*ജഹ്ഫറുബ്നുൽ അബീത്വാലിബ്*
     
         *(റ) ചരിത്രം*           
*💚~~~~~~🌼 📗 🌼~~~~~~💚*

 *PART:1💧[ മുഖവുര]*

*💥...بسم الله الرحمن الرحيم... *     
*സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ  അള്ളാഹുവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു ...☝️*

    *💚കഥകളുടെ📗 കിതാബ്‌ 💚*
           ```🌙⚡islamic.Group```
 jahfaru ibinu abeethwalib
jahfar binu abuuthwalib

_കിതാബുകളുമായി പ്രവാചകന്മാർ വന്നു അവർ അല്ലാഹുവിന്റെ കൽപനകൾ ജനങ്ങളെ പഠിപ്പിച്ചത്_ ഗ്രന്ഥങ്ങളിലൂടെയാണ് എല്ലാ പ്രസ്ഥാനങ്ങളും പ്രത്യയ ശാസ്ത്രങ്ങളും തങ്ങളുടെ ആശയ പ്രചാരണത്തിന് പ്രധാന ഉപാധിയാക്കുന്നത് ഗ്രന്ഥങ്ങൾ തന്നെ പ്രസ്തുത സത്യം നമ്മെ ബോധ്യപ്പെടുത്തുന്നത് വായനയുടെ പങ്ക് വളരെ വലുതാണ് നമുക്ക് ഇനിയും ഒട്ടേറെ വായിക്കാനുണ്ട് നിങ്ങൾ നാളെ മുതൽ വായിക്കുന്നത് ഷെയർ ചെയ്യുന്നത് ജഹ്ഫറുബ്നുൽ അബീത്വാലിബിന്റെ (റ) ചരിത്രമാണ് രൂപത്തിൽ നബി  (സ)യോട് ഏറ്റവും സാമ്യം പുലർത്തിയ വ്യക്തിത്വം ഈ ചരിത്രം ഇസ്ലാമിന്റെ ആവിർഭാവ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതൊടൊപ്പം സഹോദര സമുദായക്കാരോട് സ്നേഹത്തോടെ വർത്തിക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുന്നു മഹാന്മാരെക്കുറിച്ചു പഠിക്കാനും അവരുടെ വഴി പിൻപറ്റാനും നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
_നന്നായി വായിക്കുക ചരിത്രം ഉൾക്കൊള്ളുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.._

_അബ്ദുൽ മുത്വലിബ് മക്കയുടെ നായകൻ സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള നേതാവ് കഹ്ബാലയത്തിന്റെ തൊട്ടടുത്തുള്ള ഇരുനില മാളികയിലാണ് താമസം എപ്പോഴും_ ആൾത്തിരക്കുള്ള വീട് അബ്ദുൽ മുത്വലിബിന്റെ പിതാവ് ഹാശിം ആയിരുന്നു അക്കാലത്തെ മക്കക്കാരുടെ വലിയ നേതാവ് അബ്ദുൽ മുത്വലിബിന്റെ മാതാവ് സൽമ സൽമയുടെ വീട് യസ്രിബിലാണ് ഇന്നത്തെ മദീന പട്ടണത്തിന്റെ അക്കാലത്തെ പേര് യസ്രബ് എന്നായിരുന്നു മക്കക്കാരനായ ഹാശിം യസ്രിബുകാരിയായ സൽമയെ വിവാഹം ചെയ്തു അക്കാലത്ത് അതൊരു മഹാസംഭവമായിരുന്നു എത്രയോ തലമുറകൾ ആ വിവാഹത്തിന്റെ കഥ പറയുമായിരന്നു ആവേശത്തിലും ആഹ്ലാദത്തിലും പറഞ്ഞു തുടങ്ങുന്ന കഥ ദുഃഖത്തിലാണ് ചെന്നവസാനിക്കുക

