#____ഫിർദൗസ്
 

വിരഹമേറിയ വരാന്തകളും
പ്രണയം പൂവിട്ട  ലൈബ്രറിയും
സൗഹൃദത്തിന് നിറമേകിയ മരത്തണലുകളും
അടക്കി പിടിച്ച ചിരിയിൽ നിന്ന് ആർത്തുല്ലസിച്ച ക്ലാസ്സ്‌ മുറികളും

 അതിമനോഹരമായ ഒരു കൊട്ടാരം  🏬


തിങ്ങി നിറഞ്ഞ വാക മരങ്ങളിൽ ഇളം കാറ്റ് വീശുമ്പിൽ
അതിൽ നിന്ന് നിറയെ സ്നേഹവും മോഹവും  വിരഹവും ചിരിയും കണ്ണുനീരും  നിറഞ്ഞ ഒത്തിരി പേരുടെ ഓർമ്മകൾ പൂ പോലെ പൊഴിഞ്ഞു വീഴുമെന്നാണ് വിശ്വാസം

 മൂന്ന് വർഷം  കൊണ്ട്
ഒരു യുഗം പോലെ ഓർക്കാൻ ഓർമ്മകൾ തീർത്ത
ഒത്തിരി പേരുടെ കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടാകും എന്നാൽ നിങ്ങളിതുവരെ കേൾക്കാത്ത ഒരു കഥയാണിത്


ആ കൊട്ടാരത്തെ നെഞ്ചിലേറ്റിയവർ വിളിക്കുന്നത്
#_ദി_ഗ്രേറ്റ്‌_മഹാരാജാസ്_കോളേജ്
എന്നാണ്


•°•_____ °•° ______•°• ______ °•°


   ...  2003-2006 കോളേജ് ക്യാമ്പസ്‌ അവസാന വർഷം ...

കോളേജ് ക്യാമ്പസുകളിൽ ചുരുക്കം പേര് ഒഴിച്ച്  മുബൈൽ ഫോൺ നീണ്ട് വിളയാടാത്ത സമയം
.........


  പൂത്ത് നിൽക്കുന്ന വാക  മരങ്ങൾക്കിടയിലൂടെ  പാറി പാറി കളിക്കുന്ന നീല ശലഭങ്ങളെ നോക്കി    മഹാരാജാസ് കോളേജ് വരാന്തയുടെ  സൈഡിലൂടെ കാന്റീന് ലക്ഷ്യമാക്കി അവൻ നടന്നു  ....

ഹേയ്  എൽദോ ..... 😁
ഇന്ന് താൻ നേരത്തെ ആണല്ലോ..
എന്ത് പറ്റി

എൽദോ നിന്റെ അക്കരെയുള്ള അമ്മായി.... 😁

അള്ളോഹ് സോറി
ഫിർദു ..... 😜

കാമുകിയുമൊത്ത് മരത്തണലിൽ കിന്നരിച്ചുകൊണ്ടിരിക്കുന്ന ഫാസിലിന്റെ ആ ചോദ്യം ഫിർദോസ്സിന്   അത്ര സുഗിച്ചില്ല...

അതെന്താടാ  എനിക്ക് നേരത്തെ കോളേജിൽ വരാൻ പാടില്ലാ  എന്ന വല്ല റൂൾസും നിങ്ങളെ പാർട്ടി  ഇറക്കിയോ...

ഒരു തമാശയെന്ന പോലെ ഫിർദോ   കളിയാക്കി ചോദിച്ചു


അയ്യോ....
ഇത്രയും കാലം ഈ കോളേജിൽ ആരും ഇത് വരെ  നിന്നെ നേരത്തെ കണ്ടിട്ടില്ല
സ്വിച്ച് ഇട്ട പോലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വരുന്ന നിനക്ക് ഇന്നെന്തുപറ്റി



അവസാന വർഷമല്ലേ
അത് കുറച്ച് നേരത്തെ ആസ്വദിക്കാമെന്ന് കരുതിയതാ രാജാവേ ....
എന്താ അടിയൻ തിരിച്ചു പോണോ ആവോ 😁

ഇതും പറഞ്ഞു അടക്കി പിടിച്ച ചിരിയോടെ അവൻ  ക്യാന്റീനിലേക്ക് കയറി


ഷാഫിക്കാ...
അവൻ നീട്ടി വിളിച്ചു

ആരെയോ തിരയുന്ന പോലെ ചുറ്റും നോക്കി  എല്ലാവരെയുമൊന്ന് കണ്ണോടിച്ചു

നാശം.... ഇപ്പോളും വന്നില്ലേ
അവൻ പിറുപിറുത്തു 🤨


ഇതെന്ത് പറ്റി 
ഒറ്റക്കെ ഒള്ളോ....
പാർട്ണർ എവിടെ........

പിറകിൽ നിന്ന് കാന്റീൻ ഷാഫിക്കാടെ സംസാരം കേട്ടപ്പോൾ അവനൊന്ന് തിരിഞ്ഞു

അത് തന്നെയാ ഞാനും നോക്കുന്നെ
 നേരത്തെ വരാൻ പറഞ്ഞതാ ആളോട്

പക്ഷെ എവിടേം കാണാനില്ല
എനിക്കാണേൽ ഇന്ന് കോട്ടയം യൂണിവേഴ്സിറ്റി വരെ പോകണം...

അസ്സലായി....
താനോരു ഉറക്ക പിരാന്തനാണെന്ന് ആൾക്ക് അറിയാലോ  അതാകും ..
ആള് വരുമ്പോ നിനക്ക് ആ കാണുന്ന ഹോസ്റ്റലിൽ നിന്ന് ഇങ്ങട് ഇറങ്ങി വരാനല്ലേ ഒള്ളു
അതിന് ഈ നേരത്ത് തന്നെ ഇങ് പോരണോ


എനിക്കെന്ത് ഉറക്ക പിരാന്ത്... 😕

മുഖത്ത് ചമ്മൽ കയറിയപ്പോ
ശാഫിക്കനോട് ആളേ നോക്കട്ടെ എന്നും പറഞ്ഞ്  കോളേജിന്റെ മെയിൻ ഗെയ്റ്റ് ലക്ഷ്യമാക്കി ആ വരാന്തയിലൂടെ വീണ്ടും തിരിച്ചു  നടന്നു 😑

അവന്റെ ദൃതിയിലുള്ള നടത്തം മര ചുവട്ടിലിരുന്ന് ഫാസിലും അവന്റെ കാമുകി ജെസ്‌നയും കൂടെ നോക്കി ഇരിക്കുവായിരുന്നു 🏃

ഇങ് വരട്ടെ കുരുപ്പ് .  🤨
ഫിർദു   ഒന്ന് രണ്ട് പറഞ്ഞ്  വീണ്ടും ചുണ്ടനക്കികൊണ്ട് നടന്നു

കോളേജ് വരാന്തയിൽ നിന്നിറങ്ങി ഗെയ്റ്റിന്റെ മുൻ വശത്തേക്ക് നോക്കി ഒരു നിമിഷം അവനവിടെ  നിന്നു

വൗ..... 😍
എന്തൊരു ഭംഗി
അവന്റെ കണ്ണുകളിൽ അത് നിറഞ്ഞു നിന്നു

പൂത്തുലഞ്ഞു നിൽക്കുന്ന വാക മരത്തിന് താഴെ ചുമന്ന നിറമുള്ള പൂക്കൾ കൊണ്ട് വർണമനോഹരമായ  പരവധാനി തീർത്തിരിക്കുന്നു പ്രകൃതി 🥰


അവനാ വഴിയിലെ ഓരോ പൂ ഇതളുകൾക്ക് ഇടയിലൂടെ മെല്ലെ മെല്ലെ ഗെയ്റ്റിന്റെ അടുത്തേക്ക് നടന്നു


പാതി വഴിയിൽ എത്തിയപ്പോൾ എന്തോ സംശയം തോന്നിയ പോലെ അവൻ പെട്ടെന്ന് വാക മരത്തിനു പിറകിലോട്ട്  മറഞ്ഞു നിന്നു 🙂

ഒളികണ്ണിട്ട്  ഗെയ്റ്റിന്റെ നേർക്ക്‌ ഇമ വെട്ടാതെ നോക്കി നിന്നു  😉

ഫിർദു ചുറ്റുമൊന്ന് കണ്ണോടിച്ചു 🙄
മരചുവടിന് താഴെ വീണ് കിടക്കുന്ന വാക പൂക്കൾ  കൈ കൊണ്ട് വാരിയെടുത്ത് മറച്ചു പിടിച്ചു

പ്രതീക്ഷയോടെ ഇമ വെട്ടാതെ അവനാ മുൻവശത്തെ കവാടത്തിന് നേരെ മിഴികളിൽ കൂർപ്പിച്ചു


കാത്തിരിപ്പിന് വിരാമം തീർത്ത പോലെ
അവന്റെ പ്രതീക്ഷകളെ പ്രകൃതി വരവേറ്റത്  ഒരു ഇളം തണുത്ത  കാറ്റ് വീശിയായിരുന്നു 🥰

ചുമന്ന പരവതാനി തീർത്ത ഭൂമിക്ക് മുകളിലൂടെ
കാലിൽ വെള്ളി  കൊലുസണിഞ്
നെറ്റിയിൽ ചന്ദന കുറി ഇട്ട്
ചുണ്ടിൽ ചെറു  പുഞ്ചിരി തൂകി  😊
 ഒരു കൊച്ചു സുന്ദരി👩
രണ്ട് കൂട്ടുകാരികളുടെ നടുവിലൂടെ ക്യാമ്പസിന് അകത്തോട്ട് കയറി......

ഫിർദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു
☺️

അവളൊന്ന് ചുറ്റും നോക്കി...

അവളുടെ നോട്ടം കണ്ട ഫിർദു
അവനെ കാണാതിരിക്കാൻ ഒന്നുകൂടെ മരത്തിന്റെ സൈഡിലേക്ക്  മാറി നിന്ന് പതിയെ ഒളികണ്ണിട്ട് നോക്കി

 കൂട്ടുകാരികളുടെ തമാശയിൽ ചിരിക്കുന്ന നേരം  അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴികളെ അവൻ നോക്കി നിന്നു

എന്തൊരു ഭംഗി 😍......
ആരും കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി നിന്നു പോകും ആ നുണകുഴികളെ....

അവളുടെ കാൽ പാദം അവനിലേക്ക് അടുക്കുന്തോറും അവൻക്ക് എന്തെന്നില്ലാത്ത ഒരു  ഒരിഷ്ടവും മോഹവും  തോന്നി അവളോട്  😍

ഇത്രയും നാളത്തെ
ആത്മ ബന്ധത്തിന്
ആത്മാർത്ഥ സൗഹൃദം എന്ന് കോളേജ് ക്യാമ്പസും
തുറന്ന് പറയാത്ത പ്രണയമെന്ന് അടുത്ത സുഹൃത്തുക്കളും പറഞ്ഞു വിശേഷിപ്പിച്ച ബന്ധത്തെ  ഇപ്പോ എന്ത് പേരിട്ട് വിളിക്കണമെന്ന് പോലുമറിയാതെ അർജുൻ സ്തംഭിച്ചു നിന്നു 😇

അടുത്തേക്ക് അടുക്കുന്തോറും അവളുടെ ഭംഗി കൂടി വരുന്ന പോലെ തോന്നി  അവന് 🥰

അവന് നേരെയുള്ള മരത്തണലിൽ അവളെത്തിയ നേരം കയ്യിലുള്ള ചുമന്ന വാക പൂക്കൾ വിതറി എറിഞ്ഞവളുടെ മുന്നിലേക്ക് ചാടി വീണു ..... 🥳


ഹഹ്...... 😳
അവളൊന്ന് ഞെട്ടി പിറകിലോട്ട് മാറി

പേടിപ്പിച്ചു കളഞ്ഞല്ലോ പട്ടി..... 🥺

അവളവന്  നേരെ കലി തുള്ളാൻ തുനിഞ്ഞതും


വെൽക്കം മൈ ക്വീൻ  രാധിക പരമേശ്വരൻ ❤
എന്ന് പറഞ്ഞവളെ ഇരു കയ്യും നീട്ടി കൊണ്ട് വരവേറ്റു
🥳🥳🥳

കൂട്ടുകാരികളും അവളും അവനും  കൂടെ മനസ്സറിഞ്ഞൊന്ന്  പൊട്ടി ചിരിച്ചു 😄😄

എന്താടാ കുരുപ്പേ ഇന്ന് പുഷ്പാഞ്ചലി ഒക്കെ ഉണ്ടല്ലോ  എന്ത് പറ്റി

പിന്നെ....  നിന്നെ കണ്ടാൽ ആർക്കും ഒന്ന് പുഷ്പ്പിക്കാൻ തോന്നില്ലേ രാധേ .. 😁

അയ്യടാ...  അങ്ങനെ നീയിപ്പോ എന്നെ  പുഷ്പ്പിക്കണ്ട 😏
അവളൊന്ന് ചൊടിപ്പിച്ചു അവനെ


ഓഹ്ഹ് അല്ലേലും നിനക്ക് ഈ ഇടയായിട്ട് എന്നെ തീരെ പിടിക്കുന്നില്ലന്ന് എനിക്കറിയാം

ആഹ്..  അറിയാലോ എന്നാ മോൻ വേഗം സ്ഥലം വിടാൻ നോക്ക്

ഡീ കുരുപ്പേ....... 🤨
അവൻ കലിപ്പായി


പോടാ...  പോടാ...
നിന്നെയൊക്കെ ആർക്ക് വേണം

അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ച്  കൂട്ട് കാരികളും കൂടെ ക്ലാസ്സിലേക്ക് നടന്നു...... 😏


തിരിഞ്ഞ് പോലും നോക്കാതെ പോണ രാധയെ
കണ്ണുകൾ കൂർപ്പിച്ചു നോക്കി

ഇതെന്ത് പറ്റി......
ഇന്നലെ ഞാൻ പറഞ്ഞിരുന്നല്ലോ നേരത്തെ വരാൻ

അവള് പോയി മറയുന്നത് വരെ ഇതും ആലോചിച്ച് അവനാ മരചുവടിൽ തന്നെ നിന്നു
😕

•°• ___________ •°•____________  •°•



സമയം കടന്ന് പോയി...

ക്യാമ്പസ്‌   വിദ്യാർത്ഥികളാൽ വർണ പൂക്കൾ നിറഞ്ഞ പൂന്തോട്ടം പോലെ പല വർണങ്ങളിൽ മിന്നി തിളങ്ങി

 ഒരുമിച്ച് കൂടിയ മരചുവടുകളും
തിങ്ങി നിറഞ്ഞ വരാന്തകളും
കല പില ശബ്ദങ്ങൾ നിറഞ്ഞ ക്ലാസ്സ്‌ മുറികളും



പക്ഷേ ഇതൊന്നും ഒരു കാര്യമാക്കാതെ
അവളോടൊപ്പം എന്നും  ഇരിക്കാറുള്ള ആ മരത്തണലിലെ സിമെന്റ് ബെഞ്ചിൽ തലക്ക് കയ്യും കൊടുത്ത് മലർന്ന് കിടന്നു അവൻ

മുകളിലെ മരചില്ലകൾ നിറയെ അവൻ കണ്ടത്
ഓർമകളിലേക്ക് ഒരു എത്തി നോട്ടമായിരുന്നു...


അവനിൽ ഇതുവരെ ഉണ്ടാവാത്ത ഒരു മാറ്റം

ഇത്ര കാലത്തെ ബന്ധത്തിനിടയിൽ ഒരിക്കൽ പോലും അവന് തോന്നിയിട്ടില്ല അവളോട് പ്രണയമാണോ സൗഹൃതമാണോ എന്ന്

പക്ഷേ എന്നുമില്ലാത്ത ഒരു മാറ്റം അവനിന്ന്  തോന്നി


ഫിർദൗസ്‌  മുഹമ്മദ്‌  എന്ന ഫിർദു
ലക്ഷ്യദ്വീപിൽ നിന്ന് കപ്പൽ കയറി കൊച്ചിയിൽ കാൽ കുത്തിയിട്ട് ഇത് മൂന്നാമത്തെ വർഷം
അതായത് ഈ മഹാരാജാസ് കോളേജിലെ അവസാന വർഷം


തിരിഞ്ഞു നോക്കുമ്പോൾ  ഓർമകളിൽ രാധ അല്ലാതെ മറ്റൊരു ആത്മ ബന്ധവും അവനിൽ കാണാൻ കഴിയില്ലായിരുന്നു  😊

അതികമാരോടും സംസാരിക്കാത്ത
 അനാവശ്യ കാര്യത്തിനൊന്നും തല ഇടാത്ത ഫിർദുവിന്റെ  ജീവിതത്തിലേക്ക് രാധ കടന്ന് വന്നതും ഒരു രസകരമായ ഓർമയാണ്


ഫോർട്ട് കൊച്ചിക്കാരി പെണ്ണ്
നാവിനെ വാളാക്കാൻ കഴിവുള്ള പെണ്ണ്
കമ്മ്യൂണിസം മനസ്സിലും ജീവിത ശൈലിയിലും ഒരുപോലെ കൊണ്ട് നടന്ന പെണ്ണ്
രാധിക പരമേശ്വരൻ  👩

