*💞നിക്കാഹിലൂടെ ഒരു പ്രണയം💞*
*****
*part-1-5




*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*



Hi, ഞാൻ ജാസ്മിൻ എല്ലാരും എന്നെ ജാസി എന്ന് വിളിക്കും. ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്നു..
മ്മള് അത്യാവശ്യം കുറുമ്പുള്ള കൂട്ടത്തിലാട്ടോ... ഞാൻ എന്നെ കുറിച് പറയാണെങ്കിൽ..... അത് വാണ്ട അപ്പൊ നിങ്ങളൊക്കെ വിചാരിക്കും ഞാൻ ഒരു sp (😐സ്വയം പൊങ്ങി )ആണെന്ന്.

എല്ലാരീം പോലെ എന്റെ ജീവിതത്തിൽ ഞാൻ ഇമ്പൊട്ടന്റ് കൊടുത്തിട്ടുള്ളത് ഇന്റെ ഫാമിലിക്ക് തന്നെ ആട്ടോ... ഇന്റെ ഉപ്പ ഉമ്മ കാക്കു
ഇവരാണെന്റെ ലൈഫ്.... 😍😘
ഉപ്പാനെ ആണ് ഇനിക്ക് ഏറ്റവും ഇഷ്ടം..
പാവം ആണ്.. മറ്റുള്ളവരെ പോലെ അല്ല. ഒരു ചെറിയ കാര്യത്തിനാണെങ്കിൽ പോലും ഇന്റെയും കാക്കു ന്റെയും  അഭിപ്രായം ഉപ്പ ചോദിക്കാറുണ്ട്...
ഉമ്മച്ചി ആണെന്റെ best frnd.. ഇന്റെ ലൈഫിൽ എന്ത് നടന്നാലും ഉമ്മച്ചിനോട് ഞാൻ അത് പറയാറുണ്ട് അതോണ്ടെന്നേ പുള്ളിക്കാരത്തിക്ക് ഞമ്മളെ പെരുത്ത് വിശ്വാസാണ്.. പിന്നെ കാക്കു അത് ഒരു വല്ലാത്ത പഹയനാണ്... പറഞ്ഞാ തീരൂല
*******
ഞാൻ വരൂല ഇങ്ങള് എന്തൊക്കെ പറഞ്ഞാലും  അവരടെ ഒരു പരിപാടിക്കും ഞാൻ വരൂല.. ഇത് ഇങ്ങളോട് മുന്നേ ഞാൻ പറഞതാ
..
എടി സുല്ഫത്തെ ഇയ്യ്‌ ഒന്ന് അടങ്ങി ഇരി...
ഓല് വന്ന് ഞമ്മളെ എല്ലാരീം വിളിച്ച പോകേണ്ടതല്ലേ...
ഞാൻ വരൂല്ല ന്ന് അല്ലെ പറഞ്ഞെ...

അല്ല ഇങ്ങൾക്ക് കാര്യം മനസ്സിലായില്ല ല്ലേ ഇവടെ കടന്ന് തുള്ളണത് മ്മെളെ ഉമ്മച്ചി ആണ് കാരണം എന്താന്ന് ഞാൻ parayaa...
അതിന് കൊറച്ചു പിന്നിക്ക് പോണം .
ഇന്റെ ഉപ്പാന്റെ ഉപ്പ ദാറ്റ് മീൻ my ഉപ്പുപ്പാ..
ആള് അന്നത്തെ വലിയ പണക്കാരനായിരുന്നു.. അത് മാത്രല്ല നല്ല വിശാല മനസ്സ് ഉള്ള (മ്മടെ UAE രാജാവിന്റെ അത്ര ഒന്നും ഇല്ലാട്ടോ 😄🤗)
ആളും കൂടിയായിരുന്നു. അത്കൊണ്ട്തന്നെ മൂപര് തന്റെ പെങ്ങൾക്കും ഭർത്താവിനും കൂടി ഉപ്പുപ്പാന്റെ ഷെയർ കൂടാതെ സ്വന്തമായി ഉണ്ടാക്കിയത് കൂടി കൊടുത്തു... അവര് അത് മനപ്പൂർവം തട്ടി എടുത്തു എന്നാണ് കേൾക്കുന്നത്....
ആവൊ....
അങ്ങനെ ഉപ്പുപ്പായും ഉപ്പയും ഒക്കെ പാപ്പരായി... ന്നാലും അതിന്റെ അഹങ്കാരം ഒന്നും ഇൻക്ക് ഇല്ലാട്ടോ...

ഇന്നിപ്പോൾ ഉപ്പുപ്പാന്റെ ആ പെങ്ങടെ പേരക്കുട്ടിന്റെ കല്യാണം ആണ്.. അന്ന് ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഉപ്പുപ്പാന്റെ പെങ്ങടെ മകനും ഇന്റെ ഉപ്പയും നല്ല കട്ട ചങ്ക്‌സ് ആണ്..
അവരൊക്കെ നാട്ടിലും വിദേശത്തും കൊറേ ബിസ്സ്നെസ്സ് ഒക്കെ ആയി ഒടുക്കത്തെ പണക്കാരും...
ഇന്റെ ഉപ്പാന്റെ കസിന്റെ മകന്റെ കല്യാണത്തിന് എല്ലാരീം വിളിച്ചിട്ട് പോകാതിരിക്കുന്നത് ശരിയാണോ?
അല്ല
ബട് അത് ഉമ്മാക്ക് പറഞ്ഞാ മനസ്സിലാവണ്ടേ..
ഉമ്മ പറീണത് ഞമ്മടെ സൗഭാഗ്യങ്ങൾ ഒക്കെ ഓല് തട്ടിയെടുത്തദാന്ന... അതോണ്ടെന്നേ ഉമ്മാക്ക് അവരടെ അടുത്തേക്ക് പോകുന്നത് ഇഷ്ടല്ല ഞങ്ങളേം പോവാൻ ഉമ്മ സമ്മതിക്കൂല.അതോണ്ടെന്നേ ഇനിക്കും കാക്കുനും ആ ഫാമിലി ആയിട്ട് വലിയ ബന്ധം ഒന്നൂല്ല....

 .. ഇന്നിപ്പോ കല്യാണം ആയിട്ട് ഉപ്പ ഉമ്മാനെ വിളിച്ചിട്ട് ഉമ്മ വരുന്നില്ല.. അവർക്ക് നാട്ടില് വന്ന പിന്നെ എന്ത് സഹായത്തിനും ഉപ്പ വാണം.
ഉപ്പാനോടും ഞങ്ങളോടും അവര് നേരത്തെ വറാൻ പറഞ്ഞതാ.. പറഞ്ഞിട്ടെന്താ ഉമ്മ വരണ്ടേ....
*****
ഞാൻ വരൂല...ഇൻക്ക് വജ്ജ.. ഇങ്ങളെന്നെ പോയാ മതി ഇങ്ങളെ ചെങ്ങായിന്റെ കുട്ടിന്റെ കല്യാണത്തിന്... ഇന്ന് ഇന്റെ താത്താന്റെ കുട്ടിന്റെ കല്യാണത്തിന് ഡ്രെസ്സെടുക്കലാ അറിയാലോ അതോണ്ട് ഞാൻ ഇന്ന് അങ്ങട്ട് പോവാ... ഇതും പറഞ് ഉമ്മ അടുക്കലേക്ക് പോയി
കുളിക്കാൻ വാണ്ടി ഡ്രസ്സ് എടുത്ത് പോകാൻ നിന്നീന്ന ഇന്റെ അടുത്തക്ക് ഉപ്പ അപ്പൊ വന്നു
ന്റെ ഉമ്മാനോട് പറഞ്ഞിട്ട് കാര്യല്ല ഓള് വരൂല്ല... അന്റെ കാക്കു ഫ്രണ്ട്സിന്റെ കൂടെ ടൂർ പെയ്ക്കല്ലേ ഇല്ലൈന്നെങ്കി ഓനെ കൊണ്ടൊയേനെ.. ഉപ്പ പറഞ്ഞ ഇന്റെ കുട്ടി കേക്കും ന്ന് ഉപ്പാക്ക് അറിയാ അതോണ്ട് മോള് വാ....

പൈസക്കാരുടെ കല്യാണം ആയതോണ്ട് നല്ല ഫുഡ് കിട്ടാൻ ചാൻസ് ഉള്ളത്കൊണ്ടും പിന്നെ മ്മടെ ചൈൽഡ് ഹുഡ് ചങ്ക് അൻഷിദ അവിടെ കല്യാണത്തിന് വരാൻ സാധ്യത ഉള്ളതുകൊണ്ടും ഞാൻ വരാൻ സമ്മതിച്ചു...

 മ്മള് ഒരു ചെറിയ പിടക്കോഴി ആയതോണ്ട് കുളി കഴിഞ്ഞു നന്നായി അണിഞ്ഞ് ഒരുങ്ങി മൊഞ്ചായി ഉപ്പാന്റെ കൂടെ കല്യാണത്തിന് പോയി.... ഒരു ഒന്നൊന്നര കല്യാണത്തിന്.....

തുടരും

ഈ ഭാഗം ബോർ ആയെങ്കിൽ ക്ഷമിക്കുക..🙏 ഞാൻ പറഞ്ഞല്ലോ മ്മള് വലിയ എഴുത്തുകാരിയൊന്നും അല്ലെന്ന്..
അടുത്തത് വായിക്കാൻ മറക്കരുത്... 😃😊🙂


*💞നിക്കാഹിലൂടെ ഒരു പ്രണയം💞*
*********
*പാർട്ട് -2

സത്യം പറഞ്ഞ ആ ഓഡിറ്റോറിയത്തിന്റെ വലിപ്പം കണ്ട മ്മൾ സ്റ്റാക്കായി ന്ന പറഞ്ഞ മതിയല്ലോ.. അത്രക്ക് വൽപ്പം ഇണ്ടായിന്നു അതിന്..
ഉപ്പാന്റെ കൂടെ അകത്തേക്ക് കയറാൻ നേരം ചെക്കന്റെ ഉപ്പ എല്ലാരീം വെൽക്കം ചെയ്യണ തിരക്കിലായിരുന്നു.. ഉപ്പാനെ കണ്ടപ്പോൾ അടുത്തേക്ക് വന്ന് പറഞ്ഞു. അല്ല ഇയ്യ്‌ എന്താ ഇന്നലെ പറയാതെ പോയത്

വേറെ ഒന്നും അല്ല ഹംസ  ഇന്റെ മകൻ ഒരു ടൂർ പോയതാ അതോണ്ട് വീട്ടിൽ സുൽഫത്തും ഇവളും ഒറ്റക്കെന്നു. അതോണ്ടാ പറയാൻ നിക്കാതെ പോന്നത്..
പെട്ടന്ന് അങ്ങേര് എന്റെ നേരെ മുഖം തിരിച്ചു.
ആ പറഞ്ഞ പോലെ ഇതല്ലേ എന്റെ രണ്ടാമത്തെ കുട്ടി.. പെണ്ണ് വലുതായല്ലോ..

അത് കേട്ടപ്പോൾ നിനക്ക് അങ്ങട്ട് ദേഷ്യം വന്നു ഇനി ഇപ്പൊ തൊടങ്ങും ചോയ്ക്കാൻ കെട്ടിക്കുന്നില്ലേ ന്ന് 😠

എന്താ ചെയ്യണേ ഓള്.?
ഇവൾ ഡിഗ്രി ഫസ്റ്റ് ഇയർ ആ..
ആ നന്നയി.. പടിക്കട്ടെ. അല്ലേലും ഈ കാലത്
പടിച്ചാലൊള്ളു കാര്യണ്ടാവാ...

അത് കലക്കി കൊറേ കാലത്തിന് ശേഷം ഇപ്പളാ ഇങ്ങനെ ഒന്ന് കേൾക്കണത് നല്ല മനുഷ്യൻ 😘😅
ഞാൻ ഉള്ളിലേക്ക് കയറി ഇന്റെ പ്രതീക്ഷ തെറ്റിയില്ല. അതാ നിക്കുന്നു മ്മടെ കട്ട ഫ്രണ്ട് അൻഷി.
ഞാൻ ഓളെ കണ്ടതും കെട്ടിപ്പിടിച്ചു. 10 ക്‌ളാസ്സ് വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു...
ഓളൊരു ചോദ്യം ഇങ്ങട്ട് ഇട്ടു. എങ്ങനെ ഇൻഡ് കോളേജ് ഒക്കെ..
sooopr....
ആരേലും സെറ്റ് ആയോ?
ഇന്റെ അൻഷി ഇപ്പൊ കേറിയത്തൊള്ളല്ലോ ഇനീം സമയം കടക്കല്ലേ സെറ്റ് ആക്കാൻ... 😉😉
മ്മ്മ്മ്
അല്ല ഡി എന്റെ പ്രേമം ഒക്കെ ഏതുവരെ ആയി.. ഇപ്പളും ആ പഴയ അളെന്നെ ആണോ അതോ പുതിയതോ?
ഇയ്യ എന്താ ജാസി ഇന്നേ കുറിച് വിചാരിച്ചേ...
പരിശുദ്ധ പ്രേമം ആടി ഇന്റെ...
mmm അങ്ങനെ ആയ നല്ലത്.. അല്ല എവടെ ഫുഡ് കൈക്കണേ ഇൻക്ക് വെശക്കാൻ തുടങ്ങി.
ഇന്റെ ജാസി ഇത് വരെ എന്റെ തീറ്റ കൊതി മാറീലെ?
എന്തായാലും വാ
അവടെ ആണ്
ഒപ്പം കൈക്കാ വാ...
മുന്നിലെ ഫുഡ് കണ്ടതും പിന്നെ ഒന്നും നോക്കീല ഞാൻ ഓപ്പറേഷൻ ആരംഭിച്ചു.. പൊരിഞ്ഞ പോരാട്ടം ആയിരുന്നു...
ഇന്റെ കാരക്ടറിന്റെ ഒരു സൈഡ് എഫക്ട് ആണ് ഫുഡ് മുന്നിൽ കണ്ട കണ്ട്രോൾ പോണത്.. ബട് അതൊന്നും ഇന്റെ ദേഹത് പുടിക്കണില്ല ന്നാണ് ഉമ്മ പറീണത്..
അപ്പളാണ് രണ്ട് ഗേൾസ് മുന്നിൽ വന്നിരുന്നത്..
എന്റെ തീറ്റ കണ്ടിട്ടാണെന്ന് തോന്നുന്നു ഒരാൾ എന്നോട് ചോതിച്ചു
എക്സ്ക്യൂസ് മി ക്യാൻ ഐ ആസ്ക് യു സംതിങ്?
ഞാൻ എന്താ ന്നുള്ള രീതിയിൽ നോക്കി
ആദ്യായിട്ടാണോ ഫുഡ് കാണുന്നെ?
വായയിൽ ഫുഡ് ആയതോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല ബട് ഈ ഫ്രെണ്ട്സിനൊക്കെ ഒരു പ്രോബ്ലം ഇന്ദ്. ഞമ്മളെ എത്ര വേണേലും കളിയാക്കും ബട് വേറെ ആരെങ്കിലും കളിയാക്കിയ അത് ഓല് സഹിക്കൂല അതോണ്ടന്നെ ഞാൻ പറയാൻ വച്ചീന്ന തെറി ഒക്കെ ഓള് എടുത്ത് കാച്ചി..
അതോടെ ഓല് ഓൺ ദി സ്പോട് എണീച് പോയി..
മ്മക്ക് അത് നന്നായി പുടിച്..
ചീത്ത വിളി കൈഞ്ഞിട്ട് അൻഷി ഇന്നേ നോക്കി
അല്ലേലും അവള്മാരെ കുറ്റം പറഞ്ഞിട്ട് കാര്യല്ല അന്റെ തീറ്റ കണ്ട അങ്ങനെ തോന്നും..
അതോടെ ഞാൻ തീറ്റ നിർത്തി എണീറ്റു..
സ്റ്റേജിന്റെ മുന്നിലേക്ക് പോയി
പെണ്ണിന്റെയും ചെക്കന്റേയും പേര് വായിച്ചു

അമീൻ ഫൈസി
&
മെഹറിൻ മുസ്തഫ

അടിപൊളി പേര് അല്ലെ? പേര് മാത്രല്ല ജാസി ചെക്കനും പൊളിയാ...
അപ്പൊ പെണ്ണോ?
അത് ഞാൻ കണ്ടിട്ടില്ല..  വന്നലോള്ളൂ പറയാൻ പറ്റുക...
കുറച്ച നേരം അവിടെ വായി നോക്കി നിന്നപ്പോ ഇൻഡ് അനു മ്മെളെ തട്ടി.
ന്താടി പട്ടി..
ഞാൻ ചോതിച്ചു...
എടി കൊറേ നേരായല്ലോ ഒരുത്തൻ അന്നേ
 നോക്കാൻ തുടങ്ങീട്ട്... ഇയ്യ പെട്ട് മോളെ....
ഞാൻ അങ്ങോട്ട് നോക്കി അപ്പോൾ ഇൻഡ് ഒരു കുട്ടപ്പൻ മ്മളെ നോക്കി ചിരിക്കുന്നു...
ഞാൻ ഇൻഡോ മൈൻഡ് ചെയ്യുന്നു...
ഞാൻ തിരിഞ് നോക്കാൻ പോയില്ല...

പെട്ടന്ന് അൻഷിക്ക് ഒരു കാൾ വന്നു.
ആ ദാ ഞാൻ ഇപ്പൊ പുറത്തു വരാ ok...
ആരാ ടി
😅ഈ അത് ഇന്റെ lover ആ...
ആര് അജ്മലോ?
അല്ല നൗഫൽ
😳😳ഏ... അപ്പൊ ഇയ്യ്‌ അജ്മലിനെ തേച്ചോ പരിശുദ്ധ പ്രേമം ആണെന്നൊക്കെ പറഞ്ഞിട്ട്..

ആ ടി ഞാൻ പറഞ്ഞത് ശരിയാ ഇന്റെ പരിശുദ്ധ പ്രേമം ഒക്കെ ആയിരുന്നു.. ഓനാ ഇന്നേ തേച്ചത് അപ്പൊ ഞാൻ വേറെ ആളെ നോക്കി..
ശരി ഇപ്പൊ എന്തിനാ വിളിച്ചേ?
ഓന്റെ വീട് ഇവിടെ എടുത്ത അതോണ്ട് ഇങ്ങട്ട് വരാ ന്ന് പറഞ്ഞു. എന്നോട് പൊറത്തെറങ്ങി നില്ക്കാൻ പറഞ്ഞു.
ന്നാ ok ഇയ് പെയ്‌ക്കോ ന്നിട്ട് ഓന്റെ ഷർട്ട് നന്നായി തേച്ചു കൊടുക്ക്.. ഓൻ അറിയട്ടെ ഇയ് നല്ല തേപ്പ് കാരി യാന്ന് 😜.
ഞാൻ പോകാ ഇയ്യും കൂടി വാ
ഞാൻ എന്തിനാ?
എടി പോത്തേ ഇവിടെ നമ്മടെ കുടുംബക്കാരൊക്കെ ഉള്ളതല്ലേ ആരെങ്കിലും കണ്ട പ്രശനവും അതോണ്ട് ഇയ് വന്ന് കാവൽ നിക്ക്
വരണോ?
വാടി...

