🔪 *Murderer* 🔪


                    ✒️ *Dream Loser*


*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*


                    📕 *Part one*


നിന്നെ ഞാൻ കൊല്ലും എന്ന് പറഞ്ഞുകൊണ്ട് അയാൾ എന്റെ നേരെ പാഞ്ഞു വന്നു കൊണ്ടിരുന്നു.ആ വരവിൽ എന്തു ചെയ്യണം എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു.ആ വേഗതയോട് കൂടിയ വരവിൽ അവിടെ ഉണ്ടായിരുന്ന കമ്പിയിൽ തട്ടി അയാളുടെ കാലിന്റെ നിയന്ത്രണം നഷ്ട്ടമായിരുന്നു.പാലത്തിനടിയിലേക്ക് വീഴാൻ പോയ അയാളുടെ കൈകൾ ഞാൻ പെട്ടെന്ന് പിടിച്ചു.എന്റെ കൈകൾ പിടിച്ചു തൂങ്ങി കിടക്കുന്ന ആളുടെ മുഖം എനിക്ക് വ്യക്തമായിരുന്നില്ലെങ്കിലും അയാൾ കരയുന്നതിന്റെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങികൊണ്ടേയിരുന്നു.ഞാൻ അയാളെ മുകളിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്ക് രക്ഷപെടണം എന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല.അവിടെ തൂങ്ങി കിടക്കുമ്പോൾ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു

*നീ എന്റെ ജീവിതം നശിപ്പിച്ചു....*

അതികനേരം അയാളെ അങ്ങനെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.കയ്യിൽ നിന്നും പിടി നഷ്ടമായി കൊണ്ടയാൾ താഴേക്ക് വീണു.താഴെ വീണു കിടക്കുന്ന അയാളുടെ തലയിൽ നിന്ന് ചോര വാർന്നു പോകുന്നുണ്ടായിരുന്നു.എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല.കുറച്ചു നേരത്തെ ആലോചനകൊടുവിൽ ഓടി എന്റെ bike എടുത്ത് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.bike ൽ പാഞ്ഞു കൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സിൽ അയാൾ പറഞ്ഞ ആ വാക്കുകൾ മുഴങ്ങി കൊണ്ടേ ഇരുന്നു.

*നീ എന്റെ ജീവിതം നശിപ്പിച്ചു....*

കണ്ണുനീർ കെട്ടി കിടക്കാൻ തുടങ്ങിയതും ഞാൻ പതുക്കെ കണ്ണുകളടച്ചു.കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ മുന്നിൽ നിന്നും വീശുന്ന കാറ്റിന്റെ ശക്തിയിൽ പുറകിലേക്ക് തെറിക്കാൻ തുടങ്ങി.പെട്ടന്ന് നിർത്താതെയുള്ള horn അടിയുടെ ശബ്ദം കേൾക്കാൻ തുടങ്ങി.കണ്ണു തുറന്നപ്പോഴേക്കും എന്റെ bike മുമ്പിലുള്ള കാറുമായി ശക്തിയിൽ ഇടിച്ചു കഴിഞ്ഞിരുന്നു.ശക്തിയായ ആ ഇടിയിൽ ഞാൻ എങ്ങോട്ടോ തെറിച്ചു വീണു.


(തുടരും)

                   *written by*
                                       *joker🤡*

*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..*

https://api.whatsapp.com/send?phone=+919744981021

*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*



🔪 *Murderer* 🔪

*(Crime,Thriller,Mystery)*


                    ✒️ *Dream Loser*


*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*


                    📕 *Part two*


ശക്തിയായ ആ ഇടിയിൽ ഞാൻ എങ്ങോട്ടോ തെറിച്ചു വീണു.

