*ഇമ*
*7...9*
" അച്ചൂ..."
"ആരുടെ അച്ചു... മേലിൽ ഇനി എന്റെ പിന്നാലെ വിളിച്ചോണ്ട് വന്നേക്കരുത്......"
" ആ അച്ചൂ താനിവിടെ നിൽക്കുവാണോ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാവോ...... "
"എന്താ അനൂപേട്ടാ.... "
"താനിങ്ങ് വാ നമുക്ക് ക്യാന്റിനിൽ പോയിരുന്ന് സംസാരിക്കാം,......."
അത് പറഞ് അനൂപേട്ടൻ ഇടനാഴിയിൽ നിന്നെന്റെ മുഖത്തേക്ക് നോക്കി ഞാൻ ചെല്ലുന്നതും പ്രതീക്ഷിച്ച്
ഞാൻ പെട്ടന്ന് ശ്രീനിയെ നോക്കി....
ശ്രീനിയുടെ മുഖം ചുവന്ന് വരുന്നുണ്ടായിരുന്നു.....
ഞാൻ ശ്രീനിയെയും അനൂപേട്ടനെയും നിസ്സഹായായ് മാറി മാറി
നോക്കി.....
അകത്തേക്ക് കയറി പോകാൻ ശ്രീനിയുടെ കണ്ണുകളെന്നോട് പറയാതെ പറയുന്നത് പോലെ തോന്നിയെനിക്ക്......
ശ്രീനിയുടെ മുഖത്തേക്ക് നോക്കിയതും പെട്ടന്നെന്റെ മുഖഭാവം മാറി.....
"എന്താടോ...? എന്ത് പറ്റി....?...."
പെട്ടന്ന് അനൂപേട്ടൻ എനിക്കരുകിലേക്ക് വന്നു........
" വയ്യാ അനൂപേട്ടാ..... ഞാൻ ക്ലാസ്സിലേക്ക്......"
"അല്ലേലും ഇത് താൻ ഹാപ്പി ആയിരിക്കുമ്പോൾ സംസാരിക്കേണ്ട കാര്യവാ... വയ്യേൽ താൻ പൊയ്ക്കോളു...... "
ഒരു വിധം രക്ഷ പെട്ടല്ലോന്ന് ഓർത്ത് ഞാൻ ക്ലാസ്സിലേക്ക് കയറി.....
ക്ലാസ്സിലേക്ക് കയറിയെങ്കിലും എന്റെ ചിന്തയിൽ മുഴുവനും ശ്രീനി സ്ഥാനം പിടിച്ചിരുന്നു......
അത് കൊണ്ട് തന്നെ സാറ് ക്ലാസ്സിൽ വന്നതും പഠിപ്പിക്കുന്നതും ഒന്നും ഞാനറിഞ്ഞതേ ഉണ്ടായിരുന്നില്ല.......
ശ്രീനി എന്നോട് വന്നൊന് മിണ്ടിയിരുന്നെങ്കിൽ എന്നെന്റെ മനസ്സ് വല്ലാണ്ട് കൊതിച്ചു.......
എന്നാലും എന്റെ അനുവാതം ഇല്ലാതെ ശ്രീനിയെന്നെ ഉമ്മ വെച്ചതോർക്കുമ്പോൾ ദേഷ്യവും തോന്നിയെനിക്ക്........
ക്ലാസ്സ് കഴിഞ് എല്ലാരും പോയി കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ ആ ഇടനാഴിയിൽ ശ്രീനിയുണ്ടായിരുന്നു.....
ശ്രീനിയെ മറികടന്ന് ഞാൻ പോകാൻ ശ്രമിച്ചപ്പോഴേക്കും പിന്നിൽ നിന്ന് ശ്രീനിയുടെ വിളി വന്നിരുന്നു....
"ഇമാ........"
മനസ്സുകൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം ഉണ്ടെങ്കിലും മുഖത്ത് ഗൗരവ ഭാവം കുത്തിനിറച്ചുകൊണ്ട് ഞാൻ ശ്രീനിയോടായ് ചോദിച്ചു.....
"എന്താ....?"
"ടോ സോറി...... മനസ്സുകൊണ്ട് താനെപ്പെഴോ. ഒക്കെ എന്റെ സ്വന്തമായിരുന്നു.....
അന്നാദ്യമായ് കണ്ട നാൾ തൊട്ട് താനെന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ ,..... അതാ ഞാൻ... അന്ന് അങ്ങനെ......"
ശ്രീനി വാക്കുകൾക്കായ് പരതുന്നുണ്ടായിരുന്നു.....
ശരിക്കും ചമ്മിയുള്ള ശ്രീനിയുടെ ആ നിൽപ്പ് കണ്ടപ്പോൾ മനസ്സുകൊണ്ടൊരു പുഞ്ചിരിയും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സ്നേഹവും എനിക്ക് തോന്നിപോയി...........
"അല്ലേലും നിങ്ങള് ആൺ പിള്ളേരുടെ സ്വഭാവം ഇതാ... ഒന്നടുത്ത് മിണ്ടിയാലോ ബൈക്കിലൊന്ന് ചേർന്നിരുന്നാലോ അപ്പോ കരുതും അതങ്ങ് പ്രണയമാണെന്ന്.........
താനേത് നൂറ്റാണ്ടിലാടോ ജീവിക്കുന്നത്.... ശ്രീനിയുടെ ഈ പഴഞ്ചൻ ചിന്താഗതിക്കൊന്നും ഒരു മാറ്റവും ഇല്ലാ അല്ലേ........?"
ശ്രീനി ശരിക്കും എന്റെ മുൻപിൽ നിന്ന് വിയർക്കുന്നുണ്ടായിരുന്നു........
വെറുതെ വായി തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത് ചുമ്മാ ശ്രീനിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിരുന്നു......
ദേഷ്യം കൊണ്ട് ശ്രീനിയെന്നെ നോക്കുമ്പോൾ പതിയെ അവനടുത്തേക്ക് ചേർന്ന് നിന്ന് കെട്ടിപ്പിടിച്ചാ നെറ്റിയിലൊന്ന് ചുംബിച്ച് പതിയെ എനിക്കാ കാതില് പറയണം
"ലവ് യൂ ശ്രീനി...... "
പക്ഷേ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് പെട്ടന്നായിരുന്നു ശ്രീനിയുടെ മറുപടി വന്നത്......
"ഓഹ്....... സോറി.... നീയങ്ങ് ക്ഷമിച്ചേക്ക്.....
എന്റെ തെറ്റാ....., നീ പറഞ്ഞതാ ശരി...
നിന്നെ കണ്ടപ്പോ നിന്നോട് ഒരുപാടിഷ്ടം തോന്നിയിരുന്നു അതു കൊണ്ട് തന്നാ നിന്നോട് ഇഷ്ടം പറഞ്ഞതും....
ഒരു പാട് വാ പറയുമെങ്കിലും നീയൊരു പാവമാണെന്ന് തോന്നിയിരുന്നു..... അമ്മയുടെ സ്നേഹമൊന്നും ഒരു പാട് കിട്ടിയിട്ടില്ലാത്തത് കൊണ്ട് നീയെന്റെ അമ്മയെയുo വീട്ട്കാരെയും ഒക്കെ ഒരു പാട് സ്നേഹിക്കുമെന്ന് തോന്നി...
ആഹ് നീ ഇപ്പോ പറയാതെ പറഞല്ലോ നി ദിവസേന കാണുവേം സംസാരിക്കുവേം ചെയ്യുന്ന എല്ലാ ആൺ പിള്ളേരേം പോലെ തന്നെ ആയിരുന്നു ഞാനെന്നും.... എനിക്കിതോടെ മതിയായി.....
അതെ എന്റെ ചിന്താഗതിയും ഞാനും ഒക്കെ വെറും പഴഞ്ചനാ....
ഇനി ഇതും പറഞ്ഞ് നിന്റെ പിന്നാലെ വരില്ല..... "
ഒരക്ഷരം പോലും മിണ്ടാതെ ശ്വാസമടക്കിപ്പിടിച്ച് നിന്ന് അതെല്ലാം കേൾക്കുമ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ ചെയ്ത തമാശയെല്ലാം കാര്യമായി പോയെന്ന്....
കാര്യങ്ങളെല്ലാം എന്റെ കൈപ്പിടിയിൽ നിന്നൂർന്ന് പോയിരുന്നു.......
" ശ്രീനി........"
ഞാൻ പിന്നാലെ വിളിച്ചോണ്ട് ഓടി ചെന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ ശ്രീനി പോയിരുന്നു......
