*_ദേവുട്ടിയുടെ വിലാപം_*
================
✍🏻 *_Shebin Ashique_*
🎭 *_സൈക്കോ ജോക്കർ_*🎭
📱 *_+918129828700_*
അമ്മേ.........
എന്താ പറയാന്ന് മോളൂന് അറിയത്തില്ല. മോളൂനെ കാണാതായപ്പോൾ അമ്മ എത്രത്തോളം ഭയന്നുവെന്ന് മോളു കാണുന്നുണ്ടായിരുന്നു. നാട് മുഴുവൻ, കേരള ജനത മോളൂനായി തിരയുന്നത് ഇവിടെ നിന്ന് കാണുന്നുണ്ടേൽ പോലും ഒന്നും പറയാൻ മോളൂന് കഴിയുന്നില്ലായിരുന്നു. പലരും മോളു കിടക്കുന്നയിടത്തിലൂടെ നടക്കുമ്പോഴും , മിഴികൾ പരതുമ്പോഴും മോളു അധരങ്ങൾ ഇളക്കി വിളിക്കുന്നുണ്ട്. പക്ഷേ ആരും വിളി കേൾക്കുന്നില്ല. ഒത്തിരി ഒത്തിരി വിളിച്ചുവെങ്കിലും തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. അതിനിടയിൽ നമ്മുടെ അടുത്ത ചേച്ചിയുടെ നന്ദു മോൻ ഒന്ന് നോക്കി. ഞാൻ സന്തോഷിച്ചു വിളിച്ചത് കേട്ടിട്ട് തിരിഞ്ഞതായിരിക്കുമെന്ന്. പക്ഷേ മോളൂനെ അല്ല നന്ദു മോൻ നോക്കിയത്.
അമ്മയും, അച്ഛനും നാടും ഒത്തിരി കരഞ്ഞുവല്ലേ...? മോളൂനെ കാണാതായപ്പോൾ കേരള ജനത മുഴുവൻ ഒന്നായത് അമ്മ ശ്രദ്ധിച്ചോ...! അച്ഛൻ ശ്രദ്ധിച്ചിരുന്നോ അച്ഛാ...? എന്നാൽ മോളു ശ്രദ്ധിച്ചു. അന്ന് അച്ഛനെ വഴക്ക് പറഞ്ഞവരും, അച്ഛൻ തിരിച്ച് വഴക്ക് പറഞ്ഞവരും എല്ലാവരും മോളൂനെ കണ്ടെത്താൻ മുന്നിലുണ്ടായിരുന്നു. ഒത്തിരി പേർ കരയുന്നുമുണ്ട്. പക്ഷേ , മോളൂന് ഇവരൊക്കെ ആരാണെന്ന് അറിയത്തില്ലാ.
അച്ഛാ.... അമ്മേ... മോളു എങ്ങനെ ആറ്റിൽ വീണതെന്ന് ഓർമ്മയില്ല. മോളു വെള്ളത്തിൽ മുങ്ങി താഴ്ന്നതും ഓർക്കുന്നില്ല. എന്നെ ആരേലും ഇനി ആറ്റിൽ എറിഞ്ഞതാണോ? അതോ മോളു വന്നതാണോ ഒന്നും ഓർമ്മയില്ല അച്ഛാ..
മോളൂനെ കണ്ടെത്താൻ കേരളം ഒറ്റക്കെട്ടായി നിന്നപ്പോഴാണ് മോളൂന് എല്ലാവരും ഉണ്ടെന്ന് അറിഞ്ഞത്.
അച്ഛാ ... കാസർഗോഡ് ഉണ്ടായിരുന്ന ഫാത്തിമ എന്ന കൊച്ച് അനിയത്തിയെ ഓർക്കുന്നുണ്ടോ? ഇത്പോലെ ഒരിക്കൽ വീട്ടുമുറ്റത്ത് കളിച്ചിരിക്കെ കാണാതായ പാത്തുട്ടിയെ. പിന്നീട് അല്ലെ അറിഞ്ഞത് തോട്ടിൽ നിന്നോ, പുഴയിൽ നിന്നോ കണ്ടെത്തിയെന്നുള്ളത്. അന്ന് അമ്മ ന്യൂസ് കേട്ടപ്പോൾ മോളൂനെ മാറോട് ചേർത്തി കിടത്തിയത് ഓർക്കുന്നുവോ?
അന്ന് അച്ഛൻ മോളൂനെ കെട്ടിപിടിച്ച് കവിളിൽ മുത്തം വെച്ചത് മറന്നോ..?
മോളൂനെ എല്ലാം ഓർമ്മയുണ്ട്. പാത്തുട്ടി എനിക്ക് കൂടെ ഇവിടെയുണ്ട് അമ്മേ...
പാത്തുട്ടി എന്നോട് പറയുവാണ് ജീവിച്ച് കൊതി തീരും മുമ്പേ പ്രകൃതി നമ്മെ ഇങ്ങോട്ട് അയച്ചെല്ലേന്ന്...
പിന്നെ അമ്മേ... പാത്തു പറഞ്ഞു നാളെ നേരം പുലരും മുമ്പ് മോളൂനെ കണ്ടെത്തട്ടെ എന്ന ശുഭവാർത്ത കേൾക്കാൻ കാത്തിരിക്കുവാണെന്ന്. അത് ശരിയാണോ അമ്മേ..?
എന്തായാലും പറഞ്ഞത് പോലെ കണ്ടെത്തിയല്ലോ പിന്നെന്തിനാ അമ്മ കരയുന്നത് ?
ദേവുട്ടി ഇവിടെ ഉണ്ട് അമ്മേ...
അച്ഛനെയും, അമ്മയേയും ദേവുട്ടി അടുത്ത് നിന്ന് കാണുന്നുണ്ട്.
അച്ഛാ.... അച്ഛന്റെ ദേവുട്ടിയുടെ കിട്ടിയപ്പോൾ നാട് മുഴുവൻ കരയുകയാണെല്ലോ. കണ്ടെത്തുമ്പോൾ സന്തോഷിക്കുകയല്ലെ വേണ്ടത് ?
എന്തിരുന്നാലും ജാതി, മതം വേർതിരിക്കാത്ത എല്ലാവരും ജന്മ നാട്ടിൽ ഒരു ആപത്ത് വന്നാൽ ഒറ്റക്കെട്ടാണെന്ന് മനസ്സിലായില്ലേ അച്ഛാ...
അമ്മേ.... ദേവുട്ടിയ്ക്ക് ഉറക്കം വരുന്നു... അച്ഛാ ദേവുട്ടിയുടെ കണ്ണുകൾ അടയുന്നു. ഞാൻ കണ്ണുകൾ അടച്ച് ഉറങ്ങട്ടെ....

0 Comments
Post a Comment