പേട്ടന്ന് ആയിരുന്നു ഞാൻ ഉറക്കത്തിൽ നിന്ന് ഞ്ഞെട്ടിയുണർന്നത്.ഹാർട്ട്ബീറ്റ് കൂടികൊണ്ടേ ഇരുന്നു.നോക്കിയപ്പോൾ ഞാൻ ഒരു കാറിന്റെ ബാക്ക് സീറ്റിൽ വിന്ഡോയുടെ അടുത്ത് ആയി തലവെച്ച് കിടക്കുവായിരുന്നു.അപ്പോഴേക്കും അടുത്തിരിക്കുന്ന സ്ത്രീ എന്നെ തൊട്ട് നോക്കിക്കൊണ്ട് ചോദിച്ചു

നീ നന്നായി വെയർത്തിരിക്കുന്നല്ലോ..എന്തുപറ്റി..

ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..ഉമ്മയാണ്.അപ്പോഴേക്കും ഉമ്മ പിന്നെയും ചോദിച്ചു


നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ..

ഞാൻ ഇല്ല എന്ന് തലയാട്ടി കൊണ്ട് മുൻപിലേക്ക് നോക്കി ഒരാൾ ഡ്രൈവ് ചെയ്യുന്നുണ്ട് ഒരാൾ ഫ്രോണ്ടിലെ സീറ്റിൽ ഇരിക്കുന്നുണ്ട്.ഉപ്പയും ഇക്കയും ആണ്.അപ്പോഴേക്കും ഇക്ക എന്നോട് ചോദിച്ചു

നീ പിന്നെയും ആ ദുസ്വപ്നം കണ്ടല്ലേ..

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

നിന്നോട് ഇന്നലെ നേരത്തെ കിടക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ.ശരിക്ക് ഉറക്കമില്ലാത്തത് കൊണ്ടാ ഇങ്ങനെ ദുസ്വപ്നങ്ങൾ ഒക്കെ കാണുന്നത്(ഉപ്പ)

അത് മാത്രമല്ല കുറച്ചു ദിവസത്തേക്ക് നല്ല റസ്റ്റ് വേണം എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നെ(ഇക്ക)

അപ്പോഴാണ് ഞാൻ എന്റെ തലയിൽ ഉണ്ടായിരുന്ന കേട്ട് ശ്രദ്ധിച്ചത്.തലയിൽ ഒരു മുറിവ് പറ്റിയിട്ടുണ്ട് പക്ഷെ ഇത് എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിത്തവും കിട്ടുന്നില്ല.ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിക്കാൻ നിന്നപ്പോഴേക്കും ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.

പുതിയ വീട് കാണുന്നതിന്റെ ആകാംഷയിലായിരിക്കും അവൻ.അതുകൊണ്ടായിരിക്കും ഇന്നല്ലേ ഉറങ്ങാഞ്ഞത്(ഇക്ക)

നമ്മൾ എത്താറായി(ഉപ്പ)

അപ്പോഴാണ് എനിക്ക് കുറെ കാര്യങ്ങൾ ഓർമ വന്നത്.ഞാൻ സ്റ്റാർ ട്രേഡേഴ്‌സ് എന്ന കമ്പനിയിലെ മാർക്കറ്റിംഗ് മാനേജർ ആയ അക്ബർ അലിയുടെയും ഭാര്യ ആയിഷ അക്ബറിന്റെയും മകൻ ആക്കിഫ്.പിന്നെ എന്റെ സഹോദരൻ ആശിഷ് ഇക്ക.ഉപ്പാക്ക് ട്രാൻസ്ഫർ കിട്ടിയ കാരണം ഞങ്ങൾ താമസം മാറാൻ പോകുന്ന പുതിയ വീട്ടിലേക്ക് പോയി കൊണ്ടിരിക്കുകയാണിപ്പോൾ.ഞാൻ എങ്ങനെയാ ഈ കാര്യങ്ങൾ പോലും മറന്നു പോകുന്നത്.എനിക്ക് ഒന്നും മനസിലാക്കുന്നില്ല.ഇനി തലയിലുള്ള മുറിവിനെ പറ്റിയും ഞാൻ മറന്നു പോയതായിരിക്കും.ഓർമ വന്നേക്കാം എന്ന വിശ്വാസത്തിൽ അതിനെ പറ്റി ഞാൻ അവരോട് ചോദിച്ചില്ല.കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവിടെ എത്തി.വിട്ടിലേക്കുള സാധനങ്ങൾ കൊണ്ടുവന്നിരുന്ന വണ്ടി അവിടെ നേരത്തെ എത്തിയിരുന്നു.കാറിൽ നിന്നിറങ്ങിയ ശേഷം അടുത്തുള്ള വീട്ടിലേക്ക് ശ്രദ്ധിച്ചു.മനോഹരമായ ഒരു വീട്.ഞങ്ങളുടെ പുതിയ വീടാണിത് ഞാൻ ആദ്യമായാണ് ഇത് കാണുന്നത്.പക്ഷെ എനിക്ക് എന്തോ ഈ വീട് പരിജയമിലാത്തത് പോലെ തോന്നുന്നില്ല എവിടെയോ കണ്ടു മറന്നത് പോലെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു.ഒരു പക്ഷെ ഞാൻ ഇതിനുമുൻപ് ഈ വീട് കണ്ടിട്ടുണ്ടാവണം ഇതുപോലെ ഇവിടെ ഇതിനു മുൻപിൽ നിന്നിട്ടുണ്ടാവണം.

