ആ പടിക്കലേക്ക് വെച്ച് ഞാനാദ്യം ഓടിയത് പൂന്തോട്ടത്തിലേക്കായിരുന്നു.....
കുറേ നേരം നേരം അവിടെ നിന്നു.....
" അച്ചൂ ... ഇങ്ങ് കേറി വാ.... "
"ദാ വരുന്നു ഏട്ടാ..... നിഥിയേച്ചി എന്ത്യേ....?"
" അവള് കിടക്കുന്ന്... നീ ചെന്നീ വേഷമൊക്കെ മാറ്റിയിട്ട് ഗാർഡനിലേക്ക് വന്നേ..... കുറച്ച് സംസാരിക്കാനുണ്ട്.... "
" ഇപ്പോ വരാം ഏട്ടാ...... "
അത് പറഞ്ഞ് ഞാൻ മുകളിലത്തെ എന്റെ മുറിയിലേക്ക് നടന്നു.....
ഒന്നര മാസത്തിനു ശേഷം വീണ്ടും ഈ മുറിയിലേക്ക്........
അന്നാ രാത്രിയിൽ ശ്രീ നിക്കൊപ്പം പോകാനിറങ്ങിയപ്പോൾ കട്ടിലിലേക്കെടുത്തിട്ട ജീൻസും ടോപ്പും എല്ലാം അത് പോലെ തന്നെ ബെഡിൽ കിടക്കുന്നു.......
ഞാനോരാന്നായി മടക്കി അലമാരിയിലേക്ക് വെച്ച് ബെഡെല്ലാം ഒന്ന് തല്ലി കുടഞ് വിരിച്ച്.....
ശ്രീനിടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഡ്രസ്സിരുന്ന എന്റെ ബാഗ് തുറന്നു.... കഴുകാനുള്ള ദാവണികളോരോന്നും എടുത്ത് പുറത്തേക്കിട്ടു........
അവസാനം കൈയ്യിൽ കിട്ടിയത് ആ ജാക്കറ്റ് ആയിരുന്നു ശ്രീനിയുടെ ജാക്കറ്റ് ......
ഒരുനിമിഷം ഞാനോർത്തു ഇതെങ്ങനെ എൻറെ കയ്യിൽ ഇത് ഞാൻ .........പതിയെ ഞാനതെടുത്ത് നിവർത്തുമ്പോഴേക്കും അതിൽനിന്ന് എന്തോ ഒരു പേപ്പർ താഴേക്ക് വീണു നാലായി മടക്കി പേപ്പർ ഞാൻ പതിയെ തുറന്നു നോക്കി ശ്രീനിയുടെ കൈപ്പടയിൽ അതിൽ എന്തോ എഴുതി ചേർത്തിരുന്നു.....
"ഓർമ്മയിൽ നിറയെ എന്റെ ചിന്തകളും കെട്ടിപ്പിടിച്ചുറങ്ങാൻ ഈ ജാക്കറ്റുo ഉള്ളപ്പോൾ ഞാനരികിൽ ഉള്ളത് പോലെയാണെന്ന് പറഞ്ഞിട്ട് നീയിത് എടുക്കാൻ മറന്നു......
അതോണ്ട് ഞാനത് ഇതിൽ വയ്ക്കുന്നു...... "
ഇതെങ്ങനെ സംഭവിച്ചൂ എന്ന് ഞാൻ ചിന്തിച്ചിരിക്കുമ്പോൾ തന്നെ അതിനടയിൽ എഴുതിയ വാചകങ്ങളിലേക്കെന്റെ ദൃഷ്ടി നീണ്ടു.......
"കട്ടിലിൽ നിവർത്തി വെച്ചിരുന്ന ആ ഡയറി ഞാൻ കണ്ടൂട്ടോ..... ഡയറിയൊക്കെ ഇങ്ങനെ തുറന്നിട്ടിലെ ങ്ങനാ പെണ്ണേ........"
അതിനൊപ്പം ചിരിക്കുന്ന രണ്ട് സ്മൈലിയും......
പെട്ടന്നെന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.......
അപ്പോഴാണ് ഏട്ടൻ താഴേക്ക് ചെല്ലാൻ പറഞ കാര്യം ഓർത്തത്.....
ജാക്കറ്റ് കട്ടിലിൽ വെച്ച് ഞാൻ നേരെ താഴേക്ക് ചെന്നു......
