*ഇമ*

*1___3*

"ഹാലോ .....ഇമയുടെ ബ്രദർ അല്ലെ.....?"

"അതേ ...  നിങ്ങളാരാണ്........?"

"ഐ ആമ് ശ്രീനാഥ്.... അത്യാവശ്യമായൊന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരാവോ... ആ കുട്ടി പറഞ്ഞിട്ടാണ് ഞാനിപ്പോൾ വിളിക്കുന്നത്..... "

"ഇമ... അവൾക്കെന്ത് പറ്റി....?"

"ചെറിയൊരു ആക്സിഡന്റ്.... എന്റെ ബൈക്കൊന്ന് ചെറുതായിട്ട് ആ കുട്ടിയെ ഇടിച്ചു... ഇപ്പോ കാര്യമായി കുഴപ്പമൊന്നുമില്ല...... കാലിന് ഒന്ന് പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്....
നെറ്റിയൽപം മുറിഞ്ഞിട്ടുണ്ട് അല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഇല്ല...... നിങ്ങളൊന്ന് വേഗം വരുവോ....?"

"ഏട്ടനിപ്പോ വരുവോ...?"

" എനിക്കറിയില്ല... പറഞ്ഞോണ്ടിരുന്നപ്പോൾ തന്നെ കോൾ കട്ടായി...."

" ഇയാൾക്ക് പോണേൽ പൊയ്ക്കോളൂ.... ഇവിടെ നിന്ന് ബുദ്ധിമുട്ടണ്ട.... ഏട്ടനിപ്പോ വരും....."

"പിന്നൊരു കാര്യം എന്റെ പേര് ഇയാൾ എന്നല്ല ശ്രീനാഥ് എന്നാ....."

"അതെന്തേലും ആകട്ടെ.....  ഏട്ടനൊന്നിങ്ങ് വന്നാ മതിയാരുന്നു,,.... "

"ടോ താനെന്തിനാ നടുറോഡിൽ കേറിന്ന് സെൽഫി എടുത്തേ... അതോണ്ടല്ലേ തന്നെ വണ്ടിയിടിച്ചത്,.... "

" ആഹ് എന്റെ പേര് ടോ എന്നല്ല ഇമ എന്നാണ്,,.... "

" ആ അതെന്തേലും ആകട്ടെ,.... താനാദ്യം ഞാൻ ചോദിച്ചത് പറ,....."

''ഞാൻ വെറുതേ ഫെയ്സ്ബുക്കിൽ ഇടാൻ,.... ഞാൻ നോക്കിയപ്പോ വണ്ടിയൊന്നും ഇല്ലായിരുന്നു അതാ ഞാൻ,....."

" നടുറോഡിൽ നിന്ന് അഭ്യാസം കണിച്ചാണോ ഫെയ്സ് ബുക്കിൽ ഫോട്ടോയിടുന്നത്,....."

" അത് പിന്നെ,....."

" ആഹ് നിന്നേ പറഞ്ഞിട്ട് കാര്യംഇല്ല.... മെട്ടേന്ന് വിരിയാത്തതിന്റെയെക്കെ കൈയ്യിൽ ഫോണും കൊടുത്ത് വിടുന്ന പേരന്റ്സിനെ വേണം പറയാൻ,.... "

" ദേ എന്റെ അച്ഛനേം അമ്മേം വെല്ലോം പറഞ്ഞാ ഉണ്ടല്ലോ,.... "

അത് പറയുമ്പോൾ അറിയാതെങ്കിലും എന്റെ ശബ്ദമിടറിയിരുന്നു...... കണ്ണ് നിറഞ്ഞു വന്നു.....

"ടോ താൻ കരയാനും വേണ്ടീട്ട് ഞാനൊന്നും പറഞില്ലല്ലോ,....."

ഞങ്ങളുടെ ആ സംസാരത്തിനിടയിലേക്കായിരുന്നു റൂമിന്റെ വാതിലും തള്ളി തുറന്ന് ഏട്ടൻ വന്നത്,.....

" കാർത്തി എന്റെ കാല്.... അതും പറഞ്ഞ് പിടിച്ച് നിർത്തിയ കണ്ണിരത്രയും ഏട്ടന്റെ വയറിലേക്ക് തല ചായ്ച്ച് ഞാൻ കരഞ്ഞു തീർത്തു,......"

" പോട്ടെ മോളെ വിഷമിക്കല്ലേ,,.... "

അതും പറഞ്ഞു കൊണ്ട് ഏട്ടൻ നോക്കിയത് ഹെൽമറ്റും കൈയ്യിൽ പിടിച്ച് നിൽക്കുന്ന ശ്രീനാഥിന്റെ മുഖത്തേക്കായിരുന്നു,....

"ടാ നീയെന്റെ പെങ്ങളെ,,....."

 അതു പറഞു കൊണ്ട് ഏട്ടൻ ശ്രീനാഥിന്റെ കോളറിനു പിടിച്ചു.....
"എന്റെ പെങ്ങൾക്കെന്തേലും പറ്റിയിരുന്നേൽ വെറുതെ വിടില്ലായിരുന്നു നിന്നെ ഞാൻ.....

നീയൊക്കെ എവിടെ നോക്കിയാ വണ്ടിയോടിക്കുന്നത്....?"

" കാർത്തി ശ്രീനാഥിനെ വിട് കാർത്തി.... തെറ്റെന്റെ ഭാഗത്താ.... ഞാനാ റോഡിൽ.....

സോറി കാർത്തി എന്നെ ഇനി വഴക്ക് പറയല്ലേ... ഞാനിനി ആവർത്തിക്കില്ല......"

"എന്ത്,...?"

അപ്പോഴേക്കും ഡോക്ടറ് റൂമിലേക്ക് വന്നിരുന്നു,.... ഒപ്പം ഒരു നഴ്സും....
ഒരിഞ്ചക്ഷൻ കൂടി ബാക്കിയുണ്ടത്രേ.....

" കാർത്തി.... ഇനി ഇഞ്ചക്ഷൻ വേണ്ടന്ന് പറയ്......"

ഞാനത് പറഞ്ഞ് തീരും മുമ്പേ സൂചി എന്റെ ഞരമ്പിലേക്കമർന്നിരുന്നു.......

അറിയാതെങ്കിലും ഞാനപ്പോൾ ശ്രീനാഥിന്റെ മുഖത്തേക്ക് നോക്കി.....
ഷർട്ടിന്റെ കോളർ ഭാഗമെല്ലാം ചുളുങ്ങിയിരുന്നു.....

പക്ഷേ അയാളുടെ കണ്ണുകൾ.... ആ നോട്ടം സഹതാപമാണോ ദേഷ്യമാണോ ...., എന്തോ വായിച്ചെടുക്കാൻ കഴിയാത്തൊരു ഭാവം ആ മുഖത്ത് നിഴലിച്ചിരുന്നു.......

" നാല് ദിവസം കഴിഞ്ഞ് നെറ്റിയിലെ സ്റ്റിച്ചെടുക്കാൻ വരണം.... ഒരു ത്രീ വീക്ക്സ് കഴിഞ്ഞ ശേഷം കാലിലെ പ്ലാസ്റ്ററെടുക്കാം.... "

"മ് ശരി ഡോക്ടർ....."

പക്ഷേ ശ്രീനാഥ് അപ്പോഴും എന്നിൽ നിന്നാ നോട്ടം മാറ്റിയിരുന്നില്ല.....

ഡോക്ടറ് പോയപ്പോ ഏട്ടനെന്നോട് വീണ്ടുമാ ചോദ്യം ആവർത്തിച്ചു...

