DEVIL 2
CHAPTER : 4
POSTER : Rajeev Rajus
Wri : Shihab Tharakkal
@Copyright Work - This work is Protected in accordance with section 45 of the Copyright Act 1957 (14 of 1957).
**************************
D.G.P യുടെ ഓഫീസ്..........
സ്റ്റീഫൻ IG തോമസ് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകും അല്ലെ............
കാണാതായിരിക്കുന്നത് V.C കമ്പനിയുടെ MD ചന്ദ്രശേഖറിനെയും കുടുംബത്തെയും ആണ്.ചന്ദ്ര ശേഖറിന്റെ മകൾ വിദ്യ ഒരു മാധ്യമ പ്രവർത്തകയാണ്.പോലീസിന് സംശയം ഹൈദറിനെയാണ് കൊച്ചിയിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മാഫിയ ഡോൺ.പോലീസ് മുതൽ മന്ത്രിമാരിൽ വരെ അവന് പിടിപാടുണ്ട്.മിസ്സിംഗ് ആവുന്നതിന്റെ തലേ ദിവസം വിദ്യയും ഹൈദറിന്റെ അനിയൻ ജലാലുമായി ഒന്ന് കോർത്തിരുന്നു.ബാക്കി ഡീറ്റെയിൽസ് എല്ലാം ഈ ഫയലിൽ ഉണ്ട് എന്ന് പറഞ്ഞു D.G.P ഒരു ഫയൽ സ്റ്റീഫന് കൈമാറി............
ഈ കേസിൽ അസിസ്റ്റ് ചെയ്യാൻ ആരെയാണ് സ്റ്റീഫന് വേണ്ടത്.............
C.I അൻവർ അലി മതി സർ.............
ഓക്കേ ഇന്ന് അൻവർ അലി തന്റെ കൂടെ ജോയിൻ ചെയ്യും.എത്രയും പെട്ടന്ന് അവരെ കണ്ടെത്തണം ഓൾ ദി ബെസ്റ്റ്...........
താങ്ക്യൂ സർ ഐ ട്രൈ മയ് ലെവൽ ബെസ്റ്റ് എന്ന് പറഞ്ഞ് സ്റ്റീഫൻ അവിടെ നിന്നും എഴുനേറ്റ് തിരിഞ്ഞു നടന്നു........
സ്റ്റീഫൻ.............പെട്ടന്ന് D.G.P പുറകിൽ നിന്നും വിളിച്ചു............
സ്റ്റീഫൻ തിരിഞ്ഞു നോക്കി.......
ഹൈദറിന് ഒരു വേട്ട നായ ഉണ്ട് ക്രിസ്റ്റിഫർ.തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഐറ്റം ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.പിന്നെ ഹൈദർ സൂക്ഷിക്കണം............
അത് കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു.സർ ഇപ്പൊ ഇങ്ങോട്ട് വരുന്ന വഴിക്ക് ഹൈദറിന്റെ ആളുകളെ ഞാൻ ഒന്ന് കുമ്പസാരിപിച്ചിരുന്നു.അതും പറഞ്ഞ് സ്റ്റീഫൻ തിരിഞ്ഞു നടന്നു..........
സ്റ്റീഫൻ പുറത്തിറങ്ങി വണ്ടിയിൽ കയറുമ്പോൾ ആണ് അവിടെ ഒരു ജീപ്പ് വന്ന് നിന്നത്.അതിൽ ACP ആന്റണി വർഗീസ് പുറത്തേക്ക് ഇറങ്ങി.......
സ്റ്റീഫനെ കണ്ടതും ആന്റണി അവന്റെ അടുത്തേക്ക് ചെന്ന് സല്യൂട് അടിച്ചു.........
സർ കൊച്ചിയിലേക്ക് എപ്പോ വന്നു..........
ഇപ്പൊ ഇങ്ങോട്ട് ട്രാൻസ്ഫർ ആയടൊ ഇനി കുറച്ച് കാലം ഇവിടെ ഉണ്ടാകും............
അത് കേട്ടതും ആന്റണി മുഖത് ഒരു ചിരി വരുത്തി..........
അപ്പൊ ശരി കാണാം എന്ന് പറഞ്ഞ് സ്റ്റീഫൻ അവിടെ നിന്നും പോയി........
പെട്ടന്ന് ആണ് ആന്റണിയു ടെ ഫോൺ റിങ് ചെയ്തത്.അവൻ എടുത്ത് നോക്കി............
ക്രിസ്‌റ്റി ആയിരുന്നു വിളിക്കുന്നത്.ആന്റണി ഫോൺ എടുത്ത് ചെവിയിൽ വെച്ചു.ക്രിസ്റ്റി പറഞ്ഞത് കേട്ടതും ആന്റണി ഒന്ന് ഭയന്നു.........
ക്രിസ്‌റ്റി താൻ പറഞ്ഞത് ശരിയാണെങ്കിൽ അത് സ്റ്റീഫൻ ആണ്.സ്റ്റീഫൻ റൊണാൾഡ്.ഞാൻ ഇപ്പൊ അയാളെ കണ്ടതെ ഉള്ളു.അയാളെ ഇപ്പൊ ഇങ്ങോട്ട് കൊണ്ട് വന്നത് വെറുതെ അല്ല അതിന്റെ പിന്നിൽ എന്തെകിലും ലക്ഷ്യം ഉണ്ടാകും.ഞാൻ ഇപ്പൊ D.G.P യുടെ ഓഫീസിൽ ഉണ്ട് എന്തായാലും കുറച്ച് കഴിഞ്ഞ് വിളിക്കാം
************************************
സ്റ്റീഫൻ നേരെ പോയത് IG തോമസിന്റെ വീട്ടിലേക്ക് ആയിരുന്നു................
കോണിങ് ബെല്ലിന്റെ ശബ്ദം കേട്ടതും IG യുടെ ഭാര്യ ലീന വന്ന് വാതിൽ തുറന്നു..............
അപ്രതീക്ഷിതമായി സ്റ്റീഫനെ കണ്ടതും അവർ ഒന്ന് ഞെട്ടി.............
മോൻ എപ്പോ എത്തി........
ഞാൻ കാലത്ത് എത്തി.ഇവിടേക്ക് ട്രാൻസ്ഫർ ആയി.അപ്പൊ അങ്കിൾ ഒന്നും പറഞ്ഞില്ലേ എന്ന് ചോദിച്ചു സ്റ്റീഫൻ അകത്തേക്ക് കടന്നു.........
ഇല്ല....... അങ്കിൾ ഒന്നും പറഞ്ഞില്ലല്ലോ........
ലിയ എവിടെ.........
അവൾ മുകളിൽ ഉണ്ട്.അങ്ങോട്ട് ചെല്ല് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്ന് പറഞ്ഞു അവർ കിച്ചണിലേക്ക് പോയി...........
സ്റ്റീഫൻ മുകളിലേക്ക് ചെന്നു.റൂമിന്റെ വാതിൽ പതിയെ തുറന്നു...........
അകത്ത് കട്ടിലിൽ പുസ്തകം വായിച്ചു കിടക്കുകയായിരുന്നു ലിയ............
വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ലിയ അങ്ങോട്ട് നോക്കി പെട്ടന്ന് സ്റ്റീഫനെ കണ്ടതും അവൾ ഒന്ന് ഞെട്ടി...........
ഹേയ് ഡെവിൾ അവൾ അത്ഭുതത്തോടെയും സന്തോഷതോടെയും കൂടെ വിളിച്ചു............
എന്താ ഒരു മുന്നറിയിപ്പില്ലാതെ..........
താൻ അല്ലെ എന്നെ കാണണം എന്ന് പറഞ്ഞത് അപ്പൊ പിന്നെ ഇങ്ങോട്ട് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി..................
മ്മ്... മ്മ്മ്...... വിശ്വസിച്ചു..........
എന്ത് പറയുന്നു നമ്മുടെ കുട്ടി ഡെവിൾ എന്ന് പറഞ്ഞു അവളുടെ വയറിന്റെ മുകളിൽ ചെവി ചേർത്ത് വെച്ചു..............
ലിയ കൈകൾകൊണ്ട് അവന്റെ തലയിൽ തലോടി................
ഇന്ന് ഇടപ്പള്ളിയിൽ വെച്ച് എന്തായിരുന്നു ഡെവിൾ ഷോ.കൊച്ചിയിലേക്കുള്ള റീ എൻട്രി മാസ്സ് ആക്കിയല്ലേ...............
അത് കേട്ടതും സ്റ്റീഫൻ അവളുടെ മുഖത്തേക്ക് നോക്കി.നീ ഇതെങ്ങനെ അറിഞ്ഞു എന്ന ഭാവത്തോടെ...........
നോക്കണ്ട.ഡെവിൾ ഇന്ന് സേവ് ചെയ്തില്ലേ റിഷാന എന്റെ ഫ്രണ്ട് ആണ്. അവൾ എന്നെ വിളിച്ചിരുന്നു...........
എന്നിട്ടാണോ എന്നെ കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കിയത് ഒടുക്കത്തെ അഭിനയം ആണല്ലോ തന്റെ.................
ആ മാൻ മിസ്സിംഗ് കേസ് ഡെവിൾ ആണൊ അന്യോഷിക്കുന്നത്...........?
ലിയടെ ചോദ്യം കേട്ടതും സ്റ്റീഫൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു അതെ.................
എനിക്കെന്തോ പേടി തോന്നുന്നു ഈയിടെ ആയി ഒരു പാട് ദുസ്വപ്നങ്ങൾ കാണുന്നുണ്ട്.ഹൈദർ അവൻ നിസാരക്കാരൻ അല്ല...............
അത് കേട്ടതും അവൻ ഒന്ന് ചിരിച്ചു.അതെ ഈ സമയത്ത് മനസ്സിൽ വരേണ്ടത് നല്ല ചിന്തകൾ ആണ്.നല്ലത് മാത്രം ചിന്തിക്കുക അതും പറഞ്ഞ് അവളുടെ മൂർദ്ധാവിൽ അവൻ ചുണ്ടുകൾ അമർത്തി.....................
************************************
ഹൈദറുടെ വീട്..............
വന്നിരിക്കുന്നത് ഏത് മറ്റവൻ ആയാലും അവൻ തൊട്ടതു ഹൈദറിന്റെ ആളുകളെ ആണ്.അതിന് അവന് പണി കൊടുത്തിരിക്കും അതും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന മദ്യത്തിന്റെ ഗ്ലാസ് വായയിലേക്കു കമഴ്ത്തി ജലാൽ............
ജലാലേ താൻ ഒന്ന് അടങ്ങു തന്റെ എടുത്ത് ചാട്ടം നല്ലതല്ല.സ്റ്റീഫൻ ഇവിടേക്ക് വന്നിരിക്കുന്നത് നിന്റെയൊക്കെ കുഴി തോണ്ടാൻ ആണ്...........
ആന്റണി പറഞ്ഞത് കേട്ടതും ക്രിസ്റ്റിയും ജലാലും അയാളുടെ മുഖത്തേക്ക് നോക്കി..........
ജോണിന്റെ കൊലപാതകവും പിന്നെ ചന്ദ്രശേഖറിന്റെ കുടുംബത്തിന്റെ മിസ്സിങ്ങും അത് അന്യോശിക്കാൻ ആണ് സ്റ്റീഫൻ വന്നിരിക്കുന്നത്.വെറുതെ അവന്റെ വായയിലേക്ക് ചെന്ന് ചാടികൊടുക്കണ്ട.തൽക്കാലത്തിനു ഒന്ന് അടങ്ങി നിൽക്കുന്നതാണ് നല്ലത്............
