രചന : ഹബീബ് മുക്കം

 😍ഒരു ഫുട്ബോൾ പ്രണയം 😍

 
     ഈ കഥ വെറും സാങ്കല്പികം മാത്രം ആണ്.ഈ സ്റ്റോറി ഞാൻ സ്വന്തം എഴുതി ഉണ്ടാക്കിയത് ആണ്. നിങ്ങളെ എല്ലാവരുടെയും സപ്പോർട് ഉണ്ടാകും എന്ന് പ്രധീക്ഷിക്കുന്നു♥️

                     PART=1️⃣
              Habeeb Mukkam


ഡാ ഹസീബേ ഒന്ന് എണീറ്റു പോയെ.. നേരം വെളുത്തു ചെക്കൻ ഇത് വരെ എണീറ്റില്ല.. എങ്ങനെ എണീക്കുക ഉപ്പാന്റെ അല്ലെ മോൻ... ഡി രാവിലെ തന്നെ എന്റെ മെക്കിട്ട് കയറേണ്ട... നീ പറയുന്നത് കേട്ടാൽ തോന്നും ഇവൻ നിന്റെ മോൻ അല്ല എന്ന്... അപ്പോൾ ഞമ്മളെ പിടി കിട്ടിയോ ഇങ്ങൾക്...ഞാൻ ഹസീബ് മുണ്ടക്കൽ തറവാട്ടിൽ ജനിച്ചു.അതാണ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച കാര്യം... പിന്നെ ഇത് നമ്മുടെ ഉപ്പ റസാഖ്... ഉമ്മാനെ ഇങ്ങള് രാവിലെ പരിചയപെട്ടിലെ... ഇനി ഞമ്മക്ക് നമ്മുടെ കാര്യം പറയാം.ഞാൻ ആണ് ആ തറവാട്ടിലെ ഏക ആൺതരി.. അതോണ്ട് തന്നെ ഞമ്മക്ക് ഫ്രീഡം കുറച്ചു കിട്ടുന്നു ഉള്ളു....  ഉമ്മക്കും വീട്ടുകാർക്കും ഓക്കേ ഞമ്മളെ വലിയ എഞ്ചിനീയറും ഡോക്ടറും ഓക്കേ ആക്കണം എന്നാണ് ആഗ്രഹം.. പക്ഷെ ഞമ്മക്ക് ആഗ്രഹം നമ്മുടെ കാൽപന്ത് ആണ്. ഇങ്ങനെ പറഞ്ഞാൽ ഇങ്ങൾക് മനസിലാവൂലെ അതായത് ഞമ്മളെ ഫുട്ബോൾ... അതാണ് ഇന്റെ ജീവിതം.. പക്ഷെ ഞമ്മളെ വീട്ടുകാർക് തീരെ ഇഷ്ട്ടം ഇല്ലാത്ത കാര്യംഅത് തന്നെ... പിന്നെ വീട്ടിൽ ഞാൻ മാത്രം അല്ല ട്ടോ എനിക്ക് മൂന്നു താത്തമാരുണ്ട് അവരൊക്കെ കല്യണം കഴിഞ്ഞു പോയി ഇനി ഞാൻ മാത്രം ഇങ്ങനെ നടക്കുന്നു.. ഞമ്മക്ക് കല്യണം കഴിക്കാൻ പ്രായം ആയിട്ട് ഇല്ല ഞമ്മൾ ഡിഗ്രി എത്തിയിട്ട് ഉള്ളു.... ഇനി ഉണ്ട് അഞ്ചു ആറു വർഷം.. 😔😔പക്ഷെ ഞമ്മക്ക് അതിൽ സങ്കടം ഒന്നും ഇല്ല... ഇനി ഞമ്മക്ക് ഉള്ള മൊഞ്ചത്തി ദുനിയാവിൽ എവിടെ എങ്കിലും ഉണ്ടാകും അത് ഞമ്മൾ കണ്ടതും അല്ലെ എന്നാൽ ഞമ്മളെ മൊഞ്ചത്തി ഞമ്മളെ കോളജിൽ തന്നെ ഉണ്ട്.... അതൊക്കെ വഴിയെ പറയാം.... ഇനി ഒന്ന് ഫ്രഷ് ആയിട്ട് വരാം... "എടാ ഹസീബേ നിനക്ക് സ്കൂളിൽ പോകേണ്ട ഉമ്മാനോട് 24മണിക്കൂറും ഞാൻ പറയുന്നത് ആണ്. ഞാൻ ചെറിയ കുട്ടി അല്ല എന്ന് സ്കൂൾ അല്ല ഉമ്മ കോളജ് ആണ്... ഇങ്ങൾക് എന്ന ഇനി അതൊക്കെ പഠിക്കുക... നീ ജനിച്ച അന്ന് ഞാൻ വിചാരിച്ചത് ആണ് ഇവൻ ഞമ്മളെ ഓക്കേ നോക്കും എന്ന്.. എവിടെ ഇവനെ അങ്ങോട്ട് ഒരുക്കി കൊടുക്കണം....ഉമ്മാ ഇന്ന് എന്താ ചായ്ക് കടി... പത്തിരി ഇറച്ചി കറിയും ഉണ്ട് എടുത്തു കഴിച്ചോ എന്നിട്ട് വേഗം പോകാൻ നോക്..


