.
       



               *[ഒരു ചെറുനോവ്]*


                 


                   *(ചെറുകഥ)*




         

                   ✍@Fazline

             



"അമ്മേ..."


"ഹൊ വന്നൊ നശൂലം  നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെ ആ..  തെണ്ടിപിള്ളേരെ ഇങ്ങോട്ട് വിളിച്ചു വരുത്തരുതന്ന്


"ഹൊ ഒന്ന് പതുക്കെ അവര് പുറത്തുണ്ട്


  അവനൊന്ന് താഴ്ന്നു പറഞ്ഞു

"എന്നാലേ എൻ്റെ വായേന്ന് വല്ലതും ചാടുന്നേനു മുന്നേ എടുത്തോണ്ട് പൊക്കൊ എല്ലാതിനേയും"


അവൻ കൂട്ടുകാരറിയാത്ത വിധം കണ്ണുനീർ തുടച്ചുമാറ്റി പുറതേക്കിറങ്ങി


അവർ ഒന്നുമറിയാതതു പോലെ അവനേ അവിടന്ന് കൂട്ടികൊണ്ടു പോയി


കുറച്ചു നേരത്തേക്ക് ആരും ഒന്നു മുണ്ടിയില്ല

കുറച്ച് കഴിഞ്ഞ്

അദുൽ അഭിയേ വീട്ടിലേക്ക് കൊണ്ടു പോയി ബാക്കിയുളളവർ അവരുടെ ഇടങ്ങളിലേക്ക് യാത്രതിരിച്ചു

വീട് എത്തിയതും അവൻ്റെ അമ്മ ഓടിവന്നു ഞങ്ങളെ വാരി പുണർന്നു

  "വാട മക്കളെ അകത്തേക്ക് വാ നിങ്ങൾക്കു വേണ്ടി ഞാൻ ഉഗ്രൻ സദ്യ ഒരുകീട്ടുണ്ട്

അറിയാതെ എൻ്റെ കണ്ണുനീർ തുളുമ്പി ചാടിയതും  ഞാനത് കരടാക്കിമാറ്റി കൺങ്കൾ തിരുമ്മി

"മോനെ.."  കണ്ണുതിരുമ്മല്ലടാ വാവേ അമ്മ ഊതി തരാം

അതു കേട്ടതും എൻ്റെ കണ്ണുകൾ ഒന്നൂടെ അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി

എൻ്റെ അമ്മയും ഇതു പോലെ ആയിരുന്നു 
ഞാനൊന്നു കണ്ണുനിറച്ചാലോടിവരുമായിരുന്നു കൂടെയിരിക്കുമായിരുന്നു വാരിപുണരുമായിരുന്നു

കണ്ടാൽ എൻ്റെ അമ്മയെ പോലെ തന്നെ
മുഖചിത്രത്തിന്റെ മാറ്റം മാത്രം 

എല്ലാ വർഷവും വിഷുവിന് ഞാനാ.. ചങ്ങാതിമാരെ ഉണ്ണാൻ വിളിച്ചു കൊണ്ടു പോകാറ്
ഇന്ന് തികച്ചും വിപരീതം 

പതിവു തെറ്റിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ ആട്ടും തുപ്പും കേൾകേണ്ടി വന്നു

അതെല്ലാം എൻ്റെമ്മടെ ആത്മാവ് കണ്ടു കരയുന്നുണ്ടാകും
ഞാൻ കരയുന്നത് കണ്ടാൽ കൂടെ വന്നുകരയുന്നതാണമ്മ
എല്ലാമെൻ്റെ തലവിധി


"ടാ.. നീ.. ഇവിടെ നിക്കുവാണൊ അകത്തേക്ക് കയറുന്നിലേടൊ..?.."
 
     അദുലവനെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി

     "ടാ.. ഇതെങ്ങനെയുണ്ട്.. ഈ ബ്ലൂ കളർ ഷർട്ട് "

  "ഹാ നിനക്ക് നല്ല മേചാണ് "
   ഞാനവനോട് പറഞ്ഞു.

