ഇടിവെട്ട് സ്നേഹം
-------------------------------

ലോകത്ത് ആരെങ്കിലും അനിയനെ സ്നേഹിച്ചതിന്റെ പേരിൽ ചേട്ടനെ കെട്ടുമോ? അങ്ങനെയും സംഭവിക്കും. ഉദാഹരണം വേറെ ആരുമല്ല, ഞാൻ തന്നെയാണ്. അതൊരു വേറിട്ട സ്നേഹം ബന്ധം തന്നെയായിരുന്നു.

സ്മൂളിലിൽ ഇടയ്ക്ക് ഇടയ്ക്ക് പാട്ടുപാടി ഞാൻ വെറുപ്പിക്കുമായിരുന്നു. എന്റെ കൂടെ കൂടുതലും പാടിയത് അവനായിരുന്നു, നബീൽ. ഞാനും അവന്റെ ആരാധികയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. അവനുമായി ബന്ധപ്പെടാൻ കുറേ കഷ്ടപ്പെട്ടു . സ്മൂൾ വഴി അയച്ച മെസ്സേജിനു ഒന്നും മറുപടി കിട്ടിയില്ല, കിട്ടില്ലെന്ന്‌ ഉറപ്പുണ്ടായിരുന്നു. എനിക്ക് അവനോടു തോന്നിയ അതേ ആരാധന, അവനും എന്നോടുണ്ടായിരുന്നുവെന്ന് മനസിലായത്, മെസ്സെൻജറിൽ വന്ന ഒരു മെസേജിൽ കൂടെയാണ്. അത് അയച്ചത് നബീലിന്റെ ഇക്കയായിരുന്നു. പിന്നെ ഞങ്ങൾ നല്ല കൂട്ടായി. അപ്പോഴത്തേക്ക് നബീൽ, ഇക്കയുടെ ഫേസ്ബുക് കൈയ്യേറി. പിന്നെ ഇക്കയ്ക്ക് അവിടെ ഒരു റോളുമുണ്ടായിരുന്നില്ല. നബീലിനു ഫോണുണ്ടായിരുന്നില്ല. കാരണം അവന് 6 വയസേ ഉണ്ടായിരുന്നുള്ളു.

നബീലും ഇക്കയും തമ്മിൽ 19 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഇക്കയ്ക്കും നബീവിനുമിടയിൽ 3 പേരുകൂടെയുണ്ടായിരുന്നു. ഞാനും നബീലും ദിവസവും സംസാരിക്കാൻ തുടങ്ങി. അതോടെ ആ വീട്ടിലെ പടിവാതിൽ എനിക്കായി തുറന്നു. നബീന്റെ മനസ്സിൽ എനിക്കൊരു സ്ഥാനം കിട്ടിയപ്പോൾ, ഞാനും ആ വീട്ടിലെ അംഗമായി.  കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീട്ടിലെ എല്ലാവരോടും സംസാരിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല എന്നവസ്ഥയായി.

ചേച്ചി എന്നാണ് നബീൽ എന്നെ വിളിച്ചിരുന്നത്. പക്ഷേ അനുജനേക്കാൾ ഉപരി, ഒരു മകനായിരുന്നു. ആദ്യമായി അവനെ നേരിൽ കാണാൻ ആ വീട്ടിലോട്ട് പോയി. എനിക്ക് കിട്ടിയ വരവേൽപ്പ് മറക്കാൻ കഴിയുന്നതായിരുന്നില്ല.

ഞാൻ മത്സ്യമാംസാധികൾ ഒന്നും കഴിക്കില്ല. അതുകൊണ്ട് ഒന്നാന്തരം സദ്യയാണ് അവിടെ ഒരുക്കിയത്. അവിടെയെത്തിയപ്പോൾ മുതൽ എല്ലാർക്കും പറയാൻ ഉണ്ടായിരുന്നുത് നബീന്റെ മാറ്റങ്ങളെ പറ്റിയായിരുന്നു. വഴക്കാളിയായ പീക്കിരി മര്യാദരാമനായി. സ്കൂളിൽ നിന്ന് വരുന്ന പരാതികൾ കുറഞ്ഞു. നന്നായി പഠിക്കാനും പാട്ട് പാടാനും ഉത്സാഹം കൂടി.  ഞാൻ എന്ത് പറഞ്ഞാലും നബീൽ കേൾക്കും. വീട്ടിൽ ഉള്ളവരെക്കാട്ടിലും ഞാൻ പറയുന്നത് അവൻ അനുസരിക്കാൻ തുടങ്ങി.

അന്ന് തിരിച്ചു വീട്ടിൽ എത്തിയ ഉടനെ ഞാൻ നബീന്റെ ഇക്കയെ വിളിച്ചു.

'ഹലോ ഇക്ക"

'എന്താ ദേവു? വീട്ടിൽ എത്തിയോ ?'

'എത്തി ഇക്ക.'

'എന്തുപറ്റി ദേവു ? എന്തെങ്കിലും പറയാൻ ഉണ്ടോ ?'

'എനിക്ക് ഒരു കാര്യം പറയാനുണ്ട്.'

'അതിനെന്താ ദേവു. പറ'

'എനിക്ക് നമ്മുടെ പീക്കിരിയെ ഭയങ്കര ഇഷ്ടമാണ്. അവനെ പിരിയുന്ന കാര്യം പോലും ആലോചിക്കാൻ വയ്യ. '

'അതിന് ദേവുവിനോട് ആരെങ്കിലും പറഞ്ഞോ അവനെ പിരിയണമെന്ന്. ഇന്ന് വീട്ടിൽ വന്നപ്പോൾ ദേവുവിനു മനസിലായില്ലേ, ഇവിടെയുള്ളവർക്ക് ദേവുവിനോടുള്ള സ്നേഹം.'

