*ഭാഗം* *4*
*അന്ധനെ* *പ്രണയിച്ചവൾ* 🖤
കഥ ഇത് വരെ
(അവൾ പ്രൊപ്പോസ് ചെയ്യാൻ പോയി എന്നാൽ കഴിഞ്ഞില്ല.. തുടർന്നു വായിക്കുക )
ഇക്ക സൺഡേ അല്ലേ എന്താ പരുപാടി...
ഷോപ്പ് തുറക്കണം...
നിനക്കോഡീ...
ഇല്ല ഒരു കല്യാണമുണ്ട് പോണം....
ഹാ നടക്കട്ടെ....
കല്യാണം മുഴുവൻ എൻജോയ് ചെയ്യാൻ അവള്ക്ക് കഴിഞ്ഞില്ല
വീട് എത്തി...
ഇക്ക... നോമ്പ് മുറിച്ചോ...
ഹാ ഡീ പെണ്ണെ...
എനിക്ക് ഒരു കാര്യം പറയാനുണ്ട്...
എന്താടി കുറെ ദിവസം ആയല്ലോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... പറയാൻ ഉണ്ട്....
എന്താ... കാര്യം...
ഇക്ക.. അത് പിന്നെ...
പറയടി എന്താ....
ഇക്കാനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്....
എനിക്ക് അറിയാം ഇക്ക എന്നെ ഒരു അനിയത്തിയായി ആണ് കാണുന്നത് എന്ന്...
But എനിക്ക് നിങ്ങളെ ഇഷ്ടം ആണ്... ഇപ്പോൾ ഒന്നുമല്ല... കുറെ ആയി എനിക്ക് ഇങ്ങനെ... ഞാൻ നിങ്ങളോട് പറഞ്ഞില്ല എന്നെ ഉള്ളു...
അവൾ ടൈപ്പ് ചെയ്തു അയച്ചു....
അവൻ കണ്ടു എന്നു ഉറപ്പ് വരുത്തി എല്ലാം ഡിലീറ്റ് ചെയ്തു....
എന്താടി നീ അയച്ചേ.... ഞാൻ വായിച്ചില്ല....
എന്താ സംഭവം.....
ഇക്ക കളിക്കണ്ട... ഇക്ക വായിച്ചു...
ഇല്ല ടി വായിച്ചില്ല... ഞാൻ കടയിൽ ആയിരുന്നു...
പറ.. എന്താ കാര്യം..
എനിക്ക് ഇങ്ങളെ ഇഷ്ടം ആണ്.. അത്ര തന്നെ...
അതിനെന്താ എനിക്കും നിന്നെ ഇഷ്ടം ആണ് പൊട്ടത്തി പെണ്ണെ ..
അങ്ങനെ അല്ല ഇക്ക... എനിക്ക് പ്രേമം ആണ്...
ഇപ്പോ തുടങ്ങി ഈ അസുഖം?
കുറെ ആയി..
കുറേഎന്നു പറയുമ്പോൾ...
കുറെ ആയി നിങ്ങളോട് പറയാൻ പേടിയാണ് .....
ഇപ്പോ വിളിക്കട്ടെ നീ കാൾ എടുക്കോ?
വേണ്ട ഞാൻ എടുക്കില്ല എനിക്ക് പേടിയാ...
എടുക്ക് പൊട്ടത്തി...
ഇല്ല... എനിക്ക് പേടിയാ....
ഓക്കേ. അപ്പോൾ നിനക്ക് മറുപടി കേൾക്കാണ്ടെ...
എനിക്ക് അറിയാം ഇക്കാക്ക് എന്നെ ഇഷ്ടം ആവില്ല...
മറുപടി കേൾക്കണ്ട എനിക്ക്...
എനിക്ക് പേടിയാണ്... ഞാൻ പോട്ടെ...
നിൽക്ക് ഡീ പറയട്ടെ...
വേണ്ട വേണ്ട ഒന്നും പറയണ്ട...
എന്നാൽ പൊയ്ക്കോ... അല്ല പിന്നെ...
എന്നാൽ പറ.. മറുപടി.. എന്തായാലും കുഴപ്പമില്ല...
നാളെ വിളിക്കാം ഞാൻ....
ഒക്കെ അല്ലേ...
ഹാ ഓക്കേ...
