ഒരു കുഞ്ഞി പെണ്ണ്കാണൽ...💞❤️💞
ഈ കഥ നടക്കുന്നത് പണ്ട് കുറച്ചു വർഷങ്ങൾക്ക് മുൻപ് ആണ് സുഹൃത്തുക്കളെ.
"ഒരു കല്യാണ കഥ." വേണേൽ നമുക്ക് അങ്ങനെ വിളിക്കാം ഇതിനെ.
രാവിലെ കണ്ണും തിരുമി അമ്മേ എന്ന് വിളിച്ച് മുറിയിൽ നിന്നും ഇറങ്ങി വന്നപ്പോഴാണ് നമ്മുടെ കഥാനായിക ആ സത്യം മനസിലാക്കുന്നത്. വീട്ടിൽ ആരുമില്ലെന്ന്. സ്ഥിരം കഥയിലെ എ ക്ലാസ്സ് നായികമാരെപോലെ വെളുപ്പിനെ എഴുന്നേൽക്കുക രാവിലെ കുളി അമ്മയെ സഹായിക്കാൻ രാവിലെ കൂടെ ചെല്ലുക തുടങ്ങി മനോഹരങ്ങളായ ആചാരങ്ങൾ ഒന്നുംതന്നെ നമ്മുടെ നായികയ്ക്ക് ദൈവം സഹായിച്ച് നിലവിലില്ല.
ആ അപ്പൊ പറഞ്ഞു വന്നത് നമ്മുടെ കഥാനായികയുടെ കാര്യം. രാവിലെ എണീറ്റ് അങ്ങനെ മാവിലും മരത്തിലേം ഒക്കെ ചെറിയ ചില ഇലകൾ പറിച്ച് മരത്തിന്റെ വെയിറ്റ് കുറക്കാൻ സഹായിച്ചു കൊണ്ട് നമ്മുടെ മഹാ മനസ്ക്കയായ നായിക പല്ലൊക്കെ തേച്ച്. പ്രാതൽ ഒക്കെ കഴിച്ചു വീട്ടിലെ പട്ടിയെ കളിപ്പിച്ചുകൊണ്ട് ഇരുന്ന സമയം. അതാ വീടിന്റെ മുന്നിൽ ആരോ കാറിൽ വന്നു ഇറങ്ങുന്നു.
"ഹോ ആരാ ഇതിപ്പോ"
നമ്മുടെ നായികയ്ക്ക് ആ വരവ് തീരെ ഇഷ്ട്ടായില്ല. അപ്പോഴാ അതാ അതിൽ നിന്നും ഒരു അമ്മയും ഏതോ ഒരു ചെക്കനും ഇറങ്ങി വരുന്നു. ചെക്കൻ കാഴ്ച്ചയിൽ ഇച്ചിരി ലുക്ക് ഒക്കെ ഉണ്ടെങ്കിലും പ്രായത്തിൽ ചെറുതായത് കൊണ്ട് നമ്മുടെ കഥാനായിക വെറുതെ വിട്ടു. അപ്പോഴാണ് ഒരു കാര്യം നായിക ഓർത്തത് ആരാണ് ഇതെന്ന് അറിയില്ലല്ലോ എന്ന് വീട്ടിൽ വന്നവരോട് നിങ്ങളെ എനിക്ക് അറിയില്ല എന്ന് പറയാൻ പറ്റില്ലാലോ. നമ്മുടെ നായിക എല്ലാ കല്യാണത്തിനും പരിപാടികൾക്കും പോകുന്നത് കൊണ്ട് എല്ലാരേം അറിയാം. അതോണ്ട് എത്ര അടുത്ത ബന്ധു ആയാലും അകന്ന ബന്ധു ആയാലും അറിയുമോ എന്ന് ചോദിച്ചാൽ സ്ഥിരം ഡയലോഗ് പിന്നെ അറിയാതെ എല്ലാർക്കും സുഖമല്ലേ ആന്റി എന്ന് പറഞ്ഞു ചിരിച്ചു മുങ്ങുന്ന നായിക ഇപ്പോ പെട്ടു. ആരാണെന്ന് അറിയില്ലെങ്കിലും ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്തു പട്ടിയേം പൂട്ടി അങ്ങോട്ട് അങ്ങ് ചെന്നു. അപ്പോഴാണ് നായിക ആ ചോദ്യം കേട്ടത് .