നീ എന്താ ആലോജികുന്നത്.. നിനക്ക് ഈ വീട് ഇഷ്ടമായോ..(ഇക്ക)

ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.അത് കേട്ടതും ഇക്കാക്ക് ഒരുപാട് സത്തോഷമായി.സാധനങ്ങൾ ഇറക്കി വെക്കുന്നവരെ സഹായിക്കാൻ പോയ ഇക്കാനെയും നോക്കിക്കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു.അവൻ ചെറുപ്പം മുതലേ നന്നായി പടിക്കുമായിരുന്നു എല്ലാത്തിലും അവനായിരുന്നു ഫസ്റ്റ്
സ്പോർട്സിലും എല്ലാ മേഖലയിലും അവൻ മുന്നിലായിരുന്നു കുടിക്കില്ല വലിക്കില്ല ഒരു ദുശീലവും ഉണ്ടായിരുന്നില്ല എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന സ്വഭാവമായിരുന്നു.എല്ലാവരെയും പോലെ എനിക്കും എന്റെ ഇക്കാനെ ഒരുപാടിഷ്ടമാണ്.രണ്ട്‌വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അവന്റെ ഇടതുകാലിന് പരിക്ക് പറ്റി ഇപ്പോഴും എനിക്കും എന്റെ കുടുംബത്തിനും അവൻ ഒരു ഹീറോ തന്നെയാണ്.ഞാൻ നേരെ ഉപ്പാടെ അടുത്തേക്ക് പോയി.

ഞങ്ങൾക്ക് ഉള്ള റൂം എവിടെയാണ്..

മുകളിലുള്ള റൂം എടുത്തൊള്ളൂ..(ഉപ്പ)

ഞാൻ മുകളിലേക്ക് നടന്നു.ഇക്ക നേരത്തെ അവിടെ എത്തി സാധനങ്ങൾ ഒരുക്കി വെക്കാൻ തുടങ്ങിയിരുന്നു.അങ്ങോട്ട് പോകുന്നതിനിടയിൽ ഞങ്ങളുടെ റൂമിന്റെ ഓപ്പോസിറ്റ് ഉള്ള അടഞ്ഞുകിടക്കുന്ന റൂം എന്റെ കണ്ണിൽ പെട്ടു.ഞാൻ ഇക്കാടെ അടുത്തേക്ക് പോയി.

ഞാൻ വിചാരിച്ചു ഇക്ക ആ റൂമിൽ ആയിരിക്കും എന്ന്..

അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ..വീട്ടിലെ പഴയ തമാസക്കാരൻ അയാളുടെ സാധനങ്ങൾ ഒക്കെ അതിൽ പുട്ടിയിരിക്കുകയാണ്(ഇക്ക)

അപ്പൊ ആ റൂം നമ്മുക്ക് ഉപയോഗിക്കാൻ പറ്റില്ലേ..

പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.അയാൾ ആ റൂമിലെ സാധാനങ്ങളെ പറ്റി ഉപ്പനോട് പറഞ്ഞു കാണും ഉപ്പാടെ വിശാലമനസ്കത കാരണം സമ്മതിച്ചിട്ടും ഉണ്ടാവും..(ഇക്ക)

ഞാൻ സാധനങ്ങൾ ഒരുക്കി വെക്കാൻ ഇക്കാനെ സഹായിക്കാൻ തുടങ്ങി.

