*ഇമ*
*4...6*
"അനൂപേട്ടാ.... എന്താ ഇവിടെ നടക്കുന്നത്....?, എന്തിനാ കുട്ടികളൊക്കെ.....?"
"നിയാദ്യം പോയി നോട്ടിസ് ബോർഡും ആ ഭിത്തിയും ഒക്കെ ഒന്ന് നോക്കിയേ....
എന്നിട്ട് വേഗം ക്ലാസ്സിൽ പോയിരുന്നോ..."
ഞാൻ നേരെ നോട്ടീസ് ബോർഡിനടുത്തേക്ക് നടന്നു.... ചുറ്റും കൂടി നിന്ന കുട്ടികളെ വകഞ് മാറ്റി ഞാൻ നോട്ടീസ് ബോർഡിലേക്ക് നോക്കി ഞാൻ ഇന്നലെ എടുത്ത ഫോട്ടോ..... ഇന്നത് ആ കോളേജ് മുഴുവനും കണ്ടിരിക്കുന്നു.....
ഓരോ നിമിഷവും കുട്ടികളുടെ മുദ്രാവാക്യം വിളികളുടെ ശബ്ദം കൂടി കൂടി വന്നു.....
ഒരു നിമിഷം എന്റെ ചങ്കിടിപ്പ് വേഗത്തിലായി.......
അധികനേരം അവിടെ നിൽക്കാതെ ഞാൻ വേഗം ക്ലാസ്സിലേക്ക് കയറി......
ക്ലാസ്സിൽ കുട്ടികൾ ആരും ഇല്ലായിരുന്നു... എല്ലാവരും താഴെയായിരുന്നു........
ഡെസ്ക്കിൽ മുഖം പൂഴ്ത്തി കിടക്കുമ്പോഴായിരുന്നു പ്രിൻസിപ്പലിന്റെ അനൗൺസ്മെന്റ്
ഡ്രഗ് യൂസ് ചെയ്ത സ്റ്റുഡൻസിനെ ആറ് മാസത്തേക്ക് സസ്പെൻറ് ചെയ്തിരിക്കുന്നെന്ന്.....
"ഇമ...."
അപ്പോഴാണ് ഡെസ്കിൽ നിന്ന് ഞാൻ പതിയെ മുഖമുയർത്തിയത്....
"എന്താ ശ്രീനി....?"
"തന്റെ മുഖമെന്താ ഇങ്ങനിരിക്കുന്നേ....?"
" എങ്ങനെ....??"
ആരെയോ പേടിക്കുന്നത് പോലെ..... "
" ഞാ.... ഞാനോ... എന്തിന്....?"
" എങ്കിൽ പറയ് നീയെടുത്ത ആ ചിത്രങ്ങളെങ്ങനെയാ നോട്ടീസ് ബോർഡിൽ വന്നത്.....?"
" അത്... അതെനിക്കറിയില്ല.....
ഒന്ന് മാത്രം അറിയാം.., തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം..... ശിക്ഷിക്കപ്പെട്ടു... ഇനി ഈ കാര്യത്തെപറ്റിയൊരു സംസാരം വേണ്ട..... "
ഞാനത് പറഞ്ഞ് നിർത്തിയതും ക്ലാസ്സിലേക്ക് മിസ്സ് വന്നതും ഒന്നിച്ചായിരുന്നു.....
ഉച്ചയ്ക്ക് ഫുഡ്ഡ് കഴിക്കാൻ ക്യാൻറിനിലേക്ക് നടന്നപ്പോഴായിരുന്നു ശ്രീനി വീണ്ടും വിളിച്ചത്....
" എങ്ങോട്ടാ....?"
"ക്യാന്റിനിലേക്ക്.... ഇന്ന് ഫുഡ് കൊണ്ട് വന്നില്ല..... "
''അമ്മ എനിക്ക് തന്ന് വിട്ട ഫുഡ്ഡൊണ്ട് വാ ഒന്നിച്ച് കഴിക്കാം...... "
ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോഴെല്ലാം ഇടയ്ക്കിടെ ശ്രീനിയുടെ മിഴികൾ എന്നെ തന്നെ നോക്കുന്നുണ്ട്.....
എന്താ എന്ന ചോദ്യഭാഗത്തിൽ പുരികം പൊക്കി കാണിക്കുമ്പോഴാല്ലൊം ഒന്നുമില്ലന്ന് പറഞ് കണ്ണടച്ചു കാണിച്ചു...
ശ്രീനിയുടെ ആ ചന്ദനക്കുറിക്കും ഇടയ്ക്കിടെ മാത്രം അയാളിൽ പ്രത്യക്ഷമാകുന്ന കള്ളച്ചിരിക്കും ജനവാതിലിലൂടെ ഒഴുകിയെത്തുന്ന കാറ്റ് ആ ചന്ദനക്കുറിക്ക് മുകളിലേക്ക് തട്ടിവീഴ്ത്തുന്ന കുഞ്ഞു മുടിയിഴകൾക്കുമെല്ലാം എന്തോ ഒരു പ്രത്യേകതയുണ്ട്.....
ഇടയ്ക്കിടെ ഇമാ എന്ന് വിളിച്ച് ശ്രീനി എനിക്കടുത്തേക്ക് വരുമ്പോൾ ഞാനൊരു പാട് സന്തോഷവതിയാക്കുന്നതു പോലൊരു തോന്നൽ.....
പ്രണയമല്ലിത്....പ്രണയത്തിനപ്പുറം നിർവചിക്കാൻ കഴിയാനാകത്തമറ്റെന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ഉള്ളത് പോലൊരു തോന്നൽ........
''ഹലോ.... ഇതെന്ത് ഓർത്ത് ഇരിക്ക് വാ കഴിക്കുന്നില്ലേ.....?"
''എനിക്ക് മതി ശ്രീനി.... ബാക്കി താൻ കഴിക്കു....''
" എന്നാ എനിക്കും മതി...... "
കൈ കഴുകി തിരികെ വന്നിരിക്കുമ്പോൾ ഡസ്കിനു മുകളിൽ അടുക്കി വെച്ചിരിക്കുന്ന ശ്രീനിയുടെ ബുക്കുകൾക്കിടയിൽ നിന്ന് പുറത്തേക്ക് അൽപം നീണ്ടു നിൽക്കുന്നൊരു പേപ്പർ.....
ഞാനത് പതിയെ എടുത്ത്.....
ഒരു നിമിഷം എനിക്കെന്നേ തന്നെ വിശ്വസിക്കാനായില്ല......
, ദാവണി ഇട്ടൊരു പെൺകുട്ടിയുടെ ചിത്രം മുല്ലപ്പൂവ് വെച്ച നീളൻ മുടിയും നെറ്റിയിൽ ചന്ദനക്കുറിയും കൈനിറയെ കുപ്പിവളയും കഴുത്തിലെ പലയ്ക്കാ മാലയും പക്ഷേ ആ ചിത്രത്തിന് എന്റെ മുഖം........
തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും എന്റെ ചിന്ത ആ ചിത്രത്തിനെക്കുറിച്ചായിരുന്നു.......
ശ്രീനിയെന്തിനാ എന്റെ ചിത്രം വരച്ചത്......?
ഇനിയൊരു പക്ഷേ എനിക്ക് ഗിഫ്റ്റ് ചെയ്യാൻ വേണ്ടീട്ട് ആരിക്കുവോ.......
