*BODYGUARD*

    _Part.19_

✍️ Mubashira MSKH


"അവള് പോയപ്പോ എന്തോ വല്ലാത്തൊരു അസ്വസ്ഥത... വെറുതെ അവളെ ക്ഷമയെ പരീക്ഷിക്കാൻ വേണ്ടിയാ ഞാൻ ഇവിടെ വണ്ടി നിർത്താൻ പറഞ്ഞ് ഇത്രക്ക് ഡയലോഗ് കാച്ചിയത്...
ഇനിയിപ്പോ വീട്ടിൽ എത്തണമെങ്കിൽ വല്ല ഓട്ടോയും വിളിച്ചേ പറ്റൂ..."

എന്ന് പറഞ്ഞ് ഞാൻ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് ചെന്നു...

+++++++++++++++++++++++++++++++++++

റോയിയെ അവിടെ ഇറക്കി വിട്ടിട്ട് മെൽവിൻ നേരെ ചെന്നത് അപ്പാർട്മെന്റിലേക്ക് ആയിരുന്നു... അവിടെ എത്തിയതും പെട്ടെന്ന് ചെന്ന് ഡോർ തുറന്ന് അകത്ത് കയറിയിട്ട് വാതിൽ കൊട്ടിയടച്ച് കയ്യിലുണ്ടായിരുന്ന ആ വാച്ചിലേക്ക് അവള് തുറിച്ച് നോക്കി...

എന്നിട്ട് കണ്ണിറുക്കെയടച്ച് പല്ലിറുമ്മി അതെടുത്ത് സോഫയിലേക്ക് എറിഞ്ഞ് മുഖം പൊത്തി അവള് സോഫയിൽ ഇരുന്നു... കുറച്ച് കഴിഞ്ഞപ്പോ മുഖത്ത് നിന്ന് കയ്യെടുത്ത് ഇന്ന് റോയ് നടത്തിയ ഷോ ഒക്കെ ഒന്ന് റിവൈൻഡ് ചെയ്ത് കൊണ്ടിരുന്നതും പെട്ടെന്ന് അവളെ ഫോൺ റിങ് ചെയ്തു...

എടുത്ത് നോക്കിയപ്പോ റോയ് ആണെന്ന് കണ്ടതും അവള് കോൾ അറ്റൻഡ് ചെയ്യാതെ ഫോൺ അവിടെ വെച്ചെങ്കിലും അതിന്റെ ശബ്ദം കേട്ട് ഒടുക്കം അവള് സഹികെട്ട് കോൾ അറ്റൻഡ് ചെയ്തു...

"ഹലോ..."

"ഹലോ... മെൽവിൻ... താൻ അപ്പോ ഈ നമ്പർ കളഞ്ഞില്ലേ? ഞാൻ കരുതി ഇതൊക്കെ അപ്പോ തന്നെ കളഞ്ഞ് കാണുമെന്ന്... ഞാൻ അതൊന്ന് ടെസ്റ്റ്‌ ചെയ്യാൻ വിളിച്ചതാട്ടോ... അപ്പോ ഓക്കേ..."

എന്ന് അവൻ പറയുന്നത് കേട്ട് കലിപ്പ് കയറി ഫോൺ എടുത്ത് ഒരു ഏർ എറിയാൻ നിന്നപ്പോഴാണ് അവൻ വീണ്ടും ഓരോന്ന് സംസാരിക്കുന്നത് കേട്ടത്... അത് കേട്ടതും അവള് വീണ്ടും ഫോൺ കാതോട് അടുപ്പിച്ചു...

"അതേയ്... താൻ കേൾക്കുന്നുണ്ടോ?
ഒരു free അഡ്വൈസ് ഒന്ന് തരട്ടെ...?

തന്റെ ആ മുഖത്തിന് ഗൗരവം നിറഞ്ഞ എക്സ്പ്രഷൻ ഒട്ടും മാച്ചില്ല... അതോണ്ട് ഇടക്കിടക്ക് ടൈം കിട്ടുമ്പോഴൊക്കെ ഒന്ന് ചിരിക്കാൻ ട്രൈ ചെയ്യണം...

ട്രൈ ചെയ്താൽ മാത്രം പോരാ... ഇനിയങ്ങോട്ട് നിന്റെ മുഖത്ത് ആ ചിരി എന്നും എപ്പോഴും ഉണ്ടായിരിക്കണം... എന്നാലേ താൻ ഒരു മനുഷ്യജീവിയാണെന്ന് ബാക്കിയുള്ളവർക്ക് കൂടി മനസ്സിലാകൂ...

പിന്നെ ഇത് പറയാൻ വേണ്ടി മാത്രമല്ല ഞാൻ തനിക്ക് വിളിച്ചത്... നാളെ രാവിലെ 11.30ക്കാണ് എന്റെ ഫ്ലൈറ്റ്... എയർപ്പോട്ടിൽ വന്ന് എന്നെ യാത്രയയക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ തന്നെയും പ്രതീക്ഷിക്കും... വരാതിരിക്കരുത്... പ്ലീസ്... "

എന്ന് അവൻ പറഞ്ഞ് തീരേണ്ട താമസം അപ്പോ തന്നെ അവള് കോൾ കട്ടാക്കി ഫോണിൽ നിന്ന് ആ സിം എടുത്തു... എന്നിട്ട് അതിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട് ബാത്റൂമിലേക്ക് ചെന്ന് ക്ളോസറ്റിലേക്ക് അതിട്ട് ഫ്ലെഷ് അമർത്തി...

എന്നിട്ട് വാഷ് ബേസിന്റെ അടുത്തേക്ക് ചെന്ന് മുഖത്തേക്ക് നന്നായിട്ട് വെള്ളം ഒഴിച്ച് ഒന്ന് റിഫ്രഷ് ആയതും കണ്ണ് തുറന്ന് കണ്ണാടിയിലൂടെ അവളെ മുഖത്തേക്ക് നോക്കി... അപ്പോ റോയ് പറഞ്ഞതൊക്കെ ഓർത്ത് നോക്കി അവള് ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് ചെന്നു...

+++++++++++++++++++++++++++++++++++

"ഛെ... വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ... അവള് ഇനി ആ സിം കളഞ്ഞോ? ഛെ... ഓരോന്ന് പറഞ്ഞ് ഞാൻ തന്നെ അവളുമായിട്ടുള്ള കോൺടാക്ട് കട്ടാക്കി... ഹാ നോക്കാം... ഇത് എവിടം വരെ പോകുമെന്ന്...

നീ നാളെ എങ്ങാനും എയർപോട്ടിലേക്ക് എന്നെ യാത്രയയക്കാൻ വേണ്ടി വന്നാൽ... അതോടെ ഞാൻ ഉറപ്പിക്കും നിനക്ക് എന്നെ ഇഷ്ടമാണെന്ന്... പിന്നെ എന്താ വേണ്ടതെന്ന് എനിക്ക് നന്നായിട്ട് അറിയാം..."

എന്ന് പറഞ്ഞ് ചിരിച്ചിട്ട് ഞാൻ ഫോൺ കയ്യിലിട്ട് അമ്മാനമാടി എന്നിട്ട് അങ്കിളിനെ വിളിച്ചു... ക്രിസ്റ്റിയുടെയും റിനുവിന്റേയും റിസപ്‌ഷൻ തുടങ്ങാൻ പോകാണ്... അതിന് വേണ്ടി അങ്ങോട്ട് പോകണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ് ഞാൻ അങ്കിളിന് വിളിച്ചത്...

തൽക്കാലത്തേക്ക് ഞാൻ ഇപ്പോ അങ്ങോട്ട് വരണ്ട എന്ന് അങ്കിൾ പറഞ്ഞതും ഞാൻ ബെഡിലേക്ക് ഒന്ന് ചാഞ്ഞിട്ട് മെൽവിനെ കുറിച്ച് ആലോചിച്ചു...

"ഈ രണ്ടാഴ്ച കൊണ്ട് സാധിക്കാത്ത എന്ത് കാര്യമാ ഞാൻ ഇനി അവൾക്ക് മുന്നിൽ ചെയ്യാ..? ഇതുവരെ എന്റെ love കണ്ടെന്ന് പോലും നടിക്കാത്ത അവള് ഇനി എന്റെ love accept ചെയ്യോ?

സംശയമാണ്... എങ്കിലും അവള് accept ചെയ്യണം... ചെയ്തല്ലേ പറ്റൂ... ചെയ്താൽ മതിയായിരുന്നു... ചെയ്യാനുള്ള നല്ല മനസ്സ് അവൾക്ക് തോന്നണേ എന്റെ കർത്താവെ..."

എന്ന് പ്രാർത്ഥിച്ച് കുരിശ് ഒക്കെ വരച്ചിട്ട് ഞാൻ എന്റെ തിങ്സ് ഒക്കെ പാക് ചെയ്യാൻ തുടങ്ങി... അപ്പോ തന്നെ ഫിലിം ഡയറക്ടർ എനിക്ക് വിളിച്ചിട്ട് നാളെ പുറപ്പെടുന്നതിനെ കുറിച്ചൊക്കെ സംസാരിച്ചു...

എന്നിട്ട് കോൾ കട്ടാക്കി തിങ്സ് പാക്ക് ചെയ്യുമ്പോഴും മനസ്സിൽ അവള് മാത്രമായിരുന്നു... ഇവിടം വിട്ട് പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല...

ഒരുപാട് വർഷങ്ങൾക്ക് ശേഷം എനിക്ക് ലഭിച്ച നല്ലൊരു ഓപ്പർച്യൂണിറ്റിയാണ് ഈ ഫിലിം വർക്ക്... ഇതിപ്പോ മിസ്സ്‌ ആക്കി കളഞ്ഞാൽ പിന്നെ എന്റെ ഡ്രീം തന്നെ ഇല്ലാതാകും...

പക്ഷെ അനുവിനെ ഇവിടെ തനിച്ചാക്കി അവള് കൂടെയില്ലാതെ ലണ്ടനിലേക്ക് പോകുന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയുന്നില്ല... വെറും രണ്ടാഴ്ച കൊണ്ട് എന്റെ മനസ്സ് കീഴടക്കാൻ മാത്രം എന്ത് കഴിവാ അവൾക്കുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല...

രാത്രി ഫുഡ് കഴിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി ചെന്നപ്പോ സെർവൻസ് ചോദിക്കുന്നുണ്ടായിരുന്നു മെൽവിൻ എവിടേയെന്ന്... അവരോട് ഒന്നും മിണ്ടാതെ ഞാൻ ഫുഡ് കഴിച്ച് പോയി കിടന്നു...

എന്നിട്ട് അവളെ കുറിച്ച് ചിന്തിച്ചോണ്ട് മാനം നോക്കി കിടക്കുമ്പോഴാണ് പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തത്... അവളാകുമെന്ന പ്രതീക്ഷയോടെ എടുത്ത് നോക്കിയപ്പോ സെഹജ് ആയിരുന്നു വിളിച്ചത്...

റിസപ്‌ഷൻ പ്രോഗ്രാം തുടങ്ങിയിട്ടും ഞാൻ എന്താ ഇതുവരെ വരാത്തതെന്ന് അവര് ചോദിക്കുന്നത് കേട്ട് ഞാൻ വയ്യെന്ന് പറഞ്ഞ് തടി തപ്പി... പക്ഷെ അവര് തന്നെ ഇങ്ങോട്ട് കാരണം എന്താണെന്ന് പറഞ്ഞ് കഴിഞ്ഞിരുന്നു...

ഞാൻ ഇപ്പോ ആർക്കും മുഖം കൊടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് കേസിന് കൂടുതൽ സ്ട്രോങ്ങ്‌ എന്നൊക്കെ അവന്മാര് പറഞ്ഞതും ഞാനൊന്ന് മൂളി കേട്ട് കൊണ്ടിരുന്നു...

"എടാ റോയ്... എന്നിട്ട് ഇപ്പോ നിന്റെ കൂടെ മെൽവിൻ ഉണ്ടോ?" വരുൺ.

"അവളൊക്കെ എപ്പോഴോ good bye പറഞ്ഞ് സ്ഥലം കാലിയാക്കി... അവളിപ്പോ എന്റെ ബോഡിഗാർഡ് ഒന്നുമല്ല..."

"അപ്പോ അവള് നിന്റെ കൂടെയില്ലേ? നിങ്ങളെ രണ്ട് പേരെയും കാണാഞ്ഞപ്പോ ഞങ്ങള് കരുതി നിങ്ങള് ഒരുമിച്ചാകും വരുന്നതെന്ന്..."

സെഹജ് പറയുന്നത് കേട്ട് ഞാൻ അപ്പോ തന്നെ ബെഡിൽ നിന്ന് എണീറ്റ് ഇരുന്നു...

"അപ്പോ മെൽവിൻ പാർട്ടിക്ക് വന്നില്ലേ?"

"ഇല്ലെന്നേ... രണ്ട് പേരെയും കാണാത്തത് കൊണ്ടല്ലേ ഞങ്ങള് നിന്നെ വിളിച്ചത്..."

എന്ന് വരുൺ പറഞ്ഞ് തീരേണ്ട താമസം ഞാൻ അപ്പോ തന്നെ കോൾ കട്ടാക്കി കുറച്ച് നേരം അങ്ങനെ ഇരുന്നിട്ട് പെട്ടെന്ന് ഫോൺ എടുത്ത് റിനുവിന് വിളിച്ചു...

മെൽവിൻ റിസപ്‌ഷന് വരുന്നില്ലെന്ന് നേരത്തെ അവളോട് പറഞ്ഞിരുന്നെന്ന് അറിഞ്ഞതും ഞാൻ മനസ്സിലൊന്ന് ഊറി ചിരിച്ചോണ്ട് ഫോൺ കയ്യിലിട്ട് അമ്മാനമാടി...

+++++++++++++++++++++++++++++++++++

മന്ത്രിയെ അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും ക്രിസ്റ്റിയുടെ കാർ ബോംബ് ബ്ലാസ്റ്റ് ആയി തകർന്നതിനെ കുറിച്ചൊക്കെയുള്ള ന്യൂസ്‌ ടിവിയിൽ കണ്ടോണ്ട് സ്നാക്സ് കഴിക്കായിരുന്നു മെൽവിൻ...

അപ്പോ തന്നെ ആരോ കോളിങ് ബെല്ലമർത്തിയതും മെൽവിൻ ക്ലോക്കിലേക്ക് നോട്ടം തെറ്റിച്ച് സമയം നോക്കിയിട്ട് ഒരു നിമിഷം ആലോചിച്ച് ഇരുന്നിട്ട് മെല്ലെ അവിടന്ന് എണീറ്റ് വാതിലിന്റെ അടുത്തേക്ക് ചെന്നു...

അപ്പോഴും നിർത്താതെ കോളിങ് ബെല്ലമർത്തുന്നത് കേട്ട് അവള് കാത് വാതിലിനോട് ചേർത്ത് വെച്ച് നോക്കിയിട്ട് ആരാ എന്ന് ചോദിച്ചെങ്കിലും ഒരു റെസ്പോൺസും ഉണ്ടായിരുന്നില്ല...

അപ്പോ തന്നെ അവള് ചെന്ന് കബോഡിൽ ഉണ്ടായിരുന്ന അവളെ ഗൺ എടുത്ത് പിന്നിലേക്ക് മറച്ച് പിടിച്ച് പോയി വാതിൽ തുറന്ന് നോക്കി... അപ്പോ അവിടെയെങ്ങും ആരെയും കാണാത്തത് കണ്ടതും അവള് അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് മുന്നോട്ട് അല്പം നടന്നു...

ആരെയും കാണാത്തത് കൊണ്ട് തന്നെ അവള് തിരിച്ച് അകത്തേക്ക് പോയിട്ട് വാതിലടച്ച് കുറ്റിയിട്ടു... എന്നിട്ട് ആരാകും അതെന്ന് ചിന്തിച്ച് കൂട്ടി അവള് ഗൺ എടുത്ത് പാൻസിന് പിറകിൽ വെച്ച് പോയി വെള്ളം കുടിച്ചു...

അപ്പോ തന്നെ ആരോ അവിടന്ന് പാസ്സ് ചെയ്ത് പോകുന്നതിന്റെ നിഴല് അവള് ഇടങ്കണ്ണിട്ട് കണ്ടതും അത് കണ്ടില്ലെന്ന് നടിച്ച് വെള്ളം കുടിച്ചിട്ട് അവള് അവിടന്ന് മെല്ലെ ഹാളിലേക്ക് നടന്നു...

എന്നിട്ട് പെട്ടെന്ന് തന്നെ കബോഡിന് പിറകിൽ ഒളിച്ച് നിൽക്കുന്നവന്റെ കോളറിൽ പിടിച്ച് വലിച്ച് മുന്നോട്ട് നിർത്തി അവന്റെ നെറ്റിയിൽ ഗൺ വെച്ചു...

അത് റോയ് ആണെന്ന് കണ്ടതും അവളൊന്ന് ഞെട്ടി കൊണ്ട് പതിയെ അവനിൽ നിന്ന് കൈ അയക്കാൻ നിന്നെങ്കിലും അവള് ഒന്നൂടെ മുറുകെ അവനിൽ പിടി മുറുക്കിയിട്ട് നെറ്റിയിൽ ഗൺ അമർത്തി...

അപ്പോഴും റോയ് പേടിച്ച് കണ്ണടച്ച് പിടിച്ച് ആ നിർത്തം നിൽക്കായിരുന്നു... അവള് അവനിലേക്ക് ഗൺ അടുപ്പിച്ച് വെച്ചത് അറിഞ്ഞ് അവൻ മെല്ലെ ഇടങ്കണ്ണിട്ട് അവളെ നോക്കിയപ്പോ അവള് അവനെ തുറിച്ച് നോക്കുന്നത് കണ്ട് അവൻ വീണ്ടും കണ്ണ് ഇറുക്കെയടച്ചു...