പൂന്തോട്ടത്തിലെ ഊഞ്ഞാലിൽ എന്തോ ഗൗരവ ചിന്തയിലായിരുന്നു കാർത്തി....
ഞാൻ കാർത്തിയുടെ അരികിൽ ചെന്നിരുന്നു.....
"എന്താ കാർത്തി വിളിച്ചത്.....?"
"നിനക്ക് ഇപ്പോ പേടിയൊന്നും ഇല്ലല്ലോ.....? "
" ഇല്ലെന്റെ കാർത്തി...... :''
"മ്..... ഞാൻ നിന്നോടൊരു കാര്യം ചോദിക്കാനിരിക്കുവായിരുന്നു.... "
"എന്റെ പൊന്ന് കാർത്തി ഇങ്ങനെ വളച്ച് ചുറ്റാതെ ഉള്ള തങ്ങ് അത് പോലെ ചോദിക്ക്....... "
" ശ്രീനി..... ശ്രീനിയെ നിനക്ക് ഇഷ്ടാണോ......?"
" എ... എന്താ...?"
" ദേ അച്ചൂ ഒരു പാടങ്ങ് കിടന്ന് ഉരുളല്ലേ...... അവനെന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.......
പിന്നെ നിന്റെ മനസ്സൊന്നറിയാന്ന് വെച്ച് ചോദിച്ചപ്പോ......
ആഹ് സാരല്യാ.... നിനക്കിഷ്ടമില്ല അത് കൊണ്ടിത് നടക്കില്ലന്ന് ഞാനവനോട് പറഞ്ഞോളാം...... "
" ദേ കാർത്തി അങ്ങനെ വെല്ലോം പറഞ്ഞാൽ കൊന്ന് കളയും ഞാൻ........"
" എങ്ങനെ.... എങ്ങനെ.....?''
"പോ കാർത്തി..... അയ്യട പെണ്ണിന്റെ നാണം കണ്ടില്ലേ.......?
ദേ പ്രേമം ഒക്കെ കൊള്ളാം പഠിത്തം ഒഴപ്പിയാൽ ഉണ്ടല്ലോ...... "
" എന്റെ കാർത്തി... ഞാനെന്റെ പഠിത്തം ഒഴപ്പുമെന്ന് നിനക്ക് തോന്നുന്നുണ്ടോ........."
അതും പറഞ്ഞ് ഞങ്ങളങ്ങനെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അകത്ത്ന്ന് നിധിയേടത്തിടെ ശബ്ദം കേട്ടത്......
ഞാനും കാർത്തിയും ഒന്നിച്ചകത്തേക്കോടി
വാഷ്ബേസനരുകിൽ നിന്ന് ഛർദ്ദിക്കുകയാണ് ഏടത്തി......
"ഏട്ടത്തി എന്താ പറ്റിയെ..... "
"ഒന്ന് തല ചുറ്റി... അപ്പോ ഛർദ്ദിക്കാൻ വന്നു...... "
"ഏട്ടത്തി പോയി കിടന്നോ....."
ആ രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ചിന്തയിൽ മുഴുവനും ശ്രീനി സ്ഥാനം പിടിച്ചിരുന്നു.......
ചിന്തകളുടെ അവസാനത്തിൽ എപ്പോഴോ ഞാനൊന്ന് മയങ്ങി....
രാവിലെ കോളേജിലേക്ക് പോകണ്ടത് കൊണ്ട് നേരത്തെ എണീറ്റു.....
ശ്രീനിക്ക് ദാവണിയൊരുപാട് ഇഷ്ടായത് കൊണ്ട് ഞാൻ അലമാരിയിൽ നിന്ന് മെറൂണും മഞ്ഞയും ഇടകലർന്ന ദാവണിയെടുത്തുടുത്തു.......
കാർത്തി യെന്നെ കോളേജിലേക്കിറങ്ങി......
മുന്നോട്ട് നടക്കുമ്പോൾ തന്നെ കണ്ടു വാഗ മരചുവട്ടിൽ നിൽക്കുന്ന അനൂപേട്ടന്നെ...
" ആഹാ.... കൊറെ കാലായല്ലോ കണ്ടിട്ട്......?"
മറുപടി പറയാതെ ഞാനൊന്ന് ചിരിക്കുക മാത്രം ചെയ്‌തു.......