എന്റെ ഭ്രാന്തൻ ചിന്തകൾക്കെല്ലാം ഞാൻ തന്നത്താൻ ഒരോ മറുപടി നൽകികൊണ്ടേയിരുന്നു......
പിറ്റേന്ന് സെക്കൻഡ് സാറ്റർഡേ ആയത് കൊണ്ട് ഏട്ടന് അവധിയായിരുന്നു.....
" അച്ചൂ........"
"എന്താ... ഏട്ടാ....?"
"നമുക്കിന്ന് ക്ഷേത്രത്തിൽ പോകാം....!...."
'' എന്താ മോനെ ഇപ്പോ ഒരു ക്ഷേത്രത്തിൽ പോക്ക്......?''
"ഒന്ന് വാടീ... പോയിട്ട് വരാം......!"
കുളിച്ച് വേഷം മാറി കാർത്തിയുടെ ബുള്ളറ്റിനു പിന്നിലേക്കിരിക്കുമ്പോൾ....
" ദേ കാർത്തി ഞാനൊരു കാര്യം പറയുവാ.... ഇഷ്ടം ഉണ്ടേൽ അത് നിധി ചേച്ചിയോട് പറയ്.....
അല്ലാണ്ട് വെറുതേ.....
ഇന്ന് പറയുവോ ഇല്ലയോ....?
പറയുംന്ന് ഉറപ്പുണ്ടേലേ ഞാൻ വരു..... "
,,,,,,
വിഗ്രഹത്തിലേക്ക് നോക്കി പ്രാർത്ഥിക്കുന്നുണ്ടെങ്കിലും കാർത്തിയുടെ ചിന്തകൾ പലതും പല വഴിക്കായിരുന്നു......
അപ്പോഴാണ് ആൽമരത്തിനു ചുവട്ടിൽ ചെരുപ്പൂരിയിട്ട് ഒരു സെറ്റ് സാരിയൊക്കെ ഉടുത്ത് കൈനിറയെ പുഷ്പങ്ങളുമായി നിധി ചേച്ചി അങ്ങോട്ടേക്ക് വന്നത്....
പൂക്കൾ നടയിലേക്ക് വച്ച് നിധിയേച്ചി കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിക്കുകയാണ്....
ഞാൻ പതിയെ ഏട്ടന്റെ കാലിൽ ചവിട്ടി കണ്ണു കൊണ്ട് നിധി ചേച്ചിയെ കാണിച്ച് കൊടുത്തു....
"ചെല്ല് ഏട്ടാ.... ചെന്ന് പറയ്..... "
"നീയൊന്ന് മിണ്ടാതിക്ക്...., ആള്കള് ശ്രദ്ധിക്കുന്നു........"
ചന്ദനവും പുണ്യാഹവും വാങ്ങി ക്ഷേത്രത്തിൽ നിന്ന് തൊഴുത് ഇറങ്ങുമ്പോഴേക്കും ഞങ്ങൾക്കൊപ്പം നിധി ചേച്ചിയും ഇറങ്ങിയിരുന്നു.....
" നിധി.... ഒരു മിനിട്ട്..... "
ഞാനപ്പോഴേക്കും ആൽമരത്തിന്റെ പടപ്പകൾക്കിടയിലേക്ക് മറഞ്ഞു നിന്നു......
" നിധി... എനിക്ക്.. ഞാൻ....."
ഏട്ടന്റെ നിസ്സഹായവസ്ഥ ഓർത്ത് എനിക്ക് ചിരി വന്നു....
ഇതിനു മുൻപ് ഒരിക്കൽ പോലും ഏട്ടനിങ്ങനെ ഒരു പെൺകുട്ടിയുടെ മുൻപിൽ നിന്നിട്ടില്ല.....
" നിധി... എനിക്ക് ,എനിക്ക് തന്നെ ഇഷ്ടമാണ്... വിവാഹം കഴിക്കാൻ ഇഷ്ടമാണ്..... "
" അത് പിന്നെ...ഞാൻ...."
ആ കുട്ടിയും ഏട്ടനെ പോലെ തന്നെ ഇതാദ്യം ആണെന്ന് തോന്നുന്നു.....
രണ്ടാളും നന്നായിട്ട് നിന്ന് വിയർക്കുന്നുണ്ട്.....
ഞാൻ പതിയെ അവർക്കടുത്തേക്ക് നടന്നു.....
" നിധി ചേച്ചി ... ഞാൻ ഇമ... ഇതെന്റെ ഏട്ടൻ കാർത്തിക്.....
ഞങ്ങള് സിക്സ് മന്ത്സ് മുൻപാണ് ഇവിടെ താമസിക്കാൻ വന്നത്.. അന്നു മുതൽ അമ്പലത്തിൽ വരുമ്പോഴെല്ലാം ചേച്ചിയെ കാണാറുണ്ട്.....
എന്റെ ഏട്ടന് ഞാനും എനിക്ക് ഏട്ടനും മാത്രേ ഉള്ളു...
ഞങ്ങടെ പേരൻസ് 3 years മുൻപ് ഒരിക്സിഡന്റിൽ...
ഏട്ടന് ചേച്ചിയെ ഇഷ്ടമാണ്
ചേച്ചീടെ മുപടി പോസിറ്റീവ് ആണേലുO നെഗറ്റീവ് ആണേലും ഞങ്ങളോട് പറയാം.... "
"അത് പിന്നെ... വീട്ടിൽ എല്ലാർക്കും.... ഇഷ്ടായാൽ..... "
അത്ര മാത്രം പറഞ്ഞ് ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിധിയേച്ചി ചേച്ചീടെ ആക്ടീവയും എടുത്ത പോയി.....
കാർത്തി ശ്രദ്ധിക്കാത്ത സമയത്തെല്ലാം പലപ്പോഴും നിധിയേച്ചി കാർത്തിയെ നോക്കുന്നത് ഒളികണ്ണാലെ ഞാൻ കണ്ടിട്ടുണ്ട്...... അത് കൊണ്ടാണ് ഇന്നിത്ര ധൈര്യത്തിൽ കാർത്തിയേകൊണ്ട് ഇങ്ങോട്ടേക്ക് ഇറങ്ങിയത് തന്നെ.....
" കാർത്തി വാ.... "
" എങ്ങോട്ടേക്ക്.....?"
" നമുക്ക് നിധിയേച്ചീടെ വീട് വരെ പോകാം.....
കാർത്തിയെന്റെ പിന്നിൽ കയറിക്കോ...
വണ്ടി ഞാനോടിച്ചോളാം....."
"ഇതെന്ത് ഭാവിച്ചാ അച്ചൂ നീയ്.....?"
" കാർത്തി കേറുന്നുണ്ടോ ...... ഇപ്പോഴാണേൽ ആ ചേച്ചീടെ പിന്നാലെ പോയാൽ ഈസി ആയിട്ട് വീട് കണ്ട് പിടിക്കാം.... "
വഴിയോരങ്ങളോരോന്നും താണ്ടി കുസൃതി കാണിച്ചെത്തുന്ന കാറ്റിനെ പിന്നിലേക്ക് തഴുകി കൊണ്ട് ഞങ്ങളുടെ ബുള്ളറ്റ് ദൂരങ്ങൾ താണ്ടുമ്പോൾ ഞാൻ ശരിക്ക് ആസ്വദിക്കുകയായിരുന്നു ആ യാത്ര.....
നിധിയേച്ചി പോലും അറിയാതെ ആ ചേച്ചിയെ പിൻതുടർന്ന് ഞാനും ശ്രീയും എത്തിയത് പഴയൊരു നാല് കെട്ടിനു മുന്നിലായിരുന്നു.....
