*BODYGUARD*
_Part.7_
✍️ Mubashira MSKH
*"റോയ്..."*
പെട്ടെന്ന് ആ ഹാൾ മൊത്തം കുലുക്കി മറിക്കും വിധം ദീനയുടെ ശബ്ദം ഞങ്ങളെ കാതുകളിൽ വന്ന് പതിഞ്ഞതും ഞങ്ങൾ ഒരുപോലെ അവളിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് പരസ്പരം മുഖത്തേക്ക് നോക്കി പെട്ടെന്ന് അകന്ന് നിന്നു...
അപ്പൊ ദീനയുടെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ കൊണ്ടുള്ള രൂക്ഷമായ നോട്ടം കണ്ട് ഇന്ന് ഇവിടെ വല്ലതും നടക്കുമെന്ന് ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞ് മെല്ലെ മെൽവിനെ ഒന്ന് നോക്കിയപ്പോ ദീനയേക്കാൾ രൂക്ഷമായി എന്നെ നോക്കുന്ന മെൽവിനെയാണ് ഞാൻ കണ്ടത്...
അവളെ നോട്ടത്തിന്റെ അർത്ഥം എനിക്ക് വലിയ പിടി കിട്ടിയില്ലെങ്കിലും ഞാൻ പിന്നെ അങ്ങോട്ട് നോക്കാൻ നിന്നില്ല... അപ്പോഴേക്കും ദീന എന്റെ അടുത്തേക്ക് വന്നിട്ട് എന്നെയും മെൽവിനെയും മാറി മാറി നോക്കി കൊണ്ടിരുന്നു...
"താഴെ അവിടെ നിനക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുമ്പോ ഇവിടെ ഇവളെ കൂടെ നിനക്ക് എന്തായിരുന്നു പണി..?"
"ദീന... താൻ കരുതുന്ന പോലെ ഒന്നുമില്ല... മെൽവിൻ വീഴാൻ പോയപ്പോ ഞാനൊന്ന് പിടിച്ചതാ... അല്ലാതെ..."
ഞാൻ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദീന എനിക്ക് നേരെ നിർത്തെന്ന് ആംഗ്യം കാണിച്ചിട്ട് നേരെ മെൽവിന്റെ അടുത്തേക്ക് ചെന്നു... എന്നിട്ട് അവളെ തല്ലാൻ വേണ്ടി അവളെ മുഖത്തേക്ക് ദീന കൈ ആഞ്ഞ് വീശിയതും ഞാൻ അപ്പോ തന്നെ മെൽവിന്റെ മുന്നിൽ കേറി നിന്നു...
അത് കണ്ട് ദീനയുടെ കൈകൾ താനേ താഴ്ന്ന് പോയി അവള് എന്നെ നോക്കി കണ്ണ് നിറച്ചോണ്ട് അവിടന്ന് ഇറങ്ങി പോകാൻ നിന്നു...
"മെൽവിൻ... ഞാൻ പറയുന്നതൊന്ന് കേൾക്ക്..."
ഞാൻ അറിയാതെ തന്നെ എന്റെ വായിൽ നിന്ന് ദീനക്ക് പകരം മെൽവിൻ എന്ന പേര് വന്നതും ദീന പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കിയിട്ട് ഛീ എന്ന് പറഞ്ഞ് അവിടന്ന് നടന്നു...
അത് കണ്ട് ഞാൻ സ്വയം ഒന്ന് തലക്കിട്ട് കൊടുത്തിട്ട് മെൽവിനെ നോക്കിയപ്പോ അവള് എന്നെ ഇപ്പോ ചുട്ടെരിച്ച് കളയുമെന്ന നിലയിൽ കണ്ണുരുട്ടി നോക്കി കൊണ്ടിരിക്കാണ്...
അവളെ നോട്ടമൊന്നും വക വെക്കാതെ ഞാൻ ദീനയുടെ പിന്നാലെ ചെന്ന് അവളെ അവിടെ പിടിച്ച് നിർത്താൻ നോക്കിയെങ്കിലും അവളെന്റെ കൈ തട്ടി മാറ്റി കൊണ്ട് താഴേക്കിറങ്ങി ഓടി...
എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഛെ എന്ന് പറഞ്ഞ് തലയിൽ കൈ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നതും പെട്ടെന്ന് മെൽവിൻ എന്റെ മുന്നിൽ കേറി നിന്നു... അവളെ കണ്ടപ്പോ എന്തോ എനിക്ക് പെട്ടെന്ന് ദേഷ്യം കയറി വരുന്ന പോലെ തോന്നി...
"തനിക്ക് ഇപ്പൊ സമാധാനമായില്ലേ... ഇനി എന്ത് പറഞ്ഞാലും ദീന വിശ്വസിക്കില്ല... ഞാൻ പറയുന്നത് കേൾക്കാൻ പോലും അവള് കൂട്ടാക്കുന്നില്ല... എല്ലാം അവസാനിച്ചു... എല്ലാം ഇവിടം കൊണ്ട് തീർന്നു..."
"അതിന് ഞാൻ എന്താ ചെയ്തത്? ഇങ്ങനെ ഒക്കെ സംഭവിച്ചെങ്കിൽ ഇതിന്റെ പൂർണ്ണ ഉത്തരവാദിയും താൻ തന്നെയാ..."
അവള് യാതൊരു കൂസലുമില്ലാതെ പറയുന്നത് കേട്ട് ഞാനോ എന്ന മട്ടിൽ ഞാൻ അവളെ നോക്കി പുരികം പൊന്തിച്ചപ്പോ അവള് അതെയെന്ന് തലയാട്ടി...
"ഞാൻ തന്നോട് അപ്പോഴേ പറഞ്ഞതാ ഈ ടൈപ്പ് ഡ്രെസ്സൊന്നും ഞാൻ ഇടില്ലെന്ന്... എന്നെ നിർബന്ധിപ്പിച്ച് ഇത് ഇടിയിച്ചതും പോരാ ആരോട് ചോദിച്ചിട്ടാ താൻ ഇങ്ങോട്ട് കയറി വന്നത്? അത് കൊണ്ടല്ലേ ഏകപെട്ട കൺഫ്യൂഷൻസുണ്ടായത്..."
"സമ്മതിച്ചു... എല്ലാ കുഴപ്പങ്ങൾക്കും ഞാൻ തന്നെയാ കാരണം... ഇപ്പൊ ഈ പ്രോബ്ലം എങ്ങനെ സോൾവാക്കുമെന്ന് പറ... പ്ലീസ്..."
എന്ന് പറഞ്ഞ് ഞാൻ കെഞ്ചിയപ്പോ അവള് കൈ കെട്ടി എന്നെ നോക്കിയിട്ട് ദീന പോയ ഭാഗത്തേക്ക് തിരിഞ്ഞ് നിന്നു...
"ഇനി ഒരു വഴിയേ നിന്റെ മുൻപിലുള്ളൂ... ഞാൻ ആരാണെന്ന സത്യം ദീനയോട് തുറന്ന് പറയണം..."
"പക്ഷെ... അവള് ഞാൻ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കുന്നില്ലല്ലോ... പിന്നെ എങ്ങനെ...?"
"താൻ പറയുന്നതല്ലേ അവള് കേൾക്കാൻ കൂട്ടാക്കാത്തത്... ഞാൻ തന്നെ ദീനയോട് സംസാരിച്ചോളാം..."
എന്ന് മെൽവിൻ ഉറച്ച ശബ്ദത്തോടെ പറയുന്നത് കേട്ട് ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നതും അവള് എന്നെയൊരു നോട്ടം നോക്കിയിട്ട് താഴേക്ക് ഇറങ്ങി ചെന്നു...
ഇവിടെ ഇനി നിന്നിട്ട് വലിയ കാര്യമൊന്നും ഇല്ലാത്തത് കൊണ്ട് ഞാനും താഴേക്ക് ഇറങ്ങി പോകാൻ നിന്നപ്പൊ ജോൺ അങ്കിളും ടീമും കൂടി മുകളിലേക്ക് കയറി ചെന്നിട്ട് അവിടെ ഉണ്ടായിരുന്നവരെയൊക്കെ ഒരു ചാക്കിലാക്കി പുറത്തേക്ക് കൊണ്ട് പോയി...
അത് കണ്ട് ഞാനാകെ കിളി പോയ മട്ടിൽ നിന്നപ്പോഴാണ് പെട്ടെന്ന് ദീനയെ ഓർമ്മ വന്നത്... ഞാൻ അപ്പൊ തന്നെ അവളെ തിരഞ്ഞ് ഗാർഡൻ ഏരിയയിലേക്ക് ചെന്നപ്പോ മിനിസ്റ്റർ ഒക്കെ പോയെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു...
"ഡാ റോയ്... ഫുഡ് കഴിക്കാൻ നേരം നീയിത് എങ്ങോട്ടാ പോയത്? എല്ലാവരും നിന്നെ അന്വേഷിക്കായിരുന്നു..." ക്രിസ്റ്റി.
"ക്രിസ്റ്റി നീ ദീനയെ കണ്ടോ?"
എന്റെ ചോദ്യം കേട്ട് അവൻ മുഖം ചുളിച്ച് കൈ മലർത്തിയപ്പോ തന്നെ സെഹജും വരുണും കൂടി ഞങ്ങളെ അടുത്തേക്ക് വന്നിട്ട് പൂൾ സൈഡിലേക്ക് ചൂണ്ടി കാണിച്ചു...
"ഡാ എന്തോ പ്രോബ്ലം ഉണ്ടെന്ന് തോന്നുന്നു... നിന്റെ ബോഡിഗാർഡും ദീനയും കൂടി കാര്യമായിട്ട് എന്തൊക്കെയോ സംസാരിച്ച് നിൽക്കുന്നുണ്ട്... ദീനയാണെകിൽ കരയുന്നുമുണ്ട്... something fishy..."
എന്ന് വരുൺ പറയുന്നത് കേട്ട് ഞാൻ അങ്ങോട്ട് നോട്ടം തെറ്റിച്ചപ്പോ മെൽവിൻ എന്തൊക്കെയോ സംസാരിച്ച് ദീനയെ കൺവിൻസ് ചെയ്യിക്കാൻ നോക്കുന്നുണ്ട്... അത് കണ്ട് ഞാൻ മെല്ലെ കുറച്ചൂടെ അടുത്തേക്ക് ചെന്നതും പിന്നാലെ അവന്മാരും എന്റെ കൂടെ വന്നു...
മെൽവിൻ പറയുന്നതൊന്നും ആദ്യം ദീന കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിലും പയ്യെ പയ്യെ അവള് ഒരു ഞെട്ടലോടെ മെൽവിനെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു...
"ഡാ റോയ് എന്താ പ്രശ്നം? അവരെന്താ ഇതിന് മാത്രം സംസാരിക്കുന്നത്?" സെഹജ്.
"മുകളിൽ വെച്ച് മെൽവിൻ വീഴാൻ പോയപ്പോ ഞാൻ അവളെയൊന്ന് പിടിച്ചു... അത് കണ്ടോണ്ട് ദീന കയറി വന്നു... അതാണ് ഇപ്പോ പ്രോബ്ലം..."
"ഓഹോ... ഇതിനിടക്ക് അങ്ങനെയൊക്കെ സംഭവിച്ചല്ലേ? അല്ലാ എല്ലാവരും പാർട്ടി നടക്കുന്ന ഏരിയയിൽ ഉള്ളപ്പോ നിങ്ങൾ രണ്ട് പേരും എന്തിനാ മുകളിലേക്ക് പോയത്..?"
വരുൺ എന്തോ വലിയ നിധി എന്നിൽ നിന്ന് ചോർത്തിയെടുക്കാൻ വേണ്ടി നിൽക്കുന്ന പോലെ ഇടങ്കണ്ണിട്ടൊക്കെ എന്നെ നോക്കി ചോദ്യം ചെയ്യുന്നത് കണ്ട് അവിടെ നടന്നതൊക്കെ ഞാൻ പറയാൻ തുടങ്ങുമ്പോഴായിരുന്നു മിനിസ്റ്ററെ കുറിച്ച് എനിക്ക് ഓർമ്മ വന്നത്...
അത് ഇവന്മാര് അറിയേണ്ട എന്നുള്ളത് കൊണ്ട് തന്നെ ഞാൻ പറയാൻ വന്നത് വിഴുങ്ങി കളഞ്ഞിട്ട് അവനിൽ നിന്ന് നോട്ടം തെറ്റിച്ച് ബാക്കി രണ്ടിനെയും നോക്കിയപ്പോ അവരും വരുണിനെ പോലെ എന്നെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു...
"എന്തോ നീ പറയാൻ തുടങ്ങിയല്ലോ എന്താ നിർത്തി കളഞ്ഞത്... പറയെടാ... വാ തുറന്ന് പറ..."
എന്ന് സെഹജ് എന്റെ അടുത്തേക്ക് വന്ന് പറഞ്ഞപ്പോ ഞാൻ ബ ബ്ബ ബ്ബ ബ്ബ അടിച്ചിട്ട് അവിടെന്ന് എസ്കേപ്പ് ആകാൻ നോക്കിയതും ക്രിസ്റ്റി എന്റെ മുന്നിൽ വന്ന് നിന്നു...
"ഞങ്ങൾ ചോദിച്ചതിന് സത്യസന്ധമായ മറുപടി തരാതെ നിന്നെ ഇവിടന്ന് വിടില്ല മോനെ..." ക്രിസ്റ്റി.
"അതുകൊണ്ട് എല്ലാം തുറന്ന് പറഞ്ഞോ... എന്തായിരുന്നു രണ്ട് പേർക്കും അവിടെ പണി?" സെഹജ്.
"ഇവൻ അത് പറയില്ല, ഞാൻ പറഞ്ഞ് തരാം എന്താ അവിടെ സംഭവിച്ചതെന്ന്..."
എന്ന് വരുണ് പറയുന്നത് കേട്ട് ഞാൻ അവനെ നോക്കി നെറ്റി ചുളിച്ചപ്പോ അവന്മാരും അവന്റെ നേരെ തിരിഞ്ഞു...
"മെൽവിനും ഇവനും തമ്മിൽ ഇഷ്ടത്തിലാണ്... ഇവര് തമ്മിൽ ഒന്ന് പ്രൈവസിയോടെ സംസാരിക്കാൻ വേണ്ടി മുകളിലേക്ക് ചെന്ന് കെട്ടിപ്പിടിച്ച് നിൽക്കുന്ന സമയത്ത് ഇവനെ തിരഞ്ഞ് ദീന അങ്ങോട്ട് വരികയും ഇവരെ തമ്മിൽ കാണുകയും ചെയ്ത് അവൾ കരഞ്ഞോണ്ട് താഴേക്ക് ഇറങ്ങി വരുന്നു... സത്യം പറയെടാ ഇതല്ലേ അവിടെ നടന്നത്?"
വരുൺ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ച് അവനെ നോക്കി കൊണ്ട് അല്ലെന്ന് തലയാട്ടി ഞാൻ പറയാൻ ഒരുങ്ങിയപ്പോ അവന്മാരൊക്കെ കൂടി ചേർന്ന് എന്നെ പൊങ്കാലയിട്ട് എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കിയില്ല...
"ദേ നിങ്ങളെ കലി കുറച്ച് കൂടുന്നുണ്ട്... ഞങ്ങൾ തമ്മിൽ അങ്ങനെ ഒന്നുമില്ല... വെറുതെ ഇല്ലാത്തത് പറഞ്ഞ് നിങ്ങളായിട്ട് ഇഷ്ടം ഉണ്ടാക്കിപ്പിക്കണ്ട..."
"ഓ... എന്നാ പിന്നെ നീയെന്തിനാ മുകളിലേക്ക് പോയത്?" ക്രിസ്റ്റി.
"അത് ഞാൻ മെൽവിനെ തിരഞ്ഞ് പോയതാ..?"
"നീയെന്തിനാ മെൽവിനെ തിരയുന്നത്? അതിന്റെ ആവശ്യമെന്താ? നീ അവളെ ബോഡിഗാർഡ് അല്ല അവള് നിന്റെ ബോഡിഗാർഡാ..."
എന്ന് പറഞ്ഞ് സെഹജ് എന്റെ വാ അടപ്പിച്ചപ്പോ ഈ ഭ്രാന്തന്മാരോട് എന്ത് പറയുമെന്ന് ചിന്തിച്ച് ഞാൻ അങ്ങനെ നിന്നതും പെട്ടെന്ന് വരുൺ എന്റെ തോളിലൂടെ കയ്യിട്ടു...
"എന്നാലേ നീ ഞങ്ങള് ചോദിക്കുന്നതിന് ഒരു മറുപടി താ... നീയെന്തിനാ മെൽവിന് പുതിയ ഗൗൺ വാങ്ങിച്ച് കൊടുത്തത്... നിനക്ക് അവളോട് ഇഷ്ടം ഉണ്ടായിട്ടല്ലേ..?"
എന്ന് പറഞ്ഞ് അവൻ ചിരിക്കേണ്ട താമസം ഞാൻ അപ്പൊ തന്നെ തോളിൽ കിടക്കുന്ന അവന്റെ കയ്യെടുത്ത് തിരിച്ച് പിടിച്ചു...
"വേണ്ടാ വേണ്ടാ എന്ന് വെക്കുമ്പോ മൂന്നും കൂടി എന്റെ തലയിൽ കയറി നിരങ്ങാണല്ലേ... നീയെന്താ പറഞ്ഞത് ഞാനും മെൽവിനും തമ്മിൽ ഇഷ്ടത്തിൽ ആണെന്നോ... അതേടാ ഞങ്ങൾ തമ്മിൽ മുടിഞ്ഞ പ്രേമാ നിനക്ക് ഒക്കെ എന്താ ചെയ്യാൻ കഴിയാന്ന് വെച്ചാ ചെയ്യ്..."
എന്ന് പറഞ്ഞ് വരുണിന്റെ കൈ വിട്ട് ഞാൻ മറ്റവന്മാരെ നോക്കിയപ്പോ അവന്മാര് എന്നോട് പിന്നിലേക്ക് നോക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... അപ്പൊ തന്നെ എനിക്ക് മനസ്സിലായി അടുത്ത വെടിക്കെട്ടിനുള്ള തിരിയും ഇതോടെ കൊളുത്തി കഴിഞ്ഞെന്ന്...
'കർത്താവെ കുരിശ് ഇതൊന്നും കേട്ടിട്ടുണ്ടാവരുതേ...'
എന്ന് മനമുരുകി കണ്ണടച്ച് പ്രാർത്ഥിച്ചോണ്ട് ഞാൻ മെല്ലെ തിരിഞ്ഞ് നിന്ന് പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോ എന്നെ നോക്കി കണ്ണ് നിറച്ച് നിൽക്കുന്ന ദീനയെയാണ് കണ്ടത്...
അവൾക്ക് തൊട്ട് പിറകിലായി കയ്യും കെട്ടി നിൽക്കുന്ന മെൽവിനെ കൂടി കണ്ടപ്പോ എനിക്ക് എല്ലാമായി... തൃപ്തിയായി...
