Part-4
✍🏻Ayshu(nechu)wynd
അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയ ഹംദിനോട് കരഞ്ഞ് കൊണ്ട് റസിയ പറഞ്ഞത് കേട്ട് ഹംദിന് തന്റെ സമനില തെറ്റുന്നതായി തോന്നി....
തുടരുന്നു...
"പറ ഹംദ്...ഞാനിനി എന്താ ചെയ്യണ്ടേ...ഹംദേ...നീയില്ലാതെ റസിയ ഇല്ല...കേട്ടോ?"
അത്രയും പറഞ്ഞ് റസിയ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് ഓടി...ഹംദിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ...വിളിച്ചിറക്കി കൊണ്ട് വരാൻ പറ്റുന്ന ബന്ധമല്ല രണ്ട് വീട്ടുകാരും...റസിയ ഇല്ലാത്ത ജീവിതം...ഇല്ല...കഴിയില്ല...
വർഷം ഇരുപതിനോടടുക്കുന്നു റസിയയും താനും ഒരുമിച്ച് ...രാത്രി പകൽ എന്നില്ലാതെ വർഷങ്ങളോളം സന്തോഷത്തിലും ദുഃഖത്തിലും കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഒരു ദിവസം മറ്റൊരാളുടെ കൂടെ പടിയിറങ്ങി പോകുന്നത് കാണാൻ ആത്മാർഥമായി സ്നേഹിച്ച ഏത് ഹൃദയത്തിനാണ് താങ്ങുക...
തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ റസിയാന്റെ കല്ല്യാണം ഉറപ്പിച്ചിരിക്കുന്നു...ഇത്ര കാലം ഒരുമിച്ച് കഴിഞ്ഞ രണ്ട് ശരീരവും ഒരു മനസുമുള്ള ഞങ്ങളെ എങ്ങനെ പിരിക്കാൻ കഴിയും...?
ഹംദിന് ആലോചിക്കുംതോറും തലകറങ്ങുന്നത് പോലെ തോന്നി...വീഴാതിരിക്കാൻ സോഫയിലേക്ക് ചാഞ്ഞു...എന്ത് പറഞ്ഞ് റസിയാനെ ആശ്വസിപ്പിക്കും..?ഇത്രയും നാൾ ആ കണ്ണിൽ നിന്നും കണ്ണുനീർ വരാതിരിക്കാൻ ശ്രമിച്ച എനിക്കെന്ത് കൊണ്ട് ഇന്ന് ഒരു വാക്ക് കൊണ്ട് പോലും ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല..?
ഹംദിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി...
വീട്ടിലാരുമില്ല..എല്ലാവരും റസിയാന്റെ വീട്ടിലാണ്...
മുഖവും കഴുകി ഡ്രസും ചേഞ്ച് ചെയ്ത് ഹംദ് റൂമിൽ കയറിയിരുന്നു...
******************************
മുറ്റത്ത് കാറിന്റെ ശബ്ദം...പെണ്ണുങ്ങളൊക്കെ റസിയാന്റെ ചെക്കനെ കാണാൻ വേണ്ടി തിക്കും തിരക്കും കാട്ടിക്കൂട്ടുന്നു...ഹാജ്യാരും സാഹിബും ചേർന്ന് കാറിൽ നിന്നും ഇറങ്ങിയ കറുത്ത പാന്റും കറുത്ത കോട്ടും വെള്ള ഷർട്ടും ധരിച്ച സുമുഖനായ ഒരു ചെക്കനെ സ്വീകരിക്കുന്ന തിരക്കിൽ...
ഹംദ് മുറ്റത്ത് നിന്ന് വീടിന്റെ മുകളിലേക്ക് നോക്കി...അതെ ...റസിയ ചമയുകയായിരിക്കും...പുതു പെണ്ണിന്റെ നാണം ആ മുഖത്ത് കാണാൻ കഴിയുമോ..? എന്നും കുറുമ്പ് കാട്ടി സംസാരിക്കാറുള്ള ആ മുഖത്ത് ഇന്ന് കുറുമ്പ് കാണാൻ കഴിയുമോ..?
തുടുത്ത കവിളത്ത് നുണക്കുഴി വിരിയുമോ..? എന്റെ ഹൃദയം വേദനിച്ചാൽ കരഞ്ഞ് കൊണ്ട് ഓടി വരാറുള്ള റസിയ എന്നെ കണ്ടാൽ മൈന്റ് ചെയ്യുമോ...?
ഹംദ് കലങ്ങിയ കണ്ണുമായി മുറ്റത്ത് നിന്ന് ആലോചിച്ചു...അപ്പോഴേക്കും ചെക്കൻ പന്തലിൽ കയറിയിരുന്നു...
പെണ്ണുങ്ങളെ ഭാഗത്തേക്ക് നോക്കിയപ്പോൾ ജനാലക്കിടയിലൂടെ തന്നെ വീക്ഷിക്കുന്ന രണ്ട് കണ്ണ് കണ്ട് ഹംദ് സൂക്ഷിച്ച് നോക്കി...അതെ..അയ്ഷ തന്നെ...
ആ കണ്ണുകളിൽ സഹതാപം തോന്നുന്നുവോ..?
ഹംദിന്റെ നോട്ടം കണ്ടിട്ടെന്നവണ്ണം അയ്ഷ ഹംദിനടുത്തേക്ക് വന്നു...
"അഹമ്മദ്ക്ക..."
അയ്ഷ വിളിച്ചു...ഹംദ് അറിഞ്ഞതേയില്ല...ഹംദ് ഏതോ ലോകത്തായിരുന്നു...
അയ്ഷ ഹംദിന്റെ ചുമലിൽ ഒന്ന് തട്ടി...
"ഏഹ്...അയ്ഷയോ?"
കലങ്ങിയ കണ്ണ് ഹംദ് അയ്ഷ കാണാതെ തുടച്ചു...
"അഹമ്മദ്ക്ക...പറയുന്നതോണ്ട് ഒന്നും വിചാരിക്കരുത്...പടച്ചോന്റെ വിധിയാണെന്ന് സമാധാനിക്കണം...എന്നെങ്കിലും ഒരു നാൾ നമ്മളൊക്കെ പിരിയേണ്ടവരാണ്... ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളൊക്കെ പിരിയും...
