*നിറങ്ങൾ*
*ഭാഗം 1-3*
*ഹർഷ ഹസി*
💘 *പ്രണയ 📖 പുസ്തകം*
*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ പ്രണയ പുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*
*GROUP LINK*
*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*
*FB GROUP JOIN LINK*
*https://www.facebook.com/groups/321552815074586/*
*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*
*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
ഹായ് നിങ്ങൾക്ക് മുന്നിൽ പുതിയ ഒരു കഥയുമായി ഞാൻ വീണ്ടും വരുന്നു.കഥയും കഥാപാത്രങ്ങളും ചിലപ്പോൾ കേട്ടിട്ടുണ്ടാകാം എന്നിലൂടെ എന്നാൽ ഞാൻ ഇഷ്ടപെടുന്ന എന്റെ ജീവിതത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഒരു സാങ്കൽപിക കഥ.ഇത്രയും നാൾ നൽകിയ സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങട്ടെ.ഇതു ഒരാളെ കുറിച്ച് ഉള്ള കഥയല്ല.ഒരുപാട് പേരുടെ കഥയാണ്.
*നിറങ്ങൾ*
ഭാഗം ഒന്ന്
*ഹർഷ ഹസി*
19 / 9 / 18
___________ ____________ _______
ഇന്നത്തെ ദിവസത്തിനു വളരെ ഏറെ പ്രത്യേകത ഉണ്ട്....സ്കൂൾ ജീവിതം കഴിഞ്ഞു കോളേജിലേക്ക് ഞാൻ കാലെടുത്തു വയ്ക്കുക ആണ്.
ദാ ആ കാണുന്നത് ആണ് എന്റെ കോളേജ് ,ഇതെന്റെ സ്വന്തം ചേട്ടൻ അർജുൻ.ചേട്ടന്റെ ബൈക്കിൽ ആദ്യ ദിവസം കോളേജിൽ പോയതിന്റെ ഉദ്ദേശം എന്താണെന്ന് അറിയോ...?
ചോദിക്കാനും പറയാനും ആളുണ്ടെന്നു അറിയാൻ വേണ്ടി ആണ്.നിങ്ങളോട് കഥ പറഞ്ഞു സ്ഥലം എത്തിയത് അറഞ്ഞില്ല.
"ടി ഇറങ്ങുന്നില്ലേ...?"
"ആ..."അതും പറഞ്ഞു ബൈ കൊടുത്തു ചേട്ടനെ പറഞ്ഞു വിട്ടു.എന്താണെന്ന് അറിയില്ല.മുട്ടു കിടന്ന് വിറക്കുന്നു.തോന്നുന്നത് ആവും അല്ലെ...
"ടി ഇങ്ങോട്ട്... വന്നേ"
ആരാണാവോ എനിക്ക് പേടി ആവുന്നു...തിരിയാണോ വേണ്ടയോ...തിരിയാം അല്ലെങ്കിൽ പണി കിട്ടിയാലോ.
എന്നെ തന്നെ ആണോ എന്ന രീതിയിൽ ഞാൻ ഒന്ന് നോക്കി.അവർ ഒന്നു കൂടി വിളിച്ചപ്പോൾ എനിക്ക് മനസിലായി എന്നെ തന്നെ ആണെന്ന് .പേടിച്ച് വിറച്ചു കൊണ്ട് തന്നെ അവർക്കരികിലേക്ക് ഞാൻ നീങ്ങി.അഞ്ചാറു ചേട്ടൻമാരുണ്ടായിരുന്നു
"എന്താടി നിന്റെ പേര്.?"
"അഞ്ജലി."
"എവിടെയാ വീട് ?"
"പുല്ലൂറ്റ്"
"അടുത്തായത് കൊണ്ടാണോ ഇവിടേക്ക് എഴുന്നള്ളിയത്."
"ഉം."
"ആരാടി നിന്നെ ബൈക്കിൽ കൊണ്ട് വിട്ടത് "
"ചേട്ടൻ"
"ഉം എന്ന ശെരി പൊക്കോ."
അടുത്ത ഇരയെ കണ്ടത് കൊണ്ട് ഞാൻ രക്ഷപെട്ടു.
ഇപ്പൊ ആണ് ശ്വാസം നേരെ വീണത്.കുറച്ചു നടന്നു എൻക്വയറിയുടെ മുന്നിലെ നോട്ടീസ് ബോർഡിൽ ക്ലാസ്സും റൂം നമ്പറും ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എത്തിപ്പെടാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു. പകുതി കുട്ടികളും ക്ലാസിൽ എത്തിയിരുന്നു.
എനിക്ക് ഒട്ടും പേടി ഇല്ലാത്ത കുട്ടി ആണെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ.അതുകൊണ്ട് തന്നെ ഞാൻ ആരോടും അധികം മിണ്ടാൻ പോയില്ല.പെട്ടെന്നാണ് ഒരു കുട്ടി എന്റെ അടുത്ത് വന്നു ഇരുന്നത്.
"ഹായ് ഞാൻ കാർത്തിക."
അവൾ കൈ തന്നപ്പോ ഞാൻ ഒന്നും നോക്കിയില്ല.അവളുടെ വിരലുകൾ എന്റെ വിരലുകളും തമ്മിൽ ചേർത്തു വെച്ചുകൊണ്ട് തന്നെ പറഞ്ഞു.
"ഹലോ ഞാൻ അഞ്ജലി."
കാർത്തിക ഒരുപാട് സംസാരിക്കുന്ന ആളായത് കൊണ്ട് തന്നെ.ഞാൻ രക്ഷപെട്ടു എനിക്ക് നല്ല ഒരു ആശ്വാസം ആയി.
പിന്നെ ഞങ്ങളുടെ ബെഞ്ചിന്റെ സ്ഥാനം പിടിച്ചത് ആരൊക്കെ ആണെന്ന് അറിയോ?
ഹർഷയും പിന്നെ ജെറീനയും.
അങ്ങനെ ഞങ്ങൾ നാലു പേരും ആണ് സുഹൃത്തുക്കൾ.
അവരേയും ചേട്ടന്മാർ പേടിപ്പിച്ചിരുന്നു.അതു കേട്ടപ്പോൾ ആണ് സന്തോഷം ആയത്.
"ഏയ് നിങ്ങൾ എങ്ങനെയാ കമ്പനി ആയെ."
"റാഗിംഗിന്റെ ഇടയിൽ ആണ്...അല്ലേ ഹർഷ."
"ആഹ് അതു ഒരു കഥ ആണ് അഞ്ജലി.പിന്നെ പറഞ്ഞു തരാം കേട്ടോ."
"ഏയ് ഇപ്പൊ പറയ്... പ്ളീസ്."_കാർത്തി അതു പറഞ്ഞതും ജെറീന പറയാൻ തുടങ്ങി. ഹർഷ അതിനെ കൊറേ എതിർക്കുന്നുണ്ടായിരുന്നു.
"എന്നോട് ചേട്ടന്മാർ പേരൊക്കെ ചോദിക്കായിരുന്നു.പാട്ട് പാടാൻ പറഞ്ഞു.ഞാൻ ഇല്ല എന്നു പറഞ്ഞു പോവാൻ പോയതും അതിലെ ഒരാൾ എന്റെ കൈ പിടിച്ചിട്ടു പറഞ്ഞു ,പാടിയിട്ട് പോയാൽ മതി എന്നു.പൊട്ടിക്കണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോൾ ആണ്..."
"നിർത്തു നിർത്തു... എന്തു പൊട്ടിക്കണം എന്നു"
"എന്റെ അഞ്ജലി അതൊക്കെ മനസിലാക്കിക്കൂടെ അടി പൊട്ടിക്കണോ എന്നു"
"ഓ അങ്ങനെ അല്ലെ?"
ഞാൻ അതും പറഞ്ഞതും കാർത്തി വീണ്ടും ബാക്കി ചോദിച്ചു ഞാനും ആകാംഷയോടെ കാത്തിരുന്നു.പക്ഷെ പെട്ടെന്ന് ആണ് മിസ് വന്നത്.
പത്തു മുപ്പത് വയസ് തോന്നിക്കുന്ന ഒരു സുന്ദരി ടീച്ചർ.
"ഗുഡ് മോർണിംഗ് ഓൾ."
"ഗുഡ് മോർണിംഗ് മിസ്സ്"
അതും പറഞ്ഞു പ്രയർ ഒക്കെ കഴിഞ്ഞു ഞങ്ങൾ ഇരുന്നു.മിസ് ആദ്യം എല്ലാവരുടെയും പേരുകൾ ഒക്കെ വിളിച്ചു.അതിനുശേഷം പറഞ്ഞു,"ഹായ് ഞാൻ ഷംന.ഈ കോളേജിൽ തന്നെ ആണ് വിദ്യ അഭ്യസിച്ചത്.മാരീഡ് ആണ് .ഹസ്ബൻഡ് അഖിൽ.പ്രണയ വിവാഹം ആയിരുന്നു. ഈ കോളേജിലെ ഒരു സഖാവിനെ തന്നെയാണ് ഞാൻ സ്വന്തം ആക്കിയതും.ഇതേ കോളേജിൽ തന്നെ അദ്ദേഹം പഠിപ്പിക്കുന്നു.നിങ്ങൾക്ക് എടുക്കുന്നുണ്ട്.ഇനി അല്പം കോളേജു കാര്യങ്ങൾ സംസാരിക്കാം.
