തല തിരിഞ്ഞ ലത
###############

എന്നെത്തേക്കാൾ നേരം വൈകി ആണ്‌ അന്ന് ടെക്സ്റ്റയിൽസിൽ നിന്നും ഇറങ്ങിയേ. കടയിൽ തിരക്ക് ഉള്ളത് കൊണ്ട്‌ നേരം പോയത് അറിഞ്ഞില്ല. കടയിൽ നിന്നും ഇറങ്ങി ഓട്ടോയിൽ റയിൽവേസ്റ്റേഷനിൽ എത്തി നേരം നന്നായി ഇരുട്ടിയിരുന്നു .കാത്തിരിപ്പുകാരും കൂട്ടികൊണ്ട്പോവുന്നവരും ആരും തന്നെ ഇല്ലാതെ വിജനമായ ആ പ്ലാറ്റഫോമിൽ തണുത്തുറഞ്ഞ ബെഞ്ചിൽ ഞാൻ ഇരുന്നു .ഇടക്കുള്ള എന്റെ ഈ ഇരുപ്പു അറിയാവുന്നവർ ആയതു കൊണ്ട്‌ തന്നെ അവിടെ ഉള്ള ചിലർക്ക് എല്ലാം ഞാൻ പരിചിതആണ്‌ . ഈ ദിവസം രാമേട്ടന്റെ ചായയും പഴംപൊരിയും  പതിവ് ആണല്ലോ ഇതു വരെ ആയിട്ടും ആളെ കാണാൻ ഇല്ലല്ലോ .ഈ ഇരിപ്പു ഒരു സുഖം ആണ്‌ .ഡിസംബറിലെ മഞ്ഞു വീണ പരിസരവും ആളോഴിഞ്ഞ പ്ലാറ്റ്ഫോമും അകലെ നിന്നും കേൾക്കുന്ന തീവണ്ടിയുടെ മൂളലും രാത്രിയിൽ വിരിയുന്ന പാലപൂവിന്റെ ഗന്ധവും എല്ലാം കൂടി സുഖമുള്ള ഒരു പ്രതീതി ആണ്‌ അവിടെ .നേർത്ത കൊട്ടൻ സാരി കൊണ്ട്‌ ശരീരത്തെ മറച്ചു ഞാൻ എന്റെ കാത്തിരിപ്പു തുടർന്നു .

ട്രെയിൻ അന്ന് നേരം വൈകി ആണ്‌ എത്തുന്നേ  എന്ന് അറിയിപ്പ് കേട്ടു .

എത്ര വേണ്ട എന്ന് വെച്ചാലും ഒറ്റക്കിരിക്കുമ്പോൾ പഴയ  ഓർമകൾ കൂട്ടിന് വരും .പഴയ ഓടിട്ട ആ സ്കൂളും , പുകപരക്കുന്ന കഞ്ഞിപുരയും, വിശാലമായ കളിസ്ഥലവും,പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന  പൂന്തോട്ടവും,നനഞു പൊട്ടിപൊളിഞ്ഞ വരാന്തകളും ,കലപില കൂടുന്ന ക്ലാസ്സ്‌മുറികളും അവയ്ക്ക് ഒക്കെ ഇടയിൽ മുടി പിന്നിഇട്ടു കരിമ്പൻ അടിച്ച യൂണിഫോം ഇട്ടു  കറുകറുത്ത ഒരു പെൺകുട്ടി.
 ലത ......

കൂട്ടുകൂടാൻ ആരും  ഇല്ലാത്ത കളിക്കാൻ ആരും ഇല്ലാത്ത ഒരു പാവം പെൺകുട്ടി.ചെറുപ്പത്തിൽ അച്ഛനും അമ്മയും ഇല്ലാതെ ഒറ്റപെട്ടു പോയ അവളെ ഏറ്റെടുക്കാൻ രണ്ടു കയ്യും നീട്ടി  അമ്മാവന്മാർ  ഉണ്ടായിരുന്നു .മകന്റെ പെണ്ണ് ആണെന്ന് പറഞ്ഞ് വല്യ അമ്മാവൻ കൂട്ടി കൊണ്ട്‌ വരുമ്പോൾ അടുകളയിൽ ഒരു ജോലികാരിയും തന്റെ മേൽ ഉള്ള സ്വത്തുമാണ് ലക്ഷ്യം എന്നു ആ പൊട്ടി പെണ്ണിന് അറിയില്ലാരുന്നു .

