പ്രണയം💘💘
Harsha Hussain
''മോളേ നീ ഇതുവരെ റെഡിയായില്ലേ..ദേ അവര് ഇവിടെ എത്താനായീ എന്ന് പറഞ്ഞ് വിളിച്ചിരുന്നു..നീ വേഗം റെഡിയാവാന്‍ നോക്ക്..ഫിദാ നീ അവളെ ഒന്ന് റെഡ്ഡിയാക്ക്...''
അതുംപറഞ്ഞ് ഉമ്മ പുറത്തുപോയതും മനസ്സ്മരിച്ച് ഞാന്‍ അവിടെ തന്നെ ഇരുന്നു..
''ഷാനൂ.നീ എന്തിനാ ഇത്ര ഫീലാവുന്നേ..ഇത് വെറുമൊരു പെണ്ണ്കാണല്‍ അല്ലേ..''
''അല്ല..ഫിദാ..എനിക്കറിയാം ഈ പെണ്ണ്കാണല്‍ കല്ല്യാണത്തിലേ ചെന്ന് നിക്കൂന്ന്....എന്റെ ഉപ്പാനെ നിനക്ക് അറിയാത്തതൊന്നുമല്ലല്ലോ....
ഷഹീറിനെ മറന്ന് എനിക്ക് ജീവിക്കാന്‍ കഴിയില്ല..''
''ദേ..ആദ്യം ഈ പെണ്ണ്കാണലൊന്ന് കഴിഞ്ഞോട്ടേ..ബാക്കി നമുക്ക് അപ്പോ നോക്കാം..എന്തെങ്കിലുമൊരു വഴി ഇല്ലാതിരിക്കില്ല..നീ ഒരു കാര്യം ചെയ്യ് അവന്‍ സംസാരിക്കാന്‍ വരുമ്പോള്‍ ഉള്ള കാര്യം അങ്ങ് തുറന്നുപറഞ്ഞേക്ക്..''
വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് ഞാന്‍ അണിഞ്ഞൊരുങ്ങി അവര്‍ക്ക് മുന്നില്‍ പോയി നിന്നു..സ്ത്രീകളെല്ലാം എന്റെ മുടീടെ നീളവും പല്ലിന്റെ എണ്ണവും കണ്ണിന്റെ ഘടനയുമൊക്കെ നോക്കുന്നതിനിടയില്‍ ഏതോരു കാര്‍ന്നോര് വിളിച്ചുപറഞ്ഞു..ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആവാട്ടോ..എന്ന്..എല്ലാരും അതിന് ശരിവെച്ച് നിന്നപ്പോഴാണ് ചെറുക്കന്റെ എനിക്കൊന്നും സംസാരിക്കാനില്ലാ എന്ന മാസ്സ് ഡയലോഗ്..ഞാന്‍ ഫിദയെ ഒന്ന് ദയനീയമായി നോക്കി..അപ്പോതന്നെ അവരുടെ കൂട്ടത്തിലെ ഒരു സ്ത്രീ എന്റെ കയ്യില്‍ ഒരു മോതിരമണിയിച്ചു..രണ്ട് മാസത്തിനുള്ളില്‍ കല്ല്യാണവും ഫിക്സ് ചെയ്തു...
ഇതിനിടയില്‍ പലപ്പോഴും ഞാന്‍ അയാളെ വിളിച്ച് ഈ കല്ല്യാണത്തിന് സമ്മതമല്ലാന്ന് പറയാന്‍ ശ്രമിച്ചു..പക്ഷേ അയാള്‍ ഒന്നുംതന്നെ സംസാരിക്കാന്‍ കൂട്ടാക്കിയില്ല.....കൈ നിറയെ മൈലാഞ്ചി അണിഞ്ഞ് പുതുമണവാട്ടിയായി ചമഞ്ഞൊരുങ്ങി നില്‍ക്കുമ്പോഴും എന്റെ കണ്ണ് നിറഞ്ഞുകൊണ്ടേ ഇരുന്നു..
