DEVIL 2
CHAPTER 7
POSTER : Rajeev Rajus
WRI : Shihab Tharakkal
+918943914403
@Copyright Work - This work is Protected in accordance with section 45 of the Copyright Act 1957 (14 of 1957).
**********************************
സ്റ്റീഫൻ ഓഫീസിൽ ഇരുന്ന് എന്തോ ആലോചനയിൽ ആയിരുന്നു..........
അൻവർ വന്ന് രണ്ട്മൂന്ന് വട്ടം വിളിച്ചിട്ട് ആണ് സ്റ്റീഫൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്..........
എന്താ സർ എന്ത് പറ്റി ഭയങ്കര ആലോചനയിൽ ആണല്ലോ................
ഞാൻ മഹേഷിനെ കുറിച്ചു ആലോചിക്കുക ആയിരുന്നു.........
സർ ഇത് വരെ അത് വിട്ടില്ലേ..............
ഇല്ലടോ അത് അങ്ങ് വിട്ട് കളയാൻ തോന്നുന്നില്ല.മധുവിന്റെ മൊഴി അനുസരിച്ച് ഏകദേശം ഒരു മാസം മുൻപ് ആണ് അവൻ ചന്ദ്രശേഖരന്റെ വീട്ടിൽ വന്നത്.ഡോക്ടർ പറയുന്നത് കഴിഞ്ഞ 21 ദിവസമായി അവൻ ചികിത്സയിൽ ആണ് എന്ന്.എന്തോ ഈ രണ്ട് മൊഴിയും അങ്ങോട്ട് സിങ്ക് ആവാത്തത് പോലെ................
സർ മധുവിന്റെ മൊഴിയിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ് മഹേഷ് ഡ്രഗ്സ് ഉപയോഗിക്കാർ ഉണ്ട്.ഡോക്ടറും പറഞ്ഞത് ഡ്രഗ്സിന്റെ അമിതമായ ഉപയോഗം ആണ് അവന്റെ മാനസിക നില തെറ്റാൻ കാരണം എന്ന് ഇത് രണ്ടും കൂടി കണക്ട് ചെയ്യുമ്പോൾ നമുക്ക് ഡോക്ടർ പറഞ്ഞത് വിശ്വാസത്തിൽ എടുക്കാം എന്നാണ് എനിക്ക് തോന്നുന്നത്...............
അപ്പോൾ ആണ് സ്റ്റീഫന്റെ ഫോൺ റിങ് ചെയ്തത്........
സ്റ്റീഫൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.അപ്പുറത്ത് നിന്നും പറയുന്നത് മുഴുവനും അവൻ മൂളി കേട്ട് കൊണ്ടിരുന്നു.അവസാനം താങ്ക്യൂ റിഷാന എന്ന് പറഞ്ഞ് സ്റ്റീഫൻ കട്ട് ചെയ്തു................
അപ്പൊ തന്നെ സ്റ്റീഫന്റെ ഫോണിൽ മെസ്സേജും വന്നു.അത് ഓപ്പൺ ചെയ്തു നോക്കി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.....
അൻവർ ഇപ്പോൾ വിളിച്ചത് റിഷാന ആയിരുന്നു ദേശഭൂമി ചാനലിലെ ന്യൂസ് റീഡർ ആണ്..............
സൈക്യാട്രിസ്റ് ഡോക്ടർ ശങ്കർ രാമകൃഷ്ണൻ ആ പേര് ഇതിന്റെ മുൻപ് ഞാൻ എവിടെയോ കേട്ടിട്ടുണ്ടായിരുന്നു.പക്ഷെ എവിടെ ആണ് എന്ന് ഓർമ ഉണ്ടായിരുന്നില്ല.താൻ ഇതിന്റെ മുന്നേ ആ പേര് കേട്ടിട്ടുണ്ടോ.........
ഇല്ല എന്നർത്ഥത്തിൽ അൻവർ തലയാട്ടി..........
വിവാദങ്ങൾ സൃഷ്ട്ടിച്ച ഒരു കേസിൽ ആണ് ആ പേര് ചർച്ചചെയ്യപ്പെട്ടത്.ഒരു പക്ഷെ മീഡിയക്കാർക്ക് ആ പേര് ഓർമ്മ ഉണ്ടായേക്കാം എന്നു തോന്നിയത് കൊണ്ടാണ് റിഷാനയും ആയി ഞാൻ അതൊന്ന് ഷെയർ ചെയ്തത്.എന്റെ ഊഹം തെറ്റിയില്ല.ആ കേസിനെ കുറിച്ച് അന്ന് പത്രങ്ങളിൽ വന്നതിന്റെ ഡീറ്റെയിൽസ് ആണ് റിഷാന എനിക്ക് ഇപ്പോൾ അയച്ചു തന്നത്............
ഡോക്ടർ രാമകൃഷ്ണന്റെ മക്കൾ ആയിരുന്നു ശങ്കർ രാമകൃഷ്ണനും ശ്രദ്ധ രാമകൃഷ്ണനും.ശങ്കർ രാമകൃഷ്ണന്റെ ജീവിതം വഴി വിട്ട രീതിയിൽ ആയിരുന്നു.ഇങ്ങനെ പോയാൽ താൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയത് എല്ലാം മകൻ തുലച്ചു കളയും എന്ന് അയാൾ ഭയന്നു. അത് കൊണ്ട് തന്നെ തന്റെ സ്വത്തിന്റെ 80% അയാൾ എഴുതിവെച്ചത് മകളുടെ പേരിൽ ആയിരുന്നു.അച്ഛന്റെ മരണ ശേഷം ആയിരുന്നു ശങ്കർ രാമകൃഷ്ണൻ ഇതെല്ലാം അറിയുന്നത്.അതിന് ശേഷം അയാൾ വല്ലാത്തൊരു മാനസികവസ്ഥയിൽ ആയിരുന്നു.സഹോദരിയുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അവളുടെ ഭർത്താവ് ആയിരിക്കും എല്ലാത്തിനും ഉടമസ്ഥൻ......
സ്വത്ത് തന്റെ കയ്യിൽ വന്ന് ചേരാനും പെങ്ങളുടെ കല്യാണം നടക്കാതിരിക്കാനും അയാൾ ഒരു ഡേർട്ടി ഗെയിം കളിച്ചു.തന്റെ സഹോദരിക്ക് ഭ്രാന്താണ് എന്ന് അയാൾ വരുത്തി തീർത്തു.അവസാനം അവൾ ആത്മഹത്യ ചെയ്തു.ആത്മഹത്യ ആണൊ അതോ കൊലപാതകം ആണൊ എന്ന് ഇന്നും ആർക്കും അറിയില്ല.ശ്രദ്ധയെ കാണാൻ ഇല്ല എന്ന് പറഞ്ഞ് അവളുടെ കാമുകൻ കൊടുത്ത പരാതിയിൽ ആണ് ഇതെല്ലാം പുറത്ത് വന്നത്.പക്ഷെ കേസ് അത് എങ്ങും എത്താതെ പോയി. ഈ സംഭവം നടന്നിട്ട് ഏകദേശം 5 വർഷം കഴിഞ്ഞു.വഴിവിട്ട അയാളുടെ ജീവിതം സമ്പാദ്യം എല്ലാം നശിപ്പിച്ചു..................
ഇങ്ങനെ ഒരു ബാഗ്രൗണ്ട് ഉള്ള ആളുടെ മുന്നിലേക്ക് മഹേഷ് ഒരു ഓഫർ വെക്കുകയാണെങ്കിൽ അയാൾ അത് സ്വീകരിക്കുമോ ഇല്ലയോ...........
തീർച്ചയായും അയാൾ അത് സ്വീകരിക്കും...........
യെസ് അൻവർ അത് തന്നെയാണ് നമുക്കും അറിയേണ്ടത്...........
ആദ്യം നമുക്ക് മഹേഷിന്റെയും ഡോക്ടറുടെയും കാൾ ഡീറ്റെയിൽസ് എടുക്കണം..............
കഴിഞ്ഞ ഒരു മാസത്തെ ഫുൾ ഡീറ്റെയിൽസ് കിട്ടണം...........
************************************
രാത്രി 8മണി
ലുലു മാളിൽ നിന്നും പർച്ചേസ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുക ആയിരുന്നു ജോയ് മാഞ്ഞൂരാനും അയാളുടെ ഭാര്യ മേരിയും കൂടെ മകൾ മെർലിൻ ഉണ്ട്.................
പാർക്കിങ്ങിൽ ഉണ്ടായിരുന്നു തന്റെ കാറിന്റെ ഡിക്കി തുറന്ന് സാധനങ്ങൾ എല്ലാം വെച്ചതിനു ശേഷം വണ്ടിയിൽ കയറി മാളിൽ നിന്നും പുറത്തേക്ക് ഇറങ്ങി.............
അവരുടെ പുറകിൽ ഒരു നിശ്ചിത അകലം പാലിച് ഒരു ഇന്നോവയും ഉണ്ടായിരുന്നു................
ജോയ് മാഞ്ഞൂരാൻ പ്രമുഖ വ്യവസായി ആണ്.GCC യിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ കിസ്റ്റോയുടെ മാനേജിങ് ഡയറക്ടർ ആണ്............
ഭാര്യ മേരി ഹൗസ് വൈഫ് ആണ്.മകൾ മെർലിൻ ഷാർജയിലെ പ്രമുഖ സ്കൂളിലെ +2 വിദ്യാർത്ഥിനിയാണ്.ജോയ് മാഞ്ഞൂരാന് മെർലിനെ കൂടാതെ ഒരു മകനും ഉണ്ട് മെർവിൻ.മസ്കറ്റിൽ ആണ്.അവിടുത്തെ കമ്പനിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് മെർവിൻ ആണ്...................
മറ്റന്നാൾ മാഞ്ഞൂരാന്റെ അനിയത്തിയുടെ മകളുടെ വിവാഹം ആണ്.അതിൽ പങ്കെടുക്കാൻ വേണ്ടി രണ്ട് ദിവസം മുന്നേയാണ് അവർ നാട്ടിൽ എത്തിയത്.മെർവിൻ ഇന്ന് രാത്രിയിൽ എത്തും...........
ജോയ് മാഞ്ഞൂരാൻ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റും കൂടി ആണ്.അടുത്ത ഇലക്ഷൻ വരാൻ ഇനി രണ്ട് മാസമേ ഉള്ളു.അടുത്ത തിരഞ്ഞെടുപ്പിനും MGCP യുടെ സ്ഥാനാർഥിയായി ഉയർന്ന് കേൾക്കുന്നത് ജോയ് മാഞ്ഞൂരാന്റെ പേര് ആണ്.കഴിഞ്ഞ മൂന്ന് വർഷം ആയി മാഞ്ഞൂരാൻ ആണ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റ്. പ്രവാസികൾക്കിടയിൽ എന്നും തിളങ്ങി നിൽക്കുന്ന വ്യക്തിത്വം ആണ് മാഞ്ഞൂരാന്റെത്.............
പപ്പാ ഇച്ചായൻ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞ് മെർലിൻ ഫോൺ മാഞ്ഞൂരാന് കൊടുത്തു.അയാൾ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി............
കുറച്ച് അകലെ ആയി ആ ഇന്നോവയും സൈഡ് ആക്കിയിരുന്നു.......
അത് വേണ്ട മെർവിൻ നീ നേരെ ആലുവയിലേക്കു പോരെ.എന്നിട്ട് നമുക്ക് എല്ലാവർക്കും ഒരുമിച്ചു പോകാം.ഓക്കേ എന്ന ശരി എന്ന് പറഞ്ഞ് മാഞ്ഞൂരാൻ ഫോൺ കട്ട് ചെയ്തു..........
മാളിൽ നിന്നും വീട് എത്തുന്നത് വരെ മാഞ്ഞൂരാന്റെ വണ്ടിയുടെ പുറകിൽ ആ ഇന്നോവ ഉണ്ടായിരുന്നു.ഗേറ്റിന്റെ മുന്നിൽ എത്തിയതും സെക്യൂരിറ്റി വാതിൽ തുറന്ന് കൊടുത്തു..........
അപ്പോഴും കുറച്ച് അകലെ ആയി ഇതെല്ലാം കണ്ട് കൊണ്ട് ഇന്നോവയിൽ ഒരു ഫോട്ടോയും പിടിച്ചുകൊണ്ട് അയാൾ ഇരിക്കുന്നുണ്ടായിരുന്നു.അയാളുടെ കയ്യിൽ ഉണ്ടായിരുന്നത് മാഞ്ഞൂരാന്റെ ഫാമിലി ഫോട്ടോ ആയിരുന്നു..................
**********************************
കൊച്ചിയുടെ മേയർ ജോസഫ് തമ്പാന്റെ വീടിന്റെ മുന്നിൽ ഒരു സ്വിഫ്റ്റ് കാർ വന്ന് നിന്നു.അതിൽ നിന്നും ACP ആന്റണി വർഗീസ് പുറത്തേക്ക് ഇറങ്ങി...........
അകത്ത് ജലാലും ക്രിസ്റ്റിയും ആയി ചർച്ചയിൽ ആയിരുന്നു ജോസഫ് തമ്പാൻ.അയാളുടെ മുന്നിൽ ഒരു സ്യൂട്ട്കൈസും ഉണ്ട്.........
പെട്ടന്ന് ആണ് വാതിൽ തുറന്ന് ആന്റണി അകത്തേക്ക് കടന്നു വന്നു...........
ദേ ആന്റണി സാറും വന്നു ഇനി നമുക്ക് കാര്യത്തിലോട്ട് കടക്കാം.........
ഒന്നും മനസ്സിലാവാതെ ആന്റണി മൂന്ന് പേരുടേയും മുഖത്തേക്ക് നോക്കി.........
ജലാൽ തന്റെ ലാപ്ടോപ് എടുത്ത് അവരുടെ മുന്നിൽ വെച്ചു.ഒരു ഫോൾഡർ ഓപ്പൺ ചെയ്ത് ഒരു വീഡിയോ ഓൺ ആക്കി അവരുടെ മുന്നിലേക്ക് തിരിച്ചു വെച്ചു............
മട്ടാഞ്ചേരിയിൽ ഉള്ള ഒരു കോളനിയെ കുറിച്ചുള്ള ഒരു വീഡിയോ ആയിരുന്നു അത്.കോളനിയുടെ കവാടത്തിൽ മുകളിൽ ആർച് മോഡലിൽ ഉള്ള പഴയ ബോർഡിൽ ആന്റണി കോളനിയുടെ പേര് വായിച്ചു.................
മറക്കാനാ കോളനി..........
ആ പേര് വായിച്ചതും ആന്റണിയുടെ നട്ടെല്ലിൽ ഒരു തരിപ്പ് ഉണ്ടായി.അയാളുടെ മനസ്സിലേക്ക് 2 വർഷങ്ങൾക്ക് മുന്നേ നടന്ന ഉള്ള സംഭവങ്ങൾ ഒരു വെള്ളിത്തിരയിൽ എന്നോണം വന്ന് കൊണ്ടേ ഇരുന്ന്...........
മുഹമ്മദലി ജിന്ന എന്ന ജിന്നാ ഭായിയുമായി കോളനി ഒഴിപ്പിക്കാൻ പോയ സംഭവങ്ങൾ ആയിരുന്നു അത്............
മേയർ തമ്പാൻ ജോസഫ് തട്ടി വിളിച്ചപ്പോൾ ആണ് ഒരു സ്വപ്നത്തിൽ എന്ന പോലെ ആന്റണി ഞെട്ടി ഉണർന്നത്.............
താൻ ഇത് ഏത് ലോകത്താടോ എന്ന് പറഞ്ഞ് തമ്പാൻ ജോസഫ് ചിരിക്കാൻ തുടങ്ങി.........
അപ്പൊ പറഞ്ഞു വന്നത് കോളനി ഒഴിപ്പിക്കാൻ ഉള്ള പേപ്പേഴ്‌സും കാര്യങ്ങളും റെഡി ആണ്.ഇനി വേണ്ടത് നിങ്ങളുടെയൊക്കെ സപ്പോർട് ആണ്.കൂടെ നിന്നാൽ 25 ലക്ഷം നിങളുടെ അക്കൗണ്ടിൽ വരും.ഇത് ചെറിയ ഒരു അഡ്വാൻസ് ആണ് എന്ന് പറഞ്ഞ് മുന്നിൽ ഉണ്ടായിരുന്ന സ്യൂട്ട് കേസ് ജലാൽ തുറന്നു.അതിൽ 2000ത്തിന്റെ നോട്ട് കെട്ടുകൾ ആയിരുന്നു.........
അത് കണ്ടതും തമ്പാൻ ജോസഫിന്റെ കണ്ണുകൾ തിളങ്ങി.പക്ഷെ അപ്പോഴും ആന്റണിയുടെ കണ്ണുകളിൽ ഭയം ആയിരുന്നു..............
അതിൽ നിന്നും 10 നോട്ട് കെട്ടുകൾ എടുത്ത് ജലാൽ തമ്പാന് നൽകി.അയാൾ അത് സന്തോഷത്തോടെ സ്വീകരിച്ചു........
10 നോട്ട് കെട്ടുകൾ ആന്റണിയുടെ നേർക്ക് നീട്ടി ജലാൽ.പക്ഷെ അയാൾ അതൊന്ന് വാങ്ങിക്കാൻ മടിച്ചു..........
അതുകണ്ടതും ജലാൽ അത്ഭുതത്തോടെ ചോദിച്ചു എന്ത് പറ്റിയടോ തനിക്കു.............
ജലാലേ താനും തന്റെ ഇക്കാ ഹൈദറും കാണിച്ചു കൂട്ടിയ എല്ലാ തന്തയില്ലായ്മക്ക് കൂട്ട് നിന്നിട്ടുണ്ട് ഞാൻ.പക്ഷെ ഇതിന് എന്നെ കിട്ടില്ല.അത് താൻ എനിക്ക് വെച്ചു നീട്ടിയ നോട്ട് കെട്ടുകൾ കുറവായതു കൊണ്ടോ കോളനിയിലെ തന്തയില്ലാ കഴുവേറികളോടുള്ള സ്നേഹവും കൊണ്ടല്ല..........
ജലാലും ക്രിസ്റ്റിയും തമ്പാനും ആന്റണിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു............
ഭയം കൊണ്ടാണ് ജീവനിൽ കൊതിയുള്ളത് കൊണ്ടാണ്............
ഭയമോ എന്തിനു തനിക്ക് ഒന്നും സംഭവിക്കില്ല അത് ഹൈദർ നൽകുന്ന വാക്ക് ആണ്.തനിക്ക് അറിയാലോ എന്റെ ഇക്കാനെ...........
തന്റെ ഇക്കാനെയും എനിക്ക് അറിയാം അയാളെയും എനിക്കറിയാം.........
ആരെ..........?
രാമായണത്തിൽ ഒരു കഥാപാത്രം ഉണ്ട്.ഏത് ആപത്തിൽ നിന്നും തന്റെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി ചിറകുകൾ വിരിച്ചു വരുന്ന ജടായു.മറക്കാന കോളനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തന്റെ ചിറകുകൾ വിടർത്തി ജടായുവിനെ പോലെ രക്ഷിക്കാൻ അയാൾ വരും റൊസാരിയോ............
അങ്ങനെ ഒരു ജടായു വന്നാൽ അതിന്റെ ചിറകുകൾ നമ്മൾ അരിയും ഞാൻ ഈ കൊച്ചിയുടെ മേയറാ.അതായത് നഗര പിതാവ് അതും പറഞ്ഞ് തമ്പാൻ ജോസഫ് പൊട്ടിചിരിക്കാൻ തുടങ്ങി..........
ജലാലേ മറക്കാനാ കോളനി ആഗ്രഹിച്ചു ചെല്ലുന്ന ആദ്യത്തെ ആൾ അല്ല നീ. ഇതിന്റെ മുന്നേ പോയവർ ഒന്നും ഇത് വരെ തിരിച്ചു വന്നിട്ടില്ല.അവരെ എല്ലാം അയാൾ കൊന്ന് കുഴിച്ചുമൂടി ആ കോളനിയിൽ...........
അയാൾ അവിടെ ചിറകുകൾ വിരിച്ചു നിന്നാൽ നിങ്ങൾക്ക് എന്നല്ല ആർക്കും ആ കോളനി ഒഴിപ്പിക്കാൻ കഴിയില്ല................
പിന്നെ വേറൊരു കാര്യം സിറ്റി പോലീസ് കമ്മീഷണർ സ്റ്റീഫൻ റൊണാൾഡിന്റെ അപ്പൻ ആണ് റൊസാരിയോ റൊണാൾഡ്............
ആ അപ്പനും മോനും ജീവനോടെ ഉള്ളടതോളം കാലം നിങ്ങൾക്കാർക്കും മറക്കാനാ കോളനിക്കുള്ളിൽ കാലെടുത്തു വെക്കാൻ സാധിക്കില്ല. നിങ്ങൾ കളിക്കാൻ പോകുന്നത് ചെകുത്താൻമാരോട് ആണ് അത് മറക്കണ്ട അതും പറഞ്ഞ് ആന്റണി പുറത്തേക്ക് പോയി..........
ജീപ്പിൽ കയറിയതും ആന്റണി ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു...............
റൊസാരിയോ ഇത് ഞാൻ ആണ്.അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്തതും ആന്റണി പറഞ്ഞു............
************************************
സർ മഹേഷിന്റെ ഫോണിന്റെ കാൾ ഡീറ്റെയിൽസ് കിട്ടി എന്ന് പറഞ്ഞ് അൻവർ ഒരു ഫയൽ സ്റ്റീഫന് കൈമാറി...........
അൻവർ മഹേഷിന്റെ ഫോൺ ആക്റ്റീവ് ആണല്ലോ.ലാസ്റ്റ് ഈ നമ്പർ ആക്റ്റീവ് ആയത് ഇന്നലെ രാത്രി ആണല്ലോ.ലുലുമാളിൽ നിന്നും ആലുവ വരെ ഉള്ള ടവർ ലൊക്കെഷൻ എല്ലാം കവർ ചെയ്തിട്ടുണ്ടല്ലോ................
ഉണ്ട് സർ അതിനു ശേഷം ഇത് വരെ ഫോൺ ഓൺ ആയിട്ടില്ല............
അൻവർ ചന്ദ്രശേഖറിനെയും കുടുംബത്തെയും കാണാതായ അടുത്ത ദിവസം മുതൽ ഇത് വരെ ഡോക്ടറുടെ കാളിലേക്ക് ഏറ്റവും കൂടുതൽ കാൾ വന്നിട്ടുള്ളത് മഹേഷിന്റെ അച്ഛൻ രാജശേഖറിന്റെ നമ്പറിൽ നിന്നും ആണ്.എന്തിനായിരിക്കും ഇത്രയും അധികം കാൾ ചെയ്തിട്ടുണ്ടാവുക............
സർ ഒരു പക്ഷെ മഹേഷിന്റെ ട്രീറ്റ്‌മെന്റിനെ കുറിച്ച് അറിയാൻ വേണ്ടി ആയിരിക്കും..............
അൻവർ ഡോക്ടർ പറഞ്ഞത് മഹേഷ് 21 ദിവസമായി ട്രീറ്റ് മെന്റിൽ ആണ്.അതായത് ചന്ദ്ര ശേഖറിനെയും കുടുംബതേയും കാണാതാകുന്നതിന് രണ്ട് ആഴ്ച മുന്നേ മഹേഷ് ഡോക്ടറുടെ ട്രീറ്റ്മെന്റിൽ ആണ് എന്ന്..........
അതെ സർ...........
അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ടാണ് ചന്ദ്രശേഖറിനെ കാണാതെ ആവുന്നതിനു മുൻപ് ഉള്ള ദിവസങ്ങളിൽ ഡോക്റ്ററുടെ കാൾ ലിസ്റ്റിൽ രാജശേഖറിന്റെ നമ്പർ കാണാത്തത്..........
സർ അതിനർത്ഥം.........
അർത്ഥം ഒന്നേ ഉള്ളു അൻവർ മഹേഷ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നത് ചന്ദ്രശേഖറിനേയും കുടുംബത്തെയും കാണാതായതിനു ശേഷം ആണ്.............
അപ്പൊ പിന്നെ സമയം കളയാൻ ഇല്ല അൻവർ എത്രയും പെട്ടന്ന് അവരെ പൊക്കണം................
*********************************
സെക്കന്റ് ഷോ സിനിമ കണ്ടു കഴിഞ്ഞു വരികയായിരുന്നു ആന്റണി വർഗീസും ഫാമിലിയും.............
മെയിൻ റോഡിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് വണ്ടി കയറി കുറച്ച് ദൂരം മുന്നോട്ട് പോയതും ആന്റണിയുടെ കാറിന്റെ മുന്നിൽ ഒരു ജീപ്പ് ക്രോസ് ചെയ്തു നിന്നു..........
ആന്റണി പെട്ടന്ന് ബ്രേക്കിൽ കാലമർത്തി.റോഡിൽ ടയർ ഉരഞ്ഞു നിന്നു...........
പെട്ടന്നുള്ള ബ്രേക്ക് പിടുത്തത്തിൽ ബാക്കിൽ ഇരുന്നിരുന്ന കുട്ടികളുടെ തല ഫ്രണ്ട് സീറ്റിൽ വന്നിടിച്ചു.ആന്റണിയും ഭാര്യയും സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് കൊണ്ട് അവർക്ക് കാര്യമായി ഒന്നും പറ്റിയില്ല............
രണ്ട് പച്ചതെറിയും പറഞ്ഞ് ആന്റണി കാറിൽ നിന്നും ഇറങ്ങി.........
ആന്റണി പുറത്ത് ഇറങ്ങിയതും കയ്യിൽ ടൂൾസുമായി ജീപ്പിൽ നിന്നും നാല് പേർ പുറത്തേക്ക് ഇറങ്ങി.നാല് പേരും കർചീഫ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു.......
അത് കണ്ടതും ആന്റണി തന്റെ അരയിൽ തോക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തി..............
വണ്ടി എടുത്തു മാറ്റടാ പുലയാടി മക്കളെ എന്ന് പറഞ്ഞു ആന്റണി അവർക്ക് നേരെ അലറി............
കിടന്നു കാറാതെ സാറെ.ഇത് സാറിന് ഉള്ള ഒരു കൊട്ടേഷൻ ആണ്.അങ്ങ് കർത്താവിന്റെ സന്നിധിയിലേക്ക് അയക്കാൻ ആണ് ഞങ്ങൾക്കു കിട്ടിയ ഉത്തരവ്.അപ്പൊ എങ്ങനെയാ സാറെ പോവാൻ റെഡി അല്ലെ............
അത് കേട്ടതും ആന്റണി ഒന്ന് ചിരിച്ചു.എന്നിട്ട് അരയിൽ നിന്നും ഗൺ എടുത്ത് അവർക്ക് നേരെ നീട്ടി.അപ്പൊ എങ്ങനെയാ മക്കളെ നിങ്ങൾ അങ്ങ് പോവുക അല്ലെ............
പെട്ടന്ന് ആണ് പുറകിൽ നിന്നും ചൂളം വിളിയുടെ ശബ്ദം ആന്റണി കേട്ടത്..........
ആന്റണി ഒന്ന് തിരിഞ്ഞു നോക്കി.........
തന്റെ ഭാര്യയേയും മക്കളെയും നാല് പേർ ഗൺ പോയന്റിൽ നിർത്തിയിരിക്കുക ആയിരുന്നു..........
അത് കണ്ടതും ആന്റണിയുടെ തൊണ്ട വരണ്ടു..............
പെട്ടന്ന് പുറകിൽ നിന്ന് ഒരു ചവിട്ട് കിട്ടിയതും ആന്റണി തെറിച്ചു വീണു.വീഴ്ചയിൽ കയ്യിൽ ഉണ്ടായിരുന്ന തോക്ക് ദൂരേക്ക് തെറിച്ചു പോയി....
ഒന്ന് കരയാൻ പോലും കഴിയാതെ നിൽക്കുക ആയിരുന്നു ആന്റണിയുടെ ഭാര്യ...........
പെട്ടന്ന് നാല് പേര് വീണുകിടന്നിരുന്ന ആന്റണിയുടെ ചുറ്റും വന്ന് നിന്നു...........
അപ്പൊ പോവല്ലേ സാറെ.......
ആന്റണി ദയനീയമായി ഭാര്യയുടെയും മക്കളുടെയും മുഖത്തേക്ക് നോക്കി..........
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുക ആണ് ആന്റണിയുടെ ഭാര്യ............
ഈ.....ഈ....കോ.....കൊട്ടേഷൻ ആരുടെ സ്പോൺസർ ആണ്.ആന്റണി വിറക്കുന്ന സ്വരത്തോടെ ചോദിച്ചു.........
ഹൈദർ............
അതും പറഞ്ഞ് ഗുണ്ടകളിൽ ഒരാൾ ആന്റണിക്ക് നേരെ വാൾ വീശിയതും പെട്ടന്ന് പുറകിൽ ഗുണ്ടകൾ വന്ന ജീപ്പ് ഒരു വലിയ ശബ്ദത്തോടെ പൊട്ടി തെറിച്ചതും ഒരുമിച്ചു ആയിരുന്നു.........
തുടരും
Wri : Shihab Tharakkal
DEVIL 2
CHAPTER : 8
POSTER : Rajeev Rajus
+918943914403
@Copyright Work - This work is Protected in accordance with section 45 of the Copyright Act 1957 (14 of 1957).
***********************************
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുക ആണ് ആന്റണിയുടെ ഭാര്യ............
ഈ.....ഈ....കോ.....കൊട്ടേഷൻ ആരുടെ സ്പോൺസർ ആണ്.ആന്റണി വിറക്കുന്ന സ്വരത്തോടെ ചോദിച്ചു.........
ഹൈദർ............
അതും പറഞ്ഞ് ഗുണ്ടകളിൽ ഒരാൾ ആന്റണിക്ക് നേരെ വാൾ വീശിയതും പെട്ടന്ന് പുറകിൽ ഗുണ്ടകൾ വന്ന ജീപ്പ് ഒരു വലിയ ശബ്ദത്തോടെ പൊട്ടി തെറിച്ചതും ഒരുമിച്ചു ആയിരുന്നു............
ജീപ്പ് പൊട്ടി തെറിച്ചതും എല്ലാവരും പകച്ചു നിന്നു........
പെട്ടന്ന് ആന്റണിയുടെ ഭാര്യയെ ഗൺ പോയന്റിൽ നിർത്തിയിരുന്ന ആളുടെ തലയോട്ടി തുരന്ന് ഒരു ബുള്ളറ്റ് പുറത്തേക് പോയി...........
ഒരു വൻമരം വീഴുന്ന പോലെ അയാൾ നിലത്തേക്ക് വീണു..........
അത് കണ്ടതും ആന്റണിയുടെ ഭാര്യ ഒരലർച്ചയായിരുന്നു..........
അത് കണ്ടതും ഗുണ്ടകൾ ആന്റണിയെയും കുടുംബത്തെയും അവിടെ ഉപേക്ഷിച്ചു കത്തി കൊണ്ടിരിക്കുന്ന ജീപ്പിന്റെ അടുത്തേക്ക് ചെന്നു.........
ഗുണ്ടകളുടെ ശ്രദ്ധ തന്നിൽ നിന്ന് മാറിയതും ആന്റണി എഴുനേറ്റ് ഭാര്യയുടെയും കുട്ടികളുടെയും അടുത്തേക്ക് ചെന്നു.കുട്ടികളെ മാറോടു ചേർത്ത് പിടിച്ചു........
ഇരുട്ടിൽ നിന്നും കറുത്ത വസ്ത്രം ധരിച്ചു നാല് പേർ വന്ന് നിന്നു..............
അവരുടെ നടുവിലേക്ക് വെള്ള മുണ്ടും ജുബ്ബയും ധരിച്ചു ചുണ്ടിൽ എരിയുന്ന ചുരുട്ടും ആയി ഒരാൾ നടന്നു വന്നു.........
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് അയാൾ വന്നു നിന്നു.........
അയാളുടെ മുഖം കണ്ടതും ആന്റണി അറിയാതെ പറഞ്ഞ് പോയി റൊസാരിയോ........
റൊസാരിയോ ആന്റണിയെ നോക്കി ഒന്ന് ചിരിച്ചു........
ആന്റണി നന്ദിയോടെ റൊസാരിയോയെ നോക്കുന്നുണ്ടായിരുന്നു.....
റൊസാരിയോ ആ ചുരുട്ട് താഴേക്ക് ഇട്ട് ഷൂ ഇട്ട കാലു കൊണ്ട് ചവിട്ടി അരച്ചു...........
ഡാ മക്കളെ നിന്നെ ഒന്നും എനിക്ക് വേണ്ട അത് കൊണ്ട് നിങ്ങൾക്ക് ഞാൻ രണ്ട് ചാൻസ് തരികയാണ്........
ഒന്ന് ഈ കൊട്ടേഷൻ ക്യാൻസൽ ചെയ്ത് വന്ന വഴി വിട്ടോ, അല്ലെങ്കിൽ നിങ്ങൾ വാങ്ങിച്ച കാശിനു കൂറ് കാണിച്ചോ പക്ഷെ അത് എന്നെ ഇല്ലാതാക്കിയതിന് ശേഷം.കാരണം ആന്റണിയും കുടുംബവും എന്റെ സംരക്ഷണത്തിൽ ആണ്.............
ഇനി പറ മക്കളെ എന്താ വേണ്ടത് എന്ന് പെട്ടന്ന് തീരുമാനിക്ക്.പോയിട്ട് ഒരുപാട് പണികൾ ചെയ്ത് തീർക്കാൻ ഉള്ളതാ...........
അത് കേട്ടതും ഗുണ്ടകൾ റൊസാരിയോയുടെ മുന്നിലേക്ക് വന്നു.വാങ്ങിച്ച കാശിനു ജോലി ചെയ്ത ഞങ്ങൾക്ക് പരിജയം.........
അത് കേട്ടതും റൊസാരിയോ ഒന്ന് ചിരിച്ചു...........
ആന്റണി ഭാര്യയേയും കൊച്ചുങ്ങളെയും കാറിൽ ഇരുത്തു.അവരോടു കണ്ണുകൾ അടച്ചു ഇരിക്കാൻ പറ.ഇവിടെ നടക്കുന്നത് കാണാൻ ഉള്ള കരളുറപ്പ് അവർക്കില്ല.അതും പറഞ്ഞ് ഗുണ്ടകളിൽ ഒരാളുടെ നെഞ്ചിലേക്ക് ഒരു ചവിട്ടായിരുന്നു റോസാരിയോ........
ചവിട്ട് കൊണ്ടതും അയാൾ തെറിച്ചു വീണു.......
റോസാരിയോ പറഞ്ഞത് കേട്ടതും ആന്റണി അവരെ കാറിൽ ഇരുത്തി........
റൊസാരിയോ പോക്കറ്റിൽ നിന്നും ചുരുട്ട് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ചു.......
ഗുണ്ടകൾ റോസാരിയോയുടെ നേർക്ക് പാഞ്ഞെടുത്തു.പെട്ടന്ന് റോസാരിയോയുടെ കൂടെ വന്ന നാല് പേർ അയാളുടെ മുന്നിൽ വന്ന് ഒരു രക്ഷാ കവചം പോലെ നിന്നു...........
റൊസാരിയോയുടെ കൂടെ വന്നവരുടെ മുന്നിൽ ഗുണ്ടകൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.......
റൊസാരിയോ ആ ചുരുട്ട് വലിച്ച് തീരുന്നതിനു മുൻപ് ആ ഗുണ്ടകൾ വീണു കഴിഞ്ഞിരുന്നു.........
റോഡിൽ പരന്ന് കിടക്കുന്ന രക്തത്തിൽ ചവിട്ടി റൊസാരിയോ ആന്റണിയുടെ അടുത്തേക്ക് ചെന്നു.........
പോ.......ഇവരെ അയച്ചവന്മാരുടെ അടുത്തേക്ക്.അവരോടു പറയണം ഒരിക്കൽ അഴിച്ചു വെച്ച ആ സാത്താന്റെ വേഷം ഞാൻ വീണ്ടും എടുത്തണിഞ്ഞുവെന്ന്.
ഇതവർക്കു വേണ്ടിയാ മറക്കാനാ കോളനിയിലെ പാവപ്പെട്ടവർക്ക് വേണ്ടി..............
ഇതേ സമയം ഹൈദറിന്റെ വീട്ടിൽ.ജലാലും മേയറും ക്രിസ്റ്റിയും ഒരു മിച് കൂടിയിരുന്നു...........
എന്തായി അവര് പണി കഴിഞ്ഞു പോയിട്ടുണ്ടാവും അല്ലെ............
മേയറെ അവര് പണിയും കഴിഞ്ഞ് അടുത്ത വണ്ടിക്ക് സ്ഥലം വിട്ടിട്ടുണ്ടാവും.......
മംഗലാപുരത്തു തിരിച്ചു എത്തിയതിനു ശേഷമേ അവര് നമ്മളെ കോൺടാക്ട് ചെയ്യൂ...........
അപ്പൊ മേയറെ ഒരു റീത് വാങ്ങിച്ചു വെച്ചോ നാളെ ആന്റണിയുടെ നെഞ്ചത്ത് കൊണ്ട് പോയി വെക്കേണ്ടത് അല്ലെ.സ്വർഗസ്ഥനായ പിതാവേ ആന്റണിക്കും കുടുംബത്തിനും സ്വർഗം നൽകി അനുഗ്രഹിക്കണേ എന്ന് പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന മദ്യം കുടിച്ചതിന് ശേഷം ജലാൽ നോക്കിയത് ആന്റണിയുടെ മുഖത്തേക്ക് ആയിരുന്നു...........
പെട്ടന്ന് ആന്റണിയെ അവിടെ കണ്ടതും മൂന്ന് പേര് ഒന്ന് ഭയന്നു........
മോനേ ജലാലേ നീ അയച്ച കുണ്ടൻമാർ ഇല്ലേ അവരെ അങ്ങോട്ട് പറഞ്ഞയച്ചു സ്വർഗ്ഗത്തിലോട്ട്.ഇനി നിന്റെയൊക്കെ ഊഴം ആണ്.............
ജലാലേ ഇത്രയും കാലം കൂടെ നിന്നിട്ടും നീ എന്നെ തീർക്കാൻ ആളെ പറഞ്ഞയക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല.പക്ഷെ ഇത് മുന്നിൽ കണ്ടു കൊണ്ട് എന്നെ രക്ഷിക്കാൻ ജടായുവിനെ പോലെ അയാൾ വന്നു റൊസാരിയോ..........
ഒരിക്കൽ അഴിച്ചു വെച്ച ആ സാത്താന്റെ കുപ്പായം അയാൾ എടുത്തണിഞ്ഞു ആ കോളനിയിലെ ജനങ്ങൾക്ക് വേണ്ടി..........
ജീവനിൽ കൊതി ഉണ്ടെങ്കിൽ നിർത്തിക്കോ ഇവിടെ വെച്ച് നിർത്തിക്കോ എല്ലാം അതൊന്ന് പറഞ്ഞിട്ട് പോവാൻ ആണ് ഞാൻ വന്നത്..........
പെട്ടന്ന് ക്രിസ്‌റ്റി അരയിൽ നിന്നും ഗൺ എടുത്തു ആന്റണി നേർക്ക് നീട്ടി.നീ ഇനി ഇവിടെ നിന്നും ജീവനോടെ പോവുന്നത് എനിക്കൊന്നു കാണണം..........
അത് കണ്ടതും ആന്റണി ഒന്ന് ചിരിച്ചു മോനെ ക്രിസ്റ്റി എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരാ നിങ്ങൾ അതറിഞ്ഞിട്ടും നിരായുധനായി നിന്റെയൊക്കെ അടുക്കലേക്ക് ഞാൻ വരും എന്ന് കരുതിയോ.ഇത്രക്കും പൊട്ടനായിപോയോ ക്രിസ്റ്റി നീ.........
അത് കേട്ടതും ക്രിസ്‌റ്റി ഒന്ന് പതറി........
ആന്റണി പോക്കറ്റിൽ നിന്നും ഒരു ഫോൺ എടുത്ത് മേയർക്ക് നേരെ നീട്ടി.ടോ മേയറെ എനിക്ക് മാത്രം അല്ല കുടുംബം ഉള്ളത് തനിക്കും ഉണ്ട് ഇത് തന്റെ ഭാര്യയുടെ ഫോൺ ആണ്.............
ഡാ....പന്ന പുന്നാരമോനെ കുടുംബത്തിൽ കയറി കളിക്കുന്നോടാ എന്ന് പറഞ്ഞ് മേയർ ആന്റണിക്ക് നേരെ വന്നു........
ആ അടങ്ങു മേയറെ ഇവിടെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്റെ ഭാര്യയും മകളും ഭും...........
അത് കേട്ടതും മേയർ ഒന്ന് പതറി........
ജലാലേ ഇനിയുള്ള കളി നിന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല വിളിച്ചു പറ ഹൈദറിനോട് വരാൻ.റൊസാരിയൊക്ക് വേണ്ടത് നിന്നെ അല്ല ഹൈദറിനെ ആണ്.അപ്പൊ വരട്ടെ എന്ന് പറഞ്ഞ് ആന്റണി തിരിച്ചു നടന്നു..........
ആന്റണി പോവുന്നത് നോക്കി ഒന്നും ചെയ്യാൻ കഴിയാതെ ജലാൽ മദ്യത്തിന്റെ ബോട്ടിൽ നിലത്തേക്ക് എറിഞ്ഞു ഉടച്ചു................
********************************
ശങ്കർ രാമകൃഷ്ണൻ ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങുംബോൾ ആണ് സ്റ്റീഫന്റെ ജീപ്പ് അവിടെ വന്ന് നിന്നത്..........
സ്റ്റീഫനെ കണ്ടതും ഡോക്ടർ ഒന്ന് ചിരിച്ചു......
എന്താ സർ ഈ വഴിക്ക്.......
ഒന്നും ഇല്ല ഡോക്റ്ററെ വെറുതെ ഒന്ന് കാണാൻ വന്നതാ.ഫ്രീ ആണെങ്കിൽ നമുക്ക് അകത്തിരുന്നു സംസാരിക്കാം...........
വീട്ടിലേക്ക് പോവാൻ നിൽക്കുക ആയിരുന്നു കുഴാപ്പമില്ല.സർ വരൂ നമുക്ക് അകത്തോട്ടു ഇരിക്കാം...........
ഡോക്ടറുടെ ക്യാബിനകത്ത്.........
ഡോക്ടറെ വളച് കേടില്ലാതെ കാര്യത്തിലേക്ക് കടക്കാം.ഭ്രാന്ത് ഇല്ലാത്ത മഹേഷിനെ ചികില്സിക്കാൻ എത്രയാ ഡോക്ടറെ ഫീസ്.........
അത് കേട്ടതും ഡോക്ടർ ഒന്ന് ഞെട്ടി.പക്ഷെ അത് പുറത്ത് കാണിക്കാതെ ഡോക്ടർ ഒന്ന് ചിരിച്ചു.സർ എന്താ ഉദ്ദേശിക്കുന്നത്............
അതല്ല ഭ്രാന്ത് ഇല്ലാത്തവർക്ക് ഭ്രാന്ത് ഇണ്ട് എന്ന് വരുത്തി തീർക്കാൻ സർ മിടുക്കൻ ആണല്ലോ അത് കൊണ്ട് ചോദിച്ചതാ.........
ഡോക്ടറെ കഴിഞ്ഞ മാർച്ചു 31നാണു മഹേഷിനെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുള്ളത് അല്ല എന്ന് നിഷേധിക്കാൻ കഴിയുമോ.ഡോക്ടറെ എല്ലാ തെളിവുകളും ആയിട്ടാണ് ഞാൻ വന്നിട്ടുള്ളത്..........
ടോ കമ്മീഷണറേ തോന്നിവാസം പറയരുത്.നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനം ആണിത്..........
ഡോക്ടറെ തന്റെ പൂർവ ചരിത്രം വരെ തപ്പിയതിനു ശേഷം ആണ് ഞാൻ ഇപ്പൊ തന്റെ മുന്നിൽ ഇരിക്കുന്നതു...........
മാർച്ച് 31ന് കൊച്ചിയിലെ ഹോട്ടൽ ഗ്രീൻ റെസിഡെൻസിൽ വെച്ച് താനും മഹേഷും മഹേഷിന്റെ അച്ഛനും തമ്മിൽ കൂടി കാഴ്ച നടത്തിയിരുന്നു.അവിടെ നിന്നും മഹേഷ് തന്റെ കൂടെ നേരെ ഇങ്ങോട്ട് വന്ന് അഡ്മിറ്റ് ആയി.ഇപ്പൊ മഹേഷിന്റെ അച്ഛൻ രാജശേഖരൻ കൊച്ചിയിൽ ഉണ്ട് അത് തനിക്ക് തരാൻ ഉള്ള ബാലൻസ് ക്യാഷ് തരാൻ വേണ്ടി വന്നത് അല്ലെ...............
എന്താ ഡോകടറെ ഞാൻ പറഞ്ഞത് ശരിയല്ലേ........
സ്റ്റീഫന്റെ ഫോൺ പെട്ടന്ന് റിങ് ചെയ്യാൻ തുടങ്ങി അൻവർ ആയിരുന്നു വിളിക്കുന്നത്.സ്റ്റീഫൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.........
ഓക്കേ ഗുഡ് ജോബ് അൻവർ ഞങ്ങൾ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് ഫോൺ വെച്ചു..........
ഡോക്ടറെ രാജശേഖരനെ അൻവർ പൊക്കി അപ്പൊ എങ്ങനെയാ കൂടെ പോരുക അല്ലെ..............
*********************************
പോലീസ് സ്റ്റേഷനിൽ വെച്ചു ചോദ്യം ചെയ്യുക ആയിരുന്നു ഡോക്ടറെയും മഹേഷിനെയും രാജശേഖറിനേയും.............
രാജശേഖരോ താനും കുടുംബവും താമസിക്കുന്നത് വാടക വീട്ടിൽ അല്ലെ.സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയവും അപ്പൊ ഈ ഡോക്ട്ടറുക്ക് കൊടുക്കാൻ ഉള്ള ക്യാഷ് എവിടെ നിന്നും കിട്ടി.........
അത് സർ..........
ഇങ്ങ് പോരട്ടെ..... സമയം തീരെ ഇല്ല........
അത് സർ എന്റെ കയ്യിൽ ഉണ്ടായിരുന്നത് ആണ്........
തനിക്ക് ആ ക്യാഷ് എവിടെ നിന്നും കിട്ടി എന്നതാണ് എന്റെ ചോദ്യം...........
അത് കേട്ടതും രാജശേഖരൻ തല താഴ്ത്തിയിരുന്നു...........
ചന്ദ്രശേഖരന്റെ കമ്പനിയിലെ ഫിനാൻസ് മാനേജർ നന്ദൻ തന്റെ ആളാണ്.അവൻ വഴി ചന്ദ്രശേഖരന്റെ കമ്പനിയിൽ നിന്നും വലിച്ചു അല്ലെ.ഇതിന്റെ മുന്നേയും താൻ നന്ദന്റെ സഹായത്തോടെ അക്കൗണ്ട്സിൽ തിരിമറി കാണിച്ചിട്ട് പണം വലിച്ചിട്ടില്ലേ................
അത് കേട്ടതും രാജശേഖരൻ ഒന്ന് ഞെട്ടി...........
താൻ ഞെട്ടാൻ കിടക്കുന്നതെ ഉള്ളു.തന്റെയൊക്കെ മൊത്തം ജാതകം എന്റെ കയ്യിൽ ഉണ്ട്...........
മഹേഷ് ചന്ദ്രശേഖരന്റെ കമ്പനിയിൽ സാമ്പത്തിക തിരിമറി നടത്തി എന്ന് അറിഞ്ഞപ്പോൾ ആ വഴിക്കും നമ്മൾ അന്യോഷിച്ചു........
അപ്പൊ മോനെ മഹേഷേ പറ എന്താ സംഭവിച്ചത് എന്തിനാ അവരെ കൊന്നത്.............
അതും കൂടി പറഞ്ഞാൽ നമുക്ക് സന്തോഷത്തോടെ പിരിയാം.........
സർ ഞാൻ ആരെയും കൊന്നിട്ടില്ല.എനിക്ക് ഇതിൽ യാതൊരു പങ്ക് ഇല്ല...........
മോനേ മഹേഷേ എന്നെ കൊണ്ട് വെറുതെ പോലിസ് മുറ എടുപ്പിക്കരുത്.........
നിനക്കു ഈ മർഡറുമായി യാതൊരു ബന്ധവും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് മെന്റൽ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആയത്..............
സർ പേടിച്ചിട്ടാണ്........
പേടിച്ചിട്ടോ.......?
അതെ സർ............
ചെറിയച്ഛനും ഫാമിലിയും മിസ്സിംഗ് ആണ് എന്നറിഞ്ഞപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു.എന്നെ തേടി പോലീസ് വരും എന്ന്.ഞാനും അവരും തമ്മിൽ ഉള്ള പ്രശ്നം പിന്നെ ഞാൻ അവരെ കൊല്ലും എന്ന് ഭീഷണി പെടുത്തിയിട്ടും ഉണ്ട്.അവരെ കാണാതായിരിക്കുന്നത് കൊച്ചിയിൽ വെച്ചും ഈ സമയത്ത് ഞാനും കൊച്ചിയിൽ ഉണ്ട്.എല്ലാം കൂടി ചേർത്ത് വായിച്ചാൽ എന്നെ ഇതിൽ പ്രതി ചേർക്കാൻ കഴിയും എന്ന് അച്ഛൻ പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണ് എന്ന് തോന്നി..............
അത് കൊണ്ടാണ് ഇങ്ങനെ ഒരു നാടകം കളിച്ചത്.അല്ലാതെ ഞാൻ ആരെയും കൊന്നിട്ടില്ല സർ..............
അൻവർ താൻ ഒന്ന് ചോദിക്ക് ഇവനോട്.ഇനി ഞാൻ ചോദിച്ചാൽ ഇവൻ താങ്ങില്ല...........
********************************
സമയം രാത്രി 10 pm
മൂന്നാറിൽ താമസിക്കുന്ന തന്റെ അനിയന്റെ വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു മാഞ്ഞൂരാനും കുടുംബവും................
റോഡ് പണി നടക്കുന്നത് കൊണ്ട് വളരെ പതുക്കെ ആയിരുന്നു പോയിരുന്നത്.റോഡിൽ മറ്റ് വാഹനങൾ വളരെ കുറവ് ആയിരുന്നു............
പപ്പാ ഇനി എത്ര ദൂരം ഉണ്ട് അങ്ങോട്ടേക്ക്........
അധികം ഇല്ല ജസ്റ്റ് 5km.......
അത് കേട്ടതും മെർവിൻ ഒന്ന് മൂളി...........
പെട്ടന്ന് വലിയൊരു ശബ്ദം കേട്ടതും മെർവിൻ ബ്രേക്ക് ചവിട്ടിയതും ഒരുമിച്ചു ആയിരുന്നു.........
നാശം വണ്ടി പഞ്ചർ ആയി എന്ന് തോന്നുന്നു എന്ന് പറഞ്ഞ് മെർവിൻ പുറത്തേക്ക് ഇറങ്ങി.........
ഫ്രണ്ട് ടയർ രണ്ടും പഞ്ചർ ആയിരുന്നു........
സ്റ്റെപ്പിനി ടയർ ഒന്നേ ഉണ്ടായിരുന്നുവൊള്ളൂ........
റോഡിൽ മറ്റ് വണ്ടികൾ ഒന്നും വരുന്നുണ്ടായിരുന്നില്ല.മെർവിൻ ഫോൺ എടുത്തു നോക്കി.ഒട്ടും നെറ്റ് വർക്ക് ഉണ്ടായിരുന്നില്ല.........
നാശം റെയ്‌ഞ്ചു ഇല്ല.ആരുടേങ്കിലും ഫോണിൽ റൈഞ്ചു ഉണ്ടോ.............
മൂന്ന് പേരും ഫോൺ എടുത്ത് നോക്കി ആരുടെ ഫോണിലും റെയിഞ്ചു ഉണ്ടായിരുന്നില്ല............
മെർവിൻ ചുറ്റിലും ഒന്ന് നോക്കി.......
അപ്പോൾ ആണ് അവരുടെ പുറകിൽ ഒരു ഇന്നോവ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടത്...........
ഒരാൾ പുറം തിരിഞ്ഞു നിന്ന് ഫോണിൽ സംസാരിക്കുന്നുണ്ട്.........
Thank god എന്ന് പറഞ്ഞ് മെർവിന് അയാളുടെ അടുത്തേക്ക് നടന്നു........
മെർവിന് അയാളുടെ പുറകിൽ ചെന്ന് നിന്നു.......
എക്സ്ക്യൂസ്‌മി ചേട്ടാ വണ്ടി ഒന്ന് പഞ്ചർ ആയി ഹെല്പ് ചെയ്യാമോ..........