ഞമ്മളെ ജീവൻ ആണ് ഇറച്ചിയും പത്തിരിയും.... ഉമ്മാ ഞാൻ പോയി.. "ഉപ്പ എനിക്ക് ക്യാഷ് ഇങ്ങളെ കയ്യിൽ തന്നിരുന്നോ... മോനെ അത് മേശ പുറത്തു ഉണ്ട്.... എന്നാൽ ഞാൻ ഇറങ്ങി... അങ്ങനെ ഞമ്മളെ കോളജിൽ പോവുകയാണ്.. ഇനി രണ്ടു പേരെ കാണിച്ചു തരാം.... കുറച്ചു അങ്ങോട്ട്‌ എത്തട്ടെ... ഞമ്മൾ ഇങ്ങനെ കല്ലും ഓക്കേ തട്ടി കളിച്ചു അങ്ങാടി എത്തി.. ഞമ്മളെ ചങ്ക് സനു എത്തിയിട്ട് ഇല്ലല്ലോ.... കുറച്ചു നേരം വെയിറ്റ് ചെയ്തു നോകാം... ഡാ മാക്രി നീ എവിടെ ആയിരുന്നു... കുറച്ചു നേരം വൈകി എണീക്കാൻ... ഉമ്മ വിളിച്ചു ഉണർത്തിയത് ഡാ.. അല്ലടാ ഇന്നും ഇറച്ചി ആയിരുന്നോ നിന്നോട് ഞാൻ പലപ്പോയും പറഞ്ഞിട്ട് എന്നെ സ്മെൽ അടിപ്പിക്കരുത് എന്ന്.. ഞാൻ രാവിലെ എണീറ്റു വല്ല ഉപ്പ് മാവ് ഓക്കേ തിന്നു വരുന്നത് ആണ്... ഇവനെ കൊണ്ട് തോറ്റു....

എടാ സനു ഇന്ന് അല്ലെ ഞമ്മുടെ മാച്ച്... ആ ഇന്ന് ആണ് ഉച്ചക്ക് ശേഷം.. ആരോട് ആട ഇന്നത്തെ മാച്ച്... അന്റെ ഓളെ ക്ലാസ്സ്‌ ഇല്ലേ അവരോട് ആണ്... നീ എത്ര കാലം ആയി അവളെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്... അവളോട് ഒന്ന് പറഞ്ഞൂടെ.. എടാ അവളെ കാണുമ്പോൾ തന്നെ എന്റെ എല്ലാം പോകും. പിന്നെ ഞാൻ എങ്ങനെ അവളെ മുഖത്തു നോക്കുക.. ഇതും പറഞ്ഞു ഇരുന്നോ അവളെ സൽമാൻ ഒരു നോട്ടം ഇട്ടിട്ടുണ്ട്... ആ കാക്ക മിക്കവാറും മാമ്പഴം കൊത്തും.. നീ ഒന്ന് പോടാ... അവളെ എനിക്ക് ഉളളത് ആ...


ഞമ്മളെ ടീമിൽ ആരെങ്കിലും ഇന്ന് വരാത്തത് ഉണ്ടോ... അറിയില്ല കോളജിൽ എത്തിയാൽ അറിയാം.. ഇന്ന് നീ ഗോൾ അടിച്ചാൽ അവളെ മുൻപിൽ നിന്നും നിനക്ക് അവളോട് സംസാരിക്കാം.... എനിക്ക് പേടി ആണ്... ആയിഷനെ കാണുമ്പോൾ തന്നെ എന്തോ ഒരു പേടി.... നിനക്ക് പ്രാന്ത് ആണ് പട്ടി... ഇന്ന് നീ അവളെ പ്രപ്പോസ് ചെയ്തില്ലെങ്കിൽ ബാക്കി ഞാൻ അപ്പോൾ പറയാം..

സ്കൂളിൽ എന്താ ഹസീബേ ഇന്നും ലേറ്റ് ആയല്ലോ.. സർ ഇന്ന് ഹഫ്സ ഇല്ലായിരുന്നു സാർ..ആരാടാ ഹഫ്സ സാറെ അത് ബസ് ആണ് സാർ അതാണ് നമ്മുടെ അടുത്ത് ചങ്ക് അജു... ഞങ്ങൾ ആണ് ഇപ്പോൾ കോളജിലെ ഹീറോസും പിന്നെ സീനിയേഴ്സും... ആ കയറി വാ... നീ ഒന്നും കോളജിൽ വന്നിട്ട് ഉപകാരം ഒന്നും ഇല്ല.. രാവിലെ തന്നെ വരും ഉച്ചക്ക് ശേഷം ഫുട്ബോൾ... ഇത് അല്ലെ നിന്റെ ഓക്കേ അവസ്ഥ... ഇതും കളിച്ചു ഇരുന്നോ.. നിന്റെ ഭാവി എന്ത് ആവും.. എന്റെ സാറെ "ഈ ഭാവി എന്ന് പറഞ്ഞത് പഠിച്ചു മാത്രം ചെയ്തോണ്ട് കിട്ടൂല...,, "മതി നിർത്തികൊ ഇനി മെസ്സിയെയും റൊണാൾഡോയും എടുത്തു ഇടാൻ അല്ലെ... അവിടെ ഇരിക്ക്


അപ്പോൾ എന്നെ കുറിച്ച് ഏകദേശം മനസിലായില്ലേ.. ഇവിടെ നിന്നാണ് നമ്മുടെ കഥ തുടങ്ങുന്നത്... ഡി സന മോൾ നമ്മുടെ ചങ്കത്തി... അവൾ ആണ് നമ്മുടെ ബ്രോക്കർ.. ഡി അവൾ വന്നിട്ട് ഉണ്ടോ... ആ വന്നിട്ട് ഉണ്ട്.. ഇന്നെങ്കിലും നടക്കുമോ... നോക്കട്ടെ ഇന്ന് മാച്ച് കഴിഞ്ഞു ഞാൻ അവളെ അടുത്ത് പോകും... "നടന്നാൽ മതിയായിരുന്നു...


