എക്‌സ് പ്രവാസി ......
ആടി ആടി വരുന്ന അച്ഛനെ കണ്ടാണ് അമ്മു വിളിച്ചു കൂവിയത്
'ദേ അമ്മേ അച്ഛന്‍ വന്നു'
ആറ് വയസ്സ് ആയിട്ടുള്ളൂ എന്നാലും വല്ലാത്ത കുസൃതിയാണ് പെണ്ണിന്.....
അച്ഛൻ ഇന്നും കുടിച്ചിട്ടുണ്ട് അല്ലെ?
അമ്മുവിന്റെ ചോദ്യം കേട്ട് മാധവന്റെ വയറ്റില്‍ കിടന്നിരുന്ന കോഴി കൂവി എന്ന് തോന്നുന്നു പിന്നെ പറയണ്ടല്ലോ കോഴി കൂവിയാൽ കോഴിയുടെ കൂടെ അകത്തേക്ക് കയറിയ കളളും അച്ചാറും സോഡയും സോഡ കഴിഞ്ഞപ്പോ കളളിൽ ഒഴിച്ച വെളളവും എല്ലാവരും ഒരുമിച്ചു കൂവി......
അത് പിന്നെ ഒരു കുലുക്കി സർമ്പത്ത് ആയിട്ടാണ് പുറത്തേക്ക് വന്നത്
പാതി മറിഞ്ഞ ബോധത്തില്‍ വീടിന്റെ ചുവരില്‍ പിടിച്ച കൈ കൊണ്ട് വായ പൊത്തി പിടിച്ചു......
ഉളളിൽ ലോഡ് കൂടുതല്‍ ആയതോണ്ട് പ്രഷര്‍ കൂടി മുറ്റത്തേക്ക് എല്ലാം കൂടി ഒഴുകി....
'അമ്മേ അച്ഛന്‍ ഛർദിച്ചു'
വീണ്ടും വിളിച്ചു കൂവി കൊണ്ട് അമ്മു അകത്തേക്ക് ഓടി......
'ഇതിപ്പോ കുടി കൂടി കൂടി വരികയാണല്ലോ ന്റെ ഈശ്വരാ'
ഇതും പറഞ്ഞോണ്ടായിരുന്നു രേവതിയുടെ വരവ്
ആ വരവില്‍ എന്തോ പന്തികേട് തോന്നിയ മാധവന്‍ ഒരടി പിന്നോട് മാറി നിന്നു.....
കുടിച്ചത് എല്ലാം ഈ വീടിന്റെ ഉമ്മറത്ത് ഛർദിക്കാൻ ആണെങ്കില്‍ ന്തിനാ മനുഷ്യ ഇങ്ങള് കുടിക്കുന്നത്?
'അതൊരു ചോദ്യം ആയിരുന്നു എന്ന് കളള് കുടി തുടങ്ങിയോ അന്ന് മുതൽ ഇത് പതിവാണ് പറമ്പില്‍ നിന്നും സാധനം അടിച്ച് ഒന്നെങ്കിൽ വീട്ടില് കയറുന്നതിന് മുന്പോ അല്ലെങ്കിൽ വീട്ടില്‍ കയറിയ ശേഷമോ സാധനം പുറത്തേക്ക് വരും ഇതിപ്പോ ന്തിനാ ഈ പണം വെറുതെ നാശാക്കണത്'
ആ ചിന്തയില്‍ നിന്നും പിന്തിരിഞ്ഞത് അവളുടെ ചട്ടക്കം കൊണ്ടുളള അടി കിട്ടിയ ശേഷമാണ് അടി കണ്ട് നിന്ന അമ്മു ചിരിച്ചോണ്ട് പറഞ്ഞു
'ദേ അച്ഛനെ അമ്മ അടിക്കുന്നോ'
അവളെയും കൊണ്ട് അകത്ത് കയറി വാതില്‍ അടക്കുമ്പോ ഒരു ഭീഷണി സ്വരത്തില്‍ രേവതി പറഞ്ഞു
'മര്യാദക്ക് അത് അടിച്ചു വാരി കളഞ്ഞില്ലേൽ ഇന്ന് പുറത്ത് കിടക്കേണ്ടി വരും'
കുടിച്ചത് മുഴുവന്‍ മുറ്റത്ത് ഛർദിച്ചത് കൊണ്ട് വേഗത്തിൽ തന്നെ അടിച്ചു വരാന്‍ കഴിഞ്ഞു മാധവന്‍ കുളിയെല്ലാം കഴിഞ്ഞ് അകത്തേക്ക് കയറിയപ്പോൾ ചോറും വിളമ്പി രേവതി കാത്തിരിക്കുന്നുണ്ടായിരുന്നു വിശപ്പ് കാരണം അതും കഴിച്ച് കിടക്കാന്‍ ചെന്നു.....