തുടരും
വല്ലാതെ നീട്ടി വലിച്ചു എഴുതിയെങ്കിൽ സോറി..
സഹകരിക്കുക പ്ലീസ്..
😊😊😊

*📗ഇശ്‌ഖിന്റെ കഥകൾ*










*💞നിക്കാഹിലൂടെ ഒരു 💞പ്രണയം*
**********
*part  -3*

വാടി...
ഞങ്ങൾ പുറത്തിറങ്ങി കുറച്ച കഴിഞ്ഞപ്പോഴേക്ക് അവൻ വന്നു പിന്നങ്ങട്ട് തൊടങ്ങീലെ രണ്ടാൾടീം സൊറ പറച്ചില്... ഞാൻ മാറി ആരെങ്കിലും കാണുന്നുണ്ടോ ന്ന് നോക്കി നിന്നു..
സത്യം പറഞ്ഞ അവിടെ നിന്നിറങ്ങിയപ്പോൾ ഒരാശ്വാസം കിട്ടി. ഫുൾ വലിയ പാർട്ടിക്കാരാണ് അവിടെ ഉള്ളത്. ഇന്റെ സ്വഭാവം വച് അച്ചടക്കത്തില് നിക്കാ നിക്കാ ന്ന് പറഞ്ഞാ അതിത്തിരി ബുദ്ധിമുട്ടാ..
എന്നാലും ഇവർക്കെന്താ ഇത്രയധികം സംസാരിക്കാൻ മടുക്കൂലേ ആവൊ?
ഫോണിലൂടെ സംസാരം, വാട്ട്സ്അപ്പിലൂടെ ചാറ്റിങ് പോരാത്തതിന് വീഡിയോ കോളും എന്നിട്ടും ഇവർക്ക് പറയാനുള്ളതൊന്നും എന്തോണ്ടാ തീരാത്തത്...? 🤔🤔🤔(ആർക്കെങ്കിലും അറിയാണെങ്കി പറഞ് താ... 😉😉😉അറിയാത്തോണ്ടാ )

സത്യം പറഞ്ഞാ ഇൻക്ക് എന്തോ പ്രേമത്തോട് ഒരു തരം പേടിയാണ് ഉള്ളത്. എന്റെ ഫ്രണ്ട്സിൽ പലരും പ്രേമിച്ചിട്ടുണ്ട് അവരൊക്കെ  കരയുന്നതും ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞാൻ തീരുമാനിച്ചതാ ഏതെങ്കിലും ഒരുത്തന് വേണ്ടി ഞാൻ ഇന്റെ കണ്ണിൽ നിന്നും നീരൊഴുക്കൂല ന്ന്.
സത്യം പറഞ്ഞാ ഞാൻ ഇന്റെ ജീവിതത്തിൽ ആകെ കരഞ്ഞിട്ടുള്ളത് മിട്ടായി കൊണ്ടുവരാൻ പറഞ്ഞിട്ട് ഉപ്പച്ചി കൊണ്ടുവരാതിരിക്കുമ്പളോ, കാക്കുനേറ്റ് വക്കാണം കൂടുംബളോ ആണ്..
പിന്നെ ഇന്റെ പ്രായത്തിനനുസരിച്ചുള്ള വായിനോട്ടം ഒക്കെ എനിക്കുണ്ട്. അത് ഒരു രസം.
അങ്ങനെ ഓരോന്ന് ആലോചിച്ചു നികുമ്പള ആ മുഖം ഞാൻ വീണ്ടും കണ്ടത്.. 😳
മ്മെളെ കുട്ടപ്പൻ ദാ പുറത്തിറങ്ങി നിൽക്കുന്നു. ആരേയോ അന്വേഷിക്കാണ്. ഇന്നേ കണ്ടതും മുഖത്തൊരു ചിരി വരുത്തി വരുന്നു. അനുന്റെ വർത്താനം ആണെന്കി നിക്കണ മട്ടില്ല..
എടി അനു മതി...
വാ...
നിക്കെടി ഒരു മിനുട് പ്ലീസ്...
അവൾ വരുന്ന ലക്ഷണം ഇല്ലാന്ന് കണ്ടപ്പോ ഞാൻ ഒരടവ് പ്രയോഗിച്ചു..

എടീ അതാ അന്റെ ഉപ്പ....

പറഞ് മുഴുവനാക്കും മുമ്പേ നൗഫൽ സ്ഥലം കാലിയാക്കി... 😄
എവടെ ഡി ഉപ്പ, എപ്പളാ വന്നേ, കാണാൻ ഇല്ലല്ലോ
അനൂ ഒന്ന് റിലാക്സ് ഇയ്യ് ഞാൻ നൊണ പറഞ്ഞതാ അന്റെ ഉപ്പ ഒന്നും വന്നിട്ടില്ല..

😡😡😡😡
പിന്നെന്തിനാടി കുരുപ്പേ ഇയ്യ്‌ നൊണ പറഞ്ഞത്? ഇതൊന്ന് നിർത്താൻ വാണ്ടി അല്ലതെന്തിനാ.. മതി ഇങ്ങട്ട് പോര്
ഇതിനിടയിൽ ആ ചെക്കൻ ഞാൻ അനു വിനോട് സംസാരിക്കുന്നത് കണ്ട് ഉള്ളിലേക്ക് പോയി
ഞാനും അവളെ കൂട്ടി അകത്തേക്ക് പോന്നു...
അകത്തെത്തിയപ്പോൾ അവൻ ഇന്നേ നോക്കി ചിരിച് കൊണ്ട് അടുത്തേക്ക് വരുന്നു..
ഞാൻ അത്യാവശ്യം പയ്യൻമാരെ ഒക്കെ വായിനോക്കുമെങ്കിലും ഇങ്ങനെ ഉള്ള സമയത്തു ഇന്റെ ധൈര്യം ഒക്കെ ചോർന്ന് പോകും..
എടി ജാസി ഓൻ അന്നേ വിടുന്ന മട്ടില്ലല്ലോ.. ഇങ്ങട്ടാ വരണേ..
ഓന് അടുത്തേക്ക് വരും തോറും ഇന്റെ പേടി കൂടി വന്നു...
പെട്ടന്ന് ഓനെ പിന്നിലാക്കി കൊണ്ട് ഒരാൾ ഇന്റെ മുന്നിൽ കേറി നിന്നു
കാണാൻ വളരെ ഭംഗി യുള്ള ഒരു താത്ത
നിറയെ ആഭരണം ഒക്കെ ഇട്ട് നല്ല ക്യൂട്ട് സ്മൈലും ആയി എന്നോട് ചോദിച്ചു
ഹസ്സൻ ഇക്കാന്റെ മകൾ ജാസ്മിൻ അല്ലെ?
ആ അതെ..
ഒരു കാര്യം പറയാൻ ഇണ്ട് ഒന്നിങ് വര്ഒ?
ഇന്റെ മറുപടിക്ക് പോലും കാത്തു നിക്കാതെ അവർ എന്നെയും വലിച്ചു പോയി അനൂനോട് ഇപ്പൊ വരാ ന്നു ഞാൻ ആംഗ്യം കാണിച്ചു അവരോടൊപ്പം പോയി

സ്റ്റേജിന്റെ പിന്നിലുള്ള ഒരു വലിയ മുറിയിലേക്കാണ് അവർ എന്നെ കൊണ്ട് പോയത്.
അവിടെ കുറച് പേര് ഇരിക്കുന്നുണ്ട് ഇന്നേ കണ്ടതും എല്ലാരും എണീറ്റ് സമാധാനത്തോടെ ഒരു ചിരി ചിരിച്ചു..
കാര്യം എന്താ ന്ന് അറിയാത്ത സ്ഥിതിക്ക് ഇൻക്ക് അന്തം വിട്ട് നിക്കാനൊള്ളല്ലോ അപ്പൊ പറ്റുക
അങ്ങനെ നിൽക്കുന്ന സമയത് ഷോള്ഡറില് ആരുടെ കയ്യ് വന്ന പോലെ തോന്നി നോക്കുമ്പോ മ്മെളെ ഉപ്പച്ചി..
എന്തൊക്കെ പറയാൻ നിൽക്കുന്നു അതും പേടിയോടെ
എന്താണെന്നറിയാൻ വേണ്ടി ഞാൻ ഉപ്പാനെ തന്നെ നോക്കി നിന്നു 😐

തുടരും..
*📗ഇശ്‌ഖിന്റെ കഥകൾ*






*💞നിക്കാഹിലൂടെ ഒരു *💞പ്രണയം*
********
*part-4*

ഞാൻ ഉപ്പാനെ തന്നെ നോക്കി നിന്നു 😐.
*******

ആമി ഇയ് ഒന്ന് സമാധാനപ്പെട്.. ഞമ്മക്ക് ഒരു പരിഹാരം ഇണ്ടാക്ക...
എന്ത് പരിഹാരം? കെട്ടാൻ നിന്ന പെണ്ണ് ഒരു മെസ്സേജും അയച്ചു ഏതോ സായിപ്പിന്റെ കൂടെ പോയി.. ന്നിട്ട് ഞാൻ സമാധാനിക്കാനോ?

അപ്പളേ ഞാൻ പറഞ്ഞതാ ഇൻക്ക് ഇപ്പൊ ഒരു കല്യാണം വാണ്ട ന്ന്. കേട്ടില്ലല്ലോ... അപ്പളൊക്കെ നിങ്ങൾക്ക് എന്നെക്കാൾ വലുത് ഈ കല്യാണം കൊണ്ട് കിട്ടാൻ പോകുന്ന നേട്ടത്തിലായിരുന്നല്ലോ....
അല്ലെങ്കിലും ഇന്റെ ഇഷ്ടത്തിന് ആരെങ്കിലും വില കല്പിച്ക്കുണോ?

ഇയ്യ്‌ ഇങ്ങനെ ഒച്ച വെക്കാതെ ആമി... ഇനി ഇപ്പൊ ബാക്കി നോക്കാ

ബാക്കി ഞാൻ പറയാ ഉപ്പ....
ഇത്രയും കാലം ഇങ്ങളെല്ലാരും പറയുന്നതല്ലേ ഞാൻ കേട്ടത്.. ഇന്നിനി ഞാൻ പറയും അതിവിടെ നടക്കണം...
എന്താടാ ഇയ് പറയണേ?
ഇവടെ വന്നിരിക്കണത്തിൽ ഉപ്പാന്റെ മാത്രല്ല ഇന്റെയും ഫ്രണ്ട്സും പാർട്നേഴ്സും ഒക്കെ ഇണ്ട് അവരുടെ മുന്നിൽ നാണം കേടാൻ നിനക്ക് പറ്റില്ല അതോണ്ട്
ആരാ... എന്താ... ഒന്നും ഇൻക്ക് അറിയണ്ട ബട് കല്യാണം നടക്കണം ഇന്ന്.. ഇപ്പൊ..
അതിന്റെ  റെസ്പോണ്സിബിലിറ്റി ഞാൻ ഇന്റെ ഫാമിലിക്ക് തരാ...
മെഹറിനെ കണ്ടുപിടിച്ചപോലെ... വേറെ ഒന്നിനെ നോക്ക്....

ഇതും പറഞ് ഞാൻ അവിടുന്ന് പോകാൻ നിന്നു.. ആരൊക്കെ എന്തൊക്കെ.. പറയുന്നുണ്ട്.. ബട് പ്രാന്ത് പിടിച്ച സമയത് തലയിൽ ഒന്നും കേറില്ലല്ലോ...
സാധാരണ ഞാൻ എന്തെങ്കിലും കയർത്തു പറഞ്ഞാ ഉപ്പ കയ്യും നീട്ടി അടിക്കാറാണ് പതിവ് പക്ഷെ ഇതില് കാര്യമുള്ളത് കൊണ്ടാവാം ഒന്നും മിണ്ടാതെ നിന്നു...
അപ്പോഴാണ് ഉപ്പാന്റെ കസിൻ ഹസ്സനിക്കയുടെ വരവ്...
അല്ല... നിങ്ങളെന്താ ഇവിടെ നിക്കണേ...?  പെണ്ണിന്റെ കൂട്ടരാണെങ്കി വന്നിട്ടൂല... അവിടെ ആൾക്കാരൊക്കെ ചോദിച് തുടങ്ങി....

അപ്പോഴാണ് ഉപ്പാന്റെ കണ്ണ് എന്നെയും ഹസ്സനിക്കയെയും മാറി മാറി നോക്കുന്ന കണ്ടത്...
എനിക്കെന്തോ പന്തികേട് തോന്നി...
ഉപ്പ അങ്ങേരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു... ഇക്ക സഹതാപത്തോടെ ഇന്നേ നോക്കി...
പെട്ടന്നാണ് ഞങ്ങളെ രണ്ടാലീം ഞെട്ടിച്ചു കൊണ്ട് ഇന്റെ ഉപ്പ അത് പറഞ്ഞത്..

ഹസ്സാ ഇനി അനക്കെ ഞങ്ങളെ ഇതിന്ന് രക്ഷിക്കാൻ പറ്റൂ...
ഞാൻ എന്താ.... ഇയ് എന്താടാ പറയണേ...?

അന്റെ മകൾ ഇവിടെ വന്നിട്ടുള്ളതല്ലേ....ഓളെ കൊണ്ട് ആമിനെ....?
ഹംസ... അനക്ക് എന്താ പിരാന്താ.. ഇന്റെ മോള്.... അത് പറ്റില്ല...
എടാ ഞാൻ എന്ത് വേണേലും ചെയ്യാ... ഇതിനു സമ്മതിക്കണം..
പക്ഷെ ഇന്റെ മോൾക്ക് കല്യാണം കഴിക്കാൻ ഉള്ള പ്രായോ പക്വതയോ ഒന്നും ആയിട്ടില്ല...
അന്റെ മകളെ ഞങ്ങള് പൊന്ന് പോലെ നോക്കിക്കോളാ... ഇതിനു സമ്മതിക്കണം....
അങ്ങനെ ഹസ്സനിക്കയെ ഒരു വിധം ഉപ്പ സമ്മതിപ്പിച്ചു...
ശെടാ അയാൾക്കൊരു മകളൊക്കെ ഇണ്ടാഇന്നോ? ഞാനറിഞ്ഞില്ലല്ലോ...
**********
ഉപ്പാന്റെ ഈ ഫുൾ സ്റ്റോറി കേട്ടപ്പോ ഫുൾ ചാർജായി വന്ന ഞാൻ ഇപ്പൊ സ്വിച് ഓഫ് ആയി പോവും ന്ന് തോന്നി..
മര്യാദക്ക് ബിരിയാണിയും തിന്ന് കല്യാണം കൂടാൻ വന്ന ഇന്നേ പുടിച് കെട്ടിക്കാൻ ഉപ്പാക്ക് എങ്ങനെ തോന്നി ന്ന് ഓർത്തപ്പോൾ ഇന്റെ കണ്ണിന്ന് കണ്ണീര് ഒഴുകാൻ തുടങ്ങി... ഒരു മാതിരി നയാഗ്ര വെള്ളച്ചാട്ടം പോലെ..
ബട് അത് കണ്ടിട്ട് പോലും ആരുടെ മനസ്സും മാറീല്ല..
ആരോ വന്ന് നിക്കാഹിനാന്നും പറഞ് ഉപ്പാനെ വിളിച് കൊണ്ട് പോയി..
അവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നിയെങ്കിലും അപ്പളേക്കും കൊറേ പെണ്ണ് ങ്ങൾ വന്നു ഇന്നേ കൊണ്ട് റൂമിലേക്ക് പോയി മാറ്റിപ്പിച്ചു
ജീവനില്ലാത്ത ഒരു വസ്തുവിനെ പോലെ നിന്നുകൊടുത്തു... പറഞ്ഞിട്ട് കാര്യല്ലല്ലോ...

മാറ്റി കഴിഞ്ഞപ്പോ രണ്ട് താതാരു പിടിച്ചു കണ്ണാടിയുടെ മുന്നിൽ കൊണ്ട് വന്ന് നിർത്തി എങ്ങനെ ഉണ്ടെന്ന് നോക്കാൻ പറഞ്ഞു..
കണ്ണില് ഫുൾ വെള്ളം തളം കെട്ടി നിന്നോണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല.... ആകെ ഒരു മങ്ങൽ....
അപ്പളേക്കും മഹർ കെട്ടാൻ വാണ്ടി എന്നെ സ്റ്റേജിലേക്ക് കൊണ്ട് പോയി....

തുടരും...
*📗ഇശ്‌ഖിന്റെ കഥകൾ*








*💞നിക്കാഹിലൂടെ ഒരു *💞പ്രണയം*
******
*part - 5*

ഡാ ആമി അന്റെ തലക്ക് വല്ല ഓളവും ഇൻഡോ?
ഈ സമയത് ആർക്കായാലും ഇണ്ടാവും.. എന്തേയ്?
ഇത് വരെ കാണുക പോലും ചെയ്യാത്ത ഒരു പെണ്ണിനെ പോയി കെട്ടീലെ ഇയ്യ്‌.. അവൾ കാണാൻ എങ്ങനെ സ്വഭാവം എന്താണ് ഇത് വല്ലതും അനക്ക് അറിയോ?

എന്തായാലും മെഹറിനേക്കാൾ better ആയിരിക്കും...
പിന്നെ അവൾ കാണാൻ സുന്ദരിയാണോ സ്വഭാവം എങ്ങനെ ആണ് ഇതൊന്നും ഇൻക്ക് അറിയണ്ട ആവിശ്യം ഇല്ല.. I don't care...
ഇന്ന് ഈ ആളുകളുടെ മുന്നിൽ കാണിക്കാനായിട്ട് എങ്കിലും ഇൻക്ക് ഒരു പെണ്ണ് വാണം അത്രേ ഉള്ളു....

അപ്പോഴാണ്‌  മുന്നിൽ ഒരു തിളക്കം കണ്ടത് .  പെണ്ണിനേയും കൊണ്ട് അവർ വരുന്നു...
ചുവന്ന ലഹങ്ങ ഒക്കെ ഇട്ട്... ബട് തല താഴ്ത്തിയിട്ട്... ആണ്.. അതോണ്ട് മുഖം കാണാൻ പറ്റിയില്ല.. അല്ലെങ്കിലും കാണാൻ വലിയ പൂതി ഒന്നും ഇൻക്ക് ഇല്ല..
ഇന്റെ ഫ്രണ്ട് ഓളെ എങ്ങനെയോ കണ്ട് എന്റെ അടുത് വന്ന് പറഞ്ഞു
കൊള്ളാലോ ഡാ.. അന്റെ പരെന്റ്സ് ഒരു മാസം കൊണ്ട് കണ്ടുപിടിച്ചതിനേക്കാൾ ഭംഗി ഇണ്ടല്ലോ ഈ ഒരു മിനുട് കൊണ്ട് കണ്ടുപിടിച്ചത്....

അവളെ എന്റെ അടുത് കൊണ്ട് വന്ന് നിർത്തി മഹർ ഇട്ടു അപ്പൊ പോലും ആ തല ഒന്ന് പോക്കണില്ല...