ഇങ്ങള് മാച്ച് കാണാൻ ഇരിക്കുക ആയിരിക്കും അല്ലെ.. മാച്ച് അടുത്ത പാർട്ടിൽ ആയിരിക്കും കാത്തിരുന്നോളി 

              Writer....
                       Habeeb Mukkam
                     


😍ഒരു ഫുട്ബോൾ പ്രണയം 😍


                       PART=2️⃣
                 Habeeb Mukkam



ഡാ ഹസീബേ ഇന്ന് കഴിക്കാൻ വല്ലതും ഉണ്ടോ.. ഞാൻ ഇന്ന് ഒന്നും എടുത്തില്ല... നിന്റെ കയ്യിൽ ഉണ്ടോ. നമുക്ക് ഇന്ന് പുറത്തു നിന്നും കഴിക്കാം.മമ്മദ് കാക്ക എന്തെങ്കിലും ഉണ്ടോ കഴിക്കാൻ..ഇന്ന് ബോണ്ട ഉണ്ട് എന്നാൽ പിന്നെ നമുക്ക് ഒരു സർവ്വത്തും എടുത്തോളി.... ഇന്ന് കളിയിൽ ജയിക്കുമോ.. ഇന്ന് എങ്ങാനും തോറ്റു കഴിഞ്ഞാൽ പിന്നെ നിന്റെ കാര്യം എനിക്ക് ആലോചിക്കാൻ വയ്യ.. നീ ഒന്ന് പോടാ നമ്മൾ ജയിക്കും... ഇതൊക്കെ ഗ്രൗണ്ടിൽ കണ്ടാൽ മതിയായിരുന്നു..

എടാ നമ്മൾ ജയിക്കും.. അജു ഇന്ന് ഇറങ്ങില്ലേ..അവൻ ഉണ്ട്..പക്ഷെ എന്നാലും ഒരു പേടി ഇനി എങ്ങാനും തൊറ്റാൽ.. നീ മിണ്ടാതിരിക് നാവ് എടുത്തു ഒന്നും പറയല്ലേ.. ഇന്ന് തോറ്റാൽ നിനക്ക്  ആയിഷന്റെ മുഖത്തു നോക്കാൻ പോലും കഴിയില്ല.. എടാ ബെല്ല് അടിച്ചു വേഗം വാ.. മമ്മദ് കാ പൈസ നാളെ എടുക്കാം.. ഡാ കുരിപ്പളേ പൈസ തന്നിട്ട് പോയി..ഞമ്മക് നാളെ കാണാം മമ്മദ് കാ....

എടാ നാളെ എവിടെ നിന്നും ആണ് ക്യാഷ്. അതൊക്കെ എന്തെങ്കിലും ഓക്കേ വഴി ഉണ്ടാക്കാം.. നീ തന്നെ ഉണ്ടാക്കിക്കോ.. പിന്നെ ഡാ ആരാ അത് പുറത്തു നില്കുന്നത്.. എടാ പ്രിൻസിപ്പൽ.. എവിടെ ആയിരുന്നു സാർ ഇന്ന് കളി ഉണ്ട് അതിന്റെ ബോൾ സെറ്റ് ചെയ്യാൻ പോയത് ആയിരുന്നു... എന്തിനാ കോളജിൽ വരുന്നത് പോയി രണ്ടു അക്ഷരം പഠിക്കാൻ നോക്.. സർ ഇപ്പോഴാണ് കളി..

പ്രിൻസിപ്പൽ നിന്നെ നോക്കി വെച്ചിട്ട് ഉണ്ട്. അത് എന്താ നീ എന്റെ കൂടെ അല്ലെ  വന്നത് ഒന്ന് പോടാ... ഹും
അവന്റെ ഒരു ആക്കൽ.ഹസീബേ ആരാ ഈ നേരം ഇല്ലാത്ത നേരത്ത് വിളിക്കാൻ വരുന്നത്.. ബൂട്ട് കെട്ടിയിട്ടു ഞാൻ വരാം.കളി ഇപ്പോൾ തുടങ്ങും... അജു ആരാ വിളിക്കുന്നത്
സന ആണ്.. എന്താ സന.. നിനക്ക് വേണ്ടി ഞാൻ ഇന്ന് ആയിഷ അടുത്ത് ഇരിക്കും. ഹാഫ് ടൈം വന്നു അവളോട് സംസാരിച്ചോ.. അത് വേണോ.. നിന്റെ ഇഷ്ട്ടം അല്ലെങ്കിൽ കാക കൊത്തി കൊണ്ട് പോകും..