ഒരു സംഭവമായിരുന്നു ഫിർദുവിന്റെ  ജീവിതത്തിലേക്ക് രാധയുടെ  കടന്ന് വരവ്

രാധ ആദ്യമായി കോളേജിൽ വന്ന അവസരത്തിലെ
റാഗിംങ്ങിൽ നിന്ന് രക്ഷപെടാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി മെല്ലെ ഗ്രൗണ്ടിന്റെ സൈഡിലുള്ള മറച്ചുവട്ടിലേക്ക് നടക്കും

സീനിയർ ആയ ആരെ കണ്ടാലും ഷെയ്ഖ് ഹാൻഡ് കൊടുത്തു പരിചയപ്പെടണം
അതൊരു കോളേജ് രീതിയാണ്

അങ്ങനെയുള്ള അവസരത്തിൽ കണ്ട് മുട്ടിയതാണ് ഫിർദുവും രാധയും

സീനിയർ ആയ ഫിർദു   ഷെയ്ക്ക് ഹാൻഡ് കൊടുക്കാൻ കൈ നീട്ടിയ നേരം
നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ  കൈ പിടിച്ച്  നന്നായി അമർത്തി വേദനിപ്പിച്ചു

 വേദന കൂടി വന്നപ്പോ അവൻ  അവളെ നോക്കിയതും രാധ ഒറ്റക്കണ്ണ് ചിമ്മി പേര് പറഞ്ഞു രാധിക പരമേശ്വരൻ 😉

അവളൊരു കുറുമ്പി പെണ്ണായിരുന്നു എന്ന് ആ ഒരറ്റ കാര്യം കൊണ്ട് തന്നെ ഫിർദുവിന് മനസ്സിലായി

അവനും ചിരിച്ചുകൊണ്ട് പറഞ്ഞു
ഫിർദൗസ് മുഹമ്മദ്‌.....

പിന്നെ അവനെ കണ്ടാൽ ആർക്കും മനസ്സിലാക്കാൻ  കഴിയും അത്രക്ക് പാവമാണ് ആളെന്ന്...


 അന്ന് തുടങ്ങിയ ബന്ധം.....

ഇതേ മരത്തണലിൽ ഇടക്കൊരു കൂടി കായ്ച്ച 🌲

പിന്നീടുള്ള നാളുകളിൽ ആ ബന്ധത്തിന്റെ ഭംഗി കൂടി കൂടി വന്നു .......

കോളേജ് ക്യാമ്പസ്‌ മുതൽ ടീച്ചേർസിന്  വരെ അസൂയ  തോന്നിപ്പിച്ച ബന്ധം

ഒരാണിനും പെണ്ണിനും ഒരുപാട് കാലം സുഹൃത്തുക്കൾ  ആയി കഴിയാൻ  കഴിയില്ല എന്ന് പറയുന്നവർക്ക് മുന്നിൽ തെളിവായി കാണിക്കാൻ
ജീവനുള്ള രണ്ട് തെളിവുകൾ  എന്ന് വരെ ഇവരെ കുറിച്ച് പറഞ്ഞവരുണ്ട്

പക്ഷേ അതിനെല്ലാം വിള്ളൽ വന്നോ എന്നൊരു തോന്നൽ ആയി അവന് ഇപ്പൊ

എനിക്ക് അത്രക്ക് ഇഷ്ടമാണോ അവളെ
അവന് തന്നെ ചിന്തിച്ചുകൂട്ടി


അറിയാതെ ആണെങ്കിലും അവർ രണ്ട് പേരും  മനസ്സുകൊണ്ടാഗ്രഹിച്ചിട്ടുണ്ട്  മരണം വരെ കൂടെ കൂട്ടാൻ കഴിയണേ എന്ന്...

അത്രക്ക്  ഇഷ്ടമാണ് രണ്ട് പേർക്കും

പക്ഷേ അതൊരു I LOVE YOU   എന്ന വാക്കിൽ ഒതുക്കാൻ അവർക്ക് കഴിയില്ല എന്നാണ് സത്യം
😊



മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീ നാരായണ ഗുരു പറഞ്ഞത് പോലെയാണ് ഫിർദുവിന്റെ  ചിന്തയെങ്കിലും

അച്ഛനെയും അമ്മയെയും സങ്കടം തീർത്ത്
 ഒരു സ്വാർത്ഥ ഇഷ്ടങ്ങളും മോഹങ്ങളും വേണ്ടന്ന  രാധയുടെ മനസ്സിന്റെ ശുദ്ധിയാണ് ശെരിക്കും ഇവരുടെ ഈ ബന്ധത്തിന്റെ  കാഠിന്യം....


ഓർമകൾക്ക് നിറമേകി അവനങ്ങനെ അവിടെ തന്നെ കിടന്നു



•°• ______  °•° _______°•° ______ •°•

പെട്ടന്ന്......

ഡാ.....  മരമാക്രി......

ശബ്ദം കേട്ട ഫിർദു മരച്ചുവട്ടിൽ നിന്ന് ചാടി എഴുന്നേറ്റു  ആ  സിമെന്റ് ബെഞ്ചിൽ  ഇരുന്നു

ഹോ....
 നീ ആയിരുന്നോ  😏

അല്ല സുസ്മിത സെൻ ആയിരുന്നു
എന്തെ... 😐


ഒന്നുമില്ല......
ഒരു ഉഷാറില്ലാത്ത രീതിയിൽ ഫിർദോ  മറുപടി പറഞ്ഞു 😐


അവളവന്റെ കൂടെ ആ സിമെന്റ്  ബെഞ്ചിൽ ഇരുന്നു

ഫിർദു
നീ എന്താ ക്ലാസ്സിൽ കയറാഞ്ഞെ....

സൗകര്യം ഇല്ലാത്തോണ്ട്...  എന്തെ
🤨


ആഹ് എന്ന ശെരി...  മോന് സൗകര്യം ഉണ്ടാകുമ്പോ പറ
ഞാൻ പോണ് 😏......

രാധ അവന്റെ അടുക്കൽ നിന്നും എഴുനേറ്റ് തിരിഞ്ഞു നടക്കാൻ തുനിഞ്ഞു


എന്നാ ചെല്ല്..😏
ഇപ്പോ എന്നെയൊന്നും വേണ്ടല്ലോ
നീ പൊക്കോ...


എന്താടാ മരമാക്രി ഇങ്ങനെ ഒക്കെ പറയുന്നേ
ഇവിടെ ഇപ്പോ എന്തുണ്ടായി 😐

അവളാവന് നേരെ അഭിമുഖമായി നിന്നു


നിനക്ക് ഓർമ ഇല്ല അല്ലെ....... 🤨

എന്താടാ....  പറഞ്ഞാലല്ലേ അറിയൂ


ഇന്ന് നിന്നോട് നേരത്തെ വരാൻ പറഞ്ഞിരുന്നോ
ഞാൻ 🤨


എങ്ങോട്ട് 🤔

നിന്റെ അക്കരെയുള്ള അമ്മായിയുടെ വീട്ടിലേക്ക് 😏
എടി കുരുപ്പേ യൂണിവേഴ്സിറ്റി പോണ കാര്യം നീ മറന്നോ 🤨

അയ്യോ.....  സോറി ഫിർദു.....
സത്യമായിട്ടും ഞാൻ മറന്നിരുന്നെടാ
പ്ലീസ്..........

അവനത്  പറയുമ്പോളാണ്
അവൾക്കാ കാര്യം  വരുന്നത്
രാധയുടെ മുഖമൊന്ന് വടി 😔


നന്നായി.... 😏
 അല്ലേലും എന്റെ കാര്യത്തിൽ നിനക്ക് നല്ല ഓർമയാണെന്ന് എനിക്കറിയാമല്ലോ

എടാ ഫിറോ സത്യമായിട്ടും ഞാൻ മറന്നതാ
പ്ലീസ്  ഇനി അതിനെ ചൊല്ലി വയക്കുണ്ടാക്കണ്ട..
ഇപ്പോ പോയാലും കാര്യങ്ങൾ നടക്കുമല്ലോ
വാ നമുക്ക് പോകാം സമയം പന്ത്രണ്ട് ആകാൻ പോകുന്നല്ലെ  ഒള്ളു

രാധ ഫിർദോയുടെ കൈ പിടിച്ചു വലിച്ചു


അവൻ തട്ടി മാറ്റി....

ഇപ്പോ പോയാലും കാര്യങ്ങൾ നടക്കും
തിരിച്ചെത്താൻ നേരം വൈകിയാലോ.....
നിന്റെ വീട്ടിലും നീ പറഞ്ഞിട്ടില്ലല്ലോ
മതി ഇനി പോയത്..

അവൻ അവളിൽ നിന്നും മുഖം തിരിച്ചു

പ്ലീസ് ഫിർദു.....
നീ അതൊന്നും ആലോചിക്കേണ്ട... വീട്ടിൽ വിളിച്ചു പറഞ്ഞാൽ പ്രശ്നം തീരുമല്ലോ

 വാ ഞാനല്ലേ പറയുന്നേ
എഴുനേല്ക്ക്  നമുക്ക്  പോകാം

അവൾ അവനെ പിടിച്ചെഴുനേൽപിച്ച് ക്യാമ്പസ്സിലൂടെ കൈ പിടിച്ചു നടന്നു

ഏതായാലും നേരം വൈകിയില്ലേ...  ഞാൻ  അനിലിന്റെ ബൈക്ക് ചോദിക്കാം

അത്രയും ദൂരം ബൈക്കിലോ... വേണ്ട ഫിർദു
നമുക്ക് ആനവണ്ടിയിൽ പോകാം


ആന വണ്ടിയോ 🙄

എടാ മണ്ടാ....  കെ സ്‌ ർ ട്ടി സി

ന്റെ റബ്ബേ... അതിനും പേരോ ആന വണ്ടി
ഫിർദു  നന്നായൊന്ന് ചിരിച്ചു 😃😃


ദൃതിയിൽ രാധ ഫിർദുവിന്റെ  കൈ പിടിച്ചു പോകുന്നത് കണ്ടവരിൽ അധിക പേരും ചോദിച്ചു ഇണക്കുരുവികൾ എങ്ങോട്ടാ എന്ന്

അത്രക്ക് ഇഷ്ടമായിരുന്നു എല്ലാവർക്കും അവരെ❤

ആർക്കും മറുപടി കൊടുക്കാതെ എല്ലാവർക്കും ചിരി വിതറി അവർ വേഗത്തിൽ ക്യാമ്പസിന് പുറത്തുള്ള ടെലിഫോൺ ബൂത്തിൽ കയറി

കൂട്ടുകാരികളുമൊത്ത് യൂണിവേഴ്സിറ്റി വരെ പോവുകയാണെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു
രാധ

ബൂത്തിൽ നിന്ന് ഇറങ്ങി നേരെ
ലൈൻ ബസ്സ് കയറി  രണ്ട് പേരും കൂടെ കെ സ്‌ ർ ട്ടി സി ബസ്സ്റ്റാന്റിലേക്ക് യാത്ര തിരിച്ചു

പന്ത്രണ്ടേ പത്തിനുള്ള കോട്ടയം ബസ്സിൽ കയറി

വിൻഡോ സീറ്റ് തന്നെ വേണമെന്ന വാശിയിൽ രാധ ബാഗും കെട്ടിപിടിച്ച് പുറത്തെ കായ്ച്ചകൾ കാണാൻ കയറി ഇരുന്നു

ക്ലാസ്സ്‌  മുറിയിലും നീ വിന്ഡോ സൈഡിൽ അല്ലെ കുരുപ്പേ നീ..
എപ്പോളെങ്കിലും ഒന്ന് മാറി ഇരുന്നുടെ

അയ്യടാ....  മോന് അവിടെ തന്നെ ഇരുന്നാൽ മതി

അല്ലേല്  തിരക്ക് കൂടിയ പിന്നെ വരുന്നവർ എന്നെ തൊടലും പിച്ചാലുമൊക്കെ ആവും
എന്റെ ഫുൾ ഉത്തരവാദിത്തവും ഇന്ന് നിനക്കാണ്😊

ഓഹ്ഹ് ഉത്തരവ് പോലെ തമ്പുരാട്ടി 😁

രാധ അടഞ്ഞു കിടക്കുന്ന ഷട്ടർ തുറന്നതും ശക്തിയായ കാറ്റ് അവളുടെ മുഖത്തേക്ക് വീശി

കാറ്റിൽ ആടിയുലഞ്ഞ അവളുടെ കാർകൂന്തൾ അവന്റെ കണ്ണിലും കവിളിലും തട്ടി  തഴുകി തലോടിയപ്പോൾ  മെഹെന്ദിയിട്ട് കാച്ചിയ എണ്ണയുടെ മണം ....
കണ്ണുകൾ ചിമ്മി  മനസ്സ് തുറന്ന് അവനാ ഗന്ധം ആസ്വദിച്ചു  😌

ഇതൊന്നും അറിയാതെ  അവനോടൊപ്പം അവൾ തൊട്ടുരുമ്മി ഇരുന്നു

ഒരുപാട് തവണ അവളെ ബോട്ട് കയറ്റിവിടാൻ കോളേജിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് നടന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഇത്ര ദൂരത്തേക്കുള്ള ഒരു യാത്ര ആദ്യമായിരുന്നു

ബസ്സ് ഏറെ ദൂരം പിന്നിട്ടു...
കഴിഞ്ഞു പോയ ഓർമകളും പുറത്തെ കാഴ്ചകളും വർണ്ണിച്ച്  യാത്ര തുടരുമ്പോൾ അവർക്ക് നല്ല ബോധമുണ്ടായിരുന്നു   ഒരറ്റ മനസ്സിൽ തീർത്ത രണ്ട് ശരീരങ്ങളാണവരെന്ന്.. .



°•° __________°•° __________°•°  _______°•°


രണ്ട് മണി കഴിഞ്ഞപ്പോളേക്കും യൂണിവേഴ്സിറ്റിയുടെ ഫ്രണ്ടിൽ ബസ്സ് നിർത്തി 🚌

ബസ്സ് സ്റ്റോപ്പിന്  മുൻപിലുള്ള കൂൾബാറിൽ നിന്ന് ഒരു ബോട്ടിൽ വെള്ളവും വാങ്ങി അവർ  യൂണിവേഴ്സിറ്റിയുടെ അകത്തോട്ട് നടന്നു


രാധേ നീ ഇന്ന് ചോറ് കൊണ്ട് വന്നിട്ടില്ലേ.. 🍱

ബോട്ടിൽ തുറന്ന് ഒരൽപ്പം വെള്ളം കുടിച്ചു നടന്നു കൊണ്ടിരിക്കുന്നതിനടക്ക് ഫിർദു  ചോദിച്ചു


ആഹ് കൊണ്ട് വരാതെ ...
ഇങ്ങോട്ട് വരുന്ന കാര്യം ഞാൻ അമ്മയോട്  കോളേജിൽ നിന്നല്ലേ വിളിച്ചു പറഞ്ഞത്


ഓഹ്ഹ് അടിപൊളി ...  എന്നാ നമുക്ക് ഓഫീസിൽ പോയി ഈ സർട്ടിഫിക്കറ്റിന്റെ ഡീറ്റെയിൽസ് ഒന്ന് ചോദിച്ചറിയാം എന്നിട്ട് ഭക്ഷണം കഴിക്കാം...


അവർ രണ്ട് പേരും ആ യൂണിവേഴ്സിറ്റിയുടെ ഉള്ളിലൂടെ നടന്നു

യാത്രയും നടത്തവും വിശപ്പും
അവർ ആകെ കൂടെ ക്ഷീണിച്ചു.....


ഓഫീസിൽ എത്തിയപ്പോ സ്റ്റാഫ്‌ ഭക്ഷണം കഴിച്ച് തിരിച്ചു വരാൻ കുറച്ച് കഴിയുമെന്ന് ക്ലർക്ക് പറഞ്ഞു...


എന്നാൽ പിന്നെ ഞങ്ങളും ഭക്ഷണം കഴിച്ചു വരാമെന്ന് പറഞ്ഞ് അവർ   യൂണിവേഴ്സിറ്റിയുടെ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് നടന്ന് അവിടെയുള്ള സിമെന്റ് ബെഞ്ചിൽ ഇരുന്നു


കോളേജിലും ഇതേ പോലെയാണ് അവർ എന്നും ഭക്ഷണം കഴിക്കാറ്

ഹോസ്റ്റൽ ഫുഡ്‌ കഴിച്ചു മടുത്ത ഫിർദുവിന് എന്നും പൊതിച്ചോർ രാധയുടെ വകയാണ്

അതും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും  വാരി കൊടുക്കും

ഡീ ...  വേഗം തുറക്ക് നല്ല വിശപ്പ്

കാലത്ത് ഒരുമിച്ച് കഴിക്കാമെന്ന് കരുതിയതാ പിന്നെ നീ വരാൻ ലേറ്റ് ആയത് കൊണ്ട് ഞാൻ കഴിച്ചില്ല

ആഹാ...  എന്നെ കാണാതിരുന്നാൽ മോന്ക്ക് വിഷക്കൂലേ 😉
അവളൊരു കളിയായി ചോദിച്ചു

നീ വാജകമടിക്കാതെ ചോറ് എടുക്ക് പെണ്ണെ

അവനതിന് മറുപടി കൊടുക്കാതെ അവളുടെ ബാഗിന്റെ സിബ് അയിച്ചു

രാധ പൊതിയെടുത്ത് അവന് നേരെ നീട്ടി

അവനാ ബെഞ്ചിൽ വെച്ച് പൊതി ചോറ് തുറന്നു ...

നല്ല ഉണക്കമുളക് ചുട്ടരച്ച ചമ്മന്തിയും മഞ്ഞ കറിയും ഉരുള കിഴങ്ങ് വട്ടത്തിൽ അരിഞ്ഞു പൊരിച്ചതും  കുത്തരി ചോറും

ഇന്ന് വേറെ സ്പെഷ്യൽ ഒന്നുമില്ലേ...

അവളുടെ മുഖത്തോട്ട് നോക്കി അവനത് ചോദിച്ചപ്പോ അവള് ചിരിയോടെ പറഞ്ഞു

മോനെ നല്ലൊരു പെണ്ണിനെ കെട്ടിക്കോ എന്നിട്ട് അവളോട് പറ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാൻ.... 😁
അല്ല പിന്നെ....  ഇത് തന്നെ ഞാൻ കാലത്ത് ഉണ്ടാക്കി വരുന്നത് കൊണ്ടാ മോൻക്ക് കിട്ടുന്നെ 😏

നീയെന്താ എന്റെ കെട്ടിയോളോ ഉണ്ടാക്കി കൊണ്ടോരൻ 😜

ഉരുളക്ക് ഉപ്പേരി പോലെ അവൻ മറുപടി പറഞ്ഞു


ഉണ്ട ചോറിന് നന്ദിയില്ലാത്ത തെമ്മാടി
മതി എനിക്ക് വേണ്ട ചോറ് നീ തന്നെ കഴിച്ചോ.. 😏

അവളുടെ മുഖത്ത് കുറുമ്പും വാശിയും അവൻ കണ്ടു

അച്ചോടാ.... ☺️
എന്റെ പൊന്ന് പിണങ്ങിയോ......

ഒലിപ്പീരു വേണ്ട മോനെ..... 😏

അവൻ അവൾക്ക് നേരെ ഭക്ഷണം നീട്ടി

മുഖം തിരിക്കാൻ തോന്നിയെങ്കിലും അവളത് വാങ്ങി കഴിച്ചു....


തമാശക്ക് ഓരോന്ന് കളിയാക്കി അവൻ പറയുന്നത് ആണെന്ന് അറിഞ്ഞിട്ടും അവനോട് കുറുമ്പ് കാണിക്കാൻ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു 😍




°•° _____________•°•_______________°•°

ഭക്ഷണം കഴിച്ച് കയിഞ്ഞ് ചെന്നിട്ട് അവർ ഓഫീസിൽ ചെന്ന് പേപ്പർ എല്ലാം ക്ലിയർ ആകാൻ കൊടുത്തു

ഏതാണ്ട് അഞ്ച് മണിയാകാൻ അടുപ്പിച്ചാണ് ഫിർദുവിന്റെ സർട്ടിഫിക്കേറ്റ് ശെരിയാക്കി കിട്ടുന്നത്

അവർ ഉദ്ദേശിച്ചതിലും നേരം വൈകി

ഏടി രാധേ....
വീട്ടിലെത്താൻ ഇനി ഇരുട്ടാകും

നീ അമ്മയോട് വിളിച്ചു പറ എത്താൻ ലേറ്റ് ആകുമെന്ന്
 അല്ലേൽ അവർ ബേജാറാകും


ഓഹ്ഹ് അവർക്ക് അത്രക്ക് ബേജാറില്ല 🤣
അവന്റെ മാപ്പിള സംസാരത്തെ അവൾ കളിയാക്കി ചിരിച്ചു


ദേഷ്യം കയറിയ ഫിർദു മുഖം തിരിച്ചു നടന്നു


പിണങ്ങല്ലേ ചക്കരെ 😁
രാധ അവന് പിന്നാലെ ചിരിച്ചോണ്ട് വേഗത്തിൽ നടന്നു


കൈ വീശി ആട്ടി നടക്കുന്ന ഫിർദുവിന്റെ കൈ തണ്ടയിൽ പിടിച്ച് നിർത്തി രാധ

നിക്ക് മാഷേ....  എന്റെ ഫുൾ ഉത്തരവാദിത്തവും ഇന്ന് നിനക്കല്ലേ

  എന്നെ  ഒറ്റക്കാക്കി ഇവിടെ ഇട്ടേച്ചു പോയാലുണ്ടല്ലോ ഞാൻ അച്ഛനോട് പറഞ്ഞ് നല്ല അടി മേടിച്ചു തരും


അയ്യോ....  ഓടി വരണേ
ചേട്ടന്മാരെ ചേച്ചിമാരെ ഈ പെൺകൊച്ചു എന്നെ കേറി പിടിച്ചേ  ഭീഷണി പെടുത്തുന്നെ ഓടി വരണേ..   🤣😂🤣
അവനൊരല്പം ശബ്ദം കൂട്ടി അലറി പറഞ്ഞു


എടാ പതിയെ പറയെടാ.....
അയ്യോ...  ആരേലും കേൾക്കും..... 😣😣
അവളവന്റെ കാല് പിടിക്കുന്ന പോലെ പറഞ്ഞു

😁😁😁
അവൻ നന്നായി  പൊട്ടി ചിരിച്ചു

കണ്ടോ എന്നോട് കളിച്ചാൽ ദേ ഇതുപോലെ ഇരിക്കും 😁



കുറുമ്പ് കേറിയ അവളുടെ  മുഖവും😖
 ചിരി അടക്കി പിടിച്ച  ഫിർദുവും  🤭


പിന്നീടെന്നെങ്കിലും ഈ കോട്ടയം യൂണിവേഴ്സിറ്റി യാത്രയേ കുറിച്ചോർത്താൽ  മനസ്സ് തുറന്ന് ചിരിക്കാൻ  കഴിയുന്ന  വിധം  അവരുടെ മനസ്സിലേക്ക് ഈ തമാശ  കടന്നുകൂടി


എത്താൻ ലേറ്റ് ആകുമെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു രാധ...

അങ്ങോട്ടുമിങ്ങോട്ടും  അടിപിടി കൂടിയും ചിരിച്ചും കുറുമ്പ് കാണിച്ചും കോട്ടയത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്ര തിരിച്ചു അവർ


ഏകദേശം എട്ട് മണിയാകുമ്പോളാണ് അവർ തിരിച്ചെത്തിയത്

ഫിർദു  അവളെ നാട്ടിലേക്കുള്ള ബസ്സ് കയറ്റിവിട്ട് നേരെ ഹോസ്റ്റലിലേക്ക്  പോയി


•°• __________ •°• ___________•°•


രാധ വീടിന്റെ ഉമ്മറ പടി കയറിയ പാടെ ദേഷ്യം കൊണ്ട്  ചുവന്ന അച്ഛൻ പരമേശ്വരന്റെ മുഖമാണ് കണ്ടത്    😠

  അച്ഛന്റെ വക കണ്ണ് പൊട്ടുന്ന ചീത്ത കേട്ടിട്ടും അവൾ തല കുനിച്ച് മറുപടി ഒന്നും പറയാതെ അവിടെ തന്നെ  നിന്നു

ലേറ്റ് ആകുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പെൺകുട്ടികളുള്ള വീട്ടിലെ  ഒരച്ഛന്റെ രോധനമായിരുന്നു മുഴുവൻ


ചീത്ത വിളിയെല്ലാം കഴിഞ്ഞപ്പോൾ അവൾ നേരെ ഫ്രഷായി  ഭക്ഷണം കഴിച്ച് റൂമിൽ കയറി കതകടച്ച് കിടന്നു



 ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല രാധക്ക്

അവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ തോന്നി അവൾക്ക്

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവളുടെ മനസ്സിലേക്ക് ഫിർദുവിന്റെ മുഖമല്ലാതെ മറ്റൊന്നും വരുന്നില്ല

ഇന്നത്തെ യാത്രയും തമാശയും എല്ലാം അവളിൽ ഒത്തിരി സന്തോഷം നൽകി


എങ്ങനെ കിടന്നാലും അവളുടെ ഉള്ളിലേക്ക് അവന്റെ ഓർമ്മകൾ ഓടി വന്നു

ഇത്രമാത്രം അവൾക്കു അവനെ ഇതിന് മുൻപ് മിസ്സ്‌ ചെയ്തിട്ടില്ല




അവനുറങ്ങി കാണുമോ.....
എന്താ അവനിങ്ങനെ എന്റെ മനസ്സിലേക്ക് വരുന്നത്

അവൾക്ക് വട്ട് പിടിക്കുന്ന പോലെ ആയി
😖


ഉറക്കം കിട്ടാതായപ്പോൾ അവൾ വാക്ക്മേൻ എടുത്ത് എ ർ റഹ്മാന്റെ പാട്ട് പ്ലേ ചെയ്തു

അരവിന്ദ് സ്വാമി അഭിനയിച്ച റോജ എന്ന സിനിമയിലെ അവളുടെ ഫെവ്‌റേറ്റ്  പാട്ട്



കാതൽ റോജാവേ
എങ്കെ നീ എങ്കെ
കണ്ണീർ വഴിയുതെടി കണ്ണേ......

കണ്ണുക്കുൾ നീ ദാ
കണ്ണീരിൽ  നീ ദാ
കാൺമൂടി പാർത്താൽ
നെഞ്ചുക്കുൾ നീ ദാ...........


 കാതിൽ ആ പാട്ട് മുഴങ്ങുമ്പോൾ
അവളുടെ മിഴികൾ   മെല്ലെ അടഞ്ഞു
 പാട്ടിന്റെ വരികളിലൂടെ അവനോടുള്ള പ്രണയം അവളാസ്വതിച്ചു കൊണ്ടിരുന്നു

ഇന്നാണ് അവൾ ശെരിക്കുമറിയുന്നത്
  മറ്റാരുമറിയാതെ അവനെ അവൾ നെഞ്ചോട് ചേർത്ത്  പ്രണയിക്കുന്നുണ്ടെന്ന്

പിരിഞ്ഞിരിക്കാൻ കഴിയാത്ത അത്രത്തോളം അവനവളുടെ നെഞ്ചിൽ പതിഞ്ഞിട്ടുണ്ടെന്ന്

സൗഹൃദം മാത്രമല്ല
അവൻ അവളുടെ മാത്രം  സ്വകാര്യ സ്വത്താണെന്ന്  ❤

പാട്ടിന്റെ താളത്തിൽ
ആ രാത്രി പ്രണയ മഴവില്ല് തീർത്ത ഒരായിരം മധുര സ്വപ്നം കണ്ടുറങ്ങി അവൾ 😴


°•° __________ °•° ___________°•°



പിന്നീട് അങ്ങോട്ടുള്ള  ഓരോ ദിവസവും അവൻ പോലുമറിയാതെ അവനിൽ ഒരു കാമുകി ആയി മാറുകയായിരുന്നു രാധ 🥰


അറിഞ്ഞു കൊണ്ട് വാശി കാട്ടി
കുഞ്ഞു കുട്ടിയെ പോലെ
 ഒരു കുറുമ്പി പെണ്ണായി അവനിൽ  അടിപിടി കൂടി

  ദിവസങ്ങൾ ആഴ്ചകളായ് ആഴ്ചകൾ മാസങ്ങളിലേക്ക് നീണ്ടു പോയ്‌


ലാസ്റ്റ് ഇയർ ബാച്ചിന് പടിയിറങ്ങാനുള്ള സമയം അടുത്തടുത്തു വന്നു

ദിവസങ്ങൾ നീങ്ങുന്തോറും രണ്ട് പേരുടെ മനസ്സും കൂടുതൽ കൂടുതൽ അടുത്തു 😍

പരസ്പരം പറയാത്ത പ്രണയം.... ❤

രണ്ട് പേർക്കുമറിയാം പ്രണയമാണെന്ന്
പക്ഷേ തുറന്ന് പറയില്ല

പറയാനുള്ള മടികൊണ്ടോ പേടികൊണ്ടോ അല്ല

ശെരിക്കും പ്രണയം ആസ്വദിക്കാൻ കഴിയുക ഇങ്ങനെയാണ്


ഒരിക്കൽ ഒരു നല്ല തമാശ ഉണ്ടായി തമാശ അല്ല ഒരു സംഭവം... 😁


പ്രണയം എന്താണെന്ന് ഒരു വട്ടമെങ്കിലും ജീവിതത്തിൽ ആസ്വദിച്ചരുടെ എല്ലാവർക്കും ഇങ്ങനെ ഒരുനുഭവം ഉണ്ടായിക്കാണും



പതിവ് പോലെ ക്ലാസ്സ്‌ മുറിയിലെ ജനലിനരികിലിരുന്ന് ക്ലാസ്സ്‌ ശ്രെദ്ധിച്ചു കൊണ്ടിരിക്കെ പുറത്തേക്ക് നോക്കിയ
 രാധ ഒരു കായ്ച്ച കണ്ടു


ലൈബ്രറിറിയോട് ചേർന്നുള്ള മരചുവടിൽ ഫിർദു തട്ടമിട്ട ഒരു ഉമ്മച്ചി കുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു 🧕

രാധ ക്ലാസ്സ്‌ ശ്രെദ്ധിക്കാതെ അവരെ തന്നെ നോക്കി നിന്നു

അവളുടെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു
അവളുടെ മാത്രം സ്വകാര്യ സ്വത്തായ അവന്റെ കൂടെ അതും ഒരുമ്മച്ചി കുട്ടിയെ അവൾക്കു വല്ലാത്തൊരു അസൂയ തോന്നി തുടങ്ങി


ക്ലാസ്സെടുക്കുന്ന സർ അവളെ ശ്രെദ്ധിക്കുന്നുണ്ടോ എന്ന ചിന്തവരെ അവളിൽ നിന്ന് ഇല്ലാതെയായി

സംശയം ആയിരുന്നില്ല അവൾക്ക്
അവളെക്കാളും അവനെ മറ്റാരും സ്നേഹിക്കണ്ട എന്ന സ്വാർത്ഥത മാത്രമായിരുന്നു അത്


ക്ലാസ്സെടുക്കുന്ന സർ വിരൽ ചുണ്ടത്ത് വെച്ച് എല്ലാവരോടും ആംഗ്യം കാണിച്ചു 🤫

ക്ലാസ്സ്‌ നിശബ്ദം......

സാറിന്റെ നോട്ടം കണ്ട് എല്ലാവരും രാധയെ തന്നെ കൂർപ്പിച്ചു നോക്കി ഇരുന്നു


ഇതൊന്നും അറിയാതെ അവൾ അവനെ തന്നെ നോക്കി ഇരുകുവായിരുന്നു

പെട്ടന്ന്
രാധേ.........  🤨

അവളൊന്ന് ഞെട്ടി  😳

എല്ലാവരുടെ കണ്ണുകളും അവൾക്ക് നേരെ

അവളൊന്ന് പതറി......  😯

സ്റ്റാൻഡ് അപ്പ്‌..........

എന്താ പുറത്തേക്ക് പോണോ.....  🤨
ഫൈനൽ എക്സാം ആവറാഴി എന്നിട്ടും ക്ലാസ്സിലും ബുക്കിലുമൊന്നുമല്ല നോട്ടം

നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല 🤨

ഗെറ്റ് ഔട്ട്‌ ഓഫ്  മൈ ക്ലാസ്സ്‌........ 😠😠😠

സർ അവളെ പിടിച്ചു ക്ലാസ്സിന് പുറത്തിട്ടു


അല്ലേലും അവൾക്കു ക്ലാസ്സ്‌ ഇരിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു


അത്രമാത്രം തല പെരുത്ത് കയറിയിട്ടുണ്ട് അവൾക്ക്


അവൾ സ്റ്റെപ്പ് ഇറങ്ങി നേരെ ലൈബ്രറി വെച്ച് പിടിച്ചു
അവിടെ ചെല്ലണം....  അവനോട് നാലെണ്ണം ചോദിക്കണം

ദേഷ്യവും കലിപ്പും കൂടി
അങ്ങനെ അവളോരോന്ന് ഓർത്ത് നടന്നു....


പക്ഷേ....  അവൾ അവനടുത്തേക്ക് പോയില്ല
മനസ്സ് നിറയെ മറ്റെന്തോക്കെയോ  ഫീലായിരുന്നു

അന്ന് മുതൽ ഈ ഒരറ്റ വിഷയത്തിന്റെ പേരിൽ അവൾ പലവട്ടം അവന് മുന്നിൽ നിന്നും മാറി നടന്നു

അവൻ വരുന്നതിനേക്കാളും മുൻപേ ക്ലാസ്സിൽ കയറി

അവൻ അടുത്തോട്ടു വരുമ്പോൾ ഒഴിഞ്ഞു മാറി

അവളോട് നല്ല പോലെ സംസാരിക്കാൻ അവൻക്ക് കഴിയാതെ ആയി 🙁

ശെരിക്കും അവൾക്ക് അന്ന് ആ ഉമ്മച്ചി കുട്ടിയെ കണ്ട സമയത്തുണ്ടായ  വേദനയുടെ ഒരു മറുപടി ആയിരുന്നു ഇതെല്ലാം...

പക്ഷേ സംഭവം എന്താണെന്ന് പോലുമറിയാതെ അവൻ അവൾക്ക് പിറകെ അലഞ്ഞു

അതെന്താണ് രാധ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ
 ഒരുത്തരമേ ഇതിനൊള്ളു   പ്രണയ പുസ്തകത്തിൽ എഴുതി വെച്ച ഏടുകളിൽ ഒന്നാണ് ഇതും..... 📝



ഒരു സമാധാനവും ഇല്ലായിരുന്നു  ഫിർദുവിന്
😔😔


അവളെന്തിനാണ് എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നതെന്ന് അവൻ പലവട്ടം ആലോചിച്ചു നോക്കി ഒരു എത്തും പിടിയും കിട്ടിയില്ല അവന് 😟

അവസാനം കൂട്ടുകാരികൾക്ക് ഇടയിൽ ഇരിക്കുന്ന രാധയുടെ അടുത്തേക്ക് വന്നു ഫിർദു....

എന്താടി കുരുപ്പേ നീ ഇങ്ങനെ ......... 😔
എന്താ സംഭവം എന്നെങ്കിലും പറ...
നീയെന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ


ഫിർദുവിന് പിടിച്ചു നിൽക്കാൻ കഴിയാത്ത അത്രത്തോളം അവളെ മിസ്സ്‌ ചെയ്തിരുന്നു


അവന്റെ ഓരോ ചോദ്യത്തിലും അവൾ അറിഞ്ഞു
അവൻക്ക് അവളോടുള്ള ഇഷ്ടത്തിന്റെ തീവ്രത


എന്ത് വേണമെങ്കിലും ചെയ്യാ
ഒന്ന് മിണ്ടെടോ പ്ലീസ്  രാധേ  😐
അവൻ കെഞ്ചി


എന്ത് വേണമെങ്കിലും ചെയ്യുമോ...
അതിലൊരു കൂട്ടുകാരി ചോദിച്ചു


ചെയ്യാം.....  എന്തെ..... 😑


എന്നാ രാധയും ഞങ്ങളും   VeerZara മൂവി കാണണമെന്ന് രണ്ട് ദിവസായി പറയുന്നു
അത് കാണാൻ നമുക്കെല്ലാവർക്കും പോയാലോ
എന്നാ അവള് മിണ്ടും 😁

കൂട്ടുകാരി അത് പറഞ്ഞ് രാധയെ നോക്കി കണ്ണ് ചിമ്മി 😉

അതിനെന്താ....  പാവാലോ
ഒന്നോ രണ്ടോ സിനിമക്ക് പോവാ... എന്നാലും വേണ്ടിയില്ല എന്നോടൊന്ന് മിണ്ടാൻ പറ ഈ കുരുപ്പിനോട്...

എനിക്ക് ഈ വർഷം കൂടിയല്ലേ ഒള്ളു
 എല്ലാർക്കും അറിയാലോ അത്
എന്നിട്ടാണല്ലോ ഈ പട്ടി ഒരു കാര്യമില്ലാതെ എന്നോട് മിണ്ടാതെ നടക്കുന്നത് 🤨

അവളെ മിണ്ടിക്കുന്ന കാര്യം ഞങ്ങളേറ്റു

കൂട്ടുകാരികൾ അത് പറഞ്ഞപ്പോ രാധ വാ തുറന്നു.....

അയ്യടാ.....  അങ്ങനെ നിങ്ങളിപ്പോ എന്നെ മിണ്ടിക്കണ്ട...  ഞാൻ തന്നെ മിണ്ടിക്കൊളാം
രാധ ചിരിച്ചു 😊😊😊

ഓഹ്ഹ് തമ്പുരാട്ടി വാ തുറക്കുമോ....
🤨

നീ പോടാ മരമാക്രി.... 😂
അവൾ കളിയാക്കി


നീ എന്തിനാ എന്നോട് മിണ്ടാതെ നടന്നിരുന്നേ 🤨
ഫിർദു കലിപ്പായി

ഓഹ്ഹ് അതോ.... അത് പിന്നെ...
ഞാനെ.....  പിന്നെ പറയാ
😁😁😁


ഹും 😏...
ഇനിയിപ്പോ ഞാനെന്തിനാണ് അല്ലെ
ഈ വർഷം കൂടെ കഴിഞ്ഞാൽ ഞാൻ പോവല്ലോ അല്ലേടി   😔


അയ്യോ..... നീ സെന്റി ഒന്നും അടിക്കാതെ ഫ്രണ്ട്സിനെ വിളിച്ചു വാ നമുക്ക് സിനിമക്ക് പോകാം

മ്മ്........
അവൻ തിരിഞ്ഞ് നടന്നു

ഡാ.....  രാധ നീട്ടി വിളിച്ചു

ഇന്നാൾ ധൂം കാണാൻ പോയ പോലെ എല്ലാവരെയും വിളിച്ചു കൂട്ടി വരണ്ടട്ടാ 😮

ഫ്രണ്ട്സിനെ വിളിക്കാൻ പോകുന്ന ഫിർദുവിനോട് ഉറക്കെ വിളിച്ചു പറഞ്ഞു


ആഹ് അടിയൻ നോക്കികൊള്ളാമേ....
😁

ഓർമകൾക്ക് നിറമേകാൻ മനസ്സിലെ പുസ്തകത്തിൽ ഒരു ഏടും കൂടെ കൂട്ടി ചെറുത്തു അവർ

VeerZara 💓


•°• ______ •°• _______°•°_______°•°

എല്ലാം അണയാൻ പോവുകയാണ്
കളിയും ചിരിയും എല്ലാം

ഈ വർഷത്തെ കോളേജ് ഡേയ്‌സ് കഴിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി 😔

ക്യാമ്പസ്‌ മുഴുവനും നിശ്ചലമാകാനുള്ള എല്ലാ  ഒരുക്കങ്ങൾ ഓരോ ബാച്ചിലും  തുടങ്ങി കഴിഞ്ഞു


ഫൈനൽ എക്സാമിന്റെ ഡേറ്റ്  നോട്ടീസ് ബോഡിൽ പതിപ്പിച്ചു

എല്ലാവരുടെ മുഖത്തും സങ്കടം വലിഞ്ഞു കയറിയ പോലെ....

മനസ്സ് നീറി പുറമെ ചിരിച്ച് അവർ ദിവസങ്ങൾ വിരലുകളിൽ എണ്ണി നീക്കി


ഫൈനൽ ഇയർ ബാച്ചിന്റെ യാത്ര പറച്ചിൽ  നാളെയാണ്   😒



കൂട്ടുകാരികൾക്ക് ഇടയിൽ ഇരിക്കുന്ന രാധയോട്
സങ്കടം മനസ്സിലൊതുക്കി പുറമെ ചിരി പടർത്തി ഫർസാന  ചോദിച്ചു

രാധേ......

മ്മ്..  എന്താടി

നാളെയല്ലേ ഫിർദുവിന്റെ ഫെയെർവെൽ ഡേ....

മ്മ്.....  🙂🙂🙂
അവളൊന്ന് മൂളി

എന്താ നീ ഗിഫ്റ്റ് കൊടുക്കുന്നെ....

എന്ത് ഗിഫ്റ്റ്....
ഗിഫ്റ്റൊന്നും ഞാൻ മേടിച്ചിട്ടില്ല

മറ്റുള്ളവരുടെ മുൻപിൽ സങ്കടം കാണിക്കാതെ മൂടി വെക്കാൻ അവൾ പാട്പെട്ടു... 😦



മഹാരാജാസ് ക്യാമ്പസ് നാളെ സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരുപാട് പേരുടെ കണ്ണുനീരിന്നാണ്

ഒരേ ബെഞ്ചിൽ ഇരുന്ന് ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും തമാശകളും പങ്ക് വെച്ച ഹൃദയങ്ങൾ

ഇടവിട്ട നേരങ്ങളിൽ മാത്രം പരസ്പരം കണ്ട് സൗഹൃദം മെനഞ്ഞ ഒത്തിരി പേർ

ക്യാമ്പസ്‌ മുഴുവനും ചിത്ര ശലഭങ്ങളെ പോലെ പാറി പറന്ന് പ്രണയിച്ച  ഹൃദയങ്ങൾ


മറക്കില്ല ഞാൻ
മറന്നാൽ കൊന്നുകളയുമെന്ന് പറഞ്ഞ കലിപ്പാന്മാരും കലിപ്പത്തികളും


നിങ്ങൾ എന്നും ഞങ്ങൾക്കൊരു തീരാ നഷ്ടമാണെന്ന് അധ്യാപകരും

എവിടെയും ചിരി മാത്രം കണ്ട ഒത്തിരി മുഖങ്ങൾ ഇന്ന് ചിരിക്കണോ വേണ്ടയോ എന്ന് അവസ്ഥയിൽ പരസ്പരം നോക്കി നിൽക്കുന്ന അവസ്ഥ

എല്ലായിടത്തും അഭിനയം നിറഞ്ഞ പുഞ്ചിരികൾ മാത്രമായി  ☹️


ഇതിനെല്ലാം അപ്പുറം ഒരു ക്യാമ്പസിലെ മുഴുവൻ പേരും ഇത് പ്രണയമാണോ സൗഹൃദ മാണോ എന്ന സംശയത്തിൽ നോക്കി നിന്ന രാധയും ഫിർദുവും

നാളെ എല്ലാവരുടെയും കൂടെ അവരുടെ ഒരു പ്രേത്യേക  ദിവസമായിരുന്നു

എല്ലാവരും അവരുടെ വിടപറയൽ രംഗം കാണാനായി കൊതിച്ചു നിന്നു

രണ്ട് പേരും കരയും എന്ന് പലരും ബെറ്റ് വെച്ചു

എന്നാൽ രാധ കരയില്ല ഫിർദു കഴിയുമെന്ന് മറ്റ് ചിലരും...

