*_സ്വർഗ്ഗത്തിൽ നിന്നും ഒരു കത്ത്_*
---------------------------

✍🏻 *_Shebin Ashique_*

🎭 *_സൈക്കോ ജോക്കർ_*🎭

📱 *_+918129828700_*



From :  അമ്മയുടെ കുഞ്ഞാവ



To : കുഞ്ഞാവയുടെ അമ്മ



എന്നെ 10 മാസം ഉദരത്തിൽ കൊണ്ട് നടന്ന കുഞ്ഞാവയുടെ പൊന്ന് അമ്മയ്ക്ക്,

അമ്മേ... ഞാൻ ഇവിടെ എത്തീട്ടോ..! വന്ന് കയറുമ്പോൾ സ്വർഗ്ഗ കവാടമാണ് തുറന്ന് തന്നത്. അകത്തേക്ക് പ്രവേശിച്ചപ്പോൾ പലരും സഹതാപത്തോടെ എന്നെ നോക്കി അമ്മേ.... അതെന്താ അവർ എന്നെ അങ്ങനെ നോക്കിയത് അമ്മേ...? എന്നെ അച്ഛനെ പോലെ ലാളിച്ചിരുന്ന ഒരു അങ്കിൾ വന്ന് എടുത്തുയർത്തി. ഞാൻ ഒത്തിരി സന്തോഷിച്ചു ആ നിമിഷം. പിന്നെ, അമ്മയുടെ പോലെ ഒരു ചേച്ചി എന്നെ മാറോട് ചേർത്തി കിടത്തി എന്റെ കവിളിൽ മുത്തം നൽകിയമ്മേ... ആ ഒരു നിമിഷം ഞാൻ അമ്മയെ ഓർത്ത് പോയി . എന്തിനാ അമ്മേ എന്നെ കൊന്നത് ? വാവയ്ക്ക് എത്രത്തോളം വേദനയായെന്ന് അമ്മ ചിന്തിച്ചില്ലല്ലോ..? ഓരോ ഏറിലും ഞാൻ അമ്മേയെന്ന് വിളിച്ചിട്ട് ഒന്ന് കേൾക്കാൻ പോലും മനസ്സ് കാണിച്ചില്ലല്ലോ..? ഞാൻ കരയുന്നത് കണ്ട് ഇവിടുത്തെ എന്നെ പോലുള്ള കുട്ടികൾ പറയുവാണ് നിന്റെ അമ്മ ചീത്തതാണെന്ന്. ശരിയാണോ അമ്മേ.. അമ്മ ചീത്തതാണോ?
അവരോടൊക്കെ വാവ പറഞ്ഞു എന്റെ അമ്മ നല്ലതാണെന്ന്. അപ്പോൾ അവർ ചോദിക്കുവാണ് , പിന്നെന്തിനാ വാവയെ അമ്മ കടൽ ഭിത്തിയിൽ അടിച്ചെന്ന് ? കുഞ്ഞാവ മൗനിയായി നിന്നു. കുഞ്ഞാവ മൗനിയായത് കണ്ട് ഒരു അങ്കിൾ ചോദിക്കുവാണ് , വീണ്ടും വീണ്ടും എന്തിനാ കുഞ്ഞാവയെ കടൽ ഭിത്തിയിൽ അടിച്ചതെന്ന്..? ഞാൻ ശരിക്കും ഉത്തരം മുട്ടി അമ്മേ..? അമ്മേ... ശരിക്കും എന്തിനാ എന്നെ ഭിത്തിയിൽ അടിച്ച് വേദനിപ്പിച്ച് കൊന്നത്.? അമ്മയ്ക്ക് ഞാൻ ഒരു ഭാരമാണേൽ കുഞ്ഞാവയെ വീട്ടിൽ ഉപേക്ഷിച്ച് പൊയ്ക്കൂടായിരുന്നോ? കുഞ്ഞാവയുടെ അച്ഛൻ പൊന്ന് പോലെ നോക്കില്ലായിരുന്നില്ലെ ? എന്നെ മറ്റു വല്ല ഇടങ്ങളിലും ഉപേക്ഷിച്ചൂടായിരുന്നില്ലെ? നല്ല മനുഷ്യർ ഉള്ള ഈ ലോകത്തിന്റെ ഏതേലും കോണിൽ കുഞ്ഞാവ വളരില്ലായിരുന്നോ?