നിങ്ങളെ ആരെങ്കിലും റാഗ് ചെയ്യാൻ വരാണെങ്കിൽ നിങ്ങൾക്ക് വേണമെങ്കിൽ കേസ് കൊടുക്കാം.എന്നാൽ തമാശ ആയി എടുക്കാൻ സാധിക്കും.ഒരു പക്ഷെ ജീവിതത്തിൽ ഓർത്തു ചിരിക്കാൻ ആയി ഒരുപാട് കാര്യങ്ങളും.
നിങ്ങളുടെ പേര് ഞാൻ ഇപ്പൊ ചോദിച്ചാലും മറക്കും.അതുകൊണ്ട് നിങ്ങൾ പരസ്പ്പരം പരിജയപ്പെടൂ...നിങ്ങളുടെ വിഷയം mathematics ആയത് കൊണ്ട് പറയാണ്, എൻജോയ് ചെയ്യണം എന്ന് ഉണ്ടെങ്കിൽ ആദ്യ രണ്ട് വർഷങ്ങൾ മാത്രമേ സാധിക്കൂ...സീനിയർസ് ഒക്കെ വരും.ആരും പേടിക്കൊന്നും വേണ്ട. വൈകാതെ അവരും നിങ്ങളുടെ സുഹൃത്തുക്കൾ ആവും...ഒരു രണ്ട് മാസം ഒക്കെ കഴിയുമ്പോൾ.പിന്നെ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നവർക്ക് ഇറങ്ങാം അടി ഇടി തല്ലു ഒന്നിലും ഉണ്ടാവാതെ ഇരിക്കുക.
അപ്പോ നിങ്ങൾ ഒക്കെ പരസ്പരം പരിജയപ്പെടൂ."
എന്നും പറഞ്ഞ് മിസ്സ് പോയി .
ഞാൻ വേഗം ജെറീനയെ നോക്കി ബാക്കി പറയാൻ പറഞ്ഞു.
"ഞാൻ എവിടെയാ നിർത്തിയെ?"
"അടി പൊട്ടിക്കണോ എന്നു വിചാരിച്ചു."
"ആ അങ്ങനെ വിചാരിച്ചു നോക്കിയതും അടി പൊട്ടി കഴിഞ്ഞിരുന്നു.പക്ഷെ അത് ഞാൻ അല്ല."
"പിന്നെ?"
"ദേ ഈ ഉമ്മച്ചി കുട്ടി."
"ആരു ഹർഷ നീയോ"?
ഞാൻ ഭീതിയോടെ ചോദിച്ചു.
"ഉം."
അത്ര മാത്രം ആയിരുന്നു അവൾ നൽകിയ മറുപടി. അധികം സംസാരിക്കാത്ത ,ഇതിരി ഭയം തോന്നുന്ന പ്രകൃതം.
"ഏയ് ഹർഷ ,തനിക്കെന്താ ഇങ്ങനെ പേരിട്ടെ. മുസ്ലീoസിൽ ഇങ്ങനെ പേരിഡോ.?"
കാർത്തിയുടെ ആ ചോദ്യം എന്റെ മനസിലും ഉണ്ടായിരുന്നു
"ആ അത് ഇക്കാൻറെ പേരിനു മാച്ച് ആയി ഇട്ടപ്പോ അങ്ങനെ ആയി പോയി.ആദ്യം എനിക്ക് ഇട്ട പേര് ഹസീത എന്നായിരുന്നു"
"എന്തായാലും അതിലും ബേധം ഈ പേരാണ് ഹർഷ.ഇതു മതി .പേരിലൊക്കെ എന്ത് ജാതി."
ജെറീന അതും പറഞ്ഞതും ഒന്നു ഞെട്ടി.കാരണം എന്താണ് എന്ന് നോക്കിയപ്പോൾ സീനിയർസ്.ഹർഷയുടെ മുഖത്തു യാതൊരു ഭീതിയും കണ്ടില്ല.ഞാൻ വരെ ഭയന്നു.പിന്നെ ആണോ അവള്.ഇതിനു എന്താ പേടിയില്ലേ...
സീനിയർസ് വന്നു സംസാരിച്ചു തുടങ്ങി.
അതിൽ ആരോ ഒരാൾ ആണെന്ന് മാത്രം എനിക്ക് മനസിലയുള്ളോ.പക്ഷെ ആ താടി വെച്ച ചേട്ടന്റെ നോട്ടം കണ്ടപ്പോൾ തന്നേ എനിക്ക് മനസിലായി ,അടി പൊട്ടിയത് ആൾക്ക് ആണെന്ന്.ആ ചേട്ടൻ തന്നെ സംസാരിച്ചു തുടങ്ങി.
"ഹായ് ഞാൻ സിയാദ്. ഈ കോളേജിലെ വില്ലനും നടനും ഞാൻ തന്നെയാണ്. ഈ കോളേജിലെ ജനറൽ സെക്രട്ടറി.ചെയർമാന്റെ സ്ഥാനം കഴിഞ്ഞാൽ പിന്നെ ഇവിടെ ഉള്ള സ്ഥാനം എനിക്ക് ആണ്.ഇനിയും അതു ഉണ്ടാകുമോ എന്നു തീരുമാനിക്കേണ്ടത് നിങ്ങൾ ആണ്.ഞങ്ങളെ കണ്ടപ്പോൾ തന്നെ നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടി പിടി കിട്ടി കാണുമല്ലോ...ചുവപ്പാണ് നമ്മളുടെ നിറം...ജീവൻ എല്ലാം.അതുകൊണ്ട് തന്നെ ചുവപ്പിൽ തന്നെ ഞങ്ങളുടെ രാഷ്ട്രീയ ഭാവിയും തുറന്നു വെച്ചു കഴിഞ്ഞു.ജീവിക്കാൻ ആണെങ്കിലും മരിക്കാൻ ആണെങ്കിലും ഞങ്ങൾ തയ്യാറാണ് ഈ ചുവപ്പിന് വേണ്ടി.അങ്ങനെ നേരിനും നേരിവിനും ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾക്കും ചേരാം...കാരണം ഞങ്ങൾ ഈ പടി ഇറങ്ങി കഴിഞ്ഞാൽ ഈ പ്രസ്ഥാനം നിങ്ങളാണ് കൊണ്ട് പോകേണ്ടത് നിങ്ങൾ ഓരോരുത്തരും ."എന്നു പറഞ്ഞപ്പോഴേക്കും എല്ലാരിലിം രോമാഞ്ചം വന്നു.എങ്കിലും യാതൊരു ഭാവ മാറ്റവും ഹർഷയിൽ ഞാൻ കണ്ടില്ല.ഇതു ഏതാവോ ജന്മം.കാർത്തിയും(കാർത്തിക.) ജെറിയും(ജെറീന) ഇതിൽ കൊടി പിടിക്കും എന്നു ഉറപ്പായി.എനിക്ക് ആണെങ്കിൽ ഇതൊക്കെ ഭയങ്കര പേടി ആണ്.
പിന്നെയും കുറച്ചു പേർ സംസാരിച്ചു...അവർ ഇറങ്ങിയതും കാവിയുമായി അടുത്ത കൂട്ടർ എത്തി.അവരും അതു പോലെ കുറച്ചു സംസാരിച്ചു. എന്തുകൊണ്ട് ആണെന് അറിയില്ല.എനിക്ക് ഉള്ളിൽ ഒരിഷ്ടം കാവിയോടാണ്.ഉള്ളിൽ മാത്രമേ ഉള്ളു.അതു പുറത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അങ്ങനെ അവരും പോയി.ഞങ്ങൾ വീണ്ടും സംസാരിച്ചു തുടങ്ങി.കൂടുതൽ പരിചയപെട്ടു.വീടും എല്ലാം.പഴയ സ്കൂൾ എല്ലാവർക്കും മിസ്സ് ചെയുന്നു എന്നൊക്കെ തന്നെ ആയിരുന്നു പ്രധാന വിഷയം പഴയ സുഹൃത്തുക്കളും തന്നെ.ഒരിക്കലും തിരിച്ചു കിട്ടാത്ത പ്ലസ് ടൂ ജീവിതം.
