*_ദുരിതക്കയത്തിലെ രാജകുമാരി_*
🤸🏻‍♂️🎭🤸🏻‍♂️🎭🤸🏻‍♂️🎭🤸🏻‍♂️🎭🤸🏻‍♂️


✍🏻 *_Shebin Ashique_*
🎭 *_സൈക്കോ ജോക്കർ_*🎭
📱 *_+918129828700_*



_എത്രത്തോളം ഇഷ്ടമാവുമോന്നറിയത്തില്ലാ.... പക്ഷേ ഒത്തിരി സങ്കടത്തോടെ തുന്നിചേർക്കപ്പെട്ട അക്ഷരങ്ങളാണ്. ഇഷ്ടപ്പെട്ടാൽ അംഗീകരിക്കണം. മറിച്ചാണേൽ ചൂണ്ടികാണിക്കണം. ഒത്തിരി എഴുത്തുകൾ പൂർണ്ണമാവാതെ കിടപ്പുണ്ട്. അതിൽ നിന്നും ഒരു എഴുത്ത് പൊടിതട്ടി എടുത്ത് മിനുക്കിയെന്ന് മാത്രം. സാഹചര്യം , സന്ദർഭം അടിസ്ഥാനമാക്കി വിലയിരുത്തി കൊണ്ട് കഴിയുന്നതും എഴുതി പൂർണ്ണമാക്കാൻ ശ്രമിക്കും. എന്നാ പിന്നെ കഥയിലേക്ക് ഒന്ന് എത്തിനോക്കാം_

🤸🏻‍♂️🤸🏻‍♂️🎭🎭🤸🏻‍♂️🤸🏻‍♂️🎭🎭🤸🏻‍♂️🤸🏻‍♂️



ഇരുൾ മൂടിയ അന്തരീക്ഷത്തെ ജനലിലൂടെ ഒത്തിരി നേരം ഇമ വെട്ടാതെ നോക്കികൊണ്ടവൾ തന്റെ കിടപ്പറയിലെ കട്ടിലിൽ പതിയെ കിടന്നു. മിഴികൾ തുറന്നടക്കുമ്പോൾ കണ്ണുനീർ കണികകൾ തുളുമ്പുന്നുണ്ട്. തന്റെ പൊന്ന് മോൾ ഉറങ്ങുന്നത് നോക്കി പതിയെ നെറ്റിയിൽ ചുംബനമേകി. 9 മാസം മാത്രം  പ്രായമുള്ള തന്റെ വയറിന് മുകളിൽ പതിയെ കണ്ണീരാലെ തടവി. വീണ്ടും കൺപോളകൾ ശക്തമായി അടഞ്ഞ് തുടങ്ങിയെങ്കിലും ഇന്നും പതിവ് പോലെ രാത്രിയുടെ യാമങ്ങളിൽ തന്റെ കൂട്ടിനിരിക്കാറുള്ള കണ്ണുനീർ തടാകം നിറഞ്ഞൊഴുകി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ഫാൻ സ്പീഡിൽ കറക്കി. കരങ്ങളാൽ കണ്ണുനീരിനെ തുടച്ച് അകറ്റി പതിവ് പോലെ തന്റെ പഴയ കാലങ്ങളിലേക്ക് കാലചക്രം തിരിച്ചു കറക്കി.