ഒരിക്കൽ ഹാശിം വലിയൊരു സംഘത്തോടൊപ്പം ശാമിലേക്ക് കച്ചവടത്തിനു പോയി ഇത്തവണത്തെ കച്ചവടം വൻ വിജയമായിരുന്നു നല്ല ലാഭം കിട്ടി മക്കത്തേക്കു വേണ്ട സാധനങ്ങൾ വാങ്ങി ആഹ്ലാദപൂർവ്വം മടക്കയാത്ര തുടങ്ങി യസ്രബ് വഴിയാണ് വരുന്നത് യസ്രിബിലെത്തിയ സംഘം അവിടെ താവളമടിച്ചു പട്ടണം ചുറ്റിക്കണ്ടു കച്ചവട കേന്ദ്രങ്ങൾ സന്ദർശിച്ചു ഒരു സന്ദർശന വേളയിലാണ് സൽമയെ കണ്ടുമുട്ടിയത് ഇരുവരും കണ്ടു ഇഷ്ടമായി പിന്നെ വിവാഹലോചനയായി ഉറപ്പിക്കലായി ആകെ ആഹ്ലാദമായി സൽമ മക്കയുടെ നായകൻ ഹാശിമിന്റെ ഭാര്യയായി ഈ വിവാഹത്തിന്റെ കഥയാണ് തലമുറകൾ ആവേശപൂർവ്വം പറഞ്ഞു തുടങ്ങിയത് സൽമയെ മക്കാ പട്ടണം ആവേശപൂർവ്വം സ്വാഗതം ചെയ്തു സൽമയെ കാണാൻ പെണ്ണുങ്ങളുടെ സംഘങ്ങൾ വന്നുകൊണ്ടിരുന്നു കുലീന വനിതകളുടെ എത്രയെത്ര സംഘങ്ങൾ സൽമ കഹ്ബാലയം കണ്ടു ത്വവാഫ് ചെയ്യുന്ന മനുഷ്യരെ കണ്ടു കഹ്ബാലയത്തിനു ചുറ്റും ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതം കണ്ടു ഉക്കാള് മാർക്കറ്റിന്റെ ആരവം കേട്ടു കവിയരങ്ങുകളുടെ ആവേശം കണ്ടു നുരഞ്ഞുപൊങ്ങുന്ന മദ്യചഷകങ്ങൾക്കു ചുറ്റും ആർത്തിയോടെ വന്നുകൂടിയ കുടിയന്മാരെ കണ്ടു മക്കക്കാരെ മനസ്സറിഞ്ഞു സ്നേഹിച്ച നായിക സൽമ മാസങ്ങൾ കടന്നുപോയപ്പോൾ മക്കയിലെ കുലീന വനിതകൾ ആ സന്തോഷവാർത്തയറിഞ്ഞു നായിക ഗർഭിണിയായിരിക്കുന്നു ഖുറൈശികൾക്കാകെ സന്തോഷം അഭിമാനം നായിക ആൺകുഞ്ഞിനെ പ്രസവിക്കണം എങ്കിൽ അഭിമാനം പതിന്മടങ്ങായി ഉയരും ആൺകുഞ്ഞിനെ പ്രസവിക്കുമോ ? പ്രതീക്ഷയുണ്ട് പ്രാർത്ഥനയും ചടങ്ങുകൾ പലതുണ്ട് എല്ലാം മുറപോലെ നടക്കണം പാരിതോഷികങ്ങൾ പലഹാരക്കുട്ടകൾ പുതുവസ്ത്രങ്ങൾ സുഗന്ധദ്രവ്യങ്ങൾ സദ്യകൾ നീണ്ടുപോകുന്ന ആചാരങ്ങൾ സൽമയുടെ ബന്ധുക്കൾ വരും അവരെ സ്വീകരിക്കണം സൽക്കരിക്കണം ഒടുവിൽ ചടങ്ങുകൾ തീരുമ്പോൾ സൽമയെ അവർ കൊണ്ടു പോവും പിന്നെ പ്രസവം കഴിഞ്ഞാണ് മടങ്ങിവരിക അതുവരെ ഹാശിമിന്റെ മനസ്സിലും മക്കായുടെ മനസ്സിലും വിരഹവേദന നിറഞ്ഞുനിൽക്കും മാസങ്ങൾ കടന്നുപോയി സൽമ വലിയ വയറുമായി നടന്നു ബന്ധുക്കൾ വരാൻ സമയമായി സ്വീകരണച്ചടങ്ങുകൾക്ക് രൂപം നൽകപ്പെട്ടു  യസ്രിബിൽ നിന്നുള്ള ഒട്ടകങ്ങളെത്തി ഹാശിമിന്റെ തറവാട് പടിക്കൽ അവ മുട്ടുകുത്തി ഒട്ടകക്കൂടാരങ്ങളിൽ നിന്ന് മഹനീയ വനിതകൾ ഇറങ്ങിവന്നു വിഭവങ്ങളുടെ ചുമടുകളും അവർ സൽമയെ കെട്ടിപ്പിടിച്ചു സ്നേഹവും വാത്സല്യവും നൽകി ഗർഭകാല വിശേഷങ്ങൾ ചോദിച്ചറിഞ്ഞു