അത് കൊണ്ട് ഇതൊക്കെ പടച്ചോന്റെ ഖളാഇൽ ഉള്ളതാണെന്ന് ആശ്വസിക്കണം...ഓർമകൾ കൊണ്ട് ജീവിക്കണം...
അഹമ്മദ്ക്ക ഇപ്പോ ഇങ്ങനെ കരഞ്ഞ് കൊണ്ട് റസിയാനെ യാത്രയാക്കരുത്... ജീവിതത്തിലെ സുപ്രധാനമായ ഒരു ഭാഗത്തിലേക്കാണ് റസിയ കാൽ വെയ്ക്കുന്നത്...
റസിയ ഇവിടെ നിന്നും ഇറങ്ങുമ്പോൾ അഹമ്മദ്ക്ക ഇങ്ങനെ കലങ്ങിയ കണ്ണ് കൊണ്ട് യാത്രയാക്കിയാൽ അവളുടെ ജീവിതത്തെ ബാധിക്കും..
കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനി ആ പാവത്തിനെ സന്തോഷത്തോടെ പറഞ്ഞയക്ക്..ഇങ്ങളെ ചിരി കണ്ടാൽ തന്നെ പകുതി സങ്കടം മായും റസിയാക്ക്...
ഇതൊന്നും പറയാൻ അർഹതയില്ല...എങ്കിലും...."
അയ്ഷ നടന്നകന്നു...
അയ്ഷ പോയപ്പോൾ അഹമ്മദ് ചിന്തിച്ചു...ശെരിയാണ്...അയ്ഷ പറഞ്ഞതാണ് ശെരി...
താൻ മനസ് കൊണ്ടായാലും ശരീരം കൊണ്ടായാലും വേദനിക്കുന്നത് റസിയാക്ക് സഹിക്കില്ല...എന്റെ കണ്ണ് കലങ്ങിയത് കണ്ട് റസിയ സങ്കടത്തിലാവരുത്...
ചിന്തയിലാണ്ട ഹംദിനെ സാഹിബ് വന്ന് തോളിൽ തട്ടിയതും ഹംദ് തിരിഞ്ഞ് നോക്കി...
"ഇയ്യിവിടെ ഇങ്ങനെ നിൽക്കാതെ ചെക്കന്റെ വീട്ടുകാർക്ക് ചായ കൊടുക്ക്..."
ഹംദ് വേഗം പോയി ചായ കൊടുക്കുന്ന തിരക്കിലേർപ്പെട്ടു...ഇടയ്ക്കൊന്ന് റസിയാന്റെ റൂമിലേക്ക് നോക്കി...ജനൽ കമ്പിയിൽ പിടിച്ച് താഴേക്ക് നോക്കുന്ന റസിയാനെ കണ്ടതും ഹംദിന്റെ നെഞ്ചൊന്ന് പിടച്ചു...
ഹംദ് അത് കാണാത്ത രീതിയിൽ വീടിന്റെ പുറകിലേക്ക് പോയി...
"പെണ്ണുങ്ങൾ മാറ്റിക്കാൻ കേറിയിട്ടേ ഉള്ളു..."
റൂമിൽ നിന്ന് ഏതോ പെണ്ണുങ്ങൾ പറയുന്നത് പുറത്ത് ജനൽ ചാരി നിന്നിരുന്ന ഹംദിന്റെ ചെവിയിലെത്തി...
ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി...കാലുകൾ തളരുന്നത് പോലെ...താൻ മരിക്കുവാണോ എന്ന് വരെ തോന്നിപ്പോയ നിമിഷം...
ഇന്നലെ എവിടെയെങ്കിലും നാട് വിട്ടാൽ മതിയായിരുന്നു...ഒരു വേള ഹംദ് ചിന്തിച്ചു....
മുറ്റത്ത് നിന്നിരുന്ന ആണുങ്ങളൊക്കെ അകത്തേക്ക് ഓടുന്നത് കണ്ട് കാര്യമറിയാതെ ഹംദ് ഓടി വന്നു...
"എന്താ...എന്താ അകത്ത്..."
"റസിയ വാതിൽ തുറക്കുന്നില്ലത്രെ..."
പെട്ടന്ന് ഹംദിന്റെ ചെവിയിൽ റസിയ പറഞ്ഞത് മുഴങ്ങിക്കൊണ്ടിരുന്നു...
"ഹംദ് ഇല്ലാതെ റസിയ ഇല്ല..."
പെട്ടന്ന് എന്തോ ബോധം വന്നത് പോലെ ഹംദ് അകത്തേക്ക് ഓടിയതും ആരോ പറയുന്നത് കേട്ടു...
"മാറ്റിക്കാൻ കയറിയപ്പോ ബാത്രൂമിൽ പോകണമെന്ന് പറഞ്ഞ് കയറിയതാത്രേ...ഇത് വരെ ഇറങ്ങീല..."
ഹംദ് ഓടിച്ചെന്ന് ബാത്രൂമിന്റെ വാതിൽ ആഞ്ഞ് ചവിട്ടിയതും ....
"റസിയാ ാ ാ.........."
തുടരും
*ഖളാഇൽ =വിധിയിൽ
ഓയ്.... നമ്മളെയാരും പൊങ്കാലയിടരുത്.... വേണമെങ്കിൽ കുറച്ച് പൂ വാരിയെറിഞ്ഞോളൂ..🙈 വായിച്ചിട്ട് അഭിപ്രായം കൂടി ആയിക്കോട്ടേ...🏃🏻♀️🏃🏻♀️
💘 *ROOHADHI* 💘
Part-5
✍🏻Ayshu(nechu)wynd
ഹംദ് ഓടിച്ചെന്ന് ബാത്രൂമിന്റെ വാതിൽ ആഞ്ഞ് ചവിട്ടിയതും...
"റസിയാ ാ ാ ാ..."
തുടരുന്നു
"എന്താ ഹംദേ... സ്വപ്നം കണ്ടോ ഇയ്യ്...ആകെ വിയർത്ത് റസിയാന്നും വിളിച്ച് ഒച്ചപ്പാട്..."