"എന്താ അച്ചൂ ഉണ്ടായത്....?"

" കിച്ചേട്ടാ ഞാൻ അറിയാണ്ട് റോഡിൽ നിന്നൊരു സെൽഫി എടുത്തപ്പോെ ഇയാൾടെ വണ്ടി.....

കിച്ചേട്ടാ ഞാനിനി ആവർത്തിക്കില്ല.... സോറി... "

" എന്നോടല്ല ശ്രീനാഥിനോട് പറ..... "

"ഐ ആംമ് സോറി..... "

അപ്പോഴേക്കും ഏട്ടൻ ശ്രീനാഥിനടുത്തേക്ക് ചെന്നു.....

" ശ്രീനാഥ്.... ഞാനും കാര്യമറിയാതെ എന്തൊക്കെയോ പറഞ്ഞു പോയി.....

എനിക്ക് സ്വന്തമെന്ന് പറയാനും സ്വന്തമായിട്ടുള്ളതും ഇവൾ മാത്രേ ഉള്ളൂ... അതോണ്ടാ ഞാൻ പെട്ടന്ന്..... "

"ഏയ് സാരമില്ല കാർത്തി... പെങ്ങൾ മാരുടെ കാര്യത്തിൽ ഞാനും ഇതുപോലൊക്കെ തന്നാ....എനിക്കും ഉണ്ടേ വീട്ടിൽ രണ്ട് പേര്......"

പിന്നീട് വീട്ടിലേക്കുള്ള യാത്രയിൽ കാറിന്റെ പിൻസീറ്റിൽ കാല് നിർവത്തിവെച്ച് ഞാനിരുന്നു.....

" ഇനിപൊന്ന് മോള് പുറത്തേക്ക് ഒറ്റയ്ക്ക് പോകുന്ന തൊന്ന് കാണണം.....

നിനക്കെന്താ അച്ചൂ ബോധമില്ലേ...? നടുറോഡിൽ നിന്നാണോ ഫോട്ടോ എടുക്കുന്നത്....?"

"ഏട്ടാ ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്തിനാ എന്നെ വഴക്ക് പറയുന്നത്....?"

" നിന്റെ ഒരു സോറി.... വീട്ടിലോട്ട് ഒന്ന് ചെല്ലട്ടെ.... ഞാൻ കാണിച്ച് തരാം...... "

പിന്നെ ഏട്ടൻ പറഞ്ഞ വഴക്കുകൾക്കെല്ലാം മറുപടിയായിട്ട് ഞാനൊന്ന് മൂളുക മാത്രം ചെയ്തു.........

കാറ് വീടിന്റെ ഗേറ്റും കടന്ന് അകത്തേക്ക് കയറിയപ്പോൾ എനിക്കെന്തോ പാതി ശ്വാസം നേരെ വീണത് പോലെ തോന്നി

പോയി വാതില് തുറന്നിട്ട് ഏട്ടനെന്നെ പതിയെ കൈയ്യിലെടുത്തോണ്ട് അകത്തേക്ക് കയറി ഹാളിലെ സോഫായിൽ കിടത്തി......

കഴുത്തിൽ കെട്ടിയിരുന്ന ടൈ അഴിച്ചോണ്ട് അച്ഛന്റെയും അമ്മയുടെയും മാലയിട്ട് വച്ചിരിക്കുന്ന ചില്ലു ചിത്രത്തിലേക്ക് നോക്കി ഏട്ടൻ പറയുന്നുണ്ടായിരുന്നു.....

"രണ്ടാളും ഇത് വല്ലതും അറിയുന്നുണ്ടോ..... മോളിന്നും ഒരു പ്രശ്നം ഒപ്പിച്ച് വച്ചിട്ടാ വീട്ടിലേക്ക് വന്നത്..... "

" ഒന്നും പറയണ്ട കാർത്തി അച്ഛനും അമ്മയ്ക്കും വിഷമം ആകും..... "

"അറിയട്ടെ രണ്ടാളും അറിയട്ടെ..... പതിനഞ്ചാം വയസിൽ നിന്നെ എന്നെ ഏൽപ്പിച്ചിട്ട് രണ്ട് പേരും കൂടി പോയതല്ലേ........ അറിയട്ടെ..... "

"അയ്യേ..... ഏട്ടന്റെ ഇമക്കുട്ടി കരയുവാ...... "

"പോ കാർത്തി ഞാൻ കരഞൊന്നും ഇല്ല..... "

" പിന്നേ......"

" കാർത്തി എനിക്ക് അമ്മേ കാണാൻ തോന്നുവാ...... "

"അയ്യേ...വീണ്ടും കരയുവാ......

ശ്ശൊ ഈ പെണ്ണിന്റെയൊരു കാര്യം...... "

"പോ കാർത്തി...."

"ഞാൻ പോയി രാത്രിയിലത്തേക്ക് എന്തേലും ഉണ്ടാക്കട്ടെ......."

" അപ്പോ ലക്ഷ്മിയമ്മയോ..??.."

" ഇന്ന് തൊട്ട് ഒരു മാസത്തേക്ക് ലക്ഷ്മിയമ്മ വരില്ല മോൾടെ ഡെലിവറിക്ക് പോവാന്ന്..... "

"ശ്ശൊ നമ്മളിനി എന്ത് ചെയ്യും കാർത്തി....? ആരാ ഇനി ഫുഡ്ഡൊക്കെ ഉണ്ടാക്കുന്നേ..... "

" എനിക്കറിയില്ലേ......"

ദിവസങ്ങളോരോന്നും എത്ര വേഗത്തിലാണ് കടന്ന് പോകുന്നത്.....

" കാർത്തി വൈകിട്ട് പ്ലാസ്റ്റെറെടുക്കാൻ പോകണ്ടേ,....? ബാങ്കീന്ന് നേരത്തെ വരുവോ.....?"

" ആം വരാം...... "

"എന്റെ ക്ലാസ്സ് കുറേ പോയില്ലേ........"

" നിന്നോട് ആരേലും പറഞ്ഞിരുന്നോ ഡിഗ്രിക്ക് ക്ലാസ്സ് തുടങ്ങുന്നേന്റെ തലേന്ന് പോയി വണ്ടീടെ മുമ്പിൽ ചാടാൻ.....? "

"ശ്ശൊ ഇനിപ്പോ എന്താ ചെയ്യാ......?"

" ഇന്ന് പ്ലാസ്റ്ററെടുക്കില്ലേ..... നാളെ തൊട്ട് കോളേജിൽ പോകാലോ.....?"

" കാർത്തി ഞാനൊറ്റയ്ക്ക്..... ഇവിടുത്തെ രീതികളൊന്നും എനിക്കറിയില്ലല്ലോ......?"

" അതോർത്തൊന്നും നീ വിഷമിക്കണ്ട.... അതൊക്കെ ശരിയാവും.... ഇപ്പോ ഞാൻ പോവാ സമയായി........"

കുറേ നേരം ടിവി കായൊക്കെ കണ്ട് ഞാൻ ഹാളിൽ ഇരുന്നു.... കുറച്ച് കഴിഞ്ഞ് പോയി കിടന്നു.......

വൈകിട്ട് കാർത്തി വീട്ടിൽ വന്നപ്പോഴായിരുന്നു ഞാനുറക്കമുണർന്നത്....

"ആ... നല്ല ആളാ... വൈകിട്ട് ഞാൻ വരുമ്പോഴേക്കും റെഡിയായിരിക്കാന്ന് പറഞ്ഞിട്ട് ഉറങ്ങ് വാ......
"

"സോറി കാർത്തി.... ഞാനിപ്പോ റെഡിയായി വരാം....."

അതും പറഞ്ഞ് ഞാൻ വേഗന്ന് ഡ്രസ്സ് മാറ്റി വന്നു....

ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ കാർത്തിയുടെ കൈപിടിച്ച് ഒത്തിയൊത്തി ഞാൻ നടന്നു......

ഹോസ്പിറ്റലിൽ നിന്നുള്ള മടക്കയാത്രയിൽ നാളെ കോളേജിലേക്കുള്ള ബുക്കും മറ്റു സാധനങ്ങളും വാങ്ങി.......

" അച്ചൂ.... ടീ പെണ്ണേ എഴുനേറ്റെ... മണി ആറ് കഴിഞ്ഞു. കോളേജിൽ  പോകണ്ടേ....!"

"ഏട്ടാ പ്ലീസ്...."

"വേഗന്ന് റെഡിയായി വന്നാൽ അമ്പലത്തിൽ പോയി തൊഴുതിട്ട് കോളേജിൽ പോകാം..."

" എന്നാ ഞാൻ വേഗം റെഡിയാകാം കാർത്തി..... "

കുളിച്ചിറങ്ങി ബ്ലാക്ക് ജീൻസും യെല്ലോ ടോപ്പും എടുത്തിട്ടു...... കട്ടിലിനു താഴെ ബ്ലാക്കും റെഡും ഇടകലർന്ന ഷൂ ഉണ്ടായിരുന്നു അത് കാലിലേക്ക് കെട്ടി കൊണ്ടിരുന്നപ്പോഴായിരുന്നു കാർത്തിയുടെ വിളി

" അച്ചൂ..ടൈമായി..... "

" വരുന്നു കാർത്തി...... "

 മേശ വലിപ്പിൽ നിന്ന് മേക്കപ്പ് ബോക്സെടുത്ത് ഇളം പിങ്ക് കളർ ലിപ്സ്റ്റിക്ക് ഇട്ടു..... കളർ ചെയ്ത് തോളൊപ്പം വെട്ടിയിട്ട ചെമ്പൻമുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവെച്ച് മേശമേലിരുന്ന കൂളിംഗ് ഗ്ലാസ്സെടുത്ത് കണ്ണിലേക്ക് വച്ച് കട്ടിലിലിരുന്ന ബാഗും എടുത്ത് തോളത്തിട്ട് ഞാൻ താഴേക്കിറങ്ങി ചെന്നു....

"എന്താ അച്ചൂ ഇത്.....? ഇത് നമ്മുടെ ക്യാനഡയല്ല......
നീ പോയി മര്യാദയ്ക്ക് ഡ്രസ്സ് ചെയ്ത് വാ.,........."

" ഇല്ല കാർത്തി.. എനിക്കിതാ കംഫർട്ടബിൾ... "

"ആ... എങ്കിൽ വാ..."

ക്ഷേത്രത്തിന് പുറത്ത് കാറ് നിർത്തിയിട്ട് ഞങ്ങ'ള് രണ്ടാളും അമ്പലത്തിേേലേക്ക് കയറി.....

എല്ലാ നടയിലും പോയി പ്രാർത്ഥിച്ച് പ്രാസാദവും വാങ്ങി ഞങ്ങളിറങ്ങാൻതുടങ്ങിയതും തിരുമേനി ഇലക്കീറിലെ പ്രസാദവുമായ് പിന്നിൽ നിന്നാ പേര് വിളിച്ചതും ഞാനും ഏട്ടനും ഒന്നിച്ച് തിരിഞ്ഞു പ്രസാദം വാങ്ങുന്ന ആളിലേക്കും പിന്നീട് പരസ്പരം മുഖത്തോട് മുഖം നോക്കിയും ഒന്ന് പുഞ്ചിരിച്ചു

(തുടരും)

ദാവണിപ്പെണ്ണിനും ഇല്ലത്തെ കുട്ടിക്കും കൃഷ്ണവേണിക്കും അമ്മുക്കുട്ടിക്കും ലക്ഷ്മിക്കും ഒപ്പo ഞാൻ ഇമ യെ കൂടി ചേർത്ത് വയ്ക്കുന്നു എല്ല)വർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു

ഒത്തിരി ഇഷ്ടത്തോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി❤❤😍😘😘

Part 1
https://m.facebook.com/groups/1725045934377816?view=permalink&id=2270252906523780
രചന :ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി❤❤തിരുമേനി നീട്ടി വിളിച്ചു....

" നിഥി ഉതൃട്ടാതി...."

പ്രസാദം വാങ്ങി മുന്നോട്ട് നടക്കുന്ന പെൺകുട്ടിയിലേക്ക് എന്റെയും ഏട്ടന്റെയും മിഴികൾ പാഞത് ഒന്നിച്ചായിരുന്നു....

"എന്ത് ഭംഗിയാ ഏട്ടാ ആ കുട്ടിയെ കാണാൻ......!"

കാനടയിൽ നിന്ന് ഞങ്ങളി നാട്ടിലേക്ക് വന്നിട്ട് ആറ് മാസമായി.....
അന്ന് തൊട്ട് മിക്ക ദിവസങ്ങളും ഞങ്ങളിക്ഷേത്രത്തിൽ വരും... ചുരുക്കം ചില ദിവസങ്ങളൊഴിച്ചാൽ ബാക്കി എല്ലാ ദിവസവും നിഥി ചേച്ചി ഉണ്ടാവുo ക്ഷേത്രത്തിൽ......

,പലപ്പോഴും ഏട്ടൻ ഒളിഞ്ഞുo തെളിഞ്ഞും ഒക്കെ ആ ചേച്ചിയെ നോക്കുന്നത് കാണാറുണ്ട്...... ഇന്നുവരെ നേരിട്ട് സംസാരിച്ചിട്ട് പോലും ഇല്ലങ്കിലും എന്തോ ഒരിഷ്ടം ഏട്ടന് ആ ചേച്ചിയോട് ഉണ്ട്....

"ഏട്ടനാരെയാ നോക്കുന്നത്....?"

"ഞാനോ... നിനക്കെന്താ നിധി....?

അല്ല അച്ചൂ.... "

" എന്തേലും ഉണ്ടേൽ പോയി പറയ് ഏട്ടാ........ ആ ചേച്ചിക്ക് ഇഷ്ടായാൽ എന്റെ ഏട്ടത്തിയമ്മ ആയിട്ട് നമുക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരാം.... "

"വേണ്ട.. അച്ചു.. അതൊന്നുംശരിയാവില്ല... നീ വന്ന് വണ്ടിയിൽ കയറിക്കേ..... "

ഞങ്ങളുടെ വണ്ടി ചെന്ന് നിന്നത് വർഷങ്ങൾ പഴക്കമുള്ളൊരു ഗവൺമെന്റ് കോളേജിനു മുമ്പിലായിരുന്നു......

എന്റെ അച്ഛൻ പഠിച്ച കോളേജ്.... അച്ഛൻ പറഞ്ഞു തന്ന് ഒരു പാട് ഓർമ്മകളുണ്ടീ കോളേജിനെ പറ്റി.....

 പിന്നെ എന്റച്ഛൻ സഖാവ് രാജശേഖർ ന്റെയും അമ്മ ഭാനുമതിയുടെയും പ്രണയത്തിന്റെ ഒരു പാട് നല്ല ഓർമ്മകൾ അരങ്ങേറിയതും ഈ കോളേജ് അങ്കണത്തിൽ വെച്ചായിരുന്നല്ലോ..........