വിരുന്നുകാരുടെ രാവുകൾ സദ്യകളും സംഭാഷണങ്ങളും സ്നേഹപ്രകടനങ്ങളും നടന്നു കഹ്ബാലയത്തിന്റെ ചാരത്തുകൂടി കടന്നുപോയ മനോഹര സദ്യകൾ  ചടങ്ങുകൾ അവസാനിക്കുകയായി സൽമ ഉടുത്തൊരുങ്ങി ഗർഭിണി ഇറങ്ങുകയാണ് കണ്ണുകൾ ഈറനണിഞ്ഞു നനഞ്ഞ നയനങ്ങളുയർത്തി ഭൽത്താവിനെ നോക്കി കണക്കില്ലാതെ സ്നേഹ വാത്സല്യങ്ങൾ വാരിക്കോരിത്തന്ന കരുണ നിറഞ്ഞ നായകൻ ഹാശിം ധീരനായ ഹാശിമിന്റെ  കണ്ണുകളും നിറഞ്ഞു മെല്ലെ വളരെ സവാധാനത്തിൽ സൽമ ഒട്ടകക്കട്ടിലിൽ കയറി കൂടെ മറ്റുള്ളവരും കയറി വിശാലമായ മണൽപ്പരപ്പിലൂടെ ഒട്ടകക്കൂട്ടം നടന്നുപോയി മക്കാപട്ടണം നെടുവീർപ്പിട്ടു സൽമ അകന്നുപോയി പടിഞ്ഞാറൻ ചക്രവാളത്തിൽ അസ്തയത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി അറബിക്കടലിലെ തിരമാലകൾ ആമോദത്തിമിർപ്പിലാണ് അസ്തമയ സൂര്യനെ ആലിംഗനം ചെയ്തു സ്വീകരിക്കാൻ ആർത്തി പൂണ്ട് ഇളകി മറിയുകയാണ് അറബിക്കടൽ ഒരു പകൽ കൂടി എരിഞ്ഞടങ്ങി ചെമന്നു തുടുത്ത സൂര്യൻ അറബിക്കടലിൽ ആഴത്തിലേക്ക് താഴ്ന്നുപോയി സന്ധ്യയുടെ നേർത്ത ആവരണം മക്കയെ മൂടി സൽമയില്ലാത്ത സന്ധ്യ നായിക പോയ തറവാട് മൂകമായി വേർപാടിന്റെ വേദന നിറഞ്ഞ നാളുകൾ കടന്നു പോയി വീണ്ടും കച്ചവടത്തിന്റെ സീസൺ വരികയായി മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെടുന്ന ശാമിലേക്ക് ശാമിൽ നിന്നുള്ള മടക്കയാത്ര യസ്രിബിയിലെത്തിയാൽ സൽമയുടെ തറവാട്ടിൽ പോവാം സൽമയെ കൺനിറയെ കാണാം അപ്പോഴേക്കും സൽമാ പ്രസവിച്ചിട്ടുണ്ടിവും കുഞ്ഞിനെയും കാണാം ഹാശിമിന്റെ മനസ്സിൽ മോഹങ്ങൾ മൊട്ടിട്ടു മക്കയിൽ നിന്ന് ഖാഫില പുറപ്പെട്ടു വിശാലമായ മരുഭൂമി മുറിച്ച് കടന്നുപോവണം രാപ്പകലുകൾ മാറിമാറി വന്നു തലമുറകൾ പറഞ്ഞ കഥയിൽ ദുഃഖം കലരുന്നതിവിടെയാണ് ഹാശിം നേതൃത്വം നൽകുന്ന സംഘം കച്ചവടം കഴിഞ്ഞ് മടങ്ങുകയാണ് ഗാസ എന്ന സ്ഥലം ഹാശിമിന് തളർച്ച ബാധിച്ചു രോഗബാധിതനായി വിശ്രമവും പരിചരണവും ഫലം ചെയ്തില്ല മക്കായുടെ ശക്തനായ നേതാവ് അവിടെ വെച്ച് അന്ത്യശ്വാസം വലിച്ചു ഹാശിം ചരിത്രത്തിന്റെ ഭാഗമായി സൽമ യസ്രബിലെ തറവാട്ടിൽ ഒരാൺകുഞ്ഞിനെ പ്രസവിച്ചു ആ കുഞ്ഞാണ് ചരിത്രം ആദരവോടെ ഓർക്കുന്ന അബ്ദുൽ മുത്വലിബ് കുട്ടി യസ്രിബിൽ വളർന്നു പിന്നെ മക്കത്ത് വന്നു അബ്ദുൽ മുത്വലിബിന്റെ ചരിത്രത്തിലെ ഏടുകളെല്ലാം വളരെ നിർണായകമാണ് മക്കയിലെ സാമൂഹിക ജീവിതത്തിൽ അത് വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്....