ഞാൻ അപ്പൊ തന്നെ ഈ സിറ്റുവേഷൻ ഉണ്ടാക്കി വെച്ച ആ തെണ്ടികളെയൊക്കെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കിയപ്പോ മൂന്നിന്റേയും പൊടി പോലും അവിടെ ബാക്കിയില്ലായിരുന്നു... എന്തായാലും ദീനയുടെ കയ്യിന്റെ ചൂടറിയുമെന്ന് പ്രതീക്ഷിച്ച് ഞാൻ തലയും താഴ്ത്തി അങ്ങനെ നിന്നതും പെട്ടെന്ന് ദീന ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...
"I am sorry roy... I am really sorry... സംഭവിച്ചത് എന്താണെന്ന് അറിയാതെ ഞാൻ അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു... സോറി..."
അവള് പറയുന്നത് കേട്ടപ്പോ തന്നെ മനസ്സിലായി ഞാൻ നേരത്തെ വരുണിനോട് പറഞ്ഞതൊന്നും അവള് കേട്ടിട്ടില്ലെന്ന്... അതിനൊന്ന് നീട്ടി ശ്വാസം വലിച്ച് വിട്ടിട്ട് ഞാൻ ഒരു നന്ദിയോടെ മെൽവിനെ നോക്കിയപ്പോ അവള് എന്നെ നോക്കി ഒന്ന് കോട്ടി ചിരിച്ചോണ്ട് അവിടന്ന് നടന്ന് നീങ്ങി...
അപ്പൊ തന്നെ ദീന എന്നിൽ നിന്ന് അകന്ന് നിന്നിട്ട് മെൽവിൻ എല്ലാം അവളോട് തുറന്ന് പറഞ്ഞെന്ന് അവള് പറഞ്ഞു... ഇനി ഒരിക്കലും അവളെന്നെ സംശയിക്കില്ലെന്ന് കൂടി പറഞ്ഞിട്ട് അവള് എന്നെയും കൊണ്ട് പാർട്ടി ഏരിയയിലേക്ക് നടന്നപ്പോ അവന്മാര് മെൽവിന്റെ അടുത്ത് നിന്ന് അവളോട് സംസാരിക്കുന്നുണ്ടായിരുന്നു...
ഞാൻ നോക്കുന്നത് കണ്ടിട്ട് വരുൺ എന്നെ നോക്കി കൊണ്ട് പറയട്ടെ എന്ന് മെൽവിനെ ചൂണ്ടി കാണിച്ച് ആംഗ്യം കാണിക്കുന്നത് കണ്ട് ഞാൻ അവനെ നോക്കി കണ്ണുരുട്ടിയിട്ട് കൊന്ന് കളയുമെന്ന് വിരല് ചൂണ്ടി...
അത് കണ്ട് അവന്മാരൊക്കെ കൂടി ചേർന്ന് ചിരിച്ചപ്പോ മെൽവിൻ ഞങ്ങളെ നാലിനെയും ഒരു വല്ലാത്ത മട്ടിൽ നോക്കി നിൽപ്പുണ്ടായിരുന്നു... ഇനി അങ്ങോട്ട് നോക്കി നിന്നാൽ സീൻ കോൺട്രയാകുമെന്ന് അറിയുന്നതോണ്ട് ഞാൻ പിന്നെ ആ ഭാഗത്തേക്കെ നോക്കിയിട്ടില്ല...
പെട്ടെന്ന് അവിടെ ഒരു മെലഡി സോങ് പ്ലേ ആയതും കൂടി നിന്നവരൊക്കെ ഓരിയിട്ടോണ്ട് കപ്പിൾ ഡാൻസ് കളിക്കാൻ വേണ്ടി പെയറായി മുന്നോട്ട് വന്നു...
അപ്പൊ തന്നെ ഞാനും ദീനയും കൂടി അവരെ ഇടയിലേക്ക് കൈ കോർത്ത് ചെന്ന് ഡാൻസ് കളിച്ചോണ്ടിരുന്നതും ഞങ്ങളെ നോക്കി കയ്യടിക്കുന്ന കാണികളുടെ കൂട്ടത്തിലുള്ള മെൽവിനിലേക്ക് പെട്ടെന്ന് എന്റെ നോട്ടം ചെന്ന് നിന്നു...
കിട്ടിയ ചാൻസല്ലേ എന്ന് കരുതി വരുൺ മെൽവിന്റെ നേരെ കൈ നീട്ടി ഡാൻസ് കളിക്കാൻ വേണ്ടി ക്ഷണിച്ചപ്പോ അവള് അപ്പൊ തന്നെ നോ എന്ന് പറഞ്ഞ് ചെക്കനെ തളർത്തി...
അത് കണ്ട് എനിക്ക് പൊട്ടിച്ചിരിക്കാനായിരുന്നു തോന്നിയത്... സെഹജും ക്രിസ്റ്റിയും ആണെങ്കിൽ അവനെ നന്നായിട്ട് പൊങ്കാലയിടുന്നുണ്ട്...
അത് കണ്ടപ്പോ എനിക്ക് അതിലേറെ ചിരി വന്നു... എന്റെ ചിരി കണ്ട് ദീന എന്താ എന്ന് ആംഗ്യം കാണിച്ചപ്പോ അവളെ നോക്കി ഒന്നുമില്ലെന്ന് തല കുലുക്കി അവളെ കൂടെ ഡാൻസ് കളിച്ച് ഞാൻ വീണ്ടും മെൽവിനിലേക്ക് നോട്ടം തെറ്റിച്ചപ്പോ എന്റെ മുഖത്തുണ്ടായിരുന്ന ചിരി മാഞ്ഞ് പോയി പകരം ഒരു ആകാംഷ നിഴലിച്ചു...
എന്റെ പുന്നാര മമ്മി മേരി കൊച്ച് ക്രിസ്റ്റിയെ വലിച്ചോണ്ട് മെൽവിന്റെ അടുത്തേക്ക് ചെന്നിട്ട് അവളോട് അവന്റെ കൂടെ പോയി ഡാൻസ് കളിക്കാൻ നിർബന്ധിപ്പിക്കാണ്... മെൽവിനും ക്രിസ്റ്റിയും ഒരുപോലെ മമ്മിയോട് അത് വേണ്ടെന്ന് പറയുന്നുണ്ടെങ്കിലും മമ്മിയുടെ നിർബന്ധം കാരണം മെൽവിനും ക്രിസ്റ്റിയും കൂടി കൈ പിടിച്ച് മുന്നോട്ട് വന്നതും പെട്ടെന്ന് എന്റെ ചുവട് പിഴച്ച് ദീന വീഴാൻ പോയി...
അപ്പോഴേക്കും ഞാൻ അവളെ അരയിലൂടെ പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തിയെങ്കിലും എന്റെ നോട്ടം വീണ്ടും ചെന്ന് പതിഞ്ഞത് അവരിൽ ആയിരുന്നു... അവര് മുന്നോട്ട് വന്നപ്പോ തന്നെ ഇതുവരെ കളിച്ചോണ്ട് നിന്നവരൊക്കെ കാണികളായി പോയി നിന്ന് കയ്യടിച്ചപ്പോ ദീനയും അവരെ കൂടെ കൂടി കയ്യടിച്ചോണ്ടിരുന്നു...
മെൽവിനും ക്രിസ്റ്റിയും കൂടി പരസ്പരം ഓരോന്ന് സംസാരിച്ച് കൊണ്ട് ഓരോ സ്റ്റെപ്പുകളും കളിക്കുന്നത് കണ്ട് എന്തോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത പോലെ അത്രക്ക് ദേഷ്യം തോന്നുന്നുണ്ട്...
"അവര് രണ്ട് പേരും നല്ല ജോഡികളാണല്ലേ?"
എന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് അവരെ നോക്കി ദീന അത് പറഞ്ഞപ്പോ ഞാൻ കൈ ചുരുട്ടി പിടിച്ച് പല്ലിറുമ്മി കണ്ണടച്ച് നിന്നു... അവരെ അങ്ങനെ കാണാൻ കഴിയാത്തത് കൊണ്ട് തന്നെ ഞാൻ വേഗം അവിടന്ന് സോങ് പ്ലേ ചെയ്യുന്ന ഡിജെയുടെ അടുത്തേക്ക് ചെന്നിട്ട് ദേഷ്യത്തിൽ അവിടെയുള്ള വയറൊക്കെ ഊരി...
സോങ് നിന്നപ്പോ തന്നെ എല്ലാവരും എന്നിലേക്ക് നോട്ടമെറിഞ്ഞതും "പാർട്ടി ഈസ് ഓവർ..." എന്ന് ആരുടേയും മുഖത്തേക്ക് നോക്കാതെ പറഞ്ഞോണ്ട് ഞാൻ അകത്തേക്ക് ചെന്ന് റൂമിലേക്ക് പോയി വാതിൽ കൊട്ടിയടച്ചു...
മമ്മിയും പപ്പയും ദീനയും അവന്മാരുമൊക്കെ വന്ന് കതകിൽ മുട്ടി എന്നോട് എന്താ പ്രശ്നമെന്നൊക്കെ ചോദിച്ചെങ്കിലും അതെന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകാത്ത കാര്യം ആയോണ്ട് ഞാൻ ഒന്നും മിണ്ടാതെ ബെഡിൽ ചെന്നിരുന്നു...
എന്നിട്ട് മെൽവിനെ കുറിച്ച് ആവശ്യമില്ലാതെ എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്ന എന്റെ മൈൻഡിനെ കുറിച്ച് ചിന്തിച്ച് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി...
"അവളെയും മറ്റൊരാളെയും ചേർന്ന് കാണുമ്പോഴും ചേർത്ത് പറയുമ്പോഴും എന്റെ ബിപി എന്തിനാ ഇത്രക്ക് ഹൈ ആകുന്നത്..? അവള് എന്റെ പ്രൊട്ടക്ഷന് വേണ്ടി വന്ന വെറുമൊരു ബോഡിഗാർഡ് മാത്രമാണ്... പിന്നെ എന്തിന് ഞാൻ ഇങ്ങനെ ബിഹേവ് ചെയ്യണം...
എനിക്കൊന്നും മനസ്സിലാകുന്നില്ല... എന്താ എനിക്ക് സംഭവിക്കുന്നത്...?"
എന്ന് സ്വയം ചോദിച്ചോണ്ട് ഞാൻ കണ്ണടച്ച് പിടിച്ച് രണ്ട് കൈ കൊണ്ടും തലയിൽ തലോടി നേരെ ബെഡിലേക്ക് മലർന്ന് വീണു... എന്നിട്ട് ആ കിടത്തം കുറച്ച് നേരം അങ്ങനെ തുടർന്നതും പെട്ടെന്ന് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു...
"റോയ് ഓപ്പൺ the ഡോർ..."
മെൽവിന്റെ ശബ്ദം കാതുകളിൽ വന്ന് പതിഞ്ഞതും ഞാൻ അപ്പോ തന്നെ ബെഡിൽ നിന്ന് ചാടി എണീറ്റ് ചെന്ന് വാതിൽ തുറന്ന് അവളെ നോക്കി എന്തിനെന്നില്ലാതെ പുഞ്ചിരിച്ചു...
എന്റെ നിൽപ്പും നോട്ടവും ചിരിയും കണ്ട് അവള് എന്നെ നോക്കി പുരികം പൊന്തിച്ച് എന്നെയൊന്ന് അടിമുടി നോക്കി കൊണ്ട് കയ്യും കെട്ടി നിന്നു...
"താൻ എന്തിനാ പാർട്ടി പെട്ടെന്ന് നിർത്തി വെച്ചത്..? തന്റെ പാരൻസും ഫ്രണ്ട്സും ദീനയുമൊക്കെ നിനക്ക് എന്താ പെട്ടെന്ന് പറ്റിയതെന്ന് ചിന്തിച്ച് ടെൻഷൻ അടിച്ചാണ് ഇവിടന്ന് ഇറങ്ങി പോയത്...
Now tell me... what's the problem..?"
മെൽവിൻ ചോദിക്കുന്നത് കേട്ട് ഞാൻ മറുപടി പറയാൻ കഴിയാതെ അവളെ മുന്നിൽ പരുങ്ങി കളിച്ചതും അവള് എന്നെയൊന്ന് അടിമുടി നോക്കിയിട്ട് പെട്ടെന്ന് എന്റെ കൈ പിടിച്ച് വലിച്ച് എന്നെയും കൊണ്ട് താഴേക്ക് ഇറങ്ങി ചെന്നു...
നേരം ഒരുപാട് ആയത് കൊണ്ട് എല്ലാവരും പോയിട്ടുമുണ്ട് മമ്മിയും പപ്പയും ഉറങ്ങിയിട്ടുമുണ്ട്... പിന്നെ എന്തിനാ ഇവളെന്നെ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് ചിന്തിച്ച് നിന്നതും അവള് എന്നെ കൊണ്ട് പോയി ഡൈനിങ് ടേബിളിലെ ചെയറിൽ പിടിച്ചിരുത്തിയിട്ട് എനിക്ക് വേണ്ടി ഫുഡ് വിളമ്പി തന്നു...
അത് കണ്ട് ഞാൻ ഒരു അത്ഭുതത്തോടെ കണ്ണിമ വെട്ടാതെ മെൽവിനെ തന്നെ നോക്കി ഇരുന്നതും അവളെന്റെ കൂടെ ഇരുന്നിട്ട് എന്നോട് കഴിക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു...
'ഞാൻ ഫുഡ് കഴിച്ചിട്ടില്ലെന്ന് ഇവൾക്ക് എങ്ങനെ മനസ്സിലായി? ഇത്രെയും പ്രശ്നങ്ങൾ ഒക്കെ നടന്നിട്ടും ഇതിനിടയിൽ ഇവൾ ഇതൊക്കെ എങ്ങനെ ശ്രദ്ധിക്കുന്നു? ഇവളെ എത്ര ആയിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ?'
"എന്നെ നോക്കി കൊണ്ടിരിക്കാതെ ഫുഡ് കഴിക്കാൻ നോക്ക്... ഈ നോട്ടത്തിന് അർത്ഥം നീ ഫുഡ് കഴിക്കാത്തത് ഞാൻ എങ്ങനെ അറിഞ്ഞെന്നാണെങ്കിൽ, എല്ലാവരും ഫുഡ് കഴിക്കുന്ന നേരത്ത് നീയെന്റെ കൂടെയായിരുന്നില്ലേ... പിന്നെ ദീനയുടെ കൂടെയായിരുന്നു... അങ്ങനെ മനസ്സിലാക്കിക്കൂടെ നീയൊന്നും കഴിച്ചിട്ടില്ലെന്ന്..."
എന്ന് അവള് പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ട് ഞാൻ ഒന്ന് ചിരിച്ചോണ്ട് ഒരു പ്ളേറ്റ് എടുത്ത് അവൾക്ക് മുന്നിൽ വെച്ചു... എന്നിട്ട് അവൾക്ക് ഫുഡ് വിളമ്പി കൊടുത്തിട്ട് ഞാൻ അവളോട് കഴിക്കെന്ന് ആംഗ്യം കാണിച്ച് ചിരിച്ചതും മെൽവിൻ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു...
"നീയും ഫുഡ് കഴിച്ചിട്ടില്ലെന്ന് അറിയാം... കാരണം ഞാൻ ഇനി പറയണ്ടല്ലോ അല്ലെ?"
എന്ന് ചോദിച്ചു ഞാൻ അവളെ നോക്കിയപ്പോ അവള് ചിരിച്ചോണ്ട് ആ ഫുഡ് കഴിക്കാൻ തുടങ്ങിയതും എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു എന്റെ മനസ്സ് മുഴുവൻ...
അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി ഫുഡ് കഴിച്ച് അവിടന്ന് എണീറ്റപ്പോ സെർവൻസ് വന്ന് അതൊക്കെ ക്ലീനാക്കി വെച്ചതും മെൽവിൻ അവരോട് അവര് ഫുഡ് കഴിച്ചോ എന്നൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു...
അവളെ ആ പ്രവർത്തിയൊക്കെ കണ്ടിട്ട് ഞാൻ അവളെ നോക്കി നിന്നതും മെൽവിൻ എന്റെ നേരെ തിരിഞ്ഞ് നോക്കിയിട്ട് എന്തായെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... അതിനൊരു ചിരി പാസാക്കി ഒന്നുമില്ലെന്ന് തലയാട്ടി ഞാൻ മുകളിലേക്ക് കയറി റൂമിലേക്ക് പോകാൻ നിന്നതും പെട്ടെന്ന് മെൽവിൻ എന്റെ പിറകിൽ നിന്ന് വിളിച്ചപ്പൊ ഞാൻ അവളെ നേരെ തിരിഞ്ഞ് നിന്നു...
"Happy birth day റോയ്..."
അതും പറഞ്ഞ് അവള് ചിരിച്ചോണ്ട് എനിക്ക് നേരെ ഒരു ചെറിയ ഗിഫ്റ്റ് ബോക്സ് നീട്ടിയപ്പോ ഞാൻ അത് വാങ്ങിച്ചിട്ട് അവൾക്ക് കൈ കൊടുത്തു... അപ്പൊ തന്നെ ക്ലോക്കിൽ പന്ത്രണ്ട് മണിയുടെ ഡിങ് ഡോങ് കേട്ടതും ഞങ്ങൾ രണ്ട് പേരും ക്ലോക്കിലേക്ക് നോട്ടമെറിഞ്ഞിട്ട് പരസ്പരം മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു...
"Sorry for the last wishes...."
എന്ന് പറഞ്ഞ് മെൽവിൻ ചിരിക്കുന്നത് കണ്ടപ്പോ ഞാനും ഒന്ന് ചിരിച്ചോണ്ട് ആ ഗിഫ്റ്റിലേക്ക് നോട്ടമെറിഞ്ഞ് അവളെ നോക്കി...
"ലൈഫിൽ ഫസ്റ്റ് ടൈമാണ് ഇതുപോലെ ഒരു last birth day വിഷ് കിട്ടുന്നത്... എന്നാലും ദിസ് വിഷ് വാസ് something സ്പെഷ്യൽ for me..."
എന്ന് ഞാൻ പറയുന്നത് കേട്ട് അവള് what എന്ന് ചോദിച്ച് നെറ്റി ചുളിച്ചപ്പോ ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞ് ആ ഗിഫ്റ്റ് ബോക്സ് ഓപ്പൺ ആക്കാൻ തുടങ്ങി... അതിൽ ഒരു വാച് ആയിരുന്നു ഉണ്ടായിരുന്നത്...
ഞാൻ അത് അപ്പോ തന്നെ എടുത്ത് കയ്യിൽ കെട്ടി അവളെ നോക്കി വീണ്ടും താങ്ക്സ് പറഞ്ഞതും അവള് ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് പോകാൻ നിന്നപ്പൊ ഞാൻ അവളെ വിളിച്ചു...
"താങ്ക്സ് മെൽവിൻ..."