🍃🍂🍃🍂🍃🍂🍃🍂🍃🍂


      ഉപ്പ, ഉമ്മ , അനിയത്തി ഇതാണ് എന്റെ സാമ്രാജ്യം. രണ്ട് പെൺക്കുട്ടികൾ ആണേൽ പോലും ഒത്തിരി സന്തോഷത്തോടെയാണ് കഴിയുന്നത്. അനിയത്തി എന്റെ 2 വയസ്സിന് താഴെയാണ്. ഉപ്പാക്ക് സ്വന്തമായി ബിസ്നസ് ഉള്ളതിനാൽ കഷ്ടപ്പാട് അനുഭവിക്കാതെ ജീവിതം മുന്നോട്ട് കുതിക്കുന്നു. ഞാൻ 10-)o തരത്തിൽ ൽ പഠിക്കുമ്പോഴാണ് വിധി ഞങ്ങളെ വേട്ടയാടി തുടങ്ങിയത്. ഒരിക്കൽ പെട്ടെന്ന് ഉപ്പാക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ഉപ്പ ഹൃദയാഘാതത്തിന് ഇരയായി. പതിയെ ഉപ്പയുടെ ഒരു വശം തളരുകയും ചെയ്തു. ഉന്നത നിലയിൽ ഉള്ള ഡോക്ടറേഴ്സിന്റെ ചികിത്സ തേടിയെങ്കിലും ഫലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പതിയെ ബിസ്നസിൽ തകർച്ച രൂപപ്പെട്ടു. ചികിത്സിക്കാനുള്ള പണം ബിസ്നസിൽ നിന്നും കണ്ടെത്തിയത് തികയാതെ വന്നപ്പോൾ ബിസ്നസിന്റെ പകുതി ഷെയർ ചെയ്യാൻ തീരുമാനിച്ച് അനുയോജ്യമായ ഒരാളെ കണ്ടെത്തുകയും ചെയ്തു. മരുന്നുകളും , ടെസ്റ്റുകളുമായി ദിവസങ്ങൾ ഒത്തിരി വേദനയാലെ ഓടി മറഞ്ഞു. 10th പകുതിയായപ്പോഴാണ് പടച്ചോൻ വീണ്ടും ഒരു പരീക്ഷണം നടത്തിയത്. ഇത്തവണ പരീക്ഷണം അനിയത്തിയുടെ മേലിലായിരുന്നു.  അനിയത്തിയെ തേടിയെത്തിയത് കോശങ്ങളെ ചുരണ്ട് തിന്നുന്ന ക്യാൻസർ എന്ന ഭയാനകരമായ രോഗമായിരുന്നു.

       ക്യാൻസറിൽ നിന്നും അതിജീവിക്കാനുള്ള ചികിത്സയ്ക്ക് പണം തികയാതെ വന്നപ്പോൾ പകുതി ഷെയറിൽ ഉണ്ടായിരുന്ന ബിസ്നസും പൂർണ്ണമായി വിറ്റ് തുക കണ്ടെത്തി. ഉപ്പനേയും, അനിയത്തിയേയും നല്ല ചികിത്സയ്ക്ക് വിധേയമാക്കി. പടച്ചോന്റെ തുണയാൽ ഉപ്പ ആരോഗ്യത്തോടെ പഴയ സ്ഥിതിയിലേക്ക് വന്നണഞ്ഞു. ഉപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന് തോന്നിയപ്പോൾ ഡോക്ടർ നടക്കാൻ നിർദ്ധേശിച്ചു. വളരെ നന്നായ് നടക്കാൻ കഴിയുന്നുണ്ടയിരുന്നു. നേരെ അനിയത്തി കിടക്കുന്ന റൂമിലേക്ക് ഉപ്പയും, ഞാനും സന്തോഷ നിമിഷം അറിയീക്കാൻ നേരെ ചെന്നപ്പോൾ സന്തോഷത്തെ കീറി പൊളിച്ച് അവൾ പടച്ചോന്റെ വിളിക്ക് ഉത്തരം നൽകിയിരുന്നു.



         മാസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞ് വീണു. 10th ലെ പബ്ലിക്ക് എക്സാം എന്നെ തേടിയെത്തി. എക്സാമിന് തയ്യാറെടുക്കുമ്പോൾ അവളുടെ ഓർമ്മകൾ മനസ്സിനെ വല്ലാതെ നോവ് പടത്തികൊണ്ടിരുന്നു. ഒന്നിച്ച് എക്സാമിന് പോയിരുന്ന കാലം. ഇനി ഒന്നിച്ച് ഒരു ദിനവുമില്ലന്നോർത്ത് ഞാൻ വിലപിച്ചു. എക്സാം എല്ലാം നന്നായ് എഴുതി. നല്വ മാർക്ക് വാങ്ങിച്ച് സ്ക്കൂളിനും, നാടിനും അഭിമാനമായി തീർന്നു. ഒത്തിരി ലക്ഷ്യങ്ങളും, സ്വപ്നങ്ങളും എനിക്കുണ്ടായിരുന്നു. പക്ഷേ എല്ലാം വെറുതെയാണെന്ന് ഉപ്പാന്റെ മൊഴികൾ അനക്കപ്പെട്ടപ്പോൾ പുറം തള്ളപ്പെട്ട വാക്കിനാൽ ബോധ്യപ്പെട്ടു. എന്നെ വിവാഹം ചെയ്ത് പറഞ്ഞയക്കാൻ ഉപ്പാക്ക് ധൃതി ആയി. ഉമ്മയോട് ഒത്തിരി എതിർപ്പ് പങ്ക്‌വെച്ചെങ്കിലും, ഉപ്പാനോട് എതിർത്തൊന്നും  പറഞ്ഞതേയില്ല. ഏതൊരു മാതാപിതാക്കളുടേയും ആഗ്രഹമാണ് കണ്ണടയും നാൾ മുമ്പേ തന്റെ മക്കളെ അനുയോജ്യമായ കരങ്ങളിൽ ഏൽപ്പിക്കണമെന്നുള്ളത് എന്ന ഉമ്മയുടെ വാക്കുകളിൽ ഞാൻ എന്റെ സ്വപ്നങ്ങളെ മണ്ണിട്ട് മൂടി. ഉപ്പാന്റെ അസുഖത്തെ മാനിച്ച് 15_)o വയസ്സിൽ മറ്റൊരുവന് മുന്നിൽ മഹറണിയാൻ അതൃപ്തിയോടെ കഴുത്ത് നീട്ടി കൊടുത്തു. ഇന്നാണ് എന്റെ കല്ല്യാണം. ജീവിതത്തിൽ സന്തോഷവും, സങ്കടവും ഒന്നിച്ച് വരുന്ന ദിനം.  ഞാൻ മറ്റാരുടേയോ സ്വന്തമായി. ആരെയും വിഷമിപ്പിക്കണ്ടാന്ന് കരുതി മാത്രമാണ് ഞാൻ മണവാട്ടിയായത്. കല്ല്യാണം കഴിഞ്ഞു, പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് ചുവട്‌വെച്ചു.


          ഇന്ന് എന്റെ ആദ്യ രാത്രിയാണ്. ഓരോ ആചാരങ്ങൾ പോലെ ഒരു ഗ്ലാസ് പാലുമായി ഞാൻ മണിയറയിലേക്ക് കയറി ചെന്നു. കട്ടിലിൽ ഇരുന്ന് ഫോണിൽ കളിക്കുന്നതിനിടെ ഇക്ക എന്നെ കാണാൻ ഇടയായി. പാൽനിലാവിൽ മൊഞ്ചേറും പുഞ്ചിരി തൂകി എന്നിലേക്ക് അമ്പെഴ്തു. കയ്യിലിരുന്ന പാൽ ഇക്കാക്ക് നീട്ടി. ഇരുവരും പങ്കിട്ട് കുടിച്ചു. ആദ്യ ദിനം തന്നെ ഇക്ക ഒത്തിരി കളി തമാശകൾ നിരത്തി എന്നെ സന്തോഷവതിയാക്കി. അതിനിടയിൽ എന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, സങ്കടങ്ങളും എല്ലാം ചോദിച്ചറിഞ്ഞു. അങ്ങനെ ഓരോ ദിനങ്ങൾ കടന്ന് പോയി. കാലചക്രം 3 തവണ തിരിഞ്ഞെങ്കിലും പുതുജീവൻ നൽകാത്തതിൽ ഞങ്ങൾ ഇരുവരും സങ്കടത്തിലായി. ഞാൻ ഫലം കായ്ക്കാത്ത മരമാണെന്ന് ഇക്കന്റെ ഉമ്മിയും, പെങ്ങളും എന്നിൽ മുദ്രകുത്തി. അവർ എന്ത് പറഞ്ഞാലും ഇക്ക എന്നെ മാറോട് ചേർത്ത് പിടിച്ച് പലപ്പോഴും മൊഴിയും. _നിനക്ക് ഞാൻ ഇല്ലെ മുത്തെ_.  സങ്കടങ്ങൾ പേറുമ്പോൾ തന്റെ ഭർത്താവിൽ നിന്നും ഇങ്ങനെയൊരു വാക്കുകൾ കേൾക്കാൻ ഏതൊരു ഭാര്യയും കൊതിക്കും. ചേർത്ത് പിടിച്ച് കൊണ്ടുള്ള ആ വാക്കുകൾ മതി സങ്കടങ്ങളെ തോൽപ്പിക്കാൻ. സന്തോഷങ്ങളും , ദുഃഖങ്ങളും അടങ്ങിയ ഞങ്ങളുടെ ദാമ്പത്തിക ജീവിതം മുന്നോട്ട് നീങ്ങി.