"താൻ എന്തിനാ ഇങ്ങോട്ട് വന്നത്? മര്യാദക്ക് പറഞ്ഞോ ഇല്ലെങ്കിൽ കൊന്ന് കളയും ഞാൻ..."

അത് അവള് പറഞ്ഞ് തീരേണ്ട താമസം റോയ് അപ്പോ തന്നെ കണ്ണ് തുറന്ന് അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവന്റെ നെറ്റിയിൽ നിന്ന് ഗൺ പതിയെ താഴ്ത്തി...

അവന്റെ മുഖത്ത് ഇതുവരെ കണ്ടിരുന്ന പേടിയൊക്കെ മാറിയത് കണ്ട് അതിശയിച്ച് കൊണ്ട് മെൽവിൻ അറിയാതെ തന്നെ അവളെ കയ്യും അവനിൽ നിന്ന് അയഞ്ഞ് പോയപ്പോ അവൻ ചുറ്റും ഒന്ന് കണ്ണോടിച്ച് നോക്കി...

"ഇനി മുതൽ തന്റെ കൂടെ റിനുവും ഉണ്ടാകില്ല നൈല മോളും ഉണ്ടാകില്ല... അപ്പോ ഇത്രെയും വലിയ വീട്ടിൽ നിനക്ക് ഒറ്റക്ക് താമസിക്കാൻ പേടിയില്ലേ?"

അവന്റെ ചോദ്യം കേട്ട് മെൽവിൻ അവനെയൊന്ന് അടിമുടി കണ്ണ് കൊണ്ട് ഉഴിഞ്ഞിട്ട് കയ്യും കെട്ടി അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു...
അപ്പോ തന്നെ അവനൊരു അവിഞ്ഞ ഇളി പാസാക്കി കൊണ്ട് മെല്ലെ അവിടന്ന് നടന്ന് സോഫയിൽ പോയി ഇരുന്നു...

"ഹ... താൻ ന്യൂസ്‌ കാണായിരുന്നോ? നിങ്ങളെ പരിശ്രമങ്ങൾ ഒന്നും പാഴായി പോയില്ല അല്ലെ?"

അതും പറഞ്ഞ് അവൻ അവിടെയുള്ള സ്‌നാക്‌സ് എടുത്ത് കഴിച്ച് ടിവി കാണുന്നത് കണ്ടതും മെൽവിൻ ചെന്ന് ടിവി ഓഫ്‌ ചെയ്ത് അവനെ തുറിച്ച് നോക്കി...

"എന്താ നിന്റെ ഉദ്ദേശം? എന്തിനാ ഇങ്ങോട്ട് കയറി വന്നത്? വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കാതെ ഇവിടന്ന് ഇറങ്ങി പോ റോയ്..."

എന്ന് അവള് പറയുന്നത് കേട്ട് അവൻ വായിലേക്ക് വെക്കാൻ നിന്ന സ്നാക്സിലേക്ക് നോക്കി മുഖം ചുളുക്കി അത് അവിടെ തന്നെ വെച്ചിട്ട് മെല്ലെ അവിടന്ന് എണീറ്റ് വാതിലിന്റെ അടുത്തേക്ക് നടന്നു...
എന്നിട്ട് അതേപോലെ യൂ ടേൺ എടുത്ത് തിരിച്ച് വന്ന് അവളെ മുന്നിൽ നിന്നു...

"അങ്ങനെ അത്ര പെട്ടെന്ന് പോകാൻ അല്ല ഞാൻ വന്നത്... എനിക്ക് ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞേ പറ്റൂ... എന്നിട്ടേ ഞാൻ ഇവിടന്ന് പോകൂ..."

"ഇക്കണക്കിന് പോയാൽ നീ നല്ലോണം അറിഞ്ഞിട്ടേ ഇവിടന്ന് പോകൂ... വിളച്ചിൽ എടുക്കാതെ പോകാൻ നോക്ക് റോയ്..."

"ഹ... താൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്? ഞാൻ ഇവിടെ നിൽക്കുന്നത് കൊണ്ട് തനിക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ?

ഓ.... എനിക്ക് മനസ്സിലായി... ഇവിടെയിപ്പോ നീയും ഞാനും മാത്രമല്ലേയുള്ളു... അപ്പോ ഞാൻ നിന്നെ വല്ലതും ചെയ്ത് പോകുമെന്ന് നിനക്ക് പേടിയുണ്ടല്ലേ?"

എന്ന് പറഞ്ഞ് അവൻ ചിരിച്ചപ്പോ അവള് പല്ലിറുമ്മി അവനെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു...

"ഹയ്‌... നീ പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യാൻ വേണ്ടി വന്നതൊന്നുമല്ല... എനിക്ക് ഒരു കാര്യം അറിയണം അത് അറിഞ്ഞ് കഴിഞ്ഞാൽ അപ്പൊ തന്നെ ഞാൻ ഇവിടന്ന് പൊയ്ക്കോളാം..."

എന്ന് പറഞ്ഞ് അവൻ പുരികം പൊന്തിച്ചപ്പോ അവള് ഒന്ന് തല ചൊറിഞ്ഞ് നെടുവീർപ്പിട്ടിട്ട് അവന്റെ നേരെ തുറിച്ച് നോക്കി...

"എന്താ നിനക്ക് അറിയേണ്ടത്?"

"നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ?
എന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റി അവരെ അമ്മച്ചിയായി എന്റെ കൂടെ കൂടാൻ നിനക്ക് താല്പര്യം ഉണ്ടോ ഇല്ലയോ?

ഇതിനൊക്കെയുള്ള ഒരു കൃത്യമായ മറുപടി കിട്ടിയിട്ടേ ഞാൻ ഇവിടന്ന് പോകൂ... ഇല്ലെങ്കിൽ ഞാൻ ഇവിടന്ന് പോകുമെന്ന് നീ പ്രതീക്ഷിക്കേ വേണ്ട..."

"ഓഹോ... അപ്പോ അതൊന്നും അറിയാതെ നീ ഇവിടന്ന് പോകില്ലല്ലേ?  മറുപടി ഇവൻ പറഞ്ഞാലും മതിയോ?"

എന്ന് അവനെ നോക്കി പുരികം പൊന്തിച്ച്‌ ചോദിച്ചിട്ട് മെൽവിൻ അവളെ കയ്യിലെ ഗണ്ണിലേക്ക് നോട്ടം തെറ്റിച്ചതും അവനൊന്ന് ഉമിനീരിറക്കി അവളെ നോക്കി പരുങ്ങി...

"ഏയ്... അതിന്റെയൊന്നും ആവശ്യമില്ല... മറുപടി താൻ പറഞ്ഞാലും മതി..."

"ഓ... ആയിക്കോട്ടേ... അതിനെന്താ ഇപ്പോ തന്നെ പറയാലോ..."

എന്ന് പറഞ്ഞ് ചിരിച്ചോണ്ട് മെൽവിൻ അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈ പിടിച്ചു... അത് കണ്ട് റോയ് ഒരു അന്താളിപ്പോടെ അവളെ നോക്കി നിന്നതും അവള് അപ്പോ തന്നെ ഒരു ഇളി പാസാക്കി അവന്റെ കൈ പിടിച്ച് തിരിച്ച് അവനെ പുറം തിരിച്ച് നിർത്തി...

"ആ.... ആ.... എന്റെ കൈ... കൈ... കൈ.... വിട്...."

വേദന കൊണ്ട് ഞെരിപിരി പൂണ്ട് റോയ് അവിടെ നിന്ന് തുള്ളിക്കളിച്ച് അത് പറഞ്ഞതും മെൽവിൻ അവന്റെ കാതോരം മുഖമടുപ്പിച്ചു...

"ഇനി നിനക്ക് വേണോ മറുപടി..? പറയെടാ വേണോ?"

"വേണ്ട... വേണ്ട... പിടി വിട്... പിടി വിട്... കൈ വേദനിക്കുന്നു..."

എന്ന് പറഞ്ഞ് ചെക്കൻ കെഞ്ചിയപ്പോ അവള് അവന്റെ കയ്യിൽ നിന്ന് പിടി വിട്ടു...

"അങ്ങനെ വഴിക്ക് വാ... ഇനി ഇവിടെ നിന്ന് അധികം പണി വാങ്ങി കൂട്ടാതെ തിരിച്ച് വീട്ടിലേക്ക് ചെല്ലാൻ നോക്ക് പോ..."

എന്ന് മെൽവിന് പറഞ്ഞപ്പോ റോയ് അവന്റെ കൈ കുടഞ്ഞിട്ട് അവളെ ഒരു നോട്ടം നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു... അത് കണ്ട് മെൽവിൻ നെറ്റി ചുളിച്ച് അവനെ നോക്കി നിന്നതും അവൻ അവളെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ട് മെൽവിൻ അപ്പോ തന്നെ അവന്റെ നേർക്ക് ഗൺ ചൂണ്ടി...

"ഇനി ഒരടി കൂടി നീ മുന്നോട്ട് എടുത്ത് വെച്ചാൽ നിന്നെ ഞാൻ ഷൂട്ട്‌ ചെയ്യും..."

അത് കേട്ടപ്പോ തന്നെ റോയ് അവിടെ നിന്നെങ്കിലും അവളെ നോക്കി ഒന്ന് കോട്ടി ചിരിച്ചോണ്ട് അവൻ വീണ്ടും അവളെ അടുത്തേക്ക് നടന്നടുത്തു...

"റോയ് നിന്നോടാ പറഞ്ഞത് ഗോ ബാക്ക്... ഐ വിൽ ഷൂട്ട്‌ യൂ..."

"ഓഹോ... എന്നാ ഷൂട്ട് ചെയ്യ്... ഞാനൊന്ന് കാണട്ടെ... ചെയ്യ്..."

എന്ന് അവൻ പറയുന്നത് കേട്ട് മെൽവിന്റെ കൈ താഴ്ന്ന് വന്നതും അവൻ വീണ്ടും ഒന്ന് പുഞ്ചിരി  തൂകി...

"എനിക്കറിയാം നിനക്ക് എന്നെ കൊല്ലാൻ കഴിയില്ലെന്ന്... കാരണം നിനക്ക് എന്നെ ഇഷ്ടമാണ്..."

"മണ്ണാങ്കട്ട... നിന്നെ ഇഷ്ടം ഉണ്ടായിട്ടല്ല ഷൂട്ട് ചെയ്യാത്തത്... നീ ജോൺ സാറിന്റെ റിലേറ്റീവ് ആയത് കൊണ്ടാ... ഞാൻ നിന്നെ വല്ലതും ചെയ്തിട്ട് അതൊടുക്കം എന്റെ റിനുവിന്റെ ലൈഫിനെ ബാധിക്കരുത്...

അതോണ്ട് മാത്രാ ഞാൻ നിന്നെ ഇപ്പോ വെറുതെ വിടുന്നത്... വേഗം ഇവിടന്ന് സ്ഥലം കാലിയാക്കാൻ നോക്ക്..."

എന്ന് പറഞ്ഞ് അവള് ഗൺ കൊണ്ട് വാതിലിന് നേരെ ചൂണ്ടി കാണിച്ചതും റോയ് അവളെ കയ്യിലുള്ള ഗണ്ണിലേക്ക് നോട്ടം തെറ്റിച്ചിട്ട് പെട്ടെന്ന് അവളെ കയ്യിൽ നിന്നും ആ ഗൺ തട്ടി പറിച്ച് വാങ്ങി അവളെ നേരെ ചൂണ്ടി നിന്നു...

"ഹി... ഹി... ഹി... എത്ര കാലമായി നീയിതും കാണിച്ച് എന്നെ നിന്റെ വരുതിയിൽ വരുത്തുന്നു... ഇതിന്റെ ബലത്തിലല്ലേ നീ എന്നെ അകറ്റി നിർത്തിയിരുന്നത്... അതോണ്ട് ഇനി നമുക്കിടയിൽ ഇത് വേണ്ട..."

എന്ന് പറഞ്ഞ് അവൻ ആ ഗൺ എടുത്ത് അവിടന്ന് എറിഞ്ഞതും മെൽവിൻ കൈ ചുരുട്ടി പിടിച്ച് ദേഷ്യം കൺട്രോൾ ചെയ്ത് നിന്ന് അവനെ നോക്കി...

"ഇനി നമുക്ക് കുറച്ച് നേരം നമ്മളെ ഭാവി കാര്യങ്ങളെ കുറിച്ച് ഡിസ്കസ് ചെയ്യാം... നാളെ ഞാൻ ലണ്ടനിലേക്ക് പോകുന്നതോടെ ഷൂട്ടിങ് ഒക്കെ തീർത്ത് മടങ്ങി വരാൻ ഏതാണ്ട് ഒരു രണ്ട് മൂന്ന് മാസമെങ്കിലും എടുക്കും...

അത് കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് തിരിച്ചെത്തുമ്പോ എന്റെ മണവാട്ടിയായി നീ ഒരുങ്ങി നിന്നോണം... അന്ന് തന്നെ നമ്മളെ മിന്നുകെട്ട് ഞാനങ്ങ് നടത്തും... എങ്ങനെയുണ്ടെന്റെ പ്ലാൻ..."

എന്ന് ചോദിച്ച് റോയ് അവളെ രണ്ട് തോളിലുമായി കൈ വെച്ചതും മെൽവിൻ അവന്റെ കയ്യിലേക്ക് ഒന്ന് ഉറ്റുനോക്കിയിട്ട് മെല്ലെ അവനിലേക്ക് നോട്ടം തെറ്റിച്ചു...

അവളെ നോട്ടം കണ്ടിട്ടും ചെക്കൻ ഉള്ളിലെ പേടി പുറത്ത് കാണിക്കാതെ അവളെ നോക്കി ഇളിച്ചോണ്ട് നിന്നപ്പോ മെൽവിൻ അപ്പോ തന്നെ അവന്റെ രണ്ട് കയ്യിലും പിടിച്ച് ഒരു കറക്കല് അങ്ങ് കറക്കി അവന്റെ നെഞ്ചിൽ ആഞ്ഞ് തള്ളി...

അപ്പോ തന്നെ അവൻ പിറകോട്ട് വേച്ച് പോയി ചുവരിൽ ഇടിച്ച് നിലത്തേക്ക് വീണതും മെൽവിൻ അവനെ നോക്കി പുച്ഛിച്ച് ചിരിച്ചിട്ട് കയ്യിലെ പൊടി തട്ടി...

വീണിടത്ത് നിന്ന് റോയ് അനങ്ങാത്തതും എണീക്കാത്തതും കണ്ട് അവളൊന്ന് നെറ്റി ചുളിച്ചിട്ട് പതിയെ അവന്റെ അടുത്തേക്ക് ചെന്ന് അവനെയൊന്ന് കാല് കൊണ്ട് തട്ടി വിളിച്ചു...

"റോയ്... റോയ്... wake up... റോയ്..."

അവള് വിളിച്ചിട്ടും അവൻ ഉണരുന്നത് കാണാഞ്ഞപ്പോ മെൽവിൻ ഒന്ന് പരിഭ്രാന്തി പെട്ട് അവിടെ മുട്ട് കുത്തി ഇരുന്നോണ്ട് അവനെ തട്ടി വിളിച്ചു... എത്ര വിളിച്ചിട്ടും അവനിൽ നിന്ന് യാതൊരു പ്രതികരണവും കാണാതെ ആയപ്പോ അവളിൽ ടെൻഷൻ കൂടി വന്നു...

അവള് പതിയെ അവളെ കൈ അവന്റെ മൂക്കിന് നേരെ കൊണ്ട് പോയതും അവൻ ശ്വാസം വിടാത്തത് കണ്ട് മെൽവിൻ ഞെട്ടി പെട്ടെന്ന് കൈ പിൻവലിച്ചു... എന്ത് ചെയ്യുമെന്ന് അറിയാതെ തലയിൽ കൈ വെച്ചോണ്ട് അവനെ നോക്കി ഇരുന്നിട്ട് അവന്റെ പൾസ് നോക്കാൻ വേണ്ടി അവന്റെ കൈ പിടിച്ചു...

അപ്പോ തന്നെ റോയ് കണ്ണ് തുറന്ന് മെൽവിന്റെ കയ്യിൽ പിടുത്തമിട്ടിട്ട് അവളെ വലിച്ച് അവന്റെ നെഞ്ചോട് ചേർത്ത് വെച്ചു... പെട്ടെന്ന് അവനിൽ നിന്നുണ്ടായ പ്രതീക്ഷിക്കാത്ത തിരിച്ചടിയായത് കൊണ്ട് അവള് കണ്ണും മിഴിച്ച് അവനെയൊന്ന് നോക്കി...

അപ്പോ അവൻ അവളെ നോക്കി പല്ലിളിച്ച് കാണിച്ചിട്ട് വീണ്ടും അവളെ നെഞ്ചോട് ചേർത്ത് കിടത്തിയതും പെട്ടെന്ന് എവിടെന്നോ വന്ന വെളിവിൽ അവള് അപ്പോ തന്നെ അവന്റെ കയ്യിൽ നിന്ന് കുതറി മാറി എണീറ്റ് നിന്നു...

എന്നിട്ട് അവനോടുള്ള ദേഷ്യത്തിൽ അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവളൊന്ന് ചുറ്റും കണ്ണോടിച്ചതും ഇത് അവന്റെ തടിക്ക് നല്ലതല്ലെന്ന് ബോധ്യം വന്നപ്പോ റോയ് അപ്പോ തന്നെ അവിടന്ന് എണീറ്റു...

"എന്നെ തല്ലിയോടിക്കാൻ വേണ്ടി ഒന്നും തപ്പണ്ട... ഞാൻ പൊയ്ക്കോളാവെ... പക്ഷെ ഈ റോയ് നിന്നെ എന്റെ ഭാര്യയാക്കാൻ ആശിച്ചിട്ടുണ്ടേൽ ഞാൻ നിന്നെയും കൊണ്ടേ പോകൂ..."