കളി കാര്യമായതോർത്ത് ഞാനവിടെ നിന്നു.... ഒന്നനങ്ങാൻ പോലുമാകാതെ.....
കൈയ്യിൽ കിട്ടിയ സ്നേഹത്തെ ഞാൻ തന്നെ തട്ടി തെറിപ്പിച്ചതിനു തുല്യമായിരിക്കുന്നു.......
വീട്ടിലേക്ക് വന്നു കയറുമ്പോൾ ചെടി നനച്ചു കൊണ്ടിരിക്കുകയായിരുന്നു നിധിയേടത്തി......
" അച്ചൂ.... ഇന്ന് ഇത്തിരി താമസിച്ചോ.....?"
" ബസ് കിട്ടിയില്ല ഏട്ടത്തി..... "
"മം കഴിക്കാനുള്ളത് ടൈ നിംങ്ങ് ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട് ട്ടോ..... പോയി എടുത്ത് കഴിക്കു....
അപ്പോഴേക്കും വന്നു ഞാൻ ചായ ഇട്ട് തരാം....."
എല്ലാം തല കുലുക്കി കേട്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ അകത്തേക്ക് കയറി.....
അന്ന് ആ മഴയത്ത് ശ്രീനിയെനിക്ക് ഊരി തന്ന ജാക്കറ്റ് കട്ടിൽപ്പടിയിൽ ഉണ്ടായിരുന്നു....
ആ ജാക്കറ്റെടുത്ത് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ഞാനൊന്ന് പൊട്ടിക്കരഞ്ഞു....
ആ ജാക്കറ്റിനിപ്പോഴും ശ്രീനിയുടെ മണമാണ്..... ഒരു മഴ മൊത്തം നനഞ്ഞെങ്കിലും ശ്രീനിയുടെ മണം അതിപ്പോഴും ഇതിൽ തന്നെയുണ്ട്..........
പുറത്ത് വാതിലിൽ ഏട്ടത്തി മുട്ടുന്നത് കേട്ടാണ് ഞാൻ പുറത്തേക്ക് ചെന്നത്....
"എന്താ ഏടത്തി....?"
" നല്ല ആളാ.....ഞാൻ കഴിക്കാൻ എടുത്ത് വെച്ചിട്ട് കഴിക്കാതെ ഇങ്ങ് പോന്നോ....?"
" അത് പിന്നെ ഏടത്തി... ഞാൻ ഡ്രസ്സ് മാറാൻ വേണ്ടീട്ട്..... "
" എന്നിട്ട് ഡ്രസ്സ് മാറിയില്ലല്ലോ.....?"
" അത് പിന്നെ....... "
"ഇതെന്താ ഈ ഉണങ്ങി കരിഞ്ഞിരിക്കുന്നത്.....?"
എൻ മേശപ്പുറത്ത് ഉണങ്ങിയിരിക്കുന്ന പാരിജാത പൂക്കളിലേക്ക് നോക്കിയായിരുന്നു ഏട്ടതി അത് ചോദിച്ചത്....
" അത് പാരിജാത പൂക്കളാഏട്ടത്തി...... "
" ആഹാ അച്ചൂന്നും ഈ പാരിജാത പൂക്കള് ഇത്രയ്ക്ക് ഇഷ്ടാണോ......
അവിടെ വീട്ടിലൊരു മരം ഉണ്ട്.....
ശ്രീനിക്കും ഈയെടെ അയ്ട്ട് പാരിജാത പൂക്കളോട് ഭ്രാന്താ.....
എപ്പോ നോക്കിയാലും അതിന്റെ ചോട്ടിൽ കിടന്ന് കറങ്ങുന്നെ കാണാം........"
ശ്രീനിയുടെ പേര് കേട്ടതും എന്റെ കണ്ണ് കള് വീണ്ടും നിറഞ്ഞു വന്നു.......
ഏട്ടത്തി...... ന്ന് വിളിച്ചോണ്ട് ഞാൻ ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞപ്പോൾ.... കാര്യം എന്തെന്നറിയാതെ ഏട്ടത്തിയെന്നെ മെല്ലെ തലോടുന്നുണ്ടായിരുന്നു.........
എന്നാ പറ്റിയെതെന്ന് ചോദിക്കുമ്പോൾ
"ഒന്നൂല്ല ഏട്ടത്തി അമ്മയെ ഓർത്തു പോയി...... "
പറഞ്ഞത് അപ്പാടെ ഏട്ടത്തി വിശ്വസിച്ചില്ലെന്ന് എനിക്ക് മനസിലായി....
എന്നാലും പിന്നെ ഏട്ടത്തി അതിനെ പറ്റി കുതലായൊന്നും ചോദിച്ചില്ല......
" പോട്ടെ..... സാരല്ലാ......
കുറച്ചൂടെ കഴിയുമ്പോ ഏട്ടൻ വരും.. ഇങ്ങനെ വിഷമിച്ചിരിക്കുന്നെ കണ്ടാ ഇനി അത് മതി ഏട്ടന് സങ്കടം ആകാൻ......"
"മo.... "
"കും.... നമക്ക് ഒന്ന് പുറത്ത് പോയാലോ?....... "
ഏത്തി എന്നോടായ് അത് ചോദിക്കുമ്പോൾ തല കുലുക്കി ഞാൻ സമ്മതിച്ചു......
കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങളേ ആയുള്ളുവെങ്കിലും പെട്ടന്ന് തന്നെ ഏട്ടത്തി ഞങ്ങളിലൊരാളായ് മാറിയിരുന്നു........
" അച്ചൂ...... "
"ദാ റെഡിയായി ഏട്ടത്തി വരുവാ...... "
അത് പറഞ്ഞാൻ വേഗം താഴേക്കിറങ്ങി ചെന്നു.........
ഏട്ടത്തി താഴെ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു......
"ഏട്ടത്തി നമ്മളെങ്ങനെയാ പോകുന്നേ....? നമുക്കൊരു ടാക്സി വിളിക്കാം.....
ഞാൻ കാർത്തിയോട് പറയട്ടെ ഒരു ടാക്സി വിളിച്ച് ഇങ്ങോട്ടേക്ക് വിടാൻ......"
അതും പറഞ്ഫോണെടുത്ത് ഞാൻ കാർത്തിയുടെ നമ്പർ സെർച്ച് ചെയ്തോണ്ടിരുന്ന സമയത്ത് തന്നെ ഏട്ടത്തി എന്റെ കൈക്ക് പിടിച്ച് മുൻപോട്ട് നടന്നു.....
" നമുക്ക് ബസ്സിൽ പോകാട്ടോ...... "
" ഈ സമയത്ത് ബസ്സിലൊക്കെ... "
" അതിനിപ്പോ ഒരു കുഴപ്പവും ഇല്ല.... നമ്മള് പോകുന്നു ബസ്സിൽ..... "
ബസ്സിലെ തിക്കിൽ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക്........
ഡ്രസ്സ് വാങ്ങാൻ കടയിലേക്ക് കയറിയപ്പോഴായിരുന്നു അവിടുത്തെ ഡിസ്പ്ലേയിൽ ഇട്ടിരുന്ന ഓറഞ്ചും പച്ചയും ദാവണിയെന്റെ കണ്ണിലുടക്കിയത്....
" വേണോ അത്.....?"
പിന്നിൽ വന്ന് ഏട്ടത്തി അത് ചോദിച്ചപ്പോ.....
"എനിക്കതൊന്നും ചേരില്ല......"
"അതൊക്കെ നന്നായിട്ട് ചേർന്നോളും വാങ്ങട്ടെ അത്.... "
ആ ദാവണി മാത്രമായിരുന്നില്ല വേറെയും കുറേ ദാവണിയും ചുരിദാറും ചെരുപ്പും പല നിറത്തിലുള്ള കുപ്പി വളകളും ഒക്കെ ഏട്ടത്തി എനിക്ക് വേണ്ടി വാങ്ങി........
ഗംഭീര ഷോപ്പിംങ്ങ് വീട്ടിൽ വരുമ്പോ ഹാളിൽ തന്നെ ഏട്ടനുണ്ടായിരുന്നു....
"എന്താ നിധി ഇത്....? ഇത്രയും ലേറ്റ് ആകുമായിരുന്നെങ്ങിൽ എന്നെ ഒന്ന് വിളിക്കാൻ മേലായിരുന്നോ....... "
'' അതിന് ഏട്ടന്റെ കൂടെ കാറിൽ വന്നാലൊന്നും ആ ബസില് വരുന്ന ഫീല് കിട്ടൂല അല്ലേ ഏടത്തി...... "
അതും പറഞ്ഞ് ഞാൻ വേഗന്നെന്റെ മുറിയിലേക്ക് വന്നു...