"അത് താൻ പറഞ്ഞല്ലോ പിന്നെ എന്തിനാ എക്സ്ട്രാ ഒരു താങ്ക്സ്..?"
"ഇത് ഗിഫ്റ്റിന് വേണ്ടിയല്ല... ദീനയോട് എല്ലാം തുറന്ന് പറഞ്ഞ് അവളിലെ തെറ്റിധാരണ മാറ്റിയതിന്..."
ഞാൻ പറയുന്നത് കേട്ട് മെൽവിൻ ചുവരിനോട് ചാരി കയ്യും കെട്ടി നിന്നിട്ട് എന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു...
"റോയ്... താൻ ഒരു കാര്യം ചെയ്യ്... ഒരു ടേപ്പ് റെക്കോർഡ് എടുത്ത് അതിൽ ഈ താങ്ക്സ് ഒക്കെ പറഞ്ഞ് റെക്കോർഡ് ചെയ്ത് വെച്ചിട്ട് എനിക്ക് താ... ഇടക്കിടക്ക് പറയാൻ തോന്നുമ്പോ ഞാൻ അതെടുത്ത് കേട്ടോളാം വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കണ്ടല്ലോ..."
അവള് ഒരു തമാശ രൂപേണ അത് പറഞ്ഞ് എന്റെ തോളിലൊന്ന് തട്ടി വീണ്ടും ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് പോയതും ഞാൻ അവിടെ നിന്ന് ചിരിച്ചോണ്ട് കയ്യിലെ വാച്ചിലേക്ക് നോക്കി റൂമിലേക്ക് നടന്നു...
എന്നിട്ട് വാച്ചിലേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ച് കൂട്ടി കൊണ്ട് ഞാൻ പതിയെ ഉറക്കിലേക്ക് വഴുതി വീണു...
പിറ്റേന്ന് രാവിലെ മെൽവിൻ വിളിച്ചുണർത്തുന്നതിന് മുൻപ് തന്നെ എണീറ്റ് റെഡിയായി റൂമിൽ നിന്ന് ഇറങ്ങിയതും മെൽവിൻ റൂമിൽ നിന്നിറങ്ങി എന്നെ നോക്കി കൊള്ളാലോ എന്ന മട്ടിൽ അടിമുടിയൊന്ന് നോക്കി...
ഞാൻ അവളെ നോക്കി സ്റ്റൈൽ ആയി കൊണ്ട് താഴേക്ക് ഇറങ്ങി വന്നപ്പോ മമ്മിയും പപ്പയും എന്തിനേറെ പറയുന്നു സെർവൻസ് പോലും എന്നെ നോക്കി കണ്ണും മിഴിച്ച് നിൽപ്പുണ്ടായിരുന്നു...
ഇന്നലെ നൈറ്റ് നടന്നതിനെ കുറിച്ച് വല്ലതും അവര് ചോദിക്കുമെന്ന് കരുതിയെങ്കിലും അവര് അതിനെ പറ്റിയൊന്നും ഒരക്ഷരം എന്നോട് മിണ്ടാതെ പഴയ പോലെ തന്നെയാണ് എന്നോട് പെരുമാറിയത്...
ഇന്ന് ജോഗിങ്ങിന് പോകാനൊക്കെ എന്തോ വല്ലാത്തൊരു ഉന്മേഷവും ഉത്സാഹവുമൊക്കെ തോന്നാണ്... മെൽവിൻ തന്ന വാച് ഇട്ടത് അവള് കാണാൻ വേണ്ടി ഇടക്കിടക്ക് മുടി ചീകുന്ന പോലെയൊക്കെ തലയിൽ കൈ വെച്ച് അവളെ നോക്കിയപ്പോ എനിക്ക് വട്ടാണോ എന്ന മട്ടിലായിരുന്നു അവളെ പ്രതികരണം...
അങ്ങനെ ജോഗിങ് ഒക്കെ കഴിഞ്ഞ് ഫ്രഷായി ഫുഡ് കഴിക്കാൻ വേണ്ടി വന്നിരുന്നപ്പോഴാണ് ഇന്നത്തെ ഈവനിംഗ് ഫ്‌ളൈറ്റിന് പപ്പയും മമ്മിയും പോകാണെന്ന് പറഞ്ഞത്...
"മമ്മി... രണ്ട് ദിവസം കഴിഞ്ഞാൽ എന്റെ സ്റ്റേജ് പ്രോഗ്രാം ഉള്ളതാ... അന്ന് ഞാൻ പെർഫോം ചെയ്യുന്നത് കാണാൻ നിങ്ങളും എന്റെ കൂടെ വേണം... പ്ലീസ് പപ്പ ഒരു ടു ഡെയ്‌സിന് കൂടി പപ്പയുടെ ട്രിപ്പ് നീട്ടി വെച്ചൂടെ... പ്ലീസ്..."
ഞാൻ അതും പറഞ്ഞ് പപ്പയെയും മമ്മിയെയും മാറി മാറി നോക്കിയപ്പോ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് എന്നെ നോക്കി ഓക്കേ പറഞ്ഞു... അപ്പോ തന്നെ അവർക്ക് രണ്ട് പേർക്കും ഒരു മുത്തം നൽകി ഞാൻ ഫുഡ് കഴിച്ചതും മെൽവിൻ കഴിച്ചെണീറ്റ് പോകുന്നത് കണ്ട് ഞാൻ അവളെ തന്നെ നോക്കി ഇരുന്നു...
"ഡാ റോയ്... നിനക്ക് മെൽവിനെ ഇഷ്ടമാണോ..?"
പെട്ടെന്ന് മമ്മി എന്റെ അടുത്തേക്ക് ചേർന്നിരുന്ന് മെല്ലെ എന്റെ കാതിൽ അത് മൊഴിഞ്ഞതും പെട്ടെന്ന് ഫുഡ് തരിപ്പിൽ കയറി ഞാൻ ചുമച്ചു... അത് കേട്ട് മെൽവിൻ പോയതിനേക്കാൾ വേഗത്തിൽ തിരിച്ച് വന്നിട്ട് എനിക്ക് കുടിക്കാനായി വെള്ളം നീട്ടിയപ്പോ മമ്മി എന്റെ തലയിൽ കൊട്ടി തരുന്നുണ്ടായിരുന്നു...
"Are you ok?"
വെള്ളം കുടിച്ച് കഴിഞ്ഞപ്പോ മെൽവിൻ എന്നോട് അങ്ങനെ ചോദിച്ചതും ഞാൻ അവളെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ചോണ്ട് ഒന്ന് തലയാട്ടി കൊടുത്തു...
അവള് അപ്പോ അവിടന്ന് റൂമിലേക്ക് കയറി പോയതും ഞാൻ മെല്ലെ ഇടങ്കണ്ണിട്ട് മേരി കൊച്ചിനെ നോക്കിയപ്പോ പുള്ളിക്കാരി ഒരർത്ഥം വെച്ച മട്ടിൽ എന്നെ നോക്കി തല കുലുക്കി കൊണ്ട് അവിടന്ന് എണീറ്റ് അടുക്കളയിലേക്ക് പോയി...
അതോടെ എന്റെ ഉള്ള സമാധാനം കൂടി പോയെന്ന് പറഞ്ഞാൽ മതിയല്ലോ... ഇത്രെയും ഗതിക്കെട്ടവൻ ഈ ലോകത്ത് വേറെ ആരും ഉണ്ടാകില്ലെന്ന് വരെ തോന്നി പോയി...
മമ്മിയോട് സംസാരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ ഫുഡ് മതിയാക്കി കൈ കഴുകി അടുക്കളയിലേക്ക് ചെന്നപ്പോ മേരി കൊച്ച് സെർവൻസിനോട് ചൂടായി കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...
ഇതിനിടക്ക് ഞാൻ കൂടി കയറി ചെന്നാൽ അതോടെ എന്റെ ഗതി അധോഗതി... അതോണ്ട് തന്നെ വന്ന വഴി തിരിച്ച് പോകാൻ നിന്നെങ്കിലും മമ്മി എന്നെ കയ്യോടെ പിടിച്ചു...
(തുടരും)
**********************************************
Hai frnds, ഇന്നത്തെ പാർട്ട് എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല... നിങ്ങളെ വിലപ്പെട്ട അഭിപ്രായങ്ങൾ എന്നെ അറിയിക്കാൻ മറക്കരുത്... അപ്പോ നെക്സ്റ്റ് പാർട്ട് നാളെ രാത്രി 9 മണിക്ക് ശേഷം...💕 *കഥകളുടെ💓 ലോകം💔 ✒ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 6282772098എന്ന നമ്പറിൽ മെസ്സേജ് അയക്കുക*
*BODYGUARD*
_Part.8_
✍️ Mubashira MSKH
മമ്മിയോട് സംസാരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ ഫുഡ് മതിയാക്കി കൈ കഴുകി അടുക്കളയിലേക്ക് ചെന്നപ്പോ മേരി കൊച്ച് സെർവൻസിനോട് ചൂടായി കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...
ഇതിനിടക്ക് ഞാൻ കൂടി കയറി ചെന്നാൽ അതോടെ എന്റെ ഗതി അധോഗതി... അതോണ്ട് തന്നെ വന്ന വഴി തിരിച്ച് പോകാൻ നിന്നെങ്കിലും മമ്മി എന്നെ കയ്യോടെ പിടിച്ചു...
"റോയ്... വന്നതെന്തിനാ എന്ന് പറഞ്ഞിട്ട് മമ്മിയുടെ പുന്നാര മോൻ ഇവിടന്ന് പോയാൽ മതി..."
മമ്മി അത് പറയുന്നത് കേട്ടപ്പോ തന്നെ ഞാൻ മേരി കൊച്ചിന്റെ നേരെ തിരിഞ്ഞ് നിന്നിട്ട് വേണോ വേണ്ടയോ എന്ന മട്ടിലൊന്ന് ചിരിച്ചോണ്ട് മമ്മിയുടെ അടുത്തേക്ക് ചെന്നു...
"എന്നാത്തിനാ മേരി കൊച്ചേ എന്നോട് ഇത്ര കടും പിടുത്തം... അതിന് മാത്രം ഞാൻ എന്നതാ ചെയ്തെ?"
"ഡാ ചെക്കാ നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട... നേരത്തെ ഞാൻ ചോദിച്ചതിന് നീ ഇപ്പോഴും എനിക്ക് ഉത്തരം തന്നിട്ടില്ല... പറയെടാ നിനക്ക് മെൽവിനെ ഇഷ്ടാണോ?"
മമ്മിയുടെ ചോദ്യം കേട്ട് ഞാൻ പെട്ടെന്ന് ചിരിച്ചോണ്ട് മമ്മിന്റെ തോളിൽ കൈ വെച്ചതും എന്റെ കൈ തട്ടിമാറ്റി കൊണ്ട് പുള്ളിക്കാരി എന്നെ ഗൗരവത്തിൽ നോക്കുന്നുണ്ട്...
"മമ്മിയോട് ആരാ ഈ നുണയൊക്കെ പറഞ്ഞത്? മെൽവിൻ എന്റെ ഒരു ബോഡിഗാർഡ് മാത്രമാണ്... അതും നമ്മള് ശമ്പളം കൊടുത്ത് നിർത്തുന്ന വെറുമൊരു ബോഡിഗാർഡ്..."
എന്ന് ഞാൻ പറഞ്ഞപ്പോ മമ്മി എന്തോ എന്നെ വിശ്വസിക്കാൻ കഴിയാത്ത പോലെ ഇടങ്കണ്ണിട്ട് ഉറ്റുനോക്കി...
"മോനെ റോയ്... ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല... നിന്റെ ഓരോ പ്രവർത്തി കണ്ടാലും എനിക്ക് മനസ്സിലാക്കാൻ കഴിയും എന്താ അതിന്റെ കാരണമെന്ന്... അത് ഞാൻ നിനക്ക് ഇനി പറഞ്ഞ് തരേണ്ട ആവശ്യമില്ലല്ലോ?
പിന്നെ ഞാൻ ഇങ്ങനെ ഒരു ചോദ്യം നിന്നോട് ചോദിച്ചത് വേറൊന്നും കൊണ്ടല്ല... ഇന്നലത്തെ എന്റെ മോന്റെ പെർഫോമൻസ് കണ്ടിട്ടാ..."
എന്ന് മമ്മി പറഞ്ഞപ്പോ ഞാനൊന്ന് ഞെട്ടി... ഇന്നലെ മെൽവിൻ വീഴാൻ പോയപ്പോ ഞാൻ അവളെ പിടിച്ചത് എങ്ങാനും മമ്മി കണ്ട് കാണോ എന്നായിരുന്നു മനസ്സിലൂടെ അപ്പോ കടന്ന് പോയത്...
"ഇന്നലെ ക്രിസ്റ്റിയുടെ കൂടെ മെൽവിൻ ഡാൻസ് കളിച്ചപ്പോ ഞാൻ ശ്രദ്ധിച്ചത് അവരെ അല്ലായിരുന്നു നിന്നെയാ..."
മമ്മി എന്നെ വീഴ്ത്തിക്കാൻ പറ്റിയ പോയിന്റിൽ നോക്കി തന്നെ വീഴ്ത്തി... എനിക്ക് ഇനി ഒന്നും പറയാനില്ല... ഒന്നും...
"അവരെ രണ്ട് പേരെയും ഒരുമിച്ച് കണ്ടപ്പോ അത് കണ്ട് നിൽക്കാൻ കഴിയാതെ നീ ചെന്ന് മ്യൂസിക് ഓഫാക്കി പാർട്ടി ഓവർ എന്ന് പറഞ്ഞ് റൂമിലേക്ക് പോയപോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു...
പിന്നെ ഇന്നലെ നീ ഫുഡ് കഴിക്കാതെ കിടന്നത് കൊണ്ട് നിന്നെ വിളിക്കാൻ വേണ്ടി ഞാൻ വന്നപ്പോ കാണുന്നത് നിങ്ങൾ രണ്ട് പേരും കൂടി ചേർന്ന് ഫുഡ് കഴിക്കുന്നതാ... ഇതിൽ നിന്നൊക്കെ ഞാൻ എന്താടാ മനസ്സിൽ ആക്കേണ്ടത്..?"
"മമ്മി... മമ്മി കരുതുന്ന പോലെയൊന്നും അല്ല കാര്യങ്ങൾ... ഇന്നലെ ഞാൻ കുറച്ച് നേർവസ് ആയിരുന്നു അത് കൊണ്ടാ പാർട്ടി നിർത്തിയത്... പിന്നെ വിശന്നിരിക്കുന്ന നേരത്ത് മെൽവിൻ വന്ന് ഫുഡ് കഴിക്കാൻ വിളിച്ചപ്പോ ഞാൻ ചെന്നു... അതിൽ ഇപ്പോ എന്താ തെറ്റുള്ളത്..?
പിന്നെ മമ്മി എന്റെ മേലിൽ ഇങ്ങനെയുള്ള ആരോപണങ്ങൾ ചുമത്തുന്നതിന് മുന്നേ ഒരു കാര്യം ഓർക്കണം... ഞാൻ ഓൾറെഡി എൻഗേജ്മെന്റ് കഴിഞ്ഞ ആളാണ്... ദീനയെ എനിക്ക് ഒരുപാട് ഇഷ്ടാണ് അവൾക്ക് എന്നെയും..."
"ഹാ അതെന്റെ പൊന്ന് മോൻ മറക്കാതിരുന്നാൽ മതി..."
എന്ന് എനിക്കിട്ട് ഒന്ന് താങ്ങിയിട്ട് മമ്മി അവിടന്ന് പോയതും ഞാൻ മമ്മിയെ കുറെ തവണ വിളിച്ചെങ്കിലും മൂപ്പത്തി ഒന്ന് തിരിഞ്ഞ് പോലും നോക്കിയില്ല...
'മമ്മി എന്നെ നല്ലോണം നിരീക്ഷിക്കുന്നുണ്ട്... എന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്നത് എന്റെ വെറും തോന്നൽ മാത്രമാണ്... എന്നാലും മമ്മി എങ്ങനെ അങ്ങനെ ചിന്തിച്ചു..?
ഞാൻ മെൽവിനെ ആ ഒരർത്ഥത്തിൽ ഇതുവരെ കണ്ടിട്ടില്ല... എന്നാലും എന്തോ ഒരു അട്ട്രാക്ഷൻ അവളോട് തോന്നുന്നു എന്നുള്ളത് നേരാണ്... but അതെങ്ങനെ പ്രേമം ആകും...
റോയ്... you are confused... ഈ പ്രോബ്ലം ഇതോടെ വിട്ടേക്കാം ഇല്ലെങ്കിൽ ഇത് നിന്റെ മൈൻഡ് മൊത്തം ഇളക്കി മറിക്കും... കഴിയുന്നതും മെൽവിനിൽ നിന്ന് ഒരകലം പാലിക്കുന്നതാണ് നല്ലത്...
അവളെ കാണുമ്പോഴും അവള് കൂടെ നിൽക്കുമ്പോഴും മനസിനെ പോലും കൺട്രോൾ ചെയ്ത് നിർത്താൻ കഴിയാതെ ചിന്തകളൊക്കെ വേറെ എങ്ങോട്ടോ തെന്നി നീങ്ങുന്നുണ്ട്... ഇത് ശരിയല്ല... അവളെ എത്രെയും പെട്ടെന്ന് ഇവിടന്ന് ഒഴിവാക്കണം... ഇല്ലെങ്കിൽ പ്രശ്നത്തിന് മേലെ പ്രശ്നം കുമിഞ്ഞ് കൂടി വരും...'
എന്നൊക്കെ ചിന്തിച്ച് മനസ്സിൽ ഉറപ്പിച്ചോണ്ട് ഞാൻ റൂമിലേക്ക് കയറി പോകാൻ നിന്നതും മെൽവിൻ വരുന്നത് കണ്ട് ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... പെട്ടെന്ന് എവിടെന്നോ ഒരു ബോധം വന്നതും ഞാൻ വേഗം നോട്ടം തെറ്റിച്ചിട്ട് സ്വയം തലക്ക് രണ്ട് മേട്ടം കൊടുത്തു...
"ഇപ്പോഴല്ലേ നിന്നോട് നല്ല വ്യക്തമായി പറഞ്ഞത്... പിന്നെ അവളെ കാണുമ്പോ എന്താടാ നീയിങ്ങനെ?"
എന്ന് ഞാൻ സ്വയം പുലമ്പി കൊണ്ടിരുന്നതും മെൽവിൻ എന്റെ അടുത്തേക്ക് വന്നു...
"റോയ് താൻ എന്തെങ്കിലും പറഞ്ഞോ?"
"അ... അത്... അത് തന്നോട് ഒന്നും പറഞ്ഞതല്ല..."
"ഓ... ok... ഇന്ന് എന്താ പ്രോഗ്രാം?"
"നിന്റെ ശല്യം ഇല്ലാതെ കുറച്ച് സമയമെങ്കിലും സ്വസ്ഥതയോടെ ഒറ്റക്ക് ഇരിക്കണം... പറ്റോ...?"
