" സാജിത"  Part- 1
=======================

മോളെ....  കാദർക്കന്റെ  വിളി കേട്ടാണ് സാജിത ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത് ...  ഉപ്പ വന്നോ..  മോളെ കുടിക്കാനിത്തിരി വെള്ളം ഇങ്ങെടുക്ക്.. നല്ല ക്ഷീണം  ഇപ്പോൾ തരാം ഉപ്പ..  ഉപ്പാക്ക് വെള്ളത്തിനായി അവൾ അടുക്കളയിലേക്ക് നീങ്ങി.. അദ്ദേഹം നെടുവീർപ്പോടെ വരാന്തയിൽ ഇരുന്നു.   ഇതാ ഉപ്പ വെള്ളം. എന്താ മോള് ഇത്ര നേരം ആലോചിച്ചത് അവളുടെ കയ്യിൽ നിന്ന്  വെള്ളം വാങ്ങി കുടിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു...  ഏയ് ഒന്നുമില്ല ഉപ്പ.  ഞാൻ വെറുതെ ഓരോന്ന്. എനിക്കറിയാം മോളെ നിന്റെ മനസ് . ഉപ്പാനോട് വെറുപ്പ് തോന്നരുതേ എന്റെ കുട്ടിക്ക്..  ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ കഷ്ട്ടപെടുമ്പോൾ ഉപ്പാന്റെ മനസ്സിൽ എന്റെ മക്കൾ മാത്രമാണ്.. എന്റെ മക്കൾക്ക് നല്ലൊരു ജീവിതം ഉണ്ടാവാൻ ഏതൊരു ഉപ്പാനെ പോലെ ഈ ഉപ്പയും ആഗ്രഹിക്കുന്നുണ്ട്..  ഉപ്പാ..  ഉപ്പ എന്നോടും ഇങ്ങനെ ഒന്നും പറയരുത്.  എനിക്ക് ഒന്നിനും സങ്കടമില്ല.  എന്റെ ഉപ്പയും ഉമ്മയും എന്റെ മാളുവും കുഞ്ഞിയും മതി എനിക്ക്..  നിങ്ങളുടെ സ്നേഹവും സന്തോഷവും അതാണ് ഉപ്പാന്റെ സാജിന്റെ സന്തോഷം...  ഈ സന്തോഷം വിട്ട് ഉപ്പാന്റെ കുട്ടിക്ക് ഒരു ജീവിതം വേണ്ട...  അവളുടെ വാക്കുകൾ കേൾക്കുംതോറും തന്റെ  ഹൃദയം പൊട്ടി പോകുമെന്ന് തോന്നിയ അദ്ദേഹം മേലെ പുറത്തിറങ്ങി.. മോളെ ഞാൻ എന്നാ അങ്ങോട്ട് പോയി നോക്കട്ടെ...  അടുത്ത വീട്ടിലെ പറമ്പിൽ കിളക്കാൻ ഒരു  പണി കിട്ടിയിട്ടുണ്ട്..  ശരീരം കൊണ്ട് വയ്യാതായി തനിക്ക്. എങ്കിലും തന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ കഴിഞ്ഞാൽ...

ഉപ്പ സങ്കടത്തോടെ ആണ് പോയത് എന്നറിയാം അവൾക്ക്..
ഒരുപാട് സങ്കടങ്ങൾ ഉപ്പ ആ നെഞ്ചിൽ കൊണ്ട് നടക്കുന്നുണ്ട്
ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ഉപ്പാന്റെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. കൂടാതെ  ഉമ്മ രണ്ട് വർഷമായി അസുഖം വന്നു കിടപ്പിലും. പെട്ടെന്ന്  ഒരു നാൾ നടുവേദന  വന്നതോടെ തങ്ങളുടെ ഉമ്മ എന്ന തണൽ ചിറകറ്റു വീണു.
തന്നെ ഓർത്ത് ഉപ്പാക്ക് എപ്പോഴും സങ്കടമാണ്.  തനിക്ക് വയസ് ഇരുപത്തി എട്ട്  ആയി..  വിവാഹ പ്രായം കഴിഞ്ഞിട്ടും തന്റെ ജീവിത തണലിലേക്ക് ഒരു പങ്കാളി എത്തി ചേർന്നിട്ടില്ല...  ഒരുപാട് ആലോചനകൾ വന്നു..
പക്ഷെ സ്ത്രീധനം എന്ന മഹാ ദുരന്തത്തിന് മുന്നിൽ തന്റെ ജീവിതം തോറ്റു കൊണ്ടിരിക്കുന്നു. ഓരോ ആലോചന വന്നു പോവുമ്പോഴും  ഉപ്പാന്റെ ഹൃദയം നുറുങ്ങുന്നത് താൻ കേൾക്കാറുണ്ട്
തന്റെ തൊട്ടു താഴെ തന്റെ മാളുവും കുഞ്ഞിയും. അവരുടെ ജീവിതം കൂടെ ഞാൻ കാരണം..
ഓർക്കുമ്പോൾ തെന്നെ പേടിയാ..  വീട്ടിലെ ആകെയുള്ള സമ്പാദ്യം മാളൂന്റെ തയ്യൽ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനമാണ്... ഉപ്പാക്ക്  ഇത് പോലെ വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയും.  അതിൽ നിന്ന് ഉമ്മാന്റെയും ഉപ്പന്റെയും  മരുന്ന് വാങ്ങാനും  കുഞ്ഞിയുടെ പഠനവും അഞ്ചു വയറിന്റെ വിശപ്പ് അകറ്റാനും...  അങ്ങനെ നീണ്ടു പോകുന്നു തന്റെ ജീവിത യാത്ര.....

ഇത്താത്താ....  മാളുവിന്റെ വിളി ആണ് സാജിയുടെ ആലോചനക്ക് വിരാമം കുറിച്ചത്... മാളൂ നീ വന്നോ...  ആ ഇത്താത്ത
മോളെ ഉപ്പാക്കുള്ള മരുന്ന് വാങ്ങിയോ നീ ആ വാങ്ങി ഇത്താത്ത.  ഉപ്പാന്റെ മരുന്ന് കഴിഞ്ഞിട്ട് രണ്ട് ദിവസായി  ഉപ്പ തീർന്ന കാര്യം പോലും പറഞ്ഞില്ല രാത്രി ഉപ്പാക്ക് ക്ഷീണം കൂടിയത് കണ്ട് സംശയം തോന്നിയപ്പോൾ ആണ് ഉപ്പാന്റെ മരുന്ന് തീർന്നിട്ടുണ്ടാവുമെന്ന് ഓർത്തത്
അപ്പോൾ തെന്നെ മാളുവിനെ ഏൽപ്പിച്ചു വാങ്ങാൻ..... കുഞ്ഞി എവിടെ മോളെ..   അവൾ പിറകിൽ വരുന്നു ഇത്താത്താ..  എന്നാൽ മോള്  ഫ്രഷ് ആയി വന്ന് ചായ കുടിക്ക്.  അവൾ വരട്ടെ..

അന്ന് രാത്രി ഉമ്മാക്ക് ചോറും കൊടുത്ത് അവർ കഴിക്കാനിരുന്നപ്പോൾ ആണ് കാദർക്കാനേ അനേഷിച്ചു ബ്രോക്കർ പോക്കർ വന്നത്..  അസ്സലാമു അലൈക്കും കാദര്ക്ക..  വാ അലൈകുമുസ്സലാം കാദര്ക്ക സലാം മടക്കി പോക്കറിനോട് കയറിയിരിക്കാൻ പറഞ്ഞു...  എന്താ പോക്കരെ ഈ വഴി  അതെന്ത് ചോദ്യമാ കാദര്ക്ക.. എനിക്ക് ഇങ്ങളെ കാണാൻ വന്നൂടെ.  അതല്ല പോക്കരെ നിന്നെ കുറെ നാളായാലോ ഇങ്ങോട്ട് കണ്ടിട്ട് അതാ ചോദിച്ചേ.  ഓരോ തിരക്കായി പോയി അതാണ്. ഇപ്പോൾ ഞാൻ വന്നത് നമ്മുടെ സാജിതക്ക് ഒരു ആലോചനയുമായിട്ടാണ്.  മലപ്പുറം പരപ്പനങ്ങാടിയാണ് വീട്.  ഗൾഫുകാരൻ ആണ്.  നാല് മക്കളിൽ മൂത്ത ആളാണ്..  ഇളയവരെ ഒക്കെ കല്യാണം കഴിഞ്ഞതാ.. എല്ലാവരെയും രക്ഷപെടുത്താൻ നോക്കി അവന്റെ ജീവിതം ബാക്കിയായി.  ഇപ്പോൾ അവൻ ഒരു പെണ്ണിനെ വേണം..  അവർ നാളെ ഒന്ന് വന്ന് കണ്ടോട്ടെ.  കാദര്ക്ക എന്ത് പറയുന്നു.  ആയിക്കോട്ടെ പോക്കരെ..  അവർ വന്നോട്ടെ.  എന്റെ കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടായിട്ട് കാണാനാണ് ഞാൻ ജീവിക്കുന്നത് തെന്നെ...   എന്നിട്ട് മരിച്ചാലും വേണ്ടില്ല..  അത്രക്ക് എന്റെ മോളെ ഓർത്ത് വീങ്ങുന്നുണ്ട് ഞാൻ..  ഏയ് കാദര്ക്ക ഇങ്ങള് വിഷമിക്കണ്ട..  അവർക്ക് മൂന്ന് പേർക്കും നല്ലൊരു ജീവിതം ഉണ്ടാവൂ..  അള്ളാഹു വലിയവൻ അല്ലെ കാദര്ക്ക..  അവർക്ക് പാവപെട്ട ഒരു കുട്ടിയെ ആണ് വേണ്ടത്... അവർ വന്ന് കാണട്ടെ.  ബാക്കിയൊക്കെ വിധി പോലെ നടക്കട്ടെ.... എന്നാ ഞാൻ അങ്ങോട്ട്.  ആ പോക്കരെ നീ പോയി വാ...  സലാം പറഞ്ഞു പോക്കർ  അവിടെന്ന് ഇറങ്ങി

കാദര്ക്ക മോളോട് കാര്യങ്ങളൊക്കെ പറഞ്ഞു നാളെ റെഡിയാവാൻ പറഞ്ഞു.  പക്ഷെ ഉപ്പാന്റെ വാക്കുകൾ കേട്ടപ്പോഴും അവൾക്ക് ഒരു പ്രേതിക്ഷയും ഇല്ലായിരുന്നു..  ഇയാളും സ്ത്രീധനം ചോദിച്ചാൽ തന്റെ ഉപ്പാന്റെ ഈ സന്തോഷമൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതാവൂലെ...  അല്ലാഹ് നീ മാത്രമാണ് കാവൽ...

പിറ്റേ ദിവസം രാവിലെ സമയം 10 മണി.......

(തുടരും )

#jasmin#

(വിമർശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.... തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക...  അഭിപ്രായം എന്തായാലും അറിയിക്കുക  )
Sajitha  , sajidha


"സാജിത ". Part- 2
-------------------------------

മോളെ... സാജി.....  അവരെത്തി....
ഉപ്പാന്റെ വിളി കേട്ട് സാജി ഒന്ന് നടുങ്ങി....

കാദര്ക്കന്റെ വീടിന്റെ തൊട്ടപ്പുറത്ത് റോഡിൽ ഒരു കാർ വന്നു നിന്നു..  കാറിന്റെ ഡോർ തുറന്നു സുന്ദരനായ ഒരു ചെറുപ്പക്കാരൻ വന്നിറങ്ങി. അവനാണ് നമ്മുടെ പുതിയ്യാപ്പിള്ള" നിസാർ "  കൂടെ രണ്ട്  പേരും പിന്നെ നമ്മുടെ ബ്രോക്കർ പോക്കർക്കയും..  കാദര്ക്കന്റെ വീട് ലക്ഷ്യമാക്കി അവർ നടന്നടുക്കുന്നു... കാദര്ക്ക അവരുടെ അരികിലേക്ക് ചെന്നു..   നിസാർ അദ്ദേഹത്തിന്റെ കൈ പിടിച്ചു സലാം പറഞ്ഞു... കാദര്ക്ക സലാം മടക്കി വീട്ടിലേക്ക് കയറി ഇരിക്കാൻ പറഞ്ഞു..  അവർ കയറി ഇരുന്നു...

മോളെ..........  വീണ്ടും ഉപ്പാന്റെ വിളി.... അല്ലാഹ് നീ ആണ് തുണ  റബ്ബിനെ മനസ്സിൽ വിളിച്ചു അവൾ അടുക്കളയിലേക്ക് നീങ്ങി...  മാളുവും കുഞ്ഞിയും ചായയും പലഹാരവും തയ്യാറക്കുന്ന തിരക്കിലാണ്...  മാളു.... അവർ വന്നു.. ഇത്താത്ത വിഷമിക്കലെ  എല്ലാം ശെരിയാവും. ഒരുപാട് കാലമൊന്നും ആരെയും പടച്ചോൻ പരീക്ഷിക്കില്ല..  അവളെ വാക്കുകൾക്കൊന്നും  സാജിയുടെ ഹൃദയമിടിപ്പ് പിടിച്ചു നിർത്താനായില്ല ...  അവൾ നേരെ ഉമ്മാന്റെ റൂമിലേക്ക് നടന്നു..  ഉമ്മാ...  അവളുടെ വിളി കേട്ട് അവർ  സാജിയെ നോക്കി. എന്റെ മോള് സങ്കടപെടണ്ട ട്ടോ ഉമ്മാന്റെ കുട്ടിക്ക് നല്ലതേ വരുള്ളൂ... . ചെല്ല് മോളെ... ഉമ്മാന്റെ വാക്കുകൾ കുറച്ചൊരു ആശ്വാസം കിട്ടി അവൾക്ക്...  ഇത്താത്താ.... വാ ഇതും കൊണ്ട് ചെല്ല്.. മാളു സാജിയുടെ കയ്യിൽ ചായ കൊടുത്തിട്ട് അവരുടെ മുന്നിലേക്ക് അയച്ചു...  അവൾ പതിയെ അവരുടെ അരികിലെത്തി ചായ ഓരോരുത്തർക്കും എടുത്തു കൊടുത്തു..  അതിനിടക്ക് അവനെ ഒന്ന് പാളി നോക്കി..   പടച്ചോനെ ഇവനാണോ ചെക്കൻ..  എന്തൊരു മൊഞ്ജാ..  അവൾ പെട്ടന്ന് അവിടെന്ന് തിരിഞ്ഞു നടന്നു മനസ്സിൽ പറയുകയും ചെയ്‌തും.. ഇതും പറ്റില്ല... ഇയാൾക്ക് എന്നെ ഇഷ്ട്ടാവില്ല... ഇത്താത്താ....  എന്തായി ചെക്കനെ ഇഷ്ട്ടായോ..  ദേ കുഞ്ഞിയുടെ ചോദ്യം..  ഇല്ലെടി അത് ശെരിയാവില്ല...  അയാൾക്ക് എന്നെ ഒന്നും പറ്റില്ല..  അതെന്താ അയാൾ പറഞ്ഞോ പറ്റില്ലെന്ന്..  അതില്ല എന്നാലും പറ്റില്ല..  ഇത്താത്ത ഒന്ന് മിണ്ടാതിരുന്നേ...  മോളെ.... ഉപ്പയാണ്...  എന്താ ഉപ്പ.. അയാൾക്ക് മോളോട് ഒന്ന് സംസാരിക്കണമെന്ന്...  അത് വേണോ ഉപ്പ...  അതെന്താ വേണ്ടാത്തത്....  ഒന്നുമില്ല ഉപ്പാ..  എന്നാൽ വാ..  അവനെ ഇങ്ങോട്ട് അയക്കാം. മ്മ്മ്..  ഇത്താത്താ ചെല്ല്..  മാളു സാജിയെ റൂമിലേക്ക് ആക്കി..  വാതിൽ കടന്ന് നിസാർ അവൾക്ക് അരികിൽ എത്തി...   എന്താ പേര്.  അവന്റെ ചോദ്യം കേട്ട് സാജിക്ക് ശരീരം ആകെ വിറക്കുന്നത് പോലെ തോന്നി.  ഹലോ....  എന്താ ഇയാൾ മിണ്ടാത്തെ ഊമയാണോ.?   എന്തിനാ ഇങ്ങനെ വിയർക്കുന്നെ. ഞാൻ ഇയാളെ പിടിച്ചു വിഴുങ്ങുകയൊന്നും ചെയ്യില്ല...  പേര് പറഞ്ഞാൽ മതി..  സാജിത അവൾ മേലെ മറുപടി പറഞ്ഞു.  ഹാവൂ.. സമാധാനം.. ഇയാൾ മിണ്ടും അല്ലെ..  എന്റെ പേര് നിസാർ..  ഗൾഫിലാണ്.... അവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു..   ഇപ്പോൾ വന്നിട്ട് 2 മാസമായി... നാടൊക്കെ പിന്നെ ഇയാൾക്ക് അറിയാലോ അല്ലെ..  കൂടുതൽ വിയർക്കണ്ട സാജിത.. എന്തായാലും കാര്യം ഓപ്പണായി പറയാം...  ഈ മിണ്ടാപൂച്ചയെ എനിക്ക് ഇഷ്ട്ടായി ട്ടോ...  എന്റെ മണവാട്ടിയായി വരാൻ സമ്മതമാണോ ... പറയൂ..  അവൾ നിസാറിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു..  മതി.. ഈ പുഞ്ചിരി മതി  എന്നാൽ ഞാൻ ഇറങ്ങട്ടെ...  മ്മ്മ് ശരി.. അവൻ റൂമിന്റെ പുറത്തിറങ്ങി...
കാര്യങ്ങൾ കൂടെ ഉള്ളവരോട് പറഞ്ഞു സന്തോഷത്തോടെ കാദര്ക്കന്റെ വീട്ടിൽ നിന്ന് ഇറങ്ങി....

------------------

സാജിയുടെ മനസ്സിൽ പ്രേതിക്ഷയുടെ വർണ്ണ പൂത്തിരികൾ... തന്റെ സ്വപനങ്ങൾക്കും ഒരു കാവൽകാരൻ വരാൻ പോകുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികൾ പോലെ അവളുടെ മനസ് നിർവിധി കൊണ്ടു..  തന്റെ  കൂട്ടിലെ മൊഞ്ചൻ നിസാർക്ക. ആൾ പാവമാണെന്ന് കണ്ടിട്ട് തോന്നുന്നു  കൂടെ ജീവിക്കാൻ തുടങ്ങുമ്പോൾ   എങ്ങനെ ആയിരിക്കുമോ എന്തോ..  അല്ലാഹ് നീ മാത്രമാണ് കാവൽ.. അവൾ മനസ് നിറഞ്ഞ പ്രാർത്ഥനയോടെ ഓരോ ദിവസവും തള്ളി നീക്കി. അതിനിടക്ക് നിസാറിന്റെ വീട്ടിൽ നിന്ന് ഉമ്മയും ഉപ്പയും എല്ലാവരും വന്ന് കണ്ട് പോയി..  എല്ലാം ഒരു സ്വപനം പോലെ ഓടിക്കൊണ്ടിരുന്നു...  അവർ പറഞ്ഞ രണ്ട് മാസം കഴിഞ്ഞിരിക്കുന്നു... ഈ രണ്ട് മാസവും   തന്റെ ഉപ്പാനെ ശെരിക്ക് കാണാൻ കിട്ടിയിട്ട്  കൂടിയില്ല... എല്ലാത്തിനും ഓടി നടന്ന്  ഉപ്പ ആകെ ക്ഷീണിച്ചിരിക്കുന്നു..  അവരൊന്നും ചോദിച്ചില്ലെങ്കിലും തന്റെ മകൾക്ക് എന്തെങ്കിലും കൊടുക്കാൻ വേണ്ടി ഉപ്പാക്ക് ആഗ്രഹം ഉണ്ടാവില്ലേ....  . ഉപ്പാനെ കാണുമ്പോൾ സാജിക്ക് ഹൃദയം നുറങ്ങുന്നത് പോലെ തോന്നി. അല്ലാഹ് എന്റെ ഉപ്പാനെ കാക്കണേ...  മാളുവും ഇത്താത്തക്ക് വേണ്ടി ഓടി നടക്കുന്നു.. കുഞ്ഞി ആണെങ്കിൽ ഇത്താത്താന്റെ കൈ പിടിച്ചോണ്ട് നടക്കുന്നു...

അങ്ങനെ അവർ കാത്തിരുന്ന ദിവസം വന്നെത്തി..  നാളെയാണ് സാജിയുടെ വിവാഹം....   കാദര്ക്കന്റെ ആ ചെറിയ വീട്ടിൽ സന്തോഷത്തിന്റെ ഒരായിരം വർണ്ണങ്ങൾ പാറി പറന്നു..
ആഭരണങ്ങളും പുതു വസ്ത്രവും അണിഞ്ഞപ്പോൾ സാജി കൂടുതൽ മൊഞ്ചത്തിയായി.. ആളുകൾ ഓരോരുത്തരായി വന്നു കൊണ്ടേയിരിക്കുന്നു..  കൂട്ടുകാരികൾ സാജിയുടെ കയ്യിൽ മൈലാഞ്ചി ഇടാൻ മത്സരിക്കുന്നു..  അവളെ കളിയാക്കിയും ഓരോ തമാശകൾ പറഞ്ഞും എല്ലാവരും കൂടെ തെന്നെയുണ്ട്...  കുഞ്ഞി അവളുടെ പിറകിൽ നിന്ന് മാറാതെ ഇത്താത്താന്റെ കൂടെ തെന്നെ നടന്നു..   മോളെ.... സാജി... ഉപ്പയാണ്...  എന്താ ഉപ്പാ...  മോളെ സമയം ഒരുപാട് ആയി..  നിങ്ങൾ ഇങ്ങനെ നടക്കാതെ എവിടെ എങ്കിലും ഒന്ന് കിടക്കാൻ നോക്ക്..  നാളെ രാവിലെ നേരത്തെ  എഴുന്നേൽക്കാനുള്ളതാ.. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം...  അത് ഉപ്പാ.. അവൾ എന്തോ പറയാനൊരുങ്ങി.. വേണ്ട മോളെ ഒന്നും പറയണ്ട..  നീ അവരെ കൂട്ടി ചെല്ല്..  ഇത്താത്താ.... ഞാനിന്ന് ഇത്താത്താന്റെ കൂടെയാ കിടക്കുന്നത് കേട്ടോ.. എന്നാ വാ..  മാളൂനെയും വിളിക്ക്..  അവൾ അങ്ങനെ അനിയത്തിമാരെ കൂട്ടി റൂമിലേക്ക് നടന്നു. അവരുടെ നടുവിലായി അവൾ  കിടന്നു..  ഇത്താത്താ.. എന്താ മോളെ..  ഇത്താത്താ പോയാൽ ഞങ്ങളെ മറക്കോ...  കുഞ്ഞിയുടെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി..  എന്താ മോളെ നീ ഇങ്ങനെ ചോദിക്കുന്നത് ...  ചുമ്മാ ചോദിച്ചതാ ഇത്താ...  എനിക്ക് അറിയൂലെ ഇത്താനെ...  അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും സാജി പോകുന്നതിൽ കുഞ്ഞിക്കായിരുന്നു അധികം സങ്കടം.  ചെറിയ പ്രായത്തിൽ തെന്നെ ഉമ്മാക്ക് അസുഖം വന്നപ്പോൾ അവളുടെ ഉമ്മ കൂടിയായിരുന്നു സാജി... മക്കളെ പോലെ ആയിരുന്നു സാജി അവരെ നോക്കിയതും...   കുഞ്ഞി നീ ഒന്ന് ഉറങ്ങാൻ നോക്ക് ഇത്താത്താനെ സങ്കടപെടുത്താതെ... ഇത്താത്ത വിഷമിക്കണ്ട.. ഉറങ്ങിക്കോ..  അതല്ല മാളു...  എന്റെ മക്കളെ മറന്നിട്ട് ഇത്താത്ത ജീവിക്കില്ല.. എത്ര വലിയ ജീവിതമായാലും.. അതിന് മക്കൾ സങ്കടപെടരുത്..  അവളുടെ ആ വാക്കുകൾ കേട്ട് കുഞ്ഞി അവളെ കെട്ടി പിടിച്ചു മുഖത്തോട് ചേർന്ന് കിടന്നു...  കൂടെ മാളുവും...  അല്ലാഹ് എന്റെ ഉമ്മാനെയും ഉപ്പാനെയും മക്കളെയും നിന്നെ ഏല്പിച്ചിട്ടാ ഞാൻ പോകുന്നത്...  ഒന്നും വരുത്തലെ നീ റബ്ബേ... പ്രാത്ഥനയോടെ  അവൾ മേലെ ഉറക്കത്തിലേക്ക് വഴുതി വീണു....     
 (തുടരും ) Sameer Sameer  Yoosaf Kaliyath Faslurahman Faslu

#jasmin#

(അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )


സാജിത -   Part-  3
--------------------------------
സാജിയുടെ വിവാഹം.......

പതിവിലും നേരത്തെ സാജി എഴുന്നേറ്റു...   കുളിച്ചു നിസ്‌ക്കാരമൊക്കെ കഴിഞ്ഞു നന്നായി ദുആ ചെയ്തു...  അല്ലാഹ്...  നിന്റെ പൊരുത്തത്തിൽ നല്ലൊരു ജീവിതം എനിക്ക് നീ നൽകണേ അല്ലാഹ്...  അങ്ങനെ ഒത്തിരി കാര്യങ്ങൾ അവൾ അല്ലാഹുവിനോട് പങ്കു വെച്ചു.... ഇന്നലെ രാത്രി അനിയത്തിമാരെ കെട്ടി പിടിച്ചുറങ്ങിയ താൻ ഏതോ ഒരു സ്വപ്‍ന ലോകത്തായിരുന്നു...  മനസ്സിൽ ഉറങ്ങാത്ത ഏതോ ഒരു ലോകത്ത്...  ഇന്നാണ് തന്റെ വിവാഹം എന്ന് അവൾക്ക് വിശ്വസിക്കാനേ തോന്നുന്നില്ല...  നീണ്ട 28 വർഷങ്ങൾ തന്റെ ഉപ്പാന്റെയും  ഉമ്മാന്റെയും  മകളായ അനിയത്തിമാരുടെ പ്രിയപ്പെട്ട ഇത്താത്തയായ താനിന്ന് മറ്റൊരു വീടിന്റെ മരുമകളാവാൻ പോവുകയാണ്..  ഇനി മുതൽ ഉത്തരവാദിത്യം കൂടുകയാണ്...  സ്ത്രീധനം എന്ന മഹാ വിഭത്തിൽ പെട്ട് ഇത്രനാൾ മംഗല്യ ഭാഗ്യം ഇല്ലാതിരുന്ന താനിന്ന് നിസാർക്കന്റെ ഭാര്യവാൻ പോവുന്നു...

 ഇത്താത്താ.... മാളൂന്റെ വിളി കേട്ട് അവളൊന്ന് ഞെട്ടി...   മതി സ്വപ്നം കണ്ടേ...  ഇനി അവിടെ ചെന്നിട്ട് കാണാം...  ഒന്ന് പോടീ ഞാൻ വെറുതെ..  ആഹാ വെറുതെ എന്താണാവോ...  ഒന്നുല്ലേടീ..  കുഞ്ഞി എവിടെ... അവൾ കുളിക്കുകയാ.. ഇപ്പോൾ വരും..  ഇത്താത്താ  വാ റെഡിയാവണ്ടേ...  ടൈം പോവുന്നു......

 ആൾക്കാരൊക്കെ വരാൻ തുടങ്ങും ഇപ്പോൾ...ആ മോളെ..  വരാം..  ഞാനൊന്ന് ഉമ്മാനെ കാണട്ടെ...  അവൾ മാളൂനെ പറഞ്ഞു വിട്ടു ഉമ്മാന്റെ അരികിലേക്ക് നടന്നു...  ഉമ്മാ..   സാജിയുടെ വിളി കേട്ട് അവർ കണ്ണ് തുറന്നു...     ഞാൻ ഒരുങ്ങാൻ  പോവാ. ഉമ്മച്ചി...  എനിക്ക് എന്റെ  ഉമ്മാന്റെ അനുഗ്രവും  സമ്മതവും  വേണം .. ഉമ്മാന്റെ ദുആ എന്നും എനിക്ക് ഉണ്ടാവണം..  പറഞ്ഞു തീർന്നതും അവൾ പൊട്ടി കരഞ്ഞു...  മോളെ...   ഉമ്മാന്റെ കുട്ടി ഇനി കരയരുത്    ഒരുപാട് നാളായിട്ട് എന്റെ കുട്ടി കരയുകയായിരുന്നിലെ..   ഇനി ഈ കണ്ണ് നിറയരുത്...  മോൾക്ക് എന്നും ഉമ്മാന്റെ ദുആ ഉണ്ടാവും...  എല്ലാവരെയും നന്നായി നോക്കണം...  എന്റെ  കുട്ടിക്ക് ഇനി നല്ലതേ വരുള്ളൂ..  മോള് ചെന്ന് ഒരുങ്ങിയിട്ട് വാ...  അവൾ ഉമ്മാന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട്  സങ്കടത്തോടെ തിരിഞ്ഞു നടന്നു....

മാളൂത്താത്ത....  ഇത്താത്താ എവിടെ...  കുഞ്ഞി കുളി കഴിഞ്ഞു വന്ന് ഇത്താത്താനെ തിരഞ്ഞു നടക്കുന്നു...  അപ്പോഴാണ് ഉമ്മാന്റെ റൂമിൽ നിന്ന് കണ്ണുനീരിന്റെ മുഖത്തോടെ സാജി ഇറങ്ങി വരുന്നത് അവൾ ശ്രേദ്ധിച്ചത്..  എന്താ ഇത്താത്താ ഇത്..  ഉമ്മാനെ കൂടെ കരയിപ്പിച്ചിട്ടുണ്ടാവും അല്ലെ..  സന്തോഷിക്കണ്ട ദിവസം കരയുകയാ ഈ പൊട്ടി ഇത്താത്താ... വാ.. മതി കരഞ്ഞേ...  അവൾ സാജിയെയും കൂട്ടി റൂമിലേക്ക് നടന്നു..   മാളുവും സാജിയുടെ ഫ്രണ്ട്സും അവളെ കാത്തിരിക്കുകയായിരുന്നു...  എല്ലാവരും ചേർന്ന് സാജിയെ പെട്ടെന്ന് റെഡിയാക്കി...  പുതുവസ്ത്രവും   ആഭരണങ്ങളും ധരിച്ചപ്പോൾ സാജി നല്ലൊരു മൊഞ്ചത്തി കുട്ടിയായി... ... 🧚🏻‍♀

ആളുകളെ കൊണ്ട് കാദര്ക്കന്റെ വീട് നിറഞ്ഞു...  കാദര്ക്ക അവശതയിലും ഓടി നടക്കുന്നു...
അതിനിടക്ക് പുതിയാപ്പിളന്റെ വരവും...  നിക്കാഹും ഫുഡ് കൊടുക്കലും  എല്ലാം തകൃതിയായി നടക്കുന്നു....  സാജി യാത്രയാവുന്ന സമയം അടുത്തു കൊണ്ടിരുക്കുന്നു ..  നിക്കാഹ് കഴിഞ്ഞു...  തന്റെ മോളെ നികാഹിലൂടെ നിസാറിന് ഏൽപ്പിച്ചപ്പോൾ സന്തോഷം കൊണ്ട് ആ പാവം മനുഷ്യന്റെ ഹൃദയം ഒന്ന് പൊട്ടി... മനസിന്   സ്വയം നിയന്ത്രണം കൊടുത്തു അദ്ദേഹം... ഇനിയുള്ളത് സാജിയുടെ യാത്ര പറയലാണ്...    യാത്ര പറയാൻ അവൾ മാളൂനെയും സാജിയെയും കൂട്ടി ഉമ്മാന്റെ റൂമിലേക്ക് നടന്നു..  പിന്നെ അവിടെ ഒരു പൊട്ടി കരച്ചിലായിരുന്നു....  മക്കളെ...  ഉമ്മാനെയും ഉപ്പാനെയും നോക്കണേ....  അവൾക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല..  കണ്ടു നിന്നവർ ഒന്നടങ്കം കരഞ്ഞു...  എല്ലാവർക്കും പ്രിയപെട്ടവളായിരുന്നു സാജി...  സ്നേഹം കൊണ്ടും സംസാരം കൊണ്ടും എല്ലാവരുടെയും മനസ്സിൽ അവളൊരു പൂത്തുമ്പി ആയിരുന്നു... അവളുടെ കരച്ചിൽ തുടരുന്നത് കണ്ട്   നിസാറിന്റെ സഹോദരി വന്ന് അവളോടായി പറഞ്ഞു ..   എന്താടോ  സജിതാ നീ ഇങ്ങനെ...  അവരെ കൂടെ കരയിപ്പിക്കലെ ...  നീ വാ  നമുക്ക് പോവാം   ...   അവളെയും കൂട്ടി അവർ  പുറത്തേക്ക് നടന്നു...  കൂടെ മാളുവും കുഞ്ഞിയും.....  പുറത്ത് എത്തിയ അവൾ ഉപ്പാനെ നാലു ഭാഗവും തിരഞ്ഞു...  ഉപ്പാ തന്നേയും നോക്കി അതാ ഇരിക്കുന്നു...  അവൾക്ക് ഹൃദയം പൊട്ടുന്ന പോലെ തോന്നി...  അവൾ ഉപ്പാന്റെ അരികിലേക്ക് ഓടി...  ഉപ്പാ......   ഉപ്പാനെ കെട്ടിപിടിച്ചു കരഞ്ഞു...  മോളെ... എന്തായിത്...  മോള് ചെല്ല്.....  അയാൾക്ക് നെഞ്ചിൽ വല്ലാതെ വേദനിച്ചു..  ഇനിയും താനിവിടെ നിന്നാൽ ഹൃദയം പൊട്ടി മരിച്ചുപോവും എന്ന തോന്നിയ കാദര്ക്ക  നിസാറിന്റെ പെങ്ങളെ കയ്യിൽ
മോളെ ഏൽപ്പിച്ചു അദ്ദേഹം മാറി  നിന്നു...  സാജിയെയും കൊണ്ട് അവർ കാറിന് അരികിലേക്ക് നടന്നു..  കാറിൽ കയറി അവൾ വീടിന്റെ ഭാഗത്തേക്ക് നോക്കി..  തന്റെ ഉപ്പാനെ അവിടെ എങ്ങും കാണുന്നില്ല...   ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു...  സാജിയെയും കൊണ്ട് ആ കാർ പരപ്പനങ്ങാടിക്ക് കുതിച്ചു....

