*💝ഇഷാനിദ്💝*

*✒Sinu Sherin*✒

  *ഭാഗം - 1*

💘 *പ്രണയ 📖 പുസ്തകം*

*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ പ്രണയ പുസ്തകം  എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*

*GROUP LINK*

*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*


*FB GROUP JOIN LINK*

*https://www.facebook.com/groups/321552815074586/*


*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*

*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*


"എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല... അതുമാത്രമല്ല ഒരു ഭാര്യയുടെ സ്ഥാനത് നിന്നെ കാണാനും കഴിയില്ല... ഇതൊക്കെ എന്തിനാ നിന്നോട് പറയുന്നത് എന്ന് വെച്ചാൽ എന്റെ ഉമ്മാക്കും ഉപ്പാക്കും നിന്നെ ഒത്തിരി ഇഷ്ട്ടം ആയിട്ടുണ്ട്....

ഇഷ്ട്ടം ആവാതിരിക്കാൻ പ്രേതെകിച്ചു  കാരണം ഒന്നുമില്ലല്ലോ.... സൗന്ദര്യതിനു സൗന്ദര്യം.. സ്വഭാവതിനു സ്വഭാവം..അതിലേറെ നിന്നെ അവരിലേക്ക് കൂടുതൽ ആകർഷിച്ചത്‌ നീയൊരു യതീം കുട്ടിയാണ് എന്നുള്ളതാണ്.... പക്ഷെ ഇതുകൊണ്ട് ഒന്നും എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല... നിന്റെ ജീവിതം വെച്ചു കളിക്കണം എന്നെനിക്കു യാതൊരു ആഗ്രഹവും  ഇല്ലാ...ഇനിയെല്ലാം നിന്റെ ഇഷ്ടം.. "

എന്നും പറഞ്ഞു ഞാൻ ആ റൂം വിട്ടിറങ്ങി..ഹാളിൽ എല്ലാവരും എന്റെ മുഖത്തെക്ക് തന്നെ ആകാംഷയോടെ  നോക്കുകയാണ്..  ഞാൻ അവര്ക്ക് എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു അവിടെ നിന്നുമിറങ്ങി കാറിൽ കയറിയിരുന്നു...

ഒരുപാട് കാലത്തെ എന്റെ ഉമ്മാന്റെയും ഉപ്പാന്റെയും ആഗ്രഹമാണ് ഞാൻ ഒരു കല്യാണം കഴിച്ചു  സുഗമായി ജീവിക്കണം എന്ന്. പക്ഷെ എനിക്ക് കല്യാണം കഴിക്കുന്നതിനോട് തീരെ താല്പ്പര്യം ഇല്ലാ.... ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല എന്നതാണ് അതിനു കാരണം....

ഒരുപാട് കാലങ്ങൾക്ക്  ശേഷം ഉമ്മാന്റെ നിര്ബന്ധ പ്രകാരം മാത്രം ആണ് ഈ ഒരു പെണ്ണ് കാണലിന് സമ്മതിച്ചത്‌... പക്ഷെ ഈ കല്യാണo  നടക്കില്ല എന്നത് മറ്റാരെക്കാളും എനിക്കുറപ്പുണ്ട്... ഒരിക്കലും തന്നെ സ്നേഹിക്കാത്ത ഒരാളെ കൂടെ ജീവിക്കാൻ ഒരുപെണ്ണും തയ്യാറാവില്ല...

കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മയും ഉപ്പയും വന്നു കാറിൽ കയറി. അവരുടെ മുഖത്ത് എന്നും കാണാത്തൊരു തിളക്കം... ഒരുപക്ഷേ ഈ കല്യാണം നടക്കില്ല എന്നറിയുമ്പോൾ ഇവരുടെ മുഖത്ത് കാണുന്ന തിളക്കം എല്ലാം പോകുമല്ലോ.... എന്നാലും വേണ്ടില്ല അറിഞ്ഞു കൊണ്ട് ഒരു പെണ്ണിനെ ചതിക്കാൻ എനിക്ക് വയ്യ...

"മോനെ ഷാനു.... ഇപ്പോയാണ് ഈ ഉമ്മാക്ക് സന്തോഷം ആയതു. എനിക്ക് കല്യാണം തന്നെ വേണ്ട എന്ന നിന്റെ തീരുമാനതിൽ ഞാൻ ഒരുപാട് സങ്കടപ്പെട്ടിരുന്നു... ഇപ്പോയാണ് ഈ ഉമ്മാക്ക് ഒരു സമാധാനം ആയതു. അവൾ വന്നാൽ എന്റെ കുട്ടിക്ക് നഷ്ട്ടപ്പെട്ടുപ്പോയ സന്തോഷങ്ങൾ എല്ലാം അവൾ തിരികെ കൊണ്ട തരും.... "

എന്നു ഉമ്മ പറയുമ്പോഴും ഞാൻ ഉള്ളിൽ പറയുകയായിരുന്നു.

'ഇല്ല ഉമ്മ... ഈ ഷാനിദിന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല. ഉമ്മ ആഗ്രഹിക്കുന്ന പോലെ ഇവൾ എന്റെ ജീവിതത്തിലേക്ക്‌ വരുകയുമില്ല... '

വീട്ടിൽ എത്തി നേരെ റൂമിലേക്ക്‌ പോയി ഫ്രഷ്‌ ആയി കിടന്നു. ഒരുപാട് പ്രാവിശ്യം ഞാൻ ആലോചിച്ചു ഞാൻ അവളോട്‌ പറഞ്ഞതെല്ലാം മോശമായി പോയോ എന്ന്...

ഇല്ലാ... ഇതാണ് ശെരി... എനിക്ക് അവളെ സ്നേഹിക്കാൻ കഴിയില്ല. പിന്നെ എന്തിനാ അവളെ കെട്ടി അവളുടെ ജീവിതം കൂടി നശിപ്പിക്കുന്നത്. എനിക്ക് ജീവിതത്തിൽ നഷ്ട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടൊള്ളൂ... ഇനി അവളെയും കൂടി.....

പെട്ടന്നാണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം ഞാൻ കേട്ടത്. എടുത്തു നോക്കിയപ്പോൾ ഇത്തയാണ്... ഇത്തക്കും അവളെ കുറിച്ചാണ് ചോദിക്കാൻ ഉണ്ടായിരുന്നത്‌... ഞമ്മൾ എല്ലാത്തിനും വേണോ വേണ്ടയോ എന്ന രീതിയിൽ മറുപടി കൊടുത്തു.

അങ്ങനെ ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി... ഉമ്മയും ഉപ്പയും പിന്നെ അവളെ പറ്റി സംസാരിച്ചിട്ടെ ഇല്ല.... അപ്പൊൾ തന്നെ എനിക്ക് മനസ്സിലായി അവൾ ഈ കല്യാണം മുടക്കി എന്ന്...

ഒരുദിവസം വൈകീട്ട്  ഓഫീസിൽ നിന്നു  വീട്ടിലേക്കു തിരിച്ചു എത്തി കുളിച്ചു ഫ്രഷ്‌ ആയി നിസ്കരിച്ചു ചായ കുടിക്കാൻ വേണ്ടി താഴേക്കു ഇറങ്ങിയപ്പോൾ ആണ് എന്റെ നെഞ്ച് കീറി മുറിച്ചു കൊണ്ടുള്ള ഉമ്മാന്റെയും ഉപ്പാന്റെയും സംസാരം ഞാൻ കേട്ടത്...

'അതെ... എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട്  അവൾ ഈ കല്യാണത്തിന് സമ്മതിച്ചിരിക്കുന്നു. ഞാൻ അവളെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും അവൾ എന്തിനാണ് ഈ കല്യാണത്തിന് സമ്മതിച്ചത്. അന്ന് പെണ്ണുകാണാൻ ചെന്നപ്പോൾ അവളുടെ മൗനം എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു അവൾക്കു ഈ കല്യാണത്തിന് സമ്മതം അല്ല എന്ന്.

 പിന്നെ എന്തിനാണ് അവൾ ഇതിന് സമ്മതിച്ചത്. എന്തായാലും അവളെ അഹങ്കാരം കൊള്ളാം.... ഞാൻ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും  എന്നെ  സ്വീകരിക്കാൻ തയാറായത്‌ വേണേൽ എന്റെ പണത്തേയും പ്രൌഡിയെയും സ്നേഹിച്ചിട്ടായിരിക്കും.... 

ഈ ഷാനിദ് ആരാ എന്ന് ഞാൻ അവൾക്കു കാണിച്ചു കൊടുക്കുന്നുണ്ട്....എന്റെ പണം ഉപയോഗിച്ച് കൊണ്ടുള്ള  ഒരു സുഖ ജീവിതം സ്വപ്നം കാണുന്ന അവൾക്കു ഏറ്റവും വലിയ ഒരു നരക ജീവിതം ആയിരിക്കും ഞാൻ കൊടുക്കാൻ പോകുന്നത്....

ഇന്നാണ്.... ഇന്നാണ് ആ ദിവസം. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കപ്പെടുന്ന ദിവസം. ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നവൾ എന്റെ ജീവിതത്തിലേക്ക്‌ വരുന്ന ദിവസം.... അതെ... ഇന്നാണ് എന്റെ കല്യാണം....

ജീവിതത്തിൽ   കല്യാണം എന്നൊരു വാക്ക് പോലും ഉണ്ടാവില്ല എന്ന എന്റെ  രണ്ടു വർഷം മുന്ബുള്ള പ്രതിക്ഞ്ഞ എല്ലാം തകർത്തത്‌ ഇവളാണ്‌.. അതിനെല്ലാം പകരമായി ഞാൻ അവൾക്കു കാണിച്ചു കൊടുക്കുന്നുണ്ട് ഈ ഷാനിദ് ആരാ എന്ന്.....


******************************************

അതെ... ഇന്നെന്റെ കല്യാണമാണ്.. വീട്ടിൽ ആളുകളുടെ ബഹളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്... പക്ഷെ എനിക്കെന്തോ ആ സന്തോഷങ്ങള്ളിൽ ഒന്നും പങ്ക് ചേരാൻ സാധിക്കുന്നില്ല...

ഓരോ പെൺകുട്ടിയുടെയും കല്യാണ ദിവസം അവൾക്കു സ്വർഗം കിട്ടിയ പ്രതീതിയാണ്... പക്ഷെ എനിക്കിനി നരക തുല്യമായ ജീവിതം ആണല്ലോ എന്നോർക്കുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറയുകയാണ്...

കല്യാണത്തിന് എന്റെ വിസമ്മതo പ്രതീക്ഷിച്ച അയാൾക്ക്‌ എന്റെ സമ്മതം ലഭിച്ചപ്പോൾ അയാൾക്ക് എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്ന് ' engagement ഒന്നും വേണ്ട '
 എന്ന  അയാളുടെ വാക്കുകള്ളിൽ നിന്നും മനസ്സിലായി....

"ഇഷാ... എന്താ പുതുപെണ്ണ് ഇവിടെ ഒറ്റയ്കിരിക്കുന്നെ.. രാവിലെ ഞാൻ എണീറ്റപ്പോൾ നിന്നെ കാണാനില്ല. അപ്പൊ എനിക്ക് തോന്നി ഇവിടെ ഉണ്ടാകും എന്ന്. "

ഞമ്മൾ ഒറ്റക്കിരുന്നു ഓരോന്ന് ആലോചിക്കുമ്പോൾ ആണ് ഞമ്മളെ കസിൻ നജ്മ എന്റെ അടുത്തേക്ക് വന്നത്. യതീം കുട്ടിയായ ഞാൻ നിൽക്കുന്നത് ഇവൾടെ വീട്ടിൽ ആണ്ട്ട്ടോ... എന്റെ ഉമ്മാന്റെ ഏക ആങ്ങള മാനുകാക്കാന്റെ വീട്ടിൽ. അത് മാത്രമല്ല... ചെറുപ്പം മുതലേ ഞാൻ ഉപ്പച്ചി എന്നായിരുന്നു മാനുക്കാക്കാനെ വിളിച്ചിരുന്നത്‌.

മാനുക്കാക്ക തന്നെയാണ്  എനിക്ക് പേരും ഇട്ടത്‌. അതും മാനുക്കാക്കാന്റെ പേര് കൂട്ടി തന്നെ..

"ഇഷാ മെഹറൂഫ്.. " ഞമ്മൾ ഇന്നും അറിയപ്പെടുന്നത് അങ്ങനെ തന്നെയാണ്... എന്റെ എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താതെ ഉപ്പച്ചി നോക്കീട്ടുണ്ട്. ഇന്നും ഇന്നലെയും എന്റെ കല്യാണത്തിന്റെ പേരും പറഞ്ഞു ഓടി നടക്കുകയാണ് പാവം..

'പടച്ചോനെ.... എന്റെ ഉപ്പച്ചിക്ക് നീ ആരോഗ്യവും ആഫിയതും നല്കണേ...'

"ടി... നീയിതു ഏത് ലോകത്താണ്. നിന്റെ മൊഞ്ചൻ ഷാനുക്കാനെ സ്വപ്നം കണ്ട്‌ ഇതുവരെ തീര്ന്നില്ലേ. ഇനി അതികം സ്വപ്നം കാണേണ്ടി വരില്ല. കാരണം നീയിന്ന്‌ നിന്റെ ഷാനുക്കാന്റെ സ്വന്തം ആവാൻ പോവല്ലേ... ഇനി നിന്റെ കൂടെ എന്നും മൂപ്പര് ഉണ്ടാവില്ലേ... "

എന്നും പറഞ്ഞു അവൾ എന്നെ നോക്കി കണ്ണിറുക്കി.