ഇന്ന് ആദ്യ ദിനം ആയത് കൊണ്ട് ഉച്ച വരെയാ ക്ലാസ് ഉള്ളോ.അങ്ങനെ ഞങ്ങൾ നാലു പേര് ഇറങ്ങിയതും സിയാദ് വന്നു ഹർഷയെ വിളിച്ചതും ഒരുമിച്ച് ആയിരുന്നു. ആ ഗാംഭീര്യം ഉള്ള ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ വിറച്ചു.കാർത്തിയിലും ഒരു ഭയം കണ്ടു. പക്ഷെ ജെറിയുടെയും ഹർഷയുടെയും മുഖത്തു ഒരൊറ്റ ഭാവം മാത്രമേ ഉള്ളു.അതു എന്താണ് എന്ന് പറഞ്ഞു തരാൻ എനിക്ക് അറിയില്ല.പക്ഷെ ഒന്നു അറിയാം അത് ഭയം അല്ല എന്ന്.
"എന്താടാ..."
"ടി സീനിയർസ്നെ കേറി...എടാ ന്നോ...നീ എൻറെന്ന് വാങ്ങിയിട്ടെ പോവു വൈകാതെ തന്നെ. നീ കണ്ടോ..."
"ഒന്നു പോടോ..."
എന്നു പറഞ്ഞു പുച്ഛത്തോടെ അവളും നീങ്ങി.അവളുടെ പിന്നാലെ ഞങ്ങളും....
തുടരും.....
ഹർഷ ഹസി
*നിറങ്ങൾ*
ഭാഗം രണ്ട്
*ഹർഷ ഹസി*
"ഒന്നു പോടോ..."
എന്നു പറഞ്ഞു പുച്ഛത്തോടെ അവളും നീങ്ങി അവളുടെ പിന്നാലെ ഞങ്ങളും.
__________ ____________ ______
എന്തോ ഇന്ന് വീട്ടിൽ എത്തിയിട്ട് ഒരു സുഖവും തോന്നിയില്ല. ഇക്ക വന്നു എന്തൊക്കെയോ ചോദിച്ചു ,അതിനെല്ലാം എന്തൊക്കെയോ മറുപടി നൽകി ഞാൻ നീങ്ങി.
ഒന്നു മൈൻഡ് ഫ്രഷ് ആവാൻ ഫ്രിഡ്ജിൽ നിന്നും ചോക്ലേറ്റ് ഐസ്ക്രീം എടുത്തു കഴിച്ചു.ഇപ്പോഴാ ഒരു സമാധാനം ആയെ പിന്നെ ഫുൾ ആക്റ്റീവ് ആയിരുന്നു.
ഏത് നേരത്തു ആവോ ആ സിയാദിനെ തല്ലാൻ തോന്നിയേ. ഞാൻ ചെയ്തതിലും തെറ്റ് ഒന്നും ഇല്ലാലെ...എങ്കിലും ഇന്നത്തെ ദിവസത്തെ ഞാൻ ഇഷ്ടപ്പെടുന്നു.കാരണം ആദ്യ ദിവസം തന്നെ നല്ല സുഹൃത്തുക്കളെ കിട്ടും എന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല.അതിനു പടച്ചവനോട് ഒരുപാട് നന്ദി പറഞ്ഞു.
ഡയറിതാളിൽ കുറിച്ച് ഇടുമ്പോഴും മനസിൽ അഖിൽ എന്ന സഖാവിന്റെയും ഷംന എന്ന സഖാവിന്റെയും പേര് മനസിൽ പതിഞ്ഞിരുന്നു.
കാരണം ഈ കോളേജിൽ വരുന്നതിനു മുൻപ് തന്നെ ആ കഥാപാത്രങ്ങൾ എന്റെ മനസ്സിൽ ഇടം നേടിയിട്ടുണ്ടായിരുന്നു.അവരെ പരിചയപ്പെടാനും എനിക്ക് ഒരുപാട് താല്പര്യം ഉണ്ടായിരുന്നു.ഇത്രയും ആത്മാർത്ഥമായ പ്രണയജോടികളെ ഇന്ന് കാണുവാൻ കഴിയില്ല.പകുതിക്ക് വെച്ചു ഉപേക്ഷിച്ചു പോകുന്ന ഒരുപാട് പേര് പറയാൻ ആകാത്ത എന്തോ വികാരം ആണ് ഇന്ന് പ്രണയം.പ്രണയത്തെ എനിക്കിഷ്ടമാണ് ,എന്നാൽ സത്യസന്ധമായുള്ള പ്രണയം.കാത്തിരിപ്പിന്റെ പ്രണയം.എന്നാൽ ഇന്ന് പ്രണയം ചുംബനങ്ങളും മറ്റു പലതും ആയി മാറിക്കൊണ്ടിരിക്കുന്നു.എനിക്കും പ്രണയിക്കണം ,പ്രണയം പറയാതെ ഏറെ നാൾ.ആരോടും പറയാതെ നീറി ആസ്വദിക്കണം .പിന്നീട് അത് തുറന്നു പറയുമ്പോൾ ഉള്ള അന്പൂതിയുമെല്ലാം ആ പഴയ ഫീലിൽ തന്നെ അറിയണം. കാണാതെ കേൾക്കാതെ തന്നെ പ്രണയിക്കണം.
ഓരോന്നും ആലോചിച്ചു ഉറക്കത്തിലേക്ക് വഴുതി വീണത് അറിഞ്ഞില്ല. പാതിവ് പോലെ ഇന്നും ഉമ്മയുടെ ചീത്തകൾ തന്നെ ആണ് അലാറം.
വേഗം കാലത്തെ കലാപരിപാടികൾ എല്ലാം കഴിഞ്ഞു കോളേജിലേക്ക് ഇറങ്ങി.
സീനിയർസ്നെ കാണുമ്പോ എന്തോ ഒരു ഫീല്... എന്താ പറയാ...വേഗം ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞു കിട്ടിയാൽ മതി.
**** _______ **** _____ ****
"എടാ കുട്ടൂസാ... നിനക്ക് എന്നെ കൊണ്ടുവാൻ പറ്റോ..."
"പിന്നെ നിന്നെ കൊണ്ടു പോകൽ അല്ലെ എന്റെ പണി."
"നീ കൊണ്ടൊവില്ല..."എന്നും പറഞ്ഞു അവൾ ആ ഒന്നാം ക്ലാസ്സ്കാരി കയ്യിലെ കുപ്പിവളകൾ എറിഞ്ഞു പൊട്ടിച്ചു.
കണ്ണുകൾ കുടുകുടാ ഒഴുകുന്നുണ്ട്.
കുട്ടൂസൻ വേഗം ആ അഞ്ചു വയസുകാരിയെ അവന്റെ വിരല്തുമ്പിനാൽ പുഴയെ കാണിക്കാൻ കൊണ്ട് പോയി.
പെട്ടെന്ന് ആണ് കുട്ടൂസൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.അവന്റെ യഥാർത്ഥ നാമം ആർഷിദ് എന്നാണ് .
"പോപ്പി...അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ഇപ്പോഴും.ആ ആറാം ക്ലാസ്‌കാരന്റെ കളികൂട്ടുക്കാരി നീ എവിടെയാ...നിനക്ക് ഈ കുട്ടൂസനെ കാണണ്ടേ...മാസത്തിൽ ഒരിക്കൽ മാത്രം എനിക്ക് കേൾക്കാൻ സാധിക്കുന്ന നിന്റെ ശബ്ദം എന്നും ആക്കികൂടെ പെണ്ണേ...നിനക്ക് വേണ്ടി ഞാൻ വാങ്ങി കൂട്ടിയ കുപ്പിവളകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോ എന്തോ ഉള്ളിൽ ഒരു കുറ്റബോധം..."
"ഇക്കാ....എഴുന്നേറ്റില്ലെ....എനിക്ക് കോളേജിൽ പോണം...സമയം ആയി...ഇക്കാ..."
"ആ ആലിയ ഞാൻ വരുന്നു."
വേഗം പല്ലു തേച്ചു മുഖം കഴുകി അവൾക്കരികിലേക്ക് എത്തി.
"ഇക്കാ...ഇങ്ങള് ഇന്നും കുളിച്ചില്ലേ..."
"സൗകര്യം ഉണ്ടെങ്കിൽ വന്നാൽ മതി.അല്ലെങ്കിൽ ബസിനു പൊക്കോ."
"ഓ.. മോൻ കുളിക്കണ്ട വാ പോവാം."
ബുള്ളറ്റിൽ പറപ്പിച്ചു കോളേജിൽ കൊണ്ട് നിർത്തിയപ്പോൾ കണ്ടത് ,സീനിയർസ്ന്റെ റാഗിംഗ് ആണ്.
"ടി ആലിയ...അവളേതാ..."
"ഞാൻ പറഞ്ഞില്ലേ വന്ന വഴിക്ക് സിയാദന്റെ ചെകിടത്തു പൊട്ടിച്ചത് അവളാണ്."
"ആഹാ..അതു ഇവൾ ആണോ...കൊള്ളാട്ടോ..."
"അപ്പൊ പോപ്പി...അവളെ വേണ്ടെന്ന് വെച്ചാ... അതോ അവൾക്ക് ഇനി കോളേജിലെ ആരോടെങ്കിലും..."
അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുനപ് അവന്റെ കൈ ഓങ്ങാൻ തുടങ്ങിയതും അതു പിൻവലിച്ചതും ഒപ്പം ആയിരുന്നു...