വല്ല്യ മുറ്റവും നീളൻ വരാന്തയും..... വാതിൽ പടിക്കൽ വെള്ളം നിറച്ചു വച്ചിരിക്കുന്ന കിണ്ടിയും...... പനയോല തിന്നോണ്ടിരിക്കുന്ന ആനയും അക്ഷരാർത്ഥത്തിൽ ആ വീടെന്നെ ഞെട്ടിച്ചു കളഞ്ഞു.....
ഇതിനു മുൻപ് ഞാനിങ്ങനെയൊരു ഇല്ലം കണ്ടിട്ടേ ഉണ്ടായിരുന്നില്ല......
എങ്ങുനിന്നോ ഒഴുകിയെത്തുന്ന കാറ്റിൽ പാരിജാത പൂക്കളുടെ മണം വീണ്ടുമെന്റെ മൂക്കിൻ തുമ്പിലേക്കെത്തി......
ഞാൻ പെട്ടന്ന് ചുറ്റും നോക്കി...
" അച്ചൂ വാ....."
കാർത്തിയെന്റെ കൈ പിടിച്ച് പടിക്കലേക്ക് നടന്നു....
അവിടെ തൂക്കിയിട്ടിരുന്ന മണിയിൽ വിരൽ ചേർത്തു........
അകത്ത് നിന്ന് ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഞങ്ങൾ നിന്നു....
സാരി തലപ്പ് കൊണ്ട് കൈ തുടച്ച് അകത്ത് ന്ന് ഒരമ്മ വന്നു....
"ആരാ....?"
" ഞാൻ കാർത്തിക്... ഇതെന്റെ അനിയത്തി ഇമ... "
" വരു... ഇരിക്കു... "
നീളൻ തിണ്ണയിൽ നിരത്തിയിട്ടിരുന്ന ചൂരൽ കസേരയിൽ ഞാനും ഏട്ടനും ഇരുന്നു....
"ആരാ ദേവി അവിടെ വന്നത്.....?"
അത് ചോദിച്ചു കൊണ്ടായിരുന്നു അൽപം പ്രായമുള്ളൊരു മനുഷ്യൻ ഉമ്മറത്തേക്ക് വന്നത്......
" ദേ മാധവേട്ടാ രണ്ട് കുട്ടികള്.'......"
ഞാനും കാർത്തിയും പതിയെ എണീറ്റു
കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് ആ അച്ഛൻ ഞങ്ങൾക്കെതിർ വശത്തായുള്ള പൊക്കം കുറച്ച് കെട്ടിയ അര ഭിത്തിയിലേക്കിരുന്നു......
''ആരാ മനസ്സിലായില്ല......"
" ഞാൻ കാർത്തിക് ഇതെന്റെ അനിയത്തി ഇമ...."
അത് പറഞ് നിധിയേച്ചിയെ കണ്ടത് മുതൽ ഇന്ന് വരെയുളള ഒരോ കാര്യങ്ങളും ഏട്ടനവരോട് പറഞ്ഞു.......
"ഏട്ടനു ഞാനും എനിക്ക് ഏട്ടനും മാത്രേ ഉള്ളു..... "
അപ്പോഴായിരുന്നു അഴിഞ്ഞ് പോയൊരു പൈക്കിടാവിന് പിന്നാലെ അതിനെ പിടിക്കാനായ് ഓടുന്ന കാവി കൈലിക്കാരൻ ചെക്കനെന്റെ കണ്ണിൽ പെട്ടന്നത്......
"എന്താ കുട്ടാ....? മണിക്കുട്ടി അഴിഞ്ഞുവോ...?"
ആ അമ്മ ആ ചെക്കനോട് അത് ചോദിക്കുമ്പോഴേക്കും ഇരുന്നിരുന്ന കസേരയിൽ നിന്ന് ഞാനെണീറ്റു മുറ്റത്തേക്ക് നടന്നിരുന്നു...
" ഊവ്വ് അമ്മേ..."
ഓടികൊണ്ടിരിക്കുന്ന കുഞ്ഞു പശുക്കിടാവിനെ കൈയ്യിലെടുത്തു കൊണ്ട് തിരിയുമ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി.....
"ഇമാ...... "
" ശ്രീനി.... താൻ.... താനെന്താ ഇവിടെ.....?"
" ആഹാ അത് നല്ല ചോദ്യായി എന്റെ വീട്ടൽ വന്നിട്ട് ഞാനെന്താ ഇവിടെന്നോ.......?"
"തന്റെ വീടോ....?"
" അതേലോ..... ഈ നിൽക്കുന്നതാണ് റിട്ടയേർഡ് പ്രൊഫസർ ദേവി ടീച്ചറ് ... എന്റെ അമ്മ അതെന്റെ അച്ഛൻ മാധവൻ......"
" അപ്പോൾ നിധിയേച്ചി....... "
ഞാനത് മനസ്സുകൊണ്ട് മന്ത്രിച്ചതാണെങ്കിലും അതൽപം ശബ്ദത്തിലായി പോയിരുന്നു.....
" നിധി അല്ലടോ... ശ്രീനിധി .. അതെന്റെ ചേച്ചിയാ....."
(തുടരും)
ഇമയെ എല്ലാവർക്കും ഇഷ്ടമാകുന്നുണ്ടോ.....? നിങ്ങളുടെ അഭിപ്രായങ്ങളറിയാൻ കാത്തിരിക്കുന്നു.....
സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
രചന : ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടിആഹാ കുട്ടന് അറിയുവോ ഈ കുട്ടിയെ....?"
"അമ്മേ ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഇമയെ പറ്റി....... "
"ഉവ്വല്ലോ..... നീ എപ്പോഴും പറയാറുള്ള ആ കുട്ടിയാ ഇത്....? ...."
ചമ്മിയ മുഖത്തോട് കൂടി ശ്രീനി അമ്മയെ നോക്കി തല കുലുക്കുമ്പോൾ, നാണം നിറഞ്ഞ് തുളുമ്പിയ മിഴികളാൽ ഞാൻ ശ്രീനിയെ കണ്ണെടുക്കാതെ നോക്കി നിന്നു......
" അച്ചൂ.... ഇങ്ങ് കയറി വന്നേ..... "
ഏട്ടൻ വിളച്ചപ്പോൾ ഞാൻ വീണ്ടും പഴയ കസേരയിൽ ചെന്നിരുന്നു......
അൽപം ഗൗരവത്തിൽ ഇരുന്ന ആ അച്ഛൻ ഞങ്ങളോടായ് സംസാരിച്ചു തുടങ്ങി......
'' അപ്പോൾ നിങ്ങൾ ടെ ഫാമിലിയൊക്കെ..... "
ഞാനാണ് അതിനുത്തരം പറഞ്ഞത്....
"അച്ഛനും അമ്മയും ഈ നാട്ടുകാര് ആയിരുന്നു.....
രണ്ടു വീട്ടുകാരുടെയും എതിർപ്പിനെ വകവെയ്ക്കാതെ സ്നേഹിച്ച് കല്യാണം കഴിച്ചതായിരുന്നു അവർ വിവാഹശേഷം രണ്ട് പേരും കൂടി ക്യാനടയ്ക്ക് പോയി... അവിടെ വെച്ചാണ് ഏട്ടനും ഞാനും ഉണ്ടാകുന്നത്.....
