*BODYGUARD*
_Part.16_
✍️ Mubashira MSKH
"റിനു എന്റെ ഫ്രണ്ടാണ്... പോരാത്തതിന് എനിക്ക് നല്ല ട്രീറ്റ്മെന്റ് നൽകിയതും അവളല്ലേ... അപ്പൊ അതിനുള്ള ഒരു നന്ദി സൂചകമായിട്ടാണ് ഞാൻ അവളെ ഇങ്ങോട്ട് വിളിച്ചത്...
നിന്നെ മനഃപൂർവം തന്നെയാ ഇത് അറിയിക്കാതിരുന്നതും റിനുവിനോട് അവര് ഇങ്ങോട്ട് വരുന്ന കാര്യം നിന്നെ അറിയിക്കണ്ട എന്ന് പറഞ്ഞതും... ചിലതൊക്കെ നിനക്ക് അറിയുന്ന പോലെ എനിക്കും അറിയാം..."
എന്ന് ഒരർത്ഥം വെച്ച മട്ടിൽ ഞാൻ പറഞ്ഞിട്ട് അവളെ നോക്കി അകത്തേക്ക് കയറി പോയതും മെൽവിൻ തീയിൽ നിൽക്കുന്ന പോലെ നിൽപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് ഒടുക്കം എന്റെ പിന്നാലെ അകത്തേക്ക് ഓടി വന്നു...
അപ്പോഴേക്കും ഞാൻ റിനുവിന്റെയും നൈല മോളുടെയും അടുത്ത് എത്തിയിരുന്നു... അവര് രണ്ട് പേരും കൂടി എന്റെ വീട് കണ്ട് ഒരു അത്ഭുതത്തോടെ അവിടെയൊക്കെ കണ്ണോടിക്കുന്നത് കണ്ടതും ഞാൻ റിനുവിന്റെ തോളിൽ ഒന്ന് തട്ടി...
"ഇവിടെ തന്നെ നിന്ന് കാഴ്ച കാണാതെ അകത്തേക്ക് വാടോ..."
അതും പറഞ്ഞ് ഞാൻ അവരെയും കൂട്ടി ഹാളിലേക്ക് ചെന്നപ്പോ ഇതുവരെ അവരവരുടെ ലോകത്ത് ആയിരുന്നവരൊക്കെ ഞങ്ങളിലേക്ക് തിരിഞ്ഞ് നോക്കി...
"ലേഡീസ് ആൻഡ് ജെന്റിൽമെൻ...
നാല് ദിവസം കൂടി കഴിഞ്ഞാൽ ഞാൻ എന്റെ ഫിലിം ഷൂട്ടിന് വേണ്ടി ലണ്ടനിലേക്ക് പോകാണ്... പോകുന്നതിന് മുൻപ് ഇതുപോലെ ഒരു ഒത്തുകൂടൽ വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നി...
അതോണ്ട് തന്നെ ഈ അവസരത്തിൽ ഞാൻ എന്റെ ഒരു സ്പെഷ്യൽ ഫ്രണ്ടിനെ കൂടി നിങ്ങൾക്ക് പരിചയപ്പെടുത്തി തരുകയാണ്...
She is ഐറിൻ... ആൻഡ് her daughter നൈല..."
എന്ന് പറഞ്ഞ് അവരെ അവർക്ക് പരിചയപ്പെടുത്തി കൊണ്ട് ഞാൻ കയ്യടിച്ചപ്പോ റിനുവും നൈല മോളും കൂടി മുന്നോട്ട് വന്നു... അവരെ കണ്ടതും പെട്ടെന്ന് ക്രിസ്റ്റി ഞെട്ടി തരിച്ച് നിൽക്കുന്നത് കണ്ടപ്പോ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
അപ്പൊ തന്നെ ഞാൻ അവന്റെ അടുത്തേക്ക് പോയി അവനെ വലിച്ചോണ്ട് അവളെ മുന്നിൽ ചെന്ന് നിന്നതും അവനെ കണ്ട് റിനു ഞെട്ടി കണ്ണും മിഴിച്ച് നിന്നു...
"റിനു... ദിസ് ഈസ് മൈ ഫ്രണ്ട്... ക്രിസ്റ്റി...
നിനക്ക് അറിയായിരിക്കും അല്ലെ?"
എന്റെ ചോദ്യം അവള് കേട്ടോ എന്നൊന്നും എനിക്ക് അറിയില്ല... അവള് ഇപ്പോഴും ക്രിസ്റ്റിയെ മിഴിച്ച് നോക്കി കൊണ്ട് നൈല മോളെ കയ്യിൽ പിടി മുറുക്കി നിൽക്കാണ്...
"റിനു..."
പെട്ടെന്ന് ക്രിസ്റ്റിയുടെ വായിൽ നിന്നും അവളെ പേര് വന്നതും എല്ലാവരും ഞെട്ടി തരിച്ച് അവരെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി...
അതുവരെ ക്രിസ്റ്റിയെ കണ്ണെടുക്കാതെ നോക്കി നിന്ന റിനു അപ്പൊ തന്നെ അവനിൽ നിന്ന് മുഖം തിരിച്ച് അവിടന്ന് പോകാൻ നിന്നു...
അപ്പോഴേക്കും ഞാൻ അവളെ മുന്നിൽ കേറി നിന്നിട്ട് അവളെ പോകാൻ സമ്മതിക്കാതെ തടഞ്ഞു...
"അഞ്ച് വർഷങ്ങൾക്ക് ശേഷം പരസ്പരം കാണുന്നതല്ലേ രണ്ട് പേരും... എന്നിട്ട് ഒന്നും സംസാരിക്കാനില്ലേ?"
എന്ന എന്റെ ചോദ്യത്തിന് അവള് തല താഴ്ത്തി കണ്ണ് നിറക്കുന്നത് കണ്ട് ഞാൻ ക്രിസ്റ്റിയെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് അവന്റെ അടുത്തേക്ക് ചെന്നു...
"നീയല്ലേ പറഞ്ഞത് ഇവളെ നീ ഒരുപാട് മിസ് ചെയ്യുന്നുണ്ട് ഇവളെ അല്ലാതെ വേറെ ആരെയും നീ സ്നേഹിക്കുന്നില്ല ഇവൾക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാൻ തയ്യാറാണെന്ന്...
ഇപ്പൊ മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടില്ലേ നീ? ചോദിക്ക് അവളോട് ഇത്രെയും കാലം എവിടെ ആയിരുന്നെന്ന്? ഈ കുട്ടി ആരുടേതാണെന്ന്?"
അതും പറഞ്ഞ് ഞാൻ നൈല മോളെ ചൂണ്ടി കാണിച്ചപ്പോ നൈല മോള് റിനുവിലേക്ക് ചേർന്ന് നിന്നിട്ട് അവളെയും ക്രിസ്റ്റിയേയും മാറി മാറി നോക്കാൻ തുടങ്ങി...
അപ്പോ ക്രിസ്റ്റി ഒരു സംശയത്തോടെ നൈല മോളെ നോക്കിയിട്ട് എന്നെ തിരിഞ്ഞ് നോക്കിയതും ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു...
"നൈല നിന്റെ മോളാ... നീ ഇവൾക്ക് വേണ്ടി കാത്തിരുന്ന പോലെ ഇത്രെയും കാലം നിനക്ക് വേണ്ടി കാത്തിരിക്കായിരുന്നു ഇവള്..."
എന്ന് ഞാൻ പറയുന്നത് കേട്ട് ഹാളിൽ ഉണ്ടായിരുന്നവരൊക്കെ ഞെട്ടി ഞങ്ങളെ അടുത്തേക്ക് വരാൻ നിന്നതും ഞാൻ അവരോട് ഒക്കെ അവിടെ തന്നെ നിൽക്കാൻ ആംഗ്യം കാണിച്ചു...
ക്രിസ്റ്റി ആണെങ്കിൽ കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ റിനുവിനെയും നൈല മോളെയും നോക്കിയപ്പോ റിനു തല താഴ്ത്തി കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു...
അപ്പൊ തന്നെ ക്രിസ്റ്റി മെല്ലെ അവളെ തോളിൽ കൈ വെച്ച് റിനു എന്ന് വിളിച്ചതും അവള് അവനെ കെട്ടിപ്പിടിച്ച് കരയുന്നത് കണ്ട് അറിയാതെ എന്റെ കണ്ണ് വരെ നിറഞ്ഞു...
ഞാൻ അങ്കിളിന്റെയും ആന്റിയുടെയും അടുത്തേക്ക് ചെന്നിട്ട് ഇതിനൊരു എക്സ്പ്ലനേഷൻ കൊടുക്കാൻ നിന്നതും അങ്കിൾ എന്റെ നേർക്ക് കൈ ഉയർത്തി...
"വേണ്ട... നീയൊന്നും പറഞ്ഞ് ബുദ്ധിമുട്ടണ്ട... റിനുവിനെ എനിക്ക് നേരത്തെ അറിയാം... പക്ഷെ എന്റെ മകൻ സ്നേഹിക്കുന്ന പെണ്ണായിരുന്നു അവളെന്നും നൈല മോള് എന്റെ പേരക്കുട്ടിയാണെന്നും എനിക്ക് അറിയില്ലായിരുന്നു..."
എന്നൊക്കെ അങ്കിൾ പറയുമ്പോ അങ്കിളിന്റെ കണ്ണിലും ചെറിയ നനവ് പടരുന്നുണ്ടായിരുന്നു... ആന്റിയുടെ മുഖത്ത് ആണെങ്കിൽ ഇപ്പോ എന്തിനെന്നില്ലാത്ത ഒരു തെളിച്ചം കാണുന്നുണ്ട്...
"ഇപ്പോ ആന്റിയുടെ പരിഭവം മാറിയില്ലേ? നിങ്ങളെ മോൻ ഇപ്പോ ഒരു കുട്ടിയുടെ തന്ത കൂടിയാ..."
എന്ന് ഞാൻ ഒരു തമാശ രൂപേണ പറഞ്ഞപ്പോ ആന്റി കണ്ണ് നിറച്ചോണ്ട് എന്റെ കയ്യിനൊരു തല്ല് തന്നിട്ട് ഒന്ന് ചിരിച്ചു...
അപ്പോ തന്നെ എല്ലാവരും ചേർന്ന് അവരെ കുറച്ച് നേരം ഒറ്റക്ക് വിടാം എന്ന് പറഞ്ഞ് അവിടന്ന് ഗാർഡനിലേക്ക് ഇറങ്ങിയതും എന്നെ ബാക്കി മൂന്ന് പേരും കൂടി പിടിച്ച പിടിയാലെ അവരിൽ നിന്നെല്ലാം മാറി കൊണ്ട് പോയി...
"ഡാ എന്താടാ ഇവിടെ നടക്കുന്നത്? അത് ആരാ ശരിക്കും?" ദീന.
"അവളാണ് നമ്മുടെ ക്രിസ്റ്റിയുടെ മനസ്സ് കവർന്നെടുത്ത ഏഞ്ചൽ..."
എന്ന് പറഞ്ഞ് ഞാൻ ചിരിച്ചപ്പോ അവർക്ക് അതൊന്നും വിശ്വസിക്കാൻ പോലും കഴിയുന്നില്ലായിരുന്നു...
"എടാ റോയ്... പക്ഷെ, അവളെ കുറിച്ച് ഒരു വിവരവും ഇവന് ലഭിച്ചിരുന്നില്ലല്ലോ... പിന്നെ നീ എവിടന്ന് ഇവളെ തപ്പി പിടിച്ച് കൊണ്ട് വന്നു?" സെഹജ്.
"Yeah... അതേപോലെ ആ കുട്ടി അവന്റെത് ആണെന്നൊക്കെ നീ പറഞ്ഞല്ലോ... ഇതൊക്കെ എപ്പോ സംഭവിച്ചു? എന്നിട്ട് ആ തെണ്ടി നമ്മളോട് ഒന്നും ഇതിനെ കുറിച്ച് ഒരു വാക്ക് മിണ്ടിയിട്ടില്ലല്ലോ..." വരുൺ.
"Just stop it... അങ്ങനെ അവനൊരു കുട്ടിയുള്ളത് പോലും അവൻ ഇപ്പോഴാ അറിയുന്നത്... നീ കണ്ടതല്ലേ അവന്റെ ഫേസ് എക്സ്പ്രഷൻസ്..."
എന്ന് വരുണിന്റെ കയ്യിനൊരു തല്ല് കൊടുത്ത് ദീന പറഞ്ഞപ്പോ അവര് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് കൂടുന്നത് നോക്കി ഞാൻ അവിടെ നിന്നു...
"മതി... മതി... നിങ്ങൾക്ക് ഇപ്പോ എന്താ അറിയേണ്ടത്? ഐറിൻ ഇത്രെയും കാലം എവിടെ ആയിരുന്നു? ഞാൻ എങ്ങനെ അവളെ കണ്ടു? അതൊക്കെയല്ലേ?"
എന്ന് ഞാൻ അവരോട് ചോദിച്ചപ്പോ അവര് ഒരുപോലെ തല കുലുക്കി കാണിച്ചതും ഞാൻ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു...
ക്രിസ്റ്റി ഞങ്ങളെക്കാൾ രണ്ട് വയസ്സിന് മൂത്തതാണ്... അതോണ്ട് തന്നെ അവൻ ബാംഗ്ലൂരിലുള്ള ഒരു കോളേജിൽ ആയിരുന്നു പഠിച്ചിരുന്നതൊക്കെ...
അവിടെ വെച്ചാണ് അവൻ ഐറിനെ കാണുന്നത്... അവര് ഒരേ കോളേജിൽ അല്ലെങ്കിലും ഡെയിലി ഒരേ ബസിലായിരുന്നു അവര് യാത്ര ചെയ്തിരുന്നത്...
ആ സമയത്ത് ഐറിൻ നഴ്സിംങിന് പഠിക്കായിരുന്നു... അവരുടെ എന്നത്തേയുമുള്ള മീറ്റിംഗ് ഒരു ഫ്രണ്ട്ഷിപ്പിലേക്ക് വഴി മാറുകയും ഒടുക്കം അവര് പ്രണയത്തിൽ ആവുകയും ചെയ്തു...
പിന്നെ അങ്ങോട്ട് അവര് മുടിഞ്ഞ പ്രേമത്തിൽ ആയിരുന്നു... ഒരു ദിവസം പോലും അവര് പരസ്പരം കാണാത്ത ദിവസങ്ങളോ സംസാരിക്കാത്ത ദിവസങ്ങളോ ഉണ്ടായിരുന്നില്ല...
അങ്ങനെ ഇരിക്കെയാണ് ഒരു വെക്കേഷൻ സമയത്ത് ഞങ്ങളെ കസിന്റെ മാര്യേജ് കൂടാൻ വേണ്ടി ക്രിസ്റ്റി നാട്ടിലേക്ക് വന്നത്... അന്ന് അവൻ ആന്റിയോടും അങ്കിളിനോടും ഒക്കെ അവൻ ഒരു കുട്ടിയെ സ്നേഹിക്കുന്ന കാര്യം അവതരിപ്പിച്ചിരുന്നു...
അവർക്ക് ഒക്കെ അവന്റെ ഇഷ്ടം കഴിഞ്ഞിട്ടേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ... അതോണ്ട് തന്നെ അവരും അതിനൊന്നും എതിര് നിന്നില്ല...
അവരെ അടുത്ത് നിന്ന് ഗ്രീൻ സിഗ്നൽ കിട്ടിയത് കൊണ്ട് നല്ല ഹാപ്പി ആയിട്ടായിരുന്നു അവൻ തിരിച്ചു പോയത്... പക്ഷെ പിന്നീട് ഒരിക്കലും അവൻ ഐറിനെ കണ്ടിട്ടില്ല...
അവളെ ഫ്രണ്ട്സിനോട് ഒക്കെ അന്വേഷിച്ചപ്പോ അവള് ടിസി വാങ്ങി ആ കോളേജിൽ നിന്ന് പോയെന്നാണ് അറിഞ്ഞത്... അവൻ അന്ന് മുതൽ അവളെ തിരയാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു...
അവന്റെ ബിഹേവിയർ ഒക്കെ കണ്ടിട്ട് ഞങ്ങൾ തന്നെ അവന്റെ പിന്നാലെ നടന്ന് പറഞ്ഞിട്ടുണ്ട് അവള് നിന്നെ തേച്ചു പോയതാകും വിട്ട് കളയെടാ എന്ന്... പക്ഷെ അവൻ അതൊരിക്കലും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടില്ലായിരുന്നു...
ഇതുവരെയെ ഞങ്ങൾക്ക് അവരെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ... പിന്നെ എങ്ങനെ എനിക്ക് ഐറിനെ മനസ്സിൽ ആയെന്ന് ചോദിച്ചാൽ ക്രിസ്റ്റി അവളെ ഒരു ഫോട്ടോ ഞങ്ങൾക്ക് കാണിച്ച് തന്നിരുന്നു...
അഞ്ച് വർഷങ്ങൾക്ക് മുൻപ് കണ്ടതായത് കൊണ്ട് തന്നെ ആദ്യം റിനുവിനെ നേരിട്ട് കണ്ടപ്പോ എനിക്ക് മനസ്സിലായില്ല... എന്നാലും അവളെ എവിടെയോ കണ്ട് മറന്ന പോലെ എനിക്ക് തോന്നിയിരുന്നു...
പിന്നീട് അവളെ പേരും കൂടി കേട്ടപ്പോ എനിക്ക് സംശയമായി... ആ ഡൌട്ട് ഒന്നും അവളോട് നേരിട്ട് ചോദിക്കാൻ പറ്റില്ലല്ലോ... കാരണം അവൾക്ക് ഒരു കുട്ടിയുണ്ട്...
നൈല മോളുടെ കാര്യം വന്നപ്പോ ഞാൻ വിചാരിച്ചു അവളെ കല്യാണം കഴിഞ്ഞ് കാണും ക്രിസ്റ്റി ഇത്രെയും കാലം കാത്തിരുന്നത് വെറുതെ ആയെന്ന്... പക്ഷെ അവളെ ഹസ്ബന്റിനെ കുറിച്ച് ചോദിച്ചപ്പോ അവള് മൗനം പാലിച്ചത് കണ്ട് എനിക്ക് വീണ്ടും ഡൌട്ട് കൂടി...
അതിനെ കുറിച്ച് വല്ലതും മെൽവിനോട് ചോദിക്കാമെന്ന് വിചാരിച്ചപ്പോഴോ പെണ്ണ് 'None of your business' എന്ന് പറഞ്ഞ് എന്റെ വാ അടപ്പിച്ചു... പിന്നെ ഇനി ഇതാരോടും ചോദിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോ ഞാൻ തന്നെ ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു...