          19-)o വയസ്സിൽ ഞാൻ ഒരു മാലാഖ കുഞ്ഞിന് ജന്മം നൽകി. ഫലമില്ലാത്ത, കായ്ക്കാത്ത മരം എന്ന് പറഞ്ഞവർക്ക് മുന്നിൽ അവൾ പിറന്നു വീണു. സന്തോഷങ്ങൾക്ക് ആധിപത്യം മുളച്ചു. മോളുടെ ജനനത്തി ന് ശേഷം എന്റെ ഓരോ സ്വപ്നങ്ങളും, സ്വപ്നങ്ങളും സാക്ഷാത്ക്കരിക്കാൻ തുടങ്ങി.  മോൾക്ക് 4 വയസ്സ് ആയപ്പോൾ ഇക്ക പ്രവാസിലോകത്തേക്ക് ചേക്കേറി. ലീവിന് വന്ന് തിരികെ പോകേണ്ട ദിനം വന്നെത്തി. നാളെ ഇക്ക വീണ്ടും പ്രവാസത്തിലേക്ക് തിരിച്ച് പോവുകയാണ്. എല്ലാവർക്കും സങ്കടമാണേലും ഞങ്ങൾക്ക് സങ്കടത്തിന് കൂടെ സന്തോഷത്തിനുള്ള വകയുണ്ടായിരുന്നു. ഞാൻ വീണ്ടും ഉമ്മയാകാൻ പോവുകയാണ്.


        ഇന്ന് ഇക്ക ചൂടിന് കായ്ക്കുന്ന ഈത്തപ്പനങ്ങളുടെ നാട്ടിലേക്ക് തിരികെ പോവുകയാണ്. ഇറങ്ങുന്നതിന് മുമ്പ് ഇക്ക റൂമിൽ കയറി കതകടച്ച് എന്റെയരികിലേക്ക് വന്നു. കലങ്ങിയ എൻ മിഴികളെ നോക്കി കെട്ടിപിടിച്ച് കൊണ്ട് മാറോട് ചേർത്തി കിടത്തി. അവസാന ചുംബനം നെറ്റിയിൽ നൽകുമ്പോൾ ഞാൻ ഒന്നൂടെ ഇക്കയെ മുറുകെ പിടിമുറുക്കി. ഇക്ക പതിയെ ഞങ്ങളുടെ ജീവന്റെ തുടപ്പിന് ഒരു മുത്തവും നൽകി. എഴുന്നേറ്റ് കെട്ടിപിടിച്ച് കൊണ്ട് ആരാഞ്ഞു.


'' _നമ്മുടെ സങ്കടങ്ങൾക്ക് വിരാമമായെന്ന് മനസ്സിലായില്ലെ.. ഫലമില്ലാത്ത മരമെന്ന് പലപ്പോഴും തള്ളി പറഞ്ഞവരുടെ മുന്നിൽ നിന്നും രണ്ടാമത് മോചനം സാക്ഷത്കരിക്കാൻ പോകുന്നു. പലരും കുറ്റപ്പെടുത്തിയേക്കാം, തള്ളി പറഞ്ഞേക്കാം എന്റെ മോൾ സങ്കടപ്പെടരുത്. ഇക്ക മരണം വരെ നിന്നെയും, മോളെയും വരാനിരിക്കുന്ന ബേബിയേയും പൊന്ന് പോലെ നോക്കും. ബാക്കിയെല്ലാം സൃഷ്ടാവിനരികൽ ._