======================

പരപ്പനങ്ങാടി കുന്നോത്ത് അബൂബക്കർ സാഹിബിന്റെ 2 നില
വീടിന്റെ മുന്നിൽ കാർ വന്നു  നിന്നു...  അതിൽ നിന്ന് നമ്മുടെ പുതു പെണ്ണ് സാജിത ഇറങ്ങുന്നു...  നിസാറിന്റെ പെണ്ണായി ഒരുപാട് പ്രേതിക്ഷയോടെ ആ വീട്ടിലേക്ക് വലതു കാൽ വെച്ചു അവൾ കയറി... നിസാറിന്റെ സഹോദരി അവളെ റൂമിൽ കൊണ്ടിരുത്തി... സാജിയുടെ കൂടെ അവളെ  കൊണ്ടാക്കാൻ ഫ്രണ്ട്സും കുടുംബക്കാരും വന്നിരുന്നു...  അവളെ ആവിടെയാക്കി അവരെല്ലാം യാത്ര പറഞ്ഞിറങ്ങി...  കണ്ണീരിന്റെ നനവോടെ ആ റൂം ഒന്ന് നോക്കി അവൾ...  താൻ ഇനി  ജീവിക്കണ്ട വീട്... .  സുഖമായാലും ദുഃഖമായാലും താൻ സഹിച്ചു തീർക്കണം..  അവൾ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്  നിസാറിന്റെ ഉമ്മ റൂമിലേക്ക് കയറി വന്നത്...  അവൾ അവരെ കണ്ടു എഴുന്നേറ്റു...  സാജിത ഇരുന്നോളൂ..  അവർ അവളുടെ അരികിൽ വന്നിരുന്നു...  അവളുടെ ശരീരമാകെ ഒന്ന് നോക്കി..   സ്വർണ്ണമൊക്കെ കുറഞ്ഞു പോയലോ സാജിതാ...  ഇതൊക്കെ സ്വർണ്ണം തന്നെയാണോ...  അവരുടെ ചോദ്യം കേട്ട് അവൾ ആകെ സങ്കടത്തിലായി... അവളുടെ മുഖം ശ്രെദ്ധിച്ച അവർ...  നീ  സങ്കടപെടണ്ട...  ഞാൻ ചോദിച്ചെന്നേയുള്ളു...  ഇവിടെ നവാസിന്റെ വീട്ടിൽ നിന്ന് 100  പവൻ സ്വർണ്ണവും കാറും ആണ് കിട്ടിയത്...  നിസാറിന് ഒരുപാട് ആലോചന വന്നതാ..  പിന്നെ നിന്നെ മതിയെന്ന് അവനൊരു വാശി...  അതാണ് ഈ വിവാഹത്തിന് സമ്മതിച്ചത്...  പിന്നെ ഒരു കുട്ടി എങ്കിലും രക്ഷപെടട്ടെ...  അവൾ അന്ധാളിപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി...  പെട്ടെന്നാണ് നിസാർ റൂമിലേക്ക് വന്നത്..  അവനെ കണ്ട് അവർ എഴുന്നേറ്റു..  എന്നാൽ മോള് വിശ്രമിക്ക്..  ഉമ്മ പിന്നെ വരാം...  ആഹാ ഉമ്മാ... അവർ റൂമിൽ നിന്ന് ഇറങ്ങി...  അവൾക്ക് അപ്പോൾ ശെരിക്കും ചിരി വന്നു..  ഈ ഉമ്മയാണോ ഇത് വരെ തന്റെയും തന്റെ സ്വര്ണത്തിന്റേയും കണക്കെടുത്തെ....  ഇനി എന്തൊക്കെ ആണാവോ. അള്ളാഹു അഹ്‌ലം...

നിസാർ അവളുടെ അരികിൽ വന്നിരുന്നു...  എന്താടോ  ഉമ്മാന്റെ അമ്മായിമ്മ പോര് തുടങ്ങിയോ തന്നോട്...  ഇല്ല നിസാർക്കാ...  വെറുതെ ഓരോന്ന് ചോദിച്ചു..   അത്രേയുള്ളു...  മ്മ്മ് പിന്നെ നീ ശ്രേദ്ധിച്ചാൽ മതി...  പാവമാണ്..  പക്ഷെ പണത്തിനോട് കുറച്ചൊരു ആർത്തിയും ഉണ്ട്..    നീ നന്നായി നോക്കിയാ മതി...  സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും തനിക്ക് അവരെ സ്നേഹം നേടിയെടുക്കാൻ കഴിയും...  വിഷമിക്കണ്ട...  ഇല്ല ഇക്കാ..   എനിക്ക് വിഷമമൊന്നുമില്ല...  എന്നാൽ നീ റെസ്റ്റ് എടുക്ക്...  ഞാനൊന്ന് അങ്ങോട്ട് ചെല്ലട്ടെ.....

നിസാർ പുറത്തേക്ക് പോയപ്പോൾ ഓരോരുത്തർ വീണ്ടും അവളെ കാണാനായി റൂമിൽ എത്തി...  എല്ലാവരും പോയി അവളൊന്ന് ഫ്രീ ആയത്‌ 10 മണിക്ക്...  അപ്പോൾ നിസാറിന്റെ സഹോദരി വന്നു..   സാജിതാ എല്ലാവരെയും തിരക്ക് കൊണ്ട് നിനക്കൊന്ന് വിശ്രമം കിട്ടിയില്ല അല്ലെ..   ഇനി നീ ഒന്ന് പോയി ഫ്രഷ് ആവാൻ നോക്ക്..   ശെരി ഇത്താത്താ...  അവൾ നേരെ കുളിറൂമിൽ കയറി കുളിച്ചു ഫ്രഷായി..   ഇനി തനിക്കൊന്ന് നിസ്‌ക്കരിക്കണം .   തന്റെ ഇന്നത്തെ നിസ്‌ക്കാരമൊക്കെ അങ്ങനെ കിടക്കുന്നു..   അവൾ വേഗം തെന്നെ വുളുഹ് എടുത്ത് ഇന്ന് തനിക്ക് നഷ്ട്ടമായ എല്ലാം നിസ്‌കാരവും കള്ളാഹ് വീട്ടി..   തന്റെ ഇനി മുന്നോട്ടുള്ള ജീവിതത്തിൽ  ബർകത്ത് നൽകണേ അല്ലാഹുവെ നീ...  നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞു അവൾ ഇറങ്ങിയപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്...  അവൾ വാതിൽ തുറന്നു...  നിസാറിന്റെ പെങ്ങളാണ്...  സാജിതാ വാ ഫുഡ് കഴിക്കാൻ...  അവൾ അവരുടെ കൂടെ ഫുഡ് കഴിക്കാനായി താഴേക്ക് ചെന്നു...  ഫുടൊക്കെ കഴിച്ചു നിസാർ റൂമിലേക്ക് കയറി....

വാതിലിൽ ആരോ തട്ടുന്ന  മുട്ട് കേട്ട് നിസാർ ഡോർ തുറന്നു...  കയ്യിൽ ഒരു ഗ്ലാസ് പാലുമായി സാജിത കടന്നു വരുന്നു...  സാജി റൂമിൽ കയറി നിസാർ വാതിൽ ലോക് ചെയ്തു..   പതിയെ നിസാർ കട്ടിലിൽ വന്നിരുന്നു...  എന്താടോ   താൻ  അവിടെ തെന്നെ നിന്നുപോയെ...   വാ വന്നിവിടെ ഇരിക്ക്  .. സാജിത നിസാറിന്റെ അരികിലേക്ക് നീങ്ങി...  പാൽ ഗ്ലാസ് അവൻ അവളുടെ കയ്യിൽ നിന്നു വാങ്ങി ജനാല പടിയിൽ വെച്ചു...  അവളുടെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി...  സാജി... തന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എനിക്ക്...  ഞാൻ നേരത്തെ പറഞ്ഞില്ലെ...  ഉമ്മാന്റെ കാര്യം...  ഉമ്മയും നവാസിന്റെ വൈഫും തന്നോട് ചിലപ്പോൾ മോശമായി പെരുമാറി എന്ന് വരാം...  താനൊന്നും തിരിച്ചു പറയരുത്...  ഉമ്മാനേയും തന്നെയും എനിക്ക് വേണം..   എല്ലാം സഹിക്കാനുള്ള ശക്തി എന്റെ പെണ്ണിന് ഉണ്ടാവണം..   കാരണം ഞാൻ അവർക്ക് പണം കായ്ക്കുന്ന ഒരു മരം മാത്രമാണ്..   അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവൂ...  വെറുക്കരുതേ എന്നെ നീ... എനിക്ക് സ്നേഹിക്കാൻ എന്നെ സ്നേഹിക്കാൻ ഇനി നീ മാത്രമേയുള്ളു...    നിന്നെ എനിക്ക് വേണം ഇരുലോകത്തും എന്റെ പെണ്ണായിട്ട്..   ഇക്കാ ഇങ്ങനെ ഒന്നും പറയരുത്...  എല്ലാം ഞാൻ സഹിക്കും..  എന്റെ ഇക്കാന്റെ സന്തോഷവും സ്നേഹവും അത് മതി എനിക്ക്....  അവളുടെ വാക്കുകൾ കേട്ട് നിസാർ സാജിയുടെ മുഖം കൈ കൊണ്ട് കോരി എടുത്തു..   ഈ കണ്ണുകൾ ഇനി ഞാൻ കാരണം  നിറയാൻ ഇടയാകില്ല .... ഞാനുണ്ടാകും എന്നും... ഈ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കോളാം...  അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ മേലെ അമർന്നു.... ശേഷം കവിളിലും....  നിലാവ് പോലും തോൽക്കുന്ന ആ മഞ്ഞുള്ള ആദ്യ  രാത്രിയുടെ മധുരം നുകർന്ന് അവർ  ബെഡിലേക്ക് ചാഞ്ഞു.....

(തുടരും )

#Jasmin#

(വിമർശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക....  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )


"സാജിത"  Part - 4
---------------------

പുലർച്ചെ 5. 30....

 അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് സാജിത ഞെട്ടിയുണർന്നത്..  ഇക്കാന്റെ  നെഞ്ചിൽ തല ചായിച്ചുറങ്ങിയ തന്നേ അദ്ദേഹം  കൂട്ടി പിടിച്ചിരിക്കുന്നു  മേലെ നിസാറിന്റെ കൈ മാറ്റി ശബ്ദം ഉണ്ടാക്കാതെ സാജി എഴുന്നേറ്റു... കുറച്ചു നേരം നിസാറിനെ നോക്കി നിന്നു അവൾ..  പാവം തന്റെ ഇക്കാ..

 മംഗല്യ ഭാഗ്യം കിട്ടാതെ വീട്ടിൽ നിന്ന തന്നേ വീട്ടുകാർക്ക് താൽപ്പര്യം ഇല്ലാഞ്ഞിട്ട് പോലും  അവരെ  എതിർത്ത് ജീവിതത്തിലേക്ക് കൊണ്ട് വന്ന ആൾ..  അല്ലാഹ് നീ ദീർഗായുസ് കൊടുക്കണേ...

ഒരു നെടുവീർപ്പോടെ അവൾ ബാത്റൂമിലേക്ക് നടന്നു..  കുളിയും കഴിഞ്ഞു വുളുഹ് എടുത്ത് വന്ന് നേരെ നിസ്‌ക്കാരത്തിലേക്ക് കടന്നു..  നിസ്ക്കാരം കഴിഞ്ഞു കുറച്ചു നേരം ഖുർആൻ ഓതി എഴുന്നേറ്റു.  നിസാറിനെ ഒന്ന് നോക്കി.  ആൾ നല്ല ഉറക്കമാണ്..  സമയം 6 മണി കഴിഞ്ഞിട്ടുണ്ട്..  നിസ്കരിക്കാൻ വിളിച്ചാലോ..  നിസാറിന്റെ അരികിലേക്ക് ചെന്നു അവൾ...  ഇക്കാ  എഴുന്നേൽക്ക്..  നിസ്‌കരിക്കാൻ... ഒരു നേരുങ്ങലോടെ അവൻ തിരിഞ്ഞു കിടന്നു..  ഇക്കാ..  വീണ്ടും അവൾ വിളിച്ചു കൊണ്ടിരുന്നു..

സാജി നീ ഒന്ന് പോയെ..  ഇക്കാ നിസ്കരിച്ചിട്ടു അവിടെ കിടന്നോ..  നോ രക്ഷ..  അവൻ എഴുന്നേല്ക്കുന്ന ലക്ഷണം തോന്നുന്നില്ല..  അവൾ നേരെ താഴേക്ക് ഇറങ്ങി..  വീട്ടിൽ ആരും എഴുന്നേറ്റതായി തോന്നുന്നില്ല..  ഇവർക്ക്  നിസ്ക്കാരം ഒന്നുമില്ലേ പടച്ചോനെ..  മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.. അടുക്കളയിൽ ഒരു ആളനക്കം .  അപ്പോൾ ആരോ എഴുന്നേറ്റിട്ടുണ്ട്.  അവൾ അടുക്കളയിൽ എത്തിയപ്പോൾ അല്ലെ കണ്ടേ.  അത് അടുത്ത വീട്ടിലെ ആമിനതാത്തയാണ്.  വീട്ടിൽ ഇടക്ക്  ജോലിക്ക് നിൽക്കുന്നവരാണ്..  അവളെ കണ്ട് അവർ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു
ആഹാ മോള് വന്നോ ഇത്രയും നേരത്തെ എഴുന്നേൾക്കോ മോള്...  ആ ഇത്താ.. ഇത് ഇപ്പോൾ നേരം വെളുത്തില്ലേ താത്ത..  അത് ശെരിയാണ് മോളെ.  പക്ഷെ ഈ വീട്ടിൽ ഇപ്പോൾ ഒന്നും നേരം വെളുക്കില്ല.  ഒരു 9 മണി എങ്കിലും ആവണം..  അത് കൊണ്ട് ചോദിച്ചതാ...  ഞാൻ എല്ലാം ഉണ്ടാക്കി വെച്ചു അങ്ങ് പോവും...  അവരൊക്കെ എഴുന്നേറ്റു വന്നു കഴിക്കും... മോൾക്ക് ചായ വേണോ..   വേണ്ട ഇത്താ..  ഞാൻ ഉണ്ടാക്കിക്കോളാം..  അവരുടെ സംസാരം കേട്ടു  അവൾ ആകെ അന്ധാളിച്ചു.. തന്റെ വീട്ടിൽ 6 മണിന്റെ അപ്പുറം ഇന്നേവരെ താൻ ഉറങ്ങിയിട്ടില്ല... അവളോർത്തു...   അപ്പോൾ തനിക്ക് ഇവിടെ ഒരുപാട് ജോലിയുണ്ട് ചെയ്തു തീർക്കാൻ... അല്ലാഹുവെ നീ തുണ..  അവൾ മനസിന് ഒരു ഉറപ്പ് കൊടുത്തു ചായ ഉണ്ടാക്കാൻ ആരംഭിച്ചു....

ചായ ഉണ്ടാക്കി അവൾ നേരെ റൂമിലേക്ക് നടന്നു..  വാതിൽ മേലെ തുറന്നു..  ഇക്കാ ഇപ്പോഴും നല്ല ഉറക്കിലാണ്..  ചായ ടേബിളിൽ വെച്ചു അവൾ നിസാറിന്റെ അരികിലിരുന്നു...  ഇക്കാ ഇതാ ചായ...  എഴുന്നേൽക്ക്...  എന്തോ അവളുടെ പാവമായ വിളി കേട്ടത് പോലെ നിസാർ കണ്ണ് തുറന്നു...  എന്താ സാജി...  നീ ഇങ്ങനെ വിളിക്കുന്നെ..  ഇക്കാ നേരം ഒരുപാട് ആയി...  ഈ ചായ കുടിക്ക്.. ആമിനത്താ ഉണ്ടാക്കിയതല്ലെ..  അവിടെ വെച്ചേക്ക്..  അല്ല ഇക്കാ..  ഇത് ഞാൻ ഉണ്ടാക്കിയതാ...  ആഹാ എന്നാൽ  താ..  നിന്റെ കൈ കൊണ്ട് ആദ്യമായിട്ട് കിട്ടുന്നതല്ലെ..  നോക്കട്ടെ..  അവൾ ചായ എടുത്ത് കൊടുത്തു അവന്റെ അരികിൽ നിന്ന് എഴുന്നേറ്റു..  പെട്ടെന്ന് അവൻ അവളെ കൈ പിടിച്ചു അവനിലേക്ക് ചേർത്തു..  ഇക്കാ വിട്...  ഒരുപാട് ജോലിയുണ്ട്...  അതൊക്കെ ഇത്ത ചെയ്‌തോളും..  നീ ഇവിടെ അടങ്ങി നിൽക്കെടീ.. അവന്റെ കരവലയത്തിൽ അവന്റെ നെഞ്ചിൽ തല വെച്ചു അവൾ അവനിലേക്ക് ചേർന്ന് കഴിഞ്ഞു...  ഇക്കാ...  എന്താ മോളെ...  ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കോ..  എന്താടീ നീ പറ...  നിന്റെ വീട്ടിൽ പോവാനാണോ..  അത് നമുക്ക് ഇന്ന് പോവാലോ..  അതല്ല ഇക്കാ..  പിന്നെ എന്താ നീ പറയ്യ്..  നാളെ മുതൽ ഇക്ക എന്റെ കൂടെ എഴുന്നേൽക്കണം...  കുളിച്ചു നിസ്കരിക്കണം..  ഇതാണോ... നീ പറയാൻ വന്ന കാര്യം...  എന്താ ഇത് കാര്യമല്ലെ...  എന്റെ സാജി നീ വേറെ എന്തേലും പറ..  ഈ രാവിലെ തണുപ്പിൽ എഴുന്നേൽക്കാൻ വയ്യ എനിക്ക്...  ഞാൻ കള്ളാഹ് വീട്ടി കൊള്ളാം...  പോരാ..  നിസ്കാരം കള്ളാഹ് ആക്കിയാൽ അതിന്റെ ശിക്ഷ എത്രയെന്ന് ഇക്കാക്ക് അറിയോ...  അവൾ പിണക്കം ഭാവിച്ചു അവനിൽ നിന്ന് മാറി നിന്നു..  എന്റെ പെണ്ണെ..  ഞാൻ നോക്കാം..  നീ പിണങ്ങല്ലേ... ..  മതി ഈ വാക്ക് മതി...  ദേ ഞാൻ ഉണ്ടാക്കിയ ചായ പോലും കുടിച്ചില്ല..   ഹോ മറന്നു..  ചായ അവൻ ചുണ്ടോട് ചേർത്തു...  സാജി ചൂട് പോയെങ്കിലും സൂപ്പറായിക്ക് ട്ടോ...  അത് പറഞ്ഞു അവൻ അവളുടെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർത്തി......

-------------------

സാജി....  നീ വേണം എന്നെ നല്ല വഴിക്ക് കൊണ്ട് വരാൻ..  നിസ്‌കാരവും മറ്റും പറയുമ്പോൾ നിന്നോട് എനിക്ക് ബഹുമാനം തോന്നുവാ...  അവന്റെ വാക്കുകൾ ഓരോന്നും അവൾ മനസ്സിൽ കുറിച്ചിട്ടു...  ഇക്കാ...  എല്ലാം എനിക്ക് മനസിലാവും...  ഇക്കാ എഴുന്നേറ്റു കുളിച്ചു ഫ്രഷ് ആയി വാ..  ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ...  നിൽക്ക് സാജി... ഇക്കാ വിട്  അവന്റെ കൈ തന്നിൽ  നിന്ന് മാറ്റിയിട്ട് സാജി റൂമിൽ നിന്ന് പുറത്തിറങ്ങി താഴേക്ക് ചെന്നു...

മോളെ... അവൾ തിരിഞ്ഞു നോക്കി...  ഇങ്ങനെ തന്നേ ആരാ വിളിക്കുന്നത് എന്നോർത്ത്....   നിസർക്കാന്റെ ഉപ്പയാണ്...  മോൾ എഴുന്നേറ്റോ...  ആഹാ  ഞാൻ എപ്പോഴോ എഴുന്നേറ്റു ഉപ്പാ..  ഇക്കാക്ക് ചായ കൊടുക്കാൻ പോയതാ..  ആഹാ അവൻ ഇന്ന് നേരത്തെ എഴുന്നേറ്റോ...  ആഹാ ഉപ്പാ...   ഉപ്പാക്ക് ചായ കൊണ്ട് വരട്ടെ ഞാൻ..  ആഹാ ആയിക്കോട്ടെ..  അവൾ ഉപ്പാക്ക് ചായ എടുക്കാനായിട്ട് ചെന്നു..  താത്താ  എവിടെ..  ...  അവർ പോയി കാണും... അവിടെ എങ്ങും കണ്ടില്ല അവൾ  പരിചയപ്പെടാനൊന്നും കഴിഞ്ഞില്ല..  ആഹാ  പിന്നെ ഒരിക്കൽ ആവട്ടെ...  അവൾ  ചായയുമായി ഉപ്പാന്റെ അരികിലേക്ക് നീങ്ങി   ഉപ്പാ ഇതാ ചായ...  ആഹാ താ മോളെ...  ആദ്യമായിട്ടാ എനിക്ക് ഈ ടൈമിൽ ചായ കിട്ടുന്നെ...  അതെന്താ ഉപ്പാ...  അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി...  അത് മോളെ ഇവിടെ 10 മണിയൊക്കെ  ആവും ഒരു കട്ടൻ ചായ എങ്കിലും കിട്ടാൻ..  അവരൊക്കെ എഴുന്നേറ്റു എല്ലാം കഴിഞ്ഞു വരുമ്പോഴുക്കും സമയം അത്ര ഒക്കെ ആയിട്ടുണ്ടാവും...  ഉപ്പാന്റെ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചു...  അവൾക്ക് ആ വീട്ടിലെ സ്ഥിതി ഗതികൾ ഏതാണ്ട് മനസിലായി...  അബൂബക്കർ സാഹിബ്‌ എന്ന ഈ പാവം ഉപ്പാന്റെ വീടിന്റെ ഭരണം അദ്ദേഹത്തിന്റെ ഭാര്യക്കാണ് എന്ന്....  ഉപ്പ വിഷമിക്കണ്ട...  എന്നും രാവിലെ ഇന്ഷാ അല്ലാഹ്...  7 മണിന്റെ മുൻപ് ഉപ്പാക്കുള്ള ചായ ഞാൻ തരും...  മോൾക്ക് ബുദ്ധിമുട്ടാവിലെ...  എന്റെ ഉപ്പാക്ക് ഒരു ചായ തരുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല ഉപ്പാ...  മതി മോളെ...  എന്റെ മോനെ നോക്കാൻ പറ്റിയ പെണ്ണാ നീ...  അവനൊരു പാവമാ..  ഈ വീട് അവന്റേതാണ്...  അവൻ ഉണ്ടാക്കിയതാ...  ഗൾഫിൽ കഷ്ടപ്പെട്ട്  പെങ്ങന്മാരെ കെട്ടിച്ചു...  അനിയനെ നല്ലൊരു നിലയിൽ എത്തിച്ചു...  അബൂബക്കർ സാഹിബ്‌ എന്ന ഈ പേര് മാത്രമേയുള്ളു മോളെ എനിക്ക്..   എന്റെ നിവൃത്തികേട് കൊണ്ട് വീടും പറമ്പും നഷ്ടമായപ്പോൾ ഒരു കൈ താങ്ങായി എന്നെ പിടിച്ചു നിർത്താൻ എന്റെ മോനെ ഉണ്ടായിരുന്നുള്ളു...  എല്ലാം നഷ്ടപെട്ട അന്ന് തുടങ്ങിയതാ എന്റെ ഈ അവസ്ഥ...  ഉപ്പാ വിഷമിക്കലെ...  മോളെ ഇതൊന്നും നിന്റെ ഉമ്മാനോട് പറയല്ലേ...  ഇല്ല ഉപ്പാ...  എനിക്ക്  ഉപ്പാനെ മനസിലാവും...  ഉപ്പാക്ക് എന്തെങ്കിലും വേണോ..  ഇപ്പോൾ ഒന്നും വേണ്ട മോളെ...  മോള് ചെല്ല്...  പിന്നെ ചായ നന്നായിട്ടുണ്ട് കേട്ടോ...  ചിരിയോടെ അദ്ദേഹം പറഞ്ഞു...  അവൾ സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയുമായി
തിരിഞ്ഞു നടന്നു...

പെട്ടന്ന് അവൾ ഒന്ന് നിന്നു....  മുന്നിൽ   നിസാർക്കാന്റെ  ഉമ്മ...

        (തുടരും )

(അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

                            ❤ജാസ്മിൻ ❤



"സാജിത "  Part - 5
------------------

എന്താ സാജിത... നീ  നിന്ന് പരുങ്ങുന്നത്...  ഉമ്മാന്റെ ചോദ്യം കേട്ടു പേടിയോടെ അവരുടെ മുഖത്തേക്ക് നോക്കി...  ഒന്നുമില്ല ഉമ്മാ...  ഞാൻ ഉപ്പാക്ക് ഒരു ചായ കൊടുക്കാൻ പോയതാ...  ആഹാ ശെരി...  എന്നാ ചെല്ല്...  അവളെ പറഞ്ഞു വിട്ട് അവർ ഉപ്പാന്റെ അരികിലേക്ക് ചെന്നു...  അവരെ കണ്ട് ആ പാവം ഒന്ന് ഞെട്ടി..  അല്ല നിങ്ങൾക്ക് ഇന്ന് എന്താ നേരത്തെ  ഒരു ചായക്ക് പൂതി...  പുതിയ പുതിയ ആഗ്രഹങ്ങൾ വളർത്തലെ...  അതാണ് നിങ്ങൾക്ക് നല്ലത്..  അടങ്ങി ഒതുങ്ങി കിട്ടുന്നതും വാങ്ങി കഴിച്ചു ഒരു ഭാഗത്ത് ഇരുന്നാൽ മതി...   അല്ലെങ്കിൽ നിങ്ങൾക്കും മരുമോൾക്കും കേടാ...  എന്റെ ആയിശു...  ആ കുട്ടിയെ ഒന്നും പറയണ്ടാ..  അതൊരു പാവമാ...  എഴുന്നേറ്റപ്പോൾ ഒരു ചായ കുടിക്കാൻ തോന്നി...  അത്രേയുള്ളൂ...  ആഹാ..  ആ തോന്നൽ ഇന്നത്തോടെ തീരണം..  അദ്ദേഹത്തെ കടുപ്പത്തിലൊരു ഒരു നോട്ടം നോക്കി അവർ തിരിഞ്ഞു നടന്നു... ..

സാജിതാ.....  ഉമ്മയാണ്...  എന്താ ഉമ്മാ...  നവാസിനും തസ്നിക്കും  ചപ്പാത്തി ഇഷ്ട്ടാവില്ല.. ..  വേറെ എന്തേലും ഉണ്ടാക്ക് നീ വേഗം...   അവർ ഇപ്പോൾ എഴുന്നേറ്റു വരും...  അല്ല നിനക്ക് ഭക്ഷണം ഒക്കെ ഉണ്ടാക്കാൻ അറിയൂലെ...  ആഹാ ഉമ്മാ...  ഞാൻ ഉണ്ടാക്കിക്കോളാം...  പിന്നെ ഇവിടെ കുറച്ച് കൃത്യനിഷ്ട  ഒക്കെയുണ്ട്...
അത് നിനക്ക് മനസിലാവും...  അതും പറഞ്ഞു അവർ അവിടെന്ന് പോയി...  അവൾ വേഗം തെന്നെ പുട്ടുണ്ടാക്കാൻ പൊടി എടുത്തു...  അതിനിടക്ക് ഒക്കെ അവൾ ഓർക്കുകയായിരുന്നു..  താൻ ഇന്നലെ കയറി വന്ന പെണ്ണാ..   എന്നിട്ടും തന്നോട് ഇവർ ഇങ്ങനെ ഒക്കെ പറയുന്നത് എന്തായിരിക്കും എന്ന്..  ജോലികൾ തനിക്കൊരു ബുദ്ധിമുട്ടെ അല്ല...  പക്ഷെ എന്തോ അവൾക്ക് സങ്കടം വന്നു.... ആ സങ്കടം  കണ്ണുനീരായി ഒഴുകുന്നത്  അവൾ അറിഞ്ഞു..  പെട്ടന്ന് അവൾ അത് മായിച്ചു കളഞ്ഞിട്ട് തന്റെ ജോലിയിൽ മുഴുകി...  ഏയ് താൻ കരഞ്ഞൂടാ..  ഇനി തന്റെ ജീവിതം ഇവിടെയാണ്...  അതിൽ താൻ പൊരുത്തപ്പെടണം...

സാജിത ഭക്ഷണം ഒക്കെ ഉണ്ടാക്കി ടൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അതാ മുകളിൽ നിന്ന് തസ്നിയും നവാസും ഇറങ്ങി വരുന്നു...  ആഹാ സാജിത...  ഗുഡ് മോർണിംഗ്....  നേരത്തെ എഴുന്നെറ്റലോ...   തസ്‌നിയുടെ വാക്കിനു മറുപടിയായി  ഗുഡ് മോർണിംഗ് പറഞ്ഞു  അവൾ ഒന്ന് പുഞ്ചിരിച്ചു   ബ്രേക്ക്ഫാസ്റ്റ്  ഒക്കെ റെഡി അല്ലെ...  അതെ റെഡിയാണ്...  അവർ കഴിക്കാനിരുന്നു...  അപ്പോഴാണ് അവൾക്ക് നിസാർക്കനേയും ഉപ്പാനെയും ഓർമ്മ വന്നേ...  ഞാനിപ്പോൾ വരാം നിങ്ങൾ കഴിക്ക്..  ഇക്കാനെയും ഉപ്പാനെയും വിളിക്കട്ടെ.....  വേണ്ടാ...  അവർ പിന്നെ കഴിച്ചോളും..  കർശനമായ ആ വാക്ക് കേട്ട് അവൾ തിരിഞ്ഞു നോക്കി...  ഉമ്മയാണ്...  അവരുടെ ആ വാക്കുകൾക്ക് അവൾക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല..   ഒന്നും പറയാതെ അവൾ അടുക്കളയിലേക്ക് നടന്നു...  എന്തോ അവൾക്ക് തന്റെ ഉമ്മാനേയും ഉപ്പാനെയും കാണണമെന്ന് തോന്നി.. കൂടെ തന്റെ ഇക്കാനെയും...  ആ നെഞ്ചിൽ ചേർന്ന് പൊട്ടി കരയാൻ വെമ്പി നിൽക്കുന്നു തന്റെ ഹൃദയം...  ഏയ് താനിത് എന്തൊക്കെയാ ചിന്തിക്കുന്നേ...  എന്റെ സങ്കടം അവരെ കൂടെ അറിയിക്കണോ..   തന്റെ ഇക്കാ..  ഇക്കാന്റെ ഉപ്പാ...  ഒന്നും  പ്രതികരിക്കാൻ കഴിയാത്ത രണ്ട് ജന്മങ്ങൾ...  അവർക്ക് വേണ്ടി താനിവിടെ ഉണ്ടാവണം... അവർക്ക് താനേയുള്ളു..... മുഖം ഒക്കെ കഴുകി അവർ ടൈനിങ്ങിലേക്ക് നടന്നു..   എല്ലാവരും ഭക്ഷണം കഴിച്ചു അവരുടെ പാട്ടിന് പോയിരിക്കുന്നു..  ആകെ വൃത്തികേടാക്കിയിരിക്കുന്നു...  ഇവിടെ ഭക്ഷണരീതി ഒക്കെ കണ്ട് അവൾക്ക് എന്തോ പോലെ....  പാത്രവും വേസ്റ്റുകളും എല്ലാം എടുത്തു മാറ്റി..  അവൾ ഉപ്പാനെ കഴിക്കാനായിട്ട് വിളിച്ചു...  മോളെ നീ എന്തെങ്കിലും കഴിച്ചോ...  ഞാൻ കഴിച്ചോളാം ഉപ്പാ...  മോളെ ഇവിടെ നീ എത്തിപെട്ടതിൽ എനിക്ക് സങ്കടം തോന്നുന്നു...  പക്ഷെ എന്റെ മോന്...  ഉപ്പാ..  എന്തായിത്...  ഞാൻ ഇക്കാനെ വിളിച്ചു വരാം...  ഉപ്പ ഇരിക്ക്...  അവൾ നിസാറിനെ വിളിക്കാനായി  റൂമിലേക്ക് നടന്നു...  അല്ല ഇത്ര ഒക്കെ പ്രശ്നം ഇവിടെ ഉണ്ടായിട്ടും തന്റെ ഇക്കാ ഒന്ന് പുറത്തേക്ക് വന്നില്ലലോ എന്ന് ഓർക്കാതിരുന്നില്ല...

 അവൾ റൂമിന്റെ അടുത്തെത്തി പതിയെ ഒന്ന് മുട്ടി ...  തുറന്നോ സാജി...  നിസാറിന്റെ ശബ്ദം കേട്ട് അവൾ വാതിൽ തുറന്ന് അകത്ത് കയറി...  വാ...  നീ ഇത്ര നേരം എവിടെയായിരുന്നു..   പുറത്തേക്ക് വരാൻ മനസ് കൊതിച്ചതാ..  തന്നേ കാണാനും...  പക്ഷെ 10 മണിക്ക് ശേഷമല്ലാതെ എനിക്കിവിടെന്ന് പുറത്ത് കടക്കാൻ അവകാശം ഇല്ല മോളെ...  അതെന്താ ഇക്കാ...  ഈ വീട്ടിൽ എല്ലാം വിചിത്രമാണലോ...  അത് അങ്ങനെ ആണെടീ...  നീ വാ...  നീ ഒന്നും കഴിച്ചില്ലലോ...  ഞാൻ ചെന്നിട്ടെ എന്നും ഉപ്പ എന്തേലും കഴിക്കുള്ളു... ഇക്കാ എനിക്ക്....  ഏയ്...  പേടിക്കണ്ട...  ഞാനിലെ നിനക്ക്...  അല്ല നീ കരഞ്ഞോ...  മുഖം വല്ലാതിരിക്കുന്നു...  ഇല്ല ഇക്കാ...  എനിക്ക് അറിയാം സാജി...  നിനക്ക് ഇന്ന് തെന്നെ സങ്കടം...  ഞാൻ കാരണം...  സോറി മോളെ...  ഇക്കാ ഒന്ന് മിണ്ടാതിരിക്ക്...  എന്റെ ഇക്കാന്റെ സ്നേഹം അതാണ് എന്റെ കരുത്ത്... ..  അവൻ അവളെ തന്നോട് ചേർത്ത് പുറത്തേക്ക് നടന്നു...

ഉപ്പാ.....  ഞങ്ങൾ ഒന്ന് സാജിയുടെ വീട് വരെ പോകുവാ....  സാജിയുടെ ഉപ്പ  വിളിച്ചിരുന്നു.... ഭക്ഷണം കഴിക്കാനിരുന്നപ്പോൾ നിസാർ ഉപ്പാനോടായി പറഞ്ഞു...  ആ നിങ്ങൾ പോയി വാ മക്കളെ.. ഉപ്പാ വരുന്നോ എന്റെ വീട്ടിലേക്ക്...  ഇല്ല മോളെ നിങ്ങൾ പോയി വാ...  അതും പറഞ്ഞു അദ്ദേഹം ഭക്ഷണം മതിയാക്കി എഴുന്നേറ്റു...  ഇക്കാ...  നിങ്ങൾ കഴിക്ക്...  ഞാൻ കുറച്ച് ജോലിയുണ്ട്..  അത് തീർത്ത് പെട്ടെന്ന് വരാം...  സാജി നീ പോയി വേഗം റെഡിയാവാൻ നോക്ക്..  അതൊക്കെ ആമിനതാത്ത ചെയ്‌തോളും..  ഇല്ല ഇക്കാ അവർ രാവിലെ പോയി..  പിന്നെ വന്നില്ല...  എന്നാ ഉമ്മാ ചെയ്‌തോളും...  നമുക്ക് അവിടെ എത്തണ്ടേ...  ഏയ്..  അത് വേണ്ട..  ഞാൻ വേഗം വരാം....  അവനെ വിട്ട് അവൾ വീണ്ടും അടുക്കളയിലേക്ക്...  ഫുഡും എല്ലാം റെഡിയാക്കി അവൾ ഒന്ന് തിരിഞ്ഞപ്പോൾ സമയം 12. 30...  ആരെയും ഇത് വരെ ഈ വഴിക്കൊന്നും കണ്ടതേയില്ല...  പെങ്ങന്മാർ ഒക്കെ രാവിലെ പോയതാ..  മറ്റു 3 പേരെ കാണാനേ ഇല്ല...  തന്റെ പേടി കാരണം തിരക്കാൻ പോയതുമില്ല...  അവൾ പെട്ടന്ന് റൂമിലേക്ക് നടന്നു...  നിസാർ റെഡിയായി കൊണ്ടിരിക്കുന്നു...  അവളെ കണ്ട്... എന്റെ സാജി നീ ഒന്ന് പെട്ടെന്ന് റെഡ്യാവ്...  ആഹാ ഇക്കാ..  വേഗം അവൾ റെഡിയായി...  നിസാർ അവളെ ഒന്ന് നോക്കി...  തന്റെ സാജി ഒരുപാട് സുന്ദരിയാ...  ഇത്ര നാളും ആരും കൊണ്ടോകാതെ പടച്ചോൻ എനിക്കായി കരുതി വെച്ചതാ ഇവളെ...  ഇക്കാ...  എന്താ ഇങ്ങനെ നോക്കുന്നെ..  ആദ്യായിട്ട് കാണുവാണോ... അവളെ ചോദ്യം കേട്ട് അവൻ   അവളെ പ്രണയത്തോടെ നോക്കി...  അവളെ അരികിലേക്ക് നീങ്ങി അവൻ...  അതേടീ...  നിന്നെ എപ്പോൾ കണ്ടാലും ആദ്യമായിട്ട് കാണുന്നത് പോലെയാ തോന്നുന്നേ...  അത്രക്ക് മൊഞ്ചലേ നീ....  ഒന്ന് പോ ഇക്കാ...  കൊഞ്ചാതെ... അവനെ തള്ളി മാറ്റി അവൾ പറഞ്ഞു ..  കൊഞ്ചാനുള്ള ടൈം ഇതല്ല...  ഓ അതിനും ടൈം ഉണ്ടോ...  ആ ഉണ്ട്... അത് എപ്പോഴാ...  ഇക്കാ തമാശ കളിക്കല്ലേ വാ...   ഓ ശെരി മേഡം..  അവന്റെ വാക്ക് കേട്ട് ചിരിയോടെ അവനെയും കൂട്ടി അവൾ പുറത്തേക്ക് നടന്നു...

