*BODYGUARD*

    _Part.13_

✍️ Mubashira MSKH


"അക്കാര്യം നമുക്ക് പിന്നീട് ചർച്ച ചെയ്യാം... അതിന് മുൻപ് നീ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഞാൻ തരാം...

ജസ്റ്റിനെ കൊന്നത് മെൽവിൻ തന്നെയാണ്... അത് അവളെ പിറകെ love പ്രൊപ്പോസ് ചെയ്തു ശല്യം ചെയ്തതിന് മാത്രമല്ല..."

എന്ന് പറഞ്ഞ് നിർത്തിയതും പിന്നീട് അങ്കിൾ പറയുന്നത് കേട്ട് ഞാൻ പല്ലിറുമ്മി കൊണ്ട് കൈ ചുരുട്ടി പിടിച്ച് എന്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ ശ്രമിച്ച് കൊണ്ടിരുന്നു...

"ജസ്റ്റിന്റെ പ്രൊട്ടക്ഷന് വേണ്ടി അവള് ഇറങ്ങി തിരിക്കുന്നതിന് മുൻപ് ഒരു ബിസിനസ്മാന്റെ മകളുടെ പ്രൊട്ടക്ഷന് വേണ്ടി വർക്ക് ചെയ്‌യായിരുന്നു മെൽവിൻ... അവിടെ വെച്ചാണ് അവൻ അവളെ ആദ്യമായിട്ട് കാണുന്നത്...

അവളെ കണ്ടപ്പോ തന്നെ അവന് അവളെ അങ്ങ് നല്ലോണം ബോധിച്ചത് കൊണ്ട് അവന് വധഭീഷണി ഉണ്ടെന്ന് പറഞ്ഞ് പ്രൊട്ടക്ഷൻ ഏർപ്പാടാക്കിയത് അവനായിരുന്നു... അതും അവളെ തന്നെ...

മെൽവിന്റെ സ്വഭാവം പിന്നെ ഞാൻ നിനക്ക് പറഞ്ഞ് തരണ്ടല്ലോ റോയ്... ഈ പ്രൊജക്റ്റ്‌ കയ്യിൽ കിട്ടിയപ്പോ തന്നെ അവള് ആ ഭീഷണിയെ കുറിച്ച് നല്ലോണം അന്വേഷിച്ചിരുന്നു... അതിൽ നിന്ന് തന്നെ ഇത് അവന്റെ കളിയാണെന്ന് മനസ്സിലായപ്പോ അവള് ഈ പ്രൊജക്ടിൽ നിന്നും പിന്മാറി...

പക്ഷെ ദിനംപ്രതി ഡിപ്പാർട്ട്മെന്റിനും അവൾക്കുമൊക്കെ മുകളിൽ നിന്ന് പ്രഷർ വന്നപ്പോ അവള് മനസ്സില്ലാ മനസ്സോടെ അതിന് ഇറങ്ങി തിരിക്കായിരുന്നു... അന്ന് തന്നെ അവള് എന്നോട് പറഞ്ഞതാ അവൻ ചിലപ്പോ കാഞ്ഞ് പോകുന്നത് അവളുടെ കൈ കൊണ്ടാകുമെന്ന്...

അന്ന് ഞാൻ അത് ഒരു തമാശ രൂപേണയാണ് എടുത്തതെങ്കിലും അവന്റെ ശല്യം കൂടി വരുന്നുണ്ടെന്ന് അവള് പറഞ്ഞപ്പോ തന്നെ ഞാൻ ഊഹിച്ചിരുന്നു അവള് പറഞ്ഞത് തന്നെയാകും ഇനി സംഭവിക്കുകയെന്ന്...

ഒരു ദിവസം രാത്രി ഏകദേശം ഒരു മണിയൊക്കെ ആയി കാണും,  മെൽവിൻ എന്റെ കോർട്ടേഴ്സിലേക്ക് വന്നു... മുഖമൊക്കെ ആകെ ദേഷ്യം കൊണ്ട് ചുമന്ന് തുടുത്ത് കണ്ണൊക്കെ കലങ്ങി അവളെന്റെ മുന്നിൽ വന്ന് നിന്ന കാഴ്ച ഇപ്പോഴും എന്റെ കണ്ണിൽ കാണാം...

എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോ അവളെ കയ്യിൽ ഉണ്ടായിരുന്ന ഗൺ എന്റെ കയ്യിൽ വെച്ച് തന്നിട്ട് അവള് സ്വയം സറണ്ടർ ചെയ്തു... ജസ്റ്റിൻ അവളോട് മോശമായ രീതിയിൽ പെരുമാറാൻ ശ്രമിച്ചപ്പോ അവള് മുന്നും പിന്നും നോക്കാതെ അവനെ കൊന്നെന്ന് പറഞ്ഞു...

ദേഷ്യം വന്നാൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല റോയ്... പ്രേത്യേകിച്ച് ഈ പ്രേമമെന്നൊക്കെ കേട്ടാൽ തന്നെ അവള് ഹൈലി danger ആകും..."

അങ്കിൾ അവസാനം പറഞ്ഞ ഡയലോഗ് എനിക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലായപ്പോ ഞാൻ മെല്ലെ തലയുയർത്തി അങ്കിളിനെ നോക്കി...

"അവൾക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുപ്പുള്ള കാര്യം ഒന്ന് മാത്രേയുള്ളു... പ്രേമം...
ഈ ട്രൂ ലവ്വിലൊന്നും അവള് ഒരിക്കലും വിശ്വസിക്കുന്നില്ല... വിശ്വസിക്കാൻ മാത്രം ഒരു നല്ല love സ്റ്റോറിയും അവള് ഇതുവരെ കണ്ടിട്ടില്ല...

ബൈ ദി വേ അവളെ മനസ്സിൽ പ്രേമം എന്ന കൺസെപ്റ്റ് തന്നെയില്ല... അവളെ ലൈഫ് അത് അവളെ ഫാമിലിക്ക് വേണ്ടി മാത്രമാണ്... ഐറിൻ, നൈല മോള് ഇവരാണ് അവളെ ലോകം...

ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുമെന്ന് കരുതുന്നു... നിനക്ക് അങ്ങനെ വല്ല ഫീലിങ്ങ്സും അവളോട് ഉണ്ടെങ്കിൽ just ഫോർഗെറ്റ്‌ it... don't spoil your life...  അവള് ഒരിക്കലും നിന്നെ അക്സെപ്റ്റ് ചെയ്യില്ല..."

അങ്കിൾ പറയുന്നതൊക്കെ കേട്ട് എന്റെ മനസ്സില് നൂറായിരം ചോദ്യങ്ങൾ ഉയർന്ന് പൊന്തി കൊണ്ടിരുന്നു... എന്തിനാ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല...

"അങ്കിൾ...."

"സർ കോഫി..."

എനിക്ക് മെൽവിനെ ഇഷ്ടമാണെന്ന് അവൾക്ക് അറിയോ എന്ന് ഞാൻ അങ്കിളിനോട് ചോദിക്കാൻ നിൽക്കുമ്പോഴായിരുന്നു മെൽവിൻ അങ്ങോട്ട് വന്നത്...

അങ്കിൾ അപ്പോ തന്നെ അവളെ കയ്യിൽ നിന്ന് കോഫി വാങ്ങി കുടിച്ചിട്ട് അവര് പരസ്പരം ഓരോന്ന് സംസാരിച്ച് ഇരുന്നപ്പോഴും എന്റെ മനസ്സ് കലങ്ങി മറിയായിരുന്നു...

"എനിക്ക് സാറിനോട് ഒന്ന് പേഴ്സണലായിട്ട് സംസാരിക്കണം... സർ പ്ലീസ് കം..."

എന്ന് പറഞ്ഞ് അവള് അവിടന്ന് അങ്കിളിനെ വിളിച്ചോണ്ട് ബാൽക്കണിയിലേക്ക് പോയിട്ട് എന്നെ നോക്കി കൊണ്ട് തന്നെ അവിടെയുള്ള ഗ്ലാസ്‌ ഡോർ അടച്ചു...

എന്നിട്ട് അവര് രണ്ട് പേരും കൂടി മണിക്കൂറുകളോളം പലതും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് നിൽക്കുന്നത് കണ്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ഉണ്ടായിരുന്നു...

'അങ്കിൾ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ചെലപ്പോ മെൽവിൻ എല്ലാം അറിഞ്ഞിട്ടുണ്ടാകും... അല്ലെങ്കിൽ പിന്നെ എന്റെ പെരുമാറ്റത്തിൽ നിന്ന് അങ്കിളിന് മനസ്സിലായതാകാം എനിക്ക് അവളെ ഇഷ്ടമാണെന്ന്...

ജസ്റ്റിനെ അവള് കൊന്നത് ഏത് സാഹചര്യത്തിലാണെന്ന് മനസ്സിലായ സ്ഥിതിക്ക് എനിക്ക് ധൈര്യമായിട്ട് അവളെ പ്രൊപ്പോസ് ചെയ്യാം... പക്ഷെ, ട്രൂ ലവ്വിൽ വിശ്വാസമില്ലാത്ത അവളിൽ ആദ്യം ആ വിശ്വാസം വളർത്തിയെടുക്കണം...

ട്രൂ love എന്താണെന്ന് നീ കാണാൻ പോകുന്നതേയുള്ളു മെൽവിൻ... പ്രേമത്തിൽ വിശ്വാസമില്ലാത്ത നിന്നെ കൊണ്ട് തന്നെ എന്നെ ഇഷ്ടമാണെന്ന് ഞാൻ പറയിപ്പിക്കും...

അത് നടക്കോ എന്നൊന്നും എനിക്ക് അറിയില്ലെങ്കിലും ഈ റോയ്ക്ക് ഒരു പെണ്ണുണ്ടെങ്കിൽ അത് നീയാണെന്ന് ഞാൻ ഫിക്സ് ആയി കഴിഞ്ഞതാ... അതിൽ ഇനി ഒരു മാറ്റവുമില്ല...'

"മോനെ റോയ്... ഞാൻ ഇറങ്ങാ... നന്നായി റെസ്റ്റ് എടുക്ക്..."

എന്ന് പറഞ്ഞ് അങ്കിൾ എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ അവിടന്ന് എണീറ്റ് അങ്കിളിന് കൈ കൊടുത്തു... അപ്പൊ അങ്കിൾ എന്റെ തോളിലൂടെ കയ്യിട്ട് എന്നെയും കൊണ്ട് മെൽവിനിൽ നിന്ന് അല്പം മാറി നിന്നു...

"നാളെ നാട്ടിലേക്ക് മടങ്ങാൻ പോകല്ലേ... careful ആയിരിക്കണം... പിന്നേ... ഞാൻ പറഞ്ഞതൊന്നും നീ മറക്കണ്ട... അവളെ പ്രെഷർ കൂട്ടാൻ നീയായിട്ട് ഇടവരുത്തരുത്..."

'അവളെ ഈ പ്രഷർ കുറക്കാനുള്ള മാർഗമാണ് അങ്കിൾ ഞാൻ നോക്കുന്നത്... ഈ ഒരാഴ്ച കാലയളവിൽ ഒരംശം എങ്കിലും കുറക്കാൻ കഴിയുമോ എന്ന് ഞാനൊന്ന് നോക്കട്ടെ...'

എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഞാൻ അങ്കിളിനെ നോക്കി ആയിക്കോട്ടെ എന്ന മട്ടിൽ ചിരിച്ച് കൊടുത്തിട്ട് അങ്കിളിനെ അവിടന്ന് യാത്രയാക്കി...

എന്നിട്ട് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ മെൽവിൻ എന്നെ എന്തോ ഒരർത്ഥം വെച്ച മട്ടിൽ നോക്കി കൊണ്ട് അങ്കിൾ കുടിച്ച കോഫി കപ്പും എടുത്ത് കിച്ചണിലേക്ക് പോയി...

അവളെ നോട്ടം കാണുമ്പോ എന്റെ അമ്മച്ചിയാണേ പേടിയുണ്ടെങ്കിലും അങ്ങനെ പേടിച്ച് നിൽക്കാൻ ഞാൻ തൽക്കാലത്തേക്ക് ഉദ്ദേശിച്ചിട്ടില്ല... അവളെ എങ്ങനെ എങ്കിലും ഒന്ന് മെരുക്കി എടുത്തേ പറ്റൂ...

അതിനുള്ള ആകെയൊരു പോം വഴി ഐറിനും നൈല മോളും തന്നെയാണ്... അവർക്ക് വേണ്ടിയല്ലേ അവള് ഈ കിടന്ന് കഷ്ടപ്പെടുന്നതൊക്കെ... അതോണ്ട് അവരെ കൊണ്ട് തന്നെ ഞാൻ ഇവളെ വീഴ്ത്തിക്കും...

നൈല മോളും ഐറിനും വൈകിട്ടായിരുന്നു വീട്ടിൽ എത്തിയത്... ഐറിൻ എനിക്ക് വേണ്ടി ഡ്രെസ് ഒക്കെ കൊണ്ട് വന്നിരുന്നു... അതിന് വേണ്ടി അവളോട് താങ്ക്സ് പറഞ്ഞപ്പോ മെൽവിൻ പറഞ്ഞിട്ടാണ് അവള് വാങ്ങിയതെന്ന് പറയുന്നത് കേട്ട് ഞാനൊന്ന് ഉള്ളിൽ ഊറി ചിരിച്ചു...

പിന്നീട് അങ്ങോട്ട് ഐറിനോടും നൈല മോളോടും കമ്പനിയായി അവരെ എന്റെ കുപ്പിയിലാക്കലായിരുന്നു എനിക്ക് പണി... എന്റെ നല്ല മിടുക്ക് കൊണ്ട് എനിക്ക് അതൊക്കെ പെട്ടെന്ന് സാധിക്കുന്നുണ്ടായിരുന്നു...