'അത് മനസിലായി. അത് ജീവിതാവസാനം വരെ എനിക്ക് വേണം. അതുകൊണ്ട് ഞാൻ.... '

'പറയൂ ദേവു'

'ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?'

'ദേവുവിന് എന്ത് വേണമെങ്കിലും ചോദിക്കാമല്ലോ!. പിന്നെ എന്തിനാ ഈ മുഖവുര?'

'എന്നെ വീട്ടിലോട്ട് കൊണ്ടുപോകുമോ. നമ്മുടെ പീക്കിരിയുടെ ചേട്ടത്തിയായി?'

'അത് ദേവു ........'

'ആലോചിച്ചു പറഞ്ഞാൽ മതി. എന്നാ ഫോൺ വെക്കട്ടെ?'

'ഹും '

അങ്ങനെ കുറെ ആലോചനകൾക്കും തർക്കങ്ങൾക്കുമൊടുവിൽ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞു, അതും 2 തവണ, 2 രീതിയിൽ. രണ്ടുപേരുടെയും വീട്ടുകാർ പുരോഗമനവാദികളായതുകൊണ്ട് വീട്ടിൽ പ്രശ്നമൊന്നുമില്ലായിരുന്നു. പ്രശ്നമെല്ലാം ഉണ്ടാക്കിയത് ബന്ധുക്കളായിരുന്നു.

കല്ല്യാണം കഴിഞ്ഞുള്ള ആദ്യരാത്രിയിൽ പാലുമായി പോകുമ്പോഴാണ് അനിയന്റേയും ഇക്കയുടേയും അടക്കിപിടിച്ചുള്ള സംഭാഷണം കേട്ടത്.

'ഇക്ക ഇപ്പോ ഡയറി മിൽക്ക് മേടിച്ച് തന്നില്ലെങ്കിൽ ചേച്ചിയോട് ഞാൻ പറയും, ഇക്കയ്ക്ക് ചേച്ചിയെ പണ്ടേ ഇഷ്ടായിരുന്നു എന്ന്'

'ഡാ.. പതിയെ പറ '

'ഇല്ല. ഇക്ക പറഞ്ഞിട്ടല്ലേ ഞാൻ ചേച്ചിയോട് എന്നും മിണ്ടിയത്, വീട്ടിലോട്ട്  വരാൻ പറഞ്ഞതും. ഇതൊക്കെ ഞാൻ ചേച്ചിയോട് പറഞ്ഞുകൊടുക്കും.'

'ഡാ ദുഷ്ടാ ചതിക്കല്ലേ. അപ്പോ നിനക്ക് ദേവു ചേച്ചിയെ ഇഷ്ടമല്ലേ ? '

'ഒരുപാട് ഇഷ്ടമാണ്. ഇക്കയെക്കാൾ ഇഷ്ടാണ് ചേച്ചിയെ . പക്ഷേ ഇപ്പോ എനിക്ക് ഡയറി  മിൽക്ക് വേണം.'

'നാളെ മേടിച്ചു തരാം. '

'എന്നാ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ കിടക്കും'

അപ്പോഴത്തേക്ക് എന്നെ കണ്ട് 2 പേരും അനങ്ങാതെ നിന്നു. കള്ളത്തരം കൈയ്യോടെ പിടിച്ചതിന്റെ നാണക്കേട് മുഖത്തുണ്ട്. ആ പീക്കിരി ഇക്കയുടെ പുറകിൽ ഒളിച്ചു. വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.

'ഇക്ക....  ബൈക്ക്  എടുക്ക്, നമ്മുക്ക് ഒരു ഡ്രൈവിന് പോകാം.'

അങ്ങനെ ഞാനും ഇക്കയും ഞങ്ങളുടെ പീക്കിരിയും കൂടി കറങ്ങാൻ പോയി ബുള്ളറ്റിൽ. കുറേ ചോക്ലേറ്റ് ഒക്കെ മേടിച്ചാണ് മടക്കയാത്ര. വീട്ടിൽ തിരിച്ചെത്തിയപ്പോൾ 2 മണിയായി. വീട്ടിൽ അപ്പോഴും ലൈറ്റ് ഒക്കെ ഓണാക്കി ഇട്ടേക്കുന്നു. ആരും ഉറങ്ങാതെയിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ ഞെട്ടി പോയി. ഉമ്മയ്ക്ക് സുഖമില്ലെന്ന് ഉപ്പ പറഞ്ഞു. ഉമ്മയെ കാണാൻ മുറിലേക്ക് കയറി. ഉമ്മയ്ക്ക് ഛർദിൽ ആണെന്ന്. ഉമ്മയുടെ മുഖത്ത് ഒരു കുസൃതി ചിരി. ആ ചിരിയിൽ ഞാൻ കണ്ടു പുതിയ ഒരാളുടെ വരവ്.....
 #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
https://b.sharechat.com/jjsf1u87r5?referrer=whatsappShare

ഷെയർചാറ്റ് - പക്കാ ഇന്ത്യൻ സോഷ്യൽ ആപ്പ് ! ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 👇👇👇
 👉 https://b.sharechat.com/qb3rvzIfBT