DEVIL 2

CHAPTER : 1

POSTER  : RAJEEV RAJUS

Wri : Shihab Tharakkal

*************************************

ഹായ് ഫ്രണ്ട്സ് ഞാൻ പുതിയ ഒരു കഥയുമായി വീണ്ടും നിങളുടെ അടുത്തേക്ക് വരികയാണ്.കഴിഞ്ഞ സ്റ്റോറികൾക്ക് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്.ഈ സ്റ്റോറിക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.

Special Thanks Rajeev Rajus (Poster Desing )

*******************************************
സഫ റെസ്റ്റോറന്റിൽ നിന്നും ഡിന്നർ കഴിച്ചു കഴിഞ്ഞു  പുറത്തേക്ക് വരികയായിരുന്നു വിദ്യയും,ജോണും ................

ദേശഭൂമി ചാനലിലെ റിപ്പോർട്ടർ ആണ് വിദ്യ.ജോൺ അതെ ചാനലിലെ ക്യാമറ മാനും.........

ജോൺ ബൈക്ക് എടുത്ത്കൊണ്ട് വന്ന് വിദ്യയേയും കയറ്റി പോകാൻ ഒരുങ്ങിയതും പെട്ടന്ന് അവരുടെ ബൈക്കിന് മുന്നിൽ ബ്ലാക്ക് ഇന്നോവ വന്ന് നിന്നു............

ഇന്നോവയുടെ ഫ്രണ്ട് ഡോർ തുറന്ന് കൊണ്ട് ഒരാൾ പുറത്തേക്ക് ഇറങ്ങി അയാളെ കണ്ടതും രണ്ട് പേരും ഒന്ന് ഭയന്നു........

ജലാൽ.........വിദ്യ അറിയാതെ വിളിച്ചു പോയി..........

തൊട്ട് പിന്നാലെ ബാക്ക് ഡോർ തുറന്ന് നാലഞ്ചു ഗുണ്ടകളും പുറത്തേക്ക് ഇറങ്ങി..............

ജലാൽ നടന്ന് വന്ന് ബൈക്കിന്റെ ഫ്രണ്ട് വീലിന്റെ മുകളിൽ ഒരു കാൽ വെച്ച് നിന്നു............

നീ എന്ത് കരുതിയടി പുന്നാരമോളെ ഒരു കംപ്ലയിന്റ് കൊടുത്താൽ അതിന്റെ പേരിൽ എന്നെ ജീവിതകാലം അകത്തിടാം എന്നോ............

ജലാൽ പ്ലീസ് അറിയാതെ പറ്റിയതാ ഇവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടാക്കരുത് ജോൺ ഒരപേക്ഷയോടെ പറഞ്ഞു.........

മോനെ  ഞാൻ പ്രശ്നം ഉണ്ടാക്കാൻ ആയിട്ട് തന്നെയാ വന്നത്.പിന്നെ എനിക്ക് നിന്നോട് അല്ല പ്രശ്നം അത് കൊണ്ട് ഹീറോയിസം കാണിക്കാതെ മാറി നിൽക്ക് എനിക്ക് വേണ്ടത് ഇവളെയാണ്. പ്രശ്നം ഞാനും ഇവളും തമ്മില അത് ഞങ്ങൾ തീർത്തോളം.............

ഇത് വരെ ഇവിടെ ഒരാളും ഞങ്ങൾക്ക് എതിരെ  പരാതിയും ആയിട്ട് ഒരു ഏമാന്റെയും അടുത്ത് പോയിട്ടില്ല പക്ഷെ ഒരു പെണ്ണ് ആയിരുന്നിട്ടും നീ അത് ചെയ്തു.നിന്റെ ധൈര്യം അതെനിക് ഇഷ്ട്ടമായി ഇത്രയും ധൈര്യ ശാലിയായ നിനക്ക് ഒരു ധീരതയ്കുള്ള അവാർഡ് തരണ്ടേ അതും പറഞ്ഞ് ജലാൽ അവളുടെ കവിളിൽ തലോടി........

അവൾ അറപ്പോടെ അവന്റെ കൈ തട്ടി മാറ്റി..........

ടാ മക്കളെ ഇവളെ എടുത്ത് വണ്ടിയിലേക്ക് ഇട് ഇന്നത്തെ നമ്മുടെ അത്താഴം ആണ് ജലാൽ കൂടെ വന്ന  ഗുണ്ടകളെ നോക്കി പറഞ്ഞു............

രംഗം പന്തിയല്ല എന്ന് ജോണിന് മനസ്സിലായി.അവൻ ജലാലിന്റെ കൂടെ വന്ന ഗുണ്ടകളെ നോക്കി.അവരെ നാല് പേരെ ഒറ്റയ്ക്ക് നേരിടാൻ തന്നെകൊണ്ട് ആവില്ല എന്ന് ജോണിന് ഉറപ്പായിരുന്നു.എങ്ങനെ എങ്കിലും ഇവിടെ നിന്നും രക്ഷപെടണം അത് മാത്രം ആയിരുന്നു ജോണിന്റെ മനസ്സിൽ ഉണ്ടായിരുന്നത്...........

ജലാൽ പിൻ തിരിഞ്ഞു നിന്ന് വിദ്യയെ പിടിക്കാൻ ഗുണ്ടകൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ജോൺ പെട്ടന്ന് കാല് പൊക്കി ഒരു ചവിട്ട് ആയിരുന്നു ജലാലിനെ.അപ്രതീക്ഷിതമായി ചവിട്ട് കൊണ്ടതും ജലാൽ താഴേക്ക് വീണു.ഗുണ്ടകളുടെ ശ്രദ്ധ വിദ്യയിൽ നിന്നും മാറി ജലാലിലേക്ക് ആയി. ആ സമയം മതിയായിരുന്നു ജോണിന് അവൻ പെട്ടന്ന് ബൈക്കും എടുത്ത് പുറത്തേക്ക് പോയി.........

ജലാൽ പെട്ടന്ന് വീണിടത്തുനിന്നും എഴുനേറ്റ് നോക്കി പക്ഷെ അപ്പോഴേക്കും അവർ  അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.........

വണ്ടിയെടുക്കട വിടരുത് അവരെ ജലാൽ അലറി...........

ജോൺ വിദ്യയേയും കൊണ്ട് നേരെ പോയത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു...........

നീ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നതാ അവൾ ചോദിച്ചു..........

നാട്ടിൽ പോവാ........

നീ അവരെ പേടിച്ചു നാട്ടിൽ പോവാണോ.......

ഞാൻ അല്ല നീ.........

പിന്നെ അവനെ പേടിച്ച് വീട്ടിലേക്ക് പോവാനോ.എന്റെ അച്ഛന്റെ  പേര് ചന്ദ്രശേഖർ എന്നാണ്.തെല്ലൊരു അഹങ്കാരത്തോടെ ആയിരുന്നു അവൾ അത് പറഞ്ഞത്.............

നിന്റെ അപ്പന്റെ കയ്യിൽ പൂത്ത ക്യാഷ് ഉണ്ടായിരിക്കും പക്ഷെ അത് പോരാ ജലാലിനെയും അവന്റെ ഇക്കാ ഹൈദറിനേയും നേരിടാൻ..............

ഞാൻ നിന്നോട് മുന്നേ പറഞ്ഞിട്ടുള്ളതാ അവരെ വിട്ടേക്കാൻ മാധ്യമ ധർമ്മം എത്തിക്സ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്തായി.................

എന്താവാൻ അവന്മാർ ഒരു ചുക്കും ചെയ്യില്ല..........

നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പറഞ്ഞ് ജോൺ നേരെ ചെന്ന് ടിക്കറ്റ് എടുത്തു കൊണ്ട് വന്നു അവളുടെ കയ്യിൽ ഏൽപ്പിച്ചു.10 മിനിട്ടിനുള്ളിൽ ട്രെയിൻ വരും അതിൽ കയറി പൊക്കോണം........

നിനക്ക് അവരെ പേടി ആയിരിക്കും പക്ഷെ എനിക്കില്ല എന്ന് പറഞ്ഞ് അവൾ നേരെ ഓട്ടോയിൽ കയറാൻ വേണ്ടി ഒരുങ്ങി.പെട്ടന്ന് ജോൺ അവളെ കൈ പിടിച്ചു.........

അപ്പൊ മോള് ചവാൻ വേണ്ടി ഒരുങ്ങി നടക്കാല്ലെ.എന്നാ അങ്ങനെ ആയിക്കോട്ടെ.പക്ഷെ ഒരു മിനിറ്റ് ഒരൊറ്റ കാര്യം അത് കേട്ടിട്ട് നീ എന്ത് വേണം എങ്കിലും കാട്ടിക്കൊ.15 വയസ്സ് തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നും പറഞ്ഞാണ് നീ അവൻക്കെതിരെ പരാതി കൊടുത്തത്.പോക്സോ ചുമത്തി അകത്തു ഇടേണ്ട കേസ് ആണ്  എന്നിട്ടും അവൻ ഇതാ പുറത്ത് ഇറങ്ങി നടക്കുന്നു.നീ തന്നെ  അല്ലെ ആ വീഡിയോ പോലീസിന് കൈ മാറിയത്  ഇത്രയും ശക്തമായ തെളിവ് ഉണ്ടായിട്ടും  പോലീസ് അവനെ അറെസ്റ്റ്‌ ചെയ്‌തോ ഇല്ലല്ലോ.അതാണ് അവരുടെ പവർ എനിക്കോ നിനക്കോ അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.ദേ ട്രെയിൻ വന്നു  ചിന്തിക്കാൻ ഉള്ള ബുദ്ധി ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്ക് അപ്പൊ മനസിലാകും.നമുക്ക് ജലാലുമായി ഒരു കോംപ്രമൈസിന് ശ്രമിക്കാം അത് കഴിഞ്ഞു താൻ തിരിച്ചു പോരെ. ഇനി നിനക്ക് ഇഷ്ട്ടമുള്ളത് ചെയ്യാം ഒരു കാര്യം നീ ഓർത്തോ ജലാലിന്റെ കയ്യിൽ നീ പെട്ടാൽ ആർക്കും നിന്നെ രക്ഷിക്കാൻ ആവില്ല.അവരെയൊക്കെ എതിർത്ത് തോൽപ്പിക്കാൻ ഇവിടെ ആരും ഇല്ല അതിനൊരവതാരം ജന്മം എടുത്തിട്ടില്ല എടുക്കും എന്ന് തോന്നുന്നു മില്ല അതും പറഞ്ഞ് ജോൺ അവിടെ നിന്നും പോയി.കുറച്ച് നേരം ആലോചിച്ചു നിന്ന ശേഷം വിദ്യ  ട്രെയിൻ ലക്ഷ്യമാക്കി നടന്നു..........

അപ്പോഴും നഗരത്തിൽ ജോണിനും വിദ്യക്കും വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു ജലാലും സംഘവും............

ഇക്കാ അവരെ കാണാൻ ഇല്ലല്ലോ മിസ്സ്‌ ആയി എന്നാ തോന്നുന്നത്............

എടാ അവര് നമ്മുടെ കൂട്ടിലെ കൊഴിയ ഇന്ന് അല്ലെങ്കിൽ നാളെ നമ്മുടെ കയ്യിൽ കിട്ടും.........

