🔪 *Murderer* 🔪
*(Crime,Thriller,Mystery)*
✒️ *Dream Loser*
*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*
📕 *Part 4*
എനിക്ക് എന്തുചെയ്യണം എന്ന് ഒരു പിടിത്തവും കിട്ടിയില്ല ഞാൻ പെട്ടെന്ന് അങ്ങോട്ട് ഓടി.
ഇക്കാ.......
ഇക്കാനെ ആരൊക്കെയോ പിടിച്ചു വെച്ചിരിക്കുകയായിരുന്നു.ഞാൻ അവിടേക്ക് ഓടിയെത്തിയതും അവർ ഇക്കാനെ ബലം പ്രയോഗിച്ചു അടുത്ത് ഉണ്ടായിരുന്ന വണ്ടിയിൽ കയറ്റി കൊണ്ട് പോയി.എനിക്കവരെ തടയാൻ കഴിഞ്ഞില്ല.ഞാൻ വീട്ടിലേക്ക് ഓടി അവിടെ എത്തിയതും ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക് ഓടി.ഓടി വരുന്ന എന്നെ കണ്ടതും.
എന്തു പറ്റി മോനെ.നീ കിതക്കുന്നുണ്ടല്ലോ..(ഉമ്മ)
ഇക്കാനെ..
ഇക്കാക്ക് എന്തുപറ്റി..(ഉപ്പ)
ഇക്കാനെ ആരോ ബലം പ്രയോഗിച്ച് ഒരു വണ്ടിയിൽ കയറ്റി കൊണ്ട് പോയി..
അത്രയും പറഞ്ഞപ്പോഴേക്കും എന്റെ തല കറങ്ങാൻ തുടങ്ങി.ഉപ്പ എന്താ ഉണ്ടായത് എന്ന് ചോദിച്ചു വന്നപ്പോഴേക്കും ഞാൻ ഉപ്പാന്റെ കയ്യിലേക്ക് വീണു.എന്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.
*കണ്ണു തുറന്നപ്പോഴേക്കും എന്റെ ബൈക്ക് മുൻപിലുള്ള കാറുമായി ശക്തിയിൽ ഇടിച്ചു കഴിഞ്ഞിരുന്നു.ശക്തിയായ ആ ഇടിയിൽ ഞാൻ എങ്ങോട്ടോ തെറിച്ചു വീണു..(DREAM)*
പെട്ടന്ന് ഞ്ഞെട്ടിയുണർന്നതും ഉപ്പയും ഉമ്മയും എന്റെ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.
ആക്കി നീ ഓക്കെ ആണോ..(ഉമ്മ)
ഉമ്മാ..
പറ ആക്കി നിനക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ..(ഉമ്മ)
ആഷി എവിടെ..
അവനിതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.അവനെ കുറിച്ചു പോലീസ് അന്യോഷിക്കുന്നുണ്ട് പക്ഷെ ഒരു വിവരവുമില്ല..(ഉപ്പ)
എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.ഇക്കാനെ ആരാവോ പിടിച്ചു കൊണ്ട് പോയത്.
നിന്നെ ആ പോലീസുകാർക്ക് കാണണം പറഞ്ഞിരുന്നു.അവർക്ക് നിന്നോട് എന്തൊക്കെയോ ചോദിച്ചറിയാൻ ഉണ്ട് എന്ന്..(ഉപ്പ)
ആക്കി.നീ ഇപ്പൊ റസ്റ്റ് എടുത്തോ.അവർ വന്നാൽ നിന്നോട് പറയാം..(ഉമ്മ)
എന്ന് പറഞ്ഞുകൊണ്ട് അവർ അവിടെ നിന്നും പോയി.കുറച്ചു കഴിഞ്ഞപ്പോഴേക്കും പോലീസ് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഉമ്മ എന്നെ അടിയിലേക്ക് കൊണ്ടുപോയി.ഞാൻ ചെന്നപ്പോൾ രണ്ട് പോലീസ് ഓഫീസർമാർ അവിടെ ഉണ്ടായിരുന്നു.ഞാൻ അവർക്ക് നേരെ പോയിരുന്നു.
