*BODYGUARD*
_Part.10_
✍️ Mubashira MSKH
'ഇവളെ ഈ സൈലെൻസും ബിഹേവിയറുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ കുഴപ്പമുള്ള പോലെ ഒരു തോന്നൽ... എന്റെ മനസ്സിലുള്ളത് ഇനി ഇവൾ അറിഞ്ഞിട്ടുണ്ടെൽ എന്നോട് ഇനി ഇവള് മിണ്ടാൻ വരില്ലേ? എന്ത് വന്നാലും വേണ്ടില്ല അത് അവളോട് ചോദിച്ചേ പറ്റൂ...'
എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചോണ്ട് അവളെ നേരെ തിരിഞ്ഞതും പെട്ടെന്ന് ഒരു ലോറി വന്ന് ഞങ്ങളെ കാറിനെ ഇടിച്ച് തെറിപ്പിച്ചു... കാർ നിയന്ത്രണമില്ലാതെ ആ റോഡിലൂടെ രണ്ട് കറക്കം കറങ്ങി നേരെ നിന്നതും എവിടെയോ വെച്ച് തലയിടിച്ചത് കൊണ്ട് ആ വേദനയിൽ ഞാൻ തലയിൽ കൈ വെച്ച് മെൽവിനെ നോക്കി...
മെൽവിൻ അപ്പോഴും സ്റ്റിയറിങ്ങിൽ പിടി മുറുക്കി കൊണ്ട് ആ ലോറിയെ തന്നെ ഉറ്റുനോക്കി കൊണ്ടിരിക്കായിരുന്നു... അപ്പൊ തന്നെ ഞാനും ആ ലോറിയിലേക്ക് നോട്ടം തെറ്റിച്ചതും അത് റിവേഴ്‌സിലേക്ക് പോകുന്നത് കണ്ട് ഞാൻ മെൽവിനെ ഒന്ന് നോക്കി...
"കാറിൽ നിന്ന് ഇറങ്ങ് റോയ്?"
ആ ലോറിയെ നോക്കി കൊണ്ട് അവള് എന്നോട് പറയുന്നത് കേട്ട് ഞാൻ എന്ത് എന്ന മട്ടിൽ മൂളി കൊണ്ട് അവളെ നോക്കി...
*"I say you get out from the car...*"
എന്നലറി കൊണ്ട് മെൽവിൻ എന്നെ നോക്കിയതും ഞാൻ അപ്പൊ തന്നെ സീറ്റ് ബെൽറ്റ് അഴിച്ച് കാറിൽ നിന്നിറങ്ങി... എന്റെ വലംകൈ മറുകൈ കൊണ്ട് താങ്ങി പിടിച്ച് ഞാൻ കാറിൽ ഇരിക്കുന്ന മെൽവിനെ നോക്കിയതും പെട്ടെന്ന് ആ ലോറി മുന്നോട്ട് വരുന്നത് കണ്ട് ഞാൻ ഞെട്ടി തരിച്ച് മെൽവിനിലേക്ക് നോട്ടം തെറ്റിച്ചു...
*"മെൽവിൻ..."*
അവളെ പേര് വിളിച്ചോണ്ട് ഞാൻ കാറിന്റെ അടുത്തേക്ക് പോകാൻ നിന്നപ്പോഴേക്കും അവള് കാറിൽ നിന്ന് ചാടിയിറങ്ങി റോഡിലൂടെ ഉരുണ്ട് അവിടെ ഒരു മുട്ട് കുത്തി ഇരുന്ന് ആ ലോറിയെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു...
അവള് കാറിൽ നിന്നിറങ്ങിയ ടൈമിൽ തന്നെ എന്റെ ബെൻസ് ആ ലോറി ഫുട്ബാൾ തട്ടുന്ന പോലെ അവിടന്ന് തട്ടിയിരുന്നു... അത് കണ്ടപ്പോ എനിക്ക് അവരെ കൊല്ലാനുള്ള ദേഷ്യം നുരഞ്ഞ് പൊന്തി...
മെൽവിൻ പതിയെ നിലത്ത് നിന്ന് എണീറ്റ് ജാക്കറ്റിലെ പൊടി തട്ടി അവളെ നെറ്റിയിൽ നിന്ന് പൊടിഞ്ഞ് വീഴുന്ന ചോര കൈ കൊണ്ട് ഒപ്പി കൊണ്ട് എന്റെ അടുത്ത് വന്ന് നിന്നു... ഞങ്ങളെ കാർ ഇടിച്ച് നിർത്തിയിട്ട് ആ ലോറി അവിടെ നിന്നതും അതിൽ നിന്ന് നാല് പേര് ഇറങ്ങി വന്ന് ഞങ്ങൾക്ക് മുന്നിലായി അണിനിരന്നു...
അവര് നാല് പേരും ഞങ്ങളെ രണ്ട് പേരെയും മാറി മാറി രൂക്ഷമായി നോക്കുന്നതിന് അനുസരിച്ച് മെൽവിന്റെ നോട്ടവും അത്രക്ക് രൂക്ഷമാകുന്നത് ഞാൻ ശ്രദ്ധിച്ചു...
അപ്പൊ തന്നെ അതിൽ ഒരാളെ ഫോൺ റിങ് ചെയ്തതും അയാള് ഞങ്ങളെ നോക്കി കൊണ്ട് കോൾ അറ്റൻഡ് ചെയ്തു...
"സർ... രണ്ട് പേരും ഞങ്ങളെ കണ്മുന്നിൽ തന്നെയുണ്ട് സർ... ഇപ്രാവശ്യം രണ്ടിനെയും ഒരുമിച്ച് ഞങ്ങൾ തീർത്തിരിക്കും..."
എന്ന് അയാള് പറയുന്നത് കേട്ട് ഞാൻ ഒരു സംശയത്തോടെ മെൽവിനിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവള് അപ്പോഴും അവന്മാരെ നോക്കി കൊണ്ട് നിൽക്കായിരുന്നു...
'ഹെലന്റെ മരണത്തിന് കാരണം ഞാൻ ആണെന്ന് പറഞ്ഞല്ലേ ജേക്കബ് അങ്കിൾ എന്നെ കൊല്ലാൻ നോക്കുന്നത്... പിന്നെ എന്തിനാ അവര് മെൽവിനെയും കൊല്ലാൻ ശ്രമിക്കുന്നത്? മെൽവിനും ഇവരും തമ്മിൽ ഇതിന് മുൻപ് വല്ല പരിചയവുമുണ്ടോ?'
എന്ന് ചിന്തിച്ച് ഞാൻ കഴിഞ്ഞ് പോയ പല ഇൻസിടന്റുകളും ഒന്ന് റിവൈൻഡ് ചെയ്ത് നോക്കി... എന്നെ കൊല്ലാൻ നോക്കുന്നത് മിനിസ്റ്റർ ജേക്കബ് പോൾ ആണെന്ന് ഞാൻ മനസ്സിലാക്കിയ ആ നിമിഷം മെൽവിൻ മറഞ്ഞ് നിന്നതൊക്കെ ഓർമ്മയിലേക്ക് വന്നപ്പോ മിനിസ്റ്ററെ ഇതിന് മുൻപും അവൾക്ക് അറിയാമെന്ന് എനിക്ക് തോന്നി...
*"റോ....യ്....."*
പെട്ടെന്ന് മെൽവിന്റെ ശബ്ദം എന്റെ കാതുകളിൽ വന്ന് പതിഞ്ഞതും ഞാൻ ചിന്തകളിൽ നിന്നും ഉണർന്ന് അവളിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവള് എന്റെ അടുത്തേക്ക് ഓടി വരുന്നത് കണ്ട് ഞാൻ അവന്മാരിലേക്ക് നോട്ടം തെറ്റിച്ചതും അതിൽ ഒരുത്തൻ എനിക്ക് നേരെ വെടിയുതിർത്തതും ഒരുമിച്ചായിരുന്നു...
അത് കണ്ടപ്പോ തന്നെ ഞാൻ കണ്ണിറുക്കെ അടച്ച് ഒരു പ്രതിമ കണക്കെ അങ്ങനെ നിന്നതും പെട്ടെന്ന് മെൽവിൻ എന്നെ കെട്ടിപ്പിടിച്ചോണ്ട് നിലത്തേക്ക് മറിഞ്ഞ് വീണു...
ഞാൻ കണ്ണ് തുറന്ന് ഒരു പരവേശത്തോടെ അവളെ മുഖത്തേക്ക് നോക്കിയപ്പോ വേദന കൊണ്ട് കണ്ണിറുക്കി പിടിച്ച് എന്റെ മേലിൽ കിടക്കുന്ന മെൽവിനെയാണ്...
"മെൽവിൻ..."
എന്ന് വിളിച്ച് ഞാൻ അവളെ തോളിൽ ഒന്ന് പിടിച്ച് കുലുക്കിയതും അവള് പെട്ടെന്ന് കണ്ണ് തുറന്ന് ജാക്കറ്റിനുള്ളിൽ നിന്ന് അവളെ ഗൺ എടുത്ത് അവർക്ക് നേരെ ഷൂട്ട് ചെയ്തു...
എന്നിട്ട് അവള് അവിടന്ന് എണീറ്റ് അവന്മാരെ അടുത്തേക്ക് ഗൺ ചൂണ്ടി പോകുന്നത് കണ്ട് ഞാൻ അവിടന്ന് കയ്യും താങ്ങി എണീറ്റപ്പോ എന്റെ കയ്യിൽ പറ്റി പിടിച്ച ചോരയിലേക്ക് ആയിരുന്നു എന്റെ നോട്ടം ചെന്ന് പതിഞ്ഞത്...
അത് എന്റെ ചോരയല്ലെന്ന് മനസ്സിലായപ്പോ തന്നെ എന്റെ നോട്ടം മെൽവിനിലേക്ക് തിരിഞ്ഞതും അവളെ തോളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോര കണ്ട് പരിഭ്രാന്തി പെട്ട് ഞാൻ അവളെ അടുത്തേക്ക് ഓടി...
അപ്പോഴേക്കും അവള് അവന്മാരിലെ രണ്ട് പേരെ ഷൂട്ട് ചെയ്ത് വീഴ്ത്തിയിരുന്നു... ബാക്കി രണ്ടും അപ്പോഴേ കണ്ടം വഴി ഓടിയിട്ടുണ്ട്...
"ചെന്ന് ആ മിനിസ്റ്ററോട് പറഞ്ഞേക്ക് മെൽവിൻ എപ്പോഴും ഈ റോയിയുടെ കൂടെ കാണുമെന്ന്... എന്നെ പരാജയപ്പെടുത്തി അയാൾക്ക് ഇവനെ കൊല്ലാൻ കഴിയുമെങ്കിൽ അത് ചെയ്ത് കാണിച്ച് തരാൻ പറ... ഞാൻ ജീവനോടെ ഉള്ളിടത്തോളം കാലം ഒരു കുന്തവും നടക്കാൻ പോണില്ല..."
എന്ന് എന്റെ നേരെ ഷൂട്ട് ചെയ്ത അയാളോട് മെൽവിൻ പറയുന്നത് കേട്ട് ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ടിരുന്നു... അവള് മെല്ലെ എന്നിലേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് "Are you okay?" എന്ന് ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചോണ്ട് മുന്നോട്ട് രണ്ടടി എടുത്ത് വെച്ചു...
അപ്പോഴേക്കും എന്റെ കഴുത്തിലൂടെ എന്തോ ഒലിച്ചിറങ്ങുന്ന പോലെ തോന്നി ഞാൻ അത് തുടച്ചപ്പോ കയ്യിൽ പറ്റി പിടിച്ച ചോരയിലേക്ക് നോക്കി പതിയെ എന്റെ കണ്ണാകെ മങ്ങി ഞാൻ അവിടെ നിലത്തേക്ക് വീണു...
"റോയ്... കണ്ണ് തുറക്ക്... റോയ്... wake up..."
എന്നൊക്കെ പറഞ്ഞ് മെൽവിൻ എന്റെ കവിളിൽ തട്ടി വിളിക്കുന്നത് ഞാൻ ഒരു മങ്ങിയ രീതിയിൽ കണ്ടു...
"റോയ്... പ്ലീസ്... കണ്ണടക്കരുത്... പ്ലീസ് റോയ്... നിനക്ക് ഒന്നുമില്ല..."
എന്ന് അവള് പറഞ്ഞ് പരിഭ്രാന്തി പെട്ട് ചുറ്റും കണ്ണോടിച്ച് നോക്കി ആരൊക്കെയോ അലറി വിളിക്കുന്നുണ്ട്... എന്നോട് കണ്ണടക്കരുതെന്ന് പറഞ്ഞ് എന്റെ കവിളിൽ തട്ടി വിളിച്ച് എന്നെയും താങ്ങി അവളൊരു ഓട്ടോയിൽ കയറി...
ഹോസ്പിറ്റലിലേക്ക് പോകാതെ ഏതോ ഒരു അപാർട്മെന്റിന്റെ അഡ്രെസ്സ് പറഞ്ഞ് കൊടുക്കുന്നത് കേട്ട് ആ ഓട്ടോക്കാരൻ എന്തൊക്കെയോ അവളോട് പറയുന്നുണ്ട് അവള് തിരിച്ചും മറുപടി കൊടുക്കുന്നുണ്ട്...
കാതിൽ നിന്ന് എന്തോ കൂക്കി വിളിയൊക്കെ കേട്ട് ഞാൻ പതിയെ മയക്കത്തിലേക്ക് പോകാൻ നിന്നതും മെൽവിൻ വീണ്ടും എന്റെ കവിളിൽ തട്ടി കൊണ്ട് കണ്ണടക്കരുതെന്ന് പറഞ്ഞ് ആ ഓട്ടോക്കാരനോട് പെട്ടെന്ന് വണ്ടി വിടാൻ പറഞ്ഞ് ദൃതി കൂട്ടി...
അപ്പൊ ഞാൻ പതിയെ അവളെ മുഖത്തേക്ക് തല ചെരിച്ച് നോക്കിയതും അവള് എന്റെ കയ്യിൽ മുറുകെ പിടിച്ചോണ്ട് ആ ഓട്ടോക്കാരനോട് ഒച്ചയിടുന്നത് കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
"മെൽവിൻ..."
ഞാൻ ഒരു പതിഞ്ഞ സ്വരത്തിൽ അവളെ വിളിക്കുന്നത് കേട്ടതും അവള് പെട്ടെന്ന് എന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി...
"റോയ്... ഒന്ന് കൊണ്ടും പേടിക്കണ്ട... തനിക്ക് ഒന്നും സംഭവിക്കില്ല... ഇനി വെറും ടു മിനിറ്റ്സ് അപ്പോഴേക്കും നമ്മള് സ്ഥലത്ത് എത്തും... ചേട്ടാ ഒന്ന് വേഗം പോ..."
എന്ന് അവള് പറയുന്നത് കേട്ടപ്പോ ഞാൻ അവളെ കയ്യിൽ മുറുകെ പിടിച്ചു...
"മെൽവിൻ... എനിക്ക് നിന്നോട്... വളരെ പ്രധാപ്പെട്ട... ഒരു കാര്യം പറയാനുണ്ട്... അത് പറയാൻ പറ്റിയ സിറ്റുവേഷൻ അല്ല ഇതെന്ന് എനിക്കറിയാം... പക്ഷെ.... എനിക്കത് നിന്നോട് പറഞ്ഞെ പറ്റൂ..."
എന്ന് ഞാൻ അവളോട് പറയുന്നത് കേട്ട് അവള് എന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോ തന്നെ എന്റെ വയറൊക്കെ കാളാൻ തുടങ്ങി... ലൈഫിൽ ഫസ്റ്റ് ടൈം ഒരാളോട് ഇഷ്ടം തുറന്ന് പറയാൻ പോകുന്നത് കൊണ്ടാണോ എന്തോ എനിക്കത് പറയാൻ കഴിയുന്നില്ലായിരുന്നു...