"ഇവിടെ ആരുമില്ലേ മോളെ?"
നല്ല കഥ! മല പോലെ നമ്മുടെ നായിക മുന്നിൽ നിന്നിട്ട് അവർക്ക് കണ്ടില്ലെന്ന് വേറെ ആരേലും ഉണ്ടോന്നു.മനസ്സിൽ തോന്നിയത് അപ്പാടെ വിഴുങ്ങി നമ്മുടെ നായിക പിന്നേം ചിരി ഫിറ്റ് ചെയ്തു.
"ഇല്ലാല്ലോ ആന്റി.ഞാൻ മാത്രമേ ഉള്ളു."
"ആ മോള് അമ്മയെ ഒന്ന് വിളിച്ച് നോക്ക് ഉടനെ വരുമോ എന്ന്."
അത് കഴിഞ്ഞ് ആണ് ആ ബോംബ് അവർ പൊട്ടിച്ചത് .
"ഞങ്ങൾ മോൾക്ക് ഒരു ആലോചന ആയിട്ട് വന്നതാണ്. അമ്മയോടും അച്ഛനോടും ഒന്ന് സംസാരിക്കാൻ."
ഹെ!
"മോനെ മനസ്സിൽ ലഡു പൊട്ടി."
കേട്ടത് വിശ്വസിക്കാൻ ആകാതെ നമ്മുടെ നായിക ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുകയാണ് സുഹൃത്തുക്കളെ. അങ്ങനെ തന്റെ ആദ്യത്തെ പെണ്കാണൽ ആണ് ഈ നടക്കുന്നത് എന്നറിഞ്ഞ നമ്മുടെ നായിക ദൃതങ്കപുളകിതയായി രോമാഞ്ചിഫിക്കേഷൻ കൊണ്ടു. അവരോട് കയറി ഇരിക്കാൻ പറഞ്ഞിട്ട് നമ്മുടെ നായിക നേരെ മുറിയിലേക്ക് കയറി. കണ്ണാടിയിൽ ഒന്നൂടെ നോക്കി തന്നെ തന്നെയാണോ ഇവർ കാണാൻ വന്നത്. നമ്മുടെ നായിക വേഗം അങ്ങോട്ട് പോയി.
"ആന്റി അവർ വരാൻ വൈകുന്നേരം ആകും എന്ന് പറഞ്ഞു."
ഒരു മിനിറ്റ് നായിക അമ്മയെ വിളിച്ചില്ലലോ എന്നല്ലേ ചോദിക്കാൻ വന്നത്. സംഗതി സത്യമാണ് വിളിച്ചില്ല അതിന്റെ കാര്യം ഓള് പുറകെ പറയും.ഇപ്പോ നമുക്ക് ആലോചന എന്താന്ന് നോക്കാം.
"ആ മോള് പറഞ്ഞാൽ മതി.ഞങ്ങൾ പിന്നെ ഒരു ദിവസം വരാം."
"മ്മ് പറയാം ആന്റി."
"ഞങ്ങൾ വന്നത് എന്റെ മോന് വേണ്ടി മോളെ ആലോചിക്കാൻ ആണ്."
നാണം അയലത്ത് കൂടെ പോയിട്ടില്ലെങ്കിലും കല്യാണ കാര്യം പറയുമ്പോ നാണിക്കണമല്ലോ. നായിക ചെറിയ നാണം ഒക്കെ ഫിറ്റ് ചെയ്ത് ബാക്കി പോരട്ടെ എന്ന അർത്ഥത്തിൽ നിന്നു.
