💖💖അയൽവക്കത്തെ മൊഞ്ചത്തി🧕💖💖
**************************************************
              *✍️hanees kottakkal*
                   7592015599

ചെറുകഥ
========
"അയ്"......" ഇന്നും കഞ്ഞി ആണോ"..."ഫാസി".. ?

"അല്ല നിനക്ക് ഞാൻ ബിരിയാണി വെച്ച് താരാടാ.."

"ഓ..'. 'ഞാൻ ഒന്നും പറഞ്ഞില്ലേ .".. എന്നാ നീ ഈ കഞ്ഞിയിലേക്ക് എന്തേലും കൂട്ടാൻ താ....

"അല്ല കഴിഞ്ഞാഴ്ച കൊണ്ടു വന്ന അച്ചാറും പപ്പടമൊക്കെ മുഴുവൻ അടിച്ചു കയറ്റുമ്പോൾ ആലോചിക്കണമായിരുന്നു.

"അല്ല ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ എന്റെ പേർ ഫാസിൽ. ഞാൻ ഇണ്ടാക്കിയ കഞ്ഞിയെ കുറ്റം പറയുന്നോനാണ് നമ്മളെ ഹിഷാം. വേറെയും രണ്ടണ്ണം ഉണ്ട് റാഷിദും ഷെരീഫും അവർ അവിടെ ഫോണിലും കളിച്ചു ഇരിപ്പാണ്. ഇപ്പൊ വരും രണ്ടെണ്ണം കൂടി എന്താ കഴിക്കാൻ എന്നും ചോയ്ച്ചിട്ട്..


സംഭവം ഇങ്ങൾക്ക് മനസ്സിലായില്ലല്ലേ..!


. ഞാൻ പറഞ്ഞെരാ...



പ്ലസ്ടു കയിഞ്ഞ് വീട്ടു കാരെ നിർബന്ധം കാരണം നമ്മൾ എഞ്ചിനീയറിംഗ്  പഠിക്കാൻ തീരുമാനിച്ചു തൃശ്ശൂരിലെ ഒരു സെൽഫ് ഫിനാൻസിങ് കോളേജിൽ അഡ്മിഷൻ എടുത്തു. മ്മളെ വീട് മലപ്പൊറത്താണ്.ബട്ട്‌ മ്മളെ കോളേജ് തൃശ്ശൂരും




ആദ്യത്തെ 2 സെമസ്റ്റർ നമ്മൾ ബസിന്  ഡെയിലി വീട്ടിൽ പോയി പോന്നു.അപ്പൊ തന്നെ എനിക്ക് മടുപ്പ് അനുഭവപ്പെടാൻ തൊടങ്ങിയിരുന്നു.




മലപ്പുറത്തു നിന്ന് വേറെ മൂന്ന് പേരെ കോളേജിൽ നിന്ന് പരിചയപ്പെട്ടു. അവരാണ് ഇവർ. അപ്പൊ അവർക്കും ഈ യാത്ര ബുദ്ധിമുട്ടായി തുടങ്ങിയിരുന്നു.




അപ്പൊ പിന്നെ ഞങ്ങൾ കോളേജിന് അടുത്തൊരു റൂം എടുക്കാൻ തീരുമാനിച്ചു. അങ്ങനെ നിരന്തരമായ അന്യോഷണത്തിനൊടുവിൽ ഞങ്ങൾക്കൊരു പഴയ വീട് കിട്ടി. ഞങ്ങൾ വീട് പോയി നോക്കി. തിരക്കേട്‌ ഇല്ലാത്ത വീട് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ എല്ലാം ഉണ്ട്.പക്ഷെ അടുത്തൊക്കെ വീടുകൾ ഇല്ല. ആകെ അടുത്തുള്ളത്  ഉള്ളത് ഒറ്റ വീടാണ്. ഞങ്ങൾക്ക് റൂം അത്യാവശ്യമായതുകൊണ്ടും മറ്റു റൂം കിട്ടാത്തത് കൊണ്ടും വാടക കുറച്ചു കൂടുതൽ ആണെങ്കിലും ആ വീട് എടുക്കേണ്ടി വന്നു. അങ്ങനെ ഞങ്ങൾ നാലു പേരും അവിടേക്ക് വന്നു.