ഒരു ടേണിങ് തിരിഞ്ഞതും പെട്ടന്ന് വണ്ടി ഓടിച്ചിരുന്ന ആൾ ബ്രേക്ക്‌ ചവിട്ടി........

എന്താടാ എന്ത് പറ്റി.......

ഇക്കാ അങ്ങോട്ട് നോക്കിയേ എന്ന് പറഞ്ഞ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആൾ വിരൽ ചൂണ്ടി.....

ഒരു തട്ട് കടയുടെ മുന്നിൽ ബൈക്കിൽ ഇരുന്ന് ഫോൺ ചെയ്യുകയായിരുന്നു ജോൺ...........

വിദ്യ കൂടെ ഇല്ല അല്ലെ അപ്പൊ അവളെ അവൻ മാറ്റി.എന്നെ ചവിട്ടിയതല്ലേ അവൻ അപ്പൊ അവനും കൊടുക്കണ്ടേ ചെറിയൊരു സമ്മാനം ഇടിച്ചു തെറിപ്പിച്ചേക്കു അവനെ............

ജലാലിന്റെ ഓർഡർ കിട്ടിയതും അയാൾ ഗിയർ മാറ്റി വണ്ടി മുന്നോട്ട് എടുത്തു...........

 ബൈക്കിന്റെ പുറകിൽ ചെന്ന് ഇടിച്ചു.ഇടി കൊണ്ടതും ജോൺ മുകളിലേക്ക് പൊന്തി താഴേക്ക് വീണു.........

റോഡിൽ തലയിടിച്ചു പൊട്ടി രക്തം വരുന്നുണ്ടായിരുന്നു.........

*********************************

ജലാലിന്റെ ഇന്നോവ  ഒരു ഗോഡൗണിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കടന്നു..........

ജലാലും ഗുണ്ടകളും വണ്ടിയിൽ നിന്നും ഇറങ്ങി അകത്തേക് കടന്നു.........

ഗോഡൗണിൽ തല കീഴായി ഒരാളെ കെട്ടി തൂക്കിയിട്ടുണ്ടായിരുന്നു അയാളുടെ വായയിൽ നിന്നും രക്തം ഒളിച്ചിറങ്ങുന്നുണ്ട്.അയാളുടെ ചുറ്റിലും ആയുധങ്ങളുമായി ഗുണ്ടകളും നിൽക്കുന്നുണ്ട്..............

അപ്പോൾ ആണ് പുറത്ത് ഒരു വണ്ടി  വന്ന് നിന്നത്.ഫ്രണ്ട് ഡോർ തുറന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി അത് അവൻ ആയിരുന്നു ഹൈദറിന്റെ ഏറ്റവും വിശ്വസ്തനായ പടയാളി  ക്രിസ്‌റ്റിഫർ...........

അയാൾ വരുന്നത് കണ്ടതും അവിടെ ഉണ്ടായിരുന്ന ഗുണ്ടകൾ പേടിയോടേയും ബഹുമാനത്തോടെയും അയാളെ നോക്കി...........

അയാൾ നേരെ ചെന്ന് ജലാലിന്റെ അടുത്തേക്ക് ആയിരുന്നു.........

പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്ത് ജലാലിന് കൈമാറി.........

ജലാൽ ഫോൺ വാങ്ങി ചെവിയിൽ വെച്ചു..........

പന്ന നായിന്റെ മോനെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന്...........

ഇക്കാ അത്.........

മിണ്ടരുത് ഹൈദർ അലറി.......

എന്തായിരുന്നു ഇന്ന് ആ ചാനലിലെ പെണ്ണിനേറ്റ് പ്രശ്നം.ഒരു പണിക്ക് ഇറങ്ങുമ്പോൾ വൃത്തിക്ക് ചെയ്യാൻ പടിക്ക്..........

നീ ഇന്ന് ഇടിച്ചു തെറിപ്പിച്ചില്ലെ  അവൻ ചത്തിട്ടില്ല.അവൻ ഇനി വായ തുറക്കരുത് മനസ്സിലായോ...........

ജലാൽ ഒന്ന് മൂളി.............

സാരമില്ല പോട്ടെ നിനക്ക് എതിരെ പരാതി കൊടുത്ത പെണ്ണില്ലേ എന്താ അവളുടെ പേര്.........

വിദ്യ...........

എങ്ങനെയാ അവൾ കൊള്ളാവോ നിനക്ക് വേണോ.........

ഹൈദർ പറഞ്ഞത് കേട്ടതും ജലാലിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...............

നിനക്ക് വേണം എങ്കിൽ ക്രിസ്റ്റിയേ വിളിച്ച് കാര്യം പറ.ബാക്കി അവൻ നോക്കികോളും നീ കളത്തിൽ ഇറങ്ങണ്ട മനസ്സിലായോ............

ജലാൽ ഒന്ന് മൂളി..........

ഇന്നത്തെ ക്ഷീണം മാറാൻ നിനക്ക് ഞാൻ ഗിഫ്റ്റ് ഒരുക്കി വെച്ചിട്ടുണ്ട്. അകത്ത്‌ റൂമിൽ  നമ്മുടെ വില്ലേജ് ഓഫീസറുടെ മകൾ ഉണ്ട്‌  ചെന്ന് ആഘോഷിക്കട എന്നും പറഞ്ഞ് ഹൈദർ ഫോൺ കട്ട് ചെയ്തു...........

ജലാൽ ഫോൺ കട്ട് ചെയ്തു ക്രിസ്റ്റിക്ക് കൈമാറി...........

ജലാൽ ഫോൺ എടുത്ത് വാട്സ്ആപ്പിൽ വിദ്യയുടെ ഫോട്ടോ ക്രിസ്‌റ്റിഫറിന് അയച്ചു കൊടുത്തു...........

നിനക്ക് ഞാൻ ഒരു ഫോട്ടോ അയച്ചു തന്നിട്ടുണ്ട്.അവളെ എനിക്ക് വേണം അത് പോലെ ഹോസ്പിറ്റലിൽ കിടക്കുന്ന ജോൺ അവൻ ഇനി വേണ്ട അവനെ ഫിനിഷ് ചെയ്തെക്ക്.എന്നോട് കളത്തിൽ ഇറങ്ങരുത് എന്നാണ് ഇക്കാ പറഞ്ഞിട്ടുള്ളത് അത് കൊണ്ട് എന്താണ് വേണ്ടത് എന്നു വെച്ചാൽ നീ ചെയ്‌തോ............

നിനക്കുള്ളത് ആ റൂമിൽ ഉണ്ട് നീ പോയി എൻജോയ് ചെയ്‌തോ ബാക്കി ഞാൻ നോക്കികോളാം അതും പറഞ്ഞ് ക്രിസ്‌റ്റി പുറത്തേക്ക് ഇറങ്ങി................

ഇക്കാ നിങ്ങളെ ഇപ്പോഴും വല്ലിക്ക ഒരു അമുൽബേബിയെ പോലെ ആണ് കാണുന്നത്. ക്രിസ്റ്റിക്ക് കൊടുക്കുന്ന സ്ഥാനം പോലും നിങ്ങൾക്ക് കിട്ടുന്നില്ലല്ലോ.ജലാലിന്റെ കൂടെ ഉണ്ടായിരുന്ന ഗുണ്ടകളിൽ ഒരാൾ പറഞ്ഞു...........

അത് കേട്ടതും അയാളെ കാലുയർത്തി ഒരു ചവിട്ടായിരുന്നു ജലാൽ. പന്ന നായിന്റെ മോനേ എന്റെ ഇക്കാക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞാൻ തന്നെയാണ് ഞാൻ കഴിഞ്ഞിട്ടേ എന്റെ ഇക്കാക്ക് വേറെ ഒരാളും ഒള്ളു.പിന്നെ ക്രിസ്‌റ്റി ഇന്നും ഇന്നലെയും അല്ല ഇക്കാന്റെ കൂടെ കൂടിയത് കൊല്ലം 30 കഴിഞ്ഞു അതായത് ഞാൻ ജനിക്കുന്നതിനെ മുൻപ് തുടങ്ങിയതാണ് എന്ന്.അത് കൊണ്ടാണ് എന്റെ ഇക്കാക്ക് കൊടുക്കുന്ന ആ റെസ്‌പെക്ട് ഞാൻ ക്രിസ്റ്റിക്കും കൊടുക്കന്നത് മനസ്സിലായടോ ഇനി ഇമ്മാതിരി ചൊറിയുന്ന വർത്താനം നിന്റെ നാവിൽ നിന്നും വന്നാൽ കൊന്ന് കായലിൽ തള്ളും.........

ഇതെല്ലാം കണ്ടു കൊണ്ട് കടലിനക്കരെയുള്ള തന്റെ ശീതികരിച്ച മുറിയിൽ ഹൈദർ ഇരിക്കുന്നുണ്ടായിരുന്നു.....

***********************************
തേയില തോട്ടങ്ങൾക്കിടയിലൂടെ ഭയന്ന് വിറച്ചു ഓടുകയായിരുന്നു വിദ്യ.......

അവളുടെ പിന്നാലെ കുരച്ചു കൊണ്ട് നാല് പട്ടികളും ഉണ്ട്.........

വിദ്യ പെട്ടന്ന് തോട്ടങ്ങൾക്കിടയിൽനിന്നും റോഡിലേക്ക് ഇറങ്ങി.ഓട്ടത്തിനിടയിൽ ഒരു കല്ലിൽ തട്ടി അവൾ താഴേക്ക് വീണു.........

ആ വീഴച്ചയിൽ നിന്നും അവൾക്ക് എഴുനേൽക്കാൻ കഴിഞ്ഞില്ല അപ്പോഴേക്കും പട്ടികൾ അവളുടെ എടുത്ത് എത്തിയിരുന്നു.......

ക്രൂരമായ ഭാവത്തോടെ പട്ടികൾ അവളെ നോക്കി കുരക്കാൻ തുടങ്ങി.അവൾ ഭയന്ന് ഇഴഞ്ഞു ഇഴഞ്ഞു പുറകിലേക്ക് നീങ്ങികൊണ്ടിരുന്നു.........

എന്താ മോളെ പേടിച്ചുപോയോ പെട്ടന്ന് ഇരുട്ടിൽ നിന്നും ഒരു ശബ്ദം കേട്ടു..........

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ നോക്കി..........

കറുത്ത ഗൗൺ ധരിച്ച  ഇരുട്ടിൽ നിന്നും അവളുടെ അടുത്തേക്ക് ഒരാൾ നടന്ന് വന്നു.അയാളെ കണ്ടതും പട്ടികൾ ശബ്ദം ഉണ്ടാക്കാതെ അയാളുടെ രണ്ട് സൈഡിലും ആയി നിന്നു.പതിയെ അയാൾ ഇരുട്ടിൽ നിന്നും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് വന്നു. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയതും പേടിയോടെ അലറി കരയാൻ തുടങ്ങി.........

