💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
*💔നഷ്ട പ്രണയം* 💔
✍ Sinuuz
▪▪▪▪▪▪▪▪▪▪▪
നിർത്താതെയുള്ള മെസേജ് നോട്ടിഫിക്കേഷൻ കേട്ടാണ് ഉറക്കം ഉണർന്നത്.
പതിവില്ലാതെയുള്ള മെസേജ് കണ്ട് കാര്യമറിയാനായി വാട്സാപ്പ് കയറിയപ്പോ കണ്ടത് ഫ്രണ്ട്സിന്റെയും കസിൻസിന്റെയും ആനിവേഴ്സറി വിഷസാണ്.
ഇന്നേക്ക് ഒരു വർഷം തികഞ്ഞു മഹറെന്ന പവിത്രതയിലൂടെ ഞങ്ങളുടെ ബന്ധം ചേർത്ത് വെച്ചിട്ട്.
നൂല് പൊട്ടിയ പട്ടം കണക്കേ എന്റെ ചിന്തകൾ പിറകോട്ട് സഞ്ചരിച്ചു.
സ്വന്തമാക്കണമെന്നാഗ്രഹിച്ച് നെയ്തു കൂട്ടിയ സ്വപ്നങ്ങളും ആഗ്രഹിച്ച ജീവിതവും വലിച്ചെറിഞ്ഞ് ഈ മഹറിന് മുമ്പിൽ ഞാൻ തല താഴ്ത്തിക്കൊടുത്ത നിമിഷങ്ങളിലേക്കെന്റെ മനസ്സ് ചേക്കേറി
തുടങ്ങി...
★★★★★★★★★★★★★★★★★★★★
പ്ലസ്ടു വെക്കേഷൻ സമയം.
വീട്ടിൽ വെറുതെയിരുന്ന് ബോറടിച്ച് ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് തുന്നൽ ക്ലാസിന് പോയാലോന്നുള്ള ആശയവുമായി ഫെബി വന്നത്. വീട്ടിലിരുന്ന് ബോറടിച്ചത് കൊണ്ട് തന്നെ മറുത്തൊന്ന് ചിന്തിക്കാതെ ഞാനും സമ്മതം മൂളി
തൊട്ടടുത്ത് തന്നെയുള്ള ഷെബിതാത്താടെ തുന്നൽ ക്ലാസിലെ വിദ്യാർത്ഥികളായി ഞങ്ങളിരുവരും.
തട്ടിയും മുട്ടിയും ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.
✨✨2016-മെയ്- 16.✨✨
അന്നായിരുന്നെന്റെ ജീവിതത്തിലേക്കവൻ കടന്ന് വന്നത്.
തുന്നൽ ക്ലാസ് നടക്കുന്നതിനിടെ ഷെബി താത്താ നെ ചോദിച്ച് കൊണ്ടാണവൻ ക്ലാസിലേക്ക് കയറി വന്നത്.
വന്നത് ഷെബി താത്താനെ ചോദിച്ചാണെങ്കിലും
"കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലെന്ന് " പണ്ട് ആരോ പറഞ്ഞ പോലെ അവന്റെ കണ്ണുകൾ എന്നെ തന്നെ ശ്രദ്ധിക്കുന്നത് ഇടം കണ്ണിട്ടു നോക്കിയതോണ്ടാവും നമ്മളും കണ്ടിരുന്നു.
പിറ്റേ ദിവസം ക്ലാസിലെത്തിയപ്പോൾ കേട്ടത് അവന്റെ പ്രൊപ്പോസൽ
അതും ഷെബി താത്താടെ വായിൽ ന്ന്.
ആദ്യമൊക്കെ ഡിമാന്റ് കാണിച്ച് നിന്നെങ്കിലും പതിയെ ഞാനും സമ്മതമറിയിച്ചു.
അവിടന്നങ്ങോട്ട് ഞങ്ങടെ പ്രണയം തളിരിട്ടു വളർന്നു കൊണ്ടിരുന്നു.
അങ്ങനെ നാട്ടുകാരുടെ ജംഷീർ എന്റെ മാത്രം ജംഷിയായി.
ഒരു കുഞ്ഞ് വിത്തായ് അകതാരിൽ പാകിയ പ്രണയം ഇടക്കിടെയുള്ള കണ്ടുമുട്ടലുകളിലൂടെയും ചാറ്റിങ്ങിലൂടെയും തളിർത്ത് പടർന്ന് പന്തലിച്ച് കൊണ്ടിരുന്നു.