പിന്നെ ഒരു കാര്യം താനൊക്കെ ഇത് വരെ കണ്ട പോലിസ്കാരെ പോലെ അല്ല സ്റ്റീഫൻ.ഇപ്പൊഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ കൊലമാസ്സ് ആണ് അവൻ.ആളുകൾ അവനെ പേടിയോടെയും സ്നേഹത്തോടെയും വിളിക്കുന്ന ഒരു പേരുണ്ട് ഡെവിൾ.അത് വെറുതെ വിളിക്കുന്നത് അല്ല ക്രിമിനലുകളോട് അവന്റെ സ്വഭാവം അങ്ങനെ ആയതു കൊണ്ടാണ്.അപ്പൊ ശരി ഞാൻ പോട്ടെ എന്ന് പറഞ്ഞ് ആന്റണി പുറത്തേക്ക് ഇറങ്ങി..........
ജീപ്പിൽ കയറാൻ നേരത്ത് ആണ് പുറത്ത് നിൽക്കുന്ന മാർട്ടിനെ ആന്റണി കണ്ടത്.........
ആന്റണി മാർട്ടിനെ അടുത്തേക്ക് വിളിച്ചു.........
മോനേ മാർട്ടിനെ നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് പാറയാണ് ഇനി നീ സ്റ്റീഫന്റെ മുന്നിൽ പോയി പെടരുത് പെട്ടാൽ ഇന്ന് കാണിച്ച ദയ അത് അവൻ കാണിക്കില്ല.സാധാരണ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ അവൻ വെറുതെ വിടാറില്ല പക്ഷെ നിന്നെ അവൻ വിട്ടു.അത് എന്ത് കൊണ്ടാണ് എന്നറിയില്ല ഇനി അവന്റെ മുന്നിൽ പെട്ടാൽ നിന്നെ സ്റ്റീഫൻ കൊല്ലും അതുറപ്പാണ് അതും പറഞ്ഞ് ആന്റണി അവിടെ നിന്നും പോയി.........
*******************************
ടൈം വെളുപ്പിന് 6 A.M...........
ഒരു ഗ്രൗണ്ടിൽ സ്റ്റീഫന്റെ ജീപ്പ് വന്ന് നിന്നു..........
അതിൽ നിന്നും സ്റ്റീഫൻ പുറത്തേക്ക് ഇറങ്ങി.തൊട്ടടുത്ത് തന്നെയായി വേറെയും രണ്ട് പോലീസ് ജീപ്പ് കിടക്കുന്നുണ്ട് ...........
ഗ്രൗണ്ടിന്റെ ഒരു മൂലയിൽ പോലീസും ആളുകളും കൂടി നിൽക്കുന്നുണ്ട്......
സ്റ്റീഫനെ കണ്ടതും അൻവർ അടുത്തേക്ക് ചെന്നു...............
സർ.... അവിടെയാണ് ബോഡി കിടക്കുന്നത്.സ്റ്റീഫൻ അൻവറിന്റെ കൂടെ അവിടേക്ക് പോയി............
ഏകദേശം 3 മീറ്റർ നീളം ഉള്ള ഒരു കുന്തം നഗ്നമായ ചന്ദ്രശേഖറിന്റെ ശരീരത്തിലൂടെ കയറ്റി തൊട്ടടുത്തുള്ള ടെലിഫോൺ പോസ്റ്റിനോട് ചേർത്ത് കെട്ടിവെച്ച നിലയിൽ ആയിരുന്നു........
സർ തൊട്ടപ്പുറത് ചന്ദ്ര ശേഖറിന്റെ ഭാര്യയുടെയും മകളുടെയും ബോഡി ഉണ്ട്..........
ഇതേ പോലെ തന്നെ ആണ് സർ നഗ്നമായ ശരീരത്തിൽ കുന്തം കയറ്റി രണ്ട് മരങ്ങളിൽ ചേർത്ത് കെട്ടിവെച്ചിരിക്കുന്നു.........
ഫോറൻസിക് ടീം എത്തിയില്ലേ.........
ഇല്ല സർ..............
എത്രയും പെട്ടന്ന് എത്താൻ പറ.ആളുകൾ കൂടുന്നതിന് മുൻപ് ബോഡികൾ താഴെ ഇറക്കണം..............
അൻവർ ആരാണ് ബോഡികൾ ആദ്യം കണ്ടത്.........
ഗ്രൗണ്ടിൽ എക്സ്സൈസ് ചെയ്യാൻ വന്ന രണ്ട് ചെറുപ്പക്കാർ ആണ് സർ..........
അവർ എവിടെ............
അവിടെ ഉണ്ട് സർ........
സ്റ്റീഫനും അൻവറും അവിടേക്ക് ചെന്നു.അവിടെ അവരുടെ അടുത്ത് വേറെയും മൂന്ന് പേരുണ്ടായിരുന്നു.............
സ്റ്റീഫനെയും അൻവറിനെയും കണ്ടതും അവർ ബഹുമാനത്തോടെ എഴുന്നേറ്റു..........
അവരുടെ കൂട്ടത്തിൽ പേടിച്ചിരണ്ടു രണ്ട് പയ്യന്മാർ നിൽക്കുന്നുണ്ട്.......
സർ ഇവരാണ് ആദ്യം കണ്ടത്...........
എന്താ നിങളുടെ പേര് സ്റ്റീഫൻ ചോദിച്ചു...........
രഞ്ജിത്ത്, അനസ്..........
നിങ്ങൾ എന്താ കണ്ടത്...............
ഞങ്ങൾ എന്നും ഇവിടേക്ക് വരാർ ഉണ്ട്.മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ആയിരിക്കും ആദ്യം എത്താർ...........
പതിവ് പോലെ ഇന്നും ഞങ്ങൾ ഇവിടേയ്ക്ക് വന്നു.ആദ്യം 15 റൗണ്ട് ഗ്രൗണ്ടിൽ ഓടും അങ്ങനെ ഓടുന്നതിന് ഇടയിൽ ഈ പോസ്റ്റിലേക്ക് നോക്കിയപ്പോൾ ആണ് ബോഡി കണ്ടത്...........
അത് കണ്ടതും ഞങ്ങൾ ആകെ പേടിച്ചു പോയി.ഈ ഗ്രൗണ്ടിലേക്ക് വരുന്ന വഴിയിൽ ആണ് ഈ വാർഡ് മെമ്പർ രാമേട്ടന്റെ വീട്.ഞങ്ങൾ ആദ്യം പറഞ്ഞത് രാമേട്ടനോട് ആണ്............
പിന്നെ രാമേട്ടൻ ആണ് പോലീസിനെ വിവരം അറിയിച്ചത്..........
ആരാ ഈ രാമേട്ടൻ...........
ഞാനാണ് സർ കൂട്ടത്തിൽ പ്രായം ചെന്ന ആൾ പറഞ്ഞു............
മ്മ്..മ്മ്... എന്ന് മൂളി സ്റ്റീഫൻ തിരിഞ്ഞു നടന്നു..........
അൻവർ സ്റ്റീഫനെ അനുഗമിച്ചു.........
ഞങ്ങൾ വന്ന് ഇവിടെ ഒന്ന് പരിശോധിച്ചപ്പോൾ ആണ് അപ്പുറത്തേക്ക് മാറി വിദ്യയുടെയും നിർമലയുടെയും ബോഡി കണ്ടത്..............
സ്റ്റീഫൻ വിദ്യയുടെയും നിർ മലയുടെയും ബോഡി കിടക്കുന്നിടത്തേക്കു ചെന്നു.........
നഗ്നമായ ശരീരത്തിലൂടെ 3മീറ്റർ നീളം ഉള്ള ഒരു കുന്തം കയറ്റി. ആ കുന്തം ഒരു മരത്തിൽ കെട്ടിവെച്ചിരിക്കുക ആയിരുന്നു..............
അൻവർ ഇവിടം മൊത്തം പരിശോധിച്ചതല്ലേ..........
അതെ സർ.............
വല്ലതും കിട്ടിയോ.........
ഇല്ല സർ.........
അപ്പോൾ ആണ് രണ്ട് പേർ ഒരു ചെറുപ്പകാരനും ചെറുപ്പക്കാരിയും അവരുടെ അടുത്തേക്ക് വരുന്നത് അൻവർ കണ്ടത്......
സർ ഫോറൻസിക് എത്തി അവരെ കണ്ടതും അൻവർ പറഞ്ഞു..........
ഓഹ്.....ഇവനാണോ വേറെ ആരും ഇല്ലടോ.......
സാറിന് ഇവനെ അറിയുമോ..........
അറിയാം.സഈദ് അതാണ് ഇവന്റെ പേര് ഭൂലോക ഉഴപ്പൻ.ഒരു വകക്ക് കൊള്ളില്ല.അതും പറഞ്ഞ് സ്റ്റീഫൻ തിരിഞ്ഞു നിന്നു.............
ഹലോ അൻവർ സർ.........
സാർ ആണൊ ഈ കേസ് അന്യോശിക്കുന്നത്.........
അല്ലടാ ഞാൻ ആണ് എന്നും പറഞ്ഞ് സ്റ്റീഫൻ തിരിഞ്ഞു നിന്നു........
സ്റ്റീഫനെ കണ്ടതും സഈദ് ഒന്ന് ഞെട്ടി.........
അല്ല ആരിത് സ്റ്റീഫൻ സാറോ........
മോനേ സഈദേ ചെല്ല് പെട്ടന്ന് പോയി ജോലി നോക്ക്.ബോഡി പോസ്റ്റ് മോർട്ടത്തിന് എടുക്കാൻ ഉള്ളതാ.........
ശരി സർ എന്ന് പറഞ്ഞ് സഈദ് ഷായയുടെ കൈപിടിച്ചു അവിടെ നിന്നും ബോഡി കിടക്കുന്നതിന്റെ അടുത്തേക്ക് ചെന്നു...........
സഈദ് ആരാ അൻവർ സാറിന്റെ കൂടെ ഉള്ളത്........
എന്തിനാ മോളെ.......
ഒന്നിനും അല്ല വെറുതെ ചോദിച്ചതാ.എന്നാ ഗ്ലാമർ ആണ് അല്ലെ..........
മോളെ അങ്ങോട്ട് ചോര കുടിക്കാൻ പോണ്ട കണ്ണിൽ നിന്നും പൊന്നീച്ച പാറും.നിനക്ക് ചോര കുടിക്കാൻ ഞാൻ ഇല്ലേ എന്റെ ചോര പോരെ.............
സർ ഈ ഗ്രൗണ്ടിലേക്ക് രണ്ട് വഴികൾ ആണ് ഉള്ളത്.ഇതാണ് പ്രധാന വഴി പിന്നെ ഒന്ന് ഉള്ളത് ഇതിന്റെ പുറക് വശത്താണ്............
അൻവർ നമുക്ക് ആ വഴി ഒന്ന് നടന്നു നോക്കിയാലോ.........
അതിനെന്താ സർ നമുക്ക് പോയി നോക്കാം........
അൻവർ ഗ്രൗണ്ടിലേക്കുള്ള മെയിൻ വഴിയിൽ നമ്മുടെ വണ്ടികളുടെ അല്ലാതെ വേറെ വണ്ടികളുടെ ടയർ മാർക്ക് ഒന്നും ഇല്ലല്ലോ.......
ഇല്ലാ സർ......
അപ്പൊ കില്ലർ ഉപയോഗിച്ചിരിക്കുക പുറക് വശതുള്ള വഴി ആയിരിക്കും പിന്നെ ആ വഴി ആണല്ലോ കില്ലർക്ക് ഒന്നും കൂടി സേഫ്.........
സ്റ്റീഫനും അൻവറും നടന്ന് പുറക് വശത്തുള്ള വഴിയിലേക്ക് കടന്നു..........
രണ്ട് സൈഡിലും വഴിയുടെ മുകളിലും ആയി പുല്ലുകളും വള്ളികളും വളർന്നു ഒരു കാട് പോലെ
പന്തലിച്ചു കിടക്കുക ആയിരുന്നു........
പെട്ടന്ന് ആണ് മണ്ണിൽ പതിഞ്ഞു കിടക്കുന്ന ടയറിന്റെ മാർക്ക് സ്റ്റീഫന്റെ ശ്രദ്ധയിൽ പെട്ടത്.സ്റ്റീഫൻ മുട്ട് കുത്തിയിരുന്ന് ഫോൺ എടുത്ത് അതിന്റെ ഫോട്ടോ എടുത്തു.........