"ടോ അന്ന് ഞാൻ പറയാന്ന് പറഞ കാര്യം ഇല്ലേ......."
"മം എന്താ അനൂപേട്ടാ......?"
''ടോ തന്നെ എന്റെ വീട്ടിലേക്കങ്ങ് കൊണ്ട് പോയാലോന്നാ ഞാൻ ചോദിക്കാൻ വന്നത്...."
"അനൂപേ ട്ടാ.... "
ഒരു നിമിഷമെന്റെ ശബ്ദമുയർന്നു......
"അല്ലടോ..... ഈ അനിയത്തി കുട്ടിയെ എന്റെ ഏട്ടന് വേണ്ടിട്ടാ......
സ്ഥാനം കൊണ്ട് ഏട്ടത്തിയമ്മയാണേലും എന്റെ സ്വന്തം അനിയത്തി കുട്ടിയായിട്ടാ ഞാൻ....."
"അനുപേട്ടാ അത്......"
"അല്ലടോ തന്റെയീ സ്മാർട്ട്നെസ്സ് ഒക്കെ കണ്ടപ്പോ എന്തോ എനിക്കെന്റെ കുടുംബത്തിലേക്ക് തന്നെ കൂടെ ചേർക്കാൻ തോന്നി...... "
ഞാൻ അനൂപേട്ട നോട് എല്ലാ കാര്യങ്ങളും പറഞ്ഞു ശ്രീനിയുടെ കാര്യവും എല്ലാം......
" ആ... സാരമില്ലടോ..... ശ്രീനി ലക്കിയാ....."
അനൂപേട്ടന്റെ ആ സംസാരത്തിന് ഒരു പുഞ്ചിരി മാത്രം നൽകി ഞാൻ ക്ലാസ്സിലേക്ക് നടന്നു......
ക്ലാസ്സിൽ ചെന്നപ്പോൾ പതിവ് പോലെ സാറുണ്ടായിരുന്നു ക്ലാസ്സിൽ.....
" മെ ഐ കമിൻ സാർ....."
"ഇമ... ടൈം എത്രയായി......?
"സോറി സാർ... ബസ് കിട്ടിയില്ല..... "
"മ് കേറ്..... "
ഞാനാദ്യം നോക്കിയത് ശ്രീനിയുടെ ബെഞ്ചിലേക്കായിരുന്നു
പക്ഷേ ശ്രീനി വന്നിട്ടുണ്ടായിരുന്നില്ല..... ശ്രീനി ഇല്ലാതിരുന്നത് കൊണ്ടാവും ക്ലാസ്സ് ഭയങ്കര ബോറായിരുന്നു......
ക്ലാസ്സ് എല്ലാം കഴിഞ്ഞ് ബസ്സ് കേറാൻ പോകുമ്പോഴായിരുന്നു ഏട്ടന്റെ കോള്.......
"ഹലോ അച്ചൂ..... "
"എന്താ ഏട്ടാ...?"
"എവിടാ നീ....?"
" ക്ലാസ്സ് കഴിഞ്ഞിറങ്ങി..... "
"വേ വീട്ടിലേക്ക് വാ ഒരു ഗുഡ് ന്യൂസ് ഉണ്ട്..... "
"എന്താ കാർത്തി......?"
" നിഥിക്ക് വിശേഷം......."
" ആണോ ഏട്ടാ..... ഞാൻ വേഗന്ന് വരാട്ടോ....."
"വേഗം വാ.... നിഥീടെ വീട്ടിന്ന് എല്ലാരും എത്തീട്ടുണ്ട് അവരാരും ഇന്ന് പോവില്ല നീ വേഗം വാ എല്ലാരും നിന്നെ ചോദിച്ചു...... "
എല്ലാരുംന്ന് പറഞ്ഞാ ശ്രീനിയും ഉണ്ടാവും ചുമ്മാതല്ല ശ്രീനിയിന്ന് ക്ലാസില്വരാഞ്ഞത്......
വീട്ടിലേക്കെത്തിയതും ധൃതിയിൽ ഞാൻ അകത്തേക്ക് നടന്നു
ഹാളിലെ സോഫായിൽ നിഥിയേട്ടത്തി ഇരിപ്പുണ്ടായിരുന്നു
ആ ഇരുപ്പ് കണ്ടാലേ അറിയാം ഛർദ്ദിച്ച് വശം കെട്ടിരിക്കുവാണെന്ന്......