*"ചിലക്കാൻ നിൽക്കാതെ ഇവിടന്ന് ഇറങ്ങി പോടാ..."*

എന്ന് അവന്റെ മുന്നിൽ നിന്ന് കണ്ണിറുക്കെയടച്ച് അവള് അലറിയതും റോയ് അപ്പോ തന്നെ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് "കർത്താവേ നമ്മളെ കാത്തോളീ...." എന്നും പറഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു വാതിലും തുറന്ന് പുറത്തേക്ക്...

പെട്ടെന്ന് അവനിൽ നിന്ന് കിട്ടിയ ഷോക്കിൽ അവള് അങ്ങനെ നിന്നതും അവൻ അവിടന്ന് ഓടി പോകുന്നത് കണ്ട് അവള് കയ്യിൽ കിട്ടിയ വേസും എടുത്ത് അവന്റെ പിന്നാലെ ഓടി...

*"ഗെറ്റ് ലോസ്റ്റ്‌ ബാസ്റ്റഡ്..."*

എന്ന് അലറി അവള് അത് എറിഞ്ഞതും കൃത്യം അത് അവന്റെ നടുപ്പുറത്ത് തന്നെ ചെന്ന് കൊണ്ടപ്പോ ചെക്കൻ അവിടന്ന് രണ്ട് തുള്ളിച്ചാട്ടം ചാടി വേഗം കാറിലേക്ക് കയറി...

*"സീ യൂ ടുമോറോ അനു... ലവ് യൂ..."*

എന്ന് പറഞ്ഞ് അവൻ കാറിൽ നിന്ന് പുറത്തേക്ക് കൈ നീട്ടി റ്റാറ്റാ കാണിച്ചിട്ട് പെട്ടെന്ന് തന്നെ അവിടന്ന് സ്കൂട്ടായി... അവൻ പോയതും അവള് ദേഷ്യമൊക്കെ കൺട്രോൾ ചെയ്ത് വെച്ച് പല്ലിറുമ്മി പതിയെ അവളെ നെറ്റിയിലേക്ക് വിരലുകൾ ഓടിച്ചു...

അപ്പോ അവൻ അവളെ ഉമ്മ വെച്ച് ഓടിയത് ഓർമ്മയിലേക്ക് വന്നതും മെൽവിൻ അവൻ പോയ ഭാഗത്തേക്ക്‌ ഉറ്റുനോക്കി കൊണ്ട് റാസ്കൽ എന്ന് പറഞ്ഞ് അകത്തേക്ക് കയറി വാതിലടച്ചു...

++++++++++++++++++++++++++++++++++

ഇന്ന് ഞാൻ ലണ്ടനിലേക്ക് പോകാണ്... ഇന്നലെ അവളെ വീട്ടിൽ നിന്ന് എപ്പോഴാ വന്നതെന്ന് അറിയില്ല... അവളെ കിസ് ചെയ്തത് ഓർത്തോണ്ട് ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു...

ഇന്ന് നേരത്തെ തന്നെ സെഹജും വരുണും വീട്ടിലേക്ക് വന്നിരുന്നു... ക്രിസ്റ്റിയും റിനുവുമൊക്കെ യാത്രയയക്കാൻ എയർപോട്ടിലേക്ക് വരുമെന്ന് പറഞ്ഞ് അവന്മാര് എന്റെ ലഗ്ഗേജ് ഒക്കെ എടുത്ത് വണ്ടിയിൽ വെച്ചു...

അപ്പോഴും ഞാൻ മെൽവിന്റെ കോളും പ്രതീക്ഷിച്ച് ഫോണിലേക്ക് നോക്കിയിരുന്നെങ്കിലും ഒരു മെസ്സേജ് പോലും അവളിൽ നിന്നുണ്ടായില്ല... അവന്മാര് എന്നോട് വേഗം കാറിലേക്ക് കയറാൻ പറഞ്ഞ് തള്ളി കയറ്റിയിട്ട് എയർപോട്ടിലേക്ക് കാറെടുത്തു...

"ഡാ റോയ്... മെൽവിൻ വരോ എയർപോട്ടിലേക്ക്?"

വരുണിന്റെ ചോദ്യം കേട്ടപ്പോ എനിക്ക് ഓർമ്മ വന്നത് ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ആയിരുന്നു... അതോർത്ത് ഞാനൊന്ന് ചിരിച്ചതും 'ഇനി ഞാൻ അങ്ങനെ ബിഹേവ് ചെയ്തത് കൊണ്ട് അവള് എങ്ങാനും വരാതിരിക്കോ?' എന്ന ചോദ്യം എന്നിൽ ഉടലെടുത്തിരുന്നു...

എയർപോട്ടിൽ എത്തുന്നതിന് തൊട്ട് മുൻപായി ദീന എനിക്ക് വിളിച്ചിട്ട് ഹാപ്പി ജേർണി എന്നൊക്കെ പറഞ്ഞിരുന്നു... ഞങ്ങൾ എയർപോട്ടിൽ എത്തിയപ്പോ ക്രിസ്റ്റിയും റിനുവും നൈല മോളും അങ്കിളും ആന്റിയുമൊക്കെ അവിടെ വന്ന് നിൽപ്പുണ്ട്...

അവരോടൊക്കെ കുറച്ച് നേരം സംസാരിച്ച് നിന്നിട്ട് ഞാൻ എന്റെ വാച്ചിലേക്കും ഫോണിലേക്കും മാറി മാറി നോക്കി അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് നോക്കി... പക്ഷെ അവിടെയൊന്നും മെൽവിനെ കാണാൻ ഇല്ലായിരുന്നു...

"റിനു... അനു അല്ല മെൽവിൻ വരില്ലേ?"

എന്റെ ചോദ്യം കേട്ട് അവരൊക്കെ പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരി തൂകി...

"റോയ്ക്ക് അനുവിനെ ഇഷ്ടമാണല്ലേ? എന്നോട് ഇവര് എല്ലാം പറഞ്ഞു..."

എന്ന് റിനു പറഞ്ഞപ്പോ ഞാനൊന്ന് ചിരിച്ചോണ്ട് തല താഴ്ത്തി അവളെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു...

"ഞാൻ അവൾക്ക് വിളിച്ചിരുന്നു... പക്ഷെ അവള് കോൾ അറ്റൻഡ് ചെയ്തില്ല..."

"തന്റെ കയ്യിൽ അവളെ നമ്പർ ഉണ്ടോ..? അതൊന്ന് തരോ പ്ലീസ്..."

എന്ന് ഞാൻ പറഞ്ഞതും റിനു അവളെ നമ്പർ എനിക്ക് തന്നു... അപ്പോ തന്നെ ഞാൻ അവൾക്ക് വിളിച്ച് നോക്കിയെങ്കിലും എന്റെ നമ്പർ കണ്ടത് കൊണ്ടാണോ എന്നറിയില്ല അവള് കോൾ എടുക്കുന്നില്ല...

"റോയ്... ഫ്‌ളൈറ്റിന് സമയമായി... താൻ അകത്തേക്ക് കയറാൻ നോക്ക്..."

"ഇല്ല അങ്കിൾ... ഒരു ഫൈവ് മിനിറ്റ്സ് കൂടി അവൾക്ക് വേണ്ടി കാത്തിരിക്കാം... ചിലപ്പോ വല്ലതും ട്രാഫിക്കിലും പെട്ട് പോയതാണെങ്കിലോ..."

എന്ന് പറഞ്ഞ് ഞാൻ വീണ്ടും അവൾക്ക് വിളിച്ച് നോക്കി ഒടുക്കം ഫോൺ സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞു...

"റോയ് ടൈം പോകുന്നത് കണ്ടില്ലേ... ഇനിയും നീ അകത്തേക്ക് കയറിയില്ലേൽ ഫ്ലൈറ്റ് മിസ്സാകും... അകത്തേക്ക് പോകാൻ നോക്ക്..."

എന്നൊക്കെ തുടങ്ങി എല്ലാവരും കൂടി എന്നെ പിടിച്ച് തള്ളി അകത്തേക്ക് പറഞ്ഞയക്കാൻ തുടങ്ങിയപ്പോ ഞാൻ ഒരുപാട് മുടന്തൻ ന്യായങ്ങൾ ഒക്കെ പറഞ്ഞ് അവിടെ തന്നെ നിൽക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് അകത്തേക്ക് കയറി പോകേണ്ടി വന്നു...

ഞാൻ എൻട്രൻസിൽ നിന്നോണ്ട് ഒരു അവസാന ശ്രമം എന്നോണം ഒന്ന് തിരിഞ്ഞ് അവിടെയൊക്കെ നോക്കി... പക്ഷെ അവളെ അവിടെയൊന്നും കണ്ടില്ല...

ഉള്ളിൽ തികട്ടി വരുന്ന സങ്കടം കടിച്ച് പിടിച്ചോണ്ട് ഞാൻ അവരെ നോക്കി ചിരിച്ച് റ്റാറ്റാ കാണിച്ച് പോകാൻ നിന്നതും നൈല മോള് എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ നേർക്ക് ഒരു എൻവലപ് നീട്ടി...

"ഇത് അങ്കിൾ ഫ്ളൈറ്റിലേക്ക് കയറിയിട്ടേ തുറന്ന് നോക്കാൻ പാടുള്ളു..."

എന്ന് അവള് പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട് അവളെ നെറ്റിയിലൊരുമ്മ കൊടുത്ത് അകത്തേക്ക് കയറി... എന്നിട്ട് എല്ലാവിധ ക്ലിയറിങ്‌സും നടത്തി ഫ്ളൈറ്റിലേക്ക് പോകാൻ നിന്നപ്പോ ഞാൻ വീണ്ടുമൊന്ന് തിരിഞ്ഞ് അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് നോക്കി...

അവള് അവിടെ എവിടേലും ഉണ്ടെങ്കിലോ എന്ന പ്രതീക്ഷയാകാം എന്നെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചത്... അവളെ അവിടെയൊന്നും കാണാതെ വന്നതും ഞാൻ അവിടന്ന് നടന്നു...

എന്നിട്ട് ഫ്ളൈറ്റിലേക്ക് കയറി സീറ്റിൽ ഇരുന്നതും നൈല മോള് തന്ന എൻവലപ് കണ്ട് ഞാൻ അത് തുറന്നു നോക്കി...

       *Happy journey Roy*

എന്ന് എഴുതിയത് വായിച്ച് ഞാൻ നെറ്റി ചുളിച്ച് അത് തിരിച്ച് നോക്കിയപ്പോ പിറകിൽ മെൽവിൻ എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു...

അത് കണ്ടതും ഞാൻ അപ്പോ തന്നെ അവിടന്ന് എണീറ്റ് പുറത്തേക്ക് പോകാൻ നോക്കിയെങ്കിലും അവിടെയുള്ളവരൊക്കെ കൂടി ചേർന്ന് എന്നെ അവിടെ തന്നെ പിടിച്ചിരുത്തി... അപ്പോഴേക്കും ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആയിരുന്നു...
                         
'നൈല മോളെ കയ്യിൽ ഇത് കൊടുത്തയച്ചത് മെൽവിൻ ആണോ? അവള് എന്നെ കാണാൻ വേണ്ടി വന്നിട്ടുണ്ടാകോ? വന്നിട്ടും മനഃപൂർവം എന്നെ കാണാതെ ഒളിച്ച് നിന്നതാവുമോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്റെ കർത്താവെ...'

~~~~~~~~~~~~~~~~~~~~~~~~~~~~~
[രണ്ട് വർഷങ്ങൾക്ക് ശേഷം]


              (തുടരും)


*********************************************
ഹെലോ ഫ്രണ്ട്സ്, നെക്സ്റ്റ് പാർട്ട്‌ ഈ സ്റ്റോറിയുടെ last പാർട്ടാണ്... ഇപ്പോ നോമ്പ് ഒക്കെ ആയത് കൊണ്ട് ഇത്തിരി ബിസി ആയതിനാൽ last പാർട്ട്‌ ഇനി സൺ‌ഡേ രാത്രി 10 മണിക്ക് പോസ്റ്റാട്ടോ... സ്റ്റോറിക്ക് നൽകുന്ന സപ്പോർട്ടിനും സ്നേഹത്തിനുമൊക്കെ ഒത്തിരി നന്ദിയുണ്ട്... അപ്പോ ഇനി സൺ‌ഡേ കാണാം...


*BODYGUARD*

    _Part.20_
              [Last part]

✍️ Mubashira MSKH


[രണ്ട് വർഷങ്ങൾക്ക് ശേഷം]

"സർ ഷോർട് റെഡിയാകറതർക്ക് കൊഞ്ചം ടൈം ആകും... സർ റെസ്റ്റ് എടുത്ത്ക്കോങ്കെ..."

"ഓക്കേ... നാൻ വണ്ടിയിലീർപ്പെ... ഷോർട് റെഡിയാനാ കൂപ്പ്ട്ങ്കെ..."

എന്ന് അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞിട്ട് ഞാൻ കാരവാനിന്റെ അടുത്തേക്ക് പോയി... ഞാനിപ്പോ ചെന്നൈയിൽ ഒരു തമിഴ് ഫിലിം ഷൂട്ടിന് വേണ്ടി വന്നതാണ്...

ഞാൻ കാരവാനിലേക്ക് കയറാൻ നിന്നതും അവിടെ കൂടി നിന്ന ആളുകളൊക്കെ എന്റെ പേര് ആർത്ത് വിളിച്ച് എനിക്ക് നേരെ കൈ വീശി...

അവരെ കണ്ടതും ഞാനൊരു ചെറു പുഞ്ചിരിച്ചു തൂകി കൊണ്ട് അവരെ അടുത്തേക്ക് ചെന്ന് ഓട്ടോഗ്രാഫ് കൊടുക്കലും അവരെ കൂടെ നിന്ന് ഫോട്ടോ എടുക്കലുമൊക്കെ നടത്തി അവർക്കൊക്കെ റ്റാറ്റാ കാണിച്ച് ഞാൻ തിരിച്ച് കാരവനിലേക്ക് തന്നെ പോയി ഇരുന്നു...

ക്ഷീണം കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്ന് ഒന്ന് കണ്ണടച്ചപ്പോഴേക്കും എപ്പോഴോ ഒന്ന് മയങ്ങി പോയിരുന്നു... പെട്ടെന്ന് എന്റെ അസിസ്റ്റന്റ് വിഷ്ണു വന്ന് എന്നെ വിളിച്ചപ്പോഴാണ് ഞാൻ ഞെട്ടി എണീക്കുന്നത്...

"എന്തായി ഷോർട് റെഡിയായോ?"

"ഇല്ല സർ... അതിന് കുറച്ച് ടൈം എടുക്കുമെന്നാ പറഞ്ഞത്... സാറിനെ കാണാൻ ഒരു ഡയറക്ടർ കാത്ത് നിൽക്കുന്നുണ്ട്... സ്റ്റോറി പറയാനാണെന്ന് തോന്നുന്നു... സർ റെസ്റ്റ് എടുക്കാണെന്ന് പറഞ്ഞ് അയാളെ പറഞ്ഞയക്കട്ടെ...?"

"വേണ്ട... അയാളെ വിളിച്ചോളൂ... എനിക്ക് കുഴപ്പമൊന്നുമില്ല... അയാം ഓക്കേ... താൻ വേഗം ചെന്ന് അയാളെ വിളിച്ചോണ്ട് വാ..."

എന്ന് പറഞ്ഞ് അവനെ അവിടന്ന് പറഞ്ഞയച്ചിട്ട് ഞാൻ ഒന്ന് നെടുവീർപ്പ് ഇട്ടോണ്ട് റെഡിയായി ഇരുന്നു... അപ്പൊ തന്നെ വിഷ്ണുവിന്റെ കൂടെ ഒരാൾ കയറി വന്നതും അയാളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ അവനോട് പുറത്തേക്ക് പോകാൻ പറഞ്ഞു...

"ഷോർട് റെഡിയാകുമ്പോഴല്ലാതെ ഇനി ഇങ്ങോട്ട് വരണ്ട... വേറെ ആരെയും അകത്തേക്ക് കടത്തി വിടണ്ട..."

എന്ന് ഞാൻ പറഞ്ഞപ്പോ അവൻ ഓക്കേ പറഞ്ഞ് അവിടന്ന് പോയതും ഞാനും ആ ഡയരക്ടറും ഒന്ന് പരിചയപ്പെട്ടു... അപ്പോ തന്നെ അയാള് സ്റ്റോറി പറഞ്ഞ് തുടങ്ങിയിരുന്നു...

"എന്റെ ഈ കഥയിൽ സർ ഒരു ബോഡിഗാർഡാണ്..."

ആ ഒരു വരി മാത്രമേ ഞാൻ കേട്ടിട്ടുള്ളു... അപ്പോഴേക്കും എന്റെ ചിന്തകൾ കാട് കയറി മെൽവിനിൽ ചെന്ന് അവസാനിച്ചിരുന്നു...

രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു... അവള് എവിടെയാണെന്നോ എന്തെടുക്കുകയാണെന്നോ ഒന്നും എനിക്കറിയില്ല... എന്തിനേറെ പറയുന്നു റിനുവിന് പോലും അറിയില്ല സ്വന്തം അനിയത്തി എവിടെയാണെന്ന്...

ഞാൻ ലണ്ടനിലേക്ക് പോയതിന് ശേഷം അവളെ പിന്നെ ആരും കണ്ടിട്ടില്ല... എങ്കിലും അങ്കിൾ അറിയാതെ അവൾ എവിടെയും പോകില്ലെന്ന് എനിക്ക് ഉറപ്പാണ്...

പക്ഷെ അങ്കിൾ എന്നോട് പറഞ്ഞത് അവള് എവിടെയാണെന്ന് അങ്കിളിനും അറിയില്ലെന്നാ... അത് അങ്കിൾ സത്യം പറഞ്ഞതാണോ അതോ അവള് പറഞ്ഞിട്ട് എന്നോട് അങ്ങനെയൊക്കെ കള്ളം പറഞ്ഞതാണോ എന്നറിയില്ല... പിന്നീട് അങ്ങോട്ട് എനിക്ക് അവളെ കുറിച്ച്‌ ഒരു അറിവും ഇല്ലായിരുന്നു...

എന്റെ ആദ്യത്തെ ഫിലിം തന്നെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്‌ നേടിയത് കൊണ്ട് സൗത്ത് ഇന്ത്യയിലെ തന്നെ പല ഭാഷകളിൽ നിന്നും എനിക്ക് അവസരങ്ങൾ കിട്ടി തുടങ്ങി... അതോടെ ഇപ്പൊ ഞാൻ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കയാണ്...

പക്ഷെ ഇതിനൊക്കെ കാരണക്കാരിയായ എന്റെ അനു എന്റെ കൂടെയില്ലാത്തതാണ് എനിക്ക് സങ്കടം... എവിടെ ചെന്നാലും എല്ലാ ആൾക്കൂട്ടത്തിനിടയിലും ഞാൻ അവളെ മുഖം തിരഞ്ഞ് നടക്കും...

എന്റെ പേര് ആർത്ത് വിളിക്കുന്ന ഫാൻസിന്റെ കൂട്ടത്തിൽ അവളെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കും... പക്ഷെ ഈ രണ്ട് വർഷത്തിനിടക്ക് ഒരിക്കൽ പോലും അങ്ങനെയൊരു ഇനിസിഡന്റ് നടന്നിട്ടില്ല...

'അവള് എവിടെയാകും? ആരോടും ഒന്നും പറയാതെ അവള് എങ്ങോട്ട് പോയി? എന്തിനാ അവള് ഇങ്ങനെ ഒളിച്ച് നടക്കുന്നത്? ഞാൻ ഇനി അവളെ ഒരിക്കലും കണ്ട്മുട്ടില്ലേ?'

ഈ ചോദ്യങ്ങളൊക്കെ സ്ഥിരം ഞാൻ എന്നോട് തന്നെ ചോദിക്കുന്ന കാര്യങ്ങളാണ്... അവൾക്ക് വേണ്ടി കാത്തിരിക്കുന്നതിലും ഒരു സുഖമുണ്ടെങ്കിലും അതിന്റെ വേദന താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്...

ഇപ്പോഴാണ് എനിക്ക് ശരിക്കും ക്രിസ്റ്റിയുടെയും റിനുവിന്റേയും ഫീലിംഗ്സ് മനസ്സിലാകുന്നത്... ഈ കഴിഞ്ഞ രണ്ട് വർഷം അനുവിനെ ഓർത്ത് ഞാൻ എങ്ങനെ കഴിഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല... അപ്പോ അഞ്ച് വർഷത്തോളം പിരിഞ്ഞിരുന്ന അവരെ അവസ്ഥ എന്തായിരുന്നിരിക്കും?

അവരെ കാത്തിരിപ്പിനുള്ള ഫലം അവർക്ക് ലഭിച്ചു... ഇപ്പോ രണ്ട് പേരും ഹാപ്പിയായി നൈല മോളെ കൂടെ അടിച്ച് പൊളിച്ച് കഴിയുന്നുണ്ട്... അവനിപ്പോ എസിപി ആയി പ്രൊമോഷനും കിട്ടിയിട്ടുണ്ട്...

പിന്നെ സെഹജിന്റെ കല്യാണം കഴിഞ്ഞു... ഒരിക്കൽ ഒരു ഫിലിം ഷൂട്ട് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് പോയപ്പോ അവന്മരെ കൂടെ ഒരു പാർട്ടി കൂടിയിരുന്നു... അവിടെ വെച്ച് എന്റെ ഫാൻസിന്റെ കൂട്ടത്തിൽ നിന്ന് തപ്പിയെടുത്തതാണ് അവന്റെ മുതലിനെ... മാര്യേജ് ഒക്കെ ഞങ്ങൾ അടിച്ച് പൊളിച്ച്‌ ആഘോഷിച്ചിരുന്നു...

പിന്നെ വരുണിന്റെ കാര്യം പറയാനാണെങ്കിൽ എന്ത് പറയാനാ... അവൻ ഇപ്പോഴും അതേപോലെ തന്നെ അവന്റെ ജിം നോക്കി നടത്തി ചെറിയ ചെറിയ ഫ്ലേട്ടിങ് ഒക്കെയായി പോകുന്നു... ഞാൻ കല്യാണം കഴിച്ചിട്ടേ അവൻ കല്യാണം കഴിക്കൂ എന്ന് ശബദം ചെയ്ത് നടക്കാണ്... ഏതറ്റം വരെ പോകുമെന്ന് നോക്കാം...

പിന്നെ ദീനയുടെ പഠിപ്പൊക്കെ കഴിഞ്ഞു അവളിപ്പോ അവളെ പപ്പയുടെ ബിസിനസ് ഒക്കെ നോക്കി നടത്തി അമേരിക്കയിൽ സെറ്റിൽഡാണ്... കഴിഞ്ഞ തവണ കണ്ടപ്പോ ഒരു സായിപ്പിനെ വളച്ച് അവളെ കുപ്പിയിൽ ആക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു... അവരെ മാര്യേജ് നടത്തി കൊടുക്കാനാണ് അങ്കിളിന്റെയും പ്ലാൻ...

ഇതൊക്കെയാണ് ഈ രണ്ട് വർഷത്തിൽ ഞങ്ങൾക്കിടയിൽ സംഭവിച്ചത്... ഇതിൽ അനുവിനെ കുറിച്ച് മാത്രമേ ഒരു അറിവും ഇല്ലാത്തതുള്ളൂ... അവൾ എവിടെയാണെന്ന് ഒരറിവുമില്ല...

"സർ... ഒന്നും പറഞ്ഞില്ല..."

പെട്ടെന്ന് അയാള് അങ്ങനെ പറയുന്നത് കേട്ടതും ഞാനൊന്ന് ഞെട്ടി അയാളിലേക്ക് നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചു...

"നമ്മൾ ഇത് ചെയ്യുന്നു... സ്റ്റോറി എനിക്ക് ഇഷ്ടമായി... എന്റെ ഡേറ്റ് ഒക്കെ നോക്കിയിട്ട് ഞാൻ പറയാം... എന്റെ അസിസ്റ്റന്റിന്റെ അടുത്ത് ഇയാളെ നമ്പർ കൊടുത്ത് എന്റെ നമ്പർ വാങ്ങിക്കോളൂ..."

"താങ്ക്യൂ സർ... താങ്ക്യൂ സൊ മച്..."

എന്ന് പറഞ്ഞ് എനിക്ക് കൈ തന്നിട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി അയാൾ അവിടന്ന് ഇറങ്ങി പോയപ്പോ അയാളിൽ ഞാൻ എന്നെ തന്നെയാണ് ഒരു നിമിഷം കണ്ടത്... എനിക്ക് ആദ്യമായിട്ട് ഫിലിമിൽ ചാൻസ് കിട്ടിയപ്പോ എന്റെ അവസ്ഥയും ഇത് തന്നെയായിരുന്നു...

"സർ ഷോർട് റെഡി..."

എന്ന് അവൻ വന്ന് പറഞ്ഞപ്പോ ഞാൻ ഒന്ന് തലയാട്ടി കൊണ്ട് ഷൂട്ടിന് വേണ്ടി റെഡിയായി വണ്ടിയിൽ നിന്നിറങ്ങി...