നീ ചോദിക്കുന്നത് കണ്ടിട്ട് ഞാൻ നിന്റെ ഒപ്പം കിടക്കുന്നത് നിനക്ക് ഇഷ്ടമില്ല എന്ന് തോന്നുന്നു..(ഇക്ക)

ഞാനും വിട്ടു കൊടുത്തില്ല.ഇഷ്ടമില്ല എന്ന മട്ടിൽ ഞാനും തലയാട്ടി.ഇക്കാടെ മുഖം ആകെ മാറുന്നത് ഞാൻ ശ്രദ്ധിച്ചു.

എനിക്കറിയാം നിനക്ക് ഇഷ്ടമല്ല എന്ന്..(ഇക്ക)

ഞാൻ വെറുതെ പറഞ്ഞതാണ്.ഇക്ക എന്താ പറയാ എന്നറിയാൻ വേണ്ടി..(ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു)

അപ്പോഴേക്കും അടിയിൽ നിന്നും ഉമ്മ വിളിക്കാൻ തുടങ്ങി.

ആഷീ..(ഉമ്മ)

എന്താ ഉമ്മാ..(ഇക്ക)

നീ ഒന്ന് ഇങ്ങോട്ട് വന്നേ..(ഉമ്മ)

ഉമ്മ വിളിച്ചതും ഇക്ക ഉമ്മടെ അടുത്തേക്ക് പോയി.

ഞാൻ സാധനങ്ങൾ ഒരുക്കി വെക്കാൻ തുടങ്ങി.ഉപ്പ വീട് വൃത്തിയാക്കാൻ വേണ്ടി വരുത്തിച്ച പണിക്കാരിൽ ഒരാൾ ഞങ്ങൾ പറയുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.അയാൾ ഒരു ബോക്സ് എടുത്ത് ഇത് എവിടെയാ വെക്കേണ്ടത് എന്ന് എന്നോട്‌ ചോദിച്ചതും ഞാൻ ഞാൻ സ്ഥലം കാണിച്ചു കൊടുത്തു.കൊണ്ട് പോകുന്നതിനിടയിൽ ആ ബോക്സ് അയാളുടെ കയ്യിൽ നിന്നും വഴുതി വീണ് അതിൽ ഉണ്ടായിരുന്നതൊക്കെ നിലത്തു ചിന്നിച്ചിതറിയതും അയാൾ കുറെ സോറി പറഞ്ഞു.ഞാൻ കുഴപ്പമില്ല എന്ന് പറഞ്ഞു കൊണ്ട് അതെല്ലാം തിരിച്ചു പെട്ടിയിലേക്കിടാൻ അയാളെ സഹായിച്ചു.

ഞാൻ തന്നോട് ഒരു കാര്യം ചോദിച്ചോട്ടെ..(പണിക്കാരൻ)

ഞാൻ ചോദിച്ചോളൂ എന്ന അർത്ഥത്തിൽ തലയാട്ടി.

ഇപ്പൊ താഴേക്ക് പോയത് നിങ്ങളുടെ മൂത്ത ചേട്ടനാണോ..(പണിക്കാരൻ)

അതേ.എന്തേ..

ശരിക്കും അവൻ നിന്റെ മൂത്ത ചേട്ടനാണോ..(പണിക്കാരൻ)

അതെല്ലൊ..

അവന് എത്ര വയസ്സുണ്ട്..(പണിക്കാരൻ)

അത് എന്തിനാ ചോദിക്കുന്നെ..