സർ ഈ ടയറിന്റെ മാർക്ക് കണ്ടിട്ട് ചെറിയ വണ്ടി ആണ് എന്ന് തോന്നുന്നു അല്ലെ.വല്ല സ്വിഫ്റ്റോ, റിറ്റ്‌സോ etc........അങ്ങനെ വല്ലതും........
അതെ അൻവർ അത് തന്നെയാണ് എനിക്ക് തോന്നുന്നത്.പിന്നെ മറ്റൊന്ന് ഒരു വലിയ വണ്ടി ഒരിക്കലും ഈ വഴിക്ക് വരില്ല.അങ്ങനെ വന്നിരുന്നു എങ്കിൽ ഈ പുല്ലുകളും വള്ളികളും ആകെ അലങ്കോല മായി കിടന്നേനെ..........
ഈ വഴി നേരെ എങ്ങോട്ടാണ് പോവുന്നത് എന്നറിയുമോ.........
ഇവിടെ നിന്നും ഏകദേശം ഒരു രണ്ട് കിലോമീറ്റർ കഴിഞ്ഞാൽ ഒരു ചെറിയ ടൌൺ കിട്ടും സർ........
നമുക്ക് ആ വഴി ഒന്ന് പോയാലോ.നടക്കണ്ട വണ്ടി എടുക്കാം എന്ന് പറഞ്ഞ് സ്റ്റീഫനും അൻവറും തിരിച്ചു ഗ്രൗണ്ടിലേക്ക് നടന്നു........
അവിടെ അവരെയും കാത്തു സഈധും ഷായയും ഉണ്ടായിരുന്നു........
കഴിഞ്ഞോ സഈദ്.സ്റ്റീഫൻ ചോദിച്ചു.......
കഴിഞ്ഞു സർ........
സ്റ്റീഫൻ അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് കോൺസ്റ്റബിളിനെ വിളിച്ചു ബോഡി പോസ്റ്റ് മോർട്ടത്തിനു എടുക്കാൻ വേണ്ടി പറഞ്ഞു........
എന്താ സഈദ് ഞങ്ങൾക്ക് പ്രതീക്ഷക്ക് വകയുണ്ടോ......?അൻവർ ചോദിച്ചു...........
ഉണ്ടോ എന്ന് ചോദിച്ചാൽ രണ്ട് പേരുടെ ബോഡിയിൽ അതായത് ചന്ദ്രശേഖറിന്റെ ബോഡിയിലും വിദ്യയുടെ ബോഡിയിലും ഒരു ഫിംഗർ പ്രിന്റ് ഉണ്ട്.ബോഡിയുടെ എല്ലാ ഭാഗത്തും വിരൽ അടയാളം ഉണ്ട്.രണ്ട് ദിവസം അതിന്റെ ഉള്ളിൽ ഡീറ്റെയിൽസ് തരാം സർ............
രണ്ട് ദിവസം അത് കൂടുതൽ ആണ് സഈദ്.നിന്റെ ആ ഉഴപ്പൻ സ്വഭാവം എന്റെ കേസിൽ കാണിക്കരുത് ഇത് ഞാൻ നിന്നോട് മുന്നേ പറഞ്ഞിട്ടുള്ളതാ ടുമാറോ മോർണിംഗ് എനിക്ക് റിപ്പോർട്ട് കിട്ടിയിരിക്കണം അതും പറഞ്ഞ് സ്റ്റീഫൻ മുഷ്ട്ടി ഒന്ന് ചുരുട്ടി........
അത് കണ്ടതും സഈദ് തന്റെ കൈകൊണ്ട് കവിളിൽ ഒന്ന് തലോടി നാളെതന്നെ തരാം സർ എന്നും പറഞ്ഞു അവിടെ നിന്നും പോയി.............
എന്താണ് സർ സാറിന്റെ കയ്യിൽ നിന്നും അവന് കിട്ടിയിട്ടുണ്ടോ..............
അത് കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു ഒരിക്കൽ ചെറുതായിട്ട് ഒന്ന് പൊട്ടിക്കേണ്ടി വന്നിട്ടുണ്ട്...........
സ്റ്റീഫനും അൻവറും ജീപ്പിലേക്ക് കയറി.സ്റ്റീഫൻ വണ്ടി സ്റ്റാർട്ട് ചെയ്തു.കുറച്ച് മുന്നോട്ട് നീങ്ങിയതും സ്റ്റീഫൻ വണ്ടി ഓഫ് ചെയ്തു.........
എന്താ സർ എന്ത് പറ്റി..........
അൻവർ കില്ലർ ഉപയോഗിച്ചിരിക്കുന്നത് സ്വിഫ്റ്റോ അല്ലെങ്കിൽ അത് പോലെ ഉള്ള മറ്റു വല്ല വണ്ടി ആണെങ്കിൽ.ഈ മൂന്ന് മീറ്റർ നീളം ഉള്ള ഈ പൈപ്പ് അയാൾ എങ്ങനെ കൊണ്ട് വന്നു..........
തുടരും..............
Wri : Shihab Tharakkal
DEVIL 2
CHAPTER : 5
POSTER : Rajeev Rajus
Wri : Shihab Tharakkal
@Copyright Work - This work is Protected in accordance with section 45 of the Copyright Act 1957 (14 of 1957).
**************************
സ്റ്റീഫനും അൻവറും ജീപ്പിലേക്ക് കയറി.വണ്ടി സ്റ്റാർട്ട് ചെയ്തു കുറച്ച് മുന്നോട്ട് നീങ്ങിയതും സ്റ്റീഫൻ വണ്ടി ഓഫ് ചെയ്തു.............
എന്താ സർ എന്ത് പറ്റി.......
അൻവർ കില്ലർ ഉപയോഗിച്ചിരിക്കുന്നത് സ്വിഫ്റ്റോ അല്ലെങ്കിൽ അത് പോലെ ഉള്ള ചെറിയ വണ്ടി ആണെങ്കിൽ മൂന്ന് മീറ്റർ നീളം ഉള്ള പൈപ്പ് അയാൾ എങ്ങനെ കൊണ്ട് വന്നു.............
സ്റ്റീഫന്റെ ചോദ്യം കേട്ടതും അൻവർ അവന്റെ മുഖത്തേക്ക് നോക്കി........
വാ താൻ ഇറങ്ങു എന്ന് പറഞ്ഞ് സ്റ്റീഫനും അൻവറും പുറത്തേക്ക് ഇറങ്ങി............
ആ മൂന്ന് പൈപ്പ്‌കളും ഒരു പ്ലാസ്റ്റീകിൽ പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു.അതിന്റെ അടുത്ത് തന്നെ ഒരു പോലീസ് കോൺസ്റ്റബിളും ഉണ്ട്..........
അവർ വരുന്നത് കണ്ടതും അയാൾ സല്യൂട് അടിച്ചു.ആ പൈപ്പ് പുറത്തു എടുക്കാൻ സ്റ്റീഫൻ അയാൾക് നിർദ്ദേശം നൽകി..........
പോക്കറ്റിൽ നിന്നും ഒരു ഗ്ലോവ്സ് എടുത്തു കയ്യിൽ ഇട്ടതിനു ശേഷം അയാൾ പ്ലാസ്റ്റിക് പൊളിച്ചു പൈപ്പുകൾ പുറത്തെടുത്തു.............
സ്റ്റീഫനും അൻവറും ആ പൈപ്പിലേക്ക് സൂക്ഷിച്ചു നോക്കി.ആ പൈപ്പിന്റെ തല ഭാഗം വളരെ ഷാർപ്പ് ആയിട്ടുള്ളതായിരുന്നു.ശരീരത്തിലൂടെ കുത്തിയിറക്കാൻ വേണ്ടി ആയിട്ടായിരിക്കണം അങ്ങനെ ചെയ്തിട്ടുള്ളത്.............
സ്റ്റീഫൻ ഗ്ലോവ്സ് ധരിച്ചു ആ പൈപ്പ് എടുത്തു.അൻവർ ഇത് കണ്ടോ ഈ പൈപ്പ് ജോയിന്റ് ആണ്.ആറു പീസ് പൈപ്പുകൾ ജോയിന്റ് ചെയ്താണ് ഒരു കുന്തം ഉണ്ടാക്കിയിട്ടുള്ളത്.........
ജോയിന്റ് കൂടുതൽ ഉള്ളത് കൊണ്ട് ബോഡിയുടെ വെയിറ്റ് താങ്ങുമോ എന്ന് സംശയം ഉള്ളത് കൊണ്ടായിരിക്കും പോസ്റ്റിനോടും മരങ്ങളോടും ചേർത്ത് പൈപ്പ് കെട്ടി വെച്ചിട്ടുള്ളത്.അപ്പൊ ഒരു കാര്യം നമുക്ക് ഉറപ്പിക്കാം കില്ലർ ഉപയോഗിച്ചിട്ടുള്ളത് ചെറിയ വണ്ടി തന്നെയാണ്..............
എന്തായാലും നമുക്ക് ആ റോഡ് വഴി ഒന്ന് പോകാം.എന്ന് പറഞ്ഞ് സ്റ്റീഫനും അൻവറും ജീപ്പിലേക്ക് കയറി.............
1കിലോമീറ്ററോളം കാട് പിടിച്ചു പോലെ ആയിരുന്നു റോഡിന്റെ അവസ്ഥ.പിന്നെ അങ്ങോട്ട് കോൺക്രീറ്റ് ഇട്ട റോഡ് ആയിരുന്നു .അവിടെ നിന്നും കുറച്ചു ദൂരം മുന്നോട്ട് പോയതും ഒരു ടൗണിലേക്ക് ആണ് കയറിയത്.........
ജീപ്പ് ഒരു സൈഡിൽ ഒതുക്കിയ ശേഷം രണ്ട് പേരും പുറത്തേക്ക് ഇറങ്ങി...............
ആ ഗ്രൗണ്ടിലേക്ക് ഉള്ള റോഡിന്റെ കോർണറിൽ ആയി ഒരു ചെറിയ ക്ലിനിക് ഉണ്ടായിരുന്നു..........
അവർ രണ്ട് പേരും ആ ക്ലിനിക്കിന് ഉള്ളിലേക്കു ഉള്ളിലേക്ക് കടന്നു.പെട്ടന്ന് യൂണിഫോംമിൽ വന്ന അൻവറിനെ കണ്ടതും റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഒന്ന് ഭയന്നു..............
എന്താ സർ....... അവൾ പേടിയോടെ ചോദിച്ചു.........
Dr ഇല്ലേ.............
ഇല്ല ഡോക്ടർ 11മണിക്കേ പരിശോധന തുടങ്ങു...........
ഇവിടെ ഉള്ള C.C ക്യാമറ വർക്കിംഗ് ആണൊ..........
അതെ സർ...........
കടയുടെ ഫ്രണ്ടിൽ ഉള്ള ക്യാമറയുടെ ഫൂട്ടേജ് ഒന്ന് കാണണം..........
സർ ഒരു മിനിറ്റ് എന്ന് പറഞ്ഞ് അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു............
സർ ഒരു 10 മിനിറ്റ് ആൾ ഇപ്പൊ വരും.അവിടെ ഇരുന്നോളൂ കസേര ഇരിക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു..............
കുറച്ച് കഴിഞ്ഞതും കുറച്ച് പ്രായം ചെന്ന ഒരാൾ അവരുടെ അടുത്തേക്ക് വന്നു...........
എന്താ സർ എന്താ വേണ്ടത്..........
ഞങ്ങൾക്ക് ക്ലിനിക്കിന്റെ മുന്നിൽ ഉള്ള C.C ക്യാമറയുടെ ഫൂട്ടേജ് ഒന്ന് കാണണം അൻവർ പറഞ്ഞു ............