മറ്റൊന്നും നോക്കാതെ അവൻ വണ്ടി എടുത്തു വീട്ടിലേക്ക് മടങ്ങി.
എന്തോ വല്ലാത്ത കുറ്റബോധം ആദ്യം ആയിട്ടാണ്....ചെ...വേണ്ടായിരുന്നു...
**** _____ *****_______******
"ഏയ് ഹർഷ...സിയാദ് ആയിട്ട് എന്താണ് ഇന്ന് സംസാരം ."
"ഏയ് അവൻ എന്നോട് സോറി പറഞ്ഞതാ..."
"ഓഹോ.."
"ആഹാ.."
"എന്തിനാ സോറി പറഞ്ഞേ...?"
"ആവോ...കുറ്റബോധം തോന്നിയിട്ടുണ്ടാവും...അല്ലെങ്കിൽ തെറ്റ് മനസിലായപ്പോ ആവും..."
"ആഹ്...എന്തായാലും വന്ന വഴിക്ക് സീനിയർ ആയി മുട്ടാൻ ചാൻസ് കിട്ടിയില്ലേ..അത് തന്നെ ഭാഗ്യം."
"ആഹ്.പക്ഷെ എന്നെ സംബന്ധിച്ചു അതൊന്നും അല്ല ഭാഗ്യം."
"പിന്നെ..."
"ഒന്നില്ല...എന്തൊക്കെ ചോദ്യം ആണ് അഞ്ജലി...ക്ലാസ് തുടങ്ങാറായി ,ജെറിയെ കാണാൻ ഇല്ലല്ലോ...?"
"വായോ നമ്മുക്ക് ഇരിക്കാം."
അറ്റെണ്ടെന്സ് വിളിക്കുമ്പോഴേക്കും ജെറി എത്തി.ഭയങ്കര കൃത്യനിഷ്ഠ ഉള്ള കുട്ടിയാണെന്നു മനസിലായി.അല്ലെങ്കിൽ ആദ്യ ദിവസങ്ങളിൽ എങ്കിലും സമയത്തിനു വരില്ലേ എന്നെ പോലെ.."
"ഒന്നില്ല.."
"നീ ക്ലാസ് ശ്രദ്ധിക്കൂ..."
"ഓ ഞാൻ അതു ആലോചിക്കാം."
അഖിൽ സർന്റെ ക്ലാസ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രണയത്തെ കുറിച്ച് ഓർത്തപ്പോൾ കുളിര് കോരി.മരണത്തിനു വിട്ട് കൊടുക്കാതെ പ്രണയത്തിനു വേണ്ടി ജീവിച്ച ഈ സഖാവിനോട് എന്നും ഒരു ആരാധന ഉണ്ടായിരുന്നു. അങ്ങനെ നമ്മൾ തീരുമാനിച്ചു പ്രണയിക്കുന്നുണ്ടെങ്കിൽ അതു സഖാവിനെ മാത്രം എന്നത്.
ചിന്തകളാൽ ആഴ്ന്നിറങ്ങി ക്ലാസ് കഴിഞ്ഞു എന്നു സർ ഇറങ്ങി പോയപോഴാണ് മനസിലായത്.
"ടി അഞ്ജലി ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?"
"ആടി... ചോദിക്ക്"
"നീ സിയാദിനെ മുൻപ് അറിയോ...?"
"ആ
അറിയും.എന്തേ?"
"ഏയ് ചോദിച്ചതാ...നീ പഠിച്ച സ്ഥലത്തു ആണ് പഠിച്ചത് എന്നു അറിഞ്ഞേ അതുകൊണ്ട്."
"ആ ആൾക്ക് എന്നെ ഇഷ്ടം ആയിരുന്നു, അങ്ങനെ ആണ് ഞാൻ അറിയുന്നേ."
"ഓഹോ അപ്പോ അങ്ങെനെ ഒരു കഥയും ഉണ്ടല്ലേ..."
"Yes... എനിക്ക് അങ്ങനെ ഒന്നും ഇല്ലാട്ടോ"
"ആ ആയിക്കോട്ടെ...ഇന്നെലെ അവൻ ക്ലാസിൽ വന്നപ്പോ നിന്നെ ശ്രദ്ധിക്കുന്നത് കണ്ടേ...അതോണ്ട് ഒന്നു ആളെ കുറിച്ചു അനേഷിച്ചപ്പോ ഞാൻ അറിഞ്ഞു.നീ പറയോ ഇല്ലയോ എന്ന് നോക്കിയതാ."
"ഞാൻ എന്തിന് പറയാതെ ഇരിക്കണം."
"ഒന്നില്ല..."
__________ **** __________ **** _________
എനിക്ക് സിയാദിനെ ഇഷ്ടം ആണ് എന്ന് എന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ അതു തന്നെയാണ് നല്ലത്.ഇവർക്ക് ആണെങ്കിൽ അവനോട് ചെറിയ ദേഷ്യവും ഉണ്ട്.
"ടാ... നമുക്ക് നടക്കാൻ ഇറങ്ങാം.ഇവിടെ ഇരുന്നു ബോറടിക്കുന്നു. കോളേജ് ഒക്കെ ഒന്നു ചുറ്റി കണ്ടാലോ...?"
എന്റെ ചിന്തകളെ മുറിച്ചുകൊണ്ടു ആ ചോദ്യം വന്നപ്പോൾ ഞാൻ ഞെട്ടിയെങ്കിലും ഒന്നും ഇല്ലാത്ത പോലെ പറഞ്ഞു.
"ആ...വയോ പോകാം."
അങ്ങനെ ഞങ്ങൾ നാലു പേരും ഇറങ്ങി.ആദ്യം ചെന്നു പെട്ടത് സിയാദിന്റെ മുന്നിൽ.പെട്ടന്നു ഞാൻ ഒന്ന് ഞെട്ടി.
"അഞ്ജലി എനിക്ക് തന്നോട് അല്പം സംസാരിക്കാൻ ഉണ്ട്."
"സോറി എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല."
"എന്ത്കൊണ്ട്?"
"കണ്ണിൽ കണ്ട പെണ്ണുങ്ങളെ കേറി പിടിക്കുന്നവനോട് സംസാരിക്കുന്ന നിന്നോട് സംസാരിക്കുന്നതിലിം ബേധം...."
"മതി നിർത്തിക്കൊ .നിനക്ക് പോകാം."
അന്നാദ്യമായാണ് ആ സഖാവിന്റെ കണ്ണിൽ നനവ് പടർന്നത് ഞാൻ കണ്ടത്.ആ നനവ് എന്നിൽ വന്നടിച്ചത് പ്രണയത്തിന്റെ ആഴം തന്നെ ആയിരുന്നു. എന്തോ ആ മിഴികൾ നിറഞ്ഞപ്പോൾ എന്റെ മനസ് ഒന്നു നൊന്തു.
അവരോട് പുറത്തേക്ക് ഇല്ലെന്നു പറഞ്ഞു ഞാൻ ക്ലാസിൽ ഇരുന്നു.അവർ നടക്കാനും പോയി.
"അഞ്ജലി എന്നല്ലേ പേര്."
"അതേ.എന്നെ എങ്ങനെ അറിയാം."
"താൻ എന്തിനാ പേടിക്കണേ. ഞാൻ ഒന്നും ചെയ്യാൻ പോണില്ല."
"ഉം."
"എന്റെ പേര് അറിയണ്ടേ"
"വേണ്ട"
"അതെന്താ ടോ.... മര്യാദക്ക് എന്നോട് സംസാരിച്ചോ അല്ലെങ്കിൽ ഫ്രഷേഴ്‌സ് ഡേയ്ക്ക് നിന്നെ ഞാൻ അങ്ങു പൊക്കും."
"അയ്യോ ചേട്ടാ ചതിക്കല്ലേ.ചേട്ടന്റെ പേര് എന്താ..."
"സിയാദ്."
എന്നും പറഞ്ഞു ആള് ഒരു ചിരി ചിരിച്ചു. പിന്നെ ആ സ്കൂളിൽ എവിടെ നോക്കിയാലും സിയാദ് ആയിരിക്കും. ആ സ്കൂളിന്റെ എല്ലാം എന്നു വേണമെങ്കിൽ പറയാം ഒരു ചൂടൻ.പക്ഷെ എന്നോട് മാത്രം ഇന്ന് വരെ ആ ചൂട് കണ്ടിട്ടില്ല.
അന്ന് ഓണം സെലിബ്രേഷനു സിയാദ് വന്നു ഇഷ്ടം പറഞ്ഞതിൽ പിന്നെ ഞാൻ ഇന്ന് വരെ പഴയ പോലെ സംസാരിച്ചിട്ടില്ല.പക്ഷെ ആ സ്കൂൾ വിട്ട് അവൻ പോയതിനു ശേഷം ആണ് ഞാൻ തിരിച്ചറിഞ്ഞത് എൻറെയുള്ളിലും അങ്ങനെ ഒരു പ്രണയം പൂവിട്ടു എന്നത്.പിന്നീട് കാണുന്നത് ഇന്നലെ ആണ്.ഇപ്പോഴും ഇഷ്ടമാണോ എന്നു എനിക്ക് അറിയില്ല. ആ സ്ഥാനം ആരെങ്കിലും കീഴടക്കിയോ എന്നും.വേണ്ടായിരുന്നു ...എന്നു തോന്നി പോവ...
"ഏയ്...ഇതെന്താ മാഡം ഒറ്റയ്ക്ക് ഇവിടെ ഇരിക്കുന്നെ."
പെട്ടെന്നു അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.എന്റെ ശരീരം വിറക്കാൻ തുടങ്ങി.ചെ അവരുടെ ഒപ്പം പോയിരുന്നെങ്കിൽ.
"ടി...നിന്നോടാ..."
"എനിക്ക് തല വേദന ...അതാ ഞാൻ..."
കഷ്ടപ്പെട്ട് വിക്കി വിക്കി ഞാൻ പറഞ്ഞത്.
"എന്നാ ചേട്ടന്മാർക്ക് ഒരു പാട്ട് പാടി തന്നേ.... മോളു."
"എനിക്ക് പാടാൻ......പാടാൻ അറിയില്ല."
"ഇങ്ങനെ ഒക്കെ അല്ലെ പഠിക്കാൻ പറ്റാ."
ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.
"ടാ എന്താടാ ഇവിടെ പണി"_ എന്നു ചോദിച്ചു സിയാദ് വരുന്നത് കണ്ടപ്പോ ഉള്ളിൽ എന്തോ ഒരു ആശ്വാസം ഫീൽ ചെയ്തു.
"ആഹാ റാഗിംഗ് ആണോ...എന്തിനാ ഈ കുട്ടി കരയണേ...?"
"ഞാൻ പാട്ടു പാടാൻ പറഞ്ഞു അതാണ്."
"വിട്ടേക്ക് ടാ."
അതും പറഞ്ഞപ്പോ അവര് പോയി .
"സിയാദ്..." എന്റെ ശബ്ദം കേട്ടതും കേൾക്കാത്ത പോലെ അവൻ പോവാൻ നോക്കി.ഞാൻ വീണ്ടും വിളിച്ചു.
"സിയാദ്...പ്ളീസ്...am sorry .Thanks lot"
"നമ്മളൊട് താങ്ക്സ് ഒന്നും പറയണ്ട.നമ്മള് പെണ്ണ് പിടിയൻ ആണേ ."
"സിയാദ്...സോറി.പ്ളീസ് ഇങ്ങനെ ഒന്നും പറയല്ലേ."
"നീ പറഞ്ഞത് അല്ലെ ഇതൊക്കെ."
അതിനു മറുപടി എന്റെ കണ്ണീര് തന്നെ ആയിരുന്നു.
"ഏയ്.താൻ എന്തിനാടോ കരയുന്നേ... നീ എന്നോട് അങ്ങനെ പറഞ്ഞപ്പോ എനിക്ക് എത്ര മാത്രം വേദനിച്ചു എന്നു നീ ഓർത്തോ. സ്നേഹിച്ച പെണ്ണ്ന്റെ നാവിൽ നിന്നു ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഉണ്ടാവുന്ന സുഖം ഉണ്ടല്ലോ...ഉം.തനിക്ക് പിന്നെ എന്നെ ഇഷ്ടല്ലാല്ലോ...?"
"ഉം.സോറി."
"ദേ...അഞ്ജലി...നീ എന്റെ കയ്യിൽ നിന്ന് വാങ്ങുവെ.നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ പെണ്ണേ."
ഞാൻ ഒരു പുഞ്ചിരി നൽകി.
"ഞാൻ പോട്ടെ.അല്ലെങ്കിൽ വേറെ വല്ലതും കേൾക്കേണ്ടി വരും.ഞാനും നീയും ഇവിടെ ഒറ്റയ്ക്ക് ആണല്ലോ..."
"പോടാ..."
"പിന്നെ ആ ഹർഷയെ നമ്മുടെ കൂട്ടുകാരൻ നോട്ടം ഇട്ടിട്ടുണ്ട്.ചെലപ്പോ കൊത്തും.വീഴാൻ ചാൻസ് ഉണ്ടോ ടി."
"ഇല്ല...ഒട്ടും ഇല്ല."
"ഉം അവൻ വീഴ്ത്തിക്കോളും."
ആ കൊരങ്ങനോട് സംസാരിച്ചപ്പോ വല്ലാത്ത ഒരു സന്തോഷം.
ഈ ദിവസം പെട്ടെന്ന് തന്നെ നീങ്ങി.എന്തോ ഈ കോളേജ് ഫ്രണ്ട്‌സ് എല്ലാം എനിക്ക് അങ്ങു ബോദിച്ചു.
എന്ത് വേഗം ആണ് ഈ ദിവസം തള്ളി നീക്കിയത്.
_______ ________ _______ ________
പോപ്പി എന്താ വിളിക്കാത്തത്. എത്ര ദിവസം ആയി.ഒരു മാസം ആവറായി. ഈ കുട്ടൂസനെ മറന്നുണ്ടാവും പുതിയി കോളേജ് ഒക്കെ ആയില്ലേ.ആർഷിദ് എന്ന എന്നെ അവൾ മാത്രം കുട്ടൂസൻ എന്നാണ് വിളിക്കൽ...അവൾക്ക് ആണെങ്കിൽ ആർഷിദ് എന്ന പേരും അറിയില്ല.അവളുടെ കോളേജിലെ പേര് എനിക്കും അറിയില്ല. ഇന്ന് വരെ അത് അറിയാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല.പക്ഷെ അവസാനം ആയി ആ ആറു വയസ്ക്കാരിയെ കണ്ടത് ആറാം ക്ലാസിൽ അവൾ പഠിക്കുമ്പോൾ ആണ്.പിന്നീട് കണ്ടിട്ടേ ഇല്ല.നാലഞ്ച് വർഷം ആയി തുടങ്ങിയ ഫോൺ call ആണ് ഇത്.എപ്പോഴോ ആ ശബ്ദത്തെ ഞാൻ പ്രണയിച്ചു തുടങ്ങി.നിങ്ങൾ ഈ കുപ്പിവള ഒക്കെ കണ്ടപ്പോ വിജാരിച്ച് ഉണ്ടാവും അവൾ തനി നാടൻ ആണെന്നു.ചില കാര്യത്തിൽ മാത്രം അങ്ങനെ ആണ്.എന്നാൽ ഡ്രസിങ് ഒക്കെ ഓരോ സമയം ഓരോ പോലെ ആണ്.അവൾക്ക് പോലും അറിയില്ല എപ്പോഴാ മൂഡ് മാറുക എന്നു.എന്നാൽ ഇതൊക്കെ ശബ്ദത്തിലൂടെ മാത്രമേ എനിക്ക് അറിയാൻ സാധിക്കൂ.
പെട്ടെന്ന് ആണ് ഫോൺ ശബ്‌ദിച്ചത്. ആരാണെന്നു നോക്കിയപ്പോ അല്ലെ മനസിൽ ആയെ .എന്റെ പോപ്പി ആണ്.കുട്ടൂസന്റെ മാത്രം പോപ്പി.
"ഹായ്.കുട്ടൂസൻ."
"ഇക്കാന്ന് വിളിക്കടി."
"സൗകര്യം ഇല്ല. എന്താ ഫോൺ വെക്കണോ.?"
"വേണ്ട.നീ എന്തെങ്കിലും വിളിക്ക്." അല്ലെങ്കിൽ ഈ ഫോൺ വിളിയും നിക്കും. കെട്ട് കഴിയട്ടെ ശെരിയാക്കാം.
"ആ അങ്ങനെ വഴിക്കി വായോ.മോനെ..."
"ഇന്ന് ഞാൻ നിന്റെ കോളേജിൽ വന്നിരുന്നു."
"എന്നിട്ട്"
"എന്നിട്ടെന്താ...നന്നായി വായ്നോക്കി പോന്നു."
"വായനോക്കാൻ വേണ്ടി ജനിച്ചതാണോ നീ..."
"അതേ... നിനക്ക് എന്തെങ്കിലും കൊഴപ്പം ഉണ്ടോ.?"
"ഉണ്ടായിട്ട് വല്ല കാര്യം ഉണ്ടോ.ഞാൻ പറഞ്ഞത് കേൾക്കുന്ന ഒരാള് വന്നേക്കുന്നു."
"നീ പറഞ്ഞ ഒരു കാര്യം മാത്രം അല്ലെ ഞാൻ അനുസരിക്കാതെ ഉള്ളോ...അതിനാണോ നീ ഇങ്ങനെ."
"ആ അതേ.എനിക്ക് ഇഷ്ടല്ല.നീ വലിക്കണത്."
"പക്ഷെ എനിക്ക് ഇഷ്ടാ."
"ഉം"
"പിണങ്ങിയോ...ടാ...?"
