*കുഞ്ഞാച്ചു *

*Naseeha Nasrin*
kunjaachu

ഇത്താത്താന്റെ വീട്ടിൽ പോയി ഒരുപാടു ദിവസം ആയി .കുഞ്ഞാച്ചുവിനെ കണ്ടിട്ടും...അവളെ കാണാനിട്ടു കണ്ണ് പിടയുന്ന  പോലെ ?കുഞ്ഞാച്ചു ഇത്താത്താന്റെ മകൾ ആണ് .ഒന്നാംക്ലാസ്സിൽ പഠിക്കുന്നു .

ഇന്ന് എന്തായാലും അങ്ങോട്ടേക്ക് പോണം ഞായറാഴ്ച അല്ലെ ക്ലാസും ഇല്ല .ഞാൻ എന്റെ താത്ത സഹലയുടെ  വീട്ടിലേക്ക് ഇറങ്ങി. വഴിയിൽ വെച്ച് ഓൾക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള മിട്ടായിയും എല്ലാം വാങ്ങി .ബൈക്ക് വീട്ടിനുള്ളിലേക്ക്  കയറ്റിയപ്പോൾ  ആദ്യം കണ്ട കാഴ്ച മ്മടെ പുന്നാര ഇത്താത്ത കുഞ്ഞാച്ചുവിനെ ഉമ്മറത്തിട്ടു അടിക്കുന്നതാണ്  .എന്നെ  കണ്ടതും അടി നിർത്തി .എനിക്ക് ആ കാഴ്ച സഹിച്ചില്ല .മ്മൾ കലിപ്പിൽ വണ്ടി നിർത്തി ഇറങ്ങിയ ഉടനെ കുഞ്ഞാച്ചു എന്റെ അടുത്തേക്ക് ഓടി വന്നു . ഞാൻ അവളെ എടുത്തു .

അനസ് മാമ ഈ ഉമ്മച്ചി എന്നെ അടിച്ചു .അവൾ തേങ്ങി കൊണ്ട് പറഞ്ഞു .

എന്തിനാ താത്ത എന്റെ കുട്ടിയെ ഇങ്ങള് അടിച്ചത് ?  ഞാൻ നല്ല കലിപ്പിൽ ചോദിച്ചു .എന്റെ കുഞ്ഞാച്ചുവിനെ അടിച്ചാൽ എനിക്ക് സഹിക്കില്ല .

ഓളോട് തന്നെ ചോദിക്ക് .മദ്രസ വിട്ട് 1 മണിക്കൂർ ആയിട്ടും നിന്റെ പുന്നാര മരുമോൾ വീട്ടിൽ എത്തീട്ടില്ല  .അന്വേഷിച്ചു ചെന്നപ്പോൾ പാടത്തു  തോട്ടിൻ  കരയിൽ ചെക്കമ്മാരൊപ്പം  മീൻ  പിടിച്ചു നിൽക്കേരുന്നു  .ഇത്തിരി നേരം കാണാത്തപ്പോൾ എന്തോരം പേടിച്ചു എന്നറിയോ  ?

ഞാൻ കുഞ്ഞാച്ചുവിനെ ഒന്ന് നോക്കി അവൾ എനിക്ക് ഒന്ന് ഇളിച്ചു തന്നു .അവളുടെ മുഖം കണ്ടപ്പോൾ മ്മക്കും  ചിരിയാ വന്നേ ?
എന്നിട്ട് നമ്മൾ താത്തനോട് പറഞ്ഞു .

എന്താ താത്ത അതിനൊക്കെ അവളെ ഇങ്ങനെ ഇട്ട്  അടിക്കണോ ?അതും നിന്റെ ഈ മന്തം കൈ കൊണ്ട് ?നമ്മളും ചെറുപ്പത്തിൽ ഇങ്ങനെ എത്ര തവണ വൈകി വന്നിട്ടുണ്ട് .നമ്മൾ ചെയ്തപോലെ അവളും  ചെയ്തോള്ളൂ.

അവളെ ന്യായീകരിച്ചപ്പോൾ ഇത്താത്ത ഒരു അമ്മോനും മരുമോളും  എന്ന്, കലിപ്പിൽ  പറഞ്ഞു അകത്തേക്ക്  പോയി .

ഇത്താത്ത പോയതിനുശേഷം എന്തിനാ  മോള് അങ്ങനെ ചെയ്തേ .ഇനിനേരം വൈകരുത്ട്ടോ  എന്നും പറഞ്ഞു മ്മൾ നമ്മടെ കയ്യിലെ മിട്ടായി കവർ അവൾക്ക് നൽകി .അവൾ എനിക്ക് തിരിച്ചു ഉമ്മയും തന്നു .

കുഞ്ഞാച്ചുവിനെയും  കൊണ്ട് അന്ന് നമ്മൾ തോട്ടിലേക്ക്  മീൻ പിടിക്കാൻ പോയി .അവളുടെ മനസ്സിലെ കുഞ്ഞു ആഗ്രഹങ്ങൾ എല്ലാം സാധിപ്പിച്ചു  .

അന്ന് വൈകുന്നേരം പോകാൻ നിന്ന എന്നെ അവൾ പിടിച്ചു നിർത്തി .അവളുടെ വാശിക്ക് വഴങ്ങി ഞാൻ രാത്രി  അവൾ ഉറങ്ങിയ ശേഷം പോകാൻ തീരുമാനിച്ചു .രാത്രി  അവൾക്ക് ഭക്ഷണം ഞാൻ തന്നെ വാരി കൊടുത്തു എന്നിട്ട് അവളെ നെഞ്ചോട് ചേർത്ത് കിടത്തി .അവൾക്കാണെങ്കിൽ ഇപ്പൊ ഒരു കഥ കേൾക്കണം . അതും പുതിയ  ഒരു കഥ .ഏതു കഥ പറഞ്ഞു കൊടുക്കും . അവൾക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന കുളിർമയുള്ള  ആ പഴയ ബാല്യത്തെ പറ്റി തന്നെ പറഞ്ഞു കൊടുക്കാം .ഞാൻ  കഥ തുടങ്ങി .കഥ തുടങ്ങിയപ്പോൾ അതിലെ കേന്ദ്ര  കഥാപാത്രം താൻ ആകണം എന്ന് കുഞ്ഞാച്ചുവിന് നിർബന്ധം ആയിരുന്നു .

ഞാൻ കഥ തുടങ്ങി ഒരു കുഞ്ഞാച്ചുവിന്റെ കഥ ....

വൈകുന്നേരം നാലു മണിയാകാൻ വെറും രണ്ടു മിനിറ്റ് മാത്രം .

ജനഗണ മംഗള  ദായക  ജയഹേ 
ഭാരത ഭാഗ്യ  വിധാതാ  ....
ജയഹേ .....ജയഹേ....ജയഹേ....
ജയ  ജയ ജയ ജയഹേ .......

ദേശിയ ഗാനം ചൊല്ലി കഴിഞ്ഞു വാണിങ് ബെൽ അടിച്ച ഉടനെ കെ എൽ പി സ്കൂളിൽ നിന്നും ഇടുക്കി  ഡാം തുറന്ന പോലെ കുട്ടിപ്പട്ടാളം  ഓടി വന്നു .ചിലരുടെ ഓട്ടത്തിന്റെ  സ്പീഡ് സ്കൂൾ ഗെയ്റ്റ് കടന്നതും തീർന്നു .മറ്റുചിലർ ആദ്യം എത്താൻ മത്സര  ഓട്ടത്തിലാണ്  .

രണ്ടാം ക്ലാസ്സുകാരിയായ കുഞ്ഞാച്ചു മ്മടെ കഥ നായികാ ഓളും  ഓൾടെ ചെങ്ങായിമാർക്കും ഈ വേഗം നടക്കണ പെരുപാടി എന്താണെന്നു പോലും അറിയില്ല .അവർക്ക് ഇങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു നടക്കണം .

സ്കൂളിൽ നിന്നും പതിനഞ്ചു  മിനിറ്റു വീട്ടിലേക്കു നടക്കാനുണ്ട് കുഞ്ഞാച്ചുവിന്റെ  .

അങ്ങനെ മ്മടെ കുഞ്ഞാച്ചും ഓളെ നാലു ചങ്ങായിമാരും പൂവി ,മുത്തു ,ഫർസി ,സിന്ധുഅവർ അഞ്ചു പേരും  അങ്ങനെ വീട്ടിലേക്കു നടന്നു .പോകുന്ന വഴി ഒരു റബ്ബർ തോട്ടവും പുഴയും ഉണ്ട് . റബ്ബർ തോട്ടം കഴിഞ്ഞാൽ മിൽ ആണ് .പോകുന്നവഴി ഒരു രൂപയുടെ സിപ്പപ്പും  വാങ്ങി ചുണ്ടിൽ വെച്ച് ഈമ്പി  . സിപ്പപ്പ്   കഴിയുമ്പോഴേക്കും റബ്ബർ തോട്ടം കഴിഞ്ഞു മിൽ  എത്തും അതാണ് കണക്ക് .അങ്ങനെ സിപ്പപ്പ്  കഴിഞ്ഞതും മിൽ എത്തി നല്ല അസ്സല് കൊപ്ര ആട്ടുന്ന മണം മൂക്കിലേക്ക്  അടിച്ചു കയറുന്നുണ്ട് . ഒന്നും നോക്കിയില്ല മില്ലിലേക്കു കയറി .കൊപ്ര ആട്ടിയതിന്റെ  ബാക്കി പിണ്ണാക്ക്  വാങ്ങാൻ അവർ നാലു പേരും വരി നിന്നു .മില്ലുകാരൻ സ്ഥിരം കസ്റ്റമേഴ്സിന്  പിണ്ണാക്ക് വിതരണം ചെയ്തു .

എന്താ മാമ ഈ കൊപ്ര പിന്നെ പിണ്ണാക്കും എന്താ ?കുഞ്ഞാച്ചു എന്നോട് ചോദിച്ചു .

അതോ കൊപ്ര എന്ന് പറഞ്ഞ ഈ എണ്ണ ഉണ്ടാക്കാൻ വേണ്ടി മ്മൾ വെയിലത്തു  വെച്ച് തേങ്ങാ  ഉണക്കക്കില്ലേ ആ സാധനം ആണ് കൊപ്ര .അതിൽ നിന്ന് എണ്ണ എടുക്കുമ്പോൾ അതിന്റെ ചണ്ടിയായി  മാറുന്നത്  പിണ്ണാക്ക് .

അത്  തിന്നാൻ പറ്റോ ?

പിന്നെ നല്ല രസം ആണ് .അവളുടെസംശയം തീർത്തു വീണ്ടും കഥ തുടർന്നു ..

 പിണ്ണാക്കും  തിന്നു അവർ അഞ്ചു പേരും വീണ്ടും നടന്നു .

പുഴയുടെ അവിടെ എത്തിയപ്പോൾ അഞ്ചു പേരും പാലത്തുമ്മേൽ നിന്നും താഴേക്ക് നോക്കി .മീനുകൾക്ക്  അവർ ഓരോരുത്തരും കയ്യിൽ ഉള്ള പിണ്ണാക്ക് ഇട്ടു കൊടുത്തു .

മ്മടെ കുഞ്ഞാച്ചുവിന് സ്കൂൾ വിട്ടിട്ടുള്ള  ഓരോ യാത്രയും എന്നും പാരയാണ് നൽകിയിട്ടുള്ളത്  .എന്നുംഎന്തെങ്കിലും ഒന്ന് അവൾ വരുത്തി വെച്ച് ഉമ്മാന്റെ കയ്യിൽ നിന്നും തല്ലു വാങ്ങും.ഇന്നത്തെപരുപാടി അതിനുള്ള കാര്യവും കുഞ്ഞാച്ചു തന്നെ തുടങ്ങി വെച്ചു .

പാലത്തിന്റെ മുകളിൽ നിന്നും താഴേക്ക് വെള്ളത്തിലേക്ക്   നോക്കി കൊണ്ട് അവൾ പറഞ്ഞു

ഡീ പൂവി ....ഈ പുഴയിൽ  വള്ളം  തീരെ ഇല്ല .നോക്കിയോക്കാ ...അടിയിൽ ഉള്ള വെള്ളാരം   കല്ലൊക്കെ കാണുന്നുണ്ട് .

എടി അത് മ്മക്ക് ഇവിടുന്നുനോക്കുമ്പോൾ തോന്ന വെള്ളം ഇല്ലാന്ന് .കാണുന്ന പോലെ അല്ല നല്ല വെള്ളം ഉണ്ടാകും . പൂവി പറഞ്ഞു .

ഇല്ല വേണെങ്കിൽ ഇറങ്ങി   നടക്കാട്ടോ പുഴയിലൂടെ .നമ്മക്ക് സുഗായി അപ്പുറത്തു എത്താം .

ഒന്ന് പോടീ അതിനൊന്നും പറ്റില്ല .നമ്മൾ മൊത്തം നനയും .

അങ്ങനെ മൊത്തം നനയുക ഒന്നും തന്നെ ഇല്ലാട്ടോ .ഞാൻ വേണെങ്കിൽ കാണിച്ചു തരാം മ്മടെ കുഞ്ഞാച്ചു വെറുതെ ഒരു രസത്തിനു ഒരു ഫ്ളോവിയിൽ  അങ്ങട് പറഞ്ഞതെർന്നു  .പക്ഷെ ഓളെ ചെങ്ങായിമാർ അത്  കാര്യായിട്ട് അങ്ങട് എടുത്തു . അവർ അവളോട് പുഴയിലേക്ക്  ഇറങ്ങി നടക്കാൻ പറഞ്ഞു .പറഞ്ഞു പോയില്ലേ കുഞ്ഞാച്ചുവിന് അത് തിരിച്ചെടുക്കാൻ  പറ്റോ ?അവൾ രണ്ടും കൽപ്പിച്ചു പുഴയിലേക്ക് ഇറങ്ങി .വിചാരിച്ച പോലെ അല്ല പുഴയിൽ വെള്ളം ഒക്കെയുണ്ട് . നടക്കുന്തോറും  ആഴം കൂടി കൂടി വന്നു അതിനനുസരിച്ചു  കുഞ്ഞാച്ചു കുപ്പായം കേറ്റി പിടിച്ചു .കുപ്പായം കയറ്റിയിട്ടൊന്നും  കാര്യല്ല അവൾ പൂർണമായി നനഞ്ഞു .കുഞ്ഞാച്ചുവിന് തിരികെ കയറണം എന്നുണ്ട് .പക്ഷെ എങ്ങനെ ഇപ്പൊ ഈ വെല്ലുവിളി  പൂർത്തിയാക്കിയില്ലെങ്കിൽ  ചെങ്ങായിമാരുടെ  മുമ്പിൽ നാണം കെടും  .അവരാണെങ്കിൽ ഇവളുടെ പ്രവർത്തി ഇമ വെട്ടാതെ നോക്കി നിൽക്ക .കുഞ്ഞാച്ചു എങ്ങനെയോ അക്കരയിൽ  എത്തി .എന്നിട്ട് സ്റ്റെപ് കയറി മുകളിലേക്ക് വന്നു .അവളുടെ മറ്റു ചെങ്ങായിമാർ അവളെ കയ്യടിച്ചു അഭിനന്ദിച്ചു  .

പക്ഷെ ഇപ്പൊ കുഞ്ഞാച്ചു ആകെ പ്രശ്‌നത്തിൽ ആണ് .കാരണം ഓൾ ഫുൾ അങ്ങട് നനഞ്ഞു. കുറച്ചു നേരം അവിടെ ഇരുന്നിട്ട് പോകാം എന്നവർ തീരുമാനിച്ചു .അല്ലെങ്കിൽഇന്ന് നല്ല അടി ഉറപ്പാണ് .

അവർ കുറച്ചു നേരം അവിടെ ഇരുന്നു .

പുഴയുടെ പാലത്തിന്റെ വക്കിൽ ഡ്രസ്സ് ഉണങ്ങാൻ  കാത്തു നിൽക്കുകയായിരുന്നു .ഡീ ദേ നോക്കിക്കേ ഈ സിനിമയിലൊക്കെ  കുട്ടികളെ പിടിക്കുന്ന  അങ്ങനത്തെ  വാൻ വരുന്നു .എന്നു സിന്ധു വിളിച്ചു പറഞ്ഞു .

അതുകേട്ടു ബാക്കി നാലും അങ്ങോട്ടേക്ക് നോക്കി .

ശരിയാണ് .ഒരു നീലവാൻ വരുന്നുണ്ട് .അതിന്റെ ഒപ്പം അതിന്റെ നമ്പർ ആണെങ്കിൽ 666 .ഈ വണ്ടിയെ കുട്ടികളെ പിടുത്തക്കാരായിട്ടാണ് പൊതുവെ ഉള്ള ധാരണ  .

ഞാൻ അത് പറഞ്ഞതും മ്മടെ കുഞ്ഞാച്ചുവിന്റെ   മുഖത്തെ ആകാംഷ വർധിച്ചു .എന്നിട്ട് മാമ ആ വണ്ടിക്കാർ അവരെ പിടിച്ചോ ?

ഞാൻ പറയട്ടെ കുഞ്ഞാച്ചു .ഞാൻപറഞ്ഞു .

ആ വണ്ടി  നേരെ അവരുടെ അടുത്തേക്ക് എത്താനായി   .അവർ അഞ്ചാളും പേടിച്ചു വിറച്ചു .

ഞാൻ അത് പറഞ്ഞതും മ്മടെ കുഞ്ഞാച്ചു മുഖം പൊത്തി പേടിച്ചിട്ട്.ഞാൻ വീണ്ടുംതുടർന്നു .പക്ഷെ ആ വണ്ടി  അവരുടെ അടുത്ത് നിർത്താതെ പോയി .അത് പറഞ്ഞതും എന്റെ കുഞ്ഞാച്ചു ഒന്ന്ശ്വാസം വിട്ടു .

പക്ഷെ വണ്ടി പോയ ഉടനെ വേറൊരു സാധനം അവരുടെ മുമ്പിലേക്ക് വന്നു മ്മടെ കുഞ്ഞാച്ചുവിന്റെ ഉമ്മ ഒപ്പം പൂവിയുടെയും  .സ്കൂൾ വിട്ട് ഇത്രയും നേരം ആയിട്ടും ഇവരെ കാണാനിട്ടു അന്വേഷിച്ചു വന്നതാണ് .ഓളെ കോലം കണ്ട് വേഗം ഓളെ പിടിച്ചു വീട്ടിലേക്ക് നടന്നു.അവിടെ വെച്ച് നടന്ന കാര്യങ്ങൾ പറഞ്ഞ കുഞ്ഞാച്ചുവിന് വേണ്ടോളം കിട്ടി .കുഞ്ഞാച്ചുവിന്റെ അനിയൻ അത് നോക്കി നിന്നു .

കുഞ്ഞാച്ചുവിന് വേദനിച്ചോ  മാമ ....എന്റെ കുഞ്ഞാച്ചു ചോദിച്ചു .

പിന്നെ നല്ലോണം .എന്നിട്ടും മ്മടെ കുഞ്ഞാച്ചു നന്നായില്ല  .ഓൾ പിന്നെയും നേരം വൈകി വന്നു .എന്നുംഉമ്മാന്റെ കയ്യിൽ നിന്ന് തല്ലും വാങ്ങി .

ഓഹ് പാവം കുഞ്ഞാച്ചു അല്ലെ മാമ .

അതെ പാവം കുഞ്ഞാച്ചു .

എനിക്കും കുഞ്ഞാച്ചുവിനെ പോലെ നടന്നു സ്കൂളിൽ പോണം മാമ .
.
അതെങ്ങനെ മോളെ നീ സ്കൂൾ ബസ്സിൽ അല്ലെ പോകുന്നെ .

എനിക്ക് ആ സ്കൂൾ വേണ്ട .അവിടെ ഒരു രസോം  ഇല്ല എനിക്ക് കുഞ്ഞാച്ചുവിന്റെ സ്കൂൾ പോലത്ത്  മതി നടന്നു പോകാൻ പറ്റിയത് .എനിക്കുംപിണ്ണാക്ക് വാങ്ങി തിന്നണം .എനിക്കുംസിപ്പപ്പ് ഈമ്പി കുടിക്കണം നടക്കുമ്പോൾ .എനിക്കുംപൊഴീക്കൂടെ  നടക്കണം .

എന്ന ഉമ്മാന്റെ കയ്യിന്നു  അടി കൂടി വാങ്ങിക്കോ ?ഞാൻ പറഞ്ഞു .

അയ്യേ അത് വേണ്ട ...ഓൾ പറഞ്ഞു .

ഡാ മതി കുറെ നേരം ആയില്ലേ . കുഞ്ഞാച്ചു മതി മാമന്റെ  മേത്തു കുതിര  കയറിയത് .വന്ന് കിടന്നേ  .നാളെ സ്കൂൾ ഇല്ലേ ....ഇത്താത്ത വന്നു പറഞ്ഞു .

ഉമ്മച്ചിയെ ഇന്നേ  കുഞ്ഞാച്ചുന്റെ സ്കൂളിൽ ചേർക്കോ .അവൾ ചിണുങ്ങി  കൊണ്ട് താത്താനോട് ചോദിച്ചു .

ഏത് കുഞ്ഞച്ചവിന്റെ  .താത്തചോദിച്ചു.

മാമന്റെ കഥയിലെ  കുഞ്ഞാച്ചുവിന്റെ .

ഇയ്യ്‌ ഇപ്പൊ പഠിക്കുന്ന സ്കൂളിന് എന്താ കുഴപ്പം .ഒന്നും ഇല്ലല്ലോ .

അപ്പൊ ഉമ്മ നടന്നു വരാൻ പറ്റൂല്ല .

ഇനി ഇപ്പൊ അതിന്റെ കൂടി കുറവ് ഉള്ളു .ബസ്സിന്‌ പോയി വരുമ്പോൾ തന്നെ ആധിയാണ്  മനുഷ്യന് .അല്ലെങ്കിൽതന്നെ ദിവസവും കേൾക്കുന്നത്  തന്നെ കുട്ടികളെ തട്ടി കൊണ്ട് പോകുന്നതാണ് .ഇനി ഇപ്പൊ നടന്നു പോകുന്ന സ്കൂളിലും  കൂടി ചേർക്കേണ്ട  ആവശ്യമേ ഉള്ളു .അതുംപറഞ്ഞു അവളെയും എടുത്തു ഇത്താത്ത പോയി .

കുഞ്ഞാച്ചു ഉറങ്ങി എന്ന് കരുതി അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് പോകാൻ നിന്ന എന്റെ കയ്യിൽ അവൾ പിടിച്ചു .എന്നിട്ട് പറഞ്ഞു .

