ആരും വായിക്കാതെ പോയത് കൊണ്ടു വീണ്ടും ഒരു പ്രാവശ്യം കൂടെ പോസ്റ്റ്‌ ചെയുന്നു

*നീ എനിക്കല്ലേ*


💘 *പ്രണയ 📖 പുസ്തകം*

*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*


*FB GROUP JOIN LINK*

*https://www.facebook.com/groups/321552815074586/*


*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*

കിഴക്കു മലമുകളിൽ നിന്ന് ഭൂമിയെ സിന്ദൂരം ചാർത്താൻ ആദിത്യൻ വന്നെത്തിയിരിക്കുന്നു....

 ഇന്നലെ ജോലിത്തിരക്ക് കഴിഞ്ഞു വന്നെത്തിയപ്പോൾ കരുതിയതാ ഇന്നു ലേറ്റ് ആയെ എണീക്കുന്നുള്ളോ എന്ന്....

 അപ്പോളേക്കും തീറ്റ കൊടുത്തു വളർത്തുന്ന
 കള്ള ഹിമാർ ആണൊരുത്തന്റെ കൂവൽ

.... കൊക്കര കോകോ... കൊക്കര കൊക്കോ...

ആ കൂവലിൽ പ്രബഞ്ചം ആകെ ഉണർന്നു....

ഇന്ന് ഇനി ഉറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല....

ജനലിനഭിമുഖമായി കിടക്കുന്ന തന്റെ മിഴികൾ..പാതി തുറന്നു...

സൂര്യ ഭഗവാൻ സിന്ദൂരം ചാർത്തിയ
 ഭൂമി... അങ്ങനെ
 പ്രഭാത കിരണങ്ങളാൽ
മഞ്ഞു തുള്ളിയെ പൊന്നാക്കി മാറ്റി
ഒരു നവ വധുവിനെ പോലെ
 അണിഞൊരുഗി വന്നു നില്കുന്നപോലെ...

ഇപ്പോൾ പ്രകൃതിക്ക് പ്രഭാതത്തിൽ കുളികഴിഞ്ഞു മുടികളിൽ ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികളുമായി തന്റെ അടുക്കലേക്കു വരുന്ന തന്റെ പ്രിയ തമയുടെ തനി പകർപ്പാണ്....

 ഹരി പെട്ടന്നു പാതി ഉറക്കത്തിൽ നിന്നും എണീറ്റു...

 തന്റെ പ്രഭാതത്തെ ഇന്നു കണ്ടില്ലല്ലോ....

 അടുക്കളയിൽ ഇന്നു അതികം പണിയൊന്നും ഇല്ലല്ലോ... ഞാൻ ആണെങ്കിൽ ഇന്ന് ജോലിക്കും പോകുന്നില്ല...

 പിന്നെ എന്താ അടുക്കളയിൽ ഇത്ര വലിയ പണി...

ശ്രീക്കുട്ടി.. ശ്രീക്കുട്ടി....

വിളിച്ചു കൂവണ്ട അവൾ അമ്പലത്തിൽ പോയിരിക്കാ.. എന്നോട് പറഞ്ഞിട്ടാ പോയത്...
 (മറുതലക്കലിൽ നിന്നും അമ്മയുടെ മറുപടി)

Amma:  മോനെ ചായ ദാ മേശ പുറത്തു വച്ചിട്ടുണ്ട്....

ഹരിക്ക് മനസ്സിൽ ചെറിയൊരു ദേഷ്യം വന്നു അതു വരെ മാലാഖയുടെ രൂപമായിരുന്ന അവൾക്ക് അവന്റെ മനസ്സിൽ യക്ഷിയുടെ രൂപ മായി

ഇഗുവരട്ടെ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയി..
പറഞ്ഞിരുനെങ്കിൽ ഞാനും പോവുമായിരുന്നല്ലോ കൂടെ

അമ്മ വച്ച ചായ ഒറ്റവലിക്ക് കുടിച്ച് തീർത്തു ഹരി വീണ്ടും ബെഡിൽ ചെന്ന് കിടന്നു...

 അപ്പോളേക്കും രാത്രിയിൽ വീണ മഞ്ഞു തുള്ളികൾ ഇളം വെയിലിൽ വൈഡൂര്യം പോലെ തിളങ്ങുന്നു....

സ്വർണ നിറമുള്ള സെറ്റു സാരിയും ഉടുത്ത്...
 ഇടതു കയ്യിലെ ഇല ചീന്തിൽ ഭഗവാന്റെ പ്രസാദവുമായി....

വലതു കൈ കൊണ്ടു സാരി തലപ്പ് തെല്ലൊന്നു ഉയർത്തി..

താഴെ പുല്ല് നാമ്പുകളിൽ വീണു കിടക്കുന്ന വൈഡൂര്യ മണികൾ തട്ടി തെറിപ്പിക്കാതെ...

 സ്വര്ണനിറമുള്ള മണൽ നിറഞ്ഞ പാട വരമ്പിൽകൂടി പാദങ്ങൾ മെല്ലെ എടുത്ത് വച്ചുകൊണ്ട് അവൾ നടന്നു വരികയാണ്...

 പാടവരമ്പിൽ നിന്നും മെയിൻ റോഡിൽ കയറിയതും അവൾ മനസ്സിൽ പിറുപിറുത്തു ഭഗവാനെ ഹരിയേട്ടനും കുഞ്ഞും എണീറ്റു കാണുമല്ലോ...