മെർവിന് ചോദിച്ചതു കേൾക്കാത്തത് പോലെ അയാൾ നിന്നു........
രണ്ട് മൂന്ന് വട്ടം വിളിച്ചിട്ടും അയാളിൽ പ്രതികരണം ഒന്നും തന്നെ ഉണ്ടായിരുന്നില്ല............
മെർവിനിൽ ചെറിയതോതിൽ ഭയം ഉടലെടുക്കാൻ തുടങ്ങി.......
അവൻ പേടിയോടെ രണ്ട് സ്റ്റെപ് പുറകിലേക്ക് വെച്ചു.തിരിഞ്ഞു നടക്കാൻ തുടങ്ങി............
ഹായ് ബേബി............
പെട്ടന്ന് പുറകിൽ നിന്നും ഉള്ള വിളികേട്ടതും മെർവിൻ ഒന്ന് തിരിഞ്ഞു നോക്കി...........
അയാളുടെ മുഖത് നോക്കിയതും മെർവിന് പേടിയോടെ രണ്ട് സ്റ്റെപ് പുറകിലേക്ക് വെച്ചു...........
തന്റെ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പിന്റെ പൈപ്പ് അയാൾ മെർവിന് നേരെ ആഞ്ഞു വീശി...........
പ്രവാസി മലയാളി ജോയ് മാഞ്ഞൂരാനെയും കുടുംബത്തെയും മൂന്നാറിൽ വെച്ച് അജ്ഞാതർ തട്ടി കൊണ്ട് പോയി.അടുത്ത ദിവസത്തെ വാർത്ത ചാനലുകളിലെ പ്രധാന ഹെഡ് ലൈൻസ് ഇതായിരുന്നു...............
തുടരും...........
Wri Shihab Tharakkal
DEVIL 2
CHAPTER : 9
POSTER : Rajeev Rajus
Wri : Shihab Tharakkal
+918943914403
@Copyright Work - This work is Protected in accordance with section 45 of the Copyright Act 1957 (14 of 1957).
**********************************
അയാളുടെ മുഖത് നോക്കിയതും മെർവിൻ പേടിയോടെ രണ്ട് സ്റ്റെപ് പുറകിലേക്ക് വെച്ചു...........
തന്റെ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പിന്റെ പൈപ്പ് അയാൾ മെർവിന് നേരെ ആഞ്ഞു വീശി...........
പ്രവാസി മലയാളി ജോയ് മാഞ്ഞൂരാനെയും കുടുംബത്തെയും മൂന്നാറിൽ വെച്ച് അജ്ഞാതർ തട്ടി കൊണ്ട് പോയി.അടുത്ത ദിവസത്തെ വാർത്ത ചാനലുകളിലെ പ്രധാന ഹെഡ് ലൈൻസ് ഇതായിരുന്നു...........
*******************************
ജോയ് മാഞ്ഞുരന്റെയും കുടുംബത്തിന്റെയും തിരോധാനതെ കുറിച്ചുള്ള വാർത്ത ടീവി യിൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു സ്റ്റീഫൻ............
ചന്ദ്രശേഖരന്റെയും കുടുംബത്തിന്റെയും കേസ് ഇതു മായി ബന്ധപ്പെടുത്തി ചാനലുകളിൽ വാർത്ത പോയിക്കൊണ്ടേയിരുന്നു..
അപ്പോൾ ആണ് സ്റ്റീഫന്റെ ഫോൺ റിങ് ചെയ്തത് അൻവർ ആയിരുന്നു വിളിച്ചത്...........
യാ അൻവർ ഞാൻ ന്യൂസ് കണ്ട് കൊണ്ടിരിക്കുകയാണ്.ഞാൻ I.G യെ ഒന്ന് വിളിക്കട്ടെ എന്നിട്ട് തന്നെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് സ്റ്റീഫൻ ഫോൺ കട്ട് ചെയ്തു...............
സ്റ്റീഫൻ IG1യുടെ നമ്പർ ഡയൽ ചെയ്തു ചെവിയിൽ വച്ചു...........
********************************
മാഞ്ഞൂരാന്റെ വണ്ടി കിടക്കുന്നിടത് 2 പോലീസ് ഓഫീസർ ഉണ്ടായിരുന്നു ഒരു SI യും ഒരു കോൺസ്റ്റബിളും..........
വണ്ടി കിടക്കുന്ന ഭാഗം ബാരിക്കേഡ് ചെയ്തിട്ടുണ്ടായിരുന്നു.......
സാറെ നമ്മൾ ഇവിടെ കാത്ത് നിൽക്കുന്നതിന് എന്തെങ്കിലും അർഥം ഉണ്ടോ..............
ഒന്ന് അടങ് രാമേട്ടാ നിങ്ങൾ.IG യുടെ ഓർഡർ ആണ് പിന്നെ വരുന്നത് എറണാകുളം സിറ്റി പോലീസ് കമ്മീഷണറും.അവർക്കാണ് ഈ കേസിന്റെ ചുമതല ഇപ്പൊ ഒന്ന് നമ്മൾ സഹിച്ചാൽ ഈ കേസിന്റെ പിന്നാലെ നമ്മൾക്ക് ഓടേണ്ട ആവശ്യം ഇല്ല.അല്ലെങ്കിൽ ഇതൊക്കെ കൂടി നമ്മുടെ തലയിൽ വരും.അതും പറഞ്ഞ് SI ആഷിഖ് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത്
കത്തിച്ചു...............
കുറച്ച് കഴിഞ്ഞതും മഹിന്ദ്രയുടെ ബ്ലാക്ക് കളർ ജീപ്പ് വന്ന് നിന്നു.അതിൽ നിന്നും സ്റ്റീഫനും അൻവറും പുറത്തേക്ക് ഇറങ്ങി............
സ്റ്റീഫനെ കണ്ടതും SI വന്ന് സല്യൂട്ട് അടിച്ചു............
സർ Iam ആഷിഖ്.SI ആണ്.എന്ന് പറഞ്ഞ് സ്റ്റീഫന് ഷേക്ക് ഹാൻഡ് നൽകി.പിന്നെ അൻവറിനും.........
ഇത് എപ്പോൾ ആയിരുന്നു സംഭവം അൻവർ ചോദിച്ചു............
രാത്രി 12മണിക്ക് ആണ് ജോർജ് മാഞ്ഞൂരാൻ സ്റ്റേഷനിൽ വിളിച്ച് വിവരം തന്നത്...............
ജോർജ് മാഞ്ഞൂരാന്റെ മൊഴി പ്രകാരം ഇന്നലെ വൈകുന്നേരം 5മണിക്ക് ആണ് ഇവർ ആലുവയിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. അവിടെ നിന്നും ഇറങ്ങുന്ന സമയത്ത് ജോയ് മാഞ്ഞൂരാൻ അനിയൻ ജോർജ് മാഞ്ഞൂരാനെ വിളിച്ചിരുന്നു.അതിന് ശേഷം പിന്നെ ഒരു ഫോൺ കോൺടാക്ട് ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്.രാത്രി 11 ആയിട്ടും എത്താത്തത് കൊണ്ട് വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ് ആണ് എന്നാണ് മറുപടി ലഭിച്ചത്.............
ജോർജിന്റെ മകനും കൂട്ടുകാരും ടൗണിൽ നിന്നും തിരിച്ചു വരുമ്പോൾ ആണ് ജോയ്ടെ വണ്ടി ഇവിടെ കിടക്കുന്നത് കണ്ടത്............
അങ്ങനെ ആണ് അവർ പോലീസിൽ വിവരം അറിയിക്കുന്നത്..........
മറ്റന്നാൾ ജോർജിന്റെ മകളുടെ കല്യാണം ആണ് അതിൽ പങ്കെടുക്കാൻ വന്നതാണ് ഇവർ..........
ഇവിടെ മൊത്തം പരിശോധിച്ചോ..........
ആ പരിശോധിച്ചു സർ.പ്രതിയിലേക്ക് സൂചന ലഭിക്കുന്ന ഒന്നും തന്നെ കിട്ടിയില്ല സർ..........
അൻവറും സ്റ്റീഫനും ഒന്നും കൂടി അവിടെ പരിശോധന നടത്തി.പക്ഷെ നിരാശയായിരുന്നു ഫലം..............
സ്റ്റീഫൻ നിരാശയോടെ ജീപ്പിൽ ചാരി നിന്നു.......
അൻവർ രണ്ടാമത്തെ ഫാമിലിയാണ് ആണ് മിസ്സ് ആവുന്നത്. ആരാണ് ഇതിന് പിന്നിൽ എന്താണ് അവരുടെ ഉദ്ദേശം. ഒരു എവിടെൻസ് പോലും ഇല്ലാതെ വളരെ പെർഫെക്ട് ആയ ക്രൈം...............
********************************
പഴയ ഒരു ഫാം ഹൗസിനുള്ളിൽ കൈകൾ രണ്ടും രണ്ട് സൈഡിലേക്ക് ആയി കെട്ടിയിട്ടിരിക്കുക ആയിരുന്നു നാല് പേരെയും...........
മെർവിന്റെ നെറ്റി പൊട്ടി രക്തം ഒലിച്ചിറങ്ങി കട്ട പിടിച്ചു കിടക്കുന്നുണ്ട്.മേരിയുടെയും മെർലിന്റെയും കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..................
അവർ നാല് പേരും പേടിയോടെ പരസ്പരം മുഖത്തേക്ക് നോക്കി........
അപ്പോൾ ആണ് ഡോർ തുറന്നു ഒരാൾ അകത്തേക്ക് വന്നത്.......
ഒരു കറുത്ത ഗൗൺ ആയിരുന്നു അയാൾ ധരിച്ചിരുന്നത്.ഒരു മാസ്ക് ഉപയോഗിച്ച് അയാൾ അയാളുടെ മുഖം മറച്ചിരുന്നു..................
അയാൾ അവരുടെ മുന്നിലേക്ക് വന്ന് കസേരയിൽ ഇരുന്നു........
തൊട്ടടുത്ത് ഒരു ടേബിളിന്റെ മുകളിൽ ഒരു ബോക്സ് ഉണ്ട്.അയാൾ അത് അവരുടെ മുന്നിൽ തുറന്ന് വെച്ചു...........
അതിൽ മൊത്തം ടൂൾസ് ആയിരുന്നു.അത് കണ്ടതും അവർ നാല് പേരും ഭയന്നു..............
നിങ്ങൾ ആരാണ് എന്താണ് നിങ്ങൾക്ക് എന്താ വേണ്ടത്.............
മെർവിന്റെ ചോദ്യം കേട്ടതും അയാൾ ഒന്ന് ചിരിച്ചു..........
ഞാൻ ചോദിച്ചാൽ എന്തും തരുമോ നീ..........
തരും.....എന്തും തരും...............