തുടരും

Wri : Shihab Tharakkal



DEVIL 2

CHAPTER : 2

POSTER : Rajeev Rajus

Wri : Shihab Tharakkal

+918943914403
**************************************

ഇരുട്ടിൽ നിന്നും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക്‌  കറുത്ത ഗൗൺ ധരിച്ചു ഒരാൾ  വന്നു.അയാളെ കണ്ടതും പട്ടികൾ ശബ്ദം ഉണ്ടാക്കാതെ വന്ന് രണ്ട് സൈഡിലും ആയി നിന്നു.അവൾ അയാളുടെ മുഖത്തേക്ക് നോക്കിയതും പേടിയോടെ അലറിക്കരയാൻ തുടങ്ങി...........

ഒരു മാസ്ക് ഉപയോഗിച്ച് അയാൾ അയാളുടെ മുഖം മറച്ചിട്ടുണ്ട്............

അയാൾ കുനിഞ്ഞു നിന്ന് അവളുടെ മുടിയിൽ പിടിച്ചു എഴുനേൽപ്പിച്ചു.......

മോള് പേടിച്ചോ.......നമുക്ക് പോകാം ഞാൻ മോളെ പറഞ്ഞയക്കാം ആരുടെയും ശല്ല്യമില്ലാത്ത ലോകത്തേക്ക് അതും പറഞ്ഞ് അവളുടെ കരണം നോക്കി കൈവീശി ഒരടിയായിരുന്നു അടി കൊണ്ടതും ബാലൻസ് തെറ്റി അവൾ താഴേക്ക് വീണു..........

നിലത്തു വീണ് കിടക്കുന്ന അവളുടെ കയ്യിൽ അയാൾ ഷൂ ഇട്ട കാല് കൊണ്ട് ചവിട്ടി ഞെരിക്കാൻ തുടങ്ങി.അവൾ വേദന കൊണ്ട് പിടഞ്ഞു...........

അയാൾ പുറകിൽ നിന്നും ഒരു വാൾ എടുത്ത്  ആഞ്ഞു  വീശി.......

മോളെ എന്ന് അലറി  വിളിച്ചു കൊണ്ട് ചന്ദ്രശേഖർ ഉറക്കത്തിൽ നിന്നും എഴുനേറ്റു............

 നിലവിളി കേട്ടതും തൊട്ടടുത്ത് കിടന്നിരുന്ന അയാളുടെ ഭാര്യ നിർമലയും  ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് ബെഡ് ലാംബ് ഓൺ ചെയ്തു............

എന്താ ഏട്ടാ എന്താ പറ്റിയത്...........

ചന്ദ്രശേഖർ ഇരുന്ന് കിതക്കുന്നുണ്ടായിരുന്നു.AC ഉണ്ടായിട്ടു പോലും നെറ്റിയിലും മുഖത്തും എല്ലാം വിയർപ്പ് പൊടിയുന്നുണ്ട്.അയാളുടെ മുഖത്തും കണ്ണിലും എല്ലാം ഭയം കാണാമായിരുന്നു...........

അയാൾ തൊട്ടടുത്ത ടേബിളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് കുടിക്കാൻ തുടങ്ങി.ഭയം കാരണം അയാളുടെ കൈ വിറക്കുന്നുണ്ട് അതുകൊണ്ട് തന്നെ വെള്ളത്തിന്റെ പകുതിയും പുറത്തേക്ക് ആയിരുന്നു പോയത്.വെള്ളം വീണ് അയാളുടെ  ബനിയൻ   നനഞ്ഞ് കുളിച്ചു..........

എന്താ ചേട്ടാ എന്താ പറ്റിയേ നിർമല  വീണ്ടും ചോദിച്ചു........

ഞാൻ ഒരു സ്വപ്നം കണ്ടതാ നീ വേഗം മോളെ വിളിച്ചേ എനിക്ക് അവളോട്‌ സംസാരിക്കണം...........

ഈ പാതിരാത്രിക്കോ.......

അതിനെന്താ നീ അവളെ വിളിക്ക്...........

നിർമല ഫോൺ എടുത്ത് കാൾ ചെയ്തു ചെവിയിൽ വെച്ചു................

പരിധിക്ക് പുറത്ത് എന്നായിരുന്നു മറുപടി ലഭിച്ചത്..........

രണ്ട് മൂന്ന് വട്ടം ട്രൈ ചെയ്തപ്പോൾ ആണ് കിട്ടിയത്...........

ഹലോ..........

മോളെ.....വികാരദീനനായി അയാൾ വിളിച്ചു.
മോളെ മോൾ ഇപ്പൊ എവിടെയാ

ഞാൻ ഇപ്പൊ ട്രെയിനിൽ ആണ് അങ്ങോട്ട്‌ വന്ന് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ചു........

ചന്ദ്രശേഖർ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന സിഗരറ്റും ലൈറ്ററും എടുത്തു ബാൽക്കണിയിലേക്ക് നടന്നു...........

ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു ബാൽക്കണിൽ നിന്ന് വിദൂരതയിലേക്ക് നോക്കി നിന്നു.അയാൾ എന്തിനെയോ വല്ലാതെ ഭയപ്പെടുന്നുണ്ട്.............

VC ബിൽഡേഴ്സിന്റെ MD യാണ് ചന്ദ്രശേഖർ.പുറമേക്ക് ഒരു ബിൽഡർ ആണെങ്കിലും അത്യാവശ്യം ഇല്ലീഗൽ ബിസിനസ്സും ഉണ്ട്‌................

ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ.പുറകിൽ നിന്നും ഭാര്യ നിർമലയുടെ ശബ്ദം കേട്ടതും അയാൾ എന്തെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി..........

ഇതിപ്പോ കുറേ ആയില്ലേ ഇങ്ങനെ.എനിക്കെന്തോ പേടി തോന്നുന്നു.എന്തോ ഒരപകടം പതിയിരിക്കുന്നത് പോലെ.നമുക്ക് നാളെ വലിയ കോവിൽ വരെ ഒന്ന് പോയാലോ എതിരൊന്നും പറയരുത് ഒരപേക്ഷയോടെ അവർ പറഞ്ഞൂ..........

ചന്ദ്രശേഖർ കുറച്ച് നേരം മിണ്ടാതെ ഇരുന്നു.........

ഇനി നിനക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ പക്ഷെ ഞാൻ വരില്ല മൗനം വെടിഞ്ഞു കൊണ്ട് അയാൾ പറഞ്ഞു............

നീ പോയി കിടന്നോ ഞാൻ കുറച്ച് നേരം ഇവിടെ നിൽക്കട്ടെ..............

അയാൾ ഇരുട്ടിലേക്ക് കണ്ണും നട്ട് അവിടെ നിന്നു..........

നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.റോഡിൽ നിന്നും പട്ടികളുടെ കുരയും ഉണ്ട്‌........

ഗേറ്റിന്റെ അവിടെ സെക്യൂരിറ്റിയുടെ റൂമിൽ നിന്നും വെളിച്ചം കാണുന്നുണ്ട്.......

പെട്ടന്നാണ് വീടിന്റെ ഗേറ്റിൽ കറുത്ത ഗൗൺ ധരിച് മുഖത്തു ഒരു മാസ്കും വെച്ച് കയ്യിൽ ആയുധവുമായി ഒരാൾ നിൽക്കുന്നത് അയാളുടെ കണ്ണിൽ പെട്ടത്.........

അയാളെ കണ്ടതും ഒരലർച്ചയോടെ ചന്ദ്രശേഖർ  പുറകോട്ടു വീണു........

അയാളുടെ ശബ്ദം കേട്ടതും നിർമല ബാൽക്കണിയിലേക്ക് ഓടി വന്നു.............

ബാൽക്കണിയിൽ നിലത്തു പേടിയോടെ ഇരിക്കുന്ന ചന്ദ്രശേഖറിനെ ആയിരുന്നു അവർ കണ്ടത്. ഭയം കാരണം അയാൾക്ക് സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....

അയാൾ കൈകൊണ്ട് ആംഗ്യത്തിൽ വെള്ളം  വേണം എന്ന് കാണിച്ചു.......

നിർമല പെട്ടന്ന് അകത്തേക്ക് പോയി വെള്ളത്തിന്റെ ബോട്ടിൽ കൊണ്ട് വന്ന് വായയിലെക്ക് ഒഴിച്ച് കൊടുത്തു.അയാൾ അത് ആർത്തിയോടെ കുടിച്ചിറക്കി...........

എന്താ ഏട്ടാ എന്താ പറ്റിയെ.........

ഞാൻ അയാളെ കണ്ടു.......

ആരെ..........??

സ്വപ്നത്തിൽ വരാറില്ലേ അയാളെ.അയാൾ ഇവിടെ വന്നിരുന്നു........

നിർമല പെട്ടന്ന് തന്നെ ഫോൺ എടുത്ത് സെക്യൂരിറ്റിയേ വിളിച്ചു...........

സെക്യൂരിറ്റി മധു ചെറിയ മയക്കത്തിൽ ആയിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ചാടി എഴുനേറ്റു ഫോൺ എടുത്തു..........

ആ മേടം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു ഫോൺ വെച്ച് അയാൾ ടോർച്ചും എടുത്ത് പുറത്തേക്ക് ഇറങ്ങി.........

വീടിന്റെ പുറക് വശത്ത് എത്തിയതും ഒരു നിഴലനക്കം കണ്ടതും മധുവിന്റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് കയറി.ഒരു നിമിഷം അയാൾ അവിടെ നിന്നു...........

തന്റെ അരയിൽ തൂക്കിയിട്ടിരുന്ന സ്റ്റിക്കിൽ അയാൾ കൈകൾ ഒന്നമർത്തി.എന്നിട്ട് രണ്ടും കൽപ്പിച്ചു അയാൾ നിഴലനക്കം കണ്ട ഭാഗത്തേക്ക് പതിയെ നടന്നു...........

പെട്ടന്ന് ഇരുട്ടിൽ നിന്നും അയാളുടെ ദേഹത്തേക്ക് എന്തോ ഒന്ന് ചാടി.ഒരലർച്ചയോടെ അയാൾ പുറകിലേക്ക് വീണു.വീഴ്ചയിൽ കയ്യിൽ ഉണ്ടായിരുന്ന ടോർച് തെറിച്ചു വീണു........

അയാൾ പെട്ടന്ന് തന്നെ ചാടി എഴുനേറ്റ് ടോർച് എടുത്തു ചുറ്റിലും നോക്കി......

അയാളെ നോക്കി ഒരു കറുത്ത പൂച്ച അവിടെ നിൽക്കുന്നുണ്ടായിരുന്നു.അയാളെ ഒന്ന് നോക്കിയശേഷം കരഞ്ഞു കൊണ്ട് പൂച്ച ഇരുട്ടിലേക്ക് മറഞ്ഞു.............

നാശം പൂച്ചയാണോ എന്ന് പറഞ്ഞ് കൊണ്ട് മധു അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് നടന്നു.............

********************************
ഇതേ സമയം കൊല്ലം ജില്ലയിലെ ടൗണിൽ നിന്നും കുറച്ച്  മാറി ഒരു വീടിന്റെ ഗേറ്റ് കടന്ന് ഒരാൾ അകത്തേക്ക് കടന്നു..........

തന്റെ പോക്കറ്റിൽ നിന്നും ഒരു ചാവിയുടെ കൂട്ടം എടുത്ത് ലോക്ക് തുറക്കാൻ ശ്രമിക്കുന്നു.രണ്ട് മൂന്ന് വട്ടം ട്രൈ ചെയ്തതിനു ശേഷം ആണ് അയാൾക്ക്‌ ഡോർ തുറക്കാൻ കഴിഞ്ഞത്..................