ഗൾഫിൽ ഉള്ള മനുഏട്ടനെ സ്വപ്നം  കണ്ടു ഒത്തിരി.ഒരു കാക്കകറുമ്പി കാണുന്നതിനും മുകളിൽ .അർഹത ഇല്ല എന്ന് ആരും പറഞ്ഞില്ല .കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുക ആണ്‌ ചെയ്യ്തേ.....

തല തിരിച്ചു എഴുതിയാൽ  ലത അപ്പോൾ തല തിരിഞ്ഞ ലത ക്ലാസ്സ്‌ മുറിയിൽ കേട്ട ആ ശബ്ദത്തിന്റെ അവകാശികൾരണ്ടാമത്തെ അമ്മാവന്റെ മക്കൾ തന്നെ ആണ്‌ .കൂടെ ചിരിക്കാൻ ക്ലാസ്സ്‌ മുഴുവൻ കൂട്ടിന് ഉണ്ടായപ്പോൾ കണ്ണിൽ നിന്നും വീണ കണ്ണീർ  തുള്ളികൾ മണ്ണിൽ അലിയുന്നത്  കാണാൻ ഞാൻ മാത്രമേ ഉണ്ടായോള്ളൂ .

അമ്മാവന്റെ വീട്ടിലെ അടുക്കളയിൽ നിന്നും മോചനം കിട്ടുന്നത് സ്കൂളിൽ വരുമ്പോൾ ആണ്‌ .അല്ലങ്കിൽ തന്നെ ഇനി പഠിക്കാൻ പോണ്ട എന്ന അമ്മാവൻമാരുടെ
വാക്ക് കേൾക്കാതെ വന്നതിൽ അവരുടെ മക്കൾ തന്നെ അല്ലേ ശിക്ഷയും തരേണ്ടത് .

 രാജകുമാരി ആക്കാം എന്ന് പറഞ്ഞ് കൊണ്ട്‌ വന്നവർ ആദ്യം ഒക്കെ വല്യ സ്നേഹം ആയിരുന്നു .സ്കൂളിൽ പോലും പറഞ്ഞ് അയക്കാതെ സ്നേഹിച്ചു. കിടപ്പിൽ ആയ അമ്മൂമ്മയെ നോക്കാൻ പിന്നേം സ്കൂൾ മുടങ്ങി .അമ്മൂമ്മയുടെ കാലം വരെ മാത്ര എനിക്ക് ആ രാജയോഗം ഉണ്ടായോള്ളൂ .എന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഓരോ കാരണം പറഞ്ഞ് എഴുതി വാങ്ങിക്കുമ്പോൾ അറിഞ്ഞില്ല ഞാൻ എന്റെ ജീവിതത്തിലെ നല്ല നാളുകൾക്ക് അവസാനം കാണുക ആണെന്ന് . അതിനു ശേഷം ആദ്യമാദ്യം അടുക്കളയിൽ ചെറിയ സഹായത്തിനു നിന്ന് എന്റെ പാചകത്തെ പുകഴ്ത്തി  അവസാനം അടുക്കള മൊത്തം സ്നേഹം മൂത്ത അമ്മായിമാർ എനിക്ക് തന്നു.നരകതുല്യം ആയ ആ ജീവിതത്തിൽ നിന്നും കര കയറാൻ അമ്മാവന്മാരുടെ കാലു പിടിച്ചു അടുക്കളജോലിക്കിടയിൽ പഠിത്തവും കൊണ്ട്‌ പോയി .എന്നും പുലർച്ചെ തുടങ്ങുന്ന പണികൾ  ബെൽ അടിച്ചു കഴിഞ്ഞു ആണ്‌ എന്നെ സ്കൂളിൽ  എത്തിച്ചത് . വൈകുന്നേരം വന്നാൽ പിന്നേം അടുക്കളയിൽ അതിനിടയിൽ പഠിത്തവും .അമ്മാവന്മാരുടെ മക്കളേക്കാൾ പഠിത്തത്തിൽ കേമിആണ്‌ എന്ന ഒറ്റ കാരണം കൊണ്ട്‌ +2 കഴിഞ്ഞപ്പോൾ പഠിത്തവും  നിർത്തി .