നീ എനിക്ക് ഒന്നും തരണ്ട എനിക്ക് ആവശ്യം ഉള്ളത് ഞാൻ എടുത്തോളാം.എനിക്ക് അതാ ശീലം..............
പക്ഷെ ഞാൻ പറയുന്നത് പോലെ നിങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് എത്രയും പെട്ടന്ന് പോകാം.എന്താ ഞാൻ പറയുന്നത് അനുസരിക്കാൻ റെഡി അല്ലെ............
അതെ എന്നർത്ഥത്തിൽ മെർവിൻ തലയാട്ടി..........
അയാൾ നോട്ടം മെർലിനിലേക്ക് മാറ്റി........
അയാളുടെ നോട്ടം കണ്ടതും അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി...............
ഇത് ഒരു ഗെയിം ആയി കണ്ടാൽ മതി.ഒരു ഫൺ ഗെയിം.ടാസ്ക് എന്താണ് എന്നറിഞ്ഞാൽ ഒരിക്കലും ഇതിൽ നിന്നും പിന്തിരിയാൻ പാടില്ല.അങ്ങനെ പിന്തിരിഞ്ഞാൽ അതിന്റെ ശിക്ഷ അനുഭവിക്കുന്നത് നിങ്ങളുടെ പപ്പ ആയിരിക്കും അതും പറഞ്ഞ് അയാൾ ടേബിളിന്റെ മുകളിൽ നിന്നും രണ്ട് പ്ലാസ്റ്റർ എടുത്ത് ജോയിയുടെയും മേരിയുടെയും വായയിൽ ഒട്ടിച്ചു..............
അയാൾ മെർവിന്റെ അടുത്തേക് ചെന്നു.can you have sex with your sister......?
അയാളുടെ ചോദ്യം കേട്ടതും എല്ലാവരും ഭയന്നു............
അയാൾ മെർവിനോട് വീണ്ടും ചോദ്യം ആവർത്തിച്ചു.............
പെട്ടന്ന് മെർവിൻ അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി...........
അയാൾ പെട്ടന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.മെർവിൻ ഇതാണ് നിങ്ങൾക്കുള്ള ടാസ്ക്.നീ ചെയ്യും ഇല്ലെങ്കിൽ ഞാൻ ചെയ്യിപ്പിക്കും.എനിക്ക് അത് കണ്ട് ആസ്വദിക്കണം മെർവിൻ...............
അയാൾ പെട്ടന്ന് മെർലിന്റെ അടുത്തേക്ക് തിരിഞ്ഞു.അവളുടെ മുഖം തന്റെ രണ്ട് കൈകളിൽ ആക്കി അയാൾ ചിരിക്കാൻ തുടങ്ങി പെട്ടന്ന് അയാൾ അവളുടെ ഷർട്ട് പിടിച്ചു വലിച്ചു.ഷർട്ടിന്റെ ഒരു ഭാഗം അയാളുടെ കയ്യിൽ പൊന്നു.അത് കൊണ്ട് അയാൾ തന്റെ മുഖം തുടച്ചു...........
ആ രംഗം കണ്ട് നിൽക്കാൻ കഴിയാതെ മെർവിനും ജോയിയും കണ്ണുകൾ അടച്ചു നിന്നു............
നേരത്തെ തുറന്ന് വെച്ചിരുന്ന ടൂൾസ് ബോക്സിൽ നിന്നും ഒരു ഹാമറും മൂന്ന് ഇഞ്ചു വലിപ്പം ഉള്ള കുറച്ച് സ്റ്റീൽ ആണിയും എടുത്ത് അയാൾ ജോയിടെ അടുത്തേക്ക് ചെന്നു.ആദ്യം അയാൾ വായയിൽ ഒട്ടിച്ച പ്ലാസ്റ്റർ എടുത്ത് കളഞ്ഞു............
എന്നിട്ട് അയാൾ കാലിന്റെ ചുവട്ടിൽ ഇരുന്നു.ഒരു ആണി എടുത്തു ജോയിടെ കാലിന്റെ പെരുവിരലിന്റെ മുകളിൽ വെച്ച് അടിക്കാൻ തുടങ്ങി........
വേദന കൊണ്ട് ജോയ് അലറികരയാൻ തുടങ്ങി. അയാൾ കാലിന്റെ 10 വിരലിന്റെ മുകളിലും ആണി അടിച്ചു കയറ്റാൻ തുടങ്ങി.............
വിരലിന്റെ മുകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...............
ആണി മുഴുവൻ അടിച്ചു കയറ്റിയതിന് ശേഷം അയാൾ മെർവിന്റെയും മെർലിന്റെയും അടുത്തേക്ക് ചെന്നു.........
ഇപ്പൊ എന്ത് പറയുന്നു റെഡി അല്ലെ നിങ്ങൾ............
പ്ലീസ്.......മെർവിൻ ദയനീയമായി പറഞ്ഞു........
മെർവിൻ, മെർലിൻ നിങ്ങൾ എത്ര പെട്ടന്ന് സമ്മതിക്കുന്നുവോ നിങ്ങളുടെ അച്ഛന് അത്രയും വേദന സഹിച്ചാൽ മതി..........
നിങ്ങൾ എനിക്ക് വാക്ക് തന്നത് അല്ലെ ഞാൻ പറഞ്ഞത് അനുസരിക്കാം എന്ന്.......
അയാൾ ടൂൾ ബോക്സിൽ നിന്നും ഒരു ഗ്രൈൻഡിങ് മെഷീൻ എടുത്തു അതിൽ ടൈൽ കട്ട് ചെയ്യുന്ന ബ്ലേഡ് ഇട്ട് നാന്നായി ടൈറ്റ് ചെയ്തു. കറന്റ് കൊടുത്തു ചെക്ക് ചെയ്ത് നോക്കിയതിന് ശേഷം മെർവിന്റെയും മെർലിയുടെയും അടുത്തേക്ക് ചെന്നു........
നിങ്ങൾ സമ്മതിക്കുന്നുണ്ടോ ഇല്ലെങ്കിൽ നിങളുടെ പപ്പയുടെ കാലിന്റെ ഓരോ വിരലും ഞാൻ ഇങ്ങു എടുക്കും............
അയാൾ നേരെ ജോയ്ടെ അടുത്തേക്ക് ചെന്നു........
പ്ലീസ്....ഞങളെ വെറുതെ വിടണം ഉപദ്രവിക്കരുത്.ജോയ് ദയനീയമായി അയാളോട് അപേക്ഷിച്ചു.............
സോറി മിസ്റ്റർ ജോയ് മാഞ്ഞൂരാൻ തന്റെ മക്കൾക്ക് തന്നോട് സ്നേഹം ഇല്ല.അവർക്ക് ഇല്ലാത്ത സ്നേഹം എനിക്ക് എന്തിനാ എന്നും പറഞ്ഞു കാലിന്റെ പെരു വിരൽ അയാൾ അയാൾ കട്ട് ചെയ്തു...........
വേദന കൊണ്ട് ജോയ് അലറിക്കരയാൻ തുടങ്ങി............
*********************************
മൂന്ന് ദിവസങ്ങൾക്ക് ശേഷം..........
സമയം 6 am
മൂന്നാറിലേക്കുള്ള ട്രിപ്പിൽ ആയിരുന്നു നാല് യുവാക്കൾ.കോമ്പസിന്റെ റെഡ് കളർ ജീപ്പിൽ പാട്ടും വെച്ച് ആസ്വദിച്ചു ആയിരുന്നു അവർ വന്നിരുന്നത്..........
ഡാ എനിക്കൊന്നു മുള്ളണം പറ്റിയ സ്ഥലം കണ്ടാൽ നിർത്തണം.സഹിക്കാൻ പറ്റുന്നില്ല.........
ബ്രോ രണ്ടാമത്തെ വളവിൽ നിർത്താം അവിടെ വണ്ടി പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്..........
എന്തായാലും പെട്ടന്ന് വേണം.ഇല്ലേൽ ഞാൻ വണ്ടിയിൽ മുള്ളും.........
രണ്ടാമത്തെ വളവിൽ അവർ വണ്ടി നിർത്തിയതും ബ്ലാക്ക് വസ്ത്രം ധരിച്ച ഒരാൾ ഇന്നോവയിൽ കയറി പോയതും ഒരുമിച്ചു ആയിരുന്നു..........
നാല് പേരും വണ്ടിയിൽ നിന്നും ഇറങ്ങി........
ഒരുത്തൻ കുറച്ച് അങ്ങോട്ട് മാറി നിന്നു മുള്ളാൻ തുടങ്ങി........
പെട്ടന്ന് ആണ് അവൻ മുന്നിലെ ആ കാഴ്ച കണ്ടത്.ഒരലർച്ചയോടെ അവൻ പുറകിലേക്ക് വീണു.........
അലർച്ച കേട്ടതും ബാക്കി ഉള്ളവർ അവന്റെ അടുത്തേക്ക് വന്നു.മുന്നിലെ കാഴ്ച കണ്ടതും അവരും ഞെട്ടി തരിച്ചു നിന്നു..........
രണ്ട് മീറ്റർ നീളം ഉള്ള നാല് കുന്തത്തിന്റെ മുകളിൽ തറച്ചു വെച്ചിരിക്കുകയായിരുന്നു നാല് പേരുടെ ബോഡിയും..........
നിമിഷങ്ങൾക്കകം അവിടെ പോലീസ് എത്തി.......
ആ ഏരിയ മൊത്തം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരുന്നു.ജനങ്ങളെയും മീഡിയയേയും അങ്ങോട്ട് അടുപ്പിച്ചില്ല.........
സഈധും ഷായയും അവിടെ എത്തി അവരുടെ ജോലി തുടങ്ങികഴിഞ്ഞിരുന്നു.......
സ്റ്റീഫനും അൻവറും അവിടെ തന്നെ ഉണ്ടായിരുന്നു............
പരിശോധനക്ക് ശേഷം സഈദ് സ്റ്റീഫന്റെ അടുത്തേക്ക് ചെന്നു...........
എന്തായി തന്റെത് കഴിഞ്ഞോ.എനി ഫൈൻഡിങ്സ്.........
ഒന്നും ഇല്ല സർ.കഴിഞ്ഞ കൊലപാതകം പോലെ തന്നെ.ഇവിടെ മേരിയുടെയും മെർലിന്റെയും ശരീരത്തിൽ ഒരു ഫിംഗർ പ്രിന്റ് ഉണ്ട്.അത് ജോയ്ടെയോ അല്ലെങ്കിൽ മെർവിന്റെയോ ആയിരിക്കും.പിന്നെ കഴിഞ്ഞ കേസിൽ കുന്തം മൂന്ന് മീറ്റർ നീളം ഉണ്ടായിരുന്നു ഇവിടെ അത് രണ്ട് മീറ്റർ...........