ഞാൻ അവരോട് നല്ല കമ്പനിയായി സംസാരിക്കുന്നതും അടുത്തിടപഴകുന്നതുമൊക്കെ ഇവിടെ ഒരുത്തിക്ക് തീരെ ദഹിക്കുന്നില്ല... ഞാൻ ആണെങ്കിൽ അത് മൈൻഡ് ചെയ്യാനും പോയില്ല...

"വാ റോയ് ഡിന്നർ കഴിക്കാം..."

ഞാൻ നൈല മോളെ കൂടെയിരുന്ന് അവളെ ഡ്രോയിങ്‌സ് ഒക്കെ നോക്കി ഇരിക്കുമ്പോഴാണ് ഐറിൻ വിളിച്ചത്...

"ദാ വരുന്നു റിനു..."

എന്ന് പറഞ്ഞ് ഞാൻ മെൽവിനെ നോക്കിയപ്പോ അവള് എന്റെ വിളി കേട്ട് പെട്ടെന്ന് ഫോണിൽ നിന്ന് നോട്ടം തെറ്റിച്ച് എന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു... ഞാൻ ഐറിനെ റിനു എന്ന് വിളിച്ചത് കൊണ്ടുള്ള റിയാക്ഷനാണ് ഇതെന്ന് മനസ്സിലായത് കൊണ്ട് ഞാൻ അവളെ കണ്ടില്ലെന്ന് നടിച്ച് നൈല മോളെയും കൂട്ടി ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്നു...

"ഇന്ന് എന്താ സ്പെഷ്യൽ റിനു?"

എന്ന് ചോദിച്ചോണ്ട് ഞാൻ ഇടങ്കണ്ണിട്ട് മെൽവിനെ നോക്കിയപ്പോ അവളെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നത് ഞാൻ ശ്രദ്ധിച്ചു...

"എനിക്ക് വിളമ്പി തരാൻ നിൽക്കാതെ നീയും വന്ന് ഇരുന്ന് കഴിക്ക് റിനു..."

ഞാൻ അത് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും മെൽവിൻ ഞങ്ങളെ അടുത്തേക്ക് പാഞ്ഞ് വന്നിട്ട് എന്റെ കോളറിൽ പിടിച്ച് എന്നെ അവിടന്ന് എണീപ്പിച്ച് നിർത്തി...

"അനു... നീയിതെന്താ ഈ കാണിക്കുന്നത്?" റിനു.

*"ഇവരോട് ഇനി നീ മേലിൽ മിണ്ടി പോകരുത്... എന്റെ ഫാമിലിയോട് മറ്റുള്ളവർ കൂടുതൽ അറ്റാച്ഡ് ആകുന്നത് എനിക്ക് ഇഷ്ടമല്ല... mind it..."*

എന്ന് എന്നോട് ദേഷ്യത്തിൽ ഒച്ച വെച്ചിട്ട് എന്റെ കോളറിൽ നിന്ന് പിടിവിട്ട് അവള് അവിടന്ന് ഒരു പോക്കങ്ങ് പോയതും ഞാൻ അന്തം വിട്ട് ആ നിൽപ്പ് അങ്ങനെ കുറച്ച് നേരം നിന്നു...

"റോയ്... താൻ അവള് പറഞ്ഞതൊന്നും കാര്യമാക്കരുത്... അവള് സാധാരണ ഇങ്ങനെയൊന്നും ആരോടും പെരുമാറാത്തതാണ്... ഇന്നെന്ത്‌ പറ്റിയെന്ന് അറിയില്ല... അവൾക്ക് വേണ്ടി ഞാൻ തന്നോട് സോറി പറയുന്നു..."

"ഏയ്‌... അതിന്റെയൊന്നും ആവശ്യമില്ല റിനു... ഇതൊന്നും ഞാൻ വലിയ കാര്യമാക്കിയിട്ടില്ല... നീ ഇരിക്ക് നമുക്ക് കഴിക്കാം..."

എന്ന് യാതൊരു കൂസലുമില്ലാതെ ഞാൻ പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ തുടങ്ങിയതും നൈല മോള് ഒരു പേടിയോടെ ഇരിക്കുന്നത് കണ്ട് ഞാൻ അവളെ കവിളിലൊന്ന് തലോടി...

"മോള് എന്താ ഒന്നും കഴിക്കാതെ ഇങ്ങനെ പേടിച്ചരണ്ട് ഇരിക്കുന്നെ? ആന്റി എന്നെ വഴക്ക് പറയുന്നത് കേട്ട് പേടിച്ച് പോയോ?"

എന്ന എന്റെ ചോദ്യം കേട്ട് അവളൊന്ന് തലയാട്ടി...

"അയ്യേ... അത് ആന്റി ചുമ്മാ എന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ അതിന് മോള് എന്തിനാ പേടിക്കുന്നെ?"

"അവള് ഇതുപോലെ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഇതുവരെ ഇവള് കണ്ടിട്ടില്ല... അതോണ്ടാകും ഇങ്ങനെ ഇരിക്കുന്നത്..."

എന്ന് റിനു പറഞ്ഞപ്പോ ഞാൻ മോളെ കവിളിൽ ഒന്ന് തലോടി കൊണ്ട് ചിരിച്ചു...

"മെൽവിന് പേടിയാണ്... നിങ്ങള് അവളിൽ നിന്ന് അകന്ന് പോകോ എന്ന പേടി... അത് അവളെ ഇന്നത്തെ പെർഫോമൻസ് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി..."

എന്ന് ഞാനൊരു കളിയായി പറഞ്ഞപ്പോ റിനു പിന്നെ ഒന്നും മിണ്ടാതെ ഫുഡ് കഴിക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് മതിയാക്കി എണീറ്റ് പോയി...

'നിന്റെ മനസ്സില് എന്താണെന്ന് എനിക്ക് ഇപ്പോ നന്നായിട്ട് മനസ്സിലാകുന്നുണ്ട് മെൽവിൻ... ഇനിയെന്താ വേണ്ടതെന്നും എനിക്ക് നന്നായിട്ട് അറിയാം...'

+++++++++++++++++++++++++++++++++++

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു... നൈല മോൾക്ക് സ്കൂൾ ലീവായത് കൊണ്ട് ഐറിനും ഹോസ്പിറ്റലിൽ പോയിട്ടില്ല... രാവിലെ എണീറ്റ് മെൽവിൻ വർക്ക്ഔട്ട് ചെയ്യുന്ന നേരത്ത് ഐറിൻ കോഫിയും കൊണ്ട് അവളെ അടുത്തേക്ക് വന്നപ്പോ മെൽവിൻ അത് അവളെ കയ്യിൽ നിന്ന് വാങ്ങി വെച്ചു...

"അനു... റോയ് എവിടെ..?"

"അവൻ എണീറ്റ് കാണില്ല... കോഫി നീ റൂമിൽ കൊണ്ട് പോയി കൊടുത്തേക്ക്... ഇന്ന് ഞങ്ങൾക്ക് തിരിച്ച് പോകാനുള്ളതാ..."

"ഞാൻ റൂമിൽ ചെന്ന് നോക്കിയതാ പക്ഷെ അവിടെ അവനെ കണ്ടില്ല..."

എന്ന് ഐറിൻ പറഞ്ഞപ്പോ മെൽവിൻ ടവ്വൽ എടുത്ത് അവളെ വിയർപ്പ് ഒപ്പി കൊണ്ട് അവളെ നെറ്റി ചുളിച്ച് നോക്കി...

"അവനെ കാണാനില്ലെന്നോ? നീയെന്തൊക്കെയാ ഈ പറയുന്നേ? നീ ശരിക്ക് എല്ലായിടത്തും നോക്കിയോ?"

"ഞാൻ ഇവിടെ എല്ലായിടത്തും നോക്കി... അവനെ കാണുന്നില്ല..."

"നൈല മോള് എവിടെ?"

"അവള് ഉറങ്ങാ... എണീറ്റിട്ടില്ല...
അനു... റോയ് എവിടെ പോയി? നിന്നോട് അവൻ ഒന്നും പറഞ്ഞില്ലേ?"

എന്ന ഐറിന്റെ ചോദ്യം അവള് എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൊണ്ട് അവിടെയൊക്കെ ഒന്ന് കൂടി അവനെ തിരഞ്ഞ് നോക്കി... റോയ് അവിടെ ഇല്ലെന്ന് മനസ്സിലായപ്പോ തന്നെ മെൽവിൻ അവന്റെ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും അവന്റെ ഫോൺ റൂമിൽ തന്നെ ഉണ്ടായിരുന്നു...

"അനു... റോയ് ഫോൺ പോലും എടുക്കാതെയാ പോയിരിക്കുന്നത്... അവനെ ഇനി നീ എവിടെ പോയി കണ്ട് പിടിക്കാനാ? നിന്റെ ഇന്നലത്തെ പെർഫോമൻസ് കുറച്ച് കൂടുതലായിരുന്നു അത് കൊണ്ടാകും അവൻ ആരോടും പറയാതെ ഇവിടന്ന് പോയത്..."

എന്നൊക്കെ ഐറിൻ പറയുന്നത് അക്ഷരം പ്രതി കേട്ട് നിന്നിട്ട് മെൽവിൻ അവളെ ഫോണിലേക്ക് നോക്കി പല്ലിറുമ്മി കൊണ്ട് ഫോൺ മുറുകെ പിടിച്ചു...

"അവൻ എങ്ങോട്ടാ പോയിരിക്കുന്നതെന്ന് എനിക്കറിയാം... അവനുള്ളത്‌ ഞാൻ കൊടുത്തോളാം..."

അതും പറഞ്ഞ് പെട്ടെന്ന് തന്നെ മെൽവിൻ ഫ്രഷായി റെഡിയായിട്ട് ഐറിന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ വേഗം അവളെ കാറെടുത്ത് റോയ് പോയ സ്ഥലത്തേക്ക് അവള് സ്പീഡിൽ കാറോടിച്ച് ചെന്നു...


                 (തുടരും)


*********************************************
ഇന്നത്തെ പാർട്ടിന്റെ ലെങ്ത് കുറവായിരിക്കും... ഇന്ന് എഴുതണ്ട എന്ന് കരുതിയത് ആയിരുന്നു... പിന്നെ നിങ്ങളെ വെയ്റ്റ് ചെയ്യിപ്പിക്കണ്ടേ എന്ന് കരുതിയാണ് കുറച്ചെങ്കിലും എഴുതി പോസ്റ്റുന്നത്... അതോണ്ട് ലെങ്ങ്തിനെ കുറിച്ച് ആരും ഒന്നും പറയരുത്... അടുത്ത പാർട്ടിൽ ലെങ്ത് കൂട്ടി എഴുതാൻ ശ്രമിക്കാം... നെക്സ്റ്റ് നാളെ രാത്രി 10 മണിക്ക്...
https://b.sharechat.com/4RMunVhEJ5?referrer=whatsappShare


*BODYGUARD*

    _Part.14_

✍️ Mubashira MSKH


"അവൻ എങ്ങോട്ടാ പോയിരിക്കുന്നതെന്ന് എനിക്കറിയാം... അവനുള്ളത്‌ ഞാൻ കൊടുത്തോളാം..."

അതും പറഞ്ഞ് പെട്ടെന്ന് തന്നെ മെൽവിൻ ഫ്രഷായി റെഡിയായിട്ട് ഐറിന്റെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ വേഗം അവളെ കാറെടുത്ത് റോയ് പോയ സ്ഥലത്തേക്ക് അവള് സ്പീഡിൽ കാറോടിച്ച് ചെന്നു...

++++++++++++++++++++++++++++++++++++

"ചേട്ടാ ഇവിടെ നിർത്തിയാൽ മതി..."

എന്ന് പറഞ്ഞ് ഞാൻ ഓട്ടോ നിർത്തിച്ചിട്ട് അയാൾക്ക് ക്യാഷ് കൊടുത്തു... എന്നിട്ട് ദീനയുടെ വീടൊന്ന് അടിമുടി നോക്കി നെടുവീർപ്പിട്ട് ഞാൻ ഗേറ്റ് കടന്ന് അകത്തേക്ക് കയറി...

അവിടെയുള്ള സെക്യൂരിറ്റി എന്നെ കണ്ടിട്ട് സല്യൂട്ട് ഒക്കെ ചെയ്ത് എന്റെ വണ്ടി എവിടെയെന്ന് ചോദിച്ചപ്പോ ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചോണ്ട് കോളിങ് ബെല്ലമർത്തി...

"ഹാ... ഇതാര് റോയ് മോനോ? മോനെന്താ ഇത്ര രാവിലെ? വാ അകത്തേക്ക് വാ..."

എന്നൊക്കെ പറഞ്ഞോണ്ട് ആന്റി എന്നെ അകത്തേക്ക് ക്ഷണിച്ചതും ഞാനൊരു പുഞ്ചിരി തൂകി കൊണ്ട് അകത്തേക്ക് കയറി...

"മോന്റെ കാർ എവിടെ?"

"അത്... കാർ സർവീസിന് കൊടുത്തിരിക്കാ..."

"മോളെ ദീനാ.... ദേ റോയ് വന്നിരിക്കുന്നു... താഴേക്ക് ഇറങ്ങി വാ...

മോൻ ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..."

"എനിക്ക് ഒന്നും വേണ്ട ആന്റി... ഞാൻ അങ്കിളിനെ ഒന്ന് കാണാൻ വന്നതാ..."

അതും പറഞ്ഞ് ഞാൻ ഒന്ന് നോട്ടം തെറ്റിച്ചപ്പോ ഓടി കിതച്ച് സ്റ്റെയർ ഇറങ്ങി വരുന്ന ദീനയെയാണ് കണ്ടത്... എന്നെ കണ്ടതും അവള് കണ്ണും മിഴിച്ച് എന്നെ നോക്കി കൊണ്ട് മെല്ലെ എന്റെ അടുത്തേക്ക് വന്നു...

"നീ വന്നെന്ന് കേട്ടപ്പോ ഓടി പാഞ്ഞ് വന്നത് കണ്ടില്ലേ... അല്ലെങ്കിൽ ഇപ്പോഴൊന്നും അവള് ബെഡിൽ നിന്ന് എണീക്കൽ ഉണ്ടാകില്ല...