ഇത്രയും പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങിയപ്പോൾ ഞാൻ ഇക്കയെ കെട്ടിപിടിച്ച് ഒന്നൂടെ ചുംബിച്ചു. ആരോ കതകിൽ തട്ടി വിളിക്കുന്ന ശബ്ദം ശ്രവിച്ചാണ് ഇരുവരും കതക് തുറന്ന് റൂം വിട്ടിറങ്ങിയത്. ഗൗര മുഖത്താൽ ഉമ്മയും, നാത്തൂനും എന്നെ മാറി - മാറി നോക്കുന്നുണ്ട്. ഒടുവിൽ ഇക്ക സലാം പറഞ്ഞ് വീട് വിട്ടിറങ്ങി. ഞാൻ കണ്ണീരാലെ റൂമിലേക്കും നീങ്ങി. ഇക്കാന്റെ അസാന്നിധ്യം എന്നിൽ പലപ്പോഴും  നോവ് പടർത്തിയെങ്കിലും കുടുംബത്തിന് വേണ്ടിയല്ലെ എന്നതിൽ ഞാൻ പതിയെ മറന്ന് തുടങ്ങിയത് പോലെ അഭിനയിച്ചു. ഇക്ക പോയിട്ട് മാസങ്ങൾ പെട്ടെന്ന് കറങ്ങി തീർന്നു. എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് 5 മാസമായെന്ന് ഡോക്ടർ വിലയിരുത്തി. ഇക്കയുടെ വീട്ടുക്കാരുടെ പരിചരണം പലപ്പോഴും കുറവായി തോന്നിയെങ്കിലും ഞാൻ തരണം ചെയ്ത് നീക്കാൻ പഠച്ചു. ഗർഭിണി ആയത് കൊണ്ടായിരിക്കാം എന്നിൽ അവർ ചെറിയ ഒരു ശ്രദ്ധ പുലർത്തിയത്. ഓരോ ദിനങ്ങളിലെ സന്തോഷങ്ങളും, സങ്കടങ്ങളും എന്റെ രാത്രിയുടെ കൂട്ടുക്കാരനായ ഡയറിയിൽ കുത്തി കുറിച്ച് ഞാൻ നിദ്രയിലേക്ക് വഴുതി വീണു.



         സുബഹ് നമസ്ക്കരിച്ച് ഖുർആൻ പാരായണം ചെയ്തതിന് ശേഷം അൽപ്പ നേരം വാട്സപ്പ് സ്റ്റാറ്റസുകളും , മെസ്സേജുകളുമെല്ലാം വീക്ഷിച്ചിരുന്നു. പലരും ശുഭദിനാശംസകൾ അറിയീച്ചിരിക്കുന്നു. പതിവ് തെറ്റിക്കാത്ത ഇക്ക ഇന്ന് സലാം, മോർണിംങ് ആശംസ ഒന്നും നൽകിയിരുന്നില്ല. തിരക്കിലായത് കൊണ്ടായിരിക്കുമെന്ന് ഞാൻ സ്വയം തീരുമാനിച്ചു. അൽപ്പം സമയം നിദ്രയിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയം മാത്രമായിരുന്നു പ്രതിഫലം. ഹാളിൽ നിന്നും ഉമ്മാന്റെ ഫോൺ റിംങ് ചെയ്യുന്നത് കേൾക്കുന്നുണ്ട്. ഒത്തിരി നേരം റിംങ് ചെയ്തെങ്കിലും ആരും തന്നെ അറ്റന്റ് ചെയ്യാത്തതിനാൽ ബെൽ മുഴക്കം നിലച്ചു. വീണ്ടും ബെൽ മുഴുങ്ങുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പതിയെ 5 മാസം പ്രായമുള്ള വയറും കൊണ്ട് എണീറ്റ് നീങ്ങി. ഞാൻ അവിടെ എത്തും മുമ്പേ ഉമ്മ കോൾ അറ്റന്റ് ചെയ്തതും അലറി കരഞ്ഞതും ഒരുമിച്ചായിരുന്നു.
ഉമ്മാന്റെ തീവ്രമേറിയ ശബ്ദം എൻ കാതുകളിൽ അലയടിക്കുന്നതോടൊപ്പം എൻ മനസ്സിനെ മുറിവേൽപ്പിച്ചു. ഉമ്മ ഒരു ഭ്രാന്തിയെ തോൽപ്പിക്കും വിധം പൊട്ടികരഞ്ഞു. എന്റെ മിഴികൾ പരിഭ്രാന്തി പരത്തി. ഉമ്മാനരികിലേക്ക് പോയതും ഉമ്മ എന്നെ കെട്ടിപിടിച്ച് കൊണ്ട് അത് മുഴക്കി.

_മോളെ.... എന്റെ മോൻ പോയി... അവൻ നമ്മെ വിട്ട് പടച്ചോനരികിലേക്ക് പോയി_.