ആദ്യത്തെ ഒരാഴ്ച ഫുൾ അടിപൊളിയായിരുന്നു. ഫുൾ നോൺ വെജ് ഫുഡ്സ് ഹോട്ടലിൽ നിന്ന് കൊണ്ടു വരും. പിന്നെ സെക്കന്റ്‌ ഷോക്ക് പോകലും മൊത്തത്തിൽ വൈബ് ആയി.

പക്ഷെ ആ ഒരാഴ്ചത്തെ ഞങ്ങളുടെ ചിലവ് വളരെ കൂടുതൽ ആയിരുന്നു അതു കൊണ്ടു തന്നെ ഞങ്ങളുടെ വീട്ടുകാർ ഒരാഴ്ചക്ക് ഒരു നിക്ഷിത തുക തന്നു. അതുകൊണ്ട് ആ ആഴ്ചത്തെ ചിലവ് നടത്താൻ പറഞ്ഞു.



ആദ്യത്തെ രണ്ടു ദിവസം കൊണ്ടു തന്നെ ആ തന്ന പൈസ ഒരു വക ആക്കി.



പിന്നെ ദേ ഇതായി അവസ്ഥ.ഇപ്പൊ രണ്ടൂസം ആയി കഞ്ഞി ആണ്. ഈ ആഴ്ച ഞാനാണ് കുക്ക്. അതോണ്ടന്നെ നമ്മൾ ഈ പഹയന്മാർക്ക് ഉണ്ടാക്കി കൊട്ക്കണം.


ഇപ്പൊ മനസ്സിലായില്ലേ കാര്യങ്ങളെ കിടപ്പ് എങ്ങെനെ ആണെന്ന്. പിന്നെ ഇവിടെ ആൾകാർ ഇല്ലാത്ത ഏരിയ ആണെന്ന് വെച്ച് ഞങ്ങൾ ഒരു കച്ചറ കളിയും ഇല്യാട്ടോ.. ഞങ്ങൾ പിള്ളേർ ഫുൾ ഡീസന്റ് ആയിരുന്നു.


 ഇതിനിടയിൽ ഞാൻ പറഞ്ഞില്ലേ ഞങ്ങൾടെ അയല്പക്കത്ത്‌ ആകെ ഒരു വീടോള്ളൂ.ആ വീട്ടിലെ താത്ത വന്നു ഞങ്ങളെ പരിചയപ്പെട്ടിരുന്നു. ബട്ട്‌ ഞങ്ങൾ വലിയ മൈൻഡ് ഒന്നും കൊടുത്തില്ല. അങ്ങനെ രണ്ടൂസം കയിഞ്ഞ്  കവറിൽ നോക്കുമ്പോ അരിയില്ല.ഇനി അരി വാങ്ങാനുള്ള പൈസയും ഇല്ല.


"എന്താപ്പോ ചെയ്യാ.... "വല്ല ശനിയോ ഞായറോ ഒക്കെ ആയിരുന്നേൽ വല്ല കല്യാണത്തിനും പോയി കുമ്മനമാടിക്കാമായിരുന്നു.



ഇനി അടുത്തേ വീട്ടിൽ നിന്നും അരി കടം വാങ്ങിയാലോ... ഏയ്യ് മോശമാണ്.പോരാത്തതിന് ഞങ്ങൾ അത്ര അടുപ്പമില്ലല്ലോ.



നല്ല വിശപ്പുണ്ട്. ഏതായാലും ഞങ്ങൾ  ഇന്നൊന്നു  പട്ടിണി കിടക്കാൻ തീരുമാനിച്ചു. വേറെ വഴിയില്ല.നാളെ ഏതായാലും ഉപ്പ വരും നാട്ടിൽ പോകുന്ന ദിവസമാണ്.



അങ്ങെനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് നല്ല ബിരിയാണിയുടെ മണം മൂക്കിലേക് അടിച്ചു കയറിയത്.വിശന്നു നിൽക്കുന്ന നമ്മക്ക് ആകെ തല കറങ്ങുന്ന മാതിരി ആവുന്നുണ്ട്. ബാക്കിയുള്ളവൻമാരെ അവസ്ഥയും ഇതൊക്ക തന്നെ.


അങ്ങനെ വിശന്നു തല കറങ്ങി ഇരിക്കുമ്പോയാണ് അടുത്ത വീട്ടിലെ താത്ത വരണത്. നമക്ക് വിശപ്പോണ്ട്‌ കാണാൻ കണ്ണ് കാണാൻ കഴിയുന്നില്ലായിന്നു. അപ്പൊയാണ് താത്ത മ്മക്ക് ബിരിയാണി പൊതി തന്നത്.