~~~~~~~~~~~~~~~~~~~~~~~~~~~~~~

"സൂപ്പർ റോയ്... കലക്കിട്ടീങ്കെ പോങ്കേ... ഇന്ത സീൻ വന്ത് റൊമ്പ നല്ലാവേ നടിച്ചീങ്കെ..."

അതും പറഞ്ഞ് ഡയറക്ടർ എനിക്ക് കൈ തന്നപ്പോ ഞാൻ ചിരിച്ചോണ്ട് അങ്ങേർക്ക് കൈ കൊടുത്തു...

"താങ്ക്യൂ സർ..."

"റോയ്... നാമെ ഇനിമേ എടുക്ക പോറത് ക്ലൈമാക്സ്‌... അതോട സെറ്റ് പോടറതർക്ക് കൊഞ്ചം ഡേയ്‌സ് ആകും... നീ കൂട ഏതോ അവാർഡ് ഫങ്ഷൻക്ക് പോറതർക്ക് ലീവ് കേട്ടീര്ന്തല്ലേ... നീങ്കെ വേണാ പോയിട്ട് ഫങ്ഷൻ മുടിച്ചിട്ട് വാങ്ക... അത്ക്ക് അപ്പ്റമാ നാമ ഷൂട്ടിങ് വെച്ചിക്കലാം..."

"താങ്ക്യൂ സർ... ഫങ്ഷൻ മുടിഞ്ചതുമേ പാക്കലാം... ബൈ സർ..."

എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അവിടന്ന് ഹോട്ടലിലേക്ക് ചെന്നു... മറ്റന്നാളെ അബുദാബിയിൽ വെച്ച് ഒരു അവാർഡ് ഫങ്ഷൻ നടക്കുന്നുണ്ട്... ഈ ഫിലിം വർക്കിൽ പെട്ടത് കൊണ്ട് തന്നെ അത് അറ്റൻഡ് ചെയ്യാൻ പറ്റുമെന്ന് കരുതിയതല്ല...

എന്തായാലും ക്ലൈമാക്സ്‌ ഷൂട്ട് ചെയ്യാൻ ദിവസങ്ങൾ എടുക്കുന്നത് കൊണ്ട് ഇപ്പോ ഇങ്ങനെ ഒരു ബ്രേക്ക്‌ കിട്ടിയത് നന്നായി... എന്തോ ഒരു ചെറിയ ബ്രേക്ക്‌ വേണമെന്ന് ഞാനും ആഗ്രഹിക്കുന്നു... ഒറ്റക്കിരിക്കാൻ കൊതിക്കുന്നു...

ഇന്ന് രാത്രിയിൽ തന്നെ അബുദാബിയിലേക്ക് പോകാനുള്ള ടിക്കറ്റ്സ് റെഡിയാക്കിയിട്ടുണ്ട്... ഞാനും വിഷ്ണുവും കൂടിയാണ് അങ്ങോട്ട് പോകുന്നത്...

ഈ രണ്ട് വർഷത്തിൽ ഒരുപാട് അവാർഡുകൾ ഞാൻ വാങ്ങിയിട്ടുണ്ട്... അതൊക്കെ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് അനു കാണുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു...

പിറ്റേന്ന് പുലർച്ചെയാണ് ഞങ്ങൾ അബുദാബിയിൽ എത്തിയത്... എത്തിയ ഉടനെ തന്നെ അവാർഡ് ഫങ്ഷൻ നടത്തുന്ന സ്പോൺസേർസ് അറേഞ്ച് ചെയ്ത് തന്ന ഹോട്ടലിലേക്ക് പോയി...

അപ്പോ അവിടെ വേറെയും ഒരുപാട് താരങ്ങൾ വന്ന് നിൽപ്പുണ്ടായിരുന്നു... പലരെയും കണ്ട് പരിചയമുണ്ടെന്നല്ലാതെ അടുത്ത് ഇടപഴകിയിട്ടില്ല...

അവരോടൊക്കെ ഒന്ന് സംസാരിച്ചിട്ട് ഞാൻ റൂമിലേക്ക് ചെന്നപ്പോ വിഷ്ണു എന്റെ ലഗ്ഗേജ് ഒക്കെ റൂമിൽ കൊണ്ട് വന്ന് വെച്ചു...

"സർ എന്തെങ്കിലും വേണോ?"

"No need... ഞാൻ കുറച്ച് tired ആണ്... എനിക്കൊന്ന് ഉറങ്ങണം... എന്തേലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം... താനും പോയി റെസ്റ്റെടുത്തോ..."

എന്ന് പറഞ്ഞ് അവനെ പറഞ്ഞ് വിട്ടിട്ട് ഞാൻ ബെഡിലേക്ക് ചാഞ്ഞ് യാത്രാ ക്ഷീണമൊക്കെ ഉറങ്ങി തീർത്തു... കുറച്ച് കഴിഞ്ഞ് റൂമിൽ എന്തോ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ പിന്നെ കണ്ണ് തുറക്കുന്നത്...

വിഷ്ണു എനിക്കുള്ള ഫുഡ് ടേബിളിൽ കൊണ്ട് വെച്ചിട്ട് പോകാൻ നിൽക്കുന്നത് കണ്ടതും ഞാൻ ബെഡിൽ നിന്ന് എണീറ്റ് ഇരുന്നു...

"വിഷ്ണു... വൺ മിനിറ്റ്..."

"എന്താ സർ...?"

"എനിക്കൊന്ന് പുറത്ത് പോകണം... ഇവിടെയൊന്നും അധികം എന്നെ അറിയാത്തവർ ആയിരിക്കും... അതോണ്ട് തന്നെ കുറച്ച് പ്രൈവസി കിട്ടും... താൻ എനിക്ക് വേണ്ടി ഒരു കാർ ഏർപ്പാടാക്കി തരണം... ഒരു അഞ്ച് മണിക്ക്..."