"മെൽവിൻ... എനിക്ക്..."
"ചേട്ടാ ഇവിടെ നിർത്തിയാൽ മതി..."
അപ്പോഴേക്കും മെൽവിൻ അതും പറഞ്ഞ് ഓട്ടോ നിർത്തിച്ചിട്ട് എന്നോട് കണ്ണ് കൊണ്ട് ഇത്തിരി ഗൗരവത്തിൽ വാ എന്ന മട്ടിൽ തലയാട്ടി വണ്ടിയിൽ നിന്നിറങ്ങി... അവള് ആ ഓട്ടോക്കാരന് ക്യാഷ് കൊടുത്തിട്ട് എന്നെ വണ്ടിയിൽ നിന്നിറക്കി എന്റെ കൈ പിടിച്ച് അവളെ തോളിലൂടെ ഇട്ടു...
അപ്പൊ തന്നെ ഞാൻ വേദന കൊണ്ട് അലറിയതും അവള് കയ്യിൽ നിന്ന് പിടിവിട്ട് വാട്ട് ഹാപ്പൻ എന്ന് ചോദിച്ചപ്പോ ആ കയ്യ് ആക്സിഡന്റിൽ എവിടെയോ വെച്ച് ഇടിച്ചെന്ന് പറഞ്ഞതും എന്റെ മറ്റേ കൈ അവളെ തോളിലൂടെ ഇട്ടിട്ട് എന്നെയും കൊണ്ട് ഒരു അപ്പാർട്ട്മെന്റിന്റെ മുന്നിൽ ചെന്ന് നിന്നു...
അവളെ ജീവൻ പോലും കണക്കിലെടുക്കാതെ എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ആ തോക്കിൻ മുന്നിലേക്ക് അവള് ചാടിയതൊക്കെ എന്റെ ഓർമ്മയിലേക്ക് വന്നപ്പോ ഞാൻ പതിയെ അവളെ തല ചെരിച്ച് നോക്കിയതും എന്റെ കാഴ്ചകൾ മങ്ങുന്ന പോലെ തോന്നി തുടങ്ങി...
മെൽവിൻ കോളിംഗ് ബെല്ലമർത്തിയപ്പോ തന്നെ ആ അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് ഒരു പെണ്ണ് പുറത്തേക്ക് വന്ന് എന്നെയും മെൽവിനെയും മാറി മാറി നോക്കി അന്തം വിട്ട് നിന്നു...
"അനു... നിനക്ക് എന്ത് പറ്റി? ഇതാരാ?"
"എല്ലാം ഞാൻ പറയാം... നീയൊന്ന് ഇവനെ പിടിച്ച് അകത്തേക്ക് കൊണ്ട് പോകാൻ സഹായിക്ക്..."
എന്ന് മെൽവിൻ പറഞ്ഞപ്പോ അവരെന്നെ ഉറ്റു നോക്കിയിട്ട് അവര് രണ്ട് പേരും കൂടി എന്നെ അകത്തേക്ക് കൊണ്ട് പോയി ഒരു സോഫയിൽ പിടിച്ചിരുത്തി...
"അനു ഇത് റോയ് മാത്യു അല്ലെ... ആ മോഡലും സിംഗറുമായ റോയ്... ഞാൻ ഇന്നലെ കൂടി ഇയാളെ പ്രോഗ്രാം ടിവിയിൽ കണ്ടതേയുള്ളു..."
എന്ന് പറഞ്ഞ് അവര് തുള്ളിച്ചാടിയപ്പോ മെൽവിൻ അവരെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് കയ്യിനൊരു കിഴുക്ക് കൊടുത്തിട്ട് എന്നെ പരിശോധിക്കാൻ പറഞ്ഞു...
അവര് അപ്പൊ തന്നെ തലയിൽ കൈ വെച്ചോണ്ട് അകത്തേക്ക് ഓടി പോയതും അവര് മെൽവിനെ അനു എന്ന് വിളിക്കുന്നത് ഓർത്ത് ഞാൻ ഒന്ന് ചിരിച്ചു...
ഞാൻ ചിരിക്കുന്നത് ശ്രദ്ധിച്ച് മെൽവിൻ എന്നിലേക്ക് നോട്ടം തെറ്റിച്ചതും ഞാൻ വേഗം തലയിൽ കൈ വെച്ചോണ്ട് എരിവ് വലിച്ച് അവളെ ഇടങ്കണ്ണിട്ട് നോക്കി...
അപ്പൊ അവള് എന്നെ നോക്കി കൊണ്ട് തന്നെ ഒരു അവര് പോയ റൂമിലേക്ക് പോകുന്നത് കണ്ടതും ഞാൻ തലയിൽ നിന്ന് കയ്യെടുത്ത് കൈ താങ്ങി പിടിച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു...
അപ്പോഴേക്കും പോയതിനേക്കാൾ വേഗത്തിൽ കയ്യിൽ ഒരു ബോക്സുമായി അവര് ഓടി വന്ന് എന്റെ മുന്നിലായി ഇരുന്നിട്ട് എന്റെ തലയിൽ ഉണ്ടായിരുന്ന ചോരയൊക്കെ ഒപ്പിയെടുത്ത് മുറിവ് ഡ്രസ്സ് ചെയ്ത് കൊണ്ടിരുന്നു...
"ഒരു ചെറിയ മുറിവേ ഉള്ളു... പിൻഭാഗത്ത് ആയത് കൊണ്ടാകും പെട്ടെന്ന് മയക്കം വന്നത്... മുറിവ് ഡ്രസ്സ് ചെയ്ത് ഒരു ഇൻജെക്ഷൻ ചെയ്താൽ എല്ലാം ഓക്കേ ആകും..."
എന്ന് അവര് പറയുന്നത് കേട്ട് ഞാൻ അവരെ നോക്കിയൊന്ന് ചിരിച്ച് കൊടുത്തപ്പോ മെൽവിൻ അങ്ങോട്ട് വന്ന് എനിക്ക് ഓപ്പോസിറ്റുള്ള സോഫയിൽ കേറിയിരുന്നു...
"റിനു... നൈല മോള് എവിടെ?"
"അവള് ഡ്രോയിങ് ക്ലാസിന് പോയതാ... വരാൻ ആകുന്നതേയുള്ളു... നീ വന്നതെങ്ങാനും അറിഞ്ഞാൽ ഓടി വന്നോളും... നിനക്ക് വരുന്ന കാര്യമൊന്ന് വിളിച്ച് പറഞ്ഞൂടെ അനു..."
"അങ്ങനെ വിളിച്ച് പറയാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ കയറി വന്നത്... അത് നീയും കണ്ടതല്ലേ..?
ഇപ്പൊ ഇവന് എങ്ങനെയുണ്ട്...? കുഴപ്പമൊന്നും ഇല്ലല്ലോ?"
"ഇല്ല... കയ്യ് ചെറുതായിട്ട് ചതഞ്ഞിട്ടുണ്ട്... അധികം പ്രോബ്ലം ഒന്നുമില്ല..."
"മെൽവിൻ.... ഇത്...?"
ഞാൻ അവരിലേക്ക് ചൂണ്ടി കൊണ്ട് ഒരു സംശയ രൂപേണ അത് ചോദിച്ചതും മെൽവിൻ അവിടന്ന് എണീറ്റ് നിന്നു...
"This is my sister... ഐറിൻ... ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ നഴ്സ് ആണ്..."
എന്ന് പറഞ്ഞ് അവള് അവിടന്ന് പോയി...
"ഇന്ന് ഞാൻ ലീവാ... അത് കൊണ്ടാകും ഹോസ്പിറ്റലിൽ കൊണ്ട് പോകാതെ അവള് റോയിയെയും കൊണ്ട് ഇങ്ങോട്ട് വന്നത്..."
എന്ന് അവര് പറഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ച് കൊടുത്തോണ്ട് അവിടെ മൊത്തം ഒന്ന് കണ്ണോടിച്ച് നോക്കി... ഐറിനും മെൽവിനും പിന്നെ അവരെ കൂടെ ഒരു പെൺകുട്ടിയും നിന്നോണ്ട് ഒരുപാട് ഫോട്ടോസ് അവിടെ ഉണ്ടായിരുന്നു...
"ദാ... പോയി ഈ ഡ്രസ്സ് ചേഞ്ച് ചെയ്ത് ചെന്ന് റെസ്റ്റ് എടുക്ക്..."
പെട്ടെന്ന് എന്റെ മുന്നിലേക്ക് ഒരു ഷർട്ടും മുണ്ടും നീട്ടി കൊണ്ട് മെൽവിൻ പറയുന്നത് കേട്ട് ഞാൻ അവളിലേക്ക് ഒന്ന് നോട്ടം തെറ്റിച്ചു...
"ഞങ്ങളെ പപ്പയുടെ ഡ്രെസ്സാ... റോയ് ചെന്ന് ഒന്ന് ഫ്രഷ് ആയി വാ... അപ്പോഴേക്കും ഞാൻ തനിക്കുള്ള ഇൻജെക്ഷനും മെഡിസിനും വാങ്ങി വരാം..."
എന്ന് ഐറിൻ പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് അവിടന്ന് എണീക്കാൻ നോക്കിയതും എണീക്കാൻ പറ്റാതെ ഞാൻ കഷ്ടപ്പെടുന്നത് കണ്ട് മെൽവിൻ എന്നെ പിടിച്ച് എണീപ്പിച്ച് നിർത്തി ഒരു റൂമിന് നേരെ ചൂണ്ടി കാണിച്ചു...
ഒരു കയ്യിൽ ഡ്രെസ്സും മറുകൈ ബാൻഡേജ് ഇട്ടോണ്ടും ഞാൻ അവിടന്ന് മെല്ലെ നടന്നോണ്ട് ആ റൂമിലേക്ക് കയറി തിരിഞ്ഞ് നോക്കിയപ്പോ മെൽവിൻ അവളെ തോളിൽ കൈ വെച്ചോണ്ട് എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു...
അത് കണ്ടപ്പോ തന്നെ ഞാൻ വേഗം റൂമിലേക്ക് കയറി വാതിലടച്ചിട്ട് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ നോക്കിയപ്പോഴാണ് എനിക്ക് മുണ്ടുടുക്കാൻ അറിയില്ലെന്ന് ഓർമ്മ വന്നത്...
അതോണ്ട് ഞാൻ അപ്പൊ തന്നെ വാതിൽ തുറന്ന് അവരെ അടുത്തേക്ക് പോകാൻ നിന്നതും മെൽവിൻ അവളെ ജാക്കറ്റ് അഴിച്ച് മാറ്റി എരിവ് വലിച്ച് ഐറിന് മുന്നിൽ ഇരിക്കുന്നത് കണ്ട് ഞാൻ അവിടെ സ്റ്റോപ്പായി...
"അനു... എന്താടി ഇത്? എത്ര ചോരയാ പോകുന്നതെന്ന് കണ്ടോ? ഇത് റിസ്കാ നമുക്ക് ഹോസ്പിറ്റലിൽ പോകാം..."
"അതിന്റെ ഒന്നും ആവശ്യമില്ല റിനു... നീ എന്നും ചെയ്യുന്ന പോലെ ഇതും ഒന്ന് മൈന്റൈൻ ചെയ്തേക്ക്..."
അവളെ തോളിലേറ്റ മുറിവിൽ നിന്നും ചോര പൊടിയുന്നത് കണ്ട് ഐറിൻ കണ്ണ് നിറച്ചോണ്ട് അവളെ ആ മുറിവിൽ നിന്നും സിസേഴ്സ് കൊണ്ട് ബുള്ളറ്റ് എടുത്തു... പച്ചക്ക് അവളെ ശരീരത്തെ അങ്ങനെ വേദനിപ്പിക്കുന്നത് കണ്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ലായിരുന്നു...
ആ വേദനയൊക്കെ കടിച്ച് പിടിച്ചോണ്ട് ഒരു സ്മൈലി ബോൾ കയ്യിലിട്ട് ഞെരിക്കുന്ന മെൽവിനെ കണ്ടപ്പോ എന്റെ മിഴികൾ അറിയാതെ നിറഞ്ഞ് വന്നു... അവളെ മുറിവ് കാണുമ്പോ എനിക്ക് ഇവിടെ നോവുന്നത് മനസ്സിലായപ്പോ തന്നെ ഞാൻ അറിഞ്ഞു എനിക്ക് എന്ത് മാത്രം ജീവനാണ് അവളെന്ന്...
"ഈ job നിനക്ക് വേണ്ടെന്ന് ഞാൻ എത്ര തവണ നിന്നോട് പറഞ്ഞു അനു... ഇത് എത്രാമത്തെ തവണയാണെന്ന് അറിയോ നിനക്ക് വെടിയേൽക്കുന്നത്?
വേണ്ട അനു... വിട്ടേക്ക്... നമുക്ക് ഈ job വേണ്ട... എനിക്കും നൈല മോൾക്കും നീ മാത്രേയുള്ളു..."
എന്ന് പറഞ്ഞ് ഐറിൻ കരഞ്ഞപ്പോ മെൽവിൻ അവളെ നേരെ തിരിഞ്ഞിട്ട് അവളെ കയ്യിൽ പിടിച്ചു...
"ഇതെന്റെ last പ്രോജക്ട് ആണ് റിനു... ഇത് കഴിഞ്ഞാൽ പിന്നെ ഞാൻ ഈ ജോബിന് പോകില്ല... ഞാൻ ജോൺ സാറിന് വാക്ക് കൊടുത്തു പോയി... ഇത് എനിക്ക് ചെയ്ത് തീർത്തേ പറ്റൂ... ഇന്ന് സംഭവിച്ച പോലെ ഇനിയൊരിക്കലും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല... പോരെ..."
അതും പറഞ്ഞ് മെൽവിൻ ചിരിച്ചോണ്ട് ഐറിന്റെ കണ്ണ് തുടച്ച് കൊടുത്തു... അപ്പൊ ഐറിൻ അവളെ മുറിവ് ക്ലീൻ ആക്കി കൊടുത്തിട്ട് അവിടെ സ്റ്റിച്ച് ഇടുന്നത് കണ്ടതും ഞാൻ കണ്ണിറുക്കെ അടച്ച് അവിടന്ന് മുഖം തിരിച്ചു...
മെൽവിൻ വേദന കൊണ്ട് പുളയുന്നതും എരിവ് വലിക്കുന്നതുമൊക്കെ കേട്ട് ഞാൻ കൈ ചുരുട്ടി പിടിച്ച് വെച്ച് മിനിസ്റ്റർ ജേക്കബിന്റെ മുഖം മനസ്സിലേക്ക് കൊണ്ട് വന്ന് പല്ലിറുമ്മി...
"അതൊക്കെ അവിടെ ഇരിക്കട്ടെ... സാധാരണ ക്ലൈന്റിനെ നീ വീട്ടിലേക്ക് കൊണ്ട് വരാത്തതാണല്ലോ... പിന്നെ ആക്സിഡന്റ് പറ്റിയിട്ട് അവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകാതെ നീ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്?"
ഐറിന്റെ ചോദ്യം കേട്ട് ഞാൻ അപ്പോ തന്നെ കൈ അയച്ച് കണ്ണ് തുറന്ന് അവരെ ഭാഗത്തേക്ക് പതിയെ തിരിഞ്ഞ് നോക്കി...
"അത് ഇന്ന് നീ ലീവായത് കൊണ്ട് ഇങ്ങോട്ട് കൊണ്ട് വന്നതാ... ഇവിടെ അടുത്തായിരുന്നു ആക്സിഡന്റ് ഉണ്ടായത്..."
"ആ കഥ വിട് മോളെ... കഴിഞ്ഞ തവണ ഇതിനേക്കാൾ വലിയ ഒരു ആക്സിഡന്റ് സംഭവിച്ചത് നമ്മുടെ വീട് മാറി രണ്ട് വീട് കഴിഞ്ഞിട്ടാ... അന്ന് പോലും നിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല... പിന്നെ എന്താ ഇവന് മാത്രം ഇത്രക്ക് സ്പെഷ്യൽ?"
ഒരു കള്ളച്ചിരി പാസാക്കി കൊണ്ട് ഐറിൻ അത് ചോദിക്കുന്നത് കേട്ട് ഞാൻ വളരെ ആകാംഷയോടെ മെൽവിനെ നോക്കി പുഞ്ചിരി തൂകി കൊണ്ടിരുന്നു...
"അവനെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നത് സേഫല്ലെന്ന് തോന്നി ഇങ്ങോട്ട് കൊണ്ട് വന്നു... നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ പറഞ്ഞാൽ മതി അവനെ ഹോസ്പിറ്റലിലേക്ക് മാറ്റാം..."
എന്ന് ഐറിനോട് ഇത്തിരി കടുപ്പത്തിൽ പറഞ്ഞിട്ട് മെൽവിൻ മുഖം തിരിച്ചതും ഐറിൻ ചിരിച്ചോണ്ട് തലയാട്ടി അവളെ മുറിവ് ഡ്രസ്സ് ചെയ്ത് കൊടുത്തു...
"അതൊന്നും വേണ്ട... എന്തായാലും കൊണ്ട് വന്നതല്ലേ രണ്ട് ദിവസം രണ്ടാളും റെസ്റ്റ് എടുത്തിട്ട് പോയാൽ മതി... അവനെക്കാൾ കൂടുതൽ റെസ്റ്റ് വേണ്ടത് നിനക്കാണ്... ഈ കൈ കൊണ്ടുള്ള അഭ്യാസമൊക്കെ കുരച്ച് ദിവസത്തേക്ക് നിർത്തി വെച്ചേക്ക്..."
അത് ഐറിൻ പറഞ്ഞ് തീർത്തില്ല അപ്പോഴേക്കും മെൽവിൻ അവളെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് അവിടന്ന് എണീറ്റു...
"അത് നിന്നെ കൊണ്ട് പറ്റില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം... എന്നാലും ഒരു രണ്ട് ദിവസത്തേക്ക് എങ്കിലും ഒന്ന് റെസ്റ്റ് എടുക്ക് അനു...
ഞാൻ പോയി മെഡിസിൻ വാങ്ങി വരാം... നീയൊന്ന് ഫ്രഷായി വന്നേക്ക് നിനക്കും ഒരു ഇൻജെക്ഷൻ ഉണ്ട്... ഞാൻ വേഗം വരാം..."
എന്ന് പറഞ്ഞ് മെൽവിന് പിന്നാലെ ഐറിനും എണീറ്റ് നിന്നപ്പൊ ഞാൻ ഒന്ന് ചുമച്ചോണ്ട് അവരെ ശ്രദ്ധ പിടിച്ച് പറ്റിയിട്ട് അവരെ നോക്കിയൊന്ന് ചിരിച്ച് കൊടുത്തു...
"താൻ ഇതുവരെ ഇത് ചേഞ്ച് ചെയ്തില്ലേ?"
മെൽവിൻ അരയിൽ കൈ വെച്ച് ഒരു ആജ്ഞയുടെ സ്വരത്തിൽ അത് പറഞ്ഞതും ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ തലയാട്ടി ഇല്ലെന്ന് കാണിച്ച് നെറ്റി ചൊറിഞ്ഞു...
"അത്... പിന്നെ... എനിക്ക് മുണ്ടുടുത്ത് ശീലമില്ല... പോരാത്തതിന് ഒരു കൈ പണി തന്ന സ്ഥിതിക്ക് ഒറ്റ കൈ വെച്ച് മുണ്ടുടുക്കാ എന്നൊക്കെ പറഞ്ഞാൽ... that is risk you know..."
ഞാൻ എങ്ങനെയൊക്കെയോ ഒരു അവിഞ്ഞ മട്ടിൽ അത് പറഞ്ഞ് തീർത്തതും ഐറിൻ എന്നെ നോക്കി വാ പൊത്തി ചിരിച്ചു... അത് കണ്ട് മെൽവിൻ അവളെ രൂക്ഷമായി നോക്കിയതും ഐറിൻ അപ്പോ തന്നെ ബാഗ് കയ്യിലെടുത്തു...
"ഞാൻ പോയി മെഡിസിൻ വാങ്ങിയിട്ട് വരാം... മുണ്ടിന്റെ കാര്യത്തിൽ നിങ്ങള് തന്നെ ഒരു തീരുമാനമുണ്ടാക്ക്..."
അതും പറഞ്ഞ് ഐറിൻ അവിടന്ന് വേഗം മുങ്ങിയതും മെൽവിൻ റിനു എന്ന് കുറെ വിളിച്ചെങ്കിലും അവള് അപ്പോഴേക്കും വാതിൽ അടച്ച് പോയിരുന്നു...
അപ്പൊ തന്നെ മെൽവിൻ തല താഴ്ത്തി നെറ്റിയിൽ ഒന്ന് ഉഴിഞ്ഞിട്ട് എന്നെയൊന്ന് പതിയെ തലയുയർത്തി ഇടങ്കണ്ണിട്ട് നോക്കി... എന്നിട്ട് എന്റെ അടുത്തേക്ക് വന്ന് അവള് എന്നെ അടിമുടിയൊന്ന് കണ്ണ് കൊണ്ട് ഉഴിഞ്ഞപ്പോ ഞാനൊരു അവിഞ്ഞ ഇളി അവൾക്ക് പാസാക്കി കൊടുത്തു...
"സത്യായിട്ടും എനിക്ക് മുണ്ടുടുക്കാൻ അറിയില്ല... വേറെ വല്ല പാന്റോ മറ്റോ ഇവിടെയുണ്ടോ? അല്ലാ ഉണ്ടെങ്കിൽ മതി... ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു..."
എന്റെ ചോദ്യം കേട്ട് അവളെ നോട്ടം രൂക്ഷമായി വരുന്നത് കണ്ടാണ് ഞാൻ വേഗം ട്രാക്ക് മാറ്റിയത്... പെട്ടെന്ന് അവള് എന്നിൽ നിന്ന് മുഖം തിരിച്ച് ഒന്ന് നെടുവീർപ്പിട്ട് എന്റെ കയ്യിൽ നിന്ന് ആ മുണ്ടും ഷർട്ടും വാങ്ങി...
എന്നിട്ട് അവളെന്റെ ഷർട്ടിലെ ബട്ടൺസിൽ പിടിച്ച് അത് അഴിക്കാൻ നിന്നതും ഞാൻ പെട്ടെന്ന് അവളെ കയ്യിൽ കയറി പിടിച്ച് അവളെ കണ്ണും മിഴിച്ച് നോക്കി...
"താൻ ഇതെന്താ ഈ കാണിക്കുന്നേ?"
"അപ്പൊ തനിക്ക് ഡ്രസ്സ് ചേഞ്ച് ചെയ്യണ്ടേ?"
"അ... അതിന്... താൻ എന്തിനാ എന്റെ ഡ്രസ്സ് ചേഞ്ച് ചെയ്ത് തരുന്നേ? ഇവിടെ വേറെ ആണുങ്ങൾ ഒന്നുമില്ലേ?"
എന്ന് ഞാൻ ചോദിക്കുന്നത് കേട്ട് അവള് തല ചെരിച്ച് കയ്യും കെട്ടി നിന്നിട്ട് എന്നിലേക്ക് മുഖം തിരിച്ചു...
"ഇവിടെ ആണുങ്ങൾ ഇല്ല... നൈല മോളെയും കൂട്ടി ഇവിടെ ഞങ്ങൾ മൂന്ന് പെണ്ണുങ്ങളാണ് താമസം... തന്റെ ഡ്രെസ് ചേഞ്ച് ചെയ്യിക്കാനായി പുറത്ത് നിന്ന് ഇനി വേറെ രണ്ട് പേരെ വിളിച്ച് വരുത്താൻ ഒന്നും പറ്റില്ല..."
എന്ന് അവള് പറഞ്ഞിട്ട് വീണ്ടും എന്റെ ഷർട്ടിലെ ബട്ടൺസ് അഴിക്കാൻ നിന്നതും ഞാൻ ഷർട്ടിൽ പിടി മുറുക്കി കൊണ്ട് മെൽവിനോട് വേണ്ട എന്നൊക്കെ പറഞ്ഞോണ്ട് നിൽക്കുമ്പോഴായിരുന്നു ആരോ കോളിംഗ് ബെല്ലമർത്തിയത്...
അപ്പൊ തന്നെ അവള് എന്നിലെ പിടിച്ചു വിട്ട് വാതിൽ തുറക്കാൻ പോയതും ഞാൻ വേഗം ഷർട്ട് നേരെയാക്കി ഒന്ന് നെടുവീർപ്പിട്ട് അവളെ തിരിഞ്ഞ് നോക്കി...
"ആ നൈല കുട്ടി... ആന്റിയുടെ മോള് വന്നോ?"
"ആന്റി.... ഐ മിസ്സ് യൂ so much..."
വാതിൽ തുറന്നപ്പോ തന്നെ ഒരു കുട്ടി അവളെ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതും മെൽവിന്റെ മുഖത്ത് കണ്ട സന്തോഷവും ചിരിയുമൊന്നും ഞാൻ ഇതുവരെ അവളിൽ കണ്ടിട്ട് പോലും ഇല്ലായിരുന്നു...
"മെൽവിൻ ഇവിടെ ഉണ്ടായിരുന്നോ? താൻ എന്തോ വർക്കിന് പോയതാണെന്ന് ഐറിൻ പറഞ്ഞു..."
"യെസ് അങ്കിൾ... ഇവരെ കാണാൻ വേണ്ടി ഒരു ലീവ് എടുത്ത് വന്നതാ... ടു ഡേയ്‌സ് ഇവിടെ കാണും..."
ആ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ഒരാളോട് അവള് സംസാരിക്കുന്നത് കണ്ട് ഞാൻ അവരിലേക്ക് നോട്ടം തെറ്റിച്ചതും നൈല മോള് പെട്ടെന്ന് എന്നിലേക്ക് നോട്ടം തെറ്റിച്ചിട്ട് എന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു...
"എന്നാ ശരി മോളെ... പിന്നെ കാണാം..."
"അങ്കിൾ വൺ മിനിറ്റ്..."
തിരിച്ച് പോകാൻ ഒരുങ്ങി കൊണ്ട് അയാള് തിരിഞ്ഞതും മെൽവിൻ അയാളെ അവിടെ പിടിച്ച് നിർത്തിയിട്ട് എന്നെ ഒന്ന് നോക്കി...
"അങ്കിൾ ഒരു ഹെല്പ് ചെയ്യണം... that is റോയ്... എന്റെ ഒരു ഫ്രണ്ടാ... ഞങ്ങൾ ഇങ്ങോട്ട് വരുന്ന വഴിയിൽ ഒരു ചെറിയ ആക്സിഡന്റ്... അവന്റെ കൈ ഫ്രാക്ചർ ആയത് കൊണ്ട് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ഒക്കെ ഒരു ബുദ്ധിമുട്ട്... അങ്കിൾ അവനെയൊന്ന് സഹായിക്കോ?"
അവളെ പറച്ചില് കേട്ട് ഞാൻ അവളെ കണ്ണിമ വെട്ടാതെ വായും പൊളിച്ച് നോക്കി നിന്നതും അയാള് sure എന്ന് പറഞ്ഞ് എന്നെ നോക്കി എന്തൊക്കെയോ ആലോചിച്ച് കൂട്ടി കൊണ്ട് എന്നെയും കൊണ്ട് റൂമിലേക്ക് നടന്നു...
ഫിലിപ്പ് അങ്കിൾ എന്നാണ് അയാളെ പേര്... എക്സ് മിലിട്ടറി ആണ് പുള്ളിക്കാരൻ... നൈല മോള് ഡ്രോയിങ് പഠിക്കാൻ പോകുന്നത് അങ്കിളിന്റെ വീട്ടിലേക്ക് ആണ്... എന്റെ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതിനിടയിൽ ഞങ്ങൾ പരസ്പരം നല്ലോണം പരിചയപ്പെട്ടു...
എന്നെ പറ്റി പറഞ്ഞപ്പോ എന്നെ എവിടെയോ കണ്ടപോലെ ഒക്കെ തോന്നിയെന്ന് പറഞ്ഞ് അങ്കിളുമായി കുറച്ച് നേരം കത്തിയടിച്ച് വാതിൽ തുറന്ന് ഹാളിലേക്ക് വന്നപ്പോ നൈല മോള് സോഫയിൽ ഇരുന്ന് അവളെ ഡ്രോയിങ്‌സ് മെൽവിന് കാണിച്ച് കൊടുക്കായിരുന്നു...
"അപ്പോ ഓക്കേ റോയ്... നമുക്ക് പിന്നെ കാണാം... ഇടക്കൊക്കെ അങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങ്..."
"ഓക്കേ അങ്കിൾ..."
എന്ന് പറഞ്ഞ് ഞാൻ അങ്കിളിന് കൈ കൊടുത്ത് ബൈ പറഞ്ഞിട്ട് മെൽവിനെ നോക്കിയപ്പോ അവള് എന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിപ്പുണ്ടായിരുന്നു... അത് കണ്ട് ഞാനൊന്ന് ഷൈൻ ചെയ്ത് പതിയെ നടന്ന് വന്ന് അവരെ കൂടെ സോഫയിൽ ഇരുന്നു... അപ്പോഴേക്കും അങ്കിൾ അവിടന്ന് പോയിരുന്നു...
"ഹായ് നൈല മോളെ... മോൾക്ക് ഈ അങ്കിളിനെ മനസ്സിലായോ?"
എന്റെ ചോദ്യം കേട്ട് അവള് എന്റെ മുഖത്തേക്ക് നോക്കിയിട്ട് പതിയെ മെൽവിനിലേക്ക് നോട്ടം തെറ്റിച്ചിട്ട് പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കി...
"Who are you?"
എടുത്തടിച്ച പോലെയുള്ള അവളെ ചോദ്യം കേട്ട് ഞാൻ ഞെട്ടി മെൽവിനെ നോക്കിയപ്പോ അവളെന്നെ ഒരു പുച്ഛത്തോടെ നോക്കി ചിരിച്ചു...
"നൈല കുട്ടി പോയി കുളിച്ച് ഫ്രഷായി വായോ... അപ്പോഴേക്കും ആന്റി മോളെ സ്പെഷ്യൽ സാൻഡ്‌വിച്ച് റെഡിയാക്കി വെക്കാട്ടോ..."
"അന്നത്തെ പോലെ എന്നോട് പറയാതെ ആന്റി ഇവിടന്ന് പോകില്ലല്ലോ?"
"ഇല്ല..."
"പ്രോമിസ്?"
"എന്റെ നൈല കുട്ടിയുടെ കൂടെ രണ്ട് ദിവസം ഞാൻ ഇവിടെ തന്നെ കാണും പ്രോമിസ്..."
എന്ന് പറഞ്ഞ് നൈല മോളെ കയ്യിൽ പിടിച്ച് മെൽവിൻ സത്യം ചെയ്തതും അവളെ കവിളിൽ ഒരുമ്മ കൊടുത്ത് നൈല മോള് അവിടന്ന് ഒരു റൂമിലേക്ക് ഓടി പോയി...