ഡീ രഹന ഞാൻ ഇക്കനോട് പറഞ്ഞു...
ഇക്ക എന്ത് പറഞ്ഞു?..
ഒന്നും പറഞ്ഞില്ല ഇഷ്ടം ആണ് എന്നോ അല്ല എന്നോ പറഞ്ഞില്ല...
നീ പേടിക്കേണ്ട എന്തായാലും.. ആൾക്ക് നിന്നെ ഇഷ്ടം ആവും....
നീ പൊളി അല്ലേ...
മതി മതി തള്ളിയത്...
അല്ലാടി കാര്യം...
നാളെ അറിയാം....
ഇഷ്ടം ആവോ?
ആവും. ഉറപ്പായും ഇഷ്ടം ആവും...
എന്നാൽ ഓക്കെ ഡീ. കിടന്നോ..
ഹാ.. ഡീ..
*തുടരും*
കാലോസ്മി സഖി
*ഭാഗം* *5*
*അന്ധനെ* *പ്രണയിച്ചവൾ*
കഥ ഇത് വരെ
(നന്ദന സലീമിനെ പ്രോപ്സ് ചെയ്തു... മറുപടിക്ക് വേണ്ടി കാത്തിരിക്കുന്നു )
രഹന എനിക്ക് പേടിയാവാന്..
എന്തിനാ?
ഇക്ക എന്താവും പറയുക?
നീ പേടിക്കണ്ട ഇക്ക നിന്നോട് *യെസ്* പറയും...
നീ ഇക്കാനെ വിളിക്ക്...
ഹാ മെസ്സേജ് അയക്കാം...
ഹലോ ഇക്ക...
എന്താടി പെണ്ണെ?.
ഇക്ക എന്നെ വിളിക്കാം എന്നു പറഞ്ഞിരുന്നു...
ഹാ അതോ നീ അത് മറന്നില്ലേ...
എന്താ ഇക്ക ഇങ്ങനെ പറയുന്നേ...
ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
മം പറ ഇക്ക...
അല്ല.. നീ എന്നെ മാത്രം പ്രൊപ്പോസ് ചെയ്തിട്ടുള്ളോ അതോ..??
ഇക്ക എന്താ ഇങ്ങനെ സംസാരിക്കുന്നത്?
ഞാൻ എന്നെ കുറച്ചു ഇക്കനോട് പറഞ്ഞിട്ടില്ലേ...
എനിക്ക് മുൻപ് ഒരു പ്രേമം ഉണ്ടായിരുന്നു... അവൻ എന്നെ തേച്ചു..
എല്ലാം പറഞ്ഞിട്ടില്ലേ...
ഇക്ക എന്താ ഇങ്ങനെ സംസാരിക്കുന്നെ..
അല്ല നിന്റെ കൂടെ പഠിക്കുന്ന ഒരാളോട് നീ ഇഷ്ടം ആണ് പറഞ്ഞിട്ടില്ലേ...
ഇക്കനോട് ആരാ ഇങ്ങനെ ഓക്കെ പറഞ്ഞെ..
അവൻ തന്നെ സന്തീപ്..
ഇക്ക അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്... അല്ലാണ്ട് ഞാനും അവനും തമ്മിൽ ഒന്നുമില്ല...
അവൾക്ക് സങ്കടം സഹിക്കാൻ വയ്യാതെ ആയി... അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി...
ഇക്ക എന്നെ വിശ്വസിക്കണം...
അവൾ സന്തീപിനെ ഫോണിൽ വിളിച്ചു...
ഹെലോ സന്തീപ് നീ ആരോടേലും ഞാൻ നീയും തമ്മിൽ പ്രണയം ആണ് എന്നു പറഞ്ഞിരുന്നോ?
ഹേയ് നീ എന്താ ഇങ്ങനെ പറയുന്നേ... നീ എന്റെ ഫ്രണ്ടല്ലേ...
അല്ല സലീമിക്ക എന്നോട് പറഞ്ഞു നീ അങ്ങനെ പറഞ്ഞു എന്ന്...
ഇല്ലടി പറഞ്ഞിട്ടില്ല... സലീമിക്ക നിന്നോട് കള്ളം പറയുന്നത് ആണ്...
അവൾ ആ കാൾ റെക്കോർഡ് ചെയ്തു സലീമിന് അയച്ചു...
