💘 *ROOHADHI* 💘




         Part-1



✍🏻Ayshu(nechu)wynd




"ഏഴ് കഴിഞ്ഞില്ലേ റസിയാ ഇജ്ജ്...ഇനി പഠിക്കേണ്ട..."

"ഉപ്പ..പ്ലീസ്...അഹമ്മദിന്റെ കൂടെ പൊയ്ക്കോളാം ഞാൻ..പ്ലീസ് ഉപ്പാ..."

"വേണ്ട റസിയാ വേണ്ട...അഹമ്മദ് ഇൻക് ഇന്റെ മോനെ പോലെ തന്നെയാ...പക്ഷെ എട്ടാം ക്ലാസിലേക്ക് ദൂരെ പോണം...അപ്പോ ഓൻക് അന്നെ ചിലപ്പോ ശ്രദ്ധിക്കാൻ പറ്റീന്ന് വരില്ല..."

"പറ്റും..അഹമ്മദ് ഇന്നെ നല്ല പോലെ ശ്രദ്ധിക്കും...ഇൻക് ഉറപ്പാ ... "

"റസിയാ...ഇജ്ജ് ഇന്നെ ദേഷ്യം പിടിപ്പിക്കാതെ പോ..."

റസിയ ദയനീയമായി ഉപ്പാനെ നോക്കി...
പുത്തൻ പുരക്കൽ തറവാട്ടിലെ മൂസ ഹാജിയുടെയും ബീവാത്തുവിന്റെയും ഒരേയൊരു മകളാണ് റസിയ...പുത്തൻപുരക്കൽ തറവാട്ടിലേക്ക് തന്നെ പടച്ചോൻ കനിഞ്ഞ് നൽകിയ ഒരേയൊരു പെൺതരി...കാരണവർ സൈതലവി ഹാജിക്കും സുലൈഖക്കും പിറന്നത് രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും ആണെങ്കിൽ പടച്ചോൻ പേരക്കിടാങ്ങളായി ആൺകുട്ടികളെ മാത്രം കൊടുത്തു...ഐശ്വര്യമെന്നോണം വൈകിയാണെങ്കിലും പുത്തൻപുരക്കലിന്റെ മുറ്റത്ത് പാദസ്വരം കിലുങ്ങാൻ റസിയ എന്ന കുഞ്ഞു മാലാഖയെത്തി ..

ഒറ്റ മോളായ റസിയാക്ക് ആങ്ങളമാരായി മൂത്താപ്പ അമ്മായിമാരുടെ മക്കൾ ധാരാളമായിരുന്നു...കുഞ്ഞു പെങ്ങളെ എല്ലാ സന്തോഷത്തിലും അവർ കൂട്ടു നിന്നു...

റസിയ വരുന്നതിന്റെ രണ്ട് മാസം മുൻപാണ് മാളിയേക്കൽ തറവാട്ടിലേക്ക് പുതിയ അതിഥി എത്തുന്നത്...റഹീം സാഹിബിന്റെയും റുഖിയയുടെയും മകനായി അഹമ്മദിന്റെ ജനനം...

ഒരു മതിൽകെട്ടിന് അപ്പുറത്തും ഇപ്പുറത്തുമാണെങ്കിലും ഒരു കുടുമ്പമായി മാളിയേക്കലും പുത്തൻ പുരക്കലും കഴിഞ്ഞ് പോരാൻ തുടങ്ങിയിട്ട് വർഷങ്ങളായി...നാട്ടിലെ അറിയപ്പെടുന്ന പണക്കാർ ആണെങ്കിലും പാവപ്പെട്ടവന്റെ കണ്ണീർ ഒപ്പുന്ന കാര്യത്തിൽ രണ്ട് കുടുമ്പവും മത്സരമായിരുന്നു...

റഹീം സാഹിബും മൂസ ഹാജിയും ഒരുമിച്ചാണ് ഹജ്ജ് ചെയ്തതെങ്കിലും നാട്ടുകാർക്ക് ഒരാൾ സാഹിബും ഒരാൾ ഹാജ്യാരുമായിരുന്നു...

പിച്ചവെച്ച് തുടങ്ങിയത് മുതൽ അഹമ്മദ് എന്നും റസിയാന്റെ അടുക്കലെത്തും...കുറേ പിച്ചവെച്ചും മുട്ടിലിഴഞ്ഞും ഏന്തിവലിഞ്ഞും മതിലിനിപ്പുറത്തെത്തി റസിയാന്റെ മോണ കാട്ടിയുള്ള ചിരി കാണുമ്പോ അഹമ്മദ് തന്റെ രണ്ട് പല്ല് കാണിച്ച് കൈ കൊട്ടി ചിരിക്കാൻ തുടങ്ങും...

അഹമ്മദിനെ അവർ ഹംദേ എന്നും റസിയാനെ റയ്യൂ എന്നും വിളിച്ചു... റയ്യൂ ഇല്ലാതെ ഹംദും ഹംദ് ഇല്ലാതെ റയ്യൂ ഉം ഭക്ഷണം കഴിക്കൂല...റയ്യൂന് വാങ്ങുന്ന കളിസാധനങ്ങളൊക്കെ ഹാജ്യാർ ഹംദിനും ഹംദിന് വാങ്ങുന്നതൊക്കെ സാഹിബ് റയ്യൂനും വാങ്ങി ..

വർഷം മൂന്ന് കഴിഞ്ഞപ്പോൾ ഹംദിനെ അങ്കണവാടിയിൽ കൊണ്ടു വിടണമെന്ന് സാഹിബിന് നിർബന്ധം...മക്കൾ കളിക്കട്ടെ എന്ന് ഹാജ്യാരും..ഒടുവിൽ ഹംദിനെ പറഞ്ഞയക്കാൻ തന്നെ തീരുമാനിച്ചു...അങ്ങനെ ഒരു ദിവസം രാവിലെ റുഖിയ ബക്കറ്റിൽ ചൂട് വെള്ളവുമായി വന്ന് ഹംദിനെ ബാത്രൂമിൽ കയറ്റി ഡ്രസ് അഴിപ്പിച്ചതും,

"ഇമ്മച്ചിയേ .. ഞാനിപ്പോ കുളിച്ചൂല...റയ്യൂനെ കാണണം.."

"റയ്യൂനെ കാണാൻ പോകണെങ്കിൽ മോനിപ്പോ കുളിക്കണം.."