പഠന കാലത്ത് കോളേജിലെ തീപ്പൊരി സഖാവിനെ പ്രണയിച്ച എന്റെ പാവം അമ്മ...

ഗേറ്റ് കടന്ന് മുന്നോട്ട് നടക്കുമ്പോൾ എന്റെ മനസ്സിൽ ഭയവും സന്തോഷവും ഒരു പോലെ നിഴലിച്ചു........

പേരറിയാൻ പാടില്ലാത്ത ഏതോ പൂക്കൾ ചുവപ്പും മഞയും ഇടകലർന്ന് വഴിയിൽ കിടന്നിരുന്നു.....

ഇതായിരിക്കും അച്ഛനെപ്പോഴും പറയാറുള്ള വാഗ പൂവ്.....

പതിയെ പതിയെ കാലടികളോരോന്നും മുന്നോട്ട് വയ്ക്കുമ്പോൾ ചങ്ക് മിടിക്കുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി.....

ഇളം കാറ്റിൽ ഒഴുകിയെത്തിയ പാരിജാത പൂക്കളുടെ മണം എന്റെ മൂക്കിൻ തുമ്പിനുള്ളിലേക്ക് കയറി കൂടി......

ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഒന്ന് നോക്കി..... സമയം 9.30 കഴിഞ്ഞു.....ക്ലാസ്സ് തുടങ്ങി....

എന്നിട്ടും കുട്ടികളെക്കെ മരചുവട്ടിലും അവിടെയും ഇവിടെയുമായിട്ട് നിൽക്കുന്നു.......

അറിയാത്ത ക്ലാസ്സും അന്വേഷിച്ച് ഞാൻ ഗോവണി- പടി കയറി ഇടനാഴിയിൽ എത്തി....

ഇനി ഇവിടുന്ന് ഇടത്തോട്ട് പോണോ അതോ വലത്തേക്ക് പോണോ എന്ന ആശയക്കുഴപ്പത്തിനൊടുവിൽ വലത്തേക്ക് പോകാം എന്നോർത്ത് ഫോണിൽ ഫെയ്സ് ബുക്കും നോക്കി തിരിഞ്ഞതും അത് വഴി വന്ന ചെർക്കനെ ചെന്നിടിച്ചതും ഒന്നിച്ചായിരുന്നു......

അയാളുടെ കൂടെയുള്ളവരുടെ ആർടെയും മുഖത്തേക്ക് നോക്കാതെ ഞാനാ ചെക്കനെ തന്നെ നോക്കിനിന്നു.....

അയാളുടെയാ കട്ടത്താടിയും കണ്ണിനു താഴത്തെ കുഞ്ഞി മറുകും ഇളം കാറ്റിൽ നെറ്റിയിലേക്ക് പാറി വീണ മുടിയിഴകളും മൂക്കിൻ താഴത്തെ കട്ടിമീശയും.....

ഇളം കാറ്റിൽ വീണ്ടും പാരിജാത പൂക്കളുടെ മണം ആ ഇടനാഴിയിൽ വ്യാപിച്ച് തുടങ്ങി....

ഞാൻ മൂക്ക് വിടർത്തി അതാസ്വദിച്ചു കൊണ്ട്
കണ്ണിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ്  പതിയെ തലയിലേക്ക് പൊക്കി വച്ചു ആ മുഖത്തേക്ക് നോക്കി.....

"സോറി...ഞാൻ...പെട്ടന്ന്...റ്റേൺ ചെയ്തപ്പോ... ഫോണില് നോക്കി... അറിയാതെ.... ഐ ആംമ് റിയലി സോറി...."

"ഇറ്റ്സ് ഒക്കെ.... താനെന്തിനാ ഇങ്ങനെ നിന്ന് വിറയ്ക്കുന്നത്.... സാരല്ലാ.. "

അയാള് പറയുന്നതൊന്നും കേൾക്കാൻ കാത്ത് നിൽക്കാതെ വേഗന്ന് തന്നെ ഞാൻ നിലത്ത് വീണ് പോയ പേപ്പറുകളോരോന്നും പെറുക്കിയെടുത്തു....

പേപ്പറുകൾ ആ ചെക്കന് നീട്ടുന്നതോടൊപ്പം ഞാൻ വീണ്ടും പറഞ്ഞു...

"സോറി...."

"താനേതാ.....?? ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലേ )....?"

" ഐ ആം ഇമ ഫസ്റ്റ് ഇയറാ.... ഇന്നാദ്യമായ ക്ലാസ്സിലേക്ക്.......... "

"ഇവിടിങ്ങനെ ചുറ്റിത്തിരിയാതെ വേഗം ക്ലാസ്സിലേക്ക് പോകാൻ നോക്ക്..... "

അത് പറഞ്ഞ് അവര് നടന്നു.....

പെട്ടന്നൊരു ഉൾവിളി ഉണ്ടായത് പോലെ ഞാനവരെ തിരികെ വിളിച്ചു ...

"ഫസ്റ്റ് ഇയർ ബി എസ് സി Maths ക്ലാസ്സ്... ഒന്ന് പറഞ് തരുവോ എവിടാന്ന്.... "

" 3rd ഫ്ലോർ ലെഫ്റ്റിൽ നിന്ന് സെക്കന്റ് ക്ലാസ്സ് റൂം.... "

"താങ്ക്സ്...."

തലയിലെ കണ്ണാടി കണ്ണിലേക്കിറക്കി വെച്ച് തേർഡ് ഫ്ലോർ ലക്ഷ്യമാക്കി ഞാൻ നടന്നു.....

അവ'ര് പറഞ്ഞ ക്ലാസ്സിനുത്തെത്തി.... പക്ഷേ അഞ്ചാറ് ആൺകുട്ടികൾ വെറുതേ പുറത്ത് നിൽക്കുന്നു.... അവരെ ഒന്ന് നോക്കിയിട്ട് ഞാൻ ക്ലാസ്സിന്റെ വാതിലിനടുത്തേക്ക് നടന്നു.....

ഏതോ ഒരു സാർ ക്ലാസ്സെടുക്കുന്നുണ്ട്‌....

"മേ ഐ കമിൻ സാർ..."

"ഇങ്ങോട്ടേക്ക് തന്നെയാണോ....?"

അതെയെന്ന അർത്ഥത്തിൽ ഞാനൊന്ന് തല കുലുക്കി...

" ഇപ്പോ ടൈം എത്രയായി...."

"വൺ മിനിട്ട് സാർ.... "

അത് പറഞ്ഞ് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ നോക്കിയിട്ട് ഞാൻ പറഞ്ഞു

" നയൻ ഫിഫ്റ്റി സർ.. "

''9.30ക്ക് ക്ലാസ്സിൽ കയറി ഇല്ലെങ്കിൽ പിന്നെ പുറത്താ...
ദാ ആനിക്കുന്നവരെ കണ്ടോ... അങ്ങോട്ട് മാറിനിന്നോ...",

,
കുറേ നേരം വരാന്തയിൽ അവർക്കൊപ്പം നിന്നു.... പിന്നെ പതിയെ പതിയെ ഞങ്ങള് പരിചയപ്പെട്ടു...

അമൽ അശ്വിൻ ഇഷാൻ റോഷൻ അഭിജിത്ത് സംഗീത്...

കുറേ നേരം നിന്ന് മടുത്തപ്പോൾ അവര് ആറ് പേരും ക്യാന്റിനിലേക്ക് നടന്നു....

"ടോ താൻ വരുന്നോ...?
ഈ അവർ കഴിയാൻ ഇനിയും 30 മിനിട്ട്സ് ബാക്കിയുണ്ട്......"