"No way... ഇനിയൊരു 25 ഡേയ്‌സ് കൂടി താൻ ഈ ശല്യം സഹിച്ചേ പറ്റൂ... അതുവരെ ഈ തനിച്ചിരിക്കണമെന്ന ആഗ്രഹമൊക്കെ അങ്ങ് മാറ്റി വെച്ചേക്ക്... നടക്കില്ല..."
എന്ന് അവള് പറഞ്ഞപ്പോ എന്തോ പെട്ടെന്ന് ദേഷ്യം കേറി വന്ന് ഞാൻ അപ്പൊ തന്നെ റൂമിലേക്ക് കയറി ചെന്ന് ഡോർ ആഞ്ഞടച്ചു...
"I can't... ഇതുപോലെ ഒന്നിനെ എവിടെന്നാണോ എന്തോ അങ്കിളിന് കിട്ടിയത്? അവളെ ഈ ടോർച്ചറിങ് എങ്ങനെ എങ്കിലും നിർത്തിയെ പറ്റൂ...
അവളെ അനുവാദമില്ലാതെ അവളെ കൂടെയല്ലാതെ ഈ വീടിന്റെ കോംപോണ്ട് വരെ എനിക്ക് കടന്ന് പോകാൻ പറ്റില്ലല്ലേ... ഇന്ന് നിനക്ക് ഞാൻ കാണിച്ച് തരാം ഈ റോയ് ആരാണെന്ന്...
നീ കൂടെയില്ലാതെ ഇവിടം വിട്ട് പോകാൻ കഴിയുമോ എന്ന് ഞാനൊന്ന് നോക്കട്ടെ..."
ഞാൻ ചിലതൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ട് പുറത്തേക്ക് പോകാൻ റെഡിയായി റൂമിൽ നിന്നിറങ്ങി...
"എങ്ങോട്ടാ?"
എന്നെ നോക്കി ഇത്തിരി ഗൗരവത്തിൽ മെൽവിൻ അത് ചോദിച്ചതും ഞാൻ അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവളെ മറികടന്ന് വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി...
"റോയ്... സ്റ്റോപ്പ് there..."
എന്ന് പറഞ്ഞ് അവള് എന്റെ പിന്നാലെ വന്നെങ്കിലും ഞാൻ അപ്പോഴേക്കും കാറിൽ കയറി പിന്നാലെ ഓടി വരുന്ന മെൽവിനെ കണ്ടില്ലെന്ന് നടിച്ച് വീടിന്റെ കോംപോണ്ട് താണ്ടി വേഗത്തിൽ കാറോടിച്ചു...
"ഊഹൂ...."
മെൽവിന്റെ കയ്യിൽ നിന്ന് അങ്ങനെ ഒരു ദിവസമെങ്കിലും രക്ഷപെടാൻ പറ്റിയല്ലോ എന്ന് ചിന്തിച്ച് ഞാൻ മനസ്സറിഞ്ഞ് അർമാദിച്ചു... അപ്പോഴും എന്തോ ഒരു വല്ലാത്ത missing ഫീൽ...
പിന്നെ അതൊന്നും വലിയ ഗൗരവത്തിൽ എടുക്കാതെ ഞാൻ അപ്പൊ തന്നെ എന്റെ സ്വിമ്മിംഗ് ട്രെയിനിങ് ക്ലബ്ബിലേക്ക് ചെന്നു... ഫ്രീ ടൈമിൽ ഇവിടെ വന്ന് സ്വിമ്മിംഗ് ചെയ്യുമ്പോ വല്ലാത്തൊരു റിലാക്സേഷനാണ്...
"ഹായ് റോയ്..."
"ഹായ് മഹി..."
"ഒരുപാടായല്ലോ കണ്ടിട്ട്... ഫുൾ ബിസിയാണല്ലോ man..."
"Yeah... ഒന്ന് രണ്ട് പ്രോഗ്രാംസ് ആയിട്ട് കുറച്ച് നാൾ ബിസി ആയിരുന്നു... ആ പിന്നെ മഹി നാളെയാണ് എന്റെ പ്രോഗ്രാം... don't forget... ഫാമിലിയെയും കൂട്ടി വന്നേക്കണം..."
"Sure man... താൻ എന്തായാലും വന്നതല്ലേ... തന്റെ പണി നടക്കട്ടെ... I am leaving... see you tomorrow... bye..."
"Bye..."
മഹി അവിടന്ന് ബൈ പറഞ്ഞ് പോയതും ഞാൻ ക്ലബ്ബിലേക്ക് കയറി... എന്നിട്ട് അവിടെയുള്ളവരോട് ഒക്കെ കുറച്ച് നേരം സംസാരിച്ച് ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് സ്വിമ്മിംഗ് സ്യൂട്സ് ഇട്ട് പൂളിലേക്ക് ചാടി...
സ്വിമ്മിങ്ങിന് ഇടയിൽ മനസ്സിലേക്ക് വരുന്നത് പലരുടെയും മുഖങ്ങളാണ്... ആദ്യം ഹെലൻ, പിന്നെ മിനിസ്റ്റർ, പിന്നെ മെൽവിൻ...
'ഹെലൻ... എന്റെ ജൂനിയർ ആയിരുന്നു... അതിലുപരി പപ്പയുടെ ഫ്രണ്ടിന്റെ മകൾ... അവൾക്ക് ഞാൻ എന്ന് വെച്ചാൽ ജീവനും... അവൾക്ക് എന്നെ ഒരുപാട് ഇഷ്ടായിരുന്നു... ഞാൻ അവൾക്ക് കൊടുത്തിരുന്ന പരിഗണനയും സപ്പോർട്ടുമൊക്കെ കണ്ടപ്പോ എനിക്കും അവളോട് അങ്ങനെ ഒരു ഇഷ്ടം ഉള്ളതായി അവള് തെറ്റിദ്ധരിച്ചു...
എനിക്ക് അവളോട് അങ്ങനെ ഒരു ഇഷ്ടവുമില്ലെന്ന് ഞാൻ അവൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചെങ്കിലും അവൾ അതൊന്നും ഉൾക്കൊണ്ടില്ല... എന്നെ കിട്ടിയില്ലെങ്കിൽ അവൾ ചത്തു കളയുമെന്ന് പറഞ്ഞപ്പോ ഞാൻ അതൊക്കെ ഒന്ന് പുച്ഛിച്ച് തള്ളി...
പക്ഷെ, എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു... അവൾക്ക് ഞാൻ എന്ന് വെച്ചാൽ ജീവൻ ആയിരുന്നെന്ന് എന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കോളേജിന്റെ ബിൽഡിങ്ങിൽ നിന്ന് താഴേക്ക് ചാടി എന്റെ മുന്നിൽ കിടന്ന് അവൾ പിടഞ്ഞു...
അപ്പൊ തന്നെ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെങ്കിലും വഴിയിൽ വെച്ച് തന്നെ അവള് മരിച്ചിരുന്നു... അതിന് ശേഷം ഞാൻ ഒരു വല്ലാത്ത ഡിപ്രഷനിൽ ആയിരുന്നു കഴിഞ്ഞിരുന്നത്...
പെങ്ങളൊന്നും ഇല്ലാത്ത എനിക്ക് അവള് എന്നും ഒരു കുഞ്ഞനുജത്തി ആയിരുന്നു... ആ ഒരു രീതിയിലെ ഞാൻ അവളോട് പെരുമാറിയിട്ടുള്ളു... പക്ഷെ അതൊക്കെ ഒടുവിൽ ഇങ്ങനെ ആയി തീരുമെന്ന് ഞാൻ കരുതിയില്ല...
മിനിസ്റ്റർ ജേക്കബ് പോൾ... ഹെലന്റെ പപ്പ... അവളുടെ മരണ ശേഷം എന്നെ കാണുമ്പോ വല്ലാത്ത സ്നേഹത്തോടെയാണ് അദ്ദേഹം എന്നോട് പെരുമാറിയിട്ടുള്ളത്... ഹെലൻ എനിക്ക് എങ്ങനെ ആയിരുന്നെന്ന് ഞാൻ അങ്കിളിനോട് പറഞ്ഞപ്പോ എന്നെ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് ഞാൻ വിശ്വസിച്ചു...
പക്ഷെ, അങ്ങനെയൊന്നുമല്ല കാര്യങ്ങൾ എന്ന് എനിക്ക് മുന്നിൽ മെൽവിൻ തെളിയിച്ച് കഴിഞ്ഞു...
മെൽവിൻ.......'
അവളെ കുറിച്ച് ആലോചിച്ചപ്പോ തന്നെ ഞാൻ സ്വിമ്മിംഗ് നിർത്തി എങ്ങോട്ടോ ശ്രദ്ധ തെറ്റിച്ചോണ്ട് കണ്ണിറുക്കെയടച്ച് പൂളിൽ ഒന്ന് മുങ്ങി എണീറ്റ് വീണ്ടും സ്വിമ്മിംഗ് തുടർന്നു...
'മെൽവിൻ... എന്റെ മമ്മി വരെ എന്നെ തെറ്റി ധരിച്ച് തുടങ്ങിയിരിക്കുന്നു... നീ ഇനിയും എന്റെ കൂടെ ഉണ്ടായാൽ പ്രശ്നം കൂടുതൽ വഷളാവുകയേ ഉള്ളു... നിന്റെ സാമിപ്യം എന്റെ മനസ്സിനെ വരെ മാറ്റിയെടുക്കുന്ന പോലെ... ഞാൻ ചെയ്യുന്നതും പറയുന്നതുമൊന്നും ഞാൻ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ...
എന്താ ഇതിന്റെയൊക്കെ അർത്ഥം? അറിയില്ല... ഇനി മേരിക്കൊച്ച് പറഞ്ഞ പോലെ എനിക്ക് അവളെ ഇഷ്ടമാണോ?'
ആ ചിന്ത മനസ്സിലേക്ക് വന്നതും ഞാൻ വീണ്ടും സ്വിമ്മിംഗ് നിർത്തി അതിനെ കുറിച്ച് നന്നായി ആലോചിച്ചു...
'No റോയ്... അങ്ങനെ ഒന്നുമില്ല... ദീനയോട് തോന്നാത്ത സ്നേഹവും അടുപ്പവുമൊന്നും നിനക്ക് അവളോടില്ല... ഛെ... ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്? ദീനയും അവളും എനിക്ക് ഒരുപോലെയാണോ..?
ഛെ... ഛെ... ഇതൊന്നും ശരിയല്ല... മെൽവിൻ... അവളെ എത്രെയും പെട്ടെന്ന് എന്റെ ബോഡിഗാർഡ് എന്ന പദവിയിൽ നിന്നും മാറ്റണം... അവൾക്ക് പകരം മറ്റാരെയെങ്കിലും അതിന് നിയമിച്ചേ പറ്റൂ... ഇല്ലെങ്കിൽ ചിലപ്പോ പലതും ചിന്തിച്ച് കൂട്ടി എനിക്ക് ഭ്രാന്ത് പിടിക്കും...
ഒരാഴ്ച അവളെ കൂടെ നിർത്തിയിട്ട് എനിക്ക് ഓകെ ആണെങ്കിലേ അവളെ അപ്പോയ്ന്റ് ചെയ്യൂ എന്നല്ലേ അന്ന് അങ്കിൾ പറഞ്ഞത്... ആ ഒരാഴ്ച തികയാൻ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളു... മറ്റന്നാളെയോട് കൂടി അവളെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം...'
അതും ചിന്തിച്ച് ഞാൻ ഒന്ന് മുങ്ങി എണീറ്റ് കണ്ണ് തുറന്ന് മുന്നോട്ട് നോക്കിയപ്പോ എന്നെ രൂക്ഷമായി നോക്കി കൊണ്ട് ചെയറിൽ കാലിൻ മേൽ കയറ്റി വെച്ച് ഇരിക്കുന്ന മെൽവിനെയാണ് ഞാൻ കണ്ടത്...
അവളെ കണ്ടതും ഞാൻ ഒന്ന് അന്തം വിട്ട് വായും പൊളിച്ച് അവളെ നോക്കി നിന്നതും അവള് അവിടന്ന് എണീറ്റ് എന്നെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ച് അവളെ ജാക്കറ്റ് ഒന്ന് കുടഞ്ഞു...
"എന്റെ പ്രസൻസ് ഇല്ലാതെ നീ എവിടെയും പോവില്ല റോയ്... എന്റെ കൺവെട്ടത് നിന്ന് നിനക്ക് ഓടിയൊളിക്കാനും കഴിയില്ല..."
എന്ന് അവള് വളരെ കോണ്ഫിഡന്റോടെ പറയുന്നത് കേട്ട് ഞാൻ അവളെ തുറിച്ചു നോക്കി കൊണ്ട് പല്ലിറുമ്മി പെട്ടെന്ന് തന്നെ അവിടന്ന് എണീറ്റ് അവളെ അടുത്തേക്ക് ചെന്ന് നിന്നു...
*"തനിക്കെന്താടോ വേണ്ടത്? എന്നെ സ്വസ്ഥമായിട്ട് ഒറ്റക്ക് കഴിയാൻ താൻ സമ്മതിക്കില്ലേ?"*
"No..."
ഞാൻ അങ്ങനെ അലറിയിട്ടും യാതൊരു കൂസലുമില്ലാതെ ക്യാഷുവലായിട്ട് അവള് അത് പറഞ്ഞതും ഞാൻ എരിഞ്ഞ് കയറിയ ദേഷ്യം കൺട്രോൾ ചെയ്ത് വെച്ചോണ്ട് വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു...
*"ദേ നോക്ക്... എനിക്ക് നിന്റെ ഒരു പ്രൊട്ടക്ഷന്റെയൊന്നും ആവശ്യമില്ല... എന്നെ പിന്തുടരുന്നവരെ ഞാൻ എങ്ങനെയെങ്കിലും ഡീൽ ചെയ്‌തോളാം... ഇന്ന് തന്നെ വന്ന സ്ഥലത്തേക്ക് തിരിച്ച് പൊയ്ക്കോണം... മനസ്സിലായല്ലോ?"*
എന്ന് ഞാൻ ചോദിച്ചപ്പോ അവള് എന്നെ രൂക്ഷമായി കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് ഇല്ലെന്ന് തലയാട്ടി...
"എന്നെ ഈ ദൗത്യം ഏൽപ്പിച്ചവർ തന്നെ വന്ന് എന്നോട് പറയുന്ന വരെ ഞാൻ ഇവിടന്ന് പോകില്ല... അവര് അത് പറയാത്തിടത്തോളം ഞാൻ ഇവിടെ ഒരു മാസം നിന്റെ കൂടെ തന്നെ കാണും... അതിൽ യാതൊരു മാറ്റവും ഉണ്ടാകില്ല..."
*"അത് താൻ മാത്രമങ്ങ് തീരുമാനിച്ചാൽ മതിയോ? മര്യാദക്ക് ഇവിടന്ന് പൊയ്ക്കോണം, ഇനി എന്റെ കണ്മുന്നിൽ പോലും നിന്നെ കണ്ട് പോകരുത്... ഒരു മാസം പോയിട്ട് ഒരു നിമിഷം പോലും നിന്നെ എന്റെ കൂടെ നിൽക്കാൻ ഞാൻ സമ്മതിക്കില്ല..."*
എന്ന് ഞാൻ പറഞ്ഞപ്പോ മെൽവിൻ പിറകിലേക്ക് കൈ കെട്ടി നിന്ന് ഒരു സൈഡിലേക്ക് തല ചെരിച്ച് നോക്കി ഒന്ന് നെടുവീർപ്പിട്ടു... എന്നിട്ട് അപ്പൊ തന്നെ എന്നെ പിറകിലേക്ക് തള്ളി പൂളിലേക്ക് വീഴ്ത്തിയതും ഞാൻ വേഗം വെള്ളത്തിൽ നിന്ന് മുകളിലേക്ക് വന്ന് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി...
അപ്പോ അവിടെ മെൽവിനെ കാണാൻ ഇല്ലായിരുന്നു... മെൽവിൻ പോയിട്ട് അവിടെ വേറെ ആരെയും കാണുന്നില്ല...
"മെൽവിൻ.... മെൽവിൻ...."
ഞാൻ അവളെ പേരും വിളിച്ച് നാല് പാടും കണ്ണോടിച്ച് കൊണ്ടിരുന്നപ്പോ പെട്ടെന്ന് ആരോ എന്റെ കാല് പിടിച്ച് വലിച്ച് എന്നെ വെള്ളത്തിൽ മുക്കി താഴ്ത്തി...
എന്റെ കാലിലുള്ള പിടി വിട്ടപ്പോ തന്നെ ഞാൻ മുകളിലേക്ക് നീന്താൻ നോക്കിയെങ്കിലും അപ്പോഴേക്കും ആരോ എന്റെ തലയിൽ പിടിച്ച് എന്നെ വെള്ളത്തിലേക്ക് മുക്കിയിരുന്നു...
അയാളെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കഴിയുന്നതും ശ്രമിച്ച് നോക്കിയെങ്കിലും എന്നെ കൊണ്ട് അവിടന്ന് ഉയർന്ന് മുകളിലേക്ക് വരാൻ കഴിയുന്നില്ലായിരുന്നു... ശ്വാസം കിട്ടാതെ ഞാൻ അതിനുള്ളിൽ നിന്ന് പിടഞ്ഞപ്പോ തന്നെ ഞാൻ ഉറപ്പിച്ചു എന്റെ അന്ത്യം അടുത്തെന്ന്...
ഞാൻ പതിയെ കണ്ണുകളടച്ച് കീഴടങ്ങാൻ നിന്നപ്പോഴേക്കും പെട്ടെന്ന് എന്നെയും കൊണ്ട് ആരോ മുകളിലേക്ക് വന്നതും ഞാൻ നീട്ടിയൊരു ശ്വാസം വലിച്ച് വിട്ടിട്ട് അതിനുള്ളിൽ കിടന്ന് പിടഞ്ഞതൊക്കെ ആലോചിച്ച് വീണ്ടും വീണ്ടും ശ്വാസം വലിച്ച് വിട്ടോണ്ടിരുന്നു...
അപ്പോ എന്റെ മുന്നിൽ നിന്നോണ്ട് എന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന മെൽവിനെ കണ്ടതും ഞാൻ ചുമച്ചോണ്ട് അവളെ നോക്കി നെറ്റി ചുളിച്ചു...
"എന്റെ മുന്നിൽ നിന്ന് ഷൗട്ട് ചെയ്യുമ്പോ ഒന്നിൽ കൂടുതൽ തവണ ആലോചിക്കണം... ആരും എന്നോട് ഷൗട്ട് ചെയ്യുന്നതും ആജ്ഞാപിക്കുന്നതും എനിക്ക് ഇഷ്ടമല്ല... ഇപ്പൊ ഈ ഡോസ് ഞാൻ പറഞ്ഞത് മറക്കാതിരിക്കാൻ വേണ്ടി നിനക്ക് തന്നതാ...