അങ്ങനെ ജീൻസും ടോപ്പും മാത്രമുള്ള എന്റെ അലമാരിയിലേക്ക് ദാവണിയും സ്ഥാനം പിടിച്ചൂ.....
വാച്ച് മാത്രം ഊരി വയ്ക്കാറുള്ള മേശപ്പുറത്ത് കുപ്പിവങ്ങളും അലമാരിയിലെ കണ്ണാടി ചില്ലിൽ കളർ പൊട്ടുകളും ഷൂകൾ മാത്രം ഉണ്ടായിരുന്ന ചെരുപ്പ് സ്റ്റാൻഡിൽ സാദാ ചെരിപ്പുകളും സ്ഥാനം പിടിച്ചു.........
സ്റ്റോറൂമിൽ പൊടിപിച്ചു കിടന്ന മെഷീൻ എണ്ണയൊക്കെ ഒഴിച്ച് നേരെയാക്കി ഒറ്റ രാത്രി കൊണ്ട് നിധിയേട്ടത്തി എനിക്ക് ദാവണിയുടെ പച്ച ബൗസ് തുന്നിതന്നു.......
പിറ്റേന്ന് രാവിലെ കുളിച്ച് ആ ദാവണിയും ഉടുത്ത് നെറ്റിയിൽ ചന്ദനം വെച്ച് കൈയ്യിൽ കുപ്പിവളും യും കണ്ണിൽ കരിമഷിയും ഏട്ടത്തി തന്ന പാലയ്ക്കാ മാലയും ഇട്ടപ്പോൾ എനിക്ക് ആദ്യം തോന്നിയത്
അന്ന് ശ്രീനി വരച്ച ആ ചിത്രത്തിന് ജീവൻ വെച്ചത് പോലെയാണ്...
ഏട്ടത്തിയോട് യാത്ര പറഞ് ഏട്ടനൊപ്പം കോളേജിലേക്ക്......
" അച്ചൂ.... ഞങ്ങള് ഫ്രണ്ട് എല്ലാരും കൂടി ഇന്നൊരു ട്രിപ്പ് പോകും
ഉച്ച കഴിഞിട്ടാ പോകുന്നത്...
അതിന് മുൻപ് നിഥിയെ ഞാൻ അവടെ വീട്ടിൽ കൊണ്ട് വിടും നീ കോളേജ് കഴിഞ്ഞ് നേരെ നിഥിടെ വീട്ടിലേക്ക് പോയാ മതി....
ഒരാഴ്ച അവിടെ നിക്ക് ഞാൻ ടിപ്പ് കഴിഞ് വന്നിട്ട് നിങ്ങളെ കൂട്ടി കൊണ്ട് പോരാം...... "
" ആംമ് നിന്നോളം ഏട്ടാ........"
ഏട്ടനത് പത്ത് നിർത്തിയപ്പോഴുണ്ടായിരുന്ന എന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു......
ഇനി ഒരാഴ്ച ശ്രീനിടെ വീട്ടിൽ.....
സന്തോഷം കൊണ്ടെനിക്കൊന്ന് തുള്ളിച്ചാടാൻ തോന്നിപ്പോയി.....
കോളേജെത്തിയപ്പോ എനിക്കൊരു തരം ചമ്മലായിരുന്നു ..... ഇതിനു മുൻപു ആരും എന്നെയൊരു ദാവണിയിൽ കണ്ടിട്ടില്ലായിരുന്നു..........
അതു കൊണ്ടാവും പലരും എന്നെ ചൂഴ്ന്ന് നോക്കുന്നുണ്ട്.......
ക്ലാസ്സിലേക്ക് കയറി ചെന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു പല മുഖങ്ങളിലും ഒരു തരം കൗതുകം
ഞാൻ നോക്കിയത് മുഴുവനും ശ്രീനിയെ ആയിരുന്നു......
ശ്രീനി എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നുണ്ടായിരുന്നില്ല.....
പല തവണ ഞാനായിട്ട് ചെന്ന് മിണ്ടാൻ ശ്രമിച്ചപ്പോഴും ഒഴിഞ്ഞുമാറി പോയി.......
ആ നിമിഷങ്ങളിലെല്ലാം അറിയാതെ പോലും എന്റെ കണ്ണ് നിറഞ്ഞു പോകരുതേ എന്നൊരു പ്രാർത്ഥനയേ എനിക്കുണ്ടായിരുന്നുള്ളു.......
ഇത്രയും അവഗണിക്കണ്ട കാര്യം ഉണ്ടോ.... ഞാനൊരു താമശക്ക് ചെയ്തതല്ലേ.....
ശ്രീനി ഒന്ന് മിണ്ടുകപോലും ചെയ്യാത്തത് കൊണ്ട് എന്തോ എനിക്കാ വീട്ടിലേക്ക് പോകാനേ തോന്നിയില്ല......
വൈകിട്ട് നിധിയേട്ടത്തിയും ശ്രീനിടെ അമ്മയും വിളിച്ചപ്പോൾ ഒരു പാട് പഠിക്കാനുണ്ട് അതു കൊണ്ട് വരുന്നില്ലെന്ന് പറഞ് ഒഴിഞ്ഞു മാറി......
അന്ന് വൈകിട്ട് കോളേജിൽ നിന്ന് വീട്ടിൽ വന്നപ്പോ കുറച്ചു താമസിച്ചു പോയിരുന്നു......
വേഷം പോലും മാറാതെ ബാഗ് കൊണ്ട് റൂമിൽ വച്ച് ഹാളിലിരുന്ന് കുറേ നേരം ടിവി കണ്ടു.....
ക്ലോക്കിൽ സമയം ഏഴ് പെട്ടന്ന് ഞാൻ പോയി എല്ലാടുത്തേം ലൈറ്റിട്ടു.....
എനിക്കെന്തോ ചെറുതായിട്ട് പേടിയാകാൻ തുടങ്ങി
"ശ്ശൊ നിഥിയേടത്തിയും അമ്മയും വിളിച്ചപ്പോ അങ്ങ് പോയാ മതിയാരുന്നു...... "
ഞാൻ മനസ്സുകൊണ്ടോർത്തു...
സമയം ഒമ്പത് കഴിഞ്ഞു...... എനിക്കിപ്പോ ശരിക്കും പേടിയാകാൻ തുടങ്ങി.....
അപ്പോഴാണ് പുറത്താരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.....
കുറേ നേരം ബെല്ലടിച്ചിട്ടും ഞാൻ വാതില് തുറന്നില്ല.......
വീണ്ടും ബെല്ലടിച്ചു.....
വാതിലിനടുത്തുള്ള ജനല് ഞാൻ പതിയെ തുറന്നു.......
ആരോ തിരിഞ്ഞു നിൽക്കുന്നു.....
" ആ....ആരാ......?"
"ഞാനാ ശ്രീനിയാ.... വാതില് തുറക്ക്.... "
(തുടരും)
അടുത്ത ഭാഗം നാളെ.....
Part 6
https://m.facebook.com/groups/1725045934377816?view=permalink&id=2275613902654347
ഒത്തിരിയിഷ്ടത്തോടെ നിങ്ങളുടെ അമ്മുക്കുട്ടിവാതിലിനടുത്തുള്ള ജനല് ഞാൻ പതിയെ തുറന്നു.......
ആരോ തിരിഞ്ഞു നിൽക്കുന്നു.....
" ആ....ആരാ......?"
"ഞാനാ ശ്രീനിയാ.... വാതില് തുറക്ക്.... "
'' ഇല്ല......"
അപ്പോഴേക്കും ശ്രീനി എനിക്ക് അഭിമുഖമാകും വിധം തിരിഞ്ഞു നിന്നു.......
ശ്രീനി തന്നെ ആണെന്നറിഞ്ഞപ്പോൾ എനിക്കും ആശ്വാസമായി.....
ഞാൻ പോയി അലസമായി വാതില് തുറന്ന് സോഫയിൽ വന്നിരുന്നു......
"ടീ വാ പോകാം......."
" എങ്ങോട്ടേക്ക്.....?"
