#📔 കഥ
#കറുമ്പി

ഏയ് ചേട്ടാ....
ഈ ചന്ദ്രഗിരിക്കുള്ള ബസ്..?

ഞാനും അത് നോക്കി നിക്കുവാ
കുറേ നേരമായി...

അവള് മുഖത്ത് നോക്കി ചിരിച്ചു.
എന്നിട്ട് ഫോണിലേക്ക് നോക്കി...

അതെ ഫോണിൽ റെയ്ഞ്ചുണ്ടോ...?
ഇവിടെ bsnl nu റെയിഞ്ചില്ല...

ആ ഉണ്ടല്ലോ...

ആ ഹോട്ട്സ്പോട്ട് ഒന്ന് ഓൺ ചെയ്യുവോ...

നാണോം മാനോം ഇല്ലാത്ത സാധനം..
ചിരിച്ചോണ്ട് ഞാൻ പിറുപിറുത്ത്..

ആ തരാലോ...

ഹോട്ട്സ്പോട്ട് ഓൺ ചെയ്തു സേർച്ച്‌ ചെയ്തോ..

ചേട്ടാ പേരെന്താ..

നവനീത്

ഏയ് അതല്ല.
വൈഫൈ....

ഓഹ് Brewing....

Password...?

Navaneeth@123

കൊള്ളാം നല്ല പാസ്സ്‌വേർഡ്‌
ചിരിച്ചോണ്ടവൾ പറഞ്ഞു

ഓ....
വീണ്ടും മുഖത്ത് നോക്കി ഒരു പുഞ്ചിരി കൊടുത്തു.....

അവൾ ഫോണിലേക്ക് നോക്കി...

ഓ നല്ല പെണ്ണൊക്കെയാ...
കണ്ടിട്ട് പാവം ആണെന്ന് തോനുന്നു...
പറഞ്ഞിട്ടെന്താ
കയ്യിലൊരു ഫോണുണ്ട്
ആരോടോ ദൃതി പിടിച്ചു ചാറ്റുന്നു...

മ്മള് എന്നും സിംഗിൾ തന്നെ....

നിന്ന് മുഷിഞ്ഞു.
കൈ ഉയർത്തി കോട്ടുവാ ഇട്ട്

നേരം കടന്നുപോയി
അവൾ ഫോണിൽ തന്നെ...

പച്ച പെയിന്റടിച്ച ചന്ദ്രഗിരി ബോഡ് വച്ച് ഒരു തമിഴ്ന്നാട് bus വന്നു...

ഹോ രക്ഷപെട്ടു ശല്യം ഒഴിഞ്ഞല്ലോ
തിരക്കുണ്ടായിട്ടും ഏറ്റവും പിറകിലേക്ക് ഞാൻ നിന്നു.

അവള് മുൻവശത്തായ് ഇരിക്കാൻ സീറ്റ് കിട്ടി

വണ്ടി മുന്നോട്ടെടുത്ത്...

പിറകിലേക്ക് എന്നെ നോക്കുന്നത് കണ്ടു.
നെറ്റ് കിട്ടുന്നില്ല അതിനാണ് ദുഷ്ട....

അടുത്ത സ്റ്റോപ്പ്‌ എത്തിയപ്പോ അവളുടെ തൊട്ടടുത്തിരുന്ന ചേച്ചിയും ഇറങ്ങി.

പിറകിലേക്ക് തിരിഞ്ഞു ഏട്ടാ
നവനീതേട്ടാ...
വാ ഇവിടിരിക്കാം..

ബസിലുള്ളവരെല്ലാം ഞങ്ങളെ നോക്കി.

തിരക്കിനിടയിൽ നുഴഞ്ഞു നുഴഞ്ഞു അവളുടെ അരികിലെത്തി.

ചേട്ടാ ഇരിക്ക്
എന്നെ നോക്കി ചിരിച്ചോണ്ടവൾ പറഞ്ഞു....

എന്നമ്മ ഇത് സ്ത്രീകളുടെ സീറ്റ് താനേ... !!
അടുത്ത് നിന്ന ഒരു തമിഴ് സ്ത്രീ ചോദിച്ചു

പെട്ടെന്നവൾ എഴുന്നേറ്റ്...
ഏയ് വായ്മൂട്
ഇത് ഏൻ പുരുഷൻ
ഓടമ്പ് ശരിയാകലെ അത് താ നാ ഇപ്പടി...

കോപത്തോടെ അവള് മറുപടി കൊടുത്ത് അടുത്തേക്കിരുന്നു...

"ഉടമ്പക്ക് എപ്പടി മാമ...?

എൻ ഒടമ്പക്കക് ഏതുവുമേയില്ലേ
നിന്റെ ഒടമ്പക്ക് ഏതുവും വരാതെ പാത്ത്ക്കൊ...

നിന്റെ വൈഫൈ എനിക്ക് വേണ്ട...

ഓ ഉപകാരം...
ഞാൻ മറുപടി പറഞ്ഞു...

വീതി കുറഞ്ഞ നാട്ടിൻപുറം റോഡിലൂടെ ബസ് പാഞ്ഞു....

ഇരുവശങ്ങളിലും നെൽ പാടങ്ങളും വാഴ കൃഷികളും തെങ്ങും അങ്ങനെ അങ്ങനെ...
വീടുകളൊന്നും നമ്മുടെ നാട്ടിലെ പോലെയല്ല
എല്ലാം സാധാ ഓടിട്ടതായിരുന്നു...
ചെറിയ ചെറിയ വീടുകൾ...
കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ...
നിറയെ തണൽ മരങ്ങൾ ഇത്രയും സുന്ദരമായൊരു സ്ഥലത്തേക്ക് ഞാൻ മുൻപ് യാത്ര ചെയ്തിട്ടില്ല.

അച്ഛന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മാധവൻ മാമൻ.
വീട്ടിലെ കാരണവർ എന്ന് തന്നെ പറയാം
പണ്ട് മാധവൻ മാമനും കുടുംബവും തറവാട്ടിൽ തന്നെയായിരുന്നു താമസം അവിടെ വച്ചാണ് രണ്ടു പെൺകുട്ടികൾ മാമന് ജനിക്കുന്നത് മീനാക്ഷിയും കീർത്തനയും.

ചെറുപ്രായത്തിൽ തന്നെ മക്കളെയും ഭാര്യയെയും ചന്ദ്രഗിരിയിലെ വീട്ടിലേക്ക് മാധവൻ മാമൻ കൊണ്ടുപോയി പിന്നെ അവരെ കണ്ടിട്ടേ ഉണ്ടായിരുന്നില്ല.

രണ്ടു വർഷം മുൻപ് മാധവൻ മാമനു അസുഖം കാരണം കാരണവർ വേഷം ഉപേക്ഷിക്കേണ്ടി വന്നു.

സമ്പാദ്യമെന്ന് പറയാൻ വേണ്ടി മാത്രം അയാൾക്ക് ഒന്നുമേ ഉണ്ടായിരുന്നില്ല
അങ്ങനെ മൂത്ത മകൾ മീനാക്ഷിയുടെ കല്യാണമുറച്ചത് പറയാൻ ക്ഷണക്കാത്തതുമായ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാധവൻ മാമൻ എത്തി.

നോക്കി നടത്താൻ ആളില്ലാത്തത് കൊണ്ട് പുരയിടം മുഴുവൻ നശിച്ചു.

പറമ്പിലെ വരുമാനം നിലച്ചതൊക്കെ മാമനോട് പറഞ്ഞു.
ഇവനൊരു ജോലികൂടി ആയാൽ പിന്നെ പേടിക്കാനൊന്നുമില്ല.
ഞാൻ പലപ്രാവശ്യം പറഞ്ഞു ഇന്ട്രെസ്റ്റ് ഉള്ള എന്തെങ്കിലും ബിസിനസ് ചെയ്യാൻ പറഞ്ഞാൽ കേക്കണ്ടേ അവന് ഗവണ്മെന്റ് ഉദ്യോഗം മതിയെന്ന് കട്ടായം....
അച്ഛന്റെ സൊറപറച്ചിൽ മുഴുവൻ എന്നെക്കുറിച്ച് മാത്രമായിരുന്നു..

അങ്ങനെ ഒരുപണിയും ഇല്ലാതിരുന്ന എന്റെ കയ്യിൽ കുടുംബത്തിന് വേണ്ടി നീക്കിവച്ച പണപ്പെട്ടിയിൽ നിന്ന് സ്വര്ണവും കല്യാണത്തിന് ആവശ്യമായ രൂപയും തന്ന് അച്ഛനെന്നെ ചന്ദ്രഗിരിക്ക് അയച്ചത്.

പത്ത് നാൽപ്പത് വർഷം കൂടെ താങ്ങായി ഉയർച്ചക്ക് കൂടെ നിന്ന ആ മനുഷ്യനെ കുടുംബത്തിന്റെ ഒരു പങ്ക് കൊടുക്കണമെന്ന് എപ്പോഴും അച്ഛൻ പറയുമായിരുന്നു...

പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചിരിക്കവെയാണ് പെട്ടെന്നവൾ തട്ടി വിളിച്ചത്...

എങ്ങോട്ടാ നോക്കിയിരിക്കുന്നെ...?

പുറത്തേക്ക്..

എന്റെ കയ്യുടെ ഇടയിലൂടെ നോക്കാനെ പറ്റുള്ളോ...

അത് പിന്നെ കയ്യെടുത്ത് കുറുകെ വച്ചാൽ എനിക്ക് നോക്കണ്ടേ...

അങ്ങനിപ്പോ കാഴ്ച കണ്ട് ആസ്വദിചിരിക്കേണ്ട...

എനിക്ക് ഹോട്ട്സ്പോട്ട് തരാൻ വല്ല്യ ബുദ്ധിമുട്ടാണല്ലോ..

ഹോട്ട്സ്പോട്ടല്ല എന്റെ ഫോൺ തരാം ആ സൈഡ് സീറ്റ് തരുമോ...?

മ്മ് ഇരുന്നോ....

അവള് പതിയെ എഴുന്നേറ്റു നിന്നു...

ഞാൻ സൈഡിലേക്ക് നീങ്ങി...

നീല കളർ ചുരിദാറിന്റെ പിൻവശം അരക്കെട്ടിനോട് ചേർന്ന ഭാഗം എന്റെ മുഖത്ത് മുട്ടിയുരുമ്മി.... ഹാവു ആശ്യാസം ഇപ്പോഴെങ്കിലും അല്പം ശുദ്ധവായു കിട്ടിയല്ലോ..

ഞാൻ അശുദ്ധമൊന്നുമല്ല....

എന്താണേലും കൊള്ളാം...

ഇവളെന്തിനാ എപ്പോഴും എന്നോട് കടിച്ചു കീറുന്നത്..?
ഇങ്ങനൊരു സാധനം ..

ആരാവോ ഇതിനെയൊക്കെ സഹിക്കേണ്ടി വരുന്നത്..?!!

അവള് തല കുനിച്ച് അപ്പോഴും ഫോണിൽ തന്നെ ആയിരുന്നു...

എന്താ ഇതിൽ ഇത്ര നോക്കിയിരിക്കാൻ...

ഞാൻ അവളോട് ചോദിച്ചു...

ഏയ് ഞാൻ ഗ്രുപ്പിലെ കഥ വായിക്കുവാ.
ഡിസ്റ്റർബ് ചെയ്യല്ലേ...

ഓഹ് അതാരുന്നോ...

അതൊക്കെ പോട്ടെ..
എന്ത് കഥയ...

നോവൽ ആണെടോ പറഞ്ഞു തരാനൊന്നും കഴിയില്ല ഫേസ്ബുക്കിൽ ഉണ്ട്‌.

മാരീചൻ എന്നാ എഴുത്ത്കാരന്റെ പേര്
He is amazing.... writer...

അത് കേട്ടപ്പോൾ തന്നെ പകുതി ആശ്യാസം വന്നു...
ഇനിയിപ്പോ നെറ്റ് തീർന്നാലും എനിക്ക് വിരോധമില്ലാതായിരിക്കണു....

എവിടെ പോകുന്നു... താൻ..

വീട്ടിലേക്ക് ...
ചേട്ടൻ എങ്ങോട്ടാ...

ചന്ദ്രഗിരി വരെ... ഒരു സുഹൃത്തിന്റെ വീട്ടിലേക്കാ..
പുറത്തെവിടെലും ആയിരുന്നോ .?

കോട്ടയത്ത അവിടെ കിറ്റെക്സിൽ ജോലി ചെയ്യുന്നു.

സിസ്റ്ററുടെ കല്യാണം അടുത്ത ദിവസം ആണ്
അങ്ങനെ വീട്ടിലേക്ക് പോകുന്ന വഴിയാ...

എന്താ തന്റെ പേര്..?

കീർത്തന..
ചേച്ചിയുടെ പേര് മീനാക്ഷി.

ആഹാ മാധവൻ അങ്കിളിന്റെ മകളാണ്...
എന്നിട്ടാണോ ഇവക്കിത്ര ജാഡ...
മനസ്സിൽ പറഞ്ഞു മന്ദഹസിച്ചു.

നിന്റെ അഹങ്കാരം തീർത്തു താരാടി കുഞ്ചുനൂലി....

എന്താ ചേട്ടൻ വല്ലോം പറഞ്ഞാരുന്നോ...?

ഏയ് ഒന്നുമില്ല...
ചന്ദ്രഗിരി എത്തുമ്പോ ഒന്ന് പറഞ്ഞേക്കണേ...
വന്നു പരിചയമില്ല അതോണ്ട....

ആഹ് പിന്നെന്താ പറയാലോ...

കുറേ നേരത്തെ പ്രയാണത്തിന് ശേഷം ബസ് നിന്നു..

എന്ത് പറ്റി എല്ലാരും ഉറക്കെ ചോദിച്ചു...

പിൻവശത്തെ ടയർ പഞ്ചറായി
കുറച്ച് നേരം എല്ലാരും ഒന്ന് ഇറങ്ങി നിക്കണേ...

സാറെ പുരുഷനുക്ക്...

നീ ഇറങ്ങണ്ടമ്മ...
കണ്ടക്ടർ ചൂടായി...

ബസിലെ ആളുകളെല്ലാം വെളിയിലിറങ്ങി...

എപ്പടി എന്റെ ഐഡിയ...

കൊണ്ട് ഉപ്പിലിട്ടു വെക്ക്...
എന്റെ പൊണ്ടാട്ടി പോയ് ദേ ആ കടയിൽ നിന്ന് രണ്ട് കരിക്ക് വാങ്ങിക്കൊണ്ട് വാ...

തനിക്ക് വേണേൽ താൻ പോയ് വാങ്ങിക്കുടി

പുരുഷനുക്ക് ഒടമ്പ് സരിയാകലെ....

ഓ നാശം ഞാൻ പോയിട്ട് വരാം...

കുറേ നേരത്തെ പണിക്കൊടുവിൽ വണ്ടി നീങ്ങിത്തുടങ്ങി.

നേരം സന്ധ്യമയങ്ങിയപ്പോഴേക്കും ബസ് ചന്ദ്രഗിരി എത്തി....

അതെ ഇറങ്ങ്
ഒടംബ് ശരിയാകലെ... പൊണ്ടാട്ടി ..

ഛീ മാറടോ...
കുറച്ച് നേരം ഫ്രീഡം തന്നപ്പോ തലേ കേറുന്നോ...

ഓ ശരി....

ബസിൽ നിന്നിറങ്ങി
അവളുടെ പിന്നിലൂടെ നടന്നു തുടങ്ങി..
ഇടക്ക് വച്ചവളെന്നേ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

അതെ താനെന്താ എന്റെ പിറകെ നടക്കുന്നത്...

താൻ പതുക്കെ നടക്ക് നമുക്ക് ഒരുമിച്ച് നടക്കാം

അതെ ഞാനെന്റെ വീട്ടിലേക്ക പോകുന്നെ...

അതെ കല്യാണവീടല്ലേ ഞാനും വരുന്നു..
ഇവിടെ വരെ വന്നിട്ട്....

കുറേ ദൂരം ഉണ്ട്‌...

സാരമില്ല....

അവളോട് വഴക്കിട്ടു പുറകെ നടക്കാൻ വല്ലാത്ത സുഖമായിരുന്നു....

തടി പോസ്റ്റുകളിൽ 40 വാട്ടിന്റെ ബൾബ് പതിയെ പ്രകാശിച്ചു തുടങ്ങി...

നടവഴി വളരെ ചെറുതായിരുന്നു ഒരാൾക്ക് നടക്കാൻ പരുവത്തിൽ മാത്രം..
വലത് ഭാഗത്ത് നെൽക്കതിർ കണ്ണെത്താ ദൂരത്തോളം നീണ്ടുനിവർന്നു......

ചെറിയൊരരുവിയിലെ തടിപ്പാലത്തിലൂടെ നടന്ന് വലിയൊരു വീടിന്റെ മുറ്റത്ത് എത്തി.

മുറ്റത്ത് ഓടിച്ചാടി നടക്കുന്ന കുരുന്നുകൾ.
കല്യാണം പ്രമാണിച്ച് ബന്ധുക്കളും നാട്ടുകാരുടേയുമൊക്കെ ഒത്ത് കൂടിയിട്ടുണ്ട്....

എന്ത് പറഞ്ഞാ താനിപ്പോ എന്നെ ഇവിടെ കേറ്റുന്നെ...
ഫ്രണ്ട്...
ഫ്രണ്ടല്ലേ...

അതെ എന്താ ഒരു സംശയം...

എനിമി ആണെന്ന ആദ്യം തോന്നിയത്

ഓ നന്നായി...

ചെരുപ്പ് ഊരി

അകത്തേക്ക് കയറി....

മാധവൻ മാമൻ തിരക്കിട്ട് ഓടി നടക്കുകയായിരുന്നു..

പെട്ടന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു.

മാമ......

ഹാവു
വന്നോ...

വരില്ലെന്ന കരുതിയെ

അച്ഛന് തീരേ സുഖമില്ലാത്തത് കൊണ്ടാണ് ഞാൻ വന്നത്..

സാരമില്ല വന്നല്ലോ എനിക്ക് അത് മതി...

ബസ് കിട്ടാൻ അല്പം ലേറ്റയി...
അതാ...

ലക്ഷ്മി....
മാധവൻ മാമൻ അകത്തേക്ക് നോക്കി വിളിച്ചു..

ഇതാരാ വന്നേക്കുന്നതെന്ന് നോക്ക്

അമ്മയും അവിടേക്ക് വന്നു..
ആഹാ നീയങ്ങ് വളർന്നല്ലോമോനെ.....
കണ്ടിട്ടെത്ര നാളായി..
കുടിക്കാൻ എന്താ വേണ്ടേ...

ഏയ് ഞാനൊന്ന് ഫ്രഷ് ആകട്ടെ എന്നിട്ടാകാം..

ഇതൊക്കെ കണ്ട് കിളി പോയ് നിക്കുന്ന കീർത്തനയെ നോക്കി കണ്ണിറുക്കി കാണിച്ചു..

ആ മോളെ പോയ് കുളിച്ചിട്ട് വാ ..
മോന്റെ റൂമും കൂടി കാണിച്ചു കൊടുക്കണേ...

അവളെന്നേയും കൊണ്ട് മുകളിലത്തെ നിലയിലേക്ക് പോയ്.....

പടികൾ കയറുമ്പോ അവൾ ഒരായിരം സോറി പറഞ്ഞു...

ദാ അതാ റൂം...

എന്തേലും ആവശ്യമുണ്ടേല് വിളിച്ചാ മതി ഞാൻ ഇവിടെ ഈ റൂമില...

ഓഹ് വളരെ ഉപകാരം...

ഞാൻ അകത്തേക്ക് കയറി റൂം അടച്ചു..
എന്നിട്ട് വേഗം പതിയെ റൂം തുറന്നു...

മ്ലേച്ചൻ..
എന്താ ജാഡ...
എന്നോട് ഒന്ന് പറഞ്ഞേൽ...
ഇതെങ്ങാനും ആ പൊട്ടൻ ഇവിടുള്ളോരോട് പറഞ്ഞാൽ എന്റെ തല പോയേനെ...
മിക്കവാറും പറയും ഓർത്തിട്ട് പേടിയാകുന്നു..

ദുഷ്ടൻ..

ആരാവോ ആ ദുഷ്ടൻ...?

ഞാൻ മുന്നിലേക്ക് ചെന്ന് ചോദിച്ചു..

ഏയ്... ആരുമില്ല...

പോയില്ലായിരുന്നോ...

ഈഹ് ഇല്ല ചിരിച്ചു തലകുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു

ഫ്രഷയിട്ട് വേഗം വാ....

ഞാൻ റൂമിലേക്ക് കയറി...

മുടിയിലൂടെ തണുത്ത വെള്ളം താഴേക്ക് അരിച്ചിറങ്ങി....
രാധാസ് സോപ്പിന്റെ നറു മണം മൂക്കില് വല്ലാതെ ഇരച്ചു കയറി...

കുളി കഴിഞ്ഞു ബാഗിൽ വച്ചിരുന്ന പണവും സ്വർണവുമായി മാധവൻ മാമന്റെ അടുത്തേക്ക് പോയ്...

അവിടെ മീനാക്ഷിയും കീർത്തനയും ലക്ഷ്മി അമ്മായിയും ഉണ്ടായിരുന്നു...
നാലുപേരുടെയും മുഖത്ത് സന്തോഷം മിന്നിമായുന്നത് കണ്ട്...

വിശേഷങ്ങൾ പങ്ക് വച്ച് ഏറെ നേരം കാര്യം പറഞ്ഞു...
അച്ഛന്റെ സ്നേഹോപഹാരം മാമന് നൽകി..

ഏതോ ബന്ധുക്കൾ വന്നപ്പോ മാമൻ പോയ്...

കുറെ കഴിഞ്ഞു മാമിയും....

കല്യാണപ്പെണ്ണെവിടെ.. ആരോ വന്നു മീനാക്ഷിയെയും വിളിച്ചു...
ഞാനും കീർത്തനയും മാത്രം ഒരുമിച്ചായി...

മുഖത്തോട് മുഖം നോക്കി ഒന്നും മിണ്ടാതെ രണ്ടുപേരും ഇരുന്നു...

എവിടെ നിന്നോ അവളുടെ മുടിയിഴയിലേക്ക് കാറ്റ് വന്നു തലോടി...

കറുത്ത വട്ടപ്പൊട്ടിട്ട കുഞ്ഞു മുഖം കാണാൻ വല്ലാത്ത ചന്തം തോന്നി...

ആരാണെന്നറിയാതെ ഞാനെന്തൊക്കെയോ പറഞ്ഞു പിണങ്ങല്ലേ....
ഒരു ചിരിയോടെ അവളെഴുന്നേറ്റ് പോകാൻ തുടങ്ങി...

കറുത്ത ചരട് കെട്ടിയ വെളുത്ത കയ്യിൽ പെടുന്നന്നെ കേറി പിടിച്ചു...
അവള് കുതറി മാറാൻ നോക്കി...

എന്താ ഈ കാണിക്കുന്നേ..
ആരേലും കണ്ടാൽ വിട്....

ഏയ് ആരും കാണില്ല..
കുറച്ചു നേരം കൂടി ആ മുഖം കണ്ടോട്ടെ...

അയ്യടാ...
പോയെ പോയെ എന്നെ തട്ടിമാറ്റി അവൾ എഴുന്നേറ്റ് പോയ്...

വെളിയിലെ ബെഞ്ചുമേൽ ആകാശം നോക്കി ഞാൻ വെറുതെ കിടന്നു...
എന്തോ ഒരു വിങ്ങൽ നെഞ്ചിൽ കൊളുത്തുന്നുണ്ടാട്ടിരുന്നു....

കുറേ നേരം കഴിഞ്ഞു അതെ കഴിക്കുന്നില്ലേ മാഷേ അവളെന്നെ നെഞ്ചിൽ തട്ടി വിളിച്ചു

ആ വരുന്നു...

എന്റെ നെഞ്ചിലിരുന്ന അവളുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു...

ഊണ് മേശക്കരികിൽ എന്നെ ചുറ്റിപ്പറ്റിത്തന്നെ അവൾ നിന്നു...
വയറു നിറയെ കഴിക്കാനൊന്നും മനസ് വന്നില്ല...
മതിയാക്കി എഴുന്നേറ്റതും
കൈ കഴുകുന്നിടത്തേക്ക് തോർത്തുമായ് അവൾ വന്നു...

നീ എപ്പോഴും എന്റെ പിറകെ ഇങ്ങനെ നടന്നാൽ ഇവിടുള്ളവരൊക്കെ എന്ത് വിചാരിക്കും.

എന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല..
ചിരിച്ചോണ്ടവൾ മറുപടി പറഞ്ഞു...

അതെ ഞാൻ കിടക്കാൻ പോവാ നല്ല ക്ഷീണം..
റൂം അടക്കില്ല...
കിടന്നിട്ട് ഉറക്കം വരില്ലെങ്കിൽ അങ്ങോട്ട് വരാം

എന്തിന്...
ആകാംഷയോടെ അവളെന്നോട് ചോദിച്ചു...
വെറുതെ കാര്യം പറയാമല്ലോ...

ഓഹ് ഞാനങ്ങ് പേടിച്ചു പോയ്...
അവൾ എന്റെ കവിളിൽ പിച്ചിക്കൊണ്ട് റൂമിലേക്ക് പൊയ്...

ഞാൻ എല്ലാരോടും good night പറഞ്ഞു റൂമിൽ കയറി....

കുറ്റിയിടാൻ നോക്കിയിട്ട് മനസ് അനുവദിച്ചില്ല...

കിടന്നു കുറേ നേരം കഴിഞ്ഞപ്പോ തന്നെ ഉറക്കം വന്നു...

രാവിലെ കോഴി കൂവുന്നത് കേട്ട് കണ്ണ് തുറന്നു...
അടുത്ത് കട്ടിലില് തലവച്ചാരോ ഉറങ്ങുന്നത് കണ്ട് ആദ്യമൊന്ന് പേടിച്ചു..പിന്നെ തട്ടിവിളിച്ചു...

കീർത്തന നീയാരുന്നോ...
എഴുന്നെക്കെടോ....

എന്ത് ഉറക്കമാ മാഷേ...
നിങ്ങളുടെ ഡയലോഗ് കേട്ട് വന്ന ഞാനാരായി...