   അവനാ പേകറ്റ്  എടുത്തെൻ്റെ നേരെ നീട്ടി 
   " ഇത് നിനക്കുളളതാ നീ ഇതങ്ങ് ഇട്ടെ..

   എൻ്റെ കോലം കണ്ടിട്ടാവണം  അവനാ വസ്ത്രം എനിക്കു തന്നിട്ടുണ്ടാവുക.

  കഴിഞ്ഞ വിഷുവിന് അമ്മ മേടിച്ചു തന്ന
ഷർട്ടും പാൻ്റുമാണിത്
ചിലഭാഗങ്ങളെല്ലാം കീറിയിട്ട് തുന്നി പിടിപ്പിച്ചതാണ് ഞാൻ. 
അതിനുശേഷം  അമ്മയുടെ മരണവും അച്ചൻ്റെ രണ്ടാം വിവാഹവും ഗൾഫിലേക്ക് പോക്കും എല്ലാം കഴിഞ്ഞു  ഞാനൊരു അനാദനാവുകയും ചെയ്തു

അച്ഛൻ്റെ തിരക്കുകൾ കാരണം ഒരു പുതു പുത്തൻ വസ്ത്രം വാങ്ങിച്ചു തരാൻ അച്ഛനും മറന്നു
രണ്ടാമത്തെ ഭാര്യക്ക് പിന്നെ എന്നെകാണുന്നതു തന്നെ വെറുപ്പ്

അമ്മ പോയതിൽ പിന്നെ ഞാനാവീട്ടിൽ നിന്ന് മനസ്സറിഞ്ഞ് ഉറങ്ങീട്ടും ഉണ്ടിട്ടും  മാസങ്ങളായി
ഒരു സ്വസ്ഥത തരില്ല അങ്ങോട്ട് ചെല്ലാൻ

വിശപ്പ് സഹിക്ക വെയ്യാതെ ഒരുറുള ചോറ് തിന്നാൻ അടുകളയിൽ കയറി മോഷ്ടികണം പോലും😞
  ഇപ്പോൾ എല്ലാം അവർക്കു സ്വന്തം


  "ടാ.. നീ എന്തിനാ കരയ്ണെ..   അമ്മ കണ്ടാൽ ദേഷ്യപെടും   അമ്മക്ക് സെൻ്റിമെൻസ് ഇഷ്ടല്ലന്ന് നിനക്കറിയാവുന്നതല്ലെ..
നീ ഇത് ഇട്ടെ എന്നിട്ട്  ചോറുണ്ണാൻ വാ..

അഭിയുടെ നിറകണ്ണുകൾ ഒന്നൂടെ പൊട്ടിയൊഴുകി

ഈ കൂട്ടുകാരുടെ സന്തോഷം നിലക്കാതെ പെയ്യട്ടെ എന്ന് കുഞ്ഞു പ്രാർത്തനയിലൊതുക്കുന്നു




                          ശുഭം
















വരികൾ ഇഷ്ടമായൊ എന്നറിയില്ല 
അമ്മയില്ലാത്ത ഈ കൊച്ചിൻ്റെ കഥ കുറച്ച് ദിവസങ്ങളായി കയ്യിൽ ഉരുണ്ടു കളിക്കുന്നു

ഈ സ്റ്റോറി വിഷുവിന് നിങ്ങളുടെ കരങ്ങളിലേക്ക് എത്തിക്കാനായിരുന്നു ആഗ്രഹം
സമയമെന്നെ വഴി തടഞ്ഞതു കാരണം
എത്തികേണ്ട സമയത്ത് എത്തിക്കാനായില്ല
 

     _ഇഷ്ടമായാൽ ലൈക്ക് ബട്ടൺ അമർത്തുക_

  *നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക*

    Feedback Favas valanchery