*_ഉമ്മയാം തണൽ_*
✍🏻 *_Shebin Ashique_*
🎭 *_സൈക്കോ ജോക്കർ_*🎭
📱 *_+918129828700_*
ചെറുപ്പത്തിലെ വാപ്പി നഷ്ടപ്പെട്ടതിനാൽ തന്റെ പെങ്ങളേയും, ഉമ്മിയേയും സംരക്ഷിച്ചിരുന്നത് അവനായിരുന്നു. മൂന്ന് പേർ അടങ്ങുന്ന ഒരു കുടുംബം . വാപ്പി ഇല്ലാ എന്നുള്ള കുറവ് അവൻ ആ കുടുംബത്തിൽ നികത്തിയിരുന്നു. അത്രയ്ക്കും സന്തോഷത്തോടെയാണ് ആ കുടുംബം മുന്നോട്ട് പോയിരുന്നത്. പെങ്ങളെ കഴുത്തിൽ മറ്റൊരുത്തൻ മഹറണിയുന്ന ആ സുദിനത്തിൽ താൻ മറ്റൊരുത്തിയുടെ കഴുത്തിൽ മഹറിയണമെന്നായിരുന്നു മരിച്ച വാപ്പിയുടെ ആഗ്രഹം. വാപ്പിയുടെ ഓരോ ആഗ്രഹങ്ങൾ ഉമ്മി പറയുമ്പോഴെല്ലാം നടപ്പിലാക്കുമ്പോൾ അവൻ ഉമ്മിയോട് ചോദിക്കാറുണ്ടായിരുന്നു. കൂടെ നിന്ന് കാണാൻ വാപ്പി ഇല്ലേലും , പരലോകത്ത് നിന്ന് വാപ്പി കാണുന്നുണ്ടാകും അല്ലെ ഉമ്മി. വാപ്പി സന്തോഷിക്കുന്നുണ്ടാകുമല്ലെ ഉമ്മി. ചെറുപുഞ്ചിരി അധരങ്ങളിൽ വിരിയീച്ച് ഉമ്മി അതെ എന്ന് മൊഴിഞ്ഞിടും.
അങ്ങനെ ഇനി വാപ്പിയുടെ ആഗ്രഹങ്ങളിൽ അവസാനമായുള്ള ഇരുവരുടേയും ഒന്നിച്ചുള്ള കല്ല്യാണം ആയിരുന്നു. ഉമ്മി ആ ആഗ്രഹവും പറഞ്ഞപ്പോൾ അവൻ തന്റെ മാതാവിന് കവിളിൽ മുത്തം നൽകി എണീറ്റ് പോയി. നാഥനിലേക്ക് ഇരു കരങ്ങൾ ഉയർത്തി കൊണ്ട് ആ മാതാവ് പറഞ്ഞു
യാ റബ്ബീ..... എന്റെയും, മക്കളുടേയും കുടുംബം ആജീവനാന്തം സന്തോഷപൂരിതമാക്കിടണേ.....
ഇക്കാ.... നിങ്ങൾ എപ്പോഴും പറയാറില്ലെ... മോളേക്കാളും മോൻക്കാണ് സ്നേഹം കൂടുതലെന്ന്. ഇന്ന് നമ്മുടെ മോൻ കവിളത്ത് മുത്തം തന്നപ്പോഴാണ് ഇക്കയുടെ വാക്കുകൾ ഓർമ്മ വന്നത്. ഇക്ക ഇല്ലാത്ത കുറവ് അവൻ കൈകാര്യം ചെയ്യാൻ പഠിച്ചു. നമ്മുടെ സ്വന്തം മോൻ.
ബാങ്കിൻ ധ്വനികൾ ഉയർന്നു... സമയം സന്ധ്യയോട് ചേർന്നു. ഉമ്മി നിസ്ക്കാര പായയിലേക്ക് നീങ്ങി. സന്തോഷകരമായ ഒരു ദിനം കൂടി കടന്ന് പോയി.
