*ഉരിയാടും പയ്യന്*
*ഊമ കത്ത്....*
*രചന : ഫൈസൽ സറീനാസ്*
💘 *പ്രണയ 📖 പുസ്തകം*
*👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ ലഭിക്കാൻ പ്രണയ പുസ്തകം എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ*
*GROUP LINK*
*https://chat.whatsapp.com/8Vx8rDN5bee9L4EJhpCM3P*
*FB GROUP JOIN LINK*
*https://www.facebook.com/groups/321552815074586/*
*FOR JOIN THIS GROUP MESSEGE UR NAME PLACE*
*📲:http://api.whatsapp.com/send?phone=919645634652*
*♲Share Chat*:- *https://sharechat.com/profile/kathakaludetheeram*
"തെക്കയിൽ കൃഷ്ണന്റെ വീട്ടിലേക്ക് എങ്ങിനെയാണ് പോവേണ്ടത്
"തെക്കയിൽ കൃഷ്ണന്റെ വീട്..
ദാ നോക്കിയേ ഒരു ട്രാൻസ്ഫോമർ കാണുന്നുണ്ടോ അതിന്റെ അരികിലൂടെ ഒരു ഇടവഴിയുണ്ട് അവിടുന്ന് നേരെ പോയാൽ ഇടതു ഭാഗം കാണുന്ന മൂന്നാമത്തെ വീട്......
നിങ്ങൾ എവിടെ നിന്നാണ് വരുന്നത് "
" വയനാട്...പനമരത്താണ്
എന്റെ വീട് "
"എനിക്ക് തോന്നി ദൂരെ നിന്നാണെന്ന് മുമ്പ് ഇവിടെ എവിടെയും കണ്ടതായി ഓർമ്മയില്ല നിങ്ങളെ "
"എനിക്ക് ഇവിടെ പോസ്റ്റ്മാൻ ആയിട്ട് ജോലി കിട്ടി.... എന്റെ അമ്മാവൻ പറഞ്ഞതാണ് ഇവിടെ കൃഷ്ണേട്ടനേ കണ്ടാൽ മതി.. എനിക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ചെയ്തു തരുമെന്ന് "
"അതേതായാലും നല്ലത് ഇവിടെ
സ്ഥിരം ഒരു പോസ്റ്മാൻ ഇല്ലാത്തത് മാസങ്ങളായി...തൊട്ടടുത്തുള്ള പോസ്‌റ്റോഫീസിലെ ഒരു സ്റ്റാഫിനാണ് ഇവിടെ പോസ്റ്റ് മാന്റെ അധിക
ചുമതല "
"എന്നാൽ ശരി ഞാൻ അങ്ങോട്ട് നടക്കട്ടെ... നമുക്ക് വീണ്ടും കാണാം "
"പൊയ്ക്കോളൂ എന്റെ പേര് സുരേഷ്
ലോട്ടറി സുരേഷ് എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം . നിങ്ങളുടെ പേര് എന്താണ് "
"ഞാൻ ദിലീപ് "
"ദിലീപ് പോയി കോളൂ
നമുക്ക് കാണാം "
"കൃഷ്ണേട്ടന്റെ വീടാണോ ഇത് "
"അതേ നിങ്ങൾ ആരാണ് "
"ഞാൻ ദിലീപ് ഇവിടെ പോസ്റ്റ് ഓഫീസിൽ.... "
"മനസ്സിലായി ചേട്ടൻ പറഞ്ഞിരുന്നു
നിങ്ങൾ കയറി ഇരിക്കൂ.. ചേട്ടൻ കുളിക്കുകയാണ് ഇപ്പോ വരും "
"ദിലീപ് എന്താണ് സുഖമല്ലേ
യാത്രാ ക്ഷീണമുണ്ടാവും അല്ലേ
വീട് മനസ്സിലാക്കാൻ ബുദ്ധിമുട്ട്
ആയോ"
"ഹേയ് ഇല്ല ബസ്സ് ഇറങ്ങിയ ഉടനെ ഒരാളെ പരിചയപെട്ടു... ഒരു സുരേഷ്
ലോട്ടറി സുരേഷ് എന്ന് പറഞ്ഞാൽ അറിയും എന്നൊക്കെ പറഞ്ഞു "
"ഹ.ഹ.ഹ...ഏതായാലും ഈ നാട്ടിൽ ഇറങ്ങിയപ്പോൾ നല്ല ആളെയാണ് ആദ്യം തന്നെ പരിചയപെട്ടത് "
"അതെന്താ അങ്ങിനെ"
"നാട്ടുകാർക്ക് സുരേഷ് എന്ന് പറഞ്ഞാൽ ജീവനാണ്...നാട്ടുകാർക്ക് എന്ത് ആവശ്യം വന്നാലും സുരേഷിനെയാണ് ആദ്യം സമീപിക്കുക...ഇവിടെ അടുത്ത് വെള്ളപൊക്കം ഉണ്ടായപ്പോൾ എത്ര പേരുടെ ജീവനാണ് അവൻ രക്ഷിച്ചത് എന്ന് അറിയാമോ... സ്വന്തം ജീവൻ പോലും അപകടത്തിൽ ആവാൻ സാധ്യത ഉള്ള സ്ഥലത്ത് മുന്നും പിന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി..പൂർണ്ണ ഗർഭിണിയെ രക്ഷിച്ചത് വാർത്തയിൽ കണ്ടില്ലേ...