*_തുടരും ... ഇന്‍ശാ അള്ളാഹ് ...💫_*

*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*



*ജഹ്ഫറുബ്നുൽ അബീത്വാലിബ്*
                *(റ) ചരിത്രം*           
*💚~~~~~~🌼 📗 🌼~~~~~~💚*
*💥Part : 02💥*
*കൂട്ടുകുടുംബം*
       

*💚കഥകളുടെ📗 കിതാബ് 💚*


_അബ്ദുൽ മുത്വലിബ് മക്കായുടെ അഭിമാനമായി വളർന്നു വന്നു ധീരനും ബുദ്ധിമാനുമാണ് ഏത് സങ്കീർണ പ്രശ്നവും ബുദ്ധിപരമായി കൈകാര്യം ചെയ്യും ഗോത്രങ്ങൾക്കിടയിൽ പൊങ്ങിവരുന്ന പ്രശ്നങ്ങളും തർക്കങ്ങളും സംഘർഷത്തിലേക്കെത്തിക്കാതെ പരിഹരിക്കും_

വിവാഹാലോചനകൾ പലതും വരാൻ തുടങ്ങി മക്കയുടെ നായകന്റെ പദവിക്കൊത്ത സഹധർമ്മിണിയെ വേണം അന്വേഷണത്തിനൊടുവിൽ മിടുമിടുക്കിയായ ചെറുപ്പക്കാരിയെ കണ്ടെത്തി സംറാഹ് ബുദ്ധിമതിയും സുന്ദരിയുമായ സംറാഹ് അബ്ദുൽ മുത്വലിബിന്റെ ജീവിത പങ്കാളിയായിത്തീർന്നു ഭർത്താവിന്റെ പൊതുപ്രവർത്തനങ്ങൾക്കെല്ലാം അവർ പ്രചോദനമായി മാറി ഏറെക്കഴിയുംമുമ്പെ സംറാഹ് ഗർഭിണിയായി നാട്ടുനടപ്പുകളെല്ലാം മുറപോലെ നടന്നു ആൺകുഞ്ഞിനുവേണ്ടി ആർത്തിയോടെ കാത്തിരിക്കുന്ന കാലം സംറാഇന്റെ പ്രസവം ഖുറൈശി ഗോത്രത്തെ ആഹ്ലാദംകൊള്ളിച്ചു കാരണം അത് ആൺകുഞ്ഞായിരുന്നു ആദ്യത്തെ കൺമണി ആൺകുഞ്ഞ് കുഞ്ഞിന് ഹാരിസ് എന്നു പേരിട്ടു  അബ്ദുൽ മുത്വലിബ് പിന്നീടൊരു വിവാഹം ചെയ്തു പ്രസിദ്ധനായ അംറുബ്നു ആയിദിന്റെ മകൾ ഫാത്വിമയാണ് വധു നവവധുവുമൊത്തുള്ള ജീവിതം വളരെ സന്തോഷകരമായിരുന്നു ഫാത്വിമ ഒമ്പത് മക്കളെ പ്രസവിച്ചു ഓരോ പ്രസവം നടക്കുമ്പോഴും അബ്ദുൽ മുത്വലിബിന് ഭാര്യയോടുള്ള സ്നേഹം കൂടിക്കൂടി വന്നു ഓരോ പ്രസവം കഴിയുംതോറും അവരുടെ അംഗലാവണ്യം കൂടിക്കൂടി വരുന്നതായിട്ടാണ് തോന്നിയത് നാല് പുത്രന്മാരെയും അഞ്ച് പുത്രിമാരെയുമാണ് ഫാത്വിമ പ്രസവിച്ചത് പുത്രന്മാർ ഇവരൊക്കെയാണ്  അബ്ദുൽ കഹ്ബ, സുബൈർ,  അബ്ദുല്ല,  അബൂത്വാലിബ്, പുത്രിമാർ ഇവരാകുന്നു ഉമ്മു ഹഖീം, ആതിക, ബർറ ,ഉമൈമ ,അർവ

നബി  (സ)തങ്ങളുടെ പിതാവായ അബ്ദുല്ലയും അബൂത്വാലിബും ഒരേ മാതാവിന്റെ മക്കളാകുന്നു അബൂത്വാലിബിന്റെ യഥാർത്ഥ പേര് അബ്ദുമനാഫ് എന്നാകുന്നു അദ്ദേഹത്തിന് ത്വാലിബ് എന്ന മകൾ ജനിച്ചു അങ്ങനെ അദ്ദേഹം അബൂത്വാലിബ്  (ത്വലിബിന്റെ പിതാവ് ) എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി അബ്ദുല്ലയും അബൂത്വാലിബും ഉന്നത സ്വഭാവഗുണങ്ങളുള്ളവരായിരുന്നു ഇസ്ലാമിക ചരിത്രത്തിൽ വളരെ പ്രസിദ്ധനായ അബ്ബാസ്  (റ) അവർകൾ അബ്ദുൽ മുത്വലിബിന്റെ മകനാണല്ലോ ? ഇദ്ദേഹത്തെ പ്രസവിച്ചത് ആരാണ്?

അബ്ദുൽ മുത്വലിബിന്റെ മറ്റൊരു ഭാര്യയായ നുത്തൈല ഇവർക്ക് വേറെയും മക്കൾ ജനിച്ചിട്ടുണ്ട് ആദ്യം പ്രസവിച്ച ളിറാർ എന്ന മകൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി മറ്റൊരു മകനായിരുന്നു ഖുസം ആ കുട്ടിയും നേരത്തെ മരിച്ചുപോയി അബ്ബാസ്  (റ) മാത്രം ബാക്കിയായി നബി(സ)തങ്ങൾക്ക് തണലേകിയ മഹാൻ നബി(സ) തങ്ങളോട് കഠിനമായ ശത്രുത വെച്ചു പുലർത്തിയ ധിക്കാരിയാണല്ലോ അബൂലഹബ് ഇസ്ലാമിന്റെ കൊടിയ ശത്രുവായ അബൂലഹബിന്റെ പിതാവ് അബ്ദുൽ മുത്വലിബ് തന്നെ മാതാവ് ആരാണ്?  ലുബ്ന എന്ന ഭാര്യ ലുബ്ന ആൺകുഞ്ഞിനെ പ്രസവിച്ചപ്പോൾ ഗോത്രത്തിലാകെ ആഹ്ലാദമായിരുന്നു കുഞ്ഞിന് അബ്ദുൽ ഉസ്സ എന്ന് പേരിട്ടു പിന്നീടാണ് അബൂലഹബ് എന്ന പേര് വന്നത് ഇസ്ലാമിക ചരിത്രത്തിലെ വീരനായകൻ അസദുൽ ഇലാഹി അല്ലാഹുവിന്റെ സിംഹം റസൂലുല്ലാഹിയുടെ സിംഹം ഹംസ (റ) വീരനായിക സ്വഫിയ (റ) എന്നിവരും അബ്ദുൽ മുത്വലിബിന്റെ മക്കളാകുന്നു ഇവരുടെ മാതാവ് ആര് ?
ഹാല എന്ന ഭാര്യ ഹാല മൂന്നു പുത്രന്മാരെ പ്രസവിച്ചിട്ടുണ്ട് ഹംസ, മുഖവ്വം  ഹജൽ , പുത്രി സ്വഫിയ