********
അത്രയും നേരം തല കുനിച് കഴുത്തു വേദനിച്ചോണ്ട് തല ഒന്നുയർത്തി ചുറ്റും നോക്കാ ന്ന് വിചാരിച്ചു...
പലരുടെ മുഖത്തും പല ഭാവങ്ങൾ ആണ്... ഒന്നും അറിയാൻ കഴിയുന്നില്ല...
സ്റ്റേജിന്റെ സൈഡിൽ ആയി ഉപ്പയും ഹംസക്കയും നിൽക്കുന്നുണ്ട്....
നന്നായി പഠിക്കാൻ ഒക്കെ പറഞ്ഞിട്ട് ഇങ്ങേര് തന്നെ ഇൻക്ക് ഒരു മുട്ടൻ പണി തന്നല്ലോ...
ഉപ്പാന്റെ മുഖത്തെ ടെൻഷൻ ഇൻക്ക് വായിച്ചെടുക്കാവുന്നതാണ്... ഉമ്മയും കാക്കുവും ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ലല്ലോ... അവരും പിന്നെ എന്റെ കുടുംബക്കാർ ഫ്രെണ്ട്സ് ഇവരൊക്കെ ഇതറിഞ്ഞാൽ... ഇൻക്ക് ഓർക്കാൻ കൂടി വജ്ജ..
അപ്പോഴാണ് ജാസി എന്നൊരു വിളി കേട്ടത് നോക്കിയപ്പോൾ അനു ആണ്... അവൾ എന്തൊക്കെയോ ചോദിച്ചു ഞാൻ കരയും എന്ന അവസ്ഥയിൽ എത്തിയപ്പോൾ കൂടെ ഉള്ള ആൾ (ആരാ ന്ന് ഞാൻ പറയണ്ടല്ലോ )പറഞ്ഞു..
നിങ്ങൾക്ക് പിന്നെ സംസാരിച്ചാൽ പോരെ.. ഇപ്പൊ ഡിസ്റ്റർബ് ചെയ്യരുത്.. ഫോട്ടോ എട്ക്കാണ്...
ഇത് കേട്ടപ്പോൾ ഇൻക്ക് ശെരിക്കും ദേഷ്യം വന്നു.... ഇയാളാരാ ഇതൊക്കെ പറയാൻ...

പെട്ടന്നാണ് ഇന്റെ ഷോള്ഡറില് ആരോ പിടിച്ചത്..വേറെ ആരും അല്ല അമീൻ... ഞാൻ അയാളുടെ മുഖത്തു നോക്കി പെട്ടന്ന് അയാൾ എന്നെയും...
ഞാൻ അയാളെ തെന്നെ നോക്കി നിന്നു എന്തോ കണ്ണെടുക്കാൻ തോന്നുന്നില്ല...
പെട്ടന്ന് ഫോട്ടോ ഗ്രാഫർ നൈസ് പോസ് എന്നും പറഞ് ഫോട്ടോ എടുത്തു... അപ്പളേക്കും ഞാൻ ഇന്റെ മുഖം വലിച്ചു....
പിന്നീട് നേരെ വീട്ടിലേക്ക് പോകാൻ എല്ലാരും തയ്യാറായി...
എല്ലാ പെൺകുട്ടികളും കല്യാണ സമയത് ഭയങ്കര ഹാപ്പി യും ചെക്കന്റെ കൂടെ പോകാൻ നിൽക്കുമ്പോൾ കരച്ചിലും ആയിരിക്കും... ബട് ഞാൻ നേരെ തിരിച്ചായിരുന്നു.... പോകാൻ നേരം ഇൻക്ക് കരച്ചിലൊന്നും വന്നില്ല ഒരു തരം
മരവിപ്പായിരുന്നു... ഉപ്പാനെ പോലും നോക്കാൻ നിൽക്കാതെ ഞാൻ അയാളുടെ കൂടെ കാറിൽ കയറി..
ഉപ്പാനെ ഞാൻ നോക്കിയിരുന്നു എങ്കിൽ ഇൻക്ക് പോകാൻ തോന്നുമായിരുന്നില്ല ...

എന്റെ ജീവിതവും ഈ കാറും എങ്ങോട്ടാണ് പോകുന്നത് എന്ന് പോലും അറിയാതെ ഞാൻ ഇന്റെ പുതിയൊരു ജീവിതത്തിലേക്കായി കുതിച്ചു........

തുടരും.....


*💞നിക്കാഹിലൂടെ ഒരു 💞പ്രണയം*
*********
*part -6 & 10*

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*



ഓരോന്ന്  ഓർത്തു വീടെത്തിയതറിഞ്ഞില. ഒരു വലിയ വീട്... പെട്ടന്ന് ഉമ്മ വന്ന് എന്നെ കൈ പിടിച് വീടിനുള്ളിലേക്ക് കയറ്റി... ഞങ്ങൾക്ക് 2 പേർക്കും മധുരം തന്നു... കുറച് നേരം അവിടെയുള്ള ബന്ധുക്കളോടൊക്കെ സംസാരിച്ചു... പലരെയും പരിചയപ്പെടുത്തി... നിന്ന നില്പിൽ കൊയങ്ങിയത് കൊണ്ട് ഉമ്മ എന്നോട് റൂമിൽ പോയി ഡ്രസ്സ് മാറ്റി ഫ്രഷ് ആവാൻ പറഞ്ഞു. മുകളിലായി കാണിച് തന്ന റൂമിലേക്കാണ് പോയത്...
റൂമിന്റെ വലിപ്പം കണ്ടന്തം വിട്ടു പോയി...
ഇന്റെ വീട്ടിലെ ഹാളിനെക്കാളും വലിപ്പള്ള റൂം.. ഒരു 10 പേർക്ക് ഒപ്പം കിടക്കാൻ പറ്റിയ അത്രയും വലുപ്പമുള്ള കട്ടിൽ.. അതിൽ
നിറയെ റോസാ പൂക്കൾ വിതറി... കണ്ടപ്പോ ഹിന്ദി സീരിയലിൽ ഒക്കെ കാണുന്ന പോലെ ഉള്ള റൂമാണ് ഓർമ്മ വന്നത്...
അതിന്റെ തൊട്ടടുത്തായി ഒരു ബലിക്കെണിയും ഇണ്ട്..  സത്യത്തിൽ ഇങ്ങനെ ഒരു റൂം ഇൻക്ക് ഒരുപാട് ഇഷ്ടാണ്...

ഉടുത്ത ലഹങ്ക എല്ലാം മാറ്റി കുളിച് അവര് തന്ന ഒരു ചുരിദാർ എടുത്തിട്ടു... പെട്ടന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്... തുറന്ന് നോക്കിയപ്പോൾ രണ്ടു പേര് ഒരാളെ ഇൻക്കറിയാ... ഒരു കാര്യം പറയാൻ ഇണ്ടെന്ന് പറഞ് ഇന്നേ കൂട്ടികൊണ്ട് പോയ ആളാണ്.. ഇപ്പളാ മനസ്സിലായത് അത് അമീന്റെ ഇത്ത ആയിരുന്നു..ആമിന . ഒക്കത്ത്‌ ഭംഗി ഉള്ള ഒരു കുട്ടിയും ഇണ്ട് റൈഹാൻ എന്നാണ് പേര്  .. മറ്റത് അനിയത്തി അംന ആണ്... പ്ലസ് റ്റു വിന് പഠിക്കുന്നു..
അവരോട് കുറെ നേരം ഇരുന്ന് സംസാരിച്ചു.. അപ്പോഴാണ് വാതിലും ചാരി എന്നെ ആരോ നോക്കുന്നത് കണ്ടത്. അത് ഇത്ത യുടെ മൂത്ത മകൾ ആണ് പേര് റിയ... കാണാൻ വളരെ സുന്ദരി ആയ കുട്ടി.. ഒരു 5 വയസ്സ് തോന്നിക്കും..

അങ്ങനെ ഓരോന്ന് സംസാരിച്ചും ഇരുന്നും ഇഷാ ബാങ്ക് കൊടുത്തു നിസ്കരിക്കാൻ അവിടെ ഒരു പ്രത്യേക മുറി ഇണ്ട്‌.. നിസ്കാരം കഴിഞ്ഞു അല്ലാഹുവിനോട് കുറെ നേരം പ്രാർത്ഥിച്ചു...
എന്റെ ജീവിതത്തിൽ സന്തോഷം കൊണ്ട് വരാൻ ഇനി അല്ലാഹുവിന് മാത്രമേ സാധിക്കു...

മോളെ  നിസ്കാരം കഴിഞ്ഞില്ലേ...
ആ കഴിഞ്ഞു ഉമ്മ..
എന്നാ മോള് റൂമിൽ പോയി കിടന്നോ ആമി ഇപ്പൊ വരും..
അത് കേട്ടപ്പോ ശരിക്കും ഞാൻ ഒന്ന് ഞെട്ടി.. കാരണം അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ഇന്റെ ആദ്യ രാത്രി ആണെന്ന്...
കല്യാണം കഴിഞ്ഞ ഇന്റെ ഫ്രെണ്ട്സ് പറഞ്ഞ അറിവ് മാത്രോള്ളു ഈ ഫസ്റ്റ് നൈറ്റിനെ കുറച്.... ഞാൻ റൂമിൽ കയറി... ഭാഗ്യം ആമി വന്നിട്ടില്ല...
ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം റീവൈൻഡ് ചെയ്ത് നോക്കിയപ്പോൾ ഇത് വരെ അടക്കി വെച്ചിരുന്ന കണ്ണീരെല്ലാം പുറത്തേക്ക് വരാൻ തുടങ്ങി...
ദേഷ്യം എല്ലാം സഹിക്കാവുന്നതിലും അപ്പറത്തായിന്നു... പെട്ടന്നാണ് വാതിൽ ആരോ തുറന്ന് അകത്തേക്ക് വന്നത്
അമീൻ....
അയാളെ കണ്ട നേരം ഇന്റെ ദേഷ്യം ഇരട്ടിച്ചു വന്നു...
അയാളെടുത്തേക് വരാൻ ഒരുങ്ങി...
മാറി നിക്ക്...
ഒരലർച്ച കൊണ്ട് ഞാൻ അയാളെ ഞെട്ടിച്ചു..
ഇന്റെ അടുത് വരാൻ താനാരാടോ?
ഇന്റെ അടുത് പോയിട്ട് ഇന്റെ കണ്മുന്നില് പോലും ഇങ്ങളെ കണ്ട് പോകരുത്...
ഇങ്ങൾക്കൊക്കെ സ്വന്തം കാര്യം മാത്രോല്ലലോ..
കെട്ടാൻ വെച്ചീന്ന പെണ്ണ് ഓടിപ്പോയെന്ന് വച് ഇന്റെ ജീവിതം എന്തിനാടോ നശിപ്പിച്ചത്?
ഇങ്ങളെ ഒക്കെ കാണുന്ന പോലും വെറുപ്പാ...
ഇങ്ങനെ തൊടങ്ങി ഞാനങ് ഒരു തെറിയഅഭിഷേകം അങ് നടത്തി....

നിർത്തഡീ....

അതരീം നേരം തെറി വിളിച്ച ഞാൻ സൈലന്റ് ആയത് പെട്ടന്ന് ആയിരുന്നു....

അയാെടുത്ത് വന്ന് ഇന്റെ കയ്യിൽ പിടിച് വലിച്ചു അയാളോട് ചേർത് മുടികുത്തിൽ പിടിച്ചു...

തുടരും
നിക്കാഹിലൂടെ ഒരു പ്രണയം
******
part -7

അയാളുടെ കണ്ണിൽ നോക്കിയപ്പോൾ ഞാൻ ഉരുകി ഒലിക്കും ന്ന് തോന്നി....

എന്താടി കടന്ന് പെടക്കണത്... എന്താ ഇയ് പറഞ്ഞെ ഇന്റെ മുഖം കാണുന്നത് വാര്പ്പന്നോ... ഇന്നാ ഇയ്യ് കേട്ടോടി ഇനി അങ്ങട്ട് ഇന്റെ മുഖം തന്നെ ഇയ്യ് കാണാൻ പോണത്... മര്യാദക്ക് ഇന്നേ അനുസരിച് ഇവിടെ ജീവിച്ചോണ്ടു ഇല്ലെങ്കി ഈ അമീൻ ആരാ ന്ന് പൊന്ന് മോളറിയും....
ഇതും പറഞ് അയാൾ തിരിഞ് പോകാൻ ഒരുങ്ങി.. പെട്ടന്ന് വീണ്ടും ഇന്നേ നോക്കി.
പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞല്ലോ ഞാൻ  അന്റെ ജീവിതം നശിപ്പിച്ചൂന്നോ..
അന്റെ ഫിനാൻഷ്യൽ ലെവൽ എന്താണ് ന്ന് ഒക്കെ ഇൻക്ക് അറിയാ അതോണ്ട് ഇന്നേ കെട്ടിയത് അന്റെ ഭാഗ്യാന്ന് വിചാരിച്ചോ...
വാതിലും കൊട്ടിയടച്ചു അയാള് പുറത്തേക്ക് പോയി കൊറച്ചു കഴിഞ് വീടിന്റെ മുറ്റത് ഒരു ബുള്ളറ്റിന്റെ ഒച്ച കേട്ടു.. ബാൽക്കണിയിൽ ചെന്ന് താഴെ നോക്കിയപ്പോൾ അമീൻ പുറതേക്ക് പോകുന്നത് കണ്ടു...

ഇനി ഉള്ള ജീവിതം അയാളുടെ അടിമയായി ജീവിക്കേണ്ടി വരും ന്ന് ഓർത്തപ്പോ മരിചാ മതി ന്ന് തോന്നിപ്പോയി... എന്തയാലും അയാള് പോയത് നന്നായി അല്ലെങ്കി ഇന്ന് രാത്രി മുഴുവൻ സഹിക്കേണ്ടി വന്നേനെ...
അങ്ങനെ ഓരോന്ന് ഓർത്തു അവിടെ തന്നെ കിടന്നു..
**********
ഇന്ന് സ്റ്റേജിൽ വച് അവളെ കണ്ടപ്പോ പെണ്ണിന് എന്തൊരു മൊഞ്ചായിരുന്നു.. കണ്ണെടുക്കാൻ തോന്നാത്ത പോലെ... ബട് കാരക്ടർ ഇപ്പളല്ലേ മനസിലായെ... ഇത്രയും തെറി ഓള് എവിടുന്നാ നാവോ സഹിച്ചേ

ബുള്ളറ്റ് ബോയ്സിന്റെ ലൈഫിൽ വലിയ സ്വാധീനം ഇണ്ടാക്കും ന്ന് പറയണത് വെറുതെ അല്ല. ഇന്റെ പല സങ്കടങ്ങളും ഒരു യാത്രയിലൂടെ തീർന്നിട്ടുണ്ട്..
ഞാൻ ബുള്ളറ്റ് ഒരു ഭാഗത്തായി ഒതുക്കി കുന്നിന്റെ മുകളിൽ ആയി അവിടെ കിടന്നു...
ഇന്ന് ഇന്റെ ലൈഫിലെ ഏറ്റവും ഇമ്പോര്ട്ടണ്ട് ആയ ദിവസം ആണ് അത് ഇന്റെ കല്യാണം നടന്നൊണ്ടല്ല.. ഇന്റെ ലൈഫിൽ ആദ്യായിട്ടാണ് ഞാൻ ഇത്രയും വലിയ തീരുമാനം ഒറ്റക്ക് എടുതത്...
ഒറ്റ മകൻ ആയതോണ്ട് തന്നെ ഇന്റെ ചെറിയ കാര്യത്തിൽ പോലും ഉപ്പ അമിതമായി ഇടപെട്ടിരുന്നു... ഇന്റെ പല ഇഷ്ടങ്ങളും ഉപ്പാക്ക് വേണ്ടി മാറ്റിവച്ചു...

ഫുഡ്ബോളിൽ നിനക്കു നല്ല ഭാവി ഇണ്ട് ന്നു ഫ്രണ്ട്സും സാറമ്മാരും ഒക്കെ പറഞ്ഞിട്ടും ഉപ്പ പറഞ്ഞത് കളിച്ചു നടന്നാ ജീവിക്കാൻ പറ്റില്ലെന്ന്....
ഉപ്പാക്ക് വേണ്ടി കോട്ടും സ്യൂട്ടും ഇട്ട് ഒരു MBA ക്കാരനായി....ഉപ്പാന്റെ ബിസിനസ്സും നോക്കി നടന്നു
തനി നാടൻ ആകാൻ ആഗ്രഹിച്ച ഇൻക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു....

ഞാൻ ഇന്നെടുത്ത ഇന്റെ തീരുമാനം തെറ്റായി പോയി ന്ന് ഇപ്പൊ തോനുന്നു....

കുറച് നേരം അവിടെ ഇരുന്ന് വീട്ടിലേക്ക് തന്നെ പൊന്നു ആരും കാണാതെ റൂമിൽ എത്തിയപ്പോൾ അവൾ നിലത് കിടന്നുറങ്ങുന്നു.... മൈൻഡ് ചെയ്യാതെ കിടക്കാൻ നിന്നെങ്കിലും ആ കിടപ്പ് കണ്ടപ്പോൾ ഒരു സങ്കടം തോന്നി
ഞാൻ അവളെ എടുത്ത് അടുത്തുള്ള സോഫയിൽ കിടത്തി
കടക്കട്ടെ അവടെ വട്ട് കേസ്.....

തുടരും....
നിക്കാഹിലൂടെ ഒരു പ്രണയം
******
പാർട്ട് -8

രാവിലെ എഴുനേറ്റപ്പോൾ നിലത്തു കടന്ന ഞാൻ ഇപ്പൊ സോഫയിൽ....
കിടക്കയിലോട്ട് നോക്കിയപ്പോൾ ആ ആമി കമഴ്ന്ന് കിടന്ന് പോത്തപോലെ ഒറങ്ങുന്നു. ദുഷ്ടൻ ഇന്നേ ഇവടെ കെടത്തീട്ട് ബെഡിൽ സുഖായിട്ട് കടക്കണത് കണ്ടീലെ...
ന്നാലും നിലത്തിന് ഇവുടുകെങ്കിലും എടുത്ത് വെച്ചല്ലോ ഭാഗ്യം....
സമയം നോക്കിയപ്പോ 5 മണി..
പടച്ചോനെ...
കോളേജില്ലെങ്കി രാവിലെ 8മണിവരെ കടന്നുറങ്ങണ ഞാൻ ഒരു കല്യാണം കൊണ്ട് ഇത്രക്ക് നന്നായോ
പിന്നെ വേഗം കുളിച് നിസ്കരിച്ചു റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിലേക്ക് പോയി.
അവിടെ ഉമ്മ ചായ ഉണ്ടാക്കുകയായിരുന്നു.
ഉമ്മാ...
ആ മോള് എഴുന്നേറ്റോ ഞാൻ അങ്ങട്ട് വിളിക്കാൻ വാണ്ടി വരായിരുന്നു..
njan ഒന്ന് ചിരിച്ചു....
ഇൻക്ക് അറിയാ അനക്ക്  നല്ല വെഷമം ഇണ്ട് ന്ന് എന്തീയാന പടച്ചോന്റെ വിധി...
അല്ല അന്റെ ഉമ്മ ഇതറിഞ്ഞോ?
ഉണ്ടാവൂല... ഉമ്മ ഉമ്മാന്റെ വീട്ടിൽ പോയിരിക്കാ അതോണ്ട് ഇത് വരെ അറിഞ്ഞിട്ടുണ്ടാവൂല...
മ്മ്മ് ഇനി ഇപ്പൊ ഇതാരൊക്കെ അറിയാൻ കിടക്കുന്നു...
ഞാൻ ഒന്നും മിണ്ടീല...
ആമി നീച്ചോ?
ഇല്ല
ന്നാ ഇയ് പോയി ഓനെ വിളിക്ക് സുബഹിക്ക് നീക്കണെങ്കി ഓനെ വിളിക്കണം...