എന്തെങ്കിലും പ്രശ്നം ഉണ്ടോ..........
ഇവിടെ അടുത്ത് അജ്ഞാത ജീവിയുടെ ശല്ല്യം ഉണ്ട് എന്ന് പറഞ്ഞ് പരാതി കിട്ടിയിരുന്നു.ഇനി ഇവിടുത്തെ ക്യാമെറയിൽ എങ്ങാനും അയാൾ പെട്ടിട്ടുണ്ടോ എന്ന് നോക്കാൻ ആണ്.............
ഓഹ്.... അതിനായിരുന്നോ... വന്നാട്ടെ സാറന്മാരെ എന്ന് പറഞ്ഞു അവരെ അയാൾ അകത്തേക്ക് ക്ഷണിച്ചു............
അൻവറും സ്റ്റീഫനും കൂടി ഫൂട്ടേജ് പരിശോധിക്കാൻ തുടങ്ങി...............
വെളുപ്പിന് രണ്ട് മണിക്ക് ഒരു വെള്ള സ്വിഫ്റ്റ് കാർ അത് വഴി പോയത് അവരുടെ ശ്രദ്ധയിൽ പെട്ടു.ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ആ കാർ തിരിച്ചു പോവുകയും ചെയ്തിട്ടുണ്ട്.അൻവർ ആ നമ്പർ നോട്ട് ചെയ്തു.
ആ ദൃശ്യങ്ങൾ അവിടെ നിന്നും കലക്ട് ചെയ്തു അവർ പുറത്തേക്ക് ഇറങ്ങി.....................
സർ ആ കാർ കില്ലറിന്റെ ആയിരിക്കും.........
ആയിരിക്കും അൻവർ.ആ വഴി നേരെ പോകുന്നത് ഗ്രൗണ്ടിലേക്ക് അല്ലെ.ആഷിഖിനെ വിളിച്ചിട്ട് ആ കാറിന്റെ നമ്പർ കൊടുത്തിട്ട് എത്രയും പെട്ടന്ന് അതിന്റെ ഡീറ്റെയിൽസ് എടുക്കാൻ വേണ്ടി പറയണം.ചിലപ്പോൾ ആ നമ്പർ ഫേക്ക് ആയിരിക്കും.........
***********************************
പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ഷഹന ഫൈസലുമായി സംസാരിക്കുക ആയിരുന്നു സ്റ്റീഫൻ...........
ചെറുതും വലുതുമായി 150 മുറിവുകൾ ഉണ്ട് ചന്ദ്ര ശേഖരന്റെ ശരീരത്തിൽ.രണ്ട് കാലുകൾക്കും പൊള്ളൽ ഏറ്റിട്ടുണ്ട്.രണ്ട് ദിവസത്തെ പഴക്കവും ഉണ്ട് അതിന്............
അപ്പൊ ജീവൻ ഉള്ളപ്പോൾ തന്നെ കാലിൽ പൊള്ളൽ ഏറ്റിട്ടുണ്ട് അല്ലെ ഡോക്ടർ..............
ശരീരത്തിലേ പല മുറിവുകൾക്കും രണ്ട് ദിവസത്തെ പഴക്കം ഉണ്ട്.സൊ ചന്ദ്ര ശേഖറിനെ അയാൾ മാക്സിമം ടോർച്ചർ ചെയ്തിട്ടുണ്ട്..............
നിർമ്മലയുടെയും വിദ്യയുടെയും ശരീരത്തിൽ അടിച്ച പാടുകൾ ഉണ്ട്.ബെൽറ്റോ മറ്റോ ഉപയോഗിച്ച് അടിച്ചത് ആണ് എന്ന് തോന്നുന്നു.മാത്രവുമല്ല വിദ്യയും നിർമലയും ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്.ഒരു വട്ടം അല്ല ഒന്നിൽ കൂടുതൽ തവണ..............
ഇതിൽ ഏറ്റവും വികൃതമാക്കിയിട്ടുള്ളത് ചന്ദ്രശേഖറിനെ ആണ്...........
ചന്ദ്രശേഖറിന്റെ ഇടത് നെഞ്ചിൽ മൂർച്ചയുള്ള ഷാർപ്പായ കത്തി കൊണ്ടോ അല്ലെങ്കിൽ അത് പോലെ ഉള്ള എന്തോ ആയുധം ഉപയോഗിച്ച് ഒന്നിൽ കൂടുതൽ തവണ കുത്തിയിറക്കിയിട്ടുണ്ട് അതാണ് മരണ കാരണവും.എന്നാൽ നിർമലയുടെ മരണകാരണം കാർഡിയാക് അറെസ്റ്റ് ആണ് ഒരു പക്ഷെ കില്ലറുടെ ടോർച്ചറിങ് കണ്ടു നില്ക്കാൻ കഴിയാത്തത് കൊണ്ട് സംഭവിച്ചതായിരിക്കാം.വിദ്യയുടെ മരണം സംഭവിച്ചിട്ടുള്ളത് തലക്ക് ഏറ്റ ശക്തമായ അടിയുടെ ആഗാതം ആണ്..........
ഡോക്ടർ ഇതിൽ ആദ്യം കൊല്ലപ്പെട്ടത് വിദ്യയും നിർമലയും അല്ലെ........
അതെ...അത് എങ്ങനെ മനസ്സിലായി.........
അതിന് മറുപടി എന്നോണം സ്റ്റീഫൻ അവരെ നോക്കി ചിരിച്ചു........
നിർമലയാണ് ആദ്യം മരണപെട്ടിട്ടുള്ളത് വൈകുന്നേരം 5നും 6നും ഇടയിൽ.വിദ്യ കൊല്ലപ്പെട്ടത് കൊല്ലപ്പെട്ടത് ഏകദേശം 8നും 9നും ഇടയിൽ.അവിടെ നിന്നും കുറച്ച് കഴിഞ്ഞാണ് ഏകദേശം 11നും 12നും ഇടയിൽ ആണ് ചന്ദ്ര ശേഖർ കൊല്ലപ്പെട്ടിട്ടുള്ളത്............
മൂന്ന് പേരും മൂന്ന് ടൈമിൽ ആണ് കൊല്ലപെട്ടിട്ടുള്ളത് അല്ലെ ഡോക്ടർ........
അപ്പോൾ ആണ് സ്റ്റീഫന്റെ ഫോൺ റിങ് ചെയ്തത്. അൻവർ ആയിരുന്നു വിളിക്കുന്നത്........
സ്റ്റീഫൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു.......
ഓക്കേ അൻവർ താൻ ഒരു കാര്യം ചെയ്യൂ ഒരു അരമണിക്കൂർ കഴിഞ്ഞാൽ എന്റെ വീട്ടിലേക്കു പോരെ നമുക്ക് അവിടെ നിന്നും സംസാരിക്കാം എന്ന് പറഞ്ഞു സ്റ്റീഫൻ ഫോൺ വെച്ചു.........
ഓക്കേ താങ്ക്യു ഡോക്ടർ എന്ന് പറഞ്ഞ് സ്റ്റീഫൻ അവിടെ നിന്നും ഇറങ്ങി..............
*********************************
സ്റ്റീഫന്റെ വീട്.........
അൻവറിന്റെ ജീപ്പ് സ്റ്റീഫന്റെ വീടിന്റെ മുന്നിൽ വന്ന് നിന്നു........
വണ്ടിയുടെ ശബ്ദം കേട്ടതും അകത്ത് നിന്നും കൃഷ്ണേട്ടൻ പുറത്തേക്ക് വന്നു..........
അൻവറിനെ കണ്ടതും കൃഷ്ണേട്ടൻ ഒന്ന് പുഞ്ചിരിച്ചു സാർ ആയിരുന്നോ.........
എന്തൊക്കെ ഉണ്ട് കൃഷ്ണേട്ടാ വിശേഷം സുഖം തന്നെ അല്ലെ........
ഓഹ് ഇങ്ങനെ പോണു സർ........
സാർ എന്തിയെ കൃഷ്ണേട്ടാ......
സ്റ്റീഫൻ കുഞ്ഞ് മുകളിൽ ഉണ്ട്..........
അൻവർ അകത്തേക്ക് കയറി ഗോവണി കയറുന്നതിനിടയിൽ ഒന്ന് നിന്നു.ഹാളിലെ ചുമരിൽ വെച്ചിരുന്ന ഒരു ഫോട്ടോയിലേക്ക് കണ്ണുകൾ പതിഞ്ഞു........
വെള്ള മുണ്ടും വെള്ള ജുബ്ബയും ധരിച്ചു.കഴുത്തിൽ സ്വർണത്തിന്റെ കുരിശു മാലയും ധരിച്ചു കാലിന്റെ മുകളിൽ കാലും കയറ്റി ഇരിക്കുന്ന റോസാരിയോയുടെ ഫോട്ടോ ആയിരുന്നു അത്.റൊസാരിയോയുടെ പിറകിൽ സ്റ്റീഫനും നിൽക്കുന്നുണ്ട്...........
അതിലേക്ക് ഒന്ന് നോക്കിയശേഷം അൻവർ മുകളിലേക്ക് കയറി ചെന്നു.
എന്തായി അൻവർ പോയ കാര്യം..............
അൻവർ ആദ്യം തന്നെ ഒരു ഫയൽ സ്റ്റീഫന് കൈമാറി.സർ ഇതാണ് ഹൈദറുമായി ബന്ധപെട്ട കേസുകളുടെ ഡീറ്റൈൽസ് l.........
പിന്നെ കില്ലർ ഉപയോഗിച്ചു എന്ന് നമ്മൾ സംശയിക്കുന്ന കാർ അത് കൊല്ലം ജില്ലയിൽ ഉള്ള അരവിന്ദൻ എന്ന് പറയുന്ന ഒരാളുടെതാണ്.പക്ഷെ ആ കാർ മിസ്സിംഗ് ആണ് എന്ന് പറഞ്ഞ് അരവിന്ദൻ കൊല്ലം സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്.ഇതാണ് അതിന്റെ കോപ്പി എന്ന് പറഞ്ഞ് അത് സ്റ്റീഫന് കൈമാറി............
പരാതിയിൽ പറഞ്ഞ പ്രകാരം ആണെങ്കിൽ ചന്ദ്രശേഖരനും കുടുംബവും മിസ്സ് ആവുന്ന തലേ ദിവസം ആണ് ഈ കാർ മോഷണം പോയിട്ടുള്ളത് അല്ലെ..........
അതെ സർ.........
എന്തായാലും നമുക്കി അരവിന്ദനെ ഒന്ന് കാണണം..........
സർ പിന്നെ മിസ്സിംഗ് ആകുന്ന തലേദിവസം രാത്രി സഫ റെസ്റ്റോറന്റിൽ വെച്ച് വിദ്യയും ജലാലും തമ്മിൽ ഒരു പിടിവലി ഉണ്ടായി എന്ന് പറഞ്ഞില്ലേ പക്ഷെ അത് കണ്ടവർ ആരും ഇല്ല.അവിടെ ഉള്ള C.C ക്യാമറ പരിശോദിച്ചു പക്ഷെ ഒന്നും തന്നെ ഇല്ല.............
സർ ഒരു കാര്യം ഉറപ്പിച്ചു പറയാം ജോണിനെ ഇടിച്ചു തെറിപ്പിച്ചത് ജലാലിന്റെ വണ്ടിയാണ്. അത് കണ്ടവരും ഉണ്ട്.പക്ഷെ ഒരാൾ പോലും വാ തുറക്കില്ല കാരണം അപ്പുറത്ത് ഹൈദർ ആണ്................
എല്ലാവർക്കും ഭയം ആണ് ഹൈദറിനെ.അത് കൊണ്ട് തന്നെ ആണ് റെസ്റ്റോറന്റിൽ ഉള്ളവർ ആരും വാ തുറക്കാത്തതും C.C ക്യാമറയിൽ നിന്നും ഫൂട്ടേജ് മിസ്സ് ആയതും.ഹൈദറിന് എതിരെ ആരെങ്കിലും വാ തുറക്കണം എങ്കിൽ ആദ്യം ഹൈദറിന്റെ മേൽ ഉള്ള ഭയം പോണം അത് പറയുമ്പോൾ അൻവറിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു..............