ഡോർ തുറന്ന് അകത്ത്‌ കടന്നതിനു ശേഷം ലൈറ്റ് ഓൺ ചെയ്ത് അയാൾ ബെഡ്‌റൂംമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കടന്നു.........

തന്റെ വസ്ത്രം എല്ലാം അഴിച്ചു കളഞ്ഞു നഗ്‌നനായി അയാൾ ബാത്റൂമിലേക്കു കയറി.കുളി കഴിഞ്ഞു പുറത്തേക്ക് വന്ന് അഴിച്ചിട്ട വസ്ത്രങ്ങൾ ധരിച്ചു അയാൾ കിച്ചൺ ലക്ഷ്യമാക്കി നടന്നു..........

ഫ്രിഡ്ജിൽ നിന്നും കോഴി മുട്ടയും എടുത്ത് ഓംബ്ലൈറ്റ് ഉണ്ടാക്കി കഴിച്ചതിനു ശേഷം അയാൾ വീട് ലോക്ക് ചെയ്തു പുറത്തേക്ക് ഇറങ്ങി.കാർ പോർച്ചിൽ കിടന്നിരുന്ന സ്വിഫ്റ്റ് കാർ എടുത്തു അയാൾ അവിടെ നിന്നും പോയി.........

************************************

മകൾ വിദ്യയുമായി സംസാരിക്കുകയായിരുന്നു ചന്ദ്ര ശേഖർ.ഇന്നലെ സംഭവിച്ച കാര്യങ്ങൾ എല്ലാം അവൾ അയാളോട് പറഞ്ഞു...........

അവൾ പറഞ്ഞത് മുഴുവൻ കേട്ടതിനു ശേഷം  ചന്ദ്രശേഖർ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.............

ഡേവീസ് ഇത് ഞാനാ ചന്ദ്രശേഖർ എന്നും പറഞ്ഞ് അയാൾ ഫോൺ ചെവിയിൽ വെച്ച് പുറത്തേക്ക് പോയി.........

കുറച്ച് കഴിഞ്ഞ് അയാൾ അകത്തേക്ക് വന്നു.നിന്റെ ഫോൺ എന്തിയെ അതിൽ.............

അതിൽ ചാർജില്ല ഓഫ് ആണ്............

അത് കേട്ടതും അയാൾ ഒന്ന് മൂളി........

അയാൾ നേരെ ചെന്ന് T.V ഓൺ ചെയ്തു.........

ദേശഭൂമി ചാനലിലെ ക്യാമറമാൻ ജോൺ ആക്‌സിഡന്റിൽ മരണപ്പെട്ടു.കൊലപാതകം ആണ് എന്ന് സംശയിക്കുന്നു.ഇതായിരുന്നു എല്ലാ ന്യൂസ്‌ ചാനലിലെയും ഫ്ലാഷ് ന്യൂസ്‌..................

ആ വാർത്ത കേട്ടതും വിദ്യ മരവിച്ചു നിന്നു. ഒന്ന് കരയാൻ പോലും കഴിയാതെ.............

തന്നെ ഇത്രനാളും ദു:സ്വപ്നങൾ വേട്ടയാടിയിരുന്നത് വെറുതെ അല്ല എന്ന് അയാൾക്ക് മനസ്സിലായി.തന്റെ മകൾ ചെന്ന് പെട്ടിരിക്കുന്നത് വലിയൊരു ആപത്തിൽ ആണ് എന്ന് അയാൾക്ക്‌ ഉറപ്പായി കഴിഞ്ഞിരുന്നു.ജോൺ പോയി ഇനി അവരുടെ ലക്ഷ്യം തന്റെ മകൾ ആയിരിക്കും എന്ന് അയാൾക്കുറപ്പായി............

അവരിൽ നിന്നും എന്ത് വിലകൊടുത്തും തന്റെ മകളെ രക്ഷിച്ചേ മതിയാകു.അയാൾ ഫോൺ എടുത്തു വീണ്ടും ഡേവിസിനെ വിളിച്ചു........

അകത്ത്‌ അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു വിദ്യ...............

ഫോൺ ചെയ്ത് കഴിഞ്ഞ് ചന്ദ്രശേഖർ റൂമിലേക്ക് വന്നു.അയാളെ കണ്ടതും നിർമല ചോദിച്ചു എന്തായി ഡേവിസിനേ വിളിച്ചോ........

വിളിച്ചു..........

അയാൾ എന്താ പറഞ്ഞത്............

കൊച്ചിയിലെ കിരീടം വെക്കാത്ത രാജാവ് ആണ് ഹൈദർ.മോസ്റ്റ്‌ ഡെയ്ഞ്ചർ ക്രിമിനൽ.പോലീസ് മുതൽ ഭരിക്കുന്ന സർക്കാർ വരെ അയാളെ തൊഴുതു നിൽക്കും.അയാളുടെ അനിയന് എതിരെ ആണ് നമ്മുടെ മോൾ പരാതി കൊടുത്തത്............

എന്തായാലും നമ്മൾ ഇന്ന് കൊച്ചിയിലേക്ക് പോകുന്നു.ഹൈദറിന്റെ അണിയനുമായി ഒരു കോംപ്രമൈസിന് ശ്രമിക്കുന്നുണ്ട്............

ഇനി അതിന് അയാൾ തയ്യാർ ആയില്ലെങ്കിലോ...?

അയാൾ കോംപ്രമൈസിന് തയ്യാറായില്ലെങ്കിൽ പിന്നെ നമ്മളെ സഹായിക്കാൻ ഒരാൾക്കേ കഴിയു എന്നാ ഡേവിസ് പറയുന്നത്........

ആർക്ക്..........

ഒരു റോസാരിയോ റൊണാൾഡ്........

എന്തായാലും തയ്യാറായിക്കോ നമ്മൾ ഇന്ന് ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പോകുന്നു...........

അയാൾ പറഞ്ഞത് കേട്ടതും നിർമല ഭയന്ന് വിറച്ചു.........

ഉച്ചക്ക് ശേഷം കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് അവർ പുറപ്പെട്ടു.കാറിൽ ആയിരുന്നു യാത്ര.ചന്ദ്രശേഖർ ആണ് ഡ്രൈവ് ചെയ്തത്.പോകുന്ന വഴിക്കെല്ലാം പൗരത്വ ബില്ലിന് എതിരെ ഉള്ള ജനകീയ സമരങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ഹെവി ട്രാഫിക് ബ്ലോക്ക്‌ ഉണ്ടായിരുന്നു............

അത് കൊണ്ട് തന്നെ അവർ കൊച്ചിയിൽ എത്തുമ്പോൾ വളരെ ലേറ്റ് ആയിരുന്നു.തോപ്പുംപടിയിലെ കുരിശു പള്ളിയുടെ അടുത്ത് എത്തിയതും ചന്ദ്രശേഖർ വണ്ടി സൈഡ് ആക്കി.മൊബൈൽ എടുത്തു ഡേവിസിനെ വിളിച്ചു നോക്കി...........

ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നല്ലാതെ കാൾ എടുക്കുന്നില്ല...........

ഞാൻ കുരിശു പള്ളിയുടെ അടുത്ത് ഉണ്ട്‌ എന്ന് പറഞ്ഞ് ഡേവിസിന് ഒരു മെസ്സേജ് അയച്ചു കൊടുത്തു.......

ചന്ദ്രശേഖർ ബാക്കിലേക്കു ഒന്ന് തിരിഞ്ഞു നോക്കി.നിർമലയും വിദ്യയും നല്ല ഉറക്കം ആയിരുന്നു............

ചന്ദ്രശേഖർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു...........

പെട്ടന്ന് ആണ് തന്റെ പുറകിൽ ഒരു നിഴൽ അനക്കം അയാൾ കണ്ടത്.അത് കണ്ടതും അയാൾ ഭയന്ന് വിറച്ചു.........

അയാൾ പേടിയോടെ ഒന്ന് തിരിഞ്ഞു നോക്കി.കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടി അണിഞ്ഞു ഒരാൾ പുറകിൽ നിൽക്കുന്നുണ്ട്........

ചന്ദ്രശേഖറിന് ഒന്ന് പ്രതികരിക്കാൻ പോലും അവസരം കൊടുക്കാതെ അയാൾ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് ആഞ്ഞു വീശി.................

***********************************

ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്ന ഡേവിസ് തന്റെ ഫോൺ എടുത്ത് നോക്കി.........

ചന്ദ്രശേഖറിന്റെ 5 മിസ്സ്‌ കാളും ഒരു മെസ്സേജും ഉണ്ടായിരുന്നു..........

ഡേവിസ് ചന്ദ്രശേഖറിന് വിളിച്ചു നോക്കി.സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി ലഭിച്ചത്.ഡേവിസ് ചന്ദ്രശേഖർ അയച്ച മെസ്സേജ് നോക്കി..........

ഡേവിസ് പെട്ടന്ന് പുറത്ത് ഇറങ്ങി വണ്ടി എടുത്ത് കുരിശുപള്ളിയുടെ അടുത്തേക്ക് പോയി............

കുരിശ് പള്ളിയുടെ അടുത്ത് ചന്ദ്രശേഖറിന്റെ വണ്ടി കിടക്കുന്നത് കണ്ടതും ഡേവിസ് അതിന്റെ അടുത്ത് കൊണ്ട് വന്ന് വണ്ടി നിർത്തി അതിൽ നിന്നും ഇറങ്ങി...........

ചന്ദ്ര ശേഖറിന്റെ വണ്ടിയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.കാറിന്റെ ഫ്രണ്ട് ഡോറിന്റെ അടുത്ത് ചന്ദ്രശേഖറിന്റെ മൊബൈൽ ഫോൺ ആരോ ചവിട്ടി പൊട്ടിച്ച നിലയിൽ കിടക്കുന്നുണ്ട് അത് കണ്ടപ്പോൾ തന്നെ ഡേവിസിന് ഉറപ്പായി എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന്..........

ഡേവിസ് ഉടൻ തന്നെ ഫോൺ എടുത്ത് I.G തോമസിനെ വിളിച്ചു...........

*************************************

D.G.P യുടെ ഓഫീസ്........

അപ്പൊ താൻ പറഞ്ഞ് വരുന്നത്  ആക്‌സിഡന്റിൽ മരിച്ച ജോണിന്റെയും,  ചന്ദ്രശേഖറിനേയും  കുടുംബത്തെയും കിഡ്നാപ് ചെയ്തതിനു പിന്നിലും ഹൈദർ ആണ് എന്നാണോ............

അതെ സർ.ഇതിനെല്ലാം പിന്നിൽ ഹൈദർ ആണ്........

അതിന് തെളിവ് ഒന്നും ഇല്ലല്ലോ.......