"എന്നാ റയ്യൂനെ കുളിപ്പിച്ചണം.."

"റയ്യൂനെ റയ്യൂന്റെ ഇമ്മച്ചി അല്ലേ കുളിപ്പിക്യ...ഞാനല്ലല്ലോ?"

"റയ്യൂ ഇല്ലാണ്ട് ഹംദ് കുളിച്ചൂല...കുളിച്ചൂല.."

ഹംദ് കാലിട്ടടിക്കാൻ തുടങ്ങിയപ്പോ റുഖിയ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി..

"റയ്യൂന്റെ ഇമ്മച്ചി റയ്യൂനെ കുളിപ്പിക്യ...അപ്പോ ഹംദ് കുളിക്കണ്ടേ..."

റയ്യൂ അവിടെ നിന്നാണെങ്കിലും കുളിക്കുന്നുണ്ടെന്നറിഞ്ഞ ഹംദിന് ആശ്വാസമായി...സന്തോഷത്തോടെ കുളിച്ച് പുതിയ ഡ്രസ് ഒക്കെ ഇട്ടപ്പോ ഹംദിന് സംശയം...

"പുതിയ കുപ്പായൊക്കെ ഇട്ട് നമ്മള് പോവാണോ ..?"

"ആഹ്..ഹംദ് ഇന്ന് മുതൽ സ്കൂളിൽ പോകുന്നു..."

റയ്യൂന്റെ കൈയ്യും പിടിച്ച് ഇടവഴിയിലൂടെ ഓടിച്ചാടി ബാഗും തൂക്കി പോകുന്നത് സ്വപ്നം കണ്ട് തീരുമ്പോഴേക്കും റുഖിയ ഹംദിനെ മാറ്റിക്കഴിഞ്ഞിരുന്നു...എല്ലാവരോടും റ്റാറ്റായും പറഞ്ഞ് ഹംദ് അവിടന്ന് ഓടി റയ്യൂന്റെ അടുത്തെത്തി ... അപ്പോഴും റയ്യു അവിടെ ഇരുന്ന് കളിക്കുന്നത് കണ്ട ഹംദ് സംശയത്തോടെ ഉമ്മാനെ നോക്കി..റുഖിയ ആകെ പെട്ട അവസ്ഥയിലും...

"ഇല്ല ...ഹംദ് ഉസ്കൂൾ പോവൂല ...പോവൂലാ ... റയ്യൂന്റെ കൂടെ കളിച്ചും..പോവൂലാ..."

അവിടെ കണ്ട സാധനങ്ങളൊക്കെ വലിച്ച് എറിഞ്ഞ് ഹംദ് ആരോടെന്നില്ലാതെ പ്രതികാരം വീട്ടി...ഒടുവിൽ ഹംദിന്റെ വാശിക്ക് മുന്നിൽ പത്തി മടക്കേണ്ട അവസ്ഥയായി...

ദിവസങ്ങൾ ആഴ്ചകളായും മാസങ്ങളായും വർഷങ്ങളായും കടന്ന് പൊയ്ക്കൊണ്ടേയിരുന്നു...ഇപ്പോ രണ്ട് പേരും ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ ഏഴാം ക്ലാസ് കഴിഞ്ഞിരിക്കുന്നു...

"ഉപ്പാ.. പൊയ്ക്കോട്ടെ..."

"വേണ്ടാന്ന് പറഞ്ഞാൽ വേണ്ട...ഹംദിനെ പോലെ ആണോ ഇയ്യ് .. ഓൻ ആണാ ..ഇയ്യോ?"

"അതിനെന്താ ... ഓൻ ഇല്ലേ കൂട്ടിന്..."

"ഇനി ഇവിടെ ഇതിനെ ചൊല്ലി ഒരു ചർച്ചയില്ല...പൊയ്ക്കോ.."

അതും പറഞ്ഞ് ഹാജ്യാര് ഇറങ്ങി പോയി ... കലങ്ങിയ കണ്ണുമായി റസിയ ഹംദിനെ ലക്ഷ്യമിട്ട് നടന്നു.....

റുഖിയ അടുക്കളയിൽ തിരക്കിട്ട് പണിയെടുത്ത് കൊണ്ടിരിക്കുമ്പോഴാണ് കണ്ണിൽ വെള്ളവും നിറച്ച് ഓടി വരുന്ന റസിയാനെ കണ്ടത്...

"എന്താ റയ്യു മോളേ ...കണ്ണൊക്കെ കലങ്ങീട്ടുണ്ടല്ലോ..."

"ഒന്നുല്ല ഉമ്മാ...ഹംദ് എവിടെ..?"

"അകത്ത് അതാ ..."

റസിയ ഹംദിന്റെ മുറി ലക്ഷ്യമാക്കി മുകളിലേക്ക് കയറി..ഹംദിന്റെ മുറിയിലെത്തിയപ്പോ ചെക്കൻ ദിവാസ്വപ്നവും കണ്ട് കിടപ്പാണ്...റൂമിൽ ആള് വന്നതൊന്നും അറിയാതെ സ്വപ്നം കണ്ട് കിടക്കുന്ന ഹംദിനെ കണ്ടപ്പോ റസിയ തലയണയെടുത്ത് ഒരേറ് കൊടുത്തതും ഹംദ് ചാടിയെണീറ്റു...

"ഇയ്യായിരുന്നോ കൊരങ്ങത്തി .."

റസിയ ഒന്നും മിണ്ടാതെ ഹംദിന്റെ അടുത്ത് ചെന്ന് ഇരുന്നു...

"എന്താ അന്റെ മുഖത്ത് ഒരു വാട്ടം.."

"ഒന്നുല്ല..."

"ഒന്നുല്ലാണ്ട് റസിയ ബിൻത് മൂസ ഇങ്ങനെ ഇരിക്കൂലാലോ..." എന്നും പറഞ്ഞ് റസിയാന്റെ മുഖം കൈയ്യിലെടുത്തതും കരഞ്ഞു കലങ്ങിയ കണ്ണ് കണ്ട് ഹംദ് ആദ്യമൊന്ന് ഞെട്ടി...

"എന്താടി റയ്യൂ അനക്ക് ...പറയ്...എന്താ പറ്റിയെ..."