പിന്നെ കാത്തിരുന്നു

മനുവേട്ടനു വേണ്ടി ......വർഷങ്ങൾ കൊണ്ടുള്ള കാത്തിരിപ്പിന്റെ അവസാനത്തിൽ വെളുത്ത സുന്ദരികൊച്ചിനെ കൊണ്ട്‌ വന്നു മനുഏട്ടനും എന്നെ തോൽപിച്ചു ....

സങ്കടം തോന്നിയോ എന്ന് ചോദിച്ചാൽ കൂടെ ഉണ്ടെന്നു ഒരിക്കൽ പോലും  പറയാത്ത ആളെ സ്നേഹിച്ചത് എന്റെ മാത്രം തെറ്റ് അല്ലേ ... ആൾടെ മുഖത്തു നിന്ന് തന്നെ ഇങ്ങനെ ഒരാൾ ഇവിടെ ഉള്ളത് പോലും അറിഞ്ഞില്ല എന്ന് മനസിലായി . മനുഏട്ടന്റെ കല്യാണവും മറ്റും അറിയാത്ത ആ ഒരേ ഒരാൾ ഞാൻ മാത്രം ആയിരുന്നു .പിന്നെ അങ്ങോട്ട്‌ അവരുടെ കൂടി തുണികൾ  അലക്കാൻ ഉണ്ടായി എന്നതാണ് സത്യം  .

പ്രതീഷിക്കാൻ  ഒന്നും ഇല്ലാതെ വരാൻ ആരും ഇല്ലാതെ പിന്നെ അങ്ങോട്ട്‌ ജീവിച്ചു .......
ജീവിച്ചുതീർത്തു എന്ന് പറയാം .....

പിനീട് ഒരു നാൾ മനുഏട്ടന്റെ ഭാര്യയുടെ സ്വർണമാലയുടെ പേരിൽ കുറ്റം ചാർത്തി സമർതഥമായി അവർ എല്ലാം കൂടി എന്നെ അവിടെ നിന്നും എന്നെന്നേക്കുമായി പുറത്താക്കി .......

കവിളിനകളിൽ നനവ് പടർന്നപ്പോൾ ആണ്‌ ഓർമകളിൽ നിന്നും ഞാൻ പുറത്തേക്കു വന്നത് ..തണുപ്പ് ഒന്നൂടെ കൂടി പുതച്ചിരുന്ന കൊട്ടൻസാരി ഒന്നൂടെ നേരയാക്കി  വാച്ചിൽ  സമയം നോക്കി.സമയം  ഒൻപതിനോട് അടുത്തു ...