ഉമ്മാ...   ഉപ്പാ... ഞങ്ങൾ പോയി വരട്ടെ...  നിസാറിന്റെ വിളി കേട്ട് അവർ പുറത്തേക്ക് വന്നു...  എങ്ങോട്ടാ നിങ്ങൾ..    ഉമ്മാ...  ഞങ്ങൾ  ഇവളുടെ വീട് വരെ പോയി വരട്ടെ...  നാളെയെ വരുള്ളൂ...  ഇവിടെ ആരാ നിസാറെ..  നിങ്ങൾ പോയാൽ...  അതിന് ഞങ്ങൾ നാളെ വരുമെലോ ഉമ്മാ...  ഇവിടെ ഭക്ഷണം ഒക്കെ വേണ്ടേ..  അതിനല്ലേ ഉമ്മാ ആമിനതാത്ത...  അവരെ ഞാൻ ഇന്ന് പറഞ്ഞു വിട്ടു...  ഇനി അവർ വരില്ല...  ഉമ്മാ..  നിങ്ങളൊക്കെ ഇല്ലേ.. പോരാത്തതിന് തസ്‌നി ഇല്ലെ..    ഒരു ദിവസം അല്ലെ...  എനിക്ക് വയ്യ ഇതൊന്നും ചെയ്യാൻ..  പിന്നെ തസ്നിയെ കൊണ്ട് പണിയെടുപ്പിച്ചിട്ട് അവളുടെ ഉപ്പ അറിഞ്ഞാൽ....  നിങ്ങൾ രാത്രി ഇങ്ങ് പോരാൻ നോക്ക്...  പറ്റില്ല ഉമ്മാ...  ഞാൻ ക്യാഷ് തരാം..  തല്ക്കാലം ഫുഡ് ഹോട്ടലിൽ നിന്ന് വരുത്തിക്ക്... അതും പറഞ്ഞു ഉപ്പാനോട് സലാം പറഞ്ഞു സജിയേയും കൂട്ടി അവൻ പുറത്തേക്ക് നടന്നു...  തന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു നേരെ  കാദര്ക്കന്റെ വീട്ടിലേക്ക്....

( തുടരും )

( അഭിപ്രായങ്ങളും വിമർശങ്ങളും അറിയിക്കുക....  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

                ❤ജാസ്മിൻ ❤

"സാജിത " Part - 6
-------------------

""""
വണ്ടിയുടെ ഹോൺ കേട്ടാണ് കാദര്ക്ക വരാന്തയിലേക്ക് വന്നത്...
മക്കളെ....  അവരെത്തി...  മക്കളോട് വിവരം പറഞ്ഞു
കാദര്ക്ക വണ്ടിയുടെ  അരികിലേക്ക് നടന്നു..  കാറിൽ നിന്ന് ഇറങ്ങിയ  നിസാർ അദ്ദേഹത്തിന്  സലാം പറഞ്ഞു...  സലാം മടക്കി അദ്ദേഹം നിസാറിന്റെ കൈ പിടിച്ചു...
മോളെ...  വാ....  ഉപ്പാ...    എന്തെടുക്കുവായിരുന്നു .  ഞാൻ നിങ്ങളെ നോക്കി നിൽക്കുവായിരുന്നു മോളെ...    യാത്ര ഒക്കെ സുഖമായിരുന്നോ മോനെ..  അതെ ഉപ്പാ... സംസാരിച്ചു കൊണ്ട് അവർ വീട്ടിലേക്ക് മേലെ നടന്നു...
  ഇത്താത്താ.....  ഒരുപാട് ദിവസം ഉമ്മാനെ കാണാതെ പെട്ടെന്ന് ഒരു ദിവസം ഉമ്മാനെ കണ്ട സന്തോഷം പോലെ   കുഞ്ഞിയുടെ മുഖത്ത്..  മോളെ...  സാജി അവരെ കെട്ടിപിടിച്ചു...  എന്റെ മക്കൾക്ക് സുഖമല്ലേ...  അതെ ഇത്താത്താ...  ഇത്താത്താനെ കാത്തിരിക്കുവാ ഞങ്ങൾ..  വാ..... മാളുവിന്റെയും കുഞ്ഞിയുടെയും കൈ പിടിച്ചു അവൾ മുന്നിൽ നടന്നു....
നമ്മൾ ഒരു പാവം കൂടെ ഉണ്ടേ..  പിറകിൽ..  കുറച്ച് സ്നേഹം ഈ പാവത്തിനും തന്നേക്കണേ..  നിസാറിന്റെ കമന്റ് കേട്ടപ്പോൾ ആണ് മാളുവിനും കുഞ്ഞിക്കും പരിസരബോധമുണ്ടായത്... അതിന് മറുപടി എന്താ പറയാ എന്നായി മാളുവും കുഞ്ഞിയും..  അവരുടെ മുഖം കണ്ട് നിസാർ ചിരിച്ചു കൊണ്ട് പറഞ്ഞു..   പേടിക്കണ്ട ട്ടോ എന്നെ..  സാരമില്ല..  ഞാൻ ചുമ്മാ പറഞ്ഞതല്ലേ..   അളിയൻ വാ...  ഒരു പുഞ്ചിരിയോടെ കുഞ്ഞി നിസാറിനെ ക്ഷേണിച്ചു...

വീട്ടിലേക്ക് കയറി സാജി നേരെ പോയത് ഉമ്മാന്റെ റൂമിലേക്ക്..  ഉമ്മാ..  അസ്സലാമു അലൈക്കും..   വാ അലൈക്കും മുസ്സലാം...  എന്റെ കുട്ടി വന്നോ...  ആഹാ ഉമ്മാ...  ഉമ്മാക്ക് സുഖമല്ലേ..  അതെ മോളെ...  അല്ല മോളെ മുഖത്ത് എന്താ ഒരു വല്ലായ്മ...  എന്റെ മുഖത്തോ...  ഉമ്മാക്ക് വെറുതെ തോന്നിയതാവും..  ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ....  മോളെ...  മക്കൾ എവിടെ പോയാലും മക്കളുടെ മനസ് വായിക്കാൻ കഴിയുന്നവരാ ഉമ്മമാർ...  അത് എന്റെ മോള് മറന്നു പോവരുത്...  ഉമ്മാ...  ഒന്നുമില്ല... ഉമ്മാ വിഷമിക്കല്ലേ....  അത് പറഞ്ഞു കഴിഞ്ഞതും  അവളെ രക്ഷക്കായി പടച്ചോൻ പറഞ്ഞയച്ച പോലെ നിസാർ അവരുടെ അരികിലേക്ക് വന്നു...  ഉമ്മാ... അവൻ അവരുടെ അരികിൽ വന്ന് ഇരുന്ന്  വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരിന്നു...  ഉമ്മാ ഞാനിപ്പോൾ വരാം..  നിങ്ങൾ സംസാരിക്ക്..  ഞാൻ  അടുക്കളയിലേക്ക് ചെല്ലട്ടെ...  അവൾ  എങ്ങനെയോ റൂമിൽ നിന്ന് പുറത്ത് കടന്നു..  അല്ലാഹ്..  തന്റെ ഉള്ളിലെ സങ്കടം തന്റെ ഉമ്മയെക്കാൾ മനസിലാക്കാൻ കഴിവുള്ളവർ ആരുമില്ല...  രക്ഷപെടാൻ ആവില്ല തനിക്ക്..  പക്ഷെ രക്ഷപ്പെടണം...  തന്റെ ഒരു സങ്കടവും ഇവിടെ ഒരു വേദനയാവരുത്...

എന്താ ഇത്താത്താ...  ആലോചനകൾക്ക് ഒന്നും വിരാമം കൊടുക്കാനായിലെ..  ഇതാ വെള്ളം കുടിക്ക്..  പെട്ടെന്ന് മാളുവിന്റെ മുന്നിൽ എത്തിയത് അവൾ അറിഞ്ഞില്ല...  ഒന്ന് പോടീ...  ഞാൻ വെറുതെ..  ആഹാ ഒരുപാട് നാളായി വെറുതെ...  നീ ഇക്കാക്ക് വെള്ളം കൊടുത്തോ..  ആഹാ അതൊക്കെ കൊടുത്തു..  ഇത്താത്താ ഇത് കുടിക്ക്...  അവളുടെ കയ്യിൽ നിന്ന് വെള്ളം വാങ്ങി അവൾ അടുക്കളയിലേക്ക് നടന്നു..  അടുക്കളയിൽ അടുത്ത വീട്ടിലെ  ഇത്താത്തമാർ ഉണ്ടായിരുന്നു..  എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞു അവൾ.. ഫുഡൊക്കെ കഴിഞ്ഞപോയോക്കും സമയം 5 മണി..

സാജി  അവളുടെ റൂമിലേക്ക് നടന്നു...  നിസാർ അവിടെ എന്തോ ബുക്സ് നോക്കിയിരിക്കുന്നു...  ഇക്കാ...  ആഹാ.. വന്നോ   എല്ലാവരെയും കണ്ടോ..  ആഹാ ഇക്കാ...  ഞാനൊരു കാര്യം പറയട്ടെ നിന്നോട്...  എന്താ ഇക്കാ...  നമുക്ക് ഒന്ന് പുറത്ത് പോയലോ...  അത് വേണോ ഇക്കാ..  വേണം സാജി..  കൂടെ തന്റെ അനിയത്തിമാരെയും കൂട്ടാം...  ഇക്കാ...  എന്താടീ...  ഒന്നുമില്ല..  അവൻ അപ്പോഴയാണ് അവളെ മുഖം ശ്രെദ്ധിച്ചത്...  ആ ഓമനത്തമുള്ള കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നു..  എന്താ മോളെ നിനക്ക്...  വാത്സല്യത്തോടെ അവളുടെ മുഖം അവൻ കയ്യിലെടുത്തു...  എന്തേലും സങ്കടം ഉണ്ടോ നിനക്ക്...  പറ നീ എന്നോട്..  ഒന്നുമില്ല ഇക്കാ...  എന്നോട് ഇക്കാ കാണിക്കുന്ന ഈ സ്നേഹം...  എന്റെ അനിയത്തിമാരോട് കാണിക്കുന്ന സ്നേഹം ..  എല്ലാം കൂടെ കണ്ടപ്പോൾ...  ഞാൻ എന്താണ് ഇതിന് മാത്രം പുണ്യം ചെയ്തത്...  ഇതിനാണോ കരയുന്നെ.. നീ ഒരു  പൊട്ടി പെണ്ണാണ്.. .. ചെറിയ കാര്യങ്ങൾക്ക് വേണ്ടി കരയുന്നു....    സാജി നീ കണ്ണ് തുടക്ക് ... ഈ  കണ്ണ് നിറഞ്ഞാൽ തകരുന്നത് എന്റെ ഹൃദയമാണ്.. അവളുടെ മുടിയിൽ തലോടി അവൻ പറഞ്ഞു...  സാജി  ഞാൻ പറയട്ടെ നീ ചെയ്ത  പുണ്യം എന്താന്ന്...  ഈ സാലിഹായ ഭാര്യാ എന്ന പദവി എനിക്ക് മാത്രമായി ഇത്ര നാൾ കാത്തു വെച്ചത്...  അതാണ് നീ ചെയ്ത  പുണ്യം... അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.........

സാജി കണ്ണ് തുടച്ചു ഉഷാറാവ്...  എന്നിട്ട് അവരെ കൂടെ വിളിക്ക്...  ഉപ്പാനോട് പറഞ്ഞു നോക്ക്...  അവരെ കൂടെ കൊണ്ടൊവം...  അവൾ മുഖവും കണ്ണും തുടച്ചു പുറത്തേക്ക് നടന്നു...  മാളു..   നീ എവിടെ...  ആഹാ ഇത്താത്താ..  ഇവിടേക്ക് വാ..  വരാന്തയിൽ നിന്നാണ്...  അവൾ അങ്ങോട്ട് നടന്നു..  അവിടെ ഉപ്പയും അനിയത്തിമാരും സംസാരിച്ചു കൊണ്ടിരിക്കുന്നു...  എന്താ ഇത്താത്ത...  അളിയന് എന്തേലും വേണോ..  വേണ്ട മോളെ...
ഉപ്പാ...  എന്താ മോളെ പറ...  ഇക്കാ പറഞ്ഞു...  പുറത്ത് ഒന്ന് പോവാമെന്ന്..  ആഹാ ആയിക്കോട്ടെ..  നിങ്ങൾ പോയി വാ...  അതല്ല  നമുക്ക് എല്ലാർക്കും കൂടെ പോവാമെന്നാ പറഞ്ഞെ...  മോളെ...  ഞാനില്ല...  നിങ്ങൾ പോയി എല്ലായിടത്തും കണ്ട് വാ...  എന്നാൽ ഇവരെ കൊണ്ട് പോവാണ്...  ആയിക്കോട്ടെ... കൊണ്ടോയിക്കോ... മാളു...  കുഞ്ഞി..  നിങ്ങൾ റെഡ്യാവ്...  നമുക്ക് പോയി വരാം...  അവർ ഒന്ന് മടിച്ചെങ്കിലും സാജിയുടെ നിർബന്ധത്തിന് അവർ ഒക്കെ പറഞ്ഞു...

ഉപ്പാനോട് യാത്ര പറഞ്ഞു നിസാർ  സാജിയെയും അനിയത്തിമാരെയും കൂട്ടി പുറത്തേക്ക് നടന്നു.. കാർ സ്റ്റാർട്ട്‌ ചെയ്തു... സാജി...  പോവാം...  ആ ശരി ഇക്കാ...  നിസാർ വണ്ടിയെടുത്തു മുന്നോട്ട്...  സാജി തന്റെ അനിയത്തിമാരെ നോക്കി..  അവരുടെ മുഖത്തെ സന്തോഷം അത് എത്രയെന്ന് അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു...  ഇത്ര നാളും അവരെ ഒന്ന് പുറത്തേക്ക് കൊണ്ട് പോവാൻ പോലും ആരും ഉണ്ടായിരുന്നില്ല..  അവൾക്ക് എന്തോ സ്വപ്നം കാണുന്നത് പോലെ തോന്നി....  തല ചെരിച്ചു അവൾ നിസാറിന്റെ മുഖത്തേക്ക് നോക്കി... പടച്ചോൻ  ഈ മനുഷ്യനെ എനിക്ക് തരാൻ മാത്രം എന്നിൽ എന്തുണ്ട്... അവളുടെ നോട്ടം ശ്രെദ്ധിച്ച പോലെ അവനൊന്ന് നോക്കി കണ്ണുറുക്കി കാണിച്ചു...  അവൾ ചിരിച്ചു കൊണ്ട് നോട്ടം പിൻവലിച്ചു...

അവർ നേരെ പോയത് ബീച്ചിലേക്കാണ്...  കാറിൽ നിന്ന് ഇറങ്ങി മാളുവും കുഞ്ഞിയും ഓടുകയായിരുന്നു...  അത് കണ്ട് സാജി നിസാറിന്റെ കയ്യിൽ ഒന്ന്  മുറുക്കി പിടിച്ചു...  അവളുടെ പിടിയിൽ അവൻ മനസിലായി എന്താന്ന്..  അവളെ നോക്കി അവൻ പറഞ്ഞു...  അവർ സന്തോഷിക്കട്ടെ സാജി...  അവരുടെ സന്തോഷം അതാണ്..  നമ്മുടെ സന്തോഷം...  നിനക്ക് പോണോ അവരെ കൂടെ...  വേണ്ടാ ഇക്കാ...  എനിക്ക് ഇതൊക്കെ മതി...  എന്റെ മക്കളുടെ സന്തോഷം...  അവളുടെ മുഖം സന്തോഷം കൊണ്ട് നിറയുന്നത് അവൻ നോക്കി നിന്നു...  ഇവൾക്ക് എല്ലാം അറിയാം..  തന്നെക്കാൾ ഒരുപാട് മുകളിലാണ് തന്റെ സാജിയുടെ മനസ്..  അനിയത്തിമാരെ  സ്വന്തം മക്കളായി നോക്കുന്ന ഇവൾക്ക് തന്റെ വീട് ഒരു സ്വർഗമാക്കാൻ കഴിയുമെന്നതിൽ  ഒരു സംശയവുമില്ല...

അനിയത്തിമാർക്ക് വേണ്ടി അവർ എല്ലായിടത്തും പോയി..  അവർക്ക് വേണ്ടിയതൊക്കെ വാങ്ങി കൊടുത്തു..  രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു...  ഉപ്പാക്കും ഉമ്മാക്കും ഉള്ള ഭക്ഷണവുമായി നിറഞ്ഞ സന്തോഷത്തോടെ അവർ വീട്ടിലേക്ക് തിരിച്ചു....

(തുടരും )

(അഭിപ്രായങ്ങളും വിമർശങ്ങളും അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

      ❤ജാസ്മിൻ ❤


""സാജിത "" Part - 7
--------------------

ഉമ്മാ... ഇവിടെ ആരുമില്ലേ ഞങ്ങൾക്ക് ഒരു ചായ തരാൻ...  നവാസിന്റെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് ആയിഷുമ്മ അടുക്കളയിൽ നിന്ന് വന്നത്....  എന്താ മോനെ..   അല്ല ഉമ്മാ..   ഇവിടെ ഇന്ന് ചായ ഒന്നുമില്ലേ..   മോനെ ഇപ്പോൾ കൊണ്ട് വരാം... നിങ്ങൾ ഇരിക്ക്... നവാസും തസ്നിയും കഴിക്കാനായി ഇരുന്നു.. ആയിഷുമ്മ ചപ്പാത്തിയും കറിയുമായി വന്നു അവർക്ക് മുന്നിൽ വെച്ചു...  അയ്യേ ഇതാണോ ഇന്ന്..  ഉമ്മാക്ക് അറിയൂലെ എനിക്ക് ഈ വക ഭക്ഷണമൊന്നും പിടിക്കില്ലെന്ന്...  എന്താ ഉമ്മാ നിങ്ങളിങ്ങനെ  നവാസിന് ഇഷ്ടമുള്ളത് ഉണ്ടാക്കികൂടെ.. തസ്‌നിയുടെ ചോദ്യം കൂടെ വന്നപ്പോൾ അവരൊന്ന് പരുങ്ങി...   അത് മോളെ... ഞാൻ എഴുന്നേൽക്കാൻ വൈകി....  ആ ശരി ഇനി ഇത് ആവർത്തിക്കരുത്...
നവാസ്...  വാ നമുക്ക് പുറത്ത് നിന്ന് കഴിക്കാം...  ഇതൊക്കെ കണ്ടിട്ട് തന്നേ എനിക്ക് എന്തോ ആവുന്നു ...  അതും പറഞ്ഞു തസ്‌നി എഴുന്നേറ്റു...  പിന്നാലെ ഉമ്മാനെ തറപ്പിച്ചു നോക്കി നവാസും..

നേരെ റൂമിലേക്ക് പോയ തസ്‌നി... നവാസ്...  നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്...  എനിക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഇവിടെ കണ്ടാൽ എന്റെ സ്വഭാവം മാറും...  അതിനെന്താ തസ്‌നി ഇവിടെ ഉണ്ടായത്..  ഒന്നും ഉണ്ടായിലെ...  രാവിലെ ഒരു ചായക്ക് പോലും  മറ്റുള്ളവരെ കാൽ പിടിക്കണം..  ഞാൻ പലവട്ടം പറഞ്ഞതാ ഇവിടുന്ന് എന്റെ വീട്ടിലേക്ക് പോവാൻ...  അപ്പോൾ ഉമ്മാനെ വിട്ടു വരാൻ കഴിയില്ലെന്ന്...  തസ്‌നി...  നീ ഒന്ന് അടങ്ങ്...  ഇപ്പോൾ ഇവിടെ നിന്നാലേ ഉമ്മാന്റെ  ഈ സ്ഥലം എനിക്ക് കിട്ടുള്ളൂ...  അത് എനിക്ക് കിട്ടണം.. പെങ്ങന്മാർക്ക് ഉള്ളതൊക്കെ കൊടുത്തു...  ഇനി അവർക്ക് ഒന്നുമില്ല....   അപ്പോൾ നിങ്ങളെ ഇക്കാ... അതാണ് പറഞ്ഞെ...  നമുക്ക് ഉമ്മാനെ നമ്മുടെ വരുതിക്ക് കൊണ്ട് വരണം...  അതിന് നീ കുറച്ച് സ്നേഹമൊക്കെ അഭിനയിക്കണം...  അപ്പോൾ ഇക്കയൊക്കെ പുറത്ത്...  നിന്നോട് ആണെങ്കിൽ ഉമ്മാക്ക് ഭയങ്കര കാര്യവുമാണ്....  ഒക്കെ ഞാൻ നോക്കാം..  ആഹാ നിങ്ങൾ പറയുന്നത് പോലെ ചെയ്യാം....  എന്തായാലും ഈ ടൗണിൽ ഉള്ള വീട് കളയാൻ മനസ് എനിക്കും ഇല്ല.... അതിന് ഈ വീട് ഇക്കാ ഉണ്ടാക്കിയതല്ലെ...  അപ്പോൾ എങ്ങനെ നമുക്ക് കിട്ടും....    അതിന് തസ്‌നി...  ഇക്കാ  ഉണ്ടാക്കിയതിന്  എന്താ തെളിവ്... ഇക്കാ ക്യാഷ് അയച്ചു എന്നല്ലാതെ ഈ വീടിന്റെ പണി ഫുൾ ഞാനാണ് എടുപ്പിച്ചേ......  ആ അതാണ് പറഞ്ഞെ.. അല്ലെങ്കിൽ നിങ്ങളെ   ഇക്കാക്ക് സാജിതന്റെ ഒരുപാട് സ്വത്ത് കിട്ടാനുണ്ടലോ.. ഇതിനേക്കാൾ ഒരുപാട് ഉണ്ടാവും...  അതും പറഞ്ഞു തസ്‌നി  ഉറക്കെ ചിരിച്ചു..  കൂടെ നവാസും...
വാ വൈകണ്ട..  നമുക്ക് ഒരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വരാം...

ഉമ്മാ...  തസ്‌നിയുടെ വിളിയാണ്.... എന്താ മോളെ.... ഞങ്ങൾ  ഒന്ന് പുറത്ത് പോയി വരാം...  ഉമ്മ വരുന്നോ...  ഇല്ല മോളെ നിങ്ങൾ പോയി വാ..  ഉമ്മ ഫുഡൊന്നും ഉണ്ടാക്കേണ്ട...  ഉമ്മാക്കുള്ള ഫുഡ്‌ ഞങ്ങൾ കൊണ്ട് വരാം...  അതും പറഞ്ഞു അവർ പുറത്തേക്ക്...
ഇതെല്ലാം കേട്ട് പ്രേതികരിക്കാൻ പോലും കഴിയാതെ പോയ ഒരു പാവം മനുഷ്യൻ ആ വീട്ടിൽ ഉണ്ടായിരുന്നു ...   ഒരു കാലത്ത് ആ നാട്ടിലെ പ്രേമാണിയായ കുന്നോത്ത് അബൂബക്കർ സാഹിബ്‌.... ആ മനുഷ്യൻ  ഇങ്ങനെ ആയിപോവാൻ കാരണം എന്താ....  ??  ആ  കാലത്തേക്ക് നമുക്ക് പതിയെ പോവാം.. അല്ലെ...

"
തസ്നിയുടെയും നവാസിന്റെയും കണിയെന്ന പോലെ അവർ പോകാൻ ഇറങ്ങിയപ്പോൾ നിസാറിന്റെ വണ്ടി ഗേറ്റ് കടന്നു വരുന്നത്...  വണ്ടിയിൽ നിന്ന് നിസാറും സജിയും ഇറങ്ങി...  അവരെ കണ്ട് മുഖത്ത് ഒരു ചിരി വരുത്തിച്ച് അവർ വണ്ടി സ്റ്റാർട്ട് ചെയ്തു പോയി

ആഹാ വന്നോ പുതിയാപ്പിളയും പുതിയപെണ്ണും.    എന്താ ഇത്ര നേരത്തെ വന്നേ... കുറച്ച് ദിവസം കൂടെ നിന്നുടായിരുന്നോ....  ഉമ്മാന്റെ പരിഹാസം നിറഞ്ഞ സംസാരം കേട്ടതായി നടിക്കാതെ  നിസാർ സാജിയെയും കൂട്ടി വീട്ടിലേക്ക് കയറി ... കയറുമ്പോൾ  അവൻ കണ്ടു...  ഉപ്പാന്റെ മുഖത്തുള്ള സന്തോഷം...  താൻ എത്തിയാലേ ഉപ്പാന്റെ മുഖം ഇങ്ങനെ പ്രകാശിക്കുള്ളു....  ഉപ്പാനോട് ഒന്ന് ചിരിച്ചു നിസാർ മുകളിലേക്ക്....

പിന്നെ അവിടെ കെട്ടിലമ്മയായി നിൽക്കാതെ വേഗം ഇങ്ങ് പോന്നേക്ക്...  ഇവിടെ ഒരുപാട് ജോലിയുണ്ട്... ഉമ്മാന്റെ സംസാരം കേട്ട് നിസാർ ഉമ്മാനെ ഒന്ന് നോക്കി...  നിസാർ എന്തോ പറയാൻ വന്ന പോലെ സാജിക്ക് തോന്നി.... ആഹാ ഞാൻ വന്നോളാം ഉമ്മാ...  ചിരിച്ചു കൊണ്ട് അവൾ മറുപടി പറഞ്ഞു നിസാറിനെ കൂട്ടി റൂമിലേക്ക് നടന്നു....

( തുടരും )

( അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക...  തെറ്റുണെങ്കിൽ ക്ഷെമിക്കുക )

      ❤ജാസ്മിൻ ❤


"സാജിത "" Part - 8
------------------

""
റൂമിലെത്തിയ നിസാർ സാജിയുടെ മുഖത്തേക്ക് നോക്കി... മുഖം കണ്ടപ്പോൾ നിസാറിന്റെ ഉള്ളൊന്ന് പിടഞ്ഞു.... തന്റെ സാജിയുടെ മനസ് വേദന കൊണ്ട് നിറയുന്നത്  അവനറിഞ്ഞു ...  ഇന്നലെ കയറി വന്ന പെണ്ണാണ്...  എന്നിട്ടും ഉളിലെ  സങ്കടം പുറത്ത് കാണിക്കാതെ പുഞ്ചിരി കൊണ്ട് അവൾ അഭിനയിച്ചു കൊണ്ടിരിക്കുന്നു... പക്ഷെ    മനസിലെ സങ്കടം പുറത്ത്  കാണുന്നുണ്ട്...   അവൾ പോലുമറിയാതെ....  സാജി...   നിസാറിന്റെ വിളി കേട്ട്  അവളൊന്ന് തിരിഞ്ഞു... ആഹാ ഇക്കാ..  ഞാൻ വേഗം താഴേക്ക് ചെല്ലട്ടെ...  ഇതൊക്കെ പിന്നെ റെഡിയാക്കി വെക്കാം...  ഇക്കാക്ക് എന്തെങ്കിലും വേണോ... താൻ എന്തിനാ വിളിച്ചത് എന്ന് പോലും ചോദിക്കാതെ അവളുടെ ചോദ്യങ്ങൾ കേട്ട് നിസാറിന് സങ്കടം വന്നു...  ഒന്നുമില്ല സാജി..  നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ...  ആഹാ ഉണ്ടലോ..  എന്തേയ്...  അതല്ല ഉമ്മ നിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് നിനക്ക് സങ്കടം തോന്നുന്നിലെ ...  എന്റെ ഇക്കാ..  സ്വന്തം ഉമ്മമാർ നമ്മെ എന്തൊക്കെ പറയുന്നു..  അതിന് സങ്കടം ഉണ്ടാവോ...  ഇക്കാ  ആകെ ക്ഷീണിചിലെ... ...  റസ്റ്റ് എടുക്ക്..  ഞാൻ ജോലിയൊക്കെ കഴിഞ്ഞു വരാം...   അവനെ നോക്കി പുഞ്ചിരിച്ചു  അവൾ പുറത്തേക്ക്  നടന്നു.... നേരെ അടുക്കളയിലേക്ക്...  അവിടേക്ക് കടന്നപ്പോൾ  അവൾക്ക് മനസിലായി ഇന്നത്തെ അവസ്ഥ...  എല്ലാം തറയിലും  മറ്റുമായി   ചിതറി കിടക്കുന്നു...... ഇത്രനാൾ ആമിനതാത്ത ഉള്ളത് കൊണ്ടാണ് ഇത്ര വൃത്തിയായി കൊണ്ട് പോയത് എന്നും അറിയാനുണ്ട്...  അവൾ വേഗം എല്ലാം അതാതു സ്ഥലത്തു എടുത്തു വെച്ചു..  പത്രങ്ങൾ കഴുകി...  അടിച്ചുവാരി ...  അതിനിടക്ക് ഉച്ച ഭക്ഷണത്തിനുള്ള കാര്യങ്ങൾ ചെയ്തു...   അപ്പോഴുക്കും  ഇവിടെ ഇന്ന് പട്ടിണി ആണോ എന്നുള്ള ചോദ്യവും വന്നു...  എങ്ങനെയോ അവൾ പിടഞ്ഞു നവാസിനും തസ്നിക്കും ഉമ്മാക്കുമുള്ള ഭക്ഷണം കൊടുത്തു...  ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോഴും  കുറ്റങ്ങളുടെ  കൂമ്പാരം  കേൾക്കാതിരുന്നില്ല ...  എല്ലാം കൂടെ കഴിഞ്ഞപ്പോൾ  ടൈം 2. 30..  ഉപ്പക്കും ഇക്കാക്കും ഒന്നും കൊടുത്തില്ല.. നേരെ അവൾ ഉപ്പാന്റെ റൂമിലേക്ക് നടന്നു ഉപ്പാനെയും നിസാറിനെയും കൊണ്ട് വന്നു ഫുഡ് കൊടുത്തു...  മോളെ നീയും ഇരിക്ക്...  ഉപ്പ നിങ്ങൾ കഴിക്ക്..  ഞാൻ നിസ്ക്കാരം കഴിഞ്ഞു വേഗം വരാം...  മോളെ കഴിച്ചിട്ട് പോയാ പോരെ..  പോരാ ഉപ്പാ...  ഫുഡ് മാറ്റി വെച്ചാലും നിസ്കാരം മാറ്റി വെക്കാൻ പറ്റില്ല ഉപ്പാ...  അവരോട് കഴിക്കാൻ പറഞ്ഞു അവൾ റൂമിലേക്ക് ഓടി...  നേരെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷായി നിസ്‌ക്കാരത്തിലേക്ക് കടന്നു...

സാജിത പോകുന്നതും നോക്കി നിസാറിന്റെ ഉപ്പ മകനോട് പറഞ്ഞു... മോനെ..   നിനക്ക് പറ്റിയ പെണ്ണ് തന്നെയാ  അവൾ...  അവളെ നീ വേദനിപ്പിക്കരുതേ ... ഉമ്മാന്റെ വാക്കുകൾ കേട്ട് അതിനെ സങ്കടപെടുത്തിയാൽ  പടച്ചോൻ പൊറുക്കൂല മോനെ... .  ഇല്ല ഉപ്പാ...  എന്റെ ജീവൻ പോയാലും ഓളെ ആർക്ക് വേണ്ടിയും ഞാൻ വേദനിപ്പിക്കില്ല...  നല്ല കുട്ടിയാ അവൾ... എല്ലാം സഹിക്കാനും പൊറുക്കാനും കഴിവുള്ള സാലിഹായ പെണ്ണ്... അവൾക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവും ഉപ്പാ...  അതെ മോനെ.... ഉണ്ടാവും എന്നും....
  നീ ഭക്ഷണം കഴിക്ക്... .. ഉപ്പയും മകനും ഭക്ഷണം കഴിച്ചു കൈ കഴുകി ഉപ്പ ഉപ്പാന്റെ റൂമിലേക്ക് പോയി...  നിസാർ മുകളിലേക്കും...  നിസാർ റൂമിൽ എത്തിയപ്പോൾ സാജിത നിസ്കാരം കഴിഞ്ഞു ഇരിക്കുന്നു...  ആഹാ നീ നിസ്കരിച്ചോ..  ളുഹർ നിസ്കരിച്ചു ഇക്കാ...  അല്ല ഇക്കനോട് ഞാൻ പറഞ്ഞതൊക്കെ മറന്നോ...  നിസ്കാരം ഒഴിവാക്കരുത് എന്ന്...  എന്റെ സാജി...  ഞാൻ നിസ്‌ക്കരിച്ചു...  ആണോ..  നല്ല ഇക്കാ...  ഓ ആയിക്കോട്ടെ മേഡം...  നീ പോയി എന്തേലും കഴിച്ചു വാ സാജി..  ഏയ്..  അസർ ബാങ്ക് വിളിക്കാൻ ടൈം ആയി...  നിസ്ക്കാരം കൂടെ കഴിഞ്ഞിട്ട് കഴിക്കാം ഇക്കാ..  നിനക്ക് വിശപ്പൊന്നുമില്ലേ സാജി..  ഇല്ല ഇക്കാ...  ഉണ്ടാവില്ല എനിക്ക് അറിയാം...  അതിന് മാത്രം കിട്ടുന്നുണ്ടലൊ ഉമ്മാനോട്..  ഇല്ല ഇക്കാ..  ഉമ്മാന്റെ മോൾ അല്ലെ ഞാൻ..  അപ്പോൾ ഇതൊക്കെ പതിവാണ്...  അവർ സംസാരിച്ചു നിന്നപ്പോഴുക്കും പള്ളിയിൽ നിന്ന്  അസർ ബാങ്ക് മുഴങ്ങി...  ബാങ്ക് കഴിഞ്ഞു അവൾ നിസാറിനെ വുളുഹ് എടുക്കാൻ പറഞ്ഞയച്ചു നിസ്‌കാരത്തിൽ മുഴുകി...
സാജിത നിസ്കാരം കഴിഞ്ഞു തിരിഞ്ഞപ്പോൾ ഇക്കാ നിസ്‌ക്കാരത്തിലാണ്...  അവൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു...  വല്ലതും കഴിച്ചു വരാൻ വേണ്ടി അവൾ താഴേക്ക് പോയി...  മനസ്സിൽ സങ്കടങ്ങൾ ഉണ്ടെങ്കിലും ഇക്കാന്റെ മുഖം കാണുമ്പോൾ അവളുടെ സങ്കടം മഞ്ഞു ഒരുകുന്ന പോലെ ഇല്ലാതാവുന്നു...  ആ നെഞ്ചിൽ തനിക്കുള്ള സ്ഥാനം...  അത് മതി തനിക്ക്...  ഭർത്താവിന്റെ പൊരുത്തത്തിലുള്ള ജീവിതം...  അതാണ് തന്റെ വിജയം..   ഓരോന്ന് ഓർത്തു അവൾ അടുക്കളയിൽ എത്തിയത് അറിഞ്ഞില്ല..   പെട്ടെന്ന് അവൾ ഓർമ്മയിൽ നിന്ന് വഴുതി  ഉള്ളാലെ ചിരിച്ചു അവൾ...  സ്വപ്നം കണ്ട്  എവിടെയും വീണില്ലലോ...

ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത ക്ഷീണം...  പക്ഷെ ഒന്ന് പോയി വിശ്രമിക്കാൻ പോലും ടൈമില്ല ഇനി..  രാത്രിക്കുള്ള ഫുഡ് ഉണ്ടാകണം...  ഉപ്പാക്കും ഇക്കാക്കും ചപ്പാത്തി..  ഉമ്മാക്ക് കഞ്ഞി..  നവാസിനും തസ്നിക്കും വേറെ എന്തേലും...  എല്ലാം ഉണ്ടാക്കണം...  ഏതായാലും അവർക്ക് ചായ കൊടുക്കട്ടെ...  എന്നിട്ടാവാം ബാക്കി ജോലികൾ...  ചായക്ക് വെള്ളം വെച്ച് അവൾ അവിടെ കുറച്ച് നേരം  ഇരുന്നു...  അപ്പോഴുക്കും ഉമ്മാന്റെ വിളി വന്നു

ഡീ...  ഒരു ചായ കിട്ടണമെങ്കിൽ അടുത്ത വീട്ടിൽ പോകണോ...  ഇപ്പോൾ തരാം ഉമ്മാ...  അല്ല നിനക്ക് ഇത്ര നേരാം എന്തായിരുന്നു ജോലി...  അവനെ തൊട്ടുരുമ്മി നടന്നതായിരിക്കും അല്ലെ...  കടുപ്പിച്ചൊരു നോട്ടം നോക്കി അവർ നടന്നു...  അവൾക്ക് എന്തോ പോലെ തോന്നി..  ഉമ്മ എന്താ തന്നോട് ഇങ്ങനെ..   സ്ത്രീധനം കുറഞ്ഞാൽ ഇത്ര ഒക്കെ ഉണ്ടാവോ...  എന്തായാലും സാരമില്ല...  വേഗം ചായ റെഡിയാക്കി ഉമ്മാക്കും നവാസിനും തസ്നിക്കും കൊടുത്തു...  ശേഷം ഉപ്പാക്കും...  എല്ലാം കഴിഞ്ഞു ഒരു ഗ്ലാസ് ചായയുമായി നിസാറിന്റെ അടുത്തേക്കും....

സാജി.... എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു..   ഇങ്ങ് വാ നീ...  ഇക്കാ ഈ ചായ കുടിക്ക്..  അതൊക്കെ കുടിക്കാം നീ ഇങ്ങ് വാ.   ഇക്കാ വിട്...  അവിടെ ഉമ്മയുണ്ട്..  രാത്രിയെക്ക് ഭക്ഷണം ഉണ്ടാക്കണം..  ഇക്കാ ചായ കുടിക്ക്..  എനിക്ക് വേണ്ട..  അവൻ പിണക്കത്തോടെ മുഖം തിരിച്ചു...  എന്റെ പൊന്ന് അല്ലെ പിണങ്ങല്ലേ...  ഞാൻ കുറച്ച് കഴിഞ്ഞു വരൂലേ...   ഉമ്മാനേയും ഉപ്പാനെയും നോക്കണ്ടേ...  എല്ലാത്തിനും നീ തെന്നെ വേണോ...  വേണം ഇക്കാ...  പ്രായമായവർക്ക് നമ്മൾ കാരണം ഒരു സങ്കടവും ഉണ്ടാവരുത്... അവരുടെ പൊരുത്തം വേണ്ടേ നമുക്ക്...  അവന്റെ കയ്യ് എടുത്തു അവളൊന്ന് ചുംബിച്ചു പുറത്തേക്ക് നടന്നു...

( തുടരും )

(അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക   തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

        ❤ജാസ്മിൻ ❤

Part 7 ലിങ്ക് താഴെ


"സാജിത " Part - 9
------------------

"

സാജി കോണിപ്പടി ഇറങ്ങുമ്പോൾ കണ്ടു ഉമ്മാന്റെ രൂക്ഷമായുള്ള നോട്ടം...  അല്ല സാജിത...  നീ എപ്പോഴും റൂമിൽ തെന്നെ ആണോ...  ഭക്ഷണമൊക്കെ നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വരുമോ...  ഉമ്മാ...  ഞാൻ ഇക്കാക്ക് ചായ കൊടുക്കാൻ പോയതാ...  എന്റെ വീട്ടുകാർ പാവമാ...  അവരെ ഒന്നും പറയല്ലേ...  എന്താടീ അവരെ പറഞ്ഞാൽ നീ എന്ത് ചെയ്യും...  അവരുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവൾ അടുക്കളയിലേക്ക് നീങ്ങി...  അവൾക്ക് നന്നായി സങ്കടം വരുന്നുണ്ടായിരുന്നു...  സങ്കടം കണ്ണുനീരായി കവിളിൽ കൂടെ ഒഴുകി...  പെട്ടെന്ന് ആരോ കാൽ പെരുമാറ്റം കേട്ട് അവൾ കണ്ണ് തുടച്ചു...  തിരിഞ്ഞു നോക്കുമ്പോൾ ഉപ്പയാണ്...  എന്താ ഉപ്പാ..  എന്തെങ്കിലും വേണോ...  വേണ്ട മോളെ...  ചായ  കുടിച്ച ഗ്ലാസ് ഇവിടെ വെക്കാൻ വന്നതാ...  ഉപ്പാക്ക് വിളിച്ചൂടായിരുന്നോ... ആഹാ എന്നിട്ട് വേണം അതിനും കൂടെ നിനക്ക് ചീത്ത കേൾക്കാൻ...  സഹിക്കുന്നില്ല ഉപ്പാക്ക് മോളെ...  മുഖമടക്കി ഒന്ന് കൊടുക്കാൻ കൈ തരിച്ചു വന്നതാ...  പക്ഷെ.....  അതും പറഞ്ഞു അദ്ദേഹം തിരിഞ്ഞു നടന്നു...  സാജിത ഓർക്കുകയായിരുന്നു  ആ പക്ഷയുടെ  അർത്ഥം എന്താണെന്ന്....  എന്താ ഈ വീട്ടിൽ  മുൻപ് സംഭവിച്ചത് ??? ഉപ്പ ഇങ്ങനെ ആവാൻ എന്താ കാരണം...  അവളുടെ മനസ് ഒരായിരം ചോദ്യങ്ങളുടെ പിറകിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു.... ....  എന്തോ ഓർത്ത പോലെ അവൾ അതിൽ നിന്ന് പിന്തിരിഞ്ഞു .. രാത്രിക്കുള്ള ഫുഡ് ഓരോരുത്തർക്കും റെഡിയാക്കി... ആരെയും ഈ വഴിക്ക് കാണുന്നേയില്ല   അതൊരു ആശ്വാസം ആയി അവൾക്ക്...   ഇനി തനിക്കൊന്ന്  മഗ്‌രിബ് നിസ്‌ക്കരിക്കണം..  പോവാനായി അവൾ തിരിഞ്ഞു...  അപ്പോളാണ് അവൾ കണ്ടത്...  തന്നെയും നോക്കി ഇക്കാ നിൽക്കുന്നു...  എന്താ ഇക്കാ.. എന്തെങ്കിലും വേണോ ഇക്കാക്ക്...  അവളുടെ ചോദ്യങ്ങൾക്കു അവൻ ഒന്നും മിണ്ടാതെ അവളെ തെന്നെ നോക്കി...  എന്താ ഇക്കാ...  പറയ്യ്....  അവൾ ഓരോന്ന് ചോദിച്ചിട്ടും  മറുപടി പറയാതെ അവൻ റൂമിലേക്ക് നടന്നു..   പിന്നാലെ സാജിയും...

അടുക്കളയിൽ നിന്ന് നിസാറിന്റെ പിറകെ നടക്കുമ്പോൾ അവൾ കേട്ടു ..  നവാസിന്റെ റൂമിൽ നിന്നുള്ള മ്യൂസിക് സൗണ്ട്...  മഗ്‌രിബ് ബാങ്ക് കൊടുത്തു കഴിഞ്ഞേയുള്ളു ... നിസ്കരിക്കണ്ടേ സമയം ഇതിന് വേണ്ടി ചിലവഴിക്കുന്നു ..  ഇവർക്ക് ഇതൊന്നും ബാധകമലേ ...  അവൾക്ക് എന്തന്നില്ലാത്ത  സങ്കടം വന്നു...  അതൊന്നും നോക്കാതെ അവൾ റൂമിലെത്തി...  ഇക്കാ എന്താ പറ്റിയെ...  കാര്യം പറ...  ഒന്നുമില്ല സാജി...  നിന്റെ ഓരോ കഷ്ടപ്പാട് കണ്ട് നോക്കി നിന്നു പോയതാ...  ഞാൻ നാളെ തന്നെ ആമിനതാത്തനെ  വിളിക്കാൻ പോവും...  അല്ലാഹ്...  ഇതാണോ ഇക്കാ കാര്യം..  ഞാൻ ആകെ പേടിച്ചുപോയി...   ഇതൊക്കെ എനിക്ക് എടുക്കാനുള്ള ജോലിയെ ഉള്ളൂ...  ഇക്കാ ഉമ്മാനെ ധിക്കരിച്ചു  ഒന്നും ചെയ്യരുത്...  ഇത് ധിക്കാരമല്ല  സാജി...  നിന്നെ പോലെ തന്നെയാ തസ്നിയും...  നീ മാത്രം കഷ്ട്ടപെടണ്ട ....  എന്റെ ഇക്കാ..  പ്ലീസ് ഒന്നും ചെയ്യരുത്...  ഞാൻ നിസ്ക്കരിക്കട്ടെ...  അവൾ അവന്റെ വിഷയം മാറ്റിക്കൊണ്ട്  പറഞ്ഞു... നിസ്‌കാരവും ഓതലും  ഒക്കെ കഴിഞ്ഞു അവൾ പുറത്തു കടന്നതും  ഉമ്മാന്റെ വിളി....  സാജിത... നിന്റെ   ഭക്ഷണമൊന്നും  ഇത്ര നേരമായിട്ടും റേഡിയായിലെ ..  ആഹാ ഉമ്മാ..  ഇപ്പോൾ കൊണ്ട് വരാം...  അവൾ അടുക്കളയിൽ എത്തി എല്ലാം ടേബിളിൽ എത്തിച്ചു...  പതിവ് പോലെ കുറ്റവും  പറഞ്ഞു അവർ ഫുഡ് കഴിച്ചു എഴുന്നേറ്റു...  അവർ പോയതിന് ശേഷം നിസാറിനെയും ഉപ്പാനെയും വിളിച്ചു അവർക്കും കൊടുത്തു...  കൂടെ അവളും കഴിച്ചു...  ഉപ്പ കൈ കഴുകി റൂമിലേക്ക് പോയി..  പക്ഷെ നിസാർ കൈ കഴുകി അവിടെ ഇരുന്നു...  എന്താ ഇക്കാ...  ഇവിടെ ഇരിക്കുന്നെ..  റൂമിൽ ചെന്ന് കിടന്നോ...  ഞാൻ വരാം...  വേണ്ട മോളെ..  നീ കഴിക്ക് ...  എന്നിട്ട് നമുക്ക് എല്ലാം വൃത്തിയാക്കിയിട്ട്  പോവാം...  ഞാനും കൂടാം നിന്റെ കൂടെ...  വേണ്ട ഇക്കാ...  സാരമില്ല..  ഇക്കാ പൊയ്ക്കോ...  നീ മിണ്ടാതിരുന്നു കഴിക്കെടി...  സാജി ഭക്ഷണം കഴിച്ചു അവർ അടുക്കളയിലേക്ക് നടന്നു...  അവരുടെ കൂടെ ഓരോന്നിനും അവനും സഹായിച്ചു...  എല്ലാം പെട്ടെന്ന് വൃത്തിയാക്കി  അവർ റൂമിലേക്ക് പോവാനായി ടൈനിംഗ് ഹാളിലേക്ക്  കടന്നു...  അപ്പോൾ അതാ ഉമ്മാ...  നിസാറിനെ കണ്ട് ആയിഷുമ്മന്റെ മുഖം ചുവന്നു...  നീ ഒരു പെൺ കോന്തനായിപോയലോ  ഡാ...  നാണമില്ലാത്ത ഒരു മോൻ...  ഭാര്യയുടെ കൂടെ അടുക്കളയിൽ സഹായിച്ചതാണോ  നാണമില്ലാതായി പോയത്...  അത് ഉമ്മാന്റെ മോനങ്ങ്  സഹിച്ചു...  ആഹാ...  നീ സംസാരിക്കാനും പഠിച്ചു അല്ലെ...  ഡീ ഇവനെ കറക്കി എടുത്തു അല്ലെ...  അധികനാൾ ഇതുണ്ടാവില്ല  മോളെ...  നീ ഓർത്തോ....  സാജിയെ രൂക്ഷമായി  ഒരു നോട്ടം നോക്കി അവർ റൂമിലേക്ക് നടന്നു...  അവരെ പോക്ക് കണ്ട് നിസാർ മെല്ലെ പറഞ്ഞു...  എന്റെ ഉപ്പാക്ക് എന്റെ ഈ നാണം ഉണ്ടായിരുന്നെങ്കിൽ ഉമ്മ എന്നോ നന്നായേനെ ...  അതും പറഞ്ഞു അവൻ ചിരിച്ചു...  സാജിയുടെ പ്രതികരണം  ഒന്നും കേട്ടില്ല...  അപ്പോഴാണ് അവൻ അവളെ ശ്രെധിച്ചത്...  എന്നും തനിക്ക് കണിയാവുന്ന  ആ സുന്ദരമുഖത്തെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നു ...  ഒന്നും പറഞ്ഞില്ല അവൻ..  അവളുടെ കൈയും പിടിച്ചു റൂമിലേക്ക് നടന്നു...

റൂമിലെത്തിയ നിസാർ വാതിൽ ലോക്ക് ചെയ്തു...  അവളെ ആ മുഖം കയ്യിലെടുത്തു..  മോളെ...   എന്താ നിനക്ക്...  നീ എന്തിനാ കരയുന്നെ...  ഞാൻ ജീവനോടെ ഉള്ളപ്പോൾ നിന്റെ കണ്ണ് നിറയരുത്നീ....  എന്താ ഒന്നും മിണ്ടാത്തെ..  നിന്റെ ഇക്കാനെ ഒന്ന് വഴക്ക് പറ...  അത് കേട്ടതും അവന്റെ വായ അവൾ പൊത്തി..  എന്റെ ഇക്കാനെ ഞാൻ വഴക്ക് പറയാനോ...  ഇക്കാ ഇങ്ങനെ ഒന്നും പറഞ്ഞു എന്നെ സങ്കടപെടുത്തലെ ...  ഇല്ല സാജി...  ഒന്നും പറയില്ല ട്ടോ...  നീ വിഷമിക്കല്ലേ...  എന്തായാലും ഞാൻ ഇനി ഇവിടെ ഉണ്ടാവും...  ഇവിടെ എന്തെങ്കിലും ബിസിനസ്‌ നോക്കണം..  ഇവിടെ സെറ്റിൽ ആവണം...  നിന്റെ സ്വപ്‍നങ്ങളുടെ  കാവൽക്കാരനായി നിന്റെ ഈ നെഞ്ചിൽ കിടന്നുറങ്ങണം...  എന്റെ പെണ്ണിനെ മതി വരുവോളം സ്നേഹിക്കണം..  നിന്നെ  വിട്ട് ഞാനെനി എങ്ങോട്ടും  പോവില്ല...  നിന്നെ വേദനിപ്പിക്കാൻ ആരെയും ഞാൻ അനുവദിക്കില്ല... അവൻ അവളെ നെഞ്ചിലേക്ക് ചേർത്തു...  സാജി...  നീ എന്റെ ജീവനാ മോളെ... നെഞ്ചിൽ നിന്ന് അവളെ മാറ്റി  അവൻ ചുംബനം കൊണ്ട്  വാരി പുണർന്നു ...

പിറ്റേന്ന് രാവിലെ....  10 മണി കഴിഞ്ഞിട്ടുണ്ടാകും .. കുന്നോത്ത്  വീടിന്റെ പടി കടന്ന് ഒരു വാഹനം വന്നു നിന്നു....  വണ്ടിയുടെ സൗണ്ട് കേട്ട് സാഹിബ്‌ പുറത്തേക്ക് ചെന്നു...  വണ്ടിയിൽ നിന്ന് ഇറങ്ങിയ  അതിഥികളെ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു....  സാജിയുടെ ഉപ്പയും അനിയത്തിമാരും...  മോളെ സാജി...  അദ്ദേഹം ചുറ്റുപാടൊന്നും ശ്രെദ്ധിക്കാതെ നീട്ടി വിളിച്ചു...  എന്തിനാ മനുഷ്യ.. നിങ്ങൾ ഇങ്ങനെ വിളിച്ചു കൂവുന്നേ...  ഇവിടെ ആരെങ്കിലും മരിച്ചോ...  പെട്ടെന്ന് ആയിഷുമ്മന്റെ ചോദ്യം കേട്ട് അദ്ദേഹം സ്തംഭിച്ചു നിന്നു...  അപ്പോഴേക്കും സാജി ഭൂമുഖത്ത് എത്തിയിരുന്നു...  എന്താ ഉപ്പാ...  അവൾ ഉപ്പാനോട് ചോദിച്ചു തുടങ്ങുമ്പോഴേ കണ്ടു...  തന്റെ ഉപ്പാനെയും അനിയത്തിമാരെയും...  ഉപ്പാ....   അവൾ അടുത്ത് നിൽക്കുന്ന  ഉമ്മാനെ പോലും നോക്കാതെ ഓടി....   മക്കളെ...  ഉപ്പാ.. കയറി വാ...  അവരെയും കൂട്ടി വരാന്തയിലേക്ക് കയറാൻ നിന്ന സാജിയെ നോക്കി ഉമ്മാ എന്തോ പറയാനൊരുങ്ങി...  അപ്പോളാണ് നിസാർ അങ്ങോട്ട് വന്നത്...  അത് കണ്ടതും അവർ ദേഷ്യത്തോടെ അവിടെ നിന്ന് പോയി...  നിസാർ സലാം പറഞ്ഞു അവരെ സ്വീകരിച്ചു...  എല്ലാവർക്കും സാജി വെള്ളം കൊടുത്തു...   മാളുനോടും കുഞ്ഞിയോടും ഉപ്പാനോടും  ഒത്തിരി സന്തോഷത്തോടെ സാജി  സംസാരിച്ചു...   വിശേഷങ്ങൾ ചോദിച്ചറിഞ്ഞു...  അവർക്ക് വേണ്ടുന്ന ഫുഡൊക്കെ ഉണ്ടാക്കി...  എല്ലാത്തിനും അവൾക്ക് ഹെല്പയി നിസാറും ഉപ്പയും നിന്നു...  മറ്റുള്ളവർ ഇടക്ക് വന്നു നോക്കി പോവും...  ആയിഷുമ്മന്റെ മുഖത്ത് ഒരു കടലോളം ദേഷ്യമുണ്ടായിരുന്നു...  ഒന്നും പുറത്ത് കാണിക്കാതെ അവരും നടന്നു... സാജിക്കുള്ള  പലഹാരങ്ങളും മറ്റും ഏൽപ്പിച്ചു ഭക്ഷണം കഴിച്ചു അവർ പോവാൻ ഇറങ്ങി...  സാജി സങ്കടം നിറഞ്ഞ പുഞ്ചിരിയോടെ അവരെ യാത്രയാക്കി....
അവർ അങ്ങോട്ട് ഇറങ്ങിയതും ആയിഷുമ്മന്റെ മുഖം കോപം കൊണ്ട് ചുവന്നു... അത് കണ്ടിട്ടെന്നോണം സാജിയെയും കൂട്ടി നിസാർ വേഗം റൂമിലേക്ക് പോയി... തന്റെ  റൂമിലേക്ക് പോവാൻ ഒരുങ്ങിയ സാഹിബിനെ  അവർ പിടിച്ചു നിർത്തി...  അല്ല നിങ്ങളെ വീട്ടിൽ നിന്നാണോ അവർ വന്നത്...   ഓടി പോയിരിക്കുന്നു.. എന്താ ആയിശു നീ ഇങ്ങനെ..  ഏതോ നാണമില്ലാത്തവർ വന്നപ്പോൾ സ്വീകരിക്കാൻ പോയിരിക്കുന്നു...  അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിലും ആയിഷന്റെ സ്വഭാവം അറിയാലോ

അന്ന് വൈകുന്നേരം നിസാറിനെ തേടി ഒരു ഫോൺ  കാൾ  എത്തി......

( തുടരും )

( അഭിപ്രായങ്ങൾ വിമർശനങ്ങൾ അറിയിക്കുക..  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

       ❤ജാസ്മിൻ ❤

Part 8 ന്റെ ലിങ്ക്


"സാജിത " Part - 10
-------------------

ഹലോ നിസാർ...  ഞാൻ അഷ്‌കർ ആണ്...  ആഹാ പറ ഡാ...  എന്തൊക്കെയാ നിന്റെ  വിശേഷങ്ങൾ..  നീ എന്നാ നാട്ടിലേക്ക്. ?  ഒന്ന് വാ വേഗം നീ.   ആഹാ  നല്ല വിശേഷം നിസാർ.  സുഖം.. അൽഹംദുലില്ലാഹ്.. നാട്ടിലേക്ക് കുറച്ച് കൂടെ കഴിയട്ടെ...  അല്ല നീ ഇനി ഇങ്ങോട്ട് ഇല്ലെ..  മാര്യേജ് കഴിഞ്ഞപ്പോൾ പെണ്ണിനെ വിടാൻ തോന്നുന്നില്ല അല്ലെ..  അതല്ല ഡാ...  ഇപ്പോൾ എന്തായാലും അങ്ങോട്ട്‌ ഇല്ല...  ഒരുപാട് നാളായില്ലേ അവിടെ കഷ്ടപ്പെടുന്നു... കുറച്ച് നാൾ  ഇനി ഇവിടെ ഈ കാറ്റും മഴയും വെയിലും കൊണ്ട് ജീവിക്കട്ടെ.... അത് നല്ലതാ..  നീ പൊളിക്ക്..  ഞാൻ ചുമ്മാ വിശേഷങ്ങൾ അറിയാൻ വിളിച്ചതാ..  ഒക്കെ ഡാ .. ഞാൻ വിളിക്കാം...  ഒക്കെ അഷ്‌കർ...  അഷ്കറിന്റെ  കാൾ കട്ട് ചെയ്തു തിരിഞ്ഞതും പിറകിൽ ഉമ്മ...  അല്ല പെണ്ണ് കെട്ടിയപ്പോൾ  നിനക്ക് ഗൾഫും  ജോലിയും മതിയായോ ..  അതല്ല ഉമ്മാ...  കുറച്ച് നാൾ ഇനി ഞാൻ ഇവിടെ നാട്ടിൽ നിൽക്കട്ടെ...  എന്നിട്ട് ആലോചിക്കാം... എന്തെങ്കിലും ബിസിനസ് ചെയ്യാൻ നോക്കുവാ ഞാൻ ഇവിടെ...  അല്ല ഈ പെണ്ണ് കെട്ടിയവരൊക്കെ ഇങ്ങനെയാണോ...  നീ മാത്രമല്ലലോ പെണ്ണൊക്കെ ഉള്ളവർ..  നീ ഇവിടെ നിന്നാൽ ഈ വീട്ടിലെ കാര്യം ആര് നോക്കും...  നിന്റെ അമ്മോശൻ വന്ന് നോക്കോ നിസാറെ...  നല്ലൊരു ജോലിയുള്ളത് കളയാതെ ഉടൻ തെന്നെ പോവാൻ നോക്ക്...  ഉമ്മാ...  ഞാൻ ഇവിടെ ബിസിനസ്‌ ചെയ്യുന്നുണ്ടലൊ...  വെറുതെ നിൽക്കുമെന്ന് പറഞ്ഞില്ലലോ..  പിന്നെ ഇവിടെത്തെ കാര്യം കൂടെ നോക്കാനാണ് നവാസിനെ പഠിപ്പിച്ചു നല്ലൊരു കമ്പനിയിൽ ജോലി വാങ്ങി കൊടുത്തത്...  നല്ല സാലറിയും ഉണ്ടലോ...  അത് എന്തോ അവൻ പിടിക്കുന്നില്ല..  അവൻ ഇപ്പോൾ കുറച്ചു നാളായിട്ട് പോവാറില്ല...  ഓ അത്‌ ശരി...  അത്രക്ക് ഒക്കെ ആയോ കാര്യങ്ങൾ...  എന്തായാലും സാരമില്ല ഉമ്മാ വിഷമിക്കണ്ട...  ഞാനും അവനും കൂടെ ഇവിടെ എന്തെങ്കിലും ബിസിനസ്‌ തുടങ്ങാം...  മോനെ നീ ഒരു കാര്യം ചെയ്യ്..  നിന്റെ കയ്യിൽ അതിനുള്ള ക്യാഷ് ഉണ്ടെങ്കിൽ അത്‌ നവാസിന് കൊടുക്ക്..  എന്നിട്ട് ബിസിനസ്‌ അവൻ തുടങ്ങട്ടെ...  തൽക്കാലം നിന്റെ ജോലി നീ കളയണ്ട..  ഉമ്മ എന്ത് പറഞ്ഞാലും ഇപ്പോൾ ഗൾഫിലേക്ക് ഞാനില്ല.. അതിന് എന്നെ നിർബന്ധിക്കണ്ട...  അതും പറഞ്ഞു നിസാർ മുകളിലേക്ക് പോയി...  ആയിഷുമ്മ നേരെ പോയത് അടുക്കളയിൽ എന്തോ ജോലിയിൽ ആയിരുന്ന  സാജിയുടെ അടുത്തേക്കാണ്...  ഡീ...  അവരുടെ വിളി കേട്ട് സാജിത ഞെട്ടി...  എന്താടീ നിന്റെ വിചാരം...  കുറച്ച് ദിവസമായിട്ടല്ലെ ഉള്ളൂ നീ ഇവിടെ വന്നിട്ട്...  അപ്പോഴേക്കും എന്റെ മോനെ നീ നിന്റെ വരുതിയിൽ ആക്കി അല്ലെടീ മൂധേവി...  ഉമ്മാ...  ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ...  പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി...  അവനാണ് ഇവിടെയുള്ള ചിലവുകൾ നടത്തുന്നെ..  അത്‌ നീ ആയിട്ട് ഇല്ലാതാക്കിയാൽ...  എന്നെ നിനക്ക് ശരിക്ക് അറിയില്ല...  അവളെ വഴക്ക് പറയുന്നത് കേട്ടാണ് സാഹിബ്‌ അങ്ങോട്ട് വന്നത്...  എന്താ ആയിശു..  നീ ആ കുട്ടിയെ ഇങ്ങനെ വേദനിപ്പിക്കുന്നത്...  അതൊരു പാവമാ...  ദേ മനുഷ്യ നിങ്ങൾ മിണ്ടിപ്പോകരുത്...   പാവം പോലും ...  ഇവൾ ഒറ്റ ഒരുത്തിയാ അവനെ ഇങ്ങനെ ആക്കിയത്...  വന്ന് കയറിയില്ല... അപ്പോഴേക്കും ഉമ്മാന്റെ നേരെ തിരിച്ചു എന്റെ മോനെ...  പോയിക്കോണം എല്ലാം എന്റെ മുന്നിൽ നിന്ന്...  ആയിഷുമ്മ കോപത്താൽ അടുക്കളയിൽ നിന്ന് ഇറങ്ങി തന്റെ റൂമിലേക്ക്‌ പോയി...  സാഹിബ്‌ സാജിയുടെ അരികിലേക്ക് ചെന്നു..   അവളുടെ കരച്ചിൽ കണ്ട് അദ്ദേഹത്തിന് സങ്കടം വന്ന്...  മോളെ നീ കരയല്ലേ..  അവൾ ഇങ്ങനെയാണ്.  നീ ഒന്നും അറിയാത്ത ഒരു പാവം..  ഏയ് ഉപ്പാ..  എനിക്ക് സങ്കടമൊന്നുമില്ല....  എന്താ ഇവിടെ പ്രശ്നം... ? നിസാറിന്റെ ചോദ്യം കേട്ട് സാഹിബ്‌ തിരിഞ്ഞു..  നിസാർ കാണാതെ   കണ്ണ് തുടച്ചു സാജി  അവളുടെ ജോലിയിൽ മുഴുകി...  അത്‌ മോനെ..  നിന്റെ ഉമ്മാ എന്തിനോ ഈ പാവത്തിന്റെ മേക്കിട്ട് കയറി...  സാജി...  എന്താ ഉണ്ടായേ...  ഞാൻ ബാത്‌റൂമിൽ ആയിരുന്നു..  ശബ്ദം കേട്ട് പെട്ടെന്ന് വന്നതാ..  എന്താ പ്രോബ്ലം.. ഒന്നുമില്ല ഇക്കാ പ്രശ്നം...  ഇവിടുന്ന് ഒരു പാത്രം കൈ തട്ടി വീണു എന്നോട്...  എന്റെ ഭാഗത്ത് തന്നെയാ തെറ്റ്.. അതിന് ഉമ്മാ എന്തോ പറഞ്ഞു..  അത്രേയുള്ളൂ..  അവൾ പറഞ്ഞത് കളവാണെന്ന് അവളുടെ മുഖം എഴുതി കാണിച്ചു...  പക്ഷെ അതിനൊന്നും പറയാതെ അവൻ  തിരിച്ചു റൂമിലേക്ക് പോയി...  മോളെ നീ എന്തിനാ അങ്ങനെ പറഞ്ഞെ...  സത്യം എന്തായാലും അവനോട് പറഞ്ഞൂടായിരുന്നോ...  അതൊന്നും സാരമില്ല ഉപ്പാ...  ഉപ്പാക്ക് ചായ വേണോ... വേണ്ട മോളെ..  നീ എന്തേലും കഴിക്ക് സമയത്തിന്.. അതും പറഞ്ഞു സങ്കടത്തോടെ അവളെ ഒന്ന് നോക്കിയിട്ട് അദ്ദേഹം അവിടെ നിന്ന് പോയി....

രാത്രി...  എല്ലാവർക്കും ഫുഡൊക്കെ കൊടുത്തു അവൾ റൂമിലേക്ക് നടന്നു.. വൈകിട്ടുള്ള ആ പ്രശ്നത്തിന് ശേഷം ഇക്കാ തന്നോട് മിണ്ടിയിട്ടേയില്ല...  സത്യം പറഞ്ഞാൽ ഇക്ക പോയി ഉമ്മാനോട് വഴക്ക് ഉണ്ടാക്കും...  അത് കാണാൻ തനിക്ക് വയ്യ..  ഓരോന്ന് ഓർത്ത് അവൾ റൂമിൽ എത്തി..   നിസാർ കട്ടിലിൽ കിടക്കുന്നു...  ഉറങ്ങിയോ ആവോ...  ഇക്കാ...  അവന്റെ മറുപടി ഒന്നുമില്ല..  അവൾ വുളുഹ് എടുത്ത് ദിക്ർ ചൊല്ലി അവന്റെ അരികിൽ കിടന്നു..  ഇക്കാ നിങ്ങൾ ഉറങ്ങിയോ...  ഒന്നും മിണ്ടാത്തത് കണ്ട് അവൾ തിരിഞ്ഞു കിടന്നു...  കുറച്ച് സമയം കഴിഞ്ഞു അവന്റെ കൈ അവളുടെ കഴുത്തിലൂടെ വന്നു..  ഓ അപ്പോൾ ഉറങ്ങിയില്ല അല്ലെ..  പറ്റിച്ചതാ അല്ലെ...  അവളുടെ ചോദ്യങ്ങൾക്ക് അവനൊന്നും പറയാതെ അവളെയും നോക്കി കിടന്നു...  എന്താ ഇക്കാ മിണ്ടാത്തെ..  എന്നോടുള്ള പിണക്കം മാറിയിലെ... സോറി ഇക്കാ...  അവൾ കരച്ചിലിന്റെ വക്കത്ത് എത്തിയത് പോലെ അവന് തോന്നി...  സാജി...  നിന്നോട് ഞാൻ പിണങ്ങോ മുത്തേ...  അവന് അവളെ തന്റെ നെഞ്ചോട് ചേർത്ത് കെട്ടി പിടിച്ചു...  സാജി..   ഇവിടെ എന്തുണ്ടായാലും എന്റെ മോള് എന്നോട് പറയണം..   മനസ്സിൽ വെക്കരുത്.. പറയാം ഇക്കാ...  പിന്നെ ഞാനൊരു കാര്യം ചോദിക്കട്ടെ ഇക്കനോട്...  ആഹാ നീ ചോദിക്ക്...  നമ്മുടെ ഉപ്പ എന്തിനാ ഇങ്ങനെ ഉമ്മാനെ പേടിക്കുന്നെ...  എന്താ കാര്യം...  ഇവിടെ എന്താ മുൻപ് സംഭവിച്ചേ...  ഇക്കാ എന്നോട് പറയോ...  പറയാലോ...  അതൊരു സംഭവമാണ് മോളെ...  എന്റെ  ഉപ്പ ജീവനോടെ മരിച്ചു കൊണ്ടിരിക്കുന്ന  ഇന്നത്തെ അവസ്ഥ...  പാവമായിരുന്നു എന്റെ ഉപ്പ..  ഇന്നത്തെ ഉപ്പയേക്കാൾ പാവം... എന്നെ പോലെ പ്രവാസി ആയിരുന്നു ഉപ്പയും..  മക്കൾക്കും ഭാര്യക്കും വേണ്ടി കഷ്ടപ്പെട്ട് ഒരുപാട് സമ്പാദിച്ച കുന്നോത്ത് അബൂബക്കർ സാഹിബ്‌... ഈ നാട്ടിൽ ഉപ്പാനെ പോലെ മറ്റൊരു  പ്രമാണി ഇല്ലായിരുന്നു...  ഉപ്പാന്റെ പരിചയക്കാരും അല്ലാതെ വീട്ടിൽ ഉപ്പാന്റെ കൂടെ നിഴൽ പോലെ നിൽക്കുന്നവരും അങ്ങനെ ഒത്തിരി പേരുണ്ടായിരുന്നു വീട്ടിൽ  ശരിക്കും കുന്നോത്ത് തറവാട് ഇതായിരുന്നില്ല...  ഈ നാട്ടിൽ ടൗണിൽ നിന്ന് ഒരു  കിലോ മീറ്റർ  ഇടത്തോട്ട് തിരിഞ്ഞാൽ ഒരു വീട് ഉണ്ട്...  ഒരു 3 നില ബംഗാവ്...  കാണുന്നവർ പോലും അതിശയിച്ചു പോവുന്ന ആ വീട്...  എന്റെ ഉപ്പാന്റെ തറവാട്..  ആദ്യം ഒരു ചെറിയ ഓടിട്ട വീട് ആയിരുന്നു..  പിന്നെ ഉപ്പാന്റെ ചോര നീരാക്കി ആ വീട് ഉയർന്നു...  ആ വീട് ഇന്ന് ആരോ കയ്യിൽ...  നിസാർ ആ ഓർമ്മയിൽ ഒന്ന്  പിടഞ്ഞു...

( തുടരും )

(അഭിപ്രായങ്ങൾ.  വിമർശനങ്ങൾ അറിയിക്കുക..  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

    ❤ജാസ്മിൻ ❤

Part 9 ലിങ്ക്

"സാജിത " Part - 11

കുന്നോത്ത് വീട്...
അബൂബക്കർ സാഹിബിന്റെ തറവാട്... സുന്ദരനായ ചെറുപ്പക്കാരൻ ആയിരുന്നു സാഹിബ്‌.. ..  പഴയ 2 നിലയിൽ ഉള്ള  മാളിക ... വീട് ചെറുതാണെങ്കിലും  പേര് കേട്ട തറവാടായിരുന്നു.. ഒരുപാട് സമ്പത്തും ഉണ്ടായിരുന്നു...  ആ വീട്ടിലെ ഏക ആൺ തരി ആയിരുന്നു നമ്മുടെ സാഹിബ്‌..  പിന്നെ ഒരു പെങ്ങളും. പെങ്ങളും ഉപ്പയും ഉമ്മയും നേരത്തെ മരിച്ചുപോയത് കാരണം ഏക്കർ കണക്കിന്റെ സ്വത്തിന്റെ അവകാശി സാഹിബ്‌ ആയിരുന്നു...  കൂടെ ഒരുപാട്  കമ്പനിക്കാരും ഉണ്ടായിരുന്നു..  എല്ലാം നല്ലവരായിരുന്നു . ആ നാട്ടിലെ പാവപെട്ടവർക്ക് എല്ലാം ഒരു അഭയകേന്ദ്രമായിരുന്നു..  ആര് വന്നാലും വെറും കയ്യോടെ  അവിടെ നിന്ന് പോവില്ലായിരുന്നു.  സ്വന്തക്കാർ ഇല്ലെങ്കിലും സാഹിബിന്റെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു...  പക്ഷെ സ്വന്തമായിട്ട് ഒരു ജീവിതത്തിന് വേണ്ടി പ്രിയപ്പെട്ടവർ നിർബന്ധിച്ചു കൊണ്ടിരുന്നു...  അങ്ങനെ    അവരുടെ നിർബന്ധത്തിന് വഴങ്ങി ഒരു പെണ്ണ് കെട്ടാൻ സാഹിബ്‌ തീരുമാനിച്ചു

അങ്ങനെ അദ്ദേഹം ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആയിഷ എന്ന 19 കാരിയെ പെണ്ണ് കാണാനെത്തി .  ഇടത്തരം കുടുംബം..  വീട്ടിൽ ദാരിദ്ര്യം ഒന്നുമില്ലെങ്കിലും പാവപെട്ട കുടുംബം..  ആ വീട്ടിലെ മൂത്ത കുട്ടിയായ ആയിഷനെ അദ്ദേഹത്തിന്  ഒറ്റ   നോട്ടത്തിലെ ഇഷ്ട്ടമായി.. അതിനിടയിൽ  ആ നാട്ടിൽ നിന്ന് ഒരുപാട് ആലോചനകൾ വന്നിരുന്നു .  സാഹിബിന്റെ അത്ര തെന്നെ ഇല്ലെങ്കിലും ഒട്ടും മോശമാവാത്ത കുടുംബത്തിൽ നിന്ന്..  പക്ഷെ സാഹിബിന്  ഒരു പാവപെട്ട വീട്ടിലെ കുട്ടി മതിയായിരുന്നു..  അങ്ങനെ ആ പെണ്ണ് കാണൽ ഉടൻ തെന്നെ വിവാഹത്തിൽ എത്തി ചേർന്നു...

       ഒരു സുപ്രഭാതത്തിൽ   കുന്നോത്ത് തറവാടിന്റെ മരുമകളായി ആയിഷ കയറി വന്നു...  സ്നേഹ രമണിയമായിരുന്നു അവരുടെ ജീവിതം.  ആയിഷ ഭർത്താവിനെ അതിരറ്റു സ്നേഹിച്ചു..  അവൾ കാരണം അവളുടെ വീടും വീട്ടുകാരും നന്നായി..  അനിയത്തിമാരെ നല്ല നിലയിൽ കല്യാണം കഴിച്ചയച്ചു..  സ്നേഹത്തോടെ സന്തോഷത്തോടെ ആ തോണി മുന്നോട്ട് പോകുന്നതിനിടയിൽ സാഹിബിന്  ഒരാഗ്രഹം...  തന്റെ പഴയ വീട് പൊളിച്ചു നല്ലൊരു വീട് ഉണ്ടാക്കണമെന്ന്...  തനിക്കുണ്ടാക്കുന്ന മക്കൾക്ക് ഒരു കുറവും ഉണ്ടാവരുത്..  അങ്ങനെ ആ മാളിക വീട് പൊളിച്ചു ആ സ്ഥലത്ത് ഒരു മണിമാളിക ഉയർന്നു...  ആ സ്നേഹസാഗരത്തിലേക്ക് നിസാർ എന്ന പൊന്നുമോനും വന്നു ചേർന്നു..  അവന്റെ ഇളയവരായി നവാസും രണ്ട് പെൺമക്കളും കൂടെ എത്തി ചേർന്നു...
 

            മക്കളുടെ വരവോടെ കുന്നോത്ത് വീട് സ്വർഗ്ഗമായി തീർന്നു..   സൗകര്യം കൂടിയപ്പോൾ അയിഷയും മതി മറന്നു.. മക്കളെ നല്ല നിലയിൽ പഠിപ്പിക്കാൻ അയച്ചു..  വീട്ടിൽ ആണെങ്കിൽ വേലക്കാരും മറ്റുമായി ആ വീട് സൽക്കാര പ്രതീതി...
ഓരോ ദിവസവും അവരുടെ വീട് സന്തോഷം കൊണ്ട് നിറഞ്ഞു.  അങ്ങനെ ഒരു ദിവസം സാഹിബിനെ തേടി സാഹിബിന്റെ ഒരു പഴയ  സുഹൃത്ത് വന്നു..  ഗൾഫിൽ ഒരു ബിസിനസിന്റെ കാര്യം സംസാരിച്ചു..  അദേഹത്തിന്റെ സംസാരം കേട്ടപ്പോൾ മോശമല്ലെന്ന്  സാഹിബിനും തോന്നി..   അങ്ങനെ സുഹൃത്ത് വഴി ദുബായിൽ ഒരു കമ്പിനി തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു..   സങ്കടത്തോടെ ആണെങ്കിലും തന്റെ മക്കളെയും ആയിഷനെയും തനിച്ചാക്കി സാഹിബ്‌ പ്രവാസ മണ്ണിലേക്ക് പറന്നു...  അവിടെയെത്തി പെട്ടെന്ന് കാര്യങ്ങളൊക്കെ റെഡിയാക്കി നൂറു കണക്കിന് ജോലിക്കാരെയും വെച്ച് അദ്ദേഹത്തിന്റെ കമ്പനി ഉയർന്നു..  ജോലിക്കാർക്ക് അദ്ദേഹം നല്ലൊരു ആശ്വാസമായിരുന്നു..  കൈ മറന്ന് അവിടെയും അദ്ദേഹം സഹായിക്കുമായിരുന്നു... നല്ല എടുപ്പോടെ കമ്പിനി വളർന്നു..  അതോടൊപ്പം അദ്ദേഹവും...

    കമ്പിനി നല്ല നിലയിൽ വളർന്നു പന്തലിച്ചു...  അതിനിടയിലായിലാണ് ഉമിത്തീ പോലെ ആ വാർത്ത സാഹിബിനെ തളർത്തിയത്.  തന്റെ സുഹൃത്ത് കമ്പിനിയിൽ ഉണ്ടായിരുന്ന പണവുമായി മുങ്ങിയിരിക്കുന്നു..  അദ്ദേഹം ബോധമേറ്റു വീണു...  ബോധം വന്നപ്പോൾ അയാൾ സുഹൃത്തിനെ ഒരുപാട് തിരഞ്ഞു..   കണ്ടെത്താനായില്ല...  ഓരോ ദിവസം കഴിയുംതോറും കമ്പിനി നഷ്ട്ട്ടത്തിലാവുന്നത് സാഹിബ്‌ ഞെട്ടലോടെ തിരിച്ചറിഞ്ഞു..  എന്ത് ചെയ്യുമെന്നറിയാതെ അയാൾ ഉരുകി..  പെട്ടെന്ന് അയാൾക്ക് നാട്ടിൽ ആയിഷന്റെ പേരിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് ഓർമ്മ വന്നു....

     അദ്ദേഹം നാട്ടിലേക്ക് വിളിച്ചു ആയിഷനോട് സംസാരിച്ചു..  പക്ഷെ സ്വത്തിന്റെ ആർത്തി കൊണ്ടാണോ അറിയില്ല...  ആ സ്ഥലം കണ്ടു നിങ്ങൾ മോഹിക്കണ്ടന്ന്  ആയിഷ മറുപടി കൊടുത്തു...  എന്റെ ആയിശു...  ഇപ്പോൾ നമ്മുടെ അഭിമാനം.  അതാണ് വലുത്.. . കടങ്ങളൊക്കെ തീർന്നാൽ എല്ലാം നമുക്ക് വാങ്ങാം..  വേണ്ട...  അതിൽ നിങ്ങൾ കണ്ണ് വെക്കേണ്ട..  സങ്കടത്തോടെ അദ്ദേഹം ഫോൺ കട്ട്‌ ചെയ്തു...  ഇനി എന്ത് ചെയ്യും..  ബിസിനസ് ആവിശ്യത്തിന് വേണ്ടി സ്ഥലങ്ങളൊക്കെ പകുതിയും വിറ്റിരുന്നു...  ഇനി ഉള്ളത് തന്റെ സ്വപ്‍നവീടാണ്...  ആ വീട് വിൽക്കുക തെന്നെ...  തന്നെ വിശ്വസിച്ചു ഒരു വാക്ക് പോലും എതിർ  പറയാതെ  തന്റെ കൂടെ നിൽക്കുന്ന ഈ പാവം ജനങ്ങളെ കയ്യൊയ്യാൻ വയ്യ തനിക്ക്...  അദ്ദേഹം നാട്ടിലെ അടുത്ത സുഹൃത്തിനെ വിളിച്ചു കാര്യങ്ങൾ പെട്ടെന്ന് റെഡിയാക്കി ക്യാഷ് അയക്കാൻ പറഞ്ഞു...  അങ്ങനെ കടങ്ങളൊക്കെ തീർത്തു..  പക്ഷെ അദ്ദേഹം നാൾക്കുനാൾ രോഗങ്ങൾക്ക് അടിമയായി...  എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് പോവുക തെന്നെ..  സാഹിബ്‌ ഹൃദയം നുറുങ്ങുന്ന വേദനയോടെ നാട്ടിലേക്ക്

       നാട്ടിലെത്തിയ അദ്ദേഹം തന്റെ സ്വപ്‍ന വീടിനെ സങ്കടത്തോടെ നോക്കി..  തന്റെ മക്കൾക്ക് വേണ്ടി താനുണ്ടാക്കിയ കൊട്ടാരം ഒരു നിമിഷം കൊണ്ട് താൻ  ഈ കൊട്ടാരത്തിൽ വെറും നോക്കും കുത്തിയായി പോയത്...  6 മാസത്തെ അവധി ഉണ്ടായിരുന്നു..  അതിൽ ഇനി ഉള്ളത് ഏതാനും ദിവസങ്ങൾ മാത്രം...  ആരും കാണാതെ അയാൾ പൊട്ടി കരഞ്ഞു...  ഇനി തന്റെ മക്കളെയും കൊണ്ട് വാടക വീട്ടിലേക്ക് ചേക്കേറണം..

   ( തുടരും )

(അഭിപ്രായങ്ങൾ വിമർശങ്ങൾ അറിയിക്കുക തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം  )


             ❤ജാസ്മിൻ ❤

സാജിത " Part -12
-----------------

   ,'' കുന്നോത്ത് വീടിന്റെ പുതിയ അവകാശി വീട് ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞ ദിവസം നാളെയാണ്..   തന്റെ സ്വപ്‍നകൊട്ടാരം ഒരു ഓർമ്മയായി മാറാൻ ഇനി മണിക്കൂറുകൾ മാത്രം.  ഉറക്കം വരാതെ സാഹിബ്‌ തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു...  രാവിലെ 10 മണിക്ക്  അദ്ദേഹം ഭാര്യയെയും മക്കളെയും കൂട്ടി ആ കൊട്ടാരത്തിന്റെ പടി ഇറങ്ങി... തേങ്ങുന്ന മനസോടെ....  ഇറങ്ങുമ്പോൾ അദ്ദേഹം ആയിഷന്റെ മുഖത്തേക്ക് നോക്കി...  എല്ലാം നഷ്ടപ്പെട്ടിട്ടും അവരുടെ മുഖത്ത് ഒരു സങ്കോചവും അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല..  ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലാണ് ആ നിൽപ്പ്..  അദ്ദേഹം വീട് വാങ്ങിയ ആളുടെ കയ്യിൽ താക്കോൽ കൂട്ടം ഏൽപ്പിച്ചു മുന്നോട്ട് നടന്നു...  തൽക്കാലം ഒരു സുഹൃത്ത് വഴി ഒരു വാടക വീട് ശെരിയായിട്ടുണ്ടായിരുന്നു..  അദ്ദേഹത്തിനെ ആശ്രയിച്ചു ജീവിച്ചിരുന്ന ആ നാട്ടിലെ പാവങ്ങൾക്ക് പോലും അദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞില്ല...  അങ്ങനെ അദ്ദേഹം മക്കളെയും കൂട്ടി തനിക്കായി കാത്തിരിക്കുന്ന വാടക വീടിന്റെ പടി കയറി...

        ഒഴുക്കിന് എതിരെ നീങ്ങുന്ന തോണി പോലെ സുഖവും ദുഃഖവുമായി അവരുടെ ജീവിതം മുന്നോട്ട് നീങ്ങി.  ആ കഷ്ടപ്പാടിലും അദ്ദേഹം മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു.  ഉപ്പാന്റെ കഷ്ട്ടപാട് മുഴുവൻ ഏറ്റവും കൂടുതൽ മനസിലാക്കിയത് മൂത്ത മകൻ നിസാർ ആയിരുന്നു..  ഓരോ നാളുകൾ കഴിയുമ്പോഴും തന്റെ ഉപ്പ ഇങ്ങനെ  കഷ്ടപ്പെടുന്നത് നിസാറിന് സഹിക്കാൻ കഴിഞ്ഞില്ല. അവന് പഠിപ്പ് പാതി വഴിക്ക് നിർത്തി ഉപ്പാന്റെ വേദനകൾക്ക് ആശ്വാസമാവാൻ പ്രവാസ മണ്ണിലേക്ക് പറന്നു...  അൽഹംദുലില്ലാഹ് നല്ല ശമ്പളമുള്ള ജോലി തന്നെ നിസാറിന് അവിടെ കിട്ടി.  ഓരോന്ന് കൂട്ടി വെച്ച് നിസാർ കഷ്ടപാടുകളെ മറക്കാൻ തീരുമാനിച്ചു.  നാട്ടിലേക്ക് ഇടക്ക് വിളിക്കും വിശേഷങ്ങൾ പറയും ചോദിക്കും..  അതിനിടയിൽ അനിയത്തിമാർക്ക് ആലോചന ഒരുപാട് വരാൻ തുടങ്ങി...  ഉപ്പാക്ക് ഒന്നിനും കഴിയില്ലെന്ന് അവന് അറിയാമായിരുന്നു...  ഉപ്പാന്റെ കൂടെ താങ്ങായി നിന്ന് പെങ്ങന്മാരെ നല്ല നിലയിൽ നിസാർ പറഞ്ഞയച്ചു...

            ഇനി തന്റെ ഉപ്പാക്ക് ഒരു വീട് വേണം..  ഉമ്മ ഒന്നിനും മുന്നിട്ട് ഇറങ്ങില്ലെന്ന് ഉപ്പാന്റെ പഴയ ജീവിതത്തിൽ നിന്ന് താൻ മനസിലാക്കിയതാണ്.. എന്നും  ഇങ്ങനെ വാടക വീടുമായി കഴിയാൻ ബുദ്ധിമുട്ടാണ്...  നവാസ് പഠിപ്പ് കഴിഞ്ഞു നിൽക്കാവാണ്...  അവന്റെ ലൈഫ് ഒക്കെ താൻ നോക്കണം... ഒരു ജോലി കിട്ടണം ഇനി അവന്..  നിസാറിന്റെ ആഗ്രഹം പോലെ നവാസിന് ഉയർന്ന കമ്പിനിയിൽ നല്ലൊരു ജോലിയും കിട്ടി.. സന്തോഷം കൊണ്ട് ആ വീട് നിറഞ്ഞു...  വാടക വീട് ആണെങ്കിലും ആ വീട് വീണ്ടും സ്വർഗമാവാൻ തുടങ്ങി...  നിസാർ അവധിക്ക് നാട്ടിൽ വന്നു..  ഒരു 10 സെന്റ് സ്ഥലം വാങ്ങുന്നതിനെ പറ്റി ഉപ്പാനോട് സംസാരിച്ചു..  അവരുടെ സംസാരം കേട്ട ആയിഷുമ്മ തന്റെ സ്ഥലത്ത് വീട് ഉണ്ടാക്കിക്കോളാൻ സമ്മതം നൽകി..  അവരുടെ സംസാരം കേട്ട് വിശ്വസിക്കാനാവാതെ അവർ മുഖത്തോട് മുഖം നോക്കി..  ഞാൻ സത്യമാണ് പറഞ്ഞെ .  എത്ര കാലമാണ് ഇങ്ങനെ വാടക വീട്ടിൽ  നിൽക്കുക...  എന്ത് വേണമെങ്കിലും ചെയ്‌തോളൂ...

       അങ്ങനെ ഉപ്പാക്ക് പോലും വിട്ടു കൊടുക്കാത്ത ഉമ്മാക്ക് വേണ്ടി ഉപ്പ വാങ്ങിയ സ്ഥലത്ത് നിസാർ പുതിയ വീടിന് തറക്കല്ലിട്ടു ഗൾഫിലേക്ക് മടങ്ങി.. അവിടെയെത്തി പെട്ടെന്ന് വീട് പണി തുടങ്ങാൻ ഉപ്പാനോട് പറഞ്ഞു.. നവാസ് ആയിരുന്നു വീടിന്റെ മേൽനോട്ടക്കാരൻ.. വീടിന്റെ പണി തകൃതിയായി നടന്നു...  അങ്ങനെ ആദ്യത്തെ വീടിന്റെ അത്ര ഒന്നും ഇല്ലെങ്കിലും നല്ല  സൗകര്യത്തോടെ തന്നെ ആ ഇരുനില വീട് ഉയർന്നു.  നിസാറിന്റെ വിയർപ്പിന്റെ അദ്ധ്യാനം...  ഉപ്പാന്റെ ആഗ്രഹം പോലെ ആ വീടിന് കുന്നോത്ത് എന്ന പേരും നിസാർ നൽകി..  സന്തോഷം കൊണ്ട് അവരുടെ മനസ് നിറഞ്ഞു... അതിനിടയിൽ നവാസ് തന്റെ സഹപ്രവർത്തകയെ സ്നേഹിച്ചു കല്യാണം കഴിച്ചു.  100 പവന്റെ ആഡംബരവുമായി തസ്‌നി കുന്നോത്ത് വീടിന്റെ മരുമകളായി എത്തി..  കുറച്ച് നാൾ കഴിഞ്ഞു ആയിഷന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി.  സാഹിബിനെ വരച്ച വരയിൽ നിർത്താൻ തുടങ്ങി.  അതിന് പ്രേതികരിച്ച സാഹിബിനെ അവർ തന്റെ സ്ഥലത്താണ് വീട് എന്നുള്ളത് ഓർമ്മിപ്പിച്ചു.. തന്നെ ഭരിക്കാനായിട്ട് ഒരു അക്ഷരം പോലും പുറത്തേക്ക് വന്നേക്കരുത്.. എന്ന് കൂടെ ഓർമ്മിപ്പിച്ചു..  നാൾക്കുനാൾ തൊട്ടതിനും പിടിച്ചതിനും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ തുടങ്ങി... 
എല്ലാം കേട്ട് സഹിക്കാൻ പറ്റാതായപ്പോൾ അദ്ദേഹം ഒന്നിനും മിണ്ടാതായി...  ആ വീടിന്റെ ഒരു ഭാഗത്ത് ഒതുങ്ങി കൂടി അദ്ദേഹം... അങ്ങനെ ആണ് എന്റെ ഉപ്പ ഇങ്ങനെ ആയി പോയത്..   ഒരു നെടുവീർപ്പോടെ ഉപ്പാന്റെ കഥ പറഞ്ഞു തീർന്നതും നിസാർ പൊട്ടി കരഞ്ഞു...  സാജിയും കരയുകയിരുന്നു...  ഇക്കാനെ എങ്ങനെയാണു ആശ്വസിപ്പിക്കണ്ടത് എന്ന് സാജിക്ക് അറിയില്ലായിരുന്നു...  ഇക്കാ വിഷമിക്കല്ലേ..  എല്ലാം ശരിയാവും...  ഉപ്പാക്ക് ഒരു കാരണം കൊണ്ടും ഒരു വേദനയും ഉണ്ടാവരുത് ഇനി... നന്നായി നോക്കണം ഉപ്പാനെ നമുക്ക്...  ഇക്കാ സങ്കടപെടരുതേ..   സഹിക്കില്ല എനിക്ക്..  ഇല്ല സാജി..  കരയില്ല ഞാൻ..  എന്റെ ഉപ്പാ പാവമാ..  എന്നെയും എന്റെ ഉപ്പാനെയും നോക്കാനും സ്നേഹിക്കാനും നീ മാത്രേമേയുള്ളു...  ഇക്കാ... ഞാനുണ്ടാകും എന്നും... ഇക്കാന്റെ  നല്ലൊരു ഭാര്യയായി  ഉപ്പാന്റെ മകളായി...  അവളുടെ വാക്കുകൾ നിസാറിന്റെ മനസ് തണുപ്പിച്ചു...  ഒരുപാട് സ്നേഹത്തോടെ അവന് അവളെ കെട്ടി പിടിച്ചു...

    പിറ്റേന്ന് രാവിലെ വാതിലിൽ മുട്ട് കേട്ടാണ് നിസാർ റൂമിൽ നിന്ന് പുറത്തിറങ്ങിയത്...  മുന്നിൽ നവാസ്...  എന്താടാ ...  നീ ഈ വഴിക്ക്
   ഇക്കാക്കാ...  എനിക്ക് ഇക്കനോട് ഒന്ന് സംസാരിക്കണം... ഒരു 10 മിനിറ്റ്...  ആഹാ പറയ്യ് എന്താ കാര്യം... നവാസിന്റെ വാക്കുകൾക്ക് നിസാർ കാതോർത്തു...

   ( തുടരും )

(അഭിപ്രായങ്ങൾ വിമർശനങ്ങൾ അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

        ❤ജാസ്മിൻ  ❤

" സാജിത " Part -13
------------------

      .  ഇക്കാക്കാ.....  എനിക്ക് കുറച്ച് ക്യാഷ് വേണം...  കയ്യിൽ ഒന്നുമില്ല..  എന്തെങ്കിലും ബിസിനസ്‌ തുടങ്ങണം എനിക്ക്.  അല്ല നിന്റെ നിലവിൽ ഉള്ള ജോലി എവിടെ പോയി..  അത്‌ ഇക്കാ...  അവിടെ ശരിയാവില്ല.  ഒരുപാട് റിസ്ക് ആണ്.  ഇക്കാക്ക എന്നെ ഹെല്പ് ചെയ്യണം.  ആഹാ ഞാനും അതാണ് ആലോചിക്കുന്നേ .  നമ്മുക്ക് രണ്ടാൾക്കും കൂടെ ഒരു ബിസിനസ്‌ തുടങ്ങിയാലോ  എന്ന്.  എന്താ നിന്റെ അഭിപ്രായം.  അത്‌ ഇക്കാ..  ഇക്കാക്ക് ഗൾഫിൽ നല്ലൊരു ജോലി ഇല്ലെ.. എനിക്ക് അല്ലെ ഒന്നുമില്ലാത്തത്....  ഞാനെനി ഗൾഫിലേക്ക് ഇല്ലെടാ..  ഇവിടെ എന്തെങ്കിലും ചെയ്യാൻ നോക്കട്ടെ.   ഓ അങ്ങനെയാണോ..  എന്നാൽ ഇപ്പോൾ കുറച്ച് ക്യാഷ് എനിക്ക് താ..  ഒരു അത്യാവശ്യം ഉണ്ട്. മ്മ്മ്..  നിസാർ നവാസിനെ ഒന്ന് നോക്കി റൂമിലേക്ക് നടന്നു. കുറച്ച് കഴിഞ്ഞു ക്യാഷുമായി നിസാർ പുറത്തേക്ക് വന്നു. ഇന്നാ ഇപ്പോൾ എന്റെ കയ്യിൽ ഇതേയുള്ളു.  നീ എങ്ങനെ എങ്കിലും ജോലിയിൽ തിരിച്ചു കയറണം...  ആഹാ ആലോചിക്കട്ടെ...  അതും പറഞ്ഞു അവന് റൂമിലേക്ക് പോയി...  തസ്‌നി അവനെ കാത്തിരിക്കുകയായിരുന്നു...  നവാസ്..  എന്തായി..  ക്യാഷ് കിട്ടിയോ...  ആഹാ തൽക്കാലം 10 കിട്ടി...  ഇങ്ങ് താ..  എനിക്ക് കുറച്ച്  ഷോപ്പിംഗ് ഉണ്ട് നാളെ...  അതും പറഞ്ഞു അവനിൽ നിന്ന് ആ ക്യാഷ് തസ്‌നി തട്ടിയെടുത്തു... 

      നിസാർ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മാ അരികിൽ വന്നിരുന്നു...  ഉപ്പ കഴിച്ചു എഴുന്നേറ്റത് കണ്ട് ആരും കാണാതെ വന്നതാ..  സാജിത അടുക്കളയിൽ ജോലിയിലുമാണ് ..  മോനെ...  എന്താ ഉമ്മാ...  ഉമ്മ ചായ കുടിച്ചോ...  ആഹാ കുടിച്ചു.. എന്തോ  ഉമ്മാക്ക് എന്നോട് പറയാനുണ്ടലോ... അങ്ങനെമൊന്നുമില്ല മോനെ ...  നീ നവാസിന് എന്തെങ്കിലും സഹായിക്കണം...  അവന് നിന്റെ അനിയൻ അല്ലെടാ ..  അതിനാണ് ഉമ്മാ ഞങ്ങൾ രണ്ട് പേരും കൂടെ ബിസിനസ്‌ തുടങ്ങാമെന്ന് അവനോട് പറഞ്ഞിട്ടുണ്ട്...  തസ്നിന്റെ ഉപ്പ എന്തോ ബിസിനസിൽ അവനെ കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്...  നിനക്ക് നല്ലൊരു ജോലി ഉള്ളത് കളയണോ..   നീ ഉടൻ തന്നെ തിരിച്ചു പോകണം...  എന്താ ഉമ്മാ  നിങ്ങൾ ഇങ്ങനെ..  ഞാനും ഉമ്മാന്റെ മോൻ അല്ലെ..   എന്നെ കണ്ടോണ്ടിരിക്കാൻ ഉമ്മാക്കും ആഗ്രഹമിലെ... ചെറുപ്രായത്തിലേ പ്രവാസി ആയതാ ഞാൻ...  എല്ലാവർക്കും വേണ്ടി എന്റെ ജീവിതം പോലും ഞാൻ മറന്നതാ ഇത്ര കാലം..  ഇനി ഞാനും ഒന്ന് ജീവിച്ചു തുടങ്ങിക്കോട്ടെ ഉമ്മാ...  നിങ്ങൾക്ക് ആർക്കും ഒന്നിനും ഒരു കുറവും ഞാൻ ഇത്ര നാൾ വരുത്തിയിട്ടില്ലലോ..  അവന്റെ മനസ് വീങ്ങിപൊട്ടി..   പക്ഷെ അത്‌ കാണാൻ ആ ഉമ്മാക്ക് കഴിഞ്ഞില്ല...  എന്നാ പിന്നെ നീ  കെട്ടിയോളെയും കെട്ടിപിടിച്ചു ഇവിടെ നിന്നോ..   നിന്റെ വാപ്പ കൊണ്ട് തരും എല്ലാം ഇനി...  ദേഷ്യത്തോടെ അവനെ നോക്കി അവർ അവിടെ നിന്ന്  പോയി...

      നിസാറിന് സങ്കടം വന്നിട്ട് ഭക്ഷണം പോലും ഇറങ്ങാതായി...  പെട്ടെന്ന് അവന് മതിയാക്കി എഴുന്നേറ്റു കൈ കഴുകി റൂമിലേക്ക് നടന്നു.. വാതിൽ ലോക്ക് ചെയ്തു...  എന്തോ അവന് കരയാൻ തോന്നി...  സങ്കടം വന്നിട്ട് വയ്യ..  തന്റെ ഉപ്പാനെ പോലെ ഒരു വാക്ക് പോലും പറയാൻ കഴിയാതെ ആവുകയാണോ താനും... എല്ലാം വിട്ടെറിഞ്ഞു ഉപ്പാനെയും സാജിയെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിയാലോ എന്ന് തോന്നിപ്പോവുന്നു..   പക്ഷെ തന്റെ ഉമ്മ ഒന്ന് മനസറിഞ്ഞു ശപിച്ചാൽ താനുണ്ടാവില്ല...  പോരാത്തതിന് ഇതൊന്നും കേട്ടാലും സാജി സമ്മതിക്കില്ല പോവാൻ..   തന്നെ ആശ്വസിപ്പിച്ചു നേരെ ആക്കുകയല്ലാതെ ഈ തിരുമാനത്തിനൊന്നും കൂട്ട് നിൽക്കില്ല..   പാവം പൊട്ടി പെണ്ണാണ് അവൾ..  തന്നെയും തന്റെ കുടുംബത്തെയും ഒരു പരാതിയുമില്ലാതെ സേവിക്കുന്ന പെണ്ണ്... 

       ഉച്ചക്ക് ഉമ്മാക്കും നവാസിനും തസ്നിക്കും ഫുഡ് കൊടുത്ത ശേഷം സാജി  റൂമിലേക്ക് വന്നു...  ഇക്കാ നല്ല ഉറക്കിലാണ്...  അവൾ കുളിക്കാൻ കയറി.  പെട്ടെന്ന് ഫ്രഷായി താഴേക്ക് ചെന്നു..   അവർ ഫുഡ് കഴിച്ചു എഴുന്നേറ്റിരുന്നു..   ഉപ്പാനെ ഫുഡ് കഴിക്കാൻ വിളിച്ചു..  മോളെ അവന് എവിടെ.   വിളിക്ക്..  ചോറ് കഴിക്കാൻ വരാൻ പറ..  ആഹാ ഉപ്പാ...  അവൾ വീണ്ടും നിസാറിനെ വിളിക്കാൻ റൂമിലേക്ക് ചെന്നു...  ഇക്കാ എഴുന്നേൽക്ക്..  ഫുഡൊന്നും വേണ്ടേ...  അവൻ കണ്ണ് തുറന്ന് നോക്കുമ്പോൾ സാജിത...  എന്താടീ...  ഇങ്ങനെ വിളിച്ചു കൂവുന്നേ.. നിനക്ക് ഉറക്കമൊന്നുമില്ലേ...  അയ്യടാ ഇത് രാത്രി അല്ല ഇങ്ങനെ ഉറങ്ങാൻ  ..  ഉപ്പ ഇക്കാനെ കാത്തിരിക്കുന്നു ഫുഡ് കഴിക്കാൻ വാ..   താൻ എത്തിയിട്ടേ ഉപ്പ കഴിക്കുമെന്നുള്ളത് ഓർത്തപ്പോൾ നിസാർ പെട്ടെന്ന് എഴുന്നേറ്റു സാജിയുടെ കൂടെ താഴേക്ക് ചെന്നു...  വാ മോനെ ഇരിക്ക്...  സാജി നീയും ഇരിക്ക്...  വേണ്ട ഇക്കാ..  നിങ്ങൾ കഴിക്ക്.. ഞാൻ പിന്നെ കഴിച്ചോളാം...   മോളെ നീയും ഇരിക്ക്...  ഉപ്പ കൂടെ പറഞ്ഞപ്പോൾ അവളും കൂടെ ഇരുന്നു...  ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉപ്പയും നിസാറും എഴുന്നേറ്റു റൂമിലേക്ക് പോയി...  അവൾ എല്ലാം എടുത്തു അടുക്കളയിലേക്ക് നടന്നു..  എല്ലാം വൃത്തിയാക്കി..  നിസ്കരിക്കാൻ വേണ്ടി അവൾ റൂമിലേക്ക് കയറി...  ഇക്കാ...  നിസ്കരിച്ചോ...  ആഹാ നിസ്‌ക്കരിച്ചു...  എന്താ ഇക്കാക്ക് ഒരു ഉഷാറില്ലാത്തത്...  എന്ത് പറ്റി..  എന്തെങ്കിലും അസുഖം ഉണ്ടോ...  ഒന്നുല്ലേടീ..  നീ നിസ്കരിച്ചു വാ...  അവന്റെ ഒന്നുമില്ലെന്ന  വാക്ക്  വിശ്വസിക്കാൻ അവൾക്ക് പ്രയാസമായിരുന്നു..  അവൾ വേഗം വുളുഹ് എടുത്തു വന്നു നിസ്കരിച്ചു...  നിസ്ക്കാരം കഴിഞ്ഞു അവൾ അവന്റെ അരികിലായി വന്നിരുന്നു..   ഇക്കാക്ക് എന്തോ ഉണ്ട്..  പറ....  ഈ മുഖം മാറിയാൽ എനിക്ക് മനസിലാവും... മനസ്സിൽ എന്തോ ഉണ്ട്....  സാജി...  എന്താ ഇക്കാ....  നീ എന്നിൽ നിന്ന് എന്താ പ്രേതിക്ഷിക്കുന്നത്..   അതെന്താ ഇക്കാ. ഇപ്പോൾ ഒരു ചോദ്യം...  നീ പറയ്യ് പെണ്ണെ...  അവൾ അവനോട് ചേർന്നിരുന്നു...  അവന്റെ നെഞ്ചിൽ കൈ വെച്ചു...  ശേഷം മുഖവും...  ഞാൻ പറയട്ടെ ഇക്കാ...  ആഹാ പറ...  ഞാൻ മരിക്കുന്നത് വരെ ഈ നെഞ്ചിലെ ചൂട് എനിക്ക് വേണം..   എന്റെ ഓരോ ശ്വാസത്തിലും.... പിന്നെ ഈ  സ്നേഹവും...  വേറെ ഒന്നും ഈ സാജിക്ക് വേണ്ട ഇക്കാ...  അപ്പോൾ നിനക്ക് ക്യാഷ് ഒന്നും വേണ്ടേ..  കാശോ...  അതെന്തിനാ...  എന്റെ കാര്യങ്ങളൊക്കെ ഒരു കുറവും വരാതെ ഇക്കാ നോക്കുന്നുണ്ടലൊ...  പിന്നെ എന്തിനാ എനിക്ക് ക്യാഷ്...  നിന്റെതായ ആവിശ്യങ്ങൾ ഉണ്ടാവിലെ...  എന്റെ ഇക്കാ അറിയുന്ന ആവിശ്യങ്ങൾ അല്ലാതെ ഈ പെണ്ണിന് സ്വന്തമായുള്ള ഒരു ആവശ്യവുമില്ല പൊന്നെ... സാജിയുടെ ഓരോ വാക്കുകളും അവന്റെ മനസിനെ കോരിത്തരിപ്പിച്ചു.   താൻ ആഗ്രഹിച്ച വാക്കുകളാണ്...  പക്ഷെ...

ഇക്കാ...  എന്താ ഒന്നും മിണ്ടാത്തെ...  ഒന്നുമില്ല സാജി...  പിന്നെ ഞാൻ ഗൾഫിലേക്ക് തിരിച്ചു പോകുന്നതിൽ എന്താ  നിന്റെ അഭിപ്രായം ...  എന്ത്.... തിരിച്ചു പോവാനോ...  ഞെട്ടലോടെ അവന്റെ നെഞ്ചിൽ നിന്ന് അവൾ തല ഉയർത്തി...  എന്താ ഇക്ക പറഞ്ഞെ...  അതേടീ... ഗൾഫിലേക്ക് പോവാൻ..  അപ്പോൾ ഇക്ക അല്ലെ പറഞ്ഞെ..  ഇനി പോവുന്നില്ലെന്ന്..  അതെ..  നിന്നെയും ഇവിടെയും വിട്ടു പോവാൻ എനിക്ക് കഴിയില്ല സാജി...  പക്ഷെ....  മതി ഇക്കാ..   ഇനി ഒന്നും പറയണ്ട...  ഇന്ന് രാവിലെ ഉമ്മ പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിരുന്നു...  ഉമ്മ ദേഷ്യപെടുന്നത് കേട്ട് വന്നപ്പോൾ ആണ് ഞാൻ കേട്ടത്...  പക്ഷെ അവസാനം പറഞ്ഞത് മാത്രമേ ഞാൻ കേട്ടുള്ളൂ..   കെട്ടിയോളെ കെട്ടി പിടിച്ചു നിന്നോളാൻ...  കാര്യം എന്താന്ന് മനസിലാവാത്തത് കൊണ്ടാണ് ഞാൻ ചോദിക്കാതിരുന്നേ... മോളെ നീ...  ഇക്കാ വിഷമിക്കണ്ട...  ഉമ്മാനെ ധിക്കരിക്കരുതേ..   സാജി...  നിനക്ക് എല്ലാം അറിയുന്നതല്ലേ...  അറിയാം ഇക്കാ...  എന്റെ ഇക്കാന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സാജിക്ക് ഓർമ്മയുണ്ട്...  മറക്കില്ല ഒന്നും....   നീ എന്താടീ ഇങ്ങനെ....  എന്നോട് ഒരു സ്നേഹവുമിലെ നിനക്ക്...   ഇക്കാ വേണ്ട...  അവൾ അവന്റെ വാ പൊത്തി....  എന്റെ ഇക്കാനോട് അല്ലാതെ എന്റെ ഈ നെഞ്ചിൽ ആരോടാ സ്നേഹം..  എനിക്ക് ഇക്കാനെ മനസിലാവുന്നത് പോലെ ഉമ്മാക്ക് മനസിലാവുന്നില്ലലോ...  ഇക്കാ ഉമ്മാനെ ധിക്കരിച്ചാൽ എന്റെ തലയണ മന്ത്രം ആണെന്ന് പറയൂലെ... അതും ശരിയാണല്ലോ...  പടച്ചോനെ...  ഞാനെനി എന്താ ചെയ്യാ....  ഇക്കാ..   എന്റെ പൊന്നിക്ക അല്ലെ.. സങ്കടപെടലെ...  ഒരു ഭാഗത്ത് ഭാര്യയും മറ്റൊരു ഭാഗത്ത്  ഉമ്മയും...  ബുദ്ധിമുട്ടുള്ള കാര്യമാണ്...  എങ്കിലും ഇവിടെ മുൻ‌തൂക്കം കൊടുക്കേണ്ടത് ഉമ്മക്കാണ്.... അവിടെ വിജയം ഉണ്ടാവുള്ളൂ...  സാജി നീ...   അതെ ഇക്കാ... ഉമ്മാന്റെ ആഗ്രഹം അതാണെങ്കിൽ  ചെയ്തല്ലേ പറ്റും...  പോടീ...  നീ മിണ്ടണ്ട...  അവൻ പിണക്കം നടിച്ചു അവളെ വിട്ട് പുറത്തേക്ക് പോയി....  സാജിക്ക് ഉള്ള് നീറുകയിരുന്നു...  തന്റെ ഇക്ക പോയാൽ താനിവിടെ ഒറ്റക്ക്...  എല്ലാം ഉള്ളിൽ ഒതുക്കുക..   ദുനിയാവിലെ ജീവിതം അല്ലെ...  ഇത്രയേ ഉണ്ടാവാൻ പാടുള്ളൂ...