നിങ്ങള് സംസാരിച്ച് ഇരിക്ക് ഞാൻ അപ്പോഴേക്കും അതിയാനെ വിളിച്ചോണ്ട് വരാം..."

എന്ന് പറഞ്ഞ് ആന്റി അവിടന്ന് പോയതും അപ്പോ തന്നെ ദീന എന്റെ കയ്യിന് നല്ല കിഴുക്ക് വെച്ച് തന്നപ്പോ ഞാൻ ഒന്ന് എരിവ് വലിച്ച് കൈ തടവി...

"എന്തിനാടാ നീയിപ്പോ ഇങ്ങോട്ട് കയറി വന്നത്? ഡാഡിയോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല... അതൊക്കെ അതിന്റെതായ തഞ്ചത്തിൽ ഞാൻ തന്നെ ഡാഡിയോട് പറഞ്ഞോളാം... നീ ഇപ്പോ ഇവിടന്ന് പോകാൻ നോക്ക് റോയ്..."

"ഇല്ല ദീന... നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാതെ ഞാൻ ഇനി ഇവിടന്ന് പോകില്ല... അങ്കിളിനോട് ഞാൻ സംസാരിച്ചോളാം... നീ പറയുന്നതിനേക്കാൾ ഞാൻ അങ്കിളിനോട് സംസാരിക്കുന്നതാണ് നല്ലത്..."

"റോയ് ഞാനൊന്ന് പറയു....."

"ഹെലോ റോയ്..."

ദീന എന്നോട് എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവളെ ഡാഡി അങ്ങോട്ട് വന്നതും അവള് എന്നെ നോക്കി കൊണ്ട് വേണ്ടെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... ഞാൻ അതൊന്നും കാര്യമാക്കാതെ അങ്കിളിന് കൈ കൊടുത്ത് ഒന്ന് ചിരിച്ചിട്ട് സോഫയിൽ ചെന്നിരുന്നു...

"എന്താ റോയ് പതിവില്ലാതെ ഇത്ര നേരത്തെ? ഇവളെയും കൂട്ടി എങ്ങോട്ടേലും പോകാൻ വല്ല പ്ലാനും ഉണ്ടോ? ഇന്ന് ഇവള് തിരിച്ച് ബാംഗ്ലൂരിൽ പോകുന്ന ദിവസാ... ലീവൊക്കെ കഴിഞ്ഞു..."

എന്ന് പറഞ്ഞ് അങ്കിൾ ചിരിച്ചപ്പോ അങ്കിളിന്റെ അടുത്ത് നിൽക്കുന്ന ദീനയെ ഞാനൊന്ന് നോക്കി... അപ്പോഴും അവളെന്നെ നോക്കി കൊണ്ട് പ്ലീസ് പോ എന്നൊക്കെ ആംഗ്യം കാണിക്കുന്നുണ്ട്...

"ഞാൻ വന്നത് അങ്കിളിനോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ്... അത് ഞാൻ തന്നെ അങ്കിളിനോട് വന്ന് നേരിട്ട് സംസാരിക്കണമെന്ന് എനിക്ക് തോന്നി..."

ഒരു മുഖവുരയിട്ട് കൊണ്ടുള്ള എന്റെ പറച്ചില് കേട്ട് അങ്കിൾ എന്നെയും ദീനയെയും നോക്കിയിട്ട് ഒന്ന് നെറ്റി ചുളിച്ചു...

"താനെന്താടോ ഇങ്ങനെ ചുറ്റി വളഞ്ഞ് സംസാരിക്കുന്നെ... കാര്യം എന്താന്ന് വെച്ചാ പറയെടോ... നമുക്കിടയിൽ ഫോർമാലിറ്റിയുടെ ആവശ്യമൊന്നും ഇല്ലല്ലോ..."

എന്ന് പറഞ്ഞ് അങ്കിൾ ചിരിച്ചപ്പോ ഞാൻ ഒന്നൂടി അങ്കിളിന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നിട്ട് അങ്കിളിന്റെ കയ്യിൽ പിടിച്ചു...

"ഞാൻ പറയുന്നത് കേട്ടിട്ട് അങ്കിൾ എടുത്ത് ചാടി ഒന്നും ചെയ്യരുത്... എനിക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ സന്മനസ്സ് കാണിക്കണം..."

എന്ന് ഞാൻ പറഞ്ഞപ്പോ അങ്കിൾ ഇത്തിരി ഗൗരവത്തോടെ എന്നെ ഉറ്റുനോക്കി...

"ഞാനും ദീനയും തമ്മിലുള്ള വിവാഹം..... അത് നടക്കില്ല അങ്കിൾ..."

*"What..?"*

ഞാൻ പറയുന്നത് കേട്ട് അപ്പോ തന്നെ അങ്കിൾ അവിടന്ന് എണീറ്റ് അങ്ങനെ പറഞ്ഞതും ഞാനും അവിടന്ന് എണീറ്റ് നിന്നു...

"നീയെന്താ പറഞ്ഞെ എന്റെ മോളുമായിട്ടുള്ള വിവാഹം നടക്കില്ലെന്നോ? നീയെന്താ ആളെ കളിയാക്കാണോ റോയ്?"

"ഞാൻ പറയുന്നത് ആദ്യം അങ്കിളൊന്ന് കേൾക്ക്... എന്നിട്ട് അങ്കിൾ എന്ത് വേണമെങ്കിലും പറഞ്ഞോ അതൊക്കെ ഞാൻ കേട്ടോളാം... പക്ഷെ ഇപ്പോ എനിക്ക് പറയാനുള്ളത് അങ്കിള് കേട്ടെ പറ്റു..."

അപ്പോ തന്നെ ആന്റി എനിക്ക് കുടിക്കാൻ വേണ്ടി കോഫിയും കൊണ്ട് വന്നിട്ട് ഞങ്ങളുടെ മുഖഭാവം ഒക്കെ നോക്കി കാര്യം എന്താണെന്ന് മനസ്സിലാകാതെ അവിടെ നിന്നു...

"അങ്കിൾ... ദീനയെ എനിക്ക് ചെറുപ്പം മുതലേ അറിയാം... അവളെ എനിക്ക് ഒരുപാട് ഇഷ്ടവുമാണ്... പക്ഷെ അവളെ ഒരിക്കലും എനിക്ക് എന്റെ പെണ്ണായി കാണാൻ കഴിയില്ല... അങ്ങനെയല്ല ഞങ്ങൾ കളിച്ച് വളർന്നത്...

ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു... ഇപ്പോഴും ആണ്... അതിലുപരി ഒന്നും ഒരു ഫീലിങ്ങ്സും ഞങ്ങൾക്കിടയിൽ ഇല്ല...

പപ്പ എന്നോട് ഇവളെ കാര്യം പറഞ്ഞ് പ്രൊപോസൽ കൊണ്ട് വന്നപ്പോ അതിന് പറ്റില്ലെന്ന് ഞാൻ ഒരുപാട് പറഞ്ഞതായിരുന്നു പപ്പയോട്... എനിക്ക് ഇവളെ ഇഷ്ടമാണെങ്കിലും ഒരിക്കലും എന്റെ പെണ്ണായി ഇവളെ കാണാൻ പറ്റില്ലെന്ന് പറഞ്ഞപ്പോ എല്ലാം പോകപ്പോകെ ശരിയാകുമെന്ന് പപ്പ പറഞ്ഞു...

ആ ഒരു വിശ്വാസത്തിൽ ആയിരുന്നു ഞാൻ അന്ന് എൻഗേജ്മെന്റിന് സമ്മതിച്ചത്... പക്ഷെ ഇവളെ എന്റെ പെണ്ണായി കാണാൻ എനിക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല... അതിന് ഒരുപാട് ശ്രമിച്ചിട്ടുണ്ട് ഞാൻ... കഴിയുന്നില്ല അങ്കിൾ..."

എന്നൊക്കെ ഞാൻ പറയുന്നത് കേട്ട് ദീന എന്നെ നോക്കി സ്വയം തലക്കടിക്കുന്നുണ്ട്... അങ്കിൾ ആണെങ്കിൽ ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നതും ഞാനും അങ്കിളിന്റെ കൂടെയിരുന്നു...

"എനിക്ക് മാത്രമാണ് അങ്ങനെ എങ്കിൽ കുഴപ്പമില്ലായിരുന്നു അങ്കിൾ... പക്ഷെ ദീനക്കും എന്നെ അവളെ ഹസ്ബന്റായി കാണാൻ ഒരിക്കലും കഴിയില്ലെന്ന് അവളെന്നോട് നേരിട്ട് വന്ന് പറഞ്ഞു...

ഞങ്ങൾക്ക് രണ്ട് പേർക്കും താല്പര്യം ഇല്ലാതെ ഈ വിവാഹം നടത്തിയാൽ അത് ഞങ്ങളെ രണ്ട് പേരുടെയും ലൈഫിനെ ബാധിക്കും... അതോണ്ട് തന്നെ ഞങ്ങൾ രണ്ട് പേരും കൂടി ചേർന്ന് ഒരു തീരുമാനം എടുത്തിട്ടുണ്ട്..."

എന്ന് ഞാൻ പറഞ്ഞതും അങ്കിൾ എന്നെ ഒന്ന് തുറിച്ച് നോക്കിയപ്പോ ദീന അപ്പൊ തന്നെ അങ്കിളിന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നിട്ട് അങ്കിളിന്റെ കയ്യിൽ പിടിച്ചതും അങ്കിൾ അവളെ നേരെ തിരിഞ്ഞു നോക്കി...

"ഞാൻ ഡാഡിയോട് അന്നേ പറഞ്ഞതല്ലേ എനിക്ക് റോയിയെ ഒരിക്കലും എന്റെ ഹസ്ബൻഡ് ആയി കാണാൻ കഴിയില്ലെന്ന്... ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അതൊരിക്കലും സൗഹൃദം എന്നതിനപ്പുറത്തേക്ക് പോയിട്ടില്ല...

പിന്നെ അന്ന് നിങ്ങൾ എല്ലാവരും കൂടി നിർബന്ധിപ്പിച്ച് എല്ലാം വഴിയേ ശരിയാകുമെന്ന് പറഞ്ഞപ്പോ മനസ്സില്ലാ മനസ്സോടെയാ ഞാനും ഇതിന് കൂട്ട് നിന്നത്... പക്ഷെ റോയ് പറഞ്ഞ പോലെ ഞങ്ങൾക്ക് അങ്ങനെ പെരുമാറാൻ കഴിയുന്നില്ല...

അതിന് ഒരുപാട് ശ്രമിച്ച് നോക്കിയതാ ഞങ്ങൾ... ഡാഡിക്ക് എന്റെ സന്തോഷം അല്ലെ വലുത്? ഞാൻ റോയിയെ വിവാഹം ചെയ്താൽ ഞങ്ങൾ രണ്ട് പേരും സന്തോഷത്തോടെ കഴിയില്ല ഡാഡി..."

അതും പറഞ്ഞ് ദീന കണ്ണ് നിറച്ചപ്പോ ഞാൻ അവളെ നോക്കിയതും അവളെന്നെ നോക്കി സൈറ്റടിച്ചിട്ട് വീണ്ടും ഇരുന്ന് മോങ്ങി... ഇവള് എന്നേക്കാൾ വലിയ അഭിനയമാണെന്ന് മനസ്സില് മൊഴിഞ്ഞോണ്ട് ഞാൻ അങ്കിളിന്റെ നേരെ തിരിഞ്ഞു...

"ഞങ്ങൾ പറഞ്ഞത് കേട്ടിട്ടും നിങ്ങളെ തീരുമാനത്തിൽ നിങ്ങൾക്ക് മാറ്റമില്ലെങ്കിൽ ഞങ്ങൾ വിവാഹം കഴിച്ചോളാം..."

എന്റെ പറച്ചില് കേട്ട് ദീന അപ്പൊ തന്നെ കരച്ചിൽ നിർത്തി എന്നെ മിഴിച്ച് നോക്കി...

"...പക്ഷെ മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് ഒരിക്കലും ദീനയെ സ്വീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല... അറിഞ്ഞ് കൊണ്ട് സ്വന്തം മകളെ ലൈഫ് കളയണമെന്ന് അങ്കിളിന് ആഗ്രഹമുണ്ടോ?

അങ്കിളിന് അതാണ് വേണ്ടത് എങ്കിൽ ഈ നിമിഷം തന്നെ ഇവളെ വിവാഹം ചെയ്യാൻ ഞാൻ ഒരുക്കമാണ്... പക്ഷെ എന്റെ കൂടെ ഇവളൊരിക്കലും സന്തോഷവതി ആയിരിക്കില്ല..."

എന്റെ പറച്ചില് കേട്ട് ദീന കൊള്ളാം എന്ന മട്ടിൽ എന്നെ നോക്കി ചിരിച്ച് ആംഗ്യം കാണിച്ചിട്ട് അങ്കിളിന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു... അപ്പൊ തന്നെ ആന്റി അങ്കിളിന്റെ അടുത്തേക്ക് ചെന്ന് മൂപ്പരെ തോളിൽ കൈ വെച്ചതും അങ്കിൾ ആന്റിയെ നോക്കിയിട്ട് ഒന്ന് നെടുവീർപ്പ് ഇട്ടോണ്ട് അവിടന്ന് എണീറ്റു...

"നിങ്ങളെ മനസ് കാണാതെ ഞാനും മാത്യുവും കൂടി എടുത്ത തീരുമാനം തെറ്റായി പോയി... ബിസിനസ് ഫീൽഡിൽ ലഭിച്ച ഞങ്ങളെ സൗഹൃദം എന്നും നിലനിൽക്കാൻ വേണ്ടിയാ നിങ്ങളെ വിവാഹം ഞങ്ങൾ ഉറപ്പിച്ചത്...

പക്ഷെ അത് നിങ്ങൾക്ക് ഇത്രക്ക് വിഷമമുണ്ടാക്കുമെന്ന് ഞങ്ങൾ കരുതിയില്ല... ഞങ്ങളോട് നിങ്ങള് ക്ഷമിക്കണം..."