അവിടെയും എന്നത്തേയും പൊലെ ഉപദേശവുമായി രേവതി കാത്തിരിപ്പുണ്ടായിരുന്നു.....
ന്തിനാ മനുഷ്യ ഇങ്ങനെ കുടിച്ച് പൈസ കളയുന്നത്?
ഒന്നും മിണ്ടാതെ മാധവന്‍ കിടന്നു കുറച്ചു സമയത്തിന് ശേഷം അവൾ വീണ്ടും ചോദിച്ചു
ഏട്ടന്‍ ഉറങ്ങിയോ?
ഇല്ല നീ ഉറങ്ങിയില്ലേ?
ഇല്ല എന്നോട് ദേഷ്യം ഉണ്ടോ ?
'ഇല്ല'
'നാളെ മുതല്‍ കുടിച്ചോണ്ട് ഈ പടി കടക്കരുത് കടന്നാ പുറത്ത് കിടക്കേണ്ടി വരും '
എടി കാന്താരി നീ എന്താ പറഞ്ഞത്?
അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു....
'നിനക്ക് അറിയില്ലേ എല്ലാം.... എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതെ ആവുന്നതിന്റെ വേദന മറക്കാന്‍ വേണ്ടി മാത്രമാണ് ഈ കുടിക്കുന്നത് അതിപ്പോ നിനക്ക് ഇഷ്ടം അല്ലെങ്കിൽ നാളെ മുതല്‍ കുടിക്കുന്നില്ല പോരെ'
മ്മ് എന്ന് മൂളി കൊണ്ട് രേവതി ഉറക്കത്തിലേക്ക് വീണു.......
===========================
ഒരു സന്ധ്യ നേരത്ത് മാധവന്റെ ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ബൈക്ക് നിർത്തിയത്.....
മറുതലക്കു നിന്നും ശബ്ദ കോലാഹലവും കരച്ചിലും കേട്ട് അവന്റെ ചങ്ക് ഒന്ന് പിടഞ്ഞു
'അച്ഛന്‍ മരിച്ചിരിക്കുന്നു'
അടക്കി പിടിച്ച തേങ്ങി കരച്ചില്‍ ആ ശബ്ദത്തോടെ അതൊരു പൊട്ടികരച്ചിലായി മാറിയിരിന്നു...
നെഞ്ചില്‍ പെരുമ്പറ കൊട്ടുന്നു
വേഗം വീട് ലക്ഷ്യമാക്കി എത്ര സ്പീഡ് കൂട്ടിയിട്ടും വണ്ടി ലക്ഷ്യത്തിൽ എത്തുന്നില്ല പിറകോട്ട് തന്നെ പോവുന്നത് പോലെ ഏതോ നിർവൃത്തിയിൽ വീട്ടില്‍ എത്തിയത് ഓർമ്മയുണ്ട്...
അല്പം മുന്പ് അച്ഛനോട് സംസാരിച്ചു ഇറങ്ങിയതായിരുന്നു അച്ഛന്റെ ചലനമറ്റ ശരീരം കണ്ട് വിറങ്ങലിച്ചു നിൽക്കാൻ മാത്രമേ മാധവന് കഴിഞ്ഞുള്ളൂ......
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു വന്നവരെല്ലാം തിരികെ യാത്ര പറഞ്ഞു......
വീണ്ടും അയാള്‍ ഒറ്റപ്പെട്ടത് പൊലെ തോന്നി
അച്ഛന്റെ ഓർമ്മകൾ മനസ്സില്‍ നിന്നും മായുന്നതിന് മുന്പ് തന്നെ വീടിന്റെ അകത്തളങ്ങളിൽ ഭാഗം വെപ്പിന്റെ അടക്കി പിടിച്ച സംസാരം കേൾക്കാമായിരിന്നൂ....