വർഷങ്ങൾ പിന്നിട്ടു , ഇരുവരുടേയും കല്ല്യാണത്തിനായി മുറ്റത്ത് പന്തലുയർന്നു കുട്ടികൾ ഓടി കളിക്കുന്നുണ്ട്. കുടുംബക്കാർ വന്ന് കൊണ്ടിരിക്കുന്നു. അയൽവാസികൾ സഹായത്തിന് കൂടെയുണ്ട്. അവന്റെ കൂട്ടുക്കാർ കട്ടയ്ക്ക് കൂടെയുമുണ്ട്. രണ്ട് അസ്തമയവും, മൂന്നാമത്തെ ഉദയവും ആയാൽ അവിടെ മംഗള മുഹൂർത്തം അരങ്ങേറുകയാണ്.
കല്ല്യാണ ദിവസം അതിരാവിലെ സുബഹ് നിസ്ക്കരിക്കാൻ ഉമ്മി വന്ന് വിളിച്ചുണർത്തുമ്പോഴാണ് ഇന്നത്തെ ദിനത്തിന്റെ പ്രത്യേകത അവന്റെ മനസ്സിലേക്കോടിയെത്തിയത്. ഫ്രഷ് ആയി കൂട്ടുക്കാരുമൊത്ത് പള്ളിയിലേക്ക് നീങ്ങി. അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം ഉയർന്നു. റൂമുകളിൽ മെഹന്തി ഇടുന്ന തിരക്കിലാണ് പെൺകുട്ടികൾ. മുല്ലപൂവ് പലർക്കും തികഞ്ഞില്ലെന്നുള്ള പരാതിയും , കുട്ടികളുടെ ഓടി കളിയും, കരച്ചിലും എല്ലാം ആരംഭമിട്ടു.
കല്ല്യാണ പന്തലിൽ കുടുംബക്കാരെല്ലാം വന്നിട്ടുണ്ട്. മാമമ്മാരും, ഉപ്പാന്റെ സഹോദരങ്ങളും തുടങ്ങി എല്ലാവരുമാണ് നിയന്ത്രിക്കുന്നത്. എല്ലാവരേയും സാക്ഷിയാക്കി ആ പന്തലിൽ ഇരു മംഗല്ല്യം നടന്നു. കൂടി നിൽക്കുന്ന ഓരോരുത്തരുടേയും അധരങ്ങൾ തിളങ്ങി തുടങ്ങി. ഉമ്മിയേയും, കാക്കൂനേയും വിട്ട് പോകുന്ന പെങ്ങളുടെ കരച്ചിലിന് അന്ത്യം ഇല്ലായിരുന്നു. കൂടെപിറപ്പിനെ ഇറക്കി കൊടുക്കൽ ഒരു സഹോദരന്റെ കടമയാണെങ്കിലും മുഖത്ത് സന്തോഷവും, ഉള്ളിൽ ഒരു നീറ്റലുമാണ്. കരയുന്ന മിഴികളാൽ ഉമ്മിയേയും, കാക്കൂനേയും കെട്ടി പിടിച്ച് അവൾ അവനോടൊപ്പം യാത്രയായി. തന്റെ പെങ്ങളുടെ സ്ഥാനം ഉമ്മിയിൽ നികത്താൻ വേണ്ടി അവൻ തന്റെ ഭാര്യയെ ഉമ്മിക്ക് സമർപ്പിച്ചു. സന്തോഷങ്ങളുടെ ആരംഭം ചേക്കേറി തുടങ്ങി. ഓരോരുത്തരായ് പോയിതുടങ്ങി. കല്ല്യാണത്തിന് ശേഷമുള്ള വിരുന്നുകളും, പരിപാടികളും എല്ലാം ഭംഗിയായി നടന്നു. ആ വീട്ടിൽ വീണ്ടും ആനന്ദത്തിന്റേയും
, ആഹ്ലാദത്തിന്റേയും കൊടികൾ പാറി. തേടി വരുന്ന ദിനങ്ങൾ അറിയാതെ എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ജീവിതം ആരംഭിച്ചു.
മാസങ്ങൾ പിന്നിട്ടതിന് ശേഷമുള്ള ഒരു ദിവസം തനിക്ക് രാവിലെ കഴിക്കാൻ ഭക്ഷണം കാണാതായപ്പോൾ അവന്റെ ഭാര്യ അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ഉമ്മിയെ കാണുന്നില്ലാ. റൂമിൽ കയറി നോക്കിയപ്പോൾ മൂടി പുതച്ച് കിടക്കുന്ന ഇക്കയുടെ ഉമ്മിയെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം അടക്കാനായില്ല.