"അയ്യോ എന്താ അങ്കിൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്... ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയല്ലല്ലോ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത്... അതിൽ ആരുടേയും കുറ്റമില്ല...

എല്ലാം നിങ്ങള് മനസ്സിലാക്കണമെന്നേ ഞങ്ങൾ കരുതിയിട്ടുള്ളു... ഞങ്ങളെ മനസ് നിങ്ങൾ അറിയണമെന്ന് കരുതി... ഇതൊക്കെ ഇവള് തന്നെ അങ്കിളിനെ പറഞ്ഞ് ബോധിപ്പിച്ചോളാമെന്ന് പറഞ്ഞതായിരുന്നു...

പക്ഷെ ഞാൻ തന്നെ ഇത് നേരിട്ട് വന്ന് പറയണമെന്ന് എനിക്ക് തോന്നി... അതാണ് അതിന്റെ ശരിയും... നിങ്ങൾ ഞങ്ങളെ ശപിക്കരുത്..."

"ഛെ ഛെ... എന്താ മോനെ ഇങ്ങനെ പറയുന്നത്... സത്യം പറഞ്ഞാൽ നീ ഞങ്ങളെ കണ്ണാണ് തുറന്നത്... ഇല്ലെങ്കിൽ നിങ്ങളെ വിവാഹം നടത്തി തന്ന് നിങ്ങളെ സങ്കടം കാണേണ്ടി വന്നേനെ ഞങ്ങൾക്ക്...
നിങ്ങളോട് ഞങ്ങൾക്ക് ഒരു ദേഷ്യവുമില്ല..."

എന്ന് അങ്കിൾ എന്നെയും ദീനയെയും ചേർത്ത് പിടിച്ചോണ്ട് പറഞ്ഞപ്പോ ഞാൻ അവളെ നോക്കി ചിരിച്ചിട്ട് പുരികം പൊന്തിച്ചതും അവള് ഒന്ന് തലയാട്ടി ബദലിന് ചിരിച്ച് തന്നു...

ആന്റി അപ്പോ തന്നെ കയ്യിൽ ഉണ്ടായിരുന്ന കോഫി എനിക്ക് തന്നിട്ട് ഓരോരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് ഞങ്ങൾ അങ്ങനെ കുറച്ച് നേരം സംസാരിച്ച് ഇരുന്നു...

"പിന്നെ അങ്കിൾ... വേറെയൊരു കാര്യം കൂടി എനിക്ക് അങ്കിളിനോട് പറയാനുണ്ട്..."

"ഹ്മ്...? ഇനിയിപ്പോ എന്താ അടുത്തത്..."

"അത് പിന്നെ... അങ്കിൾ വേണം ഇക്കാര്യം എന്റെ പപ്പയോട് ഒന്ന് അവതരിപ്പിക്കാൻ... ഞാൻ ഇത് പറഞ്ഞ് സീൻ കോൺട്രയായി പപ്പയുടെ വായിലുള്ളത് കേൾക്കാൻ എനിക്ക് വയ്യ... ഇത് അങ്കിൾ ഒന്ന് ഡീൽ ചെയ്തു തരണം..."

എന്ന എന്റെ ഒരു അവിഞ്ഞ മട്ടിലുള്ള പറച്ചില് കേട്ടിട്ട് അങ്കിൾ പൊട്ടിച്ചിരിച്ചു... അങ്കിളിന്റെ ചിരി കണ്ട് അവരെല്ലാവരും ചിരിച്ചപ്പോ ഞാനും ഒന്ന് ചിരിച്ചോണ്ട് അങ്കിളിനോട് പ്ലീസ് എന്ന് പറഞ്ഞ് കെഞ്ചി...

അതിന് അങ്കിൾ ഓക്കേ പറഞ്ഞപ്പോ തന്നെ ഞാനൊന്ന് നെടുവീർപ്പ് ഇട്ടിട്ട് അവരോട് ഒക്കെ യാത്ര പറഞ്ഞ് ഇറങ്ങാൻ നിന്നതും പെട്ടെന്ന് അങ്കിൾ എന്റെ പിറകിൽ നിന്ന് വിളിച്ചു...

"റോയ്... താൻ ഏതോ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞില്ലായിരുന്നോ? ആരാ കക്ഷി?"

"പെൺകുട്ടിയോ? ഏത് പെൺക്കുട്ടി?"

"താൻ ഏതോ ഒരു കുട്ടിയെ സ്‌നേഹിക്കുന്നുണ്ടെന്ന് ഇപ്പോഴല്ലേ പറഞ്ഞത്... ആ പെൺകുട്ടി... വേണേൽ അതും ഞാൻ നിന്റെ പപ്പയോട് പറഞ്ഞ് സെറ്റാക്കാം എന്ത്യേ?"

"എന്റമ്മോ... അതൊന്നും ഇപ്പൊ തന്നെ പപ്പയോട് പറഞ്ഞേക്കല്ലേ... ഞാൻ അവളോട് പോലും എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല... പിന്നെ ഇതെങ്ങാനും പപ്പ അറിഞ്ഞാൽ അതോടെ എല്ലാം തീരും...

അതോണ്ട് പ്ലീസ് അങ്കിൾ എന്റെ കഞ്ഞിയിൽ പാറ്റയിടല്ലേ..."

എന്ന് പറഞ്ഞ് ഞാൻ കെഞ്ചുന്നത് കണ്ട് ദീന പൊരിഞ്ഞ ചിരിയായിരുന്നു... അവളെ നോക്കി പല്ലിറുമ്മി ഞാൻ വീണ്ടും അങ്കിളിനോട് കെഞ്ചിയപ്പോ അങ്കിൾ അതിനും സമ്മതിച്ചു...

എന്നിട്ട് അന്ന് എൻഗേജ്മെന്റിന് ദീന എന്റെ വിരലിൽ അണിഞ്ഞ മോതിരം  കയ്യിൽ നിന്ന് ഊരി ഞാൻ അങ്കിളിനെ ഏൽപ്പിച്ചു... ഒരിക്കൽ കൂടി ഞങ്ങൾക്ക് പൊറുത്ത് തരാൻ പറഞ്ഞിട്ട് അവരോട് യാത്ര പറഞ്ഞ് അവിടന്ന് ഇറങ്ങി നടന്നതും ഗേറ്റിന് മുന്നിലായി നിർത്തിയിട്ടിരിക്കുന്ന കാർ കണ്ട് എന്റെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞ് വന്നു...

ഞാൻ ആ  കാറിനെയൊരു സംശയത്തോടെ നോക്കിയിട്ട് അതിന്റെ സൈഡിലൂടെ പോകാൻ നിന്നതും കാറിന്റെ പിറകിൽ കാറിനോട് ചാരി കയ്യും കെട്ടി നിൽക്കുന്ന മെൽവിനെ കണ്ട് ഞാനൊന്ന് ഞെട്ടി...

"മെൽവിൻ..."

എന്ന് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ മൊഴിഞ്ഞതും അവള് സ്‌പെക്സ് അഴിച്ച് മാറ്റി എന്നെയൊന്ന് തിരിഞ്ഞ് നോക്കി...

'എന്റെ കർത്താവേ... ഇവളോട് ഒരു വാക്ക് പോലും പറയാതെയാ ഞാൻ അവിടന്ന് മുങ്ങിയത്... എന്നാലും ഞാൻ ഇവിടെയുള്ളത് എങ്ങനെ ഇവള് കണ്ടെത്തി..? അവളെ സമ്മതമില്ലാതെ അവള് കൂടെയില്ലാതെ എങ്ങോട്ടും പോകരുതെന്ന് ആയിരുന്നു ഓഡർ... എന്റെ കർത്താവെ ഇവള് ഇന്നെന്നെ വെടി വെച്ച് കൊല്ലും...'

എന്നൊക്കെ മനസ്സിൽ ഒരല്പം ഭീതിയോടെ മൊഴിഞ്ഞിട്ട് ഞാൻ അവളെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ച് കൊടുത്തു... അപ്പൊ തന്നെ അവള് ചെന്ന് കാറിന്റെ ഡോർ തുറന്ന് കയറെന്ന മട്ടിൽ എന്നെ നോക്കിയതും ഞാൻ മടിച്ച് മടിച്ച് കാറിലേക്ക് കയറി...

എന്നോടുള്ള ദേഷ്യം മൊത്തം കാറിനോട് തീർക്കുന്ന പോലെ ഡോർ ആഞ്ഞടച്ച് അവള് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോ ഞാനൊന്ന് കണ്ണിറുക്കെ അടച്ച് പുറത്തേക്ക് തല ചെരിച്ച് കണ്ണ് തുറന്നു...

എന്നിട്ട് അവള് കാർ സ്റ്റാർട്ടാക്കി അവിടന്ന് പറപ്പിച്ച് വിട്ടതും ഞാൻ മനസ്സിൽ ഒരു കുരിശ് ഒക്കെ വരച്ചിട്ട് സീറ്റ് ബെൽറ്റ് ഇട്ട് മെൽവിനെ ഒന്ന് പതിയെ തല ചെരിച്ച് നോക്കി...

എന്നോട് ഒരക്ഷരം പോലും മിണ്ടാതെ ഉള്ള കലിപ്പ് മൊത്തം കാറിന്റെ ഹോണടിച്ചും സ്പീഡ് കൂട്ടിയും കൊണ്ട് അവള് തീർക്കുന്നത് കണ്ട് അവളോട് ഒന്നും മിണ്ടാനുള്ള ധൈര്യം പോലും വരുന്നില്ല...

'എന്ത് വന്നാലും വേണ്ടില്ല റോയ് ഇവളോട് ഒരു സോറി പറഞ്ഞെ പറ്റൂ...  അവളെ പെർമിഷൻ ഇല്ലാതെ ഒറ്റക്ക് പോയതിന് അതെങ്കിലും ഒന്ന് പറയണം...'

എന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച് ഞാനൊന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടതും അവള് പെട്ടെന്ന് ബ്രേക്ക് ചവിട്ടി... വീട്ടിലെത്തിയതാകുമെന്ന് ഞാൻ കരുതിയെങ്കിലും ട്രാഫിക്കിൽ പെട്ട് പോയതായിരുന്നു...

അപ്പൊ തന്നെ ഞാൻ അവളിലേക്ക് പതിയെ തിരിഞ്ഞ് നോക്കി കൊണ്ട് ഒന്ന് തൊണ്ടയനക്കിയതും ഞാനെന്ന ഒരാളെ ഇല്ലാത്ത മട്ടിൽ അവള് പുറത്തേക്ക് നോക്കി ഇരിക്കാണ്...

"അയാം... അയാം സോറി മെൽവിൻ..."

എന്ന് ഞാൻ പറഞ്ഞ് തീർത്തില്ല അപ്പോഴേക്കും അവള് കാതടപ്പിക്കുന്ന തരത്തിൽ ഹോണടിച്ചിട്ട് മുന്നിൽ ഉള്ള കാറിനെ നോക്കി ഒച്ചവെച്ചു...

*"സിഗ്നൽ വീണതെന്താടോ താൻ കണ്ടില്ലേ? വണ്ടി എടുത്തോണ്ട് പോടോ..."*

എന്നൊക്കെ അലറി അവള് എന്തൊക്കെയോ പിറുപിറുത്ത് അവിടന്ന് വീണ്ടും ഡ്രൈവ് ചെയ്തതും ഞാൻ രണ്ടും കൽപ്പിച്ച് അവൾക്ക് നേരെ തിരിഞ്ഞ് ഇരുന്നു...

"മെൽവിൻ അയാം റിയലി സോറി... തന്നോട് പറയാതെ വരണമെന്ന് കരുതിയതല്ല... പക്ഷെ അങ്കിളിനോട് സംസാരിക്കണമെങ്കിൽ ഞാൻ ഒറ്റക്ക് പോകണമെന്ന് തോന്നി... അതോണ്ടാ ആരോടും ഒന്നും പറയാതെ ഞാൻ പോന്നത്...

ഇനി ഒരിക്കലും ഇങ്ങനെയൊന്ന് ഉണ്ടാകില്ല... പ്രോമിസ്... തനിക്ക് എന്നെ വിശ്വസിക്കാം...

മെൽവിൻ... താൻ എന്താ ഒന്നും മിണ്ടാത്തത്? പ്ലീസ് താൻ എന്നെയൊന്ന് വഴക്കെങ്കിലും പറയ്... മെൽവിൻ..."

എന്നൊക്കെ പറഞ്ഞെങ്കിലും അവളിൽ നിന്നും ഒരു റെസ്പോൺസും വന്നില്ല...

"ഞാൻ തന്നോട് പറയാതെ ഇനി എങ്ങോട്ടും പോകില്ല... താൻ എന്റെ കൂടെ ഇല്ലാതെ ഞാൻ എവിടേക്കും ഇറങ്ങില്ല..."

എന്ന് ഞാൻ പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അവളെന്റെ മുഖത്തേക്ക് പോലും നോക്കാതെ എനിക്ക് നേരെ ഒരു എൻവലപ് നീട്ടി... അതെന്താണെന്ന മട്ടിൽ നെറ്റി ചുളിച്ച് അത് അവളെ കയ്യിൽ നിന്ന് വാങ്ങി ഞാൻ തുറന്ന് നോക്കി...

"നെക്സ്റ്റ് വീക്ക് തനിക്ക് ലണ്ടനിലേക്ക് പോകാനുള്ള പേപ്പേഴ്‌സാണിത്... തന്റെ ഫിലിം ഷൂട്ട് അടുത്ത ആഴ്ച തന്നെ സ്റ്റാർട്ട്‌ ആകും..."

എന്ന് അവള് പറയുന്നത് കേട്ട് ആ പേപ്പേഴ്‌സിലേക്കും അവളിലേക്കും ഞാൻ മാറി മാറി നോക്കി കൊണ്ടിരുന്നു...

"ഇത്ര പെട്ടെന്ന്...."