നിനക്ക് അവരുടെ ആരുടെയെങ്കിലും മുഖം ഓർമയുണ്ടോ..(ഓഫീസർ 1)
ഇല്ല.ആ സമയത്ത് വെളിച്ചം കുറവായിരുന്നു.പോരാത്തതിന് അവർ എന്തുകൊണ്ടോ മുഖം മറച്ചിരുന്നു..
നിനക്ക് എന്തെങ്കിലും ഓർമ ഉണ്ടോ..(ഓഫീസർ 1)
അപ്പോഴാണ് എനിക്ക് അത് ഓർമ വന്നത്.
സർ.ഞാൻ ആ വണ്ടിയുടെ നമ്പർ നോട്ട് ചെയ്തിരുന്നു.എനിക്ക് അത് ഓർമ ഉണ്ട്..
അത് എങ്ങനെ ഉള്ള വണ്ടിയായിരുന്നു..(ഓഫീസർ 1)
അത് ഒരു വാൻ ആയിരുന്നു സർ..
അയാൾ നേരെ ഒപ്പമുള്ള പോലീസ് ഓഫീസറുടെ നേരെ തിരിഞ്ഞു പറഞ്ഞു.
അവന്റെ അടുത്ത് നിന്നും ആ വണ്ടി നമ്പർ വാങ്ങി പെട്ടന്ന് ആ വണ്ടിയുടെ ഡീറ്റൈൽസ് എടുക്ക്..(ഓഫീസർ 1)
ഓക്കെ സർ..(ഓഫീസർ 2)
ഞാൻ അയാൾക്ക് വണ്ടി നമ്പർ പറഞ്ഞു കൊടുത്തു.അയാൾ ആ നമ്പർ എഴുതിയെടുത്ത് അപ്പുറത്ത് പോയി ആർക്കോ വിളിക്കുന്നുണ്ട്.
ആഷിയെ തട്ടിക്കൊണ്ട് പോയത് ആരാ എന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ..(ഓഫീസർ 1)
ഇല്ല..
അവന് ശത്രുക്കൾ ആരെങ്കിലും ഉള്ളതായി അറിയോ..(ഓഫീസർ 1)
ഇല്ല.എന്റെ ഇക്കാക്ക് ശത്രുക്കൾ ആരും ഉണ്ടാവില്ല.ഇക്ക എല്ലാവരോടും അത്ര നല്ല രീതിയിലെ പെരുമാറുള്ളൂ..
അപ്പോഴേക്കും കാൾ കട്ട് ചെയ്തുകൊണ്ട് ആ ഓഫീസർ അങ്ങോട്ട് വന്നു.
ചെറിയ ഒരു പ്രശ്നം ഉണ്ട് സർ..(ഓഫീസർ 2)
എന്താ എന്ന് അറിയാതെ ഞങ്ങൾ എല്ലാം അയാളെ നോക്കി.
(തുടരും)
*written by*
*joker🤡*
*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021
*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*
🔪 *Murderer* 🔪
*(Crime,Thriller,Mystery)*
✒️ *Dream Loser*
*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*
📕 *Part 5*
എന്താ എന്ന് അറിയാതെ ഞങ്ങൾ എല്ലാം അയാളെ നോക്കി.
സർ.ഇവൻ പറഞ്ഞ നമ്പറിൽ അങ്ങനെ ഒരു വണ്ടി ഇല്ല..(ഓഫീസർ 2)
അങ്ങനെ വരാൻ ഒരു സാധ്യതയുമില്ല.ഞാൻ ആ നമ്പർ വളരെ വ്യക്തമായി കണ്ടതാണ്..