കേൾക്കാൻ കാത്തിരുന്നത് പോലെ...... അങ്ങനെ ഞാനും അവർക്കൊപ്പം കൂടി....

ഒരു ടേബിളിന് ചുറ്റും ഇരുന്ന് ഞങ്ങള് ഏഴാളും ജ്യൂസ് കുടിച്ചോണ്ടിരുന്നപ്പോഴായിരുന്നു കുറച്ചു മുമ്പ് കണ്ട കട്ട മീശക്കാരൻ ചേട്ടനെ വീണ്ടും കണ്ടത്......

അയാൾ ഞങ്ങൾക്കടുത്തേക്ക് നടന്നടുത്തു കൊണ്ടേയിരുന്നു....

"എന്താടാ നിങ്ങളൊന്നും ഇന്ന് ക്ലാസ്സിൽ കയറിയില്ലേ...?

"ഇല്ല അനൂപേട്ടാ...ലേറ്റ് ആയത് കൊണ്ട് സാർ ഇറക്കി വിട്ടു.... "

ഓ... അനൂപ് എന്നാണല്ലേ പേര്....

മനസ്സിൽ അത് പറഞ്ഞോണ്ടിരുന്നപ്പോഴായിരുന്നു എന്നോടായ് അനൂപേട്ടൻ അത് ചോദിച്ചത്....

" നീയും ക്ലാസ്സ് കട്ട് ചെയ്ത് ഇവൻ മാർടെക്കൂടെ കൂടിയോ...?"

"സാറ് പുറത്ത്  പോകാൻ പറഞ്ഞപ്പോൾ......"

"മം‌.... ഇവിടെക്കെ ചുറ്റിത്തിരിയുന്നത് കൊള്ളാം ഈ കോളേജിന്റെ പിന്നോട്ടൊന്നും അധികം പോകാൻ നിൽക്കണ്ട.....
നീ ഇവിടെ ആദ്യം ആയത് കൊണ്ടാ ഇതൊക്കെ പറഞ്ഞു തരുന്നത്.... അത്ര നല്ല ഏരിയ അല്ല...."

പറയുന്നതെല്ലാം ഞാൻ മൂളി കേട്ടു.....

അപ്പോഴായിരുന്നു പുറത്ത് നിന്ന് ഒരു ചേച്ചി അകത്തേക്ക് കയറി വന്നത് '.....

അനൂപേട്ടന്റെ വയറ്റിൽ കൈ ചുരുട്ടി ചെറുതായൊന്ന് ഇടിച്ചു കൊണ്ട് ആ പെണ്ണ് പറയുന്നുണ്ടായിരുന്നു.....

" അനൂന് Mbbs ന് അഡ്മിഷൻ കിട്ടിയേന്റെ ചിലവ് എവിടെ...?"

"ഹോ എന്റെ നിത്യേനിന്നെ കൊണ്ട് തോറ്റു.....

മാധവേട്ട ഇവൾക്കൊരു ചായകൊടുക്ക്‌...."

ക്യാന്റിനിനുള്ളിലേക്ക് നോക്കിയായിരുന്നു അനൂപേട്ടനത് പറഞ്ഞത്.....

"അനിയത്തിക്ക് അഡ്മിഷൻ കിട്ടിയേന് വെറും ചായയോ....

എന്താ സഖാവേ ഇത്... കാര്യായിട്ടെന്തേലും വാങ്ങി താ..... "

ഓഹ്... അനൂപേട്ടൻ സഖാവോ......

അവര് വീണ്ടും എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു.....

ഞാനതൊന്നും ശ്രദ്ധിക്കാതെ കഴിച്ച ജ്യൂസിന്റെ കാശും കൊടുത്ത് ക്ലാസ്സിലേക്ക് നടന്നു.....

ഗോവണി കയറുമ്പോൾ വീണ്ടും  പാരിജാത  പൂക്കളുടെ മണം.....

ഫോണെടുത്ത് സമയം നോക്കി ക്ലാസ്സ് തുടങ്ങാൻ പത്ത് മിനിട്ട് ഇനിയും ബാക്കിയുണ്ട്....

ഞാൻ പതിയെ കേറിയ സ്റ്റെപ്പുകളോരോന്നും താഴേക്കിറങ്ങി.....

പാരിജാത പൂമണം പരത്തിയ കാറ്റിനു പിന്നാലെ ഞാനും നീങ്ങി.....

അമ്മ പറഞ് അറിവുണ്ട് കോളേജിനു പിന്നാമ്പുറത്തെ പാരിജാത ത്തെ പറ്റിയും കൊഴിഞ് വീണ പാരിജാത പൂക്കൾ പെറുക്കിയെടുത്ത് ഉണങ്ങിയ തുണിക്കുള്ളിൽ മടക്കി വെച്ചതിനേ പറ്റിയും എല്ലാം....

കോളേജിനു പിന്നാമ്പുറത്തെല്ലാം പൊട്ടിയ ഓടിൻ കക്ഷങ്ങളും പെട്ടിയ കസേരകളും എല്ലാം കൂട്ടി കൂട്ടി ഇട്ടിരിക്കുന്നു...
കുറച്ചപ്പുറത്തേക്ക് നല്ല പൊന്തക്കാടാണ്...

അഴിഞ്ഞു തുടങ്ങിയ ഷൂ ന്റെ വള്ളി ഒന്നൂടെ അമർത്തി കെട്ടി ഞാൻ വീണ്ടും മുന്നോട്ട് നടന്നു......

തലയുയർത്തി നിൽക്കുന്ന ആ വലിയ ചെടി...... അതിനു ചുവട്ടിൽ ഞെട്ടറ്റു വീണു കിടക്കുന്ന പാരിജാത പൂക്കൾ .......ഞാനോരോന്നും ധൃതിയിൽ പെറുക്കിയെടുത്തു.... അവിടാകമാനം നിറഞ്ഞു നിന്ന പാരിജാതത്തിന്റെ മണം ഞാൻ വേറൊരു ലോകത്തെത്തിയത് പോലെ തോന്നിപോയി....

പൂക്കളെ ചതച്ചു കൊണ്ട് ഒരു ബൈക്ക് പോയതിന്റെ പാടുകൾ ഞാൻ കണ്ടു.....

കുറച്ചപ്പുറത്ത് മാറി അടക്കിപ്പിടിച്ചുള്ള ആരുടെയോ സംസാരവും...

പെറുക്കിയെടുത്ത പാരിജാത പൂക്കളെ കൈക്കുമ്പിളിൽ അമർത്തി കൊണ്ട് ഞാൻ പതിയെ സംസാരം കേട്ട ഭാഗത്തേക്ക് നടന്നു...
 ,
നാല് ബോയ്സും രണ്ട് ഗേൾസും......
കൈത്തണ്ടയിലേക്ക് എന്തോ ഇൻജക്റ്റ് ചെയ്യുന്നു...

അരുതാത്ത എന്തൊക്കെയോ അവിടെ നടക്കുന്നു...

ഒരു നിമിഷം എനിക്കെന്നേ തന്നെ നിയന്ത്രിക്കാനായില്ല...... അവർ വലിച്ചിട്ടു വിടുന്ന സിഗരറ്റിന്റെ മണം എനിക്ക് തല കറങ്ങുന്നത് പോലെ തോന്നിപോയി....

ഒരു ഫോട്ടോ എടുക്കാനായ് ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു....

ഒരു ഫോട്ടോ എടുത്ത് അടുത്തത്  എടുക്കാൻ തുടങ്ങുന്നതിന് മുന്നേ അവരെന്നെ കണ്ടു....