"അൽഹംദുലില്ലാഹ്..". നമ്മൾ മനസ്സിൽ പറഞ്ഞു പോയി കാരണം അജ്ജാതി അവസ്ഥ ആയിരുന്നു.


ഞാൻ താത്തയ്ക്ക് എല്ലാവരെയും പരിജയപ്പെടുത്തിക്കൊടുത്തു. പിന്നെ താത്താടെ പേർ സാബിറ എന്നായിരുന്നു. ഞങ്ങൾ ഒരു പാട് സംസാരിച്ചു.



"അല്ല സാബിറാത്ത...ഇതെന്തേ ബിരിയാണി ഒക്കെ വെച്ചേ...?



"അതു മോനെ ഇന്ന് ഇന്റെ മോൾടെ പിറന്നാൾ ആയിരുന്നു. അതോണ്ട് ഉള്ള സാധനങ്ങൾ ഒക്കെ വെച്ച് ഒന്ന് ഉണ്ടാക്കിയതാണ്. കഴിച്ചിട്ട് എങ്ങെനെ ഉണ്ടെന്ന് പറയണം..


"ആ തീർച്ചയായും...". പിന്നെ നിങ്ങളെ മോൾക്ക് ഞങ്ങളെ എല്ലാവരുടെയും "പിറന്നാൾ ആശംസകൾ". 


അങ്ങനെ താത്ത പോയതും. ഞങ്ങൾ ആർത്തിയോടെ ബിരിയാണി കഴിക്കാൻ തുടങ്ങി. വിശന്നിട്ടാണോ എന്നറിയില്ല. വല്ലാത്ത ടെസ്റ്. ഞങ്ങൾ വയർ നിറയെ കഴിച്ചു.


പിന്നെ പിറ്റേ ദിവസം സാബിറാത്താനോട് ബിരിയാണി അടി പൊളി ആയെന്ന് പറഞ്ഞപ്പോ. താത്താക്ക് നല്ലോണം സന്തോഷം ആയി.


അങ്ങനെ അന്ന് ഞങ്ങൾ നാട്ടിൽ പോയി. ഈ പോക്കിന് ഞങ്ങൾ വ്യക്തമായ പ്ലാനിങ്ങുകൾ നടത്തിയതിനു ശേഷമാണ്  തിരിച്ചു വന്നത്.

പ്ലാനുകൾ ഇങ്ങൾക്ക് പറഞ്ഞരാ...


എന്താന്ന്  വെച്ചാൽ നാലു പേരുടെയും വീട്ടിലെ റേഷൻ അരി എല്ലാവരും വാങ്ങി ഇങ്ങോട്ട് കൊണ്ടു വരണം. പിന്നെ വാടക വീടിന്റെ ചുറ്റുമുള്ള തൊടിയിലൊക്കെ ചെറിയ കൃഷി., കപ്പ, കിഴങ്ങു വർഗ്ഗങ്ങൾ ഒക്കെ കൃഷി ചെയ്തു ചിലവ് ചുരുക്കൽ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.

അങ്ങനെ ഞങ്ങളുടെ ഐഡിയ വർക്ക്‌ ഔട്ട്‌ ആയി. കൃഷി ഒക്കെ വളരെ അധികം ഗുണം കണ്ടു. സാബിറാത്ത കാരണമാണ് ഇതൊക്കെ നല്ല പോലെ നടന്നത്. കാരണം ഞങ്ങൾക്ക് അത്രയും സപ്പോർട്ടും, ഹെൽപ്ഒക്കെ ചെയ്യുമായിരുന്നു.ഞങ്ങൾക്ക് സ്വന്തം ഇത്താത്തയെ പോലെയായിരുന്നു സാബിറാത്ത. അവരുടെ ഭർത്താവ് രണ്ട് വർഷമായി മരിച്ചു പോയിട്ട്. പക്ഷെ അതു കൊണ്ടു ഇത്ത തളർന്നില്ല. ആ രണ്ടു മക്കളെയും കൊണ്ടു ഒറ്റക്ക് ഈ വീട്ടിൽ കഴിഞ്ഞു.
തയ്യൽ പണിയും പിന്നെ അവർക്കൊരു പശുവുണ്ട് അതിന്റെ പാൽ വിറ്റുമൊക്കെ ആണ് അവരുടെ കുടുംബം കയിഞ്ഞ് പോകുന്നത്.