    അന്ന് രാത്രി എല്ലാവരും ഫുഡ് കഴിച്ചു അടുക്കള വൃത്തിയാക്കി സാജി റൂമിലേക്ക് കയറി ചെന്നു...  ഇക്കാന്റെ പിണക്കം ഇതുവരെ മാറിയിട്ടില്ല...  വലിയ മൈൻഡ് ഒന്നുമില്ല...  അവൾ ഒന്നും മിണ്ടാതെ അടുത്ത് പോയി കിടന്നു...   നിസാറിന് ഉറക്കം വന്നേയില്ല....  സാജിയോട് പിണങ്ങി നിന്നിട്ട് കാര്യമില്ല...  അല്ലെങ്കിലും ഈ പാവം എന്ത് പിഴച്ചു...  താനും തന്റെ ഉമ്മയും പിണങ്ങാതിരിക്കാൻ സ്വയം എല്ലാം സഹിക്കുകയാണ്...  അവൾക്ക് സങ്കടമില്ലാതിരിക്കുമോ...  താൻ പോയാൽ അവളുടെ കാര്യം...  എല്ലാം ഓർത്തപ്പോൾ അവന് നന്നായി ഹൃദയം വേദനിച്ചു...  പക്ഷെ.... ഇതിപ്പോൾ.....   പോയി പെട്ടെന്ന് തിരിച്ചു വരാം അല്ലെ....  പെട്ടെന്നാണ്  അരികിൽ നിന്ന് ഒരു എങ്ങി കരച്ചിലിന്റെ ശബ്ദം കേട്ടത്...  സാജി...  എന്താടാ...   നിസാർ അവളുടെ മുഖം തന്റെ നേരെ തിരിച്ചു...  കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ അവന്റെ ഹൃദയം പൊളിച്ചു...   നിന്നെ ഒത്തിരി ഇഷ്ടമായത് കൊണ്ടല്ലേ മുത്തേ ഞാൻ പിണങ്ങിയെ... എന്റെ ജീവനല്ലേ നീ...  അവൻ അവളെയും ആ സങ്കടങ്ങളെയും തന്റെ നെഞ്ചോട് ചേർത്തു.....

  പിറ്റേന്ന് രാവിലെ...

     (തുടരും )

(അഭിപ്രായങ്ങൾ വിമർശനങ്ങൾ അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

      ❤ജാസ്മിൻ ❤

"സാജിത " Part - 14
=====================

""

 രാവിലെ നിസാർ ഉമ്മാന്റെ  റൂമിന്റെ അടുത്ത് ചെന്ന് വാതിലിൽ ചെറുതായി മുട്ടി...  ഇത്ര നേരത്ത് ആരായിരിക്കും എന്ന് കരുതി ആയിഷുമ്മ വാതിൽ തുറന്നു...  നിസാറിനെ കണ്ട് ഉമ്മ തിരിഞ്ഞു നടന്നു..   ഉമ്മാ..  നിങ്ങൾ എന്നോട് പിണങ്ങി നിൽക്കല്ലേ...  ഉമ്മാന്റെ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കില്ല ഒരിക്കലും...   മോനെ... ഉമ്മാ അങ്ങനെ പറഞ്ഞതല്ല..  നമ്മുക്ക് വേണ്ടിയാ...  നിനക്ക് എന്നോട് സ്നേഹമുണ്ട്.. അതെനിക്കറിയാം...   എന്റെ മോൻ നന്നായി വരും...  എന്നാൽ നീ പെട്ടെന്ന് തന്നെ ടിക്കറ്റ് ഒക്കെ ആക്കണം...  ആഹാ ഉമ്മാ...  എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ...   ശരി മോനെ...   പിന്നെ ഞാൻ പറഞ്ഞ കാര്യം..  എന്താ ഉമ്മാ... നവാസിന്റെ കാര്യം..  ആഹാ ഉമ്മാ..  ഞാൻ ആലോചിക്കാം...  നിസാർ പുറത്തിറങ്ങിയപ്പോൾ ആകെ സങ്കടം വന്നു..  ഉമ്മാ എന്താ ഇങ്ങനെ..  എന്റെ ക്യാഷ് മാത്രമാണോ ഉമ്മാക്ക് വേണ്ടത്...   ഉമ്മാന്റെ അടുത്ത് നിന്ന് നിസാർ നേരെ പോയത് ഉപ്പാന്റെ അടുത്തേക്കാണ്..  ഉപ്പാ...  എന്താ മോനെ...  ഒന്നുമില്ല ഉപ്പാ..  ഞാൻ ഉമ്മാനോട് തിരിച്ചു പോവാമെന്ന് സമ്മതിച്ചു...  മോനെ നീ..  ഒരു ഞെട്ടലോടെ അദ്ദേഹം മകന്റെ വാക്കുകൾക്ക് കാതോർത്തു...  സാരമില്ല ഉപ്പാ...  ഞാൻ പോവാം..  എന്റെ സാജിയെ ഉപ്പാനെ ഏല്പിച്ചാണ് ഞാൻ പോവുന്നത് നോക്കിക്കോണേ...  വേദനിപ്പിക്കാൻ ഒരു അവസരവും കൊടുക്കരുതേ... നിസാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...   മോനെ.. സാഹിബും മകനെ വിളിച്ചു കരഞ്ഞു..  പ്രവാസിയുടെ നൊമ്പരം ആരും അറിയില്ല മോനെ...  എന്നാലും എന്റെ മോന് ഈ അവിവേകം കാണിക്കണ്ടായിരുന്നു..    ഉപ്പാ...  എന്റെ പെറ്റുമ്മയല്ലേ...  തള്ളി കളയാനാവില്ല ഉപ്പാ എനിക്ക്...  ഉപ്പ വിഷമിക്കരുത്...  ഇത്ര നാൾ ജീവിതത്തോട് പൊരുതി നിന്നിലെ..  ഇനിയും അങ്ങനെ തന്നെ വേണം ഉപ്പാ..  ഞാൻ പോയി ഉടൻ വരും..  പോയെ പറ്റുള്ളൂ..  ചില ലക്ഷ്യങ്ങൾ എനിക്കും ഉണ്ട്..   അവൻ കണ്ണുനീർ തുടച്ചു ഉപ്പാനെ നോക്കി പുഞ്ചിരിച്ചു എഴുന്നേറ്റു പുറത്തേക്ക് നടന്നു...  അവൻ ചിന്തിക്കുകയായിരുന്നു..  തന്റെ മനസിലുള്ള ലക്ഷ്യം പൂർത്തിയാക്കണം..  അല്ലെങ്കിൽ നാളെ പെരുവഴിയിൽ കിടക്കേണ്ടി വരും..  റൂമിലെത്തി അവൻ ഫോൺ എടുത്തു അഷ്കറിനെ  വിളിച്ചു...  താൻ അങ്ങോട്ട് തിരിച്ചു വരികയാണെന്ന് അറിയിച്ചു..  അവന്റെ ചോദ്യങ്ങൾക്ക് അധികമൊന്നും ഉത്തരം പറയാതെ എല്ലാം അവിടെ എത്തിയിട്ട് പറയാമെന്ന് പറഞ്ഞു ഫോൺ വെച്ചു....

          ആ  ദിവസം തൊട്ട് നിസാർ സാജിയിൽ നിന്ന് അകലം പാലിച്ചു തുടങ്ങി.. അവൾക്ക് മുഖം കൊടുക്കാതെ ഓരോ  കാരണവുമായി അവൻ തിരിഞ്ഞു നടന്നു..  ടിക്കറ്റ് ആവിശ്യത്തിന് വേണ്ടിയും മറ്റുമായി അവൻ പുറത്ത് പോയാൽ രാത്രിയാണ് വീട്ടിലേക്ക് വരിക..  ഫുഡ് കഴിച്ചു പെട്ടെന്ന് റൂമിലേക്ക് പോവുകയും ചെയ്യും..  അധിക ദിവസവും സാജി റൂമിലേക്ക് വരുമ്പോഴുക്കും അവൻ ഉറക്കം നടിച്ചിട്ടുണ്ടാവും...  വയ്യ  ആ മുഖം കാണാൻ...   തന്റെ സാജിയുടെ സ്നേഹം കൂടുതൽ അറിഞ്ഞാൽ തനിക്ക് എല്ലാം കൈവിട്ട് പോവും...  മനസ് നിയന്ത്രിച്ചേ പറ്റും...  താനൊരു പ്രവാസിയാണ്..  പ്രിയപെട്ടവരുടെ പണം കായ്ക്കുന്ന മരം...  ആ മരത്തിന്റെ ഊർജമാണ്  തന്റെ സാജി..   ആ ഊർജം ഒരുപാട് കിട്ടിയാൽ താൻ പെട്ടുപോവും ഈ അവസ്ഥയിൽ.. 

     നിസാറിന്റെ 2. 3 ദിവസത്തെ മാറ്റം സാജി മനസിലാക്കിയിരുന്നു...  ആ മനസ് വേദന കൊണ്ട് നിറയുകയാണെന്ന് അവൾക്ക് അറിയാമായിരുന്നു..  അത്‌ കൊണ്ട് അവൾ പരാതി പറയാനും സങ്കടം പറയാനും പോയതേയില്ല...  എല്ലാം ഉള്ളിൽ അടക്കി വെച്ചു...  തന്റെ ഇക്കാനെ വേദനിപ്പിക്കാൻ തനിക്കാവില്ല ഒരിക്കലും...
അവന്റെ എല്ലാം കാര്യങ്ങളും നോക്കി ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോവുമ്പോൾ അവനും ചിന്തിച്ചു...  തന്റെ സാജി പരാതി ഒന്നും പറയാതെ തന്നെ മൗനമായി സ്നേഹിക്കുന്നത് എന്തിനാ എന്ന്.    പരസ്പരം  ഒന്നും പറയാതെ അവൻ അവളെയും അവൾ അവനെയും അറിഞ്ഞു കഴിഞ്ഞിരുന്നു... പക്ഷെ അധികം ദിവസമൊന്നും അങ്ങനെ നില്ക്കാൻ അവരുടെ മനസ് സമ്മതിച്ചില്ല...  ഓരോ ദിവസവും അവളുടെ മുഖം കാണുമ്പോൾ അവന്റെ സങ്കടം കൂടി വന്നു.. 

ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു അവൾ റൂമിലേക്ക് വന്നു... ഇക്കാനെ റൂമിൽ കണ്ടതേയില്ല...  എന്തായാലും മിണ്ടുകയാണെങ്കിൽ ഒന്നോ രണ്ടോ വാക്ക് അത്രേ ഉണ്ടാവുള്ളൂ... കൂടുതലൊന്നും സംസാരിക്കാറേയില്ല  അവൾക്ക് എന്തോ അന്നാദ്യമായിട്ട് സങ്കടം വന്നു..   ഇത്ര ദിവസവും താൻ വരുമ്പോൾ ഇക്കാ റൂമിൽ ഉണ്ടാവും..  ഇന്ന് ആ പതിവ് ഇല്ലാതിരുന്നപ്പോൾ അവൾക്ക് കരച്ചിൽ വന്നു..  ഹൃദയം നുറുങ്ങുന്ന പോലെ തോന്നി...  ഇക്കാനെ നോക്കിയിട്ട് എവിടെയും കണ്ടില്ല...  അവൾ വാതിൽ മെല്ലെ ചാരി...  കട്ടിലിൽ വന്നു കിടന്നു..   അവളുടെ 3 ദിവസത്തെ കണ്ണുനീർ കൊണ്ട്  ആ തലയണ പൊതിഞ്ഞു...  അപ്പോഴാണ് നിസാർ റൂമിലേക്ക് വന്നത്...  അവളുടെ കരച്ചിൽ അവന്റെ കാതിൽ പതിഞ്ഞു..   സാജി...  അവന്റെ വിളി കേട്ട് അവൾ പിടഞ്ഞെഴുന്നേറ്റു...  എന്താ മോളെ നിനക്ക്...  സുഖമില്ലേ...  ഒന്നുമില്ല ഇക്കാ...  എനിക്ക് അറിയാം നിന്റെ സങ്കടം...  സാജി നിന്നെ വിട്ട് പോവാൻ എനിക്ക് പറ്റൂല്ല മുത്തേ...  അത് കൊണ്ടാ ഞാൻ..   ഇക്കാ....  വേണ്ടാ...  എനിക്ക് അത്‌ സഹിക്കാൻ വയ്യ..  എന്റെ ഇക്കാ എന്നോട് മിണ്ടിയിലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഇങ്ങനെ ജീവിച്ചിരിക്കുന്നത്...  എല്ലാം സഹിക്കാം നമ്മുക്ക്..   ഈ അകലം അല്ലാതെ...  ഇല്ല മോളെ..   ഇനി ഉണ്ടാവില്ല .   അവളെ നെഞ്ചിലേക്ക് ചായ്ച്ചു അവൻ കിടന്നു... 

 ദിവസങ്ങൾ മണിക്കൂറായി  മണിക്കൂർ മിനിറ്റുകളായി ആ ദാമ്പത്യ ബന്ധത്തിന് ഇന്നേക്ക് ഒരു മാസം...  കൂടെ  അവന്  തിരിച്ചു പോവാനുള്ള സമയവും അടുത്തു വന്നു
അതിനിടയിൽ അവർ സാജിയുടെ വീട്ടിൽ പോയി എല്ലാരേയും കണ്ടു വന്നു...

     നാളെയാണ് നിസാർ  മടങ്ങി  പോകുന്നത്...  അന്ന് എല്ലാവരും ഒരുമിച്ചു ഫുഡ് കഴിച്ചു...  എല്ലാവരുടെയും മുഖത്ത് സന്തോഷം...  നിസാറിന്റെയും സജിയുടേയും ഉപ്പന്റെയും മുഖം ഒഴിച്ച്... 

    സാജി....  വേദനയോടെ ഇക്കാന്റെ  വിളി അവളുടെ കാതിൽ വന്നു ചേർന്നു...  ഇക്കാന്റെ ഈ  നെഞ്ചിലെ ചൂട് തന്നിൽ നിന്ന് അകലാൻ ഇനി മണിക്കൂറുകൾ മാത്രം.   അവളുടെ കണ്ണുനീർ അവന്റെ ഹൃദയത്തെ പൊളിച്ചു കൊണ്ടിരുന്നു..   മോളെ..   നീ ഇങ്ങനെ കരയല്ലേ....  നിന്റെ കണ്ണുനീർ എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് മോളെ...  അവനും കരയുകയായിരുന്നു...  തന്റെ സാജിയെ വിട്ട്...  ഒരു മാസത്തെ ദാമ്പത്യജീവിതം..   സ്നേഹിച്ചും സന്തോഷിച്ചു ജീവിക്കാൻ തുടങ്ങിയെട്ടെയുള്ളു താനും തന്റെ സാജിയും...  ഇത്ര വേഗം വിധി തന്നെ ഇവളിൽ നിന്ന് തട്ടിയകറ്റുന്നു...  അക്കരെ ഞാനും ഇക്കരെ തന്റെ സാജിയും ഇനി കണ്ണുനീർ കൊണ്ട് കഥ പറയുന്ന നാളുകൾ..   ഉപ്പ പറഞ്ഞത്  പോലെ പ്രവാസിയുടെ വേദന ആരറിയാൻ...  കൂടെ അവന്റെ ഭാര്യയുടെയും....  ഓരോന്ന് ഓർത്തും പറഞ്ഞും ആശ്വസിപ്പിച്ചും സ്നേഹം കൈ മാറിയും എപ്പോയോ അവർ ഉറങ്ങിപ്പോയി....

    പുലർച്ചെ 4 മണിക്ക് അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് സാജി കണ്ണ് തുറന്നത് ...  തന്നെ വലിഞ്ഞു മുറുക്കിയ തന്റെ  സ്നേഹത്തണലാവുന്ന കൈകൾ മെല്ലെ അവൾ തന്റെ ശരീരത്തിൽ നിന്ന് മാറ്റി...  അതവൻ അറിഞ്ഞത് പോലെ സാജിയെ ഒന്നുകൂടെ അവൻ കെട്ടിപിടിച്ചു...  സാജി...  ഞാൻ പോണില്ല...  വയ്യ എനിക്ക്...  അവൻ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു..   ഇക്കാ...  എഴുന്നേൽക്ക്..   പ്ലീസ്..   അവളുടെ നിർബന്ധം കൊണ്ട് അവൻ എഴുന്നേറ്റു..  അവർ കുളിച്ചു ഫ്രഷായി വന്നു നിസ്‌ക്കരിച്ചു...  6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങണം.    സാജി അടുക്കളയിലേക്ക് പോവാൻ നിൽക്കുമ്പോൾ ആണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത്...  സാജി വേഗം പോയി വാതിൽ തുറന്നു..  മുന്നിൽ നവാസ്..  സാജിതാ..  ഇക്കാ എഴുനെറ്റിലെ..   പോവാൻ ടൈമായി വരുന്നു..  അവന്റെ ചോദ്യം കേട്ട് നിസാർ പുറത്തേക്ക് വന്നു..  എഴുന്നേറ്റെടാ..  എന്താ ഒരു ഉന്മേഷം അല്ലെ എന്നെ ഇവിടുന്ന്  ഓടിക്കാൻ..   ഇക്കാ ഓരോന്ന് സംസാരിച്ചു നിൽക്കാതെ പെട്ടെന്ന് റെഡിയാവാൻ നോക്ക്..  സാജി അവന്റെ കൈ പിടിച്ചു..  ഒന്നും പറയല്ലേ എന്നർത്ഥത്തിൽ....  പിന്നെ അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് തന്നെ കടന്നു...  സാജിത താഴേക്ക് ചെന്നു..  അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ഉമ്മയും തസ്നിയും കൂടെ ആമിന തത്തയും..   എല്ലാവർക്കും ഭയങ്കര ആഘോഷം...  അത്‌ കണ്ട് അവളുടെ കണ്ണൊന്ന് നിറഞ്ഞു..   ആഹാ നീ വന്നോ..  ഉമ്മയാണ്...  നീ ഈ ചായ കൊണ്ട് അവൻ കൊടുക്ക്..   എന്നിട്ട് വേഗം ഇറങ്ങാൻ പറ..   അല്ലെങ്കിൽ വേണ്ട..  ഇന്ന് കൂടെ  ഒരു ചായ നീ തന്നെ ഉണ്ടാക്കി കൊടുക്ക്..  ഉമ്മാന്റെ സമ്മതം കിട്ടിയപ്പോൾ അവൾ ചായ ഉണ്ടാക്കി റൂമിലേക്ക് നടന്നു..  നിസാറിന് ചായ കൊടുത്തു..  പെട്ടെന്ന് ഇറങ്ങാനായിട്ട് പറഞ്ഞു.    ഇക്കാക്കാ...  നവാസിന്റെ വിളി താഴേന്ന് കേട്ടു...  ആഹാ വരുന്നു....

സാജി...   മോളെ...   ഞാൻ പോയി വരട്ടെ...  വിഷമിക്കരുത്...  നന്നായി ഭക്ഷണം കഴിക്കണം..   ഉപ്പാനെ നോക്കണം...  കരയരുതേ ഞാൻ പോവുമ്പോൾ..   അത്‌ കണ്ട് കൊണ്ട് പോവാൻ നിന്റെ ഇക്കാക്ക് കഴിയില്ല...  ഇല്ല ഇക്കാ..   കരയില്ല..   മ്മ്മ് പോയി വരട്ടെ..   അവൻ അവളുടെ മുഖം തന്നിലേക്ക് ചേർത്തു ആ മുഖത്ത് ചുംബിച്ചു... സലാം പറഞ്ഞു അവളെ നോക്കാതെ പുറത്തേക്ക് നടന്നു... 

   താഴെ ഉമ്മയും ഉപ്പയും തസ്നിയും എല്ലാവരും ഉണ്ട്...  നവാസ് വണ്ടി സ്റ്റാർട്ട് ചെയ്തു വിളിച്ചു കൊണ്ടേയിരിക്കുന്നു...  ഉപ്പാ ഞാൻ പോയി വരട്ടെ..   ഉമ്മാ...  പോയി വരട്ടെ..   തസ്‌നി ശരി....  അസ്സലാമു അലൈക്കും...  ഉപ്പ സലാം മടക്കി വീങ്ങിപൊട്ടി റൂമിലേക്ക് പോയി...   കോണി പടിയിൽ സാജിയുടെ നിഴൽ നിസാറിന് കാണാമായിരുന്നു...  അവളെ ഒന്ന് നോക്കി ഒന്നും പറയാതെ വണ്ടിയുടെ അടുത്തേക്ക്...
വൈകാതെ എയർപോർട്ടിലെക്കും

പ്രിയതമയെ തനിച്ചാക്കി
 നിസാർ ദുബായിലേക്ക്..... ✈✈

 ( തുടരും )

( അഭിപ്രായങ്ങൾ.  വിമർശനങ്ങൾ... അറിയിക്കുക..  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

   
     ❤ജാസ്മിൻ ❤

"സാജിത " Part -15
==================

 (വായനക്കാരെ അധികമൊന്നും ബോറടിപ്പിക്കുന്നില്ല ട്ടോ..  ഉടൻ തന്നെ സ്റ്റോറി അവസാനിപ്പിക്കും കേട്ടോ..  ഒന്ന് ക്ഷെമിക്കണേ )

  """""""""

വണ്ടിയിൽ നിന്ന് നവാസ് ഓരോന്ന് ചോദിച്ചിട്ടും നിസാർ അതിനൊന്നും മറുപടി പറയാതെ അവന്റേതായ ലോകത്ത് ഒതുങ്ങി....  ഭൂമിയിലേക്ക് ഒന്ന് താഴ്ന്നു പോയെങ്കിൽ എന്ന് വരെ അവൻ ഓർക്കാതിരുന്നില്ല....
അങ്ങനെ നിസാർ പ്രവാസി മണ്ണിൽ വീണ്ടും എത്തി ചേർന്നു..  ദുബായ് എയർപോർട്ടിൽ അഷ്‌കർ ഉണ്ടായിരുന്നു... റൂമിലേക്കുള്ള  യാത്രയിൽ  അഷ്കറിനോട്  എല്ലാകാര്യങ്ങളും നിസാർ വിശദികരിച്ചു..  കേട്ടപ്പോൾ സങ്കടം തോന്നിയെങ്കിലും  പെട്ടെന്ന് തന്നെ നീ നല്ലൊരു തീരുമാനത്തിൽ എത്തണമെന്ന് പറഞ്ഞു അഷ്‌കർ നിസാറിനെ ആശ്വസിപ്പിച്ചു...  റൂമിലെത്തി പിറ്റേന്ന്  തന്നെ നിസാർ ജോലിയിലേക്ക് കയറി...

       വീട്ടിൽ സാജിയുടെ അവസ്ഥ പരിതാപകരമായിരുന്നു...  യാതനകളും വേദനകളും ഒത്തിരി സഹിക്കേണ്ടി വന്നു അവൾക്ക് നിസാറിന്റെ പിരിയലോടെ...  ദേഹോപദ്രവം ഒന്നും ഇത് വരെ ഉണ്ടായില്ലെങ്കിലും വാക്കുകൾ കൊണ്ട്  സഹിക്കാൻ പറ്റാതായിരിക്കുന്നു..  എല്ലാം സഹിക്കും.. കൂടെ  അല്ലാഹുവിനോട് പറയും...  ഇക്കനോടും ഉപ്പാനോടും പരാതി ഒന്നും  പറയാതെ അവൾ  ഓരോ ദിവസവും തള്ളി നീക്കി ....  എന്നും നിസാറിന്റെ വിളി അവൾക്ക് ഒരു ആശ്വാസമായിട്ടുണ്ടായിരുന്നു...  ഒന്നും അവൾ പറഞ്ഞില്ലെങ്കിലും അവനറിയാമായിരുന്നു അവളുടെ വേദന.... അവൾക്ക് തന്റെ വീട്ടിൽ കഷ്ട്ടപാട് ആണെന്ന്...

      ദിവസങ്ങൾ അങ്ങനെ നടന്നു നീങ്ങി...  ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു അവൾ റൂമിലേക്ക് കയറിയപ്പോൾ പെട്ടെന്ന് ഒരു തല ചുറ്റൽ...  അവൾക്ക്  വല്ലാത്ത ക്ഷീണം...  ആരോടും പറയാൻ അവൾക്ക് കഴിഞ്ഞില്ല..  ആ രാത്രി എങ്ങനെയോ അവൾ കഴിച്ചു കൂട്ടി...  രാവിലെ എങ്ങനെയോ അവൾ ഉപ്പാന്റെ അരികിൽ ചെന്ന് കാര്യം പറഞ്ഞു...  ഉപ്പ അവളെയും കൂട്ടി പെട്ടെന്ന് ഹോസ്പിറ്റലിൽ പോയി..   അദ്ദേഹത്തിന് പേടി തുടങ്ങി..   തന്റെ മോൾക്ക് ഒന്നും ഉണ്ടാവരുതേ എന്ന് പുറത്തിരുന്നു  ആ വൃദ്ധൻ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു...  എന്റെ കുഞ്ഞ്   എന്നെ ഏൽപ്പിച്ചു പോയ നിധിയാണ് അല്ലാഹ്... ഒന്നും വരുത്തല്ലേ....

പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് വന്നു...  എന്താ ഡോക്ടർ...  എന്റെ മോൾക്ക്..  എന്തെങ്കിലും പ്രശ്നം ഉണ്ടോ...  ഏയ് നിങ്ങളെ മോൾക്ക് ഒന്നുമില്ല...  നിങ്ങൾ ഒരു ഉപ്പൂപ്പാ ആവാൻ പോവുന്നു...  നിങ്ങളുടെ മകൾ ഗർഭിണിയാണ്...  അല്ലാഹ്...  എന്റെ മോള് എവിടെ...  അവർക്ക് കുഴപ്പം ഒന്നുമില്ല...  നിങ്ങൾ പേടിക്കാതിരിക്കൂ...  പെട്ടെന്ന് സാജിത പുറത്തേക്ക് വന്നു...  മോളെ....  നീ....  ഉപ്പാനെ പേടിപ്പിച്ചലോ...  ഉപ്പാ എനിക്ക് ഒന്നുമില്ല...  അവളുടെ മുഖം കണ്ടപ്പോൾ അദ്ദേഹത്തിന് ഒരുപാട് സന്തോഷം തോന്നി...  മോളെ... വേഗം  അവനെ വിളിച്ചു പറയ്യ്...  അപ്പോൾ തന്നെ അവൾ നിസാറിനെ വിളിച്ചു...  ഈ സമയം  അവളുടെ കാൾ കണ്ട് അവൻ ഞെട്ടി... വിളിക്കുന്ന ടൈം ആയിട്ടുമില്ല..  എന്താ സാജി..  പ്രോബ്ലം വല്ലതും..   ഒന്നുമില്ല ഇക്കാ...  ഒരു സന്തോഷവാർത്ത ഉണ്ട്...  ഇക്കാ ഒരു ഉപ്പ ആവാൻ പോവുന്നു..   അല്ലാഹ് അൽഹംദുലില്ലാഹ്....  മോളെ നീ...  അതെ ഇക്കാ..   ഹോസ്പിറ്റലിൽ ആണുള്ളത്...  ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം...  ഞാൻ ഉപ്പാക്ക് കൊടുക്കാം...  അവൾ വേഗം ഉപ്പാന്റെ കയ്യിൽ ഫോൺ കൊടുത്തു...  ഉപ്പാ... സലാം പറഞ്ഞു കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു...  ഉപ്പാ...  പോകുമ്പോൾ അവൾക്ക് ആവശ്യമുള്ളതൊക്കെ ഉപ്പ വാങ്ങി കൊടുക്കണേ...  ആഹാ മോനെ...  അത്‌ നീ പറഞ്ഞില്ലെങ്കിലും എന്റെ മോൾക്ക് ഞാൻ വാങ്ങിക്കൊടുക്കും...  അദ്ദേഹം ചിരിയോടെ പറഞ്ഞു.. നിസാർ അറിഞ്ഞു ഉപ്പാന്റെ സന്തോഷം....  ആ മുഖത്തുള്ള ചിരി കാണാൻ തോന്നുവാ ...  ഒരുപാട് നാളായിട്ട് ആ ചിരി മാഞ്ഞിട്ട്...  ഇപ്പോഴാണ് ആ മുഖം വീണ്ടും... ഒരു ഉപ്പുപ്പയാവാൻ പോവുന്ന കാര്യം അറിഞ്ഞപ്പോൾ...
അതിലേറെ അവൻ മറ്റൊരു മുഖം കാണാൻ ആഗ്രഹിച്ചു...  തന്റെ സാജിയുടെ നാണത്താൽ വിരിഞ്ഞ ആ സുന്ദര മുഖം...  തന്റെ ജീവന്റെ തുടിപ്പിനെ തലോടാൻ....  ഒരായിരം ചുംബനം കൊണ്ട് മൂടാൻ... .. 

        സാജിയും ഉപ്പയും വീട്ടിലെത്തിപ്പോൾ ആരും എഴുന്നേറ്റതായി കണ്ടില്ല....  മോളെ നീ പോയി റെസ്റ്റ് എടുക്ക്.  എനിക്ക് കുഴപ്പമൊന്നുമില്ല ഉപ്പാ...  ആഹാ അറിയാം..  എന്നാലും നീ പൊയ്ക്കോ...  അവൾ റൂമിൽ പോയി ഡ്രസ്സ് മാറി അടുക്കളയിൽ ചെന്ന് വേഗം ചായ ഉണ്ടാക്കി ഉപ്പാക്ക് കൊണ്ട് കൊടുത്തു...  എന്തിനാ മോളെ നീ വേണ്ടാത്ത പണിക്ക് പോയെ...  സാരമില്ല ഉപ്പാ...  ഉപ്പ ഇത് കുടിക്ക്...  അവൾ വീണ്ടും അടുക്കളയിൽ ചെന്ന് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി..   വല്ലാത്ത ക്ഷീണം...  ഒന്ന് പോയി കിടക്കാൻ മുകളിലേക്ക് കയറി...  അവൾ പോകുന്നത് കണ്ടാണ് ഉമ്മാ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്..  എവിടേക്കാണെടീ ഓടുന്നെ...  ചായ ഒക്കെ ആരാ കൊണ്ട് തരിക...  അവരുടെ സംസാരം കേട്ട് ഉപ്പ ടൈനിംഗ് ഹാളിലേക്ക് വന്നേ...  ആയിശു...  അവൾക്ക് വയ്യ..  അവൾ ഒന്ന് റസ്റ്റ് എടുത്തോട്ടെ...  എന്താ ഇവൾക്ക്...  സാഹിബ്‌ കാര്യങ്ങളൊക്കെ ആയിഷുമ്മാനോട് പറഞ്ഞു..  എന്നിട്ടും അവർക്ക് ഒരു കുലുക്കവും ഇല്ല...  ഓ ഇനി അതിന്റെ കുറവും കൂടെ ഉള്ളൂ...  ഉമ്മാന്റെ  വാക്കും കേട്ടാണ് തസ്നിയും നവാസും കൂടെ അങ്ങോട്ട് വന്നു...  സാജിത ഒന്നും മിണ്ടാതെ നില്ക്കുകയാണ്... 
ഇനി താനിങ്ങനെ മൗനം പാലിച്ചിട്ട് കാര്യമില്ല...  അല്ലെങ്കിൽ ഒരുപാട് നഷ്ട്ടങ്ങൾ ഇനിയും ഉണ്ടാവും...  സാഹിബ്‌ ധൈര്യത്തോടെ മുന്നോട്ട് വന്നു...  ഈ വീട്ടിലെ എല്ലാവരും കേൾക്കാനായിട്ട് പറയ്യാ...  സാജിതക്ക് ഇപ്പോൾ സുഖമില്ലാത്ത അവസ്ഥയാണ്...  ഈ വീട്ടിലേക്ക് ഒരു കുഞ്ഞ് വരാൻ പോവുകയാണ്...  ആ കുട്ടിയെ ഇത്രയും നാൾ കഷ്ട്ടപെടുത്തിയത് പോലെ ഇനിയും  കഷ്ട്ടപെടുത്താൻ നിന്നാൽ എല്ലാവരും വിവരം അറിയും...  ഓ പിന്നെ എന്തോന്ന് അറിയാനാ....  ആയിഷുമ്മ പൊട്ടി തെറിച്ചു...  അറിയാൻ ഒന്നുമില്ല ആയിഷ...  പുന്നാര മോൻ ഗൾഫിലെ ജോലി മതിയാക്കി നാളെ തന്നെ ഇങ്ങ് വരും...  ഓർത്തോ...  നിങ്ങളുടെ ഈ ആഡംബര ജീവിതമൊക്കെ അങ്ങ് നിൽക്കും...  സാഹിബിന്റെ വാക്കുകൾ കേട്ട് ആയിഷുമ്മ ഒന്ന് പേടിച്ചു...
അവർ അതിന് മറുപടി പറയാതെ അങ്ങ് പോയി....
മോളെ....  നീ പൊയ്ക്കോ...  എന്നെ നീ നോക്കണ്ട...  ഇന്ന് നീ ഭക്ഷണം ഉണ്ടാക്കാതെ ഉണ്ടാക്കി  കഴിക്കാൻ പറ്റുന്നവർ കഴിക്കട്ടെ...