എന്റെ കല്ല്യാണം ആണെന്ന് പറയുമ്പോഴെങ്കിലും അവന്റെ ഇഷ്ടം എന്നോട് തുറന്നുപറയുമെന്ന് ഞാന്‍ വെറുതെ ആശിച്ചു..അല്ലെങ്കിലും അവനെ കുറ്റംപറഞ്ഞിട്ടും കാര്യം ഇല്ലല്ലോ..ഞാനും എന്റെ ഇഷ്ടം അവനെ അറിയിച്ചിട്ടില്ല..ശരിക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്തായിരുന്നു..അത് വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഒന്നറിയാം അത് സൗഹൃദത്തിനും പ്രണയത്തിനും അപ്പുറമാണെന്ന്...
പെട്ടെന്ന് ആരോ നിഖാഹ് കഴിഞ്ഞു എന്ന് വിളിച്ചുപറഞ്ഞപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്...നിഖാഹ് കഴിഞ്ഞ് മഹറണിയിക്കാന്‍ വരുന്ന ചെറുക്കനെ കാണാന്‍ എല്ലാരും തിരക്കുകൂട്ടി..അവന്‍ പതിയെ അത് എന്റെ കഴുത്തില്‍ അണിഞ്ഞതും എന്റെ ഹൃദയം പൊട്ടിപോവുന്നപോലെയായി..ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി അവന്റെകാലില്‍ ചെന്ന് പതിച്ചു..
തുടരും💘💘
#📙 നോവൽ
പ്രണയം 💘💘💘
Part 2(last part )
Harsha Hussain
പതിനെട്ട് വര്‍ഷമായി സ്വന്തമെന്ന് കരുതിയ എല്ലാംവിട്ടെറിഞ്ഞ് അയാളുടെ കൈ പിടിച്ച് ആ പടിയിറങ്ങുമ്പോ ഒരുതുള്ളി കണ്ണീര്പോലും പൊടിഞ്ഞില്ല..ഒരുപക്ഷേ എന്റെ ഇഷ്ടത്തിന് വിലകല്‍പ്പിക്കാത്ത ഒരുകൂട്ടം ആളുകളില്‍ നിന്ന് രക്ഷപെട്ട് പോവുന്നോണ്ടായിരിക്കും..എന്നാല്‍ അതിഥികളെ സ്വീകരിക്കാന്‍ ഓടിനടക്കുന്ന എന്റെ ഏട്ടനെ കണ്ടതും പിടിച്ച്നില്‍ക്കാനായില്ല..അവനെ കെട്ടിപിടിച്ച് കരഞ്ഞു..പിന്നെ ആരൊക്കെയോ ഞങ്ങളെ അടര്‍ത്തിമാറ്റി.
വലതുകാലുവെച്ച് ആ വീട്ടില്‍ കയറുമ്പോള്‍ മനസ്സ് മരിച്ച ഒരു ശരീരം മാത്രമായിരുന്നു ഞാന്‍...ആരോ പറഞ്ഞ്കേട്ടിട്ടുണ്ട്..നമ്മള്‍ ഇഷ്ടപെടുന്നവരെ നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവരെ ഒരിക്കലും കിട്ടൂലാന്ന് ഉറപ്പുള്ളപോഴാണെന്ന്..അവനെ ഞാനിത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അവനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടപ്പോഴാണ് മനസ്സിലായത്....
ആ വീട്ടിലുളളവരോടൊക്കെ ഞാന്‍ പെട്ടെന്ന് തന്നെ കൂട്ടായി..അയാളെ ഒഴിച്ച്..രാത്രി ഒരുപാട് വൈകിയതും അയാളുടെ പെങ്ങള്‍ എന്നെ ഒരു മുറിയിലാക്കി ഡ്രെസ്സ് എടുത്ത്തന്ന് ഫ്രഷാവാന്‍ പറഞ്ഞിട്ട് പോയി...വെള്ളത്തിന് കീഴെ തണുത്തുറഞ്ഞ് നില്‍ക്കുമ്പോഴും എന്റെ ഉള്ളം ചൂട്ടുപൊള്ളികൊണ്ടിരുന്നു..മാറിലമര്‍ന്ന് കിടക്കുന്ന ഷാഹില്‍ എന്ന പേര് കൊത്തിയ മഹറില്‍ എന്റെ കണ്ണുകളുടക്കി..ഇതല്ലല്ലോ..ഞാന്‍ ആഗ്രഹിച്ചേ..വീണ്ടും പഴയതെല്ലാം ഓര്‍മ വന്നതും അലറികരഞ്ഞു...