So be careful... എന്നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ച് സംസാരിച്ചില്ലേൽ പിന്നീട് നിനക്ക് വലിച്ച് വിടാൻ പോലും ഇത്തിരി ശ്വാസം കിട്ടിയെന്ന് വരില്ല... mind it..."
അവളെ ആറ്റിറ്റ്യൂഡിൽ ഒന്നും യാതൊരു മാറ്റവും വരുത്താതെ ആ ഭീഷണി മുഴക്കി അവള് പൂളിൽ നിന്നും എണീറ്റുപോയതും ഞാൻ കാറ്റ് പോയ ബലൂൺ കണക്കെ അവിടെ നിന്നോണ്ട് അവളെ നോക്കി കൊണ്ടിരുന്നു...
അവള് ഇത്രക്ക് ഡേഞ്ചർ ആയിരുന്നെന്ന് സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴാണ് മനസ്സിലായത്... ആ നേരത്ത് അവളെന്നെ വെള്ളത്തിൽ നിന്ന് മുകളിലേക്ക് കൊണ്ട് വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഡെഡ് ബോഡി ആയിട്ടുണ്ടാകും...
എന്നെ കൊല്ലാൻ നോക്കിയ ഈ കുരിശിനോടാണോ എനിക്ക് ഇഷ്ടമെന്നൊക്കെ മേരി കൊച്ച് പറഞ്ഞത്... ഒലക്കേടെ മൂടാണ്... അവളോട് ഉണ്ടായിരുന്ന ആദ്യത്തെ ആ ഒരു സോഫ്റ്റ്കോർണർ വരെ ഇതോടെ ഇല്ലാതായി...
മിനിസ്റ്ററും അവരെ കൂട്ടാളികളും എന്നെ കൊന്നില്ലെങ്കിലും ഇവളെ കൈ കൊണ്ട് എന്തായാലും എന്റെ മരണം ഉറപ്പാ... ശോ... ഒന്നും വേണ്ടായിരുന്നു... മമ്മിയുടെ പറച്ചില് കേട്ട് ഓരോന്ന് ചിന്തിച്ച് കൂട്ടി ചെയ്തിട്ട് ഇപ്പോ മെൽവിന് എന്നോടുള്ള മനോഭാവം വരെ മാറിപ്പോയി...
അതാലോചിച്ചപ്പോ ഞാൻ അറിയാതെ തന്നെ ഛെ എന്ന് പറഞ്ഞ് പൂളിൽ അടിച്ചോണ്ട് അവിടന്ന് എണീറ്റ് തല തുവർത്തി കൊണ്ട് ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി... മെൽവിന്റെ മുഖത്ത് ഇനി എങ്ങനെ നോക്കുമെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലായിരുന്നു...
എല്ലാം വരുത്തി വെച്ചത് ഞാൻ ആയത് കൊണ്ട് അതിനുള്ള പരിഹാരവും ഞാൻ തന്നെ കാണണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് ഞാൻ റെഡിയായി പാർക്കിങ്ങിലേക്ക് ചെന്നപ്പോ മെൽവിൻ കാറിൽ കയറി മുന്നോട്ട് നോക്കി ഇരിക്കുന്നുണ്ടായിരുന്നു...
ഞാൻ ഇവിടെയുള്ളത് എങ്ങനെ ഇവള് അറിഞ്ഞെന്ന ചിന്തയോടെ ഞാൻ കാറിൽ കയറി ഇരുന്നതും ഹൈ സ്പീഡിൽ വണ്ടി മുന്നോട്ട് കുതിച്ചുയർന്നു... സ്ലോയിൽ പോകാൻ ഞാൻ പറഞ്ഞിട്ടും അതൊന്നും കേട്ട ഭാവം പോലും കാണിക്കാതെ പല വണ്ടികളെയും ഓവർ ടേക്ക് ചെയ്‌ത് കാർ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് എന്നിൽ പേടി കൂടി വന്നു...
ഞാൻ അപ്പോ തന്നെ സീറ്റ് ബെൽറ്റൊക്കെ ഇട്ട് ഒരു കുരിശൊക്കെ വരച്ച് മെൽവിനെ നോക്കിയപ്പോ അവള് മുന്നിലേക്ക് രൂക്ഷമായി നോക്കി കൊണ്ട് സ്പീഡിൽ വണ്ടി ഓടിക്കാണ്...
"മെൽവിൻ എന്തിനാ ഇത്രക്ക് സ്പീഡിൽ പോകുന്നത്? ഒന്ന് സ്ലോയിൽ പോ...
ഞാൻ തന്നോടാ സംസാരിക്കുന്നത്...
മെൽവിൻ... സോറി... ഞാൻ ഇനി അങ്ങനെയൊന്നും തന്നോട് സംസാരിക്കില്ല... ഒന്ന് പതുക്കെ പോ...
മെൽവിൻ വണ്ടി നിർത്ത്... *സ്റ്റോപ്പ്...* "
ഞാൻ പറയുന്നതൊന്നും അനുസരിക്കാതെ വേഗത്തിൽ കുതിച്ചുയർന്ന കാർ പെട്ടെന്ന് എന്റെ അലർച്ച കേട്ട് ബ്രേക്കിട്ട് നിന്നതും ഞാൻ മെല്ലെ കണ്ണ് തുറന്ന് ശ്വാസം വലിച്ച് വിട്ട് മെൽവിനെ പതിയെ തിരിഞ്ഞ് നോക്കി...
അവള് അപ്പോഴും മുന്നോട്ട് നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ അവളെ വിളിക്കാൻ നിന്നതും പെട്ടെന്ന് അവള് മിററിലേക്ക് നോക്കി കൊണ്ട് വീണ്ടും വണ്ടി സ്റ്റാർട്ടാക്കി... അപ്പോഴാണ് ഞാൻ ഞങ്ങളെ കാറിനെ ഫോളോ ചെയ്ത് വരുന്ന ഒരു സ്കോർപിയോ ശ്രദ്ധിച്ചത്...
എന്നെ പേടിപ്പിക്കാൻ വേണ്ടിയാണ് മെൽവിൻ ഇതുവരെ സ്പീഡിൽ വണ്ടിയോടിച്ചതെന്നാ ഞാൻ കരുതിയത്... എന്താ സംഭവമെന്ന് എനിക്ക് ഇപ്പോഴല്ലേ പിടികിട്ടുന്നത്...
ഞങ്ങളെ ഫോളോ ചെയ്ത് വരുന്ന വണ്ടി വിട്ട് കൊടുക്കാതെ ഒരു മത്സരമെന്നോണം പിന്നാലെ തന്നെ കൂടിയതും മെൽവിൻ കാറോടിക്കുന്ന വേഗത കണ്ട് എന്റെ വയറൊക്കെ കാളാൻ തുടങ്ങി... അന്ന് ഇവളെ പേടിപ്പിക്കാൻ വേണ്ടി ഞാൻ ഓടിച്ച സ്പീഡ് ഒന്നും ഇതിന് മുന്നിൽ ഒന്നുമല്ല...
"മെൽവിൻ കുറച്ച് പതുക്കെ പോ... ഇത് റേസിങ് കാർ അല്ല... എന്റെ പാവം ബെൻസാ..."
എന്ന് ഞാൻ പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും അവള് പെട്ടെന്ന് കാർ യൂ ടേൺ എടുത്ത് ഞങ്ങൾക്ക് പിന്നാലെ വരുന്ന സ്കോർപിയോയുടെ മുന്നിലായി നിർത്തി... അത് കണ്ട് ആ വണ്ടിയും അവിടെ നിന്നതും ഞാൻ മെൽവിനെയും ആ വണ്ടിയെയും അല്പം ഭീതിയോടെ മാറി മാറി നോക്കി കൊണ്ടിരുന്നു...
"റോയ്ക്ക് പേടിയുണ്ടോ?"
എന്റെ മുഖത്തേക്ക് നോക്കാതെ അവള് ചോദിക്കുന്ന ചോദ്യം കേട്ട് എനിക്ക് കരയണോ ചിരിക്കണോ എന്നറിയാൻ പാടില്ലാത്ത അവസ്ഥയായിരുന്നു... എപ്പോഴൊക്കെ അവള് എന്നോട് ഈ ചോദ്യം ചോദിച്ചിട്ടുണ്ടോ അന്നൊക്കെ എന്തെങ്കിലും ഒക്കെ നടന്നിട്ടുണ്ട്...
അതോണ്ട് ഇന്നും അതുപോലെ എന്തും സംഭവിക്കാമെന്ന് എനിക്ക് അതോടെ ഉറപ്പായി... മെൽവിൻ അപ്പോ തന്നെ എന്നെ ഒന്ന് നോക്കി ചിരിച്ച് സൈറ്റടിച്ചിട്ട് പെട്ടെന്ന് ഗിയർ മാറ്റി ആ സ്കോർപിയോയെ ഇടിക്കാൻ പോകുന്ന പോലെ അതിനെ ലക്ഷ്യം വെച്ചോണ്ട് മുന്നോട്ട് കുതിച്ചോണ്ടിരുന്നു...
"മെൽവിൻ no.... no....വേണ്ടാ... no മെൽവിൻ... സ്റ്റോപ്പ്... *നോ........* "
എന്ന് കണ്ണടച്ച് പിടിച്ച് ഞാൻ അലറി... ഇപ്പൊ ഞങ്ങൾ പരലോകത്തേക്ക് എത്തുമെന്ന് കരുതി ഇരുന്നിട്ട് ആ സ്കോർപിയോയിൽ ഇടിക്കുന്നത് ഒന്നും കാണാതെ വന്നപ്പോ ഞാൻ മെല്ലെ കണ്ണ് തുറന്ന് മുന്നോട്ട് നോക്കിയതും അവിടെ ആ സ്കോർപിയോ കാണാനില്ല...
പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ ആ വണ്ടി സൈഡിലേക്ക് നീങ്ങി നിൽക്കുന്നത് കണ്ട് ഞാൻ കൂടെയിരിക്കുന്ന മെൽവിനെ നോക്കിയതും ഓള് ഒരു ചെറുപുഞ്ചിരിയോടെ എന്നെ ഒന്ന് നോക്കി...
"നീ.... താൻ... ഹ്..."
അവളോട് എന്തൊക്കെയോ ചൂടായി കൊണ്ട് പറയാൻ വേണ്ടി തുടങ്ങിയത് ആയിരുന്നു... പിന്നെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ പറയാൻ വന്നതൊക്കെ വിഴുങ്ങി കളഞ്ഞ് തലക്ക് താങ്ങ് കൊടുത്തിരുന്നു...
ഇപ്പോ വണ്ടി നോർമൽ സ്പീഡിലാണ് പോകുന്നത്... പോരാത്തതിന് ഇവിടെ ഇത്രയൊക്കെ നടന്നിട്ടും ഒന്നും നടക്കാത്ത മട്ടിൽ അവള് ചൂളമടിച്ച് മിററിലൂടെ ഒക്കെ നോക്കി പുറത്തെ കാഴ്ചയൊക്കെ കണ്ട് ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോ 'ഇവളൊക്കെ എന്ത് ജീവിയാ എന്റെ കർത്താവേ' എന്നാ എന്റെ മനസ്സിൽ വന്നത്... എന്നാലും വല്ലാത്തൊരു പടപ്പായി പോയി ഇത്...
"നാളത്തെ പ്രോഗ്രാമിന് വേണ്ടി എനിക്ക് ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തണം..."
"അതിന് വേണ്ട സൗകര്യങ്ങൾ ഒക്കെ വീട്ടിൽ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്... ഈ ഒരു മാസം ആവശ്യമില്ലാത്ത കറക്കങ്ങൾ ഒന്നും വേണ്ട..."
വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്നത് കണ്ട് ഞാൻ അങ്ങനെ പറഞ്ഞപ്പോ അവള് പറയുന്നത് കേട്ട് ഞാൻ ഒന്നും മിണ്ടാൻ നിൽക്കാതെ ഒരു പുച്ഛത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു...
"ഞാൻ സ്വിമ്മിംഗ് ക്ലബ്ബിൽ ഉണ്ടെന്ന് തന്നോടാരാ പറഞ്ഞെ? താൻ എന്റെ പുറകെ ഫോളോ ചെയ്തതൊന്നും വന്നിട്ടില്ല... അത് ഞാൻ ശ്രദ്ധിച്ചതാ പിന്നെ എങ്ങനെ താൻ അതറിഞ്ഞു..."
"അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല... അതോണ്ട് തൽക്കാലത്തേക്ക് അതൊന്നും അറിയണ്ട..."
എന്റെ മുഖത്തേക്ക് നോക്കാതെ ഇപ്പോഴും എന്തോ മനസ്സിൽ വലിയ ദേഷ്യമുള്ളപോലെയുള്ള അവളെ മറുപടി കേട്ട് ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല...
വീട്ടിൽ എത്തിയപ്പോ തന്നെ ആരോടും പറയാതെ ഇറങ്ങി പോയതിന് മേരി കൊച്ചിന്റെ വക നല്ലോണം കിട്ടി... പിന്നെ വേണ്ടാത്തത് ഒക്കെ എന്റെ മനസ്സിൽ കുത്തി നിറച്ചത് ആ മഹതി ആയതോണ്ട് ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി...
അപ്പൊ അവിടെ നാളത്തെ എന്റെ പ്രോഗ്രാമിന് വേണ്ടി ഞാൻ ഇടേണ്ട കോസ്‌റ്റ്യൂംസ് ഒക്കെ എന്റെ സ്റ്റൈലിസ്റ്റ് ആയ വിനയ് കൊണ്ട് വന്നിരുന്നു... അവനെ വിളിച്ച് എല്ലാം ഏർപ്പാട് ചെയ്‌തത് മെൽവിൻ ആണെന്ന് അറിഞ്ഞപ്പോ അറിയാതെ തന്നെ എന്റെ കണ്ണുകൾ അവൾക്ക് നേരെ പാഞ്ഞ് ചെന്നു...
അവള് എന്നിലേക്ക് നോട്ടം തെറ്റിച്ചപ്പോ തന്നെ ഞാൻ വേഗം വിനയ്നെ നോക്കി അവനുമായിട്ട് നാളത്തെ പ്രോഗ്രാമിനെ കുറിച്ച് ഡിസ്കസ് ചെയ്ത് അതിന് വേണ്ട കോസ്‌റ്റ്യൂംസൊക്കെ വാങ്ങി വെച്ച് അവൻ അവിടന്ന് പോയി...
പിന്നെ ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല... ഉറങ്ങുന്ന വരെ നാളത്തെ പ്രോഗ്രാമിന്റെ പ്രാക്ടീസ് ചെയ്യൽ തന്നെയായിരുന്നു എനിക്ക് പണി...
പിറ്റേന്ന് എന്നത്തേയും പോലെ മോർണിംഗ് പരിപാടികളൊക്കെ തീർത്ത് ഞാൻ വീണ്ടും പ്രാക്ടീസ് ചെയ്‌തോണ്ടിരുന്നു... ഇന്ന് നൈറ്റിലാണ് പ്രോഗ്രാം... ഒരു ഫാഷൻ ഷോയും അതിന്റെ കൂടെ ഒരു സ്റ്റേജ് പ്രോഗ്രാമും...
പ്രോഗ്രാമിൽ ഒരുപാട് സ്റ്റൈലിസ്റ്റുകളും വിഐപി ബിസിനസ്മാൻസുമൊക്കെ വരും... നാട്ടിൽ വെച്ചുള്ള എന്റെ അവസാനത്തെ പ്രോഗ്രാമാണ് ഇത്... അതോണ്ട് മാക്സിമം എന്റെ കഴിവുകൾ മുഴുവൻ പുറത്ത് കൊണ്ട് വന്നെ പറ്റൂ...
ഒരു ഈവെനിംഗ് ഒക്കെ ആയപ്പോ തന്നെ ഞാനും മെൽവിനും പപ്പയും മമ്മിയും കൂടി പ്രോഗ്രാം നടത്തുന്ന ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു... മെൽവിൻ ആയിരുന്നു ഡ്രൈവ് ചെയ്തത്...
ഇന്നലെ മുതൽ ഇതുവരെ അവളെന്നെ ഒന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല... ഒരക്ഷരം പോലും എന്നോട് മിണ്ടിയിട്ടുമില്ല... അതോണ്ട് തന്നെ അവള് ഡ്രൈവ് ചെയ്യുമ്പോ ഞാൻ അവളെ തന്നെ നോക്കി ഇരിക്കായിരുന്നു...
അവളെ നോക്കി ഇരുന്ന് എന്തൊക്കെയോ ചിന്തിച്ച് കൂട്ടിയിട്ട് എനിക്ക് ചിരി വന്നതും ഞാൻ അവളിൽ നിന്ന് മുഖം തിരിച്ച് മിററിലേക്ക് നോക്കി... അപ്പൊ മേരി കൊച്ച് എന്നെ വല്ലാത്തൊരു മട്ടിൽ നോക്കുന്നത് കണ്ടതും ഞാൻ അപ്പോ തന്നെ പുറത്തേക്ക് നോട്ടം തെറ്റിച്ചു...
ഭാഗ്യത്തിന് മമ്മി മാത്രമേ എന്റെ നോട്ടം കണ്ടിട്ടുള്ളു പപ്പ ലാപ്പിൽ എന്തൊക്കെയോ ചെക്ക് ചെയ്യുന്ന തിരക്കിൽ ആയോണ്ട് രക്ഷപെട്ടു... പക്ഷെ മേരി കൊച്ച് വീണ്ടും എന്നെ പിടിച്ചു...
ഇനി ആ ഭാഗത്തേക്കെ നോക്കില്ലെന്ന് ശപദം ചെയ്‌തോണ്ട് ഞാൻ പുറത്തേക്ക് തന്നെ നോട്ടമിട്ടതും ഓഡിറ്റോറിയത്തിൽ എത്തിയപ്പോ തന്നെ മമ്മിയുടെ മുന്നിൽ പെടാതെ ഞാൻ അവിടന്ന് വേഗം അകത്തേക്ക് സ്കൂട്ടായി ഞങ്ങളെ ക്രൂവിന്റെ അടുത്തേക്ക് ചെന്നു...
അപ്പൊ മെൽവിൻ എന്നെ കൺകാണിച്ച് കൊണ്ട് തന്നെ അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കുന്നത് കണ്ട് എനിക്ക് വീണ്ടും ചിരി വന്നു... ഫാഷൻ ഷോയ്ക്ക് റെഡിയായി വരാനുള്ള കോസ്‌റ്റ്യൂംസ് സ്പോൺസേഴ്സിന്റെ വകയായത് കൊണ്ട് ഞങ്ങൾ അത് ചേഞ്ച് ചെയ്ത് ഷോയ്ക്ക് വേണ്ടി റെഡിയായി സ്റ്റേജിന്റെ പിറകിൽ സ്ഥാനം ഉറപ്പിച്ചു...