എല്ലാം ഒരു നോക്ക് കുത്തിയെ പൊലെ മാധവന്‍ കണ്ടു നിന്നു....
പത്ത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മാധവന്‍ നാട്ടിലേക്ക് മടങ്ങി വന്നപ്പോ അനിയന്മാരും പെങ്ങ്ന്മാരും പറയുന്നുണ്ടായിരുന്നു
'സമ്പാദ്യം കൂടി പോയത് കൊണ്ടാണ് പ്രവാസം അവസാനിപ്പിച്ചത് എന്ന്'
ശരിയായിരിക്കാം മാധവന്‍ എനിക്ക് കുടുംബത്തിലെ മൂത്ത മകന്‍ എന്ന പട്ടം ചാർത്തി കിട്ടിയപ്പോൾ അയാള്‍ മുന്നും പിന്നും നോക്കാതെ പഠിത്തം പത്താം ക്ലാസില്‍ വെച്ച് നിർത്തി ഹോട്ടലിൽ അമ്പത് രൂപക്ക് എച്ചിൽ പാത്രം കഴുകി കുടുംബത്തിന്റെ അത്താണി ആയി മാറിയിരുന്നു......
അച്ഛന് അതൊരു ആശ്വാസം ആയി തോന്നിയില്ല പിന്നിട് അങ്ങോട്ട് അച്ഛന്റെ കൂടെ പറമ്പ് കിളക്കാന്‍ ഇറങ്ങി.......
അവിടന്നങ്ങോട് അച്ഛന്‍റെ കൂടെ ഒരു പോരാട്ടം തന്നെയായിരുന്നു..
വളർന്നു വരുന്ന അനിയന്മാർക്കും പെങ്ങന്മാർക്കും രണ്ടാളുടെ കൂലി കൊണ്ട് പഠനവും വിശപ്പും മാറ്റാന്‍ കഴിയാതെ വന്നപ്പോൾ കിട്ടിയ വിസക്ക് മറു പച്ച തേടി മാധവന്‍ യാത്രയായി.....
ഒരു അറിബിയുടെ തൊഴിലാളിയായി അയാള്‍ മാറുമ്പോഴും തന്റെ കഷ്ടതകൾ ആരെയും അറിയിച്ചില്ല കുടുംബത്തിന് വെളിച്ചം നൽക്കുമ്പോഴും മാധവന്‍ വിശപ്പ് സഹിച്ചും ആട്ടും തുപ്പും സഹിച്ചും പ്രവാസം തളളി നീക്കീ....
പ്രവാസ ജീവിതത്തിന്റെ സംരക്ഷണതയിൽ കുടുംബം വളര്‍ന്നു വന്നപ്പോൾ പൊളിഞ്ഞു വീഴാറായ വീട് പുതുക്കി പണിതു പെങ്ങന്മാരെ കെട്ടിച്ചും തനിക്ക് കിട്ടാതെ പോയ വിദ്യ അനുജന്മാരിലൂടെ മാധവന്‍ നേടി എടുത്തു.....
ഒരു അവധി കാലത്ത് മരിച്ചു പോയ അമ്മാവന്റെ മകള്‍ രേവതിയുടെ കൈ പിടിച്ച് വീടിന്റെ ഉമ്മറത്ത് വന്ന് നിന്നപ്പോൾ നില വിളക്ക് തെളിയിച്ചു അമ്മയും അച്ഛനും അവളെ സ്വീകരിച്ചപ്പോ അമ്മയുടെ മുഖത്ത് കണ്ട സന്തോഷത്തിലും ചിരിയിലും പറയുന്നുണ്ടായിരുന്നു......
മാധവ നിനക്ക് തെറ്റിയിട്ടില്ല ഈ വീടിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ഇവള് മതി എന്ന് മാധവന്‍ വായിച്ച് എടുത്തു.....