" ടീ... ."

"ടാ എബി പിടിക്കവളെ..... "

പിന്നോട്ട് തിരിഞ്ഞോടുന്നതിന് മുന്നേ ആരോ എന്റെ വാ പൊത്തിപ്പിടിച്ചെന്നെ സ്റ്റോർ റൂമിന്റെ പിന്നിലെ  സ്റ്റെയർന് തഴേക്ക്‌ കൊണ്ട് പോയിരുന്നു.......

അയാളാ കൈകൾ എന്റെ മുഖത്ത് ന്ന് മാറ്റുന്നേ ഉണ്ടായിരുന്നില്ല....
ഞാൻ ആ കൈകൾ തട്ടിമാറ്റി ധൃതിയിൽ തിരിഞ്ഞു....

 എനിക്ക് മുന്നിൽ നിൽക്കുന്ന മുഖം കണ്ടതും ചെറുതായിട്ടെങ്കിലും ഞാനൊന്ന് ഞെട്ടി...

എന്റെ നാവ് മെല്ലെ ആ പേര് ഉച്ചരിക്കാനായ് ഉയർന്നു വന്നു......!

വീട്ടിൽ ഗസ്റ്റ് ഉണ്ടായിരുന്നത് കൊണ്ട് കുറച്ചേ എഴുതാൻ സമയം കിട്ടിയുള്ളു...
ആരും അടുത്തത് ഗസ് ചെയ്യരുതേ പ്ലീസ്

എല്ലാ സൗഹൃദങ്ങൾക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ക്രിസ്തുമസ് ആശംസകർ❤😍

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി ❤❤😘😘

(തുടരും)

പാർട്ട് 3
https://m.facebook.com/groups/1725045934377816?view=permalink&id=2271016643114073

രചന : ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി❤" ശ്രീനാഥ്... താനെന്താ ഇവിടെ..... "

അപ്പോഴേക്കും സ്റ്റെയറിനടുത്തേക്ക് ആരോ നടന്നടുക്കുന്നുണ്ടായിരുന്നു......
അയാളുടെ കാലടികളുടെ ശബ്ദം ഞങ്ങൾക്കടുത്തേക്ക് എത്തി കൊണ്ടേയിരുന്നു...........

" ശ്രീനാഥ് താനിങ്ങനെ പേടിക്കാതെ...... "

അത് പറഞ്ഞ് നിർത്തും മുൻപേ ശ്രീനി എന്റെ വാ വീണ്ടും പൊത്തി.....
എന്റെ ചൂടു നിശ്വാസമിപ്പോൾ ശ്രീനിയുടെ കൈകളിൽ തട്ടി നിൽക്കുന്നു......

എത്ര നേരം അങ്ങനെ നിന്നുവെന്ന് ഒരു നിശ്ചയം ഇല്ല........

അവരെല്ലാം പോയന്ന് ഉറപ്പു വന്നപ്പോൾ എന്റെ ചുണ്ടോട് ചേർത്ത് പൊത്തിപ്പിടിച്ചിരുന്ന കൈ ശ്രീനി പതിയെ മാറ്റി.....

" ശ്രീനി ശരിക്കും. പേടിച്ചു ല്ലേ....?"

അതും ചോദിച്ച് ഞാൻ പതിയെ സ്റ്റെയറിനടിയിൽ നിന്ന് പാരിജാത മരത്തിനു ചുവട്ടിലേക്കു നീങ്ങി..... വട്ടത്തിൽ കെട്ടിവെച്ചിരുന്ന കൽക്കെട്ടിലേക്കിരുന്നു........

അൽപം ശക്തിയിൽ വീശിയടിച്ച കാറ്റിൽ ഒന്ന് രണ്ട് പൂക്കൾ ഞെട്ടറ്റ് എന്റെ മടിയിലേക്ക് വീണു......

അവിടെ വീണു കൊണ്ടിരിക്കുന്ന പൂക്കളെയെല്ലാം ഞാൻ വീണ്ടും പെറുക്കിയെടുത്തു.....

"ടീ..... "

"എന്താ.... ?"

"സാറ് ക്ലാസ്സിൽ കേറ്റാതെ ഇറക്കി വിട്ടതിന് നീയെന്തിനാ ഇങ്ങോട്ടേക്ക് വന്നത്..??........"

"ഞാനീ പാരിജാതച്ചെടി നോക്കിയിറങ്ങിയതാ....!"

പൂക്കൾ പെറുക്കിയെടുക്കുന്നതിന്റെ തിരക്കിൽ ശ്രീനിയുടെ മുഖത്തേക്ക് പോലും നോക്കാതെ ഞാനത് പറഞ്ഞു നിർത്തി......

"അവൾടെയൊരു പാരിജാതം എണീറ്റ് വാടി ക്ലാസ്സിൽ പോകാം....."

" ശ്രീനി പൊയ്ക്കോ.... ഞാൻ കുറച്ചൂടെ കഴിഞ്ഞങ്ങ് വന്നേക്കാം....."

" ഇത് നിന്റെ കുടുംബ വീടല്ല .തോന്നുമ്പോൾ കയറി വരാൻ ...കോളേജാ..."

അതും പറഞ് എന്റെ കൈക്ക് പിടിച്ച് വലിച്ചോണ്ട് ശ്രീനി മുന്നോട്ട് നടന്നു....

"അതൊക്കെ അവിടെ നിക്കട്ടെ ... ഞാൻ അതിന്റെ പിന്നിലുണ്ടെന്ന് ശ്രീനിയെങ്ങനാ അറിഞ്ഞത്..... "

" അത് പിന്നെ സാറ് നിന്നെ ക്ലാസ്സിൽ നിന്നിറക്കി വിടുന്നത് ഞാൻ കണ്ടിരുന്നു.... "

"എങ്ങനെ....???"

" ഞാനും ആ ക്ലാസ്സിൽ ഉണ്ടാരുന്നു.... "

"ഞാനിങ്ങോട്ടേക്ക് വരുന്നതെങ്ങനെ കണ്ടു....?"

"ഫസ്റ്റവർ കഴിഞ് ഞാൻ സാറിനോട് ഒരു ഡൗട്ട് ചോദിക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ 3rd ഫ്ലോറിന്റെ വരാന്തയിൽ നിന്ന് കണ്ടു നീ ഇതിന്റെ പുറകിലേക്ക് നടക്കുന്നത്...."

"ഓഹ്..... "

" ദേ ഒരു കാര്യം പറയുവാ നിനക്കീ കോളേജിനെ പറ്റി ശരിക്കറിയാൻ പാടില്ലാത്തത് കൊണ്ടാ....
ഞങ്ങള് ആൺകുട്ടികള് പോലും ഇതിന്റെ പിന്നിലേക്ക് വരാനൊന്ന് ഭയക്കും അപ്പോഴാ നീ ഒറ്റയ്ക്ക്.....

ഇനി മേലാൽ നീന്നെ ഇവിടെ കണ്ട് പോകരുത്...."

"അവരൊക്കെ ആരാ....? എന്തിനാ അവര് കോളേജില് വെച്ച് ഡ്രഗ്സ് യൂസ് ചെയ്തേ.....? നിങ്ങളാരും കംപ്ലയിന്റ് ചെയ്യാറില്ലേ....?"

''അതാ ജോണും ഗ്യാങ്ങും ആ....

പിന്നെ ഡ്രഗ് മാത്രം അല്ല.. പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളും ഇതിന്റെ പിന്നിൽ നടക്കുന്നുണ്ട്...,..

