🔪 *Murderer* 🔪

*(Crime,Thriller,Mystery)*


                    ✒️ *Dream Loser*


*ഹായ് ഫ്രണ്ട്സ് ഇത് എന്റെ first story യാണ്.അതുകൊണ്ട് തന്നെ കുറെ തെറ്റുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എല്ലാം കണ്ടറിഞ്ഞ് ശരിയാക്കുമെന്ന വിശ്വാസത്തിൽ..*


                    📕 *Part 7*


*പിന്നെ ഉണ്ടായ കാര്യം എന്റെ കണ്ണുകൾക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.*

കാലിന് പ്രശ്നമുള്ള ഇക്കാടെ കാലുകൾ ശരിയാവാൻ തുടങ്ങി.നടന്നുകൊണ്ടിരിക്കുന്ന ഇക്കാടെ മുൻപിൽ ഒരു കാർ വെന്ന് നിർത്തിയതും ഇക്ക അതിൽ കയറി.കാർ എടുക്കാൻ നിൽക്കുവാണെന്ന് മനസ്സിലായതും ഞാൻ വീട്ടിലേക്ക് ഓടി.പെട്ടെന്ന് ബൈക്ക് എടുത്ത് ആ കാറിനെ പിന്തുടരാൻ തുടങ്ങി.യാത്രക്ക് ഒടുവിൽ ടൗണിൽ നിന്നും ഉള്ളിലേക്ക് വിട്ട് നിൽക്കുന്ന പണി നടന്നുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയുടെ അടുത്തെത്തി.ഞാൻ വണ്ടി ഒഴിച്ചു നിർത്തി ഇക്കാനെ വീക്ഷിക്കാൻ തുടങ്ങി.ഇക്ക കാറിൽ നിന്നിറങ്ങി. കാറിൽ ഉണ്ടായിരുന്ന ആളെയും ഒപ്പം കൂട്ടികൊണ്ട് ഉള്ളിലേക്ക് നടന്നു.ഞാൻ അവരെ പിന്തുടർന്നുകൊണ്ടേ ഇരുന്നു.ഇക്ക വരുന്നതും കാത്ത് അവിടെ രണ്ടുപേർ നിൽക്കുന്നുണ്ടായിരുന്നു.പോകുന്തോറും മുഖം വ്യക്തമാവാൻ തുടങ്ങി.അവരെ കണ്ടതും ഞെട്ടിപ്പോയി.ഇക്കാന്റെ കേസ് അന്യോഷിക്കാൻ വന്ന രണ്ടു ഓഫീസർമാരായിരുന്നു അത്.

അവർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.പെട്ടന്നായിരുന്നു ഇക്കാക്ക് ഒരു കാൾ വന്നത്.മൊബൈലിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന ഇക്കാന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി.വന്ന ദേഷ്യം കൈയിലുള്ള മൊബൈലിൽ തീർത്തുകൊണ്ട് മുന്നിലുള്ളവരോട് അലറി.

നിങ്ങളോട് ഞാൻ എന്തെങ്കിലും പറഞ്ഞിരുന്നോ..(ഇക്ക)

ബോസ് എന്തിനാ കുറിച്ചാ പറയുന്നത്..

ഞാൻ നിങ്ങളോട് എന്റെ വീടിന്റെ മുൻപിൽ എപ്പോഴും ഒരാളെ കാവൽ നിർത്തണം എന്ന് പറഞ്ഞിട്ടില്ലേ..(ഇക്ക)

അത് ബോസ്..

ഈ നിസാര കാര്യങ്ങൾ പോലും നിനക്കൊന്നും ചെയ്യാൻ കഴിയില്ലേ..(ഇക്ക)

എന്തെങ്കിലും പ്രശ്നമുണ്ടോ ബോസ്..

ഇക്ക ചോദിച്ചവന്റെ കോളറിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

അവൻ പുറത്തിറങ്ങിയിരിക്കുന്നു..(ഇക്ക)

അത് കേട്ടതും എല്ലാവരുടെയും മുഖത്ത് ഭയം കാണാൻ തുടങ്ങി.