എന്തെങ്കിലും ഉണ്ടാക്കുമ്പോൾ ഒക്കെയും അത് ഞങ്ങൾക്ക് കൊണ്ടു തരും അതു പോലെ ദിവസവും ബാക്കിയുള്ള പാൽ ഞങ്ങൾക്ക് തരുമായിരുന്നു.പിന്നെ അവരുടെ മക്കളിൽ രണ്ടു ആൺകുട്ടികളും ഒരു പെണ്ണുമാണ്.


അവരിൽ അവളെ മാത്രം ഞങ്ങൾ കണ്ടിട്ടില്ല. അവൾ ഇനി വീട്ടിൽ നിന്നും പുറത്ത് ഇറങ്ങൽ ഇല്ല എന്നു തോന്നുന്നു.


അങ്ങനെ ദിവസങ്ങൾ കടന്നു പോയി.



സൂര്യന്റ മങ്ങിയ വെട്ടം കണ്ണിൽ പതിയുമ്പോഴാണ് നമ്മൾ ഉറക്കിൽ നിന്നും എണീറ്റത്. നേരെ സുബഹി നിസ്കരിച്ചു.

 മുറ്റത്തേക്കിറങ്ങി.ഇന്നലെ രാത്രി പെയ്ത മഴയിൽ മുറ്റമൊക്കെ പുതിൽച്ച വന്നിട്ടുണ്ട്. സത്യം പറഞ്ഞാ വല്ലാത്തൊരു വൈബ്. ബാക്കിയുള്ളവന്മാരൊക്കെ ഭയങ്കര ഉറക്കമാണ്.

സാബിറാത്ത തന്ന ഒരുപാട് ചെടികളുണ്ട് വീട്ടിൽ. ഞാനാണ് അതിനെ പരിപാലിക്കുന്നത്. എന്തോ മനസ്സിന് ഒരു സന്തോഷമാണ് ചെടികൾ കാണുമ്പോൾ. എല്ലാം രാവിലെ തന്നെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. വിരിഞ്ഞ പൂവുകളിലും ഇലകളിലൊക്കെ വെള്ള തുള്ളികൾ നിൽക്കുന്നത് കാണുമ്പോൾ എന്തോ പ്രതേക ഒരു ഭംഗി. അങ്ങനെ നമ്മൾ രാവിലെതെ പ്രകൃതി ഭംഗി ആസ്വധിച്ഛ് നടക്കുമ്പോഴാണ്  ഒന്ന് നമ്മളെ കണ്ണിൽ ഉടക്കിയത്.

എന്താന്ന് വെച്ചാൽ....



 "ചാമ്പയ്‌ക്ക "....



നമ്മൾക്ക് പെരുത്ത് ഇഷ്ട്ടാ അത്.സാബിറാത്താടെ വീടിനു അടുത്തുള്ള ആ ചാമ്പയ്‌ക്ക മരം നമ്മൾ ഇപ്പൊ കാണാണ്.


നമ്മക്ക് അത്ര ഇഷ്ട്ട പെട്ട സാധനം കണ്ടാൽ... പ്പോ എന്താ ചെയ്യാ...


ആരാന്റെ മുതലാണെന്നൊന്നും നോക്കീല... നമ്മളെ മതിലിനോട് ചാരിയാണ് ചാമ്പക്ക മരം നിൽക്കുന്നത്. അതുകൊണ്ട് തന്നെ പറിക്കാൻ എളുപ്പമായി.


രാവിലെ ആണെന്നൊന്നും നമ്മൾ നോക്കീല... ചാമ്പക്ക കണ്ടാൽ ഞാൻ തിന്നും.

പിന്നെ നമ്മൾ ഇത് സ്ഥിരമാക്കി രാവിലെ നേരത്തെ എഴുന്നേൽക്കും വയർ നിറച്ചു ചാമ്പക്ക കഴിക്കും.
പിന്നെ സാബിര്താത്തയോ ബാക്കിയുള്ളവരോ അറിഞ്ഞിരുന്നില്ല. അവന്മാർ അറിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാവില്ല അതാണ്. അങ്ങനെ രണ്ടൂസം കഴിഞ്ഞപ്പോൾ പതിവ് പോലെ ചാമ്പക്ക പറിക്കാൻ മതിലിൽ കയറി.