ഞാൻ ചെന്ന് കുറെ വിളിച്ചു ആൾക്ക് ഒരു മൈൻഡും ഇല്ല. ഷർട് ഇടത്തോണ്ടു ദേഹത് തൊട്ട് വിളിക്കാൻ ഒരു മടി....
അപ്പോഴാണ് ഇന്നലെ ഞാൻ ഊരി യിട്ട ലഹങ്ക യുടെ ഷാൾ അവിടെ കണ്ടത് .. നിറയെ വർക്ക് ഉള്ളതാണ്... അതെടുത്തു അതിന്റെ അറ്റം പിരിച് ഉള്ളിലുള്ള ദേഷ്യം ഫുള്ള് പുറത്തെടുത് പുറത്തേക്ക് ഒറ്റ അടി കൊടുത്തു...
ഉമ്മാ....
ഒരലർച്ചയോടെ എഴുനേറ്റ് ഇന്നേ നോക്കി.. അപ്പൊ ഇണ്ട് മുഖം ആകെ ചുവന്ന് തുടുത്തിട്....
ന്താടി ഇയ്യ് കാട്ടിയെ...?
അത്.. ഉമ്മ വിളിക്കാൻ പറഞ്ഞു നിസ്കരിക്കാൻ....
അതിന് വിളിച്ചാ പോരെ എന്തിനാ തല്ലിയെ
ഞാൻ വിളിച്ചു.. നീക്കത്തോണ്ടാ ഇത്കൊണ്ട് വിളിക്ക ന്നു വിചാരിച്ചത്....
ആമി പെട്ടന്ന് ഇന്നേ വലിച് കട്ടിലിലേക്കിട്ടു...
സത്യം പറഞ്ഞാ മ്മള് ആകെ പേടിച്ചു പോയി...
ഇന്റെ താടിയിൽ ആയി മുറുക്കി പിടിച്ചു..

പെണ്ണെ ഇയ്യ്‌ വല്ലാണ്ട് കിടന്ന് ഉരുളൻ നിക്കണ്ട ഇന്നലത്തതിന്റെ ബാക്കി യാണ് ഇയ് ഇപ്പോ ഇവിടെ കാണിച്ചതെന്ന് ഇൻക്ക് മനസ്സിലായി....

ഇതും പറഞ് എഴുനേറ്റ് ബാത്റൂമിലേക്ക് പോയി... ഹാവൂ സമാധാനായി... ഞാൻ വേറേ എന്തൊക്കെയോ വിചാരിച്ചു.. എന്തായാലും ആള് ഡീസന്റ് ആണെന്ന് തോനുന്നു... ഇത് വരെ മോശായിട്ട് ഒന്നും പെരുമാറിയില്ലല്ലോ....

പിന്നെ ആമിയും ഉപ്പയും പള്ളിയിലേക്ക് പോയി

ഞാൻ പുറത്തേക്ക് പോയി നല്ല തണുത്ത കാറ്റ്. ഞാൻ ഒരു ചൂല് എടുത്ത് മുറ്റം അടിച്ചു വാരാൻ തുടങ്ങി. ഉമ്മ പുറത്തു വന്ന് നോക്കി ചിരിച്ചു....
ഞാനാണെകി ആകെ കണ്ഫ്യൂഷനിലും
ഇന്റെ ഉമ്മ എപ്പളും പറയാറുണ്ട് നേരെ പണിയെടുക്കാൻ പഠിച്ചോ... ഒരു വീട്ടിക്ക് കേറി ചെല്ലണ്ടതാ...
ഇപ്പൊ മുറ്റം അടിച്ചു വാരാൻ ആണ് കൺഫ്യൂഷന്....
എങ്ങനെയോ തീർത്തു....
അപ്പളേക്കും ഉമ്മ രണ്ട് ക്ലാസ് ചായ തന്ന് ഉപ്പക്കും ആമിക്കും കൊടുക്കാൻ പറഞ്ഞു...
ഞാൻ ഉപ്പാക്ക് കൊണ്ടുപോയി കൊടുത്തു...
മിടുക്കി ഇങ്ങനെ വേണം പെണ്കുട്ടികളായാൽ... മോൾക്ക് ഇവിടെ എന്ത് കൊറവ് ഇന്ടെലും പറയണം ഇനി മുതൽ ഇത് അന്റീമ് കൂടി വീടാ....
മോള് പോയി ആമി നോട് ഇങ്ങോട്ട് വരാൻ പറ...
ആ....
ഞാൻ ചായ കൊണ്ട് ചെന്ന് കാര്യം പറഞ് വേഗം താഴോട്ട് പോയി.... ഇനി ചെലപ്പോ ദേഷ്യം മൂത് വേറേ എന്തെങ്കിലും ചെയ്താലോ....

ഡാ ആമി ഇൻക്ക് അന്നോട് ചില കാര്യങ്ങൾ പറയാണ് ഇണ്ട്...
നമുക്ക് വേണ്ടി ഹസ്സൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്...ഓന്റെ ഉപ്പ കാരണമാ നമുക്ക് ഈ ഭാഗ്യം ഒക്കെ ഇണ്ടായത്... ഇപ്പൊ ഓനും ഓന്റെ മോളും ഒരു വലിയ പ്രശ്നത്തിന്ന് രക്ഷിക്കുകയും ചെയ്തു...നമ്മളെ എല്ലാരീം വിശ്വസിച്ചിട്ടാ ജാസ്മിനെ ഇങ്ങട്ട് അയച്ചത്... ഓളെ നോക്കേണ്ടത് അന്റെ കടമ ആണ്... എന്ത് ആവിശ്യണ്ടെങ്കിലും അറിഞ്ഞ് ചെയ്ത് കൊടുക്കണം മനസ്സിലായോ?
മ്മ്മ്.... ശരി...

തുടരും
***********
സ്റ്റോറി വളരെ ലെങ്ത് കുറച്ചാണ് എഴുതുന്നത് ന്ന് അറിയാം.. Sry എഴുതാൻ സമയം കിട്ടാത്തത് കൊണ്ടാണ്....
നന്നാക്കി എഴുതാൻ ശ്രമിക്കാം
നിക്കാഹിലൂടെ ഒരു പ്രണയം
***********
part -9

ഞാൻ പിന്നെ ഓളോട് അതികം സംസാരിക്കാൻ ഒന്നും നിന്നില്ല. ഓളെ മുഖം കണ്ട തന്നെ വല്ലതും പറയാൻ തോന്നും.

ഡാ ആമി എങ്ങട്ടാ ഡാ ഇയ് പോണേ?
ഇന്റെ താത്ത ഞാൻ ഒന്ന് പൊറത്തേക്ക് പോവാ...
റൈ മോനെ കളിപ്പിച്ചോണ്ടിരുന്ന ജാസി പെട്ടന്ന് ഇന്നേ നോക്കി...
അത് പറ്റൂല ഇന്ന് അമ്മായിന്റെ വീട്ടില് സൽക്കാരല്ലേ അങ്ങട്ട് പെയ്‌ക്കോ രണ്ടാളും..
എന്താ ഡി  ഇന്നെന്നെ നാളെ പോയ പോരെ?
മ്മ്മ് പിന്നേ... എടാ അനക്കറീനതല്ലേ അമ്മായിന്റെ സ്വഭാവം..
ജാസിയെ... ഇയ് പോയി മാറ്റാൻ നോക്ക്...
ആ ശരി....
ജാസി ഒരുങ്ങി വന്നതിന് ശേഷം ഞങ്ങള് രണ്ടാളും പോയി...
*****************
ജാസിയുടെ വീട്ടിൽ ഹസ്സനിക്ക ടെൻഷൻ അടിച്ചു നില്ക്കായിരുന്നു... അപ്പോഴാണ് വാതിലാരോ തുറക്കുന്നത് കണ്ടത്.....

ജാസിയുടെ ഉമ്മ.
അല്ലാഹ്.. എന്താ ഈ വീടിന്റെ കോലം.. ജാസി ഇതൊന്നും അടിച്ചു വാരീലെ... പിന്നെന്താ ഓൾക്ക് ഇവടെ പണി. ആരാന്റെ വീട്ടിക്ക് പോണ്ട പെണ്ണാ....
അല്ല ഇങ്ങളെന്താണെന്നും ഇങ്ങനെ അന്തം വിട്ട് നോക്കണേ?
ഓള് എവടെ... ഓൾക്ക് വാണ്ടി ഞാൻ ഡ്രസ്സ് ഒക്കെ എടിത്ക്കുന്നു..
ഓള്... ജാസി ഇവടെ ഇല്ല.
എവടെ പോയി..?
അത്... ക്ലാസ്സിന് പോയതാ...
അതിന് ഈ ഞായറാഴ്ച എവിടുന്നാ ക്ലാസ്?
ഈ... കൊറേ ദിവസം കോളേജ് ലീവ് ആയിരുന്നിലെ... അതിന് പകരാ...
മ്മ്മ്... ശരി... ഇതും പറഞ് ഉമ്മ റൂമിലേക്ക് പോയി.
ഹസ്സനിക്ക ഒരു ദീർഘ നിശ്വാസം വിട്ടു...
പെട്ടന്ന് അകത്തു നിന്നും ഒരു വിളി....
ഇങ്ങട്ട് ഒന്ന് വന്നാണീം...
എന്താ?
വരിം...
എന്താടി.... വിളിച്ചു കൂവനെ?
എന്താ?
അതെന്നെ ഇനിക്കും ചോയ്ക്കാൻ ഉള്ളത്... ന്താ ത്..
എന്ത്
ഓൾടെ കോളേജ് ബാഗ് അല്ലെ ഇവടെ ഇരിക്കണേ... ബുക്കും ബാഗും എടുക്കാതെ ഓള് ഇത് ഏത് ക്ലാസ്സിനാ പെയ്ക്കണേ ന്ന് ഇൻക്ക് ഒന്ന് അറിയാണല്ലോ... സത്യം പറീം.. ജാസി എവടെ...?
ഓള്.......
പറയ്.... ഇന്റെ കുട്ടി എവടെന്ന് ഇങ്ങളോടല്ലേ ഈ ചോയിക്കണേ?
ന്നാ ഞാൻ പറയാ... ഓള് ഹംസയുടെ വീട്ടിലാ...
ഒലെ വീട്ടിലോ എന്തിനാ ഓളെ അവടെ നിർത്തിക്കണേ?
ഹസ്സനിക്ക കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ് തീർത്തു.
പിന്നീട് ഒരു ബഹളം ആയിരുന്നു...

അപ്പൊ നിങ്ങളും കൂടി ചേർന്ന് ഇന്റെ കുട്ടിന്റെ ജീവിതം നശിപ്പിച്ചു... ല്ലേ. ഇതിനായിന്നോ ഇങ്ങള് ഇന്റെ കുട്ടിനെ അങ്ങട്ട് കൊണ്ടോയത്... ഓളെന്ത് തെറ്റ് ചെയ്തിട്ട...
അല്ലെൻകിലും ഇങ്ങള്ക്ക് പണ്ടേ ഞങ്ങളെക്കാൾ വലുത് ഒലാണല്ലോ...

ഞാൻ എന്ത് ചെയ്തിട്ടാ ഡീ ഇയ് ഇതൊക്കെ പറീണെ ഓളെ കെട്ടീകനത് ഹംസന്റെ കുട്ടിയ... ഓല് ഞമ്മളെ മോളെ രാജകുമാരിയെ പോലെ നോക്കും....
ഇനി ഇങ്ങള് ഒന്നും പറയണ്ട... ഇൻക്ക് ഇപ്പൊ ജാസിനെ കാണണം.. നമുക്ക് അങ്ങട്ട് പോകാ...
********
അമ്മായിയുടെ വീട്ടിൽ പോയി തിരിച് വരുമ്പോഴും ഞങ്ങള് ഒന്നും സംസാരിച്ചില്ല.... ഓളാണെങ്കി ഒന്നും ഇങ്ങട്ട് പറയുന്നൂല്ല..അമ്മായിയുടെ വീട്ടില്  ഭയങ്കര വർത്താനം ആയിരുന്നു. പെട്ടന്നാണ് ഓള് വായ്കൊണ്ട് എന്തൊക്കെ കോപ്രായം കാട്ടണത് കണ്ടത്..
ഡീ...
എന്താ...
ഇയ്യ്‌ എന്താടി വായ കൊണ്ട് കാട്ടണത്,?
നാക് ചൊറിഞ്ഞതാ...
എന്ത്കൊണ്ട്
പല്ല് കൊണ്ട്.
പല്ല് കൊണ്ടോ...

എടീ പല്ല് കൊണ്ട് ആരെങ്കിലും നാക്ക് ചൊറിയോ?
പിന്നെ ഇങ്ങള് ചൊറിഞ് ചൊറിഞ് തരോ
ആ ഡീ ഞാൻ ചൊരിഞ് താരാ..
ന്നാ ശരി...
ഇതും പറഞ് ആ പ്രാന്തി ഓൾടെ നാക്ക് നീട്ടി...

ന്റെ മ്മാ...
ഏത് യക്ഷീടെ ജന്മാ ഡി അന്റെ? കൂലന്ദേവി....
ഇന്നേ എന്താ വിളിച്ചേ....?കൂലന്ദേവി അന്റെ കെട്ടിയോള്....
ആ അത് തന്നെ ഞാനും പറഞ്ഞെ...
ഓഹ്... സോറി അത് ഞാനാണല്ലോ ല്ലേ...
പെട്ടന്നാണ് ഇൻക്ക് ഒരു കാൾ വന്നത്..
ആ ഉമ്മ... എന്താ?
ആമി ഇവടെ ജാസിയുടെ ഉമ്മയും ഉപ്പയും വന്നിട്ടുണ്ട്... ഇയ്യ് വേഗം ഇങ്ങട്ട് വാ...
ഏ....?😨😳
ഞാൻ ഇപ്പൊ വരാ...
ന്താനും ഇങ്ങള് കടന്ന് തുള്ളനെ?
അന്റെ വാപ്പ...
ദേ ഇന്റെ ഉപ്പാക്ക് പറഞ്ഞാ ഇണ്ടല്ലോ...
എടീ പോത്തേ അതല്ല... അന്റെ വാപ്പീം ഉമ്മയും വന്നിട്ടുണ്ട് അങ്ങട്ട് പോകാ....വാ
ഏ.... 😳😱😰😨

തുടരും
നിക്കാഹിലൂടെ ഒരു പ്രണയം
************
part -10

ഞാൻ കാറിന്റെ സ്പീഡ് കൂട്ടി... ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അതിനിടയിൽ ജാസി അവടെ കൊറേ പിച്ചും പെയ്യും പറയുന്നുണ്ട്.
എന്താടി അനക്ക് വാണ്ടേ?
ഞമ്മക്ക് വീട്ടിക്ക് പോണ്ട. ഇൻക്ക് പേടിയാ
എന്തിന്
ഉമ്മ ഇന്നേ ചീത്ത പറയും...
ചീത്ത പറയും ന്നോ എന്തിന്?
പറയാൻഡ് കല്യാണം കഴിച്ചീന്...
ജാസി അനക്കൊന്ന് മര്യാദക്ക് ഇരുന്നൂടെ കുട്ടിയെന്നാണോ വിചാരം... ഉമ്മ ചീത്ത പറയുത്രെ.... പാല് കുടിക്കണ കുട്ടി അല്ലെ ഇയ്യ്‌....
ഇൻക്ക് അറിയാ എന്താ ചെയ്യണ്ടേ ന്ന്...
വാണ്ട ഞമ്മക്ക് വേറെ എങ്ങട്ടേലും പോകാ...
ഇയ്യ് മിണ്ടാതിരിക്ക് ഇന്റെ ജാസി... ഇല്ലെങ്കി പെണ്ണാ ന്നൊന്നും ഞാൻ നോക്കൂല...
***
കുറച് നേരത്തിന് ശേഷം ഞങ്ങൾ വീട്ടിലെത്തി... ഇനിക്കാണെങ്കില് കയ്യും കാലും വിറച്ചിട്ട് വയ്യ... ആമിക്ക് ഇത് പറഞ്ഞാ വല്ലതും മനസ്സിലാവോ... ഇന്റെ ഫീലിങ്ങ്സ് എന്താ ന്ന് ഒന്നും അയാൾക് അറിയണ്ടല്ലോ...
ഹാളിൽ കയറിയപ്പോ തന്നെ എല്ലാരും മുന്നിൽ ഇണ്ടായിരുന്നു... കാക്കുവും എത്തിയിട്ടുണ്ട്... ഉമ്മ വിളിച് കാണും.
ഉമ്മ ഇന്നേ കണ്ടതും ഓടി വന്നു...
ഇയ്യ്‌ എന്തിനാ മോളെ ഇതിന് സമ്മതിച്ചേ... അന്റെ ഉപ്പ എന്തേലും പറഞ്ഞാ... ഇയ്യ്‌ അതുപോലെ അനുസരിക്കോ.... അന്റെ ജീവിതം ഒന്നും അനക്ക് വലുതല്ലേ.... കല്യാണം ന്ന് പറഞ്ഞാ കുട്ടികളിയാ ന്നാ അന്റെ വിചാരം...

ഉമ്മാ... ഞാൻ.....വാക്കുകൾ കിട്ടാതെ ഞാൻ കരയാൻ തുടങ്ങി..
അപ്പൊ കാക്കു ആമി യെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടു.... കാക്കു പെട്ടന്ന് വന്ന് ഇന്റെ കയ്യിൽ പിടിച്ചു....
കഴിഞ്ഞത് എന്തായാലും കഴിഞ്ഞു. ഒരു പക്ഷെ ഞാനും ഉമ്മയും അവിടെ ഉണ്ടായിരുന്നെങ്കി ഇങ്ങനൊന്നും നടക്കില്ലായിരുന്നു.... എന്തായാലും നിക്കാഹ് കഴിഞ്ഞിട്ട് ഒരു ദിവസല്ലേ ആയിട്ടുള്ളു അധികമാരും ഇതറിഞ്ഞിട്ടൂല്ല.. അതോണ്ട് ഇത് ഇവടെ വച് ഞമ്മക്ക് അവസാനിപ്പിക്ക. ഇൻക്ക് ഇന്റെ പെങ്ങളുടെ ഭാവിയാ വലുത്.... ഞങ്ങള് ഇവളെ കൊണ്ട് പോകാ....
ഉമ്മാ.. ഉപ്പാ.... വാ പോകാം....
കാക്കു ഇന്നേ വലിച്ചു പുറത്തേക്ക് പോകാൻ തുടങ്ങി....
എന്താ ചെയ്യണ്ടേ ന്ന് ഒന്നും അറിയാത്ത അവസ്ഥ ആയിരുന്നു എന്റേത്....

പെട്ടന്ന് ഇന്നേ പിടിച്ച കാക്കുന്റെ കയ്യിൽ വേറെ ആരോ പിടിച്ചു. നോക്കുമ്പോൾ... ആമി.....