" വീട്ടിലോട്ട് പോകാന്ന്....... "
" ആഹ്... ഈ അർത്ഥ രാത്രിയിൽ അതും അത്ര പരിജയവും ഇല്ലാത്ത ഒരു ചെർക്കന്റെ കൂടെ ഞാനെങ്ങനെ വരാനാ..... എന്ത് വിശ്വസിച്ച് വരും ഞാൻ...... "
"വല്ല്യ ഡയലോഗ് അടിക്കാതെ വരുന്നുണ്ടേൽ വാ.... ഇല്ലേൽ ഞാൻ പോവാ....... "
" ആ എനിക്ക് പേടിയൊന്നും ഇല്ല ഞാനിവിടെ കിടന്നോളാം....."
" എന്നാ ശരി അങ്ങനെയാകട്ടെ......"
അതും പറഞ്ഞ് ശ്രീനി പോകാനായ് പുറത്തേക്കിറങ്ങി.......
എനിക്കപ്പോ ദേഷ്യോം സങ്കടോം എല്ലാം ഒന്നിച്ച് വന്നു........
ശ്രീനി പോയി ബൈക്കിൽ കയറി ഇരുന്ന് ഹെൽമെറ്റ് എടുത്ത് തലയിലേക്ക് വെച്ചു....
പെട്ടന്ന് ഞാനോടി ഉമ്മറത്തേക്ക് ചെന്നു.....
" പോകണ്ട.... ഞാനും വരുവാ...... "
" എന്നാ പോയി നിന്റെ ബാഗും സാധനങ്ങളും ഒക്കെ എടുത്തിട്ട് വാ...... "
മുകളിലെ നിലയിലേക്ക് ഒറ്റയ്ക്ക് പോകാനുള്ള പേടി കൊണ്ട് പരുങ്ങി പതുങ്ങി ഞാൻ താഴെ തന്നെ നിന്നു......
"എന്താടി മിഴിച്ച് നിൽക്കുന്നേ....? പോയി എടുത്തിട്ടു വാ....."
" അത്.. പിന്നെ... മോളോട്ട് ഒറ്റക്ക് പോകാൻ എനിക്ക്........"
"ഇരുട്ട് പേടിയാ.... എന്നാലും വായീന്ന് വീഴുന്നേന് യാതൊരു കൊറവും ഇല്ല......"
ഹെൽമറ്റ് തിരിച്ചൂരിയിട്ട് ബൈക്കിനു മുകളിൽ നിന്ന് ശ്രീനിയിറങ്ങി....
"വാടീ..... "
എന്നെയും വിളിച്ച് ശ്രീനിയെന്റെ മുകളിലെ റൂമിലേക്ക് നടന്നു.......
അലമാരിയിൽ നിന്ന് മൂന്നാല് ജീൻസും ടോപ്പും കട്ടിലിന്റെ അടിയിൽ നിന്ന് രണ്ട് ജോഡി ഷൂസും ഒക്കെ ഒരു ഹാൻഡ് ബാഗിലേക്ക് കുത്തിനിറച്ചു.....
അപ്പോഴേക്കും ശ്രീനിയുടെ അടുത്ത ചോദ്യം വന്നിരുന്നു......
"പെൺകുട്ടികള് ധരിക്കുന്ന വേഷം ഒന്നും ഇല്ലേ നിന്റെ കൈയ്യില്......?"
ബാഗിലേക്ക് വച്ച ജീൻസും ടോപ്പും എല്ലാം തിരിഎടുത്തിട്ട് ഞാൻ ഇന്നലെ നിധിയേടത്തിടെ കൂടെ പോയി വാങ്ങിയ ദാവണിയും ചുരിദാറും എടുത്ത് ബാഗിലേക്ക് വച്ചു......
എല്ലാം എടുത്ത് മുറിക്കു പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ശ്രീനി വീണ്ടും ചോദിച്ചത്
" നീ കോളേജിൽ കൊണ്ട് പോകുന്ന ബാഗ് എടുക്കുന്നില്ലേ.....?"
ശ്ശൊ അത് മറന്നു.... എന്ന് പറഞ്ഞു ഞാൻ മേശമേലിരുന്ന ബാഗ് ഓടി പോയി എടുത്തു......
അപ്പോഴാണ് ശ്രീനി ശ്രദ്ധിച്ചത് കട്ടിൽപ്പടിയിൽ കിടന്നിരുന്ന ശ്രീനിയുടെ ജാക്കറ്റ്.....
" അത് എന്റേതല്ലേ....?"
"മ്...."
ശ്രീനിയതും കൈയ്യിലെടുത്ത് മുൻപേ നടന്നു.....
മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ പിന്നാലെയും നടന്നു.........
"ടീ കുറച്ച് വെള്ളം കിട്ടുവോ....?"
എടുത്തിട്ട് വരാം എന്ന് പറഞ്ഞ് ഞാൻ അടുക്കളേൽ പോയി ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പിവെള്ളം എടുത്ത് ഞാൻ ശ്രീനിക്കു കൊടുത്തു....
താഴെത്തെ നിലയിലെ എല്ലാ ലൈറ്റും ഓഫ് ചെയ്ത് വീടും പൂട്ടി ഞങ്ങളിറങ്ങി......
തുണി നിറച്ച ബാഗ് എനിക്കും ശ്രീനിക്കും ഇടയിൽ വെച്ച് കോളേജ് ബാഗ് എന്റെ മടയിലും വെച്ച് ഒരു കൈ ബൈക്കിനു പിന്നിൽ പിടിച്ച് അങ്ങനെ ഒരു അഡ്ജസ്റ്റ്മെൻറിൽ ഞാനിരുന്നു......
കൂരിരുട്ടിനെയും വഴിയോരങ്ങളെയും താണ്ടി ഞങ്ങളുടെ ബൈക്ക് മുന്നോട്ട് കുതിക്കുമ്പോൾ ഇരുട്ടിനു മറവിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ മുടിയിഴകളെ പിന്നിലേക്ക് കൊണ്ടു പോകുന്നുണ്ടായിരുന്നു...
വഴിയോരങ്ങൾ വീണ്ടും താണ്ടുമ്പോൾ കാറ്റിന്റെ കുസൃതിത്തരങ്ങളെനിക്ക് ആസ്വദിക്കാൻ കഴിയാത്ത വിധം ഉറക്കമെന്റെ കണ്ണിലേക്കിറങ്ങി വന്നു......
പാതിയടഞ്ഞു തുടങ്ങിയ കൺപോളകളെ വലം കൈ കൊണ്ട് തിരുമിയുണർത്തി ഞാൻ പതിയെ ശ്രീനിയെ വിളിച്ചു....
'' ശ്രീനി..... "
''എന്താ.....? "
"എനിക്കുറക്കം വരുന്നു....... "
അപ്പോഴേക്കും ശ്രീനി ബൈക്ക് പതിയെ നിർത്തി......
ഞാൻ ഇറങ്ങി.....
വീട്ടിൽ നിന്ന് ഞാൻ കൊടുത്ത കുപ്പിവെള്ളം എനിക്ക് നേരെ നീട്ടിയിട്ട് മുഖം കഴുകാൻ പറഞ്ഞു...
ഞാൻ മുഖം കഴുകി വീണ്ടും യാത്ര തുടർന്ന്......
ഒരു പതിന്നൊര കഴിയാറായപ്പോൾ ഞങ്ങള് ശ്രീനീടെ വീട്ടിലെത്തി.....
ഉമ്മറത്തെ ചാരുകസേരയിൽ ശ്രീനിയുടെ അച്ഛനും പടിക്കെട്ടിൽ നിധിയേടത്തിയും അമ്മയും ഉണ്ടായിരുന്നു........
ബൈക്കിൽ നിന്നിറങ്ങിയുള്ള എന്റെ വരവ് കണ്ടപ്പോഴെ ശ്രീനിടെ അമ്മയ്ക്ക കാര്യം മനസ്സിലായിരുന്നു.....
" നിധി..... അച്ചു മോളെ കൊണ്ട് മുകളിലെ ശ്രീനീടെ മുറീടെ തൊട്ടപ്പുറത്തെ മുറിയിൽ കിടത്ത്....... "
ബെഡിലേക്ക് ഉറക്കം തൂങ്ങി, . വീഴുമ്പോൾ നിധിയേട്ടത്തി എന്നെ പുതപ്പെടുത്ത് പുതപ്പിച്ച് മുറിയിലെ ഫാനും ഇട്ട് ലൈറ്റ് ഓഫും ചെയ്ത് വാതില് ,പാതി ചാരി പുറത്തേക്ക് പോയിരുന്നു........