നിങ്ങൾ എന്ത് ചെയ്യും എന്നൊന്നും എനിക്ക് അറിയണ്ടാ.അവൻ സത്യങ്ങൾ അറിയുന്നതിന് മുൻപ് എനിക്കവനെ കിട്ടണം..(ഇക്ക)

ഞങ്ങൾ അവനെ ഉടൻ കണ്ടെത്താം ബോസ്..

എന്ന് പറഞ്ഞു അവർ പോകാൻ നിന്നതും ഇക്ക അവരെ വിളിച്ചു.

അവന് ഒരു പോറൽ പോലും സംഭവിക്കരുത്.അവന് എന്തെങ്കിലും സംഭവിച്ചാലോ അവൻ സത്യങ്ങൾ മനസ്സിലാക്കിയാലോ പിന്നെ നിങ്ങളൊന്നും ജീവനോടെ ഉണ്ടാവില്ല..(ഇക്ക)

അത് പറഞ്ഞതും ഒരുത്തൻ ഇക്കാനെ ലക്ഷ്യമാക്കികൊണ്ട് ഓടിവന്നു.

ബോസിന്റെ വീട്ടിലുള്ള ബൈക്ക് ഫാക്ടറിയുടെ പുറത്ത് നിന്നും കിട്ടിയിട്ടുണ്ട്..

ഇക്കാന്റെ മുഖത്തെ ദേഷ്യം പിന്നെയും കൂടി.

അവൻ ഇവിടെവിടെയോ ഉണ്ട് എനിക്കവനെ വേണം എന്ന് അലറികൊണ്ട് ഇക്ക തിരിഞ്ഞു.ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നിരിക്കുന്ന ഇക്കാനെ കണ്ടതും എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി എന്ത് ചെയ്യണം എന്ന് അറിയാത്തതിനാൽ ഞാൻ ആരും കാണാതെ നടന്നു.പെട്ടന്ന് നടക്കുന്നതിനിടയിൽ ഇക്കാന്റെ ഒപ്പം ഉള്ള രണ്ടുപേരുടെ മുൻപിൽ പോയി പെട്ടു.അവർ എന്റെ അടുത്തേക്കായി വന്നു.

എന്തിനാടാ @#$%# നിന്നെ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്.ഞങ്ങൾക്ക് പണിയുണ്ടാകാനായിട്ട്..(അതിൽ ഒരുത്തൻ)

ഞാൻ.അത് പിന്നെ ഞാൻ..

ഞങ്ങളുടെ ബോസിന് ആണെങ്കിൽ നിന്നെകൊണ്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ട്..(ഒരുത്തൻ)

അതും പറഞ്ഞുകൊണ്ട് അവരെന്നെ പിടിക്കാൻ വന്നതും അവരെ തള്ളിമാറ്റികൊണ്ട് ഞാൻ ഓടി.അവനെ പിടിക്ക് എന്ന് അലറികൊണ്ട് അവരും പിന്നാലെ ഉണ്ടായിരുന്നു.ഓട്ടത്തിനൊടുവിൽ അവർ കാണാത്ത ഒരു സ്ഥലത്തായി ഞാൻ ഒളിച്ചിരുന്നു.അവർ അടുത്തേക്ക് വരുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

അവനെങ്ങോട്ട് പോയി..കയ്യിൽ കിട്ടിയ ശേഷം അവനെ വിട്ടു കളഞ്ഞു എന്ന് അറിഞ്ഞ ബോസ് നമ്മളെ വെച്ചേക്കില്ല..

ഫാക്ടറി ചുറ്റും നമ്മുടെ ആളുകൾ ഉണ്ട്.അവനെന്തായാലും പുറത്ത് കടക്കാൻ കഴിയില്ല അവൻ ഈ ഫാക്ടറിക്ക് ഉള്ളിൽ തന്നെ ഉണ്ടാവും..

നമ്മുക്ക് അവിടേക്ക് പോയി നോക്കാം..