ജെഫ്‌സൽ... ഞാൻ പറയുന്ന ഒന്ന് കേൾക്ക്... എന്നോടും എന്റെ ഫാമിലി യോടും അനക്ക് ദേഷ്യം ഇണ്ട് ന്ന്‌ ഇൻക്കറിയാ... എന്ന് വച് അന്റെ പെങ്ങളെ ഞാൻ കെട്ടിക്കൂട ന്നൊന്നും ഇല്ലല്ലോ.... ഇന്റെ സ്ഥാനത് വേറെ ആരെങ്കിലും ആണെന്കി ഇയ്യ്‌ ഇങ്ങനെ ചെയ്യോ... ഒന്നുമല്ലെങ്കിലും ഞമ്മള് രണ്ടാളും പണ്ടത്തെ ബെസ്ററ് ഫ്രെണ്ട്സ് അല്ലായിരുന്നോ... അനക്കതൊക്കെ മറക്കാൻ കഴിയും ബട്  ഞാൻ അങ്ങനെ അല്ല...
പിന്നെ.. ജാസി ഇതുവരെ അന്റെ പെങ്ങളും ഇവരുടെ മകളും ഒക്കെ ആയിരിക്കും..ബട് ഇന്റെ മഹർ ഞാൻ  ഓളെ കഴുത്തിൽ ഇട്ട മുതൽ ഓൾ ഇന്റെ ഭാര്യ ആ... ഒരു പെണ്ണിന്റെ മേല് ഓൾടെ ഭർത്താവിന് ഉള്ള അത്ര അധികാരവും അവകാശവും വേറെ ആർക്കും ഇല്ലാന്ന് അനക്ക് അറീണതല്ലേ... അതോണ്ട് ജാസി ജീവിക്കണ്ടത് ഇന്റെ കൂടെ ആണ്... അല്ലാതെ അവടെ അല്ല... ആമി ഇന്നേ വലിച് നെഞ്ചോട് ചേർത് തോളിൽ കൈ വച് പറഞ്ഞു..... എന്നെ കെട്ടീ ന്ന് വച് ഇവളുടെ ഭാവി ഒന്നും നാഷാവാൻ പോണില്ല... ഇന്റെ മരണം വരെ ഇവള് എന്റെ കൂടെ തന്നെ ഇണ്ടാവും...

കാക്കുനോടാണ് അങ്ങനെ പറഞ്ഞതെങ്കിലും ഇൻക്ക് എന്തോ ഒരു സുരക്ഷിതത്വം കിട്ടിയ പോലെ തോന്നി.... ഒരു ഭർത്താവിനോടുള്ള വിശ്വാസം ഇൻക്ക് അപ്പൊ ഇണ്ടായി....

ഉപ്പ ഒന്നും മിണ്ടാതെ കാക്കുനെ വലിച്ചു ഞങ്ങള് പോകാ ന്നും പറഞ് പുറത്തേക്ക് പോയി... ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി....

അന്ന് രാത്രി ഞാൻ  ബാൽക്കണിയിൽ പോയി ഇരുന്നു.... രാത്രി ആകാശത്തേക്ക് നോക്കി ഇരുന്നപ്പോ വീട്ടീതെ കാര്യം ഓർമ്മ വന്നു. അറിയാതെ ഇന്റെ കണ്ണ് നിറഞ്ഞു.. ആമി ഇത് കണ്ടിട്ടാവണം ഇന്റെ അടുത് വന്നിരുന്നു...
വീട്ടിലുള്ളവരെ  കുറിച് ഓർക്കാണോ?
മ്മ്മ്....
ഞാൻ ചെയ്തത് തെറ്റായി പോയി ന്ന് തോന്നുന്നുണ്ടോ..?
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല...
എന്താ ജാസി ഇയ്യ്‌ ഒന്നും മിണ്ടാതെ... അനക്ക് അവരുടെ കൂടെ പോണം ന്ന് ഇന്ടായണെങ്കി പറയായിരുന്നല്ലോ... ഞാൻ വിടൂലെ?
അയ്യടാ.. എന്താ മോന്റെ.. പൂതി..
അങ്ങനെ ഇന്നേ പറഞ് വിട്ടിട്ട് ഇങ്ങള് അങ്ങനെ സുഗിക്കണ്ട....
അപ്പൊ ഇന്നേ വെറുതെ വിടാൻ അനക്ക് ഉദ്ദേശം ഇല്ല ല്ലെടി..
ഞാൻ ഒരു ഇളി പാസ്സാക്കി...
ന്ന വാ കടക്കാ...
കേട്ടതും ഞാൻ പോയി വേഗം കട്ടിലിൽ കേറി കിടന്നു...
ഹലോ ഇത് എങ്ങട്ടാ.... പോയി സോഫ യിൽ കിടക്ക്...
ഇത്രയും വലിയ കട്ടിൽ ഇണ്ടാകുമ്പോ ഞാൻ എന്തിനാ സോഫയിൽ കടക്കണെ വാണെങ്കി ഇങ്ങള് കിടന്നോ...
അന്നോട് പോയി കടക്കാനാ പറഞ്ഞെ...
ഇല്ല
അപ്പോപോവൂല
ഇല്ല.
ന്നാ ശരി
ഇതും പറഞ്
അടുത്തേക്ക് വന്ന് തൂക്കിയെടുത്തു ഇന്നേ സോഫയിൽ കൊണ്ടുപോയി ഇട്ടു....
ഇയ്യ്‌ തത്കാലം ഇവിടെ കിടന്ന മതി... ഇൻക്ക് ഒറ്റക്ക് ഒറങ്ങീലെങ്കി സമാധാനം കിട്ടൂല.... അവടെ കടക്കാറാകുമ്പോ ഞാൻ പറയാ....
ഇയ്യ്‌ പോടാ കൊരങ്ങാ....
പൊടി മരയോന്ദേ.....
****
പിന്നെ കുറച്ച ദിവസം ഇങ്ങനെ തന്നെ ആയിരുന്നു.... തല്ല് കൂടാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല... ഇതിനിനിടയിൽ ഓളെ വീട്ടിൽ വിളിച്ചു കാര്യം ഉപ്പ സോൾവ് ആക്കി... ഒരു ദിവസം ജാസി  എന്നോട് ഒരു കാര്യം പറഞ്ഞു...

തുടരും

nikkahiloode oru pranayam

*💞നിക്കാഹിലൂടെ ഒരു പ്രണയം*
*********

*part -11 & 15*


*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*


ഓൾക്ക് കോളേജിൽ പോണം ന്ന്. കാര്യം ഞാനും ഇപ്പോഴാണ് അതിനെ കുറിച് ഓർക്കുന്നത്.. പാവം കുറേ ക്ലാസ് മിസ് ആയിക്കാണും... എന്തായാലും ഞാൻ പോകാന് സമ്മതിച്ചു. ബുക്ക്സ് എല്ലാം എടുക്കാൻ  വേണ്ടി ഓളെ വീട്ടിൽ പോയി.എല്ലാവരും നല്ല രീതിയിൽ തന്നെ ആണ് എന്നോട് സംസാരിച്ചത്. ബട് ജാഫി മാത്രം ഒഴിഞ് മാറി. ഒരു കാലത്തെ നല്ല കൂട്ടുകാർ ആയിരുന്നു ഞങ്ങൾ. സ്വത്ത് തർക്കം ഞങ്ങളുടെ ഫ്രെണ്ട്ഷിപ്പിനെ കൂടി ബാധിച്ചു.
പിന്നെ ഇതുവരെ ഞങ്ങൾ മിണ്ടീട്ടില്ല. ഇതിനു മാത്രം എന്താണ് ഇണ്ടായത് ന്ന് ഇൻക്ക് അറീല. ചെലപ്പോ ഞങ്ങൾക്കിടയിലെ ഈഗോ ആയിരിക്കും...
പിറ്റേന്ന് അവൾ കോളേജിൽ പോകാൻ ഒരുങ്ങി.. ഡീ എന്താടി ഇങ്ങനെ ഒച്ചിനെ പോലെ... വേഗം ഒരുങ്ങാൻ നോക്ക്.. അന്നേ അവിടെ ആകിയിട്ട് വേണം ഇൻക്ക് ഓഫിസിക്ക് പോകാൻ....
ധാ വരുന്നു...
അനക്കെന്താ ജാസി കോളേജിൽ പോകാൻ ഒരുഷാറില്ലാതെ... പോകാൻ തോന്ന് നില്ലേ
ഇല്ല....സത്യം പറഞ്ഞാ ഇത്രയും കാലം  ഞാൻ കോളേജിൽ പോയിരുന്നത് നല്ല മൊഞ്ചുള്ള ആമ്പിള്ളേരെ കാണാൻ ആയിരുന്നു.. ഇനി അത് നടക്കൂലല്ലോ ന്ന് ഓർക്കുമ്പോ പോകാൻ ഒരു ഇത്....

ഓ... അതാണോ... ഇയ്യ്‌ ധൈര്യായിട്ട് നോക്കിക്കോടി.. ഇൻക്ക് പ്രോബ്ലം ഇല്ല.
ശരിക്കും....?
പിന്നെന്താ....
ഒരു വലിയ സഹായം ആയിപ്പോയി.. ഇനി നോക്കീട്ടും കാര്യം ഒന്നുല്ല...
അത് ശരിയാ അല്ലെങ്കിലും അന്നേ ഒക്കെ ആർക്ക് പറ്റാന കണ്ടാലും മതി.... അയ്യേ...
പോടാ m...
വാ മതി സമയം പോയി...
***********
ക്ലാസ്സിൽ ചെന്നപ്പോൾ എന്താ വരാഞ്ഞേ ന്ന് എല്ലാരും ചോദിച്ചു... പനിയായിരുന്നെന്നും പറഞ് ഒഴിഞ്ഞു മാറി അല്ലെങ്കി അറിയാലോ... നൂറ് ചോദ്യം വരും... സമയം ആവുമ്പൊ എല്ലാരോടും പറയാ ന്ന ആമി പറഞ്ഞത്....
സമയം ആവട്ടെ.....

ക്ലാസ് ഒക്കെ കഴിഞ് പോകാൻ ഒരുങ്ങി. അപ്പോഴാണ് ഇന്റെ ക്ലാസ്സിലെ പഠിപ്പി മാജിദ് ഓടി അടുത്തേക്ക് വന്നത്...
ജാസ്മിൻ നോട്ട് എഴുതാൻ ബുക്ക് വാണം ന്ന് പറഞ്ഞീനില്ലേ ഇതാ....
ഓ...സോറി ഞാൻ മറന്ന് പോയതാ.. താങ്ക്സ്....
ബുക്കും വാങ്ങി ഫ്രെണ്ട്സിന്റെ കൂടെ നടക്കുമ്പോഴാണ് ആമി അവിടെ നിൽക്കണ കണ്ടത് ഇന്നേ കണ്ടതും വരാൻ പറഞ്ഞു...
ഡി ജാസി ആരാടി അത്?
ഫ്രെണ്ട്സിൽ ഒരാൾ ചോദിച്ചു... കൂടെ വേറെ ക്ലാസ്സിലെ കുട്ടികളും ഇണ്ടായത് കൊണ്ട് എന്താ പറയേണ്ടത് ന്ന് അറിയില്ലായിരുന്നു...അത്...
ആരാ പറയ്‌...?
അത് പിന്നെ... ഇന്റെ...
അന്റെ ആരാ... ന്ന്
കസിൻ...
ഇത് പറയാനാണോ അനക്ക് ഇത്ര ബിൽഡപ്പ്.. എന്തായാലും അന്റെ കസിൻ ആള് പൊളിയാണല്ലോ.... സിംഗിൾ ആണോ...
ഞാൻ ഓളെ തറപ്പിച്ചൊന്നു നോക്കി...പറയെടി.... എന്തിനാ
ഇൻക്ക് നോക്കാനാ....
ന്ന നോക്കിക്കോടി... എടി പോത്തേ അന്ന് ഇയ്യ്‌ വിളിച്ചപ്പോ ഞാൻ ഒരു കല്യാണത്തിന് പോകുവാ ന്നു പറഞ്ഞില്ലെ... അത് ഇങ്ങേരുടേതായിരുന്നു....
ഏ... ച്ചെ... ജസ്റ്റ് മിസ്.... അല്ല ജാസി ന്നിട്ടെന്താ ഇയാള് അന്റെ കൂടെ അയാളുടെ കെട്ടിയോളുടെ കൂടെ അല്ലെ വാണ്ടേ...
ഞാൻ ഓളെ തറപ്പിച്ചൊന്ന് നോക്കി... പിന്നെ ഒന്നും മിണ്ടാതെ ആമി യുടെ കൂടെ പോയി...

കുറേ നോട്സ് എഴുതിയെടുക്കാൻ ഉള്ളത് കൊണ്ട് പിടിപ്പത് പണിയായിരുന്നു.. പാവം ഞാൻ.... രാതി റൂമിൽ  കുത്തിയിരുന്ന് എഴുതുന്നതിനിടക്കാന് ആമി വന്നത്...

ഹലോ മാഡം ബസി ആണോ...
കണ്ടിട്ട് എന്ത് തോനുന്നു...?
എന്തെങ്കിലും ഹെല്പ് വാണോ?
ആ.. ആ ബുക്ക് ഒന്ന് എടുത്ത് വായിക്കോ...

******
അവൾ പറഞ്ഞതോണ്ട് ഞാൻ ബുക്ക് എടുത്ത് അതിലേക്ക് നോക്കിയപ്പോൾ ഞാറ്റിപോയി
തുടരും

*💞നിക്കാഹിലൂടെ ഒരു പ്രണയം💞*
**********

*part -12*
*
ഞെട്ടിപ്പോയി....
എന്താ ഇങ്ങള് അന്തം വിട്ട് നിക്കണേ?
ജാസി ഇതാരുടേതാ ബുക്ക്
ഓ അതോ ഇന്റെ ക്ലാസ്സിലെ ഒരു പേടിപ്പിയുടെതാ.. Mmm?
ഒന്നൂല്ല  വെറുതെ ചോയ്ച്ചതാ....
ന്നാ ങ്ങള് വേഗം വായിക്ക്.. പ്ലീസ്...
ഞാൻ വായിക്ക ഇയ് എഴുതിക്കോ...
ഓക്കേ...
പ്രിയപ്പെട്ട ജാസ്മിൻ വായിക്കുവാൻ.. മാജി എഴുതുന്നത്...
എന്താ... ഇങ്ങള് എന്തോക്കെ ഈ വായിക്കണേ?
ഹാ ഞാൻ ഓൻ എഴിതിയതന്നെ വായിക്കണേ.  മുഴുവൻ  ആക്കട്ടെ...

ആദ്യമായിട്ടാണ് ഒരു കത്ത് എഴുതുന്നത്. അത് നേരിട്ട് പറയാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ്... കോളേജിലെ ഫസ്റ്റ് ഡേയ് ക്ലാസ്സിൽ വെച് അന്നേ കണ്ടപ്പോഴേ ഇൻക്ക് അന്നോട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ടം ഇണ്ടായിരുന്നു... പലപ്പോഴും പറയാൻ വന്നതാണ്...പക്ഷെ സാധിച്ചില്ല.  ഒരു മറുപടി നാളെ വേണം ഞാൻ കാത്തിരിക്കും...
എന്ന്
മാജി....
******
കുറച് നേരം ഞാനും ആമിയും പരസ്പരം നോക്കിയിരുന്നു... പിന്നെ ഒരു ചിരി ആയിരുന്നു.... പൊട്ടി ചിരിച്ചു... വളരെ കഷ്ടപ്പെട്ട് ചിരി നിർത്താൻ പാട് പെട്ട് കൊണ്ട് ആമി പറഞ്ഞു..
പടച്ചോനെ ലോകത് ഇങ്ങനെയും മണ്ടന്മാരുണ്ടോ...?
ഞാൻ ഇന്റെ ചിരി നിർത്തിക്കൊണ്ട് പറഞ്ഞു അതെന്താ. ഇനിക്കെന്താ ഒരു കുറവ്....
കൊറവല്ലെടി കൂടുതലാ അന്റെ നാക്കിന്റെ നീളം....
എന്തായാലും നിങ്ങളെക്കാൾ ബുദ്ധി യുള്ളവനാ ഓൻ...
മ്മ്മ് എന്തായാലും ആ ബുദ്ധിമാനെ ഇക്കൊന്ന് കാണണം... ഓന്ക്ക് ഉള്ള മറുപടി ഞാൻ കൊടുക്കാം..
പിറ്റേന്ന് ഞങ്ങൾ കോളേജിൽ പോയി... ഇന്നേ കണ്ടതും മാജി അടുത്തേക്ക് വന്നു... അപ്പോഴേക്കും ആമി വന്ന് ഓനെ ഒരു മരത്തിന്റെ ചുവട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. എന്തൊക്കെയോ പറഞ്ഞു... കുറച് കഴിഞ്ഞപ്പോൾ ആമി എനിക്കൊരു റ്റാറ്റാ യും തന് പോയി.. മാജി സങ്കടത്തോടെ അടുത്തേക്ക് വന്നു. അന്റെ മാര്യേജ് കഴിഞ്ഞ വിവരെന്താ പറയാഞ്ഞേ...?
അത് പിന്നെ പെട്ടന്ന് തീരുമാനിച്ചതായുണ്ട് അരീം അറിയിക്കാൻ പറ്റിയില്ല സോറി...
സോറി ഞാൻ അല്ലെ പറയണ്ടേ... അറിയാതെ ചെയ്തത് ആണ് സോറി....
ഞാൻ ഒന്ന് ചിരിച്ച ക്ലാസ്സിലേക്ക് പോയി....

ക്ലാസ് കഴിഞ്ഞാപ്പോഴേക്കും ആമി വന്നു...
സാധാരണ കൂടെ ഉള്ളപ്പോൾ ഒരു കാര്യവും ഇല്ലാതെ എന്നോട് തല്ല് കൂടാൻ വരുന്ന ആള് ഇന്ന് ടോട്ടൽ സൈലന്റ് ആയിരുന്നു...
വാ അടച്ചു വെക്കാൻ കഴിയാത്തോണ്ടു ഞാൻ തന്നെ സംസാരിച്ചു തുടങ്ങി... പാവം മാജി അവന് ഒരുപാട് സങ്കടായി കാണും...
ന്നാ പോയി പ്രേമിയ്ച്ചോ ഡീ ഞാൻ പറഞ്ഞോ വാണ്ട ന്ന്...
ഞാൻ കാര്യം പറഞ്ഞതിന് എന്നോട് എന്തിനാ കടിച്ചു കീറാൻ വരുന്നേ...
ആമി ഒന്നും മിണ്ടീല.... ഞാനും ദേഷ്യത്തോടെ തല തിരിച്ചു...

ഞാൻ ദുബായിൽ പോവാ...   ആമി അത് പറഞ്ഞത് പെട്ടന്നായിരുന്നു....
ഞാൻ ഞെട്ടി കൊണ്ട്  ആമി യെ ഒന്ന് നോക്കി...
പെട്ടന്നാ ഉപ്പ അത് പറഞ്ഞത്..   ഒരാഴ്ച കഴിഞ്ഞ ഇൻക്ക് അങ്ങട്ട് പോണം....
ഞെട്ടലൊന്ന് മാറിയപ്പോൾ ഞാൻ ചോദിച്ചു  ....
ഇനി എന്ന തിരിച്ചു വരാ...?
2 മാസം കഴിയും...