തെളിവ് കിട്ടണം എങ്കിൽ അന്യോഷിക്കണം സർ.അല്ലാതെ തെളിവ് സാറിനെ തേടി വരില്ല.പിന്നെ ഹൈദറിനെ തൊടാൻ സാറിന് പേടിയുണ്ടോ.ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ഇനി സാറിന്റെ ഇഷ്ട്ടം പോലെ ഹൈദർ ആണ് ഇതിന്റെ പിന്നിൽ എന്നുള്ളത് കൊണ്ട് സാറിന് ഒരു പ്രേഷറും ഉണ്ടാകില്ല കാരണം ഇന്ന് കൊച്ചി ഭരിക്കുന്നത് ഹൈദർ ആണല്ലോ.അപ്പൊ എന്താ വേണ്ടത് എന്ന് വെച്ചാൽ സാർ തീരുമാനിച്ചോ അതും പറഞ്ഞ് ഡേവിസ് അവിടെ നിന്നും പോയി.......

D.G.P കുറച്ചു നേരം ആലോചിച്ചതിന് ശേഷം IG തോമസിനെ വിളിച്ചു........

സർ ഞാൻ ഓൺ ദി വേ ആണ് എന്ന് പറഞ്ഞു I.G തോമസ് ഫോൺ വെച്ചു..........

ഒരു 10 മിനിറ്റ് കഴിഞ്ഞ്കാണും IG തോമസ് അവിടേക്ക് വന്നു..........

ഇരിക്കാൻ D.G.P കൈകൊണ്ടു ആംഗ്യം കാണിച്ചു.........

താങ്ക്യൂ സർ എന്ന് പറഞ്ഞു I.G തോമസ് അവിടെ ഇരുന്നു.........

ഡേവിസ് ഇവിടെ വന്നിരുന്നു.അയാൾ കാര്യങ്ങൾ എല്ലാം പറഞ്ഞു മറു വശത് ഹൈദർ ആണ് അത് കൊണ്ട് തന്നെ ആരെ ഈ കേസ് ഏൽപ്പിക്കും...........

സർ എനിക്ക് തോന്നുന്നത് ഹൈദെറിനെ പൂട്ടാൻ പറ്റിയ ഒരവസരം ആണ് ഇത്.ഈ അവസരം നമ്മൾ ഉപയോഗിച്ചാൽ ഹൈദറിനെ നമുക്ക് എന്നന്നേക്കുമായി പൂട്ടാം...........

അത് എനിക്കും അറിയാം പക്ഷെ ആരെ.......ആരെ ഈ കേസ് ഏൽപ്പിക്കും.ഇന്ന് ഡിപ്പാർട്ട്മെന്റിലെ പലരും ഹൈദറിന് വേണ്ടിയാണു ജോലി ചെയ്യുന്നത്.പിന്നെ പ്രതിസ്ഥാനത്തു ഹൈദർ ആണ് എന്ന് അറിഞ്ഞാൽ തന്നെ എല്ലാവരും ഒന്ന് ഭയക്കും....................

സർ ഹൈദർ ഒരു ചെകുത്താൻ ആണ് തന്തക്ക് പിറക്കാത്ത ചെകുത്താൻ.അപ്പൊ ഈ കേസ് നമ്മൾ ഏൽപ്പിക്കേണ്ടത് തന്തക്ക് പിറന്ന ചെകുത്താനെ ആയിരിക്കണം.........

അങ്ങനെ ആരെങ്കിലും ഉണ്ടെടോ ഡിപ്പാർട്മെന്റിൽ..........

ഉണ്ട്‌ സർ ഒരു അസുരന്റെ ബീജത്തിൽ മാലാഖ ജന്മം നൽകിയ ചെകുത്താൻ.............

***********************************

കാസർഗോഡ് മംഗലാപുരം ഹൈവേയിൽ നിന്നും കുറച്ച് മാറി പൂട്ടികിടക്കുന്ന ഒരു ഫാക്ടറി ഉണ്ട്‌.........

അതിന്റെ മുന്നിൽ രണ്ട് ഇന്നോവയും ഒരു ഓഡിയും വന്ന് നിന്നു........

ഓഡിയുടെ ബാക്ക് ഡോർ തുറന്ന് സിൽക്ക് ജുബ്ബയും ധരിച് ഒരാൾ പുറത്തേക്ക് ഇറങ്ങി.അത് നര സിംഹ റെഡ്ഢി ആയിരുന്നു.........

പിടിച്ചു ഇറക്കേടാ അവളെ അയാൾ കൂടെ വന്ന ഗുണ്ടകൾക്ക് നിർദ്ദേശം നൽകി..........

ഇന്നോവയിൽ നിന്നും ഒരു സ്ത്രീയെ 6 ഗുണ്ടകൾ ചേർന്ന് പിടിച്ചിറക്കി അകത്തേക്ക് കൊണ്ട് പോയി ഒരു തൂണിൽ കെട്ടിയിട്ടു...........

കാസർഗോഡ് ഡിസ്റ്റിക് കളക്ടർ അരുന്ധതി റോയ് ആയിരുന്നു അത്...............

അവരുടെ മുന്നിൽ ഗുണ്ടകൾ ഒരു കസേര കൊണ്ട് വന്ന് വെച്ചു. അതിൽ നരസിംഹ റെഡ്‌ഡി വന്നിരുന്നു...........

ഇത് നരസിംഹ റെഡ്‌ഡിയുടെ കോട്ടയാണ് ഇവിടെ വന്ന് കളക്ടർ മേടത്തെ രക്ഷിക്കാൻ ഒരാളും വരില്ല അതിനൊരു ദൈവ പുത്രൻ ഇനി  ജനിക്കേണ്ടിയിരിക്കുന്നു....

ഈ ഫയലിൽ മര്യാദക്ക് ഒപ്പ് വെച്ചാൽ മേടത്തെ കൊണ്ട് വന്ന പോലെ തിരിച്ചു കൊണ്ട് ചെന്ന് ആക്കും ഒരു പോറൽ പോലും ഏൽക്കാതെ.ഇല്ലെങ്കിൽ ഈ പിള്ളേർ  കേറിയിറങ്ങും........

താൻ എന്താ പൊട്ടൻ കളിക്കുക  ആണൊ  റെഡ്ഢി.എന്നെ കെട്ടിയിട്ടാൽ ഞാൻ എങ്ങനെ ഒപ്പിടും..........

കെട്ടഴിച്ചു വിടാൻ റെഡ്‌ഡി ഗുണ്ടകൾക്ക് നിർദ്ദേശം നൽകി............

ഗുണ്ടകളിൽ ഒരാൾ ചെന്ന് അവരുടെ കെട്ടുകൾ അഴിച്ചു കൊടുത്തു.........

റെഡ്‌ഡി ഫയൽ കളക്ടർക്ക് നേരെ നീട്ടി........

അവർ അത് വാങ്ങിച്ചു അതിലെ ഡോക്യുമെന്റ് കീറികളഞ്ഞു.........

അത് കണ്ടതും ഗുണ്ടകളിൽ ഒരാൾ കളെക്ടറുടെ അടുത്തേക്ക് ചെന്ന്.........

പെട്ടന്ന് കളക്ടർ വിരൽ ചൂണ്ടി അയാൾക്ക് നേരെ അലറി.അത് കണ്ടതും അയാൾ സഡൻ ബ്രേക്ക്‌ ഇട്ട പോലെ അവിടെ നിന്നു...........

കളക്ടറുടെ പെട്ടന്നുള്ള മാറ്റം റെഡ്ഢിയെ ഒന്ന് ഭയപ്പെടുതി........

റെഡ്‌ഡി നിനക്ക് ഒരു വിചാരം ഉണ്ട് നീ എന്നെ കിഡ്നാപ് ചെയ്തു കൊണ്ട് വന്നിരിക്കുകയാണ് എന്ന് എന്നാൽ അങ്ങനെ അല്ല തന്നെ ഞാൻ ട്രാപ്പിൽ പെടുത്തിയത...........

പിന്നെ എന്നെ ഇവിടെ രക്ഷിക്കാൻ വരുന്നത് ദൈവ പുത്രൻ അല്ല.ഡെവിൾ ആണ്..........

ഇത് റെഡ്ഢിയുടെ കോട്ടയാണ് ഇവിടെ വന്ന് ഒരുത്തനും ആൾ ആവില്ല.ആ ഷട്ടർ അങ്ങ് അടച്ചേക്കു.ഇവളെ ഇവിടെ നിന്നും രക്ഷപെടുത്താൻ വരുന്നത് ആരാണ് എന്ന് കാണണം.........

റെഡ്ഢി പറഞ്ഞത് കേട്ടതും ഗുണ്ടകളിൽ ഒരാൾ ഷട്ടർ അടക്കാൻ ചെന്നു.ബാക്കി 5 പേർ കളക്ടറുടെ അടുത്തേക്കും ചെന്നു.........

പെട്ടന്ന് ഷട്ടർ അടക്കാൻ ചെന്ന ഗുണ്ട ഒരലർച്ചയോടെ റെഡ്ഢിയുടെ മുന്നിലേക്ക് തെറിച്ചു വീണു.........

എല്ലാവരുടെയും കണ്ണുകൾ ഷട്ടറിന്റെ അവിടേക്ക് ആയിരുന്നു.ഷട്ടർ പകുതി അടഞ്ഞ നിലയിൽ ആയിരുന്നു.പെട്ടന്ന് ഷട്ടർ മുകളിലേക്ക് പൊന്താൻ തുടങ്ങി..........

ഷട്ടർ തുറന്ന് ഒരാൾ അകത്തേക്ക് വന്നു..........

അത് കണ്ടതും ഒരാൾ കൂടി അവന്റെ അടുത്തേക്ക് ചെന്നു........

പെട്ടന്ന് അവൻ മുട്ടുകാലിൽ ഇരുന്നു കൊണ്ട് ഗുണ്ടയുടെ അടിവയർ നോക്കി ഒരു പഞ്ച് ആയിരുന്നു.അടികൊണ്ടതും ഗുണ്ട അവന്റെ ഷോൾഡറിലേക്കു വീണു.............

ഗുണ്ടയെ ഷോൾഡറിൽ കിടത്തി കൊണ്ട് അവൻ റെഡ്ഢിയുടെ അടുത്തേക്ക് നടന്നു........

അത് അവൻ ആയിരുന്നു അസുരന്റെ ബീജത്തിൽ മാലാഖയിൽ ജന്മം എടുത്ത ചെകുത്താൻ.............

സ്റ്റീഫൻ.........

സ്റ്റീഫൻ റൊണാൾഡ്‌ IPS..........

തുടരും...........

Wri : Shihab Tharakkal



DEVIL 2

CHAPTER : 3

POSTER :  Rajeev Rajus

Wri : Shihab Tharakkal

+918943914403

**************************
ഷട്ടർ തുറന്ന് ഒരാൾ അകത്തേക്ക് വന്നു..........

അത് കണ്ടതും ഒരാൾ കൂടി അവന്റെ അടുത്തേക്ക് ഓടി ചെന്നു........

പെട്ടന്ന് അവൻ മുട്ടുകാലിൽ ഇരുന്നു കൊണ്ട് ഗുണ്ടയുടെ അടിവയർ നോക്കി ഒരു പഞ്ച് ആയിരുന്നു.അടികൊണ്ടതും ഗുണ്ട അവന്റെ ഷോൾഡറിലേക്കു വീണു.............

ഗുണ്ടയെ ഷോൾഡറിൽ കിടത്തി കൊണ്ട് അവൻ റെഡ്ഢിയുടെ അടുത്തേക്ക് നടന്നു........

അത് അവൻ ആയിരുന്നു അസുരന്റെ ബീജത്തിൽ മാലാഖയിൽ ജന്മം എടുത്ത ചെകുത്താൻ.............

സ്റ്റീഫൻ.........

സ്റ്റീഫൻ റൊണാൾഡ്‌ IPS..........

ഷോൾഡറിൽ കിടന്നിരുന്ന ഗുണ്ടയുടെ വായയിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു........

അയാളെ താഴേക്ക് ഇട്ട് സ്റ്റീഫൻ റെഡ്ഢിയുടെ അടുത്തേക്ക് ചെന്നു........

എന്താ റെഡ്ഢി സ്ത്രീകളോട് ആണൊ  പരാക്രമം. കുറേ നാൾ ആയി നീ എന്റെ കയ്യിൽ നിന്നും വഴുതി പോണു. അത് കൊണ്ടാണ് നിനക്ക് ഇങ്ങനെ ഒരു സ്കെച്ച് ഇട്ടത്.കളക്ടർ മാഡത്തെ കൊല്ലാൻ ശ്രമിച്ചു.അവരുടെ ജീവിതം രക്ഷിക്കാൻ വേണ്ടി എനിക്ക് നിന്നെ കൊല്ലേണ്ടി വന്നു.ഫയൽ ക്ലോസ്............

അത് കേട്ടതും റെഡ്ഢിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട്  ചുവന്നു...........

സ്റ്റീഫ ഇത് റെഡ്ഢിയുടെ കോട്ടയാണ് ഇവിടെ നിന്നും ഇനി നിനക്ക് മടക്കം ഇല്ല.കൊല്ലട ഈ നായിന്റെ മോനെ റെഡ്ഢി ഗുണ്ടകൾക്ക് നിർദ്ദേശം നൽകി...............

റെഡ്ഢി പറഞ്ഞത് കേട്ടതും ഗുണ്ടകൾ സ്റ്റീഫന് നേരെ പാഞ്ഞെടുത്തു.............

മുന്നിൽ വന്ന ഗുണ്ടയുടെ മുഖതേക്ക് കൈ വീശി ഒരടി ആയിരുന്നു.അടികൊണ്ടതും അയാൾ ഒന്ന് കറങ്ങി റെഡ്ഢിക്ക് അഭിമുഖമായി നിന്നു.പെട്ടന്ന് അയാൾ താഴേക്കു വീണു.അത് കണ്ടതും കൂടെ ഉണ്ടായിരുന്ന ഗുണ്ടകളും റെഡ്ഢിയും ഒന്ന് ഭയന്നു..............

റെഡ്ഢി നിന്റെ കൂടെ ഉള്ളവന്മാർക്ക് ഒന്നും കരളുറപ്പ് ഇല്ലല്ലോ കുറച്ചും കൂടെ കരളുറപ്പുള്ളവരെ കൂടെ നിർത്തണ്ടേ.................

എന്താ റെഡ്ഢി പേടിച്ചു പോയോ സമയം ഇല്ല അവന്മാരോട് വരാൻ പറ............

കൊല്ലെടാ അവനെ നോക്കി കൊണ്ട് റെഡ്ഢി അലറി...............

അത് കണ്ടതും ബാക്കി ഉണ്ടായിരുന്ന ഗുണ്ടകളും സ്റ്റീഫന്റെ നേർക്ക് പാഞ്ഞെടുത്തു...........

അവിടെ സൈഡിൽ ഒരു സ്റ്റാൻഡിൽ  തൂക്കിയിട്ടിരുന്ന ഫയർ ബക്കറ്റ് സ്റ്റീഫന്റെ ശ്രദ്ധയിൽ പെട്ടു.പെട്ടന്ന് അതിൽ നിന്നും രണ്ടെണ്ണം എടുത്ത് ഗുണ്ടകളെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.തല ലക്ഷ്യമാക്കിയായിരുന്നു അവൻ അടിച്ചിരുന്നത്.........

മൂന്ന് ഗുണ്ടകളുടെയും  തലപൊട്ടി രക്തം വരുന്നുണ്ടായിരുന്നു.
അവർ തളർച്ചയോടെ താഴേക്ക് വീണു..........

രണ്ട് ബക്കറ്റിന്റെ മുകളിലൂടെയും കട്ട ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

റെഡ്ഢി പെട്ടന്ന് അവിടെ നിന്നും ഓടിപോകാൻ നോക്കി കയ്യിൽ ഉണ്ടായിരുന്ന ഫയർ ബക്കറ്റ് സ്റ്റീഫൻ വീശി എറിഞ്ഞു.ബക്കറ്റ് ചെന്ന് കൊണ്ടത് റെഡ്ഢിയുടെ തലയിൽ ആയിരുന്നു.അയാൾ  താഴെ വീണു............

സ്റ്റീഫൻ റെഡ്ഢിയുടെ അടുത്തേക്ക് ചെന്നു.........

റെഡ്ഢി നിന്നോട് ഞാൻ പറഞ്ഞതല്ലേ എല്ലാം നിർത്താൻ അപ്പൊ നിനക്ക് കഴപ്പ്.ഇനി നീ വേണ്ടാ. കളക്ടറെ കൊല്ലാൻ ശ്രമിച്ചു അവരുടെ ജീവൻ രക്ഷിക്കാൻ എനിക്ക് നിന്നെ കൊല്ലേണ്ടി വന്നു ഫയൽ ക്ലോസ്........

സ്റ്റീഫ ഞാൻ നിർത്താം എല്ലാം നിർത്താം എന്നെ കൊല്ലരുത്.ഒരവസരം കൂടി എനിക്ക് തരണം അയാൾ അപേക്ഷയോടെ  പറഞ്ഞു..........

ക്ഷമിക്കാനും പൊറുക്കാനും ഞാൻ ദൈവമോ മനുഷ്യനോ അല്ല iam devil  അതും പറഞ്ഞ് സ്റ്റീഫൻ അരയിൽ നിന്നും തോക്ക് എടുത്തു റെഡ്ഢിക്ക്‌ നേരെ ഷൂട്ട് ചെയ്തു. അയാളുടെ തലയോട്ടി പിളർന്ന് ഒരു ഉണ്ട പുറത്തേക്ക് പോയി...........................

*********************************
റബ്ബർ മരങ്ങൾക്കിടയിൽ ഉള്ള ഒരു ഫാംഹൗസിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു ചന്ദ്രശേഖരനേയും അയാളുടെ ഭാര്യയേയും മകളെയും...............

അവരുടെ മുന്നിൽ കസേരയിട്ട് അവരെ തന്നെ നോക്കിനിൽക്കുക ആയിരുന്നു അയാൾ.ഒരു ജോക്കറിന്റെ മാസ്ക് കൊണ്ട് അയാൾ മുഖം മറച്ചിട്ടുണ്ട്..............

നിങ്ങൾ ആരാണ് എന്താണ് നിങ്ങൾക്ക്‌ വേണ്ടത് ചന്ദ്രശേഖർ ചോദിച്ചു..................

അയാൾ എഴുനേറ്റു ചന്ദ്രശേഖരിന്റെ അടുത്തേക്ക് ചെന്നു.............

തരുമോ..... എന്ത് ചോദിച്ചാലും തരുമോ..........

തരും എന്ത് ചോദിച്ചാലും തരും.ഞങളെ ഉപദ്രവിക്കരുത്.............

ഉപദ്രവിക്കാനോ ഹേയ് ഞാൻ നിങ്ങളെ ഇവിടേക്ക് കൊണ്ട് വന്നത് സ്നേഹിക്കാൻ ആണ് ഞാൻ സ്നേഹിക്കട്ടെ..........

ചന്ദ്രശേഖർ ഒന്നും മനസ്സിലാകാതെ അയാളുടെ മുഖത്തേക്ക് നോക്കി.................

എനിക്ക് ഒരുപാട് ഇഷ്ട്ടമായി നിന്റെ ഭാര്യയേയും മകളെയും അവരെ ഞാൻ സ്നേഹിക്കട്ടെ നിന്റെ മുന്നിൽ ഇട്ട് അവരെ ഞാൻ സ്നേഹിക്കട്ടെ............

ഭർത്താവിന്റെ മുന്നിൽ ഇട്ട് ഭാര്യെയെയും അച്ഛന്റെ മുന്നിൽ ഇട്ട് മകളെയും സ്നേഹിക്കണം അവരെ അനുഭവിക്കണം അതിൽ കിട്ടുന്ന ഒരു ലഹരി ഉണ്ടല്ലോ വേറെ ഒന്നിലും കിട്ടില്ല അതും പറഞ്ഞ് അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിക്കാൻ തുടങ്ങി.............

ഇതെല്ലാം കേട്ട് ആകെ ഭയന്ന് ഇരിക്കുക ആയിരുന്നു നിർമലയും വിദ്യയും.............

അയാൾ നിർമലയുടെ അടുത്ത് ചെന്ന് കവിളിൽ പിടിച്ചു എന്താ ചന്ദ്രശേഖർ ഞാൻ ചോദിച്ചത് തരില്ലേ.........

ചന്ദ്രശേഖർ നിസഹയനായി അയാളുടെ മുഖത്തേക്ക് നോക്കി............

എന്താ ചന്ദ്രശേഖർ നിങ്ങൾ എനിക്ക് വാക്ക് തന്നതല്ലേ എന്തും തരാം എന്ന്.പിന്നെ എന്താ ഇപ്പോൾ ഒന്നും മിണ്ടാതെ.......

അയാൾ നിർമലയുടെ അടുത്ത് നിന്നും ചന്ദ്രശേഖറിന്റെ അടുത്തേക്ക് ചെന്നു..........

എനിക്ക് വേണം ചന്ദ്രശേഖർ.ഇവരെ ഒരുപാട് ഒരുപാട് ആഗ്രഹിച്ചു പോയി ഞാൻ ...............

പ്ലീസ് അവരെ ഒന്നും ചെയ്യരുത് നിങ്ങൾക്ക് എത്ര പണം വേണം എങ്കിലും തരാം.എന്റെ സ്വത്ത്‌ മുഴുവനും എഴുതി തരാം ഞങളെ  ഉപദ്രവിക്കരുത് ചന്ദ്രശേഖർ യാചനയോടെ പറഞ്ഞു...................

അത് കേട്ടതും അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി ഒരു ഭ്രാന്തനെ പോലെ............

അയാൾ പെട്ടന്ന് ചിരി നിർത്തി ചന്ദ്രശേഖറിന്റെ മുഖത്തേക്ക് നോക്കി..........

എനിക്ക്...... എനിക്ക്.... മനസ്സിലാകും ചന്ദ്രശേഖർ നിങ്ങളുടെ വിഷമം.ലോകത്ത് ഒരാണിനും അംഗീകരിക്കാൻ കഴിയില്ല എനിക്ക് മനസ്സിലാകും അത്  പക്ഷെ.....പക്ഷെ ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയി ചന്ദ്രശേഖർ.എനിക്ക് വലുത് എന്റെ ആഗ്രഹങ്ങൾ ആണ് അതും പറഞ്ഞ് അയാൾ ഒരലർച്ചയായിരുന്നു............

അയാളുടെ അലർച്ചയിൽ മൂന്ന് പേരും ഭയന്നു വിറച്ചു...........

അയാൾ ഒന്നും  പറയാതെ കസേരയിൽ പോയി ഇരുന്നു.കുറച്ചു നേരം എന്തോ കാര്യമായി ചിന്തയിൽ ആയിരുന്നു...........

ചന്ദ്രശേഖർ.........എന്ന് വിളിച്ച് അയാൾ ചാടി എഴുന്നേറ്റു..........

താൻ പറഞ്ഞത് ഞാൻ കാര്യമായിട്ട് ആലോചിച്ചു.പണം അത് തനിക്ക് ഇനിയും ഉണ്ടാക്കാൻ കഴിയും.ഇത് പോലെ ഒരു ഭാര്യയും മകളും തനിക്ക് ഇനി കിട്ടില്ല അത് കൊണ്ടല്ലേ എനിക്ക് മനസ്സിലായി അതും പറഞ്ഞ് അയാൾ ചിരിക്കാൻ തുടങ്ങി............

അത് തന്നെയാണ് ചന്ദ്ര ശേഖർ എന്റെ പ്രശ്നവും.താൻ പറഞ്ഞ പണം അത് എനിക്ക് ഉണ്ടാക്കാൻ പറ്റും പക്ഷെ ഇവരെ എനിക്ക് കിട്ടില്ലല്ലോ അപ്പൊ ഞാൻ എന്താ ചെയ്യാ അയാൾ സങ്കടത്തോടെ പറഞ്ഞു................

എനിക്ക് വലുത് എന്റെ സന്തോഷം ആണ് ചന്ദ്രശേഖർ എന്റെ സന്തോഷം.............

അതും പറഞ്ഞ് അയാൾ വിദ്യയുടെ അടുത്തേക്ക് ചെന്നു അവളുടെ  കവിളിൽ പതിയെ തലോടി............

അവൾ അറപ്പോടെ മുഖം വെട്ടിച്ചു കൊണ്ടിരുന്നു.........

അയാൾ പതിയെ കൈ മുഖത്തു നിന്നും ഷോൾഡറിലേക്കു കൊണ്ട് വന്നു അവളുടെ വസ്ത്രം വലിച്ചു കീറി അത് കണ്ടു നില്ക്കാൻ കഴിയാതെ ചന്ദ്രശേഖർ കണ്ണുകൾ അടച്ചു നിന്നു............

അയാൾ ചന്ദ്ര ശേഖറിന്റെ അടുത്ത് വന്ന് ബലമായി കണ്ണുകൾ തുറന്ന് പിടിച്ചു.ആസ്വദിക്കൂ നിന്റെ മകളുടെ നഗ്നത നീ കണ്ട് ആസ്വദിക്കൂ അതും പറഞ്ഞ് അയാൾ പൊട്ടിചിരിക്കാൻ തുടങ്ങി.................

**********************************
ജലാൽ ഒരു ഫോട്ടോ എടുത്ത് ടേബിളിന്റെ മുകളിൽ ഇട്ടു..........

ക്രിസ്റ്റി ഇവൾ റിഷാന മുനീർ.ദേശ ഭൂമിയിലെ റിപ്പോർട്ടർ ആണ്.ഇന്നലെ ന്യൂസിൽ ഇവൾ ആണ് ജോൺ വധക്കേസിലും വിദ്യയുടെയും കുടുംബത്തിന്റെയും തിരോധാനത്തിൽ നമുക്ക് പങ്കു ഉണ്ട് എന്ന് പറഞ്ഞവൾ.വേറെ ഒരു ചാനലും നമുക്ക്  എതിരെ ഒന്നും  പറഞ്ഞില്ല.പക്ഷെ ഇവൾ പറഞ്ഞു.അപ്പൊ നമുക്ക് ഇവളെ ഒന്ന് വിശദമായി തന്നെ കാണണ്ടേ..........

പട്ടാപകൽ കൊച്ചി നഗരത്തിൽ വെച്ച് നമ്മൾ ഇവൾക്കുള്ള സമ്മാനം കൊടുക്കുന്നു..........

എന്നോട് നേരിട്ട് ഇറങ്ങണ്ട എന്നാണ് ഇക്കാ വിളിച്ചു പറഞ്ഞത് അത് കൊണ്ട് ഇവൾക്കുള്ള സമ്മാനം എന്താണ് എന്ന് വെച്ചാൽ നീ തന്നെ കൊടുത്തേക്ക്........

ക്രിസ്‌റ്റി ആ ഫോട്ടോ എടുത്ത് ഒന്ന് നോക്കി..........

മാർട്ടിൻ........

ക്രിസ്റ്റിയുടെ വിളികേട്ടതും ഗുണ്ടകളിൽ ഒരാൾ അയാളുടെ അടുത്തേക്ക് ചെന്നു...........

റിഷാനയുടെ ഫോട്ടോ മാർട്ടിന് കൈമാറി ക്രിസ്റ്റി.........

അപ്പൊ നാളെ  ഇവൾക്കുള്ള സമ്മാനം കൊടുക്കുന്നു.............

ഒരു പോലീസ്കാരനും അവിടെ വരില്ല അത് ഇക്കാ നോക്കികോളും......

പോലീസിനെ തടയേണ്ട എന്ന് ഇക്കാനോടു പറഞ്ഞേക്ക്.അവരും വന്ന് കാണട്ടെ കണ്ട് നിൽക്കട്ടെ നമ്മളെ തടയാൻ മാത്രം ചങ്കുറപ്പുള്ള പോലീസ് ഇന്ന് കൊച്ചിയിൽ ഇല്ല.അതിന് ഇനി പുതിയ ഒരു അവതാരം പിറവി എടുക്കേണ്ടിയിരിക്കുന്നു....

************************************

ഭർത്താവ് മുനീറുമായി ഷോപ്പിങ്ങിന് ഇറങ്ങിയതായിരുന്നു റിഷാന........

ഷോപ്പിംഗ് കഴിഞ്ഞു പാർക്കിങ്ങിലേക്കു ചെന്നപ്പോൾ ആണ് അവരുടെ കാറിന്റെ മുകളിൽ ഇരുന്ന് മദ്യപ്പിക്കുന്ന മാർട്ടിയെ  കണ്ടത്..............

റിഷാനയെ കണ്ടതും കാറിന്റെ മുകളിൽ നിന്നും ക്രിസ്‌റ്റി ചാടി ഇറങ്ങി..........

ഷോപ്പിംഗ് എല്ലാം കഴിഞ്ഞില്ലേ ഞാൻ മേടത്തെ കാത്തിരിക്കൂക ആയിരുന്നു.ഹൈദർ മേടത്തിന് ഒരു സമ്മാനം തന്നിട്ടുണ്ട്...............

ഹൈദർ ആ പേര് കേട്ടതും റിഷാന ഒന്ന് ഭയന്നു.........

അത് കണ്ടതും മാർട്ടിൻ  ചിരിക്കാൻ തുടങ്ങി............

എന്താ മേടം ഭയന്നോ.ഇന്നലെ ആ AC റൂമിൽ ഇരുന്ന് ഹൈദറിനെ കുറിച്ച് പറയുമ്പോൾ ഒരു ഭയവും കണ്ടില്ലല്ലോ.ഈ കൊച്ചിയിൽ ജീവിക്കണം എങ്കിൽ ഭയക്കണം മേടം ഹൈദറിനെ ഭയക്കണം...........

അപ്പൊ ഇനി സമയം ഇല്ലാ എന്ന് പറഞ്ഞ് കൈവീശി ഒരടി ആയിരുന്നു മാർട്ടിൻ.അടി കൊണ്ടതും റിഷാന താഴേക്കു വീണു.പെട്ടന്ന് മുനീർ മാർട്ടിനെ ഒരു ചവിട്ട് ആയിരുന്നു ചവിട്ട് കൊണ്ടതും മാർട്ടിൻ പുറകിലെ കാറിന്റെ മുകളിലേക്ക് വീണു...........

പെട്ടന്ന് തന്നെ മുനീർ റിഷാനയുടെ കൈ പിടിച്ച് പാർക്കിങ് ഏരിയയിൽ നിന്നും പുറത്തേക്ക് ഓടി............

പുറത്ത് മാളിന്റെ മുന്നിൽ ഒരു പോലീസ് ജീപ്പ് കിടക്കുന്നുണ്ട്.അത് കണ്ടതും മുനീർ റിഷാനയുടെ കൈപിടിച്ചു അങ്ങോട്ട്‌ ഓടി...............

പോലീസ് ജീപ്പിൽ നിന്നും ACP ആന്റണി വർഗീസ് പുറത്തേക്ക് ഇറങ്ങി...........

റിഷാനയുടെയും മുനീറിന്റെയും പുറകിൽ വരുന്ന മാർട്ടിനെയും  ഗുണ്ടകളെയും കണ്ടതും അയാളുടെ ചുണ്ടിൽ ഒരു വഷളൻ ചിരി വിടർന്നു..........

മേടം ഇന്നലെ ന്യൂസ്‌ ഹവറിൽ കയറി ഹൈദറിനെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞത് അപ്പൊ തന്നെ ഞാൻ ഇത് കണക്ക് കൂട്ടിയതാ.ഇവിടുത്തെ പോലീസ് ജോലി ചെയ്യുന്നത് ഹൈദറിന് വേണ്ടിയാണ് എന്നല്ലേ നിങ്ങൾ പറഞ്ഞത്.അതെ ഹൈദറിന് വേണ്ടിയാണ് ജോലി ചെയ്യുന്നത് സർക്കാർ തരുന്നതിനേക്കാളും സാലറി ഹൈദർ തരുന്നുണ്ട് അപ്പൊ ശരി മേടം ഹൈദർ തരുന്ന ഗിഫ്റ്റും വാങ്ങിച്ചു വീട് പിടിക്കാൻ നോക് എന്ന് പറഞ്ഞ് ആന്റണി അവിടെ നിന്നും പോയി..............

റിഷാന ഭയത്തോടെ മുനീറിനെ നോക്കി.അവനും ആകെ ഭയന്ന് ഇരിക്കുകയായിരുന്നു.........

അപ്പോഴേക്കും മാർട്ടിനും  ഗുണ്ടകളും അവരെ വളഞ്ഞു കഴിഞ്ഞിരുന്നു.........

മാർട്ടിൻ കാല് മടക്കി ഒരു തെഴിയായിരുന്നു മുനീറിനെ.ചവിട്ട് കൊണ്ടതും മുനീർ താഴേക്ക് വീണു............

രണ്ട് ഗുണ്ടകൾ ചെന്ന് മുനീറിന്റെ കയ്യിന്റെ മുകളിൽ ചവിട്ടി നിന്നു.അവൻ വേദനകൊണ്ട് അലറികരയാൻ തുടങ്ങി...............

അപ്പോഴേക്കും അവിടം ആളുകളെ കൊണ്ട് നിറയാൻ തുടങ്ങി.ഹൈദറിനോടുള്ള ഭയം കാരണം ആരും ഒന്നും പ്രതികരിച്ചില്ല.........