എന്ന് ഞാൻ പറഞ്ഞപ്പോ അവൻ ഓക്കേ പറഞ്ഞ് അവിടന്ന് പോയതും ഞാൻ വീണ്ടും ഒന്ന് കണ്ണടച്ച് കിടന്നു...  പിന്നെ അവൻ കൊണ്ട് വന്ന് വെച്ച ഫുഡ് കണ്ടപ്പോ എണീറ്റ് പോയി ഫ്രഷായി വന്ന് ഫുഡ് കഴിച്ചിട്ട് വീണ്ടും ഒന്ന് മയങ്ങി...

~~~~~~~~~~~~~~~~~~~~~~~~~~~~~

വിഷ്ണു എനിക്ക് വേണ്ടി കാർ ഏർപ്പാടാക്കി തന്നതും മുഖത്തൊരു മാസ്കും സ്‌പെക്‌സും എടുത്ത് വെച്ച് ഞാൻ ഹോട്ടലിൽ നിന്നിറങ്ങി...
എത്രയൊക്കെ പരിചയമില്ലാത്ത ആളുകൾ ഉണ്ടെന്ന് പറഞ്ഞാലും ഒരാൾ എങ്കിലും എന്നെ തിരിച്ചറിയാതിരിക്കില്ലെന്ന് എനിക്ക് ഉറപ്പാ... അതുകൊണ്ടാ ഇങ്ങനെ ഇറങ്ങിയത്...

വിഷ്ണുവിനോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് ഞാൻ ഹോട്ടലിൽ നിന്നും കാറെടുത്ത് എങ്ങോട്ടെന്നില്ലാതെ ഡ്രൈവ് ചെയ്ത് പോയി... എന്തോ മനസ്സിനെ പിടിച്ച് നിർത്താൻ കഴിയാത്ത പോലെ ഡ്രൈവിങ്ങും എങ്ങോട്ടോ കടന്ന് പോയി...

കുറച്ച് ദൂരം പോയതും കാർ നിർത്തിയിട്ട് ഞാൻ നടന്നു... ഇതുപോലെ ഒറ്റക്ക് നടക്കാൻ കൊതിച്ച ദിനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് എന്റെ ലൈഫിൽ... പക്ഷെ കൂടെ അവളും ഉണ്ടാകണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു...

അവളെ കുറിച്ച് ആലോചിച്ചോണ്ട് അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്ന് മെൽവിൻ റോഡ് ക്രോസ് ചെയ്ത് പോകുന്നത് ഞാൻ കണ്ടത്... കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ഒരു നിമിഷം ഞാൻ അങ്ങനെ നിന്നിട്ട് അവളെ കണ്ട ആകാംക്ഷയിൽ മെൽവിൻ എന്ന് വിളിച്ച് കൂവി...

അത് അവള് കേട്ടിട്ടില്ലെന്ന് ഉറപ്പായതും ഞാൻ അവളെ പിന്നാലെ അവിടന്ന് ഓടി... അവള് ഫോണിൽ എന്തോ നോക്കി കൊണ്ട് നടക്കാണ്... ഞാൻ അപ്പോ തന്നെ റോഡ് ക്രോസ് ചെയ്ത് പോയിട്ട് ഓടി അവളെ മുന്നിൽ ചെന്ന് നിന്നു...

എന്നിട്ട് ശ്വാസം നന്നായി വലിച്ച് വിട്ടോണ്ട് എന്റെ കിതപ്പ് മാറ്റി ഞാൻ അവളെ നോക്കി പുഞ്ചിരിച്ചപ്പോ അവളെന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് നെറ്റി ചുളിക്കുന്നുണ്ടായിരുന്നു...
അത് കണ്ടപ്പോ തന്നെ ഞാൻ മുഖത്തെ മാസ്ക് താഴ്ത്തി വെച്ച് സ്‌പെക്സ് ഊരി അവളെ നോക്കി ചിരിച്ചു...

അതുവരെ മുഖം ചുളിച്ച് നിന്ന പെണ്ണ് എന്നെ കണ്ടതും ബദലിന് ഒരു ചിരി പാസാക്കി എന്നെയൊന്ന് അടിമുടി നോക്കി...

"റോയ്... കണ്ടപ്പോ മനസ്സിലായില്ല കേട്ടോ... താൻ ആകെ മാറി പോയി..."

"പക്ഷെ എനിക്ക് നിന്നെ കണ്ടപ്പോ തന്നെ മനസ്സിലായി... നീ ഇപ്പോഴും അതുപോലെ തന്നെ..."

എന്ന് പറഞ്ഞ് ഞാൻ അവളെ കണ്ണുകളിലേക്ക് നോക്കി നിന്നതും അവള് ഒന്ന് പുഞ്ചിരി തൂകിയിട്ട് അവിടന്ന് തിരിഞ്ഞ് നടന്നു... അപ്പോ തന്നെ ഞാനും അവളെ കൂടെ നടക്കാൻ തുടങ്ങി...

"താൻ എവിടെയായിരുന്നു ഇത്രെയും കാലം? നിന്നെ ഞാൻ എവിടെയൊക്കെ അന്വേഷിച്ചെന്ന് അറിയോ? റിനുവിനോട് പോലും പറയാതെ നീ എവിടെക്കാ പോയത്?"

"റിനുവിനോട് മനഃപൂർവം തന്നെയാ പറയാതിരുന്നത്... പറഞ്ഞാൽ അത് നീയറിയുമെന്ന് തോന്നി അത്കൊണ്ട് പറഞ്ഞില്ല..."

എന്ന് നേരെ നോക്കി പറഞ്ഞോണ്ട് അവള് നടന്നപ്പോ ഞാൻ ഒരു സെക്കന്റ് അവിടെ നിന്ന് അവളെ തുറിച്ച് നോക്കിയിട്ട് വീണ്ടും അവളെ പിന്നാലെ ഓടി അവൾക്കൊപ്പം നടന്നു...

"എന്തിന്? ഞാൻ അത് അറിഞ്ഞെന്ന് കരുതി എന്താ പ്രോബ്ലം?"

എന്ന് ഞാൻ ചോദിച്ച് തീർന്നില്ല അപ്പോഴേക്കും അവള് നടത്തം നിർത്തി പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞ് നിന്നു...

"നമുക്ക് ഓരോ കപ്പ് കോഫിയങ്ങ് കാച്ചിയാലോ..?"

അതും ചോദിച്ച് കുടിക്കുന്ന പോലെ അവള് കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോ ഞാൻ അവളെ തന്നെ നോക്കി നിന്നതും അവള് കം എന്ന് പറഞ്ഞ് എന്റെ മുന്നിൽ നടക്കാൻ തുടങ്ങി...

അവളെ ഫോളോ ചെയ്ത് ഒടുക്കം അവളൊരു കഫേയിലേക്ക് കയറി പോയി ഒരു സീറ്റിൽ ചെന്നിരുന്നതും എന്നോട് വന്ന് ഇരിക്കാൻ അവള് ആംഗ്യം കാണിച്ചു... അപ്പോ ഒരു ബേറർ അങ്ങോട്ട് വന്നതും അവള് രണ്ട് കോഫി പറഞ്ഞിട്ട് എന്റെ നേർക്ക് തിരിഞ്ഞ് ഇരുന്നു...

"ഹ... ഇനി പറ... തനിക്ക് എന്തൊക്കെയോ പറയാനില്ലേ?"

"എനിക്ക് പറയാനല്ല ചോദിക്കാനാ ഉള്ളത്..."

"ഓക്കേ ഫൈൻ... എന്നാ ചോദിച്ചോ... എനിക്ക് അറിയുന്നതാണേൽ ഞാൻ പറയാം..."

എന്നൊക്കെ അവള് പറയുന്നത് കേട്ടിട്ട് അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ച പോലെ എനിക്ക് തോന്നി... പണ്ടത്തെ മെൽവിൻ അല്ല ഈ മെൽവിൻ... ഇപ്പോ അവളെ മുഖത്ത് എപ്പോഴും ഒരു ചെറുപുഞ്ചിരി വിടർന്നു നിൽക്കുന്നുണ്ട്...

"റോയ്... എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞിട്ട് താൻ എന്താടോ ഒന്നും മിണ്ടാത്തെ? ഇപ്പോ ഒന്നും ചോദിക്കാനില്ലേ?"

എന്ന് അവള് പറയുന്നത് കേട്ടാണ് ഞാൻ പിന്നെ അവളിൽ നിന്ന് നോട്ടം തെറ്റിച്ചത്... അപ്പോ തന്നെ ഞങ്ങൾക്കുള്ള കോഫി വന്നതും അവള് എനിക്ക് നേരെ ഒരു കോഫി നീട്ടിയിട്ട് എന്നോട് കുടിക്കാൻ ആംഗ്യം കാണിച്ച് അവള് ഒരു സിപ് കുടിച്ചു...

ഇവളെ എന്നെങ്കിലും ഒരിക്കൽ കണ്മുന്നിൽ കിട്ടിയാൽ ചോദിക്കാനായിട്ട് ഒരുപാട് ചോദ്യങ്ങൾ prepare ചെയ്ത് വെച്ചതായിരുന്നു... പക്ഷെ ഇപ്പോ ഇവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ കിട്ടുന്നില്ല...

അതോണ്ട് തന്നെ ഞാൻ കോഫിയിലേക്ക് നോട്ടം തെറ്റിച്ച് കോഫി കപ്പ് വിരല് വെച്ച് കറക്കി കൊണ്ടിരുന്നതും മെൽവിൻ എന്റെ കയ്യിനൊരു തട്ട് തന്നു... അപ്പോ ഞാൻ അവളെ നോക്കിയതും അവള് എന്താ എന്ന് ആംഗ്യം കാണിക്കുന്നത് കണ്ട് ഞാൻ രണ്ടും കൽപ്പിച്ച് എനിക്ക് ചോദിക്കാനുള്ളത് ചോദിക്കാൻ തീരുമാനിച്ചു...

"അന്ന് ഞാൻ ലണ്ടനിലേക്ക് പോകാൻ വേണ്ടി ഫ്ലൈറ്റ് കയറിയപ്പോ നീ എന്നെ കാണാൻ വേണ്ടി എയർപോട്ടിലേക്ക് വന്നിരുന്നോ?"

"യെസ്... വന്നിരുന്നു..."

യാതൊരു കൂസലുമില്ലാതെ അവള് പറയുന്നത് കേട്ട് ഞാൻ അന്താളിച്ച് അവളെ നോക്കിയപ്പോ അവള് കോഫി കുടിച്ചോണ്ട് എന്തേ എന്ന് എന്നെ നോക്കി ആംഗ്യം കാണിച്ചു...

"പിന്നെ എന്ത് കൊണ്ടാ താൻ എന്റെ മുന്നിലേക്ക് വരാഞ്ഞത്? തന്നെ കാത്ത് ഞാൻ എത്ര നേരം അവിടെ നിന്നെന്ന് അറിയോ?"

"ഹ്മ്... ഞാൻ കണ്ടിരുന്നു... ഫൈവ് മിനിറ്റ്സ് എന്നൊക്കെ പറഞ്ഞ് അവിടെ തന്നെ കടിച്ച് തൂങ്ങി നിൽക്കാൻ നോക്കുന്നത്... പക്ഷെ എല്ലാവരും കൂടി നിർബന്ധിച്ച് പറഞ്ഞയച്ചല്ലേ?"

എന്ന് പറഞ്ഞ് അവള് ചിരിച്ചപ്പോ എനിക്ക് മേലാകെ എന്തൊക്കെയോ എരിഞ്ഞ് കയറി വരുന്നുണ്ടായിരുന്നു... പിന്നെയാ മനസിലായത് അത് ഇവളോടുള്ള ദേഷ്യമാണെന്ന്...

"അപ്പോ ഞാൻ അവിടെ നിന്നെ കാത്ത് പോസ്റ്റായി നിന്നത് നീ കൺകുളിർക്കെ കണ്ട് നിൽക്കായിരുന്നല്ലേ? എന്തിന് വേണ്ടി?"

"ഞാൻ എങ്ങാനും അപ്പോ തന്റെ മുന്നിലേക്ക് വന്നിരുന്നേൽ നീ ചിലപ്പോ ലണ്ടനിലേക്ക് പോകില്ലായിരുന്നു അത് കൊണ്ട്..."

അവള് പറയുന്നത് കേട്ട് ഞാൻ നെറ്റി ചുളിച്ചോണ്ട് അവളെയൊന്ന് ഉറ്റുനോക്കി...

"അതെന്താ അങ്ങനെ...?"

"ആ അതങ്ങനെയാണ്... സംസാരിച്ച് ഇരിക്കാതെ ആ കോഫി കുടിക്കാൻ നോക്ക്... ചൂടാറിയാൽ കോഫി കുടിക്കാൻ കൊള്ളത്തില്ല..."

എന്ന് പറഞ്ഞ് അവള് കോഫി കുടിച്ചപ്പോ ഞാൻ അവളിൽ തന്നെ നോട്ടമെറിഞ്ഞ് കോഫി കുടിച്ചോണ്ടിരുന്നു...

"റോയ്..."

കോഫി കപ്പ് ടേബിളിൽ വെച്ച് അതിലേക്ക് നോക്കി കൊണ്ട് അവള് എന്നെ വിളിച്ചപ്പോ ഞാൻ എന്തേ എന്ന മട്ടിലൊന്ന് മൂളി കൊടുത്തതും അവളെന്റെ മുഖത്തേക്ക് നോക്കി...

"ഞാനൊരു കാര്യം പറഞ്ഞാൽ റോയ് ഞെട്ടോ?"

അവളെ സംസാരം കേട്ട് ഞാൻ ആദ്യം ആ കഫെ മൊത്തമൊന്ന് കണ്ണോടിച്ച് നോക്കി... ഇനിയും ആരെങ്കിലും തല്ലാനോ കൊല്ലാനോ വന്ന് നിൽപ്പുണ്ടോ എന്ന് നോക്കിയതാ...

അങ്ങനെ ആരെയും കാണാത്തപ്പോ തന്നെ സംഭവം അതൊന്നുമല്ലെന്ന് മനസ്സിലായപ്പോ ഞാൻ വീണ്ടും കോഫിയെടുത്ത് കുടിച്ചോണ്ട് ഒന്ന് മൂളി കൊടുത്തു...

"നമുക്ക് കല്യാണം കഴിച്ചാലോ?"

പെട്ടെന്ന് അവളെ വായിൽ നിന്നും അത് കേട്ടതും കോഫി തരിപ്പിൽ കയറി ഞാൻ കണ്ണും മിഴിച്ച് അവളെ ഞെട്ടി തരിച്ച് നോക്കി നിന്നു...

"എ... എൻ... എന്താ പറഞ്ഞെ?"

"അപ്പോ ഞാൻ പറയുന്നത് റോയ് കേട്ടില്ലേ?"

എന്ന് അവള് യാതൊരു ഭാവ മാറ്റവുമില്ലാതെ എന്നെ നോക്കി ചോദിക്കുന്നത് കേട്ട് ഞാൻ ഇനി കേട്ടത് വല്ലതും മാറി പോയതാണോ എന്ന് സംശയിച്ചോണ്ട് അവളെ നോക്കി ഇരുന്നു...

"അല്ലാ... നീ പറഞ്ഞത് ഞാൻ കേട്ടായിരുന്നു... പക്ഷെ ഞാൻ കേട്ടത് തന്നെയാണോ നീ പറഞ്ഞതെന്ന് ഒരു ചെറിയ കൺഫ്യൂഷൻ... ഒരു തവണ കൂടി പറയോ...?"

എന്ന് ഞാനൊരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് അവളോട് ചോദിച്ചപ്പോ അവളൊന്ന് ചിരിച്ചു...

"സോറി ഞാൻ ഒരു കാര്യം ഒരു തവണ മാത്രേ പറയൂ..."

അതും പറഞ്ഞ് എന്നെ നോക്കി ഇളിച്ചോണ്ട് അവള് അവിടന്ന് എണീറ്റ് പോയി ബിൽ പേ ചെയ്യുന്നത് കണ്ട് ഞാൻ വീണ്ടും അവള് പറഞ്ഞത് ആലോചിച്ചോണ്ടിരുന്നു...

'സത്യത്തിൽ അവള് പറഞ്ഞത് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് തന്നെയല്ലേ? പക്ഷെ ഇവളെ സംബന്ധിച്ചോളം അതൊക്കെ എന്നോട് പറയാന്ന് വെച്ചാ ഇമ്പോസ്സിബിൾ...

ഛെ ഛെ... അതൊന്നുമല്ല അവള് പറഞ്ഞത്... വേറെയെന്തോ ആണെന്ന് തോന്നുന്നു... പക്ഷെ ഞാൻ കേട്ടത് അങ്ങനെ അല്ലെ? ഇനി എന്റെ കേൾവിക്ക് വല്ല തകരാറും സംഭവിച്ചതാണോ?'

എന്നൊക്കെ ചിന്തിച്ച് ഞാൻ ചെവിയിൽ വിരല് വെച്ച് ഒന്ന് കുടഞ്ഞിട്ട് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തി...

"അവിടെ തന്നെ ഇരുന്നു വേരുറപ്പിക്കാതെ എണീറ്റ് വരാൻ നോക്ക്..."

പെട്ടെന്ന് അവളെ ശബ്ദം എന്റെ കാതുകളിൽ വന്ന് പതിഞ്ഞതും ഞാൻ അപ്പോ തന്നെ അവിടന്ന് എണീറ്റ് അവളെ പിന്നാലെ കഫെയിൽ നിന്ന് പുറത്തേക്കിറങ്ങി...

"മെൽവിൻ വൺ മിനിറ്റ്..."

എന്റെ വിളി കേട്ട് അവള് അപ്പോ തന്നെ അവിടെ നിന്ന് എന്നെയൊന്ന് തിരിഞ്ഞ് നോക്കി...

"താൻ നേരത്തെ എന്താ എന്നോട് പറഞ്ഞെ?"

"അപ്പോ താൻ അത് കേട്ടില്ലേ?"

"കേ.......ട്ടു പക്ഷെ... ഞാൻ കേട്ടത് തന്നെയാണോ നീ പറഞ്ഞതെന്ന് ഒരു ചെറിയ സംശയം..."

ഒരു ചെറിയ പരുങ്ങലോടെ ഒരവിഞ്ഞ ചിരി പാസാക്കി ഞാൻ അത് പറഞ്ഞതും അവള് ജീനിന്റെ പോക്കറ്റിൽ കയ്യിട്ടൊണ്ട് എന്നെ നോക്കി ചിരിയടക്കി പിടിച്ച് നിന്നിട്ട് തല ചെരിച്ച് വേറെയെങ്ങോട്ടോ നോട്ടം ചെലുത്തി വീണ്ടും എന്നിലേക്ക് നോക്കി...

"താൻ എന്താ കേട്ടെ... അതൊന്ന് പറഞ്ഞെ..."

'കർത്താവെ രണ്ട് വർഷത്തിന് ശേഷമാ ഇവളെ ഇങ്ങനെ അടുത്ത് കാണുന്നത്... ഞാൻ കേട്ടത് എങ്ങാനും ഇവളോട് പറഞ്ഞിട്ട് അവള് പറഞ്ഞതെങ്ങാനും അതല്ലെങ്കിൽ ആ സെക്കന്റിൽ തന്നെ ഇവള് ചിലപ്പോ ഇവിടന്ന് വാനിഷ് ആകും... ഇനിയിപ്പോ ഞാൻ എന്താ ചെയ്യാ?

ആലോചിച്ച് നിൽക്കാൻ സമയമില്ല റോയ്... കേട്ടത് അവളോട് അങ്ങനെ പറഞ്ഞേക്ക്... അപ്പോ എന്താ ഉണ്ടാകുന്നതെന്ന് വെച്ചാ നമുക്ക് ഒരുമിച്ച് നേരിടാം... എല്ലാം വരുന്നിടത്ത് വെച്ച് കാണാം... നീ ധൈര്യമായിട്ട് പറഞ്ഞോ...'

എന്ന് എന്റെ മനസ്സാക്ഷി ഉള്ളിൽ ഇരുന്ന് പറഞ്ഞ് എനിക്ക് ഇത്തിരി ധൈര്യം തന്നതും ഞാനൊന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടിട്ട് അവളെ നോക്കി... അപ്പോഴും അവള് എന്നെ നോക്കി ആ നിർത്തം നിൽക്കായിരുന്നു....

"ന... നമുക്ക്... കല്യാ....ണം കഴിച്ചാ.....ലോ എന്നല്ലേ നീ എന്നോട് ചോദിച്ചത്... ആണോ... അല്ലെ... അല്ലല്ലേ...?"

എന്നൊക്കെ അവിടെ നിന്ന് പരുങ്ങി കളിച്ചോണ്ട് ഞാൻ എങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ചതും ഞാൻ പറയുന്നത് കേട്ടിട്ടാണോ അതോ എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണോ എന്നൊന്നും അറിയില്ല അവള് അവിടെ നിന്ന് പൊരിഞ്ഞ ചിരിയായിരുന്നു...

സത്യം പറഞ്ഞാൽ ഞാൻ ആദ്യമായിട്ടാണ് ഇവള് ഇങ്ങനെ നിന്ന് പൊട്ടിച്ചിരിക്കുന്നത് കാണുന്നത്... അവളെ ചിരി കണ്ടിട്ട് പോകുന്നവരും വരുന്നവരുമൊക്കെ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയതും ഞാൻ വേഗം മുഖത്ത് മാസ്ക് എടുത്ത് വെച്ചിട്ട് അവളെ അടുത്തേക്ക് ചെന്നു...

"മതി ചിരിച്ചത്... ആൾക്കാർ ശ്രദ്ധിക്കുന്നു... വാ നമുക്ക് ഇവിടന്ന് പോവാം..."

എന്ന് അവളോട് മെല്ലെ മൊഴിഞ്ഞതും അവള് ചിരി കടിച്ച് പിടിച്ചോണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് തിരിഞ്ഞ് നടന്നു... ഞാൻ അവിടെയുള്ളവരെയൊക്കെ ഒന്ന് നോക്കി കൊണ്ട് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ച് അവളെ പിന്നാലെ വെച്ച് പിടിച്ചു...

"ഞാൻ ഒരു തമാശ പറഞ്ഞെന്ന് കരുതി താൻ എന്തിനാ ഇങ്ങനെ നിന്ന് ചിരിക്കുന്നേ... അത്രക്ക് കോമഡിയായിരുന്നോ...?"

ചമ്മി നാറിയത് അറിയാതിരിക്കാൻ വേണ്ടി ഞാനാ ഡയലോഗും കാച്ചി അവളെ ഒപ്പം നടന്നപ്പോ അവളെന്നെയൊന്ന് ഇടങ്കണ്ണിട്ട് ഉറ്റുനോക്കി... അവളെ നോട്ടം കണ്ടപ്പോ തന്നെ ഞാൻ വേഗം നേരെ നോക്കി നടന്നു...

"ഞാൻ പറഞ്ഞത് അതേ പോലെ തിരിച്ച് പറഞ്ഞിട്ട് നിന്ന് പരുങ്ങി കളിക്കുന്നത് കണ്ടാൽ ആരാ റോയ് ചിരിക്കാത്തത്?"

വീണ്ടും അവളെന്നെ ഞെട്ടിച്ച് കൊണ്ട് അത് പറയുന്നത് കേട്ട് ഞാൻ അവളെയൊന്ന് തിരിഞ്ഞ് നോക്കി...

"അ... അപ്പോ... താൻ പറഞ്ഞത് അത് തന്നെയാണോ?"

"അതെ..."

എന്ന് അവള് പറയുന്നത് കേട്ടിട്ട് എനിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല... ആ സ്ട്രീറ്റിലൂടെ യുറേക്കാ എന്ന് ആർത്ത് വിളിച്ച് ഓടി പോകാൻ ഒക്കെ തോന്നി പോകാണ്...

പക്ഷെ പെട്ടെന്ന് അവളെ കണ്ടതും ഞാൻ ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന ഫീലിംഗ്സ് ഒക്കെ അടക്കി പിടിച്ച് വെച്ചിട്ട് ഇവളെയിട്ട് ഒന്ന് കറക്കാൻ ഞാൻ തീരുമാനിച്ചു... എന്നെ കുറെ ചുറ്റിച്ചതല്ലേ അപ്പോ ഞാനും മോശമാകാൻ പാടില്ലല്ലോ...

"മെൽവിൻ... but നമ്മൾ just ഫ്രണ്ട്സ് മാത്രമല്ലെ..? പിന്നെ തനിക്ക് തന്നെ അറിയാവുന്നതല്ലേ എന്റെ ഫ്രണ്ട്സ് എനിക്ക് എങ്ങനെ ആയിരിക്കുമെന്ന്... അത് കൊണ്ടല്ലേ ദീനയുമായുള്ള എന്റെ മാര്യേജ് വരെ ക്യാൻസൽ ആക്കിയത്...

സത്യം പറയാലോ മെൽവിൻ... ഞാൻ ഇപ്പോ തന്നെയൊന്നും എന്റെ മാര്യേജിനെ കുറിച്ച് ചിന്തിക്കുന്നില്ല... ഇനിയും ഒരു അഞ്ചെട്ട് കൊല്ലം കഴിഞ്ഞിട്ട് ഞാനൊന്നൂടെ ഒന്ന് ഫേമസ് ആയിട്ടേ ഞാൻ അതിനെ കുറിച്ച് ആലോചിക്കുന്നുള്ളു...

അപ്പോഴും തന്റെ മനസ്സിൽ അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ.... well.... ഞാൻ നന്നായിട്ട് ആലോചിച്ച് നോക്കിയിട്ട് പിന്നെ ഒരു ഡിസിഷൻ പറയാം..."

എന്നൊക്കെ അവളെ മുന്നിൽ കുറച്ച് ഷൈൻ ചെയ്ത് ഞാൻ പറഞ്ഞതും അവള് കൈ രണ്ടും കെട്ടി വെച്ച് എന്നെയൊന്ന് അടിമുടി നോക്കി ഇളിച്ച് കാണിച്ചു...

"അത്രക്ക് ബുദ്ധിമുട്ടി ഇയാള് ഒരു ഡിസിഷൻ പറയണമെന്നില്ല... എന്തായാലും തനിക്ക് താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് leave it... ഞാൻ തന്നോട് ഒന്നും പറഞ്ഞിട്ടില്ല ഓകെ?"

അതും പറഞ്ഞ് അവള് അവിടന്ന് പോകാൻ നിന്നതും വിചാരിച്ചത് ഒന്നും നടക്കാത്തത് കണ്ടപ്പോ ഞാൻ അപ്പോ തന്നെ ഓടി പോയി അവളെ മുന്നിൽ കേറി നിന്നു...

"അയ്യോ അങ്ങനെ പറഞ്ഞേച്ചും പോകല്ലേ... ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ... താൻ അത് അപ്പോഴേക്കും കാര്യമാക്കണോ...

എനിക്ക് നിന്നെ കെട്ടാൻ നൂറ് വട്ടം... അല്ല ആയിരം വട്ടം സമ്മതാ... വേണേൽ നമുക്ക് ഇപ്പോ തന്നെ പോയി കല്യാണം കഴിക്കാം... ഇവിടെ ക്രിസ്ത്യൻ പള്ളിയുണ്ടോ എന്തോ സാരമില്ല ഏതെങ്കിലും മുസ്ലിം പള്ളിയുടെ മുന്നിൽ വെച്ചായാലും ശരി ഞാൻ നിന്നെ കെട്ടിയിരിക്കും..."

എന്നൊക്കെ കൂടി ഞാൻ നോൺ stop ആയി പറഞ്ഞ് തീർത്ത് അവളെ മുഖത്തേക്ക് നോക്കിയതും ഇതുവരെ അവളെ മുഖത്ത് ഞാൻ കാണാതിരുന്ന ഒരു പ്രത്യേക ചിരിയായിരുന്നു അവളെ ചുണ്ടിൽ വിരിഞ്ഞത്...