അവനാണ് ഈ സുരേഷ്.... മുഖ്യമന്ത്രിയുടെ പ്രശംസയൊക്കെ കിട്ടിയിരുന്നു അവന്.... അതൊക്കെ നമുക്ക് പറയാം നീ പൊയിട്ട് കുളിച്ചു ഫ്രഷ് ആവൂ എന്നിട്ട് എന്തെങ്കിലും കഴിച്ചിട്ട് പുറത്തേക്ക് പോവാം നമുക്ക് "
"എങ്ങിനെയുണ്ട് ഇവിടുത്തെ ഭക്ഷണം
രുചിയിൽ വ്യത്യാസം ഉണ്ടാവും അല്ലേ"
"കുഴപ്പം ഇല്ല ചേട്ടാ.വലിയൊരു വ്യത്യാസം ഒന്നും ഇല്ല"
"നിന്റെ അമ്മാവൻ ബാംഗ്ലൂരിൽ
ജോലി ചെയ്യുന്ന സമയത്ത്
ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം
എനിക്ക് അപ്പോൾ കലാസ് പാളയത്ത് സ്വന്തമായിട്ട് കച്ചവടമായിരുന്നു
"ഇപ്പോൾ ഉണ്ടോ നിങ്ങൾക്ക്
അവിടെ കച്ചവടം"
"നഗര വികസനം വന്നപ്പോൾ...
ആ ലൈനിലെ മുഴുവൻ കടകളും പൊളിക്കാൻ മുൻസിപ്പാലിറ്റി ഓർഡർ വന്നു....ഗവണ്മെന്റിന്റെ
നഷ്ട പരിഹാരമൊക്കെ കിട്ടിയിരുന്നു
ആ പൈസ കൊണ്ട് ഗോരി പാളയം എന്ന സ്ഥലത്ത് ഒരു ചെറിയ സ്റ്റേഷനറി
കട തുടങ്ങി...അത് വേറെ ഒരാൾക്ക് നടത്തിപ്പിന് കൊടുത്തു..ഇപ്പോൾ രണ്ട് വർഷം ആയി വീട്ടിൽ ഭാര്യയുടെ കൂടെ നിൽക്കാൻ ആരെങ്കിലും വേണ്ടേ അത്കൊണ്ട് ഞാൻ കച്ചവടം മതിയാക്കി ഇങ്ങോട്ട് പൊന്നു...
മക്കളൊക്കെ വിദേശത്താണ് ഇളയ മോള് ഈ അടുത്ത കാലത്താണ് പോയത് ദുബായിക്ക്...അവളുടെ ഭർത്താവിന് അവിടെ എയർപോർട്ടിലാണ്
ആണ് ജോലി "
"അപ്പോൾ സ്വസ്ഥം ഗൃഹ ഭരണം
അല്ലേ ചേട്ടാ "
"ഹേയ്..സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല
ചെറുപ്പം മുതലേ അധ്വാന ശീലമുള്ളത് കൊണ്ട് വെറുതെ ഇരിക്കാൻ പറ്റുന്നില്ല മാത്രമല്ല... ചുമ്മാ വീട്ടിൽ ഇരുന്നാൽ
ഭൂമിയിൽ ഉള്ള രോഗങ്ങൾ ഒക്കെ നമുക്ക് കൂട്ടാവും..."
അത് നിങ്ങൾ പറയുന്നത്
ശരിയാണ്...