നീ പറഞ്ഞില്ലേ അതികം വെളിച്ചം ഉണ്ടായിരുന്നില്ല എന്ന്. നിനക്ക് നമ്പർ മാറിയതായിരിക്കും..(ഓഫീസർ 1)
ഞാൻ ഉറപ്പിച്ചു പറഞ്ഞിട്ടും അവർ ഇങ്ങനെ പറയുന്നത്ത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു.ഞാൻ കുറച്ചു ദേഷ്യത്തോടെ തന്നെ പറഞ്ഞു.
ഈ നമ്പറിൽ ഉള്ള വാൻ തന്നെയാണ് സർ.ഞാൻ വ്യക്തമായി കണ്ടതാണ്.എനിക്ക് നല്ല ഉറപ്പുണ്ട്..
എനിക്ക് ദേഷ്യം കൂടി വരുന്നത് കണ്ട് ഉമ്മ എന്നെ പിടിച്ചു.
സർ.എന്റെ മോന് തീരെ വയ്യ.നിങ്ങൾക്ക് അവനിൽ നിന്ന് വേണ്ട ഉത്തരങ്ങൾ കിട്ടി എന്ന് പ്രതീക്ഷിക്കുന്നു..(ഉപ്പ)
ഒക്കെ.എന്നാൽ ഞങ്ങൾ ഇറങ്ങുന്നു.ഞങ്ങൾ ഞങ്ങളുടെ മാക്സിമം ശ്രമിക്കാം..(ഓഫീസർ 1)
അവർ ഇറങ്ങാൻ നിന്നതും ഞാൻ അവരെ നോക്കി.
സർ.എന്റെ ഇക്കാനെ എങ്ങനെങ്കിലും കണ്ടുപിടിക്കണം..
മമ എന്ന് മൂളികൊണ്ടായാൽ തലയാട്ടി പുറത്തേക്ക് പോയി.
ആക്കി.നീ റൂമിൽ പോയി റസ്റ്റ് എടുക്ക്.നിന്നെ കണ്ടാലറിയാം തീരെ വയ്യ എന്ന്..(ഉപ്പ)
ഞാൻ റൂമിലേക്ക് പോയി ബെഡിൽ കിടന്നു.ഇക്കാനെ തട്ടിക്കൊണ്ട് പോയത് ആരാ എന്നത് പോലെ തന്നെ എന്നെ കുഴപ്പിക്കുന്ന വേറെ ഒരു കാര്യം കൂടി ഉണ്ടായിരുന്നു.ഞാൻ കാണുന്ന ആ സ്വപ്നം എന്നും ഞാനയാളെ സ്വപ്നത്തിൽ കാണാറുണ്ട് ബട്ട് അയാൾ ആരാണെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല.എന്റെ സ്വപ്നങ്ങളിൽ അയാൾ വേദനയോട് കൂടിയാണെന്ന് എനിക്ക് അയാളുടെ ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലായിരുന്നു.
ദിവസങ്ങൾ കടന്നുപോയി ഒരാഴ്ചയായി.പതിയെ പതിയെ പൊലീസുകാർ ഇതിൽനിന്നും പിന്തിരിയാൻ തുടങ്ങി.ഇക്കാടെ കാര്യത്തിൽ എന്റെ മതാപിതാകളെക്കാൾ വിഷമം ഉണ്ടായിരുന്നു എനിക്ക്.ദിവസങ്ങൾ പിന്നെയും കടന്നു പോയി.