അങ്ങ് ഇങ്ങു ചില ആളുകൾ ഒഴിച്ചാൽ പ്ലാറ്റ്ഫോം തികച്ചും നിശബ്ദത ആണ്‌ .പെട്ടന്നു ആണ്‌ ഒരു ഞരക്കം കേട്ടത് .ആദ്യം തോന്നിയത് ആണെന്ന് കരുതി .....അല്ല ഉണ്ട് ഞാൻ ഇരിക്കുന്ന ബെഞ്ചിനു എതിർ ദിശയിൽ ഉള്ള പൊന്തകാട്ടിൽ നിന്നും ആണ്‌ ആ ശബ്ദം .വല്ല പട്ടിയോ പൂച്ചയോ ആവും .ഒരു നെലവിളി കേട്ട പോലെ .ഒരു പെൺകുട്ടിയുടെ കരച്ചിൽ .പിന്നെ ഒന്നും നോക്കിയില്ല കയ്യിൽ കിട്ടിയ കമ്പി എടുത്തു പോന്തക്കാട് ലക്ഷ്യം ആക്കി ഓടുമ്പോൾ ഇന്ന് രാവിലെ കൂടെ വായിച്ച പത്രവാർത്ത ആണ്‌ മനസ്സിൽ വന്നേ .ക്രൂരബാലാൽസംഗം ചെയ്ത പെൺകുട്ടി മരിച്ചു പ്രതികളെ തിരിച്ചറിഞ്ഞില്ല എന്ന് .കാലം നല്ലത് അല്ല എന്റെ കാലടി ശബ്ദം കേട്ടത് കൊണ്ടോ എന്തോ ആരൊക്കയോ ചിലർ ഓടി മറയുന്നു കാഴ്ച ഞാൻ കണ്ടു രാത്രി ആയതു കൊണ്ട്‌ ആരെയും കാണാൻ സാധിച്ചില്ല .മൊബൈൽ വെളിച്ചത്തിൽ ഒന്ന്കൂടെ ഉള്ളിലേക്ക് പോയപ്പോൾ ഒരു അനക്കം കണ്ടു .വെളിച്ചത്തിൽ അതൊരു പെൺകുട്ടി ആണ്‌ കീറിയ ഡ്രസ്സ്‌ കൊണ്ട്‌ തന്റെ ശരീരം മറക്കാൻ പാട്പെടുകയാണ് പാവം .തല ഉയർത്താതെ അവളുടെ തോളിൽ പിടിച്ചു പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ആരും ഒന്നും അറിഞ്ഞിട്ടില്ല .അല്ലെങ്കിലും ആർക്കാ അതിനൊക്കെ നേരം . മുഖം കഴുകി വെളിച്ചത്തിൽ അവളെ കണ്ടപ്പോൾ തലയ്ക്കുള്ളിൽ ആയിരം വണ്ട്‌കളുടെ  മൂളൽ ... ഈ ജന്മത്തിൽ ഇനി ആരെയൊക്കെ കാണരുത് എന്നു വിചാരിച്ചോ അവരുടെ ഒക്കെ മുഖങ്ങൾ കണ്ണിൽ മിന്നി മറഞ്ഞു .മുന്നിൽ നിൽക്കുന്ന വ്യക്തി എനിക്ക് അത്ര പ്രിയപ്പെട്ടവൾ ആണ്‌ ... 

മനുഏട്ടന്റെ ഭാര്യ ....

ഇഷ്ടം തോന്നി കടയിൽ നിന്നും എടുത്ത  ഡ്രസ്സ്‌ അവൾക്കു നാണം മറക്കാൻ കൊടുത്തപ്പോൾ ഒന്നും മിണ്ടാതെ അതും വാങ്ങി അവൾ ബാത്‌റൂ ലക്ഷ്യം ആക്കി പോയി .പണ്ട് കള്ളം പറഞ്ഞു  ആഭരണതിന്റെ പേരിൽ എന്നേ തല്ലി പറഞ്ഞു അയച്ച ആള് ഇന്ന് എന്റെ കയ്യിൽ നിന്നും എന്റെ ഡ്രസ്സ്‌ തന്നെ വാങ്ങി നാണം മറക്കുന്നു .ദൈവത്തിന്റെ ഓരോ കളികൾ ....ഡ്രസ്സ്‌ മാറ്റി വന്നു എന്റെ അടുത്തു ഇരുന്നപ്പോൾ എന്ത് കൊണ്ടോ അവളുടെ തല താഴ്ന്നു തന്നെ ഇരുന്നു ..........