അച്ഛനും അമ്മയും എല്ലാ രം ഉണ്ട് ശ്രീനി മാത്രം ഇല്ല......
"ശ്രീനിവന്നില്ലേ അമ്മേ......"
" അവൻ കൂട്ടുകാരന്റെ ചേച്ചീടെ കല്ലാണത്തിന് പോയതാ..... പാലക്കാടായിരുന്നു.... വെളപ്പിനേ പോയതാ....... "
അലസമായ് ഞാനൊന്ന് മൂളുക മാത്രം ചെയ്തു
"മോളോട് പറഞ്ഞില്ലേ.....?"
"ഇല്ലമ്മേ.......
" ശ്രീനി ചിലപ്പോ മറന്നതാവും "
അത് പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയി ഡ്രസ്സും മാറി ഞാനടുക്കളയിലേക്ക് വന്നു......
എല്ലാർക്കും ഉള്ള ഫുഡ് ഉണ്ടാക്കാനായുള്ള തിരക്കിലായിരുന്നു അമ്മ........
ഞാനും ഒപ്പം കൂടി.......
ഒരു വിധം പണിയൊക്കെ തീർത്തു വന്നപ്പോഴായിരുന്നു ഓ വന് മുകളിൽ വെച്ചിരുന്ന എന്റെ ഫോൺ റിംങ്ങ് ചെയ്തത്
എടുത്ത് നോക്കുമ്പോൾ ശ്രീനി കോളിംഗ് എന്ന് കാണിച്ചു
ഒന്നും പറയാതെ കോൾ കട്ട് ചെയ്ത് ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു.....
ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോൾ വെറുതെ പ്ലേറ്റിൽ കളം വരച്ചതല്ലാതെ ഒരു വറ്റെന്റെ തൊണ്ടയ്ക്ക് താഴേക്കിറങ്ങിയില്ല......
ശ്രീനിയോടുള്ള ദേഷ്യവും സങ്കടവും വിഷമവും ഒക്കെയായിരുന്നു അതിന്റെ കാരണം
കണ്ണ് നിറയുന്ന തൊക്കെ ആരും കാണാതിരിക്കാൻ ഞാൻ നന്നായ് പാടുപെട്ടു........
എല്ലാരും കഴിച്ചപ്ലേറ്റെല്ലാം കഴുകി വെച്ച് കിടക്കാൻ മുറിയിലേക്ക് നടക്കുമ്പോൾ സമയം 11.45 കഴിഞ്ഞിരുന്നു
ഓവന് മുകളിലിരുന്ന ഫോണും എടുത്ത് ഞാൻ മുകളിലേക്ക് നടന്നു അപ്പോഴേക്കും എല്ലാരും ഉറങ്ങിയിരുന്നു.......
മുകളിലെ നിലയിൽ കയറിയതും എനിക്കെന്തോ തല ചുറ്റും പോലാണ് തോന്നിയത്.......
പേടിച്ചരണ്ട് കാർത്തിന്ന് വിളിച്ച് താഴേക്കോടുമ്പോൾ തന്നെ കൈവഴുതിയെന്റെ ഫോൺ താഴേക്ക് വീണിരുന്നു......
കൈവരിയിൽ വിരൽ ചേർത്ത് കാലിടറാതൊരു വിധം ഞാൻ താഴേക്കിറങ്ങി കാർത്തിയുടെയും നിഥിയേച്ചിയുടെയും റൂമിന്റെ വാതിലിൽ തട്ടി......
" കാർത്തി....കാർത്തി കതക് തുറക്ക്......"
(തുടരും)
അടുത്തത് അവസാനപാർട്ട് ഒത്തിരിയിഷ്ടത്തോടെ അമ്മുക്കുട്ടിപേടിച്ചരണ്ട് കാർത്തിന്ന് വിളിച്ച് താഴേക്കോടുമ്പോൾ തന്നെ കൈവഴുതിയെന്റെ ഫോൺ താഴേക്ക് വീണിരുന്നു......

"എന്താ അച്ചൂ.... എന്താ മോളെ....?"
ഒരു തേങ്ങി കരച്ചിലോടെ കാർത്തിയുടെ നെഞ്ചിലേക്ക് വീണുകൊണ്ട് ഞാൻ പറഞ്ഞു......