ഫ്രഷായി പുറത്തിറങ്ങിയപ്പോ ഞാന്‍ കണ്ടു എന്നകാത്തെന്നപോലെ ബെഡ്ഡിലിരിക്കുന്ന അയാളെ..എന്നെകണ്ടതും ഒന്ന് പുഞ്ചിരിച്ച്കൊണ്ട് അടുത്ത് വന്നു..എന്നാല്‍ ഞാന്‍ അയാളെ പാടെ അവഗണിച്ച്കൊണ്ട് ബെഡ്ഡിന്റെ ഒരുമൂലയില്‍ ചുരുണ്ടുകൂടി.
******************************************************************************
ഇന്നേക്ക് ഒരുമാസമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്..എന്നാല്‍ ഇതുവരെ ഞാനയാളോട് ഒന്ന് മിണ്ടീട്ട്പോലുമില്ല..ഉമ്മാക്കും ഉപ്പാക്കും സംശയംവരണ്ട എന്ന് കരുതി അയാളുടെ എല്ലാ കാര്യങ്ങളും ഞാന്‍ കണ്ടറിഞ്ഞ് ചെയ്യാറുണ്ട്..അങ്ങനെ ജീവിതം തട്ടീംമുട്ടീം പോയികൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്..എന്താണന്നല്ലേ..ഒരിക്കല്‍ ഉമ്മയും ഉപ്പയും കോഴിക്കോടുള്ള നാത്തൂന്റെ വീട്ടിലേക്ക് പോയി..വൈകുന്നേരം തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് പോയത്..അയാള്‍ ഓഫീസിലും പോയിരുന്നു...വെറുതെ ഇരുന്ന് ബോറഡിച്ച ഞാന്‍ ചുമ്മാ ടീ.വി ഓണാക്കി..
അതിലെ ചാനലൊക്കെ വെറുതെ മാറ്റികളിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു ന്യൂസ്ചാനലിലെ ബ്രേക്കിംഗ് ന്യൂസ്സില്‍ എന്റെ കണ്ണുകള്‍ തറഞ്ഞ് നിന്നത്.
*ഇന്ത്യയിലുടെനീളം ഏപ്രില്‍ 15 വരെ ലോക്ക്ഡൗണ്‍*
അത് കണ്ടതും ഇടിവെട്ടേറ്റവനേ പാമ്പ് കടിച്ച അവസ്ഥയായി എനിക്ക്..ഇനിയിപ്പോ ഉമ്മാക്കും ഉപ്പാക്കും ഇങ്ങോട്ട് തിരിച്ച് വരാനും പറ്റില്ല..അയാള്‍ക്ക് ഓഫീസില്‍ പോവാനും പറ്റില്ല..പെട്ടെന്നാണ് കോളിംഗ് ബെല്ലടിഞ്ഞത്..തുറന്നപ്പോ അയാളായിരുന്നു..ഞാന്‍ വല്ല്യ മൈന്റ് ഒന്നും കൊടുക്കാതെ അകത്തേക്ക് പോയി..