"യാത്ര പെട്ടെന്ന് ആയെന്ന് കരുതി വിഷമിക്കൊന്നും വേണ്ട... മന്ത്രി ജേക്കബ് പോളിനെ അറസ്റ്റ് ചെയ്യുന്നത് കൺകുളിർക്കെ കണ്ടിട്ടേ താൻ പോകൂ..."

എന്ന് അവള് പറയുന്നത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ പെട്ടെന്ന് അവളിൽ നിന്ന് മുഖം തിരിച്ച് പുറത്തേക്ക് നോക്കി ഇരുന്നു...

"ഒരാളെ മറ്റൊരാളെ കൺട്രോളിൽ അധിക കാലം പിടിച്ച് വെക്കാൻ കഴിയില്ലെന്ന് എനിക്ക് ഇപോഴാ ബോധ്യം ആയത്... പക്ഷെ എന്റെ റെസ്പോൺസിബിലിറ്റിയിൽ ഉള്ള ഒരാൾ ഞാൻ പറയുന്നത് അനുസരിച്ചില്ലേൽ എനിക്ക് ദേഷ്യം വരും...

ആ ദേഷ്യം തന്നോട് തീർക്കാത്തത് താൻ ഇന്ന് ചെയ്ത നല്ല പ്രവർത്തി കൊണ്ടാ... താൻ കാരണം മറ്റൊരാളുടെ ലൈഫ് നശിക്കരുതെന്ന് കരുതി എല്ലാം തുറന്ന് പറഞ്ഞ് ആ ഫാമിലിയുടെ സന്തോഷം കെടുത്താതിരുന്നത് കൊണ്ട്..."

എന്ന് അവള് പറഞ്ഞപ്പോ ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നതും പെട്ടെന്ന് അവള് പറഞ്ഞത് ഓർത്ത് ഞാൻ ഞെട്ടി അവളെ തിരിഞ്ഞ് നോക്കി...

"താൻ... താൻ എന്താ ഇപ്പോ പറഞ്ഞെ? അപ്പൊ ഞാൻ ദീനയുടെ വീട്ടിലേക്ക് എന്തിനാ പോയതെന്ന് തനിക്ക് അറിയോ?"

എന്റെ ചോദ്യം കേട്ട് അവളൊന്ന് പുഞ്ചിരിച്ച് പുറത്തേക്ക് കണ്ണ് പായിച്ച് വീണ്ടും മുന്നിലേക്ക് നോക്കിയപ്പോ എനിക്ക് അതൊക്കെ ആലോചിച്ചിട്ട് തലക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി...

"മെൽവിൻ... താൻ എന്താ ഒന്നും മിണ്ടാത്തത്? താൻ എങ്ങനെ ഇതൊക്കെ അറിഞ്ഞു? അതുമല്ല ഞാൻ ദീനയുടെ വീട്ടിൽ ആണെന്ന് തന്നോട് ആരാ പറഞ്ഞെ?

ഫോൺ ട്രേസ് ചെയ്‌തൊന്നുമല്ല താൻ ഇവിടെ എത്തിയത്... കാരണം ഞാൻ ഫോൺ എടുത്തിട്ടില്ല... പിന്നെ എങ്ങനെ തനിക്ക് മനസ്സിലായി ഞാൻ ഇവിടെയുള്ളത്?
ഞാൻ എന്ത് ചെയ്താലും അതൊക്കെ താൻ അപ്പപ്പോ എങ്ങനെ അറിയുന്നു?"

എന്റെ ചോദ്യം കേട്ട് അവള് എന്നെ ഒന്ന് നോക്കിയിട്ട് വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും ഞാൻ അവളെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു...

"മെൽവിൻ... ഞാൻ ചോദിച്ചതിനുള്ള ഒരു മറുപടി താ..."

എന്ന് ഞാൻ പറഞ്ഞപ്പോ അവള് സീറ്റ് ബെൽറ്റ് അഴിച്ച് സ്റ്റിയറിങ്ങിൽ കൈ വെച്ച് എന്നെയൊന്ന് നോക്കി...

"തന്റെ കയ്യിൽ കിടക്കുന്ന വാച്ചാണ് താൻ എവിടെയാണെന്ന് എനിക്ക് കാണിച്ച് തന്നത്..."

എന്ന അവളെ പറച്ചില് കേട്ട് ഞാൻ കയ്യിലെ വാച്ചിലേക്ക് ഒന്ന് നെറ്റി ചുളിച്ച് നോക്കി... അത് എന്റെ ബർത്ത് ഡേയ്ക്ക് ഇവള് എനിക്ക് പ്രെസന്റ് ചെയ്ത വാച്ചാണ്...

"ഈ വാച്ചോ?"

"യെസ്... ഇതിലൊരു ട്രാക്കിങ് ഡിവൈസുണ്ട്... ഇത് വെച്ചാണ് ഞാൻ നിന്നെ കണ്ട് പിടിച്ചത്... നിന്നെ പോലെയുള്ള യൂത്തന്മാര് ഒരിക്കലും പറഞ്ഞ വാക്ക് പാലിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാ ഇത് ഞാൻ നിനക്ക് ഗിഫ്റ്റ് ആയി തന്നത്...

പിന്നെ നീ ദീനയുടെ വീട്ടിലേക്ക് എന്തിനാണ് പോയത് നിങ്ങൾ എന്തൊക്കെയാണ് സംസാരിച്ചത് എന്നൊക്കെ എനിക്ക് അറിയാം... അതും ഈ വാച്ചാണ് എനിക്ക് പറഞ്ഞ് തന്നത്..."

എന്ന് പറഞ്ഞ് ഒന്ന് ഇളിച്ച് കാണിച്ചിട്ട് അവള് കാറിൽ നിന്നിറങ്ങി പോയതും ഞാൻ ഷോക്കടിച്ച പോലെ ഒരു നിമിഷം അവിടെ ഇരുന്നിട്ട് കയ്യിലുള്ള വാച്ചിലേക്ക് നോക്കി പല ഇൻസിടന്റുകളും ഒന്ന് ഓർത്ത് നോക്കി...

അപ്പൊ തന്നെ എനിക്ക് മനസ്സിലായി എനിക്ക് അവളെ ഇഷ്ടമുള്ള കാര്യവും ഇതിനോടകം അവൾക്ക് അറിയാമെന്ന്... എന്നിട്ട് അതൊന്നും അറിയാത്ത മട്ടിൽ അവള് അഭിനയിച്ചതൊക്കെ ആലോചിച്ചപ്പോ ഉള്ള സ്വസ്ഥത കൂടി പോയെന്ന് പറഞ്ഞാൽ മതിയല്ലോ...

"ഹലോ... സാറിന് ഇറങ്ങാനുള്ള പ്ലാൻ ഒന്നുമില്ലേ?"

കാറിന്റെ ഡോർ തുറന്നിട്ട് മെൽവിൻ അത് ചോദിച്ചപ്പോ ഞാൻ അവളെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി പതിയെ കാറിൽ നിന്നിറങ്ങി...

"അപ്പോ... തനിക്ക് എല്ലാം അറിയാലേ?"

ഒരു അവിഞ്ഞ മട്ടിൽ ഞാൻ അത് പറഞ്ഞപ്പോ അവള് എന്നെ ഉറ്റുനോക്കി...

"എല്ലാം അറിയാലേ എന്ന് ചോദിച്ചാൽ റോയ് എന്താ ഉദ്ദേശിച്ചത്?"

ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് അറിഞ്ഞ് വെച്ചോണ്ട് തന്നെ ഒന്നും അറിയാത്ത മട്ടിൽ അവള് അത് ചോദിച്ചപ്പോ ഞാൻ കണ്ണിറുക്കി തോള് പൊന്തിച്ചു...

"ഒന്നുല്ല..."

"ഹ്മ്... ഒന്നുമില്ലാതിരിക്കുന്നതാണ് തല്ക്കാലം നല്ലത്... റോയ്ക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ?"

എന്ന് എന്തോ ഒരർത്ഥം വെച്ച മട്ടിൽ അവള് പറഞ്ഞപ്പോ ഞാനൊന്ന് തലയാട്ടി സമ്മതിച്ച് കൊടുത്തിട്ട് വേഗം അവിടന്ന് എസ്കേപ്പായി റൂമിലേക്ക് ചെന്നു...

"ഛെ... അപ്പോ ഞാൻ വിചാരിച്ചത് ശരിയായിരുന്നു... അവൾക്ക് എല്ലാം അറിയാം... ശോ... ഇനി ഞാൻ എന്തോ ചെയ്യും കർത്താവേ..."

എന്ന് സ്വയം പുലമ്പി കൊണ്ടിരുന്നപ്പോഴാണ് കയ്യിൽ കിടക്കുന്ന വാച്ച് കണ്ടത്... ഇനി എന്ത് പറഞ്ഞാലും അത് സൂക്ഷിച്ച് പറയണമെന്ന് തോന്നിയത് കൊണ്ട് പിന്നെ ഒരക്ഷരം ഞാൻ മിണ്ടാൻ നിന്നിട്ടില്ല...

കുറച്ച് കഴിഞ്ഞപ്പോ മെൽവിൻ എന്റെ ഫോൺ എനിക്ക് കൊണ്ട് വന്ന് തന്നിട്ട് ഫോൺ റിങ് ചെയ്തിരുന്നു എന്ന് പറഞ്ഞ് അവള് പോയി... ഞാൻ അത് എടുത്ത് നോക്കിയപ്പോ ക്രിസ്റ്റിയുടെ മമ്മിയാണ് വിളിച്ചത്...

ആന്റി എന്തിനാ ഇപ്പോ എനിക്ക് വിളിച്ചതെന്ന് ചിന്തിച്ച് ഞാൻ അങ്ങോട്ട് തിരിച്ച് വിളിച്ചതും ആന്റി പറയുന്നത് കേട്ട് ഞാൻ അപ്പോ തന്നെ മെൽവിനെയും കൂട്ടി ക്രിസ്റ്റിയുടെ വീട്ടിലേക്ക് ചെന്നു...


               (തുടരും)


**********************************************
ഹായ് ഫ്രണ്ട്സ്, സ്റ്റോറിയെ കുറിച്ചുള്ള നിങ്ങളെ അഭിപ്രായങ്ങൾ ഒക്കെ വായിച്ചിട്ട് എനിക്ക് നല്ല സന്തോഷമുണ്ട്... നിങ്ങളെ ഈ സപ്പോർട്ടിന് ഒരുപാട് നന്ദി...

പിന്നെ പലരും ചോദിക്കുന്നത് കണ്ടു നീയില്ലാ ജീവിതം എപ്പോഴാണ് തുടങ്ങുന്നതെന്ന്... ഇൻഷാ അല്ലാഹ് നോമ്പ് കഴിഞ്ഞിട്ട് പെരുന്നാളിന് തുടങ്ങാനാണ് എന്റെ പ്ലാൻ... ഈ സ്റ്റോറി നോമ്പിന് മുൻപ് തന്നെ ഞാൻ തീർക്കും... എന്തായാലും എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്...

അടുത്ത പാർട്ടുമായി ഇനി നാളെ രാത്രി 10 മണിക്ക് വരാട്ടോ...





*BODYGUARD*

    _Part.15_

✍️ Mubashira MSKH


കുറച്ച് കഴിഞ്ഞപ്പോ മെൽവിൻ എന്റെ ഫോൺ എനിക്ക് കൊണ്ട് വന്ന് തന്നിട്ട് ഫോൺ റിങ് ചെയ്തിരുന്നു എന്ന് പറഞ്ഞ് അവള് പോയി... ഞാൻ അത് എടുത്ത് നോക്കിയപ്പോ ക്രിസ്റ്റിയുടെ മമ്മിയാണ് വിളിച്ചത്...

ആന്റി എന്തിനാ ഇപ്പോ എനിക്ക് വിളിച്ചതെന്ന് ചിന്തിച്ച് ഞാൻ അങ്ങോട്ട് തിരിച്ച് വിളിച്ചതും ആന്റി പറയുന്നത് കേട്ട് ഞാൻ അപ്പോ തന്നെ മെൽവിനെയും കൂട്ടി ക്രിസ്റ്റിയുടെ വീട്ടിലേക്ക് ചെന്നു...

മെൽവിനോട് എന്തിനാണ് ക്രിസ്റ്റിയുടെ വീട്ടിലേക്ക് പോകുന്നതെന്ന് പറഞ്ഞിട്ടില്ല... അത് പറയാതെ തന്നെ അവള് ഇതിനോടകം അറിഞ്ഞിട്ടുണ്ടാകും...

ക്രിസ്റ്റിയുടെ വീട്ടിൽ എത്തിയതും ഞാനും മെൽവിനും കൂടി അകത്തേക്ക് കയറിയപ്പോ ആന്റി ഞങ്ങളെ കണ്ട് ഞങ്ങളെ അടുത്തേക്ക് വന്നു...

"മോനെ റോയ്... ഞാൻ അവനോട് പറഞ്ഞ് മടുത്തു... ഇനി മോൻ എങ്കിലും ഒന്ന് അവനെ പറഞ്ഞ് മനസ്സിലാക്ക്... ഇതിപ്പോ എത്രാമത്തെ ആലോചനയാണെന്ന് അറിയോ അവൻ മുടക്കുന്നത്... എനിക്ക് ഇനി വയ്യ ഇതിന് പിറകെ നടക്കാൻ..."

എന്ന് പറഞ്ഞ് ആന്റി കണ്ണ് നിറച്ച് തേങ്ങിയപ്പോ ഞാൻ അവരെ കയ്യിൽ പിടിച്ചിട്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു...

"ആന്റി ഒന്ന് കൊണ്ടും പേടിക്കണ്ട... അവനെ കാര്യങ്ങൾ പറഞ്ഞ് ഞാൻ സമ്മതിപ്പിച്ചോളാം... അവൻ വിവാഹത്തിന് സമ്മതിക്കും..."