"അപ്പോ തനിക്ക് എന്നെ ശരിക്കും ഇഷ്ടമാണല്ലേ?" ഞാൻ.

"ഇത്രെയും നേരായിട്ടും നിനക്ക് അത് ഇപ്പോഴും മനസ്സിലായില്ലേ?"

എന്ന് അവള് പറയുന്നത് കേട്ട് ഞാൻ അവളെ തോളിലൂടെ കയ്യിട്ടു...

"അതൊക്കെ മനസ്സിലായി..."

എന്ന് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അവളെ തുറിച്ച് നോട്ടം ശ്രദ്ധിച്ച് ഞാൻ അവളെ തോളിൽ നിന്ന് കയ്യെടുക്കാൻ നിന്നപ്പൊ അവള് ചിരിച്ചോണ്ട് എന്റെ കയ്യെടുത്ത് അവളെ തോളിലൂടെ തന്നെ ഇട്ടിട്ട് ഞങ്ങള് കാർ ലക്ഷ്യമാക്കി നടന്നതും എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നിരുന്നു...

"എന്നാലും എനിക്ക് അതല്ല മനസ്സിലാകാത്തത്... എന്തായിപ്പോ പെട്ടെന്ന് നിനക്ക് ഇങ്ങനെ ഒരു തോന്നൽ?"

"ആര് പറഞ്ഞു പെട്ടെന്ന് തോന്നിയതാണെന്ന്... രണ്ട് വർഷം മുൻപ് തന്നെ എനിക്ക് നിന്നെ ഇഷ്ടമാണ്... അതിപ്പോ പറഞ്ഞെന്ന് മാത്രം..."

അവള് പറയുന്നത് കേട്ട് ഞാൻ പോലും അറിയാതെ വായും പൊളിച്ച് അവളെ നോക്കി കൊണ്ട് തോളിൽ നിന്ന് കയ്യെടുത്തതും അവളെന്നെ നോക്കി ഒന്ന് ചിരിച്ചു...

"അതൊക്കെ എപ്പോ? എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..."

"അതിന് നീയതറിയാൻ ഞാൻ നിന്നോട് പറഞ്ഞിട്ടുമില്ല അതുപോലെ ബിഹേവും ചെയ്തിട്ടില്ല... പിന്നെ എങ്ങനെ അറിയാനാ..?"

"അതൊക്കെ വിട്... എന്നിട്ട് എപ്പോഴാ നിനക്ക് ഈ അസുഖം തിരിച്ച് എന്നോടും തോന്നിയതെന്ന് പറ... കേൾക്കട്ടെ..."

എന്ന് ഞാൻ പറഞ്ഞപ്പോ അവള് വേണോ എന്ന മട്ടിൽ തലയാട്ടി എന്നെ നോക്കിയതും ഞാൻ വേണമെന്ന് തിരിച്ചും തലയാട്ടി കാണിച്ചു...

"Exact ആയിട്ട് പറയാണേൽ റിനുവിന്റേയും ക്രിസ്റ്റിയുടെയും കല്യാണ ദിവസം..."

എന്ന് അവള് പറയുന്നത് കേട്ട് ഞാൻ അവളിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവളും തിരിച്ച് എന്നിലേക്ക് നോട്ടം തെറ്റിച്ചു...

"അന്ന് നടന്ന ബോംബ് ബ്ലാസ്റ്റിന് ശേഷം എന്നെ കാണാതെ നീ അലറി കരഞ്ഞ നിമിഷം......

റിനുവിനെയും നൈല മോളെയും കൂടാതെ എനിക്ക് വേണ്ടി ഈ ഭൂമിയിൽ കണ്ണീര് പൊഴിക്കാൻ വേറെ ഒരാള് കൂടിയുണ്ടെന്ന് എനിക്ക് തോന്നിയ ആ നിമിഷം......

That moment... I realized... you are my soulmate..."

എന്ന് അവള് പറഞ്ഞതും എനിക്ക് അവളെ കെട്ടിപ്പിടിക്കാൻ ഒക്കെ ഒരു നിമിഷം തോന്നി പോയി... പിന്നെ പബ്ലിക് പ്ളേസ് ആയോണ്ട് അവളെ കൈ എന്റെ കയ്യിൽ ഭദ്രമാക്കി വെച്ച് ഞാൻ കൺട്രോൾ ചെയ്ത് നിന്നു...

അപ്പോഴേക്കും ഞങ്ങൾ കാറിന്റെ അടുത്ത് എത്തിയിരുന്നു... ഞാൻ അപ്പോ അവളെ കയ്യിൽ നിന്ന് പിടി വിട്ട് കാറിൽ കൈ വെച്ചോണ്ട് അവളെ നേർക്ക് തിരിഞ്ഞു...

"പിന്നെ എന്ത് കൊണ്ടാ നീയെന്നോട് അത് അപ്പോ പറയാഞ്ഞത്? അതിന് ശേഷം ഞാൻ നിന്റെ വീട്ടിലേക്ക് ഒക്കെ വന്നതല്ലേ എന്നിട്ട് പോലും നീയൊരു അക്ഷരം എന്നോട് അതിനെ പറ്റി മിണ്ടിയില്ലല്ലോ..."

"നിന്നെയൊന്ന് ടെസ്റ്റ്‌ ചെയ്യണമെന്ന് എനിക്ക് തോന്നി അതോണ്ട് പറഞ്ഞില്ല..."

"ടെസ്റ്റോ... എന്ത് ടെസ്റ്റ്‌..?"

"എന്തായാലും ആ ലണ്ടൻ പോക്ക് കൊണ്ട് നീയൊരു സൂപ്പർ സ്റ്റാറായി മാറുമെന്ന് ഞാൻ അന്നേ കണക്ക് കൂട്ടിയിരുന്നു... കാരണം അത്രക്ക് talent നിനക്കുണ്ട്...

അപ്പോ നീ ഭാവിയിൽ ഒരുപാട് പേരെ കാണുകയും പരിചയപ്പെടുകയും അവരോട് അടുത്തിടപഴകുകയുമൊക്കെ ചെയ്യും... അങ്ങനെ വരുമ്പോ കുറച്ച് കാലം കഴിഞ്ഞാൽ നീയെന്നെ മറന്ന് പോകോ എന്ന് ഞാൻ ഒരു ചെറിയ ടെസ്റ്റ്‌ വെച്ചതാ...

കുഴപ്പമില്ല... ഞാൻ വിചാരിച്ചതിനേക്കാൾ ഒക്കെ നിനക്ക് എന്നോട് ഇഷ്ടമുണ്ടെന്ന് മനസ്സിലായി... അതോണ്ടല്ലേ ഇക്കഴിഞ്ഞ രണ്ട് വർഷവും എവിടെ ചെന്നാലും ആൾക്കൂട്ടത്തിൽ നീ എന്നെ തിരഞ്ഞ് നടന്നതും റിനുവിനും ജോൺ സാറിനുമൊക്കെ ഡെയിലി വിളിച്ച് എന്നെ കുറിച്ച് ചോദിക്കുന്നതും..."

അവള് പറയുന്നത് കേട്ട് ഞാൻ വീണ്ടും അവളെ അന്താളിച്ച് നോക്കുന്നത് കണ്ട് അവള് വീണ്ടും ചിരിച്ചു...

"ഇതൊക്കെ എനിക്ക് എങ്ങനെ അറിയാമെന്നാകും അല്ലെ ചിന്തിക്കുന്നത്? എനിക്കല്ലാതെ പിന്നെ ആർക്കാ അതൊക്കെ അറിയാ?
എന്നും നിന്റെ നിഴലയായി ഇക്കണ്ട കാലം മുഴുവൻ ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നില്ലേ..."

*"WHAT....?"*

"എന്തേ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ലെ? നീയന്ന് കയറിയ അതേ ഫ്‌ളൈറ്റിൽ ഞാനും ഉണ്ടായിരുന്നു ലണ്ടനിലേക്ക്.... നീ പോലും അറിയാതെ..."

അവള് പറയുന്നത് കേട്ട് എനിക്ക് ഇപ്പോഴും ഷോക്ക് വിട്ട് മാറിയിട്ടില്ല... കേൾക്കുന്നത് വിശ്വസിക്കാൻ പറ്റാതെ ഞാൻ വീണ്ടും അവളെ മിഴിച്ച് നോക്കി...

"അവിടന്ന് അങ്ങോട്ട് പിന്നെ എപ്പോഴും എവിടെയും ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു... പക്ഷെ നീയത് കണ്ട് പിടിച്ചില്ല... സത്യം പറഞ്ഞാൽ അതിനുള്ള ഒരവസരം ഞാൻ നിനക്ക് ഒരുക്കി തന്നിട്ടില്ല... നിന്റെ കണ്മുന്നിൽ പെടുമെന്ന് തോന്നുമ്പോഴേക്കും ഞാൻ അവിടന്ന് സ്കൂട്ടാകുമായിരുന്നു..."

അത് പറഞ്ഞ് അവള് ചിരിച്ചോണ്ട് എന്നെ നോക്കുന്നത് കണ്ട് ഞാൻ കാറിന് നേരെ തിരിഞ്ഞതും രണ്ട് കയ്യും കാറിന് മുകളിൽ കയറ്റി വെച്ച് അവള് പറഞ്ഞതൊക്കെ ആലോചിച്ച് ചിരിക്കണോ ചിരിക്കണ്ടയോ എന്ന മട്ടിൽ ചിരിച്ചിട്ട് അവളെ നേരെ തിരിഞ്ഞ് എന്റെ അരയിൽ കൈ വെച്ചു...

"അപ്പോ പിന്നെ എന്തിനാ ഇപ്പോ എന്റെ മുന്നിൽ വന്ന് ചാടിയത്? ചാടിയത് തന്നെയാണോ അതോ വന്ന് പെട്ടതാണോ?"

"ഹ്മ്...... മനഃപൂർവം വന്ന് ചാടിയത് തന്നെയാ... അത് വേറൊന്നും കൊണ്ടല്ല എന്തോ ഇനിയും നിന്നെ വിട്ട് പിരിഞ്ഞിരിക്കാൻ മനസ്സ് വന്നില്ല...

പോരാത്തതിന് ഇനിയും ഞാൻ നിന്റെ മുന്നിൽ വന്ന് നിന്നില്ലേൽ നീ ചെലപ്പോ 'മാനസ മൈനേ വരൂ' എന്ന് പാടി നടന്നാലോ എന്ന് വിചാരിച്ചു...
ആ അവസ്ഥയിൽ നിന്നെ ചിന്തിച്ച് നോക്കിയപ്പോ സഹിച്ചില്ല... അതോണ്ടാ വേഗം നിന്റെ മുന്നിൽ വന്ന് ചാടിയത്..."

എന്ന് പറഞ്ഞ് അവള് എന്നെ നോക്കി ഇളിച്ചപ്പോ എന്റെ നേർക്ക് ഗൺ ചൂണ്ടി എന്നെ പേടിപ്പിച്ച് നിർത്തിയിരുന്ന ആ മെൽവിൻ തന്നെയാണോ ഇതെന്ന് എനിക്ക് സംശയമായി... ആ മെൽവിനെയും ഈ മെൽവിനെയും കമ്പയർ ചെയ്ത് നോക്കി ഞാൻ ചിരിക്കുന്നത് കണ്ട് അവള് എന്താ എന്ന് ആംഗ്യം കാണിച്ചു...

"അല്ലാ... സത്യത്തിൽ നിനക്ക് എന്താ പറ്റിയതെന്ന് ആലോചിക്കായിരുന്നു...  നിന്റെ തോക്കിൻ മുനയിൽ നിർത്തിച്ച് എന്നെ നോക്കി കണ്ണുരുട്ടിയിരുന്ന ആ മെൽവിൻ തന്നെയാണോ ഇത്...?
എനിക്കങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല... നീ ഒരുപാട് മാറി പോയി മെൽവിൻ..."

"മെൽവിൻ അല്ല... അനു... നിന്റെ ലൈഫിൽ ഇനി മെൽവിന് സ്ഥാനമില്ല... ഈ അനുവിന് മാത്രേ സ്ഥാനമുള്ളൂ..."

"ഓഹോ.... അങ്ങനെയാണോ..."

"അതേലോ... അങ്ങനെ തന്നെയാണ്..."

"എങ്കിലേ....... എന്നോട് പറ ഐ ലവ് യൂന്ന്..."

വന്ദനത്തിൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു അവിഞ്ഞ ചിരി പാസാക്കി ഞാൻ അത് അവളോട് പറഞ്ഞതും അവള് ചിരിച്ചോണ്ട് എന്ത് എന്ന മട്ടിൽ എന്നെ നോക്കി നെറ്റി ചുളിച്ചു...

"വേഗം പറ ഐ ലവ് യൂന്ന്..."

ഞാൻ അത് പറഞ്ഞപ്പോ അവള് ചിരിയടക്കി പിടിച്ചോണ്ട് തല താഴ്ത്തി ഇടങ്കണ്ണിട്ട് വേറെ എങ്ങോട്ടോ നോട്ടം തെറ്റിച്ചിട്ട് എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി...

"വേഗം പറ... ഇല്ലേൽ ഞാൻ ഇവിടെ നിന്ന് ഒച്ച വെക്കും... ആള് കൂടും പിന്നെ അവരെ മുന്നിൽ വെച്ച് എന്നോട് ഐ ലവ് യൂന്ന് പറയേണ്ടി വരും... അതോണ്ട് വേഗം പറഞ്ഞോ..."

എന്ന് ഞാൻ പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അനു ഓടി വന്ന് എന്നെ ഇറുക്കെ കെട്ടിപിടിച്ചു...

"ഐ ലവ് യൂ റോയ്... ലവ് യൂ സൊ മച്..."

അവളിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഹഗ് ആയതോണ്ട് ആദ്യമൊന്ന് ഞാൻ സ്റ്റക്കായി നിന്നെങ്കിലും അവളെ ഐ ലവ് യൂ കേട്ടപ്പോ തന്നെ എന്റെ കൈകളും അവളിൽ വലയം തീർത്തിരുന്നു....

എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നെന്ന് അറിയില്ല... ആ നിന്ന നിൽപ്പിൽ തന്നെ തുടരാൻ കൊതിച്ച് പോകാ... അത്രക്ക് സമാധാനവും സന്തോഷവും നിറഞ്ഞ നിമിഷമാണിത്...

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്... അപ്പോ തന്നെ അവള് എന്നിൽ നിന്ന് അകന്ന് നിന്നിട്ട് എന്നോട് ഫോൺ എടുക്കാൻ ആംഗ്യം കാണിച്ചു...

അവളോട് വൺ മിനിറ്റ് എന്ന് പറഞ്ഞ് ഫോൺ എടുത്ത് നോക്കിയപ്പോ വിഷ്ണു ആയിരുന്നു... സമയം ഒരുപാട് വൈകിയിട്ടും എന്നെ കാണാഞ്ഞിട്ട് വിളിച്ചതാണ്...

അപ്പോഴാ ഞാൻ ശരിക്കും സമയം ശ്രദ്ധിച്ചത് തന്നെ... നേരം ഇത്ര പെട്ടെന്ന് ഇരുട്ടിയതൊന്നും ഞാൻ അറിഞ്ഞതേയില്ല...

അവനോട്‌ ഞാൻ ഇപ്പോ എത്തുമെന്ന് പറഞ്ഞ് കോൾ കട്ടാക്കി ഫോൺ പോക്കറ്റിൽ ഇട്ടിട്ട് ഞാൻ വീണ്ടും അനുവിന്റെ നേരെ തിരിഞ്ഞ് രണ്ട് കയ്യും നീട്ടി നിന്നതും അവള് എന്താ എന്ന മട്ടിൽ എന്നെ നോക്കി നെറ്റി ചുളിച്ചു...

"ഹഗ്..."

"ഒന്ന് പോടാ... നേരം ഒരുപാടായി വണ്ടിയെടുക്ക് നമുക്ക് പോകാം..."

"ഛെ അപ്പോ ഹഗ്ഗിങ് കഴിഞ്ഞോ... ആ സാരമില്ല ഞാൻ പിന്നെ എടുത്തോളാം..."

എന്ന് ഞാൻ പറയുന്നത് കേട്ട് അവള് ഡാ... എന്ന് വിളിക്കുന്ന മട്ടിൽ എന്നെ നോക്കി കൊണ്ട് കാറിലേക്ക് കയറിയപ്പോ ഞാൻ അവളെ നോക്കിയൊന്ന് സൈറ്റടിച്ച് കാണിച്ചു...

"നിന്നെ ഞാൻ എവിടെയാ ഡ്രോപ്പ് ചെയ്യേണ്ടത്?"

"നീ എവിടെയാണോ സ്റ്റേ ചെയ്യുന്നത് അവിടെ ഡ്രോപ്പ് ചെയ്താൽ മതി... ഞാനും ആ ഹോട്ടലിൽ തന്നെയാ താമസം... നാളെ നിന്റെ അവാർഡ് ഫങ്ഷൻ ഉള്ളതല്ലേ... നേരിട്ട് കാണാതിരിക്കാൻ പറ്റോ..."

എന്ന് അവള് പറയുന്നത് കേട്ട് ഞാൻ കരുതി വെച്ച ഒന്നുമല്ല എന്റെ അനുവെന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായത്... അവളെയും കൊണ്ട് ഹോട്ടലിലേക്ക് ചെന്നിട്ട് കാർ പാർക്ക് ചെയ്ത് ഇറങ്ങിയതും വിഷ്ണു ഞങ്ങളെ അടുത്തേക്ക് വന്നു...

"സർ വരാൻ ലേറ്റായപ്പോ ഞാനങ്ങ് പേടിച്ചു... സാറിനെ ഒറ്റക്ക് എങ്ങോട്ടും വിടരുതെന്ന് എന്നോട് പറഞ്ഞതായിരുന്നു അതാ ഞാൻ വിളിച്ചത്..."

"എന്നെ ഒറ്റക്ക് വിടരുതെന്ന് തന്നോട് ആരാ പറഞ്ഞെ?"

"ഞാൻ തന്നെ..."

വിഷ്ണുവിനോട് ഞാൻ അങ്ങനെ സംസാരിക്കുന്നതിനിടയിൽ കാറിൽ നിന്നിറങ്ങി കൊണ്ട് അനു പറയുന്നത് കേട്ട് ഞാൻ അവളെ ഞെട്ടി തിരിഞ്ഞ് നോക്കി...

"നീയോ....?"

"അതെ... ഹായ് വിഷ്ണു സുഖമല്ലേ..?" അനു.

"സുഖം..."

എന്ന് അവര് പരസ്പരം പറയുന്നത് കേട്ട് ഞാൻ അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു...

"നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ..?"

"ഓ യെസ്... ഹി ഈസ്‌ വിഷ്ണു... കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു... ഞാൻ പറഞ്ഞിട്ടാണ് ഇവൻ നിന്റെ അസിസ്റ്റന്റായി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നത്...

ഞാൻ വിചാരിച്ച പോലെ നീ ഇവനെ തന്നെ നിന്റെ അസിസ്റ്റന്റ് ആയിട്ട് സെലക്ട്‌ ചെയ്യുകേം ചെയ്തു... ഇവൻ കാരണമല്ലേ നീ എവിടെയൊക്കെയാ പോകുന്നതെന്ന് ഞാൻ മനസ്സിലാക്കിയത്...

താങ്ക്യൂ വിഷ്ണു... യൂ did a great job..."

എന്ന് പറഞ്ഞ് അവള് അവന് കൈ കൊടുത്തപ്പോ ഞാൻ അവരെ രണ്ട് പേരുടെയും കൈ തട്ടി മാറ്റി...

"അപ്പോ രണ്ട് പേരും കൂടി എന്റെ മുന്നിൽ ഡ്രാമ കളിക്കായിരുന്നു അല്ലെ?"

"അതിന് ഞാൻ നിന്റെ മുന്നിലേക്ക് ഇപ്പോഴല്ലേ വരുന്നത്? പോരാത്തതിന് ഡ്രാമ കളിക്കാൻ മാത്രം ഇവിടെയിപ്പോ എന്താ ഉണ്ടായത്?

നീ എവിടെ പോകുന്നു എന്തിന് പോകുന്നു എന്നൊക്കെ ഇവൻ എന്നോട് പറഞ്ഞതാണോ ഇത്ര വലിയ ഡ്രാമ... അതോ നീ പോലും അറിയാതെ നിന്നെ പിന്തുടർന്ന് ഞാൻ വന്നതോ...?"

"ആഹഹ... ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്റെ മൈൻഡ് ഡൈവേർട്ട് ചെയ്യാനൊന്നും നീ നോക്കണ്ട..."

എന്ന് ഞാൻ പറയുന്നത് കേട്ട് വിഷ്ണുവും അനുവും ചിരിക്കുന്നത് കണ്ടപ്പോ ഞാൻ വിഷ്ണുവിനെയൊന്ന് തുറിച്ച് നോക്കിയതും അവൻ ചിരി നിർത്തി...

"സോറി സർ... ഇനി ഇതിന്റെ പേരും പറഞ്ഞ് എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടരുത്... ചേച്ചി എന്നോട് ആദ്യമായിട്ട് ഒരു കാര്യം നേരിട്ട് വന്ന് ആവശ്യപ്പെട്ടപ്പോ എനിക്കും ഉപകാരമുള്ള പരിപാടിയല്ലേ എന്ന് കണ്ട് ഞാൻ ഏറ്റു പോയതാ...

ഇതിൽ ഞാൻ നിരപരാധിയാണ്... ഇനി എന്താന്ന് വെച്ചാൽ നിങ്ങള് രണ്ട് പേരും കൂടി ആയിക്കോളു... ഞാൻ പോവാ... നാളെ സാറിന് അവാർഡ് ഫങ്ഷനിൽ പങ്കെടുക്കാനുള്ള സ്യൂട്ട്സ് ഒക്കെ ഡിസൈനറെ കയ്യിൽ നിന്ന് വാങ്ങാൻ ഉണ്ട്... അപ്പോ ഞാൻ പോയി..."

എന്നൊക്കെ ഒറ്റയടിക്ക് പറഞ്ഞ് തീർത്തിട്ട് അവൻ അവിടന്ന് ഓടി പാഞ്ഞ് പോകുന്നത് കണ്ടതും ഞാൻ ചിരിച്ചോണ്ട് അനുവിനെ നോക്കിയപ്പോ അവള് വിഷ്ണു പോയ ഭാഗത്തേക്ക് നോക്കി ചിരിച്ചിട്ട് നേരെ എന്നിലേക്ക് നോട്ടം തെറ്റിച്ചു...

എന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം കണ്ടപ്പോ തന്നെ കാര്യം മനസ്സിലാക്കിയ വണ്ണം അവള് വേഗം അവിടന്ന് എസ്കേപ്പായത് കണ്ട് ചിരിച്ചോണ്ട് ഞാനും അവളെ പിന്നാലെ ഹോട്ടലിലേക്ക് കയറി...

ലിഫ്റ്റിൽ ഞങ്ങളെ കൂടാതെ വേറെയും ആളുകൾ ഉണ്ടായത് കൊണ്ട് അവിടെയും പ്രൈവസി ഇല്ലെന്ന് കണ്ടപ്പോ ഞാൻ പോലും അറിയാതെ സ്വയം തലക്ക് ഒരു മേട്ടം കൊടുത്ത് എന്റെ ഫ്ലോർ ഓപ്പൺ ആകുന്നതും നോക്കി നിന്നു...

ഞാൻ ഇറങ്ങിയ ഫ്ലോറിൽ തന്നെ അവളും ഇറങ്ങുന്നത് കണ്ട് ഞാൻ അവളെ നെറ്റി ചുളിച്ച് നോക്കിയപ്പോ അവള് പോക്കറ്റിൽ നിന്ന് അവളെ റൂമിന്റെ കീയെടുത്ത് എനിക്ക് കാണിച്ച് തന്നു...

എന്റെ റൂമിന്റെ തൊട്ടടുത്തുള്ള റൂം തന്നെയായിരുന്നു അവളുടേതും... അവള് റൂം ലക്ഷ്യമാക്കി മുന്നിൽ പോകുന്നത് കണ്ടതും ഞാനും അവളെ പിന്നാലെ വെച്ച് പിടിച്ചു...

എന്നിട്ട് അവള് റൂം തുറന്ന് അകത്തേക്ക് പോകാൻ നിന്നപ്പോഴേക്കും ഞാൻ അവളെ കൈ പിടിച്ച് വലിച്ച് അവളെ ചുവരിനോട് ചേർത്ത് നിർത്തി അവളെ കണ്ണെടുക്കാതെ നോക്കി നിന്നു...

പ്രതീക്ഷിക്കാതെ ഇങ്ങനെയൊക്കെ ചെയ്താൽ മിനിമം ഒരാളെ മുഖത്തുണ്ടാകുന്ന ഒരു ഷോക്കുണ്ടല്ലോ, മഷിയിട്ട് നോക്കിയിട്ട് പോലും അവളെ മുഖത്ത് അത് കാണാൻ സാധിച്ചിട്ടില്ല...

പകരം എന്നെ നോക്കി ചെറുപുഞ്ചിരി തൂകി നിൽക്കുന്ന അവളെ കണ്ട് ഞാൻ പതിയെ അവളിലേക്ക് അടുത്ത് വന്നതും പെട്ടെന്ന് എന്റെ വയറിൽ ഗൺ അമരുന്നത് ഞാൻ അറിഞ്ഞു...

അപ്പോ തന്നെ ഞാൻ പതിയെ അവളിൽ നിന്ന് അകന്ന് നിന്നിട്ട് ഒരല്പം ഭീതിയോടെ അവളെ നോക്കി നിന്നതും അവള് എന്തേ എന്ന് എന്നെ നോക്കി പുരികം പൊന്തിച്ച് ഇളിച്ചു...

ഞാൻ മെല്ലെ അരയിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് പോയതും അത് ഗൺ അല്ല അവളെ കയ്യാണെന്ന് മനസ്സിലാക്കി ഒന്ന് നെടുവീർപ്പിട്ട് അവളെ നോക്കിയപ്പോഴേക്കും പെണ്ണ് റൂമിൽ കയറി ഡോർ ലോക്കാക്കിയിരുന്നു...

അവള് വീണ്ടും മിസ്സായത് അറിഞ്ഞ് ഞാൻ സ്വയം തലക്കൊന്ന് കൊടുത്ത് ചിരിച്ചിട്ട് തുള്ളിച്ചാടി റൂമിലേക്ക് കേറി ചെന്നു... എന്നിട്ട് ഇന്ന് അവളെ കണ്ട് മുട്ടിയതും അവള് ഐ ലവ് യൂ പറഞ്ഞതുമൊക്കെ ആലോചിച്ച് നോക്കിയപ്പോ സ്വപ്നം കാണുന്ന പോലെയാണ് എനിക്ക് തോന്നിയത്...

സത്യം പറഞ്ഞാൽ എന്റെ സ്വപനത്തിൽ പോലും ഇങ്ങനെയൊന്നും നടന്നിട്ടില്ല... അവള് എന്റെ പിന്നാലെ നിഴല് പോലെ കൂടെ ഉണ്ടായിരുന്നെന്ന് പറഞ്ഞപ്പോ ഞാൻ അത് അറിയാതെ പോയതിനെ കുറിച്ച് സ്വയം പഴിച്ചു...

പക്ഷെ അന്ന് ഞാൻ അവളെ കണ്ട് മുട്ടിയാൽ പോലും എനിക്ക് ഇത്രക്ക് സന്തോഷം ഉണ്ടായിക്കോണമെന്നില്ല... ഇപ്പോ ഈ ലോകത്ത് എന്നേക്കാൾ സന്തോഷവാൻ ആയിട്ട് വേറെ ആരുമുണ്ടാകില്ല... എന്റെ അനുവിനെ എനിക്ക് തന്നെ എന്റെ കർത്താവ് തന്നു...