കളി തുടങ്ങി ഫസ്റ്റ് ഹാഫ് ആണ്. അജു പാസ്സ് ഇടെടാ ഒരു ഗോൾ അടിക്കട്ടെ.. നീ ഇന്ന് ഗോൾ അടിക്കൂല.. എന്താടാ സൽമാൻ പറഞ്ഞത്. അവൻ എന്നെ സ്കെച്ച് ഇട്ടിട്ടുണ്ട്.. അതൊന്നും സാരമില്ല.. ബോൾ ഞാൻ എത്തിച്ചു തരാം.. കളി ഫസ്റ്റ് ഹാഫ് കഴിയാൻ കുറച്ചു ടൈം ബാക്കി ഞമ്മക്ക് ഒരു പാസ്സ് കിട്ടി.. ഞമ്മൾ അത് മിസ് ആക്കാതെ ഗോൾ ആക്കി.... അത് കഴിഞ്ഞതും ഫസ്റ്റ് ഹാഫ് കഴിഞ്ഞു

ഡി സന എങ്ങനെ ഉണ്ടായിരുന്നു എന്റെ ഗോൾ.. ഞാൻ കണ്ടു.. ചിലർ ഇവിടെ ഇരുന്നു കുശു കുശു പറയുന്നു ഉണ്ടായിരുന്നു.. എന്നിട്ട് എന്താ പറഞ്ഞത്. നിന്റെ ഗോൾ സൂപ്പർ ആയിരുന്നു എന്നൊക്കെ.. ആരാ പറഞ്ഞത്.. താ ഇവൾ..
നീ അങ്ങനെ പറഞ്ഞോ... തന്റെ പേര് എന്താ... ആയിഷ... ഹും.. ഇങ്ങള് അടിച്ച ഗോൾ നന്നായിരുന്നു.. താങ്ക്സ്... പിന്നെ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. എന്താ പറഞ്ഞോ.. ഇവിടെ നിന്നും പറയാൻ പറ്റില്ല കുറച്ചു മാറി നിന്നാലോ...


എടാ അജു അങ്ങോട്ട്‌ നോകിയെ.. എന്താ.. നീ നോക് അയിഷയും ഹസീബും.അവൻസെറ്റ് ആക്കിയോ. അറിയില്ല എന്തായലും റെഡി ആയാ മതിയായിരുന്നു. നീ എന്താ പറയാൻ ഉണ്ട് എന്ന് പറഞ്ഞത്.. അത് പിന്നെ എന്തായലും നീ ഒന്ന് വേഗം പറ എനിക്ക് ടൈം ഇല്ല.. ഞാൻ അല്ലെ തന്നെ വിളിച്ചത് നിനക്ക് എന്താ ടൈം ഇല്ലാത്തതു...ആയിഷ എനിക്ക് തന്നെ ഇഷ് ഇഷ്. എന്താണ് ഒന്ന് പറ ബാക്കി എല്ലാരും നോക്കുന്നു ഉണ്ട്.


ആയിഷ എനിക്ക് തന്നെ ഇഷ്ടം ആണ് "I Love You".. താൻ എന്താ പറഞ്ഞത്.. തന്നെ ഇഷ്ടം ആണ് എന്ന്.. താൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി നാളെ... ഞാൻ പോയി ബായ്.... ഡാ ഒന്ന് വേഗം

വന്നേ എന്താ സെക്കന്റ്‌ ഹാഫ് ആയി... ഇനി അവന്മാർ തിരിച്ചു അടിക്കുമോ നീ എല്ലാരോടും അവരെ എല്ലാവരെയും സ്കെച്ച് ഇടാൻ പറ. ഇനി ബോൾ നമ്മുടെ കോർട്ടിൽ വരാൻ പാടില്ല... ഞാൻ പറയാം... അങ്ങനെ ഏതായാലും ഇന്നത്തെ കളി ജയിച്ചു... ഇതിൽ തോറ്റിരുന്നെകിൽ അവസ്ഥ നീ ആലോചിച്ചു നോകിയെ.... നീ ആയിഷ നോട്‌ പറഞ്ഞു അവൾ എന്ത് പറഞ്ഞു നാളെ അറിയാം....


ആയിഷ പോസിറ്റീവ് ആയി മറുപടി നൽകുമോ.. കാത്തിരുന്നു കാണാം.. അടുത്ത പാർട്ടിൽ... നിങ്ങളുടെ അഭിപ്രായം അറിയിക്കുക..

                   Writer
                   Habeeb Mukkam
                 

😍ഒരു ഫുട്ബോൾ പ്രണയം 😍


                       PART=3️⃣
                Habeeb Mukkam


ഡാ ഇന്ന് എന്താ വല്ലതും നടക്കുമോ. നീ ഇന്നലെ ആയിഷ കൂട്ടി ഫസ്റ്റ് ഹാഫ് എങ്ങോട്ട് ആണ് പോയത്.. സത്യം പറ നീ അവൾക് വല്ല കിസ്സ് കൊടുത്തോ...ഒന്ന് പോടാ അവളെ കാണുമ്പോൾ തന്നെ മുട്ട് വിറക്കുന്ന എനിക്ക് എവിടെ നിന്ന് ആണ് അതിനു ധൈര്യം........ ഇന്ന് അവൾ നിന്നോട് I love you പറയുമോ.... അറിയില്ല എടാ..  അല്ല നീ അവളോട് പറഞ്ഞപ്പോൾ എന്താ അവൾ പറഞ്ഞത്... ഞാൻ അതിനു ഒന്നും അവൾക് ടൈം കൊടുത്തില്ല... അതിനു മുൻപ് തന്നെ ഞാൻ ഓക്കേ അങ്ങ് പറഞ്ഞു... അത് എന്ത് പറ്റി.. അവൾ എങ്ങാനും ദേഷ്യം പിടിച്ചു എന്നെ തച്ചാലോ... അത് കൊണ്ട്... നിന്നെ സമ്മതിച്ചു

