അനാഥത്വം.....


✒️Fahana jabin.kk



നിർത്താതെയുള്ള അലാറത്തിന്റെ ശബ്ദം നേഹയുടെ ഉറക്കത്തിനു വിരാമമിട്ടു... ഉറക്കച്ചവാടോടെ എഴുന്നേറ്റ്  തോർത്തുമെടുത്തവൾ ബാത്‌റൂമിലേക്ക് നടന്നു.. എന്നത്തേയും പോലെ ഏകദെശം 8.30 ആയപ്പോയേക്കും  വീട്പൂട്ടിയിറങ്ങി... സെക്യൂരിറ്റിക്കടുത്ത് ഫ്ലാറ്റിന്റെ ചാവിയും കൊടുത്ത്‌ തന്റെ ലക്ഷ്യത്തിലേക്കായവൾ നടന്നു.. 

കോൺവെന്റിന്റെ ഗേറ്റ് കടക്കുമ്പോയവൾ കേട്ടു,,  അമ്മുവിന്റെ കരച്ചിൽ... ഓഫീസിൽ കയറി ബാഗ് വെച്ച്  നേരെ റൂമിലേക്ക് നടന്നു.. തന്റെ വരവറിഞ്ഞെന്നോണം അമ്മുവിന്റെ കരച്ചിൽ നിന്നത് അവൾ ശ്രദ്ധിച്ചു... പതിയെ ചെന്ന് തന്റെ കൈകുമ്പിളിൽ അവളെ വാരിയെടുത്തു...
കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ പഴയതോരോന്നും അവളുടെ മനസ്സിലേക്കോടിയെത്തി..

ജനിച്ച അന്നേ ആരാലോ ഉപേക്ഷിക്കപ്പെട്ടു വഴിയിൽ കിടന്ന തന്നെ എടുത്ത് വളർത്തിയത് മുത്തിയമ്മയാണ്... പെറ്റുവളർത്തിയ മക്കൾ ഉപേക്ഷിച്ചസമയം  ആ അമ്മക്ക് സ്വന്തം മക്കളെ  ലാളിച്ചു കൊതിതീർന്നിട്ടുണ്ടായിരുന്നില്ല... അത്കൊണ്ട് തന്നെ തെരുവിന്റെ യാമങ്ങളിൽ അലഞ്ഞിട്ടാനേലും അവർ തന്നെ പട്ടിണിക്ക് മുമ്പിലേക്ക് എറിഞ്ഞു കൊടുത്തില്ല... സ്വന്തം മകളെപ്പോലെ തന്നെ  ലാളിച്ചു വളർത്തി.. അല്ല അവർക്ക് താൻ സ്വന്തം മകൾ തന്നെയായിരുന്നില്ലേ?.പിന്നെ  എവിടെയാണ് തനിക്ക് തെറ്റ് പറ്റിയത്? ...

 തെരുവിൽ അലയുന്ന 12 വയസ്സുകാരിയിലേക്ക് പലരുടെയും കാമ കണ്ണുകൾ ചൂഴ്ന്നിറങ്ങിയപ്പോൾ ആ അമ്മക്ക് ആധിയായിരുന്നു.. അത് കൊണ്ടാണവർ തന്നെ ഒരു  കോൺവെന്റിലാക്കിയത്... പക്ഷെ തെരുവിൽ ഓടിക്കളിച്ചപ്പോൾ കിട്ടിയിരുന്ന സന്തോഷമൊന്നും അവൾക്കവിടെ കിട്ടിയില്ല.. മാത്രമല്ല തന്റെ ഉറ്റ കൂട്ടുകാരായിരുന്ന, ചുവന്ന പൂക്കൾ വിടർത്തുന്ന വാഗ മരത്തെയും തന്നോട് ഒട്ടിചേർന്ന് കിടന്നിരുന്ന ചാർളിപ്പട്ടിയേയുമൊക്കെ അവൾക് മിസ്സ്‌ ചെയ്യാൻ തുടങ്ങി...6 വർഷങ്ങൾക്ക് ശേഷം ആ കോൺവെന്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഉള്ളു നിറയെ ആധിയായിരുന്നു... ഇനിയെന്ത്? എന്ന ചോദ്യം മാത്രം അവളിൽ ഉത്തരമില്ലാതെ അവശേഷിച്ചു... എങ്കിലും പഴയ ഓർമ്മയിൽ അവളാ തെരുവിലെത്തി.. പക്ഷെ കാലം മാറിയപ്പോൾ അവിടത്തെ കോലവും മാറി.. വാഗ മരം നിന്നിടത്തു ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്..
അതിന് തായേ ആയിരുന്നില്ലേ തന്റെയും അമ്മയുടെയും ഉറക്കം... എന്നിട്ടിപ്പോ അമ്മ എവിടെ? ഉത്തരം കിട്ടാത്ത അനവദി ചോദ്യങ്ങശരങ്ങൾ അവളെ വന്നു മൂടി...
പിന്നീടങ്ങോട്ട് ഓരോട്ടമായിരുന്നു..
എങ്ങനെയെങ്കിലും അമ്മയെ കാണണമെന്നുറപ്പിച്ചു..അമ്മയെ ഒരുപാട് തിരഞ്ഞു.. എന്നാൽ നിരാശയായിരുന്നു ഫലം...വീണ്ടും കഴുകൻ കണ്ണുകൾ അവളിലേക്ക് ചൂഴ്ന്നിറങ്ങിത്തുടങ്ങിയപ്പോൾ  അവൾ മനസ്സിലുറപ്പിച്ചു,,  ജീവിക്കണമെന്ന്...