മാധവന്‍ വീണ്ടും പ്രവസത്തിലേക്ക് തന്നെ യാത്ര തിരിച്ചു...... ജോലി തേടി ഇറങ്ങിയ അനുജന് ഗവണ്മെന്റ് സ്കൂളില്‍ ജോലി കിട്ടണമെങ്കിൽ പണം വേണമെന്ന് പറഞ്ഞപ്പോള്‍ മറുത്ത് ഒന്നും ചിന്തിക്കാതെ വീടിന്റെ ആധാരം എടുത്ത് കൊടുക്കാൻ അമ്മയോട് പറഞ്ഞു....
പിന്നെയും കടമകൾ അയാളെ തേടി എത്തി കോളെജിലെ വിദ്യാർത്ഥി രാഷ്ട്രീയം തലക്ക് പിടച്ച അനുജന്‍ അപ്പുവിന് ടൗണിൽ ഒരു ഷോപ്പ് തുറന്ന് കൊടുത്തു.....
പിന്നീട് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയപ്പോൾ ആണ് അറിയിയുന്നത് മാധവന്‍ ഇന്ന് വട്ട പൂജ്യമാണെന്ന് അച്ഛന്റെ മരണശേഷം കുടുംബ സ്വത്തായി ഉണ്ടായിരുന്ന വീടും പറമ്പും ഭാഗം വെച്ചപ്പോൾ മാധവന് ലഭിച്ചത് കാടു മൂടി കിടക്കുന്ന അഞ്ചു സെന്റ് സ്ഥലമായിരുന്നു.....
അത് അവിടെയും അവസാനിച്ചില്ല അനുജന്മാരുടെ കല്യാണം കൂടി കഴിഞ്ഞപ്പോ അവരുടെ ഭാര്യമാരിൽ ആയി. വീടിന്റെ ഭരണം ചെറിയ കാര്യങ്ങളിൽ പോലും വലിയ ശബ്ദ കോലാഹലങ്ങൾ. വീടിന്റെ അടിത്തറ തെറ്റി തുടങ്ങി.....
ഒരു അപ്രതീക്ഷ നിമിഷത്തിൽ അമ്മയുടെ നാവില്‍ നിന്നും അറിയാതെ വീണു പോയി.....
"നാണമില്ലേ മാധവാ നിനക്ക് കുറെ ഒറ്റയ്ക്ക് ഉണ്ടാക്കിയില്ലേ ആ സ്ഥലത്ത് ഒരു വീട് വെച്ച് മാറി കൂടെ യെന്ന്"
അന്നാണ് സത്യത്തിൽ മാധവന്‍ ഒറ്റയാന്‍ ആയത് ഭാര്യയെയും പത്ത് മാസം പ്രായമുള്ള മകളെയും കൂട്ടി വാടക വീട്ടിലേക്ക് മാറുപ്പോൾ അയാളുടെ കണ്ണുകള്‍ നിറയുന്നത് അന്ന് ആദ്യമായി നിറയുന്നത് രേവതി കണ്ടു.....
വീണ്ടും ഒരു അഞ്ച് വർഷത്തെ പ്രവാസത്തിന് തുടക്കം കുറിച്ചു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു....
സ്വപ്ന സാക്ഷാല്‍കാരത്തിന് ശേഷം വീണ്ടും നാട്ടില്‍ .....
=========================
"ദേ മനുഷ്യാ എണീറ്റ് പണിക്ക് പോവാന്‍ നോക്ക്"
രേവതിയുടെ ശബ്ദം കേട്ടാണ് മാധവന്‍ എഴുന്നേറ്റത് പ്രഭാത കർത്തവ്യങ്ങൾ ചെയ്ത് ചായ കുടിക്കാൻ ഇരിക്കുമ്പോൾ രേവതി വീണ്ടും ഓർമ്മിപ്പിച്ചു....
"കളള് കുടിച്ച് എങ്ങാനും ഈ വീടിന്റെ പടി കയറിയാൽ പുറത്ത് ആയിരിക്കും ഇന്ന് മുതല്‍ കിടത്തം"
മാധവന്‍ ഒന്ന് ചിരിച്ചു കൊണ്ട് ജോലിക്ക് പുറപ്പെട്ടു.........
( ശുഭം )
സ്നേഹ പൂർവ്വം
✍ സെമീർ താനാളൂർ

0 Comments
Post a Comment