ഇക്കാക്ക് എന്നെ ഇഷ്ടം അല്ലെങ്കിൽ അത് പറ... അല്ലാതെ ഞാൻ ഇങ്ങനെ പ്രൊപ്പോസ് ചെയ്തു നടക്കാണ് എന്ന് പറയണ്ട...
അവള്ക്ക് ദേഷ്യവും സങ്കടവും വന്നു....
സലീം വേഗം സന്തീപിനെ വിളിച്ചു...
നീയും നന്ദനയും തമ്മിൽ ഇഷ്ടത്തിൽ അല്ലേ...
അതെ അവൻ പിന്നെയും...
സലീമിന്റെ മെസ്സേജ് കണ്ടു...
നന്ദന കരയാൻ തുടങ്ങി...
ഇക്ക അവൻ എന്ത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നു മനസ്സിൽ ആവുന്നില്ല....
അവസാനം സലീമിന് മനസ്സിൽ ആയി.. സന്തീപ് കള്ളം പറയാനു എന്ന്...
സോറി നന്ദന.. ഞാൻ സന്തീപ് പറയുന്നത് ഫുൾ വിശ്വസിച്ചു...
നീ ഒരു കോഴി ആണ് എന്നാ ഞാൻ വിചാരിച്ചത്...
എന്ന് സലീം പറഞ്ഞു....
😁😁 സാരമില്ല ഇക്ക....
എന്ന് ടൈപ്പ് ചെയ്തു... അവൾ വാ വിട്ട് കുറെ കരഞ്ഞു....
ഒരുപാട് നാൾ ആയി.. അവൾ അവനെ പ്രേമിക്കാൻ തുടങ്ങിട്ട്....
എന്നാൽ അവന്റെ മനസിൽ വെറും കോഴി പെണ്ണായി ആണ് അവളെ കണ്ടിരുന്നുത്.. എന്ന ചിന്ത അവളെ വളരെ അധികം വേദനിപ്പിച്ചു...
അവൾ രഹനയെ വിളിച്ചു....
കുറെ പൊട്ടി കരഞ്ഞു....
രഹന സലീമിന്റെ നമ്പർ വാങ്ങി...
എന്റെ നന്ദന കോഴി ഒന്നും അല്ല..
സന്തീപ് കള്ളം പറയാനും...
അവൾക്ക് ഇക്കാനെ നല്ല ഇഷ്ടം ആണ്...
അവളുടെ സ്വഭാവം എന്താണ് എന്ന് അറിയണം എന്നുണ്ടെങ്കിൽ.. ഇക്ക ഞങ്ങളുടെ ക്ലാസ്സിലേക്ക് വായോ എന്നിട്ട്.. ചോദിക്ക്...
എന്നാൽ രഹനയും സലീം തമ്മിലുള്ള സംഭാഷണം ഒന്നും നന്ദന അറിയുന്നില്ല...
അവൾ വാട്സ്ആപ്പ് ഡിലീറ്റ് ആക്കി...
തലയണ പൊതി പിടിച്ചു കരഞ്ഞു....
അവളുടെ ഹൃദയം അക്കെ വേദന കൊണ്ട് നിറഞ്ഞു...
സലീമിന്റെ മനസ്സിൽ തനിക്ക് ഇത്ര സ്ഥാനം മാത്രമേയുള്ളൂ എന്ന് ഓർത്തു ഓർത്തു അവൾ വിതുമ്പി കരഞ്ഞു...
കരഞ്ഞു കരഞ്ഞു തളർന്നു ഇരിക്കുന്ന നന്ദനയെ രഹന വിളിച്ചു....
ഹാ ഡീ പറ..... സങ്കടം ഉള്ളിൽ ഒതുക്കി അവൾ പറഞ്ഞു...
നീ കരയണ്ട....
അവൻ ആരു... നിന്നെ മനസ്സിൽ ആകാൻ ആവാത്ത അയാളെ നീ പ്രേമിച്ചത് തെറ്റ്... നിന്റെ സ്വഭാവത്തിനു നല്ല ആളെ ദൈവം നിനക്ക് തരും....
ആ സന്തീപിനെ എന്റെ കൈയിൽ കിട്ടിയാൽ....
അവൾ ദേഷ്യത്തോടെ പറഞ്ഞു...
എനിക്ക് ഒന്നിലെ വിഷമം ഉള്ളു .... ഇക്കാടെ മനസിൽ ഞാൻ ഒന്നും അല്ലാതെ ആയി പോയില്ലേ....
നന്ദന കരയുന്ന വോയിസ്... അവൾ അറിയാതെ രഹന സലീമിന് സെൻറ് ചെയ്തു...
സലീം അക്കെ വിഷമത്തിൽ ആയി.....
അവൻ നന്ദനയെ കാൾ ചെയ്തു....
കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കൊണ്ട് അവൾ കാൾ എടുക്കാൻ തയാറായില്ല...
കാൾ കട്ട് ആക്കി....
നന്ദന കാൾ എടുക്കാൻ... അവൻ അവള്ക്ക് മെസ്സേജ് അയച്ചു.....
കരച്ചിൽ ഉള്ളിൽ അടക്കി പിടിച്ചു... അവൾ കാൾ എടുത്തു....
എന്താടി പെണ്ണെ നിനക്ക്?
എന്താ ഇക്ക....
കണ്ണുനീർ തുടച്ചു അവൾ സംസാരിച്ചു...
അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ഒരു ആണി തറച്ചു കയറുന്ന പോലെ ആണ് കയറിയത് എന്ന് സലീമിന് മനസ്സിൽ ആയില്ല...
നീ കരഞ്ഞോ....
ഇല്ലല്ലോ...
എന്തിനാ ഞാൻ കരയുന്നെ...
സങ്കടം ഉള്ളിൽ ഒതുക്കി.. കണ്ണുനീർ തുടച്ചു.. ശബ്‌ദം ഇടറാത്ത രീതിയിൽ അവൾ അവനു മറുപടി നൽകി...
നീ കരഞ്ഞു....
ഇല്ല ഇക്ക ഇല്ല...
നിന്റെ ഫ്രണ്ട് രഹന എന്നെ വിളിച്ചു....
ടീ എന്താടി...
എനിക്ക് നിന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല....
എനിക്ക് പ്രേമിക്കാൻ ഒന്നും ഇഷ്ടം അല്ല...
ഞാൻ പഠിക്കുക അല്ലേ....
ആദ്യം ഒരു ജോലി...
പിന്നെ എന്നെ ഒരു പെണ്ണ് കുട്ടി ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ട്...
എന്റെ വീടിന്റെ അവിടത്തെ...
മം അവൾ മൂളി...
അവളുടെ name ഷഹന..
ഇക്ക എന്ത് പറഞ്ഞു...
ഞാൻ അവളോട് നോ എന്നാ പറഞ്ഞെ..
കാരണം എനിക്ക് ഒരു ജോലി വേണം...
ഹാ... സാരമില്ല ഇക്ക...
പിന്നെ എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്...
മം പറ ഇക്ക...
ഞാൻ ഒരു പെണ്ണിനെ പീഡിപ്പിച്ചു ജയിലിൽ കിടന്നിട്ടുണ്ട്.., 6 മാസം....
അവൾ പൊട്ടി ചിരിച്ചു....
എന്റെ പൊന്നു ഇക്ക... തമാശക്ക് പോലും ഇങ്ങനെ പറയല്ലേ...
.ചെ ചീറ്റി പോയി...
അല്ലാടി ഞാൻ മുസ്ലിം അല്ലേ.. നീ ഹിന്ദുവും.. നിന്റെ വീട്ടിൽ സമ്മതിക്കുമോ.??
അറിയില്ല... സമ്മതിപ്പിക്കണം...
ഞാൻ ഒരു കാര്യം പറയാ...
നീ ഇപ്പോൾ പഠിക്ക്... എന്നിട്ട് ജോലി ഓക്കെ വാങ്ങു...
എന്നിട്ട് നിന്റെ വീട്ടിൽ സമ്മതിക്കുക ആണേൽ എനിക്ക് ഓക്കെ ആണ്...
അവന്റെ ആ വാക്കുകൾ അവളിൽ പ്രതീക്ഷയുടെ വിത്തുകൾ പാകി...
പിന്നെ സലീമിക്ക.. ഞാൻ പ്രൊപ്പോസ് ചെയ്തു എന്ന കാര്യം... ആരോടും പറയരുത്... പ്രതേകിച്ചു സിദാർഥ് ഏട്ടനോട്...