ഞാൻ 10th ൽ പഠിച്ചോണ്ടിരുന്ന സമയത്തായിരുന്നു അവര് രണ്ടാളും ഒരു ആക്സിഡന്റിൽ........
അതിനു ശേഷം കുറച്ച് വർഷം അവിടെ നിന്നിട്ട് ഞാനും ഏട്ടനും അമ്മേടെയും അച്ഛന്റെയും നാട്ടിലേക്ക് വന്നു......
ഇവിങ്ങനെ ഞങ്ങൾക്ക് പറയത്തക്ക ബന്ധുക്കളാരും ഇല്ല......"
"അമ്മേടെയും അച്ഛന്റെയും പേര്...?"
" അച്ഛൻ രാജശേഖർ അമ്മ ഭാനുമതി....."
ശ്രീനിയുടെ അച്ഛന്റെ മുഖഭാവം പതിയെ മാറി വരുന്നുണ്ടായിരുന്നു.... ഒന്നും മനസിലാകാതെ ഞാനാ മുഖത്തേക്ക് നോക്കി നിന്നു....
" ഛീ എണീക്ക്..."
ഏട്ടൻ ചാടിയെഴുനേറ്റു..... പേടി കൊണ്ടെന്റെ കൈ വിറക്കാൻ തുടങ്ങി..... നീളൻ നഖങ്ങൾ കാർത്തിയുടെ കൈയ്യിലെ മാംസത്തിലേക്കാഴ്ന്നിറങ്ങി.......
"ഇറങ്ങു.. രണ്ട് പേരും എന്റെ വീട്ടീന്ന്........"
"എന്താ മാധവേട്ടാ ഇത്.... അച്ഛനും അമ്മയും ചെയ്ത തെറ്റിന് ഈ കുട്ട്യോള് എന്ത് പിഴച്ചു.....?
വേണ്ട മാധവേട്ടാ...... "
ശ്രീനിയുടെ അമ്മ അപ്പോഴേക്കും കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു......
" ദേവി നീ അകത്ത് കയറി പോ.... "
എന്നെയൊന്ന് ദയനീയ ഭാവത്തിൽ നോക്കിയിട്ട് ശ്രീയുടെ അമ്മ കരഞ്ഞോണ്ട് അകത്തേക്ക് കയറി....
ഞാൻ ഏട്ടന്റെ കൈ പിടിച്ച് പതിയെ ആ വീട്ടുമുറ്റത്ത്ന്ന് ഇറങ്ങി.....
നിറഞ്ഞു തുളുമ്പാൻ കാത്തു നിന്ന എന്റെ മിഴിക ളപ്പോഴും ശ്രീനിയെ തുറിച്ച് നോക്കി....
അവൻറച്ഛൻ ആ മുറ്റത്ത് നിന്ന് ഞങ്ങളെ ആക്ഷേപിച്ചിറക്കുമ്പോൾ ഒന്നും മിണ്ടാതെ ശില കണക്കെ നിന്ന അവനോട് പുച്ഛവും മനസ്സുകൊണ്ട് ദേഷ്യവും തോന്നിയെനിക്ക്.......
വീട്ടിലേക്കുള്ള മടക്കയാത്രയിൽ കാർത്തിയെ പിന്നിലൂടെ കെട്ടി, പിടിച്ച് അവന്റെ പുറത്ത് മുഖം ചേർത്ത് ശബ്ദമുണ്ടാക്കാതെ കരയുമ്പോൾ, എന്റെ കണ്ണീരു പടർന്ന് ഷർട്ട് നനയുന്നുണ്ടായിരുന്നു.......
വീട്ടിലെത്തിയപ്പോൾ കാർത്തിയുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ ഞാൻ എന്റെ മുറിയിലേക്ക് നടന്നു......
മനസ്സിലേക്ക് തികട്ടി വന്ന ദേഷ്യത്തിന്റെ പുറത്ത് വലിയൊരു ശബ്ദത്തോട് കൂടി കതക് വലിച്ചടച്ച് കട്ടിലിലേക്ക് വീഴുമ്പോൾ മനസ്സിലെ സങ്കടമത്രയും ഒരു പെരുമഴയായ് പെയ്തിറങ്ങുകയായിരുന്നു എന്റെ കണ്ണിലൂടെ.....
ആ കിടപ്പ് വൈകിട്ട് വിളക്ക് വെയ്ക്കുന്നത് വരെ കിടന്നു....
എണീറ്റ് കുളിച്ച് പൂജാമുറിയിൽ വിളക്ക് വെച്ച് ഞാൻ പതിയെ ഉമ്മറപ്പടിയിലേക്ക് ചെന്നിരുന്നു.....
ചുവന്ന് തുടുത്തു നിൽക്കണ ചെമ്മാനവും കൂടണയാനായ് പറന്നകലുന്ന പക്ഷികൂട്ടങ്ങളും.....
പതിവു കാഴ്ചകളിലേക്കങ്ങനെ കണ്ണും നട്ടിരിക്കുമ്പോഴാണ് എനിക്ക് തൊട്ടടുത്തായ് കാർത്തി വന്നിരുന്നത്......
ഞാൻ പതിയെ കാർത്തിയുടെ തോളിലേക്ക് തല ചായ്ച്ചിരുന്നു......
''ഒന്നും വേണ്ടായിരുന്നു അല്ലേ കാർത്തി..... !....ഞാൻ... ഞാനല്ലേ ഏട്ടനെ കൂടെ നിർബന്ധിച്ച് കൊണ്ട് പോയത്....സോറി കാർത്തി'........"
"സാരല്ല..... പോട്ടെ..... അതൊക്കെ നമുക്കങ്ങ് മറന്ന് കളയാം...... "
" നിധിയേച്ചി.... നിധിയേച്ചിയെ മറക്കൻ നിന്നെ കൊണ്ട് പറ്റുവോ കാർത്തി..... "
ഞാനത് ചോദിച്ചു നിർത്തി......
കുറേ നേരത്തേക്ക് മൗനം മാത്രമായിരുന്നു കാർത്തിയിൽ.......
ഒന്നും പറയാതെ കാർത്തിയെന്നിൽ നിന്ന് ഒഴിഞ്ഞുമാറി പോകുന്നത് ചങ്ക് പൊടിയുന്ന വേദനയോടെയായിരുന്നു ഞാൻ നോക്കി കണ്ടത്.......
ആ ശനിയും ഞായറും ഞങ്ങൾക്കു മുമ്പിലൂടെ കടന്ന് പോകുമ്പോൾ ഇന്നാണ് തിങ്കൾ'....
" അച്ചൂ..... അച്ചൂ..... "
"എന്താ ഏട്ടാ..... ??"
"വേഗം ഡ്രസ്സ്ചേഞ്ച് ചെയ്ത് വാ.... കോളേജിൽ പോകണ്ടേ......"
" വേണ്ട ഏട്ടാ... ഞാനിന്നില്ല..... എനിക്ക് വയ്യാ ഇനി ശ്രീനിയെ ഫേസ് ചെയ്യാൻ....."
" എല്ലാം കഴിഞ്ഞിട്ടിപ്പോ ദിവസം രണ്ടായില്ലേ.... നീ പോയ് വേഗം ഡ്രസ്സ് മാറി വന്നേ.,,,,
നിന്നെ കോളേജിൽ വിട്ടിട്ട് വേണം എനിക്കിനി ബാങ്കിൽ പോകാൻ.........