എന്താടോ താൻ ഹൈദറും ആയി കോർത്തിട്ടുണ്ടോ എന്ന് ചോദിച്ചു സ്റ്റീഫൻ അൻവറിന്റെ മുഖത്തേക്ക് നോക്കി..............
ഉണ്ട് സർ 6 മാസങ്ങൾക്ക് മുൻപ് സ്റ്റേഷന്റെ മുന്നിൽ ഇട്ടാണ് ക്രിസ്റ്റി ഒരാളെ കുത്തികൊന്നത്.അതിന് ഞാൻ അവനെ എടുത്തിട്ട് അകത്ത് ഇടുകയും കേസ് ആക്കുകയും ചെയ്തു.പക്ഷെ കോടതിയിൽ സ്റ്റേഷനിലെ മറ്റു പോലീസ്കാർ എല്ലാം അവന് അനുകൂലമായി നിന്ന്.വ്യക്തി വൈരാഗ്യത്തിന് ഞാൻ ക്രിസ്റ്റിയെ അറെസ്റ്റ് ചെയ്തു എന്നായി കേസ്.അധികാരം ദുരുപയോഗം ചെയ്തതിന് മൂന്ന് മാസത്തെ സസ്‌പെൻഷനും കോടതിയുടെ വക ഷാസനയും.സസ്‌പെൻഷൻ കഴിഞ്ഞു ഞാൻ ജോലിക്ക് കയറിയില്ല ലീവിന് അപേക്ഷിച്ചു ഒരു തരം വെറുപ്പ് തോന്നി ഈ യൂനിഫോമിനോട്. പിന്നെ IG തോമസ് സാർ വിളിച്ചു സർ വീണ്ടും കൊച്ചിയിൽ വന്നിട്ടുണ്ട് എന്നും ഒരു പുതിയ കേസ് ഉണ്ട് സാറിനെ അസിസ്റ്റു ചെയ്യണം എന്ന് പറഞ്ഞപ്പോൾ വീണ്ടും എടുത്തിട്ടു ഈ യൂണിഫോം............
ഒരു കണക്കിന് സാർ ഇപ്പോൾ ഇങ്ങോട്ട് വന്നത് നന്നായി............
അതെന്താടോ............??
മറക്കാനാ കോളനി ഇല്ലേ അതിൽ ഹൈദറിന് ഒരു കണ്ണ് ഉണ്ട്. അത് ഒഴിപ്പിക്കാൻ ഉള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നും ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്............
അത് കേട്ടതും സ്റ്റീഫന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.ഒരു ക്രൂരമായ ചിരി..............
അപ്പൊ ഒരു അടി ഇടി വെടിപൂരത്തിന് ഉള്ള എല്ലാ സാധ്യതയും ഉണ്ട് അല്ലെ. മറക്കാനാ കോളനി അത് ഹൈദർ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അത് അവന്റെ നാഷത്തിനാണു.............
**********************************
അരവിന്ദന്റെ വീടിന്റെ ഗേറ്റ് കടന്ന് സ്റ്റീഫന്റെ ജീപ്പ് വന്ന് നിന്നു............
അതിൽ നിന്നും സ്റ്റീഫനും അൻവറും പുറത്തേക്ക് ഇറങ്ങി............
അവിടെ കാർപോർച്ചിൽ ഒരു ഡസ്റ്റർ കിടപ്പുണ്ട്.........
കോണിഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും അരവിന്ദൻ വന്ന് വാതിൽ തുറന്ന്...........
യൂണിഫോമിൽ ആയിരുന്നില്ല രണ്ട് പേരും വന്നത് അത് കൊണ്ട് തന്നെ അരവിന്ദന് അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല.........
ആരാ...മനസ്സിലായില്ല........
അരവിന്ദൻ അല്ലെ സ്റ്റീഫൻ ചോദിച്ചു..........
അതെ......
ഞങ്ങൾ കൊച്ചിയിൽ നിന്നും ആണ് വരുന്നത്.അരവിന്ദന്റെ കാർ മോഷണം പോയി എന്ന് പരാതി കൊടുത്തിരുന്നു അല്ലെ.........
പോ....പോലീസ്...... ആണൊ അരവിന്ദൻ ചോദിച്ചു..........
അതെ............
സർ വരൂ അകത്തോട്ടിരിക്കാം.........
ഇവിടെ അരവിന്ദൻ മാത്രമേ ഒള്ളു..........
അതെ സർ വൈഫും മോനും അവളുടെ വീട്ടിൽ ആണ്.വൈഫിന് രണ്ടാമതും വിശേഷം ഉണ്ട്...............
പിന്നെയും ഒരു മണിക്കൂറോളം സ്റ്റീഫനും അൻവറും അരവിന്ദനും ആയി സംസാരിച്ചു...........
സ്റ്റീഫനും അൻവറും അവിടെ നിന്നും പോകാൻ നേരം അരവിന്ദൻ പുറകിൽ നിന്നും വിളിച്ചു........
സർ എന്തെങ്കിലും പ്രശ്നം ഉണ്ടോ.........
അത് കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു.........
അരവിന്ദൻ വാർത്ത കാണാറില്ലേ.......
ഉണ്ട് സർ........
ഒരു കുടുംബത്തിലെ മൂന്ന് പേർ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത കണ്ടിരുന്നോ........
കണ്ടിരുന്നു സർ..........
അവരെ കൊലപ്പെടുത്തിയ കില്ലർ ഉപയോഗിചിരിക്കുന്നത് തന്റെ വണ്ടിയാണ്...........
അത് കേട്ടതും അരവിന്ദൻ ഞെട്ടി തരിച് നിന്നു..........
സ്റ്റീഫനും അൻവറും അവിടെ നിന്നും ഇറങ്ങി.അൻവർ അരവിന്ദൻ പറഞ്ഞ കാര്യങ്ങൾ സത്യം ആണൊ എന്ന് അന്യോശിക്കണം.ഇവിടുത്തെ സ്റ്റേഷനിൽ നിന്നും ആരെങ്കിലും സഹായത്തിനു വിളിച്ചോ എനിക്ക് D.G.P യുമായി ഒരു മീറ്റിംഗ് ഉണ്ട്............
തന്റെ വണ്ടിയാണ് കില്ലർ ഉപയോഗിച്ചത് എന്ന് അരവിന്ദനോട് പറയേണ്ടായിരുന്നു സർ.........
അത് കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു.അൻവർ ഞാൻ അത് പറഞ്ഞത് അവന്റെ മുഖത്തെ എക്സ്പ്രെഷൻ കാണാൻ വേണ്ടിയാണ്.അവന് ഈ കൊലകളുമായി എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ ഞാൻ ഈ കാര്യം പറയുമ്പോൾ അവന്റെ മുഖത്തെ ഭാവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും അത് അറിയാൻ വേണ്ടിയാണ് ഞാൻ ചോദിച്ചത്.........
***********************************
D.G.P യുടെ ഓഫീസ്.........
സ്റ്റീഫനുമായി സംസാരിക്കുക ആയിരുന്നു D.G.P യും I.G തോമസും..........
മാൻ മിസ്സിംഗ് അന്യോഷിക്കാൻ വന്നിട്ട് ഇപ്പോൾ മർഡർ കേസ് അന്യോഷിക്കേണ്ടി വന്നല്ലോ അല്ലെ............
എന്തായി അന്യോഷണം ഹൈദറിനെ പൂട്ടാൻപറ്റുമോ............
IG തോമസിന്റെ ചോദ്യം കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു...............
സർ ഹൈദർ ഒരു ഗുണ്ടാ നേതാവ് ആണ്.ഇവിടുത്തെ ഭരണ സിരാ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന പക്കാ ക്രിമിനൽ..............
ഹൈദറിന്റെ ഏറ്റവും വലിയ ആയുധം എന്താണ് എന്നറിയോ.......?
ക്രിസ്‌റ്റിഫർ.....
D.G.P യുടെ മറുപടി കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു............
അല്ല സർ.ഒരു ക്രിസ്‌റ്റി പോയാൽ അവന് ആയിരം ക്രിസ്റ്റിയെ വേറെ കിട്ടും..............
മറ്റുള്ളവരുടെ മനസ്സിൽ തോന്നുന്ന ഭയം ആണ് അവന്റെ ഏറ്റവും വലിയ ആയുധം.സത്യം പറഞ്ഞാൽ സാറിന് പോലും ചെറിയ ഭയം ഇല്ലേ ഹൈദറിനെ................
അത് കേട്ടതും D.G.P ഒന്ന് പരുങ്ങി.........
സ്റ്റീഫൻ I.G യുടെ മുഖത്തേക്ക് ഒന്ന് നോക്കി.......
IG യുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.........
പോലീസ് മേധവികളായ നിങ്ങൾക്ക് പോലും ഹൈദറിനെ ഭയം ആണ്.അപ്പൊ സാധാരണക്കാരുടെ കാര്യം പറയാൻ ഉണ്ടോ.ഹൈദർ ആ പേര് കേട്ടാൽ എല്ലാവരും ഭയക്കും. ആ ഭയത്തിന്റെ മുകളിൽ സിംഹാസനം ഇട്ട് ഇരിക്കുന്ന രാജാവാണ് ഹൈദർ..............
സർ ഞാൻ ഇവിടേക്ക് വന്ന അന്ന് മാധ്യമ പ്രവർത്തക റിഷാനയെയും അവരുടെ ഭർത്താവിനെയും പബ്ലിക് ആയിട്ട് ആക്രമിക്കാൻ ശ്രമിച്ചവർ ആണ് അവർ..........
താൻ എന്താടോ പറഞ്ഞ് വരുന്നത് DGP ചോദിച്ചു............
സർ ചന്ദ്രശേഖരന്റെയും ഫാമിലിയുടേയും തിരോധാനത്തിലും തുടർന്ന് ഉണ്ടായ അവരുടെ കൊലപാതകത്തിലും ഹൈദറിന് യാതൊരു ബന്ധവും ഇല്ല...............
What..............സ്റ്റീഫൻ പറഞ്ഞത് കേട്ടതും D.G.P അലറി...........
താൻ എന്തൊക്കെയാടോ സ്റ്റീഫ ഈ പറയുന്നത് IG തോമസ് ചോദിച്ചു..........
സർ ഒട്ടോപ്സി റിപ്പോർട്ട് പ്രകാരം ചന്ദ്രശേഖറിനെ മാക്സിമം ടോർച്ചർ ചെയ്തിട്ടുണ്ട്.ഹൈദറിനെ പോലെ ഉള്ള ഒരാൾ ഇങ്ങനെ ഒരിക്കലും ചെയ്യില്ല ഒരു ബുള്ളറ്റിലോ അല്ലെങ്കിൽ ഒരു കുത്തിലോ തീർത്തു സ്ഥലം വിട്ടിട്ടുണ്ടാവും..........
സർ ഇതാണ് ചന്ദ്രശേഖറിന്റെ ഓട്ടോപ്സി റിപ്പോർട്ട് എന്ന് പറഞ്ഞു D.G.P ക്ക് ഒരു ഫയൽ കൈമാറി........
D.G.P ഫയൽ നോക്കിയതിനു ശേഷം അത് IG ക്ക് കൈമാറി.......
ചെറുതും വലുതും ആയി 150 മുറിവുകൾ ഉണ്ട് ചന്ദ്രശേഖറിന്റെ ശരീരത്തിൽ അല്ലെ ഇനി വല്ല സൈക്കോപാത്തും ആണൊ ഇതിന്റെ പിന്നിൽ IG ചോദിച്ചു............
ചിലപ്പോൾ ഒരു സൈക്കോപാത് ആകും അല്ലെങ്കിൽ ഒരു സോഷ്യോപാത്തും ആകാം.........?