"ഒളിച്ചോട്ടം ആയിരുന്നു .....ഒരു കുഞ്ഞിനെ തരാൻ മനുവിനു കഴിവില്ല  .ഇഷ്ട്ടപെട്ടു കല്യാണം കഴിച്ചത് തന്നെ ആണ്‌ .നിന്റെ കയ്യിൽ നിന്നും കിട്ടിയ സ്വത്തിനു വേണ്ടി എല്ലാവരും തല്ലി പിരിഞ്ഞു .വേറെ വേറെ താമസം തുടങ്ങി .ഒരു കണക്കിന് നിന്റെ ശാപം ആവൊ എല്ലാവരും അസുഖം കൊണ്ടും കടം കൊണ്ടും ഒത്തിരി അനുഭവിച്ചു . കാണാൻ പോലും കിട്ടാത്ത മനുവിന്റെ സ്ഥാനത്തു ഞാൻ പുതിയ കൂട്ട് തേടി അല്ലങ്കിലും ഒരിക്കലും അച്ഛൻ ആവാത്ത ആൾക്കൊപ്പം ഞാൻ എങ്ങനെ ജീവിക്കും .അവസാനം എല്ലാത്തിനും പ്രതിവിധി ആയി പണിക്കർ പറഞ്ഞു ഇവിടെ ഉള്ള ഒരു ക്ഷേത്രത്തിൽ ഒരു ആഴ്ച ഭജന ഇരിക്കാൻ .അല്ലങ്കിലും ദൈവത്തെ മാത്രം വിശ്വസിച്ചു ജീവിക്കുന്നവർക്ക്‌ ഇതൊരു കച്ചിതുരുമ്പ് ആയിരുന്നു . എല്ലാവരും തിരിച്ചു കിട്ടുന്ന സൗഭാഗ്യം ഓർത്തു പിന്നേം ഒത്തു കൂടി ഇങ്ങോട്ടു പോന്നു .അന്നേ ദിവസം തന്നെ ഒളിച്ചോടാൻ ഞാൻ തീരുമാനിച്ചു .വൈകുന്നേരം  ഒരു കത്ത് എഴുതി വെച്ച് അമ്പലത്തിൽ നിന്നും ആരും കാണാതെ പോന്നതാ .കൂടെ വന്നപ്പോൾ ആണ്‌ അറിഞ്ഞത് കൂട്ടുകാർക്കുംകൂടി കാഴ്ച വെക്കാൻ ആണ്‌ എന്നെ കൊണ്ട്‌ വന്നത് എന്ന് .അവരുടെ കയ്യിൽ നിന്നും ഓടി രക്ഷപെട്ടു വന്നത് ഇവിടെ ആണ്‌ .പിന്നെ ഓക്കേ അറിയാലോ  " ഒറ്റ ശ്വാസത്തിൽ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ ഏതോ സ്വപ്നം കണ്ട പോലെ തോന്നി .ഒരിക്കലും ആരെയും വെറുക്കുകയോ ശപിക്കുക്കായോ ചെയ്യ്തിട്ടില്ല അതിനു കഴിയുകയും ഇല്ല ...ഫോൺ കൊടുത്തു അവരെ ഇങ്ങോട്ടു വിളിക്കുമ്പോൾ എന്തോ ആകെ ശരീരം തളരുന്നപോലെ തോന്നി .വർഷങ്ങൾ കുറെ ആയില്ലേ എല്ലാവരെയും കണ്ടിട്ടു ........കുറച്ചു സമയം കഴിഞ്ഞു കാലടികളുടെ ശബ്ദം കേട്ടപ്പോൾ എല്ലാവരും വന്നു എന്ന് മനസിലായി.അവളെ ചീത്ത പറഞ്ഞ് തിരിഞ്ഞു എന്നെ അവിടെ കണ്ടപ്പോൾ  എല്ലാവർക്കും ആദ്യം ഒരു ഷോക്ക് ആയിരുന്നു .കാര്യം അവൾ തന്നെ പറഞ്ഞു ...... അമ്മാവന്മാരുടെയും അമ്മായിമാരുടെയും ക്ഷമ പറച്ചിൽ കഴിഞ്ഞു അടുത്തു വന്ന മനുഏട്ടൻ സുഖം ആണോ എന്നൊരു ചോദ്യം ...... ഒത്തിരി എന്ന് ആ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ എവിടെയോ ഒരു നഷ്ടബോധം മിന്നി മാഞ്ഞപോലെ .കുറച്ചു മാറി നിന്നാലോ എന്ന് മനുഏട്ടൻ പറഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ചു പിന്നെ പോയി ....." എവിടെ ആയിരുന്നു ഇത്ര കാലം.അന്ന് എങ്ങോട്ടാ പോയേ .ഞങ്ങൾ കുറെ അനേഷിച്ചു  ."
 
 "അനേഷിച്ചു എന്നത് വെറുതെ ആവും .ഒരു ശല്യം ഒഴിവായി എന്നേ നിങ്ങൾ കരുതൂ ."