ഞാൻ അപ്പോ തന്നെ മെൽവിനോട് മിണ്ടാൻ വേണ്ടി അവളെ നേരെ തിരിഞ്ഞതും അവള് അവിടന്ന് എണീറ്റ് അടുക്കളയിലേക്ക് പോയി സാൻഡ്‌വിച്ച് ഉണ്ടാക്കാൻ തുടങ്ങി... ഹാളിൽ ഇരുന്നാൽ തന്നെ കിച്ചൺ നന്നായി കാണുന്നത് കൊണ്ട് എനിക്ക് അവളെ നോക്കി ഇരിക്കലായിരുന്നു പണി...
പിന്നെ മെല്ലെ ഞാനും അവിടന്ന് എണീറ്റ് കിച്ചണിന്റെ പരിസരത്ത് ചുറ്റി പറ്റി നിന്ന് അവളോട് എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞും ഇരിക്കാമെന്ന് കരുതിയപ്പോ അവളെന്നെ ഒന്ന് തുറിച്ച് നോക്കിയിട്ട് എന്തായെന്ന് ആംഗ്യം കാണിച്ചതും ഞാൻ ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച് അവളെ നോക്കി ചിരിച്ചു...
എന്തായാലും വേണ്ടില്ല എന്റെ ജീവൻ രക്ഷിച്ചതിന് ഒരു താങ്ക്സ് എങ്കിലും അവളോട് പറയണമെന്ന് കണക്ക് കൂട്ടി വീണ്ടും ഞാൻ അവളെ അടുത്തേക്ക് ചെന്ന് വാ തുറന്നതും പെട്ടെന്ന് അവളെ ഫോൺ റിങ് ചെയ്തു...
അത് കേട്ട് അവള് എന്റെ കയ്യിൽ ചട്ടുകം തന്നിട്ട് ബ്രെഡ് ടോസ്റ്റ് ചെയ്യാൻ പറഞ്ഞ് അവള് പൊടിയും തട്ടി അവിടന്ന് പോയി കോൾ അറ്റൻഡ് ചെയ്തു... ജോൺ അങ്കിളാണ് ആളെന്ന് അവളെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിയിലായി...
ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോ എന്റെ അടുത്ത് നിന്ന് മാറി വേറെ എന്തൊക്കെയോ അവര് തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു... ഞാൻ അവളെ നോക്കി കൊണ്ട് നിൽക്കുന്ന നേരത്ത് പെട്ടെന്ന് ആരോ വന്നെന്നെ തോണ്ടിയതും ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോ നൈല മോള് ബ്രെഡിലേക്ക് ചൂണ്ടി കാണിച്ചു...
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് തന്നെ... ബ്രെഡ് ആകെ കരിഞ്ഞ് കരിമുട്ടി ആയി നിൽക്കുന്നത് കണ്ട് ഞാൻ അത് വേഗം അവിടന്ന് എടുത്ത് കളഞ്ഞ് നൈല മോളെ നോക്കി ശൂ എന്ന് പറഞ്ഞ് ചുണ്ടിൽ വിരല് വെച്ചു...
"നിന്റെ ആന്റിയോട് പറഞ്ഞ് കൊടുക്കല്ലേ... നിന്റെ ആന്റി അറിഞ്ഞാൽ പിന്നെ എങ്ങനെയാകും ടോസ്റ്റ് ആക്കാ..."
എന്ന് ഞാൻ അവളോട് ഒരു സ്വകാര്യം പോലെ പറഞ്ഞ് കൊടുത്തതും അവള് വാ പൊത്തി പിടിച്ച് ചിരിച്ചു...
(തുടരും)
*********************************************
ഈ പാർട്ട് ഇവിടെ നിർത്താൻ അല്ല ഞാൻ ഉദ്ദേശിച്ചത്... സമയ പരിധി കൊണ്ട് പെട്ടെന്ന് നിർത്തിയതാണ്... ഈ പാർട്ടിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ അത് തിരുത്തി വായിക്കണം... അടുത്ത പാർട്ട് നാളെ രാത്രി പത്ത്💕 *കഥകളുടെ💓 ലോകം💔 ✒ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 6282772098എന്ന നമ്പറിൽ മെസ്സേജ് അയക്കുക* മണിക്കുള്ളിൽ...
*BODYGUARD*
_Part.11_
✍️ Mubashira MSKH
"നിന്റെ ആന്റിയോട് പറഞ്ഞ് കൊടുക്കല്ലേ... നിന്റെ ആന്റി അറിഞ്ഞാൽ പിന്നെ എന്നെയാകും ടോസ്റ്റ് ആക്കാ..."
എന്ന് ഞാൻ അവളോട് ഒരു സ്വകാര്യം പോലെ പറഞ്ഞ് കൊടുത്തതും അവള് വാ പൊത്തി പിടിച്ച് ചിരിച്ചു...
അവളെ ആ കുസൃതി ചിരി കണ്ട് ഞാനുമൊന്ന് ചിരിച്ച് കൊടുത്തിട്ട് അവൾക്ക് സാൻഡ്‌വിച്ച് ഉണ്ടാക്കി കൊടുക്കാൻ ശ്രമിച്ചു...
പക്ഷെ ഒറ്റ കൈ കൊണ്ടുള്ള അഭ്യാസം ആയത് കൊണ്ട് അത് അത്ര ഫലം കണ്ടില്ല... മെൽവിൻ ആണെങ്കിൽ അങ്കിളിനോട് സംസാരിക്കാൻ പോയിട്ട് പിന്നെ ഈ വഴിക്കേ വന്നിട്ടില്ല...
അങ്ങനെ എങ്ങനെയൊക്കെയോ ബ്രെഡ് ടോസ്റ്റ് ചെയ്ത് നൈല മോളെ മുന്നിലേക്ക് ഞാൻ അത് വെച്ച് കൊടുത്തതും അവള് തന്നെ സ്വയം സാൻഡ്‌വിച്ച് ഉണ്ടാക്കി കഴിക്കുന്നത് കണ്ട് ഞാൻ ഒരു അത്ഭുതത്തോടെ അവളെ നോക്കി നിന്നു...
"നൈല മോൾക്ക് എത്ര വയസ്സായി?"
എന്റെ ചോദ്യം കേട്ട് അവള് എന്റെ മുഖത്തേക്ക് നോക്കാതെ തന്നെ വിരലിൽ നാല് എന്ന് ആംഗ്യം കാണിച്ചിട്ട് അവള് അത് കഴിച്ചോണ്ടിരുന്നു...
"അങ്കിൾ ആരാ?"
പെട്ടെന്ന് അവളിൽ നിന്ന് അങ്ങനെ ഒരു ചോദ്യം ഉയർന്ന് വന്നതും ആരാന്ന് പറയുമെന്ന് ആലോചിച്ച് ഞാൻ നിന്നു...
"ഞാൻ... ഞാനേ... നിന്റെ അനു ആന്റിയുടെ ഫ്രണ്ടാ?"
"അതിന് ആന്റിക്ക് ഫ്രണ്ട്സ് ഇല്ലല്ലോ... ആന്റിക്ക് ആകെ ഒരു ഫ്രണ്ടേ ഉള്ളു അത് ഞാനാ..."
"ഓഹോ... പക്ഷെ ഇപ്പോ അങ്ങനെയല്ല... മോളെ ആന്റി ഇപ്പോ എന്റെ കൂടി ഫ്രണ്ടാ... എന്റെ വീട്ടിലാ നിന്റെ ആന്റി താമസിക്കുന്നത്... സംശയമുണ്ടെങ്കിൽ നിന്റെ ആന്റിയോട് തന്നെ ചോദിച്ച് നോക്ക്..."
"നോ way... ആന്റിക്ക് ഞാൻ മാത്രമേയുള്ളു ഫ്രണ്ട് ആയിട്ട്... അങ്കിള് നുണ പറയാ..."
അവള് അങ്ങനെ എന്നോട് കയർത്ത് സംസാരിച്ച് നിൽക്കുന്ന നേരം തന്നെ മെൽവിൻ ഫോണിൽ നോക്കി കൊണ്ട് അങ്ങോട്ട് വരുന്നത് ഞാൻ കണ്ടു...
"ദേ നിന്റെ ആന്റി വരുന്നുണ്ട്... നിന്റെ ആന്റിയോട് ചോദിച്ചു നോക്ക് ഞാൻ ആരാണെന്ന്... അപ്പോ മനസ്സിലാക്കാലോ ഞാൻ പറഞ്ഞത് നുണയാണോ അല്ലയോ എന്ന്..."
ഞാൻ പറയുന്നത് കേട്ട് അവള് എന്നെ തുറിച്ച് നോക്കിയിട്ട് മെൽവിനിലേക്ക് നോട്ടം തെറ്റിച്ചു... മെൽവിൻ അപ്പോഴേക്കും ഞങ്ങളെ അടുത്തേക്ക് വന്നിട്ട് നൈല മോളെ കവിളിൽ തലോടി...
"ആഹാ... ആന്റിയുടെ മോള് തന്നെ സാൻഡ്‌വിച്ച് ഉണ്ടാക്കി കഴിച്ചോ?"
"ആന്റി... ഈ അങ്കിൾ ആരാ?"
നൈലയുടെ ചോദ്യം കേട്ട് മെൽവിൻ എന്നിലേക്ക് പതിയെ നോട്ടമെറിഞ്ഞ് കയ്യും കെട്ടി നിന്നതും ഞാൻ വേഗം അവളിൽ നിന്ന് മുഖം തിരിച്ച് അവിടെയൊക്കെ ഒന്ന് കണ്ണോടിച്ചു...
"പറ ആന്റി... ഈ അങ്കിൾ ആരാ?"
നൈല മെൽവിന്റെ കയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് അത് ചോദിച്ചതും മെൽവിൻ അവളെ കയ്യിൽ പിടിച്ച് അവിടെ മുട്ടു കുത്തി ഇരുന്നു...
"ഈ അങ്കിളിനെ എനിക്ക് വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയതാ..."
എന്ന് മെൽവിൻ പറയുന്നത് കേട്ട് ഞാൻ അപ്പോ തന്നെ അവളിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവള് എന്നെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു...
"കളഞ്ഞ് കിട്ടിയതോ?"
"ഹാ... നമുക്ക് വഴിയിൽ നിന്ന് ഒരു കിറ്റിയെ കിട്ടിയില്ലായിരുന്നോ അതേപോലെ എനിക്ക് വഴിയിൽ നിന്ന് കിട്ടിയതാ ഈ അങ്കിളിനെ...
ഒരു രണ്ട് ദിവസം ഇവിടെ നിർത്തിയിട്ട് ഞാൻ തന്നെ കിട്ടിയ സ്ഥലത്ത് കൊണ്ട് പോയി കളയും... അതുവരെ ഈ അങ്കിള് നമ്മളെ കൂടെ കാണും..."
എന്ന മെൽവിന്റെ പറച്ചില് കേട്ട് നൈല എന്നെ നോക്കി വാ പൊത്തി ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് മെൽവിനിട്ട് ഒരു ചവിട്ട് കൊടുക്കാൻ ആയിരുന്നു തോന്നിയത്... അപ്പോഴേക്കും അവള് ഒന്ന് ഫ്രഷായി വരാമെന്ന് പറഞ്ഞ് അവിടന്ന് പോയത് കൊണ്ട് എന്റെ കൈക്ക് പണിയുണ്ടാക്കിയില്ല...
"നിന്റെ ആന്റിക്ക് ഇത്തിരി കൂടുന്നുണ്ട്... എന്റെ കയ്യിൽ എങ്ങാനും കിട്ടി കഴിഞ്ഞാൽ ഞാൻ ശരിയാക്കി കളയുമെന്ന് പറഞ്ഞേക്ക്..."
"എന്റെ ആന്റിയെ കുറിച്ച് വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ... ഇയാളെ ഞാൻ ഇടിച്ച് സൂപ്പാക്കും..."
എന്ന് പറഞ്ഞ് അവള് കൈ ചുരുട്ടി പിടിച്ച് എന്റെ വയറ്റിയിട്ട് കുത്താൻ വന്നതും ഞാൻ അവളെ കൈ പിടിച്ച് വെച്ചു... ആ കുരിശല്ലേ ഇതിന്റെ ആന്റി... അപ്പോ ഇതിൽ കൂടുതലും ഇവളിൽ നിന്ന് പ്രതീക്ഷിക്കാം എന്നുള്ളത് കൊണ്ട് ഞാൻ പിന്നെയൊന്നും മിണ്ടാൻ പോയില്ല...
പക്ഷെ മെൽവിനെ കുറിച്ചൊന്നും മിണ്ടിയില്ലെങ്കിലും ഞാനും നൈല മോളും പെട്ടെന്ന് കൂട്ടായി... അവള് വരച്ച ഡ്രോയിങ്‌സ് ഒക്കെ എനിക്ക് കാണിച്ച് തന്നിട്ട് അവളെ ഡ്രോയിങ് ക്ലാസിലെ വിശേഷങ്ങൾ ഒക്കെ എന്നോട് വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു...
മെൽവിന്റെ നേരെ ഓപ്പോസിറ്റ് ആയിരുന്നു നൈല മോളെ സ്വഭാവം... എപ്പോഴും മുഖത്തൊരു പുഞ്ചിരിയും ഒരുപാട് സംസാരവും കളിയുമൊക്കെ ആയി നേരം പോകുന്നതേ അറിയുന്നില്ല....
കുറച്ച് കഴിഞ്ഞപ്പോ ഐറിൻ മെഡിസിനും കൊണ്ട് വന്നതും നൈല മോള് അവളെ ഓടി പോയി കെട്ടിപ്പിടിച്ചിട്ട് അവളെ കയ്യിൽ നിന്ന് ചോക്ലേറ്റ് ഒക്കെ വാങ്ങി റൂമിലേക്ക് ഓടി...
"റോയ്ക്ക് ബോറടിച്ചോ?"
"ഏയ്... നൈല മോള് ഉണ്ടായത് കൊണ്ട് സമയം പോയതറിഞ്ഞില്ല..."
"ഹ്മ്... അവളൊരു വായാടിയാ... റോയിയുടെ ചെവി വരെ പറിച്ച് തിന്നും..."
എന്ന് പറഞ്ഞ് ഐറിൻ ചിരിച്ചപ്പോ ഞാനും ഒന്ന് ചിരിച്ച് കൊടുത്തു... അപ്പൊ തന്നെ എനിക്കുള്ള ഇഞ്ചക്ഷൻ തന്നിട്ട് കഴിക്കാനുള്ള മെഡിസിൻസും ഐറിൻ തന്നു...
"റോയ്... അനു എവിടെ?"
"അനു...? മെൽവിനെയാണോ ഉദ്ദേശിച്ചത്?"
"Yeah... അവളെ nickname ആണ് അനു എന്ന്..."
"അനു... നൈസ് നെയിം... ഇനി മുതൽ ഞാനും അങ്ങനെ വിളിക്കാം..."
എന്റെ പറച്ചില് കേട്ട് ഐറിൻ അപ്പോ തന്നെ എന്നെ തിരിഞ്ഞ് ഉറ്റു നോക്കി...
"അവളെ കയ്യിന്റെ ചൂടറിയാൻ നല്ല ആഗ്രഹമുണ്ടല്ലേ? വേണ്ടാത്ത പണിക്ക് ഒന്നും നിൽക്കണ്ട... അവളെ ഞാൻ മാത്രേ അങ്ങനെ വിളിക്കാറുള്ളു... എന്തിനാ റോയ് വെറുതെ ഉള്ള തടി കേടാക്കുന്നെ?"
"ഹി... ഹി... ഹി... എന്നാ പിന്നെ വേണ്ടാലേ?"
ഒരവിഞ്ഞ ചിരി പാസാക്കി കൊണ്ട് ഞാൻ അത് ചോദിച്ചപ്പോ ഐറിൻ അതേയെന്ന മട്ടിൽ ചിരിച്ചോണ്ട് മെഡിസിൻസ് ഒക്കെ ഒരു ബോക്സിലേക്ക് എടുത്ത് വെക്കുന്ന നേരത്ത് തന്നെ മെൽവിൻ അങ്ങോട്ട് വന്നു...