ഹോ സമാധാനായി... അത് വരെ അടിച്ചപോളികാ ഇൻക്ക്... 2 മാസത്തിന് തല്ല് കൂടുകയും വാണ്ട പിന്നെ ആ കിടക്ക ഇൻക്ക് സ്വന്തായി കിട്ടുകയും ചെയ്തു... എന്തൊരു കഷ്ടപ്പാടാ ന്ന് അറിയോ സോഫയിൽ കിടക്കാൻ ...
ഞാൻ ഇതൊക്കെ തമാശക്ക് പറഞ്ഞ താണെങ്കിലും... ആമിക്ക് അത് നല്ലോണം ഫീൽ ചെയ്തു... എന്ന തോന്നുന്നു.. പിന്നെ എന്നോട് ഒന്നും സംസാരിച്ചില്ല...
...
*💞നിക്കാഹിലൂടെ ഒരു പ്രണയം💞*
************

*പാർട്ട് -13*

ഇക്കാണെങ്കി ആകെ ഒരു സങ്കടം പോലെ... അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല... വെറും രണ്ട് മാസത്തിന് പോകുന്നതിന് എന്തിനാ നാവോ ഇത്ര സങ്കടം..ആമിക്ക്.
*******
ഹ്മ്മ്... പന്നി.... ഞാൻ സീരിയസ് ആയി ഒരു കാര്യം പറഞ്ഞപ്പോ ഓൾക്കത് ഭയങ്കര ഹാപ്പി... വെറും രണ്ട് മാസത്തിനാ ഞാൻ പോകുന്നത് നിട്ടും ജാസി നെ വിട്ട് പോകുന്നതോർക്കുമ്പോ ഒരു ഇത് .... ഓഫീസിൽ ഇരിക്കുന്നസമയത് എങ്ങനെയെങ്കിലും ഒന്ന് ഓൾടെ അടുത് എത്തിയ മതി.. ന്നാ മനസ്സിൽ... ഓളും ആയിട്ട് തല്ല് കൂടിയില്ലെങ്കി ഒരു സ്വസ്ഥത കിട്ടാത്ത കിട്ടാത്ത പോലെ ആണ്. ഉൾക്കതൊന്നും അറിയണ്ടല്ലോ.. ഈ പെണ്ണിന്റെ മനസ്സെന്താ പടച്ചോനെ കരിങ്കല്ലോണ്ട്‌ ഉണ്ടാക്കിയതാണോ.?

പിറ്റേന്നും ഞാൻ ഓളോട് ഒന്നും മിണ്ടീല... അല്ലെങ്കിലും എന്തിനാ .. ഞാൻ ഇല്ലാത്തതല്ലേ ജാസിക്ക് സന്തോഷം  ....

ഓഫീസിൽ ചെന്നപ്പോൾ പിടിപ്പത് പണിയുണ്ടായിരുന്നു... ചെയ്തിട്ടാണെങ്കിൽ ഒന്നും ശരിയാവാത്ത പോലെ.. ഉപ്പ യാണെങ്കി ഉച്ചക്ക് ശേഷം ഇങ്ങട്ട് വരും ന്ന പറഞ്ഞത്.... തല വേദനയും തുടങ്ങിയത് കൊണ്ട് ഞാൻ ജോലി നിർത്തി ടേബിളിൽ തല വെച് കിടന്നു.
കുറച് കഴിഞ്ഞപ്പോൾ തന്നെ ഉപ്പ വന്നു. തന്ന ജോലി കംപ്ളീറ്റ് ആകാത്തത് കൊണ്ട് സ്റ്റാഫിസിന്റെ ഇടയിൽ ഇട്ട് കുറെ ചീത്ത പറഞ്ഞു...
ഉപ്പാ.. വയ്യാത്തോണ്ട്.. ഞാൻ...
എന്ത് വയ്യാ ന്ന്... ഇയും ഞാനും ഒക്കെ ഇങ്ങനെ വയ്യാന്നു പറഞ് ഇരുന്ന.. പിന്നെ അങ്ങനെ ഇരിക്കേണ്ടി വരും... ഹാർഡ് വർക്ക് ചെയ്‌താലേ ഏത് ഫീൽഡിലായാലും പിടിച് നിൽക്കാൻ പറ്റൂ.... ഇയ്യ്‌ ഈ പോക്ക് പോവുകയാണെങ്കി പിന്നെ എങ്ങനെ ഞാൻ അന്നേ ദുബായിലേക്ക് പറഞ് അയക്കാ... ഇൻക്ക് പോകാൻ പറ്റാത്തദ് കൊണ്ടാ ല്ലെങ്കി ഞാൻ തന്നെ പോയേനെ..
ദേഷ്യവും സങ്കടവും മാനക്കേടും ഒരുപോലെ വന്നിരിക്കുകയായിരുന്നു ഇൻക്ക്.. ആപ്പോഴാണ് ഉമ്മ വിളിക്കുന്നത്...
ആമി ഞങ്ങൾ എല്ലാരും ആമിനാന്റെ എളേച്ഛന്റെ കല്യാണത്തിന് പോക്കാണ്.... ജാസിക്ക് എന്തോ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞ അവിടെ തന്നെ ഇരുന്നു. അതോണ്ട് ഇയ്യ്‌ നേരെ അങ്ങട്ട് പെയ്യ്ക്കോ... ഫുഡ് ഓൾ ഉണ്ടാക്കും...
ശരി മ്മാ....
*************

രാവിലെ മുതല് തുടങ്ങിയതാ ശരീരത്തിന് ആകെ ഒരു തളർച്ച.. പോരാത്തതിന് വയറു വേദനയും.... അടുക്കളയിൽ ആമിക്കുള്ള ഫുഡ് ഉണ്ടാക്കുന്നതിനിടയിൽ വീണ്ടും വേദന വന്നു .. അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... സഹായിക്കാൻ കൂടി ആരും ഇന്ടാഇന്നില്ല... ഈ സമയം ഞാൻ ഇന്റെ വീട്ടിൽ ആയിരിന്നെങ്കി ന്ന് ആഗ്രഹിച്ചു പോയി.. ഉമ്മ ഇന്ടായിന്നെങ്കി ഒരു ചെറിയ തലോടൽ മതി.. മാറാൻ.... എങ്ങനെയോ... ഞാൻ വേച് നടന്ന് റൂമിൽ പോയി കിടന്നു.... പെട്ടന്നാണ് താഴെ നിന്നും ആമിയുടെ ഉറക്കെ ഉള്ള വിളി കേട്ടത്... മറുപടി പറയാൻ പോലും ഇൻക്ക് കഴിഞ്ഞില്ല... ആമി റൂമിൽ എത്തി.. മുഖം ആകെ ചുവന് തുടുത്തിട്ടുണ്ട്.
ഇയ് ഫുഡ് ഉണ്ടാക്കിയോ...
ഞാൻ എഴുനേൽക്കാൻ ഒരുങ്ങിയതും വീണ്ടും ചോദിച്ചു ....
ഇല്ല...
എന്തേയ്...?
നിനക്ക് ആകെ..  വ...
പിന്നെന്താടി അനക്കിവടെ പണി....
ആമി ചൂടായത് പെട്ടന്നാണ്...
മനുഷ്യൻ ഇവടെ രാപകലില്ലാതെ പണിയെടുക്കണം... ന്ന പിന്നെ കുറച്ചെങ്കിലും  സ്വസ്ഥത  കിട്ടും ന്ന് വിചാരിച്ച ഇങ്ങട്ട് വരുന്നത്.... ഇവടെ ആണെങ്കിലോ ഇങ്ങനെ..... അനക്കൊക്കെ നാല് നേരം കൊണ്ട് തരുന്നുണ്ടല്ലോ.. അതിനെങ്കിലും നന്ദി കാണിച്ചൂടെ... അല്ലങ്കിലും എല്ലാര്ക്കും സ്വന്തം കാര്യം മാത്രം ഉള്ളല്ലോ...

ഇതും പറഞ് ആമി പോയി

ഞാൻ എന്ത് ചെയ്തിട്ട ആമി ഇതൊക്കെ പറയ്ണത്.. ഇൻക്ക് വയ്യാത്തൊണ്ടല്ലേ... ഓർത്തപ്പോ സങ്കടം അടക്കാൻ കഴിഞ്ഞില്ല... കുറെ കരഞ്ഞു... എന്തയാലും വണ്ടീല ആമിക്ക് ഉള്ള ഫുഡ് ഇണ്ടാക്കണമ് ന്ന് വിചാരിച് ഞാൻ വയറിൽ അമർത്തി പിടിച്ച കൊണ്ട് താഴേക്ക് ഇറങ്ങി....
ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ ആമി ഓംലൈറ്റ് ഉണ്ടാകുന്ന കണ്ടു. ഞാൻ ആമിയുടെ തോളിൽ കൈ വച്ച് പറഞ്ഞു ആമി സോറി...
എന്തിന് ഇയ്യ്‌ പോയി കടന്നോ.. അന്റെ ഹെല്പ് ഒന്നും ഇൻക്ക് വാണ്ട...
ആമി ഇൻക്ക് വയ്യാത്തോണ്ടാ മനപ്പൂർവം അല്ല. വയര് വേദന സഹിക്കാൻ പറ്റാത്തോണ്ടാ ഞാൻ...
ആമി ഒന്നും മിണ്ടാതെ പോയി ഒരു മരുന്നും കുറച് വെള്ളവും എടുത്ത് തന്നു.
മ്മ്മ് കുടിച്ചോ...
ഞാൻ ഇന്നും മിണ്ടാതെ അതെടുത്തു കുടിച്ചു....
ന്നോട് ആമി പോയി കിടക്കാൻ പറഞ്ഞു...
ഈ സമയത് ആമിയോട് എന്ത് പറഞ്ഞാലും കേൾക്കില്ലന്ന് അറിയാവുന്നത് കൊണ്ട് ഞാൻ മുറിയിൽ പോയി കിടന്നു... വേദനക്ക് ആശ്വാസം കിട്ടിയത് കൊണ്ട്  ഞാൻ പെട്ടന് ഉറങ്ങി...

പിന്നെ ആരോ മുഖത്തു തലോടുന്ന പോലെ തോന്നിയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റു...

തുടരും....
*
*💞നിക്കാഹിലൂടെ ഒരു പ്രണയം💞*
*********

*part -14*

ആമിയായിരുന്നു....

ഞാൻ വേഗം എഴുന്നേറ്റിരുന്നു...
വയ്യെങ്കി കിടന്നോ...
ഇല്ല.. ഇൻക്ക് കൊഴപ്പം ഒന്നും ഇല്ല...
ജാസി ഐആം റിയലി സോറി... ഞാൻ ദേഷ്യം വന്നപ്പോ അറിയാതെ പറഞ്ഞ പോയതാ... സത്യം പറഞ്ഞാ ഇന്ന് ഓഫീസില് ആകെ പ്രോബ്ലെംസ് ആയിരുന്നു.. അതൊണ്ട് തന്നെ ഇന്നത്തെ ദിവസം മുഴുവൻ പോക്കായി...
അനക്കറിയോ ജാസി... ഇൻക്ക് എന്തൊക്കെ പ്രോബ്ലെംസ് ഇണ്ടെന്ന്... ഇത് വരെ എല്ലാം മൂടി കെട്ടിയിട്ടാണ് ഞാൻ ജീവിച്ചിരുന്നത്. അന്നോട് വഴക്കിടുംബളാണ് ഞാനതൊക്കെ മരക്കാർ...
ഇൻക്ക് അറിയാ അന്നോട് അങ്ങനെ പെരുമാറിയത് മോശമായിപ്പോയി... ബട് ഇപ്പൊ ഇൻക്ക് സ്വാതന്ത്രത്തോടെ ഇതൊക്കെ ചെയ്യാൻ ഇയ്യ്‌ മാത്രേ ഉള്ളൂ....  ഞാൻ അന്നേ ഒരു ഭാര്യയിട്ടല്ല മറിച് ഒരു ഫ്രണ്ട് ആയിട്ടാണ് കാണുന്നത്... ഈ ഒരു കാരണം കൊണ്ട് ആ റിലേഷനിന്ന് ഇയ്യ്‌ ഇന്നേ ഒഴിവാക്കരുത്... പ്ളീസ്.....
ആമി ഇത്രയൊക്കെ പറഞ്ഞപ്പോ ഞാൻ അടക്കി വച്ച സങ്കടം മൊത്തം പൊറത്ത് വന്നു.. പെട്ടന്ന് ഞാൻ ആമിയെ കെട്ടിപ്പിടിച് കരഞ്ഞു....
ആ പിടി വിടാൻ ഇൻക്ക് തോന്നിയില്ല....

പെട്ടന്ന് കോളിങ്ബെൽ അടിക്കുന്ന ഒച്ച കേട്ടു  .... ആമി വേഗം പോയി വാതിൽ തുറന്നു.. ഉമ്മയും ആയിഷയും ആയിരുന്നു അത്.
അവര് വന്ന് എന്റടുത്തേക്ക് വന്നു...
ജാസി ആമി പറഞ്ഞു അനക്ക് വയ്യ ന്ന്... എന്താ പറ്റിയെ.... ഒന്നൂല്ല ഉമ്മ ചെറിയ ഒരു വയര് വേദന...
മരുന്ന് കുടിച്ചോ ന്നിട്ട് ഇയ്യ്‌...
ആമി തന്നു...
മ്മ്മ് ന്നാ കടന്നോ...
ശരി...
കുറച് കഴിഞ്ഞപ്പോ ആമി വന്നു  .  ഞാൻ കിടക്കയിൽ നിന്ന് എഴുനേൽക്കാൻ ഒരുങ്ങിയപ്പോൾ ആമി തടഞ് കൊണ്ട് പറഞ്ഞു വാണ്ട ഇയ് ഇവിടെ കിടന്നോ ഞൻ സോഫയിൽ കിടന്നോളാം.....
പോകാൻ നിന്ന ആമിയുടെ കയ്യിൽ പിടിച്ച കൊണ്ട് ഞാൻ ചോദിച്ചു ഇവിടെ കിടക്കുന്നതിൽ വല്ല പ്രോബ്ലം ഇണ്ടോ....?
ഞാൻ ഒരു അറ്റത് കിടന്നോളാ....
ആമി ഒന്നും മിണ്ടാതെ ചിരിച് അപ്പുറത് അറ്റത്തായി കിടന്നു... 
*******
ഇന്നാണ് ഞാൻ ദുബായിലേക്ക് പോകുന്നത്.... കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം ജാസി തന്നെ ആണ് ഒരുക്കി വെക്കുന്നത്... അവൾക്ക് വലിയ വിഷമം ഒന്നും ഉള്ളതായി തോന്നുന്നില്ല.... അല്ലെങ്കിലും എന്തിനാ ഇപ്പൊ സങ്കടം ല്ലേ....
പിന്നെ അങ്ങോട്ടുള്ള പോക്കും വരവും എല്ലാം ഫാമിലിയിൽ ഉള്ളവർക്ക് ഒരു സ്ഥിരമായത് കൊണ്ട് ആർക്കും ഒരു വിഷമ ila
ഞാൻ പതിയെ കാറിൽ കയറി... ഒന്ന് തിരിഞ്ഞു നോക്കി.. അപ്പൊ ഇണ്ട് ജാസി ഓൾടെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച് കൊണ്ട് റ്റാറ്റാ തരുന്നു... ഇൻക്ക് ശെരിയ്ക്കും ദേഷ്യം വന്നു. ഞാൻ ഒന്ന് തുറിച് നോക്കി.... കാറിൽ പോയികൊണ്ടിരിക്കുമ്പോൾ വാട്ട്സ് ആപ്പിൽ ഒരു മെസ്സേജ് വന്നു... നോക്കുമ്പോൾ ജാസിയുടേതാണ്.... ഹാപ്പി ജേർണി... ന്ന് അയച്ചിരിക്കുന്നു.. കൂടെ ഒരു സ്മൈലിയും...
ഞാൻ തിരിച് പോടീ പുല്ലേ.... ന്ന് അയച്ചു....
അധികം വൈകാതെ ingattum kitti nalla pulicha theri...
pinne air portil ethunnath vare njangal angane chat cheith kalikkukayaayirunnu...

thudarum....
 *💞നിക്കാഹിലൂടെ ഒരു പ്രണയം💞*
**********

*പാർട്ട് -15*
ഫ്‌ളൈറ്റിൽ കയറിയപ്പോഴാണ് ഞാൻ ഫോൺ മാറ്റി വെച്ചത്....
*****
ആമിയോടുള്ള ചാറ്റിംഗ് കഴിഞ്ഞു ഉമ്മാക്ക് വിളിച് ആമി പോയ കാര്യം പറഞ്ഞു.... പിന്നെ കുറച് നേരം  ഉമ്മാനോട് സംസാരിച്ചു.. അത് കഴിഞ് വീട്ടിലെ അല്ലറ ചില്ലറ ജോലിയെല്ലാം തീർത് ഞാൻ ഉറങ്ങാനായി റൂമിൽ കയറി...
ആമിയില്ലാത്തത് കൊണ്ട് ആകെ ഒരു മൂകത യായിരുന്നു മുറി മുഴുവൻ.....സാധാരണ ഈ സമയം ഞാൻ ആമിയുടെ മുടി പിടിച് വലിക്കായിരിക്കും.... ആമിയാണെങ്കി ഇന്റെ പുറത്തിട്ട് തല്ലലും.... എന്ത് രസമായിരുന്നു....
കുറച് നേരം പഠിക്കാ... ന്ന് വിചാരിച്ചു ബുക്ക് എടുത്തു.... കുറച്ച കഴിഞ്ഞപ്പോ അതും ബോറടിച്ചത് കൊണ്ട് ഞാൻ ഉറങ്ങാനായി കിടന്നു....
ഉറക്കം ഒന്നും വന്നില്ലെന്ന്ന് മാത്രല്ല... കണ്ണടച്ചാ കെട്ടിയോന്റെ മുഖം ആണ് കാണുന്നത്...
മനസ്സിൽ അങ്ങേരെ തെറി വിളിച്ച കൊണ്ട് കിടന്നു...
*****
ദുബായിലുള്ള ഇന്റെ ഫ്ലാറ്റിൽ ഞാൻ എത്തി ഒന്ന് ഫ്രഷ് ആയി.... ഇവിടെ എത്തിയപ്പോ ജാസിനെ വല്ലാതെ മിസ് ചെയ്തു.... ഓളെ കൂടി ഇങ്ങട്ട് കൊടന്നാ മതിയായിരുന്നു... ന്ന് ഒക്കെ തോന്നി.
ഒന്ന് വിളിച് നോക്കിയാലോ.... വാണ്ട ചെലപ്പോ ഒറങ്ങാവും.. എന്തിനാ വെറുതെ ഡിസ്റ്റർബ് ചെയ്യണേ...
അല്ലെങ്കി വിളിക്കാ....ഞാൻ ഇങ്ങനെ ഇരിക്കുമ്പോ ഓള് സുഖായിട്ട് കടന്നൊറങ്ങണത് ശരിയല്ലല്ലോ....
ഞാൻ ഓൾക്ക് വിളിച്ചു....

കുറച് നേരം റിങ് ചെയ്തപ്പോ ഓള് എടുത്തു....
ഹലോ....
മ്മ്മ്.... എന്താ....
എന്താടി ഇത്. ഞാൻ ഇവിടെ എത്തിയോ ന്ന് പോലും ഇയ്യ്‌ ചോയ്ക്കിനില്ലല്ലോ....
അത് പിന്നെ ഇങ്ങള് എത്താതെ ഇൻക്ക് വിളിക്കൂല ന്ന് ഇൻക്ക് അറീണതല്ലേ...
അല്ല ജാസി ഇയ്യ്‌ ഒറങ്ങീലെ...
പിന്നെ ഒറങ്ങാതിരിക്കോ ഞാൻ ഇപ്പൊ ഭയങ്കര ഒറക്കത്തിലാ.... ന്താ കാണണോ....
ഇതും പറഞ് ആ അലവലാതി ഓള് കണ്ണടച്ചു കിടക്കണ ഒരു സെൽഫി എടുത്തയച്ചു....
ഇപ്പൊ മനസ്സിലായില്ലേ... സൊ.. ഡിസ്റ്റർബ് ചെയ്യരുത്... പ്ളീസ്....
പോടീ പന്നി.... ഞാൻ ഫോൺ വെക്കാ....
ഏയ് വെക്കല്ലേ... എന്തായാലും... വിളിച്ചതല്ലേ....