 അവൾ നടത്തത്തിന് അല്പം വേഗത കൂട്ടി...
 പൂമുഖ വാതിൽ കടന്നെത്തിയപ്പോൾ തന്നെ തന്റെ ചുന്ദരികുട്ടി ഉറക്കമുണർന്ന് അമ്മയുടെ കൂടെ ഇരുന്ന് കളിക്കുന്നു...

കട്ട പിടിച്ചു പൂത്തു നിൽക്കുന്ന തെച്ചിപ്പൂമുട്ടു പോലെ എണ്ണ കറുപ്പുള്ള മുടിയും...
 താമര ഇതളുകൾ വിരിഞ്ഞു നിൽക്കുന്ന പോലുള്ള ഉണ്ട കണ്ണുകൾ...

ഹൃദയം കവർന്നു കൊണ്ട് നാലു പാൽപ്പല്ലുകൾ മാത്രം വന്ന മോണ കാണിച്ചു കൊണ്ടുള്ള ആ പാൽ പുഞ്ചിരി..

ഒരു സുന്ദരി കുട്ടി...
 അമ്മയെ കണ്ടതും അടുത്തേക്ക് ഓടി വരാനൊരു ശ്രമം പക്ഷെ ആ പ്രായമെത്തിയിട്ടില്ല അവൾക്കു...

 അവളുടെ ആ ശ്രമം കണ്ടു ശ്രീക്കുട്ടി വേഗം കുഞ്ഞിന്റെ അടുക്കൽ വന്നു...
 കുഞ്ഞിനെ വാരി പുണർന്നു ഉമ്മ വച്ചു...
 അമ്മേടെ സുന്ദരി കുട്ടി എപോഴാ എണീറ്റെ...
 വിശക്കുന്നുണ്ടോ എന്റെ കുട്ടിക്ക്... അപ്പോളത്തേക്കും അമ്മ പറഞ്ഞു... കുഞ്ഞിനെ താ....

 ഞാൻ അവളെ കുളിപ്പിക്കട്ടെ വെള്ളം ചൂടാക്കി ഇറക്കി വച്ചിട്ടുണ്ട്

ഹരിയേട്ടൻ എണീറ്റില്ലേ അമ്മേ

Amma: അവൻ നീ ഇവിടന്ന് ഇറങ്ങിയപ്പോൾ തന്നെ എണീറ്റു...
 നിന്നെ വിളിക്കുന്നുണ്ടായിരുന്നു ഞാൻ പറഞ്ഞു നീ അമ്ബലത്തില് പോയിരിക്കുകയാണ് എന്ന്....
ചായ കുടിച്ചു ദാ വീണ്ടും പോയി കിടന്നിട്ടുണ്ട് അവൻ...

 ശ്രീക്കുട്ടി ഹരിയുടെ അടുത്തേക്ക് നടന്നു...

 പറയാതെ പോയതിനു ഇന്ന് എന്തായാലും കേൾക്കും ഒന്ന് ചെന്ന് സോപ്പിടാം.
അവൾ നടത്തത്തിനിടയിൽ മനസ്സിൽ പറഞ്ഞു...

 ഹരിയേട്ടാ..ഹരിയേട്ടാ ....

ശ്രീക്കുട്ടി വിളിച്ചു... ഹരി എണീക്കുന്നില്ല.. നോക്ക് ഹരിയേട്ടാ ഒന്ന് എണീറ്റെ

 ഹരി എഴുനേൽക്കുന്നില്ല...

എന്നാ കിടന്നു ഉറങ്ങിക്കോ ഞാൻ പോവാ... ഉറക്കം മതിയാകുമ്പോൾ എപ്പോളാണ് എന്നു വച്ചാൽ എണീറ്റു വാ..

അവൾ ചെറിയ കുശുമ്പോടെ എണീറ്റു പോയി....

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ അവൾ ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്ത് കൊണ്ടുവന്നു ഹരിയുടെ മുഖത്തു തെളിച്ചു...
 പെട്ടന്നു ഹരി ചാടി എണീറ്റു...

ശ്രീക്കുട്ടി നിനക്ക് എന്തിന്റെ സൂക്കേടാ... എനിക്ക് ആഴ്ചയിൽ ഒരു ദിവസം ഉറങ്ങാൻ കിട്ടുന്നതാ നിനക്ക് എന്തു വേണമെങ്കിലും ആകാമല്ലോ..

നിനക്ക് ഒന്നും അറിയണ്ടല്ലോ
 തോന്നുമ്പോൾ പോവാ
തോന്നുമ്പോൾ വരിക
ആരോടും ഒന്നും പറയണ്ടല്ലോ
 ഇതെന്താ സത്രം ആണെന്ന് കരുതിയോ നീ.

 നിന്റെ ഇഷ്ടത്തിനു ജീവിക്കാൻ ആണെങ്കിൽ നീ നിന്റെ വീട്ടിൽ പോയിക്കോ.. അല്ലെങ്കിൽ എവിടേക്കെങ്കിലും പോയിക്കോ... എന്റെ മുന്നിൽ നിന്നും എണീറ്റു പോകുന്നുണ്ടോ നീ....

ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി നടന്നു...

                                                 തുടരും........


                         പ്രജിത്ത് കെപി

പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു