short story..📝
FULL PART
✒SHAHANA..❤
_________________________
അനസിന്റെ ഡ്രെസ്സുകൾ തേച്ചു കൊണ്ടിരുന്ന നൂറ അവന്റെ അലർച്ച കേട്ട് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി...അവന്റെ രൂക്ഷത്തോടെയുള്ള നോട്ടം അവളിൽ ഭയം ഉണർത്തി...
"നിന്നോട് ഞാൻ പറഞ്ഞതല്ലേടി..എന്റെ കാര്യങ്ങൾ നീ നോക്കേണ്ട എന്ന് ..നിനക്കെന്താ പറഞ്ഞാ മനസ്സിലാകൂലെ.."
എന്ന് പറഞ്ഞ് അവൻ അവളുടെ അടുത്തേക്ക് പാഞ്ഞടുത്ത് അവളുടെ മുഖമടക്കി ഒന്ന് കൊടുത്തു..അവന്റെ ദേഷ്യം തീർന്നില്ല..ടേബിളിൽ ഇരിക്കുന്ന അയേൺ ബോക്സ് എടുത്ത് അവളുടെ കയ്യിൽ അമർത്തി...അവൾ വേദന കൊണ്ട് പുളഞ്ഞു..അവൻ ചെയ്തത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..അവൾ ഓടിപ്പോയി ബാത്റൂമിൽ കയറി ഡോർ അടച്ചു...
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അനസ് തന്നോട് എപ്പോഴും ദേഷ്യപ്പെടുമെങ്കിലും വേദനിപ്പിക്കുന്നത് ആദ്യമായാണ്...ശരീരത്തിനേറ്റ വേദനയേക്കാളും അവൾക്ക് വേദനിച്ചത് മനസ്സിനാണ്...അവളുടെ കണ്ണുകളിൽ ഇരുട്ട് പടരുന്നത് അവൾ അറിഞ്ഞു...അവൾ നിലത്തേക്ക് ഊർന്ന് വീണു..
നൂറ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടപ്പോഴാണ് അനസിന് അവൻ ചെയ്തത് എന്താണെന്ന് ബോധം വന്നത്..അവന് ആകെ വല്ലാതായി...താൻ ആദ്യമായിട്ടാണ് അവളെ വേദനിപ്പിക്കുന്നത്...ഒന്നാമത് ഓഫീസിൽ നിന്നുള്ള സ്ട്രെസ്സ്...അതിന്റെ ദേഷ്യമാണ് അവളിൽ തീർത്തത്...അവൻ മുഖം പൊത്തി ബെഡ്ഡിൽ ഇരുന്നു...
'ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസം ആവാറായി...നൂറയെ കാണുമ്പോഴൊക്കെ ഷംനയുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത്...നൂറയുടെ സ്ഥാനത്ത് ഷംനയായിരുന്നു വേണ്ടത്...പക്ഷേ അവളിന്നീ ലോകത്തില്ല...നൂറയെ എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല...അതൊരു പക്ഷേ അവളെ ഞാൻ പെങ്ങളായി കണ്ടതു കൊണ്ടാണോ..എന്തോ..ഇന്ന് അവളോട് ചെയ്തത് ഓർക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിക്കുന്നു..'
അവൻ അവൾ വരുന്നതും നോക്കി ഇരുന്നു..സമയം കുറേ ആയപ്പോൾ അവന് പേടി തോന്നാൻ തുടങ്ങി..അവൻ ബാത്റൂമിന്റെ ഡോറിൽ ചെന്ന് മുട്ടിയപ്പോൾ ഒരനക്കവും കേൾക്കുന്നില്ല..അവൻ ഡോറിൽ ആഞ്ഞു തള്ളിക്കൊണ്ട് ഡോർ തുറന്നു..അവൾ നിലത്ത് ബോധം കെട്ട് കിടക്കുന്നത് കണ്ട് അവന്റെ ഉള്ളൊന്നു പിടഞ്ഞു...അവൻ അവളെ കോരിയെടുത്ത് ബെഡ്ഡിൽ കൊണ്ടു പോയി കിടത്തി...അപ്പോഴാണ് അവളുടെ കൈയ്യിലെ പൊള്ളിയ പാട് അവൻ കണ്ടത്..അവന് കുറ്റബോധം തോന്നി...
അവൻ അവളുടെ കയ്യിലൊന്ന് തടവി...അവളൊന്നു പിടഞ്ഞു...കണ്ണുകൾ വലിച്ചു തുറന്നു..മുന്നിലിരിക്കുന്ന അനസിനെ കണ്ട് അവളൊന്നു പേടിച്ചു...അവൻ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു..അവൾക്ക് എന്തോ പോലെയായി..അവൾ അവന്റെ മുഖത്ത് നിന്ന് കണ്ടെടുത്ത് വേറെയെവിടേക്കോ നോക്കി കിടന്നു...അപ്പോൾ തന്നെ അവൻ അവളുടെ താടിയിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി..പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവളൊന്നു ഞെട്ടി അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...
"വേദനിച്ചോ..."
'ഇതെന്തോന്ന് മനുഷ്യനാ...കൈ പൊള്ളിച്ചിട്ട് വേദനിച്ചോന്ന്..'അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഇല്ലെന്ന് തലയാട്ടി...
"I 'm sorry..ഞാൻ ..."അവൻ വാക്കുകൾക്ക് വേണ്ടി പരതി...അവൻ അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു..അവളുടെ കയ്യെടുത്ത് മുഖത്തേക്ക് അടുപ്പിക്കാൻ നിന്നതും അവൻക്ക് ഷംനയെ ഓർമ്മ വന്നു..പെട്ടന്ന് തന്നെ അവൻ എണീറ്റ് പോയി...
നൂറക്ക് ഇതൊരു അത്ഭുതമായിരുന്നു...ആദ്യമായാണ് അവൻ അവളോട് ഇങ്ങനെ സോഫ്റ്റായി സംസാരിക്കുന്നത്...അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു...അതികം ആലോചിച്ചു കൂട്ടാതെ വേഗം എണീറ്റ് ഉമ്മാനെ സഹായിക്കാൻ അവൾ അടുക്കളയിലേക്ക് പോയി...
അങ്ങനെ രണ്ട്മൂന്ന് ദിവസം കടന്ന് പോയി..ഈ ദിവസങ്ങളിലൊന്നും അവൻ അവളോട് മിണ്ടിയില്ല...അതിൽ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു...ദേഷ്യപ്പെടാനെങ്കിലും തന്നോടൊന്ന് മിണ്ടിയിരുന്നെങ്കിലെന്ന് അവൾ ആശിച്ചു...
ഇന്ന് ഞായറാഴ്ച ആയതിനാൽ അനസിന് ഓഫീസില്ല..അത് കൊണ്ട് നേരം പത്ത് മണിയായിട്ടും അവൻ എണീറ്റിട്ടില്ല...നൂറ പണികൾ ഓരൊന്നായി തീർത്തുകൊണ്ടിരിക്കുകയാണ്..അതിനിടയിലാണ് ആരോ കോളിംഗ് ബെൽ അടിച്ചത്...അവൾ തോളിലുള്ള ഷോൾ തലയിലേക്ക് ഇട്ട് ഡോർ പോയി തുറന്നു...പുറത്തു നിൽക്കുന്ന ആളെ കണ്ട് അവൾ സന്തോഷത്തോടെ പോയി അയാളെ കെട്ടിപ്പിടിച്ചു...അത് അവളുടെ ആങ്ങള നൗഫലായിരുന്നു..അവളേക്കാൾ നാല് വയസ്സിന് മൂത്തതാണ് അവൻ..അവളുടെ ആങ്ങള എന്നതിലുപരി അനസ്സിന്റെ ചങ്കുംകൂടിയാണവൻ..നൂറ അവനെ വിട്ട് നിന്ന് അവന്റെ മുഖത്തേക്ക് നോക്കി..
"കാക്കു എന്താ ഈ നേരത്ത്..."അവൾ സംശയത്തോടെ ചോദിച്ചു...
"എന്റെ പെങ്ങളുണ്ട് ഇവിടെ..അവളെ കാണാൻ വന്നതാ.."അവൻ തമാശയോടെ പറഞ്ഞു..
"പോടാ.."അവൾ അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു...
"ചുള്ളിക്കൊമ്പാണേലും നിന്റെ അടിക്ക് നല്ല ശക്തിയാണല്ലോടീ.."അവൻ വയറ് തടവിക്കൊണ്ട് പറഞ്ഞു..
"വാ...അകത്തേക്ക് വാ.."അവൾ അവന്റെ കയ്യിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് പോയി സോഫയിൽ ഇരുത്തി ജ്യൂസ് എടുക്കാൻ പോയി..ജ്യൂസ് ഗ്ളാസിലാക്കി അവൾ അവൻക്ക് കൊണ്ട്പോയി കൊടുക്കുമ്പോൾ അനസും ഉണ്ടായിരുന്നു അവിടെ..രണ്ട് പേരും നല്ല വർത്തമാനത്തിലായിരുന്നു..അവൾ ഗ്ളാസ് നൗഫലിന് നേരെ നീട്ടി..അവൻ അത് വാങ്ങിക്കുമ്പോൾ അവളുടെ കയ്യിലെ പൊള്ളിയ പാട് അവൻ കണ്ടു...
"ഇതെങ്ങനെയാടീ കൈ പൊള്ളിയത്..."
"അ...അത്...ചൂടുള്ള പാത്രത്തിൽ കൈ തട്ടിയതാ..."അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..അത് കേട്ടപ്പോൾ അനസിന് പാവം തോന്നി..അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..
"ഹ്മമ്....നീയൊന്ന് റെഡിയായി വന്നേ..നമ്മുക്കൊരു സ്ഥലത്തേക്ക് പോയി വരാം..."നൗഫൽ ഒന്നമർത്തി മൂളിക്കൊണ്ട് അവളോടായി പറഞ്ഞു...അത് കേൾക്കേണ്ട താമസം അവൾ റെഡിയാവാൻ പോയി...അവൻ അനസിനെ നോക്കി..അവൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുകയാണ്..അത് കണ്ടപ്പോൾ നൗഫൽ ഒന്നും മിണ്ടിയില്ല...കുറച്ച് കഴിഞ്ഞപ്പോൾ നൂറ റെഡിയായി വന്നു...നൗഫൽ അവളെയും കൊണ്ട് ബീച്ചിലേക്കാണ് പോയത്..അവര് രണ്ടുപേരും കടൽ തീരത്ത് ഇരുന്നു...
"അനസിന് നിന്നെ ഇഷ്ടമല്ല..അല്ലേ..."അവൻ അത് ചോദിച്ചപ്പോൾ അവളൊന്നു ഞെട്ടി..
"അ..അത് പിന്നേ..."അവൾ വിക്കി..
"നീയിനി ഒന്നും പറയണ്ട..എനിക്ക് എല്ലാം അറിയാം..നിങ്ങളെ രണ്ടു പേരെയും ഞാൻ ഇന്നും ഇന്നലെയുമൊന്നും കാണാൻ തുടങ്ങിയതല്ലല്ലോ..ഞാൻ നിന്നോട് പല വട്ടം പറഞ്ഞതാ അവൻ നിനക്ക് ശരിയാവൂലാന്ന്..അവൻ നിന്നെ പെങ്ങളായിട്ടേ കണ്ടിട്ടൊള്ളു..നിനക്കവനെ ജീവനായത് കൊണ്ടാ ഞാനീ കല്ല്യാണത്തിന് സമ്മതിച്ചത്..ഞാൻ അവനെ ഒരുപാട് നിർബന്ധിച്ചിട്ടാ അവനീ കല്ല്യാണത്തിന് തയ്യാറായത്..ഒരു ദിവസം എല്ലാം ശരിയാവുമെന്ന് ഞാൻ വിചാരിച്ചു..പക്ഷെ ഇതുവരെ അവൻ മറിയില്ല...അവന് ഷംനാനെ മറക്കാൻ കഴിയില്ല..അത്രക്കും ഇഷ്ടാണ് അവന് അവളെ...പക്ഷേ ആ പന്ന........"അവനെന്തോ പറയാൻ വന്നതും പെട്ടന്നെന്തോ ഓർത്ത പോലെ അവൻ വാക്കുകൾ വിഴുങ്ങി...
"നിങ്ങള് രണ്ടാളും എനിക്ക് ഒരേ പോലെയാണ്..അത് കൊണ്ട് എനിക്ക് നിങ്ങളുടെ രണ്ടു പേരുടേയും സന്തോഷം കാണണം..അതിന് ഒരു വഴിയേ എന്റെ മുമ്പിലുള്ളൂ..ഡിവോഴ്സ്..നീയെന്തിനാ അവിടെ നീറി നീറി കഴിയുന്നത്..നീ അവിടുന്ന് പോന്നാൽ അവനും സന്തോഷമാവും..അവനിപ്പൊ ഒറ്റക്ക് ജീവിക്കാനാ ഇഷ്ടം.."അവളുടെ തേങ്ങൽ കേട്ടാണ് അവൻ സംസാരം നിർത്തിയത്..അവൻ അവളെ ചേർത്ത് പിടിച്ചു..