രാത്രി അടയ്ക്കാൻ മറന്നു പോയ ജനലഴികൾക്കിടയിലൂടെ ഒഴുകിയെത്തിയ ഇളം വെയിലായിരുന്നു എന്നെ ഉറക്കമുണർത്തിയത്........
കണ്ണും തിരുമിയെണീറ്റ് ഞാൻ ജനലഴികളിൽ ,വിരൽ ചേർത്ത് പിടിച്ച് നിന്ന്.....
വീടിന്റെ തൊട്ടടുത്തൊരു മാവുണ്ട് ....... അതിന്റെ ചേട്ടിലെല്ലാം ഇന്നലത്തെ കാറ്റിൽ പൊഴിഞ് വീണ നല്ല പഴുത്ത മാമ്പഴം കിടക്കുന്നു.... ഓറഞ്ച് നിറത്തിൽ......
പറമ്പിന്റെ അതിരിലൂടെ ഒഴുകി പോകുന്നൊരു പുഴ.......
ഹോ.... എന്ത് ഭംഗിയാ ഈ നാടിന്........
അതൊക്കെ ഓർത്ത് കുറേ നേരം അങ്ങനെ നിന്നപ്പോഴാണ് ഓർത്തത് ഇന്നെനിക്ക് കോളേജിൽ പോകണമെല്ലോ ന്ന്.....
ഫോണെടുത്ത്, സമയം നോക്കിയപ്പോേഴേക്കും മണി ഒൻപത് കഴിഞ്ഞിരിക്കുന്നു.....
താഴേക്ക് ഇറങ്ങി ചെന്നപ്പോൾ നിഥിയേടത്തിയും അമ്മയും അടുക്കളയിൽ ഉണ്ടായിരുന്നു.....
"മോളിന്നലെ നന്നായിട്ട് ഉറങ്ങിയോ.... .:?"
ഉറങ്ങി എന്നുള്ള അർത്ഥത്തിൽ ഞാനൊന്ന് പുഞ്ചിരിച്ചു.....
അപ്പോഴേക്കും ഏട്ടത്തി എനിക്ക് ചായ തന്നു......
"ഇന്നിനി എങ്ങനാ കോളേജിൽ പോകുക......? സമയം താമസിച്ചല്ലോ...... :"
" എന്നും പോകുന്നതല്ലേ.... ഇന്നൊരു ദിവസം പോകണ്ടാ...... "
ഏട്ടത്തി അതൂടെ പറഞ്ഞപ്പോ എന്റെ സന്തോഷം ഇരട്ടിയായി......
" ശ്രീനി പോയോ ഏടത്തി.....?"
''അവൻ രാവിലേ പോയി...... "
രാവിലെ ചായകുടി ഒക്കെ കഴിഞ്ഞ് വെർതെ ഏട്ട ത്തീടെ കൂടെ കുറേ നേരം മുറ്റത്ത് നിന്നു......
ശ്ശൊ രാവിലെ മര്യാദയ്ക്കെണിറ്റ് കോളേജിൽേ പോയാ മതിയാരുന്നു.....
ഒന്നൂലേൽ ശ്രീനിയെ എങ്കിലും കാണാമായിരിന്നു......
അതും ഓർത്തങ്ങനെ നിൽക്കുമ്പോഴായിരുന്നു ശ്രീനിയുടെ ബൈക്ക് ആ മുറ്റത്തേക്ക് വന്നത്........
" ഇന്നെന്താടാ ക്ലാസ്സില്ലായിരുന്നോ......??.. "
നിധിയേട്ടത്തി ആയിരുന്നു അത് ചോദിച്ചത്
" ഇല്ലാരുന്നു.... സ്ട്രൈക്ക്..... "
നന്നായി പോയി..... പട്ടി ചന്തയ്ക്ക് പോയ്ട്ട് വരുംപോലെയുള്ള ശ്രീനിയുടെ ആ വരവ്.....
എന്നെ കൂട്ടാണ്ട് ഒറ്റയ്ക്ക് പോയതല്ലേ ഇങ്ങനെ തന്നെ വേണം......
അതും മനസ്സിൽ പറഞ്ഞ് ഞാൻ വെറുതേ തൊടിയിലേക്ക് നടന്നു......
മാമ്പഴം പഴുത്തു വീണോണ്ടിരുന്ന ആ മാവിന്റെ തണലിൽ കുറേ നേരം ഇരുന്നു.......
അവിടിരുന്നാൽ ശ്രീനിയുടെയും എന്റെയും മുറിയുടെ ജനല് കാണാം....
കുറേ നേരം അവിടിരുന്ന് എന്തൊക്കെയോ ആലോജിച്ചു.......
വീണ് കിടന്ന മാമ്പഴവും പെറുക്കിയെടുത്ത് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു ശ്രീനി ജനലോരം നിൽക്കുന്നത് കണ്ടത്.....
ഞാനങ്ങോട്ടേക്ക് നോക്കുന്നെന്ന് കണ്ടപ്പോ ജനല് വേഗന്ന് കൊട്ടിയടച്ചു.........
മാമ്പഴം കൊണ്ട് അടുക്കളേൽ വെച്ച് ഞാൻ നേരെ ശ്രീനിയുടെ മുറിയിലേക്ക് നടന്നു......
കാവി കൈലിയും കൈയ്യില്ലാത്ത വെള്ളബെനിയനും ഇട്ട് തിരിഞ്ഞ് കിടന്ന് ഫോണിൽ എന്തോ നോക്കുവായിരുന്നു ശ്രീനി......
ഞാൻ പതിയെ മുറിക്കകത്തേക്ക് കയറി കതക് അടച്ചു.....
കതക് അടച്ച ശബ്ദം കേട്ടപ്പോഴാണ് ശ്രീനി തിരിഞ്ഞ് നോക്കിയത്......
" നീയോ.... നീയെന്താ ഇവിടെ.....?"
"അതെന്താ എനിക്കിവിടെ വരാൻ പാടില്ലേ.......?"
വൃത്തിയായ് പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫ്.....
ചുവരില്ലൊം നിറയെ ചിത്രങ്ങൾ ഒട്ടിച്ചു വച്ചിരിക്കുന്നു....
അതെല്ലാം ശ്രീനിവരച്ചതാണെന്ന് എനിക്കൊറ്റനോട്ടത്തിലെ മനസ്സിലായിരുന്നു....
മേശയോട് ചേർത്ത് മുറിയിൽ ഇട്ടിരിക്കുന്ന മറ്റൊരു കട്ടിലിൽ നിവർത്തി വെച്ചിക്കുന്ന തംബുരു.... ഒപ്പം ഒരു ചിലങ്കയും.....
തംബുരുവിലേക്കൊന്ന് തൊടാനായ് എന്റെ വിരലുകൾ നീണ്ടതും
"തൊട്ടു പോകരുത് "
എന്നൊരലർച്ചയോട് കൂടെ ശ്രീനിയുടെ ശബ്ദം ഉയർന്നതും... പെട്ടന്ന് ഞാൻ ഞെട്ടിത്തിരിഞ്ഞതും ഒരു ചില്ലു ബൗളിൽ ഇട്ടു വച്ചിരുന്ന മഞ്ചാടി മണികളെല്ലാം എന്റെ കൈ തട്ടി താഴെ വീണ് ആ ചില്ലു പാത്രം ഉടഞ്ഞു പോയതും ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളാൽ എനിക്കരുകിൽ നിന്ന ശ്രീനിയുടെ കൈയ്യെന്റെ കരണത്ത് പതിച്ചതും എല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തിൽ സംഭവിച്ചിരുന്നു.....
ഒന്നും മനസ്സിലാകാതെ ,
"ശ്രീനി ഞാൻ അറിയാണ്ട്....... "
ഏങ്ങലടിച്ച് കൊണ്ട് ഒന്നും പറയാനാകാതെ കരഞ്ഞോണ് ഞാനാ മുറിക്കു പുറത്തേക്കിറങ്ങി.....
ആരോടും, പറയാതെ എന്റെ വീട്ടിലേക്ക് ഓടി പോയാലോന്ന് പോലും തോന്നി പോയ നിമിഷം......
ഞാൻ ആരും കാണാതെ പുറത്തിറങ്ങി തെക്കേ തൊടിക്കരുകിൽ കണ്ട കുളത്തിലേക്ക് നടന്നു......
ചെന്ന് കേറിയ ആദ്യപടിയിൽ തന്നെ ഇരുന്ന് ആരും കാണാതെ ഉച്ചത്തിൽ മുഖം പൊത്തി കരഞ്ഞപ്പോഴായിരുന്നു, മുഖത്തേക്ക് ചേർത്ത കൈവിരലുകൾക്കിടയിലൂടെ ഒരു ചുവപ്പുകളർ എന്റെ കണ്ണിൽ പെട്ടത്.........
മുഖത്ത് ന്ന് കൈ മാറ്റി ഞാൻ അവിടേക്കിറങ്ങി ചെന്നു........
വെള്ളത്തിലേക്കിറങ്ങാനായുള്ള അവസാന പടിക്ക് നടുവിൽ ഒരു താലത്തിൽ ചുവന്ന പട്ടും രണ്ടു ചിലങ്കയും കുറച്ച് പാലപൂക്കളും മാഞ്ചാടിമണികളും രണ്ട് വെള്ളത്താമരയും...... തൊട്ടപ്പുറത്തായ് ഒരു കിണ്ടിയിൽ വെള്ളവും നിറച്ചു വെച്ചിരിക്കണു........
അപ്പോഴാണ് ഞാനാ കുളത്തിലേക്ക് ശരിക്കൊന്ന് നോക്കിയത്....
വള്ളി പടർന്നും ഇല വീണും അശുദ്ധിയായ് കിടക്കുന്നൊരു കുളം...
എണ്ണിയെടുക്കാൻ ആകുന്നതിലും അധികം വെള്ളത്താമര പൂക്കൾ കുളം നിറയെയും വിരിഞ്ഞു നിൽക്കുന്നു.....
ഞാനിവിടേക്ക് വന്നപ്പോൾ ഈ പൂക്കള് ഇവിടെ വിരിഞ്ഞു നിൽപ്പുണ്ടായിരുന്നുവോ എന്ന് ഞാനൊരു നിമിഷം ചിന്തിച്ചു ......
പവാട തുമ്പ് പൊക്കി പിടിച്ച് ഞാൻ പതിയെ വെള്ളം നിറഞ്ഞു കിടന്ന കുളത്തിന്റെ ആദ്യ പടിയിലേക്കിറങ്ങി......
കൈയ്യെത്തും ദൂരത്ത് നിന്ന വെള്ളത്താമരയും വിടരാറായൊരു മൊട്ടും .......ഞാൻ കൈ നീട്ടികൊണ്ട് കുളത്തിന്റെ അടുത്ത പടിയിലേക്കും ഇറങ്ങി.....
അരയൊപ്പം വെള്ളത്തിലിറങ്ങിയിട്ടും ആ പൂവെനിക്ക് കൈയ്യിൽ കിട്ടിയില്ല.....
കൈ നീട്ടികൊണ്ട് തന്നെ അടുത്ത പടിയിലേക്ക് വീണ്ടും ഇറങ്ങാൻ തുടങ്ങിയതും
" ഇറങ്ങരുത്..... " എന്ന് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു.......
പരിചയമില്ലാത്ത ശബ്ദം കേട്ട് പെട്ടന്ന് തലയുയർത്തി തിരിഞ്ഞു നോക്കിയെങ്കിലും അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല.....
തോന്നിയതാകുംന്ന് ഓർത്ത് ഞാൻ താമര പൂവിലേക്ക് വീണ്ടും കൈകൾ നീട്ടിയതും വിരൽ തുമ്പിൽ നിന്നവ അകന്നു പൊയ്ക്കൊണ്ടേയിരുന്നു.......
അതിനനുസരിച്ച് ഓരോ സ്റ്റെപ്പ് ഞാൻ വെള്ളത്തിലേക്കിറങ്ങി കൊണ്ടേയിരുന്നു.......
കഴുത്തൊപ്പ'o വെള്ളത്തിൽ നിന്നപ്പോൾ പിന്നിൽ നിന്ന് വീണ്ടും ഒരു ശബ്ദം
"ഇറങ്ങരുത്......"
(തുടരും)
എല്ലാർക്കും ഈ പാർട്ട് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു
അടുത്ത ഭാഗം ചൊവ്വാഴ്ച്ച
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി(മുൻപ് ഇട്ട പാർട്ട് എങ്ങനെയോ ഡിലീറ്റ് ആയി പോയി ഒന്നൂടി പോസ്റ്റ് ചെയ്യുന്നു)
" ഇറങ്ങരുത്..... "
എന്ന് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടതും ഒന്നിച്ചായിരുന്നു.......

ഇത്തവണ തിരിഞ്ഞു നോക്കാൻ മനസ്സുകൊണ്ടൽപം പേടിയുണ്ടായിരുന്നു എനിക്ക്......
ഒരു വിധം ധൈര്യം സംഭരിച്ച് തിരിഞ്ഞു നോക്കുമ്പോൾ അവിടെയാരും ഉണ്ടായിരുന്നില്ല.....
പക്ഷേ പടിക്കെട്ടിലൊരു വലിയ ബലിക്കാക്ക.......
വെള്ളത്തിലേക്കമർത്തി ചവിട്ടിയിരിക്കുന്ന കാലുകൾ ഉറച്ചു നിൽക്കാത്തത് പോലൊരു തോന്നൽ..... ഒരു നിമിഷം വെള്ളത്തിന്റെ തണുപ്പ് കൂടി കൂടി വന്നു.........
പെട്ടന്നാണ് ഓടികിതച്ച് ശ്രീനി അങ്ങോട്ടേക്ക് വന്നത്......
" ഇമാ .....ഇനി ഇറങ്ങരുത്.... അനങ്ങാതെ അവിടെ തന്നെ നിൽക്ക്...... പോകരുത് ഒരടി മുന്നോട്ട് വയ്ക്കരുത്.........."
പിന്നിൽ നിന്നിളക്കി മുന്നോട്ട് വയ്ക്കാനാഞ കാല് ഞാൻ വീണ്ടും പിന്നിലേക്ക് തന്നെ വെച്ചു.......
നിറഞ്ഞു കിടന്ന വെള്ളത്തെ വകഞ്ഞു മാറ്റി ശ്രീനി പതിയെ എനിക്കടുത്തെത്തി എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് തിരികെ പടിക്കെട്ടിലേക്ക് കയറി........
"എന്താടീ നിന്റെ ഉദ്ദേശ്യം...??.
നീ എന്തിനാ ആ കുളത്തിലേക്കിറങ്ങിയത്..?... "
" ഞാൻ... വെറ്തേ... താമര പൂവ്......
ദാ ആ നിക്കണ വെള്ള താമര പൂവ് ഇറുത്തെടുക്കാൻ വേണ്ടീട്ട്......"
ശ്രീനിയുടെ മുഖത്ത്ന്ന് കണ്ണെടുക്കാതെ കുളത്തിലേക്ക് വിരല് ചൂണ്ടി പേടിച്ചു പേടിച്ചു അത് പറയുമ്പോൾ
"താമരയോ എവിടെ.......?"
"ദാ അവിടെ......"
ഒരു നിമിഷം എന്റെ കണ്ണുകളെയെനിക്ക് വിശ്വസിക്കാനായില്ല......
വെള്ളത്താമര നിറഞ്ഞു നിന്നിരുന്ന ആ താമരക്കുളമിപ്പോൾ പായലും പഴുത്തു വീണ ഇലകളും കൊണ്ട് നിറഞ്ഞിരിക്കണു......
- " എവിടെ......?....."
" ഇല്ല ശ്രീനി അവിടെ... അവിടെ ഉണ്ടായിരുന്നതാ....ഞാൻ..... ഞാനത് കണ്ടതാ....... "
"താനെന്തൊക്കെയാടോ ഈ പറയുന്നത്....? ഞാൻ ഇവിടെ ഒന്നും കാണുന്നില്ല........ "
ശ്രീനിയിൽ നിന്നകന്ന് കുളത്തിലെ വെള്ളം കേറി കിടന്ന പടിയിലേക്ക് ഞാനൊന്നൂടെ നടന്നു....
"ഇല്ല ശ്രീനി... അതിവിടെ ഉണ്ടായിരുന്നു....... "
"പോടീ... വെറുതേ വട്ട് പറയാതെ...... "
" ഞാൻ പറയണത് സത്യാ ശ്രീനി.... അതിവിടെ..... "
അതും പറഞ്ഞ് ശ്രീനിക്കടുത്തേക്ക് തിരിഞ്ഞ് നടക്കുമ്പോഴായിരുന്നു എന്റെ കല് തട്ടി പടിയിലിരുന്ന കിണ്ടിയും വെള്ളവും താഴേക്ക് വീണത്.......