"ദേ ഇവൻ മോളെ ഇന്നലെ അമ്പലത്തിൽ വെച്ച് കണ്ടെന്നു. അവനാണ് എന്നോട് പറഞ്ഞത് ചേട്ടന് മോള് ചേരുമെന്ന്."
നായിക ആ സഹോദരനെ നോക്കി അവന്റെ പിതാവിനെ സ്മരിച്ച് ഒന്ന് ചിരിച്ചു.
"ആ ചേച്ചി ചേട്ടന് ചേച്ചി ചേരും. ചേട്ടനോട് ഞാൻ സംസാരിച്ചിരുന്നു.ചേട്ടന് ഞങ്ങളുടെ ഇഷ്ട്ടമാണ് വലുത്.അച്ഛനും അങ്ങനെ തന്നെ അവർ ഒരുമിച്ച് ആണ്. "
"നന്നായി ഇനി അവനെ കെട്ടീട്ട് വേണം നിങ്ങളുടെ ഇഷ്ടത്തിന് എന്നെ പന്ത് തട്ടാൻ."
ഇതെല്ലാംമൈൻഡ് വോയിസ് ആണ് കേട്ടോ.
"ആ മോളെ , അവൻ അടുത്ത മാസം ലീവിന് വരും. പുറത്ത് കാനഡയിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആണ്."
പിന്നേം നമ്മുടെ നായികയുടെ മനസ്സിൽ രണ്ടാമത്തെ ലഡു പൊട്ടി.
"മോനെ മനസ്സിൽ പിന്നേം ലഡു പൊട്ടി."
"മോൾക്ക് മോനെ കാണണോ?"
ഇരയെ കിട്ടിയ സന്തോഷത്തോടെ നായിക ചാടി വീണ് പറയുകയാണ് സുഹൃത്തുക്കളെ.
"ആന്റി ഒന്നും വിചാരിക്കരുത്. എനിക്ക് ഗവണ്മെന്റ് ജോലിക്കാരെ മതി. മാത്രമല്ല ഇപ്പോ കല്യാണത്തിന് താല്പര്യമില്ല.ഗവണ്മെന്റ് ജോലിക്കാർ അല്ലാത്തവരെ എനിക്ക് ഇഷ്ട്ടമല്ല. ആന്റി ഒന്നും വിചാരിക്കരുത് കേട്ടോ."
നിങ്ങൾ വിചാരിക്കും എന്താ ഈ കുട്ടി ഇങ്ങനെ എന്ന്. നല്ല ഒരു ആലോചന വന്നിട്ട് വേണ്ടാന്ന് പറയാൻ.അത് അറിയാൻ അങ്ങ് അകത്തോട്ടു നോക്കണം. അകത്ത് എന്ന് പറഞ്ഞാൽ നമ്മുടെ നായികയുടെ ഹൃദയത്തിന്റെ അകത്തു. അവിടെ ആരോ ഒരു കുടിൽ കെട്ടി അല്ലെങ്കിൽ വേണ്ട കുറച്ച് റിച്ച് ആകട്ടെ ഒരു താജ്മഹൽ കെട്ടി അവിടെ കൂടി ഇരിക്കുവാ പിന്നെ എന്ത് ചെയ്യാനാ പാവം കുട്ടി അല്ലേ. അപ്പൊ അതാണ് ആ വലിയ കഥ. മഹാനായ നായിക വളരെ മനോഹരമായി മുടക്കുന്ന നല്ല ആലോചന.
ഇനി നിങ്ങൾ ആരോടും പറയിലെങ്കിൽ ഒരു സത്യം പറയാം ആ നായിക ഞാൻ ആയിരുന്നു , പാവം ഞാൻ അല്ലേ ?
കടപ്പാട്

0 Comments
Post a Comment