"എന്നാൽ നമുക്ക് പോവാം അല്ലേ
ടൗണിൽ ഒരു കടയുടെ മുകളിൽ ഒരു മുറി വാടകക്ക് കിട്ടാനുണ്ട്... തൽകാലം കുറച്ചു ദിവസം അവിടെ താമസിക്കുക
അവിടെ വല്ല അസൗകര്യവും ഉണ്ടെങ്കിൽ നമുക്ക് വേറെ നല്ലത് നോക്കാം... അവിടെ ആവുമ്പോൾ നിനക്ക് ബോറടി ഉണ്ടാവില്ല തൊട്ട അടുത്ത റൂമിൽ... ഇവിടെ സ്കൂളിൽ ഉള്ള ഒരു മാഷ് താമസിക്കുന്നുണ്ട്"
"കുഴപ്പം ഇല്ല ചേട്ടാ... താമസിക്കാൻ ശുചിത്തമുള്ള ഒരു മുറി വേണം എന്ന് മാത്രം.... എന്നാൽ നമുക്ക് അങ്ങോട്ടേക്ക് പോവാം അല്ലേ"
കൃഷ്ണൻ... ദിലീപിനെയും കൂട്ടി...താമസ സ്ഥലത്തേക്ക് പോയി
ദിലീപിന് താമസ സ്ഥലം ഇഷ്ടമായി....തൊട്ടടുടുത്ത റൂമിലെ
മാഷേ പരിചയപെട്ടപ്പോൾ ദിലീപിന് നല്ല സന്തോഷം...
പിറ്റേന്ന് തിങ്കളാഴ്ച പോസ്റ്റ് ഓഫീസിലേക്ക് പോയ ദിലീപ് അവിടെ ജോലിക്ക് ജോയിന്റ് ചെയ്തു
പോസ്റ്റിൽ വന്ന കത്തുകളും എടുത്ത്
ദിലീപ് അവന്റെ ജോലി ആരംഭിക്കുകയാണ്
ആദ്യ ദിവസമായത് കൊണ്ട്
വീടുകൾ പരിചയപെടുത്താൻ
താത്കാലികമായി പോസ്റ്റ് മാന്റെ ചുമതലയുള്ള ആളും ദിലീപിന്റെ കൂടെ പുറത്തേക്ക് പോയി...
ആദ്യ ദിവസത്തെ ജോലി
വലിയൊരു ഭാരമായി ദിലീപിന് തോന്നിയില്ല....
ഇവിടുത്തെ വിശേഷങ്ങൾ
അറിയാൻ വീട്ടിൽ അമ്മ കാത്തു നിൽക്കുന്നുണ്ടാവും ഏതായാലും അമ്മയെ ഫോൺ ചെയ്യാൻ വേണ്ടി ദിലീപ് ടൗണിലുള്ള ഒരു ടെലിഫോൺ ബൂത്തിലേക് പോയി....
വിശേഷങ്ങൾ അറിഞ്ഞു അമ്മയ്ക്കും വീട്ടിൽ ഉള്ളവർക്കും സന്തോഷമായി
മാസങ്ങൾ കഴിഞ്ഞു....
എല്ലാ മാസവും ദിവസം തെറ്റാതെ
വീട്ടിലേക്ക് ചിലവിനു പൈസ അയച്ചു കൊടുക്കും ദിലീപ്....
സുമുഖനും സുന്ദരനുമായ ദിലീപിനെ നാട്ടിലുള്ളവർക്കൊക്കെ വലിയ കാര്യമാണ്.......
നാട്ടിൽ ഏത് വീട്ടിൽ വിശേഷങ്ങൾ ഉണ്ടായാലും അവിടെയൊക്കെ ദിലീപിന്റെ സാനിദ്ധ്യം ഉണ്ടാവും.....
നാട്ടിലെ ചില യുവാക്കൾ ലഹരിയുടെ അടിമകൾ ആണെന്നുള്ള വാർത്ത പുറത്ത് വന്നതോടെ നാട്ടിൽ ഉള്ളവർ ഒക്കെ ആശങ്കയിലായി....
