*അയ്യോ പാമ്പ്*


ചെറുകഥ




_യാസി✍🏻





വെറുതെ ഫോണിലും കുത്തി നമ്മുടെ സ്ഥിരം സ്ഥലത്ത് ഞാനും ഒന്ന് രണ്ടു കൂട്ടുകാരും കൂടി ചുമ്മാ ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ ആലിക്ക ഓടി വരുന്നത്..

"മക്കളെ...  ബല്യ പാമ്പ്... ബല്യ പാമ്പ്.."

ആലിക്കയുടെ നിലവിളി കേട്ടപ്പോൾ ഞങ്ങൾ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു...

"എന്താ ആലിക്ക..  എന്തുപറ്റി..? "

"ന്റെ വീട്ടിന്റെ അടുക്കള ഭാഗത്ത് ബല്യ പാമ്പ്.."

"പാമ്പോ..."

പിന്നെ ഒന്നും നോക്കീല ഞങ്ങളെല്ലാവരും കൂടി പാമ്പിനെ പിടിക്കാനായി പോയി. കയ്യിൽ വടിയും കല്ലും ഒക്കെ കരുതി.
അടുക്കള ഭാഗത്ത് എത്തിയപ്പോൾ അവിടെ ചെറിയൊരു വിറക് പുരയുണ്ട്. ആലിക്കയുടെ ഭാര്യ ഉറപ്പിച്ചു അതിനകത്ത് കയറിയിട്ടുണ്ടാവുമെന്ന്. ഉൾഭയം എല്ലാവർക്കും ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ വടിയും പിടിച്ച് വിറക് പുരയിലേക്ക് കയറി. ചുറ്റുഭാഗവും ഞങ്ങൾ വീക്ഷിച്ചു. മുഴുവൻ വിറകുകളാണ്.
പെട്ടെന്നുണ്ട് ഒരു വലിയ നിലവിളി കേൾക്കുന്നു..  കേട്ട പാതി കേൾക്കാത്ത പാതി വടിയും കളഞ്ഞ് ഞങ്ങളൊക്കെ ഇറങ്ങിയോടി...  ഓടിയോടി വീടിന്റെ മുൻവശത്ത് എത്തിയപ്പോൾ അവിടെ ഒന്ന് നിന്നിട്ട് കിതപ്പ് മാറ്റി.. എന്നിട്ട് ശബ്ദമുണ്ടാക്കിയവനോട് ഞാൻ ചോദിച്ചു ;

"എന്താടാ..  നീ പാമ്പിനെ കണ്ടോ..??"


"പാമ്പല്ലടാ... "

"പിന്നെ.."

"എന്റെ മോനെ...  ഒന്നും പറയണ്ട..
ഞാൻ വടിയെടുത്ത് ഒരു മൂലയിലുള്ള വിറകിന്റെ മുകളിലേക്ക് തല്ലിയതും രണ്ട് മുഴുത്ത പല്ലികൾ ഇറങ്ങിയോടി.. അത് ഇറങ്ങിയതും ഞാൻ നിലവിളിച്ചതും അത് കേട്ട് നിങ്ങളൊക്കെ നിലവിളിക്കുകയും ചെയ്തപ്പോൾ ഒന്നും തിരിഞ്ഞില്ല..  ഇറങ്ങിയോടി.."

പടച്ചോനെ....

പാമ്പിനെ പിടിക്കാൻ പോയവൻ പല്ലിയെ കണ്ടിട്ട് ഓടാനോ...

ഞങ്ങളെല്ലാരും കൂടി അവനെ തല്ലാൻ തുനിയുമ്പോഴാണ് ആലിക്ക പിന്നാലെ ഒരു വടിയും പിടിച്ച് ഞങ്ങളെ തല്ലാൻ വരുന്നത് കണ്ടത്..

"പ്പാ കള്ള ഹമുക്കുകളെ..  ബാക്കിയുള്ളവരെക്കൂടി പേടിപ്പിക്കുന്നോ.."

പിന്നെ ഒന്നും നോക്കിയില്ല..
ഓടെടാ ഓട്ടം തന്നെ...



------------------------------



പേടിയുണ്ടെങ്കിൽ പേടിയുണ്ടെന്ന് പറയുക.. അല്ലാതെ ചുമ്മാ മറ്റുള്ളോരെ കൂടി പേടിപ്പിക്കാൻ നിക്കരുത്..

😂😂😂




സ്നേഹപൂർവ്വം,
യാസീൻ അഷ്‌റഫ്‌
7994680840