റുഖിയ തട്ടി വിളിച്ചപ്പോ ഹംദ് കണ്ണ് തുറന്നു...കണ്ടത് സ്വപ്നമാണെന്നറിഞ്ഞപ്പോ ഹംദിന് ആശ്വാസം ...ഇനിയെന്ത് ചെയ്യും..? സ്വപ്നം യാഥാർഥ്യമായിക്കൂട... എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ... അരുതാത്തതൊന്നും ചെയ്യാതിരിക്കാൻ ആദ്യം റസിയയെ ആശ്വസിപ്പിക്കണം...
ഹംദ് റസിയാന്റെ വീട്ടിലേക്ക് വിട്ടു...
"ആഹ്...ഹംദ് വന്നോ...മോനറിഞ്ഞോ ..റസിയാന്റെ കല്ല്യാണം ഉറപ്പിച്ചു...എല്ലാം പെട്ടന്നായിരുന്നു...അവർ കുറച്ച് ദിവസമായി പിന്നാലെ കൂടീട്ട്...സാഹിബും ഞാനും ചർച്ച ചെയ്തപ്പോ അത് തന്നെയാ നല്ലതെന്ന് തോന്നി..."
കണ്ടപാടെ ഹാജ്യാര് നിർത്താതെ പറയുന്നത് കേട്ട് ഹംദ് ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു...
"റസിയ മുകളിലുണ്ടാവും..."
ഹംദ് നേരെ മുകളിലേക്ക് കയറുമ്പോൾ റസിയാന്റെ ഉമ്മ വന്നു മുന്നിൽ നിന്നു...
"മോനേ...റസിയാക്ക് മുഖത്തൊരു തെളിച്ചം കാണണില്ല..എന്താ അറീല ....മോനൊന്ന് പറഞ്ഞ് മനസിലാക്കണം...നല്ല ബന്ധം ആണ് ഒത്തത്..."
മറുത്തൊരക്ഷരം ഹംദിന് പറയാൻ കഴിഞ്ഞില്ല...
മുകളിലെത്തിയപ്പോ റസിയ പുറത്തിരുന്ന് കരയുകയായിരുന്നു...ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളെ നോക്കി നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന സ്വപ്നങ്ങളുടെ നോവ് പങ്ക് വെക്കുന്ന റസിയാനെ കണ്ട് ഹംദിന്റെ ഉള്ളൊന്ന് പിടഞ്ഞു....
"റസിയാ..."
ഹംദ് വിളിച്ചു...റസിയാക്ക് ഒരു കുലുക്കവുമില്ല...
ഹംദ് കുറച്ചിപ്പുറം മാറിയിരുന്നു ആകാശത്തേക്ക് നോക്കി...
"റസിയാ...ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന റസിയാനെ ഹംദ് കണ്ടിട്ടില്ല...കാണാൻ ഇഷ്ട്ടപ്പെടുന്നില്ല...ദേ ...ഇങ്ങോട്ട് നോക്ക്..."
കരഞ്ഞ് തളർന്ന മുഖം കൈയിലൊതുക്കി ഹംദ് പറഞ്ഞു...
"റസിയാ...നീയില്ലാതെ ഹംദും ഹംദില്ലാതെ റസിയയും ഇല്ലെന്ന സത്യം നമ്മളല്ലാതെ മറ്റാരും മനസ്സിലാക്കിയിട്ടില്ല റസിയാ...
ഇങ്ങനെ സങ്കടപ്പെട്ട് ഇരുന്നത് കൊണ്ട് എല്ലാം അവസാനിക്കുമോ...? "
പെട്ടന്നായിരുന്നു റസിയ ഹംദിനെ വാരിപ്പുണർന്നത്...
"ഇല്ല ഹംദ്...നീയില്ലാതെ എനിക്ക് പറ്റില്ല...ഹംദേ...കുഞ്ഞു നാൾ മുതൽ ഞാനുറപ്പിച്ച എന്റെ മണവാളനാണു നീ...
നീ വെറുതെയാണെങ്കിലും മർവയെ പറ്റി പറയുമ്പോൾ പോലും ഒരുപാട് വേദനിച്ച മനസാണിത്...
നീ കുറച്ച് സമയം ക്ലാസിലേക്ക് പോകുമ്പോൾ ക്ലോക്കിന്റെ മുന്നിലിരുന്ന് സമയം നോക്കിയിരുന്ന എന്നോട് ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ നിന്നെ കാണാതിരിക്കാനോ...കഴിയില്ല...റസിയ എന്ന പെണ്ണിന് അത് കഴിയില്ല..."
കരഞ്ഞ് കൊണ്ട് റസിയ റൂമിലേക്ക് ഓടി വാതിലടച്ചു...
എന്ത് ചെയ്യണമെന്നറിയാതെ ഹംദ് വീട്ടിലേക്ക് നടന്നു...പിറ്റേന്ന് കമ്പനിയിൽ വിളിച്ച് ലീവ് പറഞ്ഞു...
ആ ദിവസവും കഴിഞ്ഞു...റസിയ ഇല്ലാത്ത ജീവിതം ഹംദിന് മരണ തുല്ല്യമായി തോന്നി...സാഹിബിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ പറഞ്ഞതും സാഹിബ് ഞെട്ടി...
"മോനേ...എന്ത് കൊണ്ട് ഇതൊന്നും ഞങ്ങളെ അറിയിച്ചില്ല..."
"എല്ലാർക്കും മനസിലാക്കാമായിരുന്നില്ലേ...ഒരു നിമിഷം പിരിഞ്ഞിരിക്കാൻ കഴിയാത്ത ഞങ്ങളെ ഒരു ജീവിതകാലത്തേക്ക് പിരിക്കാൻ കഴിയില്ലെന്ന്..."
സാഹിബിന് അതൊരു തലവേദനയായി...എന്ത് ചെയ്യണമെന്നറിയാതെ രണ്ട് ദിവസം കഴിഞ്ഞ് പോയി...ഒടുവിൽ ഹാജ്യാരോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു...
പുതിയ വാർത്ത കേട്ട സാഹിബിന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല...
"സാഹിബ് എന്താ ഈ പറയുന്നെ..."
"ഹാജ്യാരേ ...നമ്മളും കൂടെ ഇതിനുത്തരവാദിയാണ്... എന്നിരുന്നാലും കുഞ്ഞുനാൾ മുതലേ ഒരുമിച്ചിരുന്ന അവരെ പിരിക്കാൻ കഴിയുമോ എന്ന് നമ്മളും ഒന്നാലോചിക്കണമായിരുന്നു...
