നീയും ഞാനും ...


fahana jabin. kk

 ക്ലാസിൽ ഞാൻ പേനയും
നീ ബുക്കുമായിരുന്നു ....

ഫിസിക്സ് ക്ലാസിൽ നീ സജാധീയ ധ്രുവവും ഞാൻ വിജാധീയ ദ്രുവവുമായി,
നമ്മൾ തമ്മിൽ ആകർഷിച്ചു.

കെമിസ്ട്രി പിരിയഡിൽ നീ ഹൈഡ്രജനും ഞാൻ ഓക്സിജനുമായി,
നമ്മൾ തമ്മിൽ ചേർന്ന് ജല തന്മാത്രകളുണ്ടാക്കി....

ബയോളജി ലാബിൽ നീ എന്റെയും
ഞാൻ നിന്റെയും ഹൃദയങ്ങൾ പരസ്പരം
 കീറിമുറിച്ചു...

എന്നിട്ടുമെന്തേ മാത് സ് പിരിയഡിലെ സമാന്തര വരകൾ പോലെ നമ്മൾ രണ്ടും അകന്നത്....