ചാമ്പക്ക പറിച്  ഇറങ്ങുമ്പോഴാണ് ഒരു കൊമ്പിൽ ഒരു വെള്ള പേപ്പർ മടക്കി വെച്ചിരിക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെടുന്നത്. നമ്മൾ ആകാംഷയോടെ അതെടുത്തു കീശയിൽ ഇട്ടു. വേഗംമതിലിൽ നിന്നും ഇറങ്ങി.
റൂമിൽ പോയി പേപ്പർ തുറന്നു നോക്കി



"എന്താണ് തന്റ ഉദ്ദേശം!കുറെ ആയല്ലോ ഇത്. ഇനി മേലാൽ ഇവിടെ നിന്നും ഒരറ്റ ചാമ്പക്ക എടുക്കരുത് "
                      എന്ന്
                     .......




ഇതായിരുന്നു ആ പേപ്പറിൽ

നമ്മൾ ഇതൊക്കെ വായിച്ചു ആകെ കിളി പോയി. എന്നാലും ഈ നൂറ്റാണ്ടിൽ ഒക്കെ ലെറ്റർ എഴുതുന്ന ആളുകൾ ഉണ്ടോ.?

 എനിക്ക് വളരെ അത്ഭുതം തോന്നി.ഇനി സാബിറാത്ത ആണോ?... ഏയ്യ് അവരല്ല, അവിടത്തെ ആണ് കുട്ടികളൊക്കെ ചെറിയ കുട്ടികളാണ് അവരാരും അല്ല. ഇനി അവിടെ ഉള്ള ആ പെൺകുട്ടി ആകാൻ ചാൻസ് ഒള്ളൂ. ഏതായാലും ഞാൻ കണ്ടു പിടിക്കുക തന്നെ ചെയ്യും.



നമ്മൾ തിരിച്ചും ലെറ്റർ എഴുതി.

സോറി, എനിക്ക് ചാമ്പക്ക അത്രക്ക് ഇഷ്ട്ടമാണ് അതുകൊണ്ട് എടുത്തതാണ്. ഇനി ഞാൻ എടുക്കില്ല. അതു പോലെ നീ ആരാണെന്നും ചോദിച്ചു അവസാനം ഞാൻ "എന്ന് ".......


എന്നെഴുതി ലെറ്റർ ആ മരത്തിന്റെ കൊമ്പിൽ കൊണ്ടു പോയി വെച്ചു.


അന്ന് വൈകുന്നേരം നൈസിൽ അവിടെ പോയി നോക്കിയപ്പോ ലെറ്റർ അവിടെ നിന്നും എടുത്തിരുന്നു.


പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു അവിടെ ചെന്ന് നോക്കി. ലെറ്റർ ഇല്ലാരുന്നു. നമ്മൾ ആകെ ശശി ആയി. വേഗം പോയി നിസ്കരിച്ചു. മനസ്സാകെ ഒരു വേവലാതി എന്താന്ന് ഒരു പിടുത്തവും ഇല്ല്യ..


ഒന്നുടെ അതിന്റെ അടുത്ത് പോയി നോക്കി. അപ്പൊ ഉണ്ട് ആ കൊമ്പിൽ ഒരു ലെറ്റർ. എന്തോ അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ലായിരുന്നു.

വേഗം റൂമിൽ പോയി ലെറ്റർ വായിച്ചു.


"ഓ...എന്നാൽ താൻ അതിന്റ ചുവട്ടിൽ വീണത് എടുത്തോ. അല്ലേൽ 2എണ്ണം മാത്രം പറിച്ചാൽ മതി. പിന്നെ എന്റെ പേർ ആയിഷ.
അത്ര മാത്രമേ ഒള്ളൂ ലെറ്ററിൽ.


അങ്ങനെ ഞമ്മളെ പട്ടിജയപ്പെടുത്തി കൊണ്ടു ഞാനും ഒരു ലെറ്റർ എഴുതി.
അങ്ങനെ ഞങ്ങൾ അടുത്തു. ഞങ്ങൾ ആശയവിനിമയം നടത്തിയിരുന്നത് ഈ അക്ഷരങ്ങൾ കൊണ്ടായിരുന്നു. ഇത്ര അടുത്താണെങ്കിൽ കൂടി ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ലേ. ഒരു ദിവസം പോലും ലെറ്റർ എഴുതാത്തതായി ഉണ്ടായിരുന്നില്ല. ഞങ്ങൾ ബുക്സ്, നോവൽ, ഒക്കെ ഈ മരത്തിലൂടെ കൈമാറ്റം ചെയ്തുരുന്നു.