"എ..എനിക്ക് പറ്റില്ല കാക്കൂ അവനെ പിരിഞ്ഞിരിക്കാൻ..ഇപ്പൊത്തന്നെ ഞാനവനെ ഒരുപാട് മിസ്സിയ്യുന്നുണ്ട്..ഞാൻ അവന്റെ വീട്ടിൽ നിന്നാൽ എനിക്കവനെ കണ്ടുകൊണ്ടെങ്കിലും ഇരിക്കാലോ..ഡിവോഴ്സ്..അതൊന്നും വേണ്ട..എനിക്കവനില്ലാതെ പറ്റില്ല കാക്കൂ.."അവൾ തേങ്ങിക്കൊണ്ട് പറഞ്ഞൊപ്പിച്ചു..നൗഫലിന് അറിയാം അവൾക്ക് അവനെ ജീവനാണെന്ന്..പക്ഷേ തന്റെ കുഞ്ഞു പെങ്ങളുടെ ജീവിതം നല്ല നിലയിലാവണം..അത് എല്ലാ അങ്ങളമാരുടെയും ആഗ്രഹമാണ്.. നൗഫൽ അനസിനോട് സംസാരിക്കാൻ തീരുമാനിച്ചു..അവൻ അവളെയും കൊണ്ട് അനസിന്റെ വീട്ടിലേക്ക് പോയി..
വീടെത്തിയപ്പോൾ അവൾ അകത്തേക്ക് കയറിപ്പോയി..നൗഫൽ അനസ്സിനെയും കൂട്ടി മുറ്റത്തേക്കിറങ്ങി കുറച്ചാൽപുറത്തേക്ക് മാറി നിന്നു..
"നീ വിചാരിക്കും പോലെ ഷംന മരിച്ചിട്ടില്ല അനസ്.."
"Whaatt..!! നീ..നീയെന്താ പറഞ്ഞത്.."
"അതേ.. ഞാൻ പറഞ്ഞത് സത്യമാണ്.. അവളും അവളുടെ ഫ്രണ്ട്സും കൂടി നിന്നെ പറ്റിച്ചു..അവളുടെ ഫ്രണ്ട്‌സ് അവൾ മരിചു എന്ന് നിന്നോട് പറഞ്ഞതല്ലാതെ നിന്റെ അടുത്ത് വേറെ തെളിവൊന്നും ഇല്ലല്ലൊ..ഇത് നീ അറിഞ്ഞാൽ നിനക്കിത് താങ്ങാൻ പറ്റില്ലെന്ന് എനിക്കറിയാം... അത് കൊണ്ടാണ് ഇത്രയും നാൾ നിന്നോടിത് ഞാൻ മറച്ചു വെച്ചത്.."
എന്ന് പറഞ്ഞ് നൗഫൽ അവന്റെ ഫോണെടുത്ത് ഷംനയും വേറെ ചെക്കനും കൂടി നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു...അതു പോലെ കുറെ ചെക്കന്മാരോടൊപ്പം നിൽക്കുന്ന പല പല ഫോട്ടോസും അനസിന് അവൻ കാണിച്ചു കൊടുത്തു..
"അവളുടെ കാമുകന്മാരിൽ ഒരാൾ മാത്രമാണ് നീ..ഞാൻ ഇപ്പോൾ ഇത് പറയാൻ രണ്ടു കാരണങ്ങൾ ഉണ്ട്..നീ അവളെ ഓർത്ത് നീറുന്നത് കാണാനും..നൂറ സങ്കടപ്പെടുന്നത് കാണാനും എനിക്ക് വയ്യ.."
"ആ #$%*&*!ന്റെ മോള്..."അനസിന്റെ മുഖം കോപംകൊണ്ട് ചുവന്നു..ആ ഷംന കാരണം താൻ നൂറയോട് ദേഷ്യപ്പെട്ടതൊക്കെ അവന്റെ മനസ്സിലേക്ക് വന്നതും അവന് അവനോട് തന്നെ വെറുപ്പ് തോന്നി...
"നിനക്ക് നൂറയെ ഇഷ്ടമില്ലെങ്കിൽ അവളെ നീ എനിക്ക് തന്നേക്ക്..എന്റെ പെങ്ങളെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.."നൗഫൽ അനസിന്റെ മനസ്സറിയാൻ വേണ്ടി ചോദിച്ചു..
"അങ്ങനെയിപ്പൊ എന്റെ പെണ്ണിനെ നീ കൊണ്ട് പോണ്ടാ..നീ അവളെ കൊണ്ട് പോയപ്പോൾ ഞാനവളെ വല്ലാതെ മിസ്സീതു..അപ്പൊ മനസ്സിലായി എനിക്കവളെ പ്രാണനാണെന്ന്..എനിക്കവളെ കാണാൻ തോന്നുന്നു..നീ പോയെ..വേഗം പോ..ഇനി ഓള് അന്നെ കണ്ടാൽ അന്നോട് സംസാരിച്ചിരിക്കും.."