ഈ വിഷയത്തിൽ... നാട്ടുകാരെക്കാൾ പ്രയാസം ദിലീപിനായിരുന്നു
നാട്ടിലെ ചില സാമൂഹ്യ പ്രവർത്തകർ ചേർന്ന്.... നാട്ടുകാരിൽ
ബോധവത്കരണം നടത്താൻ തീരുമാനം എടുത്തപ്പോൾ...ദിലീപ് അവർക്ക് പൂർണ്ണ പിന്തുണ കൊടുത്തു
നാട്ടുകാരുടെ സുഖ ദുഖങ്ങളുടെ കൂടെ ഈ നാടുമായി അലിഞ്ഞു ചേർന്ന് പോയി ദിലീപ്... മാസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല..സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിലേക്ക് ചേക്കേറുമ്പോൾ മനസ്സിൽ ഒരുപാട് വ്യാകുലതകൾ ഉണ്ടായിരുന്നു ദിലീപിന്.... പക്ഷെ
സ്വന്തം നാടിനേക്കാൾ ഈ നാട് ദിലീപിനെ സ്നേഹിക്കുന്നുണ്ട് എന്ന് തിരിച്ചറിയുമ്പോൾ....ദിലീപ് അതിൽ ആനന്ദം കണ്ടെത്തുകയാണ്...
നാട്ടുകാരുടെ പേരും വീട്ടുപേരുമൊക്കെ ഇപ്പോൾ ദിലീപിന് കാണാപ്പാഠമാണ്
അങ്ങിനെയിരിക്കെ
ദിലീപിന്റെ മനസ്സിൽ ഏതാണ്ട് ഇരുപത് വയസ്സ് തോന്നിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടി കയറി കൂടി....
ഒന്നിടവിട്ട ദിവസങ്ങളിൽ ആ പെൺകുട്ടിയുടെ പേരിലേക്ക് ലെറ്റർ ഉണ്ടാവും .....
ആ വീട്ടിലേക്ക് ലെറ്ററും കൊണ്ട് പോവാൻ ദിലീപിന് നല്ല ആവേശമാണ്
ചില ദിവസങ്ങളിൽ രണ്ട് ലെറ്റർ ഉണ്ടാവും അവളുടെ പേരിൽ... അപ്പോൾ ആ ദിവസം ഒന്ന് മാത്രം അവളുടെ വീട്ടിൽ എത്തിച്ചു കൊടുക്കും...ഒന്ന് അവിടെ കയ്യിൽ
സൂക്ഷിച്ചു വെക്കും
അത് കൊടുക്കാനായി
അടുത്ത ദിവസവും അവിടെ പോവാം അവളെ കാണാം...
ദിവസം കഴിയും തോറും അവളെ പറ്റിയുള്ള ചിന്തകൾ കൂടി കൂടി വരികയാണ്
സമ്പന്ന കുടുംബത്തിലെ പെണ്ണിനെ മോഹിച്ചിട്ട് ഒരു കാര്യവുമില്ല എന്നറിയാം എന്നാലും അവളോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ടു നടക്കാൻ ആരുടെയും സമ്മദം ഇവിടെ ആവശ്യമില്ലാലോ...
ഏതായാലും മാഷോട് കാര്യങ്ങൾ തുറന്നു പറയാം....
"നീ എന്താണ് പറയുന്നത്...ഇഷ്ടം എന്നത് ആർക്കും ആരോടും തോന്നുന്ന വികാരമാണ്.. അതിന് ആരുടെയും സമ്മതം വേണ്ടാ
പക്ഷെ ആ ഇഷ്ടം ഇഷ്ടം മാത്രമായിരിക്കണം സ്വന്തം ആക്കാനുള്ള ഇഷ്ടമാവുമ്പോൾ പല ഘടകങ്ങളും നമ്മൾ തീർച്ചയായും നോക്കേണ്ടതായിട്ടുണ്ട്....
ആ കുട്ടിയെ ഇവിടെ എല്ലാവർക്കും അറിയാം..വലിയ വീട്ടിലെ കുട്ടിയാണ് എന്നുള്ള അഹങ്കാരം ഒട്ടും തന്നെ അവളിൽ ഇല്ല... പക്ഷെ ആ കുട്ടിയുടെ അച്ഛൻ മുൻ ദേഷ്യകാരനാണ്
നിനക്ക് അവളെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് അവരോട് പറഞ്ഞാൽ... അവരുടെ സമീപനം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ....
കോടി കണക്കിന് രൂപയുടെ ആസ്തി... ബംഗ്ളാവ് പോലെയുള്ള വീട്... സുന്ദരിയായ മകൾ.....