ഹാ,... നോക്കി നിക്കാതെ വേഗം ഡ്രസ്സ് മാറി വാ....."
ഒടുവിൽ ഏട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഡ്രസ്സ് മാറാനായ് മുറിയിലേക്ക് നടന്നു....
മേശമേലിരുന്ന ബാഗിന് അകത്തേക്ക് ഞാൻ കൈയ്യിൽ കിട്ടിയ ബുക്കെല്ലാം എടുത്ത് വച്ചു......
അലമാരി തുറന്നു....,,.... അതിൽ ഭംഗിയായ് മടക്കി വെച്ചിരുന്ന ഇളം പിങ്ക് കളർ ചുരിദാർ എടുത്തിട്ടു.... അഴിഞ്ഞു കിടന്ന മുടിയെല്ലാം ഒന്നിച്ച് കെട്ടിവച്ചു.....
കണ്ണാടിയിലേക്ക് ഒന്ന് നോക്കിയപ്പോഴേ കരഞ്ഞതിന്റെ അടയാളങ്ങൾ മുഖത്ത് തെളിഞ്ഞു വന്നു.....
ബാത്റൂമിലേക്ക് നടന്ന പൈപ്പ് ഓൺ ചെയ്ത് മുഖമൊന്ന് കഴുകി ബാഗുമെടുത്ത് ഞാൻ താഴേക്ക് ചെന്നു....
അപ്പോ തന്നെ സമയം ഏകദേശം ഒൻപതു മണിയോട് അടുത്തിരുന്നു....
" ഇന്ന് ഒരു പാട് വൈകി... അല്ലേ അച്ചൂ..... "
"മ്...."
ഞാനൊന്ന് നീട്ടി മൂളിയെങ്കിലും എന്റെ മനസ്സിപ്പോഴും ഉത്തരം കിട്ടാത്ത ആ ചോദ്യത്തിനു പിന്നാലെയായിരുന്നു.....
" ശ്രീനിയുടെ അച്ഛൻ എന്തിന് ഞങ്ങളെ ഇറക്കിവിട്ടു......?"
" അചൂ.... ഇറങ്ങ്,.... കോളേജെത്തി..... "
ഏട്ടനോട് യാത്ര പറഞ് ഞാൻ കാറിൽ നിന്നിറങ്ങി.....
ഉത്തരം കിട്ടാത്ത ആ ചോദ്യത്തെ മനസ്സിൽ പേറി കൊണ്ട് ഞാൻ ക്ലാസ്സ് റൂമിലേക്കുള്ള ഇടനാഴിയിലൂടെ നടന്നു.........
വാച്ചിൽ സമയം പത്ത് മണിയോട് അടുത്തിരുന്നു........
" മെ ഐ കമിൻ സാർ.....?"
"എന്താ ഇമ ഇത്രയും ലേറ്റ് ആയത്....?"
"സാർ.... അത്... പിന്നെ,... സോറി സാർ......"
ഉത്തരം പറയാനായുള്ള എന്റെ ബുദ്ധിമുട്ടിൽ എന്തോ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനാലാവണം സാർ ക്ലാസ്സിൽ കയറാൻ സമ്മതിച്ചത്......
ക്ലാസ്സിലിരുന്ന മുഴുവൻ സമയവും അറിയാതെ പോലും ഞാൻ ശ്രീനിയിരിക്കുന്ന ഭാഗത്തേക്ക് നോക്കിയില്ല..... ശ്രീനിയെന്നോട് മിണ്ടാനായ് വന്ന ഓരോ അവസരങ്ങളിലും ഞാൻ സമർത്ഥമായ് ഒഴിഞ്ഞുമാറി ....അത്രയ്ക്കുണ്ടായിരുന്നു എന്റെ ദേഷ്യം
വൈകുന്നേരം കോളേജ് വിട്ടതിന്റെ ഭാഗമായ് മൂന്നു മണിക്കുള്ള ബെല്ലും അടിച്ചു....
ലാസ്റ്റ് അവർ തോമസ് സാർ എഴുതിയിട്ട പ്രോബ്ലത്തിന്റെ അവസാന സ്റ്റെപ്പും എഴുതിയെടുത്തിട്ട് ഞാൻ പിന്നിലേക്ക് ഒന്ന് നോക്കി....
ക്ലാസ്സിൽ ആരും തന്നെ ഉണ്ടായിരുന്നില്ല..... ബെഞ്ചും ഡെസ്കുമെല്ലാം ഒഴിഞ്ഞുതന്നെ കിടക്കുന്നു....
ഞാൻ പതിയെ പുറത്തേക്ക് നടന്നു..........
നല്ല മഴ ചാറ്റൽ ഉണ്ടായിരുന്നു......
ഞാൻ ഇട്ടിരുന്ന ചുരിദാറിന്റെ ഷാളെടുത്ത് തലയിലൂടെ ഇട്ടു കൊണ്ട് മുൻ പോട്ടേക്ക് നടന്നു.....
കുട്ടികളെല്ലാം പോയത് കൊണ്ട് കോളേജ് മുഴുവനും ശാന്തമായിരുന്നു.....
പെട്ടന്നായിരുന്നു മഴയുടെ ശക്തികൂടിയത്..... ഇടിയും മിന്നലുമെല്ലാം ഒന്നിനു പിറകെ ഒന്നായ് എത്തി കൊണ്ടേയിരുന്നു.......
ദേഹത്തേക്ക് നനഞ്ഞൊട്ടിയ ചുരിദാറിലേക്കൊന്ന് നോക്കി കൊണ്ട് ഷാൾ നേരെ ഇട്ട് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു.....
അപ്പോഴാണ് എന്റെ തലയ്ക്കു മീതെ ഒരു കുടയുടെ ആവരണം പ്രത്യക്ഷപ്പെട്ടത്
കുടയുമായ് എന്റെ തൊട്ടടുത്ത് ശ്രീനി....
ആ കുട തട്ടിമാറ്റി മുൻപോട്ട് വേഗത്തിൽ നടക്കാൻ തുടങ്ങിയെങ്കിലും , ശ്രീനിയുടെ വലം കൈ വിരലുകൾ എന്റെ ഇടത് കൈവിരലുകൾക്കിടയിൽ ചേർത്ത് പിടിച്ചു അഴിക്കാനാകാത്തൊരു കുരുക്ക് കെട്ട് വീണതുപോൽ.....
കുടിപിടിച്ചു നിൽക്കുന്ന ശ്രീനിയും കുടയിൽ നിന്ന് മാറിയ ഞാനും ............
മഴയുടെ ശക്തി ഒന്നിനൊന്ന് കൂടി കൊണ്ടേയിരുന്നു.......
കുടയിൽ നിന്ന് അകന്ന് മാറി നിൽക്കുന്ന എനിക്ക് മീതെയും കോർത്ത് പിടിച്ച ഞങ്ങളുടെ കൈവിരലുകൾക്കു മീതെയും വെള്ളം ശക്തിയായ് വീണു കൊണ്ടേയിരുന്നു......
"ഇമ... പ്ലീസ് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കു..... നീ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യാതെ...."
ഒന്നും മിണ്ടാതെ ആ മഴ നനഞ്ഞ് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു...... എന്റെ കണ്ണീരും മഴവെള്ളത്തോടൊപ്പം എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയിരുന്നു
കോളേജിലെ കുറച്ച് സീനിയേഴ്സ് മാത്രം അവിടെ ബസ് സ്റ്റോപ്പിൽ ഇരിപ്പുണ്ടായിരുന്നു.....