~~~~~~~~~~~~~~~~~~~~~~~~~~~~~

അവാർഡ് ഫങ്ഷന് പോകാൻ വേണ്ടി ഞാൻ റെഡിയായി റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ട് അനുവിനെ
കാത്ത് നിന്നതും മെറൂൺ കളർ സ്കേർട്ട് ഇട്ടോണ്ട് റൂമിൽ നിന്നിറങ്ങി വരുന്ന അവളെ കണ്ട് ഞാൻ വായും പൊളിച്ച്‌ നിന്ന് പോയി...

അപ്പൊ തന്നെ അവള് എന്റെ മുഖത്തിന് നേരെ വിരല് ഞൊടിച്ചോണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചതും അവളെ നെറ്റിയിൽ ഒരു ചുംബനം നൽകി എന്റെ കൈകൾക്കിടയിലൂടെ അവളെ കയ്യും കോർത്ത് ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി...

എന്നിട്ട് ഞങ്ങൾ ഒരുമിച്ച് കാറിൽ കയറിയതും മുന്നിലെ സീറ്റിൽ വിഷ്ണുവും കാർ ഓടിക്കാൻ ഡ്രൈവറും ഉണ്ടായിരുന്നു... ഞാൻ അപ്പോ അനുവിന്റെ കൈ എന്റെ കൈക്കുള്ളിൽ ഭദ്രമാക്കി അവളെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ച് ചിരിച്ചു...

അങ്ങനെ ഫങ്ഷൻ നടക്കുന്ന സ്ഥലത്ത് എത്തിയതും അനു എന്റെ കയ്യിൽ നിന്ന് അവളെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും ഞാൻ പിടി വിടാതെ അവളെ കൈ മുറുകെ പിടിച്ചിരുന്നു...

എന്നിട്ട് റെഡ് കാർപ്പെറ്റിലൂടെ ഞങ്ങൾക്ക് വഴികാട്ടിയായി നിൽക്കുന്ന ഹോസ്റ്റുകളെ ഒക്കെ നോക്കി ചിരിച്ച് അവളെയും കൊണ്ട് ഞാൻ നടന്നു... എല്ലാവരും ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് എന്റെ കയ്യിൽ നിന്ന് അവളെ കൈ വിടുവിക്കാൻ അവള് പരമാവധി ശ്രമിച്ചെങ്കിലും വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു...

സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്... ഇനി ഒരിക്കൽ കൂടി ഇവള് എന്നെ വിട്ട് പോകോ എന്ന പേടി... അതാണ് അവളെ വിടാത്തത്... എന്നെ അവരൊക്കെ ചേർന്ന് മുന്നിലെ റോയിൽ തന്നെ പിടിച്ചിരുത്തിയപ്പോ അടുത്തുള്ള സീറ്റിൽ തന്നെ അവളെയും ഞാൻ പിടിച്ചിരുത്തി...