ഉമ്മാ, നിങ്ങൾക്ക് അറിയുന്നതെല്ലെ എനിക്ക് ഇന്ന് ക്ലാസ്സ് ഉണ്ടെന്ന്. നിങ്ങളെന്താ ഭക്ഷണം ഉണ്ടാക്കിതരാതിരുന്നതെന്ന് ഗാംഭീരത്തോടെ ചോദിച്ചപ്പോൾ ആദ്യം അവന്റെ ഉമ്മി ഒന്ന് തന്റെ മരുമകൾക്ക് മുന്നിൽ പതറി.
മോളേ.... ഉമ്മിക്ക് തീരെ സുഖമില്ലാ... ഞാൻ മോളെ വിളിക്കാൻ മുകളിലേക്ക് വരാൻ നിന്നപ്പോൾ സ്റ്റെപ്പ് കയറാനും കഴിയുന്നില്ലാ. കുറേ വിളിച്ച് നോക്കീട്ടും ഒരു അനക്കവും കണ്ടില്ലാ പിന്നെ ഞാൻ ഇവിടെ വന്ന് കിടന്ന് ക്ഷീണം കൊണ്ട് ഉറങ്ങി പോയി. മോൾ ഇന്ന് കാന്റീനിൽ നിന്ന് കഴിച്ചോ...
തള്ളേ..... നിങ്ങൾ കള്ളം പറയണ്ടാ.... എന്ന അപ്രതീക്ഷിത വാക്ക് അവളിൽ നിന്നും പെട്ടെന്ന് ശ്രവിച്ചപ്പോൾ ഉമ്മി കോരി തരിച്ച് നിന്ന് പോയി...
മോളെ.... നീ എന്താ വിളിച്ചത്?
നിങ്ങളെ തന്നെ പറഞ്ഞത്... തള്ള ഒരു പണിയും എടുക്കില്ല.... ഞാൻ വരുമ്പോഴേക്കും എന്റെ ഡ്രസ്സ് മര്യാദയ്ക്ക് അലക്കി വെച്ചേക്കണം. ഇല്ലേൽ എന്റെ സ്വഭാവം ഇത് ആവില്ല ഓർത്തോ എന്നും പറഞ്ഞവൾ ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് അവൻ എണീറ്റ് വന്നത്.
എന്താ ഉമ്മിയും, മരുമോളും ഒരു കിന്നാരം പറച്ചിൽ ?
ഉമ്മിയെ നോക്കികൊണ്ട് അവൾ പറഞ്ഞു. അത് ഒന്നുല്ല്യക്കാ... ഉമ്മി ഭക്ഷണം ഉണ്ടാക്കീട്ടില്ലാ. കാരണം ചോദിച്ചപ്പോൾ പനിയെന്നാണ് പറഞ്ഞത്. അപ്പൊ ഡോക്ടർ കാണിക്കാൻ പോവാൻ ഞാൻ പറയുകയായിരുന്നു.
അള്ളാഹ് , ഉമ്മിക്ക് നല്ലോണം പനിയുണ്ടോ ഉമ്മി...
മരുമകളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ തരിച്ച് പോയ ഉമ്മി പറഞ്ഞു ഇല്ല മോനെ, ഒന്ന് ഉറങ്ങി എണീറ്റാൽ ശരിയായിക്കോളും.
ആഹ്... ക്ഷീണമുണ്ടേൽ പറയണം .
നീ ഇന്ന് കാന്റീനിൽ നിന്ന് കഴിച്ചേക്ക്. ഉമ്മിക്ക് ഞാൻ വാങ്ങിച്ച് കൊടുത്തോളം നീ പൊയ്ക്കോ എന്നും ഒറ്റ ശ്വാസത്തിൽ പറഞ്ഞു. കലങ്ങുന്ന മിഴികളാൽ ഉമ്മി കട്ടിലിൽ കിടന്നു. ദിവസങ്ങൾ അതിവേഗത്തിൽ ഓടി മറഞ്ഞു. എന്നും ആ മാതാവിന് മരുമോൾ ഓരോ കുറ്റങ്ങൾ കണ്ടെത്തും. തന്റെ ഭാര്യയുടെ വാക്കുകളെ ശരിവെച്ച് ഭാര്യയുടെ ഭാഗം നിന്ന് പെറ്റ മാതാവിനെ ധിക്കരിക്കാൻ തുടങ്ങിയവൻ. ആ വീട്ടിൽ സന്തോഷം നഷ്ടപ്പെട്ടു. എത്രയൊക്കെ ചെയ്താലും ഒടുക്കം കുറ്റവും കണ്ണീരും ഉമ്മിക്ക് കൂട്ടായി .
തന്റെ ഭർത്താവ് വാങ്ങിച്ച് കൊടുത്ത ഭംഗിയുള്ള ഗ്ലാസ്സിന്റെ പ്ലെയ്റ്റിൽ ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് ഉമ്മിയെ അവൾ പൊതിരെ തല്ലി. കണ്ട് വന്ന മകൻ കാര്യം അന്വേഷിക്കുമ്പോൾ കരഞ്ഞ് കൊണ്ട് ഉമ്മി പറയുന്നുണ്ട് മോനെ ഞാൻ ഇനി അതിൽ തൊടില്ലാ. എന്നെ തല്ലരുതെന്ന് പറയ് മോനെ.... തല്ലരുതെന്ന് പറയ് മോനേ...
ഉമ്മിയുടെ സ്വരം മാറിയത് കണ്ടിട്ടും, ആ കണ്ണ് നിറഞ്ഞത് കണ്ണിട്ടും അവന്റെ മനസ്സ് അലിഞ്ഞതേയില്ലാ. ഒന്നും മിണ്ടാതെ തന്റെ മുകളിലെ റൂമിലേക്ക് കയറി പോയി. തല്ലും, കണ്ണീരും,വഴക്കും എന്നും ആ വീട്ടിൽ പതിവായി. അതിനിടയിൽ തന്റെ മകൻ ഒരു വാപ്പി ആയതിൽ ഉമ്മി ഒത്തിരിയേറെ സന്തോഷിച്ചു. ദിവസങ്ങൾ ആഴ്ചകൾക്കും, മാസങ്ങൾക്കും വഴി മാറിക്കൊടുത്തു ഇന്ന് മകന്റെ മോന് 2 വയസ്സ് ആയി.
ഉമ്മാന്റെ കയ്യിൻ മോനെ ഏൽപ്പിച്ച് കുളിക്കാൻ മരുമോൾ പോയി വരുമ്പോൾ തന്റെ 2 വയസ്സുള്ള കുഞ്ഞ് കരയുന്നത് കണ്ട് അവൾക്ക് ദേഷ്യം ഇരച്ച് കയറി.
കുഞ്ഞിനെ കരയിച്ചെന്നും പറഞ്ഞവൾ
ഉമ്മാനെ പൊതിരെ തല്ലി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഭർത്താവിനോട് വാക്കുകൾ ഒന്നൂടെ മൂർച്ഛം കൂട്ടി ഉരുവിട്ടു. അവനിലും ദേഷ്യം ഇരച്ച് കയറി.
ഭാര്യയുടെ അടിയേറ്റ് താഴെ വീണ് കിടക്കുന്ന
തന്റെ പ്രിയപ്പെട്ട ഉമ്മി കിടക്കുന്നയിടത്ത് നിന്ന് എണീക്കാൻ ശ്രമിക്കുമ്പോഴേക്കും ആറ്റു നോറ്റ് തന്നെ പത്ത് മാസം ചുമന്ന ഉമ്മിയുടെ ഉദരത്തിൽ അവൻ ആഞ്ഞ് ചവിട്ടി......
യാ റബ്ബേ..... ആരുടെയും കണ്ണ് നിറയ്ക്കുന്ന രംഗം. ആരും കാണാനാഗ്രഹിക്കാത്ത നിമിഷം... ആ ഉമ്മാന്റെ നാഭിക്കവൻ പല തവണ ചവിട്ടുമ്പോൾ കരഞ്ഞ് കൊണ്ടവർ പറയുന്നുണ്ട്.
മോനേ..... ചവിട്ടെല്ലെടാ, ഉമ്മാക്ക് വേദനിക്കുന്നുണ്ട് മോനേ..... ഈ ഉമ്മാനെ ഉപദ്രവിക്കല്ലെ മോനേ.... സഹിക്കാൻ കഴിയുന്നില്ല എന്റെ പൊന്ന് മോനേ.....
മകന്റെ ഓരോ ചവിട്ടിലും ഒന്ന് പ്രതിരോധിക്കാൻ പോലുമാവാതെ അവർ അവന്റെ കാലിൽ വീണ് അപേക്ഷിക്കുകയാണ്.
സ്വന്തം മാതാവ് മകന്റെ കാൽ പിടിച്ച് കരയുകയാണ്.
കയറി വന്ന പെണ്ണിന്റെ വാക്ക് കേട്ട് പത്ത് മാസം ഉദരത്തിൽ ചുമന്ന് കൊണ്ട് നടന്ന സ്വന്തം ഉമ്മിയെ ചവിട്ടുമ്പോൾ അവന്റെ കാലുകൾ ഒന്നറച്ചതു പോലുമില്ല.
വേദന കൊണ്ടുമ്മ ആർത്ത് കരയുമ്പോഴും
ഒരിറ്റ് ദയ പോലുമവനിൽ തോന്നിയില്ല.
കുഞ്ഞുനാളിൽ നിലത്ത് വെക്കാതെ കൊണ്ട് നടന്നതിനുള്ള അവന്റെ പ്രതികാരം അവൻ വീട്ടുകയാണ്.
ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരുടെ മുന്നിൽ
ബോധരഹിതയായ ആ ഉമ്മയെ അവൻ നാടകീയ രംഗത്തോടെ ഹോസ്പിറ്റലിലേക്ക് എടുത്തു . ചികിത്സ കൊടുത്തു.
മകൻ തല്ലിച്ചതച്ചിട്ടും ബോധം തിരികെ ലഭിച്ചപ്പോൾ ആദ്യം അവർ ചോദിച്ചത് തന്നെ തല്ലിയ സ്വന്തം മകനെയാണ്.
അധരങ്ങളിൽ പുഞ്ചിരി വിടർത്തി കൊണ്ടവർ ചോദിക്കുന്നത് കാണുമ്പോൾ രംഗം കണ്ടു നിന്നവർപോലും കരഞ്ഞ് പോകും. അവനെ അടുത്തേക്ക് വിളിച്ച് ഉമ്മ ചോദിച്ചു
മോനെ... നീ പേടിച്ചോടാ, ഞാൻ ബോധരഹിതമായി കിടന്നപ്പോൾ ?
പക നിറച്ചൊരു നോട്ടമായിരുന്നതിന്നവന്റെ മറുപടി. ആശുപത്രി വാസത്തിന് ശേഷം നേരെ അവനവരെ കൊണ്ടാക്കിയത് അഗതി മന്ദിരത്തിലേക്കായിരുന്നു. കൂടുതലായി മക്കളെ സ്നേഹിച്ചവർ താമസിക്കുന്ന സ്ഥലം എന്നും പറയും.
ഒരു കുഞ്ഞ് ഭ്രൂണമായ് ഉദരത്തിൽ വിടർന്നതു മുതൽ പത്ത് മാസം ചുമന്ന്
മരണത്തിന്റെ പാതി വേദന സഹിച്ച് പ്രസവിച്ച ഉമ്മി ഇന്നവൻക്ക് ശല്യമായി
ഇന്നലെ കയറി വന്നവൾക്ക് വേണ്ടി
നൊന്തു പെറ്റ ഉമ്മയെ അവിടെ തനിച്ചാക്കിടുമ്പോൾ
അവൻ സന്തോഷിക്കുകയായിരുന്നു.
താനും , ഭാര്യയും, മോനും മാത്രമുള്ള നാൾ സ്വപ്നം കണ്ടവൻ അവിടം വിട്ടിറങ്ങി.
പിന്നെയവർ ജീവിതമാഘോഷിക്കുകയായിരുന്നു.
എന്നാൽ അതിനധികം !