കുറെ ഭാര്യമാർ ധാരാളം മക്കൾ വലിയൊരു കൂട്ടുകുടുംബം ഓരോ ഭാര്യയുടെയും ബന്ധുക്കൾ വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒത്തുചേരും വലിയൊരു സദസ്സ് തന്നെ രൂപം കൊള്ളും ഇനി നമുക്ക് അബൂത്വാലിബിനെക്കുറിച്ചാണ് പറയാനുള്ളത് സുമുഖനും സൽഗുണ സമ്പന്നനുമായ ചെറുപ്പക്കാരൻ ഉദാരമതിയാണ് ആർക്കും ഏത് സമയത്തും അബൂത്വാലിബിനെ സമീപിക്കാം സഹായം ചോദിക്കാം ചോദിച്ചു വരുന്നവരെ വെറുതെ അയക്കില്ല അബ്ദുൽ മുത്വലിബ് മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു പലയിടത്തും അന്വേഷണമായി പറ്റിയ പെണ്ണിനെ കണ്ടെത്തി അസദിന്റെ മകൾ ഫാത്വിമ
ഫാത്വിമ ബിൻത് അസദ് (റ)

ഹാശിം കുടുംബത്തിലെ പെണ്ണുങ്ങൾക്കെല്ലാം ഫാത്വിമയെ നന്നായി ഇഷ്ടപ്പെട്ടു അക്കാലത്തൊക്കെ അബ്ദുമനാഫ് എന്ന പേരിലാണ് ഫാത്വിമയുടെ ഭർത്താവ് അറിയപ്പെട്ടിരുന്നത് അബ്ദുമനാഫിന്റെയും ഫാത്വിമയുടെയും ദാമ്പത്യ ജീവിതം ആഹ്ലാദം നിറഞ്ഞതായിരുന്നു കുടുംബത്തിലൊക്കെ വിരുന്നുപോയി സ്നേഹവും വാത്സല്യവും വേണ്ടുവോളം കിട്ടി പിന്നെ ബന്ധുക്കൾ സന്തോഷവാർത്തയറിഞ്ഞു ഫാത്വിമ ഗർഭിണിയായിരിക്കുന്നു ഫാത്വിമ  ആൺകുഞ്ഞിനെ പ്രസവിക്കുമെന്ന് ബന്ധുക്കൾ പ്രതീക്ഷിച്ചു പ്രതീക്ഷ തെറ്റിയില്ല ആൺകുഞ്ഞിനെ പ്രസവിച്ചു എല്ലാവരും ഏറെ ആഹ്ലാദിച്ച ദിവസമായിരുന്നു അത് കുഞ്ഞിന് പേരിട്ടു ത്വാലിബ് അന്ന് അബ്ദുമനാഫിന് പുതിയ പേര് കിട്ടി അബൂത്വാലിബ് ത്വലിബിന്റെ ബാപ്പ അബൂത്വാലിബ് ഫാത്വിമ ദമ്പതികൾക്ക് നാല് പുത്രന്മാരും രണ്ട് പുത്രിമാരും ജനിച്ചു പുത്രന്മാർ ത്വലിബ് ,ഉഖൈൽ, ജഅഫർ, അലി എന്നിവരാകുന്നു

പുത്രിമാർ ഉമ്മുഹാനി ,ജുമാന എന്നിവരുമാകുന്നു അബൂത്വാലിബിന്റെ ഭാര്യ ഫാത്വിമ ഇസ്ലാം മതം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്റ പോവുകയും ചെയ്തിട്ടുണ്ട് എന്റെ മാതാവിനു ശേഷം ഇവരാണ് എന്റെ മാതാവ് നബി  (സ) തങ്ങൾ അവരെ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത് അവരോടുള്ള ബഹുമാനമാണ് ഈ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നത് ഇനി നമുക്ക് അബ്ദുലൂലയെക്കുറിച്ച് പറയാം