     ഉപ്പാന്റെ വാക്കുകൾ സാജിക്ക് എന്തോ ഒരു സമാധാനം നൽകിയത് പോലെ..  ആ വാക്കിന്റെ ഉറപ്പിൽ അവൾ റൂമിലേക്ക് പോയി..  മുഖം നന്നായി കഴുകി കുറച്ച് നേരം കിടന്നു...  തന്റെ വയറ്റിൽ മെല്ലെ ഒന്ന് തൊട്ടു...  തന്റെയും തന്റെ ഇക്കാന്റെയും സ്നേഹത്തിന്റെ മണിമുത്ത്... തന്റെ ജീവിതത്തിന് ഒരു അർത്ഥം വന്നു തുടങ്ങി...  താൻ  ഒരു ഉമ്മയും ഇക്കാ ഒരു ഉപ്പയും ആവാൻ പോവുന്നു...  നാണം കൊണ്ട് അവളുടെ മുഖം ചുവന്നു...  ഉടൻ അവൾ ഫോൺ കയ്യിലെടുത്തു...  അപ്പോൾ അവളുടെ ആഗ്രഹം അറിഞ്ഞ പോലെ നിസാറിന്റെ കാൾ വരുന്നു...  ഫോൺ അറ്റൻഡ് ചെയ്ത് അവൾ ചെവിയോട് ചേർത്തു...  സാജി....  നീ എന്തെടുക്കുവാ മുത്തേ...  ഞാൻ ഇവിടെ ഉണ്ട് ഇക്കാ...  ക്ഷീണം ഉണ്ടോടാ...  എന്താ എന്റെ പൊന്നിന് വേണ്ടേ...  എനിക്ക് ഒന്നും വേണ്ട ഇക്കാ..  ഇക്കാ ഉടൻ വന്നാ മതി...  വരാം മോളെ...  മനസ്സിൽ കുറച്ച് കാര്യങ്ങൾ ഉണ്ട്...  ശരിയായി വരുന്നുണ്ട്...  നീ ദുആ ചെയ്യ് ട്ടോ...  നമ്മുടെ കുഞ്ഞ് എന്തെടുക്കുവാ... എന്റെ മോൾക്ക്  ഒരു ഉമ്മാ കൊടുക്ക് നീ...  അപ്പോൾ ഉറപ്പിച്ചോ...  ഉറപ്പിച്ചു ഞാൻ...  നിന്നെ പോലെ ഒരു മോള്...  നിന്റെ സ്വഭാവം...  നിന്റെ സൗന്ദര്യം...  എല്ലാമുള്ള നിസാറിന്റെ പൊന്നുമോൾ...  അവൾക്ക് നിസാറിന്റെ വാക്കുകൾ കേട്ട് അവനരികിൽ ഓടി എത്താൻ കൊതി തോന്നി...

     ദിവസങ്ങളും മാസങ്ങളും കടന്നു പോയി.......

      സാജിയെ പ്രസവത്തിനായി വീട്ടിലേക്ക് കൊണ്ട് പോയി....  അധികനാൾ കഴിഞ്ഞില്ല....  നിസാറിന്റെ  ആഗ്രഹം പോലെ  സാജി ഒരു പെൺകുഞ്ഞിന് ജന്മം നൽകി.... സന്തോഷ ദിനങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്...   ഓരോ വിളിയിലും തന്നെയും മോളെയും നെഞ്ചോട് ചേർക്കുന്ന തന്റെ ഇക്കാ

 സാഹിബ്‌ ഇടക്ക് അവിടെ പോവും... കൂടെ പെങ്ങന്മാരും  അവരല്ലാതെ  ആ വീട്ടിൽ  നിന്ന് മറ്റൊരാളും വന്നതേയില്ല....

സാഹിബിന്റെ വാക്കിന്റെ മേൽ കുറച്ചൊക്കെ വീട്ടുകാരും അടങ്ങിയിരുന്നു....  അത് കൊണ്ട് അധികമൊന്നും ഗർഭാവസ്ഥയിൽ സാജിക്ക് കഷ്ടപ്പെടേണ്ടി വന്നില്ല.... എങ്കിലും ഉപ്പാന്റെ കണ്ണിൽ പെടാതെ പലപ്പോഴും അവളെ അവർ എല്ലാവരും കഷ്ട്ടപെടുത്തിയിരുന്നു .. ഉമ്മാന്റെ കൂടെ എല്ലാത്തിനും
 നിന്ന് നവാസും തസ്നിയും തന്ത്രമായി കളിച്ചു...  അവരുടെ അഭിനയ സ്നേഹം കണ്ട് ആ സ്ഥലം നവാസ് അവന്റെ പേരിൽ എഴുതി വാങ്ങിച്ചു...  ഈ സംഭവങ്ങളൊക്കെ നടക്കുന്നത് സാജി പ്രസവത്തിന് വീട്ടിൽ പോയ സമയത്തായിരുന്നു..  വീട്ടിൽ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ നിസാർ അറിയുന്നുണ്ടായിരുന്നു....  തനിക്കും കൂടെ അവകാശപ്പെട്ട ആ സ്ഥലം  തന്റെ അനിയന്  സന്തോഷത്തോടെ കൊടുക്കാൻ തനിക്ക് സമ്മതമായിരുന്നു..  പക്ഷെ അവൻ തന്നെ വീഴ്ത്താൻ ശ്രെമിച്ചാൽ വിട്ട് കൊടുക്കാനാവുമോ...

 ഒരു ദിവസം രാവിലെ കോളിങ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ടാണ് നവാസ് വാതിൽ തുറന്നത്... 

    മുന്നിൽ പോലീസ്...
അവനൊന്ന് ഞെട്ടി....

   (തുടരും )

 (അഭിപ്രായങ്ങൾ വിമർശനങ്ങൾ അറിയിക്കുക..  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം ) 

       ❤ജാസ്മിൻ ❤

"സാജിത " Part -16
------------------

പോലീസിനെ കണ്ടതും നവാസ് പിന്തിരിഞ്ഞു...   എങ്ങോട്ടാടാ ഓടുന്നെ..  നില്ക്കവിടെ.. ഇൻസ്‌പെക്ടർ  അവന്റെ അടുത്തേക്ക് അടുത്തു..  നിന്റെ പേര് എന്താടാ...  നവാസ്...  ഈ വീട്ടിൽ വേറെ ആരൊക്കെയുണ്ട്...  ഞാനും ഉമ്മയും വൈഫും...  പിന്നെ ആരുമില്ലേ...  ആഹാ ഉണ്ട് ഉപ്പ ഉണ്ട്...  ആരാ അബൂബക്കർ...  അത്‌ ഉപ്പയാണ്...  എന്നാൽ അയാളെ വിളിക്ക്...  അവൻ പെട്ടെന്ന് സാഹിബിനെ വിളിച്ചു കൊണ്ട് വന്നു..  താനാണോ അബൂബക്കർ സാഹിബ്‌..   അതെ സാർ...  എന്നാൽ  തന്റെ പേരിൽ ഒരു കേസ് ഉണ്ട്..  വന്ന് വണ്ടിയിൽ കയറ്...  എന്താ സാർ കാര്യം...  എന്താന്ന് അറിഞ്ഞിട്ടേ താൻ കയറുള്ളു...  പിന്നിൽ നിന്ന്  നവാസും ആയിഷുമ്മയും തസ്നിയും മുഗാമുഖം നോക്കി..  പരസ്പരം നോക്കി  ചിരിക്കുന്നു...  വീണ്ടും പോലീസിന്റെ സൗണ്ട് പൊങ്ങി...  എന്താടോ താൻ നോക്കുന്നെ...  തന്നോട് അല്ലെ പറഞ്ഞേ...  എന്താ എന്ന് അറിയാതെ  സാഹിബ്‌ പേടിയോടെ വണ്ടിയിൽ കയറി..  അദ്ദേഹത്തിന്റെ  മുഖം ശ്രെദ്ധിച്ച ഇൻസ്‌പെക്ടർ അദ്ദേഹത്തിന്റെ പുറത്ത് തട്ടി പറഞ്ഞു...  സോറി..  താങ്കളെ പുറത്ത് കടത്താൻ ഇതേ വഴി ഉണ്ടായിരുന്നുള്ളൂ...  അവനുള്ളത്‌ നമുക്ക് വഴിയേ കൊടുക്കാം
അവർ പറയുന്നത് മനസിലാവാതെ അദ്ദേഹം അവരുടെ മുഖത്തേക്ക് നോക്കി...

     പേടിക്കണ്ട ഞാൻ   നിസാറിന്റെ ഫ്രണ്ട്‌ ആണ്   പേര് അനസ്... വീട്ടിൽ ഒരുപാട് പ്രോബ്ലം നടക്കുന്നതായി അവൻ വിളിച്ചു പറഞ്ഞിരുന്നു...  അതൊക്കെ ഡീറ്റെയിൽസ് ആയി അറിയാൻ വേണ്ടിയാ ഉപ്പാനെ പുറത്തെത്തിച്ചത്...  അപ്പോഴാണ് സാഹിബിന് കുറച്ചൊരു സമാധാനം ആയത്..  വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ സാഹിബ്‌ വിശദികരിച്ചു പറഞ്ഞു...  ഉപ്പാ... കുറച്ച് നാൾ അവർ ഒറ്റക്ക് അവിടെ നിൽക്കട്ടെ.  ഉപ്പ എന്റെ കൂടെ നിലക്ക്...  നിസാറിന്റെ കാര്യങ്ങൾ ഒക്കെ ആവട്ടെ....

      നിസാർ ഇതിനിടക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നു...  ആ വീട്ടിൽ നിന്ന് ഒന്നും തന്നെ ഇനി പ്രേതിക്ഷിക്കേണ്ടെന്ന് അവനറിയാമായിരുന്നു... 
സാജിയുടെ അനിയത്തിയെ വിവാഹം കഴിച്ചയച്ചു..   ഉപ്പാന്റെ സ്വപ്‍നം പോലെ ഉപ്പാന്റെ പേരിൽ ഒരു  സുന്ദരമായ വീട് ആ നാട്ടിൽ ടൗണിൽ ഉയർന്നു വന്നു...  നിസാർ ആരോടും പരാതി പറയാതെ ഓരോ ദിവസവും കഴിച്ചു കൂട്ടി... 
വീടിന്റെ പണി ഏകേദശം ഒക്കെ ആയി വരുന്നുണ്ട്... ഉപ്പാനെയും സാജിയെയും മോളെയും ഉടൻ തന്നെ വീട്ടിലേക്ക് കൊണ്ട് വരണം...  ഇനിയും ആ വീട്ടിലേക്ക് അവരെ പറഞ്ഞയച്ചാൽ നവാസ് അവരെ കൊല്ലും..  അതിന് തന്റെ ഉമ്മയും കൂടെ കൂട്ട് നിൽക്കും...
ഉപ്പാനെ വിളിച്ചു എല്ലാം കാര്യങ്ങളും അറിഞ്ഞു കൊണ്ടേയിരുന്നു...

     ഇനി തനിക്ക് എല്ലാം കാര്യങ്ങളും റെഡിയാക്കി തന്റെ മോളെ കാണാൻ നാട്ടിൽ എത്തണം...  മോൾക്ക് ഇപ്പോൾ 6 മാസം കഴിഞ്ഞിരിക്കുന്നു... അവളെ കാണണം തനിക്ക് ഇനി..   ഉപ്പാനെയും സാജിയെയും കാണണം.... ഇനി എങ്കിലും തനിക്കൊന്ന് ജീവിക്കണം... ഉപ്പാക്കും
 സാജിക്കും തന്റെ മോൾക്കും വേണ്ടി....

      കുന്നോത്ത് വീട്ടിൽ
സാഹിബ്‌ പോയതിൽ ആരും അനേഷിക്കാൻ പോയതേയില്ല...  2 ദിവസം കഴിഞ്ഞിട്ടും ആർക്കും ഒരു താൽപ്പര്യവും തോന്നിയില്ല ഉപ്പാനെ കുറിച്ച് അറിയാൻ... നവാസ് ചോദിച്ചപ്പോൾ അയാൾ വരുമ്പോൾ വരട്ടെ എന്ന മറുപടിയും ഉമ്മാന്റെ വായിൽ നിന്ന് കിട്ടി.... 

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി...  സാജിയും അബൂബക്കർ സാഹിബും പുതിയ വീട്ടിലേക്ക് താമസം മാറി... പിന്നീട് അങ്ങോട്ട് സന്തോഷങ്ങളുടെ നാളുകളായിരുന്നു...

    നിസാറിന്റെ വീട്ടിൽ സന്തോഷങ്ങളുടെ നാളുകൾ വന്നതോടെ കുന്നോത്ത്  വീട്ടിൽ  ആയിഷുമ്മന്റെ  അവസ്ഥ  പരിതാപകരമായിരുന്നു..
നിസാർ ക്യാഷ് അയക്കുന്നത് നിന്നപ്പോൾ നവാസിന് ഒരു പിടി കിട്ടാതായി...  സ്ഥലം അവന്റെ പേരിൽ ആയതോടെ ആയിഷുമ്മക്ക് ആ വീട്ടിൽ ഒരു വേലക്കാരിയുടെ വില പോലും ഇല്ലാതായി...  എല്ലാം ജോലികളും ചെയ്ത് അവർ നന്നേ ക്ഷീണിച്ചു...  പറയുന്ന സമയത്ത് ഒന്നും ചെയ്തില്ലെങ്കിൽ തസ്‌നി അവരെ നന്നായി കഷ്ട്ടപെടുത്തി... കൂട്ടിന് നവാസും...    ശരീരവും മനസും ഒരു പോലെ ക്ഷെയിച്ചു...  അസുഖം വന്നു കിടപ്പിലായി....  വേദനയോടെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി...  തന്റെ മകന് നോക്കുമെന്ന് കരുതി എല്ലാം അവനായി കൊടുത്തു......  എന്നിട്ടും ഈ അവസ്ഥയിൽ തന്നെ നോക്കാൻ ആരുമുണ്ടായില്ല....  അന്നാദ്യമായി അവർ ആഗ്രഹിച്ചു...  ഭർത്താവിനെ കാണാൻ..  മകനെ കാണാൻ...  മരുമകളെ കാണാൻ...  പക്ഷെ മിണ്ടാൻ പോലും പറ്റാത്ത അവസ്ഥയിൽ അവർ എത്തി ചേർന്നിരുന്നു...  മാരകമായ അസുഖം കൊണ്ട് അവർ കിഴ്പെട്ട് കഴിഞ്ഞിരുന്നു....

ഒരു ദിവസം അവർ എന്തോ ശരീരത്തിൽ തടയുന്ന  ശബ്ദം അറിഞ്ഞു...  തന്നെ ആരോ എടുത്തു കൊണ്ട് പോവുന്നു..  കണ്ണ് തുറന്നപ്പോൾ നവാസും മറ്റ് രണ്ട് പേരും താങ്ങി പിടിച്ചു പുറത്തേക്ക് കൊണ്ട് പോവുന്നു...   അവർ ദയനീയമായി അവനെ നോക്കി...  ഉമ്മ നോക്കണ്ട...  ഉമ്മാനെ നോക്കാൻ ഇനി എനിക്ക് വയ്യ...  എനിക്ക് ജീവിക്കണം...  അതിനിടയിൽ ഈ ചുമട് ചുമക്കാൻ വയ്യ എനിക്ക്.... എവിടെക്കാ എന്നെ കൊണ്ട് പോവുന്നെ...  ചോതിക്കണമെന്നുണ്ട്...  പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ലാ... . മരിച്ച അവസ്ഥ പോലെ തോന്നി അവർക്ക്...  വണ്ടിയിൽ കയറ്റുന്നു....  പിന്നെ ആ വണ്ടി നിന്നത് വൃദ്ധ സദനത്തിന്റെ മുന്നിലാണ്.... പക്ഷെ ഇതൊന്നും ആരും അറിഞ്ഞെതെയില്ല... 
അങ്ങനെ നാളുകൾ ഓരോന്നായി നീങ്ങി....

ഗൾഫ് ജീവിതത്തിന് വിരാമം കുറിച്ച് നിസാർ നാട്ടിലേക്ക്...

( തുടരും )

(അഭിപ്രായങ്ങൾ വിമർശനങ്ങൾ അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

     ❤ജാസ്മിൻ ❤



"സാജിത " Part -17
----------------------

     ""സനമഹൽ "

     എന്ന നിസാറിന്റെ വീടിന് മുന്നിൽ വണ്ടി വന്നു നിന്നു...  അതിൽ നിന്ന് നിസാർ ഇറങ്ങി... അനസായിരുന്നു നിസാറിനെ കൊണ്ട് വരാൻ എയർപോർട്ടിൽ പോയത്...   സാജിയും ഉപ്പയും മോളും തൽക്കാലം വരണ്ടാ...  എനിക്ക് വീട്ടിൽ വരുമ്പോൾ ആ പൂമുഖത്ത്   സന്തോഷത്തോടെ നിൽക്കുന്ന അവരെ കാണണമെന്ന നിസാറിന്റെ ആഗ്രഹം അവർ സാധിപ്പിച്ചു കൊടുത്തു...   വണ്ടിയിൽ നിന്ന് ഇറങ്ങിയ നിസാർ തന്റെ വീടിന്റെ മുന്നിൽ നിൽക്കുന്നവരെ കൺകുളിർക്കെ കണ്ടു...  തന്റെ ജീവനായ ഉപ്പ...  തന്റെ റൂഹിന്റെ പാതിയായ  തന്റെ സാജി...  തന്റെ എല്ലാമെല്ലാമായ തന്റെ പൊന്നുമോൾ...  ഉപ്പാന്റെ കയ്യിൽ ഇരിക്കുന്ന മോളുടെ അടുത്തേക്ക് നിസാർ അടുത്തു... മോളെ സന്തോഷത്തോടെ കയ്യിൽ എടുത്തു...  ചുംബനം കൊണ്ട് അവളെ കെട്ടിപിടിച്ചു...  കുഞ്ഞു ഉപ്പാനെ അറിയാത്ത പോലെ ചിണുങ്ങി കരഞ്ഞു സാജിയുടെ കയ്യിലേക്ക് മാറി... 

നിസാർ ഉപ്പാനെ കെട്ടിപിടിച്ചോണ്ട് വീട്ടിലേക്ക് കയറി...  അതോടൊപ്പം സാജിയുടെ മുഖത്തേക്ക് അവൻ ഒളി കണ്ണിട്ട് നോക്കാൻ മറന്നില്ല...  അവൾ ചിരിയോടെ തല താഴ്ത്തി...  മതിയെടാ നടക്ക്...  പിന്നിൽ നിന്ന് അനസിന്റെ സൗണ്ട് കേട്ട് അവനൊന്ന് ചമ്മി...  അനസേ ഇരിക്കെടാ...  സാജി വേഗം അടുക്കളയിൽ ചെന്ന് എല്ലാവർക്കും ജ്യൂസുമായി വന്നു...  മോള് ഉപ്പാന്റെ അരികിലേക്ക് കുഞ്ഞിക്കാൽ വെച്ചു നടന്നു വരുന്നു...  ഒരു വയസാവുന്നേയുള്ളു മോൾക്ക്... അവളെ കയ്യിലെടുത്ത് നിസാർ കൊഞ്ചിച്ചു..  കുറച്ച് കഴിഞ്ഞു ഉപ്പയും മോളും നല്ല കമ്പനിയായി

ജ്യൂസ് കുടിച്ചു അനസ് പോവാനായി ഇറങ്ങി... ഡാ പോവല്ലെ..  ഭക്ഷണം കഴിച്ചിട്ട് പോവാം...  വേണ്ടടാ..   എനിക്ക് ഡ്യൂട്ടി ഉണ്ട്..  നിങ്ങൾ അടിച്ചു പൊളിക്ക്..   ഞാൻ നാളെ വരാം...  ബാക്കിയൊക്കെ നമുക്ക് അപ്പോൾ സംസാരിക്കാം...  എന്നാൽ ഒക്കെ ഡാ..   നീ പോയി വാ....  അനസ് യാത്ര പറഞ്ഞിറങ്ങി...

 നിസാർ  തങ്ങൾക്കായി മാറ്റി വച്ച തന്റെ സ്വർഗമായ ആ റൂമിലേക്ക് കടന്നു...  മോളെ ഉപ്പാന്റെ കയ്യിൽ കൊടുത്തു സാജിയും പിന്നാലെ നടന്നു... 
റൂമിൽ കയറി പെട്ടെന്ന് നിസാർ സാജിയെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു..  ഇക്കാ വിട്...  എന്താടീ...  ഇത്ര നാൾ കാത്തിരുന്ന നിനക്ക് ഇപ്പോൾ ഞാൻ വന്നിട്ട് എന്നെ വേണ്ടേ...  ഒന്ന് പോ ഇക്കാ...  സാജി.... അക്കരയും ഇക്കരയും ഇത്രനാൾ നമ്മുടെ മോഹങ്ങൾ ഫോണിൽ കൂടെ  പരസ്പരം പറഞ്ഞു തീർത്തതലേ നമ്മൾ..  നിന്റെ ഇക്കാ ഇതാ വന്നിരിക്കുന്നു മുത്തേ...  നമ്മുടെ ആഗ്രഹങ്ങളൊക്കെ തിർക്കണ്ടേ നമുക്ക്...  ഫോണിൽ കൂടെ ഒത്തിരി കാര്യങ്ങൾ പറഞ്ഞു മോഹിപ്പിക്കാറുണ്ടായിരുന്നലോ നീ..   അതൊക്കെ എവിടെടീ...  പൊന്നെ..  എന്റെ പൊന്നിക്ക ആദ്യം ഒന്ന് ഫ്രഷായി വാ..  എന്നിട്ടും വല്ലതും കഴിക്ക്..  എന്നിട്ടാവാം ആഗ്രഹങ്ങളൊക്കെ...  ഓ ഇനി അതൊക്കെ വേണോ മാഡത്തിനെ ഒന്ന് നെഞ്ചോട് ചേർക്കാൻ...  നീ ഇങ്ങ് വാടി...  അതൊക്കെ പിന്നെ... അത്‌ പറഞ്ഞതും സാജിയെ തന്നിലേക്ക് വലിച്ചിട്ടതും ഒരുമിച്ചായിരുന്നു...  അവൾ അവന്റെ കയ്യിൽ നിന്ന് കുതറി..   വിടില്ല ഡീ നിന്നെ...  കുളിയൊക്കെ കഴിയാൻ നിന്നാൽ നിന്നെ കാണുതോറും എന്റെ കൺട്രോൾ പോവും മുത്തേ.... പിടക്കാതെ നിൽക്കെടീ ഇവിടെ....

       നിസാർ കുളി കഴിഞ്ഞു ടൈനിംഗ് ടേബിളിന്റെ അടുത്തേക്ക് ഭക്ഷണം കഴിക്കാൻ വന്നു..  ഉപ്പയും മോളും കൂടെ സാജിയും ഉണ്ട്....  അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു..  ഇടക്ക്  നിസാർ ഉപ്പന്റെയും സാജിയുടെയും മുഖം  ശ്രെദ്ധിക്കുന്നുണ്ടായിരുന്നു...  അവരുടെ മനസ്സിൽ എന്തോ ഒന്നുള്ളത് പുറത്ത് എഴുതി കാണിക്കുന്നു..  പക്ഷെ അതൊന്നും ചോദിക്കാതെ അവന് സന്തോഷം പ്രേകടിപ്പിച്ചു മോളെ കളിപ്പിച്ചു അങ്ങനെ കഴിച്ചു കൊണ്ടിരുന്നു...

ഭക്ഷണം കഴിച്ചു നിസാർ
    റൂമിൽ എത്തി... പിന്നാലെ സാജിയും ഉണ്ടായിരുന്നു...  റൂമിലെത്തി നിസാർ  സാജിയുടെ മുഖത്തേക്ക് നോക്കി...  പക്ഷെ അവന് മുഖം കൊടുക്കാതെ അവൾ മുഖം താഴ്ത്തി ...  എന്താടീ നിനക്കൊരു വിഷമം ...  ഞാനിവിടെ എത്തിയില്ലേ...  ഏയ് അതൊന്നുമല്ല ഇക്കാ...  പിന്നെ എന്താ എന്റെ മുത്തിന് വിഷമം.. തന്റെ ആഗ്രഹം പോലെ നല്ലൊരു ജീവിതം നമ്മുക്ക് കിട്ടിയില്ലേ...  ആരെയും പേടിക്കാതെ ജീവിച്ചൂടെ ഇനി നമുക്ക്.. എന്താ നിന്റെ മുഖത്ത് വീണ്ടും സങ്കടം...  ഞാൻ വന്നത് ഇഷ്ട്ടയിലെ... ഇല്ലെങ്കിൽ ഞാൻ പോയിക്കോളാം..  ഇക്കാ...  വേണ്ട..  ഇങ്ങനെ ഒന്നും പറയരുതേ. അത്‌ എനിക്ക് സഹിക്കൂല...  എന്നാ പറഞ്ഞു മോളെ...  എന്താണ് എന്ന് ഓപ്പണായി പറയ്യ് നീ... ഇക്കാ..  പറയാം ഞാൻ എല്ലാം.... ഇക്കാ ക്ഷമയോടെ കേൾക്കണം എല്ലാം.. പ്രശ്നം ഒന്നും ഉണ്ടാക്കരുത്.....  ഇല്ലെടീ നീ പറ.... മ്മ്മ്...  ഇക്കാ...  ഇവിടെ നമ്മൾ അല്ലാതെ മറ്റൊരാൾ കൂടെ ഉണ്ട്...  അതാരാ...  നീ ആരെങ്കിലും വിട്ടുജോലിക്ക് വെച്ചോ...  അതല്ല ഇക്കാ...  പിന്നെ ആരാ...  വാ കാണിച്ചു താ... അവിടെ നിൽക്ക് ഇക്കാ.... കാര്യങ്ങൾ പറയട്ടെ

        ഒരു ദിവസം രാവിലെ ഞാനും ഉപ്പയും ചായ കുടിക്കുകയിരുന്നു.. .  പെട്ടന്ന് ഉപ്പാന്റെ ഫോണിലേക്ക് ഒരു കാൾ..  ഉപ്പ ഫോൺ  എടുത്തപ്പോൾ ഒരു വൃദ്ധസദനത്തിൽ നിന്നാണ്..  ഉടൻ തന്നെ അവിടെ എത്തണമെന്ന് പറഞ്ഞു കാൾ കട്ടായി...  ഉപ്പയും ഞാനും പുറപ്പെട്ടു...  പോകുന്നതിനിടയിൽ ഉപ്പ അനസ്‌ക്കനെയും വിളിച്ചു...  അദ്ദേഹവും അവിടേക്ക് എത്തി....  ആരാണ് എന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു... അവിടെ എത്തിയപ്പോൾ  അവിടെത്തെ സുപ്രണ്ട് പറഞ്ഞു...  കുറച്ച് ദിവസം മുൻപ് ഇവിടെ ഒരു സ്ത്രീ  എത്തിയിട്ടുണ്ട്... സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ശരീരം പൊട്ടി ഒലിക്കുന്ന രൂപത്തിൽ....  ആരോ ഇവിടെ കൊണ്ട് വന്നിട്ടതാ...  പേരോ നാടോ പോലും അവർക്ക് അറിയില്ല....  ഞങ്ങൾ അതിനെ റൂമിലേക്ക് മാറ്റി...  നല്ല സ്മെല് ഉണ്ടായിരുന്നു അവർക്ക്...  ഇന്ന് രാവിലെ അവരെ ഒന്ന് മേൽ തുടക്കാൻ വേണ്ടി എടുത്തപ്പോൾ അവരുടെ കോന്തലക്കൽ ഒരു കെട്ടുണ്ടായിരുന്നു. ..  അത്‌ അഴിച്ചു നോക്കിയപ്പോൾ ഒരു നമ്പർ കണ്ടു...  ഉടൻ ഞങ്ങൾ ആ  നമ്പറിൽ വിളിച്ചതാ....  അവരുടെ സംസാരം കേട്ട് ആകെ ഞങ്ങൾ പേടിച്ചു...   അവരുടെ കൂടെ ആളെ കാണാൻ ഞങ്ങൾ പിന്നാലെ പോയി...  അവിടെയെത്തി ആ കിടക്കുന്ന ആളെ കണ്ട് ഞങ്ങൾ അമ്പരന്നു...    തടിയൊക്കെ ക്ഷീണിച്ചു മെലിഞ്ഞു ഒട്ടിയ ഒരു മനുഷ്യ രൂപം.... അത്‌ നമ്മുടെ ഉമ്മ ആയിരുന്നു ഇക്കാ.....  ഉമ്മാനെ കണ്ട് ഞാൻ പൊട്ടി കരഞ്ഞു....  അങ്ങനെ അനസ്‌ക്കന്റെ സഹായത്തോടെ ഞങ്ങൾ ഉമ്മാനെ ഹോസ്പിറ്റൽ ആക്കി...  ചികിത്സ നടത്തി...   നല്ല ട്രീറ്റ്മെന്റ് കൊടുത്തു...  ഇപ്പോൾ സുഖമായി വരുന്നു....  നമ്മുടെ ഉമ്മ ഇവിടെ ഉണ്ട് ഇക്കാ...  ഇക്കാ വന്നിട്ട് എല്ലാം കാര്യങ്ങളും വിശദമായി  പറയാമെന്ന് വിചാരിച്ചാ ഇത് വരെ പറയാതിരുന്നേ....  സാജിയുടെ ഓരോ വാക്കുകളും നിസാറിന്റെ മനസിനെ പൊട്ടി തകർക്കുന്നതായിരുന്നു....  പിന്നെ ..ഉമ്മാ ........  എന്നൊരു അലർച്ചയോടെ സാജിയെ തട്ടി മാറ്റി  നിസാർ ഓടി.... ഉമ്മാന്റെ അരികിലേക്ക്.....

     ഉമ്മാ....  എന്റെ ഉമ്മാക്ക് എന്താ പറ്റിയെ...  ആരാ എന്റെ ഉമ്മാനെ ഇങ്ങനെ ആക്കിയത്....  ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മാനെ ഈ അവസ്ഥയിൽ എത്തിച്ചത് ആരാ....  ആയിഷുമ്മ   വേദനയോടെ മകന്റെ  മുഖത്തേക്ക് നോക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല...   അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി...  ഉമ്മാ.... കരയരുതേ....  ഉമ്മാന്റെ മുഖത്തോട് നിസാർ മുഖം ചേർത്തു......

      (തുടരും )

(അഭിപ്രായങ്ങൾ വിമർശങ്ങൾ അറിയിക്കുക.  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

    ❤ജാസ്മിൻ ❤

"സാജിത " Part - 18
---------------------

 രാത്രി ഒരുപാട് ടൈമായി  അനസ് ഡ്യൂട്ടി കഴിഞ്ഞു  വീട്ടിലേക്ക് കയറാൻ.  അപ്പോൾ  ആണ് നിസാറിന്റെ കാൾ വന്നത്...  ഒരു ചിരിയോടെ അനസ് ഫോൺ അറ്റൻഡ് ചെയ്തു...  ഹലോ നിസാർ...  എന്താടാ..  ഈ രാത്രി..  നിനക്ക് ഉറക്കമൊന്നുമില്ലേ..  പ്രവാസ ജീവിതത്തിൽ നിന്ന് നാട്ടിലേക്ക് എത്തിയപ്പോൾ ഉറക്കമൊക്കെ പോയോ...  ഒരു തമാശയിൽ ചോദിച്ചു...  അനസ് നീ എവിടെയാ ഉള്ളത്...  എനിക്ക് നിന്നെ ഒന്ന് കാണണം...  ഇപ്പോൾ തന്നെ..  എന്താടാ പ്രോബ്ലം..  കാര്യം പറ...  അതൊക്കെ പറയാം..  നിനക്ക് ഇപ്പോൾ കാണാൻ പറ്റുമോ ഇല്ലയോ...  നിസാറിന്റെ ആകെ സങ്കടത്തോടെയുള്ള  സംസാരം കേട്ട് അനസും എന്തോ പോലെയായി...  ഉടൻ വീട്ടിലേക്ക് എത്താമെന്ന് പറഞ്ഞു അനസ് കാൾ കട്ട്‌ ചെയ്തു... 

അനസ് നിസാറിന്റെ വീട്ടിൽ എത്തുമ്പോൾ വീടിന്റെ മുന്നിൽ കൂടെ നിസാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു...  ഡാ...  എന്താടാ..  പ്രോബ്ലം..  കാര്യം പറ..  അനസിനെ കണ്ട് ഉപ്പയും സാജിയും അവരുടെ അരികിലേക്ക് വന്നു..  ഉപ്പാ എന്താ പ്രശ്നം...  സാജി എന്താ...  ഉമ്മാക്ക് എന്തെങ്കിലും...  ഉമ്മാനെ കുറിച്ച് പറഞ്ഞപ്പോൾ നിസാർ തിരിഞ്ഞു...  എന്നോട് ഒന്ന് പറയാമായിരുന്നില്ലേ നിങ്ങൾക്ക്... ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ഉമ്മാക്കും ഉപ്പാക്കും ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കൂല    എന്റെ ഉമ്മാനെ ഈ ഗതിയിൽ ആക്കിയവരെ എന്താടാ ഞാൻ ചെയ്യേണ്ടേ...  നീ അതിന് എന്നെ സഹായിക്കണം...  അവർക്ക് എന്ത് ശിക്ഷ കൊടുത്താലും എനിക്ക് സന്തോഷമേയുള്ളു.. അതിന് വേണ്ടി നീ എന്തെങ്കിലും ചെയ്യണം അനസ്...  ഒക്കെ ഒക്കെ നമുക്ക് വഴി ഉണ്ടാക്കാം..  നീ ഇങ്ങനെ ടെൻഷൻ ആവല്ലേ...  പിന്നെ ഞാൻ എങ്ങനെ സഹിക്കുമെടാ...  ഉമ്മ എന്ത് ചെയ്താലും എനിക്ക് എന്റെ ഉമ്മ അല്ലാതെ ആവുമോ..   നിസാറെ നീ ഒന്ന് അടങ്ങ്..   പോയി ഉറങ്ങാൻ നോക്ക്...   രാവിലെ ഞാൻ ഇവിടെ എത്താം..    സാജി...  നീ ഇവനെ കൊണ്ട് പോ..   ഉപ്പയും ചെന്ന് കിടക്ക്..   അവരെ കിടക്കാൻ അയച്ചിട്ട് അനസ് അവിടെ നിന്ന് വീട്ടിലേക്ക് പോയി

     അനസ് പോയതിൽ പിന്നെ വീട്ടിലേക്ക് കയറിയ
നിസാറിന് ഉറക്കം പോലും നഷ്ടമായി..  എത്ര ആഡംബരത്തോടെ കഴിഞ്ഞ ആളാണ് തന്റെ ഉമ്മ...  വീട്ടിൽ എല്ലാവരെയും വരച്ച വരയിൽ നിർത്തിയ തന്റെ ഉമ്മ ഇന്ന് ഒന്ന് മിണ്ടാൻ പോലും പറ്റാതെ ഈ വീടിന്റെ ഒരു റൂമിൽ മരണത്തെയും കാത്ത് കിടക്കുന്നു...  അല്ലാഹ് എന്റെ ഉമ്മാക്ക് ഒന്നും വരുത്തല്ലേ...  നിസാർ പൊട്ടി കരഞ്ഞു...  സാജിയും ഉപ്പയും നിസാറിന്റെ അടുത്ത് വന്നിരുന്നു...  മോനെ നീ ഇങ്ങനെ വിഷമിക്കല്ലേ..   ഇങ്ങനെ ഒന്നും അല്ലായിരുന്നു ഞങ്ങൾ ഉമ്മാനെ കണ്ടപ്പോൾ...  ഇതിലും ദയനീയ അവസ്ഥയിൽ ആയിരുന്നു...  ഇത്ര ഒക്കെ സുഖപെട്ടില്ലേ...  ബാക്കി കൂടെ നമുക്ക് ശെരിയാക്കി എടുക്കാം...  നീ ഒരു ആണല്ലേ...  ഉപ്പാ...  അതൊക്കെ ശെരിയാ..  പക്ഷെ ഉമ്മാന്റെ ഈ കിടപ്പ് കാണാൻ എനിക്ക് പറ്റുന്നില്ല...  നമുക്ക് നാളെ എല്ലാത്തിലും തീരുമാനം ഉണ്ടാക്കാം..  നീ പോയി കിടക്ക് മോനെ....  വാ ഇക്കാ...  വന്നു കിടക്ക്.   അവർ നിർബന്ധിച്ചപ്പോൾ നിസാർ മെല്ലെ റൂമിലേക്ക് നടന്നു...