എന്ന് ഞാൻ ആന്റിക്ക് വാക്ക് കൊടുത്തപ്പോ ആന്റി ഒന്ന് ചിരിച്ചോണ്ട് എന്റെ കൂടെയുള്ള മെൽവിനെ നോക്കി നെറ്റി ചുളിച്ച് അവളെ നേരെ വിരൽ ചൂണ്ടി...

"ഇത്.....?"

"ഇത് എന്റെ ഫ്രണ്ടാ... മെൽവിൻ..."

"ആ... നിന്റെ ബർത്ത് ഡേ പാർട്ടിക്ക് കണ്ടിരുന്നു... ക്രിസ്റ്റിയുടെ കൂടെ ഡാൻസ് കളിച്ചത് മോളല്ലേ?"

എന്ന് ചോദിച്ച് ആന്റി ചിരിച്ചോണ്ട് അവളെ അടുത്തേക്ക് പോയി അവളോട് ഓരോന്ന് ചോദിച്ചറിയുന്നത് കണ്ട് ഈ റൂട്ട് വേറെ എങ്ങോട്ടോ ഡൈവേർട്ട് ആയി പോകാണെന്ന് മനസ്സിലായതും ഞാൻ വേഗം അവരെ ഇടയിൽ കയറി നിന്നു...

"ആന്റി... ഇവളെ എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞതാ... എത്രെയും പെട്ടെന്ന് മാര്യേജും ഉണ്ടാകും..."

എന്ന് ഞാൻ പറയുന്നത് കേട്ട് മെൽവിൻ എന്നെ ഇടങ്കണ്ണിട്ട് തുറിച്ച് നോക്കിയിട്ട് ആന്റിയെ നോക്കിയൊന്ന് ചിരിച്ച് വീണ്ടും എന്നെ തുറിച്ച് നോക്കി...

"അതിന് ഞാൻ ഇവളെ എൻഗേജ്മെന്റ് കഴിഞ്ഞോ എന്ന് ചോദിച്ചില്ലല്ലോ..."

"അല്ലാ... എല്ലാ കാര്യവും പറയേണ്ടത് എന്റെ കടമയാണല്ലോ... ക്രിസ്റ്റിക്ക് വേണ്ടി ഇവളെ ആലോചിക്കണമെന്ന് ആന്റിക്ക് തോന്നിയാലോ എന്ന് കരുതിയാ ആദ്യമേ ഉള്ളത് പറഞ്ഞത്..."

എന്ന് പറഞ്ഞ് ഞാൻ ഒരു അവിഞ്ഞ ചിരി പാസാക്കി മെൽവിനെ നോക്കാതെ വേഗം ക്രിസ്റ്റിയുടെ റൂമിലേക്ക് വെച്ച് പിടിച്ചു... തിരിഞ്ഞ് നോക്കിയാൽ അവളെ നോട്ടം കണ്ടാൽ നിന്ന നിൽപ്പിൽ ഞാൻ ഉരുകി പോകും...

"ഹലോ ബഡി... എന്താണ് ഈ നേരത്ത് ഒരു കിടത്തം..."

"റോയ്... നീയിത് എപ്പോ വന്നു?"

എന്ന് ചോദിച്ചോണ്ട് അവൻ കാതിൽ നിന്ന് ഹെഡ് സെറ്റ് ഊരി ബെഡിൽ നിന്ന് എണീറ്റു...

"Just ഇപ്പൊ കയറി വന്നതേയുള്ളു... നിന്റെ മമ്മി നിന്നെ കുറിച്ചുള്ള പരാതിയുടെ കെട്ട് എനിക്ക് മുന്നിൽ തുറന്നപ്പോ ഇങ്ങോട്ട് വന്ന് നിന്റെ മുഖമൊന്ന് കാണണമെന്ന് തോന്നി... അതാ വന്നത്..."

"ഓ... അപ്പോഴേക്കും മമ്മി നിന്നോട് എല്ലാം പറഞ്ഞല്ലേ..?"

"എടാ ആന്റി പറയുന്നതിലും കാര്യമില്ലേ? ഇത് എത്രാമത്തെ തവണയാ നീ വിവാഹം വേണ്ടെന്ന് പറഞ്ഞ് അത് മുടക്കുന്നത്? എടാ അവർക്കും കാണില്ലേ നിന്റെ വിവാഹം നടന്ന് കാണാൻ ഒക്കെ പൂതി..."

"റോയ്... നിനക്ക് എല്ലാം അറിയാം... എല്ലാം അറിഞ്ഞ് വെച്ചോണ്ട് എന്തിനാ നീ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?"

"ശരിയാ എനിക്ക് എല്ലാം അറിയാം... അത് കൊണ്ട് തന്നെയാ ഞാൻ ഇത് നിന്നോട് പറഞ്ഞത്... എത്ര കാലമെന്ന് കരുതിയാ നീ അവളെയും കാത്തിരിക്കാൻ പോകുന്നത്?

അവളൊക്കെ വേറെ കെട്ടി അവൾക്ക് നാല് പിള്ളേരായി കാണും... നീ ഇവിടെ അവളെയും മനസ്സിൽ കൊണ്ട് നടന്നോ..."

"നീയൊന്നും വിചാരിക്കുന്ന പോലെ അവള് അത്ര പെട്ടെന്ന് എന്നെ മറന്ന് മറ്റൊരുത്തനെ ഒരിക്കലും വിവാഹം ചെയ്യില്ല റോയ്... അതിന് അവൾക്ക് കഴിയില്ല..."

"പിന്നെ എന്താടാ നിന്റെ ഉദ്ദേശം? ആയുഷ്കാലം മുഴുവൻ അവൾ തിരിച്ച് വരുന്നതും കാത്ത് നീ ഇവിടെ ഇങ്ങനെ ഇരിക്കോ? നിനക്ക് എന്താടാ ഭ്രാന്ത് ആണോ?"

"അതേടാ... ഭ്രാന്ത് തന്നെയാ... പ്രേമം എന്ന ഭ്രാന്ത്... അതൊരു തരത്തിൽ ഭ്രാന്ത് തന്നെയാ... ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നവർ ആ ഭ്രാന്തിന് വേണ്ടി എത്ര വേണേലും കാത്തിരിക്കും...

നീ മെൽവിനെ സ്നേഹിക്കുന്നില്ലേ? നീ ലണ്ടനിലേക്ക് പോകുന്നതോട് കൂടി നീയും അവളും എന്നന്നേക്കുമായി പിരിയും...
അവള് നിന്നെ വിട്ട് പോയാലും അവൾ എന്നെങ്കിലും മടങ്ങി വരുമെന്ന് പ്രതീക്ഷിച്ച് നീ അവൾക്ക് വേണ്ടി കാത്തിരിക്കില്ലേ? അതേ ഞാനും ചെയ്യുന്നുള്ളൂ..."

എന്ന് തുടങ്ങി ക്രിസ്റ്റി എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നപ്പോഴും എന്റെ കാതിൽ അവൻ പറഞ്ഞത് മുഴങ്ങി കേട്ടോണ്ടിരുന്നു...

അവളെ പിരിഞ്ഞ് ഞാൻ പോയാലും അവള് എന്നെങ്കിലും മടങ്ങി വരുമെന്ന് പ്രതീക്ഷിച്ച് ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കും... ശരിയാണ് അവൻ പറഞ്ഞത്...

ഞാൻ അത് ആലോചിച്ച് നേരെ നോട്ടം തെറ്റിച്ചത് എന്റെ കയ്യിലുള്ള വാച്ചിലേക്കാണ്... ഇപ്പൊ ഞങ്ങൾ സംസാരിച്ചതൊക്കെ മെൽവിൻ കേട്ട് കാണുമെന്ന് ഉറപ്പായതും ഞാൻ വേഗം കയ്യിൽ നിന്ന് ആ വാച്ച് ഊരി ടേബിളിൽ വെച്ചിട്ട് ക്രിസ്റ്റിയേയും കൊണ്ട് അവിടന്ന് ബാൽക്കണിയിലേക്ക് ചെന്നു...

എന്നിട്ട് അവനോട് കുറച്ച് നേരം മനസ്സ് വിട്ട് പരസ്പരം സംസാരിച്ച് അവന്റെ കൂടെ ഞാൻ ഉണ്ടാകുമെന്ന് വാക്ക് നൽകി ആ റൂം വിട്ട് പോരുമ്പോൾ മനസ്സിൽ പലതും ഞാൻ കണക്ക് കൂട്ടി കഴിഞ്ഞിരുന്നു...

ഞാനും ക്രിസ്റ്റിയും കൂടി താഴേക്ക് ഇറങ്ങി വന്നപ്പോ മെൽവിൻ സോഫയിൽ ഇരുന്ന് ടീ പോയിലെ കപ്പ് അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നതാണ് കണ്ടത്...

"നിന്റെ ബോഡിഗാർഡിന്റെ മുഖത്ത് എന്താടാ ഇത്ര വലിയ ഗൗരവം..."

സ്റ്റെയർ ഇറങ്ങി വരുമ്പോ ക്രിസ്റ്റി എന്റെ തോളിലൂടെ കയ്യിട്ട് കാതിൽ പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചോണ്ട് അവളെ നോക്കി താഴേക്ക് വന്നു...

അപ്പൊ തന്നെ ആന്റി എനിക്കും കുടിക്കാൻ കോഫി കൊണ്ട് വന്നിട്ട് എന്നോട് 'അവനോട് പറഞ്ഞോ' എന്ന് ആന്റി ആംഗ്യം കാണിച്ചപ്പോ ഞാൻ ഓക്കേ ആണെന്ന് തിരിച്ചും ആംഗ്യം കാണിച്ചു...

ആന്റിയും അവനും പിണങ്ങി നിൽക്കാണെന്ന് കണ്ടാൽ തന്നെ അറിയുന്നത് കൊണ്ട് ഞാൻ അവനോട് ചെന്ന് സംസാരിക്കെന്ന് ആംഗ്യം കാണിച്ചപ്പോ അവൻ ആന്റിയുടെ അടുത്തേക്ക് ചെന്നു...

മൂപ്പത്തി അപ്പൊ തന്നെ പിണങ്ങി അവിടന്ന് കിച്ചണിലേക്ക് പോയതും അവനും പിന്നാലെ സോപ്പിട്ട് പോകുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് മെൽവിന്റെ അടുത്തുള്ള സോഫയിൽ ഇരുന്ന് കോഫി കുടിച്ചു...

"Where is your watch?"

മെൽവിന്റെ ചോദ്യം കേട്ട് ഞാൻ എന്ത് എന്ന മട്ടിൽ അവളെ തിരിഞ്ഞ് നോക്കിയതും അവള് എന്റെ കയ്യിലേക്ക് നോട്ടം തെറ്റിക്കുന്നത് കണ്ട് ഞാനും കയ്യിലേക്ക് നോക്കി...

അപ്പോഴാണ് വാച്ച് ഞാൻ ക്രിസ്റ്റിയുടെ റൂമിൽ ഊരി വെച്ചത് ഓർമ്മ വന്നത്... ഞാൻ അപ്പോ തന്നെ ഒരു അവിഞ്ഞ ചിരി പാസാക്കി കൊണ്ട് മെൽവിനെ നോക്കിയതും അവളെന്നെ തുറിച്ച് നോക്കുന്നത് കണ്ട് ഞാൻ വേഗം ചെന്ന് ആ വാച്ച് എടുത്ത് വന്നു...

എന്നിട്ട് ഞാൻ അത് കയ്യിൽ കെട്ടാൻ നിന്നതും അവള് അതെന്റെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങി അവള് എന്റെ കയ്യിൽ കെട്ടി തന്നു... അത് കണ്ട് ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു...

"ഇനി മേലിൽ ഇത് നിന്റെ കയ്യിൽ നിന്ന് അഴിച്ച് പോകരുത്..."

ഒരു ഭീഷണിയുടെ രൂപത്തിൽ മെൽവിൻ അത് പറഞ്ഞോണ്ട് എന്നെ ഒരു നോട്ടം നോക്കിയപ്പോ ഞാൻ ഒന്ന് പരുങ്ങി കൊണ്ട് തലയാട്ടി കൊടുത്തു...

അപ്പൊ തന്നെ മമ്മിയും മോനും കൂടി പിണക്കം ഒക്കെ മാറി ഒരുമിച്ച് അങ്ങോട്ട് വരുന്നത് കണ്ടതും ഞങ്ങൾ എണീറ്റ് അവരെ അടുത്തേക്ക് നടന്നു...

"ഇപ്പോ ആന്റിയുടെ വിഷമം ഒക്കെ മാറിയില്ലേ? ഇനി എന്താന്ന് വെച്ചാൽ മമ്മിയും മോനും കൂടി ആയിക്കോ... ഞങ്ങൾ ഇറങ്ങാ..."

"ഹ... നിങ്ങൾ ഇതെങ്ങോട്ടാ ഇത്ര പെട്ടെന്ന്..? എന്തായാലും വന്ന സ്ഥിതിക്ക് ലഞ്ച് കഴിച്ചിട്ട് രണ്ടാളും ഇവിടന്ന് പോയാൽ മതി...

മോളെ മെൽവിൻ... ഇവന്റെ പപ്പ ലഞ്ച് കഴിക്കാൻ വരും... അങ്ങേർക്ക് മോളോട് എന്തോ നേരിട്ട് പറയാനുണ്ടെന്ന് ഒക്കെ ഇന്നലെ രാത്രി പറയുന്നത് കേട്ടിരുന്നു... മോള് ഇനി അതിയാൻ വന്നിട്ട് പോയാൽ മതി..."

എന്ന് ആന്റി പറയുന്നത് കേട്ട് ഞാൻ പകച്ച് പണ്ടാറടങ്ങി അന്തം വിട്ട് കണ്ണും തള്ളി ആന്റിയെയും മെൽവിനെയും മാറി മാറി നോക്കി...

'എന്റീശോയേ... അപ്പോ ഇവര് തമ്മിൽ നേരത്തെ പരിചയം ഉണ്ടായിരുന്നോ?'

"എന്താ റോയ് നീ കണ്ണും തള്ളി നിൽക്കുന്നെ?"