അബ്ദുല്ല സുമുഖനാണ് സൽസ്വഭാവിയാണ് മക്കക്കാർക്ക് വളരെ പ്രിയപ്പെട്ട ചെറുപ്പക്കാരൻ
അബ്ദുൽ മുത്വലിബ് മക്കളക്കൊണ്ടെല്ലാം വിവാഹം കഴിപ്പിച്ചു ഓരോ വിവാഹവും മക്കയിലി പ്രധാന സംഭവങ്ങളായിരുന്നു മക്കളെല്ലാം പ്രസിദ്ധരായ കച്ചവടക്കാരുമായിരുന്നു അബ്ദുല്ലക്ക് സൽഗുണ സമ്പന്നയായ യുവതിയെ വധുവായിക്കിട്ടി പേര് ആമിന അബ്ദുല്ലയും ആമിനയും അവരുടെ ദാമ്പ്യത്യ ജീവിതം ആരംഭിച്ചതേയുള്ളൂ കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളൂ കച്ചവട യാത്രയുടെ സമയമായി അബ്ദുല്ല ഖാഫിലയിൽ പോവുന്നു അതറിഞ്ഞപ്പോൾ ആമിനയുടെ കണ്ണുകൾ നിറഞ്ഞു ഇത്ര പെട്ടെന്ന് വേർപാടിന്റെ വേദനയോ? വിധി അങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു ഖബീലയിലെ കുലീന വനിതകൾ ദുർബലരാവാൻ പാടില്ല ഏത് സാഹചര്യവും തരണം ചെയ്യാൻ കഴിവു വേണം പതറിപ്പോവരുത് ചെറുപ്പക്കാരിയായ ആമിന സ്വയം നിയന്ത്രിക്കാൻ നോക്കി കണ്ണുകൾ തുടച്ചു ചുണ്ടിൽ പുഞ്ചിരി വരുത്തി ഭർത്താവിനെ സ്നേഹപൂർവ്വം യാത്രയാക്കി ഭർത്താവ് വീട്ടിൽ നിന്നിറങ്ങി ആമിന ആ പോക്ക് നോക്കിനിന്നു അകന്നകന്നു പോവുന്ന രൂപം ഒട്ടക സംഘം തയ്യാറായി നിൽക്കുന്നു ചരക്കുകൾ കയറ്റിക്കഴിഞ്ഞു    യാത്ര അയക്കാൻ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട് ആമിന അകലേക്ക് നോക്കി ഇല്ല ഭർത്താവിന്റെ രൂപം കാണാനേയില്ല ദുഃഖം അണപൊട്ടിയൊഴുകി കണ്ണുകൾ നിറഞ്ഞു തുളുമ്പി വിരഹ വേദന കൊണ്ട് പുളഞ്ഞുപോയി അന്ന് കച്ചവട സംഘം യാത്രയായി പകൽ പോയ്മറഞ്ഞു രാവിന്റെ വരവായി ഇരുൾ മുറ്റിയ രാവ് ആകാശ നീലിമയിൽ നക്ഷത്രങ്ങൾ മിഴി തുറന്നു ഒട്ട സംഘം അടിവെച്ചു നീങ്ങുന്നു അബ്ദുല്ലയുടെ മനസ്സിൽ ആമിനയുടെ മുഖം തെളിഞ്ഞു,,,,,,,

*_തുടരും ... ഇന്‍ശാ അള്ളാഹ് ...💫_*

*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_
           *(S) Islamic_*
~{WhatsApp Group}~
 