വെക്കേഷൻ ഏകദേശം തീരാറായ സമയത്ത് അവൻ വീട്ടുകാരുടെ സമ്മതത്തോടെ എന്റെ വീട്ടിൽ വന്ന് മാന്യമായി പെണ്ണ് ചോദിച്ചത്. 18 വയസ്സ് ആവാത്ത കാരണവും കല്യാണം ഉടനെ നടത്തുന്നില്ലെന്നും പറഞ്ഞ് ഉപ്പച്ചിയും ഇക്കാക്കമാരും അവനെ തിരിച്ചയച്ചു.
ആദ്യമായെന്റെ ഖൽബ് കവർന്ന പ്രണയം അതോടെ വിടരാ പൂമൊട്ടായ് കൊഴിഞ്ഞ് വീണു
ആദ്യ പ്രണയം ആർക്കും മറക്കാൻ കഴിയില്ലെന്ന് തെളിയിച്ച് കൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ മറവി അഭിനയിക്കുമ്പോഴും അവനും അവന്റെ പ്രണയവും എൻ ഖൽബിൻ കോണിൽ ജീവിച്ച് കൊണ്ടിരുന്നു.
💝💝💝💝💝💝💝💝💝💝
ഡിഗ്രിക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും ഏഴാം ക്ലാസിൽ വെച്ച് നിർത്തിയ മത പഠനം കൂടെ കൊണ്ട് പോകാം എന്നുള്ള കാരണത്താൻ വീട്ടുകാർ എന്നെ ഒരു അറബിക് കോളേജിൽ കൊണ്ട് ചേർത്തി.
ആദ്യം അംഗീകരിക്കാൻ ഇത്തിരി മടി തോന്നിയെങ്കിലും പതിയെ ഞാനും ആ കോളേജിനോട് ഇഴുകിച്ചേർന്നു.
കൂട്ടിനായെനിക്ക് കിട്ടിയത് എന്തിനും കൂടെ നിൽക്കുന്ന കുറച്ച് ചങ്ക് ചെങ്ങായീസ്.
കൂടെപ്പിറന്നില്ലേലും കൂടപ്പിറപ്പായവർ എന്ന് പറയുന്നതിന്റെ ജീവിക്കുന്ന പര്യായങ്ങളായിരുന്നെന്റെ കൂട്ട് .
പൊട്ടിത്തെറിക്കും തരികിടക്കും കയ്യും കാലും വെച്ച കുറച്ച് കാന്താരീസ്.
ക്ലാസിലെന്ത് ഉടായിപ്പ് നടന്നിട്ടുണ്ടെങ്കിലും ആദ്യം നമ്മളെ കൂതറാസിനെ നോക്കിയാൽ മതി.
പൊതുവെ സൈലന്റ് ആയി ഏതെങ്കിലും മൂലയിൽ ഒതുങ്ങിക്കൂടിയിരുന്ന എനിക്ക് നല്ല ആറ്റം ബോംബ് ചങ്ങായീസിനെ പടച്ചോൻ കണ്ടറിഞ്ഞ് തന്ന പോലെയായിരുന്നു.
അവരെ നമ്മളെ ലെവലിൽ ആക്കാൻ നോക്കിയാൽ നടക്കൂലാന്ന് അറിയുന്നത് കൊണ്ട് തന്നെ കൂടെ കൂടിയതോടെ നമ്മളും അവരെപ്പോലെയായി.
ക്ലാസെടുക്കുന്ന സമയത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കി പരസ്പരം പണികൊടുത്തും പാര വെച്ചും എല്ലാ ദിവസവും കൂട്ടത്തിലൊന്നിനെയെങ്കിലും ടീച്ചേർസ് പൊക്കിയിട്ടുണ്ടാകും.
ഒന്നിനും പോകാഞ്ഞിട്ടും പലപ്പോഴും നല്ല അന്തസ്സായി തന്നെ അവരെ പൊക്കുമ്പോൾ നമ്മളും പെടും.
എന്താ പറയാ...
ക്ലാസിലെ കാന്താരിസ് ഗ്യാങ്ങിലാ നമ്മള് പോയി പെട്ടത്.