അപ്പോഴേക്കും ഇക്ക അവിടേക്ക് എത്തി.ഉപ്പ അടിയിൽ ചോദിക്കുന്നുണ്ടെന്ന് ആ പണികാരനോടായി പറഞ്ഞു.അത് കേട്ടതും അയാൾ താഴേക്ക് നടന്നു ഇക്ക എന്റെ അടുത്ത് വന്നിരുന്നു.ഞങ്ങൾ രണ്ടുപേരും കൂടി റൂം ഒരുക്കിയും സംസാരിച്ചും സമയം പോയതറിഞ്ഞില്ല.സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഉമ്മ ഞങ്ങളെ താഴേക്ക് വിളിച്ചു.ഞങ്ങൾ രണ്ടുപേരും കൂടി താഴേക്ക് നടന്നു അവിടെ പോയി നോക്കിയപ്പോൾ ഉമ്മ ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ട്.പുതിയ വീട്ടിലെ ആദ്യത്തെ ദിവസം ആയത്കൊണ്ടാ തോന്നുന്നു ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.

അക്കീ നീ എന്തു പറയുന്നു.നിനക്ക് വീടെല്ലാം ഇഷ്ടപെട്ടില്ലേ..(ഉമ്മ)

ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ ഉമ്മ എനിക്ക് ഒരുപാട് ഇഷ്ടമായി..

എന്നോട് ആരും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചില്ല.എന്റെ ഇഷ്ട്ടം ഒന്നും ഇപ്പൊ ആർക്കും അറിയണ്ടാ..(ഇക്ക)

ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞതും ഞങ്ങളും ചിരിക്കാൻ തുടങ്ങി.

അവനു വീടെല്ലാം ഇഷ്ടമായിട്ടുണ്ട്.ഞാൻ അവന്റെ കൂടെ റൂമിൽ കിടക്കുന്നതാ അവന് ഇഷ്ടമില്ലാത്തത്..(ഇക്ക)

എന്തിനാ ഇക്ക പിന്നെയും അതുതന്നെ പറയുന്നേ.അത് ഞാൻ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞില്ലേ..

അത് അധികകാലം വേണ്ടിവരില്ല ഒരു മാസത്തിനകം സാധനങ്ങൾ ഒക്കെ അവിടെ നിന്നും മാറ്റി തരാം എന്ന് അയാൾ പറഞ്ഞിട്ടുണ്ട്..(ഉപ്പ)

ഉപ്പ വിഷമിക്കണ്ട ഇക്ക വെറുതെ തമാശ പറയുന്നതാണ്..

അപ്പൊ നീയല്ലേ എന്നോട് പറഞ്ഞത്..(ഇക്ക)

അത് ഞാൻ വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞില്ലേ..

ഉപ്പാ പഴയ തമാസകാരന്റെ എന്ത് സാധാനങ്ങളാ ആ റൂമിൽ ഉള്ളത് എന്ന് അറിയാമോ..

എന്താണെന്ന് എനിക്കും വലിയ പിടിയില്ല.ചിലപ്പോ അയാൾ പണ്ട് ഉപയോഗിച്ചിരുന്ന സാധനങ്ങൾ വല്ലതും ആയിരിക്കും..(ഉപ്പ)

ഞാൻ ആലോജികുന്നത് കണ്ട് ഉപ്പ പറഞ്ഞു.

എന്തായാലും ഞാൻ ഒരു കാര്യം പറയാം.നിങ്ങൾ രണ്ടുപേരും ഒരു കാരണവശാലും അങ്ങോട്ട് പോകാൻ പാടില്ല.സാധനങ്ങൾ അയാൾ മാറ്റുന്നത് വരെ ആരും ആ റൂമിൽ പോകരുതെന്ന് അയാൾ പറഞ്ഞിരുന്നു..(ഉപ്പ)

ആക്കീ നീ എല്ലാ ദിവസവും മറക്കാതെ മരുന്ന് കഴിക്കണം..(ഉമ്മ)

അത് ഞാൻ ശ്രദ്ധിച്ചോളാം ഉമ്മ..(ഇക്ക)

ഭക്ഷണം കഴിക്കൽ തുടർന്നു. അപ്പോഴും എന്റെ മനസ്സ് നിറയെ ആ മുറിയിൽ എന്തായിരിക്കും എന്നായിരുന്നു.പെട്ടന്നായിരുന്നു ഞങ്ങൾ ഇരിക്കുന്നത്തിന്റെ നേരെ മുകളിൽ നിന്ന് എന്തോ വീഴുന്നത് പോലെ ഉള്ളൊരു ശബ്ദം കേട്ടു.ഞാൻ മുകളിലേക്ക് നോക്കി.