   *_👉🔴 ADMIN POST ONLY🔴👈_*
   ● ۩▬▬▬▬▬❁☆❁▬▬▬▬▬۩ ●



*ജഹ്ഫറുബ്നുൽ അബീത്വാലിബ്*
                   *(റ) ചരിത്രം*           

*💚~~~~~~🌼 📗 🌼~~~~~~💚*


*💥Part : 03💥*

*ഒരു പുത്രന്റെ പിറവി.........*


_അറേബ്യൻ ഖബീലകളിൽ അതൊരു ചൂടുള്ള വാർത്ത തന്നെയാണ് കേട്ടവർ കേട്ടവർ ആഹ്ലാദംകൊള്ളും മറ്റുള്ളവരെ അറിയിക്കും പെണ്ണുങ്ങൾ കൂട്ടത്തോടെ വരും പെറ്റ തള്ളയെ അഭിനന്ദിക്കും_ പുരുഷന്മാർ പുത്രന്റെ പിതാവിനെ അഭിനന്ദനങ്ങൾകൊണ്ട് കോരിത്തരിപ്പിക്കും നല്ല അഴകുള്ള കുട്ടി അബ്ദുല്ലയുടെ മകൻ മുഹമ്മദിന്റെ അതേ അഴക് അതേ മുഖഛായ കണ്ണുകളും ,പുരികവും, നെറ്റിയുമെല്ലാം ആളുകൾ നോക്കിക്കാണുന്നു പ്രശസ്തനായിത്തീരും വളർന്നുവരുമ്പോൾ  മുഹമ്മദിന്റെ തനിപ്പകർപ്പായിരിക്കും വല്ലാത്ത രൂപസാദൃശ്യം അൽഅമീൻ ഇടക്കിടെ അബൂത്വാലിബിന്റെ വീട്ടിൽ ചൊല്ലും കൊച്ചു മോനെ കാണാൻ അവർ തമ്മിൽ വലിയ ഇഷ്ടത്തിലായി അൽ അമീൻ യാത്ര കഴിഞ്ഞ് വന്നാൽ അബൂത്വാലിബിന്റെ വീട്ടിൽ വരും കൊച്ചുമോനെ എടുത്ത് ഓമനിക്കും മോൻ വളരുകയാണ് എല്ലാവർക്കും പ്രിയങ്കരനായ ജഹ്ഫർ മോൻ ബാലനായി വളർന്നു വീട്ടിനകത്തും പുറത്തും ഓടിനടക്കും നല്ല ബുദ്ധിശക്തി ആരോഗ്യമുള്ള ശരീരം സൽസ്വഭാവം പിന്നീട് അബൂത്വാലിബിന് മറ്റൊരു മകൻ ജനിച്ചു അലി (റ) ചരിത്ര പുരുഷനായി വളർന്ന് നാലാം ഖലീഫയായിത്തീർന്ന അലി  (റ) അലിയും ജഹ്ഫറും വളരുന്ന വീട് ഒരിക്കൽ മക്കയിലും പരിസരങ്ങളിലും വമ്പിച്ച വരൾച്ച ബാധിച്ചു ജനങ്ങൾ വലിയ കഷ്ടപ്പാടിലായി അബൂത്വാലിബിന്റെ സാമ്പത്തിക നില വളരെ മോശമായിത്തീർന്നു വലിയൊരു കുടുംബത്തെ നോക്കണം അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിത്തീർന്നു അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസ് സാമ്പത്തികശേഷിയുള്ള ആളാണ് ഒരു ദിവസം അദ്ദേഹത്തെ കാണാൻ അൽ അമീൻ വന്നു അൽ അമീൻ ഇങ്ങനെ പറഞ്ഞു : താങ്കളുടെ സഹോദരൻ അബൂത്വാലിബ് വളരെ ബുദ്ധിമുട്ടിലാണ് നാട്ടിലാകെ പട്ടിണിയും ദാരിദ്ര്യവുമാണ് അദ്ദേഹത്തിന്റെ കുടുംബഭാരം ലഘൂകരിക്കാൻ നമുക്കൊന്നു ശ്രമിച്ചുകൂടേ ? അബ്ബാസിന്റെ മറുപടി ഇങ്ങനെ;  നീ പറഞ്ഞത് ന്യായമായ കാര്യമാണ് അദ്ദേഹത്തെ സഹായിക്കാൻ നമുക്കെങ്ങനെ കഴിയും അദ്ദേഹത്തിന്റെ ഒരു മകനെ ഞാൻ വളർത്താം ഒരു മകനെ നിങ്ങളും വളർത്തണം അതാണെന്റെ നിർദേശം ഞാൻ സമ്മതിച്ചിരിക്കുന്നു എങ്കിൽ നമുക്കദ്ദേഹത്തെ ചെന്ന് കണ്ട് സംസാരിക്കാം ഇരുവരും നടന്നു അബൂത്വാലിബിന്റെ വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു കേട്ടപ്പോൾ ആശ്വാസം തോന്നി ജഹ്ഫർ എന്ന കുട്ടിയെ അബ്ബാസ് ഏറ്റെടുത്തു അലി എന്ന കുട്ടിയെ അൽ അമീനും ഏറ്റെടുത്തു ജീവിതത്തിന്റെ ഗതിമാറ്റം ഇവിടെ ആരംഭിക്കുന്നു  സമ്പന്നനായ അബ്ബാസിന്റെ വീട് നേരത്തെ കണ്ട വീട് തന്നെ വീട്ടുകാർ സ്വന്തം മകനെപ്പോലെ ജഹ്ഫറിനെ കരുതി ലുബാബ അവരാണ് വീട്ടുകാരി അബ്ബാസിന്റെ ഭാര്യ വല്ലാത്തൊരു കുലീന വനിത എല്ലാ സ്വഭാവ ഗുണങ്ങളുമുള്ള വനിത അവരുടെ ഔദാര്യശീലം പ്രസിദ്ധമാണ് ഉന്നത കുലത്തിൽ ജനിച്ചു പ്രസിദ്ധനായ ഹാരിസിന്റെ മകളാണ് മാതാവിന്റെ പേര് ഹിന്ദ് പ്രസിദ്ധനായ ഔഫിന്റെ മകൾ ഹിന്ദ് ലുബാബയെ ആളുകൾ ലുബാബത്തുൽ കുബ്റാ (വലിയ ലുബാബ) എന്ന് ലുബാബക്ക് പോറ്റുമകനെ വളരെ ഇഷ്ടമായി ലുബാബയുടെ അടുത്ത കൂട്ടുകാരിയാണ് ഖദീജ ഇണപിരിയാത്ത കൂട്ടുകാരികൾ ഏറെ നാൾ കാണാതിരിക്കാൻ പറ്റില്ല കൂടെക്കൂടെ തമ്മിൽ കാണും വിശേഷങ്ങൾ കൈമാറും ഖദീജയുടെ ഭർത്താവ് അൽ അമീൻ ലുബാബയുടെ ഭർത്താവിന്റെ സഹോദരപുത്രൻ എത്രയോ തവണ കണ്ടിട്ടുണ്ട് എന്തൊക്കെയോ പ്രത്യേകതകളുള്ള ചെറുപ്പക്കാരൻ അൽ അമീനെയും ജഹ്ഫറിനെയും കണ്ടാൽ ഒരുപോലിരിക്കും നല്ല സാദൃശ്യം ആകർഷകമായ രൂപസാദൃശ്യം ജഹ്ഫർ വളർന്നുവരികയാണ് ശരീര വളർച്ചക്കൊപ്പം ബുദ്ധിയും വികസിക്കുന്നു കുടുംബ ചരിത്രം പഠിച്ചുവരുന്നു തനിക്കു ചുറ്റും ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയാൻ ജഹ്ഫർ താത്പര്യം കാണിച്ചു മക്കയിലെ പ്രമുഖനാണ് ഹാരിസ് അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ് അവർക്ക് പിറന്ന മക്കൾ.
ലുബാബ,സൽമ, അസ്മ, ബർറ എല്ലാവരും ബുദ്ധിമതികൾ ,ധീരവനിതകൾ ,സഹനശീലർ, സുന്ദരിമാർ