      നിസാറിന് കിടന്നിട്ട് ഒന്നും ഉറങ്ങാനേ കഴിഞ്ഞില്ല..   അടുത്ത് കിടക്കുന്ന സാജി നിസാറിന് കാവൽ പോലെ ഉണ്ട്..   ഇക്കാ...  എന്താ സാജി...  ഇക്കാ ഇങ്ങനെ ഓരോന്ന് ആലോചിക്കല്ലേ...  നോക്ക്...  എല്ലാം നമ്മുക്ക് ശെരിയാക്കാം...  അതല്ല സാജി..  എന്നാലും അവനും അവളും ഉമ്മാനെ...  സാരമില്ല ഇക്കാ...  ഒന്നുമില്ലെങ്കിലും നമ്മുടെ ഉമ്മാനെ നമ്മുക്ക് ജീവനോടെ കിട്ടിയില്ലേ .   അത്‌ വലിയൊരു കാര്യമല്ലേ...  അല്ലാഹുവിന് ശുക്ർ ചെയ്യാം നമുക്ക്.  അതേടീ...  അല്ലാഹുവിന്റെ കനിവാണ് അത്‌..   പിന്നെ ഉപ്പന്റെയും നിന്റെയും മനസും...  ദ്രോഹിക്കുന്നവരെ പോലും സ്നേഹിക്കാനുള്ള നിന്റെ ഒക്കെ മനസ്...  അതിനൊക്കെ ഞാൻ എത്ര ശുക്ർ ചെയ്താലും നിന്നോട് ഒക്കെയുള്ള കടപ്പാട് തീരില്ല മോളെ....  അതൊക്കെ മറന്നേക്ക്..   ഇക്കാ ഉറങ്ങ്...  സാജിയുടെ നെഞ്ചിൽ  തലചേർത്ത് നിസാർ മെല്ലെ നിദ്രയിലേക്ക് പൂണ്ടു...  കൈകൾ കൊണ്ട് നിസാറിനെ ചേർത്ത് സാജിയും....

     പിറ്റേന്ന് രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു പുറത്തേക്ക് വന്ന നിസാർ കണ്ടു..  ഗേറ്റ് കടന്ന് അനസിന്റെ വണ്ടി വരുന്നത്..   വണ്ടിയിൽ നിന്ന് ഇറങ്ങിയ അനസിനെ നിസാർ കൈകൊടുത്തു വീട്ടിലേക്ക് കയറ്റി...  സാജി..   ഒരു ചായ എടുക്ക്..   അനസ്... നീ ഇരിക്ക്..    ഇനി എന്താ ചെയ്യാ..  നീ പറ...  എന്തെങ്കിലും പെട്ടെന്ന് ചെയ്യണം...  അവനെ അങ്ങനെ വെറുതെ വിടാൻ സമ്മതിക്കരുത്     ഒക്കെ ഡാ...  നമ്മുക്ക് ഇന്ന് തന്നെ വീട് വരെ പോവാം.  ഒക്കെ ഞാൻ ഒന്ന് റെഡിയായി വരട്ടെ..   സാജി കൊടുത്ത ചായയും കുടിച്ചു നിസാറും അനസും ഉപ്പയും അവിടെ നിന്ന്  ഇറങ്ങി .. നേരെ കുന്നോത്ത് വീട്ടിലേക്ക് ....

         കുന്നോത്ത് വീടിന്റെ മുന്നിൽ  നിസാറിന്റെ കാർ വന്നു നിന്നു..  വണ്ടിയുടെ സൗണ്ട് കേട്ട് നവാസ് പുറത്തേക്ക് വന്നു...  കാറിൽ നിന്ന് ഇറങ്ങിയവരെ കണ്ട് നവാസ് ഞെട്ടി...  ആഹാ സാർ ഇവിടെ ഉണ്ടായിരുന്നോ...  നിസാറിന്റെ ചോദ്യം കേട്ട് അവൻ ഒന്ന് പരുങ്ങി... എങ്കിലും  ധൈര്യം സംഭരിച്ചു  അവൻ ചോദിച്ചു...  എന്തിനാണാവോ ഇപ്പോൾ ഇങ്ങോട്ട് വന്നത്...  എന്താ എനിക്ക് എന്റെ വീട്ടിലേക്ക് വരാൻ നിന്റെ സമ്മതം വേണോ..   ഓ നിങ്ങളെ വീടോ..  നിങ്ങളെ വീടാണ് എന്നുള്ളതിന് എന്താ തെളിവ്...  ആഹാ അത് ശരിയാണല്ലോ..   അപ്പോൾ ഈ സ്ഥലമോ...  സ്‌ഥലവും വീടും എല്ലാം ഇന്ന് എന്റെതാണ്.. ഉമ്മാന്റെ സ്ഥലം അല്ലെ...  അത്‌ നിനക്ക് സ്വന്തമായിട്ട് എങ്ങനെയാ...  ഞങ്ങൾ എന്താ മക്കൾ അല്ലെ...  മക്കളൊക്കെ ശരിയാണ്...  പക്ഷെ ഉമ്മാനെ നോക്കുന്ന മകന് എന്ന നിലയിൽ ഇത് എനിക്കാണ് ഉമ്മ തന്നത്..  ഓ ഓ...  അപ്പോൾ നിങ്ങൾ ഉമ്മയും മകനും എല്ലാം ആരും അറിയാതെ ചെയ്തു അല്ലെ...  എന്നാൽ ആ ഉമ്മാനെ ഒന്ന് വിളിക്ക്...  ഞാൻ ചോദിക്കട്ടെ... എന്നെ  ഉമ്മാക്ക് വീണു കിട്ടിയതാണോ എന്ന്....
അതൊന്നും പറ്റില്ല..  നിങ്ങളൊന്ന് പോയെ.... 
എന്താടാ...  നീ ഉമ്മാനേയും തീർഎഴുതി വാങ്ങിയോ...  ഉമ്മ നിന്റേത് മാത്രമല്ലല്ലോ... എന്റേതും കൂടെയാ.  കുറച്ച് കാലം ഉമ്മ എന്റെ കൂടെ നിൽക്കട്ടെ...  ആഹാ...  ഒന്നുമില്ലാത്ത നിങ്ങളെ കൂടെയോ...  ഉമ്മ ഇപ്പോൾ ഇവിടെ നല്ല സന്തോഷത്തിലാ കഴിയുന്നെ...  ഇപ്പോൾ ഉമ്മ എന്നെ വിട്ടു എങ്ങോട്ടും വരില്ല...  അതെ നവാസ് പറഞ്ഞതാണ് സത്യം..  ഉമ്മ എങ്ങോട്ടും ഇല്ല...  പെട്ടെന്ന് തസ്‌നി അവരുടെ ഇടയിലേക്ക് കയറി വന്നു പറഞ്ഞു...  അതെയോ ഇദ്ദേഹം ഇവിടെ ഉണ്ടായിരുന്നോ..  ഇപ്പോഴും കേട്ടില്ലമ്മയായി ഇരിക്കാറാണോ പതിവ്...  നിസാറിനെ അവൾ രൂക്ഷമായി നോക്കി...  നീ വല്ലാതെ എന്നെ നോക്കണ്ട..  ഇത് ഞങ്ങൾ ജേഷ്ടനും അനിയനും തമ്മിലുള്ള കാര്യമാണ്..  അത്‌ ഞങ്ങൾ തിർത്തോളം...  പിന്നെ ഞങ്ങൾ ആണുങ്ങൾ സംസാരിക്കുന്നേടത്ത് നിനക്ക് എന്താടീ കാര്യം.. ..  നിസാർ നിന്ന് കത്തുകയായിരുന്നു...  ഉമ്മാനെ ഈ ഗതിയിലാക്കി നിന്ന് പുലമ്പുന്നു...  അവന്റെ സംസാരം നീണ്ടു പോകുന്നത് കണ്ട അവൾ മെല്ലെ അവിടെന്ന് പോയി...  നവാസ് നീ ഉമ്മാനെ വിളിക്ക്...  എനിക്ക് ഉമ്മാനെ കാണണം...  ഇനി എനിക്ക് സംസാരിക്കേണ്ടത് എന്നെ പ്രേസവിച്ച ആ ഉമ്മയോട് ആണ്..   അവർ പറയട്ടെ..   എന്റെ കൂടെ വരുന്നില്ലെന്ന്...  അപ്പോൾ ഞാൻ പോയിക്കോളാം... 
വിളിക്കടാ നിന്റെ ഉമ്മാനെ...  ഉപ്പാന്റെ പറയൽ കൂടെ കേട്ടപ്പോൾ നവാസ് നിന്നു വിയർത്തു...  എന്താടാ...  വിളിക്കുന്നിലെ...  അല്ലെങ്കിൽ ഉമ്മാനെ നീ കൊന്നോ...  പറയടാ...  നവാസിന്റെ നേരെ അടുക്കുന്ന ഉപ്പാനെ മാറ്റി നിസാർ ചോദിച്ചു...  പറയ്യ്.. ഉപ്പ ചോദിച്ചത് നീ കേട്ടിലെ...  ഉപ്പാന്റെ ഭാര്യ ആണ്..  എന്റെ ഉമ്മയാണ്...  ഞങ്ങളൊക്കെ കണ്ടതിന് ശേഷമാണ് ഉമ്മാനെ നീ കണ്ടത്..   എവിടെ എന്റെ ഉമ്മ...  നവാസിന് മറുപടി കിട്ടാതെ തളർന്നു.... 
അത് വരെ ഒരക്ഷരം പോലും മിണ്ടാതിരുന്ന അനസ് മുമ്പോട്ട് വന്നു...  നവാസ്...  എന്നെ നീ അറിയുമോ...  ഞാനാണ് അന്ന് നിന്റെ ഉപ്പാനെ ഇവിടുന്ന് കൊണ്ടു പോയെ..  ഇവിടെത്തെ സർക്കിൾ ഇൻസ്‌പെക്ടർ അനസ്...  നിന്റെ ഇക്കാന്റെ ഫ്രണ്ട് ആണ്...  അത് കൊണ്ട് മോൻ നന്നായിട്ട് ചോദിക്കുന്നതിന് ആൻസർ പറ...  നിന്റെ ഉമ്മ എവിടെ ???   സത്യം മാത്രം പറയുക...  അല്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ട് പോയി നാല് പിട തന്നാൽ സത്യം മണിമണിയായി നീ പറയും...  അത് വേണ്ടെങ്കിൽ പറ...  സാർ ഒന്നും വേണ്ടാ...  സത്യം ഞാൻ പറയാം....  അവൻ എല്ലാം വിശദികരിച്ചു പറഞ്ഞു...  എല്ലാം കേട്ട് നിസാറിന്റെ ചോര തിളക്കുന്നുണ്ടായിരുന്നു...  ഡാ..   നന്ദി കെട്ടവനെ...  എന്റെ ഉമ്മാനെ നീ....  പറഞ്ഞു തീർന്നതും അവന്റെ മുഖത്ത് നിസാറിന്റെ കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു... നിന്നെ പൊന്നുപോലെ നോക്കിയിലെ ഉമ്മ...  എന്നിട്ടും എല്ലാം എഴുതി വാങ്ങിച്ചു എന്റെ ഉമ്മാനെ നീ വലിച്ചെറിഞ്ഞിലെ...  വിടില്ല ഞാൻ നിന്നെ...  ഇതിനുള്ള ശിക്ഷ നിനക്ക് വാങ്ങി തന്നില്ലെങ്കിൽ ഞാൻ കുന്നോത്ത് തറവാട്ടിൽ അബൂബക്കർ സാഹിബിന്റെ മകൻ നിസാർ അല്ല...  നീ ഓർത്തോ... പെട്ടെന്ന്   അനസ് ഇടപെട്ടു... ഉടൻ സ്റ്റേഷനിൽ വിളിച്ചു വണ്ടിയുമായി വരാൻ പറഞ്ഞു...  വണ്ടി എത്തി നവാസിനെയും കയറ്റി  പോലീസ്  വണ്ടി ഗേറ്റ് കടന്നു..  പിറകിൽ നിസാറിന്റെ കാറും....

        (തുടരും )

( അഭിപ്രായങ്ങൾ വിമർശങ്ങൾ അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

      ❤ ജാസ്മിൻ ❤


"സാജിത " ❤
         
           അവസാനഭാഗം ❤
------------------

സ്റ്റേഷനിൽ എത്തിയ നവാസിനോട്  അനസ് ഒരുപാട് സംസാരിച്ചു...  നവാസ്..  നീ ചിന്തിക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ട്...  നിനക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടാ ആളാണ് നിസാർ...  അത് പോലെ ഉപ്പയും ഉമ്മയും...  നിന്നെ നോക്കിയത് പോലെ  ഉമ്മ ആരെയും നോക്കിയില്ല...  നിന്റെ ഉപ്പാനെ പോലും..   എല്ലാം അറിയുന്നതാ നിനക്ക്...  എന്നിട്ടും നീ എല്ലാം എഴുതി വാങ്ങിച്ചിട്ട് എവിടേക്കോ ഉമ്മാനെ തള്ളി നീ..  ഇതിനൊക്കെ ആരാ സമാധാനം പറയുക..  നിന്റെ ഉമ്മ ജീവനോടെ ഉണ്ടോന്ന് അറിയുമോ നിനക്ക്..  ഒന്നും മറുപടി പറയാതെ നവാസ് എല്ലാം കേട്ടു മുഖം  താഴ്ത്തി...  പറയുന്നത് എല്ലാം സത്യമാണെന്ന് അവൻ അറിയാമായിരുന്നു.....  എന്താ നിനക്ക് ഒന്നും പറയാനില്ലേ നവാസ്...  അനസിന്റെ ചോദ്യത്തിന് ഒന്നും മറുപടി അവനിൽ ഇല്ലായിരുന്നു...

      നിസാറും ഉപ്പയും അവരെ വെയിറ്റ് ചെയ്തു പുറത്ത് ഉണ്ടായിരുന്നു...  അനസ് അവരുടെ അരികിലേക്ക് ചെന്നു...  എന്താ മോനെ അവൻ പറയുന്നേ...  നീ  ചോദിച്ചോ...  ആഹാ ഉപ്പ ഞാൻ ചോദിച്ചു...  ഒന്നും വിട്ടു പറയുന്നില്ല..  ഇന്ന് അവൻ ഇവിടെ നിൽക്കട്ടെ..  നിങ്ങൾ പൊയ്ക്കോ...  നിസാർ നീ ഉപ്പാനെയും കൊണ്ട് ചെല്ല്...  ഞാൻ വിളിക്കാം നിന്നെ...  അനസിന്റെ വാക്കുകൾ കേട്ട് നിസാർ ഉപ്പാനെയും കൂട്ടി വീട്ടിലേക്ക് പോയി...

    വീട്ടിലെത്തിയ നിസാർ നേരെ പോയത് ഉമ്മാന്റെ റൂമിലേക്കാണ്...  ഉമ്മാ...  മകന്റെ വിളി കേട്ട് ഉമ്മ കണ്ണ് തുറന്നു...  ഉമ്മാ...  എന്നോട് എന്തെങ്കിലും ഒന്ന് സംസാരിക്ക്..  ഒന്ന് വഴക്ക് എങ്കിലും പറയുമോ..  ഒന്നും സഹിക്കാൻ പറ്റുന്നില്ല എനിക്ക്...  അവന്റെ സംസാരം എല്ലാം അവർ കേൾക്കുന്നുണ്ടായിരുന്നു... പക്ഷെ മറുപടി കണ്ണുനീർ മാത്രമായിരുന്നു....   എന്റെ ഉമ്മാന്റെ അസുഖം ഞാൻ മാറ്റി കൊണ്ട് വരും... ഈ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടെന്ന് എനിക്ക് അറിയാം...  എന്നോട്  എന്തോ പറയാൻ ഉമ്മ ആഗ്രഹിക്കുന്നു...  അത്‌ എനിക്ക് കേൾക്കണം... ഉമ്മാന്റെ വായിൽ നിന്ന്  വാക്കുകളായിട്ട്....

    ഉമ്മാന്റെ അരികിൽ നിന്ന് പുറത്തേക്ക് വന്ന നിസാർ ഉപ്പാനോട് ഉമ്മാനെ ദൂരെ എവിടെ എങ്കിലും കൊണ്ടു പോയി ചികിത്സ നടത്തുന്നതിനെ  കുറിച്ച് സംസാരിച്ചു..   അന്ന് വൈകുന്നേരം അനസിന്റെ ഫോൺ വന്നു...  ഇത് വരെ നവാസ് ഒന്നും പറഞ്ഞില്ലെന്ന് അനസ് അറിയിച്ചു...  ഒക്കെ ഡാ...  നീ തൽക്കാലം അവനെ വീട്ടിലേക്ക് വിട്ടേക്ക്...  അവനെ നമുക്ക് പിന്നെ കാണാം...  ഇപ്പോൾ എനിക്ക് വേണ്ടത് ഉമ്മാന്റെ അസുഖം ആണ്..  അത്‌ സുഖപെടുത്തി എടുക്കണം...  അനസ് ഒക്കെ പറഞ്ഞു ഫോൺ വച്ചു...  അന്ന് തന്നെ നവാസിനെ അനസ് വീട്ടിലേക്ക് പറഞ്ഞയച്ചു....

പിറ്റേ ദിവസം മുതൽ നിസാറും ഉപ്പയും അനസും ഉമ്മാക്ക് വേണ്ടി ഇറങ്ങി...   കൂടെ താങ്ങായി  സാജിയും ഉണ്ട്... ഉമ്മാക്ക് വേണ്ടി ഏതറ്റം വരെ പോവാനും നിസാർ തയ്യാറായിരുന്നു...  തന്റെ ഉമ്മ ഇങ്ങനെ ഒരു അവസ്ഥയിൽ ആയത് എങ്ങനെ എന്ന് അവന് അറിയണം...  നല്ല  ട്രീറ്റ്‌മെന്റ് കൊടുത്തു പതിയെ പതിയെ അവർ ഉമ്മാനെ ജീവിതത്തിലേക്ക് കൊണ്ടു വന്നു ...  അതോടൊപ്പം സാജിയുടെ  സ്നേഹത്തോടെയുള്ള പരിചരണവും...  കുറച്ച് നാളുകൾക്ക് ശേഷം ഉമ്മ ചെറുതായി നടക്കാനും സംസാരിക്കാനും ശരീരം പൊട്ടിയതൊക്കെ സുഖപെടാനും തുടങ്ങി....

 
     ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു നിസാർ ഉമ്മാന്റെ അരികിലെത്തി...  കൂടെ ഉപ്പയും സാജിയും ഉണ്ട്.. ഉമ്മാ... നിസാറിന്റെ വിളി കേട്ട് അവർ തിരിഞ്ഞു നോക്കി...  മോനെ നീ ചോറ് തിന്നോ ...  ആഹാ ഉമ്മാ..  ഉമ്മാ..  ഞാൻ ചോദിക്കട്ടെ ഉമ്മാനോട്...  എന്നോട് ഉമ്മ ഒന്നും മറച്ചു വെക്കരുത്...  നമ്മുടെ വീട്ടിൽ എന്താ സംഭവിച്ചത് എന്ന് എനിക്കറിയണം...  പറയാം മോനെ എല്ലാം ഞാൻ പറയാം..

         നവാസ്....  എന്താ ഇനി അടുത്ത പ്ലാൻ...  നിങ്ങൾ  പറയ്യ്..  ഉപ്പ എത്രയോ ദിവസമായി നവാസിനെ വെയിറ്റ് ചെയ്യുന്നു...  എന്താ തസ്‌നി ഞാൻ ചെയ്യണ്ടേ...  ചെയ്യാൻ ഒന്നുമില്ല.  ഈ വീടും സ്ഥലവും ഉമ്മാനോട് എഴുതി വാങ്ങിക്കുക....  നവാസിന്റെയും തസ്‌നിയുടെയും സംസാരം കേട്ടാണ്  ആയിഷുമ്മ അതിലൂടെ  വന്നത് ...  പെട്ടെന്ന് അവരൊന്ന് നിന്നു...  എന്താ ഇവരുടെ ലക്ഷ്യം എന്നറിയാൻ അവർ അവിടെ നിന്നു ..  തസ്‌നി..  ഞാൻ എങ്ങനെ ചോദിക്കാനാ..  വീട് ഇക്കാക്കാന്റെ പേരിൽ അല്ലെ..  പിന്നെ സ്ഥലം എങ്ങനെ കിട്ടും.    എങ്ങനെ എങ്കിലും കിട്ടിയേ പറ്റും..  അത്‌ എങ്ങനെ ആയാലും..  ഇനി തള്ളനെ കോന്നിട്ടായാലും..  അവൾ അത്‌ പറഞ്ഞു തീർന്നതും ആയിഷുമ്മന്റെ റൂമിലേക്കുള്ള വരവും ഒരുമിച്ചായിരുന്നു...  അവരെ കണ്ട് നവാസും തസ്നിയും ഒന്ന് നടുങ്ങി... ഡീ...  നിന്റെ മാനസിലിരിപ്പ് ഇതായിരുന്നു അല്ലെ...  ഡാ അതിന് നീയും കൂട്ട് നിൽക്കുന്നു..    നിനക്ക് ഒക്കെ ഞാൻ എഴുതി തരും..   കാത്തിരുന്നോ..  അവരത് പറഞ്ഞു പുറത്തേക്ക് നീങ്ങവേ പിന്നിൽ നിന്ന് തസ്‌നിയുടെ ആഞ്ഞൊരു തള്ളലും...  അവളുടെ തള്ളലിന്റെ ശക്തിയിൽ ആയിഷുമ്മ കോണി പടിയുടെ താഴേക്ക് പതിച്ചു... അതിന് ശേഷം എനിക്ക് ഒന്നും ഓർമ്മയില്ല മോനെ..   ഉമ്മയുടെ വാക്കുകളിൽ നിന്ന് ബാക്കി നിസാർ ഊഹിച്ചു...  സാജിയും ഉപ്പയും തരിച്ചു നിൽക്കുന്നു... ഉമ്മ കിടന്നോ...  ഒരു സങ്കടവും വേണ്ട...  എല്ലാം നമ്മുക്ക് ശെരിയാക്കാം...  ഉമ്മാന്റെ അരികിൽ  നിന്ന് നിസാർ എഴുന്നേറ്റു പുറത്തേക്ക് നടന്നു.  അപ്പോൾ തന്നെ അനസിനെ വിളിച്ചു നിസാർ കാര്യങ്ങൾ സംസാരിച്ചു ..

      അടുത്ത ദിവസം തന്നെ അനസ് നവാസിനെ തേടി കുന്നോത്ത് വീട്ടിലെത്തി...  കൂടെ നിസാറും ഉണ്ടായിരുന്നു...  തസ്നിയെയും നവാസിനെയും മുന്നിൽ നിർത്തി കാര്യങ്ങൾ അനസ് സംസാരിച്ചു...  എനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു അവന്റെ മറുപടി...  നിസാർ മുന്നോട്ട് വന്നു...  നീ താമസിക്കുന്ന ഈ വീട് ആരുടേതാ...  അറിയോ നിനക്ക്...  ഈ വീട് ഇപ്പോൾ എന്റെ വീട് ആണ്...  അതിന് തെളിവ് നിന്റെ കയ്യിൽ ഉണ്ടോ...  നീ അന്ന് എന്നോട് ചോദിച്ച ചോദ്യം...   ഉണ്ടോ ഡാ..  പറ ..  നിന്നോട് നിസാർ ചോദിച്ചത് കേട്ടില്ലേ നവാസ്...  അനസ് മുന്നോട്ട് വന്നു ചോദിച്ചു... അല്ല ഇതൊക്കെ പറയുന്ന നിങ്ങൾക്ക്   എന്റെത്  അല്ലെന്ന് എന്താ തെളിവ്.... അപ്പോൾ അതാണ് നിനക്ക് വേണ്ടത്... അല്ലെ... ഒക്കെ അത് ഞാൻ തരാം..   നിസാർ തന്റെ വണ്ടിയുടെ അരികിലേക്ക് നടന്നു...  തസ്നിയും നവാസും ആകെ വിയർത്തു പേടിച്ചരണ്ട മുഖവുമായി നിൽക്കുന്നു...  ഇറങ്ങ് വാടാ ...  നിസാറിന്റെ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് നവാസ് ഞെട്ടി..  ഷാജി..  ഇവനെ എങ്ങനെ ഇവരുടെ കൂടെ...  നിസാർ അവനെയും കൊണ്ട് നവാസിന്റെ മുന്നിലേക്ക് വന്നു...  ഇവനെ നീ അറിയുമോ...  അനസാണ്‌ ചോദിച്ചേ..   സത്യം മാത്രം പറയുക..  ഇനിയും നീ സത്യം പറഞ്ഞില്ലെങ്കിൽ സ്റ്റേഷനിൽ കൊണ്ട് പോയി സത്യം പറയിപ്പിക്കാൻ എനിക്ക് അറിയാം...  ആഹാ എനിക്ക് അറിയാം..  എന്റെ ഫ്രണ്ട്‌ ആണ്...  എവിടെന്നുള്ള ഫ്രണ്ട്..   ഞാൻ ജോലി ചെയ്ത കമ്പിനിയിൽ ഉണ്ടായിരുന്നു..   ഇവൻ ഞങ്ങളുടെ ആരാന്ന് നിനക്കറിയോ...  ഞങ്ങളുടെ ക്ലാസ്മേറ്റ്...  ഇത്ര കാലം നിസാറിന്റെ കൂടെ എല്ലാത്തിനും നിന്ന അവന്റെയും എന്റെയും ബെസ്റ്റ് ഫ്രണ്ട്‌..  നീ നിന്റെ എല്ലാം തോന്നിവാസങ്ങൾക്കും കൂട്ടു പിടിച്ചവൻ...  അവന്റെ കയ്യിൽ ഈ വീട് ഉണ്ടാക്കിയ എല്ലാം തെളിവുകളും ഉണ്ട്... അറിയോ നിനക്ക്...  അവൻ വഴി ഓരോ ദിവസവും എല്ലാം കണക്കും നിസാറിന്റെ അരികിൽ എത്തുന്നുണ്ടായിരുന്നു... ഇനി എന്തെല്ലാം തെളിവുകൾ ചുരുളഴിയാൻ നിൽക്കുന്നു..  അനസിന്റെ വാക്കുകൾ നവാസിന്റെയും തസ്നിയുടെയും മനസ്സിൽ ഭീതി പടർത്തി...   ഒന്നും പറയാതെ നവാസ് തല താഴ്ത്തി .    ഇനി അടുത്തത്....  ഈ സ്ഥലം...  അത്‌ ഉമ്മാന്റെ ഇഷ്ടത്തിന് നിനക്ക് എഴുതി തന്നതാണോ..   അതെ തസ്‌നിയാണ് മറുപടി പറഞ്ഞത്...  ഉമ്മാക്ക് ഇഷ്ട്ടപെട്ട മകനും മരുമകളും ഞങ്ങളാണ്...  ഉമ്മ സ്വന്തം ഇഷ്ടത്തിന് തന്നതാ.    എന്നിട്ടാണോ ഡീ...  ഇഷ്ട്ടപെട്ട മരുമകൾ ഉമ്മാനെ ചവിട്ടി പുറത്താക്കിയേ...  നിസാറിന് ദേഷ്യം കൊണ്ട് അവൾക്കിട്ട് ഒന്ന്  കൊടുക്കാൻ തോന്നി...  പിന്നെ എന്തോ അവൻ സംയമനം പാലിച്ചു..   ഉമ്മ എവിടാന്ന് പോലും അറിയില്ല അവൾക്ക്...  എന്നിട്ടും സംസാരിക്കുന്നു...  മിണ്ടരുത് നീ...  ഇനി ഒരക്ഷരം മിണ്ടിയാൽ കൊല്ലും ഞാൻ... 

ഇനി ഒന്നും നിന്നോടും ഇവളോടും പറഞ്ഞിട്ട് കാര്യമില്ല...  ഇപ്പോൾ ഇറങ്ങിക്കോളണം എന്റെ വീട്ടിൽ നിന്ന്... അതൊന്നും പറ്റില്ല..  എന്റെ ഉമ്മ എനിക്ക് തന്ന ഈ സ്ഥലത്ത് നിന്ന് ഞാൻ എങ്ങോട്ടും പോവില്ല...  ഒക്കെ അത്‌ നിന്റെ ഇഷ്ട്ടം...  അതിന് മുൻപ്  നിനക്ക് ഒരാളെ കൂടെ പരിചയപ്പെടുത്തി തരട്ടെ... നീ ഇത് വരെ കാണാത്ത ഒരാൾ...  നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു അവർ... എന്നിട്ട് തീരുമാനിക്ക് നീ ഇവിടുന്ന് ഇറങ്ങണോ എന്ന് ....

 നിസാർ വീണ്ടും വണ്ടിയുടെ അരികിലേക്ക് നടന്നു...  ഡോർ തുറന്ന് ആദ്യം സാജി മോളെയും എടുത്ത് പുറത്തിറങ്ങി...  കൂടെ ഉപ്പയും... ഓ ഇവരാണോ കാണാത്തവർ..  അല്ല അല്ല..  ഇവരൊക്കെ നീ കണ്ടതല്ലേ...  ഇത് നീ ജീവിതത്തിൽ  കാണാത്ത ഒരാൾ.... നവാസും തസ്നിയും അന്താളിച്ചു നിൽക്കവേ നിസാറിന്റെ കൈ പിടിച്ചു ഒരാൾ പുറത്തിറങ്ങി...  ആ മുഖം കണ്ട് അവരൊന്ന് നടുങ്ങി..  " ഉമ്മ "

    അപ്പോൾ നീ ആളെ കണ്ടലോ... ബാക്കി അതിനിടയിൽ നടന്ന സംഭവങ്ങൾ ഞാനായിട്ട് ഒന്നും പറയുന്നില്ല...  പറഞ്ഞാൽ ചിലപ്പോൾ നീയും ഇവളും ജീവനോടെ ഉണ്ടാവില്ല... ഇനി  എനിക്കോന്ന്  ജീവിക്കണം ഇവരെയൊക്കെ കൂടെ...  നിന്നോയൊക്കെ കൊന്ന് ജയിലിൽ പോവാൻ തൽക്കാലം എനിക്ക് മനസില്ല...  അത് കൂടെ കേട്ടപ്പോൾ നവാസിനും തസ്നിക്കും ഒന്നും പറയാനുണ്ടായിരുന്നില്ല...  നവാസും തസ്നിയും വീട്ടിൽ നിന്ന് പുറത്തിറങ്ങി...  നവാസ് ഉമ്മാന്റെ അരികിലേക്ക് നടന്നു..  പക്ഷെ അവനൊന്നും മിണ്ടാനായില്ല...  പൊറുക്കണേ ഉമ്മാ... ഞാൻ പോവട്ടെ.   എങ്ങോട്ടാണെന്ന് അറിയില്ല...  വീങ്ങുന്ന മനസോടെ നവാസ് എങ്ങനെയോ പറഞ്ഞൊപ്പിച്ചു   .... നവാസ് മുമ്പിൽ നടന്നു....  നവാസിന്റെ പോക്ക് ആയിഷുമ്മയ്ക്ക് സഹിച്ചില്ല ...മോനെ....   പിന്നിൽ നിന്നുള്ള വിളി നവാസിനെ വേദനിപ്പിച്ചു...  വേണ്ട ഉമ്മാ..   ഇനി എന്നെ വിളിക്കണ്ട...  ആ വിളി കേൾക്കാൻ എനിക്ക് ഇനി അവകാശമില്ല...  മോനെ നിസാറെ.... ഉമ്മാന്റെ വിളി കേട്ട് നിസാർ ഉമ്മാന്റെ അരികിലേക്ക് വന്നു...  എന്താ ഉമ്മാ...  മോനെ...  നിങ്ങൾ എന്നും നല്ല രീതിയിൽ നിൽക്കണം...  അവനെ എങ്ങോട്ടും പറഞ്ഞയക്കണ്ട...  ഇല്ല ഉമ്മാ... അവന് എന്നെ വേണ്ടെങ്കിലും എനിക്ക് അവനെ വേണം. ഇക്കാക്കാ.... എന്നോട് ക്ഷെമിക്കണം...  അറിവില്ലാത്ത ഞാൻ എന്തൊക്കെയോ ചെയ്തു പോയി..   സാരമില്ലെടാ..
അവളെയും വിളിച്ചു വീട്ടിലേക്ക് കേറി പോടാ.. എനിക്ക് ഇതൊന്നും വേണ്ടാ...  എനിക്ക് ഈ വീടും സ്ഥലവും ഒന്നും വേണ്ട...  എല്ലാം നീ എടുത്തോ...  പക്ഷെ എന്റെ ഉമ്മാനേയും ഉപ്പാനെയും ഇനി എനിക്ക് വേണം...  അവരെ തട്ടി കളിക്കാൻ ഇനി ആരെയും ഞാൻ സമ്മതിക്കില്ല...  ഇല്ല ഇക്കാക്കാ ...  ഉമ്മാനേയും ഉപ്പാനെയും ഇനി ഒന്ന് സ്നേഹത്തോടെ വിളിക്കാൻ പോലും എനിക്ക് അർഹതയില്ല...  സാജി നോക്കുന്നത് പോലെ നോക്കാനും ആർക്കും പറ്റില്ല... ഈ മകനായ എനിക്ക് പോലും പറ്റില്ല... മോനെ...  അങ്ങനെ ഒന്നും നീ പറയരുത്...  ഉമ്മ കരയുകയിരുന്നു...  ഞാൻ വരും നിന്റെ അടുത്തേക്ക്..   പക്ഷെ ഞാൻ ഇനി കുറച്ച് നാൾ എന്റെ നിസാറിന്റെ അടുത്ത് നിൽക്കട്ടെ...  എന്നിൽ നിന്ന് ഞാൻ തന്നെ നിഷേധിച്ച സ്നേഹം എന്റെ മക്കൾക്കായി കൊടുക്കട്ടെ ഞാൻ....  മോളെ ഇങ്ങ് വാ....  സാജിയെ ഉമ്മ അരികിലേക്ക് ചേർത്തു... ഇനി എന്റെ ഈ മോളെ ഒരുപാട് സ്നേഹിക്കണം എനിക്ക്... കൂടെ എന്റെ നിസാറിന്റെ കുഞ്ഞു മോളെയും...   എന്റെ മോളെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്...  അത്‌ എനിക്ക് തിരുത്തണം.. മോളെ സ്നേഹിച്ചു കൊണ്ട്....  കുറച്ച് നാളെത്തേക്ക് ഞാൻ എങ്ങോട്ടുമില്ല.. ഇവളുടെ സ്നേഹം അറിഞ്ഞു ജീവിക്കണം ഇനി ഈ ഉമ്മാക്ക്... ഉമ്മാ മതി...  അധികം സംസാരിക്കേണ്ട... വാ  സാജി ഉമ്മാനെ കൈ പിടിച്ചു മുന്നോട്ട് നടത്തി.... മാറി നിന്ന  ഉപ്പയും നിസാറും നവാസും തസ്നിയും അവരുടെ അരികിലേക്ക് വന്നു...  കൂടെ അനസും....  മോനെ നിസാറെ...  നിന്റെ ഭാഗ്യമാണെടാ സാജി... ഈ പൊന്നുമോൾ ഇല്ലായിരുന്നു എങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു.....  ഇവളാണ് എന്റെ മരുമകൾ.... അല്ല എന്റെ മകൾ..... 

നിസാറിന്റെ കൈ സാജിയുടെ കയ്യിൽ ചേർത്തു ഉമ്മ പറഞ്ഞു...  ഇനിയുള്ള കാലമേത്രയും നിന്റെ പെണ്ണ് ഇവളായിരിക്കണം...  എന്റെ ഈ പൊന്നുമോൾ...  ഈ സന്തോഷവും സ്നേഹവും അനുഭവിച്ചു ഉമ്മാക്ക് ജീവിക്കുകയും മരിക്കുകയും വേണം.... ഉമ്മ സാജിയെ കെട്ടിപിടിച്ചു ആ നെറ്റിയിൽ ഒരു ചുംബനം അർപ്പിച്ചു.... 

    ഉമ്മ നിറകണ്ണോടെ തന്റെ കയ്യിൽ ഏൽപ്പിച്ച സാജിയുടെ കൈ വിരൽ നിസാർ നെഞ്ചോട് ചേർത്തു...   സാജി...   നീ ആണ് എന്റെ പ്രിയപ്പെട്ടവൾ....  എന്റെ മാത്രം പ്രിയപ്പെട്ടവൾ....... ❤

                   
                         "   ശുഭം "

 വായനക്കും നിങ്ങൾ നൽകിയ സപ്പോർട്ടിനും ഒരുപാട് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.... ഇനിയും നിങ്ങളുടെ എല്ലാം സഹകരണവും ഉണ്ടാവണേ....  പുതിയ ഒരു കഥയുമായി ഞാൻ വരാം...  ഇന്ഷാ അല്ലാഹ്

( അഭിപ്രായങ്ങൾ.  വിമർശനങ്ങൾ അറിയിക്കുക...  തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം )

               ❤ജാസ്മിൻ ❤