പിന്നെ കുറെ നേരം സംസാരിച്ചിരുന്നു.... ഇൻക്ക് ശെരിക്കും അത്ഭുതം തോന്നി... വീട്ടിലാവുമ്പോ എപ്പളും തല്ല് കൂടണ  ഞങ്ങള് ഇന്ന് വളരെ നല്ല രീതിയിലാണ് സംസാരിച്ചത്.....
പിന്നെ അങ്ങെനെ തന്നെ ആയിരുന്നു ജോലി കഴിഞ് വന്ന പിന്നെ ഫുൾ ജാസിയുമായി ഫോണിൽ സംസാരിക്കും.
***********
കുറേ ദിവസായി ഉമ്മനീം ഉപ്പാനീം കാക്കുനേയും ഒക്കെ കണ്ടിട്ട്.... അതോണ്ട് കുറച് ദിവസം ഞാൻ അവിടെ പോയി താമസിക്കൻ തീരുമാനിച്ചു.

വീട്ടിൽ എത്തി. അവിടെ എത്തിയപ്പോൾ അയൽവാസികളും.... കുടുംബക്കാരും ഒക്കെ വന്നു... എല്ലാരും ചോദ്യവും പറച്ചിലുമൊക്കെ ആയി ആകെ ബഹളം ആയി....
പിന്നീട് ആകെ കൂടി ഇൻക്ക് ചമ്മലായി...

ഞാൻ അവിടുന്ന് എണീറ്റ് പോയി ഉപ്പാന്റെ കൂടെ പോയി ഇരുന്നു...
ഉപ്പാന്റെ മുഖം കണ്ടപ്പോ ഇൻക്ക് ഒരു കാര്യം മനസ്സിലായി... പണ്ടത്തെ ആ കുറ്റബോധത്തിന്റെ ബാക്കി ഇപ്പളും ഉപ്പാന്റെ ഉള്ളിലുണ്ട്....
ഉപ്പാ...
മ്മ്മ്
എന്താ ഉപ്പാക്ക് പറ്റിയെ?
ഒന്നൂല്ല മോളെ... ഇയ്യ്‌ പോയി എന്തെങ്കിലും കഴിക്കാൻ നോക്ക്.... കൊറേ നേരായില്ലേ വന്നിട്ട്.
ഉപ്പ ഇൻക്ക് അറിയാ.... എന്നോട് പറയാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തതില് ഉപ്പാക്ക് സങ്കടം ഇൻഡ് ന്ന്...
എന്തീയാന... അന്ന് ഇൻക്ക് അന്നോട് ഒന്ന് ചോദിക്കാൻ പോയിട്ട് മറ്റൊന്നിനും പറ്റിയില്ല. അല്ല ജാസി ആമി എങ്ങനെ.... നല്ല സ്വഭാവം ആണോ...?
അന്നേ നേരെ നോക്കുന്നില്ലേ
അതോർത്തു ഉപ്പ പേടിക്കണ്ട.... ആമി കാണുന്ന പോലെ അത്ര വലിയ ദേഷ്യക്കാരനൊന്നും അല്ല... പാവമാണ്.... ഇന്റെ എല്ലാ കാര്യങ്ങളും നോക്കും... നല്ല ആളാ... ഉപ്പ.... പിന്നെ ആമിയുടെ ഉമ്മയും ഉപ്പയും ആയിഷയും പിന്നെ ആമിന ഇത്തയും എല്ലാരും വളരെ നല്ലവരാ...

ഇൻക്ക് സമാധാനായി.... ഇപ്പൊ... അനക്ക് അവടെ കൊഴപ്പം ഒന്നൂല്ലല്ലോ...
ഇൻക്ക് ആകെ ഒരു സങ്കടം ഒള്ളു ഉള്ളത്.
ജാഫിക്ക് ഇപ്പളും ആമിനോട് വെറുപ്പാ... ആമിക്കും ജാഫിനോട് അങ്ങനെ തന്നെ ആണെന്ന് ഒക്കെ ഇൻക്ക് അറിയാ.....

അതൊന്നും സാരല്ല ഉപ്പ.... ഞമ്മക്ക് മാറ്റിയെടുക്കാ.... ഓല് രണ്ട് പേരും എത്ര കാലം ഇങ്ങനെ പരസ്പരം വെറുക്കും ന്ന് ഞമ്മക്ക് നോക്കാലോ....
എന്തയാലും ആമി കുറച് ദിവസം കഴിഞ്ഞാ വരൂലേ.....അപ്പൊ നോക്കാ...

തുടരും.....
**

*💞നിക്കാഹിലൂടെ ഒരു പ്രണയം💞*
*********

*part -16-17*

*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*


കുറേ ദിവസം കഴിഞ് കാണുന്നത് കൊണ്ടായിരിക്കും ഉമ്മാക്ക് ഇപ്പൊ എന്നോട് ഭയങ്കര സ്നേഹം.... ഫുഡ് പോലും ഇപ്പൊ ഉമ്മ വിളമ്പിത്തരും...എന്നോട് പണിയൊന്നും എടുക്കണ്ട ന്ന് പറയും.... ഹോ.... സത്യം പറഞ്ഞാ... ഒരു വെക്കേഷൻ കിട്ടിയ പോലെ ആയിരുന്നു ... ഇതിനിടയിൽ  കുടുംബക്കാരുടെ വീട്ടിലൊക്കെ ഒന്ന് പോയി...  വന്നു....

ജാഫി കാക്കുവിന് ഇതെന്താ പറ്റിയതെന്ന് അറിയില്ല...കോളേജ് (sry ഞാൻ parayan മറന്നു ജാഫി ആള് ഒരു കോളേജ് ലെച്ചർ ആണ്)കഴിഞ് വന്നാ പിന്നെ അതികം സംസാരം ഒന്നും ഇല്ല. എപ്പളും ഫോണിൽ കുത്തി തോണ്ടി ഇരിക്കും അല്ലെങ്കി 24 മണിക്കൂറും എന്നോട് തല്ല് കൂടാൻ വരുന്ന ആളാ.... ഞാൻ ആമിയെ കല്യാണം കഴിച്ചതിലുള്ള ദേഷ്യം ആയിരിക്കും.... ബട് അത് മാറ്റി എടുക്കാൻ ഉള്ള അടവ് എന്റടുത്തുണ്ട്.

കുറച് ദിവസം കഴിഞ്ഞപ്പോൾ ഉമ്മയും ആയിഷയും കൂടി വീട്ടിൽ വന്നു... എന്നെ കൊണ്ട് പോവാൻ.... ആമിയോട് ദേഷ്യം ഉണ്ടെങ്കിലും ഉമ്മയോടും ആയിഷയോടും കാക്കു നല്ല രീതിയിലാണ് സംസാരിച്ചത്. അത് ഒരു സമാധാനം. എല്ലാരോടും യാത്ര പറഞ് പോകുന്ന വഴി ഒന്ന് ടെസ്റ്റൈൽസിലും കയറി.. എല്ലാവര്ക്കും ഡ്രസ്സ് എടുത്തു... അടുത്ത മാസങ്ങളിലായി കുറച് കല്യാണങ്ങൾ ഉണ്ട്...
ഇൻക്ക് ഒരു ബ്ലാക്ക് ഫ്രോക്ക് എടുത്തു... സാധാരണ എനിക്ക് വർക്ക് ഒന്നും ഇല്ലാത്ത കോൺഫെർട്ടബിൾ ആയ ഡ്രെസ്സിനോടാണ് താല്പര്യം എങ്കിലും ഉമ്മ പറഞ്ഞതോണ്ട് ഞാൻ അതെടുത്തു...  വൈറ്റും ബ്ലാക്കും ആണത്രേ ആമിയുടെ ഫേവറൈറ്റ് കളർ...
ഡ്രസ്സ് ഒക്കെ എടുത്തു വീട്ടിൽ എത്തിയപ്പോഴേക്കും രാത്രി ആയി... പുറത്തുനിന്ന് ഫുഡ് കഴിച്ചത് കൊണ്ട് ഒന്നും ഉണ്ടാക്കാൻ നിന്നില്ല....
ഞാൻ റൂമിൽ ചെന്നപ്പോഴേക്കും ആമി വിളിച്ചു
ഡി ഡ്രസ്സ് എടുത്തോ....
ആ എടുത്തു....
ഇങ്ങള് എങ്ങനെ അറിഞ്ഞത്..
ഉമ്മ പറഞ്ഞു
മ്മ്മ്
ഏതാ കളർ
അത് പറയാം അതിന് മുമ്ബ് ലാപ്പിൽ വീഡിയോ കാൾ ചെയ്താലോ...
അതിനെന്താ....
എന്നാ കുറച് കഴിഞ് വിളിക്ക്.....
മ്മ്മ് ശരി...
**********
ഞാൻ കുറച് കഴിഞ് ഓൾക്ക് കാൾ ചെയ്തു.... ഓൾ അത് അറ്റന്റ് ചെയ്തു നോക്കിയപ്പോൾ നേരെ മുന്നിൽ അലമാര യാണ് ഇത് ഓണാക്കി ഇവൾ ഇത് എവിടെ പോയി ആലോചിച്ചിരിക്കുമ്പളാണ്... പെട്ടന്ന് മുന്നിലേക്ക് വന്നത്...
ഇന്റെ ഫേവറൈറ്റ് കളർ ആയ ബ്ലാക്ക് കളർ ഫ്രോക്ക് എടുത്ത്.... മുടിയൊക്കെ പരത്തി ഇട്ട്...
ഹോ... ഒരു വല്ലാത്ത വരവായിരുന്നു അത്....
ജാസി ആത്യമായാണ് ഇന്റെ മുന്നിൽ തട്ടം ഇടാതെ നിൽക്കുന്നത്.... അതിന്റെ ചമ്മലൊന്നും ഓളുടെ മുഖത്തില്ല... ഒരു പക്ഷെ അത്രയും ഞങ്ങൾ അടുത്തദ് കൊണ്ടായിരിക്കും.....
എങ്ങനെ ഇണ്ട്?
പെട്ടന്നാണ് ഓളത് ചോയ്ച്ചത്...
അയ്യേ എന്ത് കോലാടി ഇത്... ഒരു രസോം ഇല്ല... കണ്ടാലും മതി... പാടത്ത് വെക്കണ നോക്കു കുതിക്ക് ഉടുപ്പിട്ട കൊടുത്ത പോലെ ഇണ്ട്.....
ഓളൊന്നും മിണ്ടാതെ ഇന്റെ നേരെ നോക്കി പറഞ്ഞു...
അതേയ് നിങ്ങൾക്കിത് നന്നായി ഇഷ്ടപ്പെട്ടു... ന്ന് ഇങ്ങടെ ആ മോന്ത നോക്കിയാ മനസിലാവും പിന്നെന്തിനാ ജാഡ ഇറക്കണേ.... ഉള്ളത് അങ്ങനെ തന്നെ പറഞ്ഞൂടെ....
ഞാൻ ഒന്നും മിണ്ടാതെ ഓളെ നോക്കി ചിരിച്ചു... ഓള് എന്നെയും......
അല്ല... ഒരു കാര്യം ചോയ്ക്കട്ടെ... നമ്മടെ കല്യാണ ആൽബം കിട്ടിയോ... അനക്ക്...
ആ കിട്ടി..
ന്നിട്ട് എവടെ...
ഇവിടെ ഇണ്ട്...
കണ്ടോ
ഇല്ല...
എന്തേയ്...
ഞാൻ അതിൽ ബോർ ആയിട്ടായിരിക്കും...
ന്നാലും ഇയ്യോന്ന് തുറന്ന് നോക്ക്... നാട്ടിലെത്തിയിട്ട് വേണം ഇൻക്കും അത് കാണാൻ...
*******
ആമി പറഞ്ഞത് കൊണ്ട് കാൾ കട്ടാക്കി ഞാൻ ആല്ബം എടുക്കാൻ വേണ്ടി നിന്നു.. 

തുടരും.....




*💞നിക്കാഹിലൂടെ ഒരു പ്രണയം💞*



            *PART:17*


ഇന്റെ ഊഹം തെറ്റിയില്ല...
എല്ലാ ഫോട്ടോയിലും ഞാൻ തല കുനിച്ചാണ് നിൽക്കുന്നത്. ആമിയുടെ മുഖം കണ്ടാ ചാണകത്തിൽ ചവിട്ടി നിൽക്കുന്ന പോലെ ഇണ്ട്‌  ആ ഒന്നിൽ മാത്രം നേരെ ഉണ്ട്... അന്ന് പെട്ടന്ന് ആമി ഇന്റെ തോളിൽ കയ്യിട്ടില്ലേ അപ്പൊ എടുത്ത ഫോട്ടോ...
അങ്ങനെ ഓരോ ഫോട്ടോസ് നോക്കുന്നതിനിടക്ക് ആണ് ഞാൻ ഒരു മുഖം ശ്രദ്ധിച്ചത്. അന്നാ കല്യാണത്തിന് ഇന്റ പിന്നാലെ  നടന്നവൻ.
പാവം ഇന്നേ ആ കോലത്തിൽ സ്റ്റേജിൽ വച് കണ്ടപ്പോ ശരിക്കും വണ്ടർ അടിച്ചു കാണും...
അപ്പളാണ് ആയിഷ അങ്ങോട്ടേക്ക് വന്നത്...
ഞങ്ങൾ രണ്ടാളും ഫോട്ടോ നോക്കുന്നതിനിടക്ക് ഓള് എന്നോട് ചോദിച്ചു...
താത്ത...
എന്താ.....
താത്ത ആമിക്കാനെ മിസ്സ് ചെയ്യുന്നുണ്ടോ...
ആ.. കൊറച്ചൊക്കെ.... എന്തേയ്....
അല്ലാ.... താത്താക്ക് ശരിക്കും ഇഷ്ടണ്ടായിട് തന്നെ ആണോ ആമിക്കാനെ കെട്ടിയത്...
അതിപ്പോ...ആ അവസ്ഥയിൽ എല്ലാരും നിർബന്ധിച് കൊണ്ട് മാത്രാ ഞാൻ അതിന് റെഡി ആയത്....
മ്മ്മ്....
സത്യം പറ ആയിച്ചു... എന്താ അന്റെ പ്രോബ്ലം... എന്തോ ഇണ്ടല്ലോ.... കാര്യം പറ...
അത് പിന്നേ....
പറയ്‌...
ഇൻക്ക് പേടിയാകുന്നുണ്ട്...
എന്തിന്
ഉപ്പ ഇന്നേ ഇപ്പൊത്തന്നെ കെട്ടിക്കും ന്നാ തോന്നണേ....
അന്നോട് പറഞ്ഞോ....
ഇല്ല ബട് ഉമ്മ ആരോടോ പറയുന്നത് കേട്ടു ....
ഇയ്യ് പേടിക്കണ്ട ആയിച്ചു അന്നേ ഇപ്പൊ തന്നെ കെട്ടിക്കാനൊന്നും പോകില്ല...
ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ നമുക്ക് ആമിനോട് പറഞ്ഞാ പോരെ....
പിന്നേ... ഉപ്പാന്റെ വാക്കിനപ്പുറം കാക്കുന്റെ നാവ് നീളൂല...
ആമിക്ക് ഉപ്പാനെ ഭയങ്കര പേടിയാ ല്ലേ...
പിന്നല്ലാതെ.. പണ്ട് ഉപ്പാനെ അവടെ കണ്ടാ കാക്കു ഇവടെ മൂത്രമൊഴിക്കും.... അതായിരുന്നു അവസ്ഥ....
പിന്നീടങ്ങോട്ട് ആമിയെ കുറിച് തന്നെ ആയിരുന്നു സംസാരം.... ആമി എങ്ങനെ ആയിരുന്നു എന്നും ഇപ്പൊ എങ്ങനെ ആണ് ന്നും ഒക്കെ ആയ്ച്ചു പറഞ് തന്നു....
അതുകൊണ്ട് തന്നെ രാത്രി മുഴുവൻ ആമി തന്നെ ആയിരുന്നു മനസ്സിൽ....
ഇത് വരെ ആമിയോട് ഇല്ലാതിരുന്ന ഒരു ഫീലിങ്ങ്സ് ഇപ്പൊ മനസ്സിൽ എവിടെ നിന്നോ അങ്ങട്ട് കയറി കൂടി... ചെലപ്പോ ആമിയുടെ കഥ കേട്ട് സഹതാബം കൊണ്ട് ആയിരിക്കോ... അറിയില്ല...
ഞാൻ ഫോൺ എടുത്ത് ആമിയുടെ ഫോട്ടോ എടുത്ത് കുറെ നേരം അതിൽ നോക്കി നിന്നു... വല്ലാതെ മിസ്സ് ചെയ്യുന്ന പോലെ
പിന്നെ ഒന്നും നോക്കീല വാട്സ് ആപ്പ് എടുത്ത് ഐ മിസ്സ് യൂ.... ന്ന് ആമി ക്ക് മെസ്സേജ് അയച്ചു അപ്പളാണ് ഒരാശ്വാസം കിട്ടിയത്.... പിന്നെ ഞാൻ ചിരിച് ഫോൺ വെച് വേഗം തല വഴി പുതപ്പിട്ട് കിടന്നു.....
**************
ഇങ്ങനെ പോയാ ഞാൻ ഇവടെ കിടന്ന് പണിയെടുത് മരിക്കും.. ഉപ്പാക്ക് ഇതൊന്നും അറിയണ്ടല്ലോ... എത്ര നേരം ഈ ലാപിൻറെ മുന്നിലിരുന്നിട്ട ജോലിയൊന്ന് തീർന്ന് കിട്ടിയത്.. . പണ്ടാരം.....
ജസ്റ്റ് ഒന്ന് ഫോൺ എടുത്ത് നോക്കിയത്... നോക്കിയപ്പോ ജാസിന്റെ മെസ്സേജ് കണ്ടു.
തുറന്ന് നോക്കിയപ്പോ ഞാൻ ശരിക്കും ഞെട്ടിപ്പോയി ഐ മിസ്സ് യൂ ന്ന് എഴുതി വിട്ടിരിക്കുന്നു....
ഇന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.... ജാസിക്ക് വന്ന മാറ്റം ഇന്നേ വല്ലാണ്ട് ഹാപ്പി ആക്കി..
ഓള് ഇന്നേ മിസ്സ് ചെയ്യാൻ തൊടങ്ങി ന്ന് പറയുമ്പോ അതിനർത്ഥം ഇന്നേ ഇഷ്ടപ്പെടാൻ തൊടങ്ങി ന്നു അല്ലെ.... ഇപ്പൊ തന്നെ വിളിച്ചാലോ ന്ന് വിചാരിച്ചു... ബട് ഓഫീസിൽ പോകാൻ ലേറ്റ് ആയതോണ്ട് വേഗം അങ്ങോട്ട് പോയി...
അവിടെ കൊറച്ചു വർക് ഒക്കെ ചെയ്ത്... കഴിഞ്ഞപ്പോ ഞാൻ ഓൾക്ക് വിളിച്ചു...
ആ ഹലോ....
മ്മ്മ് ...
ഞാനാ....
ഓ ആണോ എന്നാ ഇത് ഞാനാ....
ജാസി മതി... നിർത്ത്...
ആ നിർത്തി ഇനി പറഞ്ഞോ....
ഇയ്യ്‌ ഇന്നലെ ഇൻക്ക് മെസ്സേജ് അയച്ചില്ലേ
ഞാനോ.... എപ്പോ... ഇല്ലല്ലോ....
എടീ കളിയ്ക്കാൻ നിക്കണ്ടാ....
ഓ അതോ അത് ഞാൻ അല്ല... റിയ മോൾ അയച്ചതാ..
തന്നെ.... റിയ രാത്രി 2 മണിക്ക് അല്ലെ മെസ്സേജ് അയക്കാ....
സോറി ഞാൻ ഇന്റെ ഫ്രണ്ടിന് അയച്ചപ്പോ മാറി പോയതാ...
ഇത് എത്ര നൊണയാടീ ഈ പറയണേ....
അത് ഇൻക്ക് തന്നെ അയച്ച താ ന്ന് സമ്മതിച്ചാൽ എന്താ  ...
ഞാൻ സമ്മതിക്കൂല...
അപ്പൊ ഇയ് സമ്മതിച്ചു...
ഇല്ല...
ഇണ്ട്...
ഇല്ല..
ഇണ്ട്...
പോടാ...
പൊടി....
ഞാൻ ഇനി നിങ്ങളോട് മുണ്ടൂല പോയി പണി നോക്ക്...
പിന്നെ ഇന്റെ പണി ഞാൻ അല്ലാതെ ഇയ് നോക്കോ...
ഇൻക്ക് ദേഷ്യം വരനുണ്ട് ട്ടോ
വന്നോട്ടെ നല്ല കാര്യം...
eeee..... പോടാ പട്ടി.....
പട്ടി... ന്നോ ഡീ അന്നേ ഞാൻ  ..