എടാ ഇന്ന് അവൾ വരുമോ.... വരും... അവളെ കൂടെ നടക്കുന്ന ഒരു കുട്ടി ഇല്ലേ എന്താ അവളെ പേര്... റിഫ അങ്ങനെ എന്തോ ആണ്.. നിനക്ക് എങ്ങനെ അവളെ പേര് കിട്ടി.. അത് പിന്നെ ഏതൊരാൾക്കും ഉണ്ടാകില്ലേ ഒരു ഫ്ലാഷ് ബാക്ക്..വല്ല തേപ്പും കിട്ടിയോ അളിയാ... അതൊക്കെ പിന്നെ പറയാം.. ഫസ്റ്റ് നിന്റെ കാര്യം സെറ്റ് ആക്കട്ടെ... ഹും ഹും... എടാ ഇനി നിന്നെ റിഫ അറിഞ്ഞാൽ അവൾ മുടക്കുമോ... ഏയ്‌ അങ്ങനെ വരില്ല...

എന്തായാലും നമുക്ക് ഇന്ന് ഗെയ്റ്റ് അടുത്ത് നിൽക്കാം... അത് വേണോ ബാക്കി ഉള്ളവർ കണ്ടു കഴിഞ്ഞാൽ വായിനോക്കി എന്ന് പേര് വരും... ഇനി എന്തിനാ നിനക്ക് പേര് ഒരു വട്ടം തേപ്പ് കിട്ടിയത് അല്ലെ... ഹാ ഹാ... ഡാ  ആയിഷ വരുന്നു... എവിടെ ഞാൻ കാണുന്നില്ല ഇന്ന് എന്താ നേരെത്തെ ആണല്ലോ.. അളിയാ വല്ല പണിയും കിട്ടുമോ..ഏയ്‌ അവൾ അങ്ങനെ ഒന്നും ചെയ്യില്ല.. ആയാൽ മതിയായിരുന്നു.....

ഹായ് ആയിഷ ഇന്ന് എന്താ... നേരെത്തെ ആണല്ലോ.. അത് എന്തിനാ നീ നോക്കുന്നത്.. ഞാൻ എനിക്ക് തോന്നുമ്പോൾ വരും അത് നോക്കാൻ താൻ ആരാ എന്റെ... ഒന്നും ഇല്ല മോൾ പൊയ്ക്കോ... പിന്നെ ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി...അതിനു ഇന്നത്തെ ദിവസം കഴിഞ്ഞിട്ട് ഇല്ലല്ലോ... ഇല്ല.. തന്നെ എനിക്ക് വൈകുന്നേരം ഒന്ന് കാണണം.. അത് എന്തിനാ ഒരു കാര്യം പറയാൻ ഉണ്ട്....


അളിയാ അവൾ തേക്കുമോ.ഫസ്റ്റ് എക്സ്പ്രെഷൻ ഇത് ആയത് കൊണ്ട് അളിയാ അവൾ തേക്കാൻ ഉള്ള പോക്ക് ആണ്.. നീ ഫിലിം ഓക്കേ കണ്ടില്ലേ.. ഇങ്ങനെ ഉള്ളവർ ആയിരിക്കും ഫസ്റ്റ് തേപ്പ് തരുന്നവൾ.. രണ്ടാമത് വരുന്നവൾ നിനക്ക് കരൾ പറിച്ചു തരുകയും ചെയ്യും... ഒന്ന് പോടാ അപ്പ... എന്തായാലും ഇന്ന് അറിയാലോ..തേപ്പ് കിട്ടിയാൽ ആരോടും പറയാതെ പോയി സെൻഡി അടിച്ചു ഇരിക്കണ്ടീ ഞാൻ ഒരു മൂന്നു ദിവസം ഇങ്ങനെ ഇരുന്നത് ആണ്... നീ പോടാ മനുഷ്യൻ പെട്ടു ഇരിക്കുമ്പോൾ അവന്റെ ചളി അടി...


അല്ല ആയിഷ എന്താ നിന്റെ തീരുമാനം.. എന്ത് നീ ഹസീബ് നെ നോക്കുന്നുണ്ടോ.... ഞാൻ നോക്കണം എന്ന് ഓക്കേ ആഗ്രഹം ഉണ്ട്.. എടീ.. പക്ഷെ വീട്ടിൽ കാര്യം ആലോചിക്കുമ്പോൾ ഒരു പേടി.. എന്തിനാ നീ പേടിക്കുന്നത്.. ഏട്ടൻ അറിഞ്ഞാൽ സീൻ ആകും.. അത് എന്താ.. അവനും പ്രേമിച്ചു അല്ലെ കെട്ടിയത്... അത് ഒന്നും പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല... ഒരു മോൾ അല്ലെ ഞാൻ ഉപ്പാക്ക് നല്ല പോലെ കെട്ടിക്കണം എന്ന് ആഗ്രഹം ഇല്ലേ...