*അവർ എന്റെ അടുത്ത് നിന്നും പോയതോടെ കുറച്ച് ആശ്വാസം തോന്നി.ഹൃദയമിടിപ്പ് കുറയാൻ തുടങ്ങിയതും ഒട്ടും പ്രതീക്ഷിക്കാതെ രണ്ട് കൈകൾ എന്നെ പുറകിൽ നിന്നും പിടിച്ചു ഇരുട്ടിലേക്ക് വലിച്ചു കൊണ്ടുപോയി.*





(തുടരും)

                   *written by*
                                       *Naizu🙂*

*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021



*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*




🔪 *Murderer* 🔪

*(Crime,Thriller,Mystery)*


                    ✒️ *Dream Loser*


*Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator Naizu prior permission..*
*ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരനായ നൈസു എന്ന എനിക്ക്  മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്*
*9744981021*


                    📕 *Part 8*


*അവർ എന്റെ അടുത്ത് നിന്നും പോയതോടെ കുറച്ച് ആശ്വാസം തോന്നി.ഹൃദയമിടിപ്പ് കുറയാൻ തുടങ്ങിയതും ഒട്ടും പ്രതീക്ഷിക്കാതെ രണ്ട് കൈകൾ എന്നെ പുറകിൽ നിന്നും പിടിച്ചു ഇരുട്ടിലേക്ക് വലിച്ചു കൊണ്ടുപോയി.*

പ്രകാശ കിരണങ്ങൾ മുഖത്തേക്കടിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.എണീച്ചതും ഞാൻ നാലുപുറവും ഒന്ന് വീക്ഷിച്ചു.എനിക്കിത് ഒട്ടും വിശ്വസിക്കാൻ കഴിയുന്നില്ല.ഞാനിതാ എന്റെ വീട്ടിൽ എന്റെ ബെഡിൽ കിടക്കുന്നു.അപ്പോഴേക്കും ഇക്ക റൂമിലേക്ക് കയറിവന്നു.എനിക്ക് ആകെ പേടിയാവാൻ തുടങ്ങി.

ഇന്നലെ രാത്രി നന്നായി ഉറങ്ങിയില്ലേ..(ഇക്ക)

ഞാൻ പെട്ടെന്ന് പേടിച്ചു എഴുന്നേറ്റ് നിന്നു.

എന്തുപറ്റി നിനക്ക്..(ഇക്ക)

എന്ത്..

നീയെന്തിനാ ഇങ്ങനെ വിറക്കുന്നത് എന്ന്. എന്തേലും പ്രശ്നം ഉണ്ടോ..(ഇക്ക)

ഇ ഇ ഇല്ല.ഒരു പ്രശ്നവും ഇല്ല..

അതും പറഞ്ഞുകൊണ്ട് ഞാൻ ബാത്റൂമിലേക്ക് ഓടി ഉള്ളിൽ നിന്നും കുറ്റിയിട്ടു.ഒന്ന് മനസ്സമാധാനമായി ശ്വാസം വിട്ടപ്പോഴേക്കും ഇക്ക ഡോറിൽ മുട്ടാൻ തുടങ്ങി.

എന്താണിവിടെ സംഭവിക്കുന്നത്.എന്തേലും കുഴപ്പമുണ്ടോ.ആക്കി നീ ഡോർ ഒന്ന് തുറക്ക്..(ഇക്ക)

ഇക്ക ഇപ്പൊ ഇവിടുന്ന് പോ..

ശരി.ഞാൻ പോവാം പക്ഷെ നിനക്ക് എന്താണ് പറ്റിയതെന്ന് എന്നോട് പറാ..(ഇക്ക)

ഇന്നലെ രാത്രി ഞാൻ നിന്നെ പിന്തുടർന്നിരുന്നു..

ഇന്നലെ രാത്രിയോ.അതിന് ഇന്നലെ രാത്രി ഞാൻ എങ്ങോട്ട് പോയി.ഞാൻ ഇന്നലെ രാത്രി മുഴുവൻ വീട്ടിൽ തന്നെ കിടന്നുറങ്ങുവായിരുന്നു..(ഇക്ക)

എല്ലാം ഞാൻ കണ്ടു.സത്യം പറാ അവരൊക്കെ ആരാണ് അവരെന്തായാലും പോലീസല്ല..