കാരണം ആ സന്തീപിന്റെ കാര്യത്തിൽ തന്നെ ഞാൻ ആകെ തളർന്നു... ഇനി ആ ഏട്ടൻ അറിഞ്ഞു എന്നെ വല്ലതും പറഞ്ഞാൽ എനിക്ക് താങ്ങാൻ കഴിയില്ല.... എനിക്ക് നല്ലയൊരു ഫ്രണ്ട് ആണ് സിദാർഥ്...
ഇല്ല.. അവൻ അവള്ക്ക് വാക്ക് നൽകി...
*തുടരും*
കാലോസ്മി സഖി
*ഭാഗം* *6*
*അന്ധനെ* *പ്രണയിച്ചവൾ* 🖤
കഥ ഇതുവരെ...
(നന്ദന സലീമിനെ ഇഷ്ടം ആണ് എന്ന് പറയുന്നു...
അതിന്റെ ഇടക്ക് സന്തീപ് കടന്ന് വരുന്നു... നന്ദനയെ സലീം തെറ്റ് ധരിക്കുന്നു...
അവസാനം എല്ലാം മനസ്സിൽ ആയി.. നന്ദനയെ വിളിച്ചു സംസാരിക്കുന്നു )
തുടർന്ന് വായിക്കുക..
തുടർന്നും അവളും അവനും ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നു...
ഓരോ ദിവസത്തെയും കഥ വളരെ സന്തോഷം നിറഞ്ഞു അവൾ ഫ്രണ്ട്സിനോട് പങ്കു വെച്ചു....
സലീം അവളെ ഇടക്ക് ദേഷ്യം പിടിപ്പിച്ചു...
*അനിയത്തി* എന്ന് വിളിച്ചു...
ആ വിളി അവൾക്ക് ഒട്ടും ഇഷ്ടമുള്ളതായിരുന്നില്ല.....
അത് സലീം നല്ലോണം മനസ്സിൽ ആക്കിയിട്ടുണ്ട്...
ഇടക്ക് ഇടക്ക് അവൻ
അവളെ അനിയത്തി എന്ന് വിളിച്ചു...
കൂടെ കൂടെ ഉള്ള ആ വിളി നന്ദനക്ക് ദേഷ്യം കൂടാൻ കാരണമായി....
അവളുടെ സ്റ്റാറ്റസ്കൾ കണ്ടു അവൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി...
ഫ്രണ്ട്സ് ഓക്കെ ഉള്ള ഫോട്ടോയിൽ കൂടെ ഉള്ള ഫ്രണ്ടിനെ എനിക്ക് ഇഷ്ടം ആയി അവൾക്ക് ലവ് ഉണ്ടോ എന്നൊക്കെ ഉള്ള ചോദ്യം അവള്ക്ക് ദേഷ്യം കൂടാൻ ഇടയായി...
അവൾ പതുക്കെ പെൺപിള്ളേർ അധികം ഉള്ള സ്റ്റാറ്റസ്ക്കൾ ഒഴിവാക്കി...
സലീമിന്റെ ഇക്കാടെ വൈഫ് ഗർഭിണി ആയിരുന്നു...
അവൾ ഇടക്ക് ആ ഇത്തനെ കുറച്ചു ചോദിക്കാറുണ്ടായിരുന്നു....
പിന്നെ നന്ദന സലീമിനെ പ്രോപ്സ് ചെയ്ത കാര്യം സിദാർഥ് അറിഞ്ഞില്ല...
ഒരു ദിവസം സലീം നന്ദനക്ക് മെസ്സേജ് അയച്ചു .
.
ഡീ പെണ്ണെ എനിക്ക് ഒരു പിശാചിനെ കിട്ടി...?
..
എന്ത്?
ഫേസ്ബുക്കിൽ നിന്ന്... അവൾ എന്നെ പ്രോപ്സ് ചെയ്തു...
നന്ദനക്ക് ദേഷ്യം വന്നു...
ഹാ നിങ്ങൾ എന്ത് പറഞ്ഞു?
ഞാൻ എന്ത് പറയാൻ?
ഹാ അവളുടെ name എന്താ?
അത് ഞാൻ പറയില്ല...
ഇക്കാടെ ഫേസ്ബുക്ക് ഫുൾ സെർച്ച് ചെയ്തു അവൾ പേരു കണ്ടത്തി...