എന്തോ ശബ്ദം കെട്ടായിരുന്നു ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.ശബ്ദം വന്ന സ്ഥലം കുറെ നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല.അടുത്തുണ്ടായിരുന്ന ജഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ച ശേഷം കിടക്കാൻ നിന്നപ്പോഴാണ് പിന്നെയും ശബ്ദം കേൾക്കാൻ തുടങ്ങിയത്.ഇപ്രാവശ്യം എനിക്ക് ഉറപ്പായി മുൻപിലുള്ള റൂമിൽ നിന്നാണ് ശബ്ദം വരുന്നത്.ഞാൻ പതിയെ എഴുന്നേൽക്കാൻ നിന്നപ്പോഴേക്കും ആ റൂമിന്റെ ഡോർ ആരോ തുറക്കുന്നത് പോലെ തോന്നി.ഞാൻ വേഗം ബെഡിൽ തന്നെ കണ്ണടച്ചു കിടന്നു.ഡോർ തുറന്ന് ആരോ നടന്നു വരുന്നതിന്റെ ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.ശബ്ദം കൂടി കൂടി വരുന്നതിലൂടെ അയാൾ എന്റെ റൂം ലക്ഷ്യമാക്കിയാണ് വരുന്നത് എന്ന് എനിക്ക് മനസ്സിലായി.ഞാൻ അവിടെ തന്നെ മിണ്ടാതെ കിടന്നു.കുറച്ചു നേരത്തിന് ശേഷം ശബ്ദം ഒന്നും കേൾക്കാതായി.പേടിയുണ്ടായിരുന്നെങ്കിലും ഞാൻ പതിയെ എഴുന്നേറ്റു റൂം മുഴുവൻ നോക്കി ആരെയും കാണാൻ കഴിഞ്ഞില്ല ഞാൻ പെട്ടെന്ന് എന്റെ റൂമിന്റെ ഡോർ അടച്ചു കുറ്റിയിട്ടു.കുറച്ചു ആശ്വാസം ആയപ്പോഴേക്കും ഉമ്മാടേം ഉപ്പാടേം നിലവിളി കേൾക്കാൻ തുടങ്ങി.
അവർ ആക്കീ.ആക്കീ എന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുകയായിരുന്നു.എനിക്ക് എന്തു ചെയ്യണം എന്ന് ഒരു പിടിത്തവും ഉണ്ടായിരുന്നില്ല.ഞാൻ പതിയെ ഡോർ തുറന്നു നോക്കി.മുൻപിലുള്ള റൂമിനുള്ളിൽ നിന്നായിരുന്നു അവരുടെ ശബ്ദം കേൾക്കുന്നത് പിന്നെ ഞാൻ ഒന്നും ആലോജിച്ചില്ല ആ റൂമിന് നേരെ ഓടി.ഉള്ളിൽ നിന്നുള്ള അവരുടെ നിലവിളി എന്റെ ചെവിയിൽ തുളച്ചു കയറാൻ തുടങ്ങി.റൂമിന്റെ അടുത്തെത്തിയപ്പോഴേക്കും അവരുടെ ശബ്ദം നിലച്ചു.ഞാൻ അവരെ വിളിച്ചു കൊണ്ട് ഡോറിൽ തട്ടികൊണ്ടിരുന്നു.
ഉപ്പാ..ഉമ്മാ..
എത്ര വിളിച്ചിട്ടും ഉള്ളിൽ നിന്നും ശബ്ദമൊന്നും കേൾക്കാനുണ്ടായിരുന്നില്ല.റൂം തുറക്കാനായി ലോക്കിൽ കൈ വെച്ചതും പുറകിൽ നിന്നൊരാൾ എന്റെ ഷോള്ഡറിൽ പിടിച്ചു.