ആര്.നീ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്.ഏത് പോലീസുകാർ..(ഇക്ക)

ഇന്നലെ രാത്രി എന്നെ പിടിക്കാൻ വന്നവർ..

ആക്കി.എനിക്ക് തോന്നുന്നത് നീ വല്ല ദുസ്വപ്നവും കണ്ടതാണ് എന്നാണ്..(ഇക്ക)

വായടക്ക്.ഇത് സ്വപ്നമൊന്നുമല്ല.എല്ലാം വളരെ വ്യക്തമായി തന്നെ എനിക്ക് ഓർമ ഉണ്ട്..

സംസാരിക്കുംതോറും എന്റെ ദേഷ്യം കൂടികൊണ്ടേ ഇരുന്നു.

ഇന്നലെ ഞാൻ ഉറങ്ങിപോയെന്ന് വിചാരിച്ചല്ലേ.സത്യം പറാ എന്റെ ആഷി ഇക്ക എവിടെയാണ്.ആഷിയെ നീ എന്തു ചെയ്തു..

അപ്പുറത്ത് നിന്നും മറുപടി ഒന്നും കേൾക്കാനില്ല.കുറച്ചു സമയം അവിടെ തന്നെ നിന്നിട്ടും ശബ്ദമൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.ഞാൻ പതിയെ ഡോർ തുറന്ന് പുറത്തേക്ക്      നോക്കി.ഇക്കാനെ അവിടെ എവിടെയും കാണാൻ ഇല്ലായിരുന്നു.പേടിയോടെ ആണെങ്കിലും ഞാൻ പുറത്തിറങ്ങി പതിയെ റൂമിലേക്ക് നീങ്ങി.പെട്ടന്നായിരുന്നു ഇക്ക എന്നെ പിറകിൽ നിന്നും പിടിച്ചത്.എന്നെവിട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇക്കാടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

നീ ഒരു സെക്കന്റ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..(ഇക്ക)

മര്യാദക്ക് നീ എന്റെ അടുത്ത് നിന്നും പോ..

ഇക്ക എന്നെ പിടിച്ചു താഴെകിട്ടു.എന്റെ രണ്ടു കൈകളും തറയിൽ വെച്ച് പിടിച്ച ശേഷം എന്റെ മേൽ കയറിയിരുന്നു.അപ്പോഴും ഞാൻ ഇക്കാടെ കൈകളിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.

ആക്കി.നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..(ഇക്ക)

നീ ഇനി ഒന്നും പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാൻ നോക്കണ്ട..

സത്യം എന്താണെന്ന് നീ അറിയണം.ഇന്നലെ രാത്രി ഞാൻ എവിടെയും പോയിട്ടില്ല..(ഇക്ക)

പിന്നെ ഞാൻ ഇന്നലെ കണ്ടതൊക്കെ എന്താ.അവരൊക്കെ ആരാണ്.അവർ എന്തിനെ കുറിച്ചാണ് എന്നോട് പറഞ്ഞത്..

ആദ്യം ഞാൻ പറയുന്നത് കേൾക്ക്.അങ്ങനെ ഒന്നും നടന്നിട്ടില്ല.ഞാൻ പോയതും നീ എന്നെ ബൈക്കിൽ പിന്തുടർന്ന് വന്നതും.അവരെ കണ്ടതും അങ്ങനെ ഒന്നും നടന്നിട്ടില്ല..(ഇക്ക)

അപ്പൊ ഞാൻ ഓർക്കുന്ന കാര്യങ്ങൾ ഒക്കെ എന്താ..എല്ലാം നല്ല വ്യക്തമായി തന്നെ ഞാൻ ഓർക്കുന്നു.നീ ഇതിന് കൂടി മറുപടി പറാ..

നിന്റെ മരുന്നുകൾ.നീ ഇന്നലെ മരുന്ന് കഴിച്ചിരുന്നോ..(ഇക്ക)

ഞാൻ ഓർത്തു നോക്കി.ഞാൻ ഇന്നലെ മരുന്ന് കഴിച്ചില്ലായിരുന്നു.എന്റെ മുഖം കണ്ട് കാര്യം മനസ്സിലായ ഇക്ക തുടർന്നു.