"ഈ ചെറു പ്രായത്തിൽ തന്നെ നീയെന്നെ മാമനാക്കോ..."
"അയ്യോ..ഒരു ചെറിയ കുട്ടി..എന്തായാലും ഒരു വർഷം..അതിനുള്ളിൽ നീ വലുതാവും.."അത് പറഞ്ഞുകൊണ്ട് രണ്ട് പേരും ചിരിച്ചു..നൗഫലിന് സന്തോഷം അടക്കാനായില്ല..അതു പോലെത്തന്നെ അനസിനും...
"എന്നാ ശെരീടാ.."നൗഫൽ ബൈക്കിൽ കയറി പോയി..ബൈക്കിന്റെ സൗണ്ട് കേട്ടതും നൂറ സിറ്റൗട്ടിലേക്ക് ഓടി ചെന്നു..അപ്പോഴേക്കും അവൻ പോയിരുന്നു...അവൾ അനസ് വരുനതും നോക്കി നിന്നു..
അനസ് മുറ്റത്ത് നിന്ന് സിറ്റൗട്ടിലേക്ക് കയറുമ്പോഴാണ് അവളെ കണ്ടത്..അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി..പിന്നെ എന്തോ ഓർത്ത പോലെ അവൻ അകത്തേക്ക് കയറി പോയി...
▪▪▪▪▪▪▪▪▪.
രാത്രി കിടക്കാൻ വേണ്ടി അവൾ മുറിയിലേക്ക് ചെന്നപ്പോൾ അനസിനെ കണ്ടില്ല...അവൾ കണ്ണാടിക്കു മുമ്പിൽ ചെന്ന് നിന്നു..കണ്ണാടിയിലൂടെ തന്റെ മാറിൽ കിടക്കുന്ന അവൻ അണിയിച്ച് കൊടുത്ത മഹർ അവളെ കണ്ണിൽ ഉടക്കി..അവൾ അതെടുത്തു അവന്റെ പേരിൽ ചുംബിച്ചു..അവളുടെ കണ്ണുകൾ നിറഞ്ഞു..പെട്ടന്നെന്തോ വയറിലൂടെ ഇഴയുന്ന പോലെ തോന്നിയപ്പോൾ അവൾ വയറിലേക്ക് നോക്കി..ശേഷം കണ്ണാടിയിലേക്കും...
അവളുടെ പുറകിൽ അനസ് ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച് നിൽക്കുന്നു..അവളുടെ ശ്വാസഗതി വർധിച്ചു...അവൻ ഒരു കൈ കൊണ്ട് അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി ഒരു സെയ്ടിലേക്കിട്ടു..ശേഷം അവളുടെ കഴുത്തിൽ ഒന്നമർത്തി ചുംബിച്ചു..അവൾ ശ്വാസം മേലോട്ട് വലിച്ചു..അവളുടെ കവിളുകൾ ചുവന്നു തുടുത്തു..
അവന്റെ ചുണ്ടുകൾ അവളുടെ ചെവിക്കരികിലേക്ക് സഞ്ചരിച്ചു..."I LOVE YOU.."അവൻ മെല്ലെ മൊഴിഞ്ഞു...അവളുടെ മേനിയാകെ കുളിരു കോരി..അവൻ അവളെ തിരിച്ചു നിർത്തി തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു..അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല...
"നൂറാ.."അവൻ മെല്ലെ വിളിച്ചു..
"മ്മ്..."അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ മൂളി..
"നൂറാ.."
"മ്മ്.."ഇത്തവണ അവൾ അവന്റെ മുഖത്തേക്ക് നോക്കി..
അവൻ അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു..അവളുടെ കൈകൾ അവന്റെ കഴുത്തിനെ ചുറ്റി.. അവൻ അവളുടെ ചോര ചുണ്ടുകളിലെ തേൻ നുകർന്നു...അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു...
അവസാനിച്ചു..
ഇത് ഞാൻ എഴുതുന്ന മൂന്നാമത്തെ കഥയാണ്.. ഇനിയും എഴുതണമെന്ന് ആഗ്രഹമുണ്ട്..അതിന് എല്ലാവരും സപ്പോർട്ട് ചെയ്യണം...pls
കഥ വായിച്ച് എല്ലാവരുടെയും അഭിപ്രായം അറിയിക്കണം കേട്ടോ..❤
#📔 കഥ
ഷഹന
ശഹാന

0 Comments
Post a Comment