 എന്റെ കാതുകളേയും, കണ്ണുകളേയും വിശ്വസിക്കാൻ പറ്റാത്ത നിമിഷം. എന്റെ ശരീരമാകെ തളരുന്നത് പോലെ. ഞാൻ ഒരു നിമിഷം സ്തംഭിച്ച് നിന്ന് പതിയെ നെടുവീർപ്പിട്ടു. കാലുകൾക്ക് തളർച്ച അനുഭവപ്പെട്ടതും സോഫയിലേക്ക് ബോധരഹിതയായി വീണു. മിഴികൾ തുറക്കുമ്പോൾ , വെള്ളയണിഞ്ഞ മാലാഖമ്മാരും പരിചയമുള്ള ചില മുഖങ്ങളും എന്നിലേക്ക് സഹതാപത്തിന്റെ നോട്ടം ആനയിച്ചു. ഒരു നിമിഷം കണ്ണുകൾ ചിമ്മി തുറന്ന് കട്ടിലിൽ നിന്നും കരഞ്ഞ് കൊണ്ട് അതിശക്തമായി  എണീറ്റു. ഇക്കാന്നും വിളിച്ച് പരിസരം മറന്ന് ആ നാല് ചുമരുകൾക്കുള്ളിൽ പൊട്ടിക്കരഞ്ഞു. എന്റെ പാതിയുടെ ജീവൻ പൊലിഞ്ഞെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞു. ഗർഭിണിയാകുമ്പോൾ സങ്കടങ്ങൾ കടന്ന് പോകാൻ പാടില്ലാന്ന് പറഞ്ഞവരെ തോൽപ്പിക്കും വിധം സാഹചര്യം എന്നെ തേടിയെത്തി. ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോയി. എല്ലാവരും എന്റെയരികിലേക്ക് വന്നണയുന്നുണ്ട്. ഒത്തിരി പേർ സഹതാപ കണ്ണുകളാൽ വീക്ഷിക്കുന്നു. ഒത്തിരി പേർ കരയുന്നു. വീട്ടിലേക്ക് കാൽ പാദം വെച്ചതും എന്റെ കണ്ണുനീർ തുള്ളികൾ അണപൊട്ടിയൊഴുകാൻ തുടങ്ങി. എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ഒന്നും സംഭവിക്കാതിരിക്കാൻ പലരും എന്നെ ആശ്വാസ വാക്കുകളാൽ മൂടുന്നുണ്ട്. അതിനിടയിലാണ് ആരോ വന്ന് പറയുന്നത്. സൈലന്റ് അറ്റാക്ക് ആയിരുന്നു. ബോഡി  രാത്രി എത്തുമെന്നും.

നോ..... എന്നും പറഞ്ഞ് ഞാൻ വാവിട്ട് കരഞ്ഞു. പിന്നീട് തേങ്ങി കരഞ്ഞ് ഞാൻ ബോധരഹിതയായി . കണ്ണുകൾ തുറക്കുമ്പോൾ സൂര്യനെ ഇരുട്ടിനാൽ പൊതിഞ്ഞിരിക്കുന്നു. ചന്ദ്രൻ നിലാവെട്ടം പകർന്ന് തരുന്നു. മനോഹരമായ ഖുർആൻ പാരായണം മുഴുങ്ങുന്നുണ്ട്. ഊദിന്റേയും , അത്തറിന്റേയും, കുന്തിരിക്കംത്തിന്റേയും ഗന്ധം വീടാകെ പടരുന്നു. പുറത്ത് ആരൊക്കെയോ വന്ന് പോകുന്നുണ്ട്. ഞാൻ എന്റെ ഉമ്മയുടെ മടിയിൽ തല വെച്ച് കിടന്ന് കരഞ്ഞു. ആംബുലൻസ് വരുന്നുണ്ടെന്ന് പുറത്ത് നിന്ന് ആരോ പറഞ്ഞത് ജനലിലൂടെ ഞാൻ ശ്രവിച്ചതും പുറത്തേക്ക് ഓടാൻ ഒരുങ്ങി. ഉമ്മ എന്നെ കൂട്ടി പിടിച്ച് കോലായിലേക്ക് നടന്നു.