നീ കഴിച്ചില്ല അല്ലെ. നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് മരുന്ന് മുടങ്ങാതെ കഴിക്കണം എന്ന്.മരുന്ന് കഴിക്കാത്തത് കൊണ്ടാണ് നീ ഇങ്ങനെ ദുസ്വപ്നങ്ങൾ കാണുന്നത്..(ഇക്ക)

ഇക്ക പതിയെ വിട്ടു.ഞാൻ നിലത്ത് നിന്നും എഴുന്നേറ്റപ്പോഴേക്കും ഇക്ക മരുന്ന് എടുത്ത് എന്റെ അടുത്തേക്ക് വന്നു.ഞാൻ അത് വാങ്ങി ബെഡിൽ പോയി ഇരുന്ന് കഴിച്ചു.

എനിക്ക് ഉപ്പാടെ ഓഫീസ് വരെ ഒന്ന് പോണം ഉപ്പ ചെല്ലാൻ പറഞ്ഞിരുന്നു.നീ കുറച്ചു നേരം റസ്റ്റ് എടുത്തോ..(ഇക്ക)

അതും പറഞ്ഞു ഇക്ക പോയി.അടുത്തുള്ള ജനലിലൂടെ ഇക്ക പോകുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു.ഇക്ക ഞൊണ്ടി ഞൊണ്ടി തന്നെയാണ് പോകുന്നത്.ഇക്ക പറഞ്ഞതെല്ലാം ശരിയായിരിക്കും എല്ലാം ഞാൻ സ്വപ്നം കണ്ടതായിരിക്കാം പക്ഷെ എന്താ ഇങ്ങനെ ഒക്കെ സ്വപ്നം കാണുന്നെ.

*ഞാൻ അടിയിലേക്ക് പോയി.ഉമ്മ കിച്ചേണിൽ പണിയിൽ ആയിരുന്നു.ആ മലമുകളിൽ പോയിരിക്കാം എന്ന് കരുതി ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ ഉള്ളത് കണ്ട് ഹാർട്ട്ബീറ്റ് കൂടാൻ തുടങ്ങി.പല സംശയങ്ങളും മനസ്സിലേക്ക് വന്നു തുടങ്ങി.ഞാൻ പതിയെ അതിനടുത്തേക്ക് പോയി.*









(തുടരും)

                   *written by*
                                       *Naizu🙂*

*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021



*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*



🔪 *Murderer* 🔪

*(Crime,Thriller,Mystery)*


                    ✒️ *Dream Loser*


*Copyright work - This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 )and should't be used full or  part without the creator Naizu prior permission..*
*ഈ സൃഷ്ടിയിൻമേൽ പകർത്തുവാനും മാറ്റം വരുത്തുവാനും പുനർ നിർമ്മിക്കുവാനുമുള്ള അവകാശം എഴുത്തുകാരനായ നൈസു എന്ന എനിക്ക്  മാത്രമാണ്.എന്റെ അനുവാദം കൂടാതെ മുകളിൽ പറഞ്ഞ ഏതെങ്കിലും പ്രവർത്തി ഈ സൃഷ്ടിയിന്മേൽ ചെയ്യുന്നത് നിയമവിരുദ്ധമാണ്*
*9744981021*


                    📕 *Part 9*


*ഞാൻ അടിയിലേക്ക് പോയി.ഉമ്മ കിച്ചേണിൽ പണിയിൽ ആയിരുന്നു.ആ മലമുകളിൽ പോയിരിക്കാം എന്ന് കരുതി ഞാൻ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ ഉള്ളത് കണ്ട് ഹാർട്ട്ബീറ്റ് കൂടാൻ തുടങ്ങി.പല സംശയങ്ങളും മനസ്സിലേക്ക് വന്നു തുടങ്ങി.ഞാൻ പതിയെ അതിനടുത്തേക്ക് പോയി.*

ബൈക്കിൽ തൊട്ടുകൊണ്ട് ഞാൻ ഇക്ക പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു.