ഒന്നുമില്ലെങ്കിലും അവരോടൊന്ന് ചോദിക്കാമായിരുന്നു നമുക്ക്..."
"സാഹിബ് പറഞ്ഞതൊക്കെ ശെരിയാ...പക്ഷെ പറഞ്ഞുറപ്പിച്ച വാക്ക് ഇനിയെന്നെ കൊണ്ട് തിരുത്താൻ വയ്യ...
കാലം മായ്ക്കാത്ത മുറിവായിട്ടെന്തുണ്ട്...?
ഇതും അവർ മറക്കും...രണ്ടു പേരും രണ്ട് ജീവിതത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് കടക്കുമ്പോൾ എല്ലാം ഓർമകളിൽ ഒരു മധുരമായി കിടന്നോളും...
കൊടുത്ത വാക്ക് ഞാൻ മാറ്റിപ്പറയില്ല...പുത്തൻപുരക്കലിന്റെ അഭിമാന പ്രശ്നമാണത്... മാളിയേക്കൽ ആയാലും പുത്തൻപുരക്കൽ ആയാലും കൊടുത്ത വാക്ക് പാലിച്ച ചരിത്രമേയുള്ളു..."
തീരുമാനം അന്തിമമായിരുന്നു....
ഹംദ് തന്റെ ജോലിയുപേക്ഷിച്ച് മുറിയിൽ ചടച്ച് കൂടിയിരിക്കാൻ തുടങ്ങി...റസിയയുടെ തുടിപ്പൊക്കെ പോയി ആകെ ക്ഷീണിച്ചു...എത്ര മരുന്ന് കൊടുത്തിട്ടും റസിയ ദിവസം കഴിയുന്തോറും ക്ഷീണിതയായിക്കൊണ്ടിരുന്നു....കൂട്ടിന് എന്നും അയ്ഷയെത്തി...
******************************
നാളെയാണ് റസിയയുടെ കല്ല്യാണം...ആളും ആരവങ്ങളുമൊക്കെയായി നാട്ടിലെ ആർഭാടമായ കല്ല്യാണം ... പുത്തൻപുരയ്ക്കലിന്റെ ഒരേയൊരു പെൺതരി നാളെ സുമംഗലിയാവുന്നു...
ആ സമയത്തും രണ്ട് ശരീരം മാനസികമായി തളർന്ന് രണ്ട് സ്ഥലത്ത് മരിച്ച് ജീവിക്കുന്നു...
വർഷങ്ങൾ പഴക്കമുള്ള റസിയയുടെയും അഹമ്മദിന്റെയും പ്രണയ കൊട്ടാരം തകർന്നടിഞ്ഞ നിമിഷം... കാലത്തിന്റെ കുസൃതിയിൽ പിരിയാൻ വിധിക്കപ്പെട്ട രണ്ട് കുരുവികൾ...
മാളിയേക്കലിന്റെയും പുത്തൻപുരക്കലിന്റെയും പരിസരത്തെ ചെറു പുൽനാമ്പുകൾ പോലും കണ്ണീർ പൊഴിച്ച നിമിഷം..
ആദ്യചുംബനത്തിന് സാക്ഷിയായ പുഴക്കരയും കണ്ണീർ പൊഴിച്ച നിമിഷം...
മൈലാഞ്ചി രാവിൽ അയ്ഷ റസിയാനെ കൂടുതൽ മൊഞ്ചത്തിയാക്കിയെങ്കിലും റസിയ വാടിത്തളർന്ന് തന്നെയിരുന്നു...
ഹംദിന് ഒരു തവണ കൂടി റസിയാനെ കാണണമെന്ന് തോന്നി...
ആളുകൾക്കും ബഹളത്തിനും ഇടയിൽ മാറി നിന്ന് വിതുമ്പുന്ന റസിയാനെ കണ്ട് പിടിക്കാൻ ഹംദിന് കൂടുതൽ കഷ്ട്ടപ്പെടേണ്ടി വന്നില്ല...
ആളൊഴിഞ്ഞ മുറിയിൽ അയ്ഷാന്റെ അടുത്തിരുന്ന് കരയുന്ന റസിയാന്റെ അടുത്തേക്ക് ഹംദ് വന്നതും അയ്ഷ താഴേക്കിറങ്ങി...
റസിയാന്റെ തളർന്ന മുഖം കണ്ട് ഹംദിന്റെ നെഞ്ച് പിടഞ്ഞു...എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും..?
എന്തൊക്കെ പറഞ്ഞാലും പഴയ റസിയ ഇനി മടങ്ങി വരില്ലെന്ന് ഉറപ്പാണ്...
"റയ്യൂ...കരയരുത്... വിധിയായി കണക്ക് കൂട്ടാം... എല്ലായ്പ്പോഴും എല്ലാം ഒരു പോലെ ആയിക്കൊള്ളണമെന്നില്ലല്ലോ.. വളർത്തി... വലുതാക്കിയ ഉപ്പാക്കും ഉമ്മാക്കും നിന്റെ കാര്യത്തിൽ തെറ്റ് പറ്റില്ല ..."
ഹൃദയം നുറുങ്ങുന്ന വേദനയിലും കരയാതിരിക്കാൻ ഹംദ് നന്നായി പാടുപെടുന്നുണ്ടായിരുന്നു...
ഒന്നും പറയാനില്ലാതെ റസിയ ഹംദിനെ കെട്ടിപ്പിടിച്ചു...കുറച്ച് സമയം അങ്ങനെ നിന്നതും പെട്ടന്ന് എന്തോ ബോധം വന്നത് പോലെ ഹംദ് വിട്ട് നിന്നു...
ഹംദിന്റെ മനസ് മുഴുവൻ രണ്ട് ദിവസം മുൻപെ കണ്ട സ്വപ്നമായിരുന്നു...
"റസിയാ...അവസാനമായി...എനിക്ക് ഒരു വാക്ക് തരണം..."
റസിയ സംശയത്തോടെ നോക്കി..
"എന്ത് വന്നാലും അരുതാത്തത് ഒന്നും ചെയ്യില്ലെന്ന്..."
ഹംദ് ഉദ്ദേശിക്കുന്നത് എന്താണെന്ന് റസിയാക്ക് പെട്ടന്ന് മനസിലായി...