      അതെ...., എന്റെ പ്രിയതമന്റെ ചേതനയേറ്റ ശരീരം ആരൊക്കെയോ ആംബുലൻസിൽ നിന്നും ഇറക്കുന്നു. ഇക്കാന്നും വിളിച്ച് പൊട്ടി കരയുമ്പോൾ ആരൊക്കെയോ എന്നെ അകത്തേക്ക് കൊണ്ട് പോയി . ജീവനറ്റ ശരീരത്തോടുള്ള കർമ്മങ്ങൾ ചെയ്ത് പൊതുദർശനത്തിന് വെച്ചു. ഞാനും,  എന്റെ പൊന്ന് മോളും ഇക്കാനെ കാണാൻ വേണ്ടി മയ്യത്തിനരികിലെത്തി. ഇക്കാന്റെ മുഖം കണ്ടയുടനെ ഞാൻ നിലത്തിരുന്ന് പൊട്ടികരഞ്ഞു.
ഉപ്പാ... എണീക്ക് ഉപ്പാ... ഉപ്പാന്റെ മോൾ ആണ് വിളിക്കുന്നത് എണീക്ക് ഉപ്പാ എന്ന് എന്റെ മോൾ കരഞ്ഞ് വിളിക്കുമ്പോഴും അതിനുത്തരം നൽകാൻ എൻ പ്രാണന്റെ അധരങ്ങൾക്ക് ചലിക്കാനായില്ല. മോളുടെ കരച്ചിൽ കേട്ട് വീടാകെ കരഞ്ഞ നിമിഷമായിരുന്നത്. ഇക്കാന്റെയും
 എന്റെയും ഒന്നിച്ചുള്ള സ്വപ്നങ്ങൾ തകർന്നടിഞ്ഞെന്ന് മനസ്സിലായത് ഇക്കാനെ ആരൊക്കെയോ കർമ്മങ്ങൾ ചെയ്ത് തഹലീലിന്റെ ഇൗരടികളോട്  കൂടി പള്ളിക്കാട്ടിലേക്ക് ഒന്നിച്ച് നീങ്ങിയപ്പോളായിരുന്നു. പിന്നീടുള്ള ദിനങ്ങളിൽ ഞാനും എന്റെ മോളും മാത്രമായി ഒതുങ്ങി കൂടി. മാസം 8 ആയപ്പോൾ കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിച്ചെങ്കിലും കുഴപ്പം ഒന്നുമില്ലായിരുന്നു. അടുത്ത മാസമാണ് ഡെലിവറി ഡെയ്റ്റ്. പക്ഷേ ഇക്കാന്റെ വിട വാങ്ങലിന് ശേഷം ആ വീട്ടിൽ എന്നെ ഒത്തിരി കുറ്റപ്പെടുത്തിയും, തല്ലിയും ആയിരുന്നു ഓരോ ദിനങ്ങൾ കടന്ന് പോയത്. ഗർഭിണിയാണെന്നുള്ള പരിഗണന പോലും തന്നില്ലെനിക്കവർ. പീഢനം സഹിക്കാനാവാതെയായപ്പോൾ എന്റെ വീട്ടിലേക്ക് മോളെയും കൂട്ടി പോയി. ഒത്തിരി ദിനങ്ങൾ പെട്ടെന്ന് കടന്ന് പോയി.
ഇരുൾ മൂടിയ അന്തരീക്ഷത്തെ ജനലിലൂടെ ഒത്തിരി നേരം ഇമ വെട്ടാതെ നോക്കാകൊണ്ട് ഞാൻ എന്റെ കിടപ്പറയിലെ കട്ടിലിൽ പതിയെ കിടന്നു. ഇന്നും ഞാൻ ഒത്തിരി കണ്ണുനീർ തുള്ളികൾ പോയി മറഞ്ഞ ദിനങ്ങൾക്ക് വേണ്ടി ചിലവഴിച്ചു.

🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️


       ഇന്നാണ് അവളുടെ ഡെലിവറിയുടെ ദിവസം. അവൾ ലേബർ റൂമിലാണ്. മോളും ഉപ്പയും, ഉമ്മയും ലേബർ റൂമിന് പുറത്തുണ്ട്. അവൾക്ക് ഒത്തിരി ടെൻഷൻ ഉണ്ട്. കൂടാതെ ഇക്ക കൂടെ ഇല്ലല്ലോന്നോർത്ത് സങ്കടവും. അവൾ മണിക്കൂറുകൾക്ക് ശേഷം മറ്റൊരു പെൺകുഞ്ഞിന് ജന്മം നൽകി. എല്ലാം കഴിഞ്ഞ് റൂമിലേക്ക് മാറ്റി. അവളുടെ ഭർത്താവിന്റെ ഛായമാണെന്ന് പലരും പറയുമ്പോൾ ഒരു ഭാഗത്ത് തിരിഞ്ഞ് കിടന്ന് കണ്ണീർ തുടക്കുന്നത് കാണാമായിരുന്നു.