ക്രിസ്‌റ്റി റിഷാനയുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ പിടിച്ചു.നിനക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ വിളിച്ചു പ്രാർത്ഥിക്ക് ദൈവത്തിന്റെ ഏത് അവതാരം ആണ് നിന്നെ ഇവിടെ രക്ഷിക്കാൻ വരുന്നത് എന്ന് അറിയാമല്ലോ എന്ന് പറഞ്ഞ് അവളെ ഒന്ന് തള്ളി...........

അവൾ താഴേക്കു വീണു.............

ഗുണ്ടകളിൽ ഒരാൾ മാർട്ടിന്   ഒരു വാൾ വന്ന് കൊടുത്തു.അയാൾ ആ വാളും കൊണ്ട് മുനീറിന്റെ അടുത്തേക്ക് ചെന്നു...........

അപ്പോൾ ആണ് ആൾ കൂട്ടത്തിനു പുറകിൽ മഹിന്ദ്രയുടെ ഒരു ബ്ലാക് ജീപ്പ് വന്ന് നിന്നത്.അതിൽ നിന്നും നിർത്താതെ ഉള്ള ഹോൺ അടികേട്ടതും ആളുകൾ വഴിമാറി കൊടുത്തു...........

ആ ജീപ്പ് കണ്ടതും റിഷാനയുടെ കണ്ണിൽ പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞു.അവൾ വീണിടത്തു നിന്നും പതിയെ എഴുനേറ്റു..............

ഡാ.....ഞാൻ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു.പക്ഷെ ദൈവം അയച്ചത് ദൈവ പുത്രനെ അല്ല ഡേവിളിനെ ആണ്.ഇന്നത്തോടെ കൊച്ചിയിലേ നിന്റെ കളികൾ കഴിഞ്ഞു കൊച്ചിക്കു പുതിയൊരു നാഥൻ ഉദയം കൊണ്ടിരിക്കുന്നു...........

തിരിഞ്ഞു നോക്കടാ പുതിയ സിറ്റി പോലീസ് കമ്മീഷ്ണർ ഡെവിൾ.........

റിഷാന പറഞ്ഞത് കേട്ടതും ക്രിസ്‌റ്റി തിരിഞ്ഞു നോക്കി.ജീപ്പിന്റെ ഡോർ തുറന്ന്  ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി.അത് അവൻ ആയിരുന്നു സ്റ്റീഫൻ റൊണാൾഡ്‌ IPS.കൂളിംഗ് ഗ്ലാസ്‌ ഊരി ജീപ്പിന്റെ ബോണറ്റിലേക്ക് വെച്ചു......................

സ്റ്റീഫൻ ക്രിസ്റ്റിയുടെ അടുത്തേക്ക് നടന്നു ചെന്നു...........

സ്റ്റീഫൻ റിഷാനയുടെയും താഴെ കിടക്കുന്ന മുനീറിന്റെയും മുഖത്തു നോക്കി...............

രണ്ട് പേരുടെയും കണ്ണിൽ പ്രതീക്ഷയുടെ ഒരു തിരിനാളം തെളിയുന്നുണ്ടായിരുന്നു....

 ഞാൻ കുറച്ച് നാൾ ഇവിടെ കൊച്ചിയിൽ ഉണ്ടാകും ഞാൻ ഇവിടെ ഉള്ളെടുത്തോളം കാലം  ഈ വക ഒരു പരിപാടിയും ഇവിടെ നടക്കില്ല.അത് കൊണ്ട് മക്കള്  ആ വാളൊക്കെ താഴെ ഇട്ട് നല്ല കുട്ടിയായി ജീപ്പിൽ വന്ന് കയറ്.........................

ഇല്ലേൽ നീ എന്ന ഉണ്ടാക്കും എന്ന് പറഞ്ഞ് മാർട്ടിൻ സ്റ്റീഫനെ ഒന്ന് തള്ളി..............

സ്റ്റീഫൻ രണ്ട് സ്റ്റെപ് പുറകിലോട്ട് പോയി...........

എന്റെ ആദ്യത്തെ ഇൻട്രോയിൽ തന്നെ  ആക്ഷൻ ആയിരുന്നു.ഇതിപ്പോ രണ്ടാമത്തെ ഇൻട്രോയിലും ആക്ഷൻ വേണോ ഈ ആക്ഷൻ  സീൻ നമുക്ക് അങ്ങ് ഒഴിവാക്കിക്കൂടെ.............

അങ്ങനെ ഒഴിവാക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ മോൻ വന്നപോലെ തിരിച്ചു പോ.ഇത് കൊച്ചിയ ചോരയുടെ മണമുള്ള കൊച്ചി.ഞങ്ങൾ കുഴപ്പക്കാരും എന്ന് പറഞ്ഞു മാർട്ടിൻ സ്റ്റീഫനെ തള്ളാൻ വേണ്ടി കൈ നീട്ടി...............

പെട്ടന്ന് സ്റ്റീഫൻ കൈ പിടിച്ചു ഒരു തിരി ആയിരുന്നു.മാർട്ടിൻ വേദന കൊണ്ട് തല കുമ്പിട്ട് നിന്നു............

സ്റ്റീഫൻ വലത് കാല് പൊക്കി അവന്റെ തലയുടെ ഭാഗത്തേക്ക് ഒരു ചവിട്ട് ആയിരുന്നു ചവിട്ട് കൊണ്ടതും മാർട്ടിൻ ദൂരേക്ക് തെറിച്ചു വീണു.............

അത് കണ്ടതും ഗുണ്ടകൾ നാല് പേരും സ്റ്റീഫന്റെ നേർക്ക് പാഞ്ഞെടുത്തു.............

ഗുണ്ടകൾ നാല് പേരും വന്ന് സ്റ്റീഫനെ പിടിച്ചു വെച്ചു.............

അത് കണ്ടതും മാർട്ടിൻ   സ്റ്റീഫന്റെ നേർക്ക് ഓടി വന്നു............

സ്റ്റീഫൻ കാല്കൊണ്ട് പിടിച്ചു വെച്ച ഗുണ്ടകളിൽ ഒരാളുടെ കാൽ മുട്ടിനു ഒരു ചവിട്ട് ആയിരുന്നു.ചവിട്ട് കൊണ്ടതും പിടിവിട്ട് അയാൾ നിലത് ഇരുന്നു.സ്റ്റീഫൻ ഒന്ന് കുതറിയതും ബാക്കി മൂന്ന് പേരും ദൂരേക്ക്‌ തെറിച്ചു വീണു.............

നിലത് ഇരുന്നിരുന്ന ഗുണ്ടയുടെ തല പിടിച്ച് ഒരു തിരി ആയിരുന്നു സ്റ്റീഫൻ അയാൾ താഴേക്ക് വീണു.അത് കണ്ടതും മാർട്ടിൻ  പകച്ചു നിന്നു............

സ്റ്റീഫൻ മാർട്ടിക്ക്  നേരെ ചാടി കാല് മടക്കി ഒരു കുത്ത് ആയിരുന്നു.ക്രിസ്‌റ്റി ചെന്ന് വീണതു അവിടെ നിർത്തിയിട്ടിരുന്ന കാറിന്റെ ഫ്രണ്ട് ഗ്ലാസിന്റെ മുകളിലേക്ക് ആയിരുന്നു.ഗ്ലാസ്‌ തകർന്ന് ക്രിസ്റ്റി സീറ്റിലേക്ക് വീണു................

ബാക്കി ഉണ്ടായിരുന്ന മൂന്ന് ഗുണ്ടകളും സ്റ്റീഫന്റെ നേർക്ക് പാഞ്ഞെടുത്തു.............

സ്റ്റീഫൻ പെട്ടന്ന് പുറകിലേക്ക് ഓടാൻ തുടങ്ങി.ഗുണ്ടകൾ അവന്റെ പിന്നാലെയും......

സ്റ്റീഫൻ ഓടി ചെന്ന് ജീപ്പിന്റെ ബോണറ്റിൽ ചവിട്ടി ഉയർന്നു പൊങ്ങി കാല് കൊണ്ട് ഒരു ചവിട്ടായിരുന്നു.ചവിട്ട് കൊണ്ടതും ഗുണ്ടകൾ താഴേക്ക് വീണു.........

പെട്ടന്ന് മാർട്ടിൻ ഓടി വന്ന് വാള് കൊണ്ട് സ്റ്റീഫന്റെ നേർക്ക് ആഞ്ഞു വീശി.അതി സമർത്ഥമായി സ്റ്റീഫൻ അതിൽ നിന്നും ഒഴിഞ്ഞു മാറി.മാർട്ടിൻ പിന്നെയും സ്റ്റീഫന് നേർക്ക് വാൾ ആഞ്ഞു വീശി.ഇത്തവണ സ്റ്റീഫൻ  മാർട്ടിന്റെ കയ്യിൽ പിടിച്ചു കൈ കൊണ്ട് മൂക്കിന് ഒരു പഞ്ച് ആയിരുന്നു.അടികൊണ്ടതും മൂക്ക് പൊത്തി മാർട്ടിൻ താഴെ ഇരുന്നു.......

സ്റ്റീഫൻ വാളും പിടിച്ചു മാർട്ടിന്റെ മുന്നിൽ വന്ന് നിന്ന് വാൾ അവന്റെ കഴുത്തിൽ കൊണ്ട് ചെന്ന് വെച്ചു.അത് കണ്ടതും ഭയം കൊണ്ട് ഗുണ്ടകൾ അവിടെ നിന്നും ഓടി പ്പോയി..........

മാർട്ടിൻ ഭയത്തോടെ സ്റ്റീഫനെ നോക്കി.........

നിന്നെ ഞാൻ ഇവിടെ ഉപേക്ഷിക്കുകയാ.അത് എന്തിനാ എന്നറിയോ ചെന്ന് പറ നിന്നെ ഈ പിറപ്പ്കേട് ചെയ്യാൻ പറഞ്ഞയച്ച ഉടയതമ്പുരാനോട് കൊച്ചിയിൽ ഡെവിൾ  ഇറങ്ങിയിട്ടുണ്ടെന്ന്.ഇനി നിന്നെ ഇത് പോലത്തെ സീനിൽ  കണ്ടാൽ നിന്റെ രക്തം ഊറ്റി കുടിച്ചിട്ടേ വീടു അതും പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന വാൾ താഴേക്ക് ഇട്ട് സ്റ്റീഫൻ തിരിഞ്ഞു നടന്നു........

മുനീറും റിഷാനയും നന്ദിയോടെ സ്റ്റീഫനെ നോക്കുന്നുണ്ടായിരുന്നു.....

സ്റ്റീഫൻ ചെന്ന് ജീപ്പിൽ കയറിയതും  അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി..........

ഒരു നെറ്റ് നമ്പറിൽ നിന്നും ആയിരുന്നു കാൾ വന്നത്............

സ്റ്റീഫൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.............

ഞാൻ ഹൈദർ.നീ ഇപ്പോ തല്ലിയത് എന്റെ ആളുകളെയാണ്.ഇത് വരെ എന്നെ തടയാൻ പോലും  ആരും വന്നിട്ടില്ല നിന്റെ  കൗൺഡൗൺ  തുടങ്ങിക്കഴിഞ്ഞു..............

Iam  വെയ്റ്റിംഗ് അതും പറഞ്ഞ് സ്റ്റീഫൻ   ചിരിക്കാൻ തുടങ്ങി.........

തുടരും

Wri : Shihab Tharakkal