അപ്പളേക്കും ഓൾ ഫോൺ വചു....
ഓൾക്ക് കാണിച് കൊടുക്ക ഞാൻ.... ഒരു പണി കൊടുക്കണം.....

തുടരും....

*നിക്കാഹിലൂടെ ഒരു പ്രണയം*
*******
*part -18*



*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*


ജാസിക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം ന്ന് വിചാരിച്ചിരിക്കുമ്പഴാണ് ഞാൻ മീറ്റിംഗിന് പോകാൻ ഒരുങ്ങുന്നത്..  ഇതൊരു ഇമ്പോര്ട്ടണ്ട് മീറ്റിംഗ് ആണ്.. ഇതിന് വേണ്ടിയാണ് ഉപ്പ ഇന്നേ ഇങ്ങോട്ട് അയച്ചത് തന്നെ... ഒരു മുംബൈ  ലേഡി ആണെന്റെ ക്ലയന്റ്. ആ തള്ളയെ എങ്ങനെയെങ്കിലും ചാക്കിട്ട് പിടിച്ചില്ലെങ്കി ഈ ഓർഡർ കയ്യിന്ന് പോകും...
ഞാൻ മീറ്റിംഗ് ഹാളിൽ അവർക്കായി വെയ്റ്റ് ചെയ്യുകയായിരുന്നു...
അപ്പോഴാണ് അവരുടെ വരവ്...
ഏതോ വയസ്സായ സ്ത്രീ ആണെന്ന് വിചാരിച്ച ഇൻക്ക് തെറ്റി...
ഒരു ചെറുപ്പക്കാരി പെണ്ണ്... ജീൻസ് പാന്റ്റും വൈറ്റ് ഷർടഉം അതിന്റെ മുകളിൽ ഒരു ഓവർ കോട്ട് ഒക്കെ ഇട്ട്... ഒരു പക്കാ മോഡേൺ ബ്യൂട്ടി....
കണ്ട് കണ്ണ് തള്ളിപ്പോയി.... അമ്പരപ്പ് വിട്ട് ആ മാഡത്തിന് ഒരു ഷേഖ്ഹാൻഡ് ഒക്കെ കൊടുത്തു മീറ്റിംഗ് ആരംഭിച്ചു... ഞാൻ നന്നായി തന്നെ പ്രെസെന്റ് ചെയ്തു... ഇന്റെ പെര്ഫോമന്സില് അവൾ വീണു ന്ന് ആ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി....
മീറ്റിംഗ് ഒക്കെ കഴിഞ്ഞു പോകാൻ നേരം ഞാൻ ഒരു സെൽഫി എടുക്കട്ടെ ന്ന് ചോദിച്ചു.. വിത്ത് പ്ലഷർ എന്ന് പറഞ് അവൾ എന്റെ തോളിൽ കയ്യിട്ടു... പിന്നെ  ഞങ്ങൾ ഒരു സെൽഫി  എടുത്തു...
ഞാൻ വേഗം ആ ഫോട്ടോ ജാസിക്ക് അയച്ചു.... ഓൾടെ മനസ്സിലുള്ളത് ഞാൻ ഇതിലൂടെ പുറത്തെടുക്കും....
ഫോട്ടോ അയച്ചു ഞാൻ ഫോൺ വെച്ച് ബാക്കി ഉള്ള വർക്ക് കംപ്ലീറ്റ് ആക്കാൻ പോയി..
തിരിച് വന്ന്  ഫോൺ എടുത്തപ്പളാണ് ഇൻക്ക് മനസ്സിലായത് ജാസി ഇന്നേ ബ്ലോക്ക് ആക്കി ന്ന് ഉള്ളത്... അപ്പൊ സംഗതി ഏറ്റു... പാവത്തിന് nalla ഫീൽ ആയിക്കാണും....
ഞാൻ ജാസിക്ക് വിളിച്ചു ബട് ഓള് കാൾ കട്ട് ചെയ്തു....
veendum ട്രൈ ചെയ്തപ്പോ പിന്നെയും ഓള് കട്ട് ചെയ്തു മാത്രല്ല ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു...
ഇൻക്ക് അത് ആകെ കൂടി സങ്കടം തോന്നി. . വേണ്ടീനില.. എന്തായാലും ആള് ദേഷ്യത്തിലായിരിക്കും ഒന്ന് മനസ്സ് കൂളായിട്ട് നാളെ വിളിക്കാം ന്ന് വിചാരിച്ചു ..
പിറ്റേന്ന് രാവിലെ വിളിച്ചപ്പോഴും ഫോൺ എടുത്തില്ല... പിന്നെ വിളിക്കാൻ നിലയ്ക്കാതെ ഞാൻ ഓഫിസിലേക്ക് പോയി.
വൈകുന്നേരം ഞാൻ വാട്സ് ആപ്പ് എടുത്ത് നോക്കിയപ്പോഴുണ്ട് ഓള് ഇന്നേ unblock ചെയ്തുക്കുന്നു. അതോണ്ട് ന്നാ വേഗം മെസ്സേജ് അയക്കാ ന്ന് വിചാരിച്ചപ്പോൾ ഇന്ദ് ഓള് രണ്ട് ഫോട്ടോസ് ഇങ്ങോട്ട് അയച്ചു... ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി....
ജാസിയും പിന്നെ അന്ന് ഓൾക്ക് ലവ് ലെറ്റർ കൊടുത്തവനും ഒരുമിച്ചു നിൽക്കുന്ന സെൽഫി...
അത് ഇൻക്ക് സഹിക്കാവുന്നതിലും അതിരായിരുന്നു. ഞാൻ വേറെ ഒന്നും നോക്കാതെ ഓൾക്ക് വിളിച്ചു .... ഒറ്റ റിങ്ങിൽ തന്നെ ഓള് കാൾ അറ്റന്റ് ചെയതു ....

ഹലോ എന്താ ...
എന്താന്നോ... ഇയ്യ് എന്താടി ഈ അയച്ചക്കണത്
എന്ത്...
ഇയ്യും പിന്നെ ആ മറ്റവനും ആയിട്ടുള്ള ഫോട്ടോ... എന്നോടാരാ ഓന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പറഞ്ഞത്..
 ഓ  ഇങ്ങള് പിന്നെ ഇന്നോട് പറഞ്ഞിട്ടാണല്ലോ ആ പെണ്ണും ആയിട്ട് നിന്ന് ഫോട്ടോ എടുത്തത്....
അത് കേട്ടതോട് കൂടി പറയാൻ വെച്ചിരുന്ന തെറികളെല്ലാം ഒറ്റയടിക്ക് ഞാൻ വിഴുങ്ങി....
ആ....അതിന് ഇതാണോ ചെയ്യാ.... അവൾ ഇന്റെ ജസ്റ്റ് ഒരു ക്ലൈന്റ് ആ...
ആണോ എന്നാ അവൻ ഇന്റെ ജസ്റ്റ് ഒരു ഫ്രണ്ടാ..
അതോണ്ട് അവന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്നാ....

അപ്പൊ ഇങ്ങള് എടുത്തതിന് കൊഴപ്പോം ഒന്നും ഇല്ലേ....
എടി സോറി . ഞാൻ ഇനി അങ്ങനെ ചെയ്യില്ല പോരെ.... ഇയ്യും ഓനോട്‌ മിണ്ടാനൊന്നും പോകരുത്...
അതെന്താ ഓൻ ഇന്റെ ഫ്രണ്ടല്ലേ....
പോണ്ടാ ന്ന് പറഞ്ഞാ പോണ്ടാ..... ഇൻക്ക് അത് ഇഷ്ടല്ല....
അതെന്താ ഇഷ്ടല്ലാതെ
ഒന്നൂല്ല....
ന്നാ ഞാൻ ഓനോട്‌ മിണ്ടാൻ പോകും....
ജാസി ഇയ്യ്‌ ഇന്റെ ക്ഷമ പരീക്ഷിക്കരുത്... പോണ്ടാ ന്ന ഞ്ഞാൻ പറഞ്ഞത്. .
അതെന്താ ന്നാ ഞാൻ ചോയ്ച്ചത്....
എടീ ഇൻക്ക് അതന്നെ അത്രക്ക് ഇഷ്ടായതോണ്ടാ ന്ന്... 😍😍😍
എന്ത് .... 😳😳😳
ഒന്നൂല്ല ഞാൻ ... ഇവിടെ കൊറച്ചു ജോലി ഇന്ദ്... പിന്നെ വിളിക്കാ....

പടച്ചോനെ... പണി പാളിയല്ലോ... ഓളെ കൊണ്ട് പറയിപ്പിക്കാൻ നോക്കിയിട്ട് പറഞ്ഞത് ഞാനാണല്ലോ...
ജാസിക്ക് എന്ത് തോന്നിയോ ആവോ....
******
സത്യം പറഞ്ഞാ ഞാൻ വേറെ ലോകത്തായിരുന്നു.. ആമി ഇന്നോടത് പറഞ്ഞപ്പോ ഇൻക്ക് എന്താ തോന്നിയതെന്ന് ഇൻക്ക് തന്നേ അറിയില്ല....
കൊറേ നേരം ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്നു ചിരിച്ചു....

ഇനി ഇന്റെ കാത്തിരിപ്പ് മുഴുവൻ ആമിയുടെ തിരിച്ചുള്ള വരവിനാണ്.....
ഇനിക്കും ആമിയെ ഒരുപാട് ഇഷ്ടമാണെന്ന് പറയാൻ ഉള്ള കാത്തിരിപ്പ്....

തുടരും.....

*നിക്കാഹിലൂടെ ഒരു പ്രണയം*
*********
*പാർട്ട് -19*


*📗പുസ്തകങ്ങളെ പ്രണയിച്ചവർ*📗



*👉പുതിയ കഥകൾ നിങ്ങൾക്ക് മുമ്പിൽ പെട്ടെന്ന് ലഭിക്കാൻ പുസ്തകങ്ങളെ പ്രണയിച്ചവർ എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*

*FOR JOIN THIS GROUP MESSEGE UR NAME PLACE*
📲:-*http://api.whatsapp.com/send?phone=919495256912*

*♲Share Chat*:- https://sharechat.com/profile/kathakaludetheeram


മറ്റന്നാൾ ആണ് ആമി വരുന്നത്... ഒരു പാട് സന്തോഷം തോന്നുന്നുണ്ട്... അതിന്റെ ഒപ്പം തന്നെ നല്ല ചമ്മലും ഇണ്ട്. എന്ത് പറയും... എങ്ങനെ തുടങ്ങും..  ആകെ കൂടി കർഫ്യൂഷൻ ആയിരിക്കാ..   സത്യം പറഞ്ഞാ ഈ ദിവസങ്ങൾ ക്കിടയിലാണ് ഞാൻ പ്രണയവും വിരഹവും ഒക്കെ എന്താന്ന് അരിഞ്ഞത്.... എവിടെ യാണെങ്കിലും...എപ്പോഴും ആമിയുടെ ചിന്ത മാത്രോള്ളു ഇണ്ടാകാ.  .
ഞാൻ വേഗം മാറ്റി ക്ലാസ്സിന് പോയി... ഇപ്പൊ ഇന്റെ ഫ്രെണ്ട്സിനൊക്കെ ഇന്റെ മാര്യേജ് കഴിഞ്ഞ കാര്യം ഒക്കെ അറിയാ.... ചില കാര്യങ്ങൾ എത്ര ഒളിപ്പിച്ചു വെച്ചാലും അത് പുറത്തു വരും എന്നത് ഉറപ്പല്ലേ.....
ക്ലാസ് കഴിഞപ്പോൾ ഞാൻ കോളേജിനടുത്തുള്ള കടയിൽ നിന്നും തേൻ മിട്ടായിയും പുളി മിട്ടായിയും വാങ്ങി... ആമിനത്ത വന്നിട്ടുണ്ട്... റിയക്കും റൈമോനും ഇതൊക്കെ ഭയങ്കര ഇഷ്ടാണ്.... ഗൾഫിൽ ജനിച് വളർന്ന ഓര് ഇതൊക്കെ കാണുന്നത് തന്നെ വല്ലപ്പോഴും ആണ്.. .
ഞാൻ ബസിൽ കയറി വീട്ടിലേക്ക് വന്നു....വാതിൽ തുറന്ന് ഹാളിലേക്ക് കയറിയപ്പോൾ ഞാൻ ഇത് സ്വപ്നം ആണോ കാണുന്നത് ന്നു പോലും സംശയിച്ചു പോയി... മറ്റന്നാൾ വരുംന്ന് പറഞ്ഞ ആമി അതാ ഇന്റെ മുന്നിൽ ഇരിക്കുന്നു.
എന്താ ജാസി അന്തം വിട്ട് നിക്കണേ.... അന്റെ കെട്ടിയോൻ തന്നെ ആടി ഇത്...
ഞാൻ ഒന്ന് ചിരിച് അടുത്തേക്ക് ചെന്നു.. മറ്റന്നാളാ വരാ ന്ന് പറഞ്ഞിട്ട്.... എന്തേയ്....
അത് ഒന്നൂല്ല... പോയ കാര്യം പെട്ടന്ന് ശരിയായത് കൊണ്ട് ഞാൻ നേരത്തെ പൊന്നു ...
ഓ.....
ഞാൻ ന്നാ കുടിക്കാൻ എന്തെങ്കിലും എടുക്കാ...
ഇന്റെ ജാസിത്താ അതൊക്കെ കാക്കു വന്നപാടെ ഉമ്മ കൊടുത്തദാ .....
അപ്പൊ പിന്നെ ന്നാ ഞാൻ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാ....
എന്താ പടച്ചോനെ ഇൻക്ക് പറ്റിയെ... ഇത് വരെ ആമിനെ കാണുമ്പോ ഇല്ലാതിരുന്ന   പേടിയും വെപ്രാളവും ഒക്കെ എന്താ ഇപ്പോ...ഒന്ന് പ്രാക്റ്റീസ് ചെയ്യാൻ പോലും ഉള്ള ടൈം കിട്ടീലല്ലോ.....
*******
ഇന്റെ അല്ലാഹ് ഞാൻ എങ്ങനെയാ ജാസിനോട് സംസാരിക്കാ  .... ഓള് എന്തായലും അതിനെ പറ്റി ചോയ്ക്കും. ഒരെത്തും പിടിയും കിട്ടുന്നില്ല...
രാത്രിയിലുള്ള ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ് ഞാൻ റൂമിലേക്ക് പോയി..   ജാസി ഇതുവരെ വന്നിട്ടില്ല.... എന്താ ഇപ്പൊ ചെയ്യാ.... അങ്ങനെ ഞാൻ ബൈക്കിന്റെ കീ യും എടുത്ത് പുറത്തു പോകാൻ ഒരുങ്ങി....
അപ്പോൾ ഇണ്ട് ജാസി റൂമിലേക്ക് വരുന്നു....
എങ്ങട്ടാ ഈ രാത്രി പോണേ?
ഒന്നൂല്ല .. വെറുതെ പൊറത്തേക്ക് പോകാൻ.... ഞാൻ ഇന്നാ... പോട്ടെ....
ആമി നിക്ക്...
എന്താ...
ഞാനും വരട്ടെ....?
എന്ത്,? ഈ രാത്രിയിലോ
...
അതിനെന്താ.... ഇങ്ങളില്ലേ കൂടെ.... ഇന്നേ ഇതുവരെ ആമി എങ്ങട്ടും കൊണ്ട് പോയിട്ടില്ലല്ലോ.... പ്ളീസ് ഞാനും വരാ.
..
മറുത്തൊന്നും പറയാൻ തോന്നിയില്ല. അതോണ്ട് ന്നാ വാ ന്നും പറഞ് അവളെ കൊണ്ട് പോയി....
ആദ്യമായിട്ടാണ് ഇന്റെ ബൈക്കിൽ അവൾ കയറുന്നത്.... അതിന്റെ ഒരു പൊലിവ് ഇൻക്ക് നല്ലോം ഇണ്ട്... സ്നേഹിക്കുന്ന പെണ്ണിനെ ബൈക്കിന്റെ പിന്നിലിരുത്തി രാത്രിയിൽ ഒരു യാത്ര ഏതൊരാണിന്റെയും ഒരു സ്വപ്നം ആണ്....
ഞങ്ങൾ അങ്ങനെ പോയി.... ആ തണുത്ത കാറ്റ് കൂടിയപ്പോൾ പിന്നിൽ നിന്ന് വന്ന ജാസിയുടെ കൈകൾ ഇന്നേ മുറുകെ പിടിച്ചു. ഓള് മുഖം ഇന്റെ പുറത്തു വച് കിടന്നു... വല്ലാത്ത ഒരു സുഖം ഉണ്ടായിരുന്നു ആ യാത്രക്ക്... ഇതുവരെ കിട്ടാത്ത ഒരനുഭൂതി.....
ഇതിവിടെ അവസാനിക്കടുത് എന്ന് പോലും ഇൻക്ക് തോന്നി...
ഞാൻ പതുക്കെ വണ്ടി ബ്രേക്ക് ഇട്ടു... അന്ന് ഞാൻ പോയ ആ കുന്നിൻ ചെരുവിയിലായി ബൈക്ക് നിറുത്തി...
*****
നിറുത്താതെ ഉള്ള ആമിയുടെ വിളി കേട്ടാണ് ഞാൻ എണീറ്റത്... കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒരു കുനിന്റെ താഴെ യാണ് നിൽക്കുന്നത്. രാത്രി ആണെങ്കിലും നിലാവിന്റെ നല്ല വെളിച്ചം ഉണ്ട്.....
ഇതേതാ സ്ഥലം....?
അതൊക്കെ ഇണ്ട് ഇയ്യ്‌ വാ....
ആമി ഇന്റെ കയ്യും പിടിച് ആ കുന്നിന് മുകളിലേക്കായി ഇന്നേ കൊണ്ട് പോയി...

തുടരും....