സോഷ്യോപത് അത് ആരാ D.G.P സംശയത്തോടെ ചോദിച്ചു..........
സർ സൈക്കോ അവരെ കുറിച്ച് നമുക്ക് അറിയാം.അത് മായി ബന്ധപ്പെട്ട ഒരുപാട് കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.......
സൈക്കോകൾക്ക് എപ്പോഴും രണ്ട് ലൈഫ് ഉണ്ടാകും.ഒന്ന് അവരുടെ അപ്പ് നോർമൽ ആയ ലൈഫ്. സമൂഹത്തിൽ ആ അപ്പ് നോർമൽ ആയ ലൈഫിനെ മറച്ചു പിടിക്കുന്ന ഒരു നോർമൽ ലൈഫും അവർക്കുണ്ടാകും..........
പക്ഷെ സോഷ്യോ പാത് അവർക്ക് ഒരു നോർമൽ ലൈഫ് ഉണ്ടാവില്ല.നോർമൽ ലൈഫ് ജീവിക്കാൻ അവർക്ക് കഴിയുകയും ഇല്ല. കൂടുതലും സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവർ ആയിരിക്കും അവർ ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ (ASPD )ഉള്ളവർ ആണ് അവർ. ഇവർക്ക് ഇവരുടെ ദേഷ്യവും വയലൻസും ഒരിക്കൽ കണ്ട്രോൾ ചെയ്യാൻ സാധിക്കില്ല.സൈക്കോ എത്ര വലിയ അപകടകാരി ആണ് എന്ന് നമുക്ക് അറിയാം. സൈക്കോകളെക്കാൾ പതിന്മടങ് അപകടകാരികൾ ആയിരിക്കും സോഷ്യോപത്
താൻ ഇങ്ങനെ ഒരു നിഗമനത്തിലേക്ക് എത്താൻ കാരണം എന്താണ്............
ഒന്നാമത് ഇവർ കൊലചെയ്യപ്പെട്ട രീതി.മാക്സിമം ടോർച്ചർ ചെയ്തിട്ടുണ്ട്.പിന്നെ ബോഡി നിക്ഷേപിച്ച രീതി കൊല്ലപ്പെട്ടിട്ടും അവരോടുള്ള ദേഷ്യം കൊലയാളിക്ക് തീർന്നിട്ടില്ല എന്ന് തോന്നുന്നു അത് കൊണ്ടായിരിക്കും ബോഡിയിൽ കുന്തം കുത്തിയിറക്കിയത്...........
പിന്നെ ഇന്നലെ സഈദ് ഒരു കാര്യം പറഞ്ഞിരുന്നു. വിദ്യയുടെയും ചന്ദ്രശേഖറിന്റെയും ശരീരത്തിൽ ഒരു വിരൽ അടയാളം ഉണ്ട് എന്ന്........
വിദ്യയുടെ ശരീരത്തിൽ ചന്ദ്രശേഖറിന്റെയും ചന്ദ്രശേഖറിന്റെ ശരീരത്തിൽ വിദ്യയുടെയും............
ഒന്നും കൂടെ വ്യക്തമാക്കി പറഞ്ഞാൽ അച്ഛന്റെ ശരീരത്തിലേ സ്വകാര്യഭാഗങ്ങളിൽ മകളുടെയും മകളുടെ സ്വകാര്യ ഭാഗങ്ങളിൽ അച്ഛന്റെയും വിരൽ അടയാളം.ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം നിർമലയാണ് ആദ്യം കൊല്ലപെട്ടത്.അവരുടെ മരണ കാരണം കാർഡിയാക് അറസ്റ്റും.പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ഷഹന പറഞ്ഞത് അവിടെ നടന്ന ടോർച്ചറിങ് കണ്ടു നില്ക്കാൻ കഴിയാതെ ആണ് എന്ന് തോന്നുന്നു അറ്റാക്ക് സംഭവിച്ചത് എന്ന്.ഒരമ്മക്ക് കണ്ടു നിൽക്കാൻ കഴിയാത്ത ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട് സർ ...........
സ്റ്റീഫൻ പറഞ്ഞത് കേട്ടതും D.G.P യും IG യും ഞെട്ടി തരിച്ചു നിന്നു.............
തുടരും..............
Wri : Shihab Tharakkal
DEVIL 2
CHAPTER : 6
POSTER : Rajeev Rajus
Wri : Shihab Tharakkal
+918943914403
@Copyright Work - This work is Protected in accordance with section 45 of the Copyright Act 1957 (14 of 1957).
********************************
ഒന്നും കൂടെ വ്യക്തമാക്കി പറഞ്ഞാൽ അച്ഛന്റെ ശരീരത്തിലേ സ്വകാര്യഭാഗങ്ങളിൽ മകളുടെയും മകളുടെ സ്വകാര്യ ഭാഗങ്ങളിൽ അച്ഛന്റെയും വിരൽ അടയാളം.ഓട്ടോപ്സി റിപ്പോർട്ട് പ്രകാരം നിർമലയാണ് ആദ്യം കൊല്ലപെട്ടത്.അവരുടെ മരണ കാരണം കാർഡിയാക് അറസ്റ്റും.പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ ഷഹന പറഞ്ഞത് അവിടെ നടന്ന ടോർച്ചറിങ് കണ്ടു നില്ക്കാൻ കഴിയാതെ ആണ് എന്ന് തോന്നുന്നു അറ്റാക്ക് സംഭവിച്ചത് എന്ന്.ഒരമ്മക്ക് കണ്ടു നിൽക്കാൻ കഴിയാത്ത ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട് സർ ...........
സ്റ്റീഫൻ പറഞ്ഞത് കേട്ടതും D.G.P യും IG യും ഞെട്ടി തരിച്ചു നിന്നു..........
താൻ എന്തോക്കെയാടോ ഈ പറയുന്നത്.കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ലടൊ.ആരാടോ ഈ കൊലയാളി എന്തായിരിക്കും ഇതിന്റെ പിന്നിലേ മോട്ടീവ്...........
സർ നിർഭാഗ്യവശാൽ കൊലയാളിയിലേക്ക് നയിക്കുന്ന ഒരു സൂചനയും നമുക്ക് ഇത് വരെ കിട്ടിയിട്ടില്ല.പിന്നെ ആരായിരിക്കും എന്ന് ചോദിച്ചാൽ ഒന്നുകിൽ ഒരു സൈക്കോ പാത് അല്ലെങ്കിൽ സോഷ്യോപാത് ഇത് രണ്ടും അല്ലെങ്കിൽ ചന്ദ്രശേഖറിനോടും കുടുംബതോടും പകയുള്ള ഉള്ള ഒരാൾ............
ഇത്രയും നീചമായ രീതിയിൽ ചെയ്യണം എങ്കിൽ അത് എത്രത്തോളം ഉള്ള പക ആയിരിക്കും.എനിക്ക് തോന്നുന്നില്ല സ്റ്റീഫൻ ഇത് പക അല്ലെങ്കിൽ പ്രതികാരം ആണ് എന്ന്...........
സർ ചന്ദ്രശേഖറിനോടും കുടുംബതോടും പകയുള്ള ആൾ അയാൾ ഒരു സൈക്കോപാത് അല്ലെങ്കിൽ സോഷ്യോ പാത് ആണ് എന്ന് വിചാരിക്കുക അങ്ങനെ ഉള്ള ഒരാൾ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല...............
സ്റ്റീഫൻ ഈ കേസ് തന്നെ ഏൽപ്പിച്ചത് ഹൈദറിനെ എങ്ങനെ എങ്കിലും പൂട്ടണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു.പക്ഷെ ഇപ്പൊ അതിനേക്കാളും വലുത് ഈ കൊലയാളിയെ പിടിക്കുക എന്നത് ആണ് അത് കൊണ്ട് തന്നെ ഈ കൊലയാളിയെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം............
അത് കേട്ടതും സ്റ്റീഫൻ ഒന്ന് ചിരിച്ചു..........
സർ ഈ കേസ് തെളിയുന്നതിനോടപ്പം അല്ലെങ്കിൽ അതിന്റെ മുന്നേ ഹൈദറിനേയും ഞാൻ പൂട്ടും അതും പറഞ്ഞ് നീട്ടി ഒരു സല്യൂട്ട് അടിച്ച് സ്റ്റീഫൻ അവിടെ നിന്നും പോയി...............
**********************************
കോഴിക്കോട്............
ചന്ദ്രശേഖറിന്റെ വീടിന്റെ മുന്നിൽ സ്റ്റീഫന്റെ ജീപ്പ് വന്നു നിന്നു..........
വണ്ടിയുടെ ഹോൺ കേട്ടതും സെക്യൂരിറ്റി മധു വന്ന് ഗേറ്റ് തുറന്നു.........
സ്റ്റീഫന്റെ ജീപ്പ് അകത്തേക്ക് കടന്നു.യൂണിഫോംമിൽ ഇറങ്ങിയ സ്റ്റീഫനെയും അൻവറിനെയും കണ്ടതും മധു ഒന്ന് ഭയന്നു.........
ഭയന്നു നിൽക്കുന്ന മധുവിനെ സ്റ്റീഫൻ അടുത്തെക്ക് വിളിച്ചു..........
എന്താ തന്റെ പേര്.........
മധു.......
ഇവിടെ ഇപ്പൊ ആരാ താമസം.......
ഇപ്പൊ ആരും ഇല്ല രണ്ട് ദിവസത്തിന്റെ ഉള്ളിൽ ചന്ദ്ര സാറിന്റെ ചേട്ടൻ രാജശേഖരൻ സാറും കുടുംബവും ഇങ്ങോട്ട് താമസം മാറും..............
അപ്പൊ അവര് ഇപ്പൊ എവിടെ ആണ് താമസം.......
അവര് കൊയിലാണ്ടിയിൽ ആണ്.അവിടെ വാടകക്ക് ആണ് താമസം..........
അതെന്താടോ കോടീശ്വരൻ ആയ ചന്ദ്രശേഖറിന്റെ ചേട്ടനും കുടുംബവും വാടകക്ക് താമസിക്കുന്നത്..............
അറിയില്ല സർ..........
സ്റ്റീഫൻ മധുവിന്റെ മുഖതേക്ക് നോക്കി.അയാൾ എന്തൊക്കെയോ മറച്ചു പൊടിക്കുന്നുണ്ട് എന്ന് തോന്നി സ്റ്റീഫന്............
തന്റെ സർ എങ്ങനെ ഉള്ള ആയിരുന്നു.........
ചന്ദ്ര സർ പച്ചപ്പാവം ആയിരുന്നു അത് പോലെ തന്നെ ആയിരുന്നു ചേച്ചിയും മോളും..........
അവര് ആരെയെങ്കിലും ഭയപ്പെട്ടതായിട്ട് തനിക്ക് തോന്നിയിരുന്നോ.....
ഹേയ് ഇല്ല സർ.അങ്ങനെ ഒന്നും തോന്നിയിട്ടില്ല.........
സ്റ്റീഫൻ അവന്റെ മുഖത്തേക്ക് നോക്കി.ഒന്ന് ചിരിച്ചു...........
അവൻ ചിരി വരുത്താൻ ശ്രമിച്ചു...........
അൻവറേ ഇവിടെ ഭയങ്കര ചൂട് നമുക്ക് അകത്തോട്ട് ഇരുന്നാലോ........
അതാണ് സർ നല്ലത്.ഇരുന്നിട്ട് സംസാരിക്കുമ്പോൾ മധു സാറിന് ഒന്നും കൂടി കാര്യങ്ങൾ വിശദമായിട്ട് പറയാൻ പറ്റും...........
അവർ മധുവിനെയും കൊണ്ട് വീടിന് അകത്തേക്ക് കയറി ഇരുന്നു..........