"എന്താടി രണ്ടും കൂടി ഒരു ഇളി? അവന്റെ മരുന്നൊക്കെ കൊടുത്ത് കഴിഞ്ഞില്ലേ?"
മെൽവിന്റെ ചോദ്യം കേട്ട് ഐറിൻ എന്നെ നോക്കി ചിരിച്ചിട്ട് അവളെ പിടിച്ച് അടുത്ത് ഇരുത്തി അവൾക്കുള്ള ഇൻജെക്ഷൻ കൊടുത്തു... അപ്പോ ഞാൻ മെൽവിന്റെ മുഖത്തേക്ക് തന്നെയായിരുന്നു ഫോക്കസ് ചെയ്തിരുന്നത്...
ഇൻജെക്റ്റ് ചെയ്യുമ്പോ വേദന കൊണ്ട് ഒന്ന് കണ്ണടക്കുമെന്നെങ്കിലും ഞാൻ വിചാരിച്ചു... അതൊന്നുമില്ലാതെ കൂളായിട്ട് അവള് ഇരിക്കുന്നത് കണ്ട് ഞാൻ മിഴിച്ച് ഇരിക്കുമ്പോഴാണ് അതിനേക്കാൾ വലിയ ഒരു ബുള്ളറ്റ് തുളച്ച് കയറിയിട്ട് പോലും അവൾക്ക് ഒരു കൂസലും ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഓർമ്മ വന്നത്... അതൊക്കെ വെച്ച് നോക്കുമ്പോ ഇതൊക്കെ എന്ത്...
"ഓക്കേ done... രണ്ട് പേരും ഒന്ന് റെസ്റ്റ് എടുക്ക്... ഡിന്നർ റെഡി ആയാൽ ഞാൻ വിളിക്കാം... take rest..."
എന്ന് പറഞ്ഞ് ഐറിൻ അവിടന്ന് എണീറ്റ് പോകാൻ നിന്നപ്പോഴാണ് എനിക്ക് അവരെ ഫാമിലിയെ പറ്റി ചോദിക്കാൻ തോന്നിയത്...
"ഐറിൻ..."
"Yeah..."
"നിങ്ങളെ ഫാമിലിയൊക്കെ എവിടെ? ഐ മീൻ... നിങ്ങളെ മൂന്ന് പേരെ കൂടാതെ ഇവിടെ വേറെയാരും ഇല്ലേ?"
എന്റെ ചോദ്യം കേട്ടിട്ട് മെൽവിൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ തുറിച്ച് നോക്കുന്നത് ഞാൻ അറിയുന്നുണ്ട്... അതോണ്ട് ആ ഭാഗത്തേക്കെ ഞാൻ നോക്കിയിട്ടില്ല...
"ഇവൾക്ക് അഞ്ച് വയസുള്ളപ്പോഴാ ഞങ്ങളെ മമ്മി മരിക്കുന്നത്... പിന്നെ ഞങ്ങൾക്ക് എല്ലാം പപ്പയായിരുന്നു... രണ്ട് വർഷങ്ങൾക്ക് മുൻപ് പപ്പയും......"
എന്ന് പറഞ്ഞ് ഐറിൻ തല താഴ്ത്തിയപ്പോ ഞാൻ മെല്ലെ മെൽവിനെ ഒന്ന് നോക്കി... അപ്പൊ അവള് വേറെ എങ്ങോട്ടോ നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ ഐറിനിലേക്ക് നോട്ടം തെറ്റിച്ചു...
"അപ്പോ... ഐറിന്റെ ഹസ്ബന്റ്..?"
എന്റെ ചോദ്യം കേട്ടപ്പോ തന്നെ ഐറിൻ തലയുയർത്തി എന്നെ നിറമിഴികളോടെ നോക്കി മെൽവിനെ നോക്കിയതും അവള് കണ്ണിറുക്കെ അടച്ച് പല്ലിറുമ്മി കൊണ്ട് പെട്ടെന്ന് അവിടന്ന് എണീറ്റു...
"റിനു പോയി ഫുഡ് റെഡിയാക്കി വെക്ക്..."
മെൽവിന്റെ ഉറച്ച ശബ്ദം കേട്ട് പതിയെ ഞാനും അവിടന്ന് എണീറ്റ് ഐറിനെ നോക്കിയപ്പോ അവള് വേഗം റൂമിലേക്ക് കയറി പോയി...
"അയാം സോറി മെൽവിൻ... ഞാൻ അത് ചോദിക്കാൻ പാടില്ലായിരുന്നു അല്ലെ?"
ഞാൻ അല്പം പതിഞ്ഞ സ്വരത്തിൽ അവളോട് അത് പറഞ്ഞതും അവള് പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞ് നിന്ന് എന്നെ തുറിച്ച് നോക്കി...
"താൻ ഇവിടേക്ക് വന്നത് ഏത് സാഹചര്യത്തിൽ ആണെന്ന് താൻ മറന്ന് പോകരുത്... തനിക്ക് ഒരു ഷെൽട്ടർ തന്നെന്ന് കരുതി ഞങ്ങളെ കുറിച്ച് താൻ അധികം ഒന്നും അറിയണമെന്നില്ല... none of your business..."
എന്ന് എനിക്ക് നേരെ വിരല് ചൂണ്ടി പറഞ്ഞിട്ട് അവള് അവിടന്ന് പോയതും ഇതിന് മാത്രം ഞാൻ എന്ത് കോപ്പാ പറഞ്ഞതെന്ന് ചിന്തിച്ച് ഞാൻ തലയൊന്ന് ചൊറിഞ്ഞ് ആകെ ശോകാവസ്ഥയിൽ റൂമിലേക്ക് കയറി പോയി...
അപ്പോഴാണ് ഞാൻ റൂം ശരിക്ക് ശ്രദ്ധിക്കുന്നത്... എവിടെ നോക്കിയാലും ഡള്ളായ കളേഴ്സ് കൊണ്ടുള്ള സാധനങ്ങളെ ആ റൂമിലുള്ളു... അപ്പൊ തന്നെ മനസ്സിലായി ഇത് എന്റെ കുരിശിന്റെ റൂം ആകുമെന്ന്...
ഞാൻ അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചോണ്ടിരുന്നു... അവൾക്ക് എതിരെ ഉപയോഗിക്കാൻ പറ്റിയ വല്ല ആയുധവും ചിലപ്പോ കിട്ടിയാലോ... അവളെ ചെറുപ്പത്തിലേ ഫോട്ടോയോ മറ്റോ...
അതോണ്ട് ഞാൻ അവിടെയൊക്കെ നല്ലോണം നിരീക്ഷണം നടത്തി കൊണ്ട് ആ റൂം മുഴുവൻ നടന്നപ്പോഴാണ് പെട്ടെന്ന് ചുവരിൽ തൂക്കിയിട്ട ഒരു ബോർഡിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്...
അതെന്താണെന്ന് അറിയാൻ വേണ്ടി അതിന്റെ അടുത്തേക്ക് ചെന്ന് നോക്കിയപ്പോ 12 പേരുടെ ഫോട്ടോയും അവരുടെ കുറച്ച് വിവരങ്ങളും പേയ്‌മെന്റും കാലാവധിയും ഒക്കെ അതിലുണ്ട്...
അവള് ഇതുവരെ ചെയ്ത വർക്കിന്റെ വിവരങ്ങളാണ് അതെന്ന് എനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി... അഞ്ച് വർഷങ്ങൾക്ക് മുൻപാണ് അവളെ ആദ്യത്തെ പ്രൊജക്റ്റ് തുടങ്ങിയത്... മൂന്ന് മാസത്തിന്... അന്ന് അവളുടെ സാലറി 25 ലക്ഷം...
അതൊക്കെ കണ്ട് ഞാൻ പുരികം പൊന്തിച്ച് വലിയ ടീമാണ് എന്നൊക്കെ മനസ്സിൽ മൊഴിഞ്ഞ് ബാക്കിയുള്ളവരെയൊക്കെ നോക്കി കൊണ്ടിരുന്നതും മെൽവിൻ റൂമിലേക്ക് കയറി വന്നു...
അവളെ കണ്ടപ്പോ തന്നെ ഞാൻ ബോർഡിൽ നിന്ന് നോട്ടം തെറ്റിച്ച് അവിടെ നിന്ന് പരുങ്ങി കളിച്ചപ്പോ അവള് അതൊന്നും മൈന്റ് ചെയ്യാതെ ഷെൽഫിൽ നിന്ന് എന്തൊക്കെയോ ഫയൽസ് എടുത്ത് നോക്കാൻ തുടങ്ങി...
"ഇതൊക്കെ താൻ ഇതുവരെ ചെയ്ത വർക്കുകളാണോ?"
എന്റെ ചോദ്യത്തിന് ഫയലിൽ നോക്കി കൊണ്ട് തന്നെ ഒന്ന് മൂളി മറുപടി തന്നതും ഞാൻ വീണ്ടും അതിലേക്ക് നോട്ടം തെറ്റിച്ചു...
അപ്പോഴാണ് അതിൽ അവള് അവസാനമായി ചെയ്ത വർക്കിലെ ആളിലേക്ക് എന്റെ കണ്ണ് പാഞ്ഞ് ചെന്നത്...
"ജസ്റ്റിൻ...."
ഒരു ഞെട്ടലോടെ ഞാൻ അവന്റെ പേര് മൊഴിഞ്ഞ് മെൽവിനിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവള് പതിയെ ഫയൽസ് അടച്ച് വെച്ച് എന്നെയൊന്ന് തിരിഞ്ഞ് നോക്കി...
"ഇത്... ജസ്റ്റിൻ... മിനിസ്റ്ററെ മകൻ...
ഇവന്റെ പ്രൊട്ടക്ഷന് വേണ്ടിയും താൻ വർക്ക് ചെയ്തിട്ടുണ്ടോ?"
പല സംശയങ്ങളും മനസ്സിൽ കുമിഞ്ഞ് കൂടി കൊണ്ടിരുന്നപ്പോൾ എന്നിൽ നിന്ന് വന്ന ചോദ്യം കേട്ട് മെൽവിൻ എന്റെ അടുത്തേക്ക് മെല്ലെ നടന്നടുക്കാൻ തുടങ്ങി...
"രണ്ട് വർഷങ്ങൾക്ക് മുൻപുള്ള എന്റെ last പ്രോജക്ട് ആയിരുന്നു ജസ്റ്റിൻ... മിനിസ്റ്റർ ജേക്കബ് പോളിന്റെ മകന് എവിടെ നിന്നോ വധഭീക്ഷണി മുഴങ്ങിയപ്പോ ഡിപ്പാർട്മെന്റിൽ നിന്ന് എന്നെ അവന്റെ ബോഡിഗാർഡായി നിയമിച്ചു...
But... unfortunately അവൻ കൊല്ലപ്പെട്ടു..."
"എനിക്ക് ഓർമ്മയുണ്ട്... പക്ഷെ അവന് ബോഡിഗാർഡ് ഒക്കെ ഉണ്ടായിരുന്നെന്ന് എനിക്ക് ഒരു പുതിയ അറിവാ...
പക്ഷെ മെൽവിൻ... എല്ലാ ആപത്തിൽ നിന്നും എല്ലാവരെയും ഈസിയായി രക്ഷപ്പെടുത്താൻ കഴിയുന്ന തനിക്ക് എന്ത് കൊണ്ട് അവനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല..?"
ഞാൻ ചോദിക്കുന്നത് കേട്ട് മെൽവിൻ തിരിഞ്ഞ് നടന്ന് ടേബിളിലെ ഒരു റോ തുറന്ന് എന്തോ സെർച്ച് ചെയ്തു...
"ജസ്റ്റിന് എന്നെ ഇഷ്ടമായിരുന്നു..."
പെട്ടെന്നുള്ള അവളെ മറുപടി കേട്ട് ഞാൻ ഓ എന്ന് പറഞ്ഞിട്ട് ഞെട്ടി കൊണ്ട് അവളെ മിഴിച്ച് നോക്കി...
"ഡൈലി ഫ്ലവെഴ്സും ഗിഫ്റ്റ്‌സുമൊക്കെ തന്ന് അവൻ എന്നെ പ്രൊപ്പോസ് ചെയ്യുമായിരുന്നു..."
എന്നൊക്കെ അവള് പറയുന്നത് കേട്ടപ്പോ ഞാൻ പല്ലിറുമ്മി കൊണ്ട് ജസ്റ്റിന്റെ ഫോട്ടോയിലേക്ക് ഒന്ന് തുറിച്ച് നോക്കി...
"ആദ്യമൊന്നും ഞാൻ അത് വലിയ കാര്യമാക്കിയില്ല... പിന്നെ പിന്നെ ദിനം പ്രതി അവന്റെ ശല്യം കൂടി വന്നപ്പോ സഹികെട്ട് ഞാൻ തന്നെ അവനെ ഷൂട്ട് ചെയ്തു... ഒരൊറ്റ ബുള്ളറ്റെ വേണ്ടി വന്നുള്ളൂ..."
അവള് പറയുന്നത് കേട്ട് എന്റെ കാതിലൂടെ കിളി പറന്ന് പോയ പോലെയായിരുന്നു എനിക്ക് തോന്നിയത്... ഞാൻ അവളെ മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ അവള് റോയിൽ നിന്ന് അവളെ ഗൺ എടുത്ത് അത് ലോഡ് ചെയ്യായിരുന്നു...
അത് കണ്ടപ്പോ തന്നെ എന്റെ തൊണ്ടയാകെ വറ്റി വരണ്ടു... ആ ഏസിയിലും ഞാൻ വിയർത്ത് കുളിച്ചോണ്ട് അവളെ ഒരല്പം ഭീതിയോടെ നോക്കി നിന്നതും അവള് മെല്ലെ എന്റെ അടുത്തേക്ക് നടന്ന് വന്നു...
"ആ സംഭവത്തിന് ശേഷം എന്നെ 4 വർഷത്തേക്ക് സസ്പെന്റ് ചെയ്‌ത് ഹൗസ് അറസ്റ്റിൽ വെച്ചു... നിയമപരമായി ജയിലിൽ അടക്കേണ്ടതാണെങ്കിലും ഞാൻ ചെയ്ത നല്ല പ്രവർത്തികൾ കൊണ്ട് അത് ഹൗസ് അറസ്റ്റിലേക്ക് മാറി...
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീട്ടിൽ തന്നെ ചടഞ്ഞ് കൂടി കാലം കഴിച്ചു... ആ സമയത്താണ് എന്റെ പപ്പ മരിക്കുന്നത്... അതോടെ ഈ ജോബിനോടുള്ള പാഷനും ലവ്വും ഒക്കെ പോയി...
അതോണ്ട് job റിസൈൻ ചെയ്യാൻ വേണ്ടി ഞാൻ മുതിരുമ്പോഴാണ് ജോൺ സർ എനിക്ക് നിന്റെ പ്രൊജക്റ്റ് തരുന്നത്... അതിന് പറ്റില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും എന്റെ നാല് വർഷത്തെ തടവ് കുറച്ച് എന്റെ പേരിലെ കേസൊക്കെ ഒഴിവാക്കി ഞാൻ ചോദിക്കുന്ന സാലറി എനിക്ക് തരാമെന്നൊക്കെ പറഞ്ഞ് എനിക്ക് നേരെ ഒരുപാട് ഓഫറുകൾ വെച്ച് നീട്ടിയപ്പോ അവസാനത്തെ പ്രൊജക്റ്റ് എന്ന നിലയിൽ സമ്മതിച്ചു...