 പക്ഷെ ഞാൻ നമ്മളെ ചങ്ക്സിനെ ആരെയും അറിയിച്ചിരുന്നില്ല. പക്ഷെ പിന്നീട് ആ  പഹയൻമാർ കണ്ടു പിടിച്ചു. പക്ഷെ സാബിറാത്ത ഇത് അറിഞ്ഞിരുന്നില്ല.


അങ്ങനെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടിരുന്നു.

അങ്ങനെ ഒരു ദിവസം രാത്രി ഒരു 2  മണി ആയിക്കാണും സാബിര്താത്തന്റെ അലർച്ച കേട്ട് ഞങ്ങൾ എണീറ്റു. ടോർച്ചും എടുത്തു അങ്ങോട്ട് ഓടി. സാബിര്താത്തന്റെ വീടിന്റെ പുറത്ത്  ഒരാൾ നടക്കുന്നത് പോലെ ആയിഷ കണ്ടു എന്നായിരുന്നു. പക്ഷെ ഞങ്ങൾ അവിടെ അരിച്ചു പെറുക്കി എങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല.
പക്ഷെ അന്നാണ് ഞാൻ എന്റെ ആയിഷയെ നേരിൽ കാണുന്നത്. തട്ടത്തിനുള്ളിൽ അവളുടെ മുഖം പേടി കൊണ്ടു ചുവന്നിരുന്നു. ഓളെ കുഞ്ഞികണ്ണുകൾ കാണുമ്പോൾ തന്നെ അതിലേക്ക് നോക്കി ഇരിക്കാൻ തോന്നാണ്.



"എന്നാ നിങ്ങൾ പോയി കിടന്നോളൂ ഫസി.."

പെട്ടെന്ന് സാബിറാത്ത അത് പറഞ്ഞപ്പോഴാണ് നമ്മൾ ഓളെ മുഖത്തിന്ന് കണ്ണ് എടുക്കുന്നത്.

"ഇനി എന്തേലും ഉണ്ടാവുകയാണെങ്കിൽ  എന്റെ നമ്പറിലേക്ക് ഒന്ന് അടിച്ചാൽ മതി "എന്ന് പറഞ്ഞു കൊണ്ടു ഞങ്ങൾ അവിടെന്ന് പോന്നു..



അവിടെന്ന് പോരുന്ന വരെ ആയിഷനെ നോക്കി ഇരുന്നു.

വീട്ടിൽ എത്തി..

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അങ്ങനെ അവളോട്  ഇഷ്ടം പറയാൻ തീരുമാനിച്ചു.
ഒരു അടി പൊളി  ലെറ്റർ തന്നെ ഉണ്ടാക്കി. മരത്തിൽ സെറ്റ് ചെയ്ത്.


പിറ്റേന്ന് അവളുടെ മറുപടി കിട്ടുമെന്നുള്ള പ്രേധീക്ഷയോടെ ഞാൻ മരത്തിന്റെ അടുത്തേയ്ക്ക് ഓടി. പക്ഷെ അവളുടെ ലെറ്റർ അവിടെ  ഇല്ലായിരുന്നു. നമക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി. അന്ന് കോളേജിലും പോയില്ല. അവർ ചോദിച്ചപ്പോ തല വേദനയാണെന്ന്  പറഞ്ഞു കിടന്ന്.


ഉച്ചക്ക് ആരോ വിളിച്ചപ്പോയാണ് എണീറ്റത്. നോക്കിയപ്പോ സാബിറാത്ത ആണ്. ഇനി ഇത് വല്ലതും അറിഞ്ഞിട്ടുള്ള വരാവണോ. ആളെ കണ്ടിട്ട് ഇത്തിരി ഗൗരവത്തിലാണ്.

"നിനക്ക് ആയിശാനെ ഇഷ്ട്ടാണോ "?
പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം കേട്ടപ്പോ ഒന്ന് ഞെട്ടി. എന്നിട്ട് തായേക്ക് നോക്കി അതെ എന്ന് തലയാട്ടി.

"നീ പറയുന്നത് സത്യമാണോ "

"സത്യമാണ്  ഇത്ത.ആയിശാനെ എനിക്ക് തന്നുടെ."?

ഇത്ത ഒന്ന് പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഞാൻ ആയിഷയോട് ചോദിച്ചപ്പോൾ അവൾക്കും നിന്നെ ഇഷ്ടമാണെന്നു പറഞ്ഞു അത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.