പിന്നീടുള്ള രണ്ട്ദിവസവും ഇത് തന്നെയായിരുന്നു അവസ്ഥ..അയാളെ അവിടെ കണ്ട ഞാന്‍ ഇവിടുന്നേ ഒാടുമായിരുന്നു..ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ പരമാവധി ഞാന്‍ ഒഴിവാക്കി..അങ്ങനെയിരിക്കേ ഒരുദിവസം ബാല്‍കണിയില്‍ പഴയകാര്യങ്ങളൊക്കെ ആലോചിച്ച് ഇരിക്കുന്ന എന്റെ അടുത്ത് അയാള്‍ വന്നിരുന്നു.ആദ്യം ഞാനൊന്ന് ഞെട്ടിയെങ്കിലും പിന്നെ അയാളുടെ അടുത്ത്നിന്ന് എഴുന്നേറ്റ് പോവാന്‍ നിന്നു..എന്നാ അയാളെന്റെ കൈപിടിച്ച് അവിടെ തന്നേഇരുത്തി..
പിന്നീട് അയാള്‍ എന്തൊക്കെയോ വാതോരാതെ സംസാരിക്കാന്‍ തുടങ്ങി..ആദ്യം ദേഷ്യത്തോടെ ഇരുന്ന ഞാന്‍ പതിയെ പതിയെ തിരിച്ചും സംസാരിക്കാന്‍ തുടങ്ങി..രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ നല്ല ഫ്രണ്ട്സായി..
''ഷഹാനാ...''
ഷാഹിക്ക അങ്ങനെ വിളിച്ചോ ഞാന്‍ നന്നായൊന്ന് കണ്ണുരുട്ടി നോക്കി..
''ഓ..സോറി...ഷാനൂ..ബോറടിക്കുന്നു..നീ നിന്റെ ലൗസ്റ്റോറി ഒന്ന് പറഞ്ഞേ...''
അത് കേട്ട് ഞാന്‍ ശെരിക്കും ഞെട്ടി..എനിക്ക് ഒരു ലൗസ്റ്റോറി ഉണ്ടെന്ന് ഷാഹിക്കാക്ക് എങ്ങനെ അറിയാം..
''അത്..നിങ്ങള്‍ക്കെങ്ങനേ..''
''അറിയാന്നല്ലേ..ഞാനും ചോറ്തന്നെഅല്ലേ കഴിക്ക്ണെ ഷാനൂ...അതൊക്കെഎനിക്ക് മനസ്സിലാവും..നീ പറയ്..ഞാനുംകൂടെ കേള്‍ക്കട്ടേ ആ പരിശുദ്ധ പ്രണയത്തേപറ്റി...''
അത്കേട്ടതും ഞാനൊന്ന് പുഞ്ചിരിച്ച്കൊണ്ട് പറയാന്‍ തുടങ്ങി..
''പ്രണയമെന്ന് പുര്‍ണ്ണമായി പറയാന്‍ ഒക്കില്ല..ഷഹീര്‍ അതായിരുന്നു അവന്റെ പേര്..ഞാന്‍ പത്തില്‍ പഠിക്കുമ്പോ ഷെയര്‍ചാറ്റ്വഴിയായിരുന്നു ഞങ്ങള്‍ പരിചയപ്പെടുന്നത്..ഷെയര്‍ചാറ്റില്‍ അത്യാവശ്യം കഥകളൊക്കെഎഴുതുമായിരുന്നു ഞാന്‍..ആദ്യമായി അവനെനിക്ക് മെസേജ് അയച്ചത് കഥ സൂപ്പറായീന്ന് പറഞ്ഞോണ്ടായിരുന്നു..
അങ്ങനെ പതിയെ പതിയെ ആ ചെറിയ ചാറ്റിംഗ് വലിയൊരു സൗഹൃദത്തിലേക്കെത്തിച്ചു..അത് പതിയെ ഫോണ്‍ കോളിലേക്ക് വഴുതി വീണു..അങ്ങനെ ഞങ്ങള്‍ ഒരുപാട് അടുത്തു..പക്ഷേ അപ്പോഴൊക്കെ ഞങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
പിന്നീടെന്നോ അവനെന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..പക്ഷേ ഞാനതില്‍ നിന്നും അവനെ വിലക്കി..നമുക്ക്സൗഹൃദം മതിയെന്ന് പറഞ്ഞ് അവന്റെ മനസ്സ്മാറ്റി..എന്നാല്‍ പിന്നീടെപ്പോഴോ എനിക്കവനേ ഒരുപാട് ഇഷ്ടായി..പക്ഷേ തുറന്നുപറയാന്‍ പേടിയായിരുന്നു..
നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ അവന്റെ ശബ്ദംകേട്ടാമതിയായിരുന്നു എനിക്ക് എന്റെ സങ്കടങ്ങളെല്ലാം മറക്കാന്‍.. ഞാന്‍ വിലക്കിയതോണ്ടായിരിക്കും പിന്നീട് ഒരിക്കല്‍പോലും അവന്‍ എന്നോട് അങ്ങനെയൊന്നും പറഞ്ഞില്ല..പക്ഷേ അതിന് ഞാനൊരുപാട് കൊതിച്ചു..അങ്ങനെയിരിക്കുമ്പോഴാ നീ വന്നെപെണ്ണ്കാണുന്നതും കല്ല്യാണമുറപ്പിക്കുന്നതും..അവനോട് അത് പറയുമ്പോഴെങ്കിലും അവന്‍ എന്നെ ഇഷ്ടാണെന്നും നീ എന്റെ കൂടെ വായെന്നും അവന്‍ പറയുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു..അവനെ കുറ്റംപറഞ്ഞിട്ടും കാര്യല്ല ആദ്യം അവന്‍ ഇഷ്ടം പറഞ്ഞപ്പോഴേ സമ്മതിച്ചാ മതിയായിരുന്നു...''
അതുംപറഞ്ഞ് ഞാന്‍ നിര്‍ത്തിയതും ഷാഹിക്ക വയറ്പൊത്തി ചിരിക്കാന്‍ തുടങ്ങി..
''അയ്യേ..എന്ത് ശോകാണെടീ...''
അതുംപറഞ്ഞ് വീണ്ടുംചിരിച്ചപ്പോ ഞാന്‍ മോന്തവീര്‍പ്പിച്ച്തിരിഞ്ഞ് നിന്നു..
''ടീ..നിനക്കിപ്പോ മനസ്സിലായില്ലേ..പറയേണ്ടതൊക്കെപറയേണ്ട സമയത്ത്തന്നെ പറയണം എന്ന്..പ്രതേകിച്ച് ദേ ഈ പ്രേമമൊക്കെ..''
അതുംപറഞ്ഞ് ഷാഹിക്ക എന്നേ ഇക്കാന്റെ നെഞ്ചിലേക്ക് ചേര്‍ത്ത് നിര്‍ത്തി.അത് കാത്ത്നിന്നപോലെ ഞാനും ആ നെഞ്ചിലേക്കമര്‍ന്നു.അപ്പോള്‍ അറിയുകയായിരുന്നു ഞാന്‍ എന്നിലെ മാറ്റം..
അതേസമയം ഒരുകയ്യില്‍ ഷഹാനയെ ഭദ്രമാക്കി ഷഹീര്‍ എന്നതന്റെ #📙 നോവൽ ഫേക്ക് അകൗണ്ട് ഡിലീറ്റാക്കുകയായിരുന്നു ഷാഹില്‍...ഒരുപാട് തവണ പുറകേ നടന്നിട്ടും ഒരുനോട്ടം പോലും അവള്‍ സമ്മാനിക്കാത്തതില്‍ നിരാശയിലിരുന്ന അവന് അവന്റെ സുഹൃത്ത് പറഞ്ഞ്കൊടുത്ത ഒരു മാര്‍ഗമായിരുന്നു ഷഹീര്‍...ഹാഷിയില്‍ നിന്ന് ഷഹാനയിലേക്കുള്ള പാതമാത്രമായിരുന്നു ഷഹീര്‍...
അവള്‍ ഒന്നൂടെ അവനിലേക്ക് ചാഞ്ഞു..അവന്‍ സ്നേഹപൂര്‍വ്വം അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ശുഭം...💘💘💘💘💘

0 Comments
Post a Comment