*നിറം പുരട്ടിയ കൊറോണ*


ഡാ ജലാലെ എക്സാം കഴിഞ്ഞാൽ നമ്മൾക്ക് എവിടെക്കാ പോവൽ,

ഇജ്ജ് എങ്ങോട്ട് പോവുന്ന കാര്യം ആണ് പറഞ്ഞത്, മിണ്ടാതെ ഇജ്ജ് പഠിക്കാൻ നോക്ക്, ഈ എക്സാം ഒന്ന് കഴിഞ്ഞാൽ നമ്മൾക്ക് വെറുതെ കുത്തിരുന്നൂടെ,


SSLC സ്റ്റുഡന്റസ് ആയ  അജ്മലിന്റെയും ജമാലിന്റെയും സംസാരം നീണ്ട്  പോയി, അതിനിടക്കാണ് ഹാളിൽ കേറാൻ ബെല്ലടിച്ചത്,

എവിടെയും നിശബ്ദത തളം കെട്ടിനിൽക്കുന്നു,
എല്ലാവരും എഴുതുന്ന തിരക്കിലാണ്, അവസാന അഞ്ചു മിനിറ്റ് കൂടെ, ഇനി ആർക്കെങ്കിലും ആൻസർ ഷീറ്റ് വേണോ,

  "സർ  ഒരു പേപ്പർ "

കുറച്ച് നേരം കൂടെ കഴിഞ്ഞപ്പോൾ അവസാനത്തെ ബെല്ലും അടിച്ചു, കുട്ടികൾ എല്ലാം ഹാളിന് പുറത്ത് ഇറങ്ങി,

ഡാ ജമാലെ ഇജ്ജ് എന്താ ഇത്ര മാത്രം എഴുതിയിരുന്നത്, അഞ്ചു പേപ്പർ ഒക്കെ വാങ്ങുന്നത് കണ്ടല്ലോ,ഇജ്ജ് അല്ലെ പഠിച്ചിട്ടില്ലന്നോക്കെ പറഞ്ഞിരുന്നു,

ഡാ പൊട്ടാ  വെറുതെ ജെസ്റ്റ് ഒന്ന് മറിച് നോക്കാൻ എങ്കിലും കുറച്ച് പേപ്പർ വേണ്ടേ,

ഹ്മ്മ്  എല്ലാം മനസ്സിലാവുന്നുണ്ട്, റിസൾട്ട്‌ വരട്ടെ അപ്പൊ കാണാട്ടാ മോനെ...


ഇനി അടുത്ത തിങ്കളാഴ്ച അല്ലെ എക്സാം ഒള്ളു, ഇജ്ജ് നാളെ ബുക്ക് എടുത്ത് ന്റെ പോരേൽക്ക് വരോ    പഠിക്കാൻ ആണെന്ന് പറഞ്ഞു വന്നാൽ മതി,

ഇന്ഷാ അള്ളാഹ്, നോക്കട്ടെ ഉമ്മ സമ്മതിച്ചാൽ വരാം,

ആ എന്നാൽ ശരി ഡാ നാളെ കാണാം...



"രാത്രി ഭക്ഷണം കഴിക്കുമ്പോൾ ആണ് ജലാൽ  ആ വാർത്ത ശ്രദ്ധിച്ചത്"  *പ്രധാനമന്ത്രി ഏപ്രിൽ 14 വരെ ലോക്ക്  ഡൗൺ പ്രഖ്യാപിച്ചു. എല്ലാ പരീക്ഷകളും മാറ്റിവെച്ചു*

ജലാലിന്റെ ഉള്ളിൽ സന്തോഷം ഉണ്ടായെങ്കിലും അതിന് അതിക ആയുസ് ഉണ്ടായിരുന്നില്ല. പരീക്ഷയും മാറ്റിവെച്ചു പുറത്തിറങ്ങാനും പറ്റില്ല
 അപ്പോ ഇനി ഉള്ള ദിവസം എങ്ങനെ കഴിക്കും, ഈ കാരണങ്ങൾ ഒക്കെ ജലീലിന്റെ  സന്തോഷത്തെ  ഇല്ലാതാക്കി,