അത് ഓക്കേ ആലോചിക്കുമ്പോൾ ഒരു പേടി.. എന്നാൽ വീട്ടുകാരെ അറിയിക്കാതെ നോക്കി കോ.. അത് എങ്ങനെ എങ്കിലും അറിയും...സൽമാൻ ഇല്ലേ അവൻ എന്റെ നാട്ടിൽ ആണ്. അവൻ എങ്ങാനും അറിഞ്ഞാൽ എന്റെ കാര്യം പോക്ക് ആകും... ഇപ്പോൾ ചുരുക്കി പറഞ്ഞാൽ നിനക്ക് അവനെ ഇഷ്ടം ഉണ്ട് അല്ലെ.. ഇഷ്ടം ഉണ്ട്... എന്നാൽ അവനോട് പറയട്ടെ. ഇപ്പോൾ വേണ്ട വൈകുന്നേരം പറയാം...

അളിയാ നിനക്കും റിഫാക്കും എന്താ പ്രശ്നം... അവൾക് വേറെ ഒരുത്തനോട് ഇഷ്ടം ഉണ്ട്... അത് നിനക്ക് എങ്ങനെ അറിയാം... അവൾ ഫ്രണ്ട് പറഞ്ഞത് ആണ്... ശെരിക്കും ഉളളത്ആണോ നീനോക്കിയിരുന്നോ.
ഇല്ല അവൾ പറഞ്ഞപ്പോൾ വിശ്വസിച്ചു. നീഅവളോട് ചോദിച്ചോ
ഇല്ല അതിനു ശേഷം ഞാൻ സംസാരിച്ചിട്ട് ഇല്ല... അവൾക് നിന്നോട് ഇഷ്ടം ഉണ്ടെകിലോ...

അതിനു ചാൻസ് ഇല്ല... ഹും..ഇന്ന് വൈകുന്നേരം നമുക്ക് ഒരുമിച്ചു പോകാം.ടാ ഹസീബേ.. ആരാ.സന ആണല്ലോ  നിന്നെ ആയിഷ വിളിക്കുന്നു ഉണ്ട്... എവിടെ അവൾ.. അവൾ ക്ലാസ്സിൽ ഉണ്ട്..  ഡാ നീയും വാ... നീ കയറിക്കോ... ഹായ് എന്താ വിളിച്ചത്... ഒന്നും ഇല്ല... എനിക്ക് തന്നെ ഇഷ്ടം ഇഷ്ടം ആണ്...പിന്നെ എന്റെ വീട്ടിൽ ഒന്നും അറിയരുത്...
ആ എന്നാൽ ഞാൻ പോട്ടെ നാളെ കാണാം... പിന്നെ സനു എവിടെ അവൻ പുറത്തു ഉണ്ട്.. അവനോട് റിഫക് എന്തോ പറയാൻ ഉണ്ട്...


ടാ നിന്നെ റിഫ വിളിക്കുന്നു.. എനിക്ക് അവളോട് ഒന്നും സംസാരിക്കാൻ ഇല്ല.. നീ ഒന്ന് പോയി നോക്.. നീ പോരുന്നോ... എന്താണ് നിങ്ങൾ തമ്മിൽ പ്രശ്നം... നീ അത് ചോദിച്ചു നമ്മുടെ ഫ്രണ്ട്ഷിപ് കളയേണ്ട... ഓക്കേ വാ പോകാം. അളിയാ അവൾ യെസ് പറഞ്ഞു..മോനെ ചിലവ് ഉണ്ട്.. നോക്കട്ടെ... നാളെ ആക്കാം...
                                            തുടരും

                        Writer
                  Habeeb Mukkam
               

😍ഒരു ഫുട്ബോൾ പ്രണയം 😍


                        PART=4️⃣
                 Habeeb Mukkam



പിറ്റേന്ന് രാവിലെ തന്നെ... ടാ ഇന്ന് മുതൽ ഞമ്മളെ ഓക്കേ മറക്കുമോ... എന്തിനു... നിനക്ക് ഇപ്പോൾ ഒരാൾ സെറ്റ് ആയില്ലേ... അതോ അത് എന്റെ ജീവിതം അല്ലെ.. അത് അതിന്റെ ഭാഗത്തു കൂടി പോകും.. നീ ഇന്നലെ മാച്ച് കണ്ടോ ഹസീബേ ബാർസലോണ യും റീൽമാഡ്രിഡ് തമ്മിൽ ഉള്ള കളി.. കണ്ടു... ആരാ ജയിച്ചത്... ബാർസലോണ ജയിച്ചു... എന്താ സംഭവം... പറ... ഞാനും അജു തമ്മിൽ ബെറ്റ് വെച്ചത് ആണ്. അപ്പോൾ ഇന്ന് മമ്മദ് കാകന്റെ ബോണ്ടയും സർവത്തും... അത് കിട്ടൂല... അത് മോൻ മനസിൽ നിന്നും ഒഴിവാക്കി കോ..