" കാർത്തി.... മോളില് മോളില് വീണ്ടും.... താ.... താമര പൂക്കള്.... ചോരപ്പാട് കള്..... "
വിക്കി വിക്കി കരഞ്ഞോണ്ടായിരുന്നു ഞാനത് പറഞ്ഞു നിർത്തിയത്.....
"എന്താ അച്ചൂ നീയീ പറയുന്നത്......?"
" അതേ ഏട്ടാ സത്യാ....."
" നീയിവിടെ ഏട്ട ത്തീടെ അടുത്ത് നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം...... "
" വേണ്ട കാർത്തി.... നിന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല........"
അപ്പോഴേക്കും ഞാനോടിപ്പോയി അടുത്ത മുറിയിൽ നിന്നും നിധിയേട്ട ത്തീടെ അച്ഛനെയും അമ്മയെയും വിളിച്ചിട്ട് വന്നു.....
അങ്ങനെ ഞങ്ങള് ആറുപേരും കൂടി ഒന്നിച്ച് മുകളിലേക്ക് കയറി.....
മുകളിൽ ചെന്നപ്പോൾ ഞാൻ പറഞതെല്ലാം സത്യമെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു അവിടുത്തെ കാഴ്ച
രക്തംപുരണ്ട് ഞെട്ടറ്റു വീണു കിടന്ന താമര പൂക്കളും അങ്ങിങ്ങായ് ചിതറി തെറിച്ചു കിടന്ന മഞ്ചാടിമണികളും രക്ത മയമുള്ള കാൽപാടുകളും......
അത് നേരെ നടന്നിരിക്കുന്നത് ടെറസിലേക്ക് കയറാനുള്ള സ്റ്റെപ്പിലേക്കാണ്......
" നിങ്ങളിവിടെ നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം...... "
കർത്തിയായിരുന്നു അത് പറഞ്ഞത്.....
" വേണ്ട' കാർത്തി..... ഞാൻ കാരണമല്ലേ... ഈ പശ്നങ്ങളൊക്കെ ഉണ്ടായത്..... ഞാൻ തന്നെ പോയ് നോക്കാം..... അയാൾക്ക് വേണ്ടത് എന്നെയല്ലേ.... ഞാൻ പോകാം......"
അങ്ങനെ കാർത്തിയുടെയും നിധിയേട്ടത്തിയുടെയും അച്ഛന്റെയും അമ്മയുടെയും എല്ലാരുടെയും എതിർപ്പിനെ അവഗണിച്ച് ഞാൻ ടെറസിലേക്ക് നടന്നു......
വെള്ള ടൈലിലൂടെ ഒലിച്ചിറങ്ങുന്ന രക്തം....അതെന്നെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്......
മുകളിലേക്കുള്ള പല പടികളിലും രക്തം തളം കെട്ടി നിൽക്കുന്നു......
ഒരു വിധം ധൈര്യം സംഭരിച്ചു ഞാൻ ടെറസിലേക്കുള്ള വാതിലിന്റെ കുറ്റിയെടുത്ത് ടെറസിലേക്ക് നടന്നു........
ടെറസിനു മുകളിലെ കുറ്റാക്കൂരിരുട്ടിൽ ഞാൻ വല്ലാതെ ഭയന്നു.....
ഒരു നിമിഷം ശ്രീനി എനിക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി.... ഇങ്ങനെയുള്ള സമയങ്ങളിൽ ശ്രീനിയുടെ പ്രസൻസ് അതെനിക്കൊരു വലിയ ആശ്വാസമായിരുന്നു.......
എന്തോ ചിന്തിച്ചങ്ങനെ ആ ഇരുട്ടിൽ ഒറ്റയ്ക്കു നിൽക്കുമ്പോഴായിരുന്നു കഴുകിയിട്ടതുണികൾക്കിടയിൽ ഒരാളനക്കം.......
ഒരു കറുത്ത രൂപം അത്. അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണ്......
അത് പതിയെ അനങ്ങുന്നു....
എനിക്കടുത്തേക്ക് നടന്നു നീങ്ങുന്നു......
അതെനിക്കടുത്തേക്ക് നടന്നടുക്കുന്നതോടൊപ്പം ഓരോ അടി ഞാൻ പിന്നിലേക്ക് വച്ചു......