"ഇല്ല.നീ വലിക്കോ വലിക്കാതെ ഇരിക്കോ എന്തെങ്കിലും ചെയ്യു... എനിക്കെന്താ.ഞാൻ ഫോൺ വെക്കാണ്."
"ഏയ് ഇത്ര വേഗം വെക്കാണോ...കുറച്ചു കഴിഞ്ഞു വെക്കാം."
"എന്റെ ഫോൺ റീചാർജ് ചെയ്‌ന്നത് നീ ഒന്നും അല്ലല്ലോ."
"എന്റെ പൊന്നോ ഞാൻ അങ്ങോട്ട് വിളിക്കാം."
"ആ .ശെരി."
നമ്മള് വേഗം തിരിച്ചു വിളിച്ചു അല്ലെങ്കിൽ പിന്നെ പണി ആവും.
"ഹേയ് പോപ്പി...പോപ്പിക്കുട ചൂടി നീ എങ്ങോട്ട് പോകുന്നേടി..."
"കുട്ടൂസന്റെ ഡാഗിനിയെ കാണാൻ."
"ഒന്നു പോയെടി."
അങ്ങനെ ഓരോന്നും പറഞ്ഞു ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.ഒരു മണിക്കൂർ മാസത്തിൽ അതാണ് ഞങ്ങടെ ഒരു രീതി.എന്നും സംസാരിച്ചാൽ പ്രണയിച്ചു പോയാലോ എന്നു ഒരു സംശയം അതാണ്.പിന്നെ നമ്മള് വലി നിർത്തിയിട്ട് മാസങ്ങൾ ആയി.അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ആണ് ഇങ്ങനേ ഒക്കെ.
അപ്പൊ നമ്മള് ഉറങ്ങട്ടെ.
തുടരും.....
ഹസി ഹർഷ
നമ്മുടെ കൈക് ചെറുതായിവേദന ഉള്ളത് കൊണ്ട് അടുത്ത പാർട് ശനി ഉണ്ടാവുള്ളോ ട്ടാ
*നിറങ്ങൾ*
ഭാഗം 3
ഹസി ഹർഷ.
___________. ____:__::::
നമ്മുടെ ഉറക്കവും കളഞ്ഞോണ്ട് അനിയത്തി വരുന്നുണ്ട്. അലവലാതി.
"ഇക്ക...ഇക്കാ.. ദേ നോക്കിയേ. "
"എന്താഡി... കുട്ടി പിശാശേ..."
"കുട്ടി പിശാസ് നിന്റെ പോപ്പി."
"അവളെ പറഞ്ഞാൽ ഉണ്ടല്ലോ....വാങ്ങും പെണ്ണേ...നീ...നീ കൂടുതൽ ഒന്നും പറയണ്ട ,നിന്റെ ജൂനിയർ അല്ലെ.എന്നിട്ട് നിനക്കു അവളെ കണ്ടു.പിടിക്കാൻ പറ്റിയില്ലല്ലോ."
"അതേ ഇതു നോക്കു."
അതു എന്താന്നു നമ്മൾ നോക്കിയപ്പോൾ അല്ലെ കണ്ടത്.നമുക്ക് എസ് ഐ ജോയിൻ ചെയ്യാൻ ഉള്ള ലെറ്റർ വന്നേക്കുന്നു.പക്ഷെ ജില്ല മാറി പോയി.എന്തായാലും കൊഴപ്പില്ല. നമുക്ക് ജോലി കിട്ടിയില്ലേ അതു മതി.ഇനിയൊന്നു വേണം അവളെ പ്രൊപോസ് ചെയ്യാൻ.
"ഉം പിന്നെ നീ ചെയ്യും കൊറേ നാളായി ഇതു കേൾക്കുന്നു."
"നീ വാങ്ങും എൻറെന്ന്"
"ഈ ദേഷ്യം ഒക്കെ നിന്റെ അവളോട് മതി .എന്റെ അടുത്തേക്ക് വേണ്ട...കേട്ടോ ടാ പോലീസ് ഇക്ക"
ഞാൻ അവളെ അടിക്കാൻ ഓടിയത് അവള് ഉമ്മാടെ അടുത്ത പോയി ഒളിച്ചു.അലവലാതി.
ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി.എങ്കിലും കുട്ടൂസനെ കാത്തു പോപ്പി ഉണ്ടാകുമോ....?
എന്തോ ഉള്ളിൽ വല്ലാത്ത ഒരു ഫീലിംഗ്. എന്താണ് എന്റെ സ്വപ്നം സഫലമായിട്ടും എനിക്ക് സന്തോഷിക്കാൻ കഴിയാതെ...
__________________________________
ഇന്ന് കോളേജിലേക്ക് പോയപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു. പെട്ടെന്നു ആണ് ഒരുത്തൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് മറ്റാരും അല്ല സിയാദിന്റെ സുഹൃത്ത് കണ്ടു പരിചയം മാത്രമേ ഉള്ളോ പേരൊന്നും നമുക്ക് അറിയില്ല.
"ഹായ് ഹർഷ."
"ഹായ്."
"ഹലോ..."
"എന്താടോ ഹായ് ഹലോ പറയണേ. വട്ടാണോ?"
"ചുമ്മാ തന്നെ പരിചയപ്പെടാം എന്നു വിചാരിച്ചു."
"പരിജയപ്പെട്ടില്ലേ അപ്പൊ വിട്ടോ."
"ഇല്ലാല്ലോ.എന്റെ പേര് ആസിഫ് ."
"അതിനു"
"നിന്നോട് ഒക്കെ സംസാരിക്കാൻ ഞാൻ അല്ലാതെ വരോ.?നിന്നെ ഞാൻ ഫ്രഷേഴ്‌സ് ഡേയ്ക്ക് എടുത്തോളാം"
ഒരു ലോഡ് പുച്ഛം സമ്മാനിച്ചു ഞാൻ എന്റെ പാട്ടിനു പോയി.
അങ്ങനെ തരക്കേടില്ലാതെ പോകുമ്പോൾ ആണ് നമ്മള് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്.
അങ്ങനെ ഏത് പാര്ട്ടി തിരഞ്ഞു എടുക്കണം എന്നു ചിന്തിച്ചപ്പോൾ എനിക്ക് ഒരൊറ്റ തീരുമാനം ഉള്ളോ.അഖിൽ സാറും ഷംന മിസ്സും കൊടി പിടിച്ച പാർട്ടി. അതേ ചുവപ്പ് തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.ഞാൻ മാത്രമേ പാർട്ടിയിൽ ഇറങ്ങുന്നുള്ളു.അവരുടെ വീട്ടിൽ സമ്മതിക്കില്ല.
നമ്മടെ ഉമ്മ പിന്നെ ആ കാര്യത്തിൽ ആണ് സപ്പോർട്ട് ചെയുന്നത് .അതു എന്റെ ഭാഗ്യം.പിന്നെ നമ്മുക്ക് വല്യ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു സഖാവിനെ പ്രണയിക്കണം എന്നു.എന്ത് ചെയാനാ നമ്മള് ഇഷ്ടപ്പെട്ടത് ഒരു സഖാവ് അല്ലാതെ പോയില്ലേ.അയ്യോ നിങ്ങൾ ഞാൻ പറഞ്ഞത് കേട്ടോ...ആരോടും പറയരുത് ട്ടോ.നമ്മുക്ക് ഒരാളെ ഇഷ്ടം ആണ്.പക്ഷെ അത് അയാളോട് തുറന്ന് പറഞ്ഞിട്ടില്ല.സമയം ആകുമ്പോ പറയാം.എന്നിട്ട് ആരാണ് എന്നു നിങ്ങളോടും പറയാട്ടോ. പറയാത്തതിന്റെ കാരണം എന്താണ് എന്ന് വെച്ചാൽ ആള് എന്നെ ഒരു സഹോദരൻ ആയി ആണോ കാണുന്നത് എന്നാണ്.അല്ലെങ്കിൽ നമ്മള് കുത്തിന് പിടിച്ചു പറയില്ലേ.
അങ്ങനെ നമ്മള് രാഷ്ട്രീയത്തിലേക്ക് ചുവട് എടുത്തു വെച്ചതിൽ ഒരു ഉദ്ദേശം കൂടി ഉണ്ട്.റാഗിംഗ് നിന്നു രക്ഷപ്പെടുക എന്നത് തന്നെ.എന്നോട് കളിക്കാൻ ഈ കോളേജിലെ ഒരുത്തനും വളർന്നിട്ടില്ല.
"ഹേയ്...ഹർഷ."
"ഹായ്"
"എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്."
"ആ പറഞ്ഞോളൂ."
"തനിക്ക് ഞങ്ങളുടെ പ്രസ്ഥാനത്തിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ.?"
"ഒന്നും വിചാരിക്കരുത് ചേട്ടാ...ഞാൻ മതത്തിന്റെ പാർട്ടികളെ ഇഷ്ടപ്പെടുന്ന ഒരാളല്ല.ചെങ്കൊടിയോട് ആണ് എന്റെ പ്രണയം."