 കുഞ്ഞോനേ ഫോണ് കിടന്ന് കരയുന്നതാ അതൊന്ന് എടുത്ത് നോക്ക്....  കുഞ്ഞാത്ത വിളിച്ചു പറഞ്ഞപ്പോയാണ് ഫോൺ റിങ് ചെയ്യുന്നുണ്ട് ന്ന് അറിഞ്ഞത്, 

 മുത്തേ ആകെ പെട്ടല്ലോ ഡാ,  പുറത്തിറങ്ങാൻ പാടില്ലന്നാ ഗവണ്മെന്റിന്റെ ഉത്തരവ്,  ഇനി നമ്മൾ എന്തു ചെയ്യും,  അജ്മലെ ഞാനും അതാണ് ആലോചിക്കുന്നത്, എക്സാം കഴിഞ്ഞിട്ട് ആണെങ്കിൽ അത് കഴിഞ്ഞ സമാധാനത്തിൽ ഇരിക്കയായിരുന്നു   ഇത് ഇപ്പൊ ഒന്നും  നടക്കില്ല ല്ലോ,

നമുക്ക് എന്തങ്കിലും വഴി ഉണ്ടോന്ന് നോക്കാം...

ഞാൻ നാളെ വിളിക്കാം ഡാ...


ജലാലിൻ തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല, പിന്നീട് എപ്പോയോ ഉറങ്ങി പോയി,   രാവിലെ ഉമ്മാന്റെ വിളി കേട്ടാണ്  ഉണർന്നത്,

നിസ്കാരവും കഴിഞ്ഞ് ഫോൺ എടുത്ത് നോക്കിയപ്പോയാണ് കൂടെ പഠിക്കുന്ന  ഫാത്തിമയുടെ സ്റ്റാറ്റസിൽ  ക്രാഫ്റ്റ് വർക്ക്‌സ് കണ്ടത്    അടിപൊളി ആയിട്ടുണ്ടല്ലോ,  ഞാനും ഇതു പോലെ വല്ലതും ചെയിതു നോക്കട്ടെ,  അല്ലങ്കിൽ എത്രന്ന് വെച്ചിട്ടാ ഫോണിൽ തോണ്ടി കളിക്കൽ,  പോരാത്തതിന് പുറത്തും ഇറങ്ങാൻ പറ്റില്ല അതോണ്ട് ഇപ്പൊ ഇതാണ് ഒരു വഴി...

ജലാൽ ഫാത്തിമക്ക് വിളിച്ച്,   ഡീ നീ ആ സ്റ്റാറ്റസ് ഇട്ടതൊക്കെ അന്റെ വർക്ക്‌സ് ആണോ, അത് ഇജ്ജ് എങ്ങനെ ഉണ്ടാക്കിയത്,    ഇന്കും പറഞ്ഞു താ ഡീ   ആകെ ബോറടി ആണ് ഇനി ഇപ്പൊ ആകെ ഒരു വഴി ഇതാണ്,


ആ ജലാലെ അത് ന്റെ വർക്ക്‌ തന്നെ ആണ്, ഞാൻ അത് യൂട്യൂബിൽ നോക്കി ചെയിതതാ,   ഞാൻ അതിന്റെ ലിങ്ക് വിട്ട് തരാം ഇജ്ജ് അതിൽ നോക്കി ചെയിതോ,


ആ ഇന്ക് ഒത്തിരി ഇഷ്ട്ടായി അത്, എന്തായാലും ഇവടെ കാക്കുന്റെ പെയിന്റ് ഇരിപ്പുണ്ട്, കാക്കു ഗൾഫിൽ പോയതിന് ശേഷം ആരും അത് തൊട്ട് നോക്കിയിട്ടില്ല, അപ്പൊ ഒരു കൈ നോക്കിയാലോന്ന് വിചാരിച്ചു അതാണ്‌,

ശരി ഡാ ഞാൻ ലിങ്ക് വിടാം ഇജ്ജ് ശ്രമിക്ക് മുത്തേ,   നമ്മളെ ഭാഗത്ത് ന്ന് കട്ട സപോർട് ഉണ്ട്, 

ഓൾ വച്ചതും whatsupil കേറി  ഓൾ വിട്ട ലിങ്കിൽ യൂട്യൂബിൽ കേറിനോക്കി, അത് നോക്കി ഇരിക്കുമ്പോ ആണ് കുഞ്ഞാത്ത വന്ന് വന്നത്, "അല്ല കുഞ്ഞോനേ എന്താ പരുപാടി  ഇതെന്തു പറ്റി  എന്നും ഫോൺ എടുത്താൽ മൂവി ആണല്ലോ കാണാർ ഇന്ന് എന്താ മാറി പോയോ,

അത് ഒന്നുമല്ല  കണ്ടപ്പോൾ നല്ല രസമുണ്ട് ഓരോന്ന് ഉണ്ടാക്കുന്നത് കാണാൻ അത്കൊണ്ട് കണ്ട് നോക്കിയത് ആണ് ചുമ്മാ ഒന്ന് ട്രൈ ചെയിതു നോക്കാലോ,

അടിപൊളി  ന്റെ കുഞ്ഞോനേ ഇനി ഇപ്പൊ അതിന്റെ വില കൂടെ ഇല്ലാതാക്കണോ...


ഇങ്ങൾ കളിയാക്കൊന്നും വേണ്ട  വില കൂടുമോ അതോ കുറയുമോന്ന് നമുക്ക് വഴിയേ കാണാം ട്ടോ,  കുഞ്ഞാത്ത ഇന്ക് ഒരു ഹെല്പ് മാത്രം ചെയ്യ്താൽ മതി,   അത് എന്താപ്പം ഇതിൽ ഇന്നേ കൊണ്ട് ഒരു ഹെല്പ്'   ഇജ്ജ് പറ സാധിപ്പിക്കാൻ പറ്റോ ന്ന് നോക്കാലോ, ഇത്താത്ത  ഇന്ക് കുപ്പികൾ ഒപ്പിച് താരോ?...  ആഹ് അതിന് എന്താ ഒപ്പിച്ചു തരാലോ,   ഇജ്ജ് നമ്മളെ തോടിന്റെ അതിലൂടെ ഒന്ന് പോയി നോക്ക് അവിടെ  കണ്ടിരുന്നു കൊറേ കുപ്പികൾ...


അത് കേട്ടതും ജലാൽ വേകം തോടിന്റെ അടുത്തേക്ക് ഓടി, അവിടെ കണ്ടാൽ ഒന്ന് രണ്ട് കുപ്പികൾ എടുത്ത് അത് കഴുകി വൃത്തിയാക്കി കൊണ്ട് വന്നു,

വീഡിയോയിൽ കണ്ടത് പോലെ  പെയിന്റ് എടുത്ത് കുപ്പിക്ക് കൊടുത്ത് എന്നിട്ട്   അത് ഉണക്കാനും വെച്ചു,

ചായ കുടിയൊക്കെ കഴിഞ്ഞപ്പോയെക്കും അത് ഉണങ്ങിയിരുന്നു അപ്പൊ പിന്നെ അതിന്റ ഒരു ഫോട്ടോ എടുക്കുകയും സ്റ്റാറ്റസ് ഇടുകയും  ഫാത്തിമക്ക് വിട്ട് കൊടുക്കുകയും ചെയിതു,  ശേഷം ഇതൂസിനും ഉമ്മച്ചിക്കും കാണിച്ച് കൊടുത്ത് അവർക്ക് പെരുത്ത് ഇഷ്ട്ടായി    അവരെ അടുത്ത്ന്ന്  കിസ്സും കിട്ടി,


ഒരു സിനിമ ഒക്കെ കണ്ട് വന്ന് വെറുതെ ഒന്ന് ഫോൺ എടുത്തത് ആയിരുന്നു അപ്പൊ  കൊറേ msg കണ്ടു അതെടുത്ത് നോക്കിയപ്പോ എല്ലാർക്കും പെരുത്ത് ഇഷ്ട്ടായിക്ക്ണ്,  ഫാത്തിമ പൊളിച്ചെന്നും  ഇനിയും ശ്രമിക്ക് ന്നൊക്കെ പറഞ്ഞപ്പോ കൂടുതൽ  ആഗ്രഹം ആയി അത് ഇനിയും ഉണ്ടാക്കാൻ,