" ശ്രീനി ഞാൻ അറിയാണ്ട് കാല് തട്ടി ആ കിണ്ടി അത് താഴേക്ക്....... "
" നീയി തെന്തൊക്കെയാ ഇമേ ഈ പറയുന്നത്..... കിണ്ടിയോ........"
പെട്ടന്നായിരുന്നു എന്റെ കാലിലൊരു നീറ്റല് പോലെ തോന്നിയത്......
" ശ്രീനി ....ചോര......"
എനിക്കെന്റെ തലയൊക്കെ ചുറ്റുന്നത് പോലെ തോന്നി ഒരു നിമിഷം.....
പിങ്ക് കളർ നെയിൽ പോളിഷ് ഇട്ട എന്റെ നീളൻ നഖങ്ങൾക്കിടയിൽ നിന്ന് രക്തം ഒഴുകുന്നു......
കാൽ പൊത്തയ്ക്കെല്ലാം നഖത്തിന്റെ പാടുകൾ അതിൽ രക്തമയം നന്നായ് തെളിഞ്ഞു കാണാം.....
കാലിൽ കിടന്നിരുന്ന സ്വർണ കൊലുസിന്റെ സ്ഥാനത്ത് രക്ത തുള്ളികൾ പറ്റിച്ചേർന്നിരിക്കുന്നു........
പടിക്കലിരുന്ന ബലിക്കാക്ക ഉച്ചത്തിൽ കരയാൻ തുടങ്ങി....
രണ്ട് കൈ കൊണ്ടും ചെവി ഞാൻ പൊത്തിപ്പിടിച്ചു.........
ഇപ്പോൾ ശ്രീനിയുടെ മുഖത്തും എന്തോ ഒരു ഭയം നിഴലിക്കുന്നുണ്ട്......
കാതിൽ ചേർത്തു പിടിച്ചിരുന്ന എന്റെ കൈയ്യെ ബലം പ്രയോഗിച്ച് ശ്രീനി അവന്റെ രക്ഷ കെട്ടിയ വലം കൈയ്യോട് ചേർത്തു........
പെട്ടന്ന് കാലിലെ രക്തത്തുള്ളികളെല്ലാം അപ്രത്യക്ഷമായി...... കരഞ്ഞുകൊണ്ടിരുന്ന ബെലിക്കാക്ക ചിറകടിച്ച് ദൂരേക്ക് പറന്നകന്നു......
"വാ..... നമുക്ക് പോകാം....."
ശ്രീനിയുടെ രക്ഷ കെട്ടിയ വലംകൈ ചേർത്ത് പിടിച്ച് ഉണങ്ങിയ കരിയിലകൾ വീണു കിടക്കുന്ന പടിക്കെട്ടിലൂടെ പുറത്തേക്ക് നടക്കുമ്പോഴും ഞാനൊന്ന് പിൻ തിരിഞ്ഞു നോക്കി.......
സെക്കന്റുകളുടെ വ്യത്യാസത്തിൽ എന്നെ നോക്കി കരയുകയും ചിരിക്കുകയും ചെയ്യുന്നൊരു ഇരുനിറക്കാരൻ ചെറുപ്പക്കാരൻ..... വെള്ള കസവുമുണ്ട് തോളിലൂടെ ചുറ്റിയിരിക്കുന്നു..... അവന്റെ കൈ നിറയെ വെള്ളതാമര......
" ശ്രീനീ..... ശ്രീനി....., അവിടെയൊരാള്......!"
" എവിടെ..... "
"ദാ അവിടെ......"
അത് പറഞ്ഞാൻ കുളപ്പുരയിലേക്ക് വിരല് ചൂണ്ടി......
"ഓ... നിന്റെ ഒരു കാര്യം.... "
എന്ന് പറഞ്ഞ് ശ്രീനി ഓടി പോയി കുളപ്പുരയുടെ വാതില് ചാരി......
എന്നിട്ടെന്റെ കൈ പിടിച്ച് വീണ്ടും ,വീട്ടിലേക്ക് നടന്നു.......
പക്ഷേ അയാളപ്പോഴും കൈ നിറയെ വെള്ളത്താമരകളുമായി എനിക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു........
ശ്രീനിയോട് അത് പറയാനായ് നാവുയർത്തിയെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല.........
നനഞ്ഞൊട്ടിയ എന്റെ ദാവണിയപ്പോൾ ദേഹത്തെ ചൂട് പറ്റി പാതിയുണങ്ങി തുടങ്ങിയിരുന്നു......
വീട്ടിലേക്ക് വന്ന് കയറുമ്പോൾ തന്നെ മുറ്റത്ത് ശ്രീനിയുടെ അമ്മയും നിധിയേടത്തിയും ഉണ്ടായിരുന്നു.......
" നിങ്ങള് രണ്ടാളൂടെ എവിടെ പോയതാ.....':?"
നിധിയേട്ടത്തിയായിരുന്നു അത് ചോദിച്ചത്......
"ഞാനിവളെ വെറുതെ നമ്മുടെ പറമ്പൊക്കെ ഒന്ന് കാണിക്കാൻ വേണ്ടി........"
"ഹോ... ഞങ്ങളങ്ങ് പേടിച്ചു പോയി..... ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ നിനക്ക്.... "
അമ്മയായിരുന്നു അത് ചോദിച്ചത്
" പെട്ടന്ന് ഞാൻ ഓർത്തില്ലമ്മേ......."
"മം വാ ഭക്ഷണം കഴിക്കാം സമയം കുറേ ആയി...... "
''മം... ഞങ്ങള് വരുവാ.... നിങ്ങള് നടന്നോ...... "
അമ്മയും നിധിയേട്ടത്തിയും നടന്നതിനു പിന്നാലെ ഞാൻ നടക്കാനാഞപ്പോൾ ശ്രീനിയെന്റെ കൈയ്യിൽ പിടിച്ചു നിർത്തി.....
"എന്താ ശ്രീനി......?"
" നീ ആ കുളത്തിലിറങ്ങിയ കാര്യം ഇവിടെ ആരോടും പറയാൻ നിക്കണ്ട......"
"അതെന്താ....?"
''പറഞ്ഞത് അനുസരിക്ക്....., നാളെ നമുക്കൊരിടം ,വരെ പോകണം... "
ശ്രീനിയുടെ മറുപടിക്ക് തലയാട്ടുന്നതോടൊപ്പം ഞാൻ ചോദിച്ചു
"എവിടേക്കാ......?"
"അതൊക്കെ നാളെ പറയാം........"
" ശ്രീനീ.... മോളെ..... രണ്ടാളും വാ കഴിക്കാം........"
എന്തൊക്കെയേ നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്നത് പോലൊരു തോന്നൽ.......
ഭക്ഷണത്തിൽ വെറുതേ വിരലിട്ട് ഇളക്കി കൊണ്ടിരുന്നതല്ലാതെ ഒന്നും കഴിക്കാൻ പറ്റിയില്ല.......
ശ്രീനിയും അത് പോലെ തന്നെ....... ഒന്നും കഴിക്കാതെ എന്തൊക്കെയോ ചിന്തയിലാണ്ട് അങ്ങനെയേ ഇരിക്കുന്നു......
ഭക്ഷണം മതിയെന്ന് പറഞ്ഞ് ഒരു വിധം റൂമിലെത്തി.......
കുളി കഴിഞ് വസ്ത്രം മാറി കട്ടിലിലേക്കൊന്ന് കിടന്നു.....
വിളക്ക് വെയ്ക്കാൻ നേരം ആയപ്പോ നിഥിയേട്ടത്തിവന്ന് വിളിച്ചപ്പോഴായിരുന്നു ഞാനുണർന്നത്........
പ്രാർത്ഥനയൊക്കെ കഴിഞ്ഞ് എല്ലാരും കൂടി ഉമ്മറത്തിരുന്ന് കുറേ നേരം സംസാരിച്ചു.....
ഇരുട്ട് വീണ് കഴിഞ്ഞപ്പോൾ ഞാൻ തിരികെ മുറിയിലേക്ക് വന്നു......
ലൈറ്റ് ഓൺ ചെയ്ത് ജനലോരം ചേർന്ന നിന്നു....... തുറന്നിട്ട ജനവാതിലിലൂടെ കുളപ്പുരയും കുളവും എനിക്ക് നന്നായ് കാണാമായിരുന്നു.......
അവ്യയ്ക്തമായ് അവിടെ പ്രത്യക്ഷപ്പെട്ട ഇരുനിറക്കാരൻ ചെറുപ്പക്കാരൻ..... കൈ നിറയെ താമര പൂക്കളുമായെന്നെ വീണ്ടും വിളിക്കുന്നു......