കേവലം ഒരു പോസ്റ്റമാൻ ആയ നിങ്ങൾക്ക് മകളെ കെട്ടിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ യുക്തിക്ക് നിരക്കുന്നതല്ല "
മാഷ് ഇങ്ങിനെ പറഞ്ഞപ്പോൾ ദിലീപിന്റെ മനസ്സ് വല്ലാതെ വേദനിച്ചുവെന്ന് ദിലീപിന്റെ മുഖഭാവം കണ്ടാൽ അറിയാം.....
മാഷ് പറഞ്ഞത് ശരിയാണ്...അർഹത എന്ന മാനദണ്ഡം നോക്കാതെ വെറുതെ ഇഷ്ടപ്പെട്ടു കാര്യമില്ല...
മാത്രമല്ല കഴിഞ്ഞ ആഴ്ച അമ്മയെ വിളിച്ചപ്പോൾ അമ്മ പറഞ്ഞത്
മോനെ നിനക്ക് വേണ്ടി അമ്മ ഒരു പെണ്ണിനെ കണ്ടിട്ടുണ്ട്... മോൻ അടുത്ത തവണ നാട്ടിൽ വന്നാൽ അവളെ പോയിട്ട് കാണണമെന്ന്
എന്റെ അമ്മ...ആ ആഗ്രഹവും മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടാവും
അതിനിടയിൽ ഇങ്ങിനെ ഒരിഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നത് ശരിയല്ല
മനസ്സിൽ കുടിയേറിയ ഇഷ്ടത്തെ മറക്കാൻ ശ്രമിക്കുകയാണ് ദിലീപ്
ദിവസങ്ങൾ ശേഷം...
പോസ്റ്റിൽ വന്ന കത്തുകൾ എടുത്ത് ഫയലിൽ വെക്കുമ്പോളാണ് ഒരു കത്ത് ശ്രദ്ധയിൽ പെട്ടത്....
നല്ല കയ്യക്ഷരത്തിൽ കവറിന്
പുറത്ത് ഇങ്ങിനെ എഴുതിയിരിക്കുന്നു
Dileep post master chinnakkal post ofice via kottayam
ഇതാരാണ് എനിക്ക് കത്ത് അയക്കുന്നത്... അമ്മ കത്ത് അയച്ചാൽ അത് ഫോണിൽ പറയുമല്ലോ...
അയക്കുന്ന ആളുടെ അഡ്രെസ്സ് മുകളിലെഴുതിയിട്ടില്ല
ചിലപ്പോൾ ഉള്ളിൽ എഴുതികാണും അഡ്രെസ്സ്
ഏതായാലും കത്ത് പൊളിച്ചു നോക്കാം.....
കത്ത് പൊളിച്ച വായിച്ച ദിലീപിന്റെ മുഖത്ത് ചിരിയാണ് വന്നത്
കത്തിലെ വാചകം ഇങ്ങിനെയായിരുന്നു.....
"ഒത്തിരി ഇഷ്ടമാണ് ഈ മൊഞ്ചൻ സാറിനെ.... ഈ സാറിനോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി...
മനസ്സ് തുറന്നിട്ട് സാറോട് എന്റെ ഇഷ്ടം പറയാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ....
അടുത്ത കത്തിൽ ബാക്കി പറയാം സാറെ I LOVE YOU"
ആ കത്ത് ചുരുട്ടി പോക്കറ്റിലേക്കിട്ട ദിലീപ് അവന്റെ ജോലി ആരംഭിച്ചു
രാത്രി താമസ സ്ഥലത്ത് എത്തിയപ്പോൾ ദിലീപ് ആ കത്ത്...മാഷിന് കാണിച്ചു കൊടുത്തു... മാഷ് അത് കണ്ടിട്ട് കുറേ നേരം ചിരിച്ചു
"എടാ ദിലീപേ..നീ ഒരു സുന്ദരനാണെന്ന് ഈ നാട്ടുകാർക്ക് എല്ലാവർക്കും അറിയാം... സ്വാഭാവികമായും നിന്റെ സൗന്ദര്യത്തിൽ പലർക്കും അസൂയ ഉണ്ടാവും...അവർ നിനക്കിട്ടു പണി തരുന്നതായിരിക്കും."
"മാഷേ അങ്ങിനെയൊക്കെ ഉണ്ടോ ബാക്കി അടുത്ത കത്തിൽ പറയാം എന്ന് പറഞ്ഞിട്ടുണ്ട് ... നോക്കാം അതിൽ അയക്കുന്ന ആളുടെ വിവരങ്ങൾ ഉണ്ടോ എന്ന്."