താൻ വന്നപ്പോ ഒന്ന് വിളിച്ചൂടായിരുന്നോ..

ആ ഉറക്കം കണ്ടപ്പോ ഉണർത്താൻ തോന്നിയില്ല...

എല്ലരും ഉണരുന്നതിന് മുൻപ് പൊയ്ക്കൊ...

അവൾ മൂളിക്കേട്ടു..

സമയം പൊയ്ക്കൊണ്ടേയിരുന്നു...

കല്യാണപെണ്ണ് മണ്ഡപത്തിലേക്ക്
പോകാൻ തുടങ്ങുമ്പോഴായിരുന്നു പിന്നെ കീർത്തനയെ കണ്ടത്...

ദീപം കൊളുത്തിയ വാതിലിലൂടെ പുറത്തേക്ക് വരുമ്പോ കസവിന്റെ ലാച്ചയിൽ ഉണ്ണിക്കണ്ണന്റെ രൂപം ഉണ്ടായിരുന്നു..

മായാലോകത്തെവിടെയോപോലെയെന്ന് എനിക്ക് തോന്നി...

കതിർ മണ്ഡപത്തിൽ പുതുപ്പെണ്ണിനെ വരനടോപ്പം ഇരുത്തി പിറകിലേക്കവൾ നിന്നു.
അമിതമായുള്ള ഒരുക്കങ്ങളൊന്നും ആ മുഖത്ത് കണ്ടിരുന്നില്ല... കല്യാണം എന്തെന്ന് ഞാനറിഞ്ഞതേയില്ല.... എന്റെ ദർശനം അവളിൽ മാത്രമായിരുന്നു...
അവളും എന്നെ നോക്കി നിന്നു.....

കെട്ടൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു..
റൂമിൽ വന്നു ബാഗെടുത്ത്
അവളുടെ റൂമിലേക്ക് കയറി....

കണ്ണാടിയിൽ മുഖം നോക്കി ഇട്ടിരുന്ന ഡ്രസ്സ്‌ ഊരാൻ തുടങ്ങുന്നവളുടെ പിന്നിലൂടെ ചെന്ന് കെട്ടിയൊന്നു പിടിച്ചു....
പിൻ കഴുത്തിൽ ചുണ്ട് തണുക്കെ കുളിരുള്ളോരുമ്മ നൽകി ....

പെട്ടെന്നവൾ തിരിഞ്ഞു...

എന്റെ കൈക്കുള്ളിൽ ചേർന്നവൾ കൊഞ്ചി പറഞ്ഞു ഇന്ന് തന്നെ പോണോ എന്ന്....

അഹങ്കാരി വിടാൻ ഉദ്ദേശമില്ലേ എന്നെ ..
ഇല്ല കണ്ണടച്ചവൾ പറഞ്ഞു...

അപ്പൊ കവിളിലും ചുണ്ടൊന്ന് പതിഞ്ഞു...

യാത്ര പറഞ്ഞിറങ്ങുമ്പോ എന്തോ ഒരു സന്തോഷം തോന്നി....

ഞാൻ ചന്ദ്രഗിരിയിൽ നിന്നും മടങ്ങി.....

ഇനിയുള്ള വസന്തം ഞങ്ങളുടെ പ്രണയമാണ്....

"അച്യുതം കേശവം
രാമനാരായണം
കൃഷ്ണദാമോധനം
വാസുദേവം ഭജേ..... "

"ശ്രീധരം മാധവം
ഗോപിക വല്ലഭം
ജാനകി നായകം
രാമ ചന്ദ്രം ഭജേ..... "

My story
https://b.sharechat.com/dAaNlj4is5?referrer=whatsappShare

ഷെയർചാറ്റ് - പക്കാ ഇന്ത്യൻ സോഷ്യൽ ആപ്പ് ! ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 👇👇👇
 👉 https://b.sharechat.com/qb3rvzIfBT