പരസ്പരം പാര പണിതും പണി കൊടുത്തും ഒരു പാത്രത്തിൽ കയ്യിട്ടു വാരിത്തിന്നും ഓർമ്മച്ചെപ്പിലേക്കൊരു ഒരു പവിഴ മുത്തും കൂടി നിക്ഷേപിച്ച് ഫസ്റ്റ് ഇയർ പെട്ടെന്ന് കടന്നു പോയി.
മറവിയുടെ താളിലേക്ക് ഒളിപ്പിച്ചു വെച്ചുവെന്ന് ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന ജംഷിയുടെ പ്രണയം വീണ്ടുമെന്നെ തേടിയെത്തിയത് Second year ൽ നിന്നായിരുന്നു
കോളേജിൽ തന്നെ പഠിച്ചിരുന്ന കസിൻ വഴി വീണ്ടുമാ പ്രണയ മലർവാടിയിലേക്കവനെന്നെ ക്ഷണിച്ചു.
ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും
ഖൽബ് കവർന്ന ആദ്യാനുരാഗം എന്നിൽ മരിക്കാത്തതിനാലാവണം വീണ്ടുമാ പ്രണയ വഴിത്താരയിൽ ഞാൻ പാദം പതിപ്പിച്ചത്.
ആദ്യം എതിർത്തെങ്കിലും അവന്റെ ആത്മാർത്ഥത കണ്ടെന്റെ കാന്താരീസും കട്ടക്ക് കൂടെ നിന്നു.
ഒരിടവേളക്ക് ശേഷം വീണ്ടുമാ പ്രണയം പുനർജനിക്കുകയായിരുന്നു.
ക്ലാസിന് വരുന്ന വഴി ബസ് സ്റ്റാന്റിൽ വെച്ചും വല്ലപ്പോഴും callingലൂടെയും
ആ പ്രണയ വല്ലരി പടർന്ന് പന്തലിച്ച് കൊണ്ടിരുന്നു.
വീട്ടിൽ പ്രൊപ്പോസൽ വരാൻ തുടങ്ങിയതോടെ വീട്ടിൽ വന്ന് ചോദിക്കാൻ വീട്ടിലൊന്ന് കാര്യം സൂചിപ്പിക്കാൻ അവനും കൂട്ടുകാരികളും എന്നെ നിർബന്ധിച്ച് കൊണ്ടിരുന്നു.
ഒരു പ്രാവശ്യം വീട്ടിൽപറഞ്ഞ കാര്യമായത് കൊണ്ടും ഞങ്ങൾ തമ്മിലുള്ള റിലേഷൻ അറിഞ്ഞാൽ ഒന്നും നോക്കാതെ വിസമ്മതിക്കുമെന്നുള്ള ധാരണ
എന്നെ പിന്തിരിപ്പിച്ച് കൊണ്ടിരുന്നു.
ലീവ് തീർന്നു തിരിച്ച് അവൻക്ക് ദുബൈയിലേക്ക് തന്നെ പോകാനുള്ള ദിവസം അടുത്തു കൊണ്ടിരുന്നു.
എന്റെ വീട്ടിൽ വന്ന് ചോദിച്ച് എൻഗേജ്മെന്റ് കഴിഞ്ഞ് പോകാമെന്നുള്ള തീരുമാനത്തിലായിരുന്നവൻ.
അതിനിടെ വീട്ടിലൊന്ന് സൂചിപ്പിച്ചപ്പോ തന്നെ ആരൊക്കെ സമ്മതിച്ചാലും ഞാൻ സമ്മതിക്കൂലാന്ന് ഉമ്മ തറപ്പിച്ചു പറഞ്ഞു.
എന്നിരുന്നാലും ഞങ്ങളുടെ ബന്ധം അനുദിനം വളർന്ന് കൊണ്ടിരുന്നു.
വീട്ടിൽ സൂചിപ്പിച്ചതോടെ എന്റെ ഫോൺ ഉപയോഗത്തിന് നിയന്ത്രണം വീണു.
പിന്നെ ക്ലാസിൽ വന്നാൽ ഫ്രണ്ട്സിന്റെ ഫോണിൽ നിന്നായിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത്.
Second semeter എക്സാം നടന്നു കൊണ്ടിരിക്കുന്ന സമയം. വീട്ടിൽ ഉമ്മ ഫോൺ ഉപയോഗിക്കാൻ വിടാത്തത് കൊണ്ട് അവൻ കൊണ്ടു തന്ന ഫോണായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്.