പിന്നെ തന്റെ കേസ് ഹിസ്റ്ററിയൊക്കെ നോക്കിയപ്പോ സസ്പെക്റ്റ് മിനിസ്റ്റർ കൂടിയാണെന്ന് അറിഞ്ഞതും തന്റെ ജീവൻ രക്ഷിക്കാമെന്ന് ഞാനും അങ്ങ് കരുതി... അതിന് വേണ്ടി തന്റെ പപ്പ എനിക്ക് ഓഫർ ചെയ്തിരിക്കുന്നത് അഞ്ച് കോടിയാണ്..."
എന്നൊക്കെ അവള് പറയുന്നത് കേട്ട് ഞാൻ അന്തം വിട്ട് അവളെ തന്നെ നോക്കി നിന്നു... മെൽവിൻ അപ്പോഴും അവളെ ഗണ്ണിലേക്ക് നോക്കിയാണ് നിൽക്കുന്നത്...
'ഇപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് എന്തിനാ ഇവളെ കൂടി കൊല്ലണമെന്ന് മിനിസ്റ്റർ ആവശ്യപ്പെട്ടതെന്ന്...
ഇവള് എന്റെ കൂടെയുള്ളത് ഇപ്പോഴാകും അയാൾക്ക് മനസ്സിലായത്... അപ്പൊ ഇനി അങ്ങോട്ട് ഞങ്ങളെ രണ്ട് പേരുടെ നേർക്കും അറ്റാക്ക് ഉണ്ടാകും... അത് പ്രോബ്ലം കൂട്ടുകയേ ഉള്ളു...
എന്നാലും ജസ്റ്റിനെ കൊന്നത് ഇവളാണെന്ന് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല... പ്രേമം പറഞ്ഞെന്ന് കരുതി ആരെങ്കിലും ഒരാളെ ഇങ്ങനെ കൊല്ലോ... എന്നിട്ട് അതൊരു റിവാർഡ് ആണെന്ന മട്ടിൽ യാതൊരു കൂസലുമില്ലാതെ പറയുന്നു...
മോനെ റോയ്... നീ സൂക്ഷിക്കണം... ഇവള് ഹൈലി danger ആണെന്ന് വീണ്ടും വീണ്ടും നിന്റെ മുന്നിൽ തെളിഞ്ഞ് കൊണ്ടിരിക്കാണ്... നിന്റെ ആയുസിന്റെ ബലം കൊണ്ടാകും ഇന്ന് ഇവളോട് ഇഷ്ടം തുറന്ന് പറയാൻ കഴിയാഞ്ഞത്...
അതെങ്ങാനും പറഞ്ഞിരുന്നേൽ നിന്റെ അവസ്ഥ എന്തായേനെ...?'
എന്ന് ചിന്തിച്ച് അവള് എന്നെ ഷൂട്ട് ചെയ്യുന്നത് ആലോചിച്ചതും ഞാൻ ഒന്ന് ഞെട്ടി നെഞ്ചിൽ കൈ വെച്ചിട്ട് തലയൊന്ന് കുടഞ്ഞു...
"അല്ലാ... തനിക്ക് എന്നോട് എന്തോ പറയാൻ ഇല്ലായിരുന്നോ?"
എന്റെ നേർക്ക് ഗൺ ചൂണ്ടി കൊണ്ട് അവള് ചോദിക്കുന്നത് കേട്ട് ഞാൻ ഗണ്ണിലേക്ക് നോക്കി പരുങ്ങി...
"എ... എനി... എനിക്കോ... ഏയ്..."
"താൻ അല്ലെ ഇന്ന് ഓട്ടോയിൽ വെച്ച് എന്നോട് എന്തോ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്... അത് ഇപ്പോ പറയാൻ പറ്റിയ സാഹചര്യമല്ലെങ്കിലും എനിക്കത് പറയണം എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ... എന്താ അത്?"
അത് ചോദിച്ച് അവള് വീണ്ടും എനിക്ക് നേരെ ഗൺ നീട്ടിയപോ ഞാൻ അത് വേറെ സൈഡിലേക്ക് വിരല് കൊണ്ട് നീക്കി വെച്ചു...
"ഞാൻ... ഞാൻ അങ്ങനെ പറഞ്ഞോ? എനിക്ക്... എനിക്കത് ഓർമ്മയില്ല... ഞാൻ... അങ്ങോട്ട് ചെല്ലട്ടെ... വല്ലാത്ത ദാഹം..."
എന്നൊക്കെ അവളെ മുന്നിൽ ശ്വാസം അടക്കി പിടിച്ച് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് ഞാൻ റൂമിൽ നിന്ന് ഓടി പുറത്തേക്ക് വന്നിട്ട് നല്ലോണം അങ്ങ് ശ്വാസം വലിച്ച് വിട്ടു...
എന്നിട്ട് മെല്ലെ പിറകിലേക്ക് തിരിഞ്ഞ് റൂമിലേക്ക് ഏന്തി വലിഞ്ഞ് നോക്കിയപ്പോ അവള് ചിരിച്ചോണ്ട് ഗൺ കയ്യിലിട്ട് കറക്കി ആ ബോർഡിലേക്ക് നോക്കുന്നതാണ് ഞാൻ കണ്ടത്...
അപ്പോ തന്നെ ഞാൻ വീണ്ടും നെഞ്ചിൽ കൈ വെച്ച് ഒന്ന് നെടുവീർപ്പിട്ടിട്ട് എന്തിനെന്നില്ലാതെ ചിരിച്ചോണ്ട് ചെന്ന് സോഫയിൽ ഇരുന്നു...
"ഡിന്നർ ഈസ് റെഡി..."
കുറച്ച് കഴിഞ്ഞ് അതും പറഞ്ഞോണ്ട് ഐറിൻ അങ്ങോട്ട് വന്നതും അവള് ഫുഡ് ടേബിളിൽ വെച്ചിട്ട് എന്നോട് വന്നിരിക്കാൻ പറഞ്ഞു... ഞാൻ അങ്ങോട്ട് ചെന്നിരുന്നപ്പോഴേക്കും അവള് ബാക്കി രണ്ട് പേരെയും വിളിച്ച് വരുത്തി...
നൈല മോള് എന്റെ ഓപ്പോസിറ്റുള്ള സീറ്റിൽ ഇടം പിടിച്ചിട്ട് എന്നെ നോക്കിയൊന്ന് ഇളിച്ച് കാണിച്ചപ്പോ ഞാനും ബദലിന് അവളെ നോക്കി ഇളിച്ചു... അപ്പോ തന്നെ ഞങ്ങൾക്കുള്ള ഫുഡ് ഒക്കെ ഐറിൻ വിളമ്പി തന്നിട്ട് കഴിക്കാൻ പറഞ്ഞ് ഫുഡടി സ്റ്റാർട്ട് ചെയ്തതും എനിക്ക് സ്പൂൺ ഉപയോഗിച്ച് ഇടത് കൈ കൊണ്ട് ഫുഡ് കഴിക്കാൻ പറ്റുന്നില്ലായിരുന്നു...
ഞാൻ അതും കൊണ്ട് ഫുഡിനോട് മൽപ്പിടുത്തം നടത്തുന്നത് കണ്ട് ഐറിൻ മെൽവിനെ എന്തോ ഒരർത്ഥത്തിൽ നോക്കിയതും മെൽവിൻ ഫുഡ് കഴിക്കുന്നത് നിർത്തി പെട്ടെന്ന് എന്റെ പ്ളേറ്റിൽ നിന്ന് ഫുഡ് എടുത്ത് എനിക്ക് നേരെ നീട്ടി...
ഷോക്കിന് മേലെ ഷോക്ക് കിട്ടിയ അവസ്ഥയിൽ ഞാൻ കണ്ണും മിഴിച്ച് വായും പൊളിച്ച് അവളെ നോക്കി ഇരുന്നപ്പോ അവളെന്റെ വായിൽ ഫുഡ് വെച്ച് തന്നിട്ട് എന്നെ മൈൻഡ് ചെയ്യാതെ എനിക്ക് ഫുഡ് തന്നോണ്ടിരുന്നു...
അവളെ പെരുമാറ്റം കണ്ട് കുറച്ച് നേരം അവളെ നോക്കി ഇരുന്നിട്ട് ഞാൻ പതിയെ ഐറിനിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവള് മുഖത്തൊരു പുഞ്ചിരി വിടർത്തി പ്ളേറ്റിലേക്ക് കണ്ണും നട്ടിരിപ്പുണ്ട്...
അത് കണ്ട് ഞാനുമൊന്ന് ചിരിച്ചോണ്ട് മെല്ലെ നൈല മോളെ നോക്കിയതും എന്നെയും മെൽവിനെയും മാറി മാറി നോക്കി അന്തം വിട്ടിരിക്കുന്ന ആ കുഞ്ഞു കണ്ണുകൾ കണ്ട് ഞാൻ അടക്കി പിടിച്ച ഒരു ചിരി പാസാക്കി അവളെ നോക്കി പുരികം പൊന്തിച്ച് ചിരിച്ചു...
അപ്പോഴേക്കും മെൽവിൻ എനിക്ക് ഫുഡ് മുഴുവൻ തന്ന് തീർത്തിരുന്നു... പെട്ടെന്ന് ഫുഡ് തീർന്ന പോലെയൊക്കെ എനിക്ക് തോന്നി പോയി... ഒരിക്കൽ കൂടി വൺസ് മോർ ചോദിച്ചാലോ എന്ന് തോന്നിയെങ്കിലും പിന്നെ ആലോചിച്ചപ്പോ വേണ്ടെന്ന് തോന്നി...
അങ്ങനെ ഫുഡടിയൊക്കെ കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി മെൽവിനെ കുറിച്ച് ആലോചിച്ച് ചിരിച്ചിട്ട് പൊട്ടന്മാരെ പോലെ അവിടെ നിന്ന് ചാടി കളിച്ചതും പെട്ടെന്ന് അവള് റൂമിലേക്ക് കയറി വന്നു...
ഞാൻ കാണിച്ച് കൂട്ടുന്നതൊക്കെ കണ്ടിട്ട് അവള് എന്നെ പുരികം പൊന്തിച്ച് നോക്കുന്നത് കണ്ടപ്പോ ഞാൻ വേഗം ഡീസന്റായി ബെഡിൽ ചെന്നിരുന്നു... അപ്പോ തന്നെ അവള് എനിക്ക് കഴിക്കാനുള്ള മെഡിസിനും വെള്ളവും എന്റെ കയ്യിൽ തന്നിട്ട് കഴിക്കെന്ന് ആംഗ്യം കാണിച്ചതും ഞാൻ അവളെ നോക്കി കൊണ്ട് തന്നെ അത് അകത്താക്കി...
എന്നിട്ട് എന്നോട് കിടക്കാൻ പറഞ്ഞോണ്ട് മെൽവിൻ അവിടന്ന് ഇറങ്ങി പോകാൻ നിന്നതും അവളോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് തോന്നി...
"മെൽവിൻ..."
എന്റെ വിളി കേട്ട് അവളെന്നെ ഒന്ന് തിരിഞ്ഞ് ഉറ്റു നോക്കിയതും എന്തിനാ ഇപ്പോ ഞാൻ അവളെ വിളിച്ചതെന്ന് ആലോചിച്ച് ബബ്ബബ്ബബ്ബ പറയുമ്പോഴാണ് പെട്ടെന്ന് എന്റെ കണ്ണിൽ ആ ബോർഡ് ഉടക്കിയത്...
അതോണ്ട് അപ്പൊ തന്നെ അവൾക്ക് ഒരു ഗുഡ് നൈറ്റ് കാച്ചിയിട്ട് ഞാൻ വേഗം തല വഴി പുതപ്പ് മൂടി ചുരുണ്ട് കൂടി കിടന്നു... അവള് വാതിലടച്ച് റൂമിൽ നിന്ന് പോയെന്ന് മനസ്സിലായതും ഞാൻ മെല്ലെ പുതപ്പ് തലയിൽ നിന്നെടുത്ത് ഒന്ന് നെടുവീർപ്പിട്ടു...
പിന്നെ ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല... കണ്ണടച്ചാൽ മെൽവിനോട് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുന്നതും അവളെന്നെ ഷൂട്ട് ചെയ്യുന്നതുമാണ് മനസ്സിൽ...
പിന്നെ മിനിസ്റ്ററും ജസ്റ്റിനും ഹെലനുമൊക്കെ മനസ്സിലേക്ക് വന്നപ്പോഴേക്കും എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഒടുക്കം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു...
(തുടരും)
*********************************************
അടുത്ത പാർട്ട് ഇന്ന് രാത്രി പത്ത് മണിക്ക്...
*BODYGUARD*
_Part.12_
✍️ Mubashira MSKH
പിന്നെ ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല... കണ്ണടച്ചാൽ മെൽവിനോട് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറയുന്നതും അവളെന്നെ ഷൂട്ട് ചെയ്യുന്നതുമാണ് മനസ്സിൽ...
പിന്നെ മിനിസ്റ്ററും ജസ്റ്റിനും ഹെലനുമൊക്കെ മനസ്സിലേക്ക് വന്നപ്പോഴേക്കും എന്തൊക്കെയോ ചിന്തിച്ച് കൂട്ടി ഒടുക്കം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു...
പിറ്റേന്ന് ഞാൻ നല്ല ലേറ്റായാണ് എണീറ്റത്... രാവിലെ തന്നെ മെൽവിൻ വന്നു വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല...
ഒന്ന് ഫ്രഷായി റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോ മെൽവിൻ ബാൽക്കണിയിൽ വെച്ച് വർക്ക്ഔട്ട് ചെയ്യുന്നത് കണ്ടു... തോളിൽ ബുള്ളറ്റ് കൊണ്ടുള്ള മുറിവുണ്ടെന്ന് പോലും വക വെക്കാതെ അവള് വെയ്റ്റ് ഒക്കെ എടുത്ത് പൊക്കുന്നത് കണ്ട് ഞാൻ അവളെ അടുത്തേക്ക് ചെന്നു...
"താൻ ഇതെന്താ കാണിക്കുന്നത് മെൽവിൻ? തന്റെ കയ്യിന് അല്പം റെസ്റ്റ് കൊടുക്കാൻ ഐറിൻ പറഞ്ഞതല്ലേ... അതൊന്ന് അനുസരിച്ചാൽ എന്താ തനിക്ക്..."
എന്റെ സംസാരം കേട്ട് അവള് അത് അപ്പൊ തന്നെ അവിടെ നിലത്ത് ഇട്ടിട്ട് എന്റെ നേരെ തിരിഞ്ഞ് നിന്നു...
"None of your business..."
അവളതും പറഞ്ഞ് ടവ്വൽ എടുത്ത് വിയർപ്പ് ഒപ്പി കൊണ്ട് എന്നെ തുറിച്ച് നോക്കി അവിടന്ന് പോയതും ഞാൻ അവളെ പിറകിൽ നിന്ന് ചവിട്ടുന്ന പോലെ കാല് പൊന്തിച്ചിട്ട് അവളെ പ്രാകി ഞാൻ ഹാളിലേക്ക് ചെന്നു...
'ഇവിടെയെന്താ മൊത്തത്തിൽ ഒരു സൈലന്റ്... ഐറിനും നൈല മോളും ഇവിടെ ഇല്ലേ?'
എന്ന് ചിന്തിച്ച് ഞാൻ അവിടെയൊക്കെ ഒന്ന് കണ്ണോടിച്ച് നോക്കി... അപ്പൊ തന്നെ മെൽവിൻ എനിക്ക് നേരെ ഒരു കോഫി കപ്പ് നീട്ടിയതും ഞാൻ അത് അവളെ കയ്യിൽ നിന്ന് വാങ്ങി...
"മെൽവിൻ... ഐറിനും നൈല മോളും എവിടെ?"
"ഐറിൻ ഹോസ്പിറ്റലിൽ പോയി... നൈല മോള് സ്കൂളിലും..."
"ഓ.... അപ്പൊ ഇവിടെ നമ്മള് രണ്ട് പേരും മാത്രേയുള്ളു അല്ലെ?"