ഉറക്കം വരുന്നില്ലാലോ ഈശ്വരാ
ആരാണത്.... മനപ്പൂർവം ആരെങ്കിലും കളിയാക്കുന്നതാവുമോ... എങ്കിൽ അത് ആരാണ്... ഈ നാട്ടിൽ എനിക്ക് ശത്രുക്കളായിട്ട് ആരെങ്കിലും ഉണ്ടോ
ഹേയ്... അതിന് വഴിയില്ല...
രണ്ടു ദിവസങ്ങൾക്ക് ശേഷം ഓഫീസിൽ കത്തുകൾ ഫയലിലേക് ഒതുക്കി വെക്കുമ്പോൾ..അന്നത്തെ അതേ കൈയക്ഷരത്തിൽ വീണ്ടുമൊരു കത്ത്....
ദിലീപിന്റെ മനസ്സിൽ ആകാംഷയും ജിജ്ഞാസയും സംഗമിക്കുകയാണ്
പതിയെ ദിലീപ് ആ കവർ പൊളിച്ചു
അതിലെ വാചകങ്ങളിലേക് കണ്ണോടിക്കുകയാണ്....
"സ്നേഹപൂർവ്വം ദിലീപേട്ടന്
എന്റെ ലെറ്റർ വായിച്ചു നിങ്ങൾ അമ്പരന്നു കാണും അല്ലേ
ആരാണ് ഞാൻ...എന്ന ചോദ്യം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടാവും അല്ലേ...നിങ്ങളുടെ ആ നെഞ്ചിടിപ്പ് എനിക്ക് ഇവിടെ നിന്നും കാണാൻ കഴിയുന്നുണ്ട്... ഞാൻ ഇവിടെയാണെങ്കിലും എന്റെ മനസ്സ് സാറുടെ കൂടെ തന്നെയുണ്ട്...
ഊണിലും ഉറക്കിലും ഈ സുന്ദരൻ മാത്രമാണിപ്പോൾ....
വാക്കുകൾക്ക് കൊണ്ട് വർണ്ണിക്കാൻ പറ്റാത്തത്രയും ഇഷ്ടമാണ് ദിലീപേട്ടാ നിങ്ങളോട്.... എന്റെ ഇഷ്ടം പൂവണിയാൻ ഞാൻ അമ്പലത്തിൽ വഴിപാട് നേർച്ചയാക്കിയിട്ടുണ്ട്...
രണ്ട് ദിവസം മുമ്പ് നിങ്ങളെ ഞാൻ കണ്ടിരുന്നു... ആ വായന ശാലയ്ക്ക് അടുത്ത് നിന്നു കൊണ്ട് വേറെ ഒരാളോട് സംസാരിക്കുന്നത്...
ആ ക്രീം കളർ ഷർട്ട് നിങ്ങൾക്ക് നന്നായിട്ട് ചേർച്ചയുണ്ട്
നിങ്ങളുടെ ഒരു നോട്ടം ഞാൻ ആഗ്രഹിച്ചു പക്ഷെ... നിങ്ങൾ എന്നെ നോക്കുന്നെയില്ല...
നിങ്ങളുടെ ആ കൈകൾ
പിടിച്ച് നടക്കാൻ ഒത്തിരി മോഹമുണ്ടെനിക്ക്....
അടങ്ങാത്ത എന്റെ മോഹങ്ങൾക് വിലങ്ങു തടിയായി
പലതും ഉണ്ട്... എല്ലാം തരണം ചെയ്‌തെങ്കിലും ഈ സാറിനെ സ്വന്തമാക്കണം എന്നുള്ള ഒരേ ഒരു ആഗ്രഹം മാത്രമേ ഇപ്പോൾ എന്റെ മനസ്സിലുള്ളൂ........
സ്നേഹത്തോടെ തൽകാലം നിർത്തുന്നു... ഐ ലവ് യു ചക്കരേ"
ആ കത്ത് പോക്കറ്റിലേകിട്ട് ദിലീപ് ജോലി തുടങ്ങി....
പതിവിന് വിപരീതമായി ദിലീപ് ജോലി കഴിഞ്ഞു നേരെ താമസ സ്ഥലത്തേക്ക് പോയി.....
.............തുടരും.......
ഇതിന്റെ ബാക്കി
ഒരു ഭാഗം കൂടി ഉണ്ടാവും
സസ്നേഹം...
ഫൈസൽ സറീനാസ്...
uriyaadum payyan uuma kathth

0 Comments
Post a Comment