ഫോൺ കോൾ കട്ട് ചെയ്ത് മടക്കി വെച്ച ഡ്രസ്സുകൾക്കിടയിൽ ഫോൺ വെച്ച് ഞാൻ റൂമിൽ നിന്നിറങ്ങിയതും ഉമ്മ റൂമിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു.
അതോടെ ഡ്രസ്സുകൾക്കിടയിൽ ഒളിപ്പിച്ച ഫോൺ ഉമ്മ കണ്ടു.
അതോടെ വീട്ടിൽ ആകെ പ്രശ്നങ്ങളായി
അതുവരെ ഒന്ന് നുള്ളി നോവിക്കുകയും കൂടി ചെയ്യാത്ത ഇക്കാക്കമാർ വയർ നിറയെ തന്നു.
എങ്കിലും ഞാനെന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു.
കാര്യങ്ങൾ അവനെ അറിയിക്കാനുള്ള സകല മാർഗ്ഗങ്ങളും എന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടു.
അവൻ വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും ഉപ്പാനെ കൂട്ടി വന്ന് വീട്ടിൽ ചോദിക്കാം എന്ന് പറഞ്ഞതിന്മേൽ ആയിരുന്നു ഞാൻ പിടിച്ചു നിന്നത്.
പിറ്റേ ദിവസം എക്സാം ടൈം ആയിട്ടും കോളേജിലെത്താതായതോടെ ഫ്രണ്ട്സ് വിളിക്കാൻ തുടങ്ങി.
കാര്യം അറിഞ്ഞ് അവർ അവനെ അറിയിച്ചതോടെ ഉപ്പാനെ കൂട്ടി അവൻ വീട്ടിൽ വന്ന് ചോദിച്ചു.
വീട്ടിൽ വന്നവർക്കുള്ള മാന്യത പോലും കൊടുക്കാതെ ഇക്കാക്കമാർ അവരെ അപമാനിച്ച് വിട്ടു.
ഒരുപാട് തവണ പറഞ്ഞെങ്കിലും
എന്നെ കേൾക്കാൻ കൂടി തയ്യാറാവാതെ മറ്റൊരു കല്യാണത്തിനുള്ള കൊണ്ടു പിടിച്ച തിരച്ചിലിലായിരുന്നു വീട്ടുകാർ.
ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അവരുടെ സന്തോഷത്തിനായി എന്റെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും ബലി കഴിപ്പിച്ച് മറ്റാരു മഹറിന് മുന്നിൽ ഞാൻ തലകുനിച്ചു.
ആഗ്രഹങ്ങളും നെയ്ത സ്വപ്നങ്ങളും ഉള്ളിൽ കുത്തിനോവിച്ചപ്പോഴും ജന്മം തന്നവരുടെ സന്തോഷത്തിന് വേണ്ടി ഞാനെന്റെ ഇഷ്ടങ്ങളെ മന: പ്പൂർവ്വം വേണ്ടെന്ന് വെച്ചു.
അവൻക്ക് വേണ്ടി കാത്തിരിക്കാതെ മറ്റൊരു മഹറിന് മുന്നിൽ തലകുനിച്ച ഞാനിന്നവൻക്ക് ഒരു പക്ഷേ തേപ്പുകാരിയാവും.
പക്ഷേ, മണ്ണിട്ടു മൂടിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൊണ്ടാണ് ഞാൻ ആ മഹറിന് മുന്നിൽ തലകുനിച്ചത്.
വിട്ടുകാരുടെ സന്തോഷത്തിന് വേണ്ടി തല കുനിച്ചതാണെങ്കിലും മഹറണിഞ്ഞവനെ പ്രണയിക്കാൻ ഇന്ന് ഞാനും പഠിച്ച് കഴിഞ്ഞു.
ആദ്യ പ്രണയം പകർന്ന നോവ് ഉള്ളിലെവിടെയോ അവശേഷിക്കുന്നുണ്ടെങ്കിലും നാഥൻ വിധിച്ച ജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഞാൻ ....
♥♥♥♥♥♥♥♥♥♥♥
ചെറുകഥകൾ എഴുതി വലിയ പരിചയമില്ല
എഴുത്തിലെ പോരായ്മകളും തെറ്റുകളും
ചൂണ്ടിക്കാണിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
nashta pranayam
share chat
helo

0 Comments
Post a Comment