"ഹംദേ..ഇന്നെ ഇനി മുതൽ പഠിക്കാൻ വിടില്ലാന്ന് പറഞ്ഞു ഉപ്പ.."

"അതിനാണോ കരയണത്..."

"മ്..."

അത് കേട്ടതും ഹംദ് ഒരു നിമിഷം റയ്യൂനെ നോക്കി പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി..

"ഇന്റെ റയ്യൂസെ...അന്റെ ഒക്കെ ഒരു ഭാഗ്യം..ഇന്നോട് അങ്ങനെ ഒരു വാക്ക് ബാപ്പ പറഞ്ഞ് കിട്ടീനെങ്കിൽ എന്ന് വിഷമിച്ച് ഇരിക്കുമ്പോ അനക്ക് കരച്ചിൽ...എടീ ഭാഗ്യവതീ..."

ഹംദിന്റെ ചിരിയും വർത്താനവും കേട്ട് റസിയ ദേഷ്യം പിടിച്ച് അവിടന്ന് എഴുന്നേറ്റ് പോവാൻ നിന്നതും ഹംദ് അവളെ പിടിച്ച് കട്ടിലിൽ ഇരുത്തി...

"റയ്യൂ..."

"മ്..."

"ഹംദിന്റെ മുഖത്ത് നോക്കി സംസാരിക്കണമെന്ന് പറയാറില്ലേ ഞാൻ...ഇങ്ങോട്ട് നോക്കെടി..."

റസിയ ഹംദിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി...

"റയ്യൂ...ബാപ്പ പറഞ്ഞതാ ശെരി...ഇയ്യ് ഇനി പഠിക്കേണ്ട..ഇന്റെ കൂടെ അല്ലേ ഇയ്യ് ക്ലാസിലേക്ക് വരിക..."

"മ്.."

"അത് ശെരിയാവില്ല ഇനി..."

"അതെന്താ..."

എന്തോ ഗൗരവമേറിയ തരത്തിലുള്ള കാര്യം പറയാനെന്ന പോലെ ഹംദ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ജനാലക്കടുത്ത് ചെന്ന് ജനൽ കമ്പിയിൽ പിടിച്ച് കുറച്ച് സമയം ദൂരേക്ക് നോക്കി എന്തോ ആലോചിച്ച ശേഷം റസിയാനെ നോക്കി...

"റയ്യൂ..ഞാനും നീയും ഏഴാം ക്ലാസ് കഴിഞ്ഞു..അല്ലേ...ഇത്ര നാൾ പോലെയല്ല ഇനി...ഇനി നമ്മൾ എട്ടാം ക്ലാസ് ആണ്... ഹൈസ്കൂൾ വിദ്യാർഥികളാണ് നമ്മൾ...നമ്മളെ കുട്ടിക്കളിയൊക്കെ മാറേണ്ട പ്രായം.."

"ഉപദേശം ആണെങ്കിൽ ഞാൻ പോവാണ്.."

"നിക്ക് നിക്ക് ...പോവല്ലേ..കേൾക്ക്...
ഇനിയങ്ങോട്ട് ഇയ്യ് ഇന്റെ കൂടെ ഉണ്ടെങ്കിൽ വലിയ പ്രശ്നമാണ്..."

"എന്ത് പ്രശ്നം..?"

ദേഷ്യം പിടിച്ച റസിയ പല്ല് ഞെരിച്ചു...

"എടീ കൊരങ്ങത്തീ ...ഇയ്യ് ഇന്റെ കൂടെ ഉണ്ടായാൽ ഇൻക് ബാക്കി പെൺകുട്ടികളെ വായി നോക്കാൻ പറ്റുവോ...ഇല്ലാലോ... ഹൈസ്കൂൾ ആണ്...ഇന്റെ കല്ല്യാണക്കാര്യമാണ്..."

"ഓഹോ ..അപ്പോ ഇയ്യ് കല്ല്യാണം കഴിക്കാനാണ് സ്കൂളിൽ പോണത് അല്ലേ...നോക്കുവോടാ ഇയ്യ് പെൺകുട്ടികളെ...നോക്കുവോ...നോക്കുവോന്ന്...?"

ദേഷ്യം പിടിച്ച റസിയ ഹംദിനെ മാന്താനും നുള്ളാനും തുടങ്ങിയപ്പോ ഹംദ് ജീവനും കൊണ്ട് റൂമിൽ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി..

"നിർത്ത് റയ്യൂ ...നിർത്ത്...ഞാൻ വെറുതെ പറഞ്ഞതാ...നിർത്തെടീ..."

ഹംദ് റസിയാന്റെ രണ്ട് കൈയ്യും തന്റെ കൈക്കുള്ളിലാക്കി...

"ഓന്റെ ഒരു ഒലക്കമ്മേലെ സാഹിത്യം..."

"ഹി..ഹി..ഹി...ഞാൻ വെറുതെ പറഞ്ഞതല്ലേ...ഇയ്യ് കരയണ്ട...അനക്ക് അറിയാലോ റയ്യൂ...അന്റെ കണ്ണ് നിറഞ്ഞാൽ ഇൻക്
സഹിക്കൂല...ഞാനും കൂടെ വരാം ...എന്നിട്ട് ബാപ്പാനോട് ഒന്നൂടെ പറഞ്ഞ് നോക്കാം.."

അത് കേട്ടപ്പോ റസിയാക്ക് സമാധാനമായി ...രണ്ട് പേരും കൂടെ റസിയാന്റെ വീട്ടിലെത്തിയതും റസിയാന്റെ ബാപ്പ മുന്നിൽ തന്നെ ഇരിക്കുന്നത് കണ്ട് വാതിലിന്റെ മറവിൽ നിന്ന് ഇയ്യ് ആദ്യം പോ ഇയ്യ് പോ എന്നും പറഞ്ഞ് കളിക്കാൻ തുടങ്ങി...ഇത് കണ്ട ഹാജ്യാർ രണ്ടാളെയും അടുത്തേക്ക് വിളിച്ചു...

"എന്താ രണ്ടാൾക്കും ഒരു കള്ള ലക്ഷണം.."

രണ്ടാളും പരസ്പരം മുഖത്തോട് മുഖം നോക്കി..

