*കഞ്ഞിക്കഥ*
(ചെറുകഥാ)
യാസീൻ അഷ്‌റഫ്
7994680840
വെച്ചുണ്ടാക്കാനും വിളമ്പിത്തരാനും ഉമ്മയൊന്നും ഇവിടെ ഇല്ലാത്തത് കൊണ്ട് നമ്മള് തന്നെ ഭക്ഷണം ഉണ്ടാക്കേം കഴിക്കേം പാത്രം കഴുകേം വേണം. ആദ്യമാദ്യം ഉണ്ടാക്കുമെങ്കിലും പിന്നീട് മടുത്തു തുടങ്ങിയപ്പോൾ പുറത്തുള്ള ഹോട്ടൽ ഭക്ഷണങ്ങളിൽ അഭയം തേടി. ആകെ നാട്ടിൽ എത്തുമ്പോഴാണ് രുചിയുള്ള എന്തെങ്കിലും കഴിക്കുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം അഫ്സൽ വന്ന് പറഞ്ഞു :
" ഡാ യാസി.. പാലത്തിന്റെ അപ്പറം ഒരു മലയാളി ഹോട്ടലുണ്ടെന്ന് കേട്ടു.. നമുക്കൊന്ന് പോയി നോക്കിയാലോ.."
അവിടുത്തെ കന്നഡക്കാരുടെ ഭക്ഷണം കഴിച്ചു മടുത്ത എനിക്ക് അവന്റെ കൂടെ പോവാൻ ഒരു എതിർപ്പുമുണ്ടായില്ല. അങ്ങനെ ഞങ്ങൾ ഇരുവരും അവൻ പറഞ്ഞ ഹോട്ടലിലേക്ക് പോയി.
കാഴ്ച്ചയിൽ തന്നെ വളരെ വലിയ നല്ലൊരു ഹോട്ടൽ...
ആഹാ എന്തൊരു വൃത്തിയാ...
വളരെ സന്തോഷായി..
ഞങ്ങൾ നേരെ പോയി കയ്യും കഴുകി ഒരു സീറ്റിൽ വന്നിരുന്നു. നമ്മളെ കണ്ടതും വെയ്റ്റർ അടുത്തേക്ക് വന്ന് മിനു തന്നു.
മിനുവിലെ ഭക്ഷണവിഭവങ്ങൾ നോക്കിയിരിക്കെയാണ് വെയ്റ്റർ ചോദിച്ചത് "നല്ല അടിപൊളി കഞ്ഞിയും കപ്പയും കിട്ടും വേണോ..?"
കഞ്ഞി എന്ന് കേട്ടതും വായിൽ വെള്ളമൂറി.. അതിന്റെ പ്രത്യേക കാരണം നാട്ടിലുള്ള ഭക്ഷണമായതുകൊണ്ടും മറ്റൊന്ന് അതിന് തീരെ പൈസയുണ്ടാവില്ല എന്നതുകൊണ്ടുമാണ്. കാരണം അവിടെ എത്തിപ്പെട്ടപ്പോഴാണ് തിരിച്ചറിഞ്ഞത് ആ ഹോട്ടലിനെ കുറിച്ച്..
പൊതുവെ ആ ഹോട്ടലിനെ കുറിച്ച് നാട്ടുകാർ പറയാറുള്ളത് "ഭക്ഷണം കഴിക്കാൻ പോയാൽ ബില്ല് കണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റാവും അപ്പോൾ ഹോസ്പിറ്റലിൽ താമസിക്കേണ്ട ഡ്രെസുംകൂടി എടുത്ത് പോയിക്കോ" എന്നാണ്.
അങ്ങനെ മിനുവിലെ ഭക്ഷണവിഭവങ്ങളും അതിന്റെ ചുവടെയുള്ള പൈസയും കണ്ട് തരിച്ച് നിൽക്കുമ്പോഴാണ് മുങ്ങിച്ചാവാറായവർക്ക് കപ്പലിൽ ഇടം കിട്ടിയെന്ന പോലെ ആ വൈറ്റർ കഞ്ഞിയുടെയും കപ്പയുടെയും കാര്യം പറഞ്ഞത്. പടച്ചോനായി പറയിപ്പിച്ചതാണ് അയാളെ കൊണ്ടെന്ന് അറിയാതെയെങ്കിലും പറഞ്ഞു പോയി.
പിന്നെ ഒന്നും ആലോചിക്കാതെ നാവ് കൊണ്ട് ചുണ്ട് തുടച്ചുകൊണ്ട് "രണ്ട് കഞ്ഞി ഇങ്ങെടുക്ക്" എന്ന് പറഞ്ഞു.
നല്ല അടിപൊളി കഞ്ഞിയും കപ്പയും ഒണക്ക മീനും... വാഹ്...!!
എന്താ സ്വാദ്..
ഭക്ഷണം കഴിച്ച് കഴിയാറാവുമ്പോൾ അയാൾ ബിൽ കൊണ്ടുവന്നു.
കഞ്ഞിയല്ലേ... വന്നാലും വന്നാലും എത്ര രൂപ വരാനാ... ഞാൻ വേഗം ആ ബിൽ എടുത്ത് അഫ്സലിനോട് പറഞ്ഞു "ഞാൻ കൊടുത്തോളാം".
അവൻ തടയാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടുകൊടുത്തില്ല.
അങ്ങനെ കഞ്ഞി കഴിച്ച് കൈ ഒക്കെ കഴുകി ആ ബില്ലുമായി ക്യാഷ് കൗണ്ടറിന്റെ അരികിലെത്തുമ്പോഴാണ് ഞാനാ ബിൽ ഒന്ന് നോക്കുന്നത്.
200 + GST
Total = 220
ആകെ ഷോക്കായി....
ഇതെന്താ കഥ...
കഞ്ഞി തന്നെയല്ലേ കുടിച്ചത്..
നാട്ടിൽ ആകെ ഇരുപതോ മുപ്പതോ രൂപ മാത്രം വരുന്ന കഞ്ഞിക്ക് ഇവിടെ ഒരാൾക്ക് നൂറു രൂപയോ..!!
ആകെ നട്ടം തിരിഞ്ഞു.. പിന്നെ ഒന്നും നോക്കാതെ അഫ്സലിനെ വളരെ ദയനീയമായി മാടി വിളിച്ചു. എന്നിട്ട് അവനു നേരെ ബിൽ നീട്ടി. അവനും കണ്ട ഉടനെ ഒരൊറ്റ നിർത്താ ഷോക്കേറ്റത് പോലെ..
കരയണോ ചിരിക്കണോ എന്നൊന്നും മനസ്സിലാവാത്ത ബല്ലാത്ത ജാതി അവസ്ഥ..
പിന്നീട് ഒരിക്കലും ആ ഹോട്ടലിലേക്ക് പോയിട്ടില്ല... ന്റെ പൊന്നൂൂ...
Myp taliparamba

0 Comments
Post a Comment