നിങ്ങൾ എങ്ങെനെ സാബിറാത്ത ഇത് അറിഞ്ഞത്.?

അത് ഞാൻ രാവിലെ നേരത്തെ എണീറ്റ് അടിച്ചു വാരാൻ നേരത്താണ് ചാമ്പയ്‌ക്കയുടെ ചുവട്ടിൽ ഈ കത്ത് കണ്ടത്. സാബിറാത്ത ചിരിച്ചു കൊണ്ടു അത് പറഞ്ഞപ്പോ വല്ലാത്ത സന്തോഷം തോന്നി.ഇത്ര പെട്ടെന്ന് ഇത്  ഇങ്ങനെ ഒക്കെ നടക്കുമെന്ന് ഞാൻ പ്രധീക്ഷിചില.

ആയിഷാനെ പോന്നു പോലെ നോക്കാമെന്ന് ഞാൻ ഞാൻ വാക്ക് കൊടുത്തു.

"പിന്നെ ഫാസി.... നീ ആദ്യം നിന്റെ സപ്പ്ളി ഒക്കെ ക്ലിയർ ചെയ്തു. നല്ലൊരു ജോലി ഒക്കെ വാങ്ങിയ ശേഷം വന്ന് പെണ്ണ് ചോദിക്ക് അപ്പൊ തരാം അനക് ആയിഷാനെ.

അങ്ങനെ 2, 3വർഷം എടുത്തു സപ്പ്ളി ഒക്കെ ക്ലിയർ ആയി ഒരു ജോലി സെറ്റ് ആവാൻ.

ബട്ട്‌ ആ കാലയളവിൽ ഒക്കെ ഞങ്ങൾ കത്തിലൂടെ ആയിരുന്നു ആശയമിനിമയം. ഞാൻ വെക്കേഷന് നാട്ടിൽ പോയാൽ ഓൾ അങ്ങോട്ടും കത്തുകൾ അയക്കും. ഇന്നത്തെ പൈങ്കിളി പ്രേമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഞങ്ങളുടെ പ്രണയം. ആ കത്തുകൾ വായിച്ചു അതിനു മറുപടി എഴുതുന്ന സുഗമോന്നും വേറൊന്നിനും കിട്ടൂല.
പിന്നെ നാട്ടിൽ നിന്നും തിരിച്ചു പോകുമ്പോ ഇവിടെത്തെ ചില സാധനങ്ങൾ അങ്ങോട്ട് കൊണ്ടു പോകും. എന്നിട്ട് സാബിറാത്തക്ക് കൊടുക്കും അവിടന്ന് സാധനങ്ങൾ ഇങ്ങോട്ടും കൊണ്ടു വരും.


എനിക്ക് ജോലി കിട്ടിയ കാര്യം ആയിശാനെ അറിയിക്കേണ്ട എന്നു പറഞ്ഞതാണ് സാബിറാത്താനോട്. കാരണം അത് നമ്മൾ കത്ത് എഴുതാൻ വിചാരിച്ചതാണ്. അപ്പോഴാണ് ഓൾക്ക് സന്തോഷമാകുക.

എന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ചെറിയ എതിർപ്പുണ്ടായിരുന്നു. ബട്ട്‌ എന്റെ നിർബന്ധം കാരണം പെണ്ണ് കാണാൻ പോകാമെന്നേറ്റു. പെണ്ണ് കാണാൻ പോയപ്പോ ഉമ്മാക്ക് സാബിറാത്താനെയും മോളെയും ഇഷ്ട്ടായോണ്ട് ഉമ്മയും സമ്മതിച്ചു.

അപ്പൊ അടുത്ത മാസം 12 നാണു മ്മളെ നിക്കാഹ്. ഞാനും ആയിശുവും ഒന്നാകുന്ന രാവ്. അപ്പൊ എല്ലാരും നേരെത്തെ കാലത്ത് വരൂലേ....  .


       ശുഭം

=================================
          *✍️hanees kottakkal*
               7592015599

 "ഒരു ഇൻസ്റ്റാ 🖤"എന്ന ചെറു കഥക്ക് നിങ്ങൾ തന്ന സപ്പോര്ടിനു ഒരായിരം 🥰🥰🥰❣
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം തീർച്ചയായും മ്മളെ അറിയിക്കണം.

   ¡ : *_anu__*