"നിന്നേ ഞാൻ മോഹിപ്പിച്ചു എന്ന് കരുതുന്നോ ലതേ "

"ഇല്ല മനുഏട്ടാ ഞാൻ  ആണ്‌ അർഹത ഇല്ലാതെ മോഹിച്ചത് "

"കൂടെ പഠിക്കുമ്പോൾ തന്നെ ഇഷ്ടം ആയിരുന്നു അവളെ .അവളുടെ അച്ഛൻ ആണ്‌ എന്നേ ഗൾഫിൽ കൊണ്ട്‌ പോയത് അവർ അവിടെ ഫാമിലി ആയി കഴിയ.ജോലി കിട്ടി അവളെ ഇവരുടെ എല്ലാം സമ്മതത്തോടെ വിവാഹം കഴിച്ചതിന്റെ ശേഷം ആണ്‌ എന്റെ പേരും പറഞ്ഞ് നിന്നേ കൊണ്ട്‌ വന്ന വിവരം ഞാൻ അറിയുന്നേ .സ്വത്തു കിട്ടിയാൽ നിന്നെ ഒഴിവാക്കാം എന്നീട്ടു മതി  നാട്ടിലേക്ക് എന്ന് പറഞ്ഞു "

"അന്ന് നിങ്ങൾ ഇറക്കി വിട്ടപ്പോൾ കേറി ചെല്ലാൻ ഒരു സ്ഥലം കൂടി ഇല്ലാതെ അലഞ്ഞു ഞാൻ ഒത്തിരി മാനം കയ്യിൽ പിടിച്ചു ഓടി ....ഓടി ...ഓടി തളർന്നു ഒരു ദിവസം ഒരു വണ്ടിയുടെ മുന്നിൽ ചാടി .മരിച്ചില്ല.ആരും ഇല്ലാത്തവൾ ആണെന്ന് അറിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും അവരുടെ കൂടെ വീട്ടിലേക്കു കൊണ്ട്‌ വന്നു .കേരളത്തിലെ വസ്ത്രവ്യാപാര രംഗത്തു മുന്നിൽ നിൽക്കുന്ന ഒരു കുടുംബത്തിലെ ഇളയ മകനും അമ്മയും ആയിരുന്നു ആ വണ്ടിയിൽ ഉണ്ടായിരുന്നത് . കേട്ട് കാണും ദേവൻ ......എന്നോ നിർത്തിയഎന്റെ  പഠനം പൂർത്തിയാക്കിപിച്ചു.  അവരുടെ ഇവിടുത്തെ കടയിൽ ജോലിയും തന്നു
ഇപ്പോൾ ഇവിടെ ആണ്‌ ."

അപ്പോൾ ആണ്‌ അവർ എല്ലാവരും ഞങ്ങളുടെ അടുത്തേക്ക് വന്നത് മൂത്തഅമ്മാവൻ തന്നെ തുടക്കം ഇട്ടു  "പണ്ട് ചെയ്യ്തതിന് പരിഹാരം അല്ല എന്ന് അറിയാം .ഇപ്പോൾ തന്നെ നീ ഞങ്ങളുടെ കൂടെ  വരണം. ഞങ്ങളുടെ കൂടെ ഇനി അവിടെ ജീവിക്കാ മനുവിന്റെ പെണ്ണായി ഇനി ഉള്ള കാലം "

ദൂരെ പാലത്തിൽ നിന്നും ട്രെയിൻ വരുന്ന ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട്‌ നോക്കി . ഞങ്ങൾക്ക് അടുത്തു നിർത്തിയ ട്രെയിനിൽ നിന്നും കുറച്ചു ആളുകൾ ഇറങ്ങി .

"ഇന്ന് ഇത്തിരി നേരം വൈകി അതിനു എന്റെ പത്നി ഇനി മുഖം വീർപ്പിച്ചു പൊട്ടിക്കണ്ടാ " ചിരിച്ചു കൊണ്ട്‌ എന്റെ അടുത്തേക്ക് നടന്നു വരുന്ന ആളെയും എന്നെയും മാറി മാറി നോക്കുന്ന അവർക്കു മുന്നിൽ സാരിക്ക് ഉള്ളിൽ നിന്നും ദേവൻ എന്ന് എഴുതിയ താലി ഞാൻ  പുറത്തേക്കു ഇട്ടു .