"ഉം.എന്ന ശെരി.തന്റെ ഇഷ്ടം."
സിയാദിനെ അടിച്ച കുട്ടി എന്നാണ് ഈ കോളേജ് മുഴുവൻ എന്നെ അറിയപ്പെടുന്നത് .അദേഹത്തെ ആദ്യം ആയാണ് ഒരു പെണ്കുട്ടി കൈ വെക്കുന്നത് അതും ഞാൻ.എൻറ്മ്മ...എനിക്ക് ചിരിക്കാൻ വയ്യ.അങ്ങേർക്ക് ഉള്ളിൽ പക എന്നോട് ഉണ്ടാവേണ്ടത് ആണ്.പക്ഷെ ഒരു സഹോദരിയോട് എന്ന പോലെ ആണ് എന്നോട് പെരുമാറുന്നത്.
ഞാൻ പാർട്ടിയിലേക്ക് കാല് കുത്തിയതിൽ പിന്നെ സിയാദ് ,ആസിഫ്,രഞ്ജിത്,ജോവിൻ ഇവർ നാല് പേരും ആയി ഞങ്ങൾ കട്ട കമ്പനി ആയി.അവർ മൂന്നു പേരും പാർട്ടിയിൽ ഇല്ലെങ്കിലും ഉള്ള പോലെ ആയിരുന്നു. മൈൻ ആയിട്ടുള്ള കാര്യങ്ങൾക്ക് ഒന്നും വരില്ല.ആരും അറിയാതെ അടിയിലൂടെ നടക്കുന്ന പണിക്ക് ഒക്കെ വരും.
കോളേജ് തുടങ്ങിയിട്ട് ഒരു മാസം ആയെന്നു.ഫ്രഷേഴ്‌സ് ഡേ ആയപ്പോൾ ആണ് മനസിൽ ആയത്.ആകെ ഒരു പേടി ഉള്ളിൽ എന്റെ അല്ലാട്ടോ ഇവരുടെ.നാളെ ആണ് ഫ്രഷേഴ്‌സ് ഡേ.ഇവന്മാർ നല്ല പണി തരും എന്നു തോന്നുന്നുണ്ട്.
_______ ________ ________
ഹായ് ഞാൻ സിയാദ് ഗ്യാങ് ലീഡർ ആണെന്ന് മനസിലായില്ലേ.പക്ഷെ കോളേജ് ലീഡർ എന്റെ ഫ്രണ്ട് രഞ്ജിത് ആണ് .പിന്നെ ആസിഫ് അവൻ നമ്മുടെ ഹർഷയെ ലൈൻ വലിക്കാൻ പ്ലാൻ ഇട്ടിട്ടുണ്ട്.ആരോടും പറയണ്ട.അവൻ അറിഞ്ഞാൽ എന്നെ കൊല്ലും.ഞങ്ങളിൽ നാലാമത്തെ ആള് ആണ് ജോവിൻ.ആള് ഒരു പ്രത്യേക ടൈപ്പ് ആണ് വഴിയേ മനസിലാവും.
"ടാ സിയ...നീ ആരെ വായ്നോക്കി നിക്കാട....?"
"ആരെയും ഇല്ല എന്റെ രഞ്ജു."
"അതേ അവർ നാലുപേരും നമ്മുടെ സുഹൃത്തുക്കൾ എന്നത് ശെരി ആണ് പക്ഷെ പണി കൊടുക്കണം.അതിന്റെ പേരിൽ അവർ പിണങ്ങാണെങ്കിൽ അങ്ങോട്ട് പിണങ്ങട്ടെ. എന്താ നിന്റെ അഭിപ്രായം."
"അതു വേണോ അളിയാ.?"
"എന്തേ...നിന്റെ അഞ്ജലി പിണങ്ങോ...?"
"അളിയാ ഒന്നു പതുക്കെ പറയ് പ്ളീസ്..."
"ഭയം ഒരു സഖാവിന് നല്ലതല്ല."
"നിന്റെ ചുറ്റി കളിയും ഞാൻ കാണുന്നുണ്ട് ."
"എന്ത് ചുറ്റി കളി.?"
"ഒന്നില്ല അളിയാ..."
"വയോ പണികൾ തയ്യാറാക്കാം അവളുമാർക്ക്."
ഇവരിൽ ഞാനും ആസിഫും സെക്കന്റ് ഇയർ ആണ്.അവര് ഞങ്ങടെ സീനിയർസ് ആണ്.പക്ഷെ ഞങ്ങൾക്ക് ഇടയിൽ അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു... എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ ഞാൻ ഒറ്റ മകൻ ആണ്.ഒരു തെറ്റില്ലാത്ത കുടുംബം.ഉപ്പ ഗൾഫിൽ ആണ്.
പിന്നെ നമ്മുടെ അസിഫിനെ കുറിച്ച് പറയാണെങ്കിൽ അവൻ പേടി തൊണ്ടൻ ആണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകും.പക്‌ഷേ അങ്ങനെ ഒന്നും അല്ലാട്ടോ...ഞങ്ങളിൽ നാലു പേരിൽ രഞ്ജിത് കഴിഞ്ഞാൽ അടി വെട്ടു കുത്തു അതിനു ധൈര്യം അവൻ ആണ്.ക്ലാസ് കഴിഞ്ഞു ജോലിക്ക് പോയിട്ടാണ് അവൻ അവന്റെ കുടുംബത്തെ നോക്കുന്നത് .വാപ്പ മരിച്ചു.ഉമ്മയും ഒരു പെങ്ങളും ഉണ്ട്.പെങ്ങള് പത്തിൽ പഠിക്കുന്നു.ഉമ്മാക്ക് ഒരു ചെറിയ ജോലി ഉണ്ട്.
രഞ്ജിത്ത് അവൻ ആണ് ഈ കോളേജിലെ ചെയർമാൻ .ഈ പ്രാവശ്യവും അവൻ തന്നെ ജയിച്ചാൽ മതി ആയിരുന്നു. എന്നാലേ ഞങ്ങൾക്ക് വിലസാൻ പറ്റുള്ളോ.അവൻ ആണ് അക്ഷരം തെറ്റാതെ സഖാവ് എന്നു വിളിക്കാൻ പറ്റുന്നത്.മൂക്കിന് താഴെ ആണ് ദേഷ്യം എങ്കിലും ഒരുപാട് സ്നേഹം ഉള്ളവനാണ്.പൂത്ത കാശ് ആണ് വീട്ടിൽ .പാവപ്പെട്ടവരെ നല്ലരീതിയിൽ തന്നെ സഹായിക്കുകയും ചെയ്യും.അവനു ഒരു ചേട്ടൻ ഉണ്ട്.ആള് ഒരു സഖാവ് തന്നെ ആണ്.കൂടെ ഒരു എഞ്ചിനിയർ ആണ്.അമ്മയും അച്ഛനും ഗവണ്മെന്റ ഉദ്യോഗം .പിന്നെ ചേട്ടന് പെണ്ണ് ആലോചിക്കുന്നുണ്ട്.താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞോ...
ഇനി നമ്മുടെ ജോവിൻ സകല കലാ വല്ലഭൻ.പാട്ട് പാടും. ഗിറ്റാർ വായിക്കും.പടം വരക്കും. ഒരു വിധം എല്ലാ കഴിവും ഉണ്ട്.പിന്നെ ഒരു ദുഃസ്വഭാവം എന്താണെന്ന് വെച്ചാൽ ചെറുതായൊന്നു കുടിക്കും.
ഞങ്ങളെ പരിജയപ്പെട്ടില്ലേ...ഇനി നമ്മുക്ക് ഫ്രഷേഴ്‌സ് ഡേ ആഘോഷിക്കാം ട്ടാ...
_____''''________:__________________
എല്ലാര്ക്കും പണി കിട്ടി കൊണ്ട് ഇരിക്കുന്നത് കാണാൻ നല്ല രസം ഉണ്ടായിരുന്നു. അങ്ങനെ കാർത്തിയുടെ ഊഴം ആണ് ഞങ്ങളിൽ ആദ്യം എത്തിയത്.
അവളോട് ഇവിടെ നിന്നു ഒരാളെ പ്രൊപോസ് ചെയ്യാൻ ആണ് പറഞ്ഞത്.അവൾ ആണെങ്കിൽ കൂൾ ആയി നമ്മടെ ചെയർമാൻ ആയ രഞ്ജിത്തിനെ പ്രൊപോസ് ചെയ്തു.അപ്പൊ എനിക്ക് ഒരു കാര്യം പിടികിട്ടി.അവളും ഞങ്ങളെ പോലെ തന്നെ ആണെന്ന്.രഞ്ജിത് ചേട്ടൻ ശെരിക്കും ഞെട്ടി.അവൾ ആണെങ്കിൽ സൂപ്പർ ആയി പ്രൊപോസ് ചെയ്യും ചെയ്തു.ജൂനിയർസ് എല്ലാം അന്ധം വിട്ടു.കാരണം ഒരു ചെയർമാനെ പോയി പ്രൊപോസ് ചെയ്യാ എന്നു പറയുമ്പോൾ അത് നിസാര കാര്യം അല്ലാലോ. അവളുടെ കഴിഞ്ഞു അടുത്തത് ജെറിക്ക് ആയിരുന്നു. മറ്റൊന്നും അല്ല പാട്ടു പാടാൻ. അതു ഞാൻ പ്രതീക്ഷിച്ചതാ മുൻപ് തന്നെ.കാരണം അവൾ എന്തൊക്കെ വന്നാലും പാട്ടു പാടില്ല.എന്നു അവർക്ക് മനസിലായിരുന്നു.അവള് പക്ഷെ പാടി.പ്രാർത്ഥന ഗാനം.അവളോട് ആണ് അവരുടെ കളി.