ലുബാബ എന്ന സുന്ദരിയെ അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ബാസ് വിവാഹം ചെയ്തപ്പോൾ മക്കയിൽ അതൊരു നല്ല വാർത്തയായിരുന്നു ആ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു കുഞ്ഞിന് അൽ ഫള്ൽ എന്ന് പേരിട്ടു മകൻ പിറന്നശേഷം ലുബാബയെ ആളുകൾ ഉമ്മുൽ ഫള്ൽ എന്ന് വിളിക്കാൻ തുടങ്ങി  ഇസ്ലാമിക ചരിത്രത്തിൽ ലുബാബ അങ്ങനെയാണ് അറിയപ്പെടുന്നത്

അബ്ബാസിന്റെ സഹോദരനാണ് ഹംസ
ഹംസ വിവാഹം ചെയ്തത് ലുബാബയുടെ സഹോദരി സൽമയെയാകുന്നു സഹോദരന്മാർ സഹോദരിമാരെ വിവാഹം ചെയ്തു മാതൃകാ ദാമ്പ്യത്യ ജീവിതം നയിച്ചു

കുട്ടിക്കാലത്ത് ജഹ്ഫറിന്റെ മനസ്സിനെ ആകർഷിച്ച സംഭവങ്ങൾ പലതുണ്ട് കച്ചവട സംഘങ്ങളുടെ പുറപ്പാട് അവയിലൊന്നാണ് മക്കയിൽ ജീവിതം നിലനിർത്തുന്നത് ഈ കച്ചവട യാത്രകളാണ് കച്ചവടം കഴിഞ്ഞ് തിരിച്ചെത്തുന്ന സംഘങ്ങളെ സ്വീകരിക്കൽ ആഹ്ലാദം നിറഞ്ഞ  അന്തരീക്ഷം അതെല്ലാം ജഹ്ഫർ കുട്ടിക്കാലത്ത് തന്നെ അനുഭവിച്ചറിഞ്ഞു

കഹ്ബാലയം അവിടെ നടക്കുന്ന ആരാധനകൾ വിശേഷ ദിവസങ്ങളിൽ അവിടെ തടിച്ചുകൂടുന്ന ജനക്കൂട്ടം ഉക്കാള് ചന്ത അവിടത്തെ ആൾക്കൂട്ടം ഉച്ചത്തിലുള്ള സംഭാഷണങ്ങൾ വാദങ്ങൾ അതെല്ലാം കേട്ടുകൊണ്ട് ജഹ്ഫർ വളരുകയാണ് പിതാവിന്റെ സഹോദരനായ ഹംസയെ കാണാൻ പോവും വീര ശൂര പരാക്രമിയാണ് ഇടക്കിടെ വേട്ടക്ക് പോവും ജഹ്ഫറിനോട് വലിയ സ്നേഹമാണ് അലിവോടെ പെരുമാറും ഹംസയുടെ ഭാര്യ സൽമാക്കും ജഹ്ഫറിനെ വലിയ ഇഷ്ടമാണ് അൽ അമീനെ കാണാൻ പോവും അവിടെച്ചെന്നാൽ ഖദീജാബീവിയെ കാണാം എന്തൊരു സ്നേഹമാണവർക്ക് ബന്ധുക്കളുടെ വീടുകൾ ഒരുപാടുണ്ട് കഹ്ബാലയത്തിന്റെ ചുറ്റുവട്ടത്തായി അവയൊക്കെ സ്ഥിതിചെയ്യുന്നു വീടുകൾക്കരികിലൂടെ സായാഹ്നങ്ങളിൽ നടന്നുപോവാൻ നല്ല രസമാണ് സമപ്രായക്കാരായ കുട്ടികൾ കൂട്ടിനുണ്ടാവും അവരോടൊപ്പം ചിരിച്ചും കളിച്ചും സംസാരിച്ചും നേരം പോകുന്നതറില്ല അന്യനാട്ടുകാർ കഹ്ബ സന്ദർശിക്കാൻ വരും അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിക്കും പലപല നാടുകളെക്കുറിച്ചുള്ള കൗതുകരമായ വാർത്തകൾ അവരിൽ നിന്ന് കിട്ടും,,,,,,

*_തുടരും ... ഇന്‍ശാ അള്ളാഹ് ...💫_*

*_അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..._*
*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

_കൂടുതൽ_ _പ്രഭാഷണങ്ങൾക്ക്_
_ഇസ് ലാമിക ചരിത്രകഥകൾക്കും⏬_

*💚കഥകളുടെ📗 കിതാബ് 💚*