ബസ്റ്റോപ്പിന്റെ ഒരു കോണിൽ മാറി മഴ നനയാതെ ഞാനും നിന്നു......
ഇട്ടിരുന്ന ചുരിദാർമഴയിൽ കുതിർന്ന് എന്റെ ശരീരത്തിലേക്കൊട്ടി ചേർന്നിരുന്നു.... ...
ഷാള് കൊണ്ട് ദേഹം മറയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചു....
അപ്പോഴാണ് ശ്രീനി ബൈക്കുമായ് അവിടേക്ക് വന്നത്.......
ഇട്ടിരുന്ന ജാക്കറ്റ് ഊരി എനിക്ക് നേരെ നീട്ടി....
ആദ്യം ഞാനത് വാങ്ങാൻ കൂട്ടാക്കാതെ വന്നപ്പോൾ കനപ്പിച്ചൊരു നോട്ടമായിരുന്നു മറുപടി
അപ്പോഴേക്കും ഞാനത് വാങ്ങി ഇട്ടു...
ശ്രീനി എനിക്കടുത്തേക്ക് വന്ന് നിന്നു.... സംസാരിക്കാൻ തുടങ്ങി.......
ശ്രീനിയുടെ സംസാരം കേട്ട് കഴിഞ്ഞപ്പോൾ എനിക്കെന്നെ തന്നെ വിശ്വസിക്കാനായില്ല
പതിയെ തോർന്ന് തുടങ്ങിയ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി
മഴ കാരണം വഴിയിലെവിടെയോ മരം ഒടിഞ്ഞു... വണ്ടിയൊന്നും ഇനി ഇപ്പഴേ വരില്ലന്ന് അതുവഴി വന്ന ഒരു ചേട്ടൻ പറഞ്ഞപ്പോഴായിരുന്നു ഞാൻ വാച്ചിലേക്ക് സമയം നോക്കിയത്
മഴവെള്ളം കയറി വാച്ച് പണിമുടക്കിയിരുന്നു..
ഞാൻ വേഗം ഫോണെടുത്ത് നോക്കി സമയം 5 മണി കഴിഞ്ഞിരുന്നു .......
കാലവർഷമപ്പോഴും കലി തുള്ളി പെയ്യുകയായിരുന്നു...
"വാ ഞാൻ വീട്ടിൽ കൊണ്ട് വിടാം...... "
ശ്രീനി എന്നോടായ് അത് പറഞപ്പോൾ ഒന്നും മിണ്ടാതെ ഞാൻ തല കുനിച്ച് നിന്നു '
ഞാൻ മറുത്തെന്തേലും പറയുന്നതിന് മുൻപേ ശ്രീനിയെന്റെ കൈത്തണ്ടയിൽ പിടുത്തം മുറുക്കിയിരുന്നു.........
(തുടരും)
കസിന്റെ എൻകേജ്മെന്റ് ആയിരുന്നു... രണ്ട് ദിവസം അതിന്റെ തിരക്കിലായിരുന്നു.... അതിനിടയിൽ കഥയെഴുതാൻ ള്ള സമയം കിട്ടിയില്ല അതോണ്ടാണ് ഈ പാർട്ട് ഇത്രയും ലേറ്റായത് കുറഞ്ഞ സമയം കൊണ്ട് എഴുതി തീർത്തതാണ് പോരായ്മകളുണ്ടെങ്കിൽ പറയണം.... ഈ പാർട്ട് ഇത്രയും വൈകിച്ചതിൽ എല്ലാ സൗഹൃദങ്ങളോടും ക്ഷമ ചോദിക്കുന്നു സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി
ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടിആഞ്ഞടിച്ചു പെയ്യുന്ന മഴയെ പോലും വകവെയ്ക്കാതെ ഞങ്ങളുടെ ബൈക്ക് മുൻപോട്ട് കുതിക്കുകയായിരുന്നു......
ഡ്രസ്സിനുള്ളിലൂടെ അരിച്ചിറങ്ങുന്ന മഴത്തുള്ളികളുടെ തണുപ്പിൽ എപ്പോ ഞാൻ ശ്രീനിയുടെ തോളിൽ തല ചായ്ച്ച് ശ്രീനിയെ വട്ടം കെട്ടിപ്പിടിച്ചു.......
ശ്രീനിയെ നോട് വീട്ടിലേക്കുള്ള വഴി ചോദിക്കുമ്പോൾ പോലും ശ്രീനിയുടെ തോളിൽ നിന്ന് തലയടർത്തിമാറ്റാതെ ഞാൻ വഴി പറഞ്ഞു കൊടുത്തു......
വീടെത്തിയപ്പോഴേക്കും മഴയ്ക്ക് നേരിയ കുറവുണ്ടെങ്കിലും തോർന്നിരുന്നില്ല മഴ.....
അടഞ്ഞു കിടന്ന ഗേറ്റിനു പുറത്ത് ബൈക്ക് നിർത്തി... ഞാൻ പതിയെ ഇറങ്ങി ശ്രീനിയും ബൈക്കിൽ നിന്നറങ്ങി.....
യാത്ര പറഞ് തിരികെ പോകാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് ശ്രീയെന്റെെ കൈക്ക് പിടിച്ചത്..
നെറ്റിയിലൂടെ മുഖത്തേക്കൊഴുകിയിറങ്ങിയ മഴ തുള്ളികളെ കൈ കൊണ്ട് തുടച്ചു മാറ്റി കൊണ്ട് ഞാൻ ചോദിച്ചു
"എന്താ ശ്രീനി........?"
ഒന്നു പുഞ്ചിരിച്ചു കൊണ്ട് ശ്രീനിയെനിക്കടുത്തേക്ക് നീങ്ങിവന്ന് അവന്റെ ചുണ്ടുകൾ നനവാർന്ന എന്റെ കവിൾ തടത്തിലേക്കമർത്തി........
പെട്ടന്നായിരുന്നു എന്റെ മുഖത്ത് സങ്കടവും ദേഷ്യവും വിഷമവും എല്ലാം ഒന്നിച്ചുദിച്ചത്.....
" ശ്രീനി... നീ.. നീയെന്നെ......"
അവന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി പറയാനായ് വന്നതൊന്നും പറയാനാകതെ വാക്കുകൾ ബാക്കി നിർത്തി ഗേറ്റ് തള്ളി തുറന്ന് കരഞ്ഞോണ്ട് 'ഞാനകത്തേക്ക് പോകുമ്പോൾ
പെട്ടന്ന് തോന്നിയ ഏതോ വികാരത്തിന്റെ പുറത്ത് പറ്റി പോയ അബദ്ധത്തത്തെ യോർത്ത് ക്ഷമ പോലും ചോദിക്കാനാകതെ എന്നെ തന്നെ നോക്കി നിസഹായനായ് ശ്രീനി പുറത്ത് നിൽപ്പുണ്ടായിരുന്നു...........
വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ എങ്ങോട്ടോ പോകാനായ് കാറിന്റെ കീയും വിരലിൽ കറക്കി കാർത്തി പുറത്തേക്ക് വരുന്നു.....
കാർത്തിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ മുകളിലേക്കുള്ള കോണിപ്പടി കയറാൻ തുടങ്ങിയപ്പോഴായിരുന്നു പിന്നിൽ നിന്ന് കാർത്തി യെന്നെ വിളിച്ചത്.....
" അച്ചൂ.... നീയെന്താ ഇത്ര താമസിച്ചത്......"
" അത് പിന്നെ ഏട്ടാ..... റോഡിൽ മരം വീണ് ബസൊന്നും ഇല്ലായിരുന്നു....... "
" എന്നിട്ട് എങ്ങനെയാ ഇപ്പോ വന്നത്.....?"
" അത്... അത് ഫ്രണ്ട് കൊണ്ട് വിട്ടു-....."
ആ 'വൃത്തികെട്ടവൻ എന്റെ ഫ്രണ്ടാണെന്ന് പറയാൻ പോലും ഒരു നിമിഷം എനിക്കറപ്പായിരുന്നു.....
കഴിഞ്ഞ് പോയ രംഗങ്ങളോരോന്നും എന്റെ മനസിലേക്ക് തെളിഞ്ഞു വന്നു......
" നീയിത് എന്തോർക്കുവാ.....?േവേഗം പോയി ഡ്രസ്സ് മാറ്... ഈ നനഞ്ഞതും ഇട്ടോണ്ട് ഇങ്ങനെ നിൽകാതെ... "
ഞാൻ വേഗം മുറിയിലേക്ക് നടന്നു......
നനഞ്ഞ ബാഗിൽ നിന്ന് പുസ്തകങ്ങളും ബുക്കും എല്ലാം എടുത്ത് മാറ്റി.....
ഡ്രസ്സ് മാറി തല പോലും തോർത്താതെ ബെഡിലേക്ക് ചാഞ്ഞു.....
കിടന്ന് ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ മുറിയിലാകമാനം ഒരു കോഫി യുടെ മണം...... പതിയെ ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോടേബിളിനു മുകളിൽ ഒരു കപ്പ് കോഫി......
ഇതെന്തായാലും കാർത്തി ഉണ്ടാക്കില്ല......
'
കോഫിയും കൈയ്യിലെടുത്ത് ഞാൻ അടുക്കളയിലേക്ക് നടന്നു.....
അവിടെ തിരിഞ് നിന്ന് രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കുന്ന ആളെ കണ്ടതും ലക്ഷ്മിയമ്മേന്ന് വിളിച്ച് ഞാനോടിപ്പോയി കെട്ടിപ്പിടിച്ചു......
" അച്ചൂട്ടീ........ കൈയ്യിലപ്പിടി മാവാ കുട്ട്യേയ്....... "
"അതൊന്നും സാരാല്ലാ.... എന്റെ ലക്ഷ്മിയമ്മ വന്നൂലോ......
പ്രിയേച്ചിയും കുഞ്ഞാവയും സുഖായിട്ട് ഇരിക്കുന്നുവോ ലക്ഷ്മിയമ്മേ......"
" എല്ലാരും സുഖായിട്ടിരിക്കുന്നു......
എന്താ ഈ തല തോർത്താഞത്....? ദേ വെള്ളം അപ്പടി ഒഴുകുന്നല്ലോ........"
അത് പറഞ് കൈയ്യിലെ മാവ് കഴുകി കളഞ് ലക്ഷ്മിയമ്മ വേഗന്ന് സാരി തുമ്പ് കൊണ്ടെന്റെ തല തോർത്തി തന്നു.......
"എന്താ മോളെ മുഖമൊക്കെ വല്ലാതിരിക്കുന്നെ........ വയ്യേ....?"
" ഒന്നൂല്ല ലക്ഷ്മിയമ്മേ....."
അത് പറഞ് ഞാൻ ഹാളിലേക്ക് നടന്നു.......
സോഫയിലിരുന്ന് കാർത്തി ക്രിക്കറ്റ് കാണുവായിരുന്നു.......
കാർത്തിയുടെ മടിയിൽ തല വെച്ച് ഞാൻ കുറേ നേരം അവിടെ കിടന്നു........
വെറുതെയൊന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴായിരിക്കുന്നു......
"കാർത്തി ഇങ്ങ് വന്നേ.. ഒരു കാര്യം പറയാനുണ്ട് ......"
'
അതും പറഞ്ഞ് കാർത്തിയുടെ കൈപിടിച്ച് ഞാൻ മുറ്റത്തേക്കിറങ്ങി........
പൂത്ത് നിൽക്കുന്ന ബോഗൺവില്ല ചെടികൾക്ക് നടുവിലിട്ട ഊഞ്ഞാലിൽ ഞാനിരുന്നു.......
"എന്താ അച്ചൂ പറയ്..... "
" ശ്രീനിയെന്നോടെല്ലാം പറഞ്ഞു കാർത്തി...
ശ്രീനിയുടെ അച്ഛൻ എന്തിനാ നമ്മളോട് അങ്ങനെ പെരുമാറിയെതെന്ന് അറിയണോ കാർത്തിക്ക്...?... "
"എന്തിനാ.......?... "
കാർത്തിയത് എന്നോട് ചോദിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു മുറ്റത്തേക്കൊരു കാറ് വന്നത്....
കാറിന്റെ മഞ വെളിച്ചം പൂന്തോട്ടത്തിലെ ചെടികൾക്കിടയിലൂടെ ഞങ്ങളുടെ മുഖത്തേക്ക് പതിച്ചു.......
"ആരാ കാർത്തി അത്.....?"
'
" ആ .... അറിയില്ല നീ വന്നേ നമുക്ക് നോക്കാം....."
പുന്തോട്ടത്തിൽ നിന്നും ഞാനും കാർത്തിയും മുറ്റത്തേക്ക് ചെല്ലുമ്പോൾ കാറ് നിർത്തി അവരിറങ്ങിയിരുന്നു.....
ഡ്രൈവിംങ് സീറ്റിൽ നിന്നിറങ്ങിയ ആളെ കണ്ടതും എന്റെ ദേഷ്യം ഇരട്ടിച്ചു......
" വരു... അകത്തേക്ക് വരു.... "
ശ്രീനിയെയും അവൻറച്ഛനെയും അമ്മയെയും കാർത്തി വീടിനുള്ളിലേക്ക് ക്ഷണിക്കുമ്പോൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു ഞാൻ....
" അച്ചൂ ലക്ഷ്മിയമ്മയോട് ചായയെടുക്കാൻ പറയു....... "
ഞാനടുക്കളയിലേക്ക് നടക്കുമ്പോൾ ശ്രീനിയുടെ അച്ഛൻ ഏട്ടനോട് സംസാരിച്ചു തുടങ്ങിയിരുന്നു.....
"രണ്ടാൾക്കും ദേഷ്യം ഉണ്ടാകും ല്ലേ ഞങ്ങളോട്.....?"
"ഏയ് അതൊന്നും സാരമില്ല......"
" അന്ന് വീട്ടുകാരെയും കൂട്ടി എന്റെ സ്വന്തം ഇഷ്ടത്തിനായിരുന്നു ഭാനൂനെ അതായത് നിങ്ങളുടെ അമ്മയെ പെണ്ണുകാണാനായ് മാളിയേക്കൽ തറവാട്ടിലേക്ക് പോയത്......
അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം വർഷങ്ങളായ് എനിക്കവളോടുള്ള പ്രണയം തുറന്നു പറയണം എന്നോർത്തു കൂടിയായിരുന്നു അന്നാ വീട്ടിലേക്ക് പോയത്........
പ്രണയം നിരസിക്കുന്നതോടൊപ്പം ആട്ടിയിറക്കുകയായിരുന്നു അവളാ വീട്ടിൽ നിന്ന് ഞങ്ങളെ
പണത്തിലും പ്രതാപത്തിലും ഒന്നും അവരുടെയൊക്കെ ഏഴയൽവക്കത്ത് പോകാനുള്ള യോഗ്യത ഞങ്ങൾക്കില്ലന്ന് പറഞ്ഞ്......
അന്ന് നാണംകെട്ട് വീട്ടുകാരോടൊപ്പം മാളിയേക്കൽ തറവാട്ടിൽ നിന്നിറങ്ങി വരുമ്പോൾ വെറുപ്പു മുഴുവനും മാളിയേക്കൽ തറവാട്ടിലെ കൊച്ച് തമ്പുരാട്ടി ഭാനുമതിയോട് മാത്രമായിരുന്നില്ല ആ കുടുംബത്തോട് മുഴുവനും ആയിരുന്നു.......
ആ വാശിപ്പുറത്തായിരുന്നു ഈ കാണുന്ന മുതലൊക്കെ ഉണ്ടാക്കിയെടുത്തത്.......
അന്ന് നിങ്ങള് വീട്ടിൽ വന്നപ്പോൾ ആ ഓർമ്മകളെല്ലാം മനസിലേക്ക് വന്നത് കൊണ്ടായിരുന്നു ആട്ടിയിറക്കി വിട്ടത്.....
അതൊരു തെറ്റായി പോയെന്ന് തോന്നി....
അന്ന് നിങ്ങളുടെ അമ്മ എന്നോട് ചെയ്തത് ഇന്ന് ഞാൻ നിങ്ങളോട് ചെയ്തു.....
അത് കൊണ്ടാണ് ഇപ്പോ വന്നത് ......"
അത്രയും പറഞ്ഞ് ആ അച്ഛനൊന്ന് നെടുവീർപ്പിട്ടു.....
ഞാനപ്പോഴേക്കും ചായയുമായ് അവർക്കടുത്തേക്ക് ചെന്നു......
അച്ഛനും അമ്മയ്ക്കും ചായകൊടുത്ത് ശ്രീനിക്ക് ചായകൊടുക്കാൻ തുനിഞ്ഞതും ശ്രീനി അത് വാങ്ങാൻ കൈ നീട്ടി കൈയ്യിൽ കൊടുക്കാതെ അത് ടേബിളിലേക്ക് വെച്ച് ഞാനകത്തേക്ക് നടന്നു......
" അപ്പോൾ കാർത്തിക് ഞങ്ങളിപ്പോൾ വന്നതെന്തിനാണെന്നന്ന് വെച്ചാൽ വീട്ടിൽ വന്നൊരു കാര്യം ചോദിച്ചില്ലേ അതിനു ഞങ്ങൾക്കെല്ലാവർക്കും സമ്മതമാണെന്ന് പറയാനും കൂടിയാ...... "
"എന്താ...... ??"
വിശ്വാസം വരാത്തത് പോലെ ഏട്ടനവരോട് ഒന്നൂടി ചോദിക്കുമ്പോൾ ഞാനും പെട്ടന്ന് തിരിഞ്ഞ് അവരെ നോക്കി.....
" അതേടോ കാർത്തി..... എന്റെ മോള് ഇത്രയും നളിനിടയ്ക്ക് എന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു
തന്നെ അവൾക്ക് വിവാഹം കഴിച്ച് കൊടുക്കുവോന്ന്,
എന്റെ മോൾടെ മനസ്സ് കാണാതെ പോയാ ഞാനെങ്ങനാടോ ഒരച്ഛനാകുക...."
ഏട്ടന്റെ മുഖത്ത് അപ്പോഴുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.......
പിന്നീടെല്ലാം പെട്ടന്നായിരുന്നു.......
ഏട്ടന്റെയും നിധിയേട്ടത്തിയുടെയും വിവാഹം.....
വല്ല്യ ആർഭാടമൊന്നും ഇല്ലാതെ അമ്പലത്തിൽ വെച്ചൊരു താലികെട്ട്... അതും വളെരെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു കൂട്ടി.......
നിലവിളക്ക് പിടിച്ച് വലത് കാല് വെച്ച് ഏട്ടത്തി വീട്ടിലേക്ക് കയറിപ്പോൾ ഞാനൊന്നേ പറഞ്ഞുള്ളു.....
" ഇത്രനാളും എനിക്ക് സ്നേഹിക്കാൻ ഏട്ടനും ഏട്ടനു സ്നേഹിക്കാൻ ഞാനും മാത്രേ ഉണ്ടായിരുന്നുള്ളു....
ഇന്നു മുതൽ ഞങ്ങൾക്ക് സ്നേഹിക്കാനും ഞങ്ങളെ സ്നേഹിക്കാനും ഏട്ടത്തി കൂടെ....
ഏട്ടത്തിയാട്ടോ ഇനി ഞങ്ങൾക്കെല്ലാം.. ഞങ്ങളുടെ വീടിന്റെ ഐശ്വര്യം....."
വിചാരിച്ചതു പോലെ തന്നെ ഒരു പഞ്ചപാവമായിരുന്നു ഏട്ടത്തി...
ഇന്നാണ് കല്യാണ തിരിക്കുകൾ എല്ലാം കഴിഞ്ഞ് വീണ്ടും കോളേജിലേക്ക് പോകുന്നത്...
കല്യാണത്തിനിടയിൽ പോലും ഒരു പാട് തവണ ശ്രീനി യെ മുഖാമുഖം കണ്ടെങ്കിലും ദേഷ്യം മാത്രം കാണിച്ച് മുഖം വെട്ടിച്ചു നടക്കുകയായിരുന്നു ഇന്നിപ്പോൾ വീണ്ടും ശ്രീനിയെ കാണണമെല്ലോന്ന് ഓർക്കുമ്പോൾ വീണ്ടും ദേഷ്യം തോന്നുന്നു......
അന്നത്തെ യാ സംഭവത്തിനു ശേഷം ശ്രീനിയോട് ഒരുതരം വെറുപ്പായിരുന്നു.....
ക്ലാസ്സിലിരിക്കുമ്പോഴും ശ്രീനിയുടെ നോട്ടം പലപ്പോഴും എന്നിലേക്കായിരുന്നു.....
ക്ലാസ്സിലെ ഓരോ അവറും വളരെ ബുദ്ധിമുട്ടിയായിരുന്നു തള്ളി നീക്കിയത്....
ഇന്റർവെൽ ടൈമിൽ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ശ്രീനി പിന്നാലെ വന്ന് വിളിച്ചത്
" അച്ചൂ..."
"ആരുടെ അച്ചു... മേലിൽ ഇനി എന്റെ പിന്നാലെ വിളിച്ചോണ്ട് വന്നേക്കരുത്......"
" ആ അച്ചൂ താനിവിടെ നിൽക്കുവാണോ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാവോ...... "
"എന്താ അനൂപേട്ടാ.... "
"താനിങ്ങ് വാ നമുക്ക് ക്യാന്റിനിൽ പോയിരുന്ന് സംസാരിക്കാം,......."
അത് പറഞ് അനൂപേട്ടൻ ഇടനാഴിയിൽ നിന്നെന്റെ മുഖത്തേക്ക് നോക്കി ഞാൻ ചെല്ലുന്നതും പ്രതീക്ഷിച്ച്
ഞാൻ പെട്ടന്ന് ശ്രീനിയെ നോക്കി...
(തുടരും)
Part 5
=======
https://m.facebook.com/groups/1725045934377816?view=permalink&id=2274239119458492

0 Comments
Post a Comment