"റസിയാനെ സ്കൂളിൽ വിടാൻ വക്കീലിനെയും കൂട്ടി വന്നതായിരിക്കും ...മക്കളേ...റസിയ ഇനി എന്തായാലും ക്ലാസിൽ പോവേണ്ട...ഹംദേ...ഇയ്യ് വിചാരിക്കും പോലെ അല്ല..മക്കൾക്ക് ഇപ്പോ പറഞാൽ മനസിലാവൂല..."

"ബാപ്പാ...അത് .."

ഹംദ് ഒന്ന് കൂടെ ശ്രമം നടത്താൻ നോക്കി...

"ഇനിയൊരു അതും ഇതും ഇല്ല...മക്കള് ക്ലാസ് കഴിഞ്ഞ് വന്ന് സംസാരിച്ചോ...രണ്ടാളും അടുത്ത് തന്നെയല്ലേ...കുറച്ച് സമയം മാറി നിൽക്കണം എന്നല്ലേ ഉള്ളൂ..."

അതും പറഞ്ഞ് ഹാജ്യാര് അകത്തേക്ക് പോയതും റസിയ കരഞ്ഞ് കൊണ്ട് ഹംദിന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

"ഹംദേ...ഇൻകും പഠിക്കണം ഹംദേ അന്റെ കൂടെ..."

റസിയാന്റെ കരച്ചിൽ കണ്ട് ഹംദ് റസിയാന്റെ മുഖം കൈയ്യിലെടുത്തു...

"റസിയാ...ഇന്റെ കൂടെ പഠിച്ചാൽ പോരെ...അതിന് ഇനിയൊരു വഴിയേ ഉള്ളൂ..."

ഹംദിന്റെ വാക്ക് കേട്ട് റസിയ സംശയത്തോടെ നോക്കി..

"എന്ത് വഴി..?"





              തുടരും




ഒരു ഇടവേള കഴിഞ്ഞ് തുടങ്ങുന്ന സ്റ്റോറി ആയതിനാൽ അതിന്റേതായ പോരായ്മ ഉണ്ടാവും... ക്ഷമിക്കണം...ഇങ്ങളെ സപ്പോർട്ട് ഉണ്ടെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റ് ചെയ്യാം...അപ്പോ വായിച്ചിട്ട് അഭിപ്രായം പറയണേ...😛😉



💘 *ROOHADHI* 💘






       Part -2





✍🏻Ayshu(nechu)wynd


"ഹംദേ..ഇൻകും പഠിക്കണം ഹംദേ അന്റെ കൂടെ..."

റസിയാന്റെ കരച്ചിൽ കണ്ട് ഹംദ് റസിയാന്റെ മുഖം കൈയ്യിലെടുത്തു..

"റസിയാ..ഇന്റെ കൂടെ പഠിച്ചാൽ പോരെ...അതിന് ഇനിയൊരു വഴിയേ ഉള്ളൂ.."

ഹംദിന്റെ വാക്ക് കേട്ട് റസിയ സംശയത്തോടെ നോക്കി..

"എന്ത് വഴി..?"


തുടരുന്നു



"ഞാൻ വൈകീട്ട് ക്ലാസ് കഴിഞ്ഞ് വരുന്നു...നമ്മൾ പുഴക്കരയിൽ പോകുന്നു...അവിടന്ന് ഒരുമിച്ച് പഠിക്കുന്നു..."

ഉപ്പ വിടില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് റസിയ അത് സമ്മതിച്ചു... അങ്ങനെ ഹംദ് ക്ലാസിൽ പോയി തുടങ്ങി...ഹംദ് ക്ലാസിൽ പോയത് മുതൽ വൈകുന്നേരം വരെ റസിയ ക്ലോക്കിൽ നോക്കി ഇരിക്കും... വൈകുന്നേരം നാല് മണി ആയാൽ റസിയാക്ക് സന്തോഷമാകും...ഹംദ് വന്ന് രണ്ട് പേരും കൂടെ പുഴക്കരയിലേക്ക് വിടും...

"പറയെടാ കൊരങ്ങാ സ്കൂളിലെ വിശേഷങ്ങൾ..."

"എന്റെ റസിയാ... നമ്മൾ ഇത് വരെ പഠിച്ച സ്കൂൾ പോലെയല്ല ഇത്...വലിയ സ്കൂൾ... ധാരാളം കുട്ടികൾ..."

"ഒരുപാട് മൊഞ്ചത്തികൾ ഉണ്ടോ...?"

"ഉണ്ടോന്നോ...മൊഞ്ചത്തികളെ തട്ടീട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാ.."

അത് കേട്ടാൽ കുറച്ച് സമയം റസിയ ഒന്നും മിണ്ടാതെ നിൽക്കും..അത് കാണുമ്പോൾ ഹംദിന് കാര്യം മനസിലാകും...

"എന്നാലും അന്റത്ര പോരാ ട്ടോ ആരും..."

അത് കേൾക്കുമ്പോൾ റസിയ ഒന്ന് പുഞ്ചിരിക്കും...

അങ്ങനെ ദിവസം പൊയ്ക്കൊണ്ടിരുന്നു....കുഞ്ഞു നാളിലേ റസിയയാണ് എന്റെ മണവാട്ടി എന്ന് പറയാറുണ്ടായിരുന്ന ഹംദിന്റെ മനസിൽ എന്ത് കൊണ്ട് റസിയാനെ എന്റെ പെണ്ണാക്കിക്കുടാ എന്ന ചിന്ത വന്നു തുടങ്ങിയിരുന്നു...

അങ്ങനെ ഹംദിന്റെ സംസാരത്തിൽ മർവ എന്ന പെൺകുട്ടി ഇടംപിടിച്ചു...വാ തോരാതെ ഹംദ് മർവയെ കുറിച്ച് സംസാരിച്ചു...അതൊക്കെ റസിയാക്ക് കൊള്ളുന്നുണ്ടെന്ന് ഹംദ് തിരിച്ചറിഞ്ഞു...

രാത്രിയും പകലും വീട്ടിലും വഴിവക്കിലും പുഴക്കരയിലുമൊക്കെയായി അവർ ഒരുമിച്ചായിരുന്നു...കിടക്കാൻ മാത്രം രണ്ട് വീട്...

അന്നും ക്ലാസ് കഴിഞ്ഞ് വന്ന ഹംദ് മർവയെ കുറിച്ച് പറഞ്ഞതും റസിയ മുഖം കോട്ടി...

"ഓന്റെ ഒരു കൊർവ..."