നമ്മുടെ പ്രിൻസിപ്പലിന്റെ അനിയന്റെ മകനാണ് ഈ ജോൺ.. ആര് അവനെതിരെ കംപ്ലയിന്റ് കൊടുത്താലും തെളിവ് ഇല്ലന്ന് പറഞ്ഞ് പ്രിൻസിപ്പൽ അതെല്ലാം ഒതുക്കി തീർക്കാറാണ് പതിവ്..

പിന്നെ അവനെതിരെ പ്രിൻസിപ്പാളിന് ഒരു കംപ്ലയിന്റ് കൊടുക്കാനുള്ള ധൈര്യം ഇവിടാർക്കും ഇല്ല...."

" ശ്രീനി ഫസ്റ്റ് ഇയർ അല്ലേ...? ഈ കോളേജിനെ പറ്റി ഇത്ര ഡിറ്റേൽ ആയി തനെങ്ങനെ അറിഞ്ഞു.......?? "

" എന്റമ്മ ഇവിടുത്തെ പ്രൊഫസറായിരുന്നു... കഴിഞ്ഞ വർഷമാ റിട്ടയർ ചെയ്തത്.... "

"മം.... "

" നീ വാ ക്ലാസ്സിലേക്ക് പോകാം....: "

ക്ലാസ്സിൽ ചെന്നിരുന്നെങ്കിലും മനസ്സ് ആകെ മൊത്തം അസ്വസ്ഥമായിരുന്നു.....

ഉള്ളിന്റെ ഉള്ളിലിരുന്ന് ആരോ എന്നോട് പ്രതികരിക്കാൻ പറയുന്നത് പോലൊരു തോന്നൽ.....

ടീച്ചറ് ക്ലാസ്സിൽ പഠിപ്പിക്കുന്നതൊക്കെ ബുക്കിന്റെ ഏതോ കോണിൽ കുത്തിക്കുറിച്ചെടുക്കുന്നുണ്ടെങ്കിലും മനസ്സും എന്റെ ചിന്തകളും മറ്റെവിടെയോ ആയിരുന്നു....

ഇന്റർവെൽ ടൈമിൽ എന്തൊക്കെയോ ചിന്തകളുമായ് ഞാൻ വെറുതെ ക്ലാസ്സിന്റെ ഇടനാഴിയിലേക്ക് നടന്നു......

അവിടെ നിന്ന് നോക്കിയപ്പോഴായിരുന്നു താഴെ വാഗ മരച്ചുവട്ടിൽ പിൻതിരിഞ്ഞു നിൽക്കുന്ന അനൂപേട്ടനെ കണ്ടത്..... 
ഞാൻ ധൃതിയിൽ താഴേക്ക് നടന്നു....

"അനൂപേട്ടാ...... "

"ആ... നീയോ....? നീ ക്ലാസ്സില് കയറിയില്ലേ...?"

" കയറി.... ഇന്റർവെൽ ടൈമിൽ വെർതെ പുറത്തേക്ക്......"

" ഇപ്പോ ഇൻറർവെൽ കഴിയാറായില്ലേ.... "

"ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു...... എന്തോ ചേട്ടൻ ന്യായത്തിന്റെ ഭാഗത്ത് നിൽക്കുമെന്നൊരു തോന്നൽ അത് കൊണ്ട് ഞാൻ...."

"എന്താ കാര്യം പറ.... "

ഞാനെന്റെ ഫോൺ ആ ചേട്ടന് നേരെ നീട്ടി.... അതിലെ ആ ഫോട്ടോ കണ്ടതും അനൂപേട്ടന്റെ ചുണ്ടത്തൊരു പുഞ്ചിരി വിടർന്നു....

"നിനക്കിത് എവിടുന്ന് കിട്ടി.....?"

ഞാൻ നടന്നതെല്ലാം അത് പോലെ പറഞ്ഞു.....

അനൂപേട്ടൻ ആ ചേട്ടന്റെ ഫോൺ നമ്പർ എന്റെ ഫോണിലേക്ക് സേവ് ചെയ്തു.... ഇപ്പോ തന്നെ നീയി പിക് എന്റെ ഫോണിലേക്ക് സെൻഡ് ചെയ്യ്....

ആ ചേട്ടൻ പറഞ്ഞത് പോലെ ഞാനാ ഫോട്ടോ സെൻഡ് ചെയ്തു കൊടുത്തു....

" നീ പൊയ്ക്കോ... അവനുള്ള പണി ഞാൻ കൊടുത്തോളാം.... "

ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴോയിരുന്നു പിന്നിൽ നിന്ന് അനൂപേട്ടൻ വീണ്ടും വിളിച്ചത്....

"ഇമ....."

എന്ത) എന്ന ചോദ്യഭാവത്തിൽ ഞാൻ തിരിഞ്ഞ് നോക്കി...

" നീയി ഫോട്ടോ എടുത്തതും എനിക്ക് തന്നതും എല്ലാം നമ്മള് മാത്രം അറിഞ്ഞാൽ മതി വേറെ ആരും അറിയണ്ടാ...... "

എല്ലാം തലകുലുക്കി സമ്മതിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.....

തിരികെ ക്ലാസ്സിൽ വരുമ്പോൾ എല്ലാ കുട്ടികളും ക്ലാസ്സിൽ ഉണ്ടായിരുന്നു......

ഈ അവർ ക്ലാസ്സിലേക്ക് ആരും വന്നില്ല....

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അടുത്തിരുന്ന മാളവികയുമായ് ഞാൻ ചങ്ങാത്തത്തിലായി......

അവളോട് ഒരോന്നൊക്കെ സംസാരിച്ചോണ്ടിരുന്നപ്പോഴായിരുന്നു പിന്നിലെ ബെഞ്ചിൽ ശ്രീനി ഒറ്റയ്ക്കിരുന്ന് എന്തോ എഴുതുന്നത് കണ്ടത്....

"മാളു ഞാനിപ്പോ വരാവേ......"

അതും പറഞ്ഞാൻ ശ്രീനിയുടെ അടുത്തേക്ക് ചെന്നു......

"ഹലോ.... എന്നെടുക്കുവാ ശ്രീനി......?"

"ഏയ് ഒന്നൂല്ല... ഞാൻ വെറുതേ ഒരു പടം വരയ്ക്കു വായിരുന്നു..... "

" ആഹാ ശ്രീനി വരയ്ക്കുവോ...?"

"ചെറുതായിട്ട്..... "

അത് പറഞ് ശ്രീനി വീണ്ടും പേപ്പറിലേക്ക് പെൻസിൽ ചേർത്തു.....

ഞാൻ പതിയെ ഡെസ്കിലേക്ക് കൈ കുത്തി തലചരിച്ച് ശ്രീനിയെ നോക്കി....

ഒരു ശുദ്ധ നാട്ടിൻ പുറത്തുകാരൻ പേടി തൊണ്ടൻ പാവം ചെക്കൻ.... നെറ്റിയിലെ ചന്ദനക്കുറിയും കൈയ്യിലെ കറുത്ത ചരടും കഴുത്തിൽ കിടക്കുന്ന സച്ചിൻ ചെയിനും.....

ഞാനാ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു കണ്ണെടുക്കാതെ......

"ഹലോ മേഡം ഇതെന്തോർത്ത് ഇരിക്ക് വാ..... "

ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.......

"ഏയ് ഒന്നൂല ശ്രീനി..... "

വൈകിട്ട് കോളേജ് കഴിഞ് വീട്ടിലേക്ക് വന്നപ്പോൾ എന്തോ ഒരു തരം ഒറ്റപെടലായിരുന്നു.....