അപ്പോ അങ്ങോട്ടേക്ക് ക്രിസ്റ്റിയും ദീനയും സെഹജും വരുണുമൊക്കെ വന്നിട്ട് എന്റെ കൂടെ നിന്ന് സെൽഫിയൊക്കെ എടുത്ത് all the best ഒക്കെ പറഞ്ഞ് അവിടന്ന് പോയി... പ്രോഗ്രാം തുടങ്ങി ഓരോരുത്തരെ പേരും മൈക്കിലൂടെ വിളിച്ച് പറയുന്നത് കേട്ടപ്പോ ഞാൻ പെട്ടെന്ന് മെൽവിനിലേക്ക് നോട്ടം തെറ്റിച്ചു...
അവള് വാച്ചിലേക്ക് നോക്കി കൊണ്ട് എന്തൊക്കെയോ ചിന്തിച്ച് എന്നെ ഒന്ന് നോക്കിയതും ഞാൻ അവളെ നോക്കി ചിരിച്ചപ്പോ അവള് അത് കണ്ടില്ലെന്ന് നടിച്ച് കയ്യും കെട്ടി സ്റ്റേജിലേക്ക് നോക്കി നിന്നു...
അത് കണ്ടപ്പോ എനിക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതൊന്നും അറിയില്ല... എന്തായാലും അതോടെ എന്റെ മൂഡ് പോയി...
ഞാൻ വലിയ ഉത്സാഹമൊന്നും ഇല്ലാതെ വേറെ എങ്ങോട്ടൊക്കെയോ നോട്ടം തെറ്റിച്ച് നിന്നതും പെട്ടെന്ന് എന്റെ അടുത്ത് ആരോ വന്ന് നിൽക്കുന്ന പോലെ തോന്നി... ഞാൻ അപ്പൊ തന്നെ അയാളെ മുഖത്തേക്ക് തലയുയർത്തി നോക്കി അന്തം വിട്ട് നിന്നു...
"All the best..."
എന്ന് പറഞ്ഞ് മെൽവിൻ എന്റെ നേർക്ക് കൈ നീട്ടിയതും ഞാൻ അവളെ കയ്യിലേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് അവളെ മുഖത്തേക്ക് നോക്കി അവൾക്ക് കൈ കൊടുത്തു... എന്റെ ചിരി കണ്ടിട്ടാണോ എന്തോ അവള് ഒരു ചെറു പുഞ്ചിരി തൂകി എനിക്ക് കൈ തന്നപ്പോ മനസ്സിൽ വല്ലാത്തൊരു ആനന്ദമായിരുന്നു...
അപ്പൊ തന്നെ എന്റെ പേര് അനൗൺസ് ചെയ്തതും മെൽവിൻ എന്നോട് ചെല്ലെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു... ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് സ്റ്റേജിലേക്ക് കയറി റാംപിലൂടെ നടന്നു...
എന്നിട്ട് ഓരോ സൈഡിലേക്കും തിരിഞ്ഞ് നോക്കി തിരിച്ച് ആ റാംപിലൂടെ നടക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് കയ്യടിക്കാൻ മെൽവിനും ഉണ്ടായിരുന്നു... എന്താ എന്റെ മനസ്സിലെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല...
അങ്ങനെ ഞങ്ങളെ ഫാഷൻ ഷോ കഴിഞ്ഞതും അവിടെ പിന്നെ വിമൻസിന്റെ ഫാഷൻ ഷോ ആയിരുന്നു നടന്നത്... അത് കഴിഞ്ഞാൽ ഉടനെ എന്റെ പ്രോഗ്രാമാണ്... ലാസ്റ്റ് പ്രോഗ്രാം ആയത് കൊണ്ടാണോ എന്തോ എനിക്ക് വല്ലാത്തൊരു ടെൻഷനൊക്കെയുണ്ട്...
"ഹേയ് റോയ് മച്ചാ..."
എന്ന് വിളിച്ചോണ്ട് മേക്കപ്പ് റൂമിലേക്ക് അവന്മാരും ദീനയും കൂടി കയറി വന്നതും ഞാൻ അവരെ നോക്കിയൊന്ന് ചിരിച്ച് കണ്ണാടിയിലേക്ക് നോക്കി ഇരുന്നു...
"മോനെ റോയ്... സൂപ്പർ ആയിരുന്നെടാ നിന്റെ വോക്കിങ്... നിന്റെ സ്റ്റൈലിസ്റ്റ് ആരായാലും ഒരു ഷേക്ക് ഹാൻഡ് നൽകിയേ പറ്റൂ..."
"എന്നാ എനിക്ക് തന്നോളൂ ഞാനാണ് റോയിയുടെ സ്റ്റൈലിസ്റ്റ്..."
സെഹജിന് ഒരു മറുപടി എന്നോണം അതും പറഞ്ഞ് വിനയ് അങ്ങോട്ട് വന്നപ്പോ അവരൊക്കെ കൂടി അവന് കൈ കൊടുത്ത് പരിചയപ്പെട്ടു...
"റോയ് താൻ റേഡിയല്ലേ... പ്രോഗ്രാം ഇപ്പോ സ്റ്റാർട്ട് ആകും..."
വിനയ് എന്റെ തോളിൽ കൈ വെച്ച് കണ്ണാടിയിലൂടെ നോക്കി കൊണ്ട് അത് ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി തലയാട്ടി... അപ്പോ അവൻ ഒന്ന് ചിരിച്ചിട്ട് അവിടന്ന് ഇറങ്ങി പോയതും അവരൊക്കെ കൂടി എന്റെ ചുറ്റും കൂടി നിന്നു...
"എന്താടാ നിന്റെ മുഖത്തൊരു വല്ലായ്ക... എന്തെങ്കിലും problem ഉണ്ടോ?" ക്രിസ്റ്റി.
"അങ്ങനെയൊന്നുമില്ല... എന്നാലും ഒരു ചെറിയ ടെൻഷൻ... my last പ്രോഗ്രാം... അതെങ്ങനെയാ ജനങ്ങൾ സ്വീകരിക്കുന്നതെന്ന് അറിയില്ലല്ലോ..."
"എന്റെ പൊന്ന് റോയ് ഇത് നിന്നെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ടാടാ സാധിക്കാ... നീ ഒന്ന് കൊണ്ടും പേടിക്കണ്ട നിന്റെ കൂടെ എന്തിനും ഞങ്ങൾ ഉണ്ട് കൂടെ... nee ചെന്ന് പൊളിക്കെടാ..."
എന്നൊക്കെ തുടങ്ങി അവരൊക്കെ എന്തൊക്കെയോ പറഞ്ഞ് എന്റെ ടെൻഷൻ കുറക്കാൻ നോക്കിയെങ്കിലും ഒന്നും എനിക്ക് ഏശിയില്ല... എന്നാലും അവരെ വെറുതെ നിരുത്സാഹപ്പെടുത്തേണ്ട എന്ന് കരുതി ഞാനൊന്ന് ചിരിച്ചോണ്ട് ഓകെ ആണെന്ന് പറഞ്ഞപ്പോ സ്റ്റേജിൽ വെച്ച് കാണാമെന്ന് പറഞ്ഞ് അവര് അവിടന്ന് ദീനയെയും കൊണ്ട് പോയി...
ഞാൻ അപ്പോ തന്നെ ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടോണ്ട് കണ്ണ് തുറന്നിട്ട് സ്റ്റേജിലേക്ക് പോകാൻ വേണ്ടി വാതിൽ തുറന്നതും മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന മെൽവിനെ കണ്ട് എന്റെ മുഖത്ത് ഒരു പുഞ്ചരി വിടർന്നു...
"താൻ ഭയങ്കര ടെൻഷനിൽ ആണെന്ന് തന്റെ ഫ്രണ്ട്സ് പറഞ്ഞു... ആണോ?"
"ഏയ്... അങ്ങനെയൊന്നുമില്ല.... എന്നാലും.... എന്തോ..."
എന്ന് പറഞ്ഞ് ഞാൻ ഒരു അവിഞ്ഞ ചിരി പാസാക്കിയപ്പോ മെൽവിൻ ഒന്ന് തലയാട്ടി കൊണ്ട് അവിടന്ന് തിരിച്ച് നടക്കാൻ ഒരുങ്ങി...
"മെൽവിൻ..."
എന്റെ വിളി കേട്ടതും അവള് എന്തേ എന്ന മട്ടിൽ എന്നെ തിരിഞ്ഞ് നോക്കി...
"തനിക്ക് എന്നോട് ഒന്നും പറയാനില്ലേ?"
എന്റെ ചോദ്യം കേട്ട് അവള് എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് ഇല്ലെന്ന് തോള് പൊക്കി ആംഗ്യം കാണിച്ചപ്പോ ഞാൻ ഒന്ന് തലയാട്ടി...
"എന്താ റോയ് ഞാൻ വല്ലതും പറയണോ?"
എന്ന് അവള് എന്നോട് തിരിച്ച് ചോധിച്ചപോൾ ഞാൻ വേണ്ടെന്ന് തലയാട്ടിയതും അവള് അവിടന്ന് പോയി... അവള് പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ നിന്ന് എന്തൊക്കയോ ചിന്തിച്ച് കൂട്ടി ചിരിച്ചോണ്ട് മെല്ലെ സ്റ്റേജിലേക്ക് നടന്നു...
അപ്പോ എന്നെ കണ്ടിട്ട് എല്ലാവരും കൂടി കയ്യടിക്കലും വിസിലടിയും ഓരിയിടലുമൊക്കെയായി എന്നെ പ്രോത്സാഹിപ്പിച്ചപ്പോ ഞാനൊന്ന് ദീർഘ ശ്വാസം എടുത്ത് വിട്ടിട്ട് മെല്ലെ സൈഡിൽ നിൽക്കുന്ന ആൾക്കൂട്ടത്തിലേക്ക് നോട്ടം തെറ്റിച്ചു...
അവിടെ നിന്ന് എന്നെ നോക്കി ചിരിച്ചോണ്ട് എനിക്ക് തംപ്സ് അപ്പ് കാണിച്ച് തരുന്ന മെൽവിനെ കണ്ടതും പെട്ടെന്ന് എവിടെന്നോ കിട്ടിയ ഒരു ഊർജമെന്ന നിലയിൽ ഞാൻ നന്നായി തന്നെ പെർഫോം ചെയ്തു...
ഞാൻ പാടുമ്പോ എനിക്ക് കൂടെ നിന്ന് അതൊക്കെ ഏറ്റുപാടി ഓഡിയൻസും കൂടി സപ്പോർട്ട് ചെയ്തപ്പോ പിന്നെ പറയെ വേണ്ട... എന്റെ ഏറ്റവും വലിയ best പെർഫോമൻസ് തന്നെയായിരുന്നു ഞാൻ അവിടെ കാഴ്ച വെച്ചത്...
അന്ന് സ്റ്റുഡിയോയിൽ വെച്ച് ഞാൻ റെക്കോഡിങ് നടത്തിയ സോങ് ആയിരുന്നു... അതിന്റെ കൂടെ ഡാൻസേർസ് ക്രൂ കൂടി ചേർന്ന് പ്രോഗ്രാം ഗംഭീരമാക്കി...
അങ്ങനെ എന്റെ പ്രോഗ്രാം കഴിഞ്ഞ് എല്ലാവരുടെയും പ്രോത്സാഹനവും അഭിനന്ദനവുമൊക്കെ ഏറ്റുവാങ്ങി ഞാൻ സ്റ്റേജിൽ നിന്നിറങ്ങിയപ്പോ മേരി കൊച്ച് എന്റെ കവിളത്ത് നല്ല അഡാർ മുത്തം നൽകി...
"മച്ചാനെ പൊളിച്ച്... നീ വേറെ ലെവലാടാ മോനെ..."
വരുൺ പറയുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് അവിടെയൊക്കെ മെൽവിനെ തിരഞ്ഞ് നോക്കി...
"ഡാ നീയിത് ആരെയാ നോക്കുന്നത്?" ക്രിസ്റ്റി.
"മെൽവിൻ... നിങ്ങള് അവളെ കണ്ടോ?"
എന്റെ ചോദ്യം കേട്ടതും പെട്ടെന്ന് അവന്മാരൊക്കെ കൂടി ദീനയെ ഇടങ്കണ്ണിട്ട് നോക്കിയിട്ട് എന്നെ നോക്കുന്നത് കണ്ട് ഞാൻ അവളിലേക്ക് നോട്ടം തെറ്റിച്ചപ്പോ അവള് കയ്യ് രണ്ടും കെട്ടി വെച്ചിട്ട് 'എന്തോ എങ്ങനെ' എന്ന മട്ടിൽ എന്നെ നോക്കി നിന്നു...
അപ്പൊ തന്നെ ഞാൻ ഒന്ന് തല ചൊറിഞ്ഞിട്ട് വെറുതെ ചോദിച്ചതാണെന്ന് അവരോട് പറഞ്ഞപ്പോ ദീന അപ്പൊ തന്നെ എന്നെ അവന്മാരെ അടുത്ത് നിന്ന് വലിച്ചോണ്ട് പോയി മേക്കപ്പ് റൂമിലേക്ക് ചെന്നു...
എന്നിട്ട് അവള് പോയി ഡോറടച്ച് എന്റെ അടുത്തേക്ക് എന്തോ ഒരർത്ഥം വെച്ച മട്ടിൽ നോക്കി കൊണ്ട് വന്നു...
"ദേ നോക്ക് ദീന... ഇതൊന്നും ഇപ്പൊ തന്നെ ശരിയല്ല... നീ പോയി വാതിൽ തുറന്നെ അവൻമാരൊക്കെ വേറെ വല്ലതും കരുതും... ചെല്ല്..."
"അവരൊക്കെ എന്ത് കരുതിയാലും എനിക്കത് പ്രശ്നമല്ല... ഞാൻ ഇപ്പോ നീയെന്താ മനസ്സിൽ കരുതുന്നതെന്ന് അറിയാൻ വേണ്ടിയാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..."
അവള് പറഞ്ഞത് മനസ്സിലാകാതെ ഞാൻ അവളെ നോക്കി നെറ്റി ചുളിച്ച് നിന്നതും അവള് പറയുന്നത് കേട്ട് എന്റെ കിളി പോയി...
"നന്നായി ബോധിച്ച മട്ടുണ്ടല്ലോ..."
"എന്ത്?"
"നിന്റെ ബോഡിഗാർഡിനെ... മെൽവിനെ..."
"ആർക്ക്?"
"നിനക്ക് തന്നെ അല്ലാണ്ട് ആർക്കാ?"
"നീയൊന്ന് പോയെടി വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നു... എനിക്ക് അവളോട് ഒരു ചുക്കുമില്ല..."
"ദേ റോയ് മമ്മിയുടെ വാ അടപ്പിച്ച പോലെ എന്റെ വാ അടപ്പിക്കാമെന്ന് നീ കരുതണ്ട... നിനക്ക് അവളോട് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്... അതെനിക്ക് ഉറപ്പാ... അത് എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാ മമ്മിയെ കൊണ്ട് നിന്നോട് അവളെ ഇഷ്ടമാണോ എന്ന് ചോദിപ്പിച്ചത്..."
എന്ന് അവള് പറയുന്നത് കേട്ടപ്പോ ഞാൻ പറയാൻ വാക്കുകൾ കിട്ടാതെ എന്ത് പറയുമെന്ന് ചിന്തിച്ച് നിന്നതും ദീന എന്റെ അടുത്തേക്ക് എന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു...
"നിനക്ക് മെൽവിനെ ഇഷ്ടമാണോ?"
(തുടരും)
************************************************
ഈ പാർട്ട് പോസ്റ്റാൻ വൈകിയതിന് എല്ലാവരും എന്നോട് ക്ഷമിക്കണം... ഇന്നത്തെ പാർട്ട് കുറച്ച് ബോറായിരിക്കും... അടുത്ത പാർട്ട് നന്നായി എഴുതാൻ ശ്രമിക്കാം... നെക്സ്റ്റ് നാളെ പത്ത് മണിക്കുള്ളിൽ പോസ്റ്റാട്ടോ....
*BODYGUARD*
_Part.9_
✍️ Mubashira MSKH
"ദേ റോയ് മമ്മിയുടെ വാ അടപ്പിച്ച പോലെ എന്റെ വാ അടപ്പിക്കാമെന്ന് നീ കരുതണ്ട... നിനക്ക് അവളോട് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്... അതെനിക്ക് ഉറപ്പാ... അത് എനിക്ക് മനസ്സിലായത് കൊണ്ട് തന്നെയാ മമ്മിയെ കൊണ്ട് നിന്നോട് അവളെ ഇഷ്ടമാണോ എന്ന് ഞാൻ ചോദിപ്പിച്ചത്..."
എന്ന് അവള് പറയുന്നത് കേട്ടപ്പോ ഞാൻ പറയാൻ വാക്കുകൾ കിട്ടാതെ എന്ത് പറയുമെന്ന് ചിന്തിച്ച് നിന്നതും ദീന എന്റെ അടുത്തേക്ക് വന്ന് എന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു...
"നിനക്ക് മെൽവിനെ ഇഷ്ടമാണോ?"
"ഡി... നീയെന്തൊക്കെയാ ഈ ചോദിക്കുന്നെ?"
"മോനെ റോയ്... നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ഞങ്ങള്... നിന്റെ ഒരു ചെറിയ മാറ്റം പോലും ഞങ്ങള് നന്നായിട്ട് ശ്രദ്ധിക്കുന്നുണ്ട്... അതോണ്ട് മര്യാദക്ക് ഇപ്പോ കുമ്പസാരം നടത്തുന്നതാണ് നിനക്ക് നല്ലത്..."
"ദീന... നീ കരുതുന്ന പോലെ എനിക്ക് അവളോട് അങ്ങനെയൊന്നും ഇല്ല... നീയൊന്ന് എന്നെ വിശ്വസിക്ക്..."
"ഓഹോ... അങ്ങനെയാണോ... എന്നാപ്പിന്നെ അത് വിട്... നിനക്ക് എന്നെ ഇഷ്ടമാണോ?"
"എന്താടി കോപ്പേ ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത്? നീ എന്റെ ചങ്കല്ലേ... നിന്നെ ഇഷ്ടമായത് കൊണ്ടല്ലേ നീയുമായിട്ടുള്ള എൻഗേജ്മെന്റിന് ഞാൻ സമ്മതിച്ചത്..."
"ഹോ...... നിനക്ക് മെൽവിനോടുള്ള മനോഭാവം എങ്ങനെയാ? ഒരു ഫ്രണ്ട് എന്ന പോലെയാണോ അതോ അതുക്കും മേലെയാണോ?"
"നീ ഈ ആളെ വട്ടാക്കുന്ന പോലെയുള്ള ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നത് ഒന്ന് നിർത്തുന്നുണ്ടോ? നിനക്ക് എന്താ ഇപ്പോ അറിയേണ്ടത് എനിക്ക് അവളെ ഇഷ്ടാണോ എന്നോ?"
എന്ന് ഞാൻ ചോദിച്ചപ്പോ ദീന അതെയെന്ന് തലയാട്ടി... ഞാൻ അപ്പോ തന്നെ ഒന്ന് നെടുവീർപ്പിട്ടിട്ട് ടേബിളിൽ ഇരുന്ന് കയ്യും കെട്ടി മെൽവിനെ കുറിച്ച് ആലോചിച്ചു...