*ഞാൻ പോയതും.നീ എന്നെ ബൈക്കിൽ പിന്തുടർന്ന് വന്നതും.അവരെ കണ്ടതും അങ്ങനെ ഒന്നും നടന്നിട്ടില്ല..*

ഞാൻ ബൈക്കിൽ ആണ് പിന്തുടർന്നത് എന്ന് ഇക്കാക്ക് എങ്ങനെ മനസ്സിലായി.ഞാൻ ബൈക്ക് മൊത്തം ഒന്ന് നിരീക്ഷിച്ചു.നിറയെ ചളി പറ്റിയിട്ടുണ്ട് പുറത്ത് ഇറക്കാതെ വെച്ചിരുന്ന ഈ ബൈക്കിൽ എങ്ങനെ ചളി വരാനാണ് അപ്പൊ ഇതൊന്നും ഞാൻ സ്വപ്നം കണ്ടതല്ല എല്ലാം സത്യം തന്നെയായിരുന്നു.ഇക്ക എന്തൊക്കെ ആണ് ചെയ്യുന്നത് അവർ എന്തിനാണ് ഇക്കാനെ ബോസ് എന്ന് വിളിക്കുന്നത്.ഇതിനെല്ലാം പുറമെ ഞാൻ ഇതൊന്നും അറിയാതെ ഇരിക്കുന്നത് കൊണ്ട് ഇക്കാക്ക് എന്താണ് ചെയ്ത് തീർക്കാനുള്ളത്.ഒന്നും മനസിലാകുന്നില്ല.ഞാൻ ഉള്ളിലേക്ക് തന്നെ പോയി മുകളിലേക്ക് കയറാൻ നിന്നപ്പോഴാണ് കിച്ചണിൽ പണിയെടുത്ത് കൊണ്ടിരിക്കുന്ന ഉമ്മാനെ ശ്രദ്ധിച്ചത്.ഞാൻ പതിയെ ഉമ്മാന്റെ അടുത്ത് പോയിരുന്നു.വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത എനിക്ക് ഇതിനെകുറിച്ച് അന്യോഷിക്കാനോ എന്തെങ്കിലും ചെയ്യാനോ കഴിയില്ല.കണ്ട സത്യങ്ങൾ എല്ലാം ഉപ്പാനോടും ഉമ്മാനോടും തുറന്നു പറയുന്നതായിരിക്കും നല്ലത്.

എന്താ ആക്കീ നീ ആലോജികുന്നേ..(ഉമ്മ)

അത്.ഉമ്മാ..

നിനക്ക് വിശക്കുന്നുണ്ടോ.എന്തെങ്കിലും കഴിക്കാൻ വേണോ..(ഉമ്മ)

ഉമ്മാ എനിക്ക് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്.ഇക്കാനെ പറ്റിയാണ്..

ഞാൻ ഉണ്ടായ എല്ലാ കാര്യങ്ങളും ഉമ്മാട് തുറന്നുപറഞ്ഞു.

നീ ഈ പറയുന്നതൊക്കെ സത്യമാണോ..(ഉമ്മ)

അതേ ഉമ്മ.ഞാൻ ഇതൊക്കെ നേരിട്ട് കണ്ടതാണ്..

ഇനി ഇക്ക പറഞ്ഞപോലെ ഇതൊക്കെ നീ സ്വപ്നം കണ്ടത് തന്നെ ആണെങ്കിലോ..(ഉമ്മ)

അല്ല ഉമ്മ.ഞാൻ ഇതൊക്കെ സ്വപ്നം കണ്ടത് ആണെങ്കിൽ ബൈക്കിൽ ആണ് പിന്തുടർന്നത് എന്ന് ഇക്കാക്ക് എങ്ങനെ മനസ്സിലായി.ബൈക്കിൽ എങ്ങനെ ഇത്രയധികം ചളി വന്നു..

നീ പറഞ്ഞതൊക്കെ സത്യമാണ് എങ്കിൽ ഞാൻ ഉടൻ തന്നെ ഈ കാര്യം ഉപ്പാനെ അറിയിക്കാം..(ഉമ്മ)

ഇല്ല ഉമ്മാ.ഇപ്പൊ ഒന്നും ഉപ്പാനെ അറിയിക്കണ്ട..