ഇനി നടക്കാനെന്റെ കാലുകൾ അനങ്ങുന്നില്ല.....
ഒരു നിമിഷം ടെറസിൽ നിന്ന് താഴേക്ക് ചാടിയാലോന്ന് പോലും തോന്നിപോയി.......
ആ രൂപം എന്റെ തൊട്ടു മുന്നിൽ വന്നു നിൽക്കുന്നു.....
പെട്ടന്നാണ് ടെറസിലെ എല്ലാ ലൈറ്റുകളും ഒന്നിച്ചു തെളിഞ്ഞത്.....
എനിക്ക് മുന്നിൽ നിൽക്കുന്ന ആളുടെ മുഖം കണ്ടതും ഞാനൊന്ന് ഞെട്ടി....
" ശ്രീനി നീ...... "
അത് പറഞ്ഞു കൊണ്ട് ശ്രീനിയുടെ നെഞ്ചിലേക്ക് ചെറിയൊരു ദേഷ്യത്തോടെ കൈ ചുരുട്ടി ഇടിക്കുമ്പോഴേക്കും ഇടം കൈ കൊണ്ട് ശ്രീനിയെന്റെ വാ പൊത്തി എന്നോടായ് പറഞ്ഞു....
''ഹാപ്പി ബെർത്ത് ഡേ മൈ ഡിയർ അച്ചൂ........"
പെട്ടന്നാണ് ഞാൻ പോലും മറന്നു തുടങ്ങിയ എന്റെ ജന്മദിനത്തേ പറ്റി ഞാനോർത്തത്.....
അതിന് മറുപടിയായ് ഞാനെന്തേലും പറയും മുന്നേ പിന്നിലേക്കൊളിപ്പിച്ചു പിടിച്ച വലം കൈയ്യിലെ ഒരു പിടി വെള്ളത്താമര പൂക്കളെ എനിക്ക് നേരെ നീട്ടികൊണ്ട് ശ്രീനിയത് പറഞ്ഞത്....
"ഐ ലവ് യൂ അച്ചൂ...... "
ഒരു നിമിഷം എനിക്കോർമ്മ വന്നത് ദത്തൻ മാഷിനെയും ഇല്ലത്തെ ദേവി തമ്പുരാട്ടിയെയും ആയിരുന്നു.....
ഒരു പിടി വെള്ളത്താമര പൂക്കളെ സമ്മാനിച്ചുകൊണ്ട് തന്റെ പ്രണയം തുറന്നു പറഞ ദത്തൻ മാഷു o ചെറുചിരിയോട് കൂടി അതേറ്റു വാങ്ങി കൊണ്ട് നടന്നകന്ന ദേവി തമ്പുരാട്ടിയും ഇവിടെവിടെയോ ഉള്ളത് പോലൊരു തോന്നൽ......
"ടോ... താനിത് എന്തോർത്ത് നിക്ക് വാ...ഇത് വാങ്ങ്..... "
ശ്രീനി വീണ്ടുമാ താമര പൂക്കളെ എനിക്ക് നേരെ നീട്ടി.....
ഞാനത് വാങ്ങി.....
"താൻ ശരിക്കും പേടിച്ചാ.......?"
മറുപടി പറയും മുൻപേ താഴെ നിന്ന് കാർത്തിയുടെ ശബ്ദം ഉയർന്നു.....
"ഞങ്ങൾക്കെല്ലാവർക്കും അങ്ങോട്ടേക്ക് വരാവോ....."
അതും ചോദിച്ച് കാർത്തിയങ്ങോട്ടേക്ക് കയറി വന്നതും ഞാനോടി ചെന്ന് കാർത്തിയെ കെട്ടിപ്പിടിച്ചു.....
"ഹാപ്പി ബെർത്ത് ഡേ അച്ചുസേ....."
"ഏട്ടാ... ഞാൻ...."
'
"ഇനിയൊന്നും പറയാൻ സമയമില്ല..... ദേ 12 മണിയാകാൻ പത്ത് സെക്കന്റ്....... "
അപ്പോഴേക്കും ഞാൻ കാണാതിരിക്കാനായ് പിന്നിലെവിടെയോ ഒളിപ്പിച്ചു വച്ച കേക്കുമായ് ശ്രീനി വന്നു....