റസിയ ഒന്നും മിണ്ടിയില്ല...
"വാക്ക് താ ...സത്യം ചെയ്യ്...ഹംദിന് വേണ്ടി..."
കരഞ്ഞ് കൊണ്ട് റസിയ ഹംദിനോട് സത്യം ചെയ്തതും ഹംദ് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ അവിടന്നിറങ്ങിപ്പോയി...
ലക്ഷ്യമില്ലാത്ത യാത്രയിലേക്കുള്ള തുടക്കം...
തുടരും
അതേയ്... വായിച്ചിട്ട് അഭിപ്രായം പറയണേ...ഇങ്ങളെ ആഗ്രഹം പോലെ റസിയാക്ക് ഒന്നും പറ്റാതെ തിരിച്ച് കൊണ്ട് വന്നില്ലേ നമ്മൾ🏃🏻♀️🏃🏻♀️😜... അതോണ്ട് അഭിപ്രായം മറക്കാതെ പറയണേ...അടുത്ത പാർട്ട് മറ്റന്നാൾ....
💘 *ROOHADHI* 💘
Part-6
✍🏻Ayshu(nechu)wynd
കരഞ്ഞ് കൊണ്ട് റസിയ ഹംദിനോട് സത്യം ചെയ്തതും ഹംദ് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ അവിടന്നിറങ്ങിപ്പോയി...
ലക്ഷ്യമില്ലാത്ത യാത്രയിലേക്കുള്ള തുടക്കം...
തുടരുന്നു..
വർഷം ആറ് കഴിഞ്ഞിരിക്കുന്നു ഹംദില്ലാതെ റസിയയും റസിയ ഇല്ലാതെ ഹംദും ജീവിക്കാൻ തുടങ്ങിയിട്ട് ...
ഇന്ന് റസിയ രണ്ട് മക്കളുടെ ഉമ്മയാണ്...അഞ്ച് വയസുള്ള അമീൻ ഹാദിയും ഒരു വയസുള്ള അംന തസ്നീം ഉം...
ഹംദ് എന്ന സുരക്ഷയിൽ നിന്നും റസിയ എത്തിപ്പെട്ടത് നിസാർ എന്ന മുഴു കുടിയനിലേക്കായിരുന്നു...ഹാജ്യാർക്ക് പറ്റിയ തെറ്റ്...
നാട്ടിൽ മാന്യനായിരുന്ന നിസാറിനെ മനസ്സിലാക്കാൻ റസിയ എന്ന പെണ്ണിന്റെ കഴുത്തിൽ മഹറ് വീഴേണ്ടി വന്നു...
എന്നും കുടിച്ച് ലെക്ക് കെട്ട് വരുന്ന നിസാറിന്റെ ആട്ടും തുപ്പും മാത്രമായിരുന്നു റസിയാക്ക് കിട്ടിയത് ...
"@₹#&@# മോളേ ...ഇറങ്ങി വാടീ ഇങ്ങോട്ട്..."
അടുക്കളയിൽ പണിയിലായിരുന്ന റസിയ ഒന്ന് ഞെട്ടിയെങ്കിലും സ്ഥിരമായി ഉള്ളതായത് കൊണ്ട് മൈന്റ് ആക്കിയില്ല...
"യെന്താടി ......മോളേ നിനക്ക് വിളിച്ചാൽ ഇറങ്ങി വരാനിത്ര മടി...വല്ലവനും വന്ന് വിളിച്ചാൽ ഉടുതുണി അഴിച്ച് ഓടുമല്ലോ..."
ലെക്കില്ലാതെ വായിൽ തോന്നിയത് ഒക്കെ വിളിച്ച് പറയുന്നത് അയൽവാസികൾ കേൾക്കുന്നത് ഭയന്ന് റസിയ ഓടി വന്നു...
"ഓ...തമ്പുരാട്ടിക്ക് എഴുന്നള്ളാനായോ...ഇങ്ങോട്ട് വാടീ അസത്തേ..."
നിസാർ മുടിയിൽ പിടിച്ചു വലിച്ചു...ഹംദ് ആയിരുന്നെങ്കിൽ തനിക്ക് ഈ ഗതി വരില്ലെന്ന് റസിയ ആലോചിച്ച് കണ്ണീർ പൊഴിച്ചു...
"നായി....മോളേ...നിനക്ക് വിളിച്ചാൽ വരാനെന്താടീ ഇത്ര മടി..." നിസാർ റസിയാനെ ചുമരിനോട് ചേർത്ത് നിർത്തി ചോദിച്ചു...ചങ്കിന് പിടിച്ചു...
ഇത് കണ്ട അയൽക്കാരി സമീറ ഓടി വന്നു...
"നിസാറേ...കെട്ടി കൊണ്ട് വന്ന് തല്ലിക്കൊല്ലാൻ ആയിരുന്നെങ്കിൽ എന്തിനാടാ കൊണ്ട് വന്നത് ..."
"തള്ളേ ...എന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ വെച്ചേക്കില്ല ഞാൻ..." നിസാർ ചെരിപ്പ് ഊരിയെറിഞ്ഞു...അപ്പോഴും റസിയ ശ്വാസത്തിന് വേണ്ടി പിടിക്കുകയായിരുന്നു...
ഇത് കണ്ട് ഓടി വന്ന ഹാദി മോൻ നിസാറിനെ പിടിച്ച് തള്ളിയതും പെട്ടന്നുള്ള തള്ളായതിനാൽ പിടുത്തം കിട്ടാതെ നിസാർ വീണു...
"പന്ന.₹@###@ മോനേ...നീയാ ഹംദിന് ജനിച്ചതല്ലേടാ ₹##@ മോനേ...അതല്ലേടാ നിനക്ക് തന്താനെ പിടിക്കാത്തത്...നിന്നെ ഞാൻ..."
നിസാർ കൂടുതൽ ദേഷ്യത്തോടെ എണീറ്റെങ്കിലും കള്ള് കുടിച്ചതിന്റെ ഹാങ്ങിൽ അവിടെ തന്നെ വീണു...അപ്പോഴേക്കും ഹാദി മോൻ അവിടന്ന് ഓടി...