"മനു ഏട്ടനേക്കാൾപത്ത് മടങ്ങു ഭംഗിയും പണവും ഉള്ള ദേവൻ എങ്ങനെ എന്റെ ഭർത്താവ് ആയെന്നു തല പുകഞ്ഞു ആലോചിച്ചു വശം കേടണ്ടാ നിങ്ങൾ പുറമെ ഉള്ള എന്റെ ഭംഗി നോക്കിയപ്പോൾ എന്റെ മനസിന്റെ പവിത്രത മാത്രം നോക്കി എന്റെ താലിയുടെ ഉടമ .

"അമ്മേ "

ദേവേട്ടന് പിന്നിൽ ഞങ്ങളുടെ  ഡ്രൈവർക്ക് ഒപ്പം  ദേവേട്ടനെ കൊത്തി വെച്ചത് പോലെ ഉള്ള നാല് കുസൃതികുടുക്കകൾ കൂടെ എന്റെ അടുത്തേക്ക് ഓടി വന്നു .അവരെ കയ്യിൽ പിടിച്ചു ഞാൻ അവരോടു പറഞ്ഞു
 "ഞങ്ങളുടെ മക്കൾ ആണ്‌ .
ഇടക്ക് ഇവർക്ക് ഇങ്ങനെ ട്രെയിനിൽ പോവാൻ ആഗ്രഹം തോന്നും .കട എന്നേ ഏല്പിച്ചു ഇവർ പോവും .തിരിച്ചു വരുന്ന അവരെ കാത്തു നിൽക്കുക ആയിരുന്നു ഞാൻ "

എന്റെ പഴയ കാര്യങ്ങൾ എല്ലാം അറിയുന്ന ദേവേട്ടന് ഇവർ ആരെല്ലാം ആണെന്ന് ഞാൻ പറയാതെ തന്നെ മനസിലായി .

എല്ലാവരും ആകെ ഞെട്ടി നിൽക്കുകയാണ് .

"മനുഏട്ടന്റെ താലിയുടെ ഉടമ ഇപ്പോളും ജീവിച്ചിരിപ്പുണ്ട് തെറ്റ് ക്ഷമിച്ച്‌ കൂടെ കൊണ്ട്‌ പോവണം  അമ്മാവാ .പിന്നെ ഇനി സ്വപ്‌നത്തിൽ പോലും അങ്ങോട്ട്‌ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല .അത് ഞാൻ മുന്നേ ഉറപ്പിച്ചത് ആണ്‌ "

തല തിരിഞ്ഞ ലത പോവാ എന്ന് അമ്മാവന്റെ മക്കളോട് പറഞ്ഞ് തല ഉയർത്തി ഞാൻ മക്കൾക്ക്‌ ഒപ്പം മുന്നിൽ നടന്നു .
കൂടെ വന്ന ഡ്രൈവർക്ക് പെട്ടി കൈ മാറി ഞങ്ങളെ പറഞ്ഞു അയക്കുമ്പോൾ മനുഏട്ടനെ മാറ്റി നിർത്തി ദേവേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു .

തിരിച്ചു വണ്ടിയിൽ വരുമ്പോൾ എന്താ മനുഏട്ടനോട് പറഞ്ഞത്  എന്ന്  ചോദിച്ചപ്പോൾ "അവനോടു ഞാൻ ഒരു നന്ദി പറഞ്ഞത് ആണ്‌ .അവൻ ഉപേക്ഷിച്ചത് കൊണ്ട്‌ അല്ലേ എനിക്ക് നിന്നെ കിട്ടിയേ ഇനി ഈ ജന്മം എന്നല്ല ഒരു  ജന്മത്തിലും ഇവളെ തരില്ല എന്നാ പറഞ്ഞേ എന്ന് "..

തിരിച്ചു വരുമ്പോൾ ദേവേട്ടന്റെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ ഞാൻ ഓർത്തു "ഒരാളെ മാത്രം സ്നേഹിക്കുക എന്നാൽ പ്രണയം ആയിരിക്കാം ഒരാളുടെ എല്ലാം ആവുക എന്നാൽ അതായിരിക്കും ആത്മാർത്ഥ പ്രണയം...

ഞങ്ങളെ  പോലെ ❤❤❤