കത്തിയെന്റെ കൈയ്യിലേക്ക് തന്നു.....
ആദ്യത്തെ പീസ് ഞാൻ ഏട്ടനെ വായിൽ വെച്ചു കൊടുത്തു.....
അതിനു ശേഷം എല്ലാർക്കും കൊടുത്തിട്ടാണ് ശ്രീനിയുടെ വായിൽ വച്ച് കൊടുത്തത്.......
കേക്ക് വായിൽ വെച്ചു കൊടുത്തപ്പോഴായിരുന്നു ശ്രീനിയെന്റെ വിരൽതുമ്പിൽ ചുംബിച്ചത്........
എന്തുകൊണ്ടോ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു......
കേക്ക് കട്ടിങ്ങൊക്കെ കഴിഞ് എല്ലാരും താഴേക്കിറങ്ങാൻ തൂടങ്ങി.....
അവർക്കു പിന്നാലെ ഞാനും ഇറങ്ങി......
പെട്ടന്നായിരുന്നു പിന്നിലൂടെ വന്നെന്നെ ശ്രീനിവട്ടം ചുറ്റി പിടിച്ചത്......
"എന്റെ അച്ചൂട്ടി ഇന്ന് ശരിക്കും പേടിച്ചോ.......?"
ശ്രീനിയുടെ ചൂടു ശ്വാസം എന്റെ കഴുത്തിനെ തഴുകിയപ്പോൾ എന്നുള്ളിൽ പിറവിയെടുത്ത വികാരത്തിനെ എന്ത് പേര് ചൊല്ലി വിളിക്കണമെന്നെനിക്കറിയില്ലായിരുന്നു.........
"പോ ശ്രീനി...... "
എന്നു പറഞ്ഞ് ശ്രീനിയുടെ കൈ തട്ടി മാറ്റി ടെ'റസിനു മുകളിൽ കെട്ടിയിരുന്ന സിമൻറ് സ്ലാബിലേക്ക് ഞാനിരുന്നു......
ശ്രീനിയും എനിക്കടുത്തായ് വന്നിരുന്നു.....
'എന്താ ശ്രീനി ഇന്ന് ക്ലാസ്സില് വരാത്തെ.....?"
" അത് പിന്നെ തന്റെ ബെർത്ത് ഡേ പ്ലാനിങ്ങിലായിരുന്നു ഞങ്ങളെല്ലാവരും...... അതാ..... "
" കുറേ ബുദ്ധിമുട്ടിയല്ലേ ഇങ്ങനൊക്കെ കാട്ടി കൂട്ടാൻ......
ആ താഴെത്തെ ബ്ലെഡ് ഒക്കെ.....? :"
"ഓ അത് ബ്ലെഡ് ഒന്നും അല്ലടോ.... ഛായം ആ......"
"കൊള്ളാം...... എല്ലാരുടെ ചേർന്നെന്നെ ശരിക്കും പറ്റിച്ചു അല്ലേ......"
"സോറി ടോ..... ശരിക്കും പേടിച്ചു അല്ലേ......?"
അതും ചോദിച്ചു കൊണ്ടെന്റെ തോളിലൂടെ കൈയ്യിട്ടു കൊണ്ടെന്നെ ശ്രീനി ചേർത്ത് പിടിച്ചു കൊണ്ട് ആകാശത്തേക്ക് വിരല് ചൂണ്ടി......
പൂർണ ചന്ദ്രനുചുറ്റിലും കോടിക്കണക്കിന് നക്ഷത്രങ്ങൾ.......
"ടോ താനാ രണ്ട് നക്ഷത്രങ്ങളെ കണ്ടോ.....?"
"രണ്ടല്ല ശ്രീ നീ..... ഞാനൊരു പാട് നക്ഷത്രങ്ങളെ കാണുന്നുണ്ട്..... "
"അതല്ല ടോ..... നമ്മളെ നോക്കി കണ്ണു ചിമ്മുന്ന ആ രണ്ട് വാൽനക്ഷത്രങ്ങളെ കണ്ടോ......?"
"ഉവ്വല്ലോ..... :"
" അതാരാണെന്ന് തനിക്കറിയാവോ.....?"
" ഇല്ലാ...... "
" ആ രണ്ട് നക്ഷത്രങ്ങളാടോ ദത്ത് മാഷും ദേവി തമ്പുരാട്ടിയും.....