 അവസാനം നല്ലൊരു അദ്ധ്യാപികയായി സേവനമനുഷ്ടിക്കുമ്പോയാണ് "തണൽ" വൃദ്ധസദനം  സന്ദർശിക്കാൻ ഇടയായയത്... അന്നവിടുത്തെ നിഷ്കളങ്ക മുഖങ്ങൾക്കിടയിൽ ചിരപരിജിതമായ ഒരു മുഖം കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.. മുത്തിയമ്മ എന്ന് വിളിച്ചു ഓടിപ്പോയി അവരെ വാരിപ്പുണരുമ്പോൾ താൻ കണ്ടതാണ് ആ കണ്ണുകളിലെ തിളക്കം... പിന്നീടങ്ങോട്ട് അവർക്ക് വേണ്ടിയായിരുന്നു ജീവിതം... പക്ഷെ അകാലത്തിലെ അമ്മയുടെ മരണം തന്നെ തളർത്തി...
 എന്നാൽ  അവിടുന്നായിരുന്നു തന്റെ  യഥാർത്ഥ ഉയർത്തെയുന്നേൽപ്പ്... അമ്മയുടെ അവസാന ആഗ്രഹമെന്നോണം മരണത്തിലലിയും മുൻപ് അമ്മ  തന്നെ ഏൽപ്പിച്ച പ്രവർത്തി താനങ്ങ് ഭംഗിയായി നിർവഹിച്ചു... തെരുവിലലയുന്ന പിഞ്ചോമനകളെ ചേർത്ത് ഒരു covent തുടങ്ങി... ഇന്നാ conventil ഏകദേശം മുപ്പതോളം കുഞ്ഞുങ്ങളുണ്ട്.. അവരിൽ ഏറ്റവും ഇളയതാണ് അമ്മു.. 6 മാസപ്രായക്കാരി.. 3 മാസങ്ങൾക്ക് മുൻപാണ് അവളെ തെരുവിൽ നിന്ന് കിട്ടിയത്... കുറഞ്ഞ കാലം കൊണ്ട്തന്നെ അവൾ തങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി... പക്ഷെ ഇന്നവൾ യാത്രയാകുകയാണ്... ഇനി മുതൽ അവൾ അമ്മുവല്ല, പൊന്നുവാണ്..
ഇനിയങ്ങോട്ട് അവൾക് ഒരു ഉപ്പയും ഉമ്മയും ഉണ്ടാകും... ഒരു ദമ്പതികൾ അവളെ സ്വന്തമാക്കുകയാണ്..

നേഹ....
പിറകിൽ നിന്നുള്ള അനുവിന്റെ വിളിയിൽ അവൾ പഴയ ഓർമ്മകളിൽ നിന്നുണർന്നു... നിറഞ്ഞു വന്ന കണ്ണ് തുടച് , അവൾ തിരിഞ്ഞു നിന്നു..അമ്മു മയങ്ങിയിരുന്നു...

നേഹ.. അവർ വന്നിട്ടുണ്ട്..

നീ നടന്നോ ഞാനിതാ വരുന്നു... അവളെ പറഞ്ഞ് വിട്ട് അമ്മുവിനെ അവൾ തന്നിലെക്ക് ഒന്നൂടെ ചേർത്ത് പിടിച്ചു.. കവിളിൽ ചുംബനങ്ങളാൽ മൂടി ..
പിന്നെ പതിയെ ഓഫീസിലേക്ക് നടന്നു...എല്ലാ ആദികാരികകൾക്കും  ശേഷം,, അവളെ ആ മാതാപിതാക്കൾക്ക് കൈമാറുമ്പോൾ അവളറിഞ്ഞു തന്റെ ഹൃദയം വിങ്ങുന്നത് .

 അവരുടെ വാഹനം പുറത്തിറങ്ങിയ ഉടനെ അകത്തേക്ക് കടന്നുവരുന്ന ആളുകളെ അവൾ അത്ഭുതത്തോടെ നോക്കി..അമ്മുവിനെ ഇവടെ കൊണ്ട് വന്നാക്കിയ  അതേ ആളുകൾ.. അവരുടെ കയ്യിലെ വെള്ളത്തുണിയിൽ കിടന്ന് കരയുന്ന ആ ചോരക്കുഞ്ഞിനെ കണ്ട് അവളുടെ കണ്ണ് നിറഞ്ഞു...  പുഞ്ചിരിയോടെ,, ആരാലോ  ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ അവൾ പേരെടുത്തു വിളിച്ചു... "അമ്മു"...