എന്താ ഒരു ശബ്ദം കേട്ടത്..

എന്ത് ശബ്ദം..(ഇക്ക)

എന്തോ ഒരു സാധനം വീഴുന്നത് പോലെ..

പുറത്തു നല്ല മഴയുണ്ട്. ചിലപ്പോ അത് ഇടി വെട്ടിയ ശബ്ദമായിരിക്കും..(ഉപ്പ)

ഇതിനു മുകളിലല്ലേ ആ മുറിയുള്ളത്..

അതേ.ആ മുറി മുകളിലാണ്..(ഉപ്പ)

ചിലപ്പോ ശബ്ദം ആ മുറിയിൽ നിന്നായിരിക്കുമോ..

അത് ഇടി വെട്ടിയ ശബ്ദം ആണ് എന്ന് ഞാൻ പറഞ്ഞില്ലേ..(ഉപ്പ)

അപ്പോഴേക്കും പുറത്ത് പിന്നെയും ഇടി വെട്ടാൻ തുടങ്ങി.

നല്ല മഴയുണ്ട്.കരെന്റ് ഒന്നും പോകാതിരുന്നാൽ മതിയായിരുന്നു..(ഇക്ക)

ചിലപ്പോ നാളെ രാവിലെ വരെ മഴ കാണും.ഭാഗ്യം നമ്മൾ പുറപ്പെട്ടപ്പോൾ ഒന്നും മഴയില്ലാഞ്ഞത്..(ഉപ്പ)

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞാൻ റൂമിലേക്ക് പോയി കിടന്നു.കുറച്ചു സമയം കിടന്നപ്പോഴേക്കും ഇക്ക എനിക്കുള്ള മരുന്നുമായി വന്നു.ഞാൻ അത് മേടിച്ചു കഴിക്കുന്നതിനിടയിൽ ഞാൻ ഇക്കാനോട് ചോദിച്ചു.

ഇക്ക എന്റെ മൊബൈൽ കണ്ടിരുന്നോ..

നിന്റെ പുതിയ മൊബൈൽ അല്ലെ.അത് ഉപ്പ എന്നെ ഏല്പിച്ചിരുന്നു.ഞാനതാ ഷെൽഫിൽ വെച്ചിട്ടുണ്ട്..(ഇക്ക)

എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

പുതിയ മൊബൈലോ..

നിനക്ക് ആക്‌സിഡന്റ് പറ്റിയ സമയത്ത്‌ നിന്റെ പഴയ മൊബൈൽ നിനക്ക് നഷ്ടപെട്ടില്ലേ.ഇത് ഉപ്പ നിനക്ക് വേണ്ടി വാങ്ങിയ പുതിയ മൊബൈൽ ആണ്.പിന്നെ ബൈക്ക് ശരിയായെന്ന് പറഞ്ഞു വർക്ഷോപ്പിലെ ആൾ വിളിച്ചിരുന്നു..അത് നാളെ ഇങ്ങോട്ട് എത്തിക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്..(ഇക്ക)

ഇക്ക പറഞ്ഞിടത്തോളം ബൈക്ക് ആക്‌സിഡന്റ് പറ്റിയാണ് എന്റെ ഈ മുറിവ്‌ സംഭവിച്ചത് എന്ന് മനസിലായെങ്കിലും എനിക്ക് ഒന്നും ഓർമിച്ചെടുക്കാൻ കഴിയുന്നില്ലായിരുന്നു.ഇക്കാട് അതിനെപ്പറ്റി പറഞ്ഞാലോ എന്ന് വിചാരിച്ചെങ്കിലും പിന്നെയത് വേണ്ട എന്ന് വെച്ചു.ഞാൻ മരുന്ന് കുടിച്ചതും ഇക്ക പോയി കിടന്നു.റൂമിന്റെ വാതിൽ പതിയെ ചരിവെച്ചിട്ടെ ഉണ്ടായിരുന്നുള്ളു.അതിനുള്ളിലൂടെ ആ അടച്ചിട്ടിരിക്കുന്ന മുറി കണ്ണമായിരിക്കുന്നു.അവിടേക്ക് നോക്കി കിടന്നതിനിടയിൽ ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.ഞാൻ പെട്ടെന്ന് ഇക്കാനെ നോക്കി നല്ല ഉറക്കത്തിലാണ്.പുട്ടിയിട്ടിരിക്കുന്ന ആ മുറി പെട്ടന്ന് എന്റെ കണ്ണിൽ പെട്ടു.ശബ്ദം വന്നത് ആ മുറിയിൽ നിന്നാണെന്ന് എനിക്ക് മനസ്സിലായി.പതിയെ എഴുന്നേറ്റ് ആ മുറിയുടെ അടുത്തേക്ക് ആയി നടന്നു.മുറിയുടെ അടുത്തേക്ക് അടുക്കും തോറും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.