മധു തനിക് ഒരു കാര്യം അറിയോ ഈ കേസിലെ പ്രതിയെ പിടിക്കണം എന്ന് പറഞ്ഞ് ഞങ്ങൾക്ക് ഒരുപാട് പ്രെഷർ ഉണ്ട്.ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഞങ്ങൾ എന്താണ് ചെയ്യാ എന്നറിയോ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കും.ഇവിടെ ഞങ്ങൾക്ക് വേണമെങ്കിൽ മധുവിനെ കള്ളനാക്കാം.അങ്ങനെ ചെയ്യട്ടെ..........
അത് കേട്ടതും കരഞ്ഞു കൊണ്ട് മധു സ്റ്റീഫന്റെ കാലിലേക്ക് വീണു.എന്റെ പൊന്നു സാറെ എനിക്ക് ഭാര്യയും രണ്ട് പിള്ളേരും ഉള്ളതാ എനിക്ക് ഒന്നും അറിയില്ല സാറെ എന്നെ രക്ഷിക്കണം സാറെ.........
സ്റ്റീഫൻ അൻവറിന്റെ മുഖത് നോക്കി ഒന്ന് ചിരിച്ചു..........
സ്റ്റീഫൻ മധുവിന്റെ ഷോൾഡറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.അങ്ങനെ ചെയ്യണ്ട എങ്കിൽ മധു സത്യം പറ താൻ എന്തോക്കെയോ ഞങ്ങളിൽ നിന്നും മറക്കുന്നുണ്ട്.............
രാജശേഖരനും ചന്ദ്രശേഖരനും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ................
സർ അത്............
താൻ പേടിക്കണ്ട.ധൈര്യമായി പറഞ്ഞോ........
സർ തറവാട് സ്വത്ത് ഭാഗം വെച്ച് കിട്ടിയതിൽ നിന്നും ആണ് ചന്ദ്ര സാർ ഈ കാണുന്നത് എല്ലാം ഉണ്ടാക്കിയത്.രാജശേഖരൻ സർ എല്ലാം കുടിച്ചും കളിച്ചും നശിപ്പിച്ചു.പക്ഷെ എന്നിട്ടും രാജശേഖരൻ സാറിന്റെ കുടുംബത്തെ നോക്കിയതും മകനെ പഠിപ്പിച്ചതും എല്ലാം ചന്ദ്ര സാർ ആയിരുന്നു.........
ഏകദേശം ഒരു വർഷം മുൻപ് രാജശേഖരൻ സർ ഒരു ആവശ്യവുമായി ഇങ്ങട്ട് വന്നു.തന്റെ മകൻ മഹേഷിനു ഒരു ജോലി നൽകണം എന്ന് പറഞ്ഞ്.ചന്ദ്ര സർ അത് അംഗീകരിക്കുകയും ചെയ്തു............
പക്ഷെ മഹേഷ് ലോക കുരുത്തം കെട്ടവൻ ആയിരുന്നു.മയക്ക മരുന്നും കഞ്ചാവും എല്ലാം നന്നായി ഉപയോഗിക്കുന്ന ആൾ ആണ് മഹേഷ്.ചന്ദ്ര സർ അറിയാതെ ഓഫീസിൽ നിന്നും പണം തിരിമറി നടത്താൻ തുടങ്ങി.അത് മാത്രവുമല്ല ഒരിക്കൽ വിദ്യ മോളെ അവൻ കയറി പിടിക്കാനും ശ്രമിച്ചു.........
അതോടെ അവനെ കമ്പനിയിൽ നിന്നും ഒഴിവാക്കി.കമ്പനിയിൽ തിരിമറി നടത്തിയതിന്റെ പേരിൽ അവന് എതിരെ കേസ് കൊടുക്കുകയും ചെയ്തു.പിന്നെ രാജ ശേഖരൻ സർ വന്ന് കരഞ്ഞു കാല് പിടിച്ചപ്പോൾ ആണ് ചന്ദ്രൻ സർ കേസ് പിൻവലിച്ചത്. രാജശേഖരൻ സർ മഹേഷിനെ ഇവിടെ നിന്നും കൊച്ചിയിലേക്ക് മാറ്റി.അവിടെ വെച്ച് മയക്കമരുന്നിന്റെ എന്തോ കേസിൽ മഹേഷിനെ പോലീസ് അറെസ്റ്റ് ചെയ്തു.ആ അറസ്റ്റിനു പിന്നിൽ വിദ്യ മോൾ ആയിരുന്നു.ഒരു മാസം മുൻപ് മഹേഷ് ഇവിടെ വന്നിരുന്നു ചന്ദ്ര സാറിനെയും കുടുംബത്തെയും കൊല്ലും എന്ന് ഭീഷണി പെടുത്തി.അതിന് ശേഷം ചന്ദ്ര സർ വല്ലാതെ ഭയപ്പെട്ടിരുന്നു.വിദ്യ മോളെ ആരോ ആക്രമിക്കുന്നത് സ്വപ്നത്തിൽ കണ്ട് ഞെട്ടി ഉണരാറും ഉണ്ടായിരുന്നു...............
മധുവിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.................
അൻവറിനു എന്ത് തോന്നുന്നു മഹേഷ് ആയിരിക്കുമോ ഇതിന്റെ പിന്നിൽ...................
അത് സർ മഹേഷ് ഡ്രഗ്സ് നന്നായി യൂസ് ചെയ്യുന്ന ഒരാൾ ആണ് എന്നല്ലേ മധു പറഞ്ഞത്.അത് വെച്ച് നോക്കുമ്പോൾ അവൻ ആവാനും സാധ്യത ഉണ്ട്.......
ഡ്രഗ്സിന്റെ ഉപയോഗം ഒരു പക്ഷെ അവന്റെ മാനസിക നില തകർത്തിട്ടുണ്ടാവണം പിന്നെ വിദ്യയോടും ചന്ദ്രശേഖരനോടുള്ള പകയും എല്ലാം കൂടെ ചേർത്ത് വായിക്കുംബോൾ നമുക്ക് അവനെയും സംശയിക്കാം സർ................
അപ്പൊ നമുക്ക് എത്രയും പെട്ടന്ന് മഹേഷിനെ കണ്ടെത്തണം അൻവർ................
********************************
ദുബായ്.............
വണ്ടിയുടെ സ്റ്റിയറിങ്ങിന്റെ മുകളിൽ തല വെച്ച് ഉറങ്ങുക ആയിരുന്നു ജോൺ എബ്രഹാം...........
UAE യിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ മഹിമ ഗ്രൂപ്പ് ജോൺ എബ്രഹാമിന്റെ ആണ്............
അയാൾ പതുക്കെ കണ്ണുകൾ തുറന്നു.തലക്ക് ഭയങ്കര കനം തോന്നുന്നുണ്ടായിരുന്നു.താൻ ഇപ്പോൾ എവിടെ ആണ് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കേണ്ടി വന്നു ജോണിന്...............
ജോൺ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.ചുറ്റും കണ്ണെത്താ ദൂരത്തോളം മരുഭൂമി ആയിരുന്നു...........
പെട്ടന്ന് തന്നെ അകത്തേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു.പക്ഷെ ചാവി മിസ്സിംഗ് ആയിരുന്നു.പെട്ടന്ന് ആണ് ഫോണിന്റെ ഓർമ വന്നത് പക്ഷെ ഫോണും മിസ്സിംഗ് ആയിരുന്നു............
രണ്ട് തെറി പറഞ്ഞു അയാൾ വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി..........
വണ്ടിയുടെ മുകളിൽ ചാരി നിന്ന് തലക്കു കയ്യും കൊടുത്തു ഇന്നലെ നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു..................
മീരാ വർമ്മ ദുബായിലെ പ്രമുഖ FM ചാനലിലെ RJ ആണ്.കുറേ നാളായി അവളെ മോഹിക്കാൻ തുടങ്ങിയിട്ട്.തന്റെ ഈ ആഗ്രഹം മനസ്സിലാക്കിയിട്ടാണ് തന്റെ സുഹൃത്ത് ദേവൻ അവളെ റെഡി യാക്കി തന്നത്..............
ഇന്നലെ രാത്രി 10 മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വന്ന് അവൾ തന്റെ വണ്ടിയിൽ കയറിയതാണ്. പിന്നെ നടന്നത് ഒന്നും ഓർത്തെടുക്കാൻ ജോണിന് കഴിഞ്ഞില്ല...........
ഇത് തനിക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ട്രാപ് ആണ് എന്ന് മനസ്സിലാക്കാൻ അധികസമയമൊന്നും വേണ്ടി വന്നില്ല ജോണിന്............
പെട്ടന്ന് പ്രകൃതിയുടെ സ്വഭാവം മാറാൻ തുടങ്ങി പൊടികാറ്റ് അടിക്കാൻ തുടങ്ങി.ജോൺ പെട്ടന്ന് തന്നെ വണ്ടിയുടെ അകത്തേക്ക് കയറി..........
അപ്പോൾ ആണ് ദൂരേ നിന്നും നാല് വണ്ടികൾ വരുന്നത് ജോൺ കണ്ടത്.പൊടിക്കാറ്റിനെ അവഗണിച്ചു കൊണ്ട് നാല് വണ്ടിയും ജോണിന്റെ വണ്ടിയുടെ അടുത്ത് നിന്നു...........
വണ്ടികളിൽ ഒന്നിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഒരു കാല് നിലത്തേക്ക് പതിച്ചു.............
ആ കരുത്തുറ്റ കാൽ കണ്ടിട്ടാവണം പ്രകൃതി പോലും ഭയന്നു വിറച്ചു.അത് വരെ ശക്തമായി അടിച്ചു കൊണ്ടിരുന്ന പൊടിക്കാറ്റ് പോലും നിശ്ചലമായി.........
വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ജോൺ ഭയന്നു വിറച്ചു........
ഹൈദർ.....അയാളുടെ നാവ് ചലിച്ചു..........
ജോൺ പെട്ടന്ന് വണ്ടിയിൽ നിന്നും ഇറങ്ങി ഹൈദറിന്റെ കാലിൽ വീണു...............
ഭായ് പൊറുക്കണം അറിയാതെ പറ്റി പോയതാണ് എന്നും പറഞ്ഞ് ജോൺ കരയാൻ തുടങ്ങി..............
അപ്പോഴേക്കും ഹൈദറിന്റെ കൂടെ വന്ന വണ്ടികളിൽ നിന്നും കുറച്ച് പേർ പുറത്തേക്ക് ഇറങ്ങിയിരുന്നു.അവർ ഹൈദറിന് പുറകിൽ ആയി അണി നിരന്നു........
ഹൈദർ ജോണിനെ ഷോൾഡറിൽ പിടിച്ചു കൊണ്ട് എഴുനേൽപ്പിച്ചു...........
ജോൺ ആകെ ഭയന്നു വിറച്ചു നിൽക്കുകയാണ്..........
ജോണിന്റെ മുഖത്തെ ഭയം കണ്ടതും ഹൈദറുടെ ചുണ്ടിൽ ചിരി വിടർന്നു........
ഭായ് പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.ഇനി ഞാൻ ഭായിടെ വഴിയിൽ വരില്ല..............
മോനേ ജോണെ ശത്രുവിനോട് ഒരിക്കലും ദയ കാണിക്കരുത് ദയയിൽ നിന്നും കരുത്തു നേടിയ ശത്രു വീണ്ടും വരുമ്പോൾ അജയ്യനാകും.................
പക്ഷെ ഞാൻ നിന്നെ ഇവിടെ വെറുതെ വിടുകയാണ്.ഇവിടെ നിന്നും 350 കിലോമീറ്റർ നടന്നാൽ നിനക്ക് റോഡിൽ എത്താം. ഞാൻ കാണിച്ച ദയയിൽ കരുത്തു പകർന്നു അജയ്യനായി നീ തിരിച്ചു വാടാ എന്നും പറഞ്ഞു ഒരു ചവിട്ട് ആയിരുന്നു ഹൈദർ..........
ചവിട്ട് കൊണ്ടതും ജോൺ ദൂരേക്ക് തെറിച്ചു വീണു.........