ധൃതിയിൽ ജനല് വലിച്ചടച്ച് കട്ടിലിലേക്ക് ഇരുന്നതും കറണ്ട് പോയതും അമ്മേന്ന് വിളിച്ച് ഞാനലറിയതും ഒന്നിച്ചായിരുന്നു.....
പെട്ടന്ന് തന്നെ എമർജൻസിയുമായി നിഥിയേടത്തിയും അമ്മയും ശ്രീനിയും അച്ഛനും അവിടേക്ക് വന്നു.....
"എന്താ മോളെ.....? എന്തിനാ കരയുന്നത്...."
'
ശ്രീനിയുടെ അമ്മ എന്നോടയ് അത് ചോദിച്ചെങ്കിലും കരഞ്ഞോണ്ട് ഞാൻ നിഥിയേട്ടത്തിയെ കെട്ടിപ്പിടിച്ച്
"ഏട്ടത്തി നമുക്ക് നമ്മുടെ വീട്ടില് പോകാം..... ഏട്ടനെ വിളിക്ക്.. എനിക്കെന്റെ ഏട്ടനെ കാണണം....
ഇല്ലേൽ അയാളെന്നെ കൊല്ലും........."
" പോകാം....നമുക്ക് പോകാം.... മോളിപ്പോ ഇവിടിരിക്ക്... കരയാതിരിക്ക്....... "
ശ്രീനിയുടെ അമ്മ അത് പറഞ്ഞിട്ടും ഞാൻ വീണ്ടും കരഞ്ഞോണ്ടേ ഇരുന്നു.....
"അമ്മേ... ഈ അച്ചൂ ഇതെന്തൊക്കെയാ ഈ പറയുന്നത്...?"
"പേടി തട്ടിയതാകും നിധി..... "
ശ്രീനിയൊന്നും മിണ്ടാതെ റൂമിന്റെ ഒരു മൂലയ്ക്ക് മാറി നിൽക്കുവാണ്.....
"അമ്മേ...അച്ചൂ നെ നന്നായ്ട്ട് പനിക്കുന്നുണ്ടല്ലോ.....?"
അപ്പോഴേക്കും ശ്രീനിയുടെ അമ്മ ഓടി വന്നെന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം തൊട്ടു.....
"ചുട്ടു പൊള്ളുന്നുണ്ടിതിനെ..... "
"എന്താമ്മേ ചെയ്യുക.....?.. "
" നമുക്ക് വേഗന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാം...... ശ്രീനി നീ പോയി കാറെടുക്ക്..... "
" മോള് എഴുനേക്ക്..... "
ശ്രീനീ ടെ അമ്മയും ഏട്ടത്തിയും കൂടെന്നെ പതിയെ പിടിച്ചെഴുനേൽപ്പിച്ചു....
ബെഡിൽ നിന്നെണീറ്റ് ഇരുന്ന കട്ടിലിലേക്ക് ഒന്ന് നോക്കിയപ്പോൾ ഞാൻ കിടന്നിടത്തൊരു ഞെട്ടറ്റ് വാടിയൊരു വെള്ളത്താമര പൂവ്.....
ഒന്നും മിണ്ടാതെ നടക്കാനാഞപ്പോൾ കാല് നിലത്തുറപ്പിക്കാൻ പറ്റാത്ത വിധം വിറച്ചു കൊണ്ടേയിരുന്നു.....
കാറ് സ്റ്റാർട്ട് ചെയ്തിട്ടും ഞങ്ങളെ കാണാതയപ്പോൾ ശ്രീനി മുകളിലേക്ക് കയറിവന്നു....
" ശ്രീനീ നീയാ കീ ഇങ്ങ് താ.... ഞാന് വണ്ടിയെടുക്കു നീ ഇമയെ ഒന്ന് പിടിക്ക്.... നടക്കാൻ പോലും പറ്റുന്നില്ല അതിന്..."
ഒരടി മുന്നോട്ട് വെയ്ക്കാൻ കഴിയാതെന്റെ കാലുകൾ വിറച്ചു കണ്ണ് നിറഞ്ഞൊഴുകി....
പെട്ടന്നാണ് ശ്രീനിയെന്നെ കൈകളിൽ കോരിയെടുത്തത്.....
കാറിൽ ശ്രീനിയുടെ നെഞ്ചിൽ തലചേർത്ത് അമ്മയുടെ മടിയിൽ കാല് വെച്ച് കിടക്കുമ്പോഴും എന്റെ വിറയല് മാറിയിരുന്നില്ല.......
ഹോസ്പിറ്റലിലെത്തി ഡോക്ടറ് നോക്കിയിട്ടും കാര്യമായിട്ടൊന്നും കണ്ടെത്താനായില്ല.....
തൽകാലത്തേക്കിന് ഒരു ട്രിപ്പിട്ട് മയങ്ങാനൊരു ഇൻജക്ഷനും തരാമെന്ന് പറഞ്ഞു.....
കൈത്തണ്ടയിലെ നീല ഞരമ്പിലേക്ക് ട്രിപ്പിന്റെ സൂചിയും ഇൻജക്ഷനും ഒന്നിച്ചു കയറുമ്പോൾ കണ്ണുകൾ പാതിയടഞ് മയക്കത്തിനു വഴിമാറി കൊടുത്തു.......
എത്ര നേരം ആ കിടപ്പ് കിടന്നെന്ന് എനിക്കോർമ്മയുണ്ടായിരുന്നില്ല............
മയക്കം തെളിയുമ്പോൾ തൊട്ടടുത്ത് തന്നെ ശ്രീനിയുണ്ടായിരുന്നു.....
എന്റെ കൈത്തെണ്ടയിലെ ട്രിപ്പ് അപ്പോഴേക്കും ഊരിമാറ്റി യിരുന്നു...
"അമ്മ.... ഏട്ടത്തി.....?"
" അമ്മയ്ക്ക് ഉറക്കം കളയാൻ പറ്റില്ല അസുഖമൊക്കെ ഉള്ളതാ.... ഞാൻ പൊയ്ക്കോളാൻ പറഞ്ഞു... ചേച്ചി അമ്മേടെ കൂടെ പോയി...... "
"മ്.... ഇപ്പോ സമയം "
"ഒന്നര കഴിഞ്ഞു...... "
''ശ്രീനി... നിനക്കെല്ലാം അറിയാമെന്ന് എനിക്കറിയാം........
ഒന്നും നീ പറയാത്തതാ.....
എനിക്ക് ചുറ്റും ഞാനറിയാതെന്തൊക്കെയോ നടക്കുന്നുണ്ട്........
ഒന്ന് പറയ് ശ്രീനി..... "
"ഇമാ നീയിപ്പോൾ റെസ്റ്റ് ചെയ്യു..... ഞാനെല്ലാം പറയാം....."
" എപ്പോൾ......? ശ്രിനീ ഇനിയും വൈകിച്ചാൽ 'ഒരു പക്ഷേ അത് കേൾക്കാൻ ഞാനുണ്ടാവില്ല........ ഒന്ന് പറയ് എന്നോട്....!
താമര പൂക്കളുമായ് എനിക്ക് പിന്നാലെ നടക്കുന്ന ചെറുപ്പക്കാരൻ അയാളെന്നെ കൊല്ലും......."
ശ്രീനി പെട്ടന്നോടി വന്നെന്റെ വാ പൊത്തി.....
"അങ്ങനെ ഒന്നും സംഭവിക്കില്ല......."
" എന്നാ പറയ് ശ്രീനി..... എനിക്ക് മാത്രം കാണാൻ കഴിയുന്ന അയാളാരാ.....? എന്താ ആ കുളത്തിന്റെ പ്രത്യേകത....? "
"ഇമാ അത്......"
" പറയ് ശ്രീനി...... "
(തുടരും)
ഇഷ്ടാകുന്നുണ്ടോ എന്റെ ഇമയെയും ശ്രീനിയെയും........???
"ഇതെന്നാ മഹാഭാരതമാണോ എന്താ ഇത്ര വലിച്ചു നീട്ടുന്നത് " എന്നൊക്കെ ചിലര് ചോദിച്ചിരുന്നു.....
അധികം വലിച്ചു നീട്ടി എല്ലാരെയും ബോറടിപ്പിക്കാതെ അടുത്ത ഒന്നോ രണ്ടോ പാർട്ടിൽ കഥയവസാനിപ്പിക്കുന്നതാണ്......
ഒരുപാട് ഇഷടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

0 Comments
Post a Comment