"അനക്ക് എന്താ ഓളോട് ഇത്ര ദേഷ്യം...?"

"ഇൻക് ദേഷ്യം ഒന്നുല്ല...ഇയ്യെന്തിനാ എപ്പളും ഓളെ പറ്റി പറയണത്...ഇൻക് ഇഷ്ട്ടല്ല..."

"അയ്യോ ...അസൂയ..."

ഹംദ് കളിയാക്കും..

വർഷം രണ്ട് കഴിഞ്ഞു ...ഹംദിന്റെ ശബ്ദത്തിലൊക്കെ മാറ്റം വന്ന് തുടങ്ങി...പൊടിമീശക്കാരൻ ഹംദിനെ റസിയ എന്നും കളിയാക്കും..

"അയ്യേ ...ഹംദിന്റെ സൗണ്ട് ഘോ ഘോ ന്ന് ആയി...മീശക്കാരൻ"

റസിയ ചിരിക്കും..

"മീശയേ ...ഞാൻ വല്ല്യ ആളായതാണ്..."

"നാല് രോമം വന്നതാണോടാ അന്റെ വല്ല്യ ആളാവൽ...ഹി ഹി..."

"ഓഹ് പിന്നേ...ഇയ് അമ്മായിനെ പോലെ ആയിക്ക് റസിയാ...അമ്മായി റസിയാ ...അമ്മായി റയ്യൂ...അമ്മായീ...."

ഹംദ് നീട്ടി വിളിക്കും..അത് കേൾക്കുമ്പോ റസിയാന്റെ മുഖം വാടും..

"ദേ ..ചെക്കാ ഇന്നെ അമ്മായീ വിളിക്കണ്ട ട്ടോ..."

"വിളിച്ചാൽ എന്താ ...എന്താക്കും..."

"ഇയ്യ് പോടാ ചെക്കാ...അനക്ക് മർവ ഉണ്ടല്ലോ...ഞാനെന്തിനാ..."

റസിയ മുഖം കോട്ടും..

"എന്റെ കൊട്ടാരത്തിലെ രാജ്ഞി എന്റെ റസിയ മാത്രമാണ്...ആരാന്ന് പറയ്"

"ഞാൻ..."റസിയ നാണത്തോടെ പറയും..
അത് കേൾക്കുമ്പോ ഹംദ് റസിയാന്റെ നുണക്കുഴി കവിളിൽ ഒരു നുള്ള് കൊടുക്കും...എന്നാലും റസിയാന്റെ മനസിൽ മുഴുവൻ രണ്ട് വർഷക്കാലമായി ഹംദ് പറയാറുള്ള മർവ തന്നെയായിരുന്നു...ഓർക്കുംതോറും റസിയാന്റെ നെഞ്ച് നീറും...അപ്പോ റസിയ തിരിച്ചറിഞ്ഞു ഹംദ് എത്രത്തോളം ഹൃദയത്തിൽ പതിഞ്ഞ് കഴിഞ്ഞിരിക്കുന്നു എന്ന സത്യം..ഹംദ് ഇല്ലാതെ റസിയ എന്ന പെണ്ണില്ല എന്ന യാഥാർത്ഥ്യം റസിയാന്റെ മനസിൽ വേരുറച്ച് കഴിഞ്ഞിരുന്നു...

ആയിടക്കാണ് അവരുടെ വീടിന്റെ കുറച്ച് അപ്പുറത്തായിട്ട് പുതിയ താമസക്കാർ എത്തുന്നത് ...റസിയാന്റെ പ്രായത്തിൽ അയ്ഷ എന്ന പെൺകുട്ടിയും ഉമ്മയും...

ആരും കൂട്ടിനില്ലാത്ത അയ്ഷ പകൽ സമയം റസിയാന്റെ കൂടെ ഇരിക്കും ...പക്ഷെ അതൊന്നും ഹംദിന്റെ അത്ര റസിയാക്ക് ഇഷ്ട്ടമായിരുന്നില്ല...ഹംദ് വന്നാൽ അയ്ഷ പോകും...

അന്നും ഹംദ് ക്ലാസ് കഴിഞ്ഞ് രണ്ട് പേരും കൂടെ പുഴക്കരയിലേക്ക് വിട്ടു...

"ഹംദേ...നോക്ക് പഴുത്ത മാങ്ങ ...പറിക്ക്..."

റസിയ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഹംദ് നോക്കി...

"ഹമ്പടി മോളേ...മാങ്ങ വേണം ലേ അനക്ക്...പൊടി മീശക്കാരാന്ന് വിളിച്ച് കളിയാക്കാറില്ലേ....സോറി പറഞ്ഞാൽ പറിക്കാം..."

റസിയ മുഖം കോട്ടി...

"ഇയ്യ് എന്നെ അമ്മായീ വിളിക്കാറില്ലേ..."

"അത് ഇയ്യ് അമ്മായി ആയതോണ്ടല്ലേ..."

റസിയ ഹംദിനെ പിടിച്ച് മാന്താൻ തുടങ്ങിയതും ഹംദ് മരത്തിന് ചുറ്റും ഓടി...

"നിർത്തെടി മാന്തിക്കുട്ടി...സോറി പറഞ്ഞാൽ പറിക്കാം..."

"സോറി..."

മനസില്ലാ മനസോടെ റസിയ പറഞ്ഞു..അപ്പോ തന്നെ ഹംദ് വടിയെടുത്ത് എറിഞ്ഞെങ്കിലും വടി കുടുങ്ങി എന്നല്ലാതെ മാങ്ങ വടി കണ്ടതു പോലുമില്ല...

അത് കണ്ട് റസിയ പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോ ഹംദ് അടുത്ത വടിയെടുത്ത് എറിഞ്ഞതും മാങ്ങ രണ്ടും നിലത്ത്...അപ്പോ തന്നെ റസിയ ഓടി ചെന്ന് എടുക്കാൻ തുനിഞ്ഞതും ഹംദ് രണ്ടും കൈവശപ്പെടുത്തി ...

"താടാ മാങ്ങ..." റസിയ പുരികം പൊക്കിക്കൊണ്ട് പറഞ്ഞു...

"ഇല്ല ...തരില്ല..."

"തരാനാ പറഞ്ഞത്..."

"തരാം..അതിന് മുമ്പ്....."

"മുമ്പ്...?"

