കഥഃ നുണയൻ
------------------------
എവിടെ സത്യവാങ്മൂലം ?

എഴുതി വച്ചിരുന്നു...

സത്യമായിട്ടും എടുക്കാൻ മറന്നതാണ് സാർ...

നിന്റെ പേരെന്താ ?

സിൽജിത്ത്...

എങ്ങോട്ടാ പോണത് ?

അമ്മയ്ക്കു മരുന്നു വാങ്ങുവാൻ....

എവിടുന്നു വരുന്നു..?

മൂങ്ങത്തോട്...

പത്തിരുപത് കിലോമീറ്റര്‍ നീയിപ്പൊത്തന്നെ ഓടിയല്ലോ...

എന്തേ.....
അവിടെയൊന്നും  മെഡിക്കൽഷോപ്പില്ലേ ?

അതല്ല സാർ...

ഈ   മരുന്നങ്ങിനെ എല്ലാ ഷോപ്പിലും കിട്ടില്ല...

ആണോ?അതേതു മരുന്നാടൊ ?

നീയാ ലിസ്റ്റെടുത്തേ ?

സാർ ലിസ്റ്റില്ല...ഗുളികയുടെ പേരറിയാം....

എന്നാ പേര് പറയൂ...

റാസോമെഡ്.....

ജേപീ..

ഇവൻ പറഞ്ഞ സംഗതിയൊന്ന്  ഗൂഗിളിലടിച്ചു നോക്കിയേ...

ആഹാ...

സഞ്ചിയിലാപ്പിളും മുന്തിരിയുമൊക്കയുണ്ടല്ലോ....

മോൻ വിരുന്നിനിറങ്ങിയതാണല്ലേ ?

അല്ല സാർ...

വഴിയരികിൽ വില കുറച്ച് വിൽക്കുന്നത് കണ്ടപ്പോള്‍ വീട്ടിലേയ്ക്ക് വാങ്ങിയതാണ്...

ഇത്ര വിലകുറച്ചെവിടെയാണ് കിട്ടുന്നത് ?

കയറ്റത്തെപ്പടി....

തോളിൽപ്പിടിച്ച് ഇത്തിരി  മാറ്റി നിർത്തിയ പ്രഭാകരൻ സാറ് സ്വകാര്യമായി ഇങ്ങിനെ പറഞ്ഞു...

മോനേ..സിൽജിത്തേ..
കയറ്റത്തെപ്പടിയിലെ പഴക്കടകളെല്ലാം ആളു കൂടിയിട്ട് മിനിയാന്ന്  ഞാനാണടപ്പിച്ചത്....

സത്യത്തിൽ നിനക്ക് നുണ പറയാനറിയില്ല...

അതു നിന്റെ മുഖം വിളിച്ചറിയിയ്ക്കുന്നുണ്ട്...

അതുകൊണ്ടിനിയെങ്കിലും കാര്യം പറ...

നീയെങ്ങോട്ടാ പോണത് ?

അത്...സാർ..

ഉം...മടിയ്ക്കാതെ പറഞ്ഞോളൂ...
ഞാനൊന്നും ചെയ്യില്ല...

എന്റെ ഭാര്യവീട്ടിലേയ്ക്കാ...

കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവളൊരു നാലുദിവസം പാർക്കാൻ പോയതാണ്...

പിന്നെ തിരിച്ചു വരാൻ പറ്റിയിട്ടില്ല...

ഓഹോ...

സിൽജിത്തേ...

വിവാഹം കഴിച്ച  ഏതൊരാൾക്കും നിന്റെ വിഷമം  മനസിലാവും...

പക്ഷേ...ഇങ്ങിനെയൊരവസരത്തിൽ ഒരു സ്റ്റേഷൻപെർമിറ്റുപോലുമില്ലാതെ അടുത്ത ജില്ലയിലേയ്ക്ക് നിന്നെ കടത്തിവിട്ടാൽ അതെന്റെ ജോലിയേയും ഈ സമൂഹത്തേയും ദോഷകരമായി ബാധിയ്ക്കും....

അതുകൊണ്ട് മെയ് മൂന്നുവരെയെങ്കിലും നിനക്കൊന്നു ക്ഷമിച്ചൂടെ ?

സാർ...
ഇൗ ജില്ലയിലും  അവിടെയും കാര്യമായങ്ങിനെ ആർക്കും കൊറോണയില്ലാലോ...

ഞാൻ വെറും രണ്ടു മണിക്കൂറുകൊണ്ട് പോയ് വരാം...

പ്ളീസ് സാർ...
എനിയ്ക്കവളെ കാണാതിരിയ്ക്കാൻ വയ്യ....

ജേപീ...മതി തിരഞ്ഞത്...കേസിന്റെ സ്വഭാവം  മാറി...നീയൊന്നിങ്ങട് വന്നേ...

എന്താ സാർ..?

ഇവൻ ഭാര്യവീട്ടിലേയ്ക്കാ...

ഹണിമൂൺ സമയത്താ കോവിഡ് കയറി വന്നത്...

ആണോ...പാവം...ഇനിയിപ്പൊ എന്തു ചെയ്യും..?

പ്രഭാകരൻ സാർ വീണ്ടും ചോദിച്ചു...

എടൊ..നിന്റെ നാട്ടിലാർക്കെങ്കിലും കൊറോണയുണ്ടൊ ?

ഇല്ല സാർ...

എങ്കിലൊരു കാര്യം ചെയ്യ്....

ഇപ്പൊ സമയം പത്തെ ഇരുപത്...

മറ്റെങ്ങും  തങ്ങാതെ വേഗം പോയി ഉച്ചയ്ക്കുള്ള ചോറുണ്ട് ഒരു രണ്ടുമണിയാകുമ്പൊ തിരിച്ചു  പോര്...

എന്നെ കണ്ടിട്ടേ ഇവിടം വിടാവൂ...

ഓകേ..സാർ....
ഈയുപകാരം ഞാനൊരിയ്ക്കലും മറക്കില്ല...

സന്തോഷത്തോടെ ബെെക്കിൽ കയറിയ സിൽജിത്തിന് ജേപിയുടെ ഉപദേശം പിന്നാലെ വന്നു....

അതേ...പോകുന്നതൊക്കെ ശരി തന്നെ..

തിരിച്ചു വരുമ്പോള്‍   കുളിയ്ക്കാൻ  മറക്കണ്ട...

നാണത്തോടെ തല താഴ്ത്തി അവൻ  യാത്രയാകുമ്പോള്‍ പ്രഭാകരൻ സാറും ജേപിയും ഹൃദയം തുറന്ന് ചിരിച്ചു.....

കടപ്പാട്