എന്ന് ആന്റി ചോദിക്കുന്നത് കേട്ട് ഞാൻ സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പാസാക്കി ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചു...

"എൻഗേജ്മെന്റ് കഴിഞ്ഞ കുട്ടിയാണ്,  അതോണ്ട് ഇവളെ കൂടെ അധികം കറക്കം ഒന്നും വേണ്ടാട്ടോ..."

എന്ന് കൂടി ആന്റിയുടെ വായിൽ നിന്ന് ഒരു ആക്കിയ തരത്തിൽ വന്നതും ക്രിസ്റ്റി എന്നെ നോക്കി കൊണ്ട് എന്താടാ എന്ന മട്ടിൽ ആംഗ്യം കാണിച്ച് ചിരിച്ചു...

ഞാൻ ആണെങ്കിൽ ചമ്മിയ ഭാവം പുറത്ത് കാണിക്കാതെ അവനെ നോക്കി ഇളിച്ചോണ്ട് മെൽവിനെ നോക്കിയപ്പോ അവള് ചിരിക്കാതിരിക്കാൻ പാട് പെട്ട്  പെട്ടെന്ന് മുഖം തിരിച്ചു...

"മെൽവിന്റെ എൻഗേജ്മെന്റൊ? ഇതൊക്കെ എപ്പോ സംഭവിച്ചു?" ക്രിസ്റ്റി.

"ഹ... അത് നീ അറിഞ്ഞില്ലേ? റോയ് അല്ലെ അവളെ എൻഗേജ്മെന്റ് നടത്തി കൊടുത്തത്... അല്ലെ റോയ്?"

ആന്റി വീണ്ടും എനിക്കിട്ട് താങ്ങിയപ്പോ സത്യം പറഞ്ഞാൽ ആ നിൽപ്പിൽ തന്നെ വടിയായി പോയാ മതിയേന്നു എന്ന് വരെ എനിക്ക് തോന്നി പോയി...

"മോനെ റോയ്... നീ കാണുന്നതിന് മുൻപ് കാണാൻ തുടങ്ങിയതാ ഞാൻ ഇവളെ... എനിക്ക് ഇവളെയും ഇവളെ ഫാമിലിയെയും ഒക്കെ നല്ലോണം അറിയാം..."

അതും കൂടെ ആയപ്പോ ഞാൻ ആകെ വഷളായെന്ന് പറഞ്ഞാൽ മതിയല്ലോ... വേഗം ഇവിടന്ന് ഒന്ന് എങ്ങോട്ടേലും ഓടി പോകാൻ ആയിരുന്നു എനിക്ക് തോന്നിയത്... ആന്റിയുടെ മുഖത്തേക്ക് പോലും നോക്കാൻ പറ്റുന്നില്ല...

"മമ്മിക്ക് മെൽവിനെ നേരത്തെ പരിചയമുണ്ടോ?" ക്രിസ്റ്റി.

"പിന്നെ ഇല്ലാതെ... നിന്റെ പപ്പ ഇന്ന് ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം ഇവള് മാത്രമാണ്...
നീ ട്രെയിനിങിന് പോയ സമയത്ത് നിന്റെ പപ്പക്ക് ഒരു ആക്സിഡന്റ് പറ്റിയില്ലേ? അന്ന് സ്വന്തം ജീവൻ പോലും കണക്കിൽ എടുക്കാതെ നിന്റെ പപ്പയെ രക്ഷിച്ചത് ഇവളാ...
ഇവളോടും ഇവളെ കുടുംബത്തോടും നമ്മൾ എന്നും കടപ്പെട്ടവരാണ്..."

"അയ്യോ ആന്റി... എന്താ വലിയ വാക്കുകൾ ഒക്കെ പറയുന്നേ... ഞാൻ എന്റെ കടമയല്ലേ ചെയ്തിട്ടുള്ളൂ..."

എന്ന് മെൽവിൻ ആന്റിയുടെ കയ്യിൽ പിടിച്ച് പറഞ്ഞതും ഇതൊക്കെ കേട്ടിട്ട് ആകെ ഫ്യൂസ് പോയി നിൽക്കുന്നത് ഞാനാണ്... ക്രിസ്റ്റി വന്ന് എന്റെ തോളിൽ ഒന്ന് തട്ടിയപ്പോഴാ ശരിക്ക് ബോധം തന്നെ വന്നത്...

അവനും ഇന്നാണ് ഇതൊക്കെ അറിയുന്നത്... എന്തായാലും ഇവളിൽ നിന്ന് ഞാൻ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടെന്ന് എനിക്ക് ഇതോടെ മനസ്സിലായി...

"ഹ്മ്... നിന്റെ മനസ്സിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്..."

എന്ന് ആന്റി എന്നെ ഒന്ന് അടിമുടി നോക്കി കൊണ്ട് പറഞ്ഞിട്ട് അവളെയും കൂട്ടി അവിടന്ന് പോയപ്പോ മെൽവിൻ എന്നെ തിരിഞ്ഞ് നോക്കി ആക്കി ചിരിച്ചു...

അത് കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യവും അതിലുപരി ചടപ്പുമൊക്കെ ആയെങ്കിലും എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന ക്രിസ്റ്റിക്കിട്ട് നാല് കൊടുത്ത് ഞാൻ എന്റെ കലിപ്പ് അടക്കി...

ചെക്കനെ ഇപ്പോഴേ ഇങ്ങനെ ഇട്ട് പെരുമാറാൻ പറ്റൂ... അവൻ എങ്ങാനും പോലീസ് ആയി വന്നാൽ പിന്നെ ഞങ്ങൾക്ക് ആകും ഇതിന്റെ ഇരട്ടി കിട്ടാൻ പോകുന്നത്...

അന്നത്തെ ദിവസം മുഴുവൻ ക്രിസ്റ്റിയുടെ വീട്ടിൽ തന്നെയായിരുന്നു ഞങ്ങള്... ആന്റി ആണെങ്കിൽ എന്നെ മെൽവിന്റെ മുന്നിൽ നാണം കെടുത്താൻ കിട്ടുന്ന ഒരു അവസരവും പാഴാക്കുന്നില്ല...

ഉച്ചക്ക് അങ്കിൾ വന്നപ്പോ ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ചായിരുന്നു ലഞ്ച് കഴിച്ചത്... ഫുഡ് കഴിച്ച് കഴിഞ്ഞതും അവളും അങ്കിളും കൂടി ഗാർഡനിലേക്ക് ഇറങ്ങി എന്തൊക്കെയോ കാര്യമായിട്ട് ഡിസ്കസ് ചെയ്യുന്നുണ്ടായിരുന്നു...

ഞാനും ക്രിസ്റ്റിയും കൂടി അവരെ രണ്ട് പേരെയും നിരീക്ഷിച്ചോണ്ട് ബാൽക്കണിയിൽ നിന്നു...

"എടാ ക്രിസ്റ്റി... അവര് രണ്ട് പേരും എന്തായിരിക്കും ഇത്ര സീരിയസ് ആയിട്ട് സംസാരിക്കുന്നത്?"

"അതിപ്പോ എന്നോട് ചോദിച്ചാൽ എനിക്ക് എങ്ങനെ അറിയാനാ? എന്തായാലും ഒരു കാര്യം ഉറപ്പാ,  നീയും മിനിസ്റ്ററും ആയിരിക്കും അവരെ സംസാര വിഷയം..."

എന്ന് പറഞ്ഞ് ക്രിസ്റ്റി അവിടെയുള്ള ചെയറിൽ ഇരുന്ന് ബുക്ക് വായിക്കാൻ തുടങ്ങിയതും ഞാൻ അവരിൽ നിന്ന് അവനിലേക്ക് നോട്ടം തെറ്റിച്ചു...

"നിന്നോട് അങ്കിൾ അതിനെ പറ്റി വല്ലതും പറഞ്ഞിരുന്നോ?"

"കാര്യമായിട്ട് ഒന്നും പറഞ്ഞില്ല... മിനിസ്റ്ററെ കുടുക്കാൻ അവര് എന്തൊക്കെയോ കാര്യമായിട്ട് പ്ലാൻ ചെയ്യുന്നുണ്ടെന്ന് അറിയാം... അതാകും ഈ ഡിസ്കഷൻ..."

എന്ന് അവൻ പറഞ്ഞപ്പോ അതെന്താകുമെന്ന് ചിന്തിച്ച് ഞാൻ അവരെ വീണ്ടും നോക്കിയതും അവര് രണ്ട് പേരും സംസാരം ഒക്കെ നിർത്തി അവിടന്ന് അകത്തേക്ക് വരുന്നത് കണ്ടു...

അപ്പോ തന്നെ ഞാൻ ക്രിസ്റ്റിയെ അവിടന്ന് വലിച്ചോണ്ട് താഴേക്ക് ഇറങ്ങി ചെന്നിട്ട് ഒന്ന് നെടുവീർപ്പിട്ടു... ഞങ്ങൾ ഓടി വരുന്നത് കണ്ടിട്ട് അങ്കിളും അവളും ഞങ്ങളെ ഒരു സംശയത്തോടെ നോക്കിയപ്പോ 'നിനക്ക് എന്താടാ വട്ടാണോ' എന്ന മട്ടിലായിരുന്നു ക്രിസ്റ്റി എന്നെ നോക്കിയത്...

"എന്നാ പിന്നെ ഞങ്ങൾ ഇറങ്ങാണ് അങ്കിൾ..."

വന്നയുടനെയുള്ള എന്റെ പറച്ചില് കേട്ടിട്ട് അങ്കിൾ എന്നെയൊന്ന് അടിമുടി നോക്കി തലയാട്ടി തന്നു... അപ്പൊ തന്നെ ആന്റി അങ്ങോട്ട് വന്നതും ഞാൻ ആന്റിയെ ഞങ്ങളെ അടുത്തേക്ക് വിളിപ്പിച്ചു...

"നിങ്ങളോട് എല്ലാവരോടും വേറൊരു പ്രധാനപ്പെട്ട കാര്യം എനിക്ക് പറയാനുണ്ട്... ചിലരുടെയൊക്കെ നല്ല മനസ്സ് കൊണ്ട് അടുത്ത ആഴ്ച ഞാൻ ലണ്ടനിലേക്ക് പോകാണ്..."

അത് ഞാൻ അവളെ നോക്കിയായിരുന്നു പറഞ്ഞത്... അപ്പൊ തന്നെ അവള് എന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചതും ഞാൻ വേഗം അവരെയൊക്കെ നോക്കി...

"അതോണ്ട് ഞാൻ പോകുന്നതിന് മുൻപ് ഒരു ചെറിയ പാർട്ടി നടത്താൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്... ഒരുപാട് പേരൊന്നുമില്ല... എന്റെ ഫ്രണ്ട്സ്, ഫാമിലി മെംബേർസ് അത്രേയുള്ളൂ...
അപ്പൊ മറ്റന്നാളെ പാർട്ടി നടത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്... കൺഫോം ചെയ്തിട്ട് ഞാൻ അറിയിക്കാം... മൂന്ന് പേരും വന്നേക്കണം..."

എന്ന് ഞാൻ പറയുന്നത് കേട്ട് ക്രിസ്റ്റിയും ആന്റിയുമൊക്കെ എന്താ ഇത്ര പെട്ടെന്ന് യാത്ര എന്നൊക്കെ ചോദിച്ചപ്പോ അങ്കിൾ മെൽവിനെ തിരിഞ്ഞ് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു...

ഫിലിം ഷൂട്ട് നെക്സ്റ്റ് വീക്ക് തന്നെ സ്റ്റാർട്ട്‌ ആകും അതോണ്ടാ ഇത്ര പെട്ടെന്ന് പോകുന്നതെന്ന് പറഞ്ഞിട്ട് പാർട്ടിക്ക് വരണമെന്ന് പറഞ്ഞ് ഞങ്ങൾ അവിടന്ന് ഇറങ്ങി...

"ഇങ്ങനെ ഒരു പാർട്ടി നടത്തുന്ന കാര്യം എന്ത് കൊണ്ട് എന്നെ നേരത്തെ അറിയിച്ചില്ല..?"

മെൽവിൻ ഇത്തിരി കടുപ്പിച്ച് അങ്ങനെ ചോദിച്ചതും ഞാൻ കാറിലേക്ക് കയറി...

"പാർട്ടി നടത്താൻ ഞാൻ ഇപ്പോഴാ തീരുമാനിച്ചത്... നെക്സ്റ്റ് വീക്ക് ഞാൻ ഇവിടന്ന് പോയാൽ പിന്നെ ഇങ്ങനെയൊരു ഒത്തുകൂടൽ ഇനി എപ്പോഴാ ഉണ്ടാവുകയെന്ന് പറയാൻ പറ്റില്ലല്ലോ..."

എന്ന് ഞാൻ പറഞ്ഞപ്പോ മെൽവിൻ ഒന്നും മിണ്ടാതെ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൊണ്ട് ഡ്രൈവ് ചെയ്തു... അവളെ മുഖഭാവത്തിൽ ഒന്നും പ്രത്യേകിച്ച് മാറ്റം തോന്നാത്തത് കൊണ്ട് ഈ കുരിശിന് ഞാൻ പോകുന്നത് കൊണ്ടൊന്നും ഒരു കോപ്പുമില്ലെന്ന് എനിക്ക് മനസ്സിലായി...

വീട്ടിൽ എത്തിയതും ഞാൻ വേഗം ചെന്ന് ഒന്ന് ഫ്രഷ് ആയിട്ട് പാർട്ടിയുടെ കാര്യവും നെക്സ്റ്റ് വീക്ക് പോകുന്നതിനെ കുറിച്ചും പപ്പയോട് പറയാൻ വേണ്ടി ഞാൻ വിളിച്ചു...

കോൾ അറ്റൻഡ് ചെയ്തപ്പോ തന്നെ പപ്പയുടെ വായിൽ നിന്ന് എനിക്ക് കണക്കിനുള്ളത് കിട്ടിയിട്ടുണ്ട്... ദീനയുടെ ഡാഡി അപ്പോഴേക്കും പപ്പയോട് എല്ലാം പറഞ്ഞിരുന്നു എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്...