അവരെ പിൻ തുടർന്ന് ഒത്തിരി പേർ 🚶‍♀️🚶‍♂️



കാത്തിരുന്ന ആ ദിവസം വന്നണഞ്ഞു...... 😔

അവർ എന്നും ഒരുമിച്ചിരിക്കാറുള്ള ആ വാക മരത്തണിൽ ഒത്ത്കൂടി രാധയും ഫിർദുവും

ചുറ്റിനും ഒത്തിരി സുഹൃത്തുക്കൾ...

കൗതുകം നിറഞ്ഞ മുഖവും
നിറകണ്ണുകളും ഒരുമിച്ച് ഒരേ സ്‌ക്രീനിൽ എന്ന പോലെ 🥺😊

ഫിർദു അവൾക്കു നേരെ ഒരു ഓട്ടോഗ്രാഫ് നീട്ടി
📗

ചെറു പുഞ്ചിരിയോടെ അവളത് വാങ്ങി

aപോകുമ്പോൾ തരാം എന്ന ചിന്തയിൽ അവളത്  ബാഗിലിടാൻ നിന്നതും എല്ലാവരും തടഞ്ഞു 🤨

ഇപ്പോ ഇവിടെ വെച്ചു എഴുതണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ചിലർ...


അവൾ  ചുറ്റും നോക്കി
എല്ലാവരുടെ കണ്ണുകളും അവരുടെ രണ്ട് പേരുടെയും മുഖത്താണ്

ആര് ആദ്യം കരയും..... 😪
അവളെന്ത് എഴുതും... 📝

പലർക്കും പല ചിന്തകൾ....

അവളാ ഓട്ടോഗ്രാഫിന്റെ അവസാന പേജ് മറിച്ചു
അതിൽ പേന വെച്ച്  ഒന്നൂടെ മുഖമുയർത്തി നോക്കി...

ആദ്യം കൂടി നിൽക്കുന്നവരെ നോക്കി
പിന്നെ തൊട്ട് മുൻപിൽ നിൽക്കുന്ന അവളുടെ കള്ള കാമുകനെ


കൂടുതലൊന്നും ചിന്തിക്കാതെ അവളാ തൂലിക ചലിപ്പിച്ചു......


നിമിഷ നേരം കൊണ്ട് അതവന് നേരെ അവൾ നീട്ടി

 അവനത് വാങ്ങി....  കയ്യിൽ മുറുകെ പിടിച്ചു
😐

നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ട് ഫിർദുവിന്

ആരൊക്കെയോ ചേർന്ന് ആ ഓട്ടോഗ്രാഫ് തട്ടി പറിച്ചു..
അവൻ കൊടുക്കാതിരിക്കാൻ സ്രെമിച്ചെങ്കിലും അവൻക്ക് കഴിഞ്ഞില്ല അത് പിടിച്ചു വെക്കാൻ

ആരൊക്കെയോ അത് വായിച്ചു വായിച്ചു
കൈ മാറി...

കൂട്ടം കൂടി നിൽക്കുന്നവരുടെ നോട്ടവും
അടക്കി പിടിച്ച സംസാരങ്ങളും  കേട്ടവന് അവളോട് നേരാവണ്ണം ഒന്ന് സംസാരിക്കാൻ കൂടെ പറ്റാതെ ആയി 😕


എന്താകും അവളെഴുതിയേതെന്ന് അറിയാൻ അവൻക്ക് ആകാംഷ കൂടുകയായിരുന്നു

രാധ അവന് നേരെ  കൈകൾ നീട്ടി
ഷേഖ് ഹാൻഡ് കൊടുത്തു രണ്ട് പേരും 🤝

കൂട്ടം കൂടി നിന്നവരിൽ വീണ്ടും ആശങ്ക പടർത്തി

ഇത് സൗഹൃദം തന്നെ.....

ഹേയ്... അത് നമ്മളുണ്ടായത് കൊണ്ടാകും

സംശയം നിറഞ്ഞു നിന്നു

ഇത്രയും കാലം കാത്ത് സൂക്ഷിച്ച ബന്ധത്തിന് ഒരു കോട്ടവും കൂടി നിന്നവർക്ക് തോന്നിയില്ല

തിരിഞ്ഞ് മറിഞ് ആ ഓട്ടോഗ്രാഫ് അവന്റെ കൈകളിൽ വന്നു ചേർന്നു


നിറഞ്ഞ മനസ്സിലെ ചുട്ടുപൊള്ളുന്ന വേദനയിലും കണ്ണ്നീർ പൊഴിയാതെ അവർ പിടിച്ചു നിന്നു

  സംശയിച്ചവരും കളിയാക്കിയവരും അവരിൽ ഒരായിരം സ്നേഹം ചൊരിഞ്ഞു


കൂട്ടം കൂടി നിന്നവരെല്ലാം ഓരോരുത്തരായി പോയി തുടങ്ങി

രാധയും ഫിർദുവും ആ വാക മരത്തണനിൽ മുഖത്തോട് മുഖം നോക്കി


അവനാ ഓട്ടോഗ്രാഫ് എടുത്ത് ഏടുകൾ മറിച്ചു

അവസാന പേജിൽ കണ്ണുകൾ ഉടക്കി


നിന്നെ മുറിവേൽപ്പികാതെ
എടുക്കാനോ
ആകലാനോ
ആകില്ല............

നീ എന്നും എന്നുള്ളിൽ പ്രിയപ്പെട്ടവൻ  ❤


എന്ന് സ്വന്തം
രാധിക പരമേശ്വരൻ...........

അവന്റെ കണ്ണുകൾ നിറഞ്ഞൊലിച്ചു

ആ കണ്ണുനീർ കാണാൻ അവളും പ്രകൃതിയും മാത്രം


പിടിച്ചു നില്കാൻ കഴിയാതെ ആയപ്പോൾ
ഫിർദു യാത്ര പറഞ്ഞു  പോകാൻ തുനിഞ്ഞതും
രാധ അവന്റെ കൈ പിടിച്ചു നിർത്തി

അവൻ  തിരിഞ്ഞു

വാർന്നൊലിച്ച കണ്ണുകളാൽ അവനവളെ നോക്കി
കണ്ണുകൾ രണ്ടും  ഉടക്കി


 നിറഞ്ഞ പുഞ്ചിരിയിൽ
നുണക്കുഴി വിടർത്തി  രാധ ഫിർദുവിനെ കെട്ടിപിടിച്ചു 😊😊😊


ഇനിയും കാണും നമ്മൾ....  😍
അത് വരെ ഓർത്തിരിക്കാൻ എന്റെ സ്നേഹ സമ്മാനം എന്ന് പറഞ്ഞവനെ സ്നേഹത്തോടെ വാരി പുണർന്നു അവൾ


പുഞ്ചിരിച്ചു കെട്ടിപ്പിടിച്ച രാധയെ നോക്കി പ്രകൃതി പോലും കരഞ്ഞിട്ടുണ്ടാകും....

ഇവിടെ കൂടി നിന്ന ആൾകൂട്ടത്തേക്കാളും അവരെ മനസ്സ് കണ്ടത്  ഈ സിമന്റ് ബെഞ്ചും മരങ്ങളുമാകും.......


ഇതിൽ സത്യമുണ്ട്

ജാതിയും മതവുമല്ല...
ഒരുമിച്ചുള്ള ജീവിതവും
ശാരീരിക സുഖവുമൊന്നുമല്ല പ്രണയം
പരസ്പരം മനസ്സിലാക്കുന്ന  രണ്ട് ഹൃദയങ്ങൾ ഒന്ന് ചേരുന്നതാണ് യഥാർത്ഥ പ്രണയം..... ❤



ശുഭം..........
നന്ദി...........

              സ്നേഹപൂർവ്വം
           ഷംനാദ് പേരയിൽ ഹംസ
                 SP 96


പ്രണയം ഇല്ലാത്തവർ കുറവായിരിക്കും...
പക്ഷേ ആത്മാർത്ഥ പ്രണയത്തിന് സാക്ഷ്യം വഹിച്ചത് ചുരുക്കം പേരും.......

ശരീരങ്ങൾ തമ്മിൽ
ഒന്ന് ചേരുന്നതിനേക്കാളും ഭംഗി മനസ്സുകൾ തമ്മിൽ കൂടി ചേരുമ്പോ