മെൽവിന്റെ വീട്ടിൽ കഴിഞ്ഞ ആ ദിവസങ്ങളിൽ മുഴുവൻ ഞാൻ അതിന് വേണ്ടിയുള്ള പരിശ്രമതിലായിരുന്നു... ഒടുക്കം റിനുവിന്റെ ഒരു ഡയറിയിൽ നിന്ന് ക്രിസ്റ്റിയുടെ ഫോട്ടോ കൂടി കിട്ടിയതോടെ ഞാൻ ഊഹിച്ച പോലെ തന്നെയാണ് കാര്യങ്ങൾ എന്ന് എനിക്ക് മനസ്സിലായി...
പക്ഷെ അന്ന് എന്താണ് അവരെ ലൈഫിൽ സംഭവിച്ചതെന്ന് മാത്രം എനിക്ക് അറിയില്ല... റിനു എന്ത് കൊണ്ട് ഒരു വാക്ക് പോലും പറയാതെ അവനിൽ നിന്ന് അകന്ന് പോയെന്നോ അവര് ഇത്രെയും കാലം എവിടെ ആയിരുന്നെന്നും...
അവരെ വീണ്ടും കണ്ട് മുട്ടിക്കാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെ ഒരു അവസരം ഞാനുണ്ടാക്കി കൊടുത്തത്... ഇതോടെ അവരെ പ്രശ്നങ്ങൾ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞാൽ മതിയായിരുന്നു...
അവരോട് മൂന്നിനോടും ഇതൊക്കെ പറഞ്ഞ് കൊടുത്തപ്പോ അവര് പരസ്പരം ഇതിനെ പറ്റി ചർച്ച ചെയ്യാൻ തുടങ്ങി... ഞാൻ അതൊക്കെ കണ്ട് ഒന്ന് ചിരിച്ചോണ്ട് തല ചെരിച്ച് നോക്കിയപ്പോ മെൽവിൻ ആ ഇരുട്ടിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ടു...
അവളെ കണ്ടപ്പോ തന്നെ ഞാൻ അവരെ ഇടയിൽ നിന്ന് മെല്ലെ വലിഞ്ഞ് അവര് കാണാതെ അവളെ അടുത്തേക്ക് ചെന്ന് നോക്കി... എങ്ങോട്ടോ നോട്ടം തെറ്റിച്ച് നിൽക്കുന്ന മെൽവിനെ കണ്ട് ഞാൻ ഒന്നൂടെ അടുത്തേക്ക് ചെന്നതും അവള് കരയുന്നതാണ് ഞാൻ കണ്ടത്...
ലൈഫിൽ ഫസ്റ്റ് ടൈം ഒരാള് കരയുന്നത് കണ്ടിട്ട് എനിക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ല... മെൽവിൻ കരയുന്നത് കാണുമ്പോ വിഷമം ഉണ്ടെങ്കിലും അവൾക്ക് ഇങ്ങനെയുള്ള ഫീലിംഗ്സും ഉണ്ടെന്നുള്ളത് എനിക്ക് വലിയ ഒരു ആശ്വാസമാണ് നൽകിയത്...
ഞാൻ അവളെ അടുത്ത് എത്തിയത് അറിയിക്കാൻ വേണ്ടി ഞാൻ ഒന്ന് തൊണ്ടയനക്കിയതും എന്റെ ശബ്ദം കേട്ട് അവള് അപ്പൊ തന്നെ കണ്ണ് തുടച്ച് എന്റെ നേരെ തിരിഞ്ഞ് നിന്നു...
"താൻ എന്താ ഇവിടെ ഇങ്ങനെ ഒറ്റക്ക് നിൽക്കുന്നത്? താൻ കരഞ്ഞോ?"
എന്ന് ഞാൻ ചോദിച്ചപ്പോ അവളൊന്ന് ചിരിച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി...
"താങ്ക്സ് റോയ്... താങ്ക്യൂ സൊ മച്..."
ഇത്രെയും കാലത്തിനിടക്ക് എന്നോട് മെൽവിൻ ഒന്ന് മയത്തിൽ പോലും ഇതുവരെ സംസാരിച്ചിട്ടില്ല... ഫസ്റ്റ് ടൈം അവളെ വായിൽ നിന്ന് മയത്തോടെ അതും താങ്ക്സ് റോയ് എന്ന് കേട്ടപ്പോ എനിക്ക് എന്ത് ഫീലാ ഉണ്ടായതെന്ന് വിവരിക്കാൻ കഴിയുന്നില്ല...
"വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഞാൻ എന്റെ റിനുവിന്റെ മുഖത്ത് ആ പഴയ തെളിച്ചം കാണുന്നത്... അതിന് കാരണം നീയാണ് റോയ്... താങ്ക്യൂ... നിനക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കും..."
"ഏയ്... എന്തായിത് മെൽവിൻ... നമുക്കിടയിൽ ഒരു താങ്ക്സിന്റെയൊക്കെ ആവശ്യമുണ്ടോ? നമ്മുടെ റിലേഷനെ നീ അങ്ങനെ കുറച്ച് കാണരുത്..."
*"എന്ത്........?"*
പെട്ടെന്ന് എന്റെ കാതിൽ വന്ന് അങ്ങനെ ആരൊക്കെയോ കോറസ് പാടുന്നത് കേട്ട് ഞാൻ ഞെട്ടി കണ്ണും മിഴിച്ച് ചുറ്റും നോക്കിയപ്പോ സെഹജും വരുണും ദീനയുമൊക്കെ നെറ്റി ചുളിച്ച് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു...
'ഛെ... അപ്പോ സ്വപ്നമായിരുന്നോ... അവള് എന്നോട് താങ്ക്സ് പറഞ്ഞില്ലേ?'
"നീയെന്ത് തേങ്ങയാടാ പറയുന്നേ..? അതിന് ഞങ്ങള് എപ്പോഴാ നിന്നോട് താങ്ക്സ് ഒക്കെ പറഞ്ഞത്?"
എന്ന് സെഹജ് ചോദിക്കുന്നത് കേട്ട് ഞാൻ ഒരു അവിഞ്ഞ ചിരി പാസാക്കി അവരെ നോക്കിയപ്പോ അവന്മാര് ഒക്കെ കൂടി എന്നെയങ്ങ് കളിയാക്കി കൊന്നു...
"പ്രേമം തലക്ക് പിടിച്ച് ഭ്രാന്തായി പോയതാണ് മക്കളേ... അല്ലെ റോയ്?"
എന്ന് ചോദിച്ച് ദീന പൊട്ടിച്ചിരിച്ചപ്പോ അവൾക്കിട്ട് ഒന്ന് കൊടുത്തിട്ട് ഞാൻ അവിടെയൊക്കെ മെൽവിനെ തിരഞ്ഞ് നോക്കി... അപ്പൊ ഞാൻ വിചാരിച്ച പോലെ തന്നെ അവള് ആ ഇരുട്ടിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ടതും ഞാൻ അവരോട് അവിടെ തന്നെ നിൽക്കാൻ ആംഗ്യം കാണിച്ചിട്ട് അവളെ അടുത്തേക്ക് ചെന്നു...
മാനത്ത് തെളിഞ്ഞ് നിൽക്കുന്ന പൂർണ്ണ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഒക്കെ നോക്കി കൊണ്ട് അവള് കയ്യും കെട്ടി നിൽക്കുന്നത് കണ്ട് ഞാൻ അവളെ മുഖത്തേക്ക് ഒന്ന് ഉറ്റുനോക്കി...
ഒരു തുള്ളി കണ്ണീര് പോലും അവളെ കണ്ണിൽ നിന്ന് വീണിട്ടില്ല... സ്വപ്നത്തിൽ മാത്രമേ അതൊക്കെ നടക്കുകയുള്ളൂവെന്ന് അതോടെ എനിക്ക് മനസ്സിലായി...
ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യം ഒന്നുമില്ലെന്ന് എന്നോട് ഞാൻ തന്നെ മൊഴിഞ്ഞിട്ട് അവിടന്ന് പോകാൻ ഒരുങ്ങിയതും പെട്ടെന്ന് മെൽവിൻ എന്നെയൊന്ന് തിരിഞ്ഞ് നോക്കി... അവള് എന്നെ കണ്ടെന്ന് മനസ്സിലായപ്പോ ഞാൻ അവിടെ തന്നെ നിന്നിട്ട് അവളെ നോക്കിയൊന്ന് ചിരിച്ചു...
"ആക്ച്വലി ഞാൻ....."
എന്ന് ഞാൻ അവളോട് പറഞ്ഞ് തുടങ്ങിയില്ല അപ്പോഴേക്കും അവള് എന്നെ മറികടന്ന് അവിടന്ന് പോയിരുന്നു... അവളെ ഒടുക്കത്തെ ആറ്റിറ്റ്യൂട് കണ്ട് ഞാൻ ഒരു നിമിഷം അവിടെയങ്ങനെ അനങ്ങാതെ നിന്നിട്ട് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ദേ നിൽക്കുന്നു എന്റെ ചീഞ്ഞ ഫ്രണ്ട്സ് ഇളിച്ചോണ്ട് മുന്നിൽ...
അവരെ കണ്ടപ്പോ ഞാൻ വേഗം അവരെ മുന്നിൽ കുറച്ച് ഗെറ്റപ്പോടെ തലയുയർത്തി നേരെ നിന്നു...
"എന്തായെടാ അവള് നിന്നോട് താങ്ക്സ് പറഞ്ഞോ?" സെഹജ്.
"പി... പിന്നെയല്ലാതെ... അവൾക്ക് അത് പറയാതിരിക്കാൻ പറ്റോ അവളെ ചേച്ചിക്ക് ഞാൻ ഒരു ലൈഫ് കൊടുത്തത് അല്ലെ?"
"എങ്ങനെയെങ്ങനെ...? നീ എപ്പോഴാടാ അവൾക്ക് ലൈഫ് കൊടുത്തത്..." ദീന.
"I mean... ക്രിസ്റ്റിയെയും ഐറിനെയും ഒന്നിപ്പിച്ചത് ഞാനാണല്ലോ... അപ്പോ എന്നോട് അവള് താങ്ക്സ് പറയാതെ പോകോടാ..."
*"ഹ്മ്....... ഉവ്വുവ്വേ......"*
എന്ന് മൂന്നും കൂടി ഒരുമിച്ച് പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചപ്പോ തന്നെ ഞാൻ ഊഹിച്ചു തെണ്ടികൾ എല്ലാം കണ്ടെന്ന്... അതോണ്ട് ഇനിയും അവിടെ നിന്ന് അവറ്റകൾക്ക് നോക്കി ചിരിക്കാൻ ഒരു കഥാപാത്രം ആകേണ്ട എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം അകത്തേക്ക് ഓടി ചെന്നു...
"ഛെ ആകെ നാണം കെട്ടു... അവൾക്ക് ഒരു താങ്ക്സ് പറഞ്ഞാലെന്താ അവളെ വായിലെ പല്ല് കൊഴിഞ്ഞ് പോകോ?
ഇതൊക്കെ കുറച്ച് ഓവറാ... ഇത്രയൊക്കെ അവൾക്ക് ചെയ്ത് കൊടുത്തിട്ടും അവള് ഒരു താങ്ക്സ് പോലും തിരിച്ച് പറയുന്നില്ലേൽ അവൾക്ക് അഹങ്കാരം തന്നെയാ... വെറും അഹങ്കാരം..."
എന്ന് പിറുപിറുത്ത് ഞാൻ അകത്തേക്ക് ചെന്നപ്പോ ക്രിസ്റ്റിയും റിനുവും ഇതിനോടകം എല്ലാം പറഞ്ഞ് സെറ്റ് ആയിട്ടുണ്ടായിരുന്നു... അവരെ അടുത്തേക്ക് ഞാൻ ചെന്നപ്പോ തന്നെ രണ്ടും കൂടി എന്നെ പൊതിഞ്ഞ് ഒരു ലോഡ് താങ്ക്സ് പറഞ്ഞ് എന്നെയങ്ങ് വല്ലാണ്ടാക്കി...
എന്തായാലും അവര് ഓക്കേ ആയ സ്ഥിതിക്ക് ഞാൻ എല്ലാവരെയും അകത്തേക്ക് വിളിച്ചിട്ട് പാർട്ടി സ്റ്റാർട്ട് ആക്കിയതും ആന്റിയും അങ്കിളും കൂടി റിനുവിനോടും നൈലമോളോടും ഓരോന്ന് സംസാരിച്ച് നില്ക്കായിരുന്നു...
ഇതിനിടയിൽ അവന്മാര് ഒക്കെ കൂടി ക്രിസ്റ്റിയെ അവരെ അടുത്ത് നിന്ന് പൊക്കി അവനോട് കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്സിലാക്കുമ്പോഴും എന്റെ മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല... കാരണം എന്താ ആ മെൽവിനെ ഈ വഴിക്കൊന്നും കാണുന്നില്ല... അതെന്നെ കാരണം...
ഞാൻ അവളെ അവിടെയൊക്കെ ഒന്ന് തിരഞ്ഞ് നോക്കി ചുറ്റും കണ്ണോടിച്ച് നോക്കിയപ്പോ അവള് പുറത്ത് നിന്ന് ഹാളിലേക്ക് വരുന്നത് കണ്ടു... അവളെ കണ്ടപ്പോ തന്നെ അങ്കിൾ അവളെ അടുത്തേക്ക് വിളിച്ചിട്ട് ക്രിസ്റ്റിയുടെയും റിനുവിന്റെയും വിവാഹം എത്രെയും പെട്ടെന്ന് നടത്തണമെന്ന് പറഞ്ഞു...
എല്ലാം നിങ്ങള് എല്ലാവരും തീരുമാനിച്ചാൽ മതിയെന്ന് പറഞ്ഞ് മെൽവിൻ ഒഴിഞ്ഞ് മാറാൻ നിന്നപ്പോ അങ്കിൾ അവളെയും കൂട്ടി അവിടന്ന് കുറച്ച് മാറി നിന്നിട്ട് വേറെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു...
അവളെ മുഖത്ത് അപ്പോ ഒരു പുഞ്ചിരി വിടരുന്നത് കണ്ടപ്പോഴാണ് എനിക്ക് സമാധാനമായാത്... അങ്ങനെ പാർട്ടിയൊക്കെ നല്ല അടിപൊളിയായി ആഘോഷിച്ചിട്ട് ഇവിടെ നടന്നതൊക്കെ ലൈവ് ആയിട്ട് മമ്മിക്കും പപ്പക്കും വീഡിയോ കോളിലൂടെ കാണിച്ച് കൊടുത്തു...
ഞാൻ ലണ്ടനിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഇവരെ വിവാഹം നടത്താമെന്ന് അങ്കിൾ പറഞ്ഞപ്പോ അത് എനിക്കും കുറച്ച് റിലീഫായി തോന്നി...
രണ്ട് ദിവസം കഴിഞ്ഞാൽ പള്ളിയിൽ വെച്ച് അവരെ വിവാഹമാണെന്ന് അങ്കിൾ എല്ലാവരോടും കൂടി അനൗൺസ് ചെയ്തിട്ട് പാർട്ടി കഴിഞ്ഞ് പിരിഞ്ഞ് പോയപ്പോ ക്രിസ്റ്റി ആയിരുന്നു റിനുവിനെയും നൈല മോളെയും അവരെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പോയത്...
അങ്ങനെ വന്നവരൊക്കെ നല്ല ഹാപ്പിയിൽ തന്നെ ബൈ പറഞ്ഞ് മടങ്ങി പോയപ്പോ ഞാനും മെൽവിനും മാത്രം ഒറ്റക്കായി... അവരെ യാത്ര അയച്ച് ഞങ്ങള് പുറത്ത് നിന്നപ്പോ ഞാൻ മടിച്ച് മടിച്ച് മെൽവിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി...
അപ്പോ തന്നെ അവള് എന്നെ തിരിഞ്ഞ് നോക്കിയതും ഞാൻ വേഗം മുഖം തിരിച്ച് നിന്നിട്ട് അവിടെയൊക്കെ കണ്ണോടിച്ചപ്പോ മെൽവിൻ അകത്തേക്ക് കയറി പോയ പോലെ എനിക്ക് തോന്നി...
അത് കണ്ട് ഞാൻ ഒന്ന് നെടുവീർപ്പിട്ട് അകത്തേക്ക് ചെന്നിട്ട് എന്റെ കാര്യം സെറ്റ് ആയില്ലെങ്കിൽ എന്താ ക്രിസ്റ്റിയുടെ കാര്യം ഓകെ ആയില്ലേയെന്ന് മനസ്സിൽ പുലമ്പി മുകളിലേക്ക് ചെന്നു...
"Have a drink..?"
പെട്ടെന്ന് എനിക്ക് നേരെ ഒരു ഗ്ലാസ് നീട്ടി കൊണ്ട് മെൽവിൻ അത് ചോദിക്കുന്നത് കണ്ട് ഞാൻ അവളെ വായും പൊളിച്ച് നോക്കി നിന്നപ്പൊ അവള് വീണ്ടും എനിക്ക് നേരെ ഗ്ലാസ് നീട്ടി വാങ്ങാൻ ആംഗ്യം കാണിച്ചു...
ഞാൻ അറിയാതെ തന്നെ അവളെ കയ്യിൽ നിന്ന് അത് വാങ്ങിയതും അവള് അവളെ ഗ്ലാസ് കൊണ്ട് എന്റെ ഗ്ലാസിൽ അടിച്ച് ചിയേർസ് പറഞ്ഞ് അത് ഒറ്റവലിക്ക് അകത്താക്കി...
എന്നിട്ട് ഹാളിലെ സോഫയിൽ ചെന്നിരുന്ന് അവള് വീണ്ടും ഡ്രിങ്ക്സ് ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കുന്നത് കണ്ട് ഞാൻ പതിയെ അവളെ അടുത്തേക്ക് ചെന്ന് ഒരു സോഫയിൽ ഇരുന്നു...
ഞാൻ ആ ഒരു ഗ്ലാസിലെ ഡ്രിങ്ക്സ് ഓരോ സിപ് കുടിക്കുമ്പോഴേക്കും അവള് നാലഞ്ച് റൗണ്ട് കുടിച്ച് തീർത്തിരുന്നു... ഇവള് കുടിക്കുമെന്ന് അറിയാമെങ്കിലും ഇങ്ങനെ കുടിക്കുമെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്...
അതോണ്ട് തന്നെ ഞാൻ അവളെ ഒരു സംശയത്തോടെ നോക്കി ഇരുന്നിട്ട് അവളെ നല്ലോണം നിരീക്ഷിക്കാൻ തുടങ്ങിയതും അവള് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ച് തന്നു...
"എന്താ റോയ് താൻ എന്നെ ഇങ്ങനെ നോക്കുന്നെ? ഞാൻ ഇതിന് മുൻപ് ഡ്രിങ്ക്സ് കഴിക്കുന്നത് നീ കണ്ടിട്ടില്ലേ?"
എന്ന് നാക്കൊക്കെ കുഴഞ്ഞ് അവള് സംസാരിച്ചിട്ട് വീണ്ടും അതെടുത്ത് കുടിക്കാൻ നിന്നപ്പോ ഞാൻ അവളെ കയ്യിൽ നിന്ന് ആ ബോട്ടിൽ വാങ്ങി വെച്ചു...
"മതി നീ കുടിച്ചത്... ഞാൻ കുടിക്കുമ്പോ സിനിമയിൽ കാണുന്ന പോലെ ഓരോ ഡയലോഗ് അടിച്ച് വരുന്നതാണല്ലോ നീ... എന്നിട്ടിപ്പോ നീ തന്നെ മുഴുകുടിയൻ ആകാണല്ലെ..?"
എന്ന് ഞാൻ ചോദിച്ചപ്പോ അവള് ചിരിച്ചോണ്ട് സോഫയിലേക്ക് ചാഞ്ഞിരുന്നിട്ട് ഗ്ലാസിലുള്ള ഡ്രിങ്ക്സിലേക്ക് നോക്കി...
"യു know റോയ്... ഞാൻ ഇന്ന് ഒരുപാട് സന്തോഷവതിയാണ്... അതോണ്ട് തന്നെ എനിക്ക് ബോധം പോകുന്ന വരെ എനിക്ക് കുടിക്കണം... ഞാൻ അത്രക്ക് ഹാപ്പിയാണ് റോയ്..."
എന്ന് വെളിവില്ലാതെ വിളിച്ച് കൂവി അവള് ചിരിച്ചപ്പോ അവളെ മനസ്സിലിരുപ്പ് മനസ്സിലാക്കാൻ പറ്റിയ അവസരമാണ് ഇതെന്ന് എനിക്ക് തോന്നി... അതോണ്ട് തന്നെ ഞാൻ ടീപോയിലെക്ക് തിരിച്ച് ആ ബോട്ടിൽ എടുത്ത് വെച്ചിട്ട് ഇവളോട് എങ്ങനെ ഇപ്പോ അത് ചോദിക്കുമെന്ന് ചിന്തിച്ച് ഇരുന്നു...
"വർഷങ്ങൾക്ക് ശേഷം ഇന്നാണ് എന്റെ റിനു ഒന്ന് സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്നത് ഞാൻ കാണുന്നത്... അതിന്റെ ഒരേയൊരു കാരണക്കാരൻ നീ മാത്രമാണ് റോയ്... നീ മാത്രമാണ്..."
അതും പറഞ്ഞ് അവള് ഒരു പെഗും കൂടി ഇരുന്ന് മോന്തിയപ്പോ തടയാൻ തോന്നിയെങ്കിലും അവൾക്ക് പറയാനുള്ളത് അവള് മനസ്സ് വിട്ട് പറയണമെങ്കിൽ ഇതല്ലാതെ വേറെ മാർഗം ഇല്ലെന്ന് തോന്നിയതും ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു...
"അവള് നഴ്സിംഗിന് പഠിക്കുമ്പോഴാണ് ക്രിസ്റ്റിയെ പരിചയപ്പെടുന്നത്... അവര് തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നതൊക്കെ അവള് എന്നോട് പറഞ്ഞിരുന്നു...
പക്ഷെ ഒരു ദിവസം അവള് ക്ലാസിൽ വെച്ച് തല കറങ്ങി വീണെന്ന് പറഞ്ഞ് പപ്പക്ക് ഒരു കോൾ വന്നപ്പോ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവള് പ്രെഗ്നന്റ് ആയിരിക്കുമെന്ന്...
ഈ വാർത്ത അറിഞ്ഞപ്പോ തന്നെ പപ്പ ആകെ തളർന്ന് പോയി... ഞാൻ ആ സമയത്ത് എന്റെ ട്രെയിനിങ്ങിൽ ആയത് കൊണ്ട് നാട്ടിലേക്ക് വരാനും പറ്റിയിരുന്നില്ല...
പപ്പ ആ നിമിഷം തന്നെ അവളെ പഠിപ്പ് നിർത്തി അവളെയും കൊണ്ട് തിരിച്ച് നാട്ടിലേക്ക് വന്നിട്ട് അവളോട് ആരാ ആളെന്ന് ചോദിച്ചപ്പോ ക്രിസ്റ്റിയെ കുറിച്ച് ഒരക്ഷരം പോലും അവള് മിണ്ടിയില്ല...
അത്രക്ക് പേടിയായിരുന്നു ഞങ്ങളെ പപ്പയെ... കാരണം പുള്ളിക്കാരൻ ഒരു എക്സ് മിലിറ്ററി ഓഫീസറാണ്... അത് ആരാണെന്ന് അറിയുമ്പോ അവനെ പപ്പ വല്ലതും ചെയ്യുമെന്ന പേടിയാകും അവളെ ഒന്നും പറയാൻ അനുവദിക്കാഞ്ഞത്...
ട്രെയിനിങ് കഴിഞ്ഞ് ഞാൻ നാട്ടിൽ എത്തിയപ്പോഴേക്കും ഒഴിവാക്കി കളയാൻ പറ്റാത്തോളം നൈല മോള് അവളിൽ വേരുറച്ചിരുന്നു... ക്രിസ്റ്റി അവളെ തേടി വരുമെന്ന് പറഞ്ഞ് അവള് ഇരിക്കുമ്പോ ആദ്യം എനിക്കും അതിലൊരു വിശ്വാസം ഉണ്ടായിരുന്നെങ്കിലും പോകപോകെ അതും നഷ്ടപ്പെട്ടു...
പ്രേമം എന്ന് വെച്ചാൽ അത് ശരീരത്തോട് തോന്നുന്ന വെറുമൊരു വികാരം മാത്രമാണെന്ന് എനിക്ക് മനസിലായി... അതിന് ശേഷം വെറുപ്പായിരുന്നു പ്രേമത്തോടും പ്രേമിക്കുന്നവരോടും ഒക്കെ...
ഞാൻ അങ്ങനെ ചിന്തിച്ചതിൽ എന്ത് തെറ്റാ ഉള്ളത്...?
ആ ജസ്റ്റിൻ... പ്രേമം എന്ന് പറഞ്ഞ് പിറകെ നടന്നിട്ട് എന്റെ ശരീരത്തിൽ തൊടാൻ അല്ലെ നോക്കിയത്? അത് കൊണ്ടാ ഞാൻ അവനെ കൊന്ന് കളഞ്ഞത്...
അതോടെ ആ വാക്ക് കേൾക്കുന്നത് തന്നെ കലിയായി... പ്രേമം എന്ന് വെച്ചാൽ അത് മാത്രമാണെന്ന് തോന്നി... ട്രൂ ലവ് എന്നൊക്കെ കേൾക്കുമ്പോ ഒരു തരം പുച്ഛം ആയിരുന്നു എനിക്ക്...
പക്ഷെ ഇപ്പോ......"
എന്ന് പറഞ്ഞ് നിർത്തിയിട്ട് മെൽവിൻ എന്നെ നോക്കി ചിരിച്ചു...
"ഇപ്പോ എന്റെ ചിന്തകൾ ഒക്കെ തെറ്റായിരുന്നെന്ന് എനിക്ക് ബോധ്യമായി... എല്ലാ പ്രണയവും ഒരുപോലെയല്ലെന്ന് എനിക്ക് മനസ്സിലായി...
ക്രിസ്റ്റിയെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് അറിയായിരുന്നു റിനു സ്നേഹിച്ചിരുന്ന ആളാണ് അവനെന്ന്... അപ്പൊ തന്നെ അവനെ ഞാൻ തീർത്ത് കളഞ്ഞേനെ... പക്ഷെ ജോൺ സാറിന്റെ മകൻ ആണെന്ന് അറിഞ്ഞപ്പോ ഞാൻ അതിന് മുതിരാതിരുന്നതാ...
അവൻ എന്തിനാ എന്റെ റിനുവിനെ ഇട്ടേച്ചു പോയതെന്ന് അറിയണമെന്ന് എനിക്ക് തോന്നി... അതിന് വേണ്ടി അവനോട് ഞാൻ കൂടുതൽ അടുപ്പം കാണിച്ചു... അവനോട് സംസാരിച്ചു... അതോടെ അവനിൽ ഇപ്പോഴും റിനു ഉണ്ടെന്ന് എനിക്ക് മനസിലായി...
പക്ഷെ എന്നിട്ടും ഞാൻ സത്യം ഒന്നും ആരോടും പറയാതിരുന്നത് സാറിനെ ഓർത്ത് മാത്രമായിരുന്നു... എനിക്ക് ഒരു പുതിയ ലൈഫ് തന്ന് എന്നെ ഇങ്ങനെയാക്കി മാറ്റിയത് സർ മാത്രമാണ്... ഇത് അറിഞ്ഞ് സാറിന്റെയും കുടുംബത്തിന്റെയും സ്വസ്ഥത കളയരുതെന്ന് ഞാൻ ആഗ്രഹിച്ചു...
എന്നാൽ ഇന്ന് അവര് എന്റെ റിനുവിനോടും നൈല മോളോടും കാണിക്കുന്ന സ്നേഹം കണ്ട് വീണ്ടും എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു... ഞാൻ ചിന്തിച്ചതൊന്നും ഒന്നുമല്ലെന്ന് എനിക്ക് ബോധ്യമായി..."
എന്നൊക്കെ പറഞ്ഞ് മെൽവിൻ കരച്ചിലിന്റെ വക്കിൽ എത്തിയ പോലെ തോന്നിയപ്പോ 'കർത്താവെ കാത്തോണേ' എന്ന് മനസ്സിൽ പ്രാർത്ഥിച്ച് ഞാൻ അവളെ തോളിൽ ഒന്ന് മെല്ലെ തൊട്ടു...
"മെൽവിൻ... മതി... ഇനിയൊന്നും പറയണ്ട... നീ പോയി കിടക്കാൻ നോക്ക്..."
എന്ന് ഞാൻ പറഞ്ഞപ്പോ അവളെന്നെ ഒന്ന് നെറ്റി ചുളിച്ച് നോക്കുന്നത് കണ്ട് ഞാൻ അപ്പോ തന്നെ അവളെ തോളിൽ നിന്ന് കയ്യെടുത്തു...
"താങ്ക്സ് റോയ്... ഇന്ന് ഇങ്ങനെ ഒരു പാർട്ടി നടത്തി എന്റെ റിനുവിന് അവളെ ലൈഫ് തിരിച്ച് കൊടുത്തതിന്... താങ്ക്യൂ..."
എന്ന് അവള് പാതി അടഞ്ഞ കണ്ണുകളാലെ എന്നെ നോക്കി പറയുന്നത് കേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
പക്ഷെ ഇനി നേരത്തെ തോന്നിയ പോലെ ഇതുമൊരു തോന്നൽ ആയിരിക്കോ എന്ന് ഡൗട്ട് ആയപ്പോ ഞാൻ എന്നെ തന്നെ സ്വയം ഒന്ന് നുള്ളി നോക്കി...
വേദനയുണ്ട് അപ്പോ സ്വപ്നം കണ്ടതല്ല...
"ഇതുവരെ എനിക്ക് അങ്ങനെ ആരും ഫ്രണ്ട്സ് ആയിട്ടില്ല... ആകെയുള്ള ഒരു ഫ്രണ്ട് അതെന്റെ നൈല മോളാ...
പക്ഷെ ഫസ്റ്റ് ടൈം വേറെ ഒരാളോട് ഫ്രണ്ട്ഷിപ് കൂടാൻ തോന്നാണ് റോയ്... അതും നിന്നോട്..."
എന്ന് അവള് എന്നെ നോക്കി പറയുന്നത് കേട്ടിട്ട് എനിക്ക് കരയണോ ചിരിക്കണോ തുള്ളി ചാടണോ എന്നൊന്നും അറിയാൻ പാടില്ലാത്ത അവസ്ഥ ആയിരുന്നു...
അവളോട് പറയാൻ ഒന്നും കിട്ടാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നപ്പോ അവള് പെട്ടെന്ന് എനിക്ക് നേരെ കൈ നീട്ടി...
"ഫ്രണ്ട്സ്...?"
എന്ന് അവള് ചോദിക്കേണ്ട താമസം ഞാൻ അപ്പോ തന്നെ നിറഞ്ഞ പുഞ്ചിരിയോടെ അവൾക്ക് കൈ കൊടുത്തു... അപ്പോ അവള് ചിരിച്ചോണ്ട് ഫ്രണ്ട്സ് എന്ന് പറഞ്ഞ് എന്റെ കയ്യാട്ടി കൊണ്ടിരുന്നു...
അവളെ ചിരിച്ച് കൊണ്ടുള്ള മുഖം കണ്ട് കണ്ണെടുക്കാതെ അവളെ നോക്കി ഞാൻ ഇരുന്നപ്പോ അവള് പെട്ടെന്ന് എന്നെ തുറിച്ച് നോക്കി കൈ വിടെടാ എന്ന മട്ടിൽ കയ്യിലേക്ക് നോട്ടം തെറ്റിച്ചതും ഞാൻ അപ്പോ തന്നെ അവളെ കയ്യിൽ നിന്ന് വിട്ടു...
എന്നിട്ട് വീണ്ടും അവള് ഡ്രിങ്ക്സ് കഴിക്കാൻ ഒരുങ്ങി കൊണ്ട് ബോട്ടിലിൽ പിടിച്ചപ്പോ ഞാൻ അത് അവളെ കയ്യിൽ നിന്ന് ബലമായി പിടിച്ച് വാങ്ങി...
"മതി മെൽവിൻ... ഇന്നത്തേക്ക് ഇത്രയും മതി... ഇനി പോയി കിടന്നുറങ്... ഇല്ലെങ്കിൽ നാളെ രാവിലെ എണീക്കാൻ പറ്റില്ല... ഞാൻ നിന്റെ ഫ്രണ്ടല്ലേ... അപ്പോ ഞാൻ പറയുന്നത് കേൾക്കില്ലേ..?"
എന്ന് ഞാൻ ചോദിച്ചപ്പോ അവള് എന്തോ ഒന്ന് ആലോചിച്ചിട്ട് ഒന്ന് തലയാട്ടി അവിടന്ന് എണീറ്റ് നിന്നു... പക്ഷെ അപ്പോ തന്നെ നിൽപ്പുറക്കാതെ അവള് സോഫയിലേക്ക് വീണിരുന്നു...
ഞാൻ അപ്പൊ തന്നെ അവളെ അവിടന്ന് പിടിച്ച് എണീപ്പിച്ച് നിർത്തിയിട്ട് അവളെ ഒന്ന് തട്ടി വിളിച്ചു... എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് കണ്ണടച്ച് എന്റെ കയ്യിൽ നിന്ന് ആടി കളിക്കുന്ന അവളെ കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരിയായിരുന്നു വന്നത്...
എന്നെ നോക്കി കണ്ണുരുട്ടി നടന്നിരുന്ന ആ മെൽവിൻ തന്നെയാണോ ഇതെന്ന് എനിക്ക് വരെ ഡൌട്ടായി... എന്നോട് ഇവള് ഫ്രണ്ട്സ് ആകാമെന്ന് പറയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
ഞാൻ അപ്പോ തന്നെ അവളെ എടുത്തോണ്ട് പോയി അവളെ റൂമിലെ ബെഡിൽ കിടത്തിയിട്ട് അവളെ കൈ പിടിച്ച് അവിടെ കുറച്ച് നേരം നിന്ന് അവളെ നോക്കി...
"മെൽവിൻ... താൻ ഉറങ്ങിയോ?"
"ഹ്മ്... നോ..... "
എന്ന് കണ്ണടച്ച് അവള് പറയുന്നത് കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു...
"ഞാൻ തന്നോട് ഒരു കാര്യം ചോദിച്ചാൽ താൻ സത്യം പറയോ?"
എന്ന് ഞാൻ ചോദിച്ചപ്പോ അവള് ഒന്ന് മൂളി തന്നതും ഞാൻ ഒന്ന് നെടുവീർപ്പിട്ട് അവളെ കയ്യിൽ എന്റെ രണ്ട് കയ്യും ചേർത്ത് വെച്ചു...
"ഞാൻ തന്നെ മിന്നു കെട്ടിക്കോട്ടെ?"
എന്ന് ഞാൻ ചോദിച്ചതും അവള് പെട്ടെന്ന് കണ്ണ് തുറന്ന് എന്നെ ഉറ്റുനോക്കി...
'കർത്താവെ... കുരിശിന് അപ്പോ ശരിക്കും ബോധം ഉണ്ടായിരുന്നോ? ഇവള് ഇപ്പോ എന്നെ കൊല്ലും...'
എന്ന് മനസ്സിൽ കരുതി അവളെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ച് കൊടുത്തപ്പോൾ അവള് ബെഡിൽ നിന്ന് എണീറ്റ് ഇരുന്നു...
"കുടിച്ചിട്ടുണ്ട്... പക്ഷെ സ്റ്റുപ്പിഡ് അല്ല..."
അതും പറഞ്ഞ് ഒരു ഇളിയും പാസാക്കി അവള് കണ്ണടച്ച് ബെഡിലേക്ക് വീണപ്പോ ആദ്യം ഞാനൊന്ന് പകച്ച് നിന്ന് പോയെങ്കിലും പിന്നെ ആലോചിച്ചപ്പോ എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്...
(തുടരും)
********************************************
...
*BODYGUARD*
_Part.17_
✍️ Mubashira MSKH
"കുടിച്ചിട്ടുണ്ട്... പക്ഷെ സ്റ്റുപ്പിഡ് അല്ല..."
അതും പറഞ്ഞ് ഒരു ഇളിയും പാസാക്കി അവള് കണ്ണടച്ച് ബെഡിലേക്ക് വീണപ്പോ ആദ്യം ഞാനൊന്ന് പകച്ച് നിന്ന് പോയെങ്കിലും പിന്നെ ആലോചിച്ചപ്പോ എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്...
അവള് ശരിക്കും ഉറങ്ങുന്ന വരെ ഞാൻ അവളെയും നോക്കി കൊണ്ട് അവിടെ ഇരുന്ന് ഒടുക്കം ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങി...
കുറച്ച് കഴിഞ്ഞ് അവളെ കാലിലെ ഷൂവൊക്കെ അഴിച്ച് മാറ്റി അവൾക്ക് പുതച്ച് കൊടുത്തിട്ട് ഞാൻ അവളെ നെറ്റിയിൽ ഉമ്മ കൊടുക്കാൻ നിന്നെങ്കിലും പിന്നെ വേണ്ടെന്ന് മനസ് പറഞ്ഞപ്പോ അവളെ ഒരു നോക്ക് കൂടി ഞാൻ നോക്കി നിന്നു...
"നീ സ്വബോധത്തോടെ ഉണ്ടാകുമ്പോ പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് ഇപ്പൊ ഞാൻ ഒരു കാര്യം പറയാം... നീ ഇത് കേൾക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ പറയുന്നത് വളരെ ആത്മാർത്ഥമായിട്ടാണ്...
എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ് അനു... നിന്നെ മെൽവിൻ എന്ന് വിളിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് ഇഷ്ടം അനു എന്ന് വിളിക്കാനാ... അപ്പൊ നീ എന്റേത് മാത്രമാണെന്ന ഒരു തോന്നൽ ഉണ്ടാകുന്നുണ്ട് മനസ്സിൽ...
സത്യം പറഞ്ഞാൽ, ഇതിപ്പോ നിന്നോട് തുറന്ന് പറഞ്ഞപ്പോ എന്തൊരു ആശ്വാസമാണെന്ന് അറിയോ? ഇങ്ങനെ ഒരു സന്ദർഭം എനിക്ക് കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല...
എന്നെ വിട്ട് പോകാതെടി... ലൈഫ് ലോങ്ങ് നീയെന്റെ കൂടെ എപ്പോഴും ഉണ്ടാകണം... ഇതുപോലെ കൈ കോർത്ത് പിടിച്ച് എന്നും..."
എന്ന് പറഞ്ഞ് അവളെ കൈ എന്റെ കയ്യിനുള്ളിൽ ഭദ്രമാക്കി അവളെ കയ്യിലൊരു മുത്തം നൽകി...
"എന്റെ കൂടെ ഉണ്ടാവില്ലേ നീ...? എന്റെ ബോഡിഗാർഡായി... ഇനി എന്നും...?"
അത് ചോദിച്ച് അവളെ നോക്കിയപ്പോ എന്തോ അറിയാതെ എന്റെ കണ്ണ് നിറയുന്ന പോലെ എനിക്ക് തോന്നി... അതോണ്ട് ഞാൻ വേഗം കണ്ണ് തുടച്ച് അവിടന്ന് എണീറ്റ് അവളെ നോക്കി ഒരു ഗുഡ് നൈറ്റ് പറഞ്ഞ് പോയി കിടന്നു...
പക്ഷെ എത്ര ആയിട്ടും ഒന്ന് കണ്ണടക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു... അവള് എന്നിൽ നിന്ന് അകന്ന് പോകുന്നതിന് മുൻപ് അവളെ എങ്ങനെ എങ്കിലും എന്റേതാക്കണമെന്ന് മാത്രമായിരുന്നു മനസ്സിൽ...
ഇനി വെറും നാല് ദിവസമേ എന്റെ മുന്നിലുള്ളൂ... എന്ത് ചെയ്താലും അത് എത്രെയും പെട്ടെന്ന് വേണമെന്ന് എനിക്കറിയാം... പക്ഷെ എന്തൊക്കെ ചിന്തിച്ച് നോക്കിയിട്ടും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല...
സാധാരണ ഒരു പെണ്ണായിരുന്നു അവളെങ്കിൽ അവളെ വളക്കാൻ എന്റെ കയ്യിൽ ഒരായിരം വഴികൾ ഉണ്ടായിരുന്നു... പക്ഷെ ആ ആയിരം വഴികളിൽ ഒരു വഴി പോലും ഇവളെ വളക്കാൻ യൂസ് ആകില്ല... അത് ഒടുക്കം എന്റെ നട്ടെല്ല് വളക്കുന്നതിലേ ചെന്നവസാനിക്കൂ...
ഒടുക്കം എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഞാൻ എപ്പോഴോ ഒന്ന് മയങ്ങി പോയെങ്കിലും എന്നും എണീക്കുന്ന നേരത്ത് തന്നെ എനിക്ക് എണീക്കാൻ കഴിഞ്ഞിരുന്നു...
മെൽവിൻ എണീറ്റ് വരാത്തത് കണ്ടപ്പോ തന്നെ ഞാൻ ഊഹിച്ചു അവള് എണീറ്റ് കാണില്ലെന്ന്... അതോണ്ട് അവളെ വിളിക്കാൻ വേണ്ടി റൂമിലേക്ക് ചെന്ന് നോക്കിയപ്പോ പ്രതീക്ഷിച്ച പോലെ തന്നെ അവള് നല്ല ഉറക്കമായിരുന്നു...
അവളെ വിളിച്ചുണർത്താൻ തോന്നിയെങ്കിലും എന്തോ അവള് ഉറങ്ങുന്നത് കണ്ടപ്പോ ശല്ല്യം ചെയ്യേണ്ടെന്ന് തോന്നി ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങി...
'അല്ല മോനെ റോയ്... ഇതുപോലെ എത്ര പകലുകളിൽ അവള് നിന്റെ ഉറക്കം കളഞ്ഞ് നിന്നെ വിളിച്ചുണർത്തി ടോർച്ചർ ചെയ്തിട്ടുണ്ട്... അത്രക്ക് ഒന്നും വേണ്ടെങ്കിലും ഇവള് ഇങ്ങനെ കിടന്നുറങ്ങുന്നത് അത്ര നല്ല ഏർപ്പാടാണോ...? അല്ലല്ലോ? എന്നാലേ അധികം ചിന്തിച്ച് നിന്ന് നേരം കളയാതെ അവളെ ചെന്ന് വിളിച്ചുണർത്താൻ നോക്ക്...'
എന്ന് എന്റെ മനസാക്ഷി എന്നോട് തന്നെ പറഞ്ഞപ്പോ ഞാൻ അവിടെ നിന്ന് മെല്ലെ അവളെയൊന്ന് തിരിഞ്ഞ് നോക്കി... എന്നിട്ട് പതിയെ അവളെ അടുത്തേക്ക് ചെന്ന് അവളെ ദേഹത്ത് നിന്ന് പുതപ്പ് മാറ്റി അവളെ വിളിച്ചു...
"മെൽവിൻ... wake up... സൂര്യൻ ഉദിക്കുന്നതിന് മുൻപ് എണീക്കണമെന്ന് എനിക്ക് ഓഡർ ഇട്ടിട്ട് താൻ തന്നെ ഇപ്പൊ ഇങ്ങനെ കിടന്നാൽ എങ്ങനെയാടോ ശരിയാകാ... വേഗം എണീക്ക്..."
എന്നൊക്കെ പറഞ്ഞ് ഞാൻ അവളെ കയ്യിൽ ഒന്ന് കുലുക്കിയപ്പോ അവള് പതിയെ ഉറക്കമുണർന്ന് തലയിൽ കൈ വെച്ചോണ്ട് ബെഡിൽ നിന്ന് എണീറ്റ് ഇരുന്നു... അവള് അപ്പോഴും കണ്ണടച്ച് പിടിച്ച് മുഖം ചുളുക്കി ഇരിക്കുന്നത് കണ്ടപ്പോ അവളെ തന്നെ ഉറ്റു നോക്കലായിരുന്നു എനിക്ക് പണി...
ഒരു മിനിറ്റോളം അവള് ആ ഇരുപ്പ് തുടർന്നിട്ട് മെല്ലെ കണ്ണ് തുറന്ന് എന്നെയൊരു നോട്ടം നോക്കി... അപ്രതീക്ഷിതമായി എന്നെ പെട്ടെന്ന് കണ്ടത് കൊണ്ട് അവളൊന്ന് ഞെട്ടി കണ്ണും മിഴിച്ച് എന്നെ നോക്കിയിട്ട് പിന്നെ ഒന്ന് ചുറ്റും കണ്ണോടിച്ചു...
"താൻ ഇന്ന് നേരത്തെ എണീറ്റോ?"
"ഹെലോ മാഡം ഞാൻ ഇന്ന് നേരത്തെ എണീറ്റതല്ല മാഡം എണീക്കാൻ വൈകി പോയതാ..."
എന്ന് ഞാൻ പറയുന്നത് കേട്ട് അവള് തലയിൽ കൈ വെച്ച് ഒന്ന് തല കുടഞ്ഞിട്ട് എന്നോട് ഒരു ടെൻ മിനുറ്റ്സ് വെയിറ്റ് ചെയ്യാൻ പറഞ്ഞ് അവള് ബാത്റൂമിലേക്ക് കയറി പോയി...
ഇന്നലെ ഉണ്ടായിരുന്ന ഹാങ്ങ് ഓവർ ഇതുവരെ പൂർണ്ണമായും വിട്ട് മാറിയിട്ടില്ലേലും അവളെ പെരുമാറ്റമൊക്കെ പഴയ പോലെ തന്നെയായിരുന്നു... അതിലൊന്നും ഒരു മാറ്റവുമില്ല...
ഞാൻ അവളെയും കാത്ത് ഹാളിലെ സോഫയിൽ പോയി ഇരുന്നിട്ട് ഫോണിൽ വീഡിയോ ഗെയിം കളിച്ച് ഇരിക്കുമ്പോഴാണ് അവള് റെഡിയായി റൂമിൽ നിന്നിറങ്ങി വന്നത്...
"Let's go..."
എന്ന് പറഞ്ഞ് അവള് അവിടന്ന് താഴേക്ക് ഇറങ്ങി ചെന്നപ്പോ ഞാനും അവളെ പിന്നാലെ വെച്ച് പിടിച്ചു... ഇന്നലെ സംഭവിച്ചതൊന്നും അവൾക്ക് ഓർമ്മയില്ലെന്ന് തോന്നുന്നു... അതിനെ പറ്റിയൊന്നും ഒരക്ഷരം അവള് മിണ്ടുന്നില്ല...
അവള് മിണ്ടുന്നില്ലെങ്കിൽ എന്താ എനിക്ക് മിണ്ടിക്കൂടെ? എന്ന് ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചിട്ട് രണ്ടും കൽപ്പിച്ച് ഞാൻ അവളോട് മിണ്ടാൻ തീരുമാനിച്ചു...
"മെൽവിൻ..."
എന്റെ വിളി കേട്ട് അവളൊന്ന് മൂളിയതും ഞാൻ അവളെ ഒപ്പം ഓടിയെത്തി അവളെയൊന്ന് നോക്കി...
"തനിക്ക്... ഇന്നലെ സംഭവിച്ചതൊക്കെ ഓർമ്മയുണ്ടോ?"
"അതെന്താ എനിക്ക് വല്ല മറവി രോഗവും മറ്റോ ഉണ്ടോ?"
"ഏയ്... അതോണ്ടല്ല ഞാൻ അത് ചോദിച്ചത്... ഇന്നലെ താൻ കുടിച്ച് കുറച്ച് ഓവർ ആയിരുന്നല്ലോ... അപ്പോ ഇന്നലെ നടന്നതൊക്കെ തനിക്ക് ഓർമ്മയുണ്ടോ എന്ന് ചോദിച്ചതാ..."
അത് ഞാൻ പറഞ്ഞ് നിർത്തിയതും അവള് ജോഗിങ് നിർത്തി കിതച്ച് കൊണ്ട് എന്റെ നേർക്ക് തിരിഞ്ഞ് നിന്നു...
"കുടിച്ചിട്ടുണ്ട്... പക്ഷെ സ്റ്റുപ്പിഡ് അല്ല... റോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു..."
എന്നും പറഞ്ഞ് അവള് അവിടന്ന് പോയതും ഞാൻ ആകെ ചമ്മി നാറിയെന്ന് പറഞ്ഞാൽ മതിയല്ലോ...
'എന്നാലും എന്റെ കർത്താവേ... ഇന്നലെ ആ ബോട്ടിലിൽ പകുതി മുക്കാലും കുടിച്ച് തീർത്തത് അവളാ... എന്നിട്ടും ഈ കുരിശിന് എല്ലാം ഓർമ്മയുണ്ട്... അവള് ഇനി ഞാൻ പറഞ്ഞതിനെ പറ്റി വല്ലതും എന്നോട് ചോദിക്കോ? ഹോ... ആലോചിച്ചിട്ട് ഒരു മനസമാധാനവും കിട്ടുന്നില്ലല്ലോ എന്റീശോയേ...'
"അവിടെ തന്നെ നിൽക്കാതെ ഇങ്ങോട്ട് വരാൻ നോക്ക് റോയ്..."
എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവള് അങ്ങനെ പറഞ്ഞ് വീണ്ടും ഓടിയപ്പോ ഞാൻ തലക്ക് ഒരു കൊട്ട് കൊടുത്ത് അവളെ പിന്നാലെ തലയും താഴ്ത്തി വെച്ച് പിടിച്ചു...
എന്നിട്ട് തിരിച്ച് വീട്ടിൽ എത്തിയപ്പോ എന്നോട് എന്നും ബിഹേവ് ചെയ്യുന്ന പോലെ ചെയ്ത് അവള് റൂമിലേക്ക് ഫ്രഷാകാൻ വേണ്ടി പോയി... ഞാൻ ആണെങ്കിൽ ആകെ കൺഫ്യൂഷനായി സത്യത്തിൽ ഇന്നലെ ഞാനാണോ അവളാണോ കുടിച്ചതെന്ന് ചിന്തിച്ച് ഭ്രാന്ത് പിടിച്ചു...
ഇക്കണക്കിന് പോയാൽ വൈകാതെ തന്നെ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് എനിക്ക് ഉറപ്പായി... കൂടെ ഉള്ളത് ഇവളല്ലേ എങ്ങനെ ഭ്രാന്താകാതെ ഇരിക്കും...?
ഞങ്ങള് രണ്ട് പേരും കൂടി ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴും ഞാൻ അവളെ ഇടക്കിടക്ക് നോക്കി അവൾക്ക് വല്ല മാറ്റവുമുണ്ടോ എന്ന് ചെക്ക് ചെയ്തു... എവടെ അവള് ഇപ്പോഴും പഴയ പോലെ തന്നെ...
"മെൽവിൻ... താൻ ഇന്നലെ എന്നെ തന്റെ ഫ്രണ്ട് ആക്കിയില്ലേ? ഓർമ്മയുണ്ടോ?"
എന്ന് ഞാൻ അവളെ റിയാക്ഷൻ അറിയാൻ വേണ്ടി ചോദിച്ചപ്പോ പ്ളേറ്റിൽ നിന്ന് തലയുയർത്താതെ അവളൊന്ന് തലയാട്ടിയതും ഞാൻ ഒന്ന് നെടുവീർപ്പിട്ടു...
ആശ്വാസമായി... ഞാൻ കരുതി അക്കാര്യം ഇനി എങ്ങാനും മറന്ന് കാണുമെന്ന്...
"അല്ല മെൽവിൻ... എന്തായാലും നമ്മൾ ഫ്രണ്ട്സ് ആയ സ്ഥിതിക്ക്...."
"ഫ്രണ്ട്സ് ആയ സ്ഥിതിക്ക്....? എന്താ നിനക്ക് പറയാനുള്ളെ?"
എന്ന് അവള് ചോദിക്കുന്നത് കേട്ട് ഞാനൊന്ന് ഉമിനീരിറക്കി അവളെ നോക്കി ഇരുന്നു...
"അതല്ല... നമ്മൾ ഫ്രണ്ട്സ് ആയിട്ടും താൻ ഇപ്പോഴും എന്നോട് പെരുമാറുന്നത് ഒരു ബോഡിഗാർഡ് എന്ന നിലക്ക് ആണല്ലോ... അതെന്താ എന്നാ എനിക്ക് മനസ്സിലാകാത്തത്..."
അത് ഞാൻ പറഞ്ഞതും അവള് കഴിക്കുന്നത് നിർത്തി എന്നെയൊന്ന് തലയുയർത്തി നോക്കി...
"എനിക്ക് എന്റെ job കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു... എന്നെ ഏൽപ്പിച്ച ദൗത്യം തീർക്കാതെ ഞാൻ മറ്റു ബന്ധങ്ങൾക്ക് വാല്യൂ കൊടുക്കാറില്ല..."
എന്ന് പറഞ്ഞ് അവള് അവിടന്ന് എണീറ്റ് പോയപ്പോ ഞാൻ ഒന്ന് വേണോ വേണ്ടയോ എന്ന മട്ടിൽ തലയാട്ടി അവിടെ തന്നെ ഇരുന്നു... എന്നാലും ഇതുപോലെ ഒരു പടപ്പിനെ ഞാൻ എങ്ങനെ സ്നേഹിച്ചുവെന്നാ എനിക്ക് മനസ്സിലാകാത്തത്... strange... അല്ലാതെന്ത് പറയാനാ...
ഇന്ന് ക്രിസ്റ്റിയുടെയും റിനുവിന്റേയും വെഡിങ് പർച്ചേസ് നടത്താനുണ്ട്... റിനുവിന്റെ ഭാഗത്ത് നിന്ന് അവൾക്ക് ആകെയുള്ളത് മെൽവിൻ ആയതോണ്ട് എല്ലാവരും കൂടി ഒരുമിച്ചാണ് പർച്ചേസിംഗ് നടത്തുന്നത്...
അതിന് വേണ്ടി ഞങ്ങൾ ഷോപ്പിങ് മാളിൽ എത്തിയപ്പോ ആന്റിയും റിനുവും പർച്ചേസിംഗ് തുടങ്ങിയിരുന്നു... അവര് രണ്ട് പേരും കൂടി റിനുവിനുള്ള ഡ്രസ്സ് സെലക്ട് ചെയ്യുന്നതിന്റെ തിരക്കിലാണ്...
ഞങ്ങൾ അങ്ങോട്ട് ചെന്നപ്പോ തന്നെ ക്രിസ്റ്റി എന്നെയും വലിച്ചോണ്ട് അവന് വേണ്ടി ഡ്രസ്സ് സെലക്ട് ചെയ്യാൻ കൊണ്ട് പോയി... അപ്പൊ ഞാൻ മെൽവിനെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ അവളും ഞങ്ങളെ പിന്നാലെ തന്നെ ഉണ്ടായിരുന്നു...
"മെൽവിൻ... താൻ വേണെങ്കിൽ അവരെ അടുത്തേക്ക് ചെന്ന് തനിക്കും ഒരു ഡ്രസ്സ് എടുത്തോ... ഇത് മെൻസ് സെക്ഷനാണ്..." ക്രിസ്റ്റി.
"No need... എനിക്ക് ഈ ലേഡീസ് പർച്ചേസിംഗിന് തീരെ താല്പര്യമില്ല... എനിക്കുള്ളത് റിനു സെലക്ട് ചെയ്‌തോളും... നിങ്ങളെ പരിപാടി നടക്കട്ടെ ഞാൻ ഇവിടെ തന്നെയുണ്ടാകും..."
എന്ന് പറഞ്ഞ് അവള് അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് നോക്കിയിട്ട് അവളെ ഫോൺ എടുത്ത് അതും നോക്കി അവിടെയൊരു സീറ്റിൽ ചെന്നിരുന്നു... അപ്പോ തന്നെ ക്രിസ്റ്റി അവളെ നോക്കി കൊണ്ട് എന്റെ അടുത്തേക്ക് അരിച്ചരിച്ച് വന്നിട്ട് എന്നെയൊന്ന് നോക്കി...
"ഇവള് എന്താടാ എപ്പോഴും ഇങ്ങനെ ബിഹേവ് ചെയ്യുന്നേ? ഇപ്പോഴും നിങ്ങൾ തമ്മിൽ ഒരു റിലേഷനും ഉണ്ടായില്ലേ? അവള് നിന്നെ നിന്റെ ഫ്രണ്ടാക്കി എന്നൊക്കെ നീ ഗ്രൂപ്പിൽ പറഞ്ഞിരുന്നല്ലോ? സ്വപ്നം കണ്ടതാണല്ലേ?"
"ഒന്ന് പോടാ... അത് സ്വപ്നം കണ്ടത് ഒന്നുമല്ല... അവള് ശരിക്കും എന്നോട് ഫ്രണ്ട്ഷിപ് കൂടിയിട്ടുണ്ട്..."
"പിന്നെ എന്താടാ അവള് ഇപ്പോഴും നിന്റെ ബോഡിഗാർഡിനെ പോലെ ബിഹേവ് ചെയ്യുന്നേ?"
എന്ന് അവൻ ചോദിച്ചപ്പോ ഞാൻ അവളെ നോക്കി ഒന്ന് നെടുവീർപ്പിട്ട് ക്രിസ്റ്റിയുടെ നേരെ തിരിഞ്ഞു...
"അവൾക്ക് അവളെ job കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു... അവളെ ഏൽപ്പിച്ച ദൗത്യം തീർക്കാതെ അവള് മറ്റു ബന്ധങ്ങൾക്ക് വാല്യൂ കൊടുക്കാറില്ല..."
ഇന്ന് രാവിലെ അവള് എന്നോട് കാച്ചിയ ഡയലോഗ് ഞാൻ അവനോട് പറഞ്ഞിട്ട് അവിടന്ന് തിരിഞ്ഞ് നടന്നതും ക്രിസ്റ്റി ഒന്നും മനസ്സിലാകാതെ എന്നെ മിഴിച്ച് നോക്കി നിന്നിട്ട് ഒടുക്കം അവന് വേണ്ടിയുള്ള പർച്ചേസിങ് തുടങ്ങി...
അങ്ങനെ അവനുള്ളത് സെലക്ട് ചെയ്തിട്ട് എനിക്ക് വേണ്ടിയുള്ളത് സെലക്ട് ചെയ്യാൻ നിൽക്കുമ്പോഴാണ് എനിക്ക് പെട്ടെന്ന് മെൽവിനെ ഓർമ്മ വന്നത്... ഞാൻ അപ്പോ തന്നെ അവളെ അടുത്തേക്ക് പോയിട്ട് അവളെ ശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി ഒന്ന് തൊണ്ടയനക്കിയതും അവള് ഫോണിൽ നിന്ന് എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി...
"കഴിഞ്ഞോ...?"
"അവനുള്ളത് സെലക്ട് ചെയ്ത് കഴിഞ്ഞു... പക്ഷെ എനിക്ക് ഇതുവരെ ഒന്നും സെലക്ട് ചെയ്തില്ല..."
"എന്നാ പോയി സെലക്ട് ചെയ്യാൻ നോക്ക്..."
"അല്ല മെൽവിൻ... സാധാരണ ദീനയാണ് എനിക്ക് ഡ്രെസ് ഒക്കെ സെലക്ട് ചെയ്ത് തരുന്നത്... അവള് ബാംഗ്ലൂരിലേക്ക് പോയ സ്ഥിതിക്ക് താൻ എനിക്ക് ഒരു ഫേവർ ചെയ്യോ?"
എന്ന എന്റെ ചോദ്യം കേട്ട് അവള് എന്താ എന്ന മട്ടിൽ എന്നെ നോക്കിയപ്പോ ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു...
"താൻ ഒരു പത്ത് മിനിറ്റിന് എന്റെ ഫ്രണ്ട് ആയിട്ട് ഒന്ന് ബിഹേവ് ചെയ്യണം... എനിക്ക് വേണ്ടി താൻ ഒരു ഡ്രെസ് സെലക്ട് ചെയ്ത് തരണം... പറ്റില്ലെന്ന് മാത്രം പറയരുത് പ്ലീസ്..."
എന്ന് പറഞ്ഞ് ഞാൻ അവളോട് കെഞ്ചിയപ്പോ അവള് എന്നെ ഒന്ന് ഉറ്റുനോക്കിയിട്ട് പെട്ടെന്ന് പുഞ്ചിരിച്ച് അവിടന്ന് എണീറ്റ് എന്നോട് നടക്കാൻ ആംഗ്യം കാണിച്ചു...
ഞാൻ അപ്പോ തന്നെ അവളെ നോക്കി നല്ലൊരു ചിരി പാസാക്കി ഡ്രെസ് സെലക്ട് ചെയ്യാൻ നിന്നതും അവള് അവിടെ ഉണ്ടായിരുന്ന ചില സ്യൂട്സും കോട്ടും എടുത്ത് എന്റെ ദേഹത്ത് വെച്ച് നോക്കി...
എന്നിട്ട് ചിലതൊന്നും പോരാ എന്ന മട്ടിൽ അവള് മുഖം ചുളുക്കിയിട്ട് അവള് സെലക്ട് ചെയ്ത ഡ്രെസ്സുകൾ എനിക്ക് നേരെ നീട്ടി പോയി ട്രയൽ ചെയ്ത് നോക്കാൻ പറഞ്ഞു...
ഞാൻ അപ്പോഴും അവളെ മുഖത്തേക്ക് നോക്കി ചിരിച്ച് നിന്നിട്ട് വേറെ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നത് കൊണ്ട് അവള് എന്നോട് പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു...
പെട്ടെന്ന് അവളെന്റെ കണ്ണിന് നേരെ ഒന്ന് ഞൊടിച്ച് കാണിച്ചപ്പോഴാണ് എനിക്ക് ശരിക്കും ബോധം വന്നത്... ഞാൻ അപ്പോ തന്നെ ഒന്ന് തല കുടഞ്ഞ് അവളെ നോക്കിയതും അവള് എന്നെ നോക്കി എന്താ എന്ന് കണ്ണുരുട്ടി ആംഗ്യം കാണിച്ചപ്പോ ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് ഡ്രസ്സ് ട്രയൽ ചെയ്യാൻ പോയി...
എന്നിട്ട് അത് ഇട്ടോണ്ട് വന്ന് ഞാൻ അവരെ മുന്നിൽ പോയി നിന്നതും ക്രിസ്റ്റി എന്നെ നോക്കി അന്താളിച്ച് കൊണ്ട് അവന്റെ സ്‌പെക്സ് ഊരി മാറ്റി എന്നെ അടിമുടിയൊന്ന് നോക്കി...
"എടാ കല്യാണം എന്റേതാ അല്ലാതെ നിന്റേത് അല്ല... ഇപ്പൊ കണ്ടാൽ നീയാണെന്ന് പറയുമല്ലോ കല്യാണ ചെക്കൻ... പോയെ പോയെ... പോയി വേറെ വല്ലതും ട്രൈ ചെയ്യാൻ നോക്ക്... കാത്ത് കാത്തിട്ട് ഒടുക്കം സെറ്റായ കല്യാണമാ... നീയായിട്ട് ഇത് കുളമാക്കരുത് പ്ലീസ്... ഇതെന്റെ അപേക്ഷയാണ്..."
എന്നൊക്കെ പറഞ്ഞ് അവൻ എന്റെ കയ്യിൽ പിടിച്ച് കെഞ്ചിയപ്പോ മെൽവിൻ ഞങ്ങളെ നോക്കി ഒരടക്കി പിടിച്ച ചിരി പാസാക്കി അവിടന്ന് പോയി...
"പറയാൻ പറ്റില്ല മോനെ... ചിലപ്പോ നടക്കാൻ പോകുന്നത് എന്റെ മിന്നുകെട്ടാണെങ്കിലോ?"
എന്ന് മെൽവിൻ പോയ ഭാഗത്തേക്ക് നോക്കി ഞാൻ പറഞ്ഞപ്പോ ക്രിസ്റ്റി ഒന്ന് തലയാട്ടി കൊണ്ട് എന്റെ വയറ്റിനിട്ട് ഒരു കുത്ത് തന്നു...
"അയ്യടാ ചെക്കന്റെ ഒരു പൂതി... ഒന്ന് പോടാ കോപ്പേ... അങ്ങനെ ഇപ്പോ എന്റെ പെങ്ങളെ നിനക്ക് കെട്ടിച്ച് തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... ആ വെള്ളമങ്ങ് നീ വാങ്ങി വെച്ചേക്ക്..."
"എടാ അളിയളിയളിയളിയളിയളിയാ.... അങ്ങനെ പറയല്ലേ എന്റെ അളിയാ... അവള് നിന്റെ പെങ്ങൾ ആയെങ്കിൽ അതിന്റെ കാരണക്കാരൻ ഞാൻ മാത്രമല്ലെ അളിയാ... അത് അളിയൻ മറന്ന് പോകരുത് അളിയാ... എനിക്ക് അളിയന്റെ പെങ്ങളെ തന്നെ കെട്ടിച്ച് തരില്ലേ അളിയാ... പ്ലീസ് അളിയാ..."
എന്നൊക്കെ പറഞ്ഞ് ഞാനും ക്രിസ്റ്റിയും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് തർക്കിച്ച് നിൽക്കുമ്പോഴാണ് റിനു അങ്ങോട്ട് വന്നത്...
"എന്താണ് രണ്ടും കൂടി ഇവിടെ ഒരു കഷപിഷ..."
"അത് ഇവന് മെൽവി......"
ബാക്കി ക്രിസ്റ്റിയെ കൊണ്ട് പറയാൻ സമ്മതിപ്പിക്കാതെ ഞാൻ അപ്പോഴേക്കും അവന്റെ വാ പൊത്തി പിടിച്ചിട്ട് റിനുവിനോട് ഒന്നുമില്ലെന്ന് പറഞ്ഞ് അവിടന്ന് പറഞ്ഞയച്ചു...
എന്നിട്ട് അവള് പോയതും അവനിൽ നിന്ന് പിടി വിട്ടിട്ട് ആ ഡ്രെസ് തന്നെ പാക്ക് ചെയ്യാൻ പറഞ്ഞ് ക്രിസ്റ്റിയെ നോക്കി കൊഞ്ഞനം കുത്തി ഞാൻ അവിടന്ന് വേഗം എൻട്രൻസിലേക്ക് ഓടി...
അപ്പോ അവിടെ അങ്കിളും മെൽവിനും കൂടി എന്തോ കാര്യമായിട്ട് ഡിസ്കസ് ചെയ്യുന്നുണ്ടായിരുന്നു... എപ്പോ നോക്കിയാലും ഇങ്ങനെ സംസാരിക്കാൻ ഇതിന് മാത്രം അവരെന്താ സംസാരിക്കുന്നതെന്ന് അറിയാഞ്ഞിട്ട് എനിക്ക് ഒരു സ്വസ്ഥതയും ഇല്ലെന്ന് പറഞ്ഞാൽ മതിയല്ലോ...
ക്രിസ്റ്റിയോട് ചോദിച്ചപ്പോ മാര്യേജ് ഡിസ്കഷൻ വല്ലതുമാകുമെന്ന് അവൻ പറഞ്ഞെങ്കിലും അവര് എന്തൊക്കെയോ ഒളിക്കുന്ന പോലെയൊക്കെ ഒരു തോന്നൽ... അതോണ്ട് അതൊന്നുമല്ലെന്ന് എനിക്ക് ഉറപ്പാ...
അപ്പോഴേക്കും എല്ലാവർക്കുമുള്ള പർച്ചേസിംഗ് ഒക്കെ നടത്തി കഴിഞ്ഞ് എല്ലാവരും അവിടന്ന് പിരിഞ്ഞ് പോകാൻ നിന്നതും റിനു മെൽവിന്റെ കയ്യിൽ അവൾക്കുള്ള ഡ്രെസ് കൊടുത്ത് വിട്ടു...
അത് കണ്ട് ഞാൻ റിനുവിനെ നോക്കി ഒന്ന് ചിരിച്ചപ്പോ അവള് എല്ലാം ഓകെ ആണെന്ന മട്ടിൽ തിരിച്ച് എനിക്കും ഒരു പുഞ്ചിരി നൽകി... ഇതൊക്കെ കണ്ട് ക്രിസ്റ്റി എന്നെയും അവളെയും മാറി മാറി നോക്കി കൊണ്ട് 'എന്താ രണ്ടും കൂടി പ്ലാൻ ചെയ്യുന്നേ?' എന്ന് അവൻ ആംഗ്യം കാണിച്ചപ്പോ ഞാൻ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു...
മെൽവിൻ അന്ന് കല്യാണത്തിന് ഇടാൻ പോകുന്നത് ഇന്ന് ഞാൻ അവൾക്ക് വേണ്ടി സെലക്ട് ചെയ്ത ഡ്രെസ്സാണ്... അവൾക്കുള്ളത് റിനു സെലക്ട് ചെയ്‌തോളുമെന്ന് അവള് പറയുന്നത് കേട്ടപ്പോ തന്നെ ഞാൻ റിനുവിന് മെസേജ് അയച്ച് അവൾക്കുള്ളത് ഞാൻ സെലക്ട് ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു...
ക്രിസ്റ്റിക്ക് ഉള്ളത് സെലക്ട് ചെയ്തതിന് ശേഷം അവൾക്കുള്ള ഡ്രെസ് സെലക്ട് ചെയ്തിട്ടാണ് ഞാൻ അവളെ അടുത്തേക്ക് ചെന്ന് എനിക്കുള്ളത് സെലക്ട് ചെയ്ത് തരാൻ പറഞ്ഞത്... അതൊക്കെ ആലോചിച്ചപ്പോ എന്റെ മുഖത്ത് എന്തെന്നില്ലാത്ത പുഞ്ചിരി വിടർന്നു...
അങ്ങനെ ഡ്രെസ് പർച്ചേസിംഗ് കഴിഞ്ഞപ്പോ അടുത്തത് ജ്വല്ലറി പർച്ചേസിംഗ് ആയിരുന്നു... അതിന് ഞങ്ങളെ ആവശ്യം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാനും മെൽവിനും കൂടി അവരോട് യാത്ര പറഞ്ഞ് പാർക്കിങ്ങിലേക്ക് ചെന്നതും മെൽവിൻ ഒരുത്തിയെ ചെന്നിടിച്ചു...
"സോറി..."
എന്ന് പറഞ്ഞ് മെൽവിൻ കാറിന്റെ നേരെ തിരിഞ്ഞപ്പോ ആ പെണ്ണ് അവളെയൊന്ന് അടിമുടി നോക്കി...
"മെൽവിൻ അല്ലെ? എന്നെ ഓർമ്മയുണ്ടോ?"
എന്ന് ആ പെണ്ണ് അവളോട് അത് ചോദിച്ചപ്പോ ഇവളെ എവിടെയോ കണ്ട പോലെ എനിക്കും തോന്നി...
"മായ അല്ലെ? എനിക്ക് ഓർമ്മയുണ്ട്..."
മെൽവിൻ അത് പറഞ്ഞ് ചിരിച്ചതും അവള് മെൽവിനോട് സംസാരിച്ച് നിന്നു...
"ഞാൻ തനിക്ക് ഒരുപാട് വിളിച്ച് നോക്കിയിരുന്നു... പക്ഷെ ആ നമ്പർ നിലവിൽ ഇല്ലെന്നാ പറഞ്ഞത്..."
എന്ന് അവള് പറഞ്ഞപ്പോ മെൽവിൻ അതിനൊരു മറുപടി നൽകാതെ ചിരിച്ചോണ്ട് അവളോട് ബൈ പറഞ്ഞ് എന്നോട് വണ്ടിയിൽ കയറാൻ ആംഗ്യം കാണിച്ച് അവള് കാറിൽ കയറി...
"അതാരാ മെൽവിൻ? എവിടെയോ കണ്ട് നല്ല പരിചയം ഉള്ള പോലെ..."
"എന്റെ വീട്ടിലെ ബോർഡിലാകും കണ്ടിട്ടുണ്ടാവുക... തന്നെ പോലെ അവളെ പ്രൊട്ടക്ഷന് വേണ്ടിയും മൂന്ന് മാസം ഞാൻ നടന്നിട്ടുണ്ട്..."
"ഓ.... അവള് തനിക്ക് വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞപ്പോ താൻ എന്താ ഒന്നും മിണ്ടാഞ്ഞെ?"
"സത്യം പറഞ്ഞാൽ അവള് ചിലപ്പോ എന്റെ ഇപ്പോഴത്തെ നമ്പർ ചോദിക്കും അതാ ഒന്നും മിണ്ടാഞ്ഞത്... എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രോജക്ട് ക്ലോസായി കഴിഞ്ഞാൽ പിന്നെ അവരുമായി യാതൊരു കോൺടാക്ടും വെക്കാറില്ല... അവരുമായി കോൺടാക്ട് ഉണ്ടായിരുന്ന സിം എല്ലാം അപ്പോ തന്നെ ഞാൻ ഉപേക്ഷിക്കും..."
'അപ്പോ എന്റെ ഈ കേസ് കഴിഞ്ഞാൽ ഇവള് എന്നോടുള്ള കോൺടാക്ടും ഉപേക്ഷിക്കോ?'
എന്ന് സ്വയം ചിന്തിച്ച് ഞാൻ മെൽവിനെ ഒന്ന് തിരിഞ്ഞ് നോക്കി...
"അല്ല മെൽവിൻ... ഞാൻ തന്റെ ഫ്രണ്ട് ആണല്ലോ... അപ്പൊ എന്നോടുള്ള കോൺടാക്ട് താൻ ഉപേക്ഷിക്കില്ലായിരിക്കും അല്ലെ?"
എന്റെ ചോദ്യം കേട്ട് അവള് എന്നെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചിട്ട് മുഖം തിരിച്ചു... ഇനി അതിനെ കുറിച്ച് ചോദിച്ചിട്ട് വലിയ കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ പിന്നെ ആ ടോപിക് വിട്ടു...
"മെൽവിൻ... കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ എവിടം വരെയായി..?"
എന്ന് ഞാൻ ചോദിച്ചപ്പോ അവള് എന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കിയിട്ട് നേരെ നോക്കി വണ്ടിയോടിച്ചു...
"ആരുടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ? അവരുടെതോ... അതോ നമ്മുടേതോ?"
"ഇപ്പൊ അവരുടെ... പിന്നെ നമ്....."
അവള് ചോദിച്ചതിന് അറിയാതെ ആ ഫ്ലോയിൽ എന്റെ വായിൽ നിന്ന് അങ്ങനെ വീണതും അവള് എന്താ പറഞ്ഞതെന്ന് ഒന്ന് കൂടി ചിന്തിച്ച് നോക്കിയിട്ട് ഞാനൊന്ന് ഞെട്ടി അവളെ തിരിഞ്ഞ് നോക്കി...
അപ്പൊ തന്നെ അവള് കാർ ബ്രേക്കിട്ട് നിർത്തിയിട്ട് വണ്ടിയിൽ നിന്നിറങ്ങിയതും ഞാൻ ഒന്ന് ചുറ്റും കണ്ണോടിച്ച് നോക്കി അവളെ പിന്നാലെ കാറിൽ നിന്നിറങ്ങി...
അവള് എനിക്ക് മുഖം തരാതെ തിരിഞ്ഞ് നിന്നിട്ട് അവിടെ മൊത്തം കണ്ണോടിച്ച് കൊണ്ട് എന്നെയൊന്ന് തിരിഞ്ഞ് നോക്കി എന്റെ അടുത്തേക്ക് വന്നു...
"റോയ്... തന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായി അറിയാം... അത് മനസ്സിലാക്കിയിട്ടും ഞാൻ ഇങ്ങനെ ബിഹേവ് ചെയ്യുന്നത് തനിക്ക് ഇപ്പോ എന്നോട് തോന്നുന്ന ഫീലിംഗ്സ് എന്തിന്റെ പുറത്തുള്ളതാണെന്ന് എനിക്ക് നല്ല ബോധ്യം ഉള്ളത് കൊണ്ടാ...
ഞാൻ തന്റെ ജീവൻ രക്ഷിച്ചത് കൊണ്ടുള്ള എന്നോടുള്ള ആരാധനയാണ് തനിക്ക് മറ്റൊരു അർത്ഥത്തിൽ തോന്നുന്നത്... ഇത് ഒരിക്കലും ശരിയായ ഒരു ചിന്തയല്ല റോയ്...
അത് വൈകാതെ തനിക്ക് മനസ്സിലാകും... നാളെ താൻ അറിയപ്പെടുന്ന ഒരു സ്റ്റാറായി മാറുമ്പോൾ താൻ തിരിച്ചറിയാൻ തുടങ്ങും ഇതെല്ലാം വെറുമൊരു ഇൻഫാക്റ്റുവേഷൻ മാത്രമായിരുന്നുവെന്ന്...
എനിക്ക് തന്നോട് ഒന്നേ പറയാനുള്ളു റോയ്... കൂടുതൽ ഓരോന്ന് ചിന്തിച്ച് കൂട്ടി don't spoil your future and don't waste your time for me..."
എന്ന് പറഞ്ഞ് അവള് പോയി കാറിലേക്ക് കയറിയതും ഞാൻ കുറച്ച് നേരം അവിടെ കയ്യും കെട്ടി നിന്നോണ്ട് അവള് പറഞ്ഞതിനെ കുറിച്ച് ആലോചിച്ച് നോക്കി പതിയെ തിരിഞ്ഞ് നടന്ന് കാറിലേക്ക് കയറി...
"റോയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..?"
അവള് ചോദിക്കുന്നത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ ഇല്ലെന്ന് തലയാട്ടി പുറത്തേക്ക് നോക്കി ഇരുന്നതും അപ്പോ തന്നെ മെൽവിൻ കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് യാത്ര തിരിച്ചിരുന്നു...
പിന്നീട് അങ്ങോട്ട് ഞങ്ങൾ രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല... ഇടക്ക് ഞാൻ അവളെയൊന്ന് ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവള് എന്നെ ശ്രദ്ധിക്കാതെ ഡ്രൈവിംഗിൽ ശ്രദ്ധ ചെലുത്തി ഇരിക്കുന്നത് കണ്ട് പിന്നെ ഞാനും അങ്ങോട്ട് മൈൻഡ് ചെയ്യാൻ പോയില്ല...
വീട്ടിൽ എത്തിയതിനു ശേഷവും ഇത് തന്നെയായിരുന്നു അവസ്ഥ... പരസ്പരം കാണുമ്പോ ഒന്നും മിണ്ടാതെ അവോയ്ഡ് ചെയ്ത് ഞങ്ങൾ നടന്നു...
എന്നോട് അവള് മിണ്ടാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല... അവന്മാരൊക്കെ കൂടി ചേർന്ന് കല്യാണത്തിനുള്ള ഓരോ പ്ലാനിങ്ങുകളും മറ്റും തുടങ്ങിയപ്പോ അതിൽ ബിസിയായി ഞാനും അവളെ ശ്രദ്ധിച്ചില്ല...
ഇന്നാണ് അവരെ കല്യാണം... പള്ളിയിലേക്ക് പോകാൻ വേണ്ടി ഞാൻ നേരത്തെ ഒരുങ്ങി റെഡിയായി മെൽവിനെയും കാത്ത് പുറത്ത് നിന്നു...
ഞങ്ങളെ കാണാത്തത് കൊണ്ട് അവന്മാര് ഒക്കെ വിളിക്കാൻ തുടങ്ങിയതും ദേ എത്തി എന്നൊക്കെ പറഞ്ഞ് ഞാൻ കോൾ കട്ടാക്കി തിരിഞ്ഞ് നോക്കിയപ്പോ മെൽവിൻ ഇറങ്ങി വരുന്നുണ്ടായിരുന്നു...
ഞാൻ സെലക്ട് ചെയ്ത് കൊടുത്ത ക്രീം കളർ ഗൗൺ ഇട്ടോണ്ട് സ്പീഡിൽ നടക്കാൻ പറ്റാതെ അത് പൊക്കി പിടിച്ച് അവള് നടന്ന് വരുന്നത് കണ്ട് ഞാൻ ചിരിച്ചിട്ട് അവളെ ഒന്ന് അടിമുടി നോക്കി...
എന്റെ നോട്ടം കണ്ടിട്ട് അവള് എന്താ എന്ന് എന്നെ തുറിച്ച് നോക്കി ആംഗ്യം കാണിച്ചപ്പോ ഞാൻ വേഗം സ്‌പെക്സ് എടുത്ത് വെച്ചിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു... ആ ഗൗൺ അവൾക്ക് ഇത്തിരി ഇരിറ്റെഷൻ ഉണ്ടാക്കുന്ന കാര്യമായത് കൊണ്ട് ഞാൻ ഡ്രൈവ് ചെയ്യുന്നത് എതിർക്കാതെ അവള് കാറിലേക്ക് കയറി...
"റിനുവിന് ഞാൻ വെച്ചിട്ടുണ്ട്... ഇതൊന്നും എനിക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ട് കൂടി അവള് എനിക്ക് വേണ്ടി സെലക്ട് ചെയ്തിരിക്കുന്നത് കണ്ടില്ലേ...
അന്ന് തന്റെ ബർത്ത് ഡേ പാർട്ടിക്ക് തന്നെ ഇതുപോലെയുള്ള വേഷം കെട്ടി നടന്നപ്പോ ഞാൻ എന്ത് മാത്രം കഷ്ടപ്പെട്ടെന്ന് എനിക്കെ അറിയൂ... പള്ളിയിൽ ഒന്ന് എത്തിക്കോട്ടെ അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്..."
എന്നൊക്കെ മെൽവിൻ ഇരുന്ന് പുലമ്പുന്നത് കേട്ട് ഞാൻ ചിരി കടിച്ച് പിടിച്ച് ഡ്രൈവ് ചെയ്‌തോണ്ട് പുറത്തേക്ക് നോക്കി ഇരുന്നു... ഞങ്ങൾ പള്ളിയിൽ എത്തിയപ്പോഴേക്കും ക്രിസ്റ്റിയും റിനുവും അകത്തേക്ക് കയറിയിരുന്നു...
ഞങ്ങളെ കണ്ടപ്പോ എല്ലാവരും ഞങ്ങളെ അടുത്തേക്ക് വന്നിട്ട് എന്താ ലേറ്റ് ആയതെന്നൊക്കെ ചോദിച്ചതും ഞാൻ മെൽവിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞ് അകത്തേക്ക് കയറി...
അപ്പൊ അവരുടെ മനസമ്മതം നടന്ന് കൊണ്ടിരിക്കായിരുന്നു... രണ്ട് പേർക്കും സമ്മതമാണെന്ന് അറിയിച്ചതോട് കൂടി മിന്നുകെട്ടും നല്ല ഭംഗിയായി കഴിഞ്ഞപ്പോ തന്നെ ഞാൻ മെൽവിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി...
അവളെ പുഞ്ചിരി തൂകി കൊണ്ടുള്ള മുഖം കണ്ട് ഞാൻ അവളെ തന്നെ നോക്കി നിന്നതും സെഹജും വരുണും കൂടി എന്റെ അടുത്തേക്ക് ഒട്ടി നിന്നിട്ട് വായിനോക്കിയത് മതിയെടാ എന്ന് പറഞ്ഞപ്പോ ഞാൻ അവരെ നോക്കി ഇളിച്ച് കാണിച്ചു...
മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് എല്ലാവരും ഇറങ്ങാൻ നിന്നതും ഞങ്ങള് മൂന്ന് പേരും ഒപ്പം ഞങ്ങളെ ഡാൻസ് ക്രൂവും കൂടി ചേർന്ന് പള്ളിമുറ്റത്ത് വെച്ച് നല്ല അടിപൊളി ഡാൻസ് അങ്ങ് അവർക്ക് മുന്നിൽ കാഴ്ച വെച്ചു...
ഞങ്ങൾക്ക് ഒപ്പം ചേർന്ന് എല്ലാവരും കയ്യടിച്ചും പാട്ട് പാടിയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോ മെൽവിൻ ആരോടോ ഫോണിൽ സംസാരിച്ചോണ്ട് അവിടന്ന് മാറി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു...
കുറച്ച് കഴിഞ്ഞപ്പോ അവള് അങ്കിളിന്റെ അടുത്തേക്ക് ചെന്നിട്ട് മൂപ്പരെ കാതിൽ എന്തൊക്കെയോ പറഞ്ഞതും അങ്കിൾ അവളെ ഒന്ന് നോക്കി അവര് രണ്ട് പേരും അവിടന്ന് ഒരല്പം മാറി പോയി...
ഡാൻസ് കളിക്കുമ്പോഴും എന്റെ ശ്രദ്ധ അവരിൽ ആയിരുന്നെങ്കിലും പഠിച്ചതൊന്നും വിട്ട് പോകാതെ നല്ല തകർപ്പൻ പെർഫോമൻസ് തന്നെയായിരുന്നു ഞങ്ങളുടെത്...
ഞങ്ങളെ ഡാൻസ് ഒക്കെ കഴിഞ്ഞ് ചെക്കനും പെണ്ണിനും ഞങ്ങളെ വക ചെറിയ പണിയൊക്കെ കൊടുത്ത് ഫുഡ് ഒക്കെ കഴിച്ച് വീട്ടിലേക്ക് മടങ്ങാൻ നിൽക്കുമ്പോഴാണ് ഞാൻ പിന്നീട് മെൽവിനെ അന്വേഷിക്കുന്നത്...
ഫുഡ് കഴിക്കുന്ന നേരത്ത് അവളെ ഒരു മിന്നായം പോലെ കണ്ടിരുന്നെങ്കിലും പിന്നെ അവിടെയൊന്നും അവളെ കണ്ടില്ല... അങ്കിളിനോട് ചോദിച്ചപ്പോ അവള് ഇപ്പോ വരുമെന്ന് പറഞ്ഞ് എന്നോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് അവരൊക്കെ അവിടന്ന് യാത്രയായി...
അപ്പൊ തന്നെ മെൽവിൻ എന്റെ മുന്നിൽ വന്ന് നിന്നിട്ട് എന്നോട് കാറിലേക്ക് കേറാൻ പറഞ്ഞതും അവളെ വേഷം കണ്ട് ഞാൻ അന്തം വിട്ട് അവളെ തന്നെ മിഴിച്ച് നോക്കി...
"മെൽവിൻ... താൻ എപ്പോഴാ ഈ വേഷമൊക്കെ മാറിയേ...?"
"അതൊക്കെ അറിഞ്ഞാലെ താൻ കാറിൽ കയറൂ...?"
"ഏയ്... അങ്ങനെയൊന്നുമില്ല... എന്നാലും ഇപ്പോ തന്നെ ഡ്രെസ് ചേഞ്ച് ചെയ്യണ്ടായിരുന്നു... റിസപ്ഷൻ ഒക്കെ കഴിഞ്ഞിട്ട് ചേഞ്ച് ചെയ്താൽ മതിയായിരുന്നു..."
എന്റെ പറച്ചില് കേട്ടിട്ട് അവൾക്ക് അത്രക്ക് ദഹിച്ചിട്ടില്ലെന്ന് അവളെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാതെ വേഗം കാറിലേക്ക് കയറി...
അപ്പൊ തന്നെ അവള് ഡ്രൈവ് ചെയ്യാൻ തുടങ്ങിയതും ഞാൻ അവളെ ഇടക്കിടക്ക് നോക്കി ഇരുന്നിട്ട് എന്തെങ്കിലും ഒക്കെ അവളോട് മിണ്ടണമെന്ന് ചിന്തിച്ചു... പക്ഷെ ഒരു കണക്കിന് ആലോചിച്ചപ്പോ ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോ ഞാൻ ഒന്നും മിണ്ടാൻ പോയില്ല...
അപ്പോഴാണ് മെൽവിൻ കാറോടിച്ച് പോകുന്ന റൂട്ട് ഞാൻ ശ്രദ്ധിക്കുന്നത്... ക്രിസ്റ്റിയുടെ വീട്ടിലേക്ക് പോകുന്ന റൂട്ടിലൂടെ അല്ല ഇവള് പോകുന്നത്...
"മെൽവിൻ... തനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു... ഈ റൂട്ടിലല്ല ക്രിസ്റ്റിയുടെ വീട്ടിലേക്ക് പോകുന്നത്... താൻ ഒന്ന് യു ടേൺ എടുത്തേ..."
എന്ന് പറഞ്ഞ് ഞാൻ അവളെ നോക്കിയപ്പോ അവളെ മുഖത്ത് എന്തൊക്കെയോ ഒരു ടെൻഷനുള്ള പോലെ എനിക്ക് തോന്നി...
"ഞാൻ ഒരു കാര്യം പറഞ്ഞാൽ റോയ് പേടിക്കോ..?"
'കോപ്പ്... ഇവൾക്ക് ഇതല്ലാതെ വേറെ ഒന്നും എന്നോട് ചോദിക്കാനില്ലേ എന്റെ കർത്താവെ...? അല്ലാ ഇതിപ്പോ എന്ത് കുരിശിനാ ഇവളിത് എന്നോട് ചോദിക്കുന്നത്? ഇനി ആരെങ്കിലും ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടോ?'
എന്ന് ചിന്തിച്ച് ഞാൻ പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ അങ്ങനെ ആരും ഫോളോ ചെയ്യുന്ന പോലെ എനിക്ക് തോന്നിയില്ല... പോരാത്തതിന് ഞങ്ങള് പോകുന്ന വഴിയിലൂടെ ഒന്നും ഒരു മനുഷ്യ കുഞ്ഞു പോലും പോകുന്നത് കാണുന്നില്ല...
'ഇവളിത് എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത് എന്റെ കർത്താവെ..? ഇനി ആരും അറിയാതെ എന്നെ എവിടേലും കൊന്ന് തള്ളിയിട്ട് പോകാനുള്ള പ്ലാൻ ആയിരിക്കോ?'
എന്ന് ഞാൻ ചിന്തിച്ച് തീർന്നില്ല അപ്പോഴേക്കും അവള് പറയുന്നത് കേട്ട് ഞാൻ ഞെട്ടി തരിച്ച് അവളെ തിരിഞ്ഞ് നോക്കി...
(തുടരും)
*********************************************
സോറി ഫ്രണ്ട്സ് ഈ പാർട്ട് പോസ്റ്റാൻ വൈകിയത് എന്റെ ഫോണിലെ നെറ്റ് തീർന്ന് പോയത് കൊണ്ടാണ്... പിന്നെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ... പുറത്തേക്ക് ഒന്നും ഇറങ്ങാൻ പറ്റാത്തത് കൊണ്ട് റീചാർജ് ചെയ്യാനും മാർഗമില്ല...
പിന്നെ ഉള്ളത് ബ്രോന്റെ ഫോണിൽ നിന്ന് എടുക്കുന്ന വൈഫൈ ആണ്... രണ്ട് ദിവസമായി ഉള്ള നെറ്റ് ഒക്കെ അവൻ തന്നെ തീർക്കുന്നത് കൊണ്ട് ആ മാർഗവും തടസത്തിലായി... ഇപ്പോ ഈ പാർട്ട് ഞാൻ പോസ്റ്റിയത് തന്നെ അവന്റെ വൈഫൈ യൂസ് ചെയ്താണ്...
സ്റ്റോറി പോസ്റ്റാൻ വൈകി നിങ്ങളെ ഇത്രയേറെ കാത്തിരിപ്പിച്ചതിന് എല്ലാവരും എന്നോട് ക്ഷമിക്കണം...
പിന്നെ 💘നീയില്ലാ ജീവിതം💘3️⃣ പാർട്ട് ഒന്നിന് നിങ്ങൾ നൽകിയ സ്വീകരണത്തിന് ഒരുപാട് നന്ദിയുണ്ട്... സ്റ്റോറി ശരിക്കും തുടങ്ങാൻ പോകുന്നതേയുള്ളൂ... പെരുന്നാൾ വരെ എന്തായാലും അതിന് നിങ്ങള് കാത്തിരിക്കണം...
അപ്പോ ഇനി നെക്സ്റ്റ് പാർട്ട് വൈഫൈ കിട്ടിയാൽ നാളെ രാത്രി 10 മണിക്ക്💕 *കഥകളുടെ💓 ലോകം💔 ✒ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9544309077എന്ന നമ്പറിൽ മെസ്സേജ് അയക്കുക* പോസ്റ്റാട്ടോ...
*BODYGUARD*
_Part.18_
✍️ Mubashira MSKH
'ഇവളിത് എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത് എന്റെ കർത്താവെ..? ഇനി ആരും അറിയാതെ എന്നെ എവിടേലും കൊന്ന് തള്ളിയിട്ട് പോകാനുള്ള പ്ലാൻ ആയിരിക്കോ?'
എന്ന് ഞാൻ ചിന്തിച്ച് തീർന്നില്ല അപ്പോഴേക്കും അവള് പറയുന്നത് കേട്ട് ഞാൻ ഞെട്ടി തരിച്ച് അവളെ തിരിഞ്ഞ് നോക്കി...
*"What...? കാറിന് ബ്രേക്ക് ഇല്ലെന്നോ?"*
ഒരു പരിഭ്രാന്തിയോടെ ഞാൻ അത് ചോദിച്ചപ്പോ അവള് മുന്നോട്ട് നോക്കി ഒന്ന് തലയാട്ടി കാണിച്ചതും ഞാൻ തലയിൽ കൈ വെച്ച് പുറത്തേക്ക് നോട്ടം തെറ്റിച്ചു...
"നമ്മൾ ഇനി എന്ത് ചെയ്യും...? എന്തെങ്കിലും ചെയ്ത് കാർ നിർത്താൻ കഴിയില്ലേ?"
എന്ന് ഞാൻ ചോദിച്ചപ്പോ അവള് ഇല്ലെന്ന് തലയാട്ടുന്നത് കണ്ട് ഞാൻ മുഖം പൊത്തി ഇരുന്ന് ഒന്ന് നെടുവീർപ്പിട്ട് ചുറ്റും കണ്ണോടിച്ച് നോക്കി...
"എന്നിട്ട്... താൻ ഇത് എങ്ങോട്ടാ പോകുന്നത്? ഇവിടെയൊന്നും ഒരാളെയും കാണാനില്ലല്ലോ..."
"അധികം ആളുകൾ ഇല്ലാത്ത സ്ഥലത്തേക്ക് വേണം നമുക്ക് പോകാൻ... കാരണം ഈ കാറിൽ ബോംബ് വെച്ചിട്ടുണ്ട്..."
മിനിറ്റിന് മിനിറ്റിന് എന്നെ ഞെട്ടിച്ച് കൊണ്ട് അവള് പറയുന്നത് കേട്ട് എല്ലാം ഇവിടം കൊണ്ട് അവസാനിക്കുന്ന പോലെ എനിക്ക് തോന്നി...
"റോയ്... don't worry... തനിക്ക് ഒന്നും സംഭവിക്കില്ല... ഞാൻ ഇല്ലെ തന്റെ കൂടെ..."
എന്ന് എന്റെ കയ്യിൽ പിടിച്ച് അവള് പറയുന്നത് കേട്ട് ഞാൻ അവളെ കയ്യിലേക്ക് നോക്കി പതിയെ അവളെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി... അപ്പോ അവള് എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
പക്ഷെ ആ ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്ന് പോയത് അവളുമായി ചിലവിട്ട നിമിഷങ്ങളായിരുന്നു... ഇനിയെന്ത് ചെയ്യും കർത്താവെ...? ഞങ്ങളെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലേ?
"റോയ്... റോയ്... ഞാൻ പറയുന്നത് താൻ കേൾക്കുന്നില്ലേ... റോയ്..."
എന്ന് പറഞ്ഞ് അവളെന്നെ പിടിച്ച് കുലുക്കിയതും ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്ന് എന്താ എന്ന മട്ടിൽ അവളെ നോക്കി...
"റോയ്... ആലോചിച്ച് നിൽക്കാൻ സമയമില്ല വേഗം കാറിൽ നിന്ന് ചാട്... ഒരു മിനിറ്റിനുള്ളിൽ ഈ കാർ ബ്ലാസ്റ്റാകും... അതിന് മുൻപ് കാറിൽ നിന്ന് ചാടാൻ നോക്ക് റോയ്..."
എന്ന് പറഞ്ഞ് അവള് എന്നെ തള്ളിയപ്പോ ഞാൻ അവളോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അവളത് കേൾക്കാൻ കൂട്ടാക്കാതെ എന്നോട് ചാട് എന്ന് പറഞ്ഞ് തള്ളി കൊണ്ടിരുന്നു...
"മെൽവിൻ... ഞാൻ പറയുന്നതൊന്ന്..."
*"സംസാരിച്ച് നിൽക്കാതെ ചാട് റോയ്..."*
എനിക്ക് പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കാതെ അവളതും പറഞ്ഞ് എന്നോട് ഷൗട്ട് ചെയ്തിട്ട് എന്റെ സീറ്റ് ബെൽറ്റ് അഴിച്ച് ഡോർ ഓപ്പൺ ആക്കി എന്നെ കാറിൽ നിന്നും തള്ളിയിട്ടു...
ഞാൻ അപ്പൊ തന്നെ പുറത്തേക്ക് തെറിച്ച് വീണ് അവിടന്ന് ഉരുണ്ട് പോയി ആ വീഴ്ചയിൽ പറ്റിയ വേദന കൊണ്ട് ഞെരിപിരി കൊണ്ടതും പെട്ടെന്ന് എന്റെ ചിന്തയിലേക്ക് മെൽവിൻ വന്നു...
അപ്പോ തന്നെ ഞാൻ അവിടന്ന് എണീറ്റ് ആ കാറിനെ തിരിഞ്ഞ് നോക്കിയതും അത് പൊട്ടിത്തെറിച്ചതും ഒരുമിച്ചായിരുന്നു... ആ ബ്ലാസ്റ്റിന്റെ ഊക്കിൽ ഞാൻ നിലത്തേക്ക് തെറിച്ച് വീണ് പോയി...
വീണിടത്ത് നിന്ന് കണ്ണ് തുറന്ന് ആ കാറിനെ നോക്കിയപ്പോ എന്റെ കണ്ണ് എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി... മെൽവിന്റെ മുഖം മനസിലേക്ക് ഓടി വന്നതും ഞാൻ എന്നെ കൊണ്ട് കഴിയുന്ന വിധം അവിടന്ന് പെട്ടെന്ന് എണീറ്റ് ആ കാറിന്റെ അടുത്തേക്ക് ഓടി...
*"അനു..... അനു..... അനു....."*
എന്ന് വിളിച്ച് കൊണ്ട് ഞാൻ അവിടെയൊക്കെ അവളെ തേടി നടന്നെങ്കിലും അവളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല... അവള് കാറിൽ നിന്നിറങ്ങി കാണില്ലേ എന്ന ചോദ്യം എന്റെ മനസിലേക്ക് കയറി വന്നതും ഒരു ഭ്രാന്തനെ പോലെ *നോ* എന്നലറി ഞാൻ ആ കാറിന്റെ അടുത്തേക്ക് പോയി...
"അനു... എവിടെയാ നീ... അനു..."
എന്ന് പറഞ്ഞ് ഞാൻ അവിടെ നിലത്ത് മുട്ട് കുത്തിയിരുന്ന് വാവിട്ട് കരഞ്ഞു...
"റോയ്...."
അപ്പോ തന്നെ എന്റെ പിറകിൽ നിന്നും അവളെ ശബ്ദം എന്റെ കാതുകളിൽ തുളച്ച് കയറിയതും ഞാൻ അവിടെ ഇരുന്ന് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ എന്നെ ഒരു സംശയത്തോടെ നോക്കി നിൽക്കുന്ന മെൽവിനെയാണ് കണ്ടത്...
അവളെ കണ്ടതും കരയണോ ചിരിക്കണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥയിൽ ഞാൻ അവളെ നോക്കി കൊണ്ട് അവിടന്ന് എണീറ്റ് നിന്നിട്ട് ഓടി അവളെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ചു...
"അനു.... ഞാൻ പേടിച്ച് പോയി അനു... നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ...?"
എന്ന് ചോദിച്ച് ഞാൻ അവളെ രണ്ട് കവിളും കോരിയെടുത്തപ്പോ എന്നെ നോക്കി അന്തം വിട്ട് മിഴിച്ച് നോക്കുന്ന അവളെ കണ്ണുകളാണ് ഞാൻ കണ്ടത്...
"പറ അനു... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ..."
എന്ന് ഞാൻ വീണ്ടും ചോദിച്ചപ്പോ അവള് എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പതിയെ ഇല്ലെന്ന് തലയാട്ടി തന്നു... അത് കണ്ടതും ഞാൻ ഒന്ന് പുഞ്ചിരി തൂകി അവളെ നെറ്റിയിൽ ഉമ്മ വെച്ച് അവളെ വീണ്ടും കെട്ടിപ്പിടിച്ച് നിന്നു...
"I love you അനു... എനിക്ക് നിന്നോട് തോന്നുന്നത് വെറുമൊരു ഇൻഫാക്റ്റുവേഷൻ അല്ല... it's true love... എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാണ്... അതൊരിക്കലും എന്റെ മനസ്സിൽ നിന്ന് മാഞ്ഞ് പോകില്ല അനു..."
എന്ന് പറഞ്ഞ് ഞാൻ മിഴികൾ നിറക്കുമ്പോഴും അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ലായിരുന്നു... പെട്ടെന്ന് എന്തോ വെളിവ് വന്ന പോലെ ഞാൻ അവളിൽ നിന്ന് അകന്നതും അവള് എന്നെ പിടിച്ച് തള്ളിയതും ഒരുമിച്ചായിരുന്നു...
എന്താ ഇവിടെ ഇപ്പോ സംഭവിച്ചതെന്ന് ചിന്തിച്ച് നോക്കി ഞാൻ സ്വയം തലയിൽ കൈ വെച്ച് മെല്ലെ ഇടങ്കണ്ണിട്ട് അവളെ നോക്കിയതും അവള് എന്നെ പോലെ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി നിൽക്കുന്നത് കണ്ടു...
'റോയ്... എന്താ നീയിപ്പോ കാണിച്ച് കൂട്ടിയത്? അവളെ കെട്ടിപ്പിടിച്ചതും പോരാഞ്ഞ് അവളെ നെറ്റിയിൽ ഉമ്മയും കൊടുത്തു നിന്റെ ഇഷ്ടം അവളെ അറിയിക്കേം ചെയ്തു...
എന്റെ കർത്താവെ... അറിയാണ്ട് ആ ഫ്ലോയിൽ ഞാൻ അങ്ങനെ ചെയ്ത് പോയതാ... ഇവളിനി എന്നെ ജീവനോടെ വെച്ചേക്കത്തില്ലേ..?
എന്നാലും ഞാൻ അങ്ങനെയൊക്കെ ചെയ്തിട്ടും ഇവളിൽ നിന്ന് ഒരു റിയാക്ഷനും ഉണ്ടായില്ലല്ലോ... അതിന് എന്താകും കാരണം?'
എന്ന് ചിന്തിച്ച് ഞാൻ അവളെ വീണ്ടും ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവള് കണ്ണടച്ച് പിടിച്ച് ഒന്ന് നെടുവീർപ്പ് ഇട്ടോണ്ട് എന്റെ നേർക്ക് തിരിഞ്ഞ് നോക്കി...
"സോറി അനു അല്ല മെൽവിൻ... ഞാൻ അപ്പോഴത്തെ......"
"റോയ്... നമുക്ക് പോകാനുള്ള വണ്ടി ഇപ്പോ എത്തും... തനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..?"
എനിക്ക് പറയാനുള്ളത് മുഴുവൻ പറയാൻ സമ്മതിപ്പിക്കാതെ അവള് അത് ചോദിച്ചപ്പോ 'ഇവളെന്താ കർത്താവെ ഇങ്ങനെ?' എന്ന് ചിന്തിച്ച് ഞാൻ ഇല്ലെന്ന് തലയാട്ടി...
അപ്പോ തന്നെ അവള് ഫോൺ എടുത്ത് ആർക്കോ വിളിക്കാൻ നിന്നതും ഞാൻ പറയാൻ വന്നത് അപ്പാടെ വിഴുങ്ങി കളഞ്ഞു...
"സർ... ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല... എല്ലാം ഓക്കേയാണ്... റോയ് എന്റെ കൂടെ തന്നെയുണ്ട്... ഓക്കേ സർ..."
എന്നൊക്കെ പറഞ്ഞ് അവള് കോൾ കട്ടാക്കിയതും ഞങ്ങളെ അടുത്തേക്ക് അപ്പോ തന്നെ ഒരു പോലീസ് ജീപ്പ് വന്ന് നിന്നു... അത് കണ്ട് ഞാൻ ഒരു സംശയത്തോടെ അവരെ നോക്കിയതും മെൽവിൻ എന്റെ അടുത്തേക്ക് വന്നിട്ട് കയറെന്ന് ആംഗ്യം കാണിച്ചപ്പോ ഞാനും അതിന് പിന്നാലെ അവളും ജീപ്പിലേക്ക് കയറി...
'എന്താ ഇവിടെ സംഭവിക്കുന്നത്? എന്തൊക്കെയാ എനിക്ക് ഇപ്പോ ചിന്തിക്കേണ്ടതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല... ഞാൻ പറഞ്ഞത് കേട്ടിട്ട് ഇവളെന്താ എന്നോട് ഒന്നും മിണ്ടാഞ്ഞത്?
ഇവളെ ഞാൻ കെട്ടിപ്പിടിച്ച് നിന്നതിനും ഇവളെ ഉമ്മ വെച്ചതിനും മിനിമം ഒരു തല്ലെങ്കിലും എനിക്ക് കിട്ടേണ്ടതല്ലേ..? ഇവളെന്ത് കൊണ്ടാ അങ്ങനെ പ്രതികരിക്കാഞ്ഞത്?
ഇനി എന്നെ ഇവൾക്കും ഇഷ്ടായിരിക്കോ? അത് കൊണ്ടാണോ ഇവള് എന്നെയൊന്നും ചെയ്യാതിരുന്നത്?'
എന്ന് ചിന്തിച്ച് ഞാൻ അവളെ നോക്കിയപ്പോ അവള് മുന്നോട്ട് നോക്കി ഇരിക്കായിരുന്നു... എന്റെ നോട്ടം ശ്രദ്ധിച്ചെന്ന വണ്ണം അവള് എന്നെ തിരിഞ്ഞ് നോക്കിയപ്പോ ഞാൻ വേഗം അവളിൽ നിന്ന് മുഖം തിരിച്ച് പുറത്തേക്ക് നോക്കി ഇരുന്നു...
'എന്നാലും കാറിൽ ബോംബുള്ള കാര്യം ഇവള് എങ്ങനെ അറിഞ്ഞു? കൃത്യ സമയത്ത് എങ്ങനെ ഇവര് ഞങ്ങളെ അടുത്തെത്തി? ഇനി ഇത് ഇവരൊക്കെ കൂടി നടത്തിയ പ്ലാൻ ആയിരിക്കോ? അങ്കിളിനും ഇതിൽ പങ്കുണ്ടാവോ?
ഛെ ഛെ... എന്തൊക്കെയാ റോയ് നീ ചിന്തിച്ച് കൂട്ടുന്നത്? അല്ലെങ്കിലും നിന്നെ അപായപ്പെടുത്തിയിട്ട് ഇവർക്ക് എന്താ നേട്ടം?'
എന്നൊക്കെ ചിന്തിച്ച് കൂട്ടി അങ്ങനെ ഇരുന്നതും പെട്ടെന്ന് വണ്ടി നിർത്തിയത് അറിഞ്ഞ് ഞാൻ പുറത്തേക്ക് തലയിട്ട് നോക്കിയപ്പോ വന്നിരിക്കുന്നത് പോലീസ് ഹെഡ് കോർട്ടേഴ്സിലേക്കാണ്...
ഇങ്ങോട്ട് എന്തിനാ വന്നതെന്ന മട്ടിൽ ഞാൻ മെൽവിനെ നോക്കിയപ്പോ അവള് എന്നോട് ഇറങ്ങ് എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതും ഞാൻ നെറ്റി ചുളിച്ചോണ്ട് അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് ജീപ്പിൽ നിന്നും ഇറങ്ങി...
അപ്പോ തന്നെ അങ്കിൾ അവിടന്ന് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ട് ഞാൻ ഒന്ന് ഞെട്ടി നിന്നതും അങ്കിൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിചിട്ട് ഒന്നും പറ്റിയില്ലല്ലോ എന്ന് അന്വേഷിച്ചു...
"അങ്കിൾ... എന്താ ഇവിടെ നടക്കുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല..."
എന്ന് ഞാൻ പറഞ്ഞപ്പോ അങ്കിൾ എന്റെ തോളിൽ കൈ വെച്ച് ഒന്ന് ചിരിച്ചിട്ട് മെൽവിനെ നോക്കുന്നത് കണ്ട് ഞാനും അവളിലേക്ക് നോട്ടം തെറ്റിച്ചതും അവര് പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
"എല്ലാം ഞങ്ങള് പറയാം... നീ അകത്തേക്ക് വാ..."
അതും പറഞ്ഞ് എന്നെയും കൂട്ടി അങ്കിൾ അകത്തേക്ക് കയറിയപ്പോ പിന്നാലെ മെൽവിനും വരുന്നുണ്ടായിരുന്നു... അങ്കിൾ എന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി അവിടെയുള്ള ചെയറിൽ പിടിച്ചിരുത്തിയിട്ട് അടുത്തുള്ള ചെയറിൽ അങ്കിളും വന്നിരുന്നു...
"തന്റെ മനസ്സിൽ ഇപ്പോ ഒരുപാട് സംശയങ്ങൾ നിറഞ്ഞ് നിൽക്കുന്നുണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാം... അതെല്ലാം ക്ലിയർ ചെയ്യുന്നതിന് മുൻപ് ഒരു കാര്യം കാണിച്ച് തരാം..."
അങ്കിൾ അതും പറഞ്ഞ് മെൽവിനെ ഒന്ന് നോക്കിയപ്പോ അവള് ടേബിളിൽ നിന്ന് റിമോർട്ട് എടുത്ത് ടിവി ഓണാക്കി... 'ഈ അവസരത്തിൽ ഇവരെന്താ എന്നെ സിനിമ കാണിക്കാൻ കൊണ്ട് വന്നതാണോ?' എന്നായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്...
പക്ഷെ, ടിവിയിൽ കാണുന്ന കാഴ്ച കണ്ട് വിശ്വസിക്കാൻ കഴിയാതെ ഞാൻ അങ്കിളിനെയും മെൽവിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു...
മന്ത്രി ജേക്കബ് പോൾ രാജി വെച്ചു... അയാളെയും അയാളെ അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്യുന്നത് ലൈവ് ആയിട്ട് കാണിച്ച് കൊണ്ടിരിക്കാണ് ടിവിയിൽ...
അയാള് നടത്തിയ ഇല്ലീഗൽ ബിസിനസുകളും ആരുമറിയാതെ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളും കൂടാതെ പലതും അതിൽ കാണിക്കുന്നുണ്ട്...
അതൊക്കെ കണ്ട് ഞാൻ മെൽവിനെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയപ്പോ അവള് ടിവി ഓഫ് ചെയ്ത് ലാപ് തുറന്ന് അതിൽ എന്തൊക്കെയോ ടൈപ്പ് ചെയ്ത് എനിക്ക് നേരെ തിരിച്ച് വെച്ചു...
ഞാൻ അവളെ നോക്കി പുരികം പൊന്തിച്ച് ലാപ്പിലേക്ക് നോക്കിയപ്പോ ഞങ്ങളെ കാറിന്റെ പരിസരത്ത് ആരോ ചുറ്റിപറ്റി നിൽക്കുന്നതും അവൻ കുറച്ച് കഴിഞ്ഞപ്പോ ഒരു ബൈക്കിൽ കയറി പോകുന്നതൊക്കെ കണ്ടു...
"ഇത് പള്ളിയിൽ നിന്ന് എടുത്ത cctv ഫൂട്ടേജാണ്..."
എന്ന് അവള് പറഞ്ഞപ്പോഴേക്കും ഇതൊക്കെ എങ്ങനെ ഇവരെ കയ്യിലെത്തി എന്ന് ചിന്തിച്ച് കാണുന്നത് ഒന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ അങ്കിളിനെയും മെൽവിനെയും നോക്കിയപ്പോ അവര് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
"എന്താ... എന്താ ഇതിന്റെയൊക്കെ അർത്ഥം? സത്യത്തിൽ എന്താ ഇവിടെ നടക്കുന്നത്?"
ഞാൻ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്തത് കൊണ്ട് മുടി പിച്ചി ഞാൻ അത് അവരോട് ചോദിച്ചപ്പോ മെൽവിൻ എന്റെ മുന്നിലുള്ള ടേബിളിൽ കയറി ഇരുന്ന് എന്നെ നോക്കി...
"ഇനി ഞങ്ങൾ പറയാൻ പോകുന്നത് കേട്ട് റോയ് ഡെസ്പ് ആകരുത്... മന്ത്രിയെ പൂട്ടാൻ ഞങ്ങൾക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്തത്..."
അവള് പറയുന്നത് കേട്ട് ഇപ്പോഴും ഒരു ക്ലാരിറ്റിയും ഇല്ലാതെ ഞാൻ അവളെ നോക്കി നെറ്റി ചുളിച്ചു...
"ഇന്ന് നടന്ന ബോംബ് ബ്ലാസ്റ്റ് ഞങ്ങൾ ക്രിയേറ്റ് ചെയ്തതാണ്..."
എന്ന് അവള് പറയുന്നത് കേട്ട് ഞാൻ ഞെട്ടി അവളെ കണ്ണും മിഴിച്ച് നോക്കി ഇരുന്നു...
"നിനക്ക് എതിരെ അയാള് നടത്തുന്ന നീക്കങ്ങൾക്ക് തക്കതായ തെളിവുകൾ ലഭിച്ചാലെ അയാളെ കേസിന് കൂടുതൽ പവർ ഉണ്ടാകൂ... അതിന് വേണ്ടി ഞങ്ങൾ തന്നെ ഉണ്ടാക്കിയ ഒരു ഒറിജിനൽ ഡ്രാമയാണ് ഈ ബോംബ് ബ്ലാസ്റ്റ്...
അന്ന് തനിക്ക് മന്ത്രി നൽകിയ ബർത്ത് ഡേ ഗിഫ്റ്റിലാണ് ഞങ്ങൾ ബോംബ് ഫിറ്റ് ചെയ്തത്... അത് നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ ഞാൻ കാറിൽ ഫിക്സ് ചെയ്തിരുന്നു...
എന്നാലും ആ ബോംബ് പൊട്ടണമെങ്കിൽ അതിന് ഞാൻ തന്നെ വിചാരിക്കണം... കാരണം അതിന്റെ റിമോർട്ട് എന്റെ കയ്യിലാണ് ഉള്ളത്..."
എന്ന് പറഞ്ഞ് അവള് ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു റിമോർട്ട് എടുത്ത് കാണിച്ചിട്ട് അത് ടേബിളിൽ വെച്ചു...
"ഇതിനോടകം എല്ലാ മീഡിയക്കാരും ബോംബ് ബ്ലാസ്റ്റ് നടന്ന സ്ഥലത്ത് എത്തി കാണും... അവിടെ സംഭവിച്ചത് എന്താണെന്നും അത് ആരുടെ കാറാണെന്നും അവര് കണ്ടെത്തുമ്പോഴേക്കും നിന്നെ കാണാൻ ഇല്ലെന്ന് പറഞ്ഞ് ഞങ്ങൾ തന്നെ ഒരു കേസ് ഫയൽ ചെയ്യും...
ആ കാർ നിന്റേത് ആണെന്ന് കണ്ടെത്തുന്നതോടെ നിനക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം അവിടെ ഉയരുമ്പോ ബ്ലാസ്റ്റിന് കാരണമായത് മന്ത്രി നൽകിയ ഗിഫ്റ്റ് ആണെന്ന് തെളിയും...
അതോടെ മന്ത്രിയുടെ പേരിലുള്ള കേസുകളുടെ എണ്ണം കൂടി വന്ന് ഒടുക്കം ഇനി ഒരിക്കലും പുറം ലോകം കാണാൻ കഴിയാത്ത വണ്ണം അയാളെ ഇരുമ്പഴിക്കുള്ളിൽ ആക്കും... ഇത് നടത്താൻ വേണ്ടി രാവും പകലുമില്ലാതെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്..."
"അപ്പോ... അപ്പോ ആ ഫൂട്ടേജിൽ കാണിച്ച അയാള് ആരാ? അയാള് എന്തിനാ നമ്മുടെ കാറിന്റെ അടുത്തേക്ക് വന്നത്?"
"അത് മന്ത്രി ഏർപ്പാട് ചെയ്ത ഒരു ഗുണ്ടയായിരുന്നു... കാറിന്റെ ബ്രേക്ക് അഴിച്ച് മാറ്റിയത് അവരാ... അവര് ചെയ്തത് അതാണെങ്കിലും അവര് കുടുങ്ങാൻ പോകുന്നത് ഈ ബോംബ് കേസിലാകും... അതിന് ഈ ഫൂട്ടേജ് തന്നെ ധാരാളം..."
എന്നൊക്കെ അവര് പറഞ്ഞപ്പോ എന്റെ ജീവൻ വെച്ചിട്ടായിരുന്നു രണ്ടിന്റെയും കളിയെന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ ഒന്നും മിണ്ടാതെ മറ്റു പല ചിന്തകളിലേക്കും ഡൈവേർട്ടായി ചെന്നു...
അപ്പൊ തന്നെ എന്നെ ചിന്തകളിൽ നിന്ന് ഉണർത്തും വിധം മെൽവിൻ ടേബിളിൽ അടിച്ചതും അവളെ കയ്യിലുള്ള എൻവലപ് കണ്ട് ഞാൻ അവളെ നെറ്റി ചുളിച്ചൊന്ന് നോക്കി...
"ഇത് തനിക്ക് ലണ്ടനിലേക്ക് പോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റ്സാണ്... നാളത്തെ മോണിംഗ് ഫ്ലൈറ്റാണ് തനിക്ക് ബുക്ക് ചെയ്തിരിക്കുന്നത്... ഇനി ഇവിടത്തെ കാര്യങ്ങൾ ഒക്കെ ജോൺ സാർ മാനേജ് ചെയ്‌തോളും അതോർത്ത് ഇനി താൻ ടെൻഷൻ ആകണ്ട..."
എന്നൊക്കെ പറഞ്ഞ് അവള് ആ ടിക്കറ്റ് എന്റെ കയ്യിൽ വെച്ച് തന്നതും ഞാൻ അതിലേക്ക് നോക്കി ഇരുന്നിട്ട് മെല്ലെ അവളെയൊന്ന് തലയുയർത്തി നോക്കി... അപ്പോ അവള് ടേബിളിൽ നിന്നിറങ്ങി നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചു...
"ഇതോട് കൂടി എന്നെ ഏല്പിച്ച ദൗത്യം ഞാൻ നല്ല ഭംഗിയായി പൂർത്തിയാക്കിയിരിക്കാണ്... ഇനി റോയ്ക്ക് ആരെയും പേടിക്കാതെ ആരുടെയും ശല്ല്യമില്ലാതെ എത്ര വേണേലും പുറത്തിറങ്ങി നടക്കാം... but നാളെ മോണിംഗ് ഫ്‌ളൈറ്റിന് ഇവിടന്ന് പോകുന്ന കാര്യം മറന്ന് പോകരുത്..."
എന്ന് പറഞ്ഞ് ചിരിച്ചിട്ട് അവള് എനിക്ക് നേരെ കൈ നീട്ടിയപ്പോ അങ്കിൾ അവിടന്ന് എണീറ്റതും ഞാൻ അങ്കിളിനെ ഒന്ന് തിരിഞ്ഞ് നോക്കി... അപ്പോ അങ്കിളിന്റെ മുഖത്ത് ഇക്കാര്യത്തിൽ ഞാൻ ഹെല്പ്ലെസ് ആണെന്ന ഭാവമായിരുന്നു ഉണ്ടായിരുന്നത്...
ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടിട്ട് മനസ്സില്ലാ മനസ്സോടെ അവൾക്ക് കൈ കൊടുത്തു... അപ്പൊ അവള് ചിരിച്ചോണ്ട് എന്നിൽ നിന്ന് കൈ പിൻവലിച്ചിട്ട് അങ്കിളിന്റെ നേരെ തിരിഞ്ഞപ്പോ ഞാൻ എന്റെ കയ്യിലേക്ക് നോക്കി ഒരു മരവിച്ച അവസ്ഥയിൽ നിന്നു...
"സർ എന്റെ ഡ്യൂട്ടി കഴിഞ്ഞു... ഇതോട് കൂടി എന്റെ ജോബും റിസൈൻ ചെയ്യാനാണ് ഞാൻ കരുതിയത്... പക്ഷെ ഇനിയും എന്തൊക്കെയോ ഞാൻ ചെയ്ത് തീർക്കാനുള്ള പോലെ എനിക്ക് തോന്നുന്നു...
അതോണ്ട് സാറിന് എപ്പോ വേണമെങ്കിലും എന്നെ കോൺടാക്ട് ചെയ്യാം... നെക്സ്റ്റ് പ്രൊജക്റ്റിന് വേണ്ടി സാറിന്റെ ഫോൺ കോളിനായി ഞാൻ കാത്തിരിക്കും... അപ്പോ ഓക്കേ സർ... കാണാം..."
അതും പറഞ്ഞ് അവള് അങ്കിളിന് ഷേക്ക് ഹാൻഡ് നൽകി എന്നെയൊന്ന് തിരിഞ്ഞ് നോക്കി...
"ഭാവിയിൽ വലിയ സൂപ്പർ സ്റ്റാർ ഒക്കെ ആകുമ്പോ നമ്മളെയൊന്നും മറന്ന് പോകരുത്... അപ്പോ ഓക്കേ റോയ്... വിധിയുണ്ടെങ്കിൽ ഇനി വീണ്ടും കാണാം... ബൈ..."
എന്ന് പറഞ്ഞ് എനിക്ക് വീണ്ടും ഷേക്ക് ഹാൻഡ് തന്ന് അവള് അവിടന്ന് ഇറങ്ങി പോയതും അവളെ ഒന്ന് തടയാൻ പോലും ശ്രമിക്കാതെ ഞാൻ ആ നിൽപ്പ് തുടർന്നു...
"നീ അവളോട് നിനക്ക് പറയാനുള്ളതൊന്നും പറഞ്ഞില്ലേ?"
അങ്കിൾ എന്റെ അടുത്തേക്ക് വന്ന് ചോദിക്കുന്നത് കേട്ട് ഞാൻ ഒരു പുച്ഛം കലർന്ന മട്ടിൽ ഒന്ന് ചിരിച്ച് കൊടുത്തിട്ട് അങ്കിളിനോട് ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി പോയി...
അപ്പൊ മെൽവിൻ അവളെ കാറിൽ കയറി പോകാൻ നിൽക്കുന്നത് കണ്ടതും ഞാൻ അവളെ കാറിന്റെ മുന്നിൽ ഒരു തടസ്സമായി ചെന്ന് നിന്നു... അത് കണ്ട് അവള് സ്‌പെക്സ് അഴിച്ച് എന്നെ നോക്കിയപ്പോ ഞാൻ അവളെ അടുത്തേക്ക് ചെന്നു...
"Can you do me a favor...? എന്നെയൊന്ന് വീട് വരെ ഡ്രോപ്പ് ചെയ്യോ?"
എന്ന എന്റെ ചോദ്യം കേട്ട് അവള് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി മടിച്ച് മടിച്ച് തലയാട്ടാൻ നിന്നപ്പോഴേക്കും ഞാൻ അവളെ കാറിലേക്ക് കയറിയിരുന്നു...
എന്നിട്ട് ഞാൻ താങ്ക്യൂ എന്ന് പറയുന്നത് കേട്ട് അവള് എന്തൊക്കെയോ അസ്വസ്ഥതയോടെ എന്നെ നോക്കി കൊണ്ട് വേണോ വേണ്ടയോ എന്ന മട്ടിൽ ഡ്രൈവ് ചെയ്തു...
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നപ്പോ അവള് ഇടക്കിടക്ക് എന്നെ തിരിഞ്ഞ് നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... അത് കണ്ടിട്ടും കാണാത്ത മട്ടിൽ പുറത്തേക്ക് നോക്കി ചിരിച്ചോണ്ട് ഞാൻ ഇരുന്നു...
"Stop... stop... ഇവിടെ നിർത്തിയാൽ മതി..."
"വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞിട്ട് ഇവിടെ എന്തിനാ ഇറങ്ങുന്നത്?"
കാർ നിർത്തി കൊണ്ട് അവള് എന്നോട് അത് ചോദിച്ചപ്പോ ഞാൻ സീറ്റ് ബെൽറ്റ് അഴിച്ച് അവളെയൊന്ന് നോക്കി...
"തനിക്ക് ഒരു എക്സ്പ്ലനേഷൻ തരേണ്ട ആവശ്യം എനിക്കില്ല... കാരണം താൻ ഇപ്പോ എന്റെ ബോഡിഗാർഡ് അല്ല... അത് കൊണ്ട് അത് തന്നോട് പറയേണ്ട ആവശ്യവുമില്ല..."
എന്ന് ഞാൻ പറയുന്നത് കേട്ട് അവള് എന്നെ തുറിച്ച് നോക്കുന്നത് കണ്ട് ഞാൻ ചിരിയടക്കി പിടിച്ച് കാറിൽ നിന്നിറങ്ങാൻ നിന്നതും പെട്ടെന്ന് എന്തോ ഒന്ന് മറന്ന പോലെ ഞാൻ നെറ്റിയിൽ കൈ വെച്ച് അവൾക്ക് നേരെ തിരിഞ്ഞു...
"ഇപ്പോഴാ ഒരു കാര്യം ഓർത്തത്..."
അതും പറഞ്ഞ് ഞാൻ കയ്യിൽ ഉണ്ടായിരുന്ന വാച്ച് ഊരി അവൾക്ക് നേരെ നീട്ടി...
"എന്റെ എല്ലാ മൂവ്മെൻസും അറിയാൻ വേണ്ടി താൻ എനിക്ക് തന്ന ബർത്ത്ഡേ ഗിഫ്റ്റ് അല്ലെ ഇത്? ഇനി എന്തായാലും ഇതിന്റെ ആവശ്യമില്ലല്ലോ... അത് കൊണ്ട് ഈ വാച്ച് തന്റെ കയ്യിൽ തന്നെയിരിക്കട്ടേ..."
എന്ന് പറഞ്ഞ് അവളെ കയ്യിൽ അത് വെച്ച് കൊടുത്തു...
"But ഇത് ഞാൻ...."
"വേണ്ട... ഒന്നും പറയണ്ട... ഇതോട് കൂടി നമ്മൾ തമ്മിൽ ഉള്ള എല്ലാ ഇടപാടുകളും തീർന്ന സ്ഥിതിക്ക് നമുക്ക് പരസ്പരം ഒരു കയ്യൊക്കെ കൊടുത്ത് അങ്ങ് പിരിയാം... എന്തേ? എന്നാ കൊട് കൈ..."
എന്ന് പറഞ്ഞ് ഞാൻ അവൾക്ക് നേരെ കൈ നീട്ടിയപ്പോ എന്നെ ഇപ്പൊ ചുട്ടെരിച്ച് കളയുമെന്ന മട്ടിൽ രൂക്ഷമായി കണ്ണുരുട്ടി അവളെന്നെ നോക്കിയിട്ട് ഒരൊറ്റ അലർച്ച ആയിരുന്നു...
*"ഗെറ്റ് ഔട്ട്......."*
അവള് തൊണ്ട കാറി അത് വിളിച്ച് കൂവേണ്ട താമസം ഞാൻ അപ്പോ തന്നെ ഓക്കേ എന്ന് പറഞ്ഞ് ചിരിച്ചോണ്ട് ഒരു ചൂളം ഒക്കെ അടിച്ച് കാറിൽ നിന്നിറങ്ങിയതും അവള് കാറും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു...
അവളെ ഇട്ട് ഒന്ന് ചൂടാക്കാൻ വേണ്ടി മനഃപൂർവം തന്നെയാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്... അവള് ഇപ്പോ കലിപ്പ് കൊണ്ട് നിന്ന് കത്തുന്നത് എനിക്ക് ഊഹിക്കാവുന്നതെയുള്ളൂ...
അവളെ മനസ്സിൽ ഞാനുണ്ട്... പക്ഷെ അത് തുറന്ന് പറയാൻ അവളെ കൊണ്ട് പറ്റുന്നില്ല... അത് എങ്ങനെ അവളെ കൊണ്ട് പറയിപ്പിക്കണമെന്ന് എനിക്ക് ഇപ്പോ നന്നായിട്ട് അറിയാം...
"അവള് പോയപ്പോ എന്തോ വല്ലാത്തൊരു അസ്വസ്ഥത... വെറുതെ അവളെ ക്ഷമയെ പരീക്ഷിക്കാൻ വേണ്ടിയാ ഞാൻ ഇവിടെ വണ്ടി നിർത്താൻ പറഞ്ഞ് ഇത്രക്ക് ഡയലോഗ് കാച്ചിയത്...
ഇനിയിപ്പോ വീട്ടിൽ എത്തണമെങ്കിൽ വല്ല ഓട്ടോയും വിളിച്ചേ പറ്റൂ..."
എന്ന് പറഞ്ഞ് ഞാൻ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് ചെന്നു...
(തുടരും)
********************************************
നെക്സ്റ്റ് പാർട്ട് നാളെ രാവിലെ 10 മണിക്ക്...

0 Comments
Post a Comment