എന്ന് ഞാനൊരു കള്ളച്ചിരി പാസാക്കി പറഞ്ഞതും മെൽവിൻ കോഫി കുടിക്കുന്നത് നിർത്തി എന്നെയൊന്ന് രൂക്ഷമായി നോക്കിയപ്പോ എനിക്ക് പെട്ടെന്ന് ജസ്റ്റിനെ ഓർമ്മ വന്നു... അപ്പൊ തന്നെ കോഫി തരിപ്പിൽ കയറി ഞാനൊന്ന് ചുമച്ചു...
"അയ്യോ... നമ്മള് രണ്ട് പേരും മാത്രേ ഇവിടെയുള്ളു?"
ഞാനൊരു ഭീതിയോടെ അത് പറയുന്നത് കേട്ട് അവള് എന്നെ മൈൻഡ് ചെയ്യാതെ കോഫി കുടിച്ചോണ്ടിരുന്നു...
"എന്താ എന്റെ കൂടെ ഒറ്റക്ക് നിൽക്കാൻ തനിക്ക് പേടിയുണ്ടോ?
ഉണ്ടോ റോയ്...?"
എന്നിൽ നിന്ന് മറുപടി കിട്ടാഞ്ഞിട്ട് എന്നിലേക്ക് നോട്ടമെറിഞ്ഞ് അവള് വീണ്ടും അത് ചോദിച്ചപ്പോ ഞാൻ ഇല്ലെന്നും ഉണ്ടെന്നും തലയാട്ടുന്നത് കണ്ട് അവളൊന്ന് ചിരിച്ചു...
"പേടിക്കണ്ട... എന്നോട് നല്ല പോലെ പെരുമാറുന്നവരോട് ഞാനും നല്ലതായിരിക്കും... മറിച്ച് വല്ലതും സംഭവിച്ചാൽ ആകും ജസ്റ്റിന്റെ അവസ്ഥ വരുക..."
Indirect ആയിട്ട് ഒരു ഭീഷണി മുഴക്കി അവള് അവിടന്ന് പോയപ്പോ ഞാൻ ഒറ്റയടിക്ക് കോഫി അകത്താക്കിയിട്ട് ഒന്ന് നെടുവീർപ്പിട്ടു...
'ഇവള് എന്നെ പേടിപ്പിച്ച് നിർത്തി കൊണ്ട് തന്നെ അവളോടുള്ള ഇഷ്ടം എന്നിൽ തന്നെ കുഴിച്ച് മൂടുമെന്ന് തോന്നുന്നുണ്ട്... അതിന് അങ്ങനെയൊന്നും അനുവദിച്ച് കൊടുക്കാൻ പറ്റില്ല...
അവള് എന്നെ കൊന്നാലും വേണ്ടില്ല എങ്ങനെയെങ്കിലും എനിക്ക് എന്റെ ഇഷ്ടം അവളോട് തുറന്ന് പറയണം...
ലൈഫിൽ ആദ്യമായിട്ടാണ് ഒരുത്തിയോട് പ്രേമം തോന്നുന്നത്... അത് ഇങ്ങനെയും ആയി മാറി...
ആ വരട്ടെ... ഇനിയും മൂന്നാഴ്ച അവള് എന്റെ കൂടെ തന്നെ കാണുമല്ലോ... അവളെ മനസ്സിൽ കയറി കൂടാൻ ഒരു ചെറിയ ചാൻസ് എങ്കിലും എനിക്ക് മുന്നിൽ കർത്താവ് ഇട്ട് തരാതിരിക്കില്ല... അയാം കട്ട വെയ്റ്റിങ് ഫോർ ദാറ്റ് ചാൻസ്...'
പിന്നെ അങ്ങോട്ട് കുറച്ച് നേരത്തേക്ക് മെൽവിൻ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്ത് ഞാൻ കണ്ടിട്ടില്ല... എനിക്കുള്ള ഫുഡ് ഒക്കെ ടേബിളിൽ ഉണ്ടെന്ന് പറഞ്ഞ് അവള് അവളെ ലാപും കൂടെ കുറെ ഫയൽസും എടുത്ത് ബാൽക്കണിയിലേക്ക് ചെന്നു...
ഞാൻ ഫുഡ് കഴിച്ച് ഫ്രഷായി തിരിച്ച് വന്നപ്പോഴും അവള് അതിന് മുന്നിൽ തന്നെയായിരുന്നു... ഇടക്കിടക്ക് അവളെ ഫോണിലേക്ക് ഓരോ കോൾസും വരുമ്പോഴും എന്റെ കാതുകൾ ഒക്കെ ഞാൻ നല്ലോണം കൂർപ്പിച്ച് വെച്ചു... ആരോടാ അവള് സംസാരിക്കുന്നതെന്ന് അറിയണമല്ലോ...
ഹാളിലെ സോഫയിൽ ഇരുന്ന് ബാൽക്കണിയിലെ അവളെയും നോക്കി എപ്പോഴോ ഞാനൊന്ന് മയങ്ങി പോയി... പെട്ടെന്ന് എന്തോ ഒരു മിന്നായം പോലെ പോകുന്നത് കണ്ട് ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോ മെൽവിൻ ബാൽക്കണിയിൽ നിന്ന് ഹാളിലേക്ക് വന്നിട്ട് എനിക്ക് ഒപോസിറ്റ് ഉള്ള സോഫയിൽ ഇരുന്നു...
"റോയ്... തനിക്ക് ഒരു ഗുഡ് ന്യൂസും ഉണ്ട് ബാഡ് ന്യൂസുമുണ്ട്... ഇതിൽ ഏത് ആദ്യം കേൾക്കണം?"
'ഇനി ഇതെന്ത് കുരിശും കൊണ്ടുള്ള വരവാണോ എന്തോ?'
"ആദ്യം ബാഡ് ന്യൂസ് പറ... എന്നിട്ടാകാം ഗുഡ് ന്യൂസ്..."
"ഓക്കേ... അന്ന് മാളിൽ നിന്ന് പൊലീസിന് കൈമാറിയ രണ്ട് പ്രതികൾ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു... അവരിൽ നിന്നും മിനിസ്റ്റർക്ക് എതിരെ ഒരു തെളിവും മൊഴിയും നമുക്ക് ലഭിച്ചിട്ടില്ല..."
"അപ്പോ... ഇതുവരെ ചെയ്തതൊക്കെ വെറുതെയായോ മെൽവിൻ? അയാളെ പൂട്ടാൻ ഇനി ഒരു വഴിയുമില്ലേ?"
എന്റെ ചോദ്യം കേട്ട് അവളൊന്ന് ചിരിച്ചിട്ട് ലാപ്പിലേക്ക് നോട്ടം തെറ്റിച്ചു...
"താൻ അതാലോചിച്ച് ടെൻഷൻ ആകണ്ടടോ... തനിക്ക് അടുത്ത ഗുഡ് ന്യൂസ് എന്താന്ന് കൂടി കേൾക്കണ്ടേ?"
എന്ന് അവള് ചോദിച്ചപ്പോ ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി മൂളി കൊടുത്തു...
"നെക്സ്റ്റ് വീക്ക് മന്ത്രി ജേക്കബ് പോൾ അറസ്റ്റിലാകും... അയാൾക്ക് പുറത്ത് കടക്കാൻ ഒരു ലൂപോൾ പോലും അവശേഷിപ്പിക്കാതെ എന്നന്നേക്കുമായി കാരാഗൃഹത്തിലേക്ക്... അതോടെ you are a free bird..."
*"What..?"*
കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ അവളെ മിഴിച്ച് നോക്കി കൊണ്ട് അങ്ങനെ ചോദിച്ചതും അവള് അതേയെന്ന മട്ടിൽ ഒന്ന് തലയാട്ടി തന്നു...
'എന്ന് വെച്ചാൽ... അയാള് ജയിലിലാകുന്നതോടെ ഞാൻ എന്നന്നേക്കുമായി മെൽവിനെ പിരിയാൻ പോകാണെന്നല്ലേ അതിനർത്ഥം... അപ്പൊ എനിക്ക് മുന്നിൽ അവശേഷിക്കുന്നത് ഒരാഴ്ച മാത്രമാണോ?'
"റോയ്... താൻ എന്താ ആലോചിക്കുന്നേ?"
മെൽവിന്റെ ശബ്ദം കേട്ട് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്ന് അവളിലേക്ക് നോട്ടം തെറ്റിച്ചു...
"മെൽവിൻ... but... എങ്ങനെ? ഇത്ര പെട്ടെന്ന്... അയാൾക്ക് എതിരെ മൊഴി പറയാൻ ആരും ഇല്ലാതെ... തക്കതായ എവിഡൻസ് ഒന്നും കിട്ടാതെ പിന്നെ എങ്ങനെ?"
"ആര് പറഞ്ഞു എവിഡൻസ് ഇല്ലെന്ന്..."
എന്ന് എന്നെ നോക്കി പറഞ്ഞിട്ട് അവള് എനിക്ക് നേരെ ആ ലാപ് നീക്കി വെച്ചതും ഞാൻ അവളെ നോക്കി കൊണ്ട് പതിയെ ലാപ്പിലേക്ക് നോക്കി...
"മന്ത്രിയുടെ ഇല്ലീഗൽ ബിസിനസിനെ കുറിച്ചുള്ള ഡീറ്റൈൽസാണ്... ഇത് പലതും അന്ന് ക്രിസ്റ്റിയുടെ പ്രൊട്ടക്ഷന് വേണ്ടി ഞാൻ അവിടെ ഉണ്ടായിരുന്നപ്പോ കളക്ട് ചെയ്തതാ...
ഈ തെളിവുകൾ മാത്രം മതി അയാളെ കസേര തെറുപ്പിച്ച് അഴി എണ്ണിക്കാൻ... പക്ഷെ നമുക്ക് അത് മാത്രം പോരല്ലോ... തന്നെയും എന്നെയും കൊല്ലാൻ നോക്കിയത് അടക്കം അയാള് ഇതുവരെ കൊന്ന് തള്ളിയതിന്റെയൊക്കെ കണക്ക് വെച്ച് ആയുഷ്കാലം മുഴുവൻ അയാൾ ജയിലിൽ കിടക്കാനുള്ള വകുപ്പ് ഉണ്ടാക്കണം...
അതിനുള്ള ഗ്യാപ്പാണ് ഈയൊരാഴ്ച... അയാളെ ബിസിനസ് പാർട്നേഴ്‌സിനെയൊക്കെ ഇന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യും... അതോടെ അയാളെ കൗണ്ട് ഡൌൺ സ്റ്റാർട്ടായി കഴിഞ്ഞെന്ന് അയാൾക്ക് മനസ്സിലാകും...
പിന്നെ നമ്മൾ വളരെയധികം സൂക്ഷിക്കണം... കാരണം എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന സമയമാകുമ്പോ ആരും കുറച്ച് danger ആകും... അപ്പോ അയാളിൽ നിന്ന് എങ്ങനെയുള്ള അറ്റാക്കിങ് ആകും നമുക്ക് എതിരെ ഉണ്ടാവുകയെന്ന് പറയാൻ കഴിയില്ല..."
എന്നൊക്കെ പറഞ്ഞിട്ട് അവള് ലാപ് അവളെ നേരെ തിരിച്ച് വെച്ചപ്പോ ഞാൻ സോഫയിലേക്ക് ഒന്ന് ചാഞ്ഞിരുന്ന് അവള് പറഞ്ഞതൊക്കെ ആലോചിച്ച് നോക്കി കൊണ്ട് മെല്ലെ മെൽവിനെ തല ചെരിച്ച് നോക്കി...
അപ്പോ അവള് ലാപ് ഒക്കെ അടച്ച് വെച്ചിട്ട് ഒന്ന് നെടുവീർപ്പിട്ട് എന്നെ നോക്കിയതും എന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം കണ്ട് അവള് എന്നെ നോക്കി പുരികം പൊന്തിച്ചു...
"എന്ത് പറ്റി റോയ്..? ഒരു നല്ല സന്തോഷ വാർത്ത പറഞ്ഞിട്ടും തന്റെ മുഖത്ത് അത്ര വലിയ പ്രകാശമൊന്നും ഇല്ലല്ലോ... വാട്ട് ഹാപ്പൻ...?"
"അപ്പൊ താൻ ഇനി എന്റെ കൂടെ ഇനിയൊരു ആഴ്ച കൂടിയേ ഉണ്ടാവുകയുള്ളൂ അല്ലെ?"
"Happy ആയില്ലേ? എന്റെ ശല്യം ഒരാഴ്ച കൂടി താൻ സഹിച്ചാൽ പോരെ..."
എന്ന് പറഞ്ഞ് അവള് ചിരിച്ചപ്പോ ഞാനൊന്ന് പുച്ഛത്തോടെ ചിരിച്ചിട്ട് അവളിൽ നിന്ന് മുഖം തിരിച്ച് അവിടന്ന് എണീറ്റ് റൂമിലേക്ക് കയറി പോയി...
എന്നിട്ട് വാതിലടച്ച് ഡോറിനോട് ചാരി അൽപ നേരം നിന്നോണ്ട് അവള് പറഞ്ഞത് വീണ്ടും വീണ്ടും ആലോചിച്ച് തല പുണ്ണാക്കി കൊണ്ടിരുന്നു...
"എന്റെ മുന്നിൽ ഇനി വെറും ഒരാഴ്ച മാത്രമേയുള്ളു കർത്താവെ... അവള് ഇത്ര പെട്ടെന്ന് എന്നിൽ നിന്ന് അകന്ന് പോകാൻ ദൃതി കാണിക്കുമെന്ന് ഞാൻ കരുതിയില്ല...
അവള് പറഞ്ഞത് കേട്ടില്ലേ അവളെ ശല്യം ഇനിയൊരു ആഴ്ച കൂടി ഞാൻ സഹിച്ചാൽ മതിയെന്ന്... അവള് ചിന്തിക്കുന്ന പോലെ എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലല്ലോ ഈശോയെ...
എന്തോ അവള് അകലാൻ പോകാണെന്ന് കേട്ടപ്പോ മുതല്... ചങ്കിന്റെ അകത്തൊക്കെ എന്തോ കെട്ടി നിൽക്കുന്ന പോലെ... നെഞ്ചിലൊക്കെ ഒരു പിടച്ചില്...
അത്രക്ക് ആഴത്തിൽ പതിഞ്ഞ് പോയോ എന്റെ മനസ്സില്...?"
ഞാൻ അത് സ്വയം പുലമ്പി കൊണ്ടിരുന്നപ്പോഴേക്കും എന്റെ കണ്ണിൽ ചെറിയ നനവ് പടരാൻ തുടങ്ങിയിരുന്നു... അതോണ്ട് ഞാൻ അപ്പൊ തന്നെ ഒന്ന് നെടുവീർപ്പിട്ട് കണ്ണൊക്കെ തുടച്ചു...
"അത്ര പെട്ടെന്ന് ഒന്നും അവളെ എന്നിൽ നിന്ന് അകറ്റാൻ ഞാൻ സമ്മതിക്കില്ല... ആ കുരിശിനെ ആജീവനാന്തം ഞാൻ തന്നെ ചുമക്കും... അവൾക്ക് ജസ്റ്റിനെ കൊന്ന പോലെ എന്നെ കൊല്ലാൻ കഴിയുമെങ്കിൽ അവളത് ചെയ്യട്ടെ... അല്ലെ കർത്താവെ..?"
ചുവരിലെ ജീസസിന്റെ ഫോട്ടോയിലേക്ക് നോക്കി ഞാൻ അത് പറഞ്ഞിട്ട് ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയതും പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു...