(തുടരും)

                   *written by*
                                       *joker🤡*

*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021



*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*



🔪 *Murderer* 🔪

*(Crime,Thriller,Mystery)*


                    ✒️ *Dream Loser*


*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*


                    📕 *Part 3*


പതിയെ എഴുന്നേറ്റ് ആ മുറിയുടെ അടുത്തേക്ക് ആയി നടന്നു.മുറിയുടെ അടുത്തേക്ക് അടുക്കും തോറും ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.

മുറിയുടെ അടുത്ത് എത്തിയതും ഉപ്പ പറഞ്ഞ വാക്കുകൾ മനസിലേക്ക് വന്നു.

*നിങ്ങൾ രണ്ടുപേരും ഒരു കാരണവശാലും ആ മുറിയിൽ പോകാൻ പാടില്ല..*

തിരിച്ചു പോയി കിടന്നാലോ എന്ന് വിചാരിച്ചു.ഇല്ല എനിക്കറിയണം ആ റൂമിൽ എന്താ ഉള്ളത് എന്ന്.ഡോർ തുറക്കാനായി ലോക്കിൽ തൊട്ടതും ഒരാൾ പുറക്കിൽ നിന്നും എന്റെ ഷോള്ഡറിൽ പിടിച്ചു.ഒട്ടും പ്രതീക്ഷിക്കാതെ ഉള്ളതായതിനാൽ ഞെട്ടികൊണ്ട് ഞാൻ പുറകിലേക്ക് നോക്കി.പെട്ടെന്ന് തിരിഞ്ഞതും ഇക്കയും ഞ്ഞെട്ടിപോയി.

ഇക്ക..

നീ എന്താ ഇവിടെ ചെയ്യുന്നേ..(ഇക്ക)

ഈ റൂമിൽ നിന്ന് എന്തൊക്കെയോ ശബ്‌ദം കേൾക്കുന്നു..

ശബ്ദമോ..(ഇക്ക)

ആഹ്..

ഇക്ക പതിയെ ഇക്കാടെ ചെവി ഡോറിനോട് ചേർത്തു വെച്ചുനോക്കി.

ഇവിടെ നിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ലല്ലോ..(ഇക്ക)

ഇല്ല ഇക്ക സത്യമായിട്ടും ഞാൻ റൂമിൽ നിന്നും ശബ്‌ദം കേട്ടതാ..

എല്ലാം നിനക്ക് തോന്നുന്നതാവും.വാ നമ്മുക്ക് ഒന്ന് പുറത്തേക്ക് പോകാം..(ഇക്ക)

പുറത്തേക്കോ പുറത്ത് നല്ല മഴയാണ്..