"കണ്ണടച്ച്..."

"അടച്ച് ...?"

"കവിളത്തൊരുമ്മ താ..."

കേട്ടതും റസിയ ഞെട്ടിത്തരിച്ച് ഹംദിനെ നോക്കി...റസിയാന്റെ നോട്ടം കണ്ട് ഹംദ് ചിരിച്ച് കൊണ്ട് വീണ്ടും പറഞ്ഞു...കേട്ടത് വിശ്വസിക്കാനാവാതെ നിന്ന റസിയ രണ്ടാമതും ഹംദ് ചോദിച്ചപ്പോ ഹംദിന്റെ അടുത്തേക്ക് നീങ്ങി...കണ്ണടക്കാൻ ഹംദിനോട് പറഞ്ഞ്...അപ്പോ തന്നെ ഹംദ് കണ്ണടച്ചതും റസിയ നെറ്റിയിലൊരു കുത്ത് കൊടുത്തു...

"അനക്ക് മുത്തം വേണം ലേ...കള്ളച്ചെക്കാ ...മർവയോട് ചോദിക്ക്..."

റസിയ പുറം തിരിഞ്ഞ് നിന്നതും ഹംദ് അടുത്തേക്ക് നീങ്ങി ചെവിയുടെ അടുത്ത് വാ വെച്ച് റസിയാ എന്ന് വിളിച്ചതും റസിയ നോക്കി...

"മർവ എന്നൊരാളില്ല റയ്യൂ...നിനക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ടെന്നറിയാൻ ഞാനുണ്ടാക്കിയ വെറും പേരാണത്..."

റസിയ സംശയത്തോടെ നോക്കി...

"ശെരിക്കും...?"

"എന്റെ റയ്യൂ ആണേൽ സത്യം...അങ്ങനൊരാളില്ല...ഇനി താ..." എന്നും പറഞ്ഞ് ഹംദ് കണ്ണടച്ചു...

അത് കേട്ടതും റസിയ ചിരിച്ച് കൊണ്ട് ഹംദിന്റെ അടുത്തേക്ക് നീങ്ങി പുഴക്കരയെ സാക്ഷിയാക്കി ഹംദിന്റെ  നെറ്റിയിൽ ആദ്യ ചുംബനം നൽകിയതും ഹംദ് ഏതോ ലോകത്തെത്തിയിരുന്നു....കണ്ണ് തുറന്ന ഹംദ് കണ്ടത് നാണിച്ച് നിൽക്കുന്ന റസിയാനെ...ചേർത്ത് പിടിച്ച് തിരിച്ചും ഹംദ് റസിയാന്റെ നെറ്റിയിലും ഒരു ചുംബനം നൽകിയതും റസിയ നാണം കൊണ്ട് ഹംദിനെ പിടിച്ച് തള്ളി ചിരിച്ച് കൊണ്ട് ഓടി... പക്ഷെ ആ തള്ളൽ ഹംദിനെ കല്ലിലേക്ക് ആയിരുന്നു എത്തിച്ചത്.....







തുടരും


വായിക്കണോർ രണ്ട് വാക്ക് മ്മ ക്ക് വേണ്ടി കുറിച്ചിടണേ....എന്നാലേ ഞമ്മൾക്ക് തുടർന്ന് എഴുതാൻ ഒരു ഇത് ഉണ്ടാവൂ...ഇങ്ങളെ സപ്പോർട്ട് ഇണ്ടെങ്കി മാത്രം മ്മളിത് എല്ലാ ഒന്നിടവിട്ട ദിവസവും പോസ്റ്റ് ചെയ്യാം...പിന്നെ ലെങ്ത് കൂടീന്ന് ആരും പരാതി പറയരുത് ട്ടോ🙈 ...പിന്നെ ഇതിൽ ഹംദും റസിയയും അല്ല ട്ടോ താരങ്ങൾ...ഓരൊക്കെ വഴിയേ വരുള്ളു...അപ്പോ വായിച്ചിട്ട് പറയീം...😝





💘 *ROOHADHI* 💘





    Part-3





✍🏻Ayshu(nechu)wynd






അത് കേട്ടതും റസിയ ചിരിച്ച് കൊണ്ട് ഹംദിന്റെ അടുത്തേക്ക് നീങ്ങി പുഴക്കരയെ സാകഷിയാക്കി ഹംദിന്റെ നെറ്റിയിൽ ആദ്യ ചുംബനം നൽകിയതും ഹംദ് ഏതോ ലോകത്ത് എത്തിയിരുന്നു...കണ്ണ് തുറന്ന ഹംദ് കണ്ടത് നാണിച്ച് നിൽക്കുന്ന റസിയാനെ...ചേർത്ത് പിടിച്ച് തിരിച്ചും ഒരു ചുംബനം നൽകിയതും റസിയ നാണം കൊണ്ട് ഹംദിനെ പിടിച്ച് തള്ളി ചിരിച്ച് കൊണ്ട് ഓടി...പക്ഷെ ആ തള്ളലിൽ ഹംദ് വീണത് ഒരു കല്ലിലേക്കായിരുന്നു....





തുടരുന്നു...




നെറ്റി പൊട്ടി ചോരയൊലിക്കുന്ന ഹംദിനെ കണ്ടതും റസിയ തലചുറ്റി വീണു...ഒടുവിൽ ഹംദ് തന്റെ മുറിവൊന്നും വകവെക്കാതെ പുഴയിൽ നിന്ന് വെള്ളം കൈക്കുമ്പിളിലാക്കി കൊണ്ട് വന്ന് റസിയാന്റെ മുഖത്ത് തളിച്ചു...

"റസിയാ...കണ്ണ് തുറക്ക് റസിയാ..."

റസിയ അനങ്ങിയില്ല...

"റസിയാ ...ഹംദാണ് വിളിക്കണത്...കണ്ണ് തുറക്ക്..."

ഹംദ് കുലുക്കി വിളിച്ചതും റസിയ പതിയെ കണ്ണ് തുറന്നു...ചോരയൊലിക്കുന്ന നെറ്റിയുമായി തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ഹംദിനെ കണ്ടപ്പോ റസിയാക്ക് കണ്ണുനീർ പിടിച്ച് വെക്കാൻ പറ്റിയില്ല...