"നിന്റെ അവസാനമാണെടാ ഇന്ന് രാത്രി...നിസാർ വരും...നിനക്കുള്ള മൂന്ന് തുണിയും കൊണ്ട് ... "
എന്തോ ഉറപ്പിച്ച മട്ടിൽ നിസാർ എണീറ്റ് റോഡിലേക്ക് വേച്ചു വേച്ചു നടന്നു...
റസിയ ഓടിച്ചെന്ന് തന്റെ മകനെ മാറോടണച്ചു...
"ഇമ്മച്ചിയേ ...ബാപ്പ ഇന്നെ കൊല്ലുവോ..."
കുഞ്ഞു മനസിലെ വേവലാതി കേട്ട റസിയാന്റെ ഹൃദയം പിടഞ്ഞു...
രണ്ടാം വയസിൽ കുഞ്ഞു പ്രായത്തിൽ ഹാദി ചെയ്ത് പോയ ഒരു കാര്യമാണ് നിസാറിന് ഹാദിയെ വെറുക്കാൻ കാരണം...
രാത്രി പണിയൊക്കെ കഴിഞ്ഞ് അടുക്കളയിൽ നിന്നും അകത്തേക്ക് കയറുമ്പോഴായിരുന്നു നിസാറിന്റെ വരവ്...അന്നും കുടിച്ച് വന്ന നിസാറിനെ റസിയ മൈന്റ് ആക്കിയില്ല...
"ടീ...കഴുതേ..എന്റെ സിഗററ്റെടുക്കെടി..."
"ഇവിടെ സിഗററ്റില്ല ..."
"എടുക്കാൻ പറഞ്ഞാൽ എടുത്തോണം...കേട്ടോടി.."
അന്നും ഒന്നും രണ്ടും പറഞ്ഞ് നിസാർ റസിയാന്റെ കഴുത്തിന് പിടിച്ചു...രണ്ട് വയസുള്ള ഹാദി കത്തിയെടുത്ത് വന്ന് നിസാറിന്റെ കാലിനൊരു അടി കൊടുത്തു...
ആ മുറിപ്പാട് ഇന്നും മായാതെ കിടക്കുന്നു...അന്ന് നിസാറിന്റെ കൈയ്യിൽ നിന്നും ഹാദി രക്ഷപ്പെട്ടു...
"പറ ഇമ്മച്ചിയേ...ബാപ്പ കൊല്ലുവോ ഇന്നെ..."
ഹാദി മോന്റെ ചോദ്യം കേട്ട് റസിയ ചിന്തയിൽ നിന്നും ഉണർന്നു...
"ഇല്ല...മോനെ കൊല്ലൂല...മോൻക് ഇമ്മച്ചിയില്ലേ..." റസിയ മാറോട് ചേർത്ത് പിടിച്ച് കരഞ്ഞു...
മഗ്‌രിബ് നിസ്കാരം കഴിഞ്ഞിരിക്കുമ്പോഴായിരുന്നു നിസാറിന്റെ വരവ്...
വാതിലിന് മുട്ടിയ ഉടനെ റസിയ വാതിൽ തുറന്നതും കള്ളിന്റെ മണം സഹിക്കാതെ റസിയ മൂക്ക് പൊത്തി...
"എവിടെടി നിന്റെ പുന്നാര മോൻ ..."
നിസാർ അകത്തേക്ക് നോക്കി...റസിയാന്റെ നെഞ്ച് പിടക്കാൻ തുടങ്ങി...ഹാദി അങ്ങോട്ടേക്ക് വരരുതേ എന്ന് റസിയ ആഗ്രഹിച്ചെങ്കിലും ഹാദി അവിടെ എത്തിയിരുന്നു..
"ഇങ്ങോട്ട് വാടാ..."
നിസാർ ഹാദിയെ പിടിച്ച് തല്ലാൻ തുടങ്ങിയതും റസിയ ഓടി വന്ന് ഹാദിയെ പിടിച്ച് മാറ്റി...
"ഹാദി...മോനേ...പോ...എങ്ങോട്ടാ വെച്ചാൽ മോൻ ഓടി പൊയ്ക്കോ..."
റസിയ ഉച്ചത്തിൽ പറഞ്ഞു..
"വിടെടി ...ഇന്നവന്റെ അവസാനമാണ്..."
റസിയക്കുറപ്പായിരുന്നു രണ്ടാലൊന്ന് സംഭവിക്കുമെന്ന്...
"ഹാദീ...ഉമ്മച്ചിയാ പറയണത്...പോ...മോനേ... എവിടെയെങ്കിലും പോ..."
"ഹാദിക്ക് പേടിയാ ..."
കരഞ്ഞ് കൊണ്ട് ഹാദി പറഞ്ഞതും റസിയ വല്ലാതായി...
നിസാർ റസിയാനെ തള്ളി ഹാദീടെ അടുക്കലേക്ക് പാഞ്ഞതും ഹാദി ഉമ്മ പറഞ്ഞത് പോലെ റോഡ് ലക്ഷ്യം വെച്ച് ഓടി...
************************************
"ഇക്കാ ...ചായ..."
അയ്ഷ കെട്ടിയോന്റെ നേരെ ചായ നീട്ടി...ചായയും കുടിച്ച് ഗ്ലാസും കൊടുത്ത് അയാളവിടെ നിന്നും ഇറങ്ങി...
"അയ്ഷാ...പോയിട്ട് വരാം..."
"ആഹ്..."
സുബ്ഹ് നിസ്കാരത്തിനായി അയാൾ പള്ളിയിലേക്ക് നടന്നു...തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് ഒരു ഗ്ലാസ് ചായ അയാൾക്ക് നിർബന്ധമായിരുന്നു...അത് കഴിഞ്ഞ് നേരെ പള്ളിയിലേക്ക് വിടും..
നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ ഗെയിറ്റിനരികെ തലയും താഴ്ത്തി നിൽക്കുന്ന ഒരു അഞ്ചവയസുകാരനെ കണ്ടപ്പോൾ അയാളങ്ങോട്ടേക്ക് നീങ്ങി...
വെളിച്ചം ഇനിയും വന്നിട്ടില്ല...ഈ കുട്ടി ഒറ്റക്ക്...? അയാൾ ആലോചിച്ചു..
"മോനേ ...മോനെന്താ ഇവിടെ നിൽക്കുന്നത്..."