മാമ എനിക്കും ആകണം കഥയിലെ   കുഞ്ഞാച്ചുനെ പോലെ

യഥാർത്ഥത്തിൽ  ഞാൻ പറഞ്ഞ കുഞ്ഞാച്ചു എന്റെ ഇത്താത്ത സഹലയാണ്  .നേരംവൈകി എന്നും സ്കൂളിൽ നിന്ന് വരുന്ന അവൾ എന്തെങ്കിലും പിത്തന ഉണ്ടാക്കി ഉമ്മച്ചീന്റെ കയ്യിൽ നിന്നും അടി വാങ്ങും .ആ ഇത്താത്ത എപ്പോഴും പറയായിരുന്നു .വൈകി വന്നാലും ഞാൻ എന്റെ കുട്ടികളെ അടിക്കില്ല  .ആ അവൾ ഉമ്മ ആയപ്പോൾ അവളിൽ വന്ന മാറ്റം .

എനിക്ക് അവളോട് പറയണം എന്നുണ്ട് .മോളുടെ ഉമ്മച്ചി തന്നെയാ ആ കുഞ്ഞാച്ചു എന്ന് .പക്ഷെ ഞാൻ  അത് പറഞ്ഞില്ല  .

"എന്റെ മോൾ ഉമ്മച്ചിയെ പറ്റി പിടിച്ചു കിടന്ന മതി എന്ന മോൾക്കും  ആകാം കുഞ്ഞാച്ചു .".

അതെങ്ങനെയാ മാമ ....

അത് അങ്ങനെയാ മോളെ എന്നും പറഞ്ഞു ഞാൻ അവളെ താലോടി .അവൾ പതിയെ ഉറങ്ങി .ഉറങ്ങികിടക്കുന്ന അവളുടെ മുഖത്തേക്ക് ഞാൻ നോക്കി .

"ശെരിക്കും ഈ ബാല്യം എത്ര നിഷ്കളങ്കം  ആണല്ലേ "   കൗമാരം തുടങ്ങിയാൽ  തെറ്റുകളും  തുടങ്ങും ",

താത്തയോട് യാത്ര പറഞ്ഞു വീട്ടിലേക്കു തിരിച്ചു .

വീട്ടിൽ എത്തിയപ്പോൾ ദേ  റെക്കോർഡ് കംപ്ലീറ്  ആക്കാൻ ഉണ്ട് .അതെടുത്തു നോക്കി .ഒരു ബി ടെക് കാരന്റെ ഒരു ഇടങ്ങേറു.

ഇപ്പോഴും ചെറിയ കുട്ടിയായ  മതിയായിരുന്നു .എന്നഈ എടങ്ങേര് ഒന്നും തന്നെ ഇല്ല .വെറുതെ ചെയ്യേണ്ട കുറച്ചു വർക്ക് ചെയ്തു തെണ്ടി   നടക്കേരുന്നു.അതും പറഞ്ഞു ഞാൻ എന്റെ ബാല്യത്തെയും  സ്വപ്നം കണ്ടു നേരെ കട്ടിലിലേക്ക്  ചാഞ്ഞു .

_____________________________________________

കാലത്തിനനുസരിച്ചു ബാല്യവും  അത് അനുഭവിക്കുന്ന  കുട്ടികളുടെ ആസ്വാദ്യാനവും  മാറുന്നു .ടാബുകളിൽ  നിന്നും ഗെയിമുകൾക്കും മുന്നേ മരത്തുമ്മേൽ  കല്ലെറിഞ്ഞും  ചോറും കൂട്ടാനും  വെച്ച് കളിച്ചും  ,സാറ്റ്  കളിച്ചും ,നടന്നൊരു  ബാല്യം ഉണ്ടായിരുന്നു .അത് ഇന്നില്ല  .പക്ഷെ അടുത്ത തല മുറയാകുമ്പോൾ  അവരുടെ അഭിരുചിയും  മാറും .അന്നത്തെ തലമുറയ്ക്ക്
 ഇന്നത്തെ തല മുറ  പറഞ്ഞു കൊടുക്കും അവരുടെ അനുഭവം .ഇത്അങ്ങനെ തുടർന്ന് കൊണ്ടിരിക്കും .അനുഭവങ്ങളെല്ലാം  അനുഭവിച്ചു തീർന്നാൽ  പിന്നെ മനോഹരം  ആയിരിക്കും