'ഹ്മ്... ഭാഗ്യം.... എന്റെ നിർഭാഗ്യം എന്ന് പറ നജ്മ.... ഒരു നരകതിലേക്കു ആണ് ഞാൻ പോകുന്നത്... ആ നരകത്തിലെ രാജാവാണ് നീ പറയുന്ന ഷാനുക്ക എന്ന മഹാൻ... '

എന്നു പറയണം എന്നുണ്ട്... പക്ഷെ ഞമ്മളത്‌ മനസ്സിൽ പറഞ്ഞു.. ഞങ്ങൾ ഓരോ വര്ത്തമാനം പറഞ്ഞു അടുകളയിലേക്ക്‌ ചെന്നു. ചെന്നപ്പോൾ തന്നെ ഞമ്മളെ ഓരോ പെണ്ണുങ്ങൾ വന്നു വളയാന് തുടങ്ങി. എന്നിട്ട് ഞമ്മളെ ഇട്ട് ചടപ്പിക്കാനും...

"മതി... മതി... ഇനി എല്ലാവരും ഒന്നു മാറിക്കെ... എന്റെ കുട്ടിയെ ഞാനൊന്നു ശെരിക്കും കാണട്ടെ "

എന്നും പറഞ്ഞു ഞമ്മളെ ഉമ്മുമ്മ ഞമ്മളെ കൈപിടിച്ചു മൈലാഞ്ചി നോക്കി.

"എന്റെ കുട്ടി ഭാഗ്യം ചെയ്തോളാ... അല്ലേൽ ഇങ്ങനെ ഒരു ആലോജന ഇന്റെ കുട്ടിക്ക് വരോ...കണ്ടോ സൽമ... മൈലാഞ്ചി നന്നായി ചോന്നിട്ടുണ്ട്.
ഷാനു നല്ല ചെക്കനാ... ഇന്റെ കുട്ടിയെ പൊന്ന്‌ പോലെ നോക്കും...ഇങ്ങളെ ജീവിതത്തിൽ എന്നും ബറക്കത് ഉണ്ടാകും"  എന്നും  പറഞ്ഞു ഞമ്മളെ ഉമ്മുമ്മ ഞമ്മടെ കൈ വെള്ളയിലും നെറ്റിയിലുo കവിളിലും മാറി മാറി ചുംബിച്ചു.

"എവിടെ... നോകട്ടെ ഉമ്മ.. "  എന്നും പറഞ്ഞു ഞമ്മളെ ഉമ്മച്ചി അതായത് നജ്മയുടെ ഉമ്മ സൽമത്ത ഞമ്മളെ അടുത്തേക്ക് വന്നു. ഞമ്മളെ മൈലാഞ്ചി നോക്കി.

"ഞാൻ പറയാറില്ലേ... ന്റെ കുട്ടി നല്ലൊളാണ് അതുകൊണ്ട് ഇന്റെ കുട്ടിക്ക് ഭാഗ്യം മാത്രേ ഉണ്ടാവു എന്ന്.."

എന്നും പറഞ്ഞു ഞമ്മളെ നെറുകയിൽ ഒന്നു ചുംബിച്ചു...

പിന്നെ അങ്ങോട്ട്‌ മത്സരമായിരുന്നു എന്നെ അണിയിച്ച് ഒരുക്കാൻ വേണ്ടി. എല്ലാം കഴിഞ്ഞപ്പോൾ ഞമ്മൾ കണ്ണാടിയിൽ ഒന്നു നോക്കി... സത്യം പറയാലോ... ഇത്രയൊക്കെ മൊഞ്ച് ഉണ്ടോ ഞമ്മളെന്ന്‌ അതിശയിച്ചു പോയി.. പിന്നെ ഒരുപാട് പേര് വന്നു ഞമ്മളെ കാണലും ഞമ്മളെ പൊക്കി പറയലും ഒക്കെയായി ഞമ്മൾ ആകെ ക്ഷീണിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ആണ് എന്നെ ഞെട്ടിക്കുന്ന ആ വാർത്ത ആരോ പറഞ്ഞത്.... അത് കേട്ടതും ഞമ്മൾ ആകെ നിന്നു വിയർത്തു....

( തുടരും )

"മുഹബത്തിൻ മഹർ " എന്ന എന്റെ ആദ്യ സ്റ്റോറിക്ക് ശേഷം ഞാൻ എഴുതുന്ന രണ്ടാമതേ സ്റ്റോറിയാണ് "ഇഷാനിദ് ".....

നായികയുടെയും നായകാന്റെയും പേര് ഒരുമിച്ചു കൂട്ടി ഉണ്ടാക്കിയ പേരാണ്  സ്റ്റോറിയുടെ ടൈറ്റിൽ ആയി കൊടുത്തിട്ടുള്ളത്....

എന്റെ ആദ്യ സ്റ്റോറിക്ക് തന്ന എല്ലാ സപ്പോർട്ടും ഈ സ്റ്റോറിക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു....
ishadhin