         ചെറിയ മോൾക്ക് 5 മാസം ആയിരിക്കെ അവളുടെ നെഞ്ചകം കീറും വിധം 10th ൽ പഠിക്കുന്ന അവൾക്ക് ഉണ്ടായ അതേ ഷോക്ക് വീണ്ടും തേടിയെത്തി. 9th ൽ പഠിക്കുന്ന കാലത്ത് അവളെ പിറകെ ഇഷ്ടം പറഞ്ഞ് നടന്നിരുന്ന അവളുടെ നാട്ടിലെ ആ ചെക്കൻ ഇന്നും അവളെ കെട്ടാൻ തയ്യാറാണെന്ന് വീട്ടിൽ വന്ന് പറഞ്ഞു. ഉപ്പ ഈ വിവരം അവളോട് മുഖം താഴ്ത്തി പറഞ്ഞപ്പോൾ അവൾ ആകെ കോരിതരിച്ച് നിന്നു. ഉമ്മയുടേയും, ഉപ്പയുടേയും സങ്കടവും കൂടാതെ അവൾക്ക് വളർന്ന് വരുന്നത് 2 പെൺക്കുട്ടികൾ ആണെന്നുള്ള കാര്യവും, അവളുടെ ഭർത്താവിന്റെ വീട്ടുക്കാരുടെ അവഗണനയും എല്ലാം അവളെ വേട്ടയാടി കൊണ്ടിരുന്നു. ഒടുവിൽ പലരുടേയും വാക്കുകളുടെ ബലത്തിൽ മനസ്സില്ലാ മനസ്സോട് അവൾ നിക്കാഹിന് സമ്മതം അരുളി.


        ചെറിയ മോൾക്ക് 6 മാസം ആയപ്പോൾ അവരുടെ നിക്കാഹ് കഴിഞ്ഞു. നിക്കാഹ് കഴിഞ്ഞ 2-)o ദിവസം അവളുടെ പൊന്ന് മക്കളെ മാതാപിതാക്കൾക്ക് ഏൽപ്പിച്ച് മരണത്തിന് മുന്നിൽ കീഴടങ്ങി. തലച്ചോറിലേക്കുള്ള ഞെരമ്പ് വർക്ക് ആവാത്തതിനെ തുടർന്ന് ഡോക്ർ മരണം സ്ഥിതീകരിച്ചു. ആ നാടും, വീടും ആകെ ഒന്നിച്ച് ഞെട്ടിയ നിമിഷങ്ങൾക്ക് ഇന്ന് പതിറ്റാണ്ടുകൾ പിന്നിടുന്നു. 2 മക്കളേയും പൊന്ന് പോലെ അവൻ നോക്കി വളർത്തി വലുതാക്കി. ഉമ്മയില്ലാത്ത പെൺമക്കൾക്ക് മറ്റൊരു വിവാഹം ചെയ്യാൻ അവനോട് ആവശ്യപ്പെട്ടെങ്കിലും എന്റെ ഭാര്യയുടെ ഉദരത്തിൽ വളർന്ന കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഞാൻ മതിയെന്നും പറഞ്ഞ് അവന്റെയുള്ളിൽ മരിക്കാത്ത പ്രണയവുമായി അവളെ ഓർത്ത് ജീവിക്കുന്നു.


       _ശുഭം_


    *_ജീവിതം പലതരമാണ്. നാം ആഗ്രഹിച്ചത് കിട്ടിയേക്കാം തട്ടിയകറ്റിക്കാം. എല്ലാം തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കാൻ ഓരോ കുസുമങ്ങൾക്കും സൃഷ്ടാവ് ദീർഘായുസ്സ് നൽകിടട്ടേ...._*


*ജീവിതം പലപ്പോഴുമൊരു സമസ്യയാണ്*.
*ആഗ്രഹിച്ച് നേടിയതിനെ*
*വിധിയെന്നോമനപ്പേരിൽ പറിച്ചെറിയും*.
*എന്നിട്ടതേ വിധിയുടെ ലേബലിൽ തന്നെ ഒട്ടും* *പ്രതീക്ഷിക്കാത്ത പലതും* *തുന്നിച്ചേർത്തഴകു* *കൂട്ടുകയും ചെയ്യും....*

✍🏻 *_Shebin Ashique_*
🎭 *_സൈക്കോ ജോക്കർ_*🎭
📱 *_918129828700_*