*ഞാൻ തിരഞ്ഞു നോക്കിയതും മുഖം ജോക്കറിന്റെ മാസ്‌ക് കൊണ്ട് മറച്ച ഒരാൾ കത്തിയുമായി എന്റെ മുൻപിൽ നിൽക്കുന്നു.ഹാർട്ട്ബീറ്റ് കൂടാനും ശരീരമാകെ വിറക്കാനും തുടങ്ങി.ഞാൻ എന്തെങ്കിലും ചെയ്യുന്നതിന് മുൻപായി അയാളുടെ കത്തി എന്റെ വയറിനുള്ളിലേക്ക് കയറിയിരുന്നു.കത്തി കയറിയ സ്ഥലത്ത് ഞാൻ കൈ കൊണ്ട് പിടിച്ചു കത്തിയുടെ അടിയിലൂടെയായി ചോര വാർന്നൊഴുകാൻ തുടങ്ങിയിരുന്നു.ഞാൻ പതിയെ അയാളുടെ മുഖത്തേക്ക് നോക്കി.മാസ്‌ക് ധരിച്ച അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു.മുഖത്തു നിന്നും നോട്ടം മാറ്റാതെ തന്നെ ആയാൾ വയറിനുള്ളിലേക്ക് കയറിയിരുന്ന കത്തി വലിച്ചൂരി പിന്നെയും കുത്തി.വേദന സഹിക്കവയ്യാതെ എന്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.*
(തുടരും)
*written by*
*joker🤡*
*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021
*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*
🔪 *Murderer* 🔪
*(Crime,Thriller,Mystery)*
✒️ *Dream Loser*
*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*
📕 *Part 6*
*മാസ്‌ക് ധരിച്ച അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു.മുഖത്തു നിന്നും നോട്ടം മാറ്റാതെ തന്നെ ആയാൾ വയറിനുള്ളിലേക്ക് കയറിയിരുന്ന കത്തി വലിച്ചൂരി പിന്നെയും കുത്തി.വേദന സഹിക്കവയ്യാതെ എന്റെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.*
ഉറക്കത്തിൽ നിന്നും ഞ്ഞെട്ടിയുണർന്നതും റൂം മുഴുവനായി ഒന്ന് നോക്കി.ആരുമില്ല.ഫാൻ ഓണാണെങ്കിലും നന്നായി വിയർക്കുന്നുണ്ടായിരുന്നു.പതിയെ എഴുന്നേറ്റ് റൂമിന്റെ ഡോർ അടക്കാനായി പോയപ്പോഴാണ് മുൻപിലുള്ള റൂം വീണ്ടും എന്റെ ശ്രദ്ധയിൽ പെട്ടത്.അതിനുള്ളിൽ എന്താണെന്ന് ഇന്നെനിക്ക് അറിയണം എന്ന തീരുമാനത്തോടെ ആ റൂം തുറന്നു നോക്കാനായി പോയി.റൂമിന്റെ അടുത്ത് എത്തിയതും ഹാർട്ട്ബിറ്റ് കൂടാൻ തുടങ്ങി.ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഞാൻ രണ്ടും കല്പിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും അത് ലോക്ക് ആയിരുന്നു.ഞാൻ എന്റെ റൂമിലേക്ക് തന്നെ പോയി.ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴാണ് ഉമ്മാടെ വിളി കേട്ടത്.
ആക്കീ..ആക്കീ..(ഉമ്മ)
ആ വിളികേട്ടതും എനിക്ക് ഓർമ വന്നത് ഞാൻ കണ്ട സ്വപ്നമായിരുന്നു.പെട്ടെന്ന് ഡ്രസ് എടുത്ത് ഇട്ട് അടിയിലേക്ക് ഓടി.അടിയിൽ എത്തിയതും കണ്ട കാര്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.എന്റെ ചുണ്ടുകൾ പതിയെ ചലിച്ചു.
ഇക്കാ..
അതെ എന്റെ ഇക്ക ഇതാ എന്റെ മുൻപിൽ.ഞാൻ ഓടിപ്പോയി ഇക്കാനെ കെട്ടിപിടിച്ചു.
ഇക്കാക്ക് എന്താ സംഭവിച്ചേ..
അവനോട് ഇപ്പൊ ഒന്നും ചോദിക്കേണ്ട.അവനൊന്ന് റസ്റ്റ് എടുത്തോട്ടെ..(ഉപ്പ)
ഇക്ക പോയി കിടന്നു സമയം കുറെ കഴിഞ്ഞു.ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം ഞാനും ഇക്കയും കൂടി റൂമിൽ പോയിരുന്നു.ഞാൻ ഇക്കാനെ നോക്കി പതിയെ ചോദിച്ചു.
എന്താ ഇക്കാ സംഭവിച്ചത് ആരാ ഇക്കാനെ തട്ടിക്കൊണ്ട് പോയത്..
അത്..(ഇക്ക)
പറ ഇക്കാ ആരാ അവർ..
കഴിഞ്ഞ ദിവസങ്ങളിൽ എന്താ സംഭവിച്ചത് ഒന്നും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല..(ഇക്ക)
എന്നും പറഞ്ഞു കൊണ്ട് ഇക്ക കിടന്നു.എനിക്ക് ഒന്നും മനസിലാകുന്നില്ല ഇക്ക എല്ലാം മറന്നു പോയി എന്ന് പറയുന്നു പക്ഷെ എങ്ങനെ.കുറച്ചു സമയങ്ങൾക്കുള്ളിൽ ഇക്കാട് കാര്യങ്ങൾ ചോദിച്ചറിയാൻ പോലീസെത്തി.ഞങ്ങൾ ഇക്കാനെയും കൂട്ടികൊണ്ട് അടിയിൽ പൊലീസിനടുത്തേക്ക് എത്തി.
അപ്പോൾ നിങ്ങൾക്ക് തട്ടിക്കൊണ്ട് പോയതിന് ശേഷം ഉണ്ടായതോന്നും ഓർമ ഇല്ല എന്നാണോ പറയുന്നത്..(ഓഫീസർ 1)
അതേ സർ.എനിക്ക് ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല..(ഇക്ക)
ഒരു കാര്യവും ഇല്ലാതെ എല്ലാം മറന്നു പോവുക എന്ന് പറഞ്ഞാൽ അത് എങ്ങനെ സാധ്യമാവും..(ഓഫീസർ 1)
പെട്ടന്ന് ഉള്ള ഷോക്കിൽ എല്ലാം മറന്നു പോയതായികൂടെ.അല്ലെങ്കിൽ അവർ മറക്കാനുള്ള എന്തെങ്കിലും മരുന്ന് ഇവന്റെ ശരീരത്തിൽ ഉപയോഗിച്ചതും ആയിക്കൂടെ..(ഉപ്പ)
ഓക്കെ.എന്നാൽ ഞങ്ങൾ ഇറങ്ങുന്നു.എന്തെങ്കിലും ഓർമ വന്നാൽ ഉടൻ ഞങ്ങളെ അറിയിക്കണം..(ഓഫീസർ 1)
സമയം കുറെ കടന്നുപോയി.ഭക്ഷണം കഴിച്ച ശേഷം ഞാനും ഇക്കയും കിടന്നു.
പെട്ടന്നൊരു ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.നാലുപുറവും നോക്കിയെങ്കിലും ശബ്ദം കേട്ടത് എവിടെ നിന്നാണെന്ന് മനസ്സിലായില്ല ഡോർ ആണെങ്കിൽ അടഞ്ഞു കിടക്കാണ്. തിരിച്ചു കിടക്കാൻ നിന്നപ്പോഴാണ് ഇക്കാനെ കാണാനില്ല എന്ന് മനസ്സിലായത് നോക്കിയപ്പോൾ ബാത്‌റൂമിൽ ലൈറ്റ് കത്തുന്നത് കണ്ടു.ചിലപ്പോ ഇക്ക ബാത്റൂമിലേക്ക് പോയ ശബ്ദം കെട്ടായിരിക്കും ഞാൻ ഉണർന്നത്.ജഗിൽ നിന്നും വെള്ളമെടുത്ത് കുടിക്കുന്നതിനിടയിലാണ് ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത് ഞാൻ മെല്ലെ ജനലിലൂടെ പുറത്തേക്ക് നോക്കിയതും ഇക്ക പോകുന്നതാണ് കണ്ടത്.ഇക്ക ഈ രാത്രിയിൽ എങ്ങോട്ടാ പോകുന്നത് അപ്പൊ ബാത്രൂം ൽ ഉള്ളത് ആരാ.ഞാൻ പതിയെ എഴുന്നേറ്റ് ബാത്റൂമിന്റെ അടുത്തേക്കായി നടന്നു.അത് പുറത്ത് നിന്നും ലോക്ക് ആയിരിക്കുന്നു.ചിലപ്പോ ഇക്ക ലൈറ്റ് ഓഫാക്കാൻ മറന്നുപോയതായിരിക്കും.ഞാൻ ലൈറ്റ് ഓഫാക്കി പോയി കിടന്നു.എന്നാലും ഇക്ക എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക.
ജനലിനുള്ളിലൂടെ സൂര്യപ്രകാശം മുഖത്തേക്ക് പതിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.ഇക്ക എന്റെ അപ്പുറത്തായി കിടക്കുന്നുണ്ട് ഇന്നലെ പോയിട്ട് എപ്പോഴാവോ തിരിച്ചുവന്നത്.ഞാൻ ഫ്രഷ് ആവാനായി ബാത്റൂമിലേക്ക് പോയി.ഇറങ്ങി വരുമ്പോൾ ഇക്ക അവിടെ ഉണർന്നിരിക്കുന്നുണ്ട് ഞാൻ താഴേക്ക് നടന്നു അവിടെ ആരും ഉണ്ടായിരുന്നില്ല.ഉപ്പയും ഉമ്മയും എവിടെ എന്നറിയാൻ വേണ്ടി ഞാൻ കിച്ചേണിലേക്ക് നടന്നു.കുറച്ചു വെള്ളം കുടിക്കാനായി ഫ്രിഡ്ജ് തുറക്കാൻ നോക്കുമ്പോഴാണ് അതിനുമുകളിൽ ഒരു നോട്ട് പാഡിൽ എഴുതി ഒട്ടിച്ചു വെച്ചിരിക്കുന്നത് കണ്ടത്.ഞാൻ അത് വായിച്ചു.
മകളെ ഞാനും ഉപ്പയും കൂടി ഷോപ്പിംഗ് ന് പോവുകയാണ് ഞങ്ങൾ വരാൻ വൈകും..ഭക്ഷണം എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട് സമായത്തിന് എടുത്ത് കഴിച്ചാൽ മതി..
വെള്ളം എടുത്ത് കുടിച്ച ശേഷം ബ്രേക്ഫാസ്റ്റ് എടുത്ത് ടേബിളിൽ വെച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇക്ക അടിയിലേക്ക് വന്നത്.
ഉപ്പയും ഉമ്മയും എവിടെ..(ഇക്ക)
അവർ ഷോപ്പിംഗ് ന് പോയിരിക്കാ..എത്താൻ വൈകും എന്ന് പറഞ്ഞു..
ഞാനും ഇക്കയും കൂടി ഭക്ഷണം കഴിക്കാനായി ഇരുന്നു.
ഇക്ക ഇന്നലെ രാത്രി എവിടെ പോയിരുന്നതാ..
ഇന്നലെ രാത്രിയോ..ആര് പോയി..(ഇക്ക)
ഇക്ക തന്നെ.ഇക്ക ഇന്നലെ രാത്രി എവിടെയാ പോയത്..
ഞാനെവിടെയും പോയിട്ടില്ല..(ഇക്ക)
ഇല്ല ഇക്ക പോയി.ഇക്ക ഗേറ്റ് തുറന്നു പോകുന്നത് ഞാൻ കണ്ടതാ..
നീ വല്ല സ്വപ്നവും കണ്ടതായിരിയ്ക്കും..(ഇക്ക)
സ്വപ്നം..സ്വപ്നമായിരുന്നോ അത്..