അത് എന്താ നീ അങ്ങനെ പറഞ്ഞത്
ഫസ്റ്റ് ഞമ്മൾ മമ്മദ് കാക്കാന്റെ കടയിൽ നിന്നും കുടിച്ച ക്യാഷ് കൊടുത്തോ.. അത് കൊടുത്തില്ല അല്ലെ... എന്റെ ബോണ്ട പോയി.. സാരമില്ല നമുക്ക് പിന്നെ ആക്കാം..
പിന്നെ ഇന്ന് എന്താ പ്ലാൻ.. എന്ത് പ്ലാൻ ഇന്നൊരു പ്ലാൻ ഇല്ല... എടാ നിന്നോട് അവൾ ഫസ്റ്റ് ടൈം അല്ലെ സംസാരിക്കുന്നത്... അതെ.. നീ അവൾക് എന്തെങ്കിലും ഒന്ന് വാങ്ങി കൊടുക്ക്... ഒന്ന് പോയെ അവിടെ നിന്നും... ചിലർ ഉണ്ട് ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ ഓരോന്ന് വാങ്ങി കൊടുക്കും ഞാൻ അതിൽ പെട്ടത് അല്ല...


നീ ഒന്ന് നിക്ക്.അത് ആരാ നോക്ക്
അത് സൽമാൻ അല്ലെ അവ്ൻക് എന്താ അവരുടെ അടുത്ത് പണി.. ആരുടെ അടുത്ത് ആണ് നീ പറയുന്നത്.. പടച്ചോനെ അത് റിഫയുടെ ഏട്ടൻ ആണല്ലോ.... അവൻ എന്താ അങ്ങനെ നടകുന്നത്
അവൻ നമുക്ക് പറ്റിയ ടീം അല്ല.. അവൻ ഫുൾ ടൈം വെള്ളടി കഞ്ചാവും ആണ്.... സൽമാൻ അങ്ങനെ ഉള്ളത് ആണോ... അവൻ ഇടക് ഓക്കേ അവരുടെ കൂടെ പോകുന്നത് കാണാം.. അവരുടെ ടീം അല്ലെ MCL അതെ. കഴിഞ്ഞ പ്രാവശ്യം കപ്പ് അടിച്ചത്.. ആ.. അന്ന് സൽമാനും ഉണ്ടായിരുന്നു അവരെ കൂടെ... അവർ ഓക്കേ അന്ന് മരുന്ന് അടിച്ചു ആണ് കളിക്ക് ഇറങ്ങിയത്..


പിന്നെ ഇന്ന് കോളജിൽ എത്തിയിട്ട് നമുക്ക് സൽമാനെ ഒന്ന് കാണണം. അത് എന്തിനാ... അത് വേണ്ട... നീ ഇതിൽ ഇടപെട്ടാൽ അവൻ നിന്റയും ആയിഷന്റെയും കാര്യം അവൻ വീട്ടിൽ അറിയിക്കും... അതിനു ഞാൻ ആയിഷ നെ നോക്കുന്നത് അവ്ൻക് അറിയില്ല ലോ... അവ്ൻക് എല്ലാം അറിയാം... അത് എങ്ങനെ.. അവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് റിഫ... നീ ഇതിൽ തല ഇടേണ്ട... ഓക്കേ.. വേണ്ട നമുക്ക് അവരിൽ നിന്നും സൽമാനെ ഇങ്ങോട്ട് കൊണ്ട് വരണം..


അതൊന്നും വേണ്ട ടാ.. അത് പിന്നെ വലിയ പ്രശ്നം ആകും.. നിനക്ക് എന്റെ കൂടെ നില്കാൻ പറ്റുമോ.. അല്ലെങ്കിൽ തന്നെ നിന്നോട് അവ്ൻക് ദേഷ്യം ആണ്..  ആയിഷനെ നോക്കിയതിൽ ഇനി ഇതും കൂടി ആകുമ്പോൾ ആകെ കൊയപ്പം ആകും.. അത് കൊണ്ട് നീ അതിൽ ഇടപെടേണ്ട... ആഹാ.. പിന്നെ നീ എന്താ റിഫ വിളിച്ചിട്ട് വരാതിരുന്നത്... അത് ഒന്നും ഇല്ല അവളെ കാണുമ്പോൾ തന്നെ എനിക്ക് ദേഷ്യം ആണ്...


അതാണ് ഞാൻ അവളെ മൈൻഡ്
ചെയ്യാത്തത്.. നിനക്ക് എന്താ അവളോട് ഒന്ന് സംസാരിച്ചാൽ.. അത് കൊണ്ട് നീ ഇന്ന് അവൾ ഉച്ചക്ക് നിന്നെ കാണണം എന്ന് പറഞിട്ട് ഉണ്ട്.. നീ എന്തായാലും പോയി കാണണം... എടാ എന്നെ കൊണ്ട് പറ്റില്ല.... നീ പോകും ഞാനും വരും നിന്റെ കൂടെ... ഇനി അതിൽ ഒരു മാറ്റവും ഇല്ല... പിന്നെ ഇന്ന് കളി ഉണ്ടോ... എനിക്ക് അറിയില്ല..