അടുത്ത ഊഴം അഞ്ജലിക്ക് ആയിരുന്നു. പക്ഷെ അവൾ സ്റ്റേജിൽ കയറാൻ പോയതും വീണു.അതുകൊണ്ട് അവള് രക്ഷപെട്ടു.പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.സിയാദിന്റെ മുഖത്തും ഉണ്ടായ സന്തോഷം ഒക്കെ നഷ്ടപ്പെട്ടു.അതിൽ നിന്ന് എനിക്ക് ഒന്നു മനസിലായി.അവനു ഇപ്പോഴും ഇഷ്ടം ആണെന്ന്.
"എന്താടാ പെട്ടന്ന് വീണത്.?""
"ആരോ ഇടകാല് ഇട്ട് വീഴ്ത്തിയതാണ്."
അപ്പൊ ഒരു കാര്യം പിടി കിട്ടി.അത് എന്താണെന്ന് പിന്നെ പറയാം.എന്റെ പേര് വിളികണത് കേട്ടിട്ട് നിങ്ങൾ എന്താ മിണ്ടാതെ ഇരിക്കുന്നത്.
ഞാൻ അങ്ങോട്ട് കയറിയതും എനിക്ക് കിട്ടിയ ടാസ്‌ക് എന്താണ് എന്ന് അറിയോ....?
അവർ സാധനങ്ങൾ മാറ്റി മാറ്റി പറയും അതു അനുസരിച്ച് നമ്മൾ നാപ്‌ടോൾ ആവണം.
എല്ലാരുടെയും മുഖം ചിരി നിറഞ്ഞു നിൽക്കുന്നുണ്ട്.സീനിയർസ് girls ന്റെ അടുത്തേക്ക് ആണ് ഞാൻ ആദ്യം ചെന്നത്.
"ഹർഷ തുടങ്ങല്ലേ.."
"Yes"
"ഹർപിക്"
"ഹായ് ഞാൻ ഹർഷ.നിങ്ങൾക്ക് മുന്നിൽ ഞാൻ വന്നിരിക്കുന്നത് ഈ ഹർപിക് ആയിട്ടാണ്.നിങ്ങളുടെ ബാത്രൂം വെളിത്തിട്ടോ കരുത്തിട്ടോ എന്നൊന്നും യാതൊരു പ്രശനം ഇല്ല.ഇതു ഉപയോഗിച്ചാൽ നീങ്ങളുടെ ബാത്രൂം വെളുക്കും."
"ഒന്നു വന്നു കാണിച്ചു തരോ പെങ്ങളെ."
കോപ്പ് നിന്നെ ഞാൻ ശെരി ആക്കി തരാടാ. ദയനീയമായി അസിഫിക്ക എന്നെ നോക്കുന്നുണ്ടായിരുന്നു.
"വീട്ടിൽ പണം വരുന്ന ശങ്കു"
"ഈ ശങ്കു നിങ്ങളുടെ വീട്ടിൽ വെക്കു പണക്കാരൻ ആകൂ...വീട്ടിൽ എവിടെ വേണമെങ്കിലും വെക്കാം."
"ലിപ്സ്റ്റിക്"
"ചേട്ടന്മാരെ ചേച്ചിമാരെ....ഈ ലിപ്സ്റ്റിക് ഒന്നു ഉപയോഗിച്ച് നോക്കു ചന്തമുള്ള അധരങ്ങൾ നിങ്ങൾക്ക് ലഭിക്കും."
"ഒന്നു ഇട്ടു തരോ മോളെ..."
എനിക്ക് അതു കേട്ടപ്പോ നല്ലത് ചെകിടത്തു കൊടുക്കാൻ തോന്നി. നിനക്ക് ഞാൻ എന്തായാലും തരും...
"ലാസ്റ്റ് ആൻഡ് ഫൈനൽ സ്റ്റേ ഫ്രീ."
പെട്ടെന്ന് കേട്ടപ്പോൾ ഒന്നു ഞെട്ടി. സിയാദേ നിനക്ക് കിട്ടിയത് ഒന്നും പോരെ.എല്ലാവരുടെയും മുഖത്തു പലതരങ്ങൾ വികാരങ്ങൾ മിന്നി മറഞ്ഞു.
"സ്റ്റേ ഫ്രീ 24 മണിക്കൂർ നിങ്ങളെ സുരക്ഷിതമാക്കും...ഇതു ഉപയോഗിച്ചാൽ ഒരു ധൈര്യം കൈ വരിക്കും."
"ഒക്കെ... weldone."
അവർ കമെന്റ് പറയുന്നതിന് മുൻപ് തന്നെ രഞ്ജിത് ചേട്ടൻ അതിൽ നിന്നും എന്നെ രക്ഷപെടുത്തി.ഇന്ന് വരെ സിയദിനോട് എനിക്ക് ദേഷ്യം ഉണ്ടായിരുന്നില്ല.എന്നാൽ ഇന്ന് അതു തുടങ്ങുകയാണ്...ഒരു തമാശ ആയാണ് ഇത്ര നേരം ഞാൻ എല്ലാം കണ്ടത്.പക്ഷെ ഇത്...
കണ്ട്രോൾ ....ഹർഷ...കണ്ട്രോൾ.
കത്തി ജ്വലിക്കുന്ന മുഖത്തോട് കൂടി ഞാൻ ഇറങ്ങി വരുന്നത് കണ്ടത് കൊണ്ട് തന്നെ നമ്മടെ ഗ്യാങ് ഒന്നും തന്നെ എന്നോട് ചോദിചില്ല.
_________ _________ __________
" ടാ സിയാദേ...."
എന്ന വിളി കേട്ടപ്പോ തന്നെ ഞാൻ പ്രതീക്ഷിച്ചു അത് ആസിഫ് ആണെന്ന്.അതും പറഞ്ഞു അവൻ എന്റെ കോളറിന് പിടിച്ചു.ചെകിടത്തു ഒന്നു തന്നു. എല്ലാവരും എനിക്ക് എതിരെ ആയിരുന്നു.
"നിനക്ക് നിന്റെ പെണ്ണിനെ..."
"അവനു അവന്റെ പെണ്ണ് ആണെങ്കിലും അല്ലെങ്കിലും നീ ചെയ്തത് ശെരി ആയില്ല.അത്ര തന്നെ."
"രഞ്ജിത്ത് അതു ഞാൻ തമാശക്ക്."
"തമാശ ഇത്തിരി കൂടി പോയി.".
"ജോ....നീയെങ്കിലും എന്നെ മനസിലാക്ക് പ്ലീസ്..."
"നീ അവളോട് മാപ്പ് പറ... അപ്പോ മനസിലാക്കാം."
അതും കൂടി കേട്ടപ്പോൾ തൃപ്തി ആയി .എന്റെ മുഖത്തു കൈ വെച്ചതിനു ഞാൻ പകരം വീട്ടിയത് തന്നെ ആണ് പക്ഷെ...
"ദേ...അവർ വരുന്നുണ്ട്.അതിൽ ഹർഷ ഇല്ലാല്ലോ...?"
"ടി...ഹർഷയോ?"
"അവള് വേഗം വീട്ടിൽക്ക് പോയി.ഞങ്ങൾക്ക് ഇനി നിങ്ങളുടെ സൗഹൃദം വേണ്ടാ എന്നു പറയാൻ വേണ്ടി വന്നത് ആണ്.നിങ്ങൾ ഇത്ര ചീപ് ആണെന്ന് പ്രതീക്ഷിച്ചില്ല.നിങ്ങളുമായി സൗഹൃദം കൂടിയതിൽ ലജ്ജ തോന്നുന്നു."
കാർത്തിയുടെ ആ വാക്കുകളും കൂടി ആയപ്പോൾ സന്തോഷം ആയി എന്ക്ക്.
"അപ്പോ ബൈ.താങ്ക്സ് എല്ലാത്തിനും."
എന്നു പറഞ്ഞു ജെറി കൈ കൂപ്പി.നടന്നു നീങ്ങി.
എന്തോ ഉള്ളിൽ വല്ലാത്ത ഒരു സങ്കടം.വേണ്ടായിരുന്നു... അവളോട് മാപ്പ് പറയണം...
തുടരും...
ഹസി ഹർഷ
nirangal

0 Comments
Post a Comment