പിന്നെ എന്തായാലും നനഞ്ഞില്ലേ ഇനി കുളിച്ച് കേറാമെന്ന നിലയിൽ അവളെ ഡാഡിയെ പറഞ്ഞ് കൺവിൻസ്‌ ചെയ്ത പോലെ എല്ലാം പറഞ്ഞ് ഒടുക്കം പപ്പയെയും ഞാൻ കയ്യിലെടുത്തു...

"പപ്പാ... എന്റെ ഫിലിം ഷൂട്ട്‌ നെക്സ്റ്റ് വീക്ക് തന്നെ സ്റ്റാർട്ട്‌ ആകും... അതോണ്ട് ഞാൻ നെക്സ്റ്റ് വീക്ക് ലണ്ടനിൽ പോകാണ്..."

"ഹാ എന്നോട് അത് മെൽവിൻ പറഞ്ഞിരുന്നു... ഞാനും കൂടി അറിഞ്ഞോണ്ട് തന്നെയാ അവള് നിനക്ക് പോകാനുള്ള പേപ്പേഴ്സ് ഒക്കെ ശരിയാക്കിയത്..."

'ഓ... അപ്പോ രണ്ടും കൂടി എനിക്കിട്ട് താങ്ങിയത് ആണല്ലേ... ഈ കുരിശ് എന്താ കർത്താവെ എന്നെ ഇവിടന്ന് ഓടിക്കാൻ ഇത്രക്ക് ദൃതി കാണിക്കുന്നത്?'

"ഹ്മ്... എന്തായാലും അത് അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയാനാ ഞാൻ ഇപ്പോ പപ്പയെ വിളിച്ചത്... ഞാൻ മറ്റന്നാളെ ഇവിടെയൊരു ചെറിയ പാർട്ടി നടത്തിയാലോ എന്ന് കരുതുന്നുണ്ട്...

നെക്സ്റ്റ് വീക്ക് പോയാൽ പിന്നെ ഞാൻ എന്ന് മടങ്ങി വരുമെന്ന് പറയാൻ പറ്റില്ലല്ലോ അതോണ്ട് എന്റെ ഫ്രണ്ട്സിനെയും അവരെ ഫാമിലിയെയും ഒക്കെ ക്ഷണിച്ച് ഒരു ചെറിയ പാർട്ടി ഞാൻ പ്ലാൻ ചെയ്തു... പുറത്ത് നിന്ന് വേറെ ആരുമില്ല..."

"ഹാ... അത് എന്താന്ന് വെച്ചാൽ നീയും മെൽവിനും കൂടി പ്ലാൻ ചെയ്ത് നടത്തിയേക്ക്... എനിക്കും മേരിക്കും വരാൻ പറ്റില്ല..."

"അയ്യോ അതൊന്നും കുഴപ്പമില്ല... നിങ്ങള് വരാത്തത് തന്നെയാ നല്ലത്..."

"എന്ത്?"

"അ... അല്ല പപ്പ... ഇതൊരു ചെറിയ പാർട്ടി അല്ലെ, അപ്പൊ അതിനായിട്ട് നിങ്ങള് ഇനി ബുദ്ധിമുട്ടി ഇവിടം വരെ വരേണ്ട എന്നാ ഞാൻ ഉദ്ദേശിച്ചത്..."

"ഹ്മ്... പപ്പയുടെ പൊന്ന് മോൻ അധികമൊന്നും ഉദ്ദേശിക്കല്ലേ..."

എന്ന് പപ്പ പറയുന്നത് കേട്ട് ഞാനൊരു അവിഞ്ഞ ഇളി പാസാക്കിയപ്പോ പാർട്ടിയെ കുറിച്ച് ഞാൻ മെൽവിനോട് സംസാരിച്ചോളാം എന്ന് പറഞ്ഞ് പപ്പ മമ്മി ഫോൺ കൊടുത്തു...

പിന്നെ കുറച്ച് നേരം മേരി കൊച്ചിനോട് സംസാരിച്ചിട്ട് ഞാൻ കോൾ കട്ടാക്കി ഫോൺ ബെഡിലേക്ക് ഇട്ട് ബെഡിലേക്ക് ചാഞ്ഞു...

"എല്ലാവർക്കും ഇപ്പൊ എന്തിനും മെൽവിൻ മതി... ഇത്രമാത്രം ഇവളോട് എങ്ങനെ എല്ലാവരും അറ്റാച്ഡ് ആകുന്നതെന്നാ എനിക്ക് മനസ്സിലാകാത്തത്..."

എന്ന് പറഞ്ഞിട്ട് ഞാൻ കയ്യിലുള്ള വാച്ചിലേക്ക് ഒന്ന് നോക്കി ചിരിച്ച് അതിനൊരു ഉമ്മ കൊടുത്തു... അല്ലാതെ അവൾക്ക് കൊടുക്കാൻ പറ്റില്ലല്ലോ...

~~~~~~~~~~~~~~~~~~~~~~~~~~~~~

ഇന്ന് വൈകിട്ടാണ് പാർട്ടി നടക്കുന്നത്... അധികം ആൾക്കാർ ഒന്നും ഇല്ലാത്തത് കൊണ്ട് വീട്ടിൽ വെച്ച് തന്നെ പാർട്ടി നടത്താൻ ആയിരുന്നു ഞങ്ങളെ പ്ലാൻ... എല്ലാ കാര്യവും മെൽവിൻ തന്നെ അറേഞ്ച് ചെയ്ത് തന്നിരുന്നു...

ആദ്യം തന്നെ എത്തിയത് സെഹജും വരുണും ക്രിസ്റ്റിയും ദീനയുമാണ്... അവര് നാല് പേര് മാത്രം വന്നിട്ട് അവരെ ഫാമിലി എവിടെയെന്ന് ചോദിച്ചപ്പോ അവരൊക്കെ ഓൺ ദി വേ ആണെന്ന് പറഞ്ഞ് അവര് അകത്തേക്ക് പോയി...

അപ്പൊ തന്നെ മെൽവിൻ അകത്ത് നിന്ന് പുറത്തേക്ക് വന്നതും അവര് അവളെ നോക്കി ഹായ് പറഞ്ഞിട്ട് അകത്തേക്ക് കയറി പോയി... ഞാൻ എല്ലാവരെയും കാത്ത് പുറത്ത് നിൽക്കുന്നത് കണ്ട് അവളും എന്റെ അടുത്ത് വന്ന് നിന്നു...

"കണ്ടിട്ട് താൻ ഭയങ്കര എക്സൈറ്റെഡാണെന്ന് തോന്നുന്നു..."

മെൽവിൻ എന്നെ നോക്കി പറയുന്നത് കേട്ട് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അതെയെന്ന് തലയാട്ടി... അപ്പൊ അവള് ഓക്കേ എന്ന മട്ടിൽ തല കുലുക്കിയതും ഇന്ന് നടക്കാൻ പോകുന്നതൊക്കെ മനസ്സിൽ കണക്ക് കൂട്ടി ഞാൻ ചിരിച്ചു...

അങ്ങനെ എല്ലാവരും വീട്ടിൽ ഹാജർ ആയതും പാർട്ടി തുടങ്ങാതെ ഞാൻ ഇനിയും ആരെയോ കാത്ത് നിൽക്കുന്നത് കണ്ട് അവന്മാരും ദീനയും മെൽവിനും കൂടി എന്റെ അടുത്തേക്ക് വന്നു...

"എല്ലാവരും വന്നിട്ടും നീയെന്താ അകത്തേക്ക് വരാത്തത്? പാർട്ടി തുടങ്ങാൻ ആയില്ലേ?" ദീന.

"ഇല്ല ദീന... ഒരു പ്രധാപ്പെട്ട വിഐപി കൂടി വരാനുണ്ട്... നിങ്ങള് അകത്തേക്ക് ചെല്ല്... ആളിപ്പോ എത്തും..."

"അതാരാടാ ഞങ്ങൾ അറിയാത്ത ഒരു വിഐപി?" സെഹജ്.

"അതൊക്കെ ആ ആള് വരുമ്പോ നിങ്ങള് കണ്ടാൽ മതി... നിങ്ങള് അകത്തേക്ക് ചെല്ല്... ഞാൻ ഇപ്പോ വരാം..."

അതും പറഞ്ഞ് ഞാൻ അവരെ അകത്തേക്ക് പറഞ്ഞയച്ചപ്പോ മെൽവിൻ എന്നെ നോക്കി നെറ്റി ചുളിച്ചോണ്ട് ഒരു വല്ലാത്ത മട്ടിൽ നോക്കുന്നുണ്ടായിരുന്നു...

"ഇവിടെ വന്നിരിക്കുന്നവരെ അല്ലാതെ നീ വേറെ ആരെയാ പുറത്ത് നിന്ന് വിളിച്ചത്? എന്നോട് പറയാതെ വേറെ ആരെയും പാർട്ടിക്ക് ക്ഷണിക്കരുതെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ..."

"കൂൾ മെൽവിൻ കൂൾ... താൻ എന്തിനാ ഇങ്ങനെ നിന്ന് ഹീറ്റ് ആകുന്നത്? വരുന്ന വിഐപി ഒരിക്കലും എനിക്ക് ആപത്തായ ആളൊന്നും അല്ല..."

എന്ന് ഞാൻ പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അവര് അങ്ങോട്ട് വന്നതും മെൽവിൻ അവരെ കണ്ട് ഞെട്ടി കണ്ണും മിഴിച്ച് എന്നെയും അവരെയും മാറി മാറി നോക്കാൻ തുടങ്ങി...

"ഹായ് റിനു..."

"ഹായ് റോയ്... സോറി ഞങ്ങൾ ലേറ്റ് ആയില്ലല്ലോ..."

"ഏയ്... കറക്റ്റ് ടൈമിൽ തന്നെയാ രണ്ടാളും വന്നിരിക്കുന്നത്... കം അകത്തേക്ക് പോകാം...

ഹായ് നൈല മോളെ... ഇതാണ് അങ്കിളിന്റെ വീട് മോൾക്ക് ഇഷ്ടായോ?"

എന്ന് ഞാൻ അവളോട് ചോദിച്ചപ്പോ അവള് വീട് മൊത്തം ഒന്ന് കണ്ണോടിച്ചിട്ട് ഒന്ന് തലയാട്ടി...

*"റിനു... ആരോട് ചോദിച്ചിട്ടാ നീ ഇങ്ങോട്ട് വന്നത്?"*

മെൽവിൻ കുറച്ച് കടുപ്പത്തിൽ അതിൽ റിനുവിനോട് ചോദിച്ചതും അവള് അതൊന്നും എനിക്ക് വലിയ പുത്തരിയല്ല എന്ന മട്ടിൽ മെൽവിനെ നോക്കി...

"എന്നെ റോയിയാ ഇങ്ങോട്ട് ക്ഷണിച്ചത്... ഇത് റോയ് നടത്തുന്ന പാർട്ടി അല്ലെ അതിന് നിന്നോട് പെർമിഷൻ ചോദിക്കണോ?"

എന്ന് പറഞ്ഞ് റിനു അവളെ നോക്കി പുച്ഛിച്ചിട്ട് അകത്തേക്ക് കയറി പോയതും ഞാൻ മെൽവിനെ നോക്കി ഒരടക്കി പിടിച്ച ചിരി പാസാക്കി അവരെ പിന്നാലെ പോകാൻ നിന്നപ്പൊ അവള് പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ച് എന്നെ ചുവരിനോട് ചേർത്ത് നിർത്തി എന്റെ കോളറിൽ പിടി മുറുക്കി...

*"എന്ത് ഉദ്ദേശത്തിലാ നീ അവരെ ഇങ്ങോട്ട്  ക്ഷണിച്ചത്? ആരോട് ചോദിച്ചിട്ടാ നീയിത് ചെയ്തത്?"*

എന്ന് പറഞ്ഞ് അവള് എന്നെ രൂക്ഷമായി നോക്കി കൊണ്ട് പല്ലിറുമ്മിയപ്പോ ഞാൻ അതൊന്നും വലിയ കാര്യമാക്കാതെ അവളെ കൈ എന്റെ കോളറിൽ നിന്ന് വിടുവിച്ചിട്ട് ഒന്ന് പുഞ്ചിരിച്ചു...

"റിനു എന്റെ ഫ്രണ്ടാണ്... പോരാത്തതിന് എനിക്ക് നല്ല ട്രീറ്റ്മെന്റ് നൽകിയതും അവളല്ലേ... അപ്പൊ അതിനുള്ള ഒരു നന്ദി സൂചകമായിട്ടാണ് ഞാൻ അവളെ ഇങ്ങോട്ട് വിളിച്ചത്...

നിന്നെ മനഃപൂർവം തന്നെയാ ഇത് അറിയിക്കാതിരുന്നതും റിനുവിനോട് അവര് ഇങ്ങോട്ട് വരുന്ന കാര്യം നിന്നെ അറിയിക്കണ്ട എന്ന് പറഞ്ഞതും... ചിലതൊക്കെ നിനക്ക് അറിയുന്ന പോലെ എനിക്കും അറിയാം..."

എന്ന് ഒരർത്ഥം വെച്ച മട്ടിൽ ഞാൻ പറഞ്ഞിട്ട് അവളെ നോക്കി അകത്തേക്ക് കയറി പോയതും മെൽവിൻ തീയിൽ നിൽക്കുന്ന പോലെ നിൽപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് ഒടുക്കം എന്റെ പിന്നാലെ അകത്തേക്ക് ഓടി വന്നു...


                (തുടരും)


*********************************************

ഹായ് ഫ്രണ്ട്സ്, ഈ പാർട്ടിൽ വല്ല മിസ്റ്റേക്ക്സും ഉണ്ടെങ്കിൽ അത് തിരുത്തി വായിക്കണേ... അടുത്ത പാർട്ട് നാളെ രാത്രി 10 മണിക്ക് പോസ്റ്റാ...