പ്രണയം സക്ഷാത്കരിക്കാരെ ഭൂമി വിട്ടു പോയ രണ്ട് കുഞ്ഞി നക്ഷത്രങ്ങൾ......."
"ഒന്ന് പോ ശ്രീനി വിഢിത്തരം വിളിച്ചു പറയാതെ......."
അതു oപറഞ് ഞാനെന്റെ റൂമിലേക്ക് വന്നു......
ശ്രീനി തന്ന വെള്ളത്താമര പൂക്കളെ മേശമേൽ വെച്ചു കൊണ്ട് അടഞ്ഞുകിടന്നിരുന്ന ജനാല ഞാൻ പാതി തുറന്നു.......
എങ്ങുനിന്നോ പാഞ്ഞെത്തിയ തണുത്ത ഇളം കാറ്റിൽ മുറിയിലാകമാനം പാരിജാത പൂക്കളുടെ മണം നിറഞ്ഞു വന്നു......
പാതി തുറന്ന ജനാലയ്ക്കിടയിലൂടെ ഞാൻ വീണ്ടും കണ്ടു എന്നെ തന്നെ നോക്കി പുഞ്ചി തൂകുന്ന രണ്ട് വാൽനക്ഷത്രങ്ങളെ.......
പെട്ടന്നായിരുന്നു പിന്നിൽ നിന്ന് ശ്രീനിയെന്നെ വിളിച്ചത്.....
" അച്ചൂ...... "
" എന്തോ..... ശ്രീനി കിടന്നില്ലേ ഇത് വരെയും.......?"
" ആ കൊള്ളം താൻ നല്ല ആളാ... എനിക്ക് കിടക്കാനൊരു മുറി പോലും കാട്ടിത്തരാതെ ഇങ്ങ് ഓടി പോന്നിട്ട്......"
"ഓ.... ശ്രീനി.. ഞാന തങ്ങ് മറന്നു.....
ശ്രീനി ഇങ്ങ് വന്നേ..... ഞാനൊരു കാര്യം കാട്ടിത്തരാം........ ".
അത് പറഞ്ഞു കൊണ്ട് ശ്രീനിയെ ഞാനെനിക്കടുത്തേക്ക് വിളിച്ചു......
എനിക്ക് തൊട്ടു പിന്നിലായ് വന്ന് നിന്ന ശ്രീനിയെ ഞാൻ കാണിച്ചു കൊടുത്തു....
ആകാശത്തിരുന്ന് ഞങ്ങളെ നോക്കി കണ്ണു ചിമ്മിയ ആ വാൽനക്ഷത്രങ്ങളെ.......
ഞങ്ങളും അവയെ നോക്കി പുഞ്ചിരിച്ചു..... എന്നിട്ടൊന്ന് പരസ്പരം നോക്കി.....
"ടോ എനിക്ക് ഉറങ്ങണം.... നല്ല ക്ഷീണം..... താനാ മുറിയൊന്ന് കാട്ടിത്താ.... "
തുറന്നിട്ട പാതി ജനാല അടച്ച് ശ്രീനിക്ക് മുറി കാണിക്കാനായി ഞാനും ശ്രീനിയും ഒന്നിച്ച് കൈകോർത്ത് അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ......., അടച്ചിട്ട ജനാലയ്ക്കപ്പുറം ആ വാൽനക്ഷത്രങ്ങൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു
ഒന്നാകാൻ കഴിയാതെ പോയ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലായ് നിലകൊള്ളുന്നു ആ രണ്ട് വാൽ നക്ഷത്രങ്ങൾ ദത്തൻ മാഷും ദേവി തമ്പുരാട്ടിയും......
(അവസാനിച്ചു)
രചന : ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
ഞാനെഴുതുന്ന ആറാമത്തെ തുടർക്കഥയായിരുന്നു ''ഇമ"
നമ്മുടെ മറ്റ് അഞ്ച് നായികമാർക്കൊപ്പം ഞാൻ ഇമയെ കൂടെ ചേർത്ത് വയ്ക്കുന്നു......
ഈ പാർട്ടും പിന്നെ എന്റെ ഇമയെയും ശ്രീനിയെയും എല്ലാവർക്കും ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.....
തുടർന്നും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി.......

0 Comments
Post a Comment