അപ്പൊ എന്റെ മുഖത്ത് ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞതും ദീന എന്നെ വായും പൊളിച്ച് നോക്കി കൊണ്ട് അരയിൽ കൈ വെച്ച് എന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു...
"എനിക്ക് അവളെ ഇഷ്ടാണോ എന്നൊക്കെ ചോദിച്ചാൽ ഇഷ്ടാണ്... അത് നിങ്ങള് കരുതുന്ന പോലെ ലവ് ആണെന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ അവള് കൂടെയുണ്ടാവുമ്പോ ഒരു വല്ലാത്ത ഫീലാ...
അവളെ കാണാതിരിക്കുമ്പോ മനസ്സിൽ ഒരു വല്ലാത്ത sad ആയിരിക്കും... അവളെ കണ്ടാൽ പിന്നെ അവളിൽ നിന്ന് കണ്ണെടുക്കാൻ പോലും തോന്നില്ല...
എത്രയൊക്കെ അവളെ എന്നിൽ നിന്ന് അകറ്റാനും വെറുക്കാനും നോക്കിയിട്ടും എനിക്ക് അതിന് കഴിയുന്നില്ല... ഇതൊക്കെ എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല... പക്ഷെ അവളെ എനിക്ക് ഇഷ്ടാണ്..."
"എടാ പൊട്ടാ... ഇതിനെയാണെടാ പ്രേമം എന്ന് പറയുന്നത്..."
എന്ന് ദീന എന്നോട് കുരച്ച് ചാടി പറയുന്നത് കേട്ടിട്ട് ഞാൻ അവളെ ഒന്ന് നെറ്റി ചുളിച്ച് നോക്കിയിട്ട് ഏയ് എന്ന് പറഞ്ഞ് അത് നിരസിച്ചു...
"ഏയ്... പ്രേമമൊന്നുമല്ല... പക്ഷെ അവളോട് ഒരു വല്ലാത്ത ഇഷ്ടമൊക്കെയുണ്ട്..."
"ഹ്മ്... ഇഷ്ടവുമുണ്ട് കൂടെ ജെലസിയുമുണ്ട് കറക്റ്റ് അല്ലെ?"
അവളെ ചോദ്യം കേട്ട് ഞാൻ അവളിലേക്ക് വീണ്ടും നെറ്റി ചുളിച്ച് നോട്ടം തെറ്റിച്ചു...
"മെൽവിനെയും ക്രിസ്റ്റിയേയും ചേർത്ത് പറയുമ്പോഴും അവരെ ഒരുമിച്ച് കാണുമ്പോഴും നിന്റെ ദേഷ്യം കൺട്രോൾ വിട്ട് പോകാറില്ലേ? അതോണ്ടല്ലേ അന്ന് നിന്റെ ബർത്ത് ഡേ പാർട്ടി അവസാനിപ്പിച്ച് നീ പോയത്? ഇതൊന്നും ഞാൻ കാണുന്നില്ലെന്നാണോ നീ കരുതിയെ? ഇതൊക്കെ തന്നെയാടാ പ്രേമത്തിന്റെ ലക്ഷണം..."
അവളുടെ മറുപടി കേട്ട് ഞാൻ ആണോ എന്ന് തലയാട്ടിയപ്പോ അവള് അതെയെന്ന് തിരിച്ചും തലയാട്ടി തന്നു... അപ്പോ എനിക്ക് പൊട്ടിച്ചിരിക്കാൻ ആയിരുന്നു തോന്നിയത്...
"വെറും അഞ്ച് ദിവസം... ഈ അഞ്ച് ദിവസം കൊണ്ട് അവളെ കുറിച്ച് ഒന്നും അറിയാതെയും മനസ്സിലാക്കാതെയും എനിക്ക് അവളോട് പ്രേമമോ... strange..."
"പ്രേമം തോന്നാൻ വർഷങ്ങൾ ഒന്നും വേണ്ട റോയ്... ഒരൊറ്റ സെക്കന്റ് മതി..."
എന്ന് ദീന പറയുന്നത് കേട്ട് ഞാൻ മെൽവിനെ കുറിച്ച് ആലോചിച്ചപ്പോ അവള് എന്നെ നോക്കി ചിരിക്കുന്നതാണ് ഓർമ്മയിലേക്ക് വന്നത്...
"ഡാ റോയ്..."
പെട്ടെന്ന് ദീന എന്നെ വിളിച്ചതും ഞാൻ ഞെട്ടി അവളെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി...
"ഡാ കോപ്പേ സ്വപ്നം കാണുന്നത് നിർത്തി ചെന്ന് അവളോട് നിന്റെ ഇഷ്ടം തുറന്ന് പറയാൻ നോക്ക്..."
"ദീന നീ ഇതെന്തൊക്കെയാ പറയുന്നത്? നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞ കാര്യമൊന്നും താൻ മറക്കരുത്..."
"ഓ... അപ്പോ സാറിന് അത് ഓർമ്മയുണ്ടല്ലേ?"
അവളൊരു പരിഹാസത്തോടെ എന്നോട് അത് ചോദിച്ച് ചിരിച്ചപ്പോ ഞാൻ അവളിൽ നിന്ന് മുഖം തിരിച്ചു...
"ഡാ റോയ്... നിന്നോട് പല തവണ പറയണമെന്ന് കരുതി നടന്നിരുന്ന ഒരു കാര്യമുണ്ട്... എനിക്ക് ഇപ്പോഴും നീ എന്റെ ആ പഴയ ഫ്രണ്ട് തന്നെയാ... അതിൽ കൂടുതൽ വലിയൊരു അറ്റാച്ച്മെന്റും സ്നേഹവുമൊന്നും എനിക്ക് നിന്നോടില്ല...
പിന്നെ ഇത്രെയും കാലം നിന്റെ മേലിൽ വലിയ അധികാരമുള്ള പോലെ ബിഹേവ് ചെയ്തത് ഞാൻ എന്നെ തന്നെ സ്വയം പറഞ്ഞ് ബോധ്യപ്പെടുത്തി കൊടുക്കായിരുന്നു നീ എന്റെ ഫ്രണ്ട് അല്ല ഹസ്ബന്റ് ആകാൻ പോകുന്ന ആളാണെന്ന്...
പക്ഷെ എത്ര ആയിട്ടും എനിക്ക് നിന്നെ അതുപോലെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല... എന്ന് കരുതി എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് നീ കരുതരുത്... എനിക്ക് നിന്നെ ഇഷ്ടാണ് പക്ഷെ അത് എനിക്ക് വരുണിനോടും സെഹജിനോടും ക്രിസ്റ്റിയോടും ഒക്കെ തോന്നുന്ന അതേ ഇഷ്ടമാണെന്ന് മാത്രം...
നിന്റെ പ്രൊപോസൽ ആദ്യം ഡാഡി കൊണ്ട് വന്നപ്പോ ഞാൻ അത് എതിർക്കാൻ എത്ര ശ്രമിച്ചിട്ടുണ്ടെന്ന് അറിയോ... പിന്നെ നിനക്കും ഈ റിലേഷന് ok ആണെന്ന് പറഞ്ഞപ്പോ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതാ...
ഇതുവരെ ഫ്രണ്ടായി കൂടെ നടന്നവൻ പെട്ടെന്ന് എന്റെ ഹസ്ബന്റ് ആകാൻ പോകാണെന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് നമ്മുടെ എൻഗേജ്മെന്റ് ദിവസം പോലും ഞാൻ ഡാഡിയോട് പറഞ്ഞിട്ടുണ്ട്... അന്ന് ഡാഡി പറഞ്ഞു അതെല്ലാം പോക പോകെ ശരിയാകുമെന്ന്...
എന്റെ മനസ്സിൽ നിന്നോടുള്ള മനോഭാവമൊന്നും മാറാതെ വന്നപ്പോ നിന്റെ മേലിൽ ഒരു അധികാരമുള്ള പോലെ ഞാൻ അഭിനയിക്കായിരുന്നു... അല്ലാതെ എനിക്ക് നിന്നെ ഒരു ഹസ്ബന്റായിട്ട് എന്റെ ജന്മത്തിൽ കാണാൻ കഴിയില്ല റോയ്..."
എന്നൊക്കെ ദീന പറയുന്നത് കേട്ടപ്പോ ഒരു ഞെട്ടലോടെ ആയിരുന്നു ഞാൻ അതൊക്കെ കേട്ട് നിന്നത്... ഇവള് ഈ പറഞ്ഞ അവസ്ഥയിൽ തന്നെയായിരുന്നു ഞാനും എൻഗേജ്മെന്റിന് ok പറഞ്ഞതൊക്കെ... അതൊക്കെ കൂടി ചിന്തിച്ചപ്പോ എനിക്ക് വീണ്ടും ചിരി വന്നു...
"ഡാ റോയ്... ഇന്നല്ലെങ്കിൽ നാളെ നിനക്ക് മാച്ചായിട്ടുള്ള ഒരുത്തി നിന്റെ ജീവിതത്തിലേക്ക് കടന്ന് വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു... ആ ഒരാളാണ് മെൽവിൻ... നീ അവൾക്ക് കൊടുക്കുന്ന കണ്സണും നീ അവളെ കാണുന്ന പോലെയുമൊന്നുമല്ല എന്നോടുള്ള നിന്റെ ബിഹേവിയർ...
എന്റെ മുന്നിൽ നീയൊരു നല്ല നടനാണെന്ന് നീ തെളിയിച്ച് കാണിച്ച് തരായിരുന്നു... എനിക്കത് മനസ്സിലാക്കാൻ കഴിയുന്നുണ്ട് റോയ്...
മെൽവിനോട് നിനക്കുള്ള സ്നേഹം അത് പ്രേമമാണെന്ന് നീ മനസ്സിലാക്കാത്തത് നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞെന്ന ഒരേയൊരു കാരണം മുന്നിൽ കണ്ടത്കൊണ്ടാണ്... അല്ലെന്ന് നിനക്ക് പറയാൻ പറ്റോ?"
എന്നൊക്കെ അവള് എന്നോട് ചോദിച്ചപ്പോ ഒന്നും പറയാൻ പറ്റാതെ ഞാൻ മുഖം തിരിച്ചതും അവള് കയ്യിൽ കിടന്ന റിങ് ഊരി എന്റെ കയ്യിൽ വെച്ച് തന്നു...
"ദേ ഇതോട് കൂടി ആ ബന്ധവും തീർന്നു... ഇതിനൊക്കെ ഇത്രയേ വാല്യൂ ഉള്ളു... കാരണം ഇത് നമ്മൾ തീരുമാനിച്ച ലൈഫല്ല നമ്മുടെ പാരൻസ് നമുക്ക് വേണ്ടി ഒരുക്കി തന്ന ലൈഫാ... നമ്മള് വേണം റോയ് നമ്മളെ ലൈഫ് തിരഞ്ഞെടുക്കാൻ..."
"ദീന... നീ... ഇത്..."
"നീ എന്താ പറയാൻ വരുന്നതെന്നൊക്കെ എനിക്കറിയാം... ഇപ്പോ ഞാൻ പറയുന്നത് നീയങ്ങ് കേട്ടാൽ മതി... നേരാം വണ്ണം ഐ ലവ് യൂ എന്ന് പോലും നീ എന്നോട് പറഞ്ഞ ചരിത്രം ഉണ്ടായിട്ടില്ല... തിരിച്ച് ഞാനും അങ്ങനെ തന്നെയായിരുന്നു... പക്ഷെ മെൽവിന്റെ കാര്യത്തിൽ അങ്ങനെ ആകരുത്... ഈ റിങ് അവളെ കയ്യിൽ ഇട്ട് കൊടുത്ത് വേണം നീ അവളെ പ്രൊപ്പോസ് ചെയ്യാൻ... അതും ഇന്ന് തന്നെ..."
"നീ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ഓരോന്ന് പറയാൻ നിൽക്കരുത് ദീന... ശരിയാണ് എനിക്ക് ഇപ്പോഴും നിന്നെ എന്റെ ഫ്രണ്ടിന്റെ സ്ഥാനത്ത് തന്നെയേ കാണാൻ കഴിഞ്ഞിട്ടുള്ളൂ... അതിൽ കൂടുതൽ അറ്റാച്ച്മെന്റൊന്നും എനിക്ക് നിന്നോട് തോന്നിയിട്ടില്ല... പക്ഷെ ഞാൻ അതിന് ശ്രമിച്ചിട്ടുണ്ട്... ഒരുപാട് തവണ... നീ പറഞ്ഞ പോലെ ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം..."
"കണ്ടോ കണ്ടോ ഇപ്പോ ഓരോന്ന് പുറത്ത് വരുന്നത് കണ്ടോ... ഇനി മര്യാദക്ക് നീ തന്നെ ചെന്ന് മെൽവിനോട് കാര്യം പറഞ്ഞോ ഇല്ലെങ്കിൽ ഞാൻ പോയി പറയും..."
"എടി നിക്ക് നിക്ക് നിക്ക്...."
ദീന പോകാൻ നിന്നപ്പൊ അവളെ അവിടെ പിടിച്ച് വെച്ചിട്ട് ഞാൻ ഒന്ന് നെടുവീർപ്പിട്ടു...
"എടി നീ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ എനിക്ക് അവളോട് പ്രേമം തന്നെയായിരിക്കും... പക്ഷെ എനിക്ക് അത് അവളോട് പറയാൻ കഴിയില്ല..."
"അതെന്താ അവള് നിന്നെ പിടിച്ച് വിഴുങ്ങോ?"
"ഏയ് വിഴുങൊന്നുമില്ല... just അവളെ തോക്കിലെ ഒരു ബുള്ളറ്റ് എന്റെ നെറ്റിയിലൂടെ തുളച്ച് കയറും അത്രേ ഉണ്ടാകൂ..."
"ഡാ അത്രക്ക് danger ആണോ അവള്... പക്ഷെ കണ്ടാൽ അങ്ങനെ തോന്നില്ലല്ലോ?"
"ഹ്മ്... അങ്ങനെ തോന്നാത്തതാണ് അവളെ പ്ലസ് പോയിന്റ്... അതോണ്ട് തൽക്കാലത്തേക്ക് ആ സാഹസത്തിന് ഞാൻ മുതിരുന്നില്ല... പതിയെ പതിയെ അവളെ ഈ മുരടൻ സ്വഭാവം മാറ്റിയെടുത്ത് അവളെ മനസ്സിൽ ഒരു സ്ഥാനം പിടിച്ച് പറ്റണം... എന്നിട്ടെ അതിനെ കുറിച്ച് ആലോചിക്കാൻ പറ്റൂ..."
"ഹ്മ്... അപ്പോ ഈയടുത്ത കാലത്തൊന്നും അത് നടക്കില്ലല്ലേ.?"
എന്ന് പറഞ്ഞ് ദീന ചിരിച്ചപ്പോ ഞാനും ഒന്ന് പുഞ്ചിരി തൂകി അവളെ മുഖത്തേക്ക് തല ചെരിച്ച് നോക്കി... എന്റെ നോട്ടം കണ്ടിട്ട് അവള് എന്താന്ന് പുരികം പൊന്തിച്ചു...
"ദീന... നീ ഇപ്പോ പറഞ്ഞതൊക്കെ ശരിക്കും നേര് തന്നെയാണോ... എനിക്ക് മെൽവിനെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോ നിനക്ക് ഒരു സങ്കടവുമില്ലേ?"
"എന്തിന്? എടാ അതൊക്കെ എന്റെ വെറുമൊരു അഭിനയം മാത്രമായിരുന്നു... ഈ പോസ്സസീവ്‌നെസ്സാണ് പ്രേമത്തിന്റെ ഏറ്റവും വലിയ ലക്ഷണമെന്ന് മനസ്സിലാക്കി ഞാൻ ആ ട്രാക്കിലേക്ക് മാറാൻ ട്രൈ ചെയ്തതാ... പക്ഷെ പറ്റണ്ടേ...
പിന്നെ വിഷമം ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്... നാളെ നീ വലിയ സൂപ്പർ സ്റ്റാർ ഒക്കെ ആകുമ്പോ നിന്റെ വൈഫ് ഒക്കെയായി കുറച്ച് വിലസി നടക്കാമെന്ന് പ്ലാൻ ചെയ്തത് ആയിരുന്നു... അത് നടക്കാതെ പോകുന്നതിൽ നല്ല വിഷമമുണ്ട്..."
എന്ന് പറഞ്ഞ് അവള് ചിരിച്ചപ്പോഴും ഞാൻ കണ്ടു അവളിൽ എവിടെയോ ഒരു നിരാശ നിഴലിക്കുന്നത്... ഞാൻ അവളെ കയ്യിൽ പിടിച്ച് ഒന്ന് പുഞ്ചിരി തൂകിയതും അവള് എന്നെ നോക്കി ഒന്ന് ചിരിച്ച് തന്നു...
"താങ്ക്സ് ദീന... എന്നെ നീയെങ്കിലും മനസ്സിലാക്കുന്നതിന്..."
"താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ... നീയാദ്യം മെൽവിനോട് ഒരു അടുപ്പം കൂടിയിട്ട് കാര്യം അവതരിപ്പിക്കാൻ നോക്ക്... അവൾ ഓക്കേ ആയാൽ നിന്റെ മമ്മിയെയും പപ്പയെയും നമുക്ക് തഞ്ചത്തിൽ പറഞ്ഞ് സെറ്റാക്കാം...
പിന്നെ എന്റെ ഡാഡിയുടെ കാര്യം... അത് ഞാൻ നോക്കിക്കോളാം... അതിന്റേതായ ഒരു സമയം വരുമ്പോ ഡാഡിയെ ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാം... ഇനി നീ അതോർത്ത് ടെൻഷൻ ആകണ്ട..."
എന്ന് ദീന പറഞ്ഞപ്പോ ഞാൻ അവളെ കെട്ടിപ്പിടിച്ചതും അപ്പൊ തന്നെ അവന്മാരൊക്കെ കൂടി വാതിൽ തല്ലി പൊളിക്കുന്ന തരത്തിൽ വാതിലിൽ മുട്ടി കൊണ്ടിരുന്നു... ദീന അപ്പൊ തന്നെ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് ചെന്ന് വാതിൽ തുറന്നതും അവരൊക്കെ കൂടി അകത്തേക്ക് കയറി വന്ന് ഞങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി...
ഞങ്ങൾ ഒന്നും മിണ്ടാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചിട്ട് അവർക്കൊന്നും ഒരു മറുപടിയും കൊടുക്കാതെ ആ റൂമിൽ നിന്ന് പുറത്തേക്ക് വന്നു... അതുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന എന്തോ ഒരു ഭാരം ഇറങ്ങി പോയ പ്രതീതി ആയിരുന്നു പിന്നെ മനസ്സിൽ...