എടുത്തു നോക്കിയപ്പോ ദീനയായിരുന്നു ആള്... കോൾ അറ്റൻഡ് ചെയ്യാതിരിക്കാൻ തോന്നിയെങ്കിലും ഞാൻ ഇപ്പോ എവിടെയാണെന്ന് അവളെ അറിയിക്കാമെന്ന് ആലോചിച്ച് ഞാൻ കോൾ എടുത്തു...
"ഹലോ... റോയ് മച്ചാനെ..." സെഹജ്.
"ഡാ റോയ്... നീ കേൾക്കുന്നില്ലേ?" ദീന.
"ഹ്മ്... പറയ്... ഞാൻ കേൾക്കുന്നുണ്ട്... കോൺഫറൻസ് കോളാണോ?"
"അതേലോ... നിന്നെ ഞങ്ങൾക്ക് നാല് പേർക്കും ഒരുമിച്ച് കിട്ടണമെങ്കിൽ ഇതല്ലേ വഴിയുള്ളു..." വരുൺ.
"നീ മെൽവിന്റെ വീട്ടിൽ ആണെന്ന് പപ്പ പറഞ്ഞു... നിങ്ങൾക്ക് രണ്ട് പേർക്കും ഒന്നും പറ്റിയില്ലല്ലോ?" ക്രിസ്റ്റി.
"ഇല്ലെടാ... അയാം ഫൈൻ... മെൽവിൻ കൂടെ ഉണ്ടായത് കൊണ്ട് ജീവൻ തിരിച്ച് കിട്ടി..."
"അത് പറഞ്ഞപോഴാ ഓർത്തത്... ഡാ നീ അവളോട് നിന്റെ ഇഷ്ടം തുറന്ന് പറഞ്ഞോ?" വരുൺ.
"അത് നീയെങ്ങനെ അറിഞ്ഞു?"
"സോറി റോയ്... ഒരാവേശത്തിൽ ഞാനാ അവന്മാരോട് അത് പറഞ്ഞത്..." എന്ന് പറഞ്ഞ് ദീന ഇളിച്ചു.
"എന്നിട്ട് എന്താ ഉണ്ടായേ? നീയത് പറ... അവളോട് നിന്റെ ഇഷ്ടം പറഞ്ഞോ?" സെഹജ്.
"ഇല്ല... പറയാൻ പറ്റിയ സാഹചര്യമല്ല ഇപ്പൊ..."
"അതെന്താപ്പോ ഈ സാഹചര്യത്തിന് കുഴപ്പം? നീ കാര്യമെന്താന്ന് വെച്ചാൽ തെളിച്ച് പറയെടാ..." ക്രിസ്റ്റി.
"നിങ്ങൾക്ക് മന്ത്രി ജേക്കബ് പോളിന്റെ മകൻ ജസ്റ്റിനെ ഓർമ്മയുണ്ടോ?"
"ആ... മറ്റേ ഡ്രഗ്സ് ഒക്കെ യൂസ് ചെയ്ത് നടന്നിരുന്ന ആ കാട്ടുപോത്തല്ലേ?" വരുൺ.
"അതിന് അവൻ മരിച്ചിട്ട് രണ്ട് വർഷം പോലെ ആയില്ലേ? അവന്റെ കാര്യം എന്തിനാ നീയിപ്പോ പറയുന്നേ?" ദീന.
"അവനെ കൊന്നത് മെൽവിനാണ്..."
*"What.....?"*
എന്ന ഒരൊറ്റ അലർച്ചയായിരുന്നു അവരിൽ നാല് പേരിൽ നിന്നും എനിക്ക് കിട്ടിയത്... ഞാൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവരിൽ നിന്ന് പിന്നെ ഒരുപാട് ചോദ്യങ്ങൾ ഉയർന്ന് വന്നതും ഞാൻ എല്ലാം അവരോട് പറഞ്ഞ് കൊടുത്തു... മന്ത്രിയാണ് എന്നെ കൊല്ലാൻ നോക്കുന്നതെന്ന് അടക്കം...
"റോയ് നീയെന്തൊക്കെയാ ഈ പറയുന്നത്? കേട്ടിട്ട് തന്നെ പേടിയാകുന്നു..." ദീന.
"ഇതിപ്പോ നീ മെൽവിനോട് ഇഷ്ടം പറഞ്ഞാലും ചാകും പറഞ്ഞില്ലെങ്കിലും ചാകും... അടിപൊളി..." സെഹജ്.
"എന്തായാലും നിന്റെ അന്ത്യ കൂതാശ അടുത്ത സ്ഥിതിക്ക് നീ മുന്നും പിന്നും നോക്കണ്ട മച്ചാനെ അവളോട് പോയി ഇഷ്ടം പറഞ്ഞേക്ക്... എന്തായാലും നീ ചാകുമെന്ന് ഉറപ്പായ സ്ഥിതിക്ക് അവളെ കൈ കൊണ്ട് തീരുന്നത് തന്നെയല്ലേ നല്ലത്..." വരുൺ.
"ഡാ വരുണെ നിന്റെ വളിച്ച തമാശ ഒന്ന് നിർത്തിക്കോ അതാ നിനക്ക് നല്ലത്... ഡാ റോയ് നീ അവൻ പറഞ്ഞതൊന്നും കാര്യമാക്കേണ്ടടാ..." ദീന.
"റോയ്... വരുൺ ഒരു തമാശക്ക് പറഞ്ഞതാണേലും എന്റെ അഭിപ്രായവും അത് തന്നെയാടാ... അവളോട് നീ പോയി ഇഷ്ടം പറയ്... അവള് നിന്നെ ഒരു ചുക്കും ചെയ്യില്ല... അതെനിക്ക് ഉറപ്പാ..." ക്രിസ്റ്റി.
"അതെന്താടാ നിനക്ക് ഇത്രക്ക് ഉറപ്പ്?" സെഹജ്.
സെഹജിന്റെ ചോദ്യത്തെ അനുഗമിച്ച് കൊണ്ട് ബാക്കിയുള്ളവരും ഒന്ന് മൂളിയപ്പോ ഞാൻ അവരൊക്കെ പറയുന്നത് മിണ്ടാതെ കേട്ടോണ്ടിരുന്നു...
"ഞാൻ മനസ്സിലാക്കിയിടത്തോളം മെൽവിൻ അത്രക്ക് danger ഒന്നുമല്ല... ഇഷ്ടം പറഞ്ഞ് ശല്യം ചെയ്തെന്ന് കരുതിയൊന്നും അവള് ജസ്റ്റിനെ കൊല്ലില്ല... അങ്ങനെയുള്ള കാരക്ടർ അല്ല അവൾക്ക്... അവനെ അവള് കൊന്നിട്ടുണ്ടേൽ അതിന് അതിന്റെതായ കാരണം ഉണ്ടാകും...
ഡാ റോയ്... നീ ചെന്ന് അവളോട് ധൈര്യായിട്ട് ഇഷ്ടം പറഞ്ഞോ... അവള് നിന്നെ ഒന്നും ചെയ്യില്ല..."
എന്നൊക്കെ ക്രിസ്റ്റി പറഞ്ഞപ്പോ തന്നെ ഞാൻ അവരോടൊന്നും മിണ്ടാതെ കോൾ കട്ടാക്കി ഫോൺ ബെഡിലേക്ക് ഇട്ടിട്ട് ബെഡിലേക്ക് ചാഞ്ഞു...
പലതും ചിന്തിച്ച് കൂട്ടി തലയൊക്കെ ആകെ പെരുത്ത് വന്നപ്പോ നെറ്റിയിൽ കൈ വെച്ചുഴിഞ്ഞ് ഞാനൊന്ന് കണ്ണടച്ചു... അപ്പൊ തന്നെ ആരോ കോളിങ് ബെല്ലമർത്തിയത് കേട്ടതും ഞാൻ കണ്ണ് തുറന്ന് പുറത്തേക്ക് കാതോർത്തു...
"ഹായ് മെൽവിൻ..."
"ഹലോ സർ... പ്ലീസ് കം..."
ജോൺ അങ്കിളിന്റെ ശബ്ദം കേട്ടപ്പോ തന്നെ ഞാൻ ബെഡിൽ നിന്ന് എണീറ്റിരുന്ന് ചെന്ന് ഡോർ തുറന്നു...
"മെൽവിൻ... റോയ് എവിടെ?"
"ഞാൻ ഇവിടെയുണ്ട് അങ്കിൾ..."
അതും പറഞ്ഞ് ഞാൻ അങ്കിളിന്റെ അടുത്തേക്ക് ചെന്നിരുന്നതും അങ്കിൾ എന്റെ തോളിലൊന്ന് തട്ടിയിട്ട് എന്നെ അടിമുടി നോക്കി...
"തനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ? ഇപ്പോ വേദനയുണ്ടോ?"
"ഇല്ല അങ്കിൾ... അയാം ഫൈൻ... കൂടെ ഇവള് ഉണ്ടായത് കൊണ്ട് ഇത്രെയേ പറ്റിയുള്ളൂ... എനിക്ക് കൊള്ളേണ്ടത് കൂടി അവള് വാങ്ങിച്ചിട്ടുണ്ട്..."
എന്ന് ഞാൻ പറഞ്ഞപ്പോ അങ്കിൾ മെൽവിനെ അടുത്തേക്ക് വിളിപ്പിച്ച് കൂടെ ഇരുത്തിയിട്ട് അവളോട് സുഖവിവരമൊക്കെ അന്വേഷിച്ചപ്പോഴും എന്റെ കണ്ണ് ചെന്ന് നിന്നത് അവളിലായിരുന്നു...
"നിങ്ങള് സംസാരിച്ചിരിക്ക്... ഞാൻ സാറിന് കുടിക്കാൻ എന്തെങ്കിലും എടുക്കാം..."
എന്ന് പറഞ്ഞ് മെൽവിൻ അവിടന്ന് പോയതും ഞാൻ അവളെ നോക്കി ഇരിക്കുന്നത് കണ്ട് അങ്കിൾ എന്റെ തോളിലൊന്ന് തട്ടി...
"എന്താണ് യങ് സ്റ്റാർ ചിന്തിച്ച് ഇരിക്കുന്നത്?"
"ഒന്നുമില്ല അങ്കിൾ..."
എന്ന് പറഞ്ഞ് ഞാനൊന്ന് ചിരിച്ചു...
"ആ പിന്നെ ഇന്നലെ നടന്നത് തന്റെ മമ്മിയോടും പപ്പയോടും ഒന്നും പറഞ്ഞിട്ടില്ലല്ലോ..."
"ഇല്ല അങ്കിൾ... ഇനി അത് കൂടി അറിഞ്ഞാൽ അടുത്ത ഫ്‌ളൈറ്റിന് തന്നെ മേരി കൊച്ച് ഇങ്ങോട്ട് വരും... മെൽവിൻ കൂടെയുള്ള ഒരൊറ്റ ധൈര്യത്തിലാ മമ്മി പപ്പയുടെ കൂടെ പോയത് തന്നെ..."
"അതേതായാലും നന്നായി... അവരെ തല്ക്കാലം ഇതൊന്നും അറിയിക്കണ്ട... മെൽവിൻ തന്നോട് എല്ലാം പറഞ്ഞല്ലോ അല്ലെ? ആരാണ് തന്നെ കൊല്ലാൻ നോക്കുന്നതെന്നൊക്കെ?"
എന്ന് അങ്കിൾ എന്നോട് ചോദിച്ചപ്പോ ഞാനൊന്ന് തലയാട്ടി കൊടുത്തു...
"അങ്കിൾ... ഞാനൊരു കാര്യം ചോദിച്ചോട്ടെ?"
അപ്പൊ തന്നെ അങ്കിൾ എന്താ എന്ന മട്ടിൽ എന്നെ നോക്കി...
"മന്ത്രി ജേക്കബ് പോളിന്റെ മകൻ ജസ്റ്റിൻ കൊല്ലപ്പെട്ടത് മെൽവിന്റെ കൈ കൊണ്ടാണോ?"
"അതൊക്കെ താൻ എങ്ങനെ അറിഞ്ഞു?"
"അവള് തന്നെയാ എന്നോട് പറഞ്ഞത്... പക്ഷെ എന്തിനായിരുന്നു അവളത് ചെയ്തത് എന്നതിന്റെ പൊരുള് മാത്രം എനിക്ക് മനസ്സിലായില്ല... അവള് പറഞ്ഞത് എനിക്ക് അങ്ങോട്ട് ഉൾക്കൊള്ളാനും കഴിയുന്നില്ല... അതോണ്ട് പറയ് അങ്കിൾ... അവൾ എന്തിനാ ജസ്റ്റിനെ കൊന്നത്?"
എന്റെ ചോദ്യം കേട്ട് അങ്കിൾ ഒരു ലൈറ്റായിട്ടുള്ള പുഞ്ചിരി മുഖത്ത് വിരിയിച്ചിട്ട് എന്നെ തന്നെ നോക്കി ഇരുന്നു...
"You are in love... അല്ലെ റോയ്?"
എന്ന അങ്കിളിന്റെ മറുചോദ്യം കേട്ട് ഞാൻ എന്ത് പറയുമെന്ന് അറിയാതെ കൈ കൊണ്ടും കണ്ണ് കൊണ്ടുമൊക്കെ പല ആക്ഷൻസ് ഒക്കെ കാണിക്കുന്നത് കണ്ട് അങ്കിൾ ചിരിച്ചു...
"അക്കാര്യം നമുക്ക് പിന്നീട് ചർച്ച ചെയ്യാം... അതിന് മുൻപ് നീ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഞാൻ തരാം... ജസ്റ്റിനെ കൊന്നത് മെൽവിൻ തന്നെയാണ്... അത് അവളെ പിറകെ love പ്രൊപ്പോസ് ചെയ്തു ശല്യം ചെയ്തതിന് മാത്രമല്ല..."
എന്ന് പറഞ്ഞ് നിർത്തിയതും പിന്നീട് അങ്കിൾ പറയുന്നത് കേട്ട് ഞാൻ പല്ലിറുമ്മി കൊണ്ട് കൈ ചുരുട്ടി പിടിച്ച് എന്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ ശ്രമിച്ച് കൊണ്ടിരുന്നു...
(തുടരും)
**********************************************
ഹായ് ഫ്രണ്ട്സ്, ഈ പാർട്ട് എത്ര നന്നായിട്ടുണ്ടെന്ന് അറിയില്ല... എന്തായാലും സ്റ്റോറി അവസാനിക്കാൻ ഇനി അധികം പാർട്ടുകൾ ഒന്നുമില്ല...
പിന്നെ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടിനും സ്നേഹത്തിനും ഒരു ലോഡ് താങ്ക്സ് ഉണ്ട്ട്ടോ... എത്ര താങ്ക്സ് പറഞ്ഞാലും മതിയാകില്ല... അത്രക്ക് സന്തോഷമുണ്ട്...
പിന്നെ പറയാനുള്ള ഒരു പ്രധാനപ്പെട്ട കാര്യം എന്താന്ന് വെച്ചാൽ കമന്റ് ബോക്സിൽ ചാറ്റിംഗ് പാടില്ല എന്നതാണ്... അതിനാണ് ഇൻബൊക്സ് ഉള്ളത്... ചാറ്റിംഗ് താല്പര്യം ഉള്ളവർ ഇൻബോക്സിൽ പോയി പരസ്പരം ചാറ്റിയാൽ മതി... അതിന് കമന്റ് ബോക്സിൽ കയറരുത്... ഇതൊരു അപേക്ഷയാണ്...
എന്ന് കരുതി സ്റ്റോറിയോടുള്ള നിങ്ങളെ അഭിപ്രായം പറയാതിരിക്കരുത്ട്ടോ... നിങ്ങളുടെ അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അത് പറയണം... അപ്പൊ അടുത്ത പാർട്ട് നാളെ രാത്രി 10 മണിക്ക്.
https://b.sharechat.com/jjAafYB1H5?referrer=whatsappShare

0 Comments
Post a Comment