വേറെ ഒരു കാര്യം കൂടി സാഈദ്........
സ്റ്റീഫൻ പറഞ്ഞത് കേട്ടതും സഈദ് സ്റ്റീഫന്റെ മുഖത്തേക്ക് നോക്കി........
ചന്ദ്രശേഖരനേക്കാളും കൂടുതൽ ടോർച്ചർ ചെയ്തിട്ടുണ്ട് ജോയ് മാഞ്ഞൂരാനെ............
തീർച്ചയായും സർ വലത് കാലിന്റെ 5 വിരലും മുറിച്ച് മാറ്റിയിട്ടുണ്ട്............
ആരായിരിക്കും, എന്തിനായിരിക്കും സർ.........
അറിയില്ല സഈദ് അതിനുള്ള ഉത്തരം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു............
സർ അവനെ കണ്ടെത്തികഴിഞ്ഞാൽ ഒരിക്കലും നിയമത്തിനു വിട്ട് കൊടുക്കരുത് കൊന്നേക്കണം ആ ചെകുത്താനെ..........
അത് പറയുമ്പോൾ സഈദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു............
*********************************
സ്റ്റീഫന്റെ റൂമിലേക്ക് അൻവർ കടന്നു വന്നു.അൻവറിന്റെ കയ്യിൽ ഒരു ഫയലും ഉണ്ടായിരുന്നു....
സർ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആണ് എന്ന് പറഞ്ഞ് അൻവർ സ്റ്റീഫന് ഫയൽ കൈമാറി........
സ്റ്റീഫൻ അത് വാങ്ങിച്ചു..........
ജോയ് മാഞ്ഞൂരാനെ മാക്സിമം ടോർച്ചെർ ചെയ്തിട്ടുണ്ട്.ശരീരത്തിലെ പല മുറിവുകൾക്കും രണ്ട് ദിവസം പഴക്കം ഉണ്ട്.ചെറുതും വലുതും ആയി 200ൽ പരം മുറിവുകൾ............
മെർലിനും മേരിയും റേപ്പ് ചെയ്യപെട്ടിട്ടും ഉണ്ട്.ഫോറൻസിക് റിപ്പോർട്ട് പ്രകാരം മേരിയുടെയും മെർലിന്റെയും സ്വകാര്യ ഭാഗങ്ങളിൽ മെർവിന്റെ വിരൽ അടയാളവും പിന്നെ........സ്റ്റീഫൻ പറഞ്ഞ് നിർത്തി........
കില്ലറുടെ ടോർച്ചർ സഹിക്കാൻ പറ്റാതെ ആയിരിക്കണം മെർവിൻ അത് ചെയ്തത്.ഇതിലെല്ലാം കില്ലർ ഒരു ആനന്ദം കണ്ടെത്തുന്നുണ്ട് എന്നുറപ്പാണ്.അത് കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാം കില്ലർ നോർമൽ ആയ ഒരാൾ അല്ല എന്ന്..........
സർ ആ പിള്ളേരുടെ മൊഴി അനുസരിച്ചു അവർ അവിടെ എത്തിയതും ഒരു ഇന്നോവയിൽ ഒരാൾ കയറി പോയതും ഒരുമിച്ചു ആയിരുന്നുവത്രേ.........
അൻവർ ആ ഇന്നോവയിൽ പോയ ആൾ ആയിരിക്കും കില്ലർ അതുറപ്പാണ്...............
സർ ആ പിള്ളേർക്ക് ഇന്നോവയുടെ നമ്പർ അറിയാം.അത് വെച്ച് അന്യോഷിച്ചപ്പോൾ അറിയാൻ പറ്റിയത് വണ്ടിയുടെ RC ഓണർ കോഴിക്കോട് ഉള്ള ഒരു ഇബ്രാഹിം കുട്ടി ആണ്.അയാളെ കുറിച്ചുള്ള ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞിട്ടുണ്ട്.........
അതിൽ കാര്യം ഉണ്ട് എന്ന് തോന്നുന്നില്ലടോ.ആ ഇന്നോവ മോഷണം പോയി എന്ന് പറഞ്ഞ് ജോയ് മാഞ്ഞൂരാൻ മിസ്സ് ആവുന്നതിനു മുൻപുള്ള ഡേറ്റിൽ പോലീസിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ടാവും..........
അപ്പോൾ ആണ് അൻവറിന്റെ ഫോൺ റിങ് ചെയ്തത്.കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വെച്ചു...........
ഓക്കേ..... ശരി.. എന്ന് പറഞ്ഞ് അൻവർ വെച്ചു..........
സർ സംശയിച്ചത് പോലെ തന്നെ ഇന്നോവ മോഷ്ട്ടിചത് ആണ്.പിന്നെ അവർ ഇപ്പൊ ഒരു വീഡിയോ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്........
പെട്ടന്ന് അൻവറിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു...........
അത് ഓപ്പൺ ചെയ്ത് നോക്കിയതും അൻവർ ഒന്ന് ഞെട്ടി...........
സർ.....എന്ന് വിളിച്ച് സ്റ്റീഫന് ആ ഫോൺ കൈമാറി...........
ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെ CC ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആണിത്.........
മുഖം മൂടി വെച്ചിട്ടാണ് എങ്കിലും എന്ത് ധൈര്യത്തിൽ ആണ് അയാൾ ക്യാമെറയിൽ നോക്കി ഫ്ലയിങ് കിസ്സ് നൽകിയത് അല്ലെ.............
അവൻ നമ്മളെ വെല്ലുവിളിക്കുക ആണ് അൻവർ................
എന്ത് കൊണ്ടായിരിക്കും ഈ കില്ലർ ഫാമിലിയെ മൊത്തം ആയി തട്ടി കൊണ്ട് പോയി കൊലപ്പെടുതുന്നത്.കൊല്ലപ്പെട്ട രണ്ട് ഫാമിലിയും സമൂഹത്തിൽ നല്ല ഹൈ പ്രൊഫൈലിൽ താമസിക്കുന്നവർ.കില്ലറുടെ മോട്ടിവ് അതിനെ കുറിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല..............
ഈ കഴിഞ്ഞ രണ്ട് കൊലപാതകങ്ങളിലും കില്ലർ ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട്.ഇരകളെ തട്ടി കൊണ്ട് പോകാനും അവരുടെ ബോഡി ഉപേക്ഷിക്കാനും വേണ്ടി അയാൾ വണ്ടി മോഷ്ട്ടിക്കുകയാണ്............
കില്ലർക്ക് ഇനി ഒരു ടാർഗറ്റ് ഉണ്ടെങ്കിൽ ഇന്ന് മുതൽ ഏത് ദിവസവും ഒരു വണ്ടി കൂടി മോഷണം പോകാൻ ചാൻസ് ഉണ്ട്.അത് കൊണ്ട് എല്ലാ സ്റ്റേഷനിലും വിവരം അറിയിക്കണം.ഇന്ന് മുതൽ വാഹന മോഷണം റിപ്പോർട്ട് ചെയ്താൽ നമ്മളെ അറിയിക്കണം എന്ന്...........
കില്ലർ എവിടെ നിന്നും ആണൊ കിഡ്നാപ് ചെയ്യുന്നത് ആ പ്രദേശങ്ങളിൽ തന്നെ ആണ് ബോഡി ഉപേക്ഷിക്കുന്നതും.ഈ കേസിൽ എല്ലാവരുടെയും മരണ ടൈം ഏകദേശം കറക്റ്റ് ആണ്.നാലിനും 5നും ഇടയിൽ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്.പിള്ളേർ ബോഡി കാണുന്നത് 6മണിക്കും.അപ്പൊ ഒരു കാര്യം ഉറപ്പാണ് ആ പ്രദേശങ്ങളിൽ എവിടെയോ ആണ് കില്ലർ അവരെ ഹൈഡ് ചെയ്തിട്ടുള്ളത്...............
ആഷിഖിനെ വിളിച്ച് ആ ഭാഗങ്ങളിൽ ചെക്ക് ചെയ്യാൻ പറയണം.പ്രത്യേകിച്ച് അതികം ആരും ശ്രദ്ധിക്കാത്ത ആളുകളെ ഒളിപ്പിക്കാനും പറ്റിയ സ്ഥലം ഉണ്ടെങ്കിൽ അവിടെ എല്ലാം...........
അത് പോലെ ചന്ദ്രശേഖരന്റെ ഫാമിലിയും ജോയിടെ ഫാമിലിയും തമ്മിൽ ഏതെങ്കിലും വിധത്തിൽ വല്ല ബന്ധവും ഉണ്ടോ എന്ന് കൂടി അന്യോഷിക്കണം..........
പെട്ടന്ന് ആണ് അൻവറിന്റെ ഫോൺ റിങ് ചെയ്തത്...........
അൻവർ ഫോൺ എടുത്ത് നോക്കി.സർ ഒരു മിനിറ്റ് വൈഫ് ആണ് വിളിക്കുന്നത് എന്ന് പറഞ്ഞ് ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി........
സ്റ്റീഫൻ ചെന്ന് തന്റെ ചെയറിൽ ഇരുന്നു ടേബിളിന്റെ മുകളിൽ വെച്ചിരുന്ന ഫോട്ടോകളിലേക്ക് സൂക്ഷിച്ചു നോക്കി.........
പെട്ടന്ന് സ്റ്റീഫൻ ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന ബെല്ലിൽ അമർത്താൻ തുടങ്ങി...........
ശബ്ദം കേട്ടതും ഒരു കോൺസ്റ്റബിൾ അകത്തേക്ക് വന്നു........
എന്താ......സർ......
അൻവർ എവിടെ പെട്ടന്ന് വരാൻ പറ.........
കോൺസ്റ്റബിൾ പുറത്തേക്ക് പോയി അൻവറിനെ വിളിച്ച് കൊണ്ട് വന്നു.........
എന്താ സർ അൻവർ ചോദിച്ചു...........
അൻവർ തനിക്ക് ബ്രാം സ്റ്റോക്കറേ അറിയുമോ........
അതെന്താ സർ അങ്ങനെ ചോദിക്കുന്നത്.ഡ്രാക്കുള പ്രഭുവിനെ ലോകത്തിന് സമ്മാനിച്ച എഴുത്തുകാരൻ ബ്രാം സ്റ്റോക്കറേ അറിയാത്തവർ ആരാ ഉള്ളത്.................
ഡ്രാക്കുള പ്രഭുവിന്റെ ചരിത്രവുമായി കേസിനു ഒരു ബന്ധം ഉണ്ട്..........
അത് കേട്ടതും അൻവർ അത്ഭുതത്തോടെ സ്റ്റീഫന്റെ മുഖത്തേക്ക് നോക്കി............
തുടരും......
Wri : Shihab Tharakkal

0 Comments
Post a Comment