അതൊന്നും കുഴപ്പമില്ല നമ്മുക്ക് കുടയെടുക്കാം..(ഇക്ക)

ഇക്ക നിർബന്ധിച്ചപ്പോൾ പിന്നെ ഞാൻ സമ്മതിച്ചു.ഞങ്ങൾ ഒരു കുടയും എടുത്ത് പുറത്തേക്കിറങ്ങി.ഒരു മലമുകളിലേക്ക് പോകുന്ന വഴിയിൽ ആയിരുന്നു ഞങ്ങളുടെ വീട്.ഞങ്ങൾ ആ മലമുകളിലേക്ക് നടന്നു.മലമുകളില്ലേ കാഴ്ച്ച വളരെ ഭംഗിയുള്ളതായിരുന്നു.അടിവാരം മുഴുവൻ മരങ്ങളാൽ നിറഞ്ഞതായിരുന്നു അതിനപ്പുറം വീടുകളും ബില്ഡിങ്ങുകളും ഉണ്ടെങ്കിലും മഴയിൽ അതൊന്നും വ്യക്തമായി കാണാൻ ഉണ്ടായിരുന്നില്ല.ഞാനും ഇക്കയും കൂടി അടിവാരത്തിലേക്കും നോക്കി അവിടെ അങ്ങനെ ഇരുന്നു.മഴയുടെ ശക്തി കുറയാൻ തുടങ്ങി.ഞാൻ എന്തോ ആലോചിക്കാൻ തുടങ്ങിയപ്പോഴേക്കും ഇക്കാടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി.ഇക്ക പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അറ്റൻഡ് ചെയ്‌തു.

ഉപ്പ ഞങ്ങൾ ഇവിടെ പുറത്ത് ഉണ്ട്.ഞങ്ങൾ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ..(ഇക്ക)

ആഹ് ഉപ്പ.ഞാൻ ഇപ്പൊ അങ്ങോട്ട് വരാം..(ഇക്ക)

എന്ന് പറഞ്ഞു കൊണ്ട് ഇക്ക കാൾ കട്ട് ചെയ്‌തു.

ഉപ്പ എന്തിനാ വിളിച്ചെ..

നമ്മൾ എവിടെ എന്നറിയാൻ വിളിച്ചതാ..(ഇക്ക)

മ്മ്‌..

ഞാൻ ഇപ്പൊ വരാം രാവിലെ തരണമെന്ന് പറഞ്ഞു ഉപ്പ ഇന്നലെ രാത്രി എന്റെ കയ്യിൽ കുറച്ചു ഡോക്യൂമെന്റ്‌സ് ഏല്പിച്ചിരുന്നു.അത് ഇപ്പോൾ വേണമെന്ന് ഉപ്പ പറഞ്ഞു.ഞാൻ അത് എടുത്ത് കൊടുത്തിട്ട് വരാം..(ഇക്ക)

ഞാനും വരാം..

ഇല്ല.നീ ഇവിടെ നിന്നോ പെട്ടന്ന് എടുത്ത് കൊടുത്തിട്ട് പെട്ടന്ന് വരാം..(ഇക്ക)

ഓക്കെ..

ഇക്ക അത് എടുത്ത് കൊടുക്കാൻ വേണ്ടി ഉപ്പാടെ അടുത്തേക്ക് പോയി.ഞാൻ ഇക്കാനെയും കാത്ത് അവിടെ നിന്നു.മഴകാർ മെല്ലെ മാറാൻ തുടങ്ങിയപ്പോൾ ഉദയസുര്യന്റെ കിരണങ്ങൾ അതിനുള്ളിലൂടെ പുറത്തേക്ക് വരാൻ തുടങ്ങി.പതിയെ അടിവാരത്തിലേക്ക് പ്രകാശ കിരണങ്ങൾ അടിക്കാൻ തുടങ്ങിയതും അവക്ക് ഭംഗി കൂടുന്നത് പോലെ തോന്നി.അതും നോക്കി നിൽക്കുമ്പോഴാ ഇക്ക പോയിട്ട് കുറച്ചു നേരമായല്ലോ എന്ന് ഓർമവെന്നത്.ഞാൻ പതിയെ വീട്ടിലേക്ക്  നടന്നു.നടക്കുന്നതിനിടയിലാണ് ഞാൻ പെട്ടന്നാ കാഴ്ച കണ്ടത്.എനിക്ക് എന്തുചെയ്യണം എന്ന് ഒരു പിടിത്തവും കിട്ടിയില്ല ഞാൻ പെട്ടെന്ന് അങ്ങോട്ട് ഓടി.

ഇക്കാ........



(തുടരും)

                   *written by*
                                       *joker🤡*

*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021



*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*