വല്ലാത്തൊരു ഉത്സാഹവും സന്തോഷവും ഒക്കെ കൂടി ആയിട്ട് മെൽവിനെ കാണാൻ വല്ലാതെ മനസ്സ് കൊതിച്ചു... പ്രോഗ്രാം ഒക്കെ കഴിഞ്ഞ് എല്ലാവരും ബൈ പറഞ്ഞ് അവിടന്ന് പിരിഞ്ഞ് പോയപ്പോഴും മെൽവിനെ ഞാൻ അവിടെയൊന്നും കണ്ടില്ല...
"മോനെ റോയ്... എന്നാ പിന്നെ നമുക്ക് ഇറങാലെ...?"
"അല്ല പപ്പ... മെൽവിനെ ഇവിടെയൊന്നും കണ്ടില്ല..."
"അവള് എന്തോ ഒരു അത്യാവശ്യത്തിന് പുറത്ത് പോയതാ... നാളെ മോണിങ്ങിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്... ഇതാ കീ... നീ പോയി കാറെടുക്ക്..."
എന്ന് പറഞ്ഞ് പപ്പ എന്റെ കയ്യിൽ കീ വെച്ച് തന്നതും ഞാൻ അതിലേക്ക് നോക്കിയിട്ട് കയ്യിലുണ്ടായിരുന്ന റിങ് പോക്കറ്റിലേക്കിട്ട് പതിയെ പാർക്കിങ്ങിലേക്ക് നടന്നു...
'എന്നാലും എന്നോട് ഒരു വാക്ക് പോലും പറയാതെ ഇവിടന്ന് പോകാൻ അവൾക്ക് എങ്ങനെ തോന്നി... എന്റെ പ്രൊട്ടക്ഷന് വേണ്ടി വന്നിട്ട് എന്നോട് പറയാതെ അവള് പോയിരിക്കുന്നു... ഇതിന് മാത്രം എന്ത് അത്യാവശ്യമാ അവൾക്കുള്ളത്? നാളെ രാവിലെ വരുമല്ലോ അപ്പോ അവളോട് തന്നെ നേരിട്ട് ചോദിക്കാം...'
എന്ന് തീരുമാനിച്ച് ഉറപ്പിച്ചോണ്ട് ഞാൻ കാറിലേക്ക് കയറാൻ നിന്നതും പാർക്കിങ്ങിൽ നിലത്ത് തളം കെട്ടി കിടക്കുന്ന ചോര കണ്ട് ഞാൻ ഡോറടച്ച് അവിടെ ചുറ്റും കണ്ണോടിച്ച് നോക്കി...
"മെൽവിൻ... മെൽവിൻ.... മെൽവിൻ..."
അവളെ പേരും വിളിച്ച് ഞാൻ അവിടെയൊക്കെ അവളെ തിരഞ്ഞ് നോക്കിയെങ്കിലും അവിടെയൊന്നും ആരെയും കണ്ടില്ല... മെൽവിന് ഒന്നും പറ്റി കാണില്ലെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ച് കാറെടുത്ത് എൻട്രൻസിൽ എന്നെ കാത്ത് നിൽക്കുന്ന പപ്പയെയും മമ്മിയെയും പിക് ചെയ്തു...
എന്നിട്ട് വീട് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യുമ്പോഴും മനസ്സിൽ അവൾ മാത്രമായിരുന്നു... പപ്പയും മമ്മിയും എന്നോട് എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമൊക്കെയുണ്ട്... പക്ഷെ ഞാൻ ഒന്നും കേൾക്കുന്നില്ല...
പാർക്കിങ്ങിൽ കണ്ട ചോരയും മെൽവിൻ പെട്ടെന്ന് അവിടന്ന് എസ്കേപ്പ് ആയതൊക്കെ കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ അവിടെ സംഭവിച്ച പോലെ തോന്നുന്നു...
"പപ്പ... പപ്പയുടെ കയ്യിൽ മെൽവിന്റെ നമ്പർ ഉണ്ടോ?"
എന്റെ ചോദ്യം കേട്ട് പപ്പ എന്നെ നോക്കിയിട്ട് പിന്നിൽ ഇരിക്കുന്ന മമ്മിയെ ഒന്ന് നോക്കി വീണ്ടും എന്നിലേക്ക് നോട്ടം തെറ്റിച്ചു...
"ഞാൻ എന്താ നിന്നോട് ചോദിച്ചത് നീയെന്താ ഈ പറയുന്നത്? നിന്റെ കയ്യിൽ എന്താ അവളെ നമ്പർ ഇല്ലേ?"
"അവൾ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് ഇതുവരെ അവളെ നമ്പറിന്റെ ആവശ്യം വന്നിട്ടില്ല പപ്പ... പക്ഷെ ഇന്നത്തെ പോലെ ഇടക്കൊക്കെ സംഭവിച്ചാൽ അവളെ നമ്പർ കയ്യിൽ ഉണ്ടയല്ലേ പറ്റൂ..."
എന്ന് ഞാൻ പറഞ്ഞപ്പോ പപ്പ എനിക്ക് അവളെ നമ്പർ തന്നതും ഞാൻ അപ്പോ തന്നെ അവൾക്ക് കോൾ ചെയ്തു...
"ഡാ റോയ്... ഡ്രൈവ് ചെയ്യല്ലേ അതിനിടക്ക് എന്തിനാ വിളിക്കുന്നത്? അവള് നാളെ രാവിലെ എത്തിക്കോളും..."
എന്ന് പപ്പ പറഞ്ഞെങ്കിലും ഞാൻ അത് കേട്ടഭാവം കാണിച്ചില്ല... അവളെ ഫോൺ റിങ് ചെയ്യുന്നുണ്ടെന്നല്ലാതെ അറ്റൻഡ് ചെയ്യുന്നത് കാണാതെ വന്നപ്പോ ഞാൻ വീണ്ടും വീണ്ടും അവളെ വിളിച്ച് നോക്കി... പക്ഷെ ഒരു റെസ്പോൺസും ഉണ്ടായില്ല...
ഇനി അവൾക്ക് വല്ലതും സംഭവിച്ച് കാണോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും അത് മെൽവിൻ ആണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞ് ഒന്ന് പുഞ്ചിരി തൂകി... അവൾക്ക് ഒന്നും ഉണ്ടാകില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം...
വീട്ടിലെത്തിയിട്ടും ഞാൻ അവൾക്ക് കോൾ ചെയ്യുന്നത് കണ്ടിട്ട് മേരി കൊച്ച് എന്നെ ഉറ്റു നോക്കുന്നത് കണ്ടപ്പോ മൂപ്പത്തിയെ നോക്കി ഒന്ന് സൈറ്റടിച്ച് ചിരിച്ചിട്ട് ഞാൻ റൂമിലേക്ക് കയറി പോയി... പിന്നെ ഉറങ്ങുവോളം അവൾക്ക് വിളിക്കുന്നത് തന്നെയായിരുന്നു എനിക്ക് പണി... പക്ഷെ അവള് കോൾ അറ്റൻഡ് ചെയ്തില്ലെന്ന് മാത്രം...
പിറ്റേന്ന് രാവിലെ എണീക്കുമ്പോ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു മെൽവിൻ വന്ന് എന്നെ ഉറക്കത്തിൽ നിന്ന് തട്ടി വിളിക്കുമെന്ന്... പക്ഷെ അതൊന്നും സംഭവിച്ചില്ലെങ്കിലും എന്നും എണീക്കുന്ന നേരത്ത് തന്നെ ഞാൻ എണീറ്റിരുന്നു...
അപ്പോ തന്നെ ഫോൺ എടുത്ത് അവളെ മിസ്കോൾസ് വല്ലതും ഉണ്ടോ എന്ന് നോക്കി... ഇല്ലെന്ന് കണ്ടതും അവളെ വിളിക്കാൻ തോന്നിയെങ്കിലും പിന്നെ വേണ്ടെന്ന് വെച്ച് ഞാൻ ഫ്രഷായി താഴേക്ക് ഇറങ്ങി ചെന്നു...
മെൽവിൻ ഇപ്പോഴും വന്നിട്ടില്ലെന്ന് പപ്പ പറയുന്നത് കേട്ടപ്പോ ഒരു കണക്കിന് അത് നന്നായി എന്നെ ഞാൻ കരുതിയുള്ളൂ... കാരണം ഇന്ന് ദീനയുടെ ഡാഡിയെ കാണാൻ പോകാനുണ്ട്...
അവളെ ഡാഡിയോട് അവള് തന്നെ എല്ലാം പറഞ്ഞോളാമെന്ന് പറഞ്ഞെങ്കിലും അത് എന്ത് കൊണ്ടും ഞാൻ തന്നെ പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി... അതോണ്ട് പെട്ടെന്ന് ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ച് പുറത്ത് പോകാൻ വേണ്ടി ഞാൻ റെഡിയായി താഴേക്ക് ഇറങ്ങി വന്നു...
"നീ ഇതെങ്ങോട്ടാ ഇത്ര നേരത്തെ?" മമ്മി.
"അത് മമ്മി ഞാനൊന്ന് ദീനയുടെ വീട് വരെ പോയിട്ട് വരാം... എനിക്ക് അവളെ ഡാഡിയോട് കുറച്ച് സംസാരിക്കാനുണ്ട്..."
"റോയ്... ഞങ്ങള് ഇന്ന് തിരിച്ച് പോകാ... നീ വേണം ഞങ്ങളെ കൂടെ എയർപോട്ടിൽ ഡ്രോപ്പ് ചെയ്യാൻ... അത് കഴിഞ്ഞ് തിരിച്ച് വരുമ്പോ നിങ്ങള് വേണേൽ അവനെ പോയി കണ്ടോ..."
പപ്പ പറയുന്നത് കേട്ടിട്ട് ഞാൻ 'ഞങ്ങളോ...?' എന്ന് സ്വയം പുലമ്പി കൊണ്ട് ഒന്ന് തല ചെരിച്ച് നോക്കിയപ്പോഴാണ് മെൽവിൻ തൂണിനോട് ചാരി കയ്യും കെട്ടി എന്നെ നോക്കി നിൽക്കുന്നത് കണ്ടത്...
അവളെ കണ്ടപ്പോ തന്നെ എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു... ഞാൻ അപ്പൊ തന്നെ ഓടി ചെന്ന് അവളെ കെട്ടിപ്പിടിക്കാൻ വേണ്ടി നിന്നപ്പോഴാണ് മമ്മി അങ്ങോട്ട് വന്ന് അവൾക്ക് കോഫി കൊടുത്തത്...
മമ്മി എന്നെ നോക്കി കൊണ്ട് തന്നെ അവിടന്ന് പോകുന്നത് കണ്ടതും ഞാൻ വേഗം മേല്പോട്ട് നോട്ടം തെറ്റിച്ച് തല ചൊറിഞ്ഞ് നിന്നു... എന്നിട്ട് മമ്മി റൂമിലേക്ക് പോയത് ശ്രദ്ധിച്ചതും ഞാൻ പെട്ടെന്ന് മെൽവിനിലേക്ക് നോട്ടം തെറ്റിച്ചു...
"ഇന്നലെ താൻ എവിടെ ആയിരുന്നു..? ആരോടും ഒരു വാക്ക് പോലും പറയാതെ താൻ എങ്ങോട്ടാ പോയെ?"
"ഞാൻ സാറിനോട് പറഞ്ഞിട്ടാണല്ലോ പോയത്..."
"അത് പപ്പയോട് അല്ലെ... എന്റെ പ്രൊട്ടക്ഷന് വേണ്ടി താൻ ഇങ്ങോട്ട് വന്നത് കൊണ്ട് എന്നോട് ഒരു വാക്ക് പറയായിരുന്നു..."
"അതിന് എനിക്ക് ശമ്പളം തരുന്നത് റോയ് അല്ലല്ലോ... മാത്യു സാറല്ലേ... അപ്പോ സാറിനോട് പറഞ്ഞാലും മതി..."
എന്ന് അവള് പറയുന്നത് കേട്ടപ്പോ ഞാൻ എന്തോ ഒന്ന് പറയാൻ തുടങ്ങിയെങ്കിലും അത് അവസാനം ഒരു വഴക്കിലെ ചെന്നവസാനിക്കൂ എന്നുറപ്പുള്ളത് കൊണ്ട് ഞാനൊന്നും മിണ്ടിയില്ല...
"മെൽവിൻ... ഇന്നലെ ശരിക്കും എന്താ സംഭവിച്ചത്? താൻ എങ്ങോട്ടാ പോയത്?"
"അത് തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ല... None of your business..."
എന്ന് പറഞ്ഞ് അവള് ആ കോഫി കപ്പ് അവിടെയുള്ള സെർവൻസിന് കൊടുത്ത് മുകളിലേക്ക് കയറി പോകാൻ നിന്നപ്പൊ അവളെ പിന്നാലെ ഞാനും വെച്ച് പിടിച്ചു...
"അതേയ്... ഒന്നവിടെ നിന്നെ..."
എന്റെ വിളി കേട്ട് അവള് കൈ കയറ്റി വെച്ചോണ്ട് എനിക്ക് നേരെ പെട്ടെന്ന് തിരിഞ്ഞ് നിന്ന് എന്താ എന്ന മട്ടിൽ നോക്കിയതും ഞാനൊന്ന് പിറകിലേക്ക് വേച്ച് നിന്നിട്ട് ഞാൻ ഇതൊന്നും കണ്ടാൽ പേടിക്കില്ലെന്ന മട്ടിൽ അവളെ നോക്കി നിന്നു...
"ഇന്നലെ ഞാൻ തന്നെ ഒരുപാട് തവണ വിളിച്ചിരുന്നു... പക്ഷെ ഒരിക്കൽ പോലും താൻ ഫോൺ അറ്റൻഡ് ചെയ്തില്ല... ഫോൺ സൈലന്റിൽ ആയിരിക്കുമല്ലേ?"
അല്ലെന്ന് അവള് അപ്പോ തന്നെ തലയാട്ടി...
"പിന്നെ എന്താ എന്റെ കോളിന് ഒരു റെസ്പോൻഡും ചെയ്യാതിരുന്നത്..?"
"എനിക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല... അത് കൊണ്ട് കോൾ അറ്റൻഡ് ചെയ്തില്ല... ഇനി വല്ലതും തനിക്ക് അറിയാനുണ്ടോ?"
എന്ന് ചോദിച്ചിട്ട് അവള് അവിടന്ന് റൂമിലേക്ക് കയറി പോയതും അവൾക്കിട്ടൊന്ന് പൊട്ടിക്കാനായിരുന്നു എനിക്ക് തോന്നിയത്...
'ഈ കുരിശിനെ എങ്ങനെ ഞാൻ ഇനി ആയുഷ്കാലം മുഴുവൻ ചുമക്കും..? That is impossible...
ഇവളെ ഇന്നത്തെ ബിഹേവിയർ കണ്ടിട്ട് എന്നോട് എന്തോ ദേഷ്യമുള്ള പോലെ തോന്നുന്നുണ്ട്... ഇനി എനിക്ക് അവളെ ഇഷ്ടമുള്ള കാര്യം എങ്ങാനും അവള് അറിഞ്ഞ് കാണോ?
പറയാൻ പറ്റില്ല റോയ്... നീ മനസ്സിൽ കാണുന്നതൊക്കെ മാനത്ത് കാണുന്ന ടീമാണ് അവള്... അപ്പൊ അവള് ഉറപ്പായും അത് അറിഞ്ഞിട്ടുണ്ടാകും... അങ്ങനെ എങ്കിൽ ഇനിയങ്ങോട്ട് ഞാൻ സൂക്ഷിച്ചേ പറ്റൂ...'
കുറച്ച് കഴിഞ്ഞ് പപ്പയെയും മമ്മിയെയും എയർപോട്ടിൽ ഞാനും മെൽവിനും കൂടി ഡ്രോപ്പ് ചെയ്തപ്പോ അവര് രണ്ട് പേരും കൂടി അവളോട് എന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞ് എന്നെ അവളെ ഏല്പിച്ചാണ് പോയത്...
അവര് പോയതും മെൽവിൻ എന്നെയൊന്ന് ഉറ്റു നോക്കിയിട്ട് കാറിലേക്ക് കയറെന്ന് ആംഗ്യം കാണിച്ചപ്പോ ഞാൻ മനസ്സിൽ ഒരു കുരിശ് വരച്ച് പ്രാർത്ഥിച്ചോണ്ട് കാറിലേക്ക് കയറി...
"മെൽവിൻ... തനിക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?"
എന്റെ ചോദ്യം കേട്ടിട്ട് അവളൊന്നും മിണ്ടാതെ ഡ്രൈവ് ചെയ്യുന്നത് കണ്ട് ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു...
"എനിക്ക് തന്നോട് വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ഞാൻ അത് അപ്പൊ ചോദിച്ചോളാം... ഇപ്പോ നിനക്ക് മിണ്ടാതെ വരാൻ പറ്റോ..."
എന്ന അവളെ മറുപടി കേട്ട് എനിക്ക് വീണ്ടും ദേഷ്യം കൂടി വന്നു... എന്നാലും ഞാൻ അത് കാര്യമാക്കാതെ ദീനയുടെ ഡാഡിയെ കാണാൻ ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോ അവളെന്നെ ഒരു നോട്ടം നോക്കിയിട്ട് അവളെ വീട്ടിലേക്കുള്ള വഴിയിലൂടെ ഡ്രൈവ് ചെയ്യാൻ തുടങ്ങി...
'ഇവളെ ഈ സൈലെൻസും ബിഹേവിയറുമൊക്കെ കണ്ടിട്ട് എന്തൊക്കെയോ കുഴപ്പമുള്ള പോലെ ഒരു തോന്നൽ... എന്റെ മനസ്സിലുള്ളത് ഇനി ഇവൾ അറിഞ്ഞിട്ടുണ്ടെൽ എന്നോട് ഇനി ഇവള് മിണ്ടാൻ വരില്ലേ? എന്ത് വന്നാലും വേണ്ടില്ല അത് അവളോട് ചോദിച്ചേ പറ്റൂ...'
എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചോണ്ട് അവളെ നേരെ തിരിഞ്ഞതും പെട്ടെന്ന് ഒരു ലോറി വന്ന് ഞങ്ങളെ കാറിനെ ഇടിച്ച് തെറിപ്പിച്ചു... കാർ നിയന്ത്രണമില്ലാതെ ആ റോഡിലൂടെ രണ്ട് കറക്കം കറങ്ങി നേരെ നിന്നതും എവിടെയോ വെച്ച് തലയിടിച്ചത് കൊണ്ട് ആ വേദനയിൽ ഞാൻ തലയിൽ കൈ വെച്ച് മെൽവിനെ നോക്കി...
(തുടരും)
**********************************************
സ്റ്റോറിയുടെ അഭിപ്രായങ്ങൾ അറിയിക്കുക... അടുത്ത പാർട്ട് നാളെ രാത്രി പത്ത് മണിക്കുള്ളിൽ...💕 *കഥകളുടെ💓 ലോകം💔 ✒ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 6282772098എന്ന നമ്പറിൽ മെസ്സേജ് അയക്കുക*

0 Comments
Post a Comment