ഇക്ക സുഖം അല്ലേ..?
ഇന്നലെ പഠിച്ചോ?
ഇല്ലടി ഞാൻ പറഞ്ഞില്ലേ ആ പെണ്ണ്...
അവൾ ഇന്നലെ നല്ലോണം വെറുപ്പിക്കൽ ആയിരുന്നു...
ഹാ അവളോട് ചാറ്റ് ചെയ്തു ഇരുന്നോ... പഠിക്കണ്ട...
അവൾ കോപിതയായി...
*ഒരു* *മെഹൽ*...
അല്ല നിനക്ക് name എങ്ങനെ അറിയാം....
ഇത് കണ്ടുപിടിക്കാൻ ആണോ കഷ്ടം ഒന്നു പോ ഇക്ക... അവൾ പറഞ്ഞു...
പിറ്റേന്ന് കോളേജിൽ പോയി അവൾ മെഹൽ എന്ന പെൺകുട്ടിയെ കുറിച്ച് പറഞ്ഞു...
ടീ ഫിദ.... എന്റെ ഇക്ക കൈവിട്ട് പോയി.....
എന്ത് പറ്റി ഡീ?
ഒരു കുരുപ്പ് വന്നു പെട്ടിട്ടുണ്ട്...
ഫേസ്ബുക്കിനു കിട്ടിയത് ആണ് അത്ര... മുസ്ലീം പെണ്ണ്... പോയി പോയി ഇക്ക പോയി...
അവൾ ഒരു ചിരിച്ചു ഫ്രണ്ട്സിനോട് പറഞ്ഞു....
അല്ല അമ്മു... നീ പറ... ഈ മനുഷ്യന്.. ഇങ്ങനെ ഫേസ് ബുക്ക് ചാറ്റ് ചെയ്തു ഇരിക്കുന്നതിനെക്കാൾ ആ ബുക്ക് തുറന്ന് പഠിച്ചു കൂടെ....
നിനക്ക് ചോദിക്കായിരുന്നില്ലേ ഇക്കനോട്...
അല്ലേ തന്നെ നല്ല സ്നേഹം ആണ്... ഇത് കൂടി പറഞ്ഞാൽ മതി പിന്നെ...
ഡീ രഹന ഒരു help വേണം നിന്റെ ഫേസ് ബുക്കിൽ നിന്ന് *മെഹൽ* എന്ന പെണ്ണിനെ സെർച്ച് ചെയ് എന്നിട്ട് പെണ്ണിന്റെ ഡീറ്റെയിൽസ് അറിയണം...
ഹാ ഡീ നോക്കാം... രഹന നോക്കിയപ്പോൾ ആ അക്കൗണ്ട് ഡിലീറ്റ് ആക്കിയിക്കുന്നു....
പണ്ടാരം.. പോയാൽ മതി ആയിരുന്നു....
രഹന ഈ ഇക്ക അതിനോട് ചാറ്റ് ചെയ്തു ഇരിക്കാന് പഠിക്കുന്നില്ല...
എങ്ങനെ ജോലി കിട്ടാനാ....
അതിന് ഒരു വിചാരമില്ല...
ഹാ പറഞ്ഞിട്ട് കാര്യമില്ല..
ഇടക്ക് ഇടക്ക് സലീമിനെ ഓൺലൈനിൽ കാണുമ്പോൾ നന്ദനക്ക് ദേഷ്യം വന്നു....
നന്ദനയുടെ വാക്കുകളും കൂടെ കൂടെ ഉള്ള മെസ്സേജും സലീമിന് ദേഷ്യം ഉണ്ടാക്കി....
അവളുടെ മെസ്സേജ്.. ദേഹത്ത് കൂടെ കമ്പിളി പുഴു അരിക്കുന്ന അനുപൂതിയാണ് സലീമിന് ഉണ്ടാക്കിയത്....
അത് സലീം അവന്റെ കൂട്ടുകാരനെ അറിയിച്ചു...
സിദാർഥ്... നന്ദനക്ക് മെസ്സേജ് അയച്ചു...
നന്ദന ഈ ഇടക്ക് നീ ആരെ എങ്കിലും പ്രോപ്സ് ചെയ്തോ?