അതിന് ശേഷം എന്നും ഓൻ പല വിധത്തിൽ ഉള്ള വീഡിയോസ് കാണുകയും  ഓരോന്ന് ചെയ്യാനും തുടങ്ങി,  അതിന് പുറമെ  ഓരോന്ന് വരച്ച് ഇടാനും തുടങ്ങി, ഒരു ദിവസം റൂമിൽ കയറി  ഉമ്മയും ഇത്തയും എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല, *ഉമ്മാ ഞാൻ കുറച്ച് ഉറങ്ങട്ടെ*"എന്ന് മാത്രം ആയിരുന്നു മറുപടി, ഉച്ചക്ക് ഫുഡ് കഴിക്കാനും വിളിച്ചിട്ട് ഡോർ തുറന്നില്ല,

ഒരു നാലുമണി സമയത്ത് അവൻ വാതിൽ തുറന്ന്  കുഞ്ഞാത്തയുടെ അടുത്ത് ചെന്ന് കണ്ണു പൊത്തിപിടിച്ചു...  എന്നിട്ട് പറഞ്ഞു,  കുഞ്ഞാത്ത എന്റെ കൂടെ വരീ ഞാൻ ഒരു സർപ്രൈസ് കാണിച്ചു തരാം,

എന്നിട്ട് അവന്റെ റൂമിലേക്ക് കൊണ്ട് പോയി കണ്ണിൽ നിന്നും കൈ എടുത്തു, കണ്ണുകൾ തുറന്നപ്പോൾ കുഞ്ഞാത്തയുടെ കണ്ണുകൾക്ക് വിശ്വസിക്കാവുന്നതിനും അപ്പുറം ആയിരുന്നു, അവിടെ കണ്ട കാഴ്ച, ചുമരിൽ മുഴുവനും വിവിധവർണങ്ങളാൽ വിവിധചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്നു, ആരും ഒരു തവണ കണ്ടാൽ വീണ്ടും വീണ്ടും നോക്കി പോവുന്ന ചിത്രങ്ങൾ, ചിത്ര ശലഭങ്ങളും വിത്യസ്ത പൂക്കളും മരങ്ങളും അതിൽ കുഞ്ഞു കുരുവികളും ആ ചുമരിൽ ഇടം പിടിച്ചിരുന്നു,

ഇതെല്ലാം കണ്ട് കണ്ണുകൾ മിഴിച്ചുകൊണ്ട് ഇത്താത്ത ചോദിച്ചു,  ഇതെല്ലാം ഇത്രയും കാലം നീ എവിടെ ആണ് ഒളിപ്പിച്ചു വെച്ചിരുന്നത്,

പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞോൻ പറഞ്ഞു ഇത്തൂസെ  എനിക്കും അറിയില്ലായിരുന്നു എനിക്കിതിനെല്ലാം കഴിയുമെന്ന്,  ഇങ്ങനെ ഒരവധി കിട്ടിയപ്പോ കളിക്കാൻ പോലും പോവാൻ പറ്റാതായപ്പോൾ വെറുതെ ചെയിതു തുടങ്ങിയത് അല്ലെ ഇത്, ഇപ്പൊ ആണ് ഇന്ക് ഇതിനെല്ലാം കഴിവ് ഉണ്ടെന്ന് മനസ്സിലായത്....


♥️♥️♥️♥️♥️♥️♥️♥️


പലരുടെയും ജീവിതം മാറ്റി മറിക്കുന്നത് ഓരോരോ സാഹചര്യങ്ങൾ ആയിരിക്കും.... ആ ചാൻസ് വന്നടുക്കുമ്പോ കഴിവിന്റെ പരമാവധി അത് മുതലെടുക്കുക കാരണം ഈ സാഹചര്യം പിന്നീട് ഉണ്ടായെന്ന് വരില്ല 🥰