എന്നാ ഞാൻ എണീക്കാ. നീ ഇതൊക്കെ ഒന്ന് വൃത്തിയാക്കി വെക്കുമോ..(ഇക്ക)
ആഹ്..
ഇക്ക എണീച്ചു പോകുമ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.
ഇക്കാ..
ഇക്ക തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി.
ഇക്കാടെ കാലിന് എന്തുപറ്റി..
എന്റെ കാലിനോ.എന്ത്..(ഇക്ക)
ഇക്ക എന്താ ഇടത്തെ കാലിന് പകരം വലത്തെ കാൽ ഞൊണ്ടുന്നത്..
വലത്തെ കാലോ..(ഇക്ക)
അതെ..
അതിന് എന്റെ ഇടത്തെ കാലിനല്ലേ പ്രശ്നം.നീ ചുമ്മ കളിക്കാൻ നിക്കല്ലേ ഞാൻ മുകളിലേക്ക് പോകാ..(ഇക്ക)
അതും പറഞ്ഞു ഇക്ക മുകളിലേക്ക് പോയതും ഞാൻ ശ്രദ്ധിച്ചു നോക്കി.ഇക്ക ഇടത്തെകാൽ തെന്നയാ ഞൊണ്ടുന്നത്.എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ തോന്നുന്നതും.സ്വപ്നം കാണുന്നതുമൊക്കെ.സമയം കുറെ കടന്നു പോയി ഈ ദിവസം മുഴുവൻ ഇക്ക എന്തോ ആലോജനായിൽ എന്താ എന്ന് എത്ര ചോദിച്ചിട്ടും പറഞ്ഞില്ല.ഒന്നുല്ല പറഞ്ഞു കൊണ്ടേയിരുന്നു.
*എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിത്തവും കിട്ടുന്നുണ്ടായിരുന്നില്ല.എത്ര നേരം കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല.പെട്ടന്നായിരുന്നു ഇക്ക ബെഡിൽ നിന്നും എഴുന്നേൽകുന്ന ശബ്ദം കേട്ടത്.ഞാൻ അനങ്ങാതെ അവിടെ തന്നു കിടന്നു ഞാൻ കമഴ്ന്നു കിടക്കുവായിരുന്നത് കൊണ്ട് തന്നെ ഞാൻ ഉണർന്നു കിടക്കുവായിരുന്നു എന്ന് ഇക്കാക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല.ഇക്ക പതിയെ എന്റെ അടുത്ത് വെന്ന് സൂക്ഷിച്ചു നോക്കി ഞാൻ കണ്ണടച്ചു അനങ്ങാതെ കിടന്നു.ഞാൻ ഉറങ്ങുവാണെന്ന് ഉറപ്പായതും ഇക്ക റൂമിൽ നിന്നും പുറത്തേക്ക് നടന്നു.അടിയിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ പതിയെ അടിയിലേക്ക് പോയി.കുറച്ചു ഡിസ്റ്റൻസ് ഇട്ട് കൊണ്ട് തന്നെ ഞാൻ ഇക്കാനെ പിന്തുടരാൻ തുടങ്ങി പോകുന്നതിനിടയിൽ ഇക്ക പെട്ടന്ന് തിരിഞ്ഞു നോക്കിയെങ്കിലും അടുത്തുള്ള ഒരു മരത്തിന് പിന്നിലായി ഞാൻ ഒളിച്ചിരുന്നു.ഇക്ക നാലുപുറവും നോക്കി ആരും ഇല്ല എന്ന് ഉറപ്പായതോടെ നടക്കാൻ തുടങ്ങി.*
*പിന്നെ ഉണ്ടായ കാര്യം എന്റെ കണ്ണുകൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.*
(തുടരും)
*written by*
*joker🤡*
*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021
*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*

0 Comments
Post a Comment