എല്ലാം സിദാർഥ് അറിഞ്ഞു എന്ന് അറിഞ്ഞിട്ടും അവൾ അവനോട് കള്ളം പറഞ്ഞു...
ഇല്ല എന്താ അങ്ങനെ ചോദിക്കാൻ
ഒന്നുമില്ല... അവളുടെ മറുപടി അവനിൽ ദേഷ്യം ഉണ്ടാക്കി....
അവർ തമ്മിൽ ഉള്ള പിണക്കത്തിന് അത് കാരണമായി....
സലീം നന്ദനയോട് ദേഷ്യം കാണിച്ചു തുടങ്ങി...
എല്ലാവരിൽ നിന്നും ഒറ്റ പെട്ട പോലെ തോന്നിയപ്പോൾ...
നന്ദന സിദാർഥ്നെ വിളിച്ചു ക്ഷമ ചോദിച്ചു...അവർ തമ്മിൽ പഴയ പോലെ ഫ്രണ്ട്ഷിപിൽ തുടരുന്നു
എന്നാൽ സലീം നന്ദനയിൽ നിന്ന് അകലുവാൻ ഇടയായി...
മെഹലും സലീമും നല്ല അടുപ്പത്തിൽ ആവാനും ഇടയായി...
ഒരു ദിവസം.. ഫിദയോട് സംസാരിച്ചു കൊണ്ടിരിക്കെ....
ക്ലാസ്സിൽ ഇരുന്നു ഫോൺ നോക്കുന്ന സനയെ കണ്ടു......
സന ക്ലാസ്സിൽ അധികം വരാറില്ല.... ഇടക്ക് വരും അധികം ക്ലാസ്സിൽ വരില്ലെങ്കിലും...
നന്ദനയുമായി നല്ല അടിപ്പം അവൾക്ക് ഉണ്ടായിരുന്നു....
എല്ലാം നന്ദന അവളോടും പറയുമായിരുന്നു....
അവളുടെ ഫോണിൽ സലീമിന്റെ ഫോട്ടോ കണ്ട രഹന അവളോട് ചോദിച്ചു....
ഇത് സലീം അല്ലേ നിനക്ക് ഇതു എവിടുന്ന് കിട്ടി...
ഇത് നന്ദന അയച്ചു തന്നത് ആണ് എന്ന് അവൾ പറഞ്ഞു.....
അന്ന് സനയുടെ ബർത്ത്ഡേ ആയിരുന്നു...
രഹന *ഹാപ്പി* *ബർത്ത്ഡേ* *സന*.... എന്ന് സ്റ്റാറ്റസ് ഇട്ടു.... സേനയുടെ ഫോട്ടോ വെച്ചു...
എന്നാൽ സലീം നന്ദനയുടെ നമ്പർ ഫോണിൽ നിന്നും ജീവിതത്തിൽ നിന്നും ഒഴിവാക്കി എങ്കിലും...
രഹനയുടെ നമ്പർ സേവ് ചെയ്തിരുന്നു....
സനയുടെ ഫോട്ടോയിൽ... സലീം ഇങ്ങനെ വിഷ് ചെയ്തത് കണ്ടു രഹന ഞെട്ടി... *ഹാപ്പി* *ബർത്ത്ഡേ* *മെഹൽ*....
അത് ആകെ കൺഫ്യൂഷൻ ഉണ്ടാക്കി....
രഹന അത് സ്ക്രീൻഷോട്ട് ചെയ്തു നന്ദനക്ക് അയച്ചു....
അവൾ ആകെ സങ്കടത്തിൽ ആയി.... തന്റെ കൂടെ നടന്ന കൂട്ടുകാരിയാണ്... താൻ ആത്മാർത്ഥമായി സ്നേഹിക്കുന്ന വ്യക്തിയുമായി ചാറ്റ് ചെയുന്നത്..... എന്ന സത്യം അവൾക്ക് നല്ല വേദനയുണ്ടാക്കി....
നന്ദന ആകെ ഒറ്റ പെട്ട പോലെയും....
മിഥ്യ ഏതാ യാഥാർത്ഥം ഏതാ എന്ന് തിരിച്ചു അറിയാൻ കഴിയാത്ത അവസ്ഥ പോലെ ആയി അവൾക്ക്
*തുടരും*
കാലോസ്മി സഖി

0 Comments
Post a Comment