ആക്കീ.അത്‌പിന്നെ ഉപ്പാനെ അറിയിക്കാതിരുന്നാൽ..(ഉമ്മ)

ഉമ്മ ഞാൻ പറയുന്നത് കേൾക്ക്.ഉപ്പ ഇപ്പൊ ഒന്നും അറിയണ്ട.ഇന്ന് രാത്രി ഇക്ക ഇറങ്ങി പോകുമോ എന്ന് നോക്കാം.പോകുവാണേൽ നമ്മുക്ക് ഉപ്പാനെ ഉണർത്തി അവനെ പിന്തുടരാം..

ഉമ്മ സമ്മതിച്ചു.

ആക്കീ നീ അതിനെക്കുറിച്ചു കുറിച്ചു ആലോജിച്ച് വിഷമിക്കണ്ട.ഉപ്പ അറിഞ്ഞ ബാക്കി കാര്യങ്ങൾ ഉപ്പ ശരിയാക്കിക്കോളും.ഞാൻ ഇപ്പൊ നിനക്ക് ഒരു ക്ലാസ് ജ്യൂസ് എടുക്കാം..(ഉമ്മ)

എന്നും പറഞ്ഞു കൊണ്ട് ഉമ്മ അടുക്കളയിലേക്ക് പോയി.ഇക്ക എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഇക്കാക്ക് എന്തായിരിക്കും എന്നെ കൊണ്ടുള്ള ആവശ്യം ഓരോന്നായി മനസ്സിലേക്ക് വന്നുകൊണ്ടേ ഇരുന്നു.അപ്പോഴേക്കും ഉമ്മ ജ്യൂസുമായി എത്തിയിരുന്നു.ഞാൻ അത് വാങ്ങി കുടിച്ചു റൂമിലേക്ക് പോയി.ബെഡിലിരുന്നതും എനിക്ക് തലചുറ്റുന്നത് പോലെ തോന്നി.ഞാൻ ബെഡിൽ അങ്ങനെ കിടന്നു.

*പെട്ടന്നായിരുന്നു അടിയിൽ നിന്നും ഒരു ശബ്ദം കേട്ടത്.ഞാൻ എണീച്ചു അടിയിലേക്കാൻ പോകാൻ നിന്നപ്പോഴേക്കും പിന്നെയും അതുപോലെയുള്ള ശബ്ദം കേട്ടു.ഞാൻ നാലുപുറവും ഒന്ന് നോക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന ഒരു ക്രിക്കറ്റ് ബാറ്റും എടുത്ത് പതിയെ അടിയിലേക്ക് നീങ്ങി കൊണ്ടിരുന്നു.അടിയിലേക്ക് എത്തുംന്തോറും അടിയിൽ കിടക്കുന്ന ഒരു ശരീരം കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി.അടിയിലേക്ക് എത്തിയതും ചോരയൊലിച്ച് കിടക്കുന്ന ആ ശരീരത്തിന് മുൻപിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.ജോക്കറിന്റെ മാസ്‌ക് ധരിച്ച് കയ്യിൽ തോക്കുമായി നിൽകുന്നൊരാൾ.*

*ഞാൻ അയാളുടെ മുൻപിൽ നിൽകുന്നുണ്ടെങ്കിലും അയാൾ ആ ചോരയൊലിച്ച് കിടക്കുന്ന ശരീരത്തെ തന്നെ നോക്കി നിൽക്കുവായിരുന്നു.പെട്ടന്ന് അയാളുടെ കൈകൾ ഉയർന്ന് മാസ്‌ക് ഊരി.*







(തുടരും)

                   *written by*
                                       *Naizu🙂*

*സ്റ്റോറി ഇഷ്ടപെട്ടാലും ഇല്ലേലും അഭിപ്രായം അറിയിക്കണം ട്ടോ..കാരണം നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നെ എനിക്ക് സ്റ്റോറിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയൂ..* 9744981021



*ഇഷ്ട്ടപ്പെട്ടാൽ share ചെയ്യുക..*