അല്ലെങ്കിലും അതങ്ങനെയാണല്ലോ
ഉമ്മയുടെ കണ്ണീര് വീഴ്ത്തി നേടിയ സന്തോഷത്തിനെന്ത് ആയുസ്സ് '
കൂടെക്കൂടെ വരുന്ന വയറുവേദനയുമായ് ഹോസ്പിറ്റലിലെത്തിയവൻക്ക് ലഭിച്ചത്
ഉള്ളു കാർന്നു തിന്നു കൊണ്ടിരിക്കുന്ന കാൻസർ റിപ്പോർട്ടായിരുന്നു.
ആദ്യമൊക്കെ കൂടെ നിന്ന് പരിചരിച്ചെങ്കിലും ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥ കണ്ട് ഭാര്യ പറഞ്ഞു:
വെറുതെ നിങ്ങളെ നോക്കി ജീവിതം കളയാൻ എന്നെ കിട്ടില്ല.
ഞാൻ എന്റെ വീട്ടിൽ പോകുന്നു.
വന്ന് കയറിയവൾക്ക് വേണ്ടി ഉമ്മിയെ അടിച്ചിറക്കിയതിൽ അന്നവൻ ഖേദിച്ചു.
താൻ ഓരോ തവണ അടിക്കുമ്പോഴും ആർത്ത് കരയുന്ന ഉമ്മിയുടെ കരച്ചിലവന്റെ ചെവിയിൽ പ്രതിധ്വനിച്ചു.
ഭാര്യയുടെ പോക്കും, നൊന്തു പെറ്റ ഉമ്മയോട് ചെയ്തു കൂട്ടിയ അപരാദങ്ങളും അവന്റെ മനസ്സ് തകർത്തു.
ഒരു ഭ്രാന്തനായി അവനലഞ്ഞു നടന്നു.
മകനിട്ടേച്ച് പോയിട്ടും അഞ്ച് നേരവും അവൻക്കായി കൈ ഉയർത്തുന്ന ഉമ്മയുടെ ചെവിയിലും മകന്റെ അവസ്ഥ എങ്ങനെയോ എത്തി. കേട്ടപാതി ആ മകന്റെയടുക്കലേക്ക് ഉമ്മ ഓടിയെത്തിയിരുന്നു.
കാൻസർ കാർന്നുതിന്നുന്ന ശരീരവും താളം നഷ്ടപ്പെട്ട മനസ്സുമായി ജീവിക്കുന്ന മകന്റെ അവസ്ഥ ഉമ്മയിൽ കണ്ണീരടർത്തി.
ഒരു തേങ്ങലോടെയവനെ ചേർത്തു പിടിച്ചവർ വീട്ടിലേക്ക് പോയി.
വാർധക്യത്തിൻ അവശതകൾ തളർത്തുമ്പോഴും മകൻക്കായി ഉമ്മ ജീവിതം മാറ്റിവെച്ചു.
അസഹ്യമായ വേദനയിൽ ആർത്ത് കരയുന്ന അവന്റെ ശബ്ദം ആ വീടിനെ പ്രകമ്പനം കൊള്ളിച്ചു.
അവസാനം മരണത്തിന് കീഴടങ്ങുമ്പോഴും
അവൻക്കായി ഇരുകരങ്ങളും നാഥനിലേക്കുയർത്തി തേടുന്നുണ്ടായിരുന്നു ആ ഉമ്മ. ഇന്നും ആ വീട്ടിന് മുന്നിലൂടെ പോകുമ്പോൾ അവന്റെ ആർത്ത് വിളിക്കുന്ന നിലവിളി കാതോരങ്ങളിൽ അലയടിച്ച് കേൾക്കുന്നതായി തോന്നാറുണ്ട്.
_ശുഭം_
*_ജീവിതം ഒന്നേയൊളളൂ. മാതാപിതാക്കളും ഒന്നേയൊളളൂ... കൂടെയുള്ള കാലത്ത് സ്നേഹത്താൽ പൊതിയുക. കൊഴിഞ്ഞ് വീണാൽ തിരികെ ലഭിക്കാത്ത പുഷ്പ്പങ്ങളാണവർ...._*

0 Comments
Post a Comment