അകത്ത് കയറി ഷൂ ഊരി ബാഗ് വെച്ചിട്ട് ഞാൻ മുറ്റത്തെ പൂന്തോട്ടത്തിലേക്കിറങ്ങി......

പച്ചപ്പുല്ല് പാകിയ മുറ്റത്തൂടെ ചെരുപ്പില്ലാതെ ഞാൻ നടന്നു.....

ആറ് മാസം കൊണ്ട് ഞാനും കാർത്തിയും കുറേ കഷ്ടപ്പെട്ടാണ് ഈ മുറ്റത്ത് ഇത്രേം വലിയൊരു പുന്തോട്ടം ഉണ്ടാക്കിയത്....

വീടു വാങ്ങിയപ്പോൾ കുറച്ച് ചെടികൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും മഞ്ഞയും ചുവപ്പും വെള്ളയും ഓറഞ്ചും റോസും കളർ ബോഗൺ വില്ലകളെ ഒന്നു വെട്ടി നിർത്താൻ ഞാനും കാർത്തിയും കുറേ പണിപ്പെട്ടു......

പൂന്തോട്ടത്തിന് നടുവിലിട്ട  വെള്ള പെയിൻറടിച്ച  ഊഞാലിലേക്ക് ഞാനൊന്ന് കിടന്നു......

അപ്പോഴായിരുന്നു കാർത്തിയെന്റെ ഫോണിലേക്ക് വിളിച്ചത്...

" കാർത്തീ...... ബാങ്കിന്ന് ഇറങ്ങിയോ...?"

"കുറച്ചൂടെ കഴിഞ്ഞിട്ട് ഇറങ്ങും... വീട്ടിൽ വന്നോ നീയ്...."

"വന്നു.... "

ഫോൺ വെച്ച് കഴിഞപ്പോൾ ഞാൻ അകത്തേക്ക് കയറി കുറച്ചു നേരം ടിവി കണ്ടിട്ട് കുളിക്കാൻ കയറി......

കുളിച്ചിട്ടിറങ്ങിയപ്പോൾ താഴെ കോളിങ്ങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു.....

കതക് തുറന്നപ്പോൾ കാർത്തി....

" ആ കാർത്തി  നമുക്ക് രാത്രിയിലത്തേക്കുള്ള ഫുഡ് വാങ്ങിയോ....?"

"ഒന്ന് പോയേടി  പെണ്ണേ... ഇപ്പോ തന്നെ ഹോട്ടൽ ഫുഡ് കഴിച്ച് വയറ് കേടായി ഇനിയെന്നെ കൊണ്ട് വയ്യ...."

" അപ്പോ പിന്നെ എന്തോ ചെയ്യും...?"

"എന്ത് ചെയ്യാൻ നീ ഉണ്ടാക്കും ഫുഡ്..."

" ദേ കാർത്തി കളിക്കല്ലേ എനിക്ക് ഉണ്ടാക്കാനൊന്നും അറിയില്ല..... "

" അറിയാവുന്ന പോലൊക്കെ ഉണ്ടാക്കിയാ മതി എത്ര കൊള്ളില്ലേലും ഞാൻ കഴിച്ചോളാം.... "

"അങ്ങനെ ഞാൻ ഉണ്ടാക്കിയിട്ട് നമ്മൾ കഴിക്കുന്നില്ല......

നമ്മൾ ഉണ്ടാക്കിയിട്ട് നമ്മള് കഴിക്കുന്നു.... "

"ഓ.... സമ്മതിച്ചു ഞാനീ ഡ്രസ്സൊന്ന് മാറിയിട്ട് വരാം..."

" കിച്ചണിലേക്ക് വന്നാ മതി... ഞാൻ അവിടെ കാണും... "

''ഓ ആയിക്കോട്ടെ.... "

ഫ്രിഡ്ജിൽ നിന്ന് വെജിറ്റബിൾസ് എല്ലാം എടുത്ത് പുറത്തു വെച്ചു കുറച്ച് ഗോതമ്പ് പൊടി എടുത്ത് കുഴയ്ക്കാൻ തുടങ്ങി.....

"ആഹാ....കാർത്തി ഇത്ര വേഗന്ന് ഡ്രസ്സ് മാറിയോ...?
വാ ....വന്നേ... വന്ന് വെജിറ്റബിൾ കറി ഉണ്ടാക്ക്....... "

"ആ കാർത്തി ഇന്നൊരു സംഭവം ഉണ്ടായി..... "

" നീ എവിടെ ചെന്ന് കേറിയാലും എന്തേലും സംഭവം ഉണ്ടാകൂലോ,....."

" കാർത്തി...."

ഞാൻ ഒന്ന് ചിണുങ്ങി കൊണ്ടായിരുന്നു അങ്ങനെ വിളിച്ചത്.....

"എന്താ സംഭവം അത് പറ..... "

നടന്ന കാര്യങ്ങളെല്ലാം ഞാൻ കാർത്തിയോട് പറഞ്ഞു.......

" കാർത്തി, എന്റെ രക്ഷകൻ ആരാന്ന് അറിയുവോ.... "

"ആരാ......

ദേ അച്ചൂ ആ ചപ്പാത്തി കരിഞ്ഞു....... "

"നമ്മുടെ ആ ആക്സിഡന്റ് കേസ് ഇല്ലേ.... ആ ചെക്കൻ....."

" ആഹാ അവനെങ്ങനെ അവിടെത്തി......?"

" കക്ഷി എന്റെ ക്ലാസ്സിലാ ഒരു പാവം നാട്ടിൻ പുറത്തുകാരൻ ചെക്കൻ......"

ഫുഡും കഴിച്ച് ആ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ആ പാരിജാത പൂക്കളുടെ മണം.......

ഞാൻ വേഗന്ന് ലൈറ്റിട്ട് മേശമേലിരുന്ന എന്റെ ബാഗെടുത്തു.......
അതിൽ നിന്ന് ഞാൻ രാവിലെ പെറുക്കിയിട്ട പാരിജാത പൂക്കളെടുത്തു.....
അത് എന്റെ തലയിണക്കടിയിൽ വെച്ച് സുഖമായി കിടന്നുറങ്ങി........

പിറ്റേന്ന് രാവിലെ ഫോണിലെ ആലാറം ആയിരുന്നു എന്നെ ഉണർത്തിയത്......

ഡ്രസ്സ് ചെയ്ത് റെഡിയായി താഴേക്ക് വന്നപ്പോൾ കാർത്തി ഉണ്ടായിരുന്നു താഴെ.....

ഇന്നലത്തെ പോലെ എന്നേ കോളേജിന്റെ മുന്നിലിറക്കി കാർത്തി പോയി....

കണ്ണിലേക്ക് വീണു കിടന്ന ചെമ്പൻമുടിയിഴകള കാതിനു പിന്നിലേക്ക് ഒതുക്കി വെച്ചു കൊണ്ട് മുൻ പോട്ടേക്ക് നടക്കുമ്പോൾ കോളേജിന്റെ അവിടെയും ഇവിടെയും എല്ലാമായ് കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു...... എന്തൊക്കെയോ അടക്കം പറയുന്നു.....

ഒരു ദീർഘശ്വാസമെടുത്തു കൊണ്ട് ഞാൻ പതിയെ ചുറ്റിലും നോക്കി.....

അപ്പോഴാണ് കണ്ടത് വാഗ മരചുവട്ടിൽ നിന്നും എനിക്കടുത്തേക്ക് നടന്നടുക്കുന്ന അനുപേട്ടനെ......

(തുടരും)

രചന :ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

Ima
ema