"റോയ് നീയെന്താ ഈ കാണിക്കുന്നത്? ഇത് വേറെ ആർക്കെങ്കിലും റിസേർവ് ചെയ്ത സീറ്റ് ആയിരിക്കും... എനിക്ക് ഇവിടെ ഇരിക്കാൻ പറ്റില്ല..."

"റിസേർവ് ചെയ്ത സീറ്റ് തന്നെയാണ്... നിനക്കാണെന്ന് മാത്രം... എന്റെ അടുത്തുള്ള ഒരു സീറ്റ് നിനക്ക് വേണ്ടി ഞാൻ നേരത്തെ ബുക്ക് ചെയ്തതാ..."

എന്ന് ഞാൻ പറഞ്ഞപ്പോ എന്നെ അവളൊന്ന് ഉറ്റുനോക്കി ചിരിച്ചിട്ട് സ്റ്റേജിലേക്ക് നോട്ടം തെറ്റിച്ചു... പ്രോഗ്രാം സ്റ്റാർട്ടായി കഴിഞ്ഞിട്ടുണ്ടായിരുന്നു... ഇതിനോടകം എല്ലാ താരങ്ങളും വന്ന് കഴിഞ്ഞിട്ടുണ്ട്...

സ്റ്റേജിൽ നടക്കുന്ന പ്രോഗ്രാമുകൾ ഒക്കെ കണ്ട് ഇരിക്കുമ്പോഴും എന്റെ ഒരു കൈ അവളെ കയ്യിൽ വിടാതെ പിടിച്ചിരുന്നു... അത് കണ്ടെന്ന വണ്ണം എന്നെ ക്യാമെറയിൽ കാണിക്കുമ്പോ ഞങ്ങളെ കൈകളും zoom ചെയ്ത് സ്‌ക്രീനിൽ കാണിക്കുന്നത് കാണുന്നുണ്ട്...

അത് കണ്ടിട്ട് അനു അവളെ കൊണ്ട് പറ്റുന്ന തരത്തിൽ എന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലാത്തത് കൊണ്ട് ഒരു ചിരി പാസാക്കി കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു...

ഓരോരുത്തർക്കും അവാർഡുകൾ കൊടുക്കുമ്പോ ഞാൻ കയ്യടിക്കാൻ വേണ്ടി അവളിൽ നിന്ന് പിടി വിടുമ്പോ സ്വർഗം കിട്ടിയ പോലെയാണ് അവള് നെടുവീർപ്പിടുന്നത്... പിന്നെ എനിക്ക് കൈ തരില്ലെന്ന മട്ടിൽ കൈ കെട്ടിയൊക്കെ ഇരുന്നെങ്കിലും ഞാൻ അതൊന്നും കണക്കിൽ എടുക്കാതെ വീണ്ടും അവളെ കൈ പിടിച്ചിരുന്നു...

ഒടുക്കം the best actor അവാർഡ് goes to എന്ന് പറഞ്ഞ് എന്റെ പേര് അനൗൺസ് ചെയ്തതും ഞാൻ അനുവിനെ നോക്കി ചിരിച്ചോണ്ട് സീറ്റിൽ നിന്ന് എണീറ്റ് അവളെ കെട്ടിപ്പിടിച്ച് സ്റ്റേജിലേക്ക് കയറി പോയി...

അപ്പോ അവള് എന്നെ നോക്കി ചിരിച്ചോണ്ട് കയ്യടിക്കുന്നത് കണ്ട് ഞാൻ അവാർഡ് വാങ്ങി അവളെ തന്നെ നോക്കി നിന്നു... അവാർഡ് കൈ പറ്റിയതും എനിക്ക് നേരെ മൈക്ക് തന്ന് കൊണ്ട് എന്നോട് സംസാരിക്കാൻ അവര് ആവശ്യപ്പെട്ടു...

"Good evening അബുദാബി... താങ്ക്സ് ഫോർ the ബെസ്റ്റ് actor അവാർഡ്... ഇന്ന് ഞാൻ ഇങ്ങനെയൊക്കെ ആയി തീർന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹവും സപ്പോർട്ടും കൊണ്ടാണ്.... താങ്ക്യൂ സൊ മച്...

ഈയൊരു അവസരത്തിൽ നിങ്ങളോട് എല്ലാവരോടുമായിട്ട് ഒരു കാര്യം ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കാണ്..."

എന്ന് ഞാൻ പറഞ്ഞപ്പോ അനു എന്നെ എന്താ എന്ന മട്ടിൽ നെറ്റി ചുളിച്ച് നോക്കുന്നത് കണ്ട് അവളെ നോക്കി ചിരിച്ചോണ്ട് ഞാൻ എല്ലാവരിലേക്കും നോട്ടം തെറ്റിച്ചു...

"ഇന്ന് ഈ ഞാൻ നിങ്ങളുടെയൊക്കെ മുന്നിൽ ഇങ്ങനെ ജീവനോടെ നിൽക്കാനുള്ള ഒരേയൊരു കാരണം... അവളാണ്..."

എന്ന് പറഞ്ഞ് ഞാൻ അവളെ നേരെ ചൂണ്ടിയതും അവള് കണ്ണ് തള്ളി എന്നെ നോക്കി കൊണ്ട് ചുറ്റും കണ്ണോടിച്ചു... അപ്പോഴേക്കും ക്യാമെറകൾ ഒക്കെ അവളിലേക്ക് ഫോക്കസ് പോയിരുന്നു...

"എന്നെ പല ആപത്തുകളിൽ നിന്നും സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ അവള് പല തവണ രക്ഷപ്പെടുത്തിയിട്ടുണ്ട്... അതോണ്ട് തന്നെ എനിക്ക് ഇന്ന് ലഭിച്ച ഈ അവാർഡ് ഞാൻ അവൾക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു...

അനു പ്ലീസ് come on the സ്റ്റേജ്..."

എന്ന് പറഞ്ഞ് ഞാൻ കയ്യടിച്ചപ്പോ അവള് വരില്ലെന്ന് തലയാട്ടിയെങ്കിലും അവിടെ നിന്നവരൊക്കെ കൂടി ചേർന്ന് അവളെ സ്റ്റേജിലേക്ക് ആനയിച്ച് കൊണ്ട് വന്നു...

അപ്പൊ തന്നെ ഞാൻ അവൾക്ക് നേരെ ആ അവാർഡ് നീട്ടിയതും അവള് എന്നെ നോക്കി നോ എന്ന് തലയാട്ടിയെങ്കിലും ഞാൻ അവളിലേക്ക് അത് ഒന്നൂടി നീട്ടിയപ്പോ അവള് മനസ്സില്ലാ മനസ്സോടെ അത് എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു...

അപ്പോ തന്നെ ഞങ്ങളെ കാതടപ്പിക്കുന്ന തരത്തിൽ കയ്യടികളും ആർപ്പ് വിളികളും അവിടെ ഉയർന്നു... ഞങ്ങളെ തന്നെ നിരീക്ഷിച്ച് കൊണ്ട് നിൽക്കുന്ന ആ ജനസാഗരത്തെ സാക്ഷിയാക്കി ഞാൻ അനുവിന്റെ കൈ പിടിച്ച് അവിടെ മുട്ട് കുത്തിയിരുന്നു...

അവള് ആകെ വണ്ടറടിച്ച് വാ പൊത്തി നിൽക്കുന്നത് കണ്ട് അവിടെ ഉണ്ടായിരുന്നവരൊക്കെ കയ്യടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചപ്പോ ഞാൻ പോക്കറ്റിൽ നിന്ന് റിങ് എടുത്ത് അവൾക്ക് നേരെ നീട്ടി...

"Will you marry me....?"

എന്ന് ഞാൻ ചോദിക്കുന്നത് കേട്ടിട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു ചടപ്പോടെ എന്നെ നോക്കി നിൽക്കുന്ന അവളെ കണ്ട് ഞാൻ ചിരിച്ചപ്പോ അവള് യെസ് എന്ന് തലയാട്ടി...

അപ്പോ തന്നെ ഞാൻ അവളെ വിരലിൽ ആ റിങ് അണിഞ്ഞ് അവളെ കയ്യിൽ ചുംബിച്ച് എണീറ്റതും അവളെന്നെ കെട്ടിപ്പിടിച്ചു... ഞങ്ങളെ ഒരുമിക്കലിൽ അവിടെ ഉണ്ടായിരുന്നവരൊക്കെ പങ്ക് ചേർന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചതും അനു എന്നിൽ നിന്ന് പതിയെ അകന്ന് നിന്നു...

അപ്പോ അവളെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞ് വരുന്നുണ്ടായിരുന്നു... ഞാൻ അവളെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് കരയാണോ എന്ന് ചോദിച്ച് അവളെ കളിയാക്കിയപ്പോ അവളെന്റെ കയ്യിനൊരു കുത്ത് തന്നിട്ട് ചിരിച്ചോണ്ട് എന്നോട് ചേർന്ന് നിന്നു...

പിന്നെ അവരൊക്കെ കൂടി ചേർന്ന് ഞങ്ങളോട് ഒരുമിച്ച് ഒരു കപ്പിൾ ഡാൻസ് കളിക്കാൻ പറഞ്ഞപ്പോ അവള് ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല...

"നിനക്ക് ക്രിസ്റ്റിയുടെ കൂടെയൊക്കെ ഡാൻസ് കളിക്കാം എന്റെ കൂടെ പറ്റില്ലല്ലേ...?"

എന്ന് അവള് മാത്രം കേൾക്കെ ഞാൻ പറഞ്ഞതും അവളെന്നെ ഒന്ന് തുറിച്ച് നോക്കിയപ്പോഴേക്കും അവിടെയൊരു മെലഡി ഒഴുകി എത്തിയിരുന്നു... അതിന് അനുസരിച്ച്‌ ഞങ്ങൾ പരസ്പരം ഡാൻസ് കളിച്ച് സ്വയം മറന്ന് അതിലങ്ങനെ ലയിച്ച് പോയതും എല്ലാവരും കൂടി കയ്യടിച്ചാണ് ഞങ്ങളെ ഉണർത്തിയത്...

അവരോടൊക്കെ ഒരിക്കൽ കൂടി നന്ദി പറഞ്ഞ് അനുവിന്റെ കയ്യും പിടിച്ച് സ്റ്റേജിൽ നിന്നിറങ്ങുമ്പോ എല്ലാവരും ഞങ്ങളെ ഒരു കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...

അങ്ങനെ പ്രോഗ്രാം ഒക്കെ കഴിഞ്ഞ് വൈന്റ്അപ്പ് ആയതും എന്റെ കൂടെ അഭിനയിച്ചിരുന്ന നായികമാർ ഒക്കെ കൂടി ഞങ്ങളെ അടുത്തേക്ക് വന്ന് അനുവിനെ പരിചയപ്പെട്ടു... അവരൊക്കെ അവളോട് സംസാരിക്കുന്നത് കണ്ട് ഞാൻ ഉള്ളിൽ ഒരു അടക്കി പിടിച്ച ചിരി പാസാക്കി അവളെയും കൊണ്ട് കാറിലേക്ക് കയറി...

അപ്പോ തന്നെ അവള് എന്റെ കയ്യിന് നോക്കി നല്ലൊരു തല്ല് വെച്ച് തന്നു... വേദന കൊണ്ട് ഞാൻ കൈ ഉഴിഞ്ഞ് അവളെ നോക്കിയപ്പോ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നുണ്ട് പെണ്ണ്...

"എന്തിനാടി വെറുതെ എന്നെ തല്ലുന്നേ?"

"പിന്നെ നിന്നെ ഞാൻ എന്താ വേണ്ടേ? എല്ലാവരെ മുന്നിൽ വെച്ചും ഒരു നാണവും ഇല്ലാതെ എന്തൊക്കെയാ നീ കാണിച്ച് കൂട്ടിയത്?"

"ഓ പിന്നെ നിന്നെ പ്രൊപോസ് ചെയ്തതിൽ എനിക്ക് ഒരു നാണക്കേടും തോന്നുന്നില്ല... എന്തായാലും നാളെ അവരൊക്കെ നമ്മളെ വിവാഹം നടക്കുമ്പോൾ അറിയും... എന്നാ പിന്നെ അത് കുറച്ച് നേരത്തെ ആയിക്കോട്ടെ എന്ന് ഞാനും കരുതി..."

എന്ന് ഞാൻ പറഞ്ഞപ്പോ അവളൊന്ന് നീട്ടി മൂളിയിട്ട് കയ്യിലെ റിങ്ങിലേക്ക് നോക്കി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു...

"അതേയ്... നിന്നോട് നേരത്തെ ചോദിക്കണമെന്ന് കരുതിയത് ആയിരുന്നു... നീയെന്താ ഒരു ഫിലിമിലും ലിപ്‌ലോക് സീനിൽ അഭിനയിക്കാത്തത്? ഇപ്പോഴത്തെ ഫിലിമിൽ ഒന്നും അത് പുത്തരിയല്ലല്ലോ..."

"ആയിരിക്കാം... പക്ഷെ എന്റെ പെണ്ണിന് കൊടുക്കാതെ ഞാൻ എങ്ങനെ എന്റെ ഫസ്റ്റ് കിസ് വേറെ ആർക്കെങ്കിലും കൊടുക്കും? അതോണ്ടാ ഞാൻ അങ്ങനെയുള്ള സീനിൽ ഒന്നും അഭിനയിക്കാത്തത്..."

"ഓഹോ..."

എന്ന് അവള് മൂളിയതും ഞാനൊരു ഇളി പാസാക്കി അവളോട് ഒട്ടിയിരുന്നപ്പോ അവള് പിന്നിലേക്ക് ചാഞ്ഞ് എന്നെയൊന്ന് തുറിച്ച് നോക്കി...

"അല്ലാ... എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക്... ഇനി വൈകിക്കാതെ അതും കൂടിയങ്ങ് നടപ്പിലാക്കുന്നതല്ലേ നല്ലത്..."

എന്ന് ഞാൻ പറയുന്നത് കേട്ട് അവള് ചിരിക്കുന്നത് കണ്ട് അതൊരു ഗ്രീൻ സിഗ്നൽ എന്ന മട്ടിൽ ഞാൻ അവളിലേക്ക് ചേർന്നു...

"സാറേ... ഇവിടെ മുന്നിൽ എല്ലാം കണ്ട് കൊണ്ട് ഞങ്ങൾ രണ്ട് പേരുള്ളത് മറന്ന് പോകല്ലേ..."

പെട്ടെന്ന് വിഷ്ണുവിന്റെ ശബ്ദം എന്റെ കാതുകളിൽ വന്ന് പതിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കുരിശ് കൂടെയുള്ളത് ഓർമ്മ വന്നത്... അപ്പോ തന്നെ ഞാൻ നേരെ ഇരുന്നിട്ട് അനുവിനെ നോക്കിയപ്പോ അവള് പൊട്ടിച്ചിരിക്കാതിരിക്കാൻ വേണ്ടി പാടുപെടുന്നത് കണ്ട് ഞാനും ചിരിച്ചു...

എന്റെ ചിരിച്ചു കണ്ടപ്പോ അവള് പൊട്ടിചിരിച്ചതും ഞങ്ങൾക്ക് പിന്നാലെ വിഷ്ണുവും ഡ്രൈവറും കൂടി ചേർന്ന് ചിരിച്ച് അവിടെ മൊത്തം ചിരിയുടെ പൂരമായപ്പോ അനുവും ഞാനും കൂടി കൈകൾ കോർത്ത് കൊണ്ട് നെറ്റികൾ തമ്മിൽ കൂട്ടി മുട്ടിച്ച് ചേർന്ന് ഇരുന്നു...

ഇനിയൊരിക്കലും പിരിയില്ലെന്ന ഉറപ്പോടെ ഇവള് ഇനി എന്നെ വിട്ട് എവിടേക്കും പോകില്ലെന്ന വിശ്വാസത്തോടെ ഞങ്ങൾ ഞങ്ങളെ ജീവിത യാത്ര ഇവിടം മുതൽ തുടങ്ങുകയാണ്...


                (അവസാനിച്ചു)


**********************************************
ഹായ് ഫ്രണ്ട്സ്, ഒടുക്കം കാത്തിരുന്ന് കാത്തിരുന്ന് സ്റ്റോറി അവസാനിച്ചിരിക്കയാണ്... ക്ളൈമാക്സ് എല്ലാ സ്റ്റോറുകളിൽ നിന്നും വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതിയാണ് ഇവിടെ വെച്ച് അവസാനിപ്പിച്ചത്... തുടർന്നും എഴുതാമെങ്കിലും അതൊടുക്കം എല്ലാ സ്റ്റോറികളെയും പോലെയാകുമ്പോ ബോറടിക്കും... അതാണ് ഇവിടെ നിർത്തിയത്...

എന്തായാലും ഒരു ലോഡ് നന്ദി എപ്പോഴും എനിക്ക് പറയാനുള്ളത് അത് വായനക്കാരായ നിങ്ങളോട് തന്നെയാണ്... നിങ്ങളെ ഈ സപ്പോർട്ട് തന്നെയാണ് എന്നെ പോലെയുള്ള ഓരോ എഴുത്തുകാരുടെയും പ്രചോദനം...

ഒരുപാട് പുതിയ എഴുത്തുകാരൊക്കെ നമ്മുടെ ഷെയർ ചാറ്റ് ഫാമിലിയിൽ ജോയിൻ ചെയ്തിട്ടുണ്ട്... അവരെയൊക്കെ നിങ്ങൾ സപ്പോർട്ട് ചെയ്യണം... അവരുടെ ഒരു എഴുത്തിനെയും നമ്മൾ വില കുറച്ച് കാണരുത്...

അപ്പോ ഇനി 💘നീയില്ലാ ജീവിതം💘3️⃣ യും കൊണ്ട് പെരുന്നാളിന് കാണാട്ടോ... അത് വരേക്കും എല്ലാവരോടും ഗുഡ് ബൈ ആൻഡ്‌ ടേക്ക് കെയർ... 😘😘😘

**********************************************