വീണിടത്തു നിന്നും ജോൺ എഴുനേറ്റു വരുമ്പോഴേക്കും ഹൈദറും സംഘവും അവിടെ നിന്നും പോയിരുന്നു..................
എന്ത് ചെയ്യണം എന്നറിയാതെ നിന്ന ജോൺ ആകാശത്തേക്ക് നോക്കി അലറികരയാൻ തുടങ്ങി...............
**********************************
കൊട്ടാര തുല്ല്യമായ വീടിന്റെ മുന്നിൽ ഒരു പജീറോ വന്ന് നിന്നു.........
അതിൽ നിന്നും ദേവനും മഹീന്ദ്രനും പുറത്തേക്ക് ഇറങ്ങി..........
പെട്ടന്ന് രണ്ട് സെക്യൂരിറ്റിക്കാർ അവിടേക്ക് വന്നു.ദേവനെയും മഹീന്ദ്രനെയും പരിശോധിച്ച ശേഷം അവരെ അകത്തേക്ക് കടത്തി വിട്ടു...............
സ്റ്റയെർകേസ് ഇറങ്ങി വരുന്ന ഹൈദറിനെ കണ്ടതും മഹീന്ദ്രനും ദേവനും ഇരിക്കുന്നിടത് നിന്നും എഴുനേറ്റു നിന്നു..........
മഹീന്ദ്രനെ കണ്ടതും ഉണ്ണി എന്ന് പറഞ്ഞു ഹൈദർ അവനെ കെട്ടിപിടിച്ചു..........
ഉണ്ണി എല്ലാം ഞാൻ അറിഞ്ഞിരുന്നു.പക്ഷെ വരാൻ സാധിച്ചില്ല.ഇന്ന് ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത് ആദി കേശവൻ സർ ഒരാൾ കാരണം ആണ്.ആ നന്ദിയും കടപ്പാടും ആദി സാറിന്റെ മോനോടും ഉണ്ടാകും പറ നിനക്ക് എന്താണ് വേണ്ടത്.............
അച്ഛൻ മരിച്ച ശേഷം അച്ഛന്റെ ബലത്തിൽ വളർന്നവർ എല്ലാം തിരിഞ്ഞു കൊത്താൻ തുടങ്ങി.അങ്കിളും അങ്ങനെ ചെയ്യും എന്നാണ് ഞാൻ കരുതിയത് അതാണ് ഞാൻ അങ്കിളിനെ കാണാൻ വരാതിരുന്നത്..........
ആദി സാറിന്റെ മോനേ ഞാൻ ഒഴിവാക്കുകയെ അങ്ങനെ ആണൊ മോൻ എന്നെ കണ്ടത്..............
അറിയില്ല അങ്കിൾ ആരെ വിശ്വസിക്കണം ആരെ കൂടെ നിർത്തണം ഒന്നും അറിയില്ല...............
പറ മോനേ ഈ ഹൈദറും എന്റെ സാമ്രാജ്യവും നിന്റെ കൂടെ ഉണ്ട്.പറ എന്താണ് നിനക്ക് വേണ്ടത്.............
എനിക്ക് വളരണം അങ്കിൾ എന്റെ അച്ഛൻ ആദി കേശവനെക്കാളും ഉയരത്തിൽ വളരണം. അതിന് ശേഷം എനിക്ക് അവനെ ഒന്ന് കാണണം എന്റെ കുടുംബത്തെ ഇല്ലാതാക്കിയവനെ. അക്ബർ അലി മരക്കാരെ.എണ്ണി എണ്ണി പകരം ചോദിക്കണം എനിക്ക്...........
അത് പറയുമ്പോൾ മഹേന്ദ്രന്റെ കണ്ണിൽ പകയുടെ കനൽ എരിയുന്നുണ്ടായിരുന്നു......
*************************************
കൊച്ചിയിലെ മേരി മാതാ മെന്റൽ ഹോസ്പിറ്റലിന്റെ മുന്നിൽ സ്റ്റീഫന്റെ ജീപ്പ് വന്നു നിന്നു............
സ്റ്റീഫനും അൻവറും അതിൽ നിന്നും ഇറങ്ങി.നേരെ Dr ശങ്കർ രാമകൃഷ്ണന്റെ റൂം ലക്ഷ്യമാക്കി നടന്നു.............
ഡോക്ടറുടെ റൂമിന്റെ ഹാഫ് ഡോർ തുറന്നു സ്റ്റീഫനും അൻവറും അകത്തേക്ക് കടന്നു..............
ഡോക്റ്ററുടെ ക്യാബിനകത് ഡോക്റ്ററുമായി സംസാരിക്കുക ആയിരുന്നു സ്റ്റീഫനും അൻവറും.............
സ്റ്റീഫൻ തന്റെ ഫോണിൽ ഒരു ഫോട്ടോ എടുത്തു ഡോക്ടറെ കാണിച്ചു.........
ഡോക്ടർ ഇയാൾ ഇവിടെ ചികിത്സയിൽ ഉണ്ടോ............
ഹാ...... ഇത് മഹേഷ് അല്ലെ ഇയാൾ എന്റെ പേഷ്യന്റ് ആണ്.............
എത്രനാളായി ഡോക്ടർ ഇയാളെ ഇവിടെ കൊണ്ട് വന്നിട്ട്...........
ജെസ്റ്റ് 3week ആയിട്ടേ ഉള്ളു.ഡ്രഗ്സിന്റെ അമിതമായ ഉപയോഗം ഇയാളുടെ മനോനില ആകെ തകർത്തിരുന്നു............
ഞങൾക്ക് ഇവനെ കാണാൻ പറ്റുമോ..........
ഹോ..... അതിനെന്താ...... വരൂ എന്ന് പറഞ്ഞ് ഡോക്ടർ അവരെ മഹേഷ് കിടക്കുന്ന സെല്ലിലേക്ക്കൊണ്ട്പോയി............
സ്റ്റീഫൻ മഹേഷിനെ കാണാൻ വന്നതിന് പിന്നിലുള്ള കാര്യം ഡോക്ടറുമായി ഷെയർ ചെയ്തു...........
അത് കേട്ടതും ഡോക്ടർ ഒന്ന് ചിരിച്ചു.സോറി മിസ്റ്റർ സ്റ്റീഫൻ മഹേഷിന്റെ കാര്യത്തിൽ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു.കഴിഞ്ഞ 21 ദിവസമായി അയാൾ ഇവിടെ എന്റെ ട്രീറ്റ്മെന്റിൽ ഉണ്ട്.ഇവിടെ സെല്ലിൽ കിടക്കുന്ന ഒരാൾ എങ്ങനെ ആണ് പുറത്ത് ഇറങ്ങി ഈ ക്രൂര കൃത്യം ചെയ്യുക. അതിനുള്ള സ്വബോധം ഒന്നും അയാൾക്കില്ല...........
ഇതാ ഈ സെല്ലിൽ ആണ് മഹേഷ് കിടക്കുന്നത് എന്ന് പറഞ്ഞ് ഡോക്ടർ അവർക്ക് സെൽ കാണിച്ചു കൊടുത്തു.............
റൂമിന്റെ ഒരു മൂലയിൽ മുടി എല്ലാം പറ്റ വെട്ടി എന്തൊക്കെയോ ചിന്തിച്ചു ചേഷ്ടകൾ കാണിച്ചു ഇരിക്കുക ആയിരുന്നു മഹേഷ്...............
ഡോക്ടർ എനിക്ക് സെൽ തുറന്ന് അവന്റെ അടുത്തേക്ക് ഒന്ന് ചെല്ലണം..............
സോറി സർ അത് നടക്കില്ല.ഇയാൾ ഇങ്ങനെ സൈലന്റ് ആയി ഇരിക്കുന്നത് നോക്കിയിട്ട് കാര്യം ഇല്ല.ഏത് നിമിഷം വേണമെങ്കിലും ഇയാൾ വയലെന്റ് ആകാം.പിന്നെ അവനെ കണ്ട്രോൾ ചെയ്യാൻ എളുപ്പം അല്ല.............
ഒരു കാര്യം ഞാൻ തീർത്തു പറയാം സർ.നിങ്ങൾ അന്യോഷിക്കുന്ന കുറ്റവാളി ഇയാൾ അല്ല.........
ഓക്കേ ഡോക്ടർ എനിക്ക് ഇവന്റെ ട്രീറ്റ്മെന്റ് റിപ്പോർട്ടിന്റെ കോപ്പി വേണം..........
ഓഹ് അതിന് എന്താ..........
മഹേഷിന്റെ ട്രീറ്റ്മെന്റ് റിപ്പോർട്ട് വാങ്ങിച് സ്റ്റീഫനും അൻവറും അവിടെ നിന്നും ഇറങ്ങി.............
സർ ഇതെന്താ ഒന്നും എവിടെയും എത്തുന്നില്ലല്ലോ.എല്ലാം മൊത്തം തടസ്സങ്ങൾ ആണല്ലോ..............
ഡോക്ടർ പറഞ്ഞത് ശരിയാണെങ്കിൽ മഹേഷ് അല്ല.അപ്പൊ പിന്നെ ആർക്കായിരിക്കും ചന്ദ്രശേഖരനോടും കുടുംബതോടും ഇത്ര വൈരാഗ്യം.നമ്മൾ എന്തൊക്കെയോ മിസ്സ് ചെയ്തിട്ടുണ്ട് അൻവർ.................
ഇതേ സമയം ഡോക്ടറുടെ റൂം........
ഹേയ് കൊഴപ്പം ഒന്നും ഇല്ല രാജേട്ടാ അവർ ഇപ്പൊ വന്ന് പോയതേ ഉള്ളു.............
ഇല്ല രാജേട്ടാ ഒരു പേടിയും പേടികണ്ട മഹേഷിനു ഒരു കുഴപ്പവും ഇല്ല എന്ന് ആരും അറിയില്ല.അതിന് വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട് അതും പറഞ്ഞ് ഡോക്ടർ ചിരിക്കാൻ തുടങ്ങി.............
***********************************
കോഴിക്കോട് സമയം 1:Am
ഒരു പോക്കറ്റ് റോഡിൽ നിന്നും കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു ഒരാൾ മെയിൻ റോഡിലേക്ക് വന്നു.............
റോഡ് ക്രോസ് ചെയ്തു അയാൾ അടുത്ത് കണ്ട പോക്കറ്റ് റോഡിലേക്ക് കടന്നു...........
കുറച്ച് ദൂരം നടന്നതും ഒരു വീടിന്റെ മുന്നിൽ എത്തിയതും അയാൾ നിന്നു.............
വീടിന്റെ ഗേറ്റ് പുറത്ത് നിന്നും ലോക്ക് ചെയ്തിരുന്നു.പോക്കറ്റിൽ നിന്നും ഒരു താക്കോൽ കൂട്ടം എടുത്ത് ഗേറ്റിന്റെ ലോക്ക് തുറന്ന് അയാൾ അകത്തേക്ക് കടന്നു.........
കാർ പോർച്ചിൽ ഒരു ഇന്നോവ കിടന്നിരുന്നു.പോക്കറ്റിൽ നിന്നും മറ്റൊരു താക്കോൽ കൂട്ടം എടുത്ത് ഇന്നോവയുടെ ഡോർ തുറന്നു..............
പെട്ടന്ന് ആണ് വീടിന്റെ കോർണറിൽ ഉണ്ടായിരുന്ന cc ക്യാമറ അയാളുടെ ശ്രദ്ധയിൽ പെട്ടത്.............
അയാൾ ഡോർ അടച്ചു CC ക്യാമെറയുടെ അടുത്തേക്ക് ചെന്ന് അതിന്റെ നേർക്ക് നോക്കി ഒരു ഫ്ളയിങ് കിസ്സ് നൽകി.അതിന് ശേഷം അയാൾ വണ്ടിയിൽ കയറി പുറത്തേക്ക് പോയി..............
തുടരും..............
Wri : Shihab Tharakkal

0 Comments
Post a Comment