ഹായ് ഹസീബേ.. ആയിഷ ആയിരുന്നോ... എന്താ ഇന്ന് ഒരു മുഖത്തു ഒരു സെന്റി ആയത് പോലെ. ഒന്നും ഇല്ല... സത്യം പറ എന്തെങ്കിലും പ്രശ്നം ഒപ്പിച്ചോ... പറ ഇനി എന്റെ അടുക്കൽ മറച്ചു വെക്കരുത്... കാര്യം പറ എന്തായാലും... ഞാൻ പറയാം പിന്നെ ഇനി നീ എന്നെ ഹസീബേ എന്ന് വിളിക്കരുത്... പിന്നെ എന്താ വിളിക്കേണ്ടത്.. ഹസി എന്ന് വിളിച്ചോ
ആയിക്കോട്ടെ... പിന്നെ ആയിശു..
റിഫ യും സനു തമ്മിൽ എന്താ പ്രശ്നം... അവർ തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ.. ഉണ്ട്.. എന്തോ ഉണ്ട് നിനക്ക് അറിയാം...


അത് പിന്നെ റിഫ ന്റെ ഏട്ടൻ ഇല്ലേ അവൻ.. സനു അനിയത്തിയെ മോശം ആയിട്ട് എന്തൊക്കെ പറഞ്ഞു ഉണ്ടാക്കി... അവ്ൻക് അവളെ ഇഷ്ടം ആയിരുന്നു.. പക്ഷെ അവൾക് വേറെ ഒരാളോട് ആയിരുന്നു ഇഷ്ടം.. അത് ഇഷ്ടം ആവാത്ത അവൻ അവളെ കുറിച്ച് മോശം ആയി എന്തൊക്കെ പറഞ്ഞു നാട്ടിൽ പരത്തി... അതിനു ശേഷം ആണ് അവർ തമ്മിൽ തെറ്റിയത്.. സനു അവളെ ഏട്ടനും നല്ല ഫ്രണ്ട്‌സ് ആയിരുന്നു.. അങ്ങനെ അവർ തമ്മിൽ തെറ്റിയതും ഓക്കേ.. പിന്നെ എന്താ നിനക്ക് സുഖം അല്ലെ... സുഖം ആണ്.. ഞാൻ പറഞ്ഞ കാര്യം ഒന്നും അവൻ അറിയരുത് ട്ടോ...


പിന്നെ ഇന്ന് റിഫ ഉച്ചക്ക് അവനെ കാണണം എന്ന് പറഞ്ഞില്ലേ... അപ്പോൾ നീയും കൂടെ വരണം.. ഓക്കേ ഞാൻ വരാം ബായ്. ടാ സനു ഇങ്ങോട്ട് വാ... ഇന്ന് എന്താ അജു ഇല്ലേ അവൻ ലീവ് ആക്കി കളിയിൽ തോറ്റത് കൊണ്ട്... കഷ്ടം തന്നെ..
പിന്നെ റിഫ അവിടെ വെയിറ്റ് ചെയുന്നു ഉണ്ട്..  നീയും വാ... ഓക്കേ ആയിശു നമുക്ക് അങ്ങോട്ട്‌ മാറി നിൽകാം അവർ സംസാരിക്കട്ടെ.. വാ നമുക്ക് അങ്ങോട്ട്‌ നടക്കാം


നീ അത് ഹലോ എന്താ ഒന്നും മിണ്ടാതെ.. നിനക്ക് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിട്ട്. അത് വേഗം പറ.. എനിക്ക് വേറെ പണിയുണ്ട്.. നീ  എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ.. ആ കാര്യം പറയാൻ ആണെങ്കിൽ എനിക്ക് താല്പര്യം ഇല്ല... ഞാൻ പോകുന്നു.. നമ്മൾ തമ്മിൽ തെറ്റിയത് എന്റെ ഏട്ടൻ ചെയ്ത തെറ്റിന് അല്ലെ...ഞാൻ നിന്നെ ഒന്നും ചെയ്തില്ല... ലോ... ആ.. എടാ എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ട്ടം ആണ്... ആയിക്കോട്ടെ. ഞാൻ എന്ത് വേണം... നിനക്ക് പറയാൻ ഉള്ളത് കഴിഞ്ഞോ.. ഞാൻ പോയി..


ആയിശു അവൻ പോയല്ലോ.. റിഫ എന്തിനാ കരയുന്നത്... വാ നോക്കാം. റിഫ എന്ത് പറ്റി.. അവ്ൻക് എന്നെ ഇഷ്ട്ടം ഇല്ല... അത് അവൻ വെറുതെ പറഞ്ഞത് ആയിരിക്കും.. നീ അവളെ കൂട്ടി ക്ലാസ്സിൽ പൊയ്ക്കോ... ഞാൻ പോകട്ടെ... ടാ നീ എന്താ അവളോട് പറഞ്ഞത്... എനിക്ക് താല്പര്യം ഇല്ല എന്ന്.. നിനക്ക് അവളെ ഇഷ്ടം അല്ലെ... എനിക്ക് അവളെ ഇഷ്ട്ടം ആണ് നാളെ പറയാം... അവൾക് എന്റെ വക ഒരു സർപ്രൈസ് ഉണ്ട് അത് കൊടുത്തു പറയാം



ആ സർപ്രൈസ് എന്ത് ആണെന്ന് അടുത്ത പാർട്ടിൽ കാണാം. waiting.
നിങ്ങളുടെ അഭിപ്രായം അറിയിക്കുക
Leave a comment on this story


                     Writer
               Habeeb mukkam
           oru football pranayam