കരഞ്ഞ് കൊണ്ട് റസിയ ഹംദിനെ കൂട്ടി പുഴക്കരയിൽ ചെന്നിരുന്ന് ചോര കഴുകി...

"എന്റെ റസിയാ ...ഇയ്യിങ്ങനെ കരഞ്ഞാലോ...എനിക്ക് ചെറിയ വേദനയുള്ളൂ..."

"വെ..വെറുതെ പറ....യ...ണ്ട...നല്ലോണം മുറിഞ്ഞു...ഞാ...ഞാൻ കാരണം..."

അപ്പോഴേക്കും ഹംദ് റസിയാന്റെ ചുണ്ടിൽ വിരൽ വെച്ച് ബാക്കി പറയരുതെന്ന് പറഞ്ഞപ്പോ റസിയ നിർത്തി...ചോര വീണ്ടും വരുന്നത് കണ്ട റസിയ തന്റെ ഷാൾ കീറി മുറിവിൽ വെച്ച് ഹംദിനെയും താങ്ങി വീട്ടിലേക്ക് കൊണ്ട് പോയി...

"ഉമ്മാ ..ഹംദ് എണീറ്റോ..?"

റസിയ ഓടി വന്ന് കൊണ്ട് പാത്രം കഴുകിക്കൊണ്ടിരിക്കുന്ന റുഖിയാനോട് ചോദിച്ചു...

"ഉറക്കം തന്നെ ...മോള് പോയി വിളിച്ച് നോക്ക് ...എണീക്കും..."

റസിയ വേഗം ഹംദിന്റെ റൂമിലേക്ക് ഓടി ...നെറ്റി കെട്ടി കിടക്കുന്ന ഹംദിനെ കണ്ടപ്പോ റസിയാന്റെ ഉള്ളൊന്ന് പിടച്ചു...അടുത്ത് ചെന്നിരുന്ന് ഹംദിനെ തന്നെ നോക്കിയിരുന്നു...

റസിയ ഹംദിന്റെ കൈ തന്റെ കൈക്കുള്ളിലാക്കിയതും ഹംദ് കണ്ണ് തുറന്നു...

" റയ്യൂ..."

"വേദനയുണ്ടോ ഹംദേ...."

"വേദനയൊന്നുമില്ല പെണ്ണേ..."

"പിന്നെന്തിനാ കിടക്കണെ ...ഉമ്മ പറഞ്ഞല്ലോ എണീക്കുന്നില്ലെന്ന് ..."

"അത് ക്ഷീണം കൊണ്ടല്ലേ...ഇയ്യ് വന്ന് വിളിച്ചാലല്ലേ ഞാൻ എണീക്കൂ..."

"ഞാൻ രണ്ട് തവണ വന്ന് പോയതാ..അപ്പോഴൊക്കെ ഉറക്കം.."

അപ്പോഴാണ് റുഖിയ കഞ്ഞിയും കൊണ്ട് റൂമിലേക്ക് വന്നത് ...

"എണീറ്റോ..."

"ആഹ് ഉമ്മാ.."

"എന്നാലേ ഈ കഞ്ഞി കുടിക്ക്...ചോറ് തിന്നണ്ട..."

"അതിങ്ങ് തന്നേക്ക് ഉമ്മാ..ഞാൻ കൊടുത്തോളാം.."

റസിയ ഉമ്മാന്റെ കൈയ്യിൽ നിന്നും കഞ്ഞി വാങ്ങി...അപ്പോഴേക്കും ഹംദ് എണീറ്റ് തലയണയിൽ ചാരിയിരുന്നു...

റസിയ ഓരോ സ്പൂൺ ആയിട്ട് ഹംദിന്റെ വായിൽ ഒഴിച്ച് കൊടുത്തു...ഇടക്കെപ്പോഴോ റസിയാന്റെ കണ്ണ് നിറഞ്ഞ് തുടങ്ങിയിരുന്നു...

"ഇവളെ കൊണ്ട് ഞാൻ തോറ്റല്ലോ പടച്ചോനേ...എന്റെ പൊന്ന് റയ്യൂ..എനിക്ക് ഒരു കുഴപ്പവും ഇല്ല പെണ്ണേ...ഇനിയിപ്പോ എന്താ ഒരു വഴി..."

ഹംദ് ആലോചിച്ചു..

"ആഹ് കിട്ടിപ്പോയി...റയ്യൂ കണ്ണടക്ക്..."

"എന്തിനാ...?"

"അടക്ക് ന്ന്..."

റസിയ കണ്ണടച്ചപ്പോ ഹംദ് കഞ്ഞിപ്പാത്രമെടുത്ത് മാറ്റി വെച്ച് റസിയാന്റെ കൈയ്യിലേക്ക് നേരത്തെ പറിച്ച പഴുത്ത മാങ്ങ വെച്ചു കൊടുത്ത് കണ്ണ് തുറക്കാൻ പറഞ്ഞു...

അത് കണ്ടതും റസിയാന്റെ കരച്ചിൽ കൂടി...ആ വേദനക്കിടയിലും ഹംദ് തനിക്ക് വേണ്ടി മാങ്ങ കരുതിയല്ലോ എന്നോർത്തപ്പോൾ കരച്ചിൽ കൂടി വന്നു...

"പടച്ചോനേ ...പണി പാളിയോ...കരച്ചിൽ നിർത്താനാ കൊടുത്തത്...ഇനിയിപ്പോ ഇതിൽ വല്ല കണ്ണീർവാതകവും മറ്റോ ആണോ...ടീ..പൊട്ടിക്കാളീ..."

ഹംദ് വിളിച്ചു..

"നിർത്ത് റയ്യൂ...ഇങ്ങനെ കരയാൻ മാത്രം അന്റെ ബാപ്പാനെ മേലേക്കെടുത്തോ...?"

"ദേ...എന്റെ ബാപ്പാനെ പറഞ്ഞാലുണ്ടല്ലോ...?"

റസിയ ചൂടായി..

"ഹിഹി...എന്നാ എന്റെ മോൾ കരച്ചിൽ നിർത്തി മാങ്ങ മുറിച്ചോണ്ട് വാ..."

അത് കേട്ട് റസിയ ഒന്ന് ചിരിച്ച് കൊണ്ട് എണീറ്റതും ഹാജ്യാരും സാഹിബും റുഖിയയും എല്ലാവരും കൂടി റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു...

"ആഹാ...റയ്യു മോൾ നേരത്തെ എത്തിയോ..."

സാഹിബ് ചോദിച്ചു..

"അതിനവൾ അവിടെ നിന്നിട്ട് വേണ്ടേ ...ഇവിടെ തന്നെയല്ലേ ..."

അവിടെയൊരു കൂട്ടച്ചിരി മുഴങ്ങി...

"എന്താ ഹംദേ ..വേദന കുറവുണ്ടോ..?"

ഹാജ്യാര് അടുത്ത് വന്നിരുന്ന് ചോദിച്ചു...ഹംദ് തലയാട്ടി കൊടുത്തു..

"നാളെ ക്ലാസിലൊന്നും പോവേണ്ട...ഇത് കുറയട്ടെ.."

ഹാജ്യാരത് പറഞ്ഞപ്പോ റസിയാക്ക് സന്തോഷമായി...ഇനി കുറച്ച് ദിവസം ഹംദ് അടുത്ത് തന്നെ ഉണ്ടാകുമല്ലോ...

"പത്താം ക്ലാസ്സ് അല്ലേ ഹാജ്യാരേ..ക്ലാസ് ലീവാക്കിയാൽ ശെരിയാകുവോ..."

സാഹിബ് തിരിച്ച് ചോദിച്ചത് കേട്ട് ഹംദും റസിയയും മുഖത്തോട് മുഖം നോക്കി..

"അനക്ക് പണ്ടേ ഉള്ളതാ കുട്ടികളെ നിർബന്ധിച്ച് പറഞ്ഞ് വിടൽ...പണ്ട് കാലുറക്കാത്ത പ്രായത്തിൽ അങ്കണവാടിയിൽ വിടാൻ നോക്കി...ഇത് ഞാനെന്തായാലും സമ്മതിക്കൂല...വേദന മാറിയിട്ട് പോയാൽ മതി ക്ലാസിൽ ... അന്റെ മോൻ ആണെങ്കിലും ഇന്റെ മോളാണെങ്കിലും എനിക്ക് ഒരു പോലെയാ..."

ഹാജ്യാരെ വാക്കിൽ രണ്ട് പേരും സന്തോഷിച്ചു..

"അല്ല...ഇവന്റെ ക്ലാസൊക്കെ എങ്ങനെ...പഠിക്കുന്നില്ലേ...ടീച്ചറെന്താ പറഞ്ഞെ..."

ഹാജ്യാര് സംശയരുപേണെ ചോദിച്ചു..

"നന്നായി പഠിക്കുന്നുണ്ട്..ഇത്തവണ പത്താം ക്ലാസ്സിൽ ഇവന് റാങ്ക് പ്രതീക്ഷിക്കാമെന്നാ പറഞ്ഞത്..."

"ആഹാ...മിടുക്കൻ...റയ്യൂനെ ഞാൻ സ്കൂളിലേക്ക് ഒരുപാട് ദൂരമുള്ളതല്ലേ ..അതോണ്ട് വിട്ടില്ല..പക്ഷെ മോൻ റാങ്ക് വാങ്ങി പഠിച്ച് വല്ല്യ ആളായി ഞങ്ങളെ രണ്ട് വീട്ടുകാരെയും സന്തോഷിപ്പിക്കണം.."

സംസാരം അങ്ങനെ നീണ്ടുപോയി...

ഹംദ് വീട്ടിൽ തന്നെ ആയത് കൊണ്ട് അയ്ഷ ഇപ്പോ റസിയാന്റെ അടുത്ത് വരാറില്ല...

"എന്താ റയ്യൂ..അയ്ഷ ഞാനുള്ളപ്പോൾ ഇങ്ങോട്ട് വരാത്തത്..?"

"മടിയായിരിക്കും..."

"പാവം കുട്ടിയാണ് ലേ..."

"മ്..പാവാ...ഉമ്മ മാത്രം അല്ലേ ഉള്ളൂ...പിന്നെ ഒരു ഏട്ടനും ...ഓൻ അധ്വാനിച്ച് കിട്ടുന്നത് കൊണ്ട് ജീവിക്കുന്നു...പിന്നെ നമ്മളെ ബാപ്പ സഹായിക്കാറുണ്ട് ..."

മാസങ്ങൾ കഴിഞ്ഞു...ഹംദിന്റെ പത്താം ക്ലാസ് റിസൾട്ട് വന്നു...പ്രതീക്ഷിച്ചത് പോലെ അക്കൊല്ലത്തെ റാങ്ക് ഹംദിന്..അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് റസിയയായിരുന്നു...ഹംദ് പറഞ്ഞിരുന്നു റാങ്ക് കിട്ടിയാൽ കുറെ ഇന്റർവ്യൂവിലേക്ക് വിളിക്കും...അങനെ ജോലി റെഡിയാക്കിയിട്ട് റസിയാനെ ബീവിയാക്കുമെന്ന്...

ഹംദിന്റെ വിജയം രണ്ട് വീട്ടുകാരും ചേർന്ന് പാവങ്ങൾക്ക് ഭക്ഷണം നൽകി ആഘോഷിച്ചു...

വർഷം രണ്ട് കഴിഞ്ഞു...ഹംദ് ഇപ്പോൾ *MRK* എന്ന അറിയപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുന്നു...പതിനെട്ട് വയസാണെങ്കിലും ഉത്തരവാദിത്വ ബോധമുള്ള ആണായിരിക്കുന്നു ഹംദ്...

അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയ ഹംദിനോട് കരഞ്ഞ് കൊണ്ട് റസിയ പറഞ്ഞത് കേട്ട് ഹംദിന് തന്റെ സമനില തെറ്റുന്നതായി തോന്നി....





തുടരും


ഓയ്...കൂയ്....ദാ ഇവടെ...🙈 എപ്പഴും പറയണ കാര്യം തന്നെ ഇന്നും പറയാനുള്ളത്...വായിച്ചിട്ട് നന്നായാലും ഇല്ലെങ്കിലും ഇങ്ങള് പറയണേ...എന്ത് അഭിപ്രായം ആയാലും മ്മളത് സ്വീകരിക്കും... 😜 അപ്പോ വായിച്ചിട്ട് പറയീം ...അടുത്ത പാർട്ട് മറ്റന്നാൾ രാത്രി...പിന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒത്തിരി സ്നേഹം...😍😍😘....