തോളിൽ തട്ടിക്കൊണ്ട് അയാൾ ചോദിച്ചതിന് മറുപടിയെന്നോണം അവൻ അയാളെ തന്നെ നോക്കി...
"നിസ്കരിക്കാൻ വന്നതാണോ... ആരെയെങ്കിലും കാത്ത് നിക്കുന്നതാണോ...മോനെന്താ ഇവിടെ നിൽക്കുന്നത്..."
അയാൾ മുട്ട് കുത്തിയിരുന്ന് ചോദിച്ചപ്പോഴാണ് കുഞ്ഞു മുഖത്തിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ ശ്രദ്ധിച്ചത്...
"മോനെന്തിനാ കരയുന്നത്...പറ...മോനെവിടെ ഉള്ളതാ..."
കരച്ചിലിന്റെ ശക്തി കൂടിയപ്പോൾ അയാളെന്ത് ചെയ്യുമെന്നറിയാതെ ചുറ്റിലും നോക്കി...എല്ലാവരും നിസ്കാരം കഴിഞ്ഞ് പോയിരിക്കുന്നു..
"മോൻ എന്റെ കൂടെ വാ...ഇവിടെ ഒറ്റക്ക് നിൽക്കണ്ട..."
കുഞ്ഞു കൈ തന്റെ കൈയ്യോട് ചേർത്ത് പിടിച്ച് അയാൾ നടക്കുമ്പോൾ കുഞ്ഞു ഹാദിക്ക് ഒരു ബാപ്പയിൽ നിന്നുള്ള സുരക്ഷിതത്വമായി തോന്നാൻ തുടങ്ങി...അയാളെ തന്നെ ഉറ്റു നോക്കിക്കൊണ്ട് കൈ മുറുകെ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ കുഞ്ഞു ഹാദിക്ക് അറിയില്ലായിരുന്നു താനെവിടേക്കാ പോകുന്നതെന്ന്...
തുടരും...
ഓയ് ഫ്രണ്ട്സ്...എന്തേയ് ...കഥ ബോർ ആയി തുടങ്ങിയോ...🙁 ഇങ്ങളെ എന്ത് കമ്മന്റ് ആണെങ്കിലും നമ്മള് സ്വീകരിക്കും...എത്ര കമ്മന്റ് വേണമെങ്കിലും സ്വീകരിക്കും..🙈😜...അപ്പോ വായിച്ചിട്ട് പറഞ്ഞോളീം... മ്മള് വെയിറ്റിംഗ് ആണ് ... 🏃🏻♀️
💘 *ROOHADHI* 💘
Part -7
✍🏻Ayshu(nechu)wynd
കുഞ്ഞു കൈ തന്റെ കൈയ്യോട് ചേർത്ത് പിടിച്ച് അയാൾ നടക്കുമ്പോൾ കുഞ്ഞു ഹാദിക്ക് ഒരു ബാപ്പയിൽ നിന്നുള്ള സുരക്ഷിതത്വമായി തോന്നാൻ തുടങ്ങി...അയാളെ തന്നെ ഉറ്റു നോക്കിക്കൊണ്ട് കൈ മുറുകെ പിടിച്ച് മുന്നോട്ട് നടക്കുമ്പോൾ കുഞ്ഞു ഹാദിക്ക് അറിയില്ലായിരുന്നു താനെവിടേക്കാ പോകുന്നതെന്ന്....
തുടരുന്നു...
"അയ്ഷാ..."
മറുപടിയില്ല..
"അയ്ഷാ...."
അയാൾ കുറച്ച് കൂടെ ഉച്ചത്തിൽ വിളിച്ചു..
"ആഹ്...ഇക്കാ വന്നോ..."
കൂടെ കണ്ട കുട്ടിയെ കണ്ട് അയ്ഷ ആദ്യമൊന്ന് ഞെട്ടി...
"ഇതാരാ ഇക്കാ..."
"ആദ്യം ഇവന് ചായ കൊടുക്ക്..."
അയ്ഷ അവനെ തലോടിക്കൊണ്ട് കൂട്ടി അകത്തേക്ക് പോയി...
ചായ കുടിയൊക്കെ കഴിഞ്ഞെന്ന് മനസിലായപ്പോ അയാൾ അവനെ അടുത്തേക്ക് വിളിച്ച് ഹാളിൽ വന്നിരുന്നു...
"ഇനി മോൻ പറ...മോന്റെ പേരെന്താ..."
" *HADHI* ... *AMEEN HADHI*..."
"വീട് എവിടെയാ...?"
*കുറേ പോണം.."
"അത്രേം ദൂരെയുള്ള മോനെങ്ങനെ ഇവിടെ വന്നത്... ആരെയെങ്കിലും കൂടെ വന്നതാണോ...?"
അല്ലെന്ന് തലയാട്ടി കരയാൻ തുടങ്ങിയ ഹാദിയെ അയാൾ ആശ്വസിപ്പിച്ചു....
"അയ്യേ ...മോനിങ്ങനെ കരയാവോ...വൽതായില്ലേ...ഇവിടെ എപ്പളും കരയുന്ന ഒരാളുണ്ട് ...മോന് കാണണോ?"
"മ്..."
അയാളവനെയും കൂട്ടി റൂമിലേക്ക് കയറി തൊട്ടിലിൽ കിടക്കുന്ന കുഞ്ഞു മാലാഖയെ കാണിച്ചു കൊടുത്തു..
"ഇതാരാ...?"
അവൻ സംശയത്തോടെ ചോദിച്ചു..
" *ROOHI* ... *AIZA ROOHI* ...ഇവിടത്തെ കൊച്ചു മാലാഖ..."
റൂഹിയുടെ മുഖം കണ്ട ഹാദിക്ക് കണ്ണ് നിറഞ്ഞു...
"എന്റെ അംന മോളെ പോലെ തന്നെയുണ്ട്..."
"ആരാ അംന മോൾ...?"
പിടിവള്ളി കിട്ടിയത് പോലെ അയാൾ ചോദിച്ചു...
"എന്റെ വീട്ടിലെ വാവ...കുഞ്ഞു വാവ..."
" മോന്റെ വീട്ടിൽ ആരൊക്കെയുണ്ട്..."
"എന്റെ വീട്ടിൽ ഇമ്മച്ചിയും ബാപ്പയും എന്റെ അംന മോളും.."
അത് പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു... അഡ്രസ്സ് കിട്ടാൻ വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് അയാൾ ചോദ്യം തുടർന്നു...
"മോനെന്തിനാ ഇങ്ങോട്ട് വന്നത്...എങ്ങനെയാ വന്നത്..."
"ബാപ്പ...ബാപ്പ എപ്പളും കള്ള് കുടിക്കും...ഇമ്മച്ചീനെ തല്ലും...ഇമ്മച്ചി കര...യും..ഇന്നേം...ഇന്നേം ബാപ്പ തല്ലും...ഇന്നോട് ...ഇന്നോട് ഇന്നലെ ...ഇന്നെ കൊല്ലും പറഞ്ഞ് വന്നപ്പോ ഇമ്മച്ചി...ഇമ്മച്ചി ഇന്നോട് ഓടിപ്പൊയ്ക്കോ പറഞ്ഞ് ... ഹാദിക്ക് പേടിയാ...പേടിയാ പറഞ്ഞപ്പോ ബാപ്പ കൊല്ലാൻ വന്നപ്പോ...ഇമ്മച്ചി പിന്നേം പിന്നേം പറഞ്ഞ്...അപ്പോ ഞാന്...ഞാനോടി ...രാത്രി ആയപ്പോ ഹാദിക്ക് പേടിയായി...
ഹാദി കരഞ്ഞ് . ..കൂറേ കരഞ്ഞ്... അപ്പോ അവിടെ കണ്ട വണ്ടിയിൽ കയറി ഇരുന്ന് ... രാവിലെ ഇവിടെ കാക്ക വണ്ടി നിർത്തിയപ്പോ ഇറങ്ങി...
ഹാദീന്റെ...ഹാദീന്റെ ഇമ്മച്ചിയും അംന മോളും പാവാ...ഇമ്മച്ചിക്ക് ആരുല്ല...ഇമ്മച്ചി പാവാ..."
എന്നൊക്കെ വിതുമ്പിക്കൊണ്ട് പറയുന്ന ഹാദിയെ കണ്ട് അയാളുടെ ഹൃദയം വേദനിച്ചു...ബാക്കി കാര്യങ്ങൾ പിന്നെ ചോദിക്കാമെന്ന് കരുതി അയാളവനെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു...
" മോനിപ്പോ പോയി കുറച്ച് നേരം ഉറങ്ങിക്കോ...മോൻ പേടിക്കണ്ട... ബാപ്പാനെ നമ്മക്ക് ശരിയാക്കാം...ഇമ്മച്ചീനേം അംന മോളെയും ഒക്കെ കാണാ ട്ടോ..."
എന്നൊക്കെ പറഞ്ഞ് അയാളവനെ റൂമിലാക്കി കിടത്തി...ഉറങ്ങിയെന്ന് കണ്ടപ്പോൾ അയാൾ അടുക്കളയിലേക്ക് ചെന്നു...
"അയ്ഷാ..."
"എന്താ ഇക്കാ..."
"അവൻ ഉണർന്നാൽ ഇയ്യൊന്നും ചോദിക്കേണ്ട ട്ടോ...ഞാൻ ടൗണിൽ പോയിട്ട് വരാം...അവനുള്ള ഭക്ഷണം കൂടെ ആക്കിക്കോ..."
"അതാരാ ഇക്കാ..."
എന്ന് അയ്ഷ ചോദിച്ചപ്പോൾ അയാളെല്ലാം പറഞ്ഞു കൊടുത്തു..
"പാവം ലേ...ഉമ്മയും ഉപ്പയും ഇങ്ങനെ ആകുമ്പോ ഇതിനിടയിൽ മക്കളെ ഭാവിയല്ലേ പോകുന്നത്...കുഞ്ഞു മനസിനെയൊക്കെ എത്രത്തോളം ബാധിക്കും..."
അയ്ഷ സങ്കടപ്പെട്ടു....
അയാൾ പുറത്ത് പോയി തിരിച്ചു വീട്ടിലെത്തിയപ്പോൾ മുന്നിലിരിക്കുന്ന ഹാദിയുടെ അടുത്തേക്ക് അയാൾ ചെന്നു...
"മോൻ ഭക്ഷണം കഴിച്ചോ..."
തലയുയർത്താതെ ഒരു മൂളലിൽ മറുപടി കൊടുത്ത അവന്റെ അടുത്ത് അയാളിരുന്നു..
"നമ്മക്ക് വീട്ടിൽ പോവണ്ടേ..."
"വേണ്ട ..ഞാൻ പോവൂല...ഹാദീനെ അയാള് കൊല്ലും.."
"ഞാനും വരാം കൂടെ...അയാളെ നമ്മക്ക് ശെരിയാക്കാം..."
"വേണ്ട ..വേണ്ട...ഹാദി പോവൂല വീട്ടിലേക്ക്..."
അയാളൊന്ന് നെടുവീർപ്പിട്ടു..
"മോന്റെ ബാപ്പാന്റെ പേരെന്താ...?"
"നിസാർ..."
"ഉമ്മയോ...?"
"റസിയ...!"
അത് കേട്ടതും അയാളുടെ നെഞ്ചൊന്ന് പിടച്ചു...
"ഇങ്ങളെ പേരെന്താ..."
അഞ്ച് വയസുള്ള ഹാദിയിൽ നിന്നും അയാളങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല...
"ഇങ്ങളെ പേരെന്താ.."
ഹാദി ചോദ്യം ആവർത്തിച്ചപ്പോൾ അയാൾ പറഞ്ഞു..
"അഹമ്മദ്...
അല്ല...ഹംദ്..." അതായിരുന്നല്ലോ റസിയ ഇഷ്ട്ടപ്പെട്ടിരുന്നത്....
തുടരും
കഥയൊക്കെ മറന്നോ ആവോ...ഇന്നലെ പോസ്റ്റാൻ പറ്റാത്തതിൽ എല്ലാരോടും സോറി...ഇത് വരെ സപ്പോർട്ട് തന്ന എല്ലാർക്കും ഒത്തിരി സ്നേഹം...അപ്പോ വായിച്ചിട്ട് ഇങ്ങളെ അഭിപ്രായം പറയണേ....🤗

0 Comments
Post a Comment