അമ്മേ.... അച്ഛനെ ഒന്നും ചെയ്യരുതേ...? അച്ഛൻ പാവമാണ്. അമ്മയ്ക്ക് കാമുകന്റെ കൂടെ പോകാൻ കുഞ്ഞാവയെ കൊന്ന്  അച്ഛനെ ബലിയാടാക്കാൻ നോക്കണ്ടായിരുന്നു. അമ്മയുടെ ആഗ്രഹം പോലെ കുഞ്ഞാവയെ കൊന്നല്ലോ? ഇനി അമ്മ സമാധാനത്തോടെ കാമുകന്റെ കൂടെ ജീവിച്ചൂടെ?


അമ്മേ... ഇവിടെ ഉള്ളവർ പറയുന്നു , അമ്മയും അച്ഛനും പ്രണയിച്ച് വിവാഹം ചെയ്തതാണെന്ന്..? ശരിയാണോ അമ്മേ..?
പിന്നെന്തിനാ അമ്മേ മറ്റൊരു പ്രണയം തേടി പോയത്? എന്തിനാ എന്നെ കൊന്നത്..?

കുഞ്ഞാവ എത്ര നിലവിളിച്ചെന്നറിയോ..? കുഞ്ഞാവ എത്രത്തോളം വേദനിച്ചെന്നറിയോ..?

ഇവരെല്ലാം പറയുന്നു കുഞ്ഞാവ അമ്മയുടെ കുട്ടിയെല്ലാന്ന്.... കുഞ്ഞാവയ്ക്ക് അമ്മയില്ലാന്ന്.... കുഞ്ഞാവ പിറന്നത് പിശാചിന്റെ ഉദരത്തിലാണെന്ന്... ശരിയാണോ അമ്മേ...?


ഇവർ ഇങ്ങനെയൊക്കെ പറയുമ്പോൾ കുഞ്ഞാവയ്ക്ക് പേടിയാവുകയാണ്. പക്ഷേ, കുഞ്ഞാവയ്ക്ക് അമ്മയേക്കാൾ പരിപാലനം തരുന്ന മാതൃത്വം എന്താണെന്നറിയുന്ന ഒത്തിരി അമ്മമാരെ കിട്ടീട്ടുണ്ട്. കുഞ്ഞാവ ഒത്തിരി സന്തോഷവാനാണ്. അമ്മ എന്നെ ഇങ്ങോട്ട് അയച്ചത് ഒരു കണക്കിന് നന്നായി. എങ്കിലും അച്ഛനെയും, മുത്തച്ഛനേയും, മുത്തശ്ശിയേയും കാണാനാവാത്തതിൽ സങ്കടമുണ്ട്.


ആ പിന്നെ അമ്മേ... അമ്മയെ കുഞ്ഞാവ വെറുക്കുന്നില്ലട്ടോ... അമ്മയുടെ ആഗ്രഹം അല്ലെ കുഞ്ഞാവയുടേതും. കുഞ്ഞാവയ്ക്ക് അമ്മയെ ഒത്തിരി ഇഷ്ടാണുട്ടോ...


അവസാനമായി മൊഴിഞ്ഞിടട്ടേ.... ഇനി അമ്മയുടെ ഉദരത്തിൽ പിറക്കാനിരിക്കുന്ന കുഞ്ഞാവയുടെ അനിയനെയോ, അനിയത്തിയേയോ ഇങ്ങനെ കൊടും ക്രൂരതയ്ക്ക് ഇടയാക്കരുത്ട്ടോ... മരിക്കാൻ ഭയം ഉണ്ടായിട്ടല്ലാ... മരണത്തിന് മുമ്പ് ക്രൂരത ചെയ്യുമ്പോൾ കല്ല് പോലുള്ള അമ്മയുടെ മനസ്സ് വേദനിക്കുന്നില്ലേലും ക്രൂരതയ്ക്ക് അകപ്പെട്ടവർക്ക് ഒത്തിരി വേദനയാണ്....
ഈ പൊന്ന് മോന് അമ്മയോട് എന്നും സ്നേഹമാണ്....

 എന്നാൽ ഞാൻ നിറുത്തട്ടെ... ഇവിടെ ഭക്ഷണം നേരത്തിന് കഴിച്ചില്ലേൽ എന്നെ കളിക്കാൻ കൂട്ടില്ലാന്ന് പറഞ്ഞിട്ടുണ്ട്. അപ്പൊ ഞാൻ പോയി പാൽ കുടിക